ദൈവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദൈവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഏപ്രിൽ 21, വ്യാഴാഴ്‌ച

ദൈവമെന്താണെന്ന് പറയൂ.. അതൊരു സങ്കൽപമല്ലേ ?



Vb Rajan said.. ദൈവം എന്താണെന്ന് ആരും വിശദീകരിക്കുന്നില്ലല്ലോ? ദൈവം മാനുഷ്യന്റെ സങ്കല്പം മാത്രമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അല്ലങ്കിൽ പിന്നെ എന്തെന്ന് പറയു.
****************************************************************


ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടാകണം എന്ന് മനുഷ്യപ്രകൃതി അവനോട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യർ പൊതുവെ ഒരു ദൈവത്തിൽ വിശ്വസിക്കുന്നത്. വളരെ കുറച്ചാളുകൾ വളരെ പണിപ്പെട്ടാണ് തങ്ങളുടെ ദൈവനിഷേധം കൊണ്ടുനടക്കുന്നത്. നിരീശ്വരർ സ്വയം ചില അബദ്ധധാരണകൾ അരക്കിട്ടുറപ്പിച്ച് വിശ്വസിച്ചാണ് ദൈവത്തെ ഹൃദയത്തിൽനിന്ന് പുറത്താക്കുന്നത്. പരിണാമവാദമാണ് അവരുടെ ഒരു പ്രധാന തുരുപ്പ് ശീട്ട്. 

മനുഷ്യൻ ദൈവവിശ്വാസിയാവുക എന്നതിൽ വലിയ കാര്യമില്ല. ഇവയൊന്നും തനിയെ ഉണ്ടായതാവാൻ സാധ്യതയില്ല എന്ന വിചാരമുൾക്കൊള്ളുന്ന തന്റെ യുക്തിയെ തൃപ്തിപ്പെടുത്താനും, തന്റെ പ്രയാസങ്ങൾ നീക്കാനുമുള്ള ഒരു അത്താണി മാത്രമായതിനെ കൊണ്ടുപോകുന്നു പലരും. വലിയ ഒരു വിഭാഗം മനുഷ്യരെ സംബന്ധിച്ച് ദൈവം ഒരു സങ്കൽപം മാത്രമാണ്. ദൈവസങ്കൽപം എന്ന പ്രയോഗം തന്നെ അതാണ് സൂചിപ്പിക്കുന്നത്. 

എന്നാൽ വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം കേവലം ഒരു സങ്കൽപത്തിനപ്പുറത്തേക്ക് ദൈവവിശ്വാസം കടക്കുന്നു. കൃസ്ത്യാനികളും ജൂതരും മുസ്ലികളുമൊക്കെ അങ്ങനെയാണ്. ഇവരോട് നിങ്ങളുടെ ദൈവം വെറുമൊരു സങ്കൽപമല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെ അവർ മറുപടിപറയും. അവരുട മനസ്സിലെ ദൈവരൂപം അവർ സ്വയം ഉണ്ടാക്കിയതല്ല വേദഗ്രന്ഥം അവർക്ക് നൽകിയതാണ്. ആ ചിത്രം തങ്ങളുടെ യുക്തിക്ക് നിരക്കുന്നതാകട്ടെ അല്ലാതിരിക്കട്ടെ അവരതിൽ വിശ്വസിക്കുന്നു. കാരണം വേദം സത്യമാണ് എന്ന് അവർ വിശ്വസിക്കുനു. 

മൂന്നാമത്തെ തലത്തിലാണ് ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം. അത് ഒരു സ്രഷ്ടാവ് മാത്രമല്ല, നിയന്താവും, പരിപാലകനും കൂടിയാണ്. മനുഷ്യർക്ക് ആവശ്യമായ നിയമം നൽകിയവനും, മനുഷ്യന്റെ അന്നദാതാവും സംരക്ഷകനും ആണ്. എല്ലാറ്റിലുമുപരി തങ്ങളെ നിരന്തരം വീക്ഷിച്ചിരിക്കുന്നവനും മരണശേഷം തങ്ങളുടെ ഇവിടുത്തെ പ്രവർത്തനങ്ങളുടെ പേരിൽ പരലോകത്ത് രക്ഷാശിക്ഷകൾ നൽകുന്നവനുമാണ്. 

മുസ്ലിംകളെ സംബന്ധിച്ച് ഇത് കേവലം ഒരു സങ്കൽപമല്ല. കേവലം വിശ്വാസം പോലുമല്ല. ദൃഢബോധ്യമാണ്. ഈ വിശ്വാസം അവർക്ക് നൽകുന്ന മനസ്സമാധാനവും ശക്തിയും ഒന്ന് വേറെത്തന്നെയാണ്. 

പ്രിയ സുഹൃത്ത്  വി.ബി. രാജന് എനിക്ക് നൽകാവുന്ന ചുരുങ്ങിയ മറുപടി ഇതാണ്.

2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

ഖുര്‍ആന്‍ നിങ്ങളുടെ മാര്‍ഗദര്‍ശി.

വിശുദ്ധറമാളാന്‍ വിടപറയുകയാണ്. ഈ മാസത്തന്റെ പ്രത്യേകതക്ക് കാരണം, ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് ദൈവം മാര്‍ഗദര്‍ശകമായി നല്‍കിയ ഖുര്‍ആന്‍റെ അവതരണം സംഭവിച്ചത് ഈ മാസത്തിലാണ് എന്നതാണ്. ഇരുപത്തി മൂന്ന് വര്‍ഷത്തിനിടയില്‍ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് അപ്പപ്പോഴായി ഇറങ്ങിയ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ . ഈ കാലയളവില്‍ മുഹമ്മദ് നബി കടന്നുപോയ അതിദുസ്സഹമായ കാലഘടത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. ഇത് മുഹമ്മദ് നബിയുടെ രചനയല്ലെന്ന്. ഇരുപത്തിമൂന്ന കൊല്ലത്തിനിടയിലാണ് അവതരണം പൂര്‍ത്തിയായതെങ്കിലും അതിന്റെ ഒരു അടയാളം ഖുര്‍ആനില്‍ കാണപ്പെടുന്നില്ല. ആദ്യവസാനം നിലനില്‍ക്കുന്ന വൈകാരികമായ സന്തുലിതത്വവും എത് തലത്തിലുള്ള മനുഷ്യനും മനസ്സിലാക്കാന്‍ കഴിയുന്ന അതിന്റെ ഘടനയും ഖുര്‍ആന്‍ മനുഷ്യമനസ്സ് അറിയുന്ന ദൈവത്തിന്റെ വചനമാണ് എന്നതിന് ഏറ്റവും ശക്തമായ തെളിവാണ്.

മുസ്ലിംകളുടെ ഒരു വേദഗ്രന്ഥം എന്നതാണ് വലിയ ഒരു വിഭാഗം ജനങ്ങളുടെയും ഇപ്പോഴത്തേയും ധാരണ. പക്ഷെ അതിന്റെ ഒന്നാമത്തെ പ്രത്യേകത അത് മനുഷ്യസമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനുള്ള ഗ്രന്ഥമാണ് എന്നതാണ്. അതിനെ മാര്‍ഗദര്‍ശനമായി ഉള്‍കൊണ്ടവര്‍ക്ക്, അത് കൂടുതല്‍ പ്രയോജനപ്പെടുന്നുവെന്നത് മാത്രമാണ് സത്യം.

ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തമായ ധാരണ നല്‍കുന്ന സൂക്തങ്ങളാണ് അധ്യായം (17) അല്‍ ഇസ്റാഇലെ 9 മുതല്‍ തുടങ്ങുന്ന ഏതാനും സൂക്തങ്ങള്‍ . അതില്‍ ഖുര്‍ആനും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നും, ഖുര്‍ആന്‍ അനുസരിച്ച് മനുഷ്യജീവിതത്തിന്റെ ഒരു നല്ല നിര്‍വചനവും അടങ്ങിയിരിക്കുന്നു. പ്രസ്തുത സൂക്തങ്ങള്‍ വായിക്കുക. ചിന്തിക്കുക.

(9-10) യാഥാര്‍ഥ്യമിതത്രെ: ഈ ഖുര്‍ആന്‍ , ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

(11) നന്മയെ തേടേണ്ടതുപോലെ മനുഷ്യന്‍ തിന്മയെത്തേടുന്നു. അവന്‍ വലിയ ധൃതിക്കാരനാകുന്നു.

(12) നോക്കുക, നാം രാവിനെയും പകലിനെയും രണ്ടു ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ പ്രകാശരഹിതമാക്കി. പകലെന്ന ദൃഷ്ടാന്തത്തെ പ്രകാശമാനവുമാക്കി. അതു നിങ്ങള്‍ക്ക് നാഥന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കാനും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കറിയാനും സാധിക്കേണ്ടതിനത്രെ. ഇവ്വിധം, സകല സംഗതികളെയും നാം വെവ്വേറെ വേര്‍തിരിച്ചുവെച്ചിരിക്കുന്നു.

 
(13-14) ഓരോ മനുഷ്യന്റെയും ശകുനത്തെ നാം അവന്റെ കഴുത്തില്‍ ബന്ധിച്ചിട്ടുണ്ട്. പുനരുത്ഥാനനാളില്‍ നാം അവനുവേണ്ടി ഒരു രേഖ പുറപ്പെടുവിക്കും. അത് ഒരു തുറന്ന പുസ്തകം പോലെ അവന്‍ കാണും-വായിക്കുക! നിന്റെയീ കര്‍മരേഖ. ഇന്നു നിന്റെ കണക്കുനോക്കുന്നതിന് നീ തന്നെ മതി.

(15) വല്ലവനും സന്മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് സ്വന്തം ഗുണത്തിന് വേണ്ടിയാകുന്നു. ദുര്‍മാര്‍ഗം ആചരിക്കുന്നുവെങ്കില്‍ അതിന്റെ ദോഷവും അവനു തന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ മറ്റൊരുവന്റെ ഭാരം വഹിക്കുകയില്ല. (സത്യവും മിഥ്യയും വിവേചിച്ചറിയുന്നതിനുവേണ്ടി) ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാം (ജനങ്ങളെ) ശിക്ഷിക്കാറുമില്ല.


ഈ ഭൂമിയില്‍ ദൈവത്തിന്റെ നടപടിക്രമം എന്താണെന്ന് ഈ സൂക്തങ്ങള്‍ കൃത്യമായി വിവരിക്കുന്നു. മനുഷ്യന് വേണ്ട ഏറ്റവും ചൊവായ പാതയിലൂടെയാണ് ഈ ഖുര്‍ആന്‍ വഴിനടത്തുന്നത്. ആ മാര്‍ഗം പിന്‍പറ്റുന്നതിനും തള്ളിക്കളയുന്നതിനും ഒരേ ഫലമല്ല ദൈവം വാഗ്ദാനം ചെയ്യുന്നത്. പിന്‍പറ്റിയാല്‍ സ്വര്‍ഗം. തള്ളിക്കളയുന്നവര്‍ക്ക് പരലോകത്ത് നരകം. എന്നാല്‍ ഇതിനെ നിഷേധികള്‍ പരിഹസിച്ചു. അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ശിക്ഷ എത്രയും പെട്ടെന്ന് കൊണ്ടുവരാന്‍ അവര്‍ വെല്ലുവിളിച്ചു. അതിലുള്ള ഖുര്‍ആന്‍റെ പ്രതിരകണമാണ് പതിനൊന്നാം സൂക്തം.

മനുഷ്യന്‍ സന്‍മാര്‍ഗം സ്വീകരിക്കണമെന്നത് ദൈവത്തിന്റെ ആവശ്യമല്ല അത് മനുഷ്യന്റെ മാത്രം ആവശ്യമാണ്. ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കേണ്ടതില്ല. അതേ പ്രകാരം ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ മാര്‍ഗഭ്രംശത്തില്‍ അകപ്പെട്ടതിന് ദൈവം ശിക്ഷിക്കാറുമില്ല.

ചിന്തിക്കുക. ഖുര്‍ആനെക്കുറിച്ച് ഇങ്ങനെ തന്നെയാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് .. ?.

2012 ജൂലൈ 7, ശനിയാഴ്‌ച

'ദൈവകണം' തന്നെ കണ്ടെത്തി; എന്നാലോ ?

2012 ജൂലൈ 4 ന് പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടു. 1964 ല്‍ ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റു പ്രവചിച്ച പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമ ആറ്റോമിക കണികയുടെ സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നതാണ് സ്വറ്റസര്‍ലന്‍റിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഹിഗ്സ് ബോസോണ്‍ എന്നാണ് പ്രവചനത്തിലെ ഈ കണികക്ക് നല്‍കപ്പെട്ടിരുന്ന പേര്‍. എന്നാല്‍ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനും നോബല്‍ പുരസ്കാരജേതാവുമായ ലിയോണ്‍ ലെതര്‍മാനാണ് ഹിഗ്സ് ബോസോണ്‍  എന്ന മൌലിക കണത്തിന് 'ദൈവകണം' എന്ന പേര്‍ നല്‍കിയത്. അദ്ദേഹം എഴുതിയ The God Particle: If the Universe is the Answer, What is the Question എന്ന പുസ്തകമാണ് ശാസ്ത്രവൃത്തത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ പഠനത്തെ ജനങ്ങളുടെ കൂടി ശ്രദ്ധാകേന്ദ്രമാക്കിമാറ്റിയത്.

ദൈവംകണം (God Particle) എന്ന് എന്തുകൊണ്ട് ഇതിന് പേര് വെക്കപ്പെട്ടു. രണ്ട് മറുപടികളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്.  ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത് എന്നാണ് ഒരു മറുപടി. മറ്റൊന്ന്, ഇത് വരെ ദൈവവിശ്വാസികളായ മനുഷ്യര്‍ വിശ്വസിച്ച് പോരുന്നത് ദൈവമാണ് പ്രപഞ്ചത്തിന് ഈ ഘടന പ്രദാനം ചെയ്തതും അതിനെ നിലനിര്‍ത്തുന്നതും എന്നതാണ്. പ്രപഞ്ചത്തിന് ഒരു വ്യവസ്ഥാപിതത്വം ഉണ്ട് എന്നത് താഴെകിടയിലുള്ള യുക്തിവാദികളാല്ലാതെ ശാസ്ത്രലോകത്ത് ആരും നിഷേധിക്കുന്നില്ല. ഈ വ്യവസ്ഥാപിതത്വം എങ്ങനെയുണ്ടായി എന്നത് സ്വാഭാവികമായും ശാസ്ത്രത്തിന്റെ കൌതുകമാണ്. അതിന്റെ ഭൌതികകാരണം കണ്ടെത്താനുള്ള ശ്രമായിട്ടാണ് പീറ്റര്‍ ഹിഗ്സ് അതിന് പിന്നില്‍ ഒരു നിഗൂഢമായ മൌലിക കണത്തെ പ്രവചിച്ചത്. അത് പ്രവചിക്കുമ്പോള്‍ കേവല ഊഹത്തിനപ്പുറം അത് തെളിയിക്കാനാവശ്യമായ ഒരു സാധ്യതയെക്കുറിച്ചും അദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന് വ്യവസ്ഥാപിതത്വം നല്‍കുന്നത് ദൈവത്തിന് പകരം നില്‍ക്കുന്ന കണിക എന്ന അര്‍ഥത്തിലാണ് ഭൌതികവാദികളായ ലോകം ഇതിനെ ദൈവകണം എന്ന് ഇതിനെ വിളിച്ചുവരുന്നത് .

ജനീവക്ക് സമീപം സ്വിറ്റസര്‍ലന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമിറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (L.H.C) നടന്ന കണികാ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തില്‍ പെട്ട രണ്ട് സംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. അഥവാ 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍ കാന്‍ഡെല യും 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗയാനോട്ടിയും. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ട് വെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

ഇപ്പോള്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്നത് പീറ്റര്‍ ഹിഗ്സ് പ്രവചിച്ച പദാര്‍ഥത്തിന് പിണ്ഡം നല്‍കുന്നതെന്ന് കരുതപ്പെടുന്ന ഹിഗ്സ് ബോസോണ്‍ കണിക തന്നെ ആണോ ?. പൂര്‍ണമായ ഉറപ്പില്ല. ഹിഗ്സ് ബോസോണിനോട് സാമ്യമുണ്ട് എന്നേ ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളൂ. ഏത് തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അത് സ്ഥിരീകരിക്കാന്‍ ഇനിയും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചുള്ള പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട് എന്ന് ചുരുക്കം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും.  കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്.   ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം  കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍  മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.

അപ്പോള്‍ ഇതാണ് യഥാര്‍ഥ അവസ്ഥ. എന്നാല്‍ ഇത്തരശാസ്ത്രീയ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ശാസ്ത്രത്തിന്റെ യഥാര്‍ഥ വക്താക്കളായി ചിലര്‍ രംഗത്ത് വരാറുണ്ട് അവരുടെ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. പലപ്പോഴും നല്‍കപ്പെടുന്ന ശാസ്ത്രനിഗമനം പോലും ശരിക്ക് വെളിപ്പെടുത്താതെ, ഞങ്ങള്‍ പണ്ട് പറഞ്ഞത് (പ്രപഞ്ചം തനിയെ ഉണ്ടായതാണ് . അത് ആരാലും സൃഷ്ടിക്കപ്പെട്ടതല്ല എന്നവാദം) ശരിയായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് മേനി പറയാറുണ്ട്.

'ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ', 'ദൈവകണം ശാസ്ത്രത്തിന്റെ പിടിയില്‍ ' തുടങ്ങിയ തലക്കെട്ടുകള്‍ പോലും യഥാര്‍ഥ വസ്തുതയെ പ്രതിഫലിപ്പിക്കുന്നില്ല. കാര്യം ഇതായിരിക്കെ 'ആദികണത്തിന്റെ കണ്ടെത്തല്‍ മതങ്ങളുടെ അടിസ്ഥാനശില തകര്‍ത്തു വെന്ന് പ്രസ്താവന (മാധ്യമം 2012 ജൂലൈ 6) ഇറക്കാന്‍ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശ്രീനി പട്ടത്താനത്തിന് എങ്ങനെ കഴിയുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രഖ്യാപനം നടത്തിയ ശാസ്ത്രഞ്ഞരുടെ ആവകാശവാദത്തിനപ്പുറം യുക്തിവാദികള്‍ താഴെ പറയുന്ന നിഗമനത്തിലെത്തിയാണ് തങ്ങളുടെ മതത്തിനെതിരെയുള്ള വിതണ്ഡവാദം ഉയര്‍ത്തുന്നത്.

'99.99 ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍ എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്.'
ഇതാണ് മതങ്ങള്‍ അപ്രസക്തമായി എന്ന് പറയാന്‍ യുക്തിവാദികളെ പ്രേരിപ്പിക്കുന്നത്. ഇവിടെ നൂറുശതമാനമാക്കുന്നതിന് എന്താണ് തടസ്സമുള്ളത്. എങ്കില്‍ ഔപചാരികത കൂടി കഴിയാന്‍ കാത്തിരിക്കാമായിരുന്നില്ലേ ഇത്തരം വാദങ്ങള്‍ ഉന്നയിക്കാന്‍ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ അതിന് മുമ്പ് ഈ വാദം തള്ളിപ്പോയേക്കുമോ എന്ന ഭയമായിരിക്കാം. എനിക്ക് ചോദിക്കാനുള്ളത്. നൂറ് ശതമാനം തന്നെ കണ്ടെത്തിയത് ഹിബ്സ് ബോസോണാണെന്ന് സ്ഥിരപ്പെട്ടാല്‍ ദൈവത്തിന്റെ സ്ഥാനം പോകുമോ?. പരമാവധി അതുകൊണ്ട് വരുന്നത്. മഴപെയ്യുന്നത് നീരാവി ഘനീഭവിച്ചാണ് എന്ന ഭൌതികമായ ഉത്തരം പോലെ പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതത്വത്തിന് ഒരു കാരണം കണ്ടെത്തി എന്നതല്ലേ വരുന്നുള്ളൂ. ഹിബ്സ് ബോസോണ്‍ നിലവില്‍വരാനുള്ള കാരണം വീണ്ടും കണ്ടത്തേണ്ടി വരുമല്ലോ.

സത്യത്തില്‍ മതം എന്താണെന്നോ, എന്തിന് വേണ്ടിയാണെന്നോ ദൈവനിഷേധികളായ യുക്തിവാദികള്‍ ഇനിയും മനസ്സിലാക്കിയിട്ട് വേണം. പ്രപഞ്ച സൃഷ്ടിക്ക് പിന്നില്‍ ദൈവമില്ലെന്ന് സ്ഥിരീകരണം നല്‍കാന്‍ അടുത്തകാലത്തൊന്നും ശാസ്ത്രത്തിന് സാധ്യമല്ല എന്നാണ് ഈ വെളിപ്പെടുത്തല്‍ ഒരു ദൈവവിശ്വാസിക്ക് നല്‍കുന്ന അറിവ്. ഇപ്പോള്‍ കണ്ടെത്തിയത് പ്രപഞ്ചത്തിന് വ്യവസ്ഥാപിത്വം നല്‍കുന്ന ഹിഗ്സ് ബോസോണാണ് എന്ന് വന്നാല്‍ പോലും എങ്ങനെ വ്യവസ്ഥാപിതത്വം ലഭിക്കുന്നുവെന്നതിന്റെ ഭൌതിക കാരണം മാത്രമേ ആകൂ. ദൈവത്തെക്കുറിച്ച് ഇസ്ലാമിന്റെ ഒരു പ്രയോഗം കാരണങ്ങളുടെ കാരണക്കാരന്‍ (മുസബ്ബിബുല്‍ അസ്ബാബ് ) എന്നാണ്. ഈ പ്രപഞ്ചത്തിന് പിണ്ഡം കൊണ്ട് ലഭിക്കുന്ന വ്യവസ്ഥാപിതത്വം മാത്രമല്ല. പദാര്‍ഥങ്ങളില്‍ കണിശമായ ആസൂത്രണവും അതിസങ്കീര്‍ണമായ ഘടനയും സൌന്ദര്യവും ഒക്കെയുണ്ട് അതൊന്നും ഈ കണ്ടുപിടുത്തം കൊണ്ട് പരിഹരിക്കപ്പെടുന്നില്ല. ജീവജാലങ്ങളുടെ സൃഷ്ടിപ്പും നിലനില്‍പ്പും വ്യാഖ്യാനിച്ച് എവിടെയും എത്തിയിട്ടില്ല. പരിണാവാദം ഏറെക്കുറെ ഇനിയും പിടിച്ച് നിര്‍ത്തപ്പെടുന്നത് പാഠപുസ്തകങ്ങളില്‍ മാത്രമാണ്. അത് പഠിപ്പിക്കുന്ന ഒരു ശതമാനം അധ്യാപകര്‍ക്ക് പോലും അതില്‍ വിശ്വാസമില്ല. എന്നിരിക്കെ ദൈവകണം ആണെന്ന് സംശയിക്കപ്പെടുന്ന ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തത്തില്‍ യുക്തിവാദികള്‍ വല്ലാതെ വഞ്ചിതരാക്കുന്നുണ്ടെങ്കില്‍ മുമ്പ് പലപ്പോഴും സംഭവിച്ച തങ്ങളുടെ അബദ്ധത്തില്‍നിന്ന് പാഠം ഉള്‍കൊള്ളുന്നില്ല എന്നേ അതു അര്‍ഥമാക്കുന്നുള്ളൂ.

ഇനി ഈ ബ്ലോഗില്‍ ഈ വിഷയം കൈകാര്യം ചെയ്യാനുള്ള കാരണം പറയാം. പ്രകൃതി പ്രതിഭാസങ്ങളുടെ ഭൌതിക കാരണത്തെക്കുറിച്ച് പഠിക്കാനുള്ള ഒരു ശ്രമത്തോടും എനിക്ക് വിയോജിപ്പ് ഇല്ല. ഞാന്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിനും അപ്രകാരം ഉള്ളതായി അറിയില്ല. അതോടൊപ്പം ഇത്രയും മനുഷ്യധ്വാനവും സമ്പത്തും ചെലവഴിച്ച് നേടുന്ന നേട്ടങ്ങള്‍ ആപേക്ഷികമായി മനുഷ്യന് പ്രത്യേകിച്ച് എന്തെങ്കിലും നന്മകൊണ്ട് വരുന്നുണ്ട് എന്ന് കരുതുന്നില്ല. എല്ലാ പരീക്ഷണങ്ങളേയും അല്ല ഉദ്ദേശിച്ചത്.

ദൈവത്തെക്കുറിച്ചുള്ള വിശ്വാസം അന്ധമാണ് എന്നാണ് യുക്തിവാദികളുടെ ആരോപണം എന്നാല്‍ പരീക്ഷണങ്ങള്‍ മുന്നോട്ട് പോകുത്തോറും ദൈമില്ല എന്നതിനെക്കാള്‍ ദൈവം ഉണ്ടാകണം എന്നതിലേക്കാണ് സൂചനകള്‍ കൂടുതല്‍ ഉള്ളത്. മതം എന്നാല്‍ ദൈവം ഉണ്ട്, ദൈവമാണ് സൃഷ്ടിച്ചത് എന്ന ഒരു വിശ്വാസത്തില്‍ ഒതുങ്ങുന്നതല്ല. ഇസ്ലാമിനെങ്കിലും ഇക്കാര്യത്തില്‍ വിശാലമായ ചില ലക്ഷ്യങ്ങളുണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്ന ഒരു അന്വേഷണത്തിന് നാം ഇതുവരെ എടുത്ത സമയവും സമ്പത്തും അധ്വാനവും ഒന്ന് വിലയിരുത്തി നോക്കൂക. സത്യത്തില്‍ മനുഷ്യന് കണ്ടെത്താന്‍ കഴിയാത്ത ഒന്നായത് കൊണ്ടാണ് ഇത്തരം അദൃശ്യകാര്യങ്ങള്‍ ദൈവം പ്രവാചകന്‍മാരിലൂടെ മനുഷ്യവംശത്തിന് നല്‍കിപ്പോന്നത്. അതിന് ചെലവഴിക്കുന്ന അധ്വാനം കുറേകൂടി സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ചെലവഴിച്ച് മനുഷ്യവംശത്തിന് സേവനം ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഏര്‍പ്പെടേണ്ടത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ .

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി എന്ന പ്രഖ്യാപനം ഉണ്ടായപ്പോഴും. ജീനിന്റെ ഘടന വ്യക്തമായപ്പോഴും, ചൊവ്വയിലേക്ക് പാത്ത് ഫൈന്ററിനെ അയച്ചപ്പോഴുമൊക്കെ ദൈവം മരിച്ചേ  മതം തകരുന്നേ എന്ന മുറവിളി ഉയര്‍ന്നിട്ടുണ്ട്. ഇനി കണ്ടുപിടുത്തമുണ്ടാകുമ്പോഴും ഇത്തരം യുക്തിബോധം തൊട്ടുതെറിക്കാത്ത അവകാശവാദം നമുക്ക് തമാശയോടെ കണ്ട് നില്‍ക്കാം.

2012 ജൂൺ 28, വ്യാഴാഴ്‌ച

അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

സ്നേഹത്തിന്റെ മതം ഏതാണ്, ആരാണ് ഏറ്റവും കൂടുതല്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ രണ്ട് ചോദ്യത്തിനും ഉത്തരം ക്രിസ്തുമതം, കൃസ്ത്യാനികള്‍ എന്നായിരിക്കും പൊതുസമൂഹത്തിന് പറയാനുണ്ടാവുക. അല്ലെങ്കിലും അതായിരിക്കും അവരുടെ മനസ്സില്‍ ആദ്യം വരിക. അതേ സമയം തീവ്രതയുടെയും ഭീകരതയുടെയും മതമേതാണ്, ഏറ്റവും അസഹിഷ്ണുത നിറഞ്ഞമതവിഭാഗമേതാണ് എന്ന ചോദ്യത്തിന് ഇസ്ലാം, മുസ്ലിം എന്നും ഒരാളുടെ മനസ്സിലേക്ക് കടന്നുവരാം. ഇതാണ് പ്രോപഗണ്ടയുടെ ശക്തി. അത്തരം ഒരു ധാരണ കടന്നുകൂടിയാല്‍ ചിലര്‍ ഇങ്ങനെ ചോദിച്ചുവെന്ന് വരാം. ഒരു സുഹൃത്ത് മുസ്ലിംകള്‍ മറുപടി പറയാന്‍ നല്‍കിയ ചോദ്യങ്ങള്‍ നോക്കൂ...


"സ്നേഹ"ത്തെപ്പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്ത് ?


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ?

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?

5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?


7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?

14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?

ഈ ചോദ്യങള്‍ക്കെല്ലാം പ്രിയ മുസ്ലീം സഹോദരങള്‍ മറുപടി നല്‍കുമല്ലോ..
------------------------------------


ഒരു ദര്‍ശനം എന്ന നിലക്ക് ഇസ്ലാം അങ്ങേ അറ്റത്തെ സമാധാനവും സഹവര്‍ത്തിത്തവുമാണ് മുന്നോട്ട് വെക്കുന്നത്. സ്നേഹവും കാരുണ്യവുമാണ് അത് ആവശ്യപ്പെടുന്നത്. ഖുര്‍ആനില്‍ അല്ലാഹുവിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വിശേഷണം കാരുണ്യവാന്‍ കരുണാനിധി എന്നിവയാണ്. ഇസ്ലാം എന്ന പദം സമാധാനം എന്നര്‍ഥമുള്ള സലാം എന്ന പദത്തിന്റെ അതേ മുലപദത്തില്‍നിന്നുള്ളതാണ്. ദൈവത്തിന് വിധേയമാകുന്നതിലൂടെ പ്രകൃതിയില്‍ കാണപ്പെടുന്ന അതേ ശാന്തതയോടെ മനുഷ്യന് ജീവിക്കാം എന്നാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

ക്രിസ്തുമതം അശാന്തിയും അസമാധാനവുമാണ് വഹിക്കുന്നത് എന്ന് എനിക്ക് അഭിപ്രായമില്ല. സ്നേഹത്തെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരമാര്‍ശമുണ്ട്. ഒരു അഭിമുഖ സംഭാഷണത്തില്‍ ക്രൈസ്തവ പാതിരി ഒരു മുസ്ലിം പണ്ഡിതനോട് പറഞ്ഞതായി കേട്ടിട്ടുണ്ട്. നിങ്ങള്‍ മുസ്ലിംകള്‍ വിഢികളാണ് ... നിങ്ങളുടെ പ്രബോധനം ശ്രവിച്ചാല്‍ ദൈവം മനുഷ്യനെ ശിക്ഷിക്കാനായിട്ട് ഒരുങ്ങി നില്‍ക്കുന്ന ഒരു ക്രൂരനാണ് എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം നോക്കൂ. എന്നാല്‍ ഞങ്ങളെ നോക്കൂ. സ്നേഹം എന്ന പദം കൂടുതലായിട്ടൊന്നും ബൈബിളില്‍ ഇല്ലെങ്കിലും ഞങ്ങളതിനെ വലിച്ച് നീട്ടി, നീട്ടിപ്പരത്തി ക്രിസ്തു എന്നതിനെ സ്നേഹത്തിന്റെ പര്യായമാക്കി ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമാക്കി. (കേട്ടത് ഉദ്ധരിച്ചതിനാല്‍ വാചകഘടന അല്ലറചില്ലറ മാറ്റം പ്രതീക്ഷിക്കാം. പക്ഷെ ഭാവനയല്ല ഇത് എന്ന് ഞാന്‍ അടിവരയിടുന്നു)

ബൈബിളും ഖുര്‍ആനും ഒരുമിച്ച് വായിച്ചവര്‍ക്ക് ഈ വാദം പെട്ടെന്ന് മനസ്സിലാകും. എന്തിന് വേണ്ടിയാണ് അച്ചന്‍ ഇത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഗുണകാംക്ഷയോടെയായിരിക്കാം. ഏതായാലും പറഞ്ഞതില്‍ ഏറെ ശരിയുണ്ട്. രണ്ട് മതസ്ഥരുടെയും മേല്‍ സൂചിപ്പിച്ച ശൈലി വേരുറച്ച് പോയതിനാല്‍ അതുണ്ടാക്കിയ സംശയമാണ് സഹോദരന്‍ ചോദ്യമായി മുസ്ലിംകളുടെ മുന്നിലേക്ക് ഇടുന്നത്.

ചോദ്യങ്ങളോടുള്ള എന്റെ വ്യക്തിപരമായ പ്രതികരണം നല്‍കാം. ഈ ചോദ്യങ്ങള്‍ക്ക് ഇങ്ങനെയല്ല മറുപടി നല്‍കേണ്ടത് എന്ന് അഭിപ്രായമുള്ളവര്‍ക്ക് തങ്ങളുടെ ഉത്തരം കമന്റ് ബോക്സില്‍ നല്‍കാം... 


1) അല്ലാഹു നിങളെ സ്നേഹിക്കുന്നുണ്ടോ ? 

ഒരു മുസ്ലിമിന് ഇതെന്ത് ചോദ്യം എന്ന് തോന്നുന്നുണ്ടാകും. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ആമുഖമായി ചില കാര്യങ്ങള്‍ പറഞ്ഞത്. അഥവാ സ്നേഹിക്കുന്ന അല്ലാഹു എന്നത് അവര്‍ കേട്ടിട്ടേ ഇല്ല. ദൈവത്തെ സ്നേഹിക്കണം എന്നതും അവര്‍ കേട്ടിരിക്കില്ല. ഖുര്‍ആനില്‍ 90 ലധികം സ്ഥലത്ത് സ്നേഹം എന്നര്‍ഥമുള്ള ഹുബ്ബ് എന്ന പദത്തിന്റെ വിവിധ രൂപങ്ങള്‍ വന്നിട്ടുണ്ട്. നിങ്ങളെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം വ്യക്തമല്ല. മുസ്ലിംകള്‍ എന്ന ഒരു സമുദായത്തോടല്ല ദൈവത്തിനുള്ള സ്നേഹം. മറിച്ച് മനുഷ്യരില്‍ അവന്റെ ആജ്ഞ അനുസരിച്ച് ജീവിക്കുന്നവരോടാണ്. അഥവാ മനുഷ്യനെ തന്നെയാണ് അല്ലാഹു സ്നേഹിക്കുന്നത്. ദൈവസ്നേഹത്തിന് അര്‍ഹത മനുഷ്യരില്‍ ചിലര്‍ സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(3:31)

2) ഇനി സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് നിങള്‍ക്ക് എങനെയറിയാം ?

ഈ സ്നേഹം ദൈത്തിന്റെ വാഗ്ദാനമാണ്. ഈ സ്നഹത്തിന്റെ പ്രതിഫലനം യഥാര്‍ഥത്തില്‍ അറിയാന്‍ കഴിയുന്നത് പരലോകത്ത് വെച്ചാണ്. ഇഹലോകത്ത് പ്രകടമാകുന്നത് അവന്റെ കാരുണ്യമാണ്. അതാകട്ടേ വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നു.


 3) അല്ലാഹു എങനെയാണ് തന്‍റെ സ്നേഹം വെളിപ്പെടുത്തിത്തന്നിരിക്കുന്നത് ?

ചോദ്യം ഒരു കൃസ്തീയ പശ്ചാതലത്തില്‍നിന്നുള്ളതാണ്. എന്നാല്‍ ഇസ്ലാമിക ദര്‍ശനത്തില്‍ ഈ ചോദ്യത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല.

4) പിതാവ് തന്‍റെ മക്കളെ സ്നേഹിക്കുന്നത് പോലെ യജമാനന് തന്‍റെ അടിമയെ സ്നേഹിക്കാനാകുമോ?5) അതുപോലെ തന്നെ ഒരു മകന്‍ തന്‍റെ പിതാവിനെ സ്നേഹിക്കുന്നത് പോലെ അടിമ തന്‍റെ യജമാനനെ സ്നേഹിക്കുമോ ?

ദൈവവും മനുഷ്യനും കേവലം യജമാനനും അടിമയുമല്ല. മനുഷ്യനെ എല്ലാവിധ സംവിധാനത്തോടെയും സൌകര്യങ്ങളോടെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സൃഷ്ടാവാണ്. ആ സൃഷ്ടിയോട് ദൈവത്തിന് ഒരു പിതാവിന് പുത്രനോടുള്ളതിനേക്കാള്‍ സ്നേഹം ഉണ്ടാകും. അതേ പ്രകാരം തന്റെ ജന്മത്തിന് കാരണമായി എന്ന ഒരൊറ്റകാര്യത്തിനപ്പുറം കരുണയുള്ള പിതാവിനെ പോലും നല്‍കിയ സ്രഷ്ടാവും സംരക്ഷകനും യജമാനനുമായവനോട് പിതാവിനോട് തോന്നുന്നതിനേക്കാള്‍ സ്നേഹവും കടപ്പാടും ഉണ്ടാവും. അതുകൊണ്ട് ചോദ്യകര്‍ത്താവ് ബേജാറാകുന്നതില്‍ അര്‍ഥമില്ല.   


6) അടിമയില്‍ നിന്ന് അനുസരണം ആവശ്യപ്പെടാം പക്ഷെ പൂര്‍ണ്ണഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെടാനാകുമോ ?

അടിമ-യജമാനല്‍ എന്ന ബന്ധത്തിനപ്പുറം ഇസ്ലാം മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ കണ്ടിട്ടേ ഇല്ല എന്ന ഒരു മുന്‍ധാരണയുണ്ടെങ്കിലേ ഇങ്ങനെ ചോദിക്കാന്‍ കഴിയൂ. അല്ലാഹുവിന് തന്റെ സൃഷ്ടിയായ മനുഷ്യനില്‍നിന്ന് അനുസരണം ആവശ്യപ്പെടാം എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല സ്രഷ്ടാവിന് മാത്രമേ പരമമായ അനുസരണം പാടുള്ളൂവെന്നത് ഇസ്ലാമിന്റെ ആദര്‍ശത്തിന്റെ ഭാഗമാണ്. അല്ലാഹുവിന്റെ കല്‍പനക്കെതിരില്‍ ഒരു സൃഷ്ടിയെയും അനുസരിക്കാനും പാടില്ല. തന്റെ കല്‍പനകള്‍ പൂര്‍ണമായി അനുസരിക്കപ്പെടണം എന്നാണ് അടിമത്തം എന്ന ഉപമാലങ്കാരം കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. അതേ പോലെ സ്രഷ്ടാവ് എന്ന നിലക്ക് ഒരു പിതാവിനെക്കാളേറെ ദൈവത്തിന് മനുഷ്യനില്‍നിന്ന് സ്നേഹവും ആവശ്യപ്പെടാം.

7) ഇനി പൂര്‍ണ്ണ ഹൃദയത്തോടെയുള്ള സ്നേഹം ആവശ്യപ്പെട്ടാല്‍ തന്നെ ലഭിക്കുമോ ?

സാധാരണഗതിയിലുള്ള മനുഷ്യരിലെ അടിമ യജമാനന്‍ ബന്ധമല്ല ഇവിടെ ചര്‍ചാവിഷയം. ദൈവം എല്ലാറ്റിലും ഉപരിയായി മനുഷ്യന്റെ സ്രഷ്ടാവാണ് എന്നതിനാല്‍ ആ ബോധമുള്ള മനുഷ്യന്‍ എല്ലാറ്റിലും ഉപരി ദൈവത്തെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കും.

8) ഇനി ലഭിക്കില്ലെങ്കില്‍ അല്ലാഹു തന്‍റെ അടിമകളായ മനുഷ്യവര്‍ഗ്ഗത്തില്‍ നിന്ന് സ്നേഹം ആവശ്യപ്പടുന്നതിലുള്ള യുക്തി എന്ത് ?

സ്നേഹം ലഭിക്കും എന്നാണ് ഉത്തമെന്നതിനാല്‍ ഈ ചോദ്യം നിലനില്‍ക്കുന്നില്ല.

9) നിങള്‍ മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടോ?

10) ഇനി മുഹമ്മദിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് സ്നേഹിക്കുന്നത് ?

തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസികള്‍ മുഹമ്മദ് നബിയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ജീവിത്തിന് ദിശാബോധം നല്‍കിയ ഞങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യവും ദൌത്യവും നിര്‍ണയിച്ച് തരിക്കയും അതിലൂടെ ഞങ്ങളുടെ മനസ്സുകള്‍ക്ക് ലോകത്തെ ഏത് മനുഷ്യനും നല്‍കാന്‍ കഴിയുന്നിതിനേക്കാളെറെ ശക്തിയും സമാധാനവും നല്‍കിയ മുഹമ്മദ് നബിയെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളെക്കാളും ഭാര്യമാരെക്കാളും സന്താനങ്ങളെക്കാളും എന്തിനേറെ ഞങ്ങളുടെ സ്വന്തം ശരീരത്തേക്കാളേറെ. മറ്റൊന്നുകൂടി ഇപ്രകാരം സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വിശ്വാസം അവകാശപ്പെടാന്‍ പോലും കഴിയൂ.

11) മുഹമ്മദ് നിങള്‍ക്ക് വേണ്ടി എന്താണ് ചെയ്ത് തന്നിരിക്കുന്നത് ?

തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍. പറയുക: `അല്ലയോ മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കും, ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനായ ദൈവത്തിന്റെ ദൂതനാകുന്നു. അവനല്ലാതെ ദൈവമേതുമില്ല. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവന്‍ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുവിന്‍; അവന്‍ നിയോഗിച്ച നിരക്ഷരനായ പ്രവാചകനിലും. അദ്ദേഹമോ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു. അദ്ദേഹത്തെ പിന്തുടരുവിന്‍, നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചേക്കാം.`(7:157-158) 

12) ഖുര്‍ആന്‍ അള്ളാഹുവിന്‍റെ സ്നേഹം വെളിപ്പെടുത്തുന്നുണ്ടോ ?

13) എങനെയാണ് വെളിപ്പെടുത്തുന്നത് ?


ഇത്തരം ചോദ്യത്തെക്കുറിച്ച് നേരത്തെ വന്നു ചോദ്യം ഇവിടെ ആവര്‍ത്തിക്കപെടുകയാണ്. ക്രൈസ്തവ ഭൂമികയില്‍നിന്നുള്ള മുസ്ലിംകളെ സംബന്ധിച്ച് നോക്കുമ്പോള്‍ അര്‍ഥമില്ലാത്ത ചോദ്യങ്ങള്‍ . മനുഷ്യനോടുള്ള അങ്ങേ അറ്റത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിവ് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം അവന് സാന്‍മാര്‍ഗിക നിയമനിര്‍ദ്ദേശം കൂടി നല്‍കി എന്നതാണ്. അതോടൊപ്പം വിശ്വാസികള്‍ക്ക് പരലോകത്ത് സ്വര്‍ഗം വാഗ്ദാനം ചെയ്തുകൊണ്ട് ദൈവത്തിന് തന്റെ സൃഷ്ടിയോടുള്ള അദമ്യമായ സ്നേഹം തുറന്ന് കാട്ടുകയും ചെയ്തിരിക്കുന്നു.


14) 1 JOHN 4:8 ല്‍ പറയുന്നു ""ദൈവം സ്നേഹം തന്നേ" എന്ന് . ഇതുപൊലെ അല്ലാഹു സ്നേഹമാകുന്നു എന്ന് ഖുര്‍ആന്‍ പറയുന്നുവോ ?


ഇല്ല ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം ഇല്ല. ഇതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്. മനുഷ്യന് ഇഷ്ടം പോലെ എന്ത് തെറ്റും ചെയ്യാമെന്നും ഏന്ത് തന്നെ ചെയ്താലും ശിക്ഷിക്കുകയില്ല എന്നൊക്കെയാണെങ്കില്‍ അത്തരം ഒരു പ്രസ്താവന അല്ലാഹുവിനെ സംബന്ധിച്ചടത്തോളം വസ്തുനിഷ്ഠമായി വരികയില്ല.

2011 നവംബർ 23, ബുധനാഴ്‌ച

മുല്ലപ്പെരിയാറും ദൈവിക സഹായവും.

'കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.


പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?' 


നിരക്ഷരൻ എന്ന സഹബ്ലോഗറുടെ വരികളാണ് മുകളിൽ, ഏതാനും ദിവസമായി മുല്ലപ്പെരിയാർ ഡാമും അതേക്കുറിച്ചുള്ള ചർചകളും ഫോട്ടോയും വീഡിയോയുമാണ് വാർത്താമാധ്യമങ്ങളിൽ പ്രത്യേകിച്ചും നെറ്റിൽ നിറഞ്ഞ് നിൽക്കുന്നത്. മുല്ലപ്പെരിയാർ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരു ബ്ലോഗർ സൂചിപ്പിച്ച പോലെ ('പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും... കാതോര്‍ക്കൂ..മറ്റൊരു ദുരന്തത്തിന്റെ കുളമ്പടികള്‍ കേല്‍ക്കുന്നില്ലേ... നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും') ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വർഷക്കാലം വരുമ്പോൾ ചർചയും വേനൽകാലത്ത് വിഴപ്പലക്കലുമാണ്.

സംഭവം എന്താണെന്ന് ഞാൻ വിവരിക്കുന്നില്ല. അത് എല്ലാവർക്കും ഇപ്പോൾ സുപരിചിതമായി. ഇനിയും അറിയാത്തവരുണ്ടെങ്കിൽ നിരക്ഷരന്റെ ബ്ലോഗും ചിത്രങ്ങൾക്കായി പാച്ചുവിന്റെ ബ്ലോഗും കാണുക.


കാര്യം ഭീകരമാണ്  നാല് ജില്ലകളിൽ നേരിട്ടും ഇതര ജില്ലകളെ പരോക്ഷമായും ബാധിക്കാവുന്ന കൊടുംവിപത്താണ് കേരളം കാത്തിരിക്കുന്നത്. ഇടക്ക് അനുഭവത്തിൽ നിന്ന് ഒരു കാര്യം പറയട്ടേ. മുല്ലപ്പെരിയാർ ഡാം തമിഴ്നാട്ടിലെവിടെയോ ഉള്ള ഒരു ഡാമായിരിക്കുമെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഇന്നലെ ഗൂഗിൾ എർത്തിൽ നോക്കിയപ്പോഴാണ് ഡാം പൂർണമായും അതിലെ ജലക്കെട്ട് സഹിതം കേരളത്തിൽ നാല് ജില്ലക്കാരുടെ തലക്ക് മുകളിലാണ് എന്ന് മനസ്സിലായത്. ഡാം തകർന്നാൽ അതിന്റെ പൂർണമായ കെടുതികൾ അനുഭവിക്കേണ്ടത് കേരളമാണ്. ഒരു പക്ഷെ ലോകം ഇത് വരെ കണാത്തത്രയും ഒരു വലിയ ദുരന്തമായിരിക്കും അത്. നാല് ജില്ലകളെ നിശേഷം നഷിപ്പിക്കും. 1896 നിർമാണം പൂർത്തിയാക്കിയ ഡാമിന്റെ നിർമാതാക്കൾ നൽകിയ കാലാവധി കഴിഞ്ഞിട്ട് 63 കൊല്ലമായി. അഥവാ ഇനി അത് നിലനിൽക്കുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം പൂർണമായും അത് പുതുക്കിപ്പണിയാൻ ശ്രമിക്കാത്ത ഭരണകർത്താക്കളിൽ മാത്രമായിരിക്കും എന്ന് പറയാൻ വേണ്ടിയും വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തിൽ ഈ ബ്ലോഗിന്റെ വായനക്കാരെകൂടി അറിയിക്കുന്നതിന് വേണ്ടിയുമാണ് ഈ പോസ്റ്റ്.

അതോടൊപ്പം നമ്മുടെ ഉത്തരവാദിത്തം നിർവഹിക്കാതെ ഇത്തരം വിഷയത്തിൽ ദൈവത്തിൽ പ്രതീക്ഷയർപ്പിക്കുന്നത് വിശ്വാസികൾക്ക് പോലും ഭൂഷണമല്ല എന്ന് പറയാനും ഈ സന്ദർഭം ഉപയോഗപ്പെടുത്തുന്നു. യമനിലെ മആരിബ് അണക്കെട്ട് പൊട്ടി പ്രദേശങ്ങൾ നാമാവശേഷമായതിനെക്കുരിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. ചരിത്രത്തിൽ അത്തരം സംഭവങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. മനുഷ്യരുടെ അശ്രദ്ധക്കും അവരുടെ ദുഷ്ചെയ്തികൾക്കും പരിഹാരം അവര് തന്നെയാണ് തേടേണ്ടത്. അതൊക്കെ ദൈവം നോക്കിക്കൊള്ളും എന്നത് ശരിയായ വിശ്വാസമല്ല. ആധുനിക മനുഷ്യന്റെ മുഖമുദ്ര അവന്റെ സ്വാർഥതയാണ്. തനിക്ക് പ്രയോജനം ലഭിക്കുന്നുവെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ കൊലചെയ്യപ്പെട്ടാലും അവന് പ്രശ്നമല്ല. തമിഴ്നാട് എതിര് നിൽക്കുന്നുവെന്ന് പറയുമ്പോൾ അവിടെയുള്ള സ്വാർഥരായ ഒരു കൂട്ടം ആളുകളാണ് അതിന് തടസ്സം എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

എത്രയും പെട്ടെന്ന് ഭരണകൂടങ്ങൾ ഇതിന് പരിഹാരം കാണേണ്ടതുണ്ട്. അവർ രാഷ്ട്രീയ താൽപര്യങ്ങളാൽ അതിന് വിമുഖകാണിക്കുന്നുവെങ്കിൽ കോടതി തന്നെയും ഇടപെട്ട് ഇതിന് പരിഹാരം കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ സംഭവിക്കുന്ന ദുരന്തം അപരിഹാര്യമായിരിക്കും. ഒരു ഭൂമികുലുക്കത്തിൽ ഏത് അണക്കെട്ടും തകർന്നേക്കാം. അത് നമ്മുടെ നിയന്ത്രണത്തിനതീതമാണ് എന്ന് പറഞ്ഞ് വിധിയിൽ സമാധാനിക്കാം. എന്നാൽ കാലപ്പഴക്കത്താൽ തകരുമെന്ന് ഉറപ്പുള്ള ഒരു അണക്കെട്ട് നിലനിർത്തി ദൈവത്തെ പരീക്ഷിക്കുന്നത് ജീവൻ അവസാനിപ്പിക്കാൻ ഉറപ്പിച്ചുകൊണ്ടാവണം.

മനുഷ്യനെ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം അവനെ ശിക്ഷിക്കുക എന്നതാണ്
ദൈവത്തിന്റെ നടപടിക്രമം. കേരള ജനതയുടെ നിർഭാഗ്യത്തിന് അതെങ്ങാനും സംഭവിച്ചാൽ (നാം നിഃസംഗരായാൽ അത് സംഭവിക്കുമെന്നത് കട്ടായം. സമയത്തിന്റെ മാത്രം പ്രശ്നമേയുള്ളൂ.) നമ്മുക്കുറപ്പിക്കാം നാം അർഹിക്കുന്ന ശിക്ഷമാത്രമേ ദൈവം നൽകിയിട്ടുള്ളൂവെന്ന്. 

'സബഉകാര്‍ക്കോ, അവരുടെ വാസസ്ഥലത്തുതന്നെ ഒരു ദൃഷ്ടാന്തമുണ്ടായിരുന്നു - ഇടത്തും വലത്തുമായി രണ്ടു തോപ്പുകള്‍. നിങ്ങളുടെ റബ്ബിന്റെ വിഭവങ്ങള്‍ ആഹരിക്കുവിന്‍. അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍. വിശിഷ്ടമായ നാട്; വളരെ വിട്ടുവീഴ്ച ചെയ്യുന്ന നാഥനും. പക്ഷേ അവര്‍ പുറംതിരിഞ്ഞുകളഞ്ഞു. ഒടുവില്‍ നാം അവരുടെ നേരെ ചിറമുറിഞ്ഞ ജലപ്രവാഹത്തെ അയച്ചു. അവരുടെ പഴയ തോട്ടങ്ങള്‍ക്കു പകരം, കയ്പുറ്റ കനികളും കാറ്റാടി മരങ്ങളും ഏതാനും ഇലന്ത വൃക്ഷങ്ങളുമുള്ള മറ്റു രണ്ടു തോട്ടങ്ങള്‍ നല്‍കുകയും ചെയ്തു. ഇതായിരുന്നു അവരുടെ കൃതഘ്നതക്ക് നാം നല്‍കിയ പ്രതിഫലം. നന്ദികെട്ട മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും നാം ഇവ്വിധം പ്രതിഫലം നല്‍കുന്നില്ല.' (ഖുർആൻ 34:15-17)

2011 ഒക്‌ടോബർ 2, ഞായറാഴ്‌ച

എന്തുകൊണ്ട് ദൈവവിശ്വാസിയായി ?

Nabeel Hassan പറഞ്ഞു...
"തികച്ചും മുന്‍ധാരണയോട് കുടി യുക്തിവാധതേ കാണുന്ന ചില ആളുകള്‍ എന്ത് കൊണ്ട് വിശ്വാസിയായി എന്ന് ഒന്ന് പറഞ്ഞു തരിക മത വിശ്വാസം പാരമ്പര്യമായി കിട്ടിയ ആളുകള്‍ ആണല്ലോ ഇവിടെ ഉള്ളത്"

-----------------------------------

യുക്തിവാദിയുടെ യഥാർഥ പ്രശ്നം കൃത്യമായ ഒരു ദൈവസങ്കൽപം സാധ്യമാകുന്നില്ല എന്നത് തന്നെയാണെന്ന് നബീൽ ഹസ്സന്റെ പോസ്റ്റും തുടർ ചർചയും വ്യക്തമാക്കുന്നു.

ദൈവവിശ്വാസം അന്ധമാണ് എന്നാണ് നബീലിന്റെ അഭിപ്രായം എന്നാൽ അതേ പോലെ നബീലിന്റെ തലച്ചോർ നബീലിന് ഒരു വിശ്വാസം മാത്രമാണല്ലോ എന്ന അനിൽ കുമാറിന്റെ ചോദ്യം പ്രസക്തമാണ്. അതിനെതിരെ തലച്ചോർ സ്കാൻ ചെയ്ത് കണ്ടെത്താം എന്നതാണ് നബീലിന്റെ ന്യായം. അപ്പോൾ സ്കാനർ വരുന്നതിന് മുമ്പ് ഓരോരുത്തരും തനിക്ക് തലച്ചോറുണ്ടെന്ന് വിശ്വസിച്ചത് അന്ധമായ വിശ്വാസമായിരുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണ്. മറ്റൊരു മനുഷ്യന് തലച്ചോറുണ്ട് എന്ന് കണ്ട് തനിക്കും അതുണ്ടാകാം എന്ന് വിശ്വസിക്കുകയാണ്. അല്ലെങ്കിൽ ഒരു സ്കാൻ റിപ്പോർട്ട് കണ്ട് അത് എടുത്തവരെ വിശ്വസിച്ച് കൊണ്ട് എനിക്കും ഒരു തലച്ചോറുണ്ടെന്ന് യുക്തിവാദി വിശ്വസിക്കുന്നു. എന്തൊക്കെയായാലും വിശ്വാസമില്ലാത്ത ഒരു ജീവിതമില്ല. യുക്തിവാദി ആവശ്യപ്പെടുന്ന തെളിവ് ദൈവത്തിന്റെ ഒരു ഫോട്ടോയോ സ്പരർശനാനുഭവമോ അതുമല്ലെങ്കിൽ പദാർഥത്തത്തെ മാത്രം വിഷയമാക്കി കൊണ്ട് നടക്കാൻ കഴിയുന്ന ശാസ്ത്രപരീക്ഷണ ശാലയിൽ നിന്നുള്ള ഒരു റിപ്പോർട്ടോ ആയിരിക്കും. പരീക്ഷണ ശാലയിലൂടെ ലഭിച്ചാലും അത് ഒരു വിശ്വാസത്തിനപ്പുറം ഒന്നുമല്ല. എന്നാൽ ഈ രൂപത്തിലേത് വിധേന തെളിവ് ലഭിച്ചാലും അത് സ്രഷ്ടാവായ ദൈവമായിരിക്കില്ല. കാരണം പദാർഥാതീതനായ ഒന്നിന് മാത്രമേ പദാർഥത്തെ സൃഷ്ടിക്കാൻ കഴിയൂ. സ്രഷ്ടാവ് പദാർഥത്തിന്റെ പരിമിതിയിൽ നിന്ന് മുക്തനായിരിക്കണം. അപ്പോൾ ഒരു സ്രഷ്ടാവുണ്ട് എന്നതിന്റെ ഒരു തെളിവ് സ്രഷ്ടാവായ ദൈവത്തെ മനുഷ്യഗോചരമായ രൂപത്തിൽ ഹാജറാക്കാൻ കഴിയുന്നില്ല എന്നത് തന്നെ.

ഇത് ദൈവമാണ് എന്ന് എന്തിനെക്കുറിച്ച് പറയുന്നുവോ അത് ദൈവമല്ല എന്ന പൂരാണ വേദങ്ങളുടെ വാചകത്തിന്റെ പൊരുൾ ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

സത്യത്തിൽ നബീൽ ഹസ്സന് മാത്രമല്ല നമ്മുക്കും തലച്ചോറുണ്ടെന്ന് നാം വിസ്വസിക്കുന്നു. അത് സ്കാനിംഗ് റിപ്പോർട്ട് കണ്ടതുകൊണ്ടല്ല. ബുദ്ധിയുടെ പ്രവർത്തനങ്ങൾ നാം അനുഭവിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ നമ്മുടെ ആ വിശ്വാസം അന്ധമാണെന്ന് കരുതാനാവില്ല. കാണുന്നില്ല എന്നത് ശരി. കണ്ടതിൽ വിശ്വസിക്കേണ്ടതുമില്ലല്ലോ. അന്ധവിശ്വാസം തെളിവില്ലാത്ത വിശ്വാസമാണ്. ദൈവമുണ്ടെന്നതിന്റെ തെളിവ് അത്ഭുതകരമായ ഈ പ്രപഞ്ചവും അതിലെ അത്യത്ഭുതകരമായയും വ്യവസ്ഥാപിതമായതുമായ സൃഷ്ടിജാലങ്ങളുമാണ്. മനുഷ്യബുദ്ധി മൊത്തത്തിൽ ഇത് അംഗീകരിക്കുന്നു. മഹാഭൂരിപക്ഷം മനുഷ്യരുടെ ബുദ്ധി അന്ധമായതിനെ പിൻപറ്റുകയില്ല. അതുകൊണ്ട് ദൈവമുണ്ടെന്നതിന് വേറെ തെളിവ് വേണ്ട. എന്നാൽ അതിനെതിരെ ഇല്ല എന്ന് സ്ഥാപിക്കാൻ പുറപ്പെടുന്നവർ അതിന് തെളിവ് ഹാജറാക്കേണ്ടതുണ്ട്. എന്ന് വെച്ചാൽ ഇല്ലാത്ത ഒന്നിനല്ല തെളിവ് ചോദിക്കുന്നത്. മറിച്ച് ഉള്ള പ്രപഞ്ചം അത് എങ്ങനെ ഒരു സ്രഷ്ടാവില്ലാതെ ഉണ്ടായി എന്നതിന് തെളിവ് കൊണ്ട് വരിക. അതിനുള്ള ശ്രമമായിരുന്നു പരിണാമവാദം. അത് ഇപ്പോൾ ഏറ്റവും വലിയ ഒരു അന്ധവിശ്വാസമാണ് എന്ന് പറയുന്നത് ശാസ്ത്രജ്ഞർ തന്നെ. കാരണം ഒരു നൂറ്റാണ്ട് മുമ്പത്തെ പഠനത്തിൽ നിന്നും നാം ഏറെ പുരോഗമിച്ചപ്പോൾ കണ്ടെത്തിയതൊന്നും പരിണാമത്തെ സാധൂകരിക്കുന്നതിനേക്കാൾ അതിനെ നിരാകരിക്കുന്നതായിരുന്നു.

മനുഷ്യൻ പൊതുവെ എക്കാലത്തും ദൈവവിശ്വാസികളായിരുന്നു. പക്ഷെ ദൈവത്തെക്കുറിച്ചുള്ള വീക്ഷണം അവർക്ക് ലഭിച്ച വിവരങ്ങൾക്കനുസരിച്ച് ഭിന്നമായിരുന്നു. അവ ഭിന്നമായതിനാൽ ദൈവമില്ല എന്ന വിശ്വാസം യുക്തിസഹമല്ല. മനുഷ്യയുക്തിക്ക് കൂടുതൽ ഇണങ്ങുന്ന ദൈവ വീക്ഷണമേത് എന്ന് കണ്ടത്താൻ എക്കാലത്തും മനുഷ്യൻ ശ്രമിച്ചിട്ടുണ്ട്. പ്രവാചകൻമാർ എന്ന് വിളിക്കപ്പെടുന്നവർ ഇക്കാര്യത്തിൽ മനുഷ്യരെ സഹായിച്ചിട്ടുണ്ട്.

എന്തിന് ദൈവത്തിൽ വിശ്വസിക്കണം എന്ന് നബീൽ നിരന്തരം ചോദിക്കുന്നു. അതിന് കൃത്യമായ മറുപടി പ്രവാചകൻമാർ നൽകിയിട്ടുണ്ട്. പക്ഷെ അത് തുറന്ന മനസ്സോടെ പരിശോധിക്കാനുള്ള ക്ഷമ ദൈവനിഷേധികളായ യുക്തിവാദികൾക്കുണ്ടോ എന്നതാണ് കാതലായ ചോദ്യം.

2011 ജൂൺ 13, തിങ്കളാഴ്‌ച

ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ ?

'രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം? കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ കൂറുകാട്ടും ദൈവമെന്തു ദൈവം? പാല്‍‌പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍ പാസ്പോര്‍ട്ടെഴുതുവോനെന്തു ദൈവം? കഷ്ടം! മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍' 


ചങ്ങമ്പുഴയുടേതായി ഉദ്ധരിക്കപ്പെടുന്ന ഈ ചോദ്യങ്ങള്‍ ചിന്താര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ഥ മതം പരിചയപ്പെടുത്തുന്ന ദൈവ വീക്ഷണം നെട്ടെല്ലൊടിഞ്ഞ നപുംസകങ്ങളുടേതാണോ എന്ന ചോദ്യം നേരിടാന്‍ മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ബാധ്യസ്ഥരമാണ്.

എന്നാല്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവത്തിന് നെട്ടെല്ലുള്ളതായി പോയതാണ് യുക്തിവാദി ഇ.എ.ജബ്ബാറിന്റെ പ്രധാന പരാതി.


ശാസ്ത്രം പറയുന്നതു “വിശ്വസിച്ചില്ലെങ്കില്‍” അടുപ്പിലിട്ടു കരിക്കും എന്ന് ആരും ഭീഷണി മുഴക്കുന്നില്ല. നിങ്ങള്‍ ആരും വിശ്വസിച്ചില്ലെങ്കിലും ശാസ്ത്രത്തിനോ ശാസ്ത്രകാരന്മാര്‍ക്കോ ഒരു വിദ്വേഷവും ഉണ്ടാകുന്നില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ ശാസ്ത്രനേട്ടങ്ങളെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം എന്നേയുള്ളു. വിശ്വാസം അതല്ലല്ലോ. വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിക്കും ചുട്ടു പൊള്ളിക്കും ഉരുട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നു. സത്യമാണെങ്കില്‍ അതു വിശ്വസിക്കാന്‍ ഭീഷണി വേണ്ടി വരില്ല. കാര്യം ബോധ്യപ്പെടുത്തിയാല്‍ മതി. അതിനുള്ള ശേഷി വിശ്വാസത്തിനില്ല എന്നതു തന്നെയാണു ഭീഷണിക്കു നിദാനം. കാണാ മറയത്ത് ഒളിച്ചിരുന്ന് ഭീഷണി മുഴക്കുന്ന ഒരു ദൈവം, തന്നില്‍ വിശ്വസിക്കുന്നതു വലിയ പുണ്യമാണെന്നു പറയുന്നതിന്റെ പൊരുളെന്ത്? മനുഷ്യര്‍ തന്നെ വിശ്വസിക്കാത്തതിന് ദൈവം എന്തിനാ ഇത്ര ശുണ്ടി കാണിക്കുന്നത്? മനുഷ്യരെല്ലാം തന്റെ ഉണ്‍മ്മ വിശ്വസിക്കണമെന്ന് അങ്ങോര്‍ക്കു നിര്‍ബന്ധമുണ്ടെങ്കില്‍ ഈ ഭീഷണിയും പ്രലോഭനവുമായി ഒളിച്ചിരിക്കുന്നതിനു പകരം മനുഷ്യരെ അതങ്ങു ബോധ്യപെടുത്തിയാല്‍പൊരെ ? ദൈവം ഉണ്ടോ ഇല്ലേ എന്നതിനെക്കാള്‍ ദൈവം ആര്‍ ഏത് എങ്ങനെ എന്നീ കാര്യങ്ങലിലാണു മനുഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പവും തമ്മില്‍ തല്ലും നടക്കുന്നത്. അതിനു പരിഹാരമായെങ്കിലും ഇങ്ങെര്‍ ഒളിവുജീവിതം മതിയാക്കി മനുഷ്യരോടു സംവദിക്കാന്‍ വരേണ്ടതല്ലെ? ജീവിച്ചിരിപ്പുണ്ടെങ്കില്‍. അതൊ ഈ ക്രൂര നാടകമെല്ലാം ഒളിഞ്ഞിരുന്നാസ്വദിക്കുന്ന ഒരു മനോരോഗിയാണോ അദ്ദേഹം ?


ദൈവം അദ്ദേഹത്തിന് മുമ്പില്‍ അവതരിക്കാത്തതില്‍ മാത്രമാണ് അദ്ദേഹത്തിന് പരിവേദനമുള്ളത്. അദ്ദേഹം പറയുന്നത് കാണുക.


Ea Jabbar : ബോധ്യപ്പെടാത്ത കാര്യം ഒരാള്‍ കരുതിക്കൂട്ടി അങ്ങു “വിശ്വസിക്കുന്നത്” എങ്ങനെ എന്ന് എനിക്കു പിടി കിട്ടുന്നില്ല. ലതീഫിനോട് ഇതു പല തവണ ചോദിച്ചതാണ്. അദ്ദേഹം മറുപയ്ടിയായി പിന്നെയും അല്ലാഹുവിന്റെ ഭീഷണികള്‍ ഉദ്ധരിച്ചു കേള്‍പ്പിക്കുകയാണു ചെയ്യുന്നത്. ബോധ്യപ്പെടാത്തതു വിശ്വസിക്കാന്‍ കഴിയാത്തതെങ്ങനെ ശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാകും ? മനസ്സിലാകുന്നില്ല. !

(പ്രവാചകാ) നിന്റെ അത്യുന്നതനായ വിധാതാവിന്റെ നാമം പ്രകീര്‍ത്തിക്കുക - സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും ചെയ്തവന്റെ. വിധി നിര്‍ണയിക്കുകയും വഴികാട്ടുകയും ചെയ്തവന്റെ. സസ്യങ്ങള്‍ മുളപ്പിക്കുകയും പിന്നീടതിനെ ശുഷ്കിച്ച ചപ്പുചവറാക്കിമാറ്റുകയും ചെയ്തവന്റെ.  (87:1-5)



ഇബ്‌റാഹിം നബി തന്റെ നാഥനായ ദൈവത്തെ ഇങ്ങനെ സ്വസമുദായത്തിന് പരിചയപ്പെടുത്തി.


['അവനാകുന്നു എന്നെ സൃഷ്ടിച്ചവന്‍. പിന്നെ അവന്‍തന്നെ എനിക്കു മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാകുമ്പോള്‍ ശമനമരുളുന്നതും അവന്‍ തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നത് അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ ഞാന്‍ പ്രതീക്ഷ പുലര്‍ത്തുന്നത് അവനിലാകുന്നു.' (26:78-82)]


ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം സ്രഷ്ടാവാണ്, സംരക്ഷകനാണ്, പോറ്റിവളര്‍ത്തുന്നവനാണ്, ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. മനുഷ്യരെ സൃഷ്ടിക്കുക മാത്രമല്ല. അവന് വേണ്ട മാര്‍ഗ ദര്‍ശനം നല്‍കിയവനും കൂടിയാണ്. ഇത സൃഷ്ടികളെ നിലനിര്‍ത്തുന്ന നിയമവ്യവസ്ഥയും അവന്റേതാണ്. പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യനെ അനുസരിച്ചതിന്റെ പേരില്‍ പ്രതിഫലാര്‍ഹനാക്കുകയും ധിക്കരിച്ചതിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്നവനാണ്. ഈ ദൈവത്തെ നെട്ടെല്ലില്ലാത്ത നപുംസകം എന്ന് പറയാമോ.


അനുബന്ധമായി പറയട്ടേ. ഒരോ മതവിഭാഗത്തിനും ഓരോ ദൈവമില്ല. ഈ പ്രപഞ്ചത്തിനും ഭുമിയിലെ സകല ജനവിഭാഗത്തിനും ഒരേ ഒരു ദൈവമേ ഉള്ളൂ. അതിനെ പല വിശ്വാസികള്‍ പലതായി പരിചയപ്പെടുത്തുന്നുവെന്ന് മാത്രം. അതോടൊപ്പം ദൈവത്തിനും മനുഷ്യനും ഇടയില്‍ അവതരിച്ച പുരോഹിത വര്‍ഗത്തിന്റെ സ്വാര്‍ഥ താല്‍പര്യങ്ങളാല്‍ ദൈവം നപുംസകമായി മനസ്സിലാക്കപ്പെടുന്നവെങ്കില്‍ കുറ്റം ദൈവത്തിന്റെതോ അവനില്‍ യഥാവിധി വിശ്വസിക്കുന്നവരുടേതോ അല്ല.


ഇബ്‌റാഹിം നബിയുടെ പിതാവ് ആസര്‍ ബിംബാരാധകന്‍ മാത്രമായിരുന്നില്ല ബിംബത്തെ നിര്‍മിച്ചു നല്‍കുന്നവന്‍ കൂടിയായിരുന്നു. പിതാവിനോടും സ്വന്തം സഹോദരങ്ങളോടുമാണ് ഇബാറാഹിം നബി മേല്‍ വചനങ്ങള്‍ പറയുന്നത്. ഇതൊക്കെ ഓരോരോ ദൈവങ്ങളും ഈ ദൈവവാദികളുടെ വാദം മാത്രം കണക്കിലെടുത്ത് ദൈവങ്ങള്‍ നപുംസകങ്ങളാണെന്ന് പറഞ്ഞ് ദൈവനിഷേധിയാകുന്നതും കുളത്തോട് ദേശ്യപ്പെട്ട് കുളിക്കാതിരിക്കുന്നതിന് തുല്യമാണ്.



2011 ജൂൺ 7, ചൊവ്വാഴ്ച

എന്‍.എം ഹുസൈനും ദൈവനിഷേധികളും.

സൃഷ്ടിച്ച ഒരു ദൈവമുണ്ടോ?, പ്രപഞ്ചം സൃഷ്ടിക്കപ്പട്ടതോ?, സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അത് ദൈവമോ?. ഇങ്ങനെയുള്ള ചര്‍ച കുറച്ചൊന്നുമല്ല ബ്ലോഗില്‍ നടന്നത്. ഒരു പക്ഷെ ബൂലോകത്ത് തന്നെ ഏറ്റവും കമന്റ് ലഭിച്ച ചര്‍ച ഇതായിരിക്കാം. എന്നാലും ഇക്കാര്യത്തില്‍ അതില്‍ വാദമുന്നയിച്ചവര്‍ അല്‍പം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാനുള്ള സാധ്യതപോലും കാണുന്നുമില്ല. ദൈവമുണ്ടോ എന്ന ചര്‍ചയെക്കാള്‍ ഇസ്ലാം പ്രാധാന്യം നല്‍കിയിരിക്കുന്നത്. അംഗീകരിക്കപ്പെട്ട സൃഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് യഥാര്‍ഥത്തോട് യോജിക്കുന്നതാക്കുക എന്നതിനാണ്.

മുകളില്‍ ഇസ്ലാം എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുഹമ്മദ് നബിക്കും മുമ്പ് ആഗതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും ദര്‍ശനമാണ്. വിശുദ്ധഖുര്‍ആനില്‍ അവരുടെ പ്രബോധനം കാണാന്‍ കഴിയും. അവരിലാരും ദൈവനിഷേധികളുമായിട്ടല്ല സംവദിക്കേണ്ടി വന്നത്. കാരണം ദൈവമുണ്ടെന്ന ബോധത്തോടുകൂടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ബൂലോകത്തുള്ള 'അതിശക്തരായ' യുക്തിവാദികള്‍ പോലും ദൈവത്തെ നിഷേധിക്കുന്നുവെന്ന് പറയാതെ ഖുര്‍ആനില്‍ പറയപ്പെട്ട ദൈവം ഉണ്ടാകാവതല്ല എന്ന വാശിയില്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നത്.

ദൈവം ഉണ്ടോ ഇല്ലേ എന്ന ചര്‍ച ഒരു തരം കുതര്‍ക്കനിലപാടിലേക്ക് വരുന്നത് മനസാക്ഷിക്ക് വിരുദ്ധമായി ബോധപൂര്‍വം ഒരു വിഭാഗം ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ നിഷേധിക്കാന്‍ തീരുമാനിച്ചതില്‍നിന്നാണ്. ദൈവനിഷേധത്തില്‍ അഹങ്കാരത്തിനുള്ള പങ്ക് ഈ ബ്ലോഗില്‍ ചര്‍ച ചെയ്തതാണല്ലോ?. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ രാവും പകലും അധ്വാനിക്കുന്നതിന്റെ മനശാസ്ത്രുവും അതാണ്. ഇല്ലാത്ത കാര്യം ഇല്ലെന്ന് പറയാന്‍ ഇത്രമാത്രം പ്രയാസപ്പടണോ?. ഉണ്ടെന്ന് പറയുന്നവരുടെ ചൂഷണത്തില്‍നിന്ന് സമൂഹത്തെ മുക്തമാക്കലാണ് ഉദ്ദേശ്യമെങ്കില്‍ കുറെകൂടെ സഹിഷ്ണുതാപരമായ മാര്‍ഗം സ്വീകരിക്കാമല്ലോ?. പക്ഷെ ക്രൂരമായ പരിഹാസവും അട്ടഹാസവും നടത്തി സ്വയം പരിഹാസ്യരാകുമാറ് അസഹിഷ്ണുത കാണിക്കേണ്ട കാര്യം എന്താണ്. അപ്പോള്‍ ദൈവം നിഷേധം എന്നത് ബോധപൂര്‍വം തെരഞ്ഞെടുത്തതാണ്. ഏതെങ്കിലും തരത്തിലുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു ബോധ്യമല്ല ദൈവമില്ല എന്നുള്ള വിശ്വാസം. ഖുര്‍ആന്‍ അത്തരക്കാരെ പാടെ അവഗണിച്ചതായി നമുക്ക് കാണാം.

ദൈവമുണ്ടെന്ന് ഒരു മനുഷ്യന്‍ കേവലം അംഗീകരിക്കുന്നതോടുകൂടി ദൈവിക ദര്‍ശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തുന്നത് എന്ന കാര്യം ശരിയാണ് എങ്കിലും ദൈവിക ദര്‍ശനത്തിന്റെ പ്രബോധകര്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷം മഹാഭുരിപക്ഷം വരുന്ന ദൈവവിശ്വാസികളും എന്നാല്‍ വികലമായ രൂപത്തില്‍ അവ ഉള്‍കൊണ്ടതിനാല്‍ ചൂഷണത്തിലും നിന്ദ്യതയിലും അകപ്പെടുന്ന മനുഷ്യകുലത്തിന് യഥാര്‍ഥ ദൈവിക വീക്ഷണം അവതരിപ്പിക്കാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. ദൈവമുണ്ടെന്ന് അംഗീകരിക്കുന്നതോടു കൂടി അരംഭിക്കുന്നതാണ് ദൈവിക ദര്‍ശനത്തിന്റെ പ്രബോധനം എന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെടരുതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം. എന്‍.എം. ഹുസൈന്‍ സാഹിബിന്റെ ബൂലോകത്തെ ഇടപെടല്‍ വാക്കുകളില്‍ അവ്യക്തത സൃഷ്ടിച്ചും ചില പാശ്ചാത്യ നിഷേധികളുടെ ഉദ്ധരണികളിലൂടെയും ശാസ്ത്രത്തിന്റെ അപ്രമാദിത്തം കാണിച്ചും ചില സന്ദേഹവാദികളെ തങ്ങളുടെ പോസ്റ്റിനുകൂലമായി 'നന്നായി...' 'ഉശാറായി...' എന്ന് കമന്റിക്കാന്‍ ലഭിച്ചിരുന്ന നിഷേധികളുടെ പൊള്ളത്തരം തുറന്ന് കാട്ടാന്‍ പര്യാപ്തമായിട്ടുണ്ട്.

'ദൈവത്തില്‍ വിശ്വസിക്കണം' എന്ന് പ്രബോധനം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം 'എന്തിന് ഒരു ദൈവത്തില്‍ വിശ്വസിക്കണം ?' എന്ന ചര്‍ചക്ക് ലഭിക്കേണ്ടതുണ്ട്. ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്നതിലല്ല ഒരു മനുഷ്യന്റെ വിജയം. ദൈവം നല്‍കിയ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ സംതൃപ്തിയാണ് ലഭിക്കലാണ് യഥാര്‍ഥ ഭൌതിക വിജയം. അതിലൂടെ വ്യാജദൈവാരാധകരുടെ ചൂഷണത്തില്‍നിന്ന് മുക്തിയും ലഭിക്കുന്നു. വ്യാജ ദൈവം എന്ന ഒന്നില്ല. മറിച്ച് ഉള്ളത് തെറ്റായ ദൈവിക കാഴ്ചപ്പാടുകളാണ്. എന്നാല് ഇതത്രേ സത്യം...

'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍ -നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.'(2:255)

2011 മേയ് 13, വെള്ളിയാഴ്‌ച

അല്ലാഹു പുരുഷനോ സ്ത്രീയോ ?

Naser Kp
ഖുറാനില്‍ അല്ലാഹുവിനെ പരാമര്‍ശിക്കുമ്പോള്‍ അവന്‍ എന്നാണു ഉപയോഗിക്കുന്നത്.... അല്ലാഹു ആണ്‍ ആണോ?

    • Sayoob Vadakke Chanat
      അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.
      Wednesday at 14:07 · ·  1 person
    • Naser Kp അങ്ങിനെയെങ്കില്‍ ലിങ്ങാതീത പദം ആയ അത് എന്ന് പ്രയോഗിച്ചു കൂടെ? അതോ ഇത് അറബി ഭാഷയുടെ പരിമിതിയോ, അല്ലാഹുവിനെ പരിമിതിയോ?
      Wednesday at 14:15 ·
    • Naser Kp ചേതന എന്നത് അല്ലാഹുവുമായി ബന്ടപെടാത്ത വിഷയമാണ് സയൂബ്. ചേതന തന്നെ അല്ലാഹുവില്‍ നിന്നല്ലേ?
      Wednesday at 14:28 ·
    • Sayoob Vadakke Chanat ചേതന അല്ലാഹുവില്‍ നിന്നാണ്. അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്... അചേതനമായ ജീവനില്ലാത്ത തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത പദാര്തത്തെ വിശേഷിപ്പിക്കുന്ന 'അത്' എന്ന പദം അതിനാല്‍ തന്നെ ചേരില്ല.
      Wednesday at 14:52 · ·  1 person
    • Naser Kp അല്ലവില്‍ നിന്നാണ് ചെതനയെങ്കില്‍ അല്ലാഹുവില്‍ നിന്നും വേറിട്ട്‌ ചേതനയും ഇല്ല. മറ്റൊരര്‍ത്ഥത്തില്‍ ചേതനയും അല്ലാഹുവും രണ്ടല്ല. അതിനാല്‍ വിശേഷണ പഥങ്ങള്‍ പോലും അതിനു ശേഷമേ വരൂ. അപ്പോള്‍ ഈ പ്രോഗങ്ങളിലെ യുക്തി എന്ത്?
      Wednesday at 14:55 ·
    • Sayoob Vadakke Chanat ‎????? താങ്കള്‍ പറയുന്നത് താങ്കള്‍ക്കു തന്നെ തിരിയുന്നോ...? ജീവന്‍ ഇല്ലാത്ത, തീരുമാനം എടുക്കാന്‍ ശേഷി ഇല്ലാത്ത വസ്തുക്കളെ ആണ് നമ്മള്‍ അത് എന്നത് കൊണ്ട് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അല്ലാഹുവിനു തീരുമാനം എന്ന ഒന്നുണ്ട്. ഒരു കല്ലോ പാറയോ പോലെ അവന്‍ വെറുതെ ഉണ്മ ആയിരിക്കുക അല്ലല്ലോ. അവന്‍ ധിഷണ ഉണ്ട്. അത് എന്ന് വിശേഷിപ്പിച്ചാല്‍ ഈ അര്‍ഥം കിട്ടില്ല.
      Wednesday at 14:58 ·
    • Sayoob Vadakke Chanat Ren Jith. Misplaced commet? What is the point you say?
      Wednesday at 16:24 ·
    • E M Shareef Maranchery Daivam nabumsakamano?????
      Wednesday at 18:06 ·
    • Sayoob Vadakke Chanat
      COPY paste for Shareef. അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന...്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.കൂടുതല്‍ കാണുക
      Wednesday at 18:46 ·
    • Noorul Ameen Naser Kp അസ്സലാം അലൈക്കും,
      പ്രിയ നാസ്സര്‍ ഇംഗ്ലിഷ് ഭാഷയില്‍ കപ്പലിനെ അതുപോലെ കാറിനെ എല്ലാം feminine pronouns പദങ്ങളില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ കപ്പല്‍ പെണ്ണാണോ? കപ്പലിന് സ്ത്രീ ലൈംഗിക അവയവങ്ങള്‍ ഉണ്ടോ? കപ്പല്‍ പ്രസവിക്കുകയോ മുട്ടയിടുകയോ ചെയ്യാറുണ്ടോ?
      Wednesday at 20:12 · ·  4 people
    • Naser Kp നന്ദി നൂറുല്‍ ആമേന്‍. ee മറുപടി നിങ്ങളെ കൊണ്ട് പ്രയിക്കാനാണ് ഞാന്‍ ഇത് പോസ്ടിയത്. ee മറുപടി ഞാന്‍ ശമീര്നു FREETHINKER സില്‍ പോസ്റ്റുന്നു
      Wednesday at 20:15 ·
    • Noorul Ameen പക്ഷേ സഹോദരാ എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി താങ്ങള്‍ തന്നില്ല.
      Wednesday at 20:17 ·
    • Naser Kp അറിയില്ല നൂറുല്‍ ആമേന്‍. എന്തിനായിരിക്കും മനുഷ്യന്‍ കപ്പലിനെ ആണയിട്ടു കാണുന്നത്, എനിക്കറിയില്ല. പഠിപ്പിച്ചു തരൂ
      Wednesday at 20:21 ·
    • Abdul Latheef
      നാസര്‍ കെ.പി. , താങ്കള്‍ ഇയ്യിടെയായി നല്‍കുന്ന കമന്റുകള്‍ ദൈവാസ്തിത്വത്തെ അംഗീകരിക്കുന്ന വിധത്തിലാണ്. താങ്കള്‍ ദൈവനിഷേധി എന്നിടത്ത് നിന്നും മാറി ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന കാര്യം അംഗീകരിക്കുന്നുണ്ടോ. ഇതിന് കൃത്യമായ ഉത്തരം നല്‍കുന്നില്ലെങ്കില്‍ ദൈവത്തിന്റെ മറ്റു സ്വഭാവങ്ങള്‍ വിശദീകരികുന്ന താങ്കളുടെ മറ്റുപോസ്റ്റുകള്‍ക്ക് അര്‍ഥമില്ലാതാകും. ഇവിടെ ആരെങ്കിലും എന്തെങ്കിലുമൊക്കെ കൂടുതല്‍ വിമര്‍ശിക്കാന്‍ പാകത്തിന് പറഞ്ഞുകിട്ടലാണ് താങ്കളുടെ ലക്ഷ്യമായി മാറുന്നതെങ്കില്‍ താങ്കളുടെ ചര്‍ച ഗുണകാംക്ഷ പൂര്‍വമല്ല എന്ന് മനസ്സിലാക്കുന്നത് തെറ്റാകില്ലല്ലോ.
      Wednesday at 20:25 ·
    • Abdul Latheef ദൈവം ആണോ പെണ്ണോ എന്ന തര്‍ക്കത്തിന് വരുന്നവര്‍ ആദ്യം ദൈവത്തെക്കുറിച്ച് തങ്ങള്‍ എന്ത് ചിന്തിക്കുന്നുവെന്ന് പറഞ്ഞുവെക്കട്ടേ. സംവാദം സത്യം പരസ്പരം പങ്കുവെക്കാനാണ്. അതിന് ചോദ്യവും പരിഹാസവും മാത്രം പോര.
      Wednesday at 20:27 ·
    • Naser Kp ലത്തീഫ് - എങ്കില്‍ അവര്‍ അവരുടെ ദൈവങ്ങളെ വിളിക്കട്ടെ, അവര്‍ക്കെന്തു ചെയ്യാന്‍ കഴിയും എന്ന് കാണട്ടെ.. എന്നാ തരത്തില്‍ കുരാന്‍ വെല്ലു വിളിക്കുന്നു. ഇവിടെ അവരുടെ ദൈവത്തെ ഖുറാന്‍ അന്ഗീകരിക്കുന്നുണ്ടോ?
      Wednesday at 20:35 · ·  1 person
    • Abdul Latheef അപ്പോള്‍ താങ്കള്‍ ഏതോ ഒരു ദൈവവീക്ഷണം പുലര്‍ത്തുന്നുവെന്നാണോ. ഇസ്ലാമിലെ ദൈവത്തെ അംഗീകരിക്കണം എന്നല്ലല്ലോ ഞാന്‍ പറഞ്ഞത് താങ്കള്‍ ദൈവവിശ്വാസിയാണോ അല്ലേ എന്ന ചോദ്യമല്ലേ ഞാനുയര്‍ത്തിയത്.
      Wednesday at 20:39 ·
    • Subair Pulikkal ഇത്തരം കുട്ടി ചോദ്യങ്ങളില്‍ കറങ്ങുകയാണോ കേരള യുക്തിവാദം ഇപ്പോഴും...?
      ദൈവത്തെ അവള്‍ എന്ന് വിളിച്ചാലും യുക്തിവാടിക്ക് ചോദിക്കാമല്ലോ ദൈവം അവളാണോ എന്ന്. ഓരോ ഭാഷയിലും ഏറ്റവും അനുയോജ്യമായ സര്‍വ നാമം ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം. അതില്‍ വിസ്വാസികള്‍ക്കില്ലാത്ത ബുദ്ധിമുട്ട് യുക്തിവാദികള്‍ക്കെന്തിനാണ് എന്ന് മനസ്സിലാക്കുന്നില്ല.
      Wednesday at 21:10 ·
    • Naser Kp
      ലതീഫ്കാ - ഒരു സംവാദത്തില്‍ മിനിമം ഭൌധിക നിലവാരവും, നിലപാടുകളും ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെയും, ഖുരാനിന്റെയും കുഴപ്പങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ "നിങ്ങള്‍ ആദ്യം അള്ളാഹു ഉണ്ടോ എന്ന് തീരുമാനിക്കൂ, അതാവാം ആദ്യ ചര്‍ച്ച..." എന്...See more
      Wednesday at 21:25 ·
    • Abdul Latheef
      മനുഷ്യന് നിയമം നിര്‍മിക്കുന്ന, തന്റെ നിയമം അനുസരികണം എന്നാവശ്യപ്പെടുന്ന ഒരു ദൈവത്തോടാണ് യുക്തിവാദിയുടെ വിരോധം. പ്രവാചകന്മാരെ നിഷേധിച്ചവരും ഇതേ അഭിപ്രായക്കാരായിരുന്നു. ആരാധനക്കര്‍ഹനായ ദൈവമുണ്ടാകുന്നതില്‍ അവര്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല എന്ന് തോന്നത്തക്കവിധമാണ് ഇപ്പോള്‍ യുക്തിവാദികള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അത് എത്രയെണ്ണം ഉണ്ടാകുന്നതിനും വിരോധമില്ല. പക്ഷെ അല്ലാഹു ഉണ്ടാകാവതല്ല. അതിന് വേണ്ടിയാണ് തര്ക്കങ്ങള് നടക്കുന്നത്.

      തര്‍ക്കശാസ്ത്രയുക്തിയനുസരിച്ചെങ്കിലും അതിന്റെ അസ്തിത്വത്തെയും ഗുണവിശേഷണങ്ങളെയും നിഷേധിച്ചുകിട്ടിയെങ്കിലായി എന്നവര്‍ ചിന്തിക്കുന്നു. അതിനായി ദൈവത്തിന് പൊക്കാന്‍ കഴിയാത്ത കല്ല് സൃഷ്ടിക്കാനാവുമോ. സ്വയം മരിക്കാന്‍ കഴിയുമോ എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു. ഇല്ല എന്ന് പറഞ്ഞാല്‍ ദൈവം എല്ലാറ്റിനും കഴിവുള്ളവനല്ല. ഇതാണ് മഹത്തായ യുക്തിവാദം.
      Wednesday at 21:26 ·
    • Naser Kp
      Subair Pulikkal ഇത്തരം കുട്ടി ചോദ്യങ്ങളില്‍ കറങ്ങുകയാണോ കേരള യുക്തിവാദം ഇപ്പോഴും...?
      ദൈവത്തെ അവള്‍ എന്ന് വിളിച്ചാലും യുക്തിവാടിക്ക് ചോദിക്കാമല്ലോ ദൈവം അവളാണോ എന്ന്. ഓരോ ഭാഷയിലും ഏറ്റവും അനുയോജ്യമായ സര്‍വ നാമം ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം. അതില്‍ വിസ്വാസികള്‍ക്കില്ലാത്ത ബുദ്ധിമുട്ട് യുക്തിവാദികള്‍ക്കെന്തിനാണ് എന്ന് മനസ്സിലാക്കുന്നില്ല.*************/////////////////
      അവളോട്‌ അല്ലാഹുവിനു വല്ലാത്ത പുച്ഛമാണ്. അത് കൊണ്ടാണ് അള്ളാഹു പുരുഷ roopam പ്രാപിക്കുന്നത്.
      ഉദാ : -
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 )

      ഇവിടെ പെണ്ണ് ഓഹരിയായി കിട്ടുന്നത് നീതിയല്ല എന്ന് ആണും പെണ്ണുമല്ലാത്ത അള്ളാഹു പറയുന്നു.
      Wednesday at 21:28 · ·  1 person
    • Naser Kp ലതീഫ്ക - ദൈവത്തിനു പോക്കാന്‍ പറ്റാത്ത കല്ലുണ്ടോ എന്ന് ചോദിക്കപെടുന്ന സാഹചര്യം ദൈവ വിശ്വാസിക ആണ് സൃഷ്ടിക്കുന്നത്. ദൈവം എന്നതൊരു പ്രത്യേക പ്രതിഭാസമാണ്, നിങ്ങള്‍ യുക്തിവാദികള്‍ക്ക് അത് മനസ്സിലാവില്ല. ദൈവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഇല്ല. ചര്‍ച്ച ചെയ്തു സ്ഥാപിക്കാന്‍ ഞങ്ങള്‍ക്കറിയില്ല, അത് സാധ്യമല്ല. ഇതില്‍ യുക്തിയില്ല, വും ഭക്തി മാത്രം. ഞങ്ങളെ ഒഴിവാക്കുക എന്ന് പറഞ്ഞാന്‍ പ്രശ്നം തീര്‍ന്നു.
      Wednesday at 21:33 · ·  1 person
    • Abdul Latheef
      നാസര്‍ മേല്‍ സൂക്തം തെറ്റായി മനസ്സിലാക്കിയതില്‍ ഞാനത്ഭുതപ്പെടുന്നില്ല. ഇങ്ങനെ കാര്യങ്ങളെ മുഴുവന്‍ ശരിയായ വിധം കാണാന്‍ കഴിയാത്തത് കൊണ്ടാണല്ലോ താങ്കള്‍ Agnostic ആയി മാറിയത്.

      ആണും പെണ്ണും ദൈവത്തിന്റെ മഹത്തായ സൃഷ്ടിതന്നെ. അതിനെ ദൈവം പുഛിക്കുക സംഭവ്യമല്ല. മേല് സൂക്തം സ്ത്രീകളെ മോശമായി കാണുന്നവര്ക്കുള്ള പ്രതികരണമാണ്. ഒരു അര്ഥത്തില് മനുഷ്യന്റെ ചിന്തയെ തൊട്ടുണര്ത്തുകയാണ്. അവര് ദൈവത്തിന് പങ്കാളികളായി സ്ത്രീകളെ സങ്കല്പിക്കുന്നു. മാലാഖമാരെ പുത്രിമാരായി കാണുന്നു. അവരാകട്ടെ പുത്രന്മാരെ പരിരക്ഷിക്കുകയും സ്ത്രീകളെ അപമാനമായി അവരില് ചിലര് കാണുകയും ചെയ്യുന്നു. ഇതിനെയാണ് ഇത് വല്ലാത്തൊരു ഓഹരി വെക്കല് തന്നെ എന്ന് പറഞ്ഞത്.

      ['ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല. ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു. '(53:19-25)]

      (അതായത്, ഈ ദേവതകളെ നിങ്ങള്‍ അല്ലാഹുവിന്റെ പുത്രിമാരായി കരുതുന്നു. ഈ വിശ്വാസമാവിഷ്കരിക്കുമ്പോള്‍, പെണ്‍കുട്ടികളുണ്ടാകുന്നതിനെ അപമാനമായി കരുതുകയും തങ്ങള്‍ക്കുണ്ടാകുന്നത് ആണ്‍കുട്ടികള്‍ തന്നെയായിരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരാണ് നിങ്ങള്‍. എന്നിട്ടും അല്ലാഹുവിന് നിങ്ങള്‍ നിര്‍ദേശിച്ച സന്തതികള്‍ പെണ്‍മക്കളായിപ്പോയി എന്നുള്ള കാര്യംപോലും നിങ്ങള്‍ ഓര്‍ത്തില്ല! )
      ദൈവത്തിന്റെ പരാതി (ദൈവത്തിന് പരാതിയോ അത് കഴിവുകേടിന്റെ ലക്ഷണമല്ലേ എന്ന് ചോദിക്കാനായിരിക്കും യുക്തിവാദിയുടെ യുക്തി ആവശ്യപ്പെടുന്നത്) പങ്കാളികളാക്കപ്പെട്ടത് സ്ത്രീകളായത് കൊണ്ടല്ല. പുരുഷന്‍മാരെ സങ്കല്‍പിച്ചാലും അത് സ്വീകരിക്കുമായിരുന്നില്ല. ദൈവത്തെ ഇഷ്‌പ്പെടുന്നവര്‍ അവര്‍ സ്വയം ഇഷ്ടപ്പെടാത്ത ലിംഗത്തെ എന്തിന് കല്‍പിച്ചരുളി എന്നാണ് ചോദിക്കുന്നത്.
      Wednesday at 21:53 · ·  2 people
    • Subair Pulikkal
      <<അല്ലാഹുവിനു വല്ലാത്ത പുച്ഛമാണ്. അത് കൊണ്ടാണ് അള്ളാഹു പുരുഷ roopam പ്രാപിക്കുന്നത്.
      ഉദാ : -
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 )

      ഇവിടെ പെണ്ണ് ഓഹരിയായി കിട്ടുന്നത് നീതിയല്ല എന്ന് ആണും പെണ്ണുമല്ലാത്ത അള്ളാഹു പറയുന്നു.>>
      നോക്കൂ നാസര്‍, തൊട്ടുമുകളിലില്ലേ താങ്കള്‍ ബൌദ്ധിക സത്യസന്തയെക്കുറിച്ച് വാചാലമായത് ?? എന്ത് സത്യസന്തതയാണ് താങ്കള്‍ ഈ വിമര്‍ശനങ്ങളില്‍ കാണിക്കുന്നത് ???

      അല്ലാഹുവിനെ സൃശുടികളോട് യാതൊരു നിലക്കും താരതമ്യം ചെയ്യവതല്ല എന്നും, അല്ലാഹുവിനെ ആണ് പെണ്ണ് എന്നിങ്ങനെ വിശേഷിപ്പിക്കാവുന്നതല്ല എന്നും ഇസ്ലാമിന്‍റെ അടിസ്ഥാന പാഠമാണ്. അല്ലാഹുവിനെ ഹുവ/അവന്‍ എന്ന് വിളിക്കുന്നത്‌ ഭാഷയില്‍ ഏറ്റവും അനുയോജ്യമായ പദം അതായതിനലാണ് എന്നും ലിഗത്തെ ക്കുറിക്കാനല്ല എന്നും ഞാന്‍ പറഞ്ഞു. (അറബിയില്‍ ഹുവ എന്ന് ലിംഗാതീതമായും ഉപയോഗിക്കും എന്ന് എവിടെയോ വായിച്ച ഓര്‍മയും ഉണ്ട്).

      ഈ വിഷയത്തിലുള്ള ഈ വിശദീകരണത്തോടുള്ള നാസറിനുള്ള പ്രതികരണം പറയുകയാണ്‌ സത്യസന്തത. പക്ഷെ താങ്കള്‍ പറഞ്ഞത് അല്ലാഹുവിന് സ്ത്രീകളോട് പുച്ഛമാണ് എന്നാണ്.! ഇത് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ തെന്നെ അതൊരു പുതിയ വിഷയമാണ്. താങ്കള്‍ പറയുന്നു അല്ലാഹു പുരുഷ രൂപം പ്രാപിക്കുന്നു - ഞാന്‍ ആദ്യമേ പറഞ്ഞു മുസ്ലിംകള്‍ക്ക് അങ്ങിനെയൊരു വിശ്വാസമില്ല എന്ന്. ആണും പെണ്ണും അല്ലാത്ത അല്ലാഹു എന്ന് താങ്കള്‍ തെന്നെ താഴെ പറയുന്നുമുണ്ട്. താങ്കള്‍ ഇവിടെ ചെയ്യുന്നത് എങ്ങിനെയും തര്‍ക്കിക്കുക എന്നതാണ് അതിന് വേണ്ടി പ്രശനം ഒന്നുമില്ലാത്ത കാര്യങ്ങള്‍ പ്രശ്നമായി താങ്കള്‍ അവതരിപ്പിക്കുന്നു.

      നാസര്‍, അവന്‍/ഹുവ എന്ന് ഉപയോഗിക്കുന്നത് ഇസ്ലാമിന്റെ പുരുഷ മേധാവിത്വം മൂലമാണ് അല്ലെങ്കില്‍ അവള്‍ എന്ന് വിളിച്ചേനെ എന്നാണോ താങ്കളുടെ വാദം ? എങ്കില്‍ അറിയുക അല്ലാഹുവിനെ അവന്‍ എന്ന് വിളിക്കുമ്പോള്‍ അല്ലാഹു ഒരു പുരുഷനമാണ് എന്ന സങ്കല്‍പമേ മുസ്ലിംകള്‍ക്കില്ല. ഇതില്‍ കൂടുതല്‍ ഈ വിഷയം വിശേദീകരിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
      Yesterday at 07:03 · ·  3 people
    • Subair Pulikkal
      <<സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?

      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 ) >>


      നാസര്‍ താങ്കളെ പോലെ വിദ്യാഭ്യാസവും കാര്യബോധവുമുള്ളവര്‍ ഒരു ഗ്രന്ഥത്തില്‍ നിന്ന് ബൌദ്ധിക സത്യസന്തത തൊട്ടു തീണ്ടാതെ വാക്യങ്ങള്‍ ഉദ്ധരിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്.


      അല്ലാഹുവിന് പെണ്മക്കളുണ്ട് എന്ന് അവകാശപ്പെട്ടിരുന്ന, അതെ സമയം തെന്നെ പെണ്മക്കളെ കുഴിച്ച് മൂടിയിരുന്ന ഒരു സമൂഹത്തെ വിമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ഇവിടെ.
      Yesterday at 07:08 · ·  3 people
    • Subair Pulikkal
      <<ലതീഫ്ക - ദൈവത്തിനു പോക്കാന്‍ പറ്റാത്ത കല്ലുണ്ടോ എന്ന് ചോദിക്കപെടുന്ന സാഹചര്യം ദൈവ വിശ്വാസിക ആണ് സൃഷ്ടിക്കുന്നത്>>

      യുക്തിവാദികളും ആയി സംസാരിക്കുംപോഴുള്ള പ്രശനം അവര്‍ എപ്പോഴും ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് കുതറിച്ചാടും എന്നുള്ളതാണ്. അതായാലും പണ്ട് ഈ വിഷയത്തില്‍ ജബ്ബാര്‍ മാഷ്‌ക്ക് കൊടുത്ത മറുപടി ഇവിച്ടെ പോസ്റ്റാം.

      ആരാണ് "എല്ലാം ചെയ്യുന്നവനാണ്" എന്ന അര്‍ത്ഥത്തില്‍ ദൈവം സര്‍വശക്തനാണ് ഏന് പറയുന്നത്. യുക്തിവാദികള്‍ അവര്‍ക്ക് തോന്നുന്ന ഗുണങ്ങള്‍ ദൈവത്തിന്റെ മേലെ കെട്ടിവച്ച് ദൈവം ഇല്ല എന്ന് സമര്തിക്കുകയോ?

      എല്ലാം ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തില്‍, സര്‍വ ശക്തന്‍ എന്ന പദം വിശ്വാസികള്‍ ഉപയോഗിക്കാറില്ല. ഞാന്‍ മനസ്സിലാകിയടെതോളം എല്ലാം ചെയ്യുന്നവന്‍ എന്ന് ദൈവത്തെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുമില്ല. ഖുര്‍ആന്‍ ദൈവത്തെ ക്കുറിച്ച് എല്ലാത്തിന്റെയും മേല്‍ അധികാരമുല്ള്ളവന്‍ എന്നാണു പറയുന്നത്.

      പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കല്‍ മാത്രമല്ല, നൂറുകണക്കിന് വേറെയും കാര്യങ്ങള്‍ എനിക്ക് പറയാന്‍ കഴിയും "സര്‍വശക്തനായ" ദൈവം ചെയ്യാതതായിട്ടു. ഉദാഹരണമായി ദൈവം ഉറങ്ങുകയില്ല, കളവു പറയുകയില്ല, അനീതി പ്രവര്‍ത്തിക്കുകയില്ല, മറവിയുണ്ടാകുകയില്ല, മറ്റൊരു ദൈവത്തെ ഉണ്ടാകുകയില്ല, മനുഷ്യനാകുകയില്ല എന്നിങ്ങനെ . അഥവാ ദൈവം, തെന്റെ ദൈവീകതക്ക് നിരക്കാത്തത് പ്രവര്‍ത്തിക്കുകയില്ല, പ്രവര്‍ത്തിച്ചാല്‍ ദൈവം ദൈവം ത്തിന്റെ നിര്‍വചനത്തില്‍ നിന്നും പുറത്താകും. ഇത് വിശ്വാസികള്‍ മനസ്സിലാക്കുന്ന കാര്യമാണ്.

      ദൈവം എല്ലാം ചെയ്യുനവനല്ല എങ്കില്‍ എന്ത് കൊണ്ട് "സര്‍വശക്തന്‍" എന്ന് വിശ്വാസികള്‍ പറയുന്നു എന്നാണു ചോദ്യമെന്കില്‍, ആളുകള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ട് എന്ന് അവര്‍ [തെറ്റി]ധരിക്കുന്നത് കൊണ്ട് എന്നാണ് മറുപടി. സര്‍വശക്തന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ എല്ലാ ഗുണങ്ങളുടെയും പാരമ്യതെയും പരിപൂര്‍ണതെയും ആണ് മനസ്സിലാക്കുക, അല്ലാതെ കഴിവ് കെട്ചെയ്യുവാനുള്ള കഴിവിനെയോ, അപൂര്‍ണനാവാനുള്ള കഴിവിനിയോ, അസംബന്ധങ്ങള്‍ ചെയ്യാനുള്ള ക്ഴിവിനെയോ അല്ല. സ്വാഭാവികമായും "സര്‍വ ശക്തന്‍" എന്ന് കേട്ടാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ ആരും തെന്നെ ചതുര ത്രികോണം ഉണ്ടാക്കാന്‍ കഴിയുന്നവന്‍ എന്നോ, മരിച്ചു ജീവിക്കാന്‍ കഴിയുന്നവന്‍ എന്നോ, പൊക്കാന്‍ കഴിയാത്ത കല്ലുണ്ടാക്കുന്നവന്‍ എന്നോ, രണ്ടു ടീമുകളെയും ഒരേ സമയം ജയിപ്പിക്കാന്‍ കഴിയുന്നവന്‍ എന്നോ ധരിക്കാറില്ല. യുക്തിവാദികള്‍ക്ക് അങ്ങിനെ തോന്നിയെങ്കില്‍ ഇപ്പോള്‍ തിരുത്തുക, സര്‍വ ശക്തന്‍ എന്നതിന് വിശ്വാസികള്‍ അത്തരം ഒരു നിര്‍വചനം നല്‍കിയിട്ടില്ല, അങ്ങിനെ നല്‍കാന്‍ യുക്തിവാദികളെ ചുമതലപ്പെടുത്തിയിട്ടുമില്ല.
      Yesterday at 07:17 · ·  2 people
    • Subair Pulikkal ഇത്തരം ചോദ്യങ്ങളുടെ അന്തസത്ത ദൈവം "സര്‍വശക്തനാണ്" എങ്കില്‍ ആസംബന്ധങ്ങള്‍ ചെയ്യുമോ എന്നതാണ് (അതായത് ഒരേ സമയം വിരുദ്ധ കാര്യങ്ങള്‍ ചെയ്യുക), അതിനുള്ള മറുപടി അസംബന്ധങ്ങളുടെ മുന്നില്‍ ദൈവം എന്ന് വാക്ക് ചേര്‍ത്താല്‍ അവ അസംബന്ധങ്ങള്‍ അല്ലാതുകയില്ല എന്നതാണ്. അതുകൊണ്ട് ദയവു ചെയ്തു അസംബന്ധങ്ങള്‍ ചോദിക്കാതിരിക്കുക
      Yesterday at 07:21 · ·  2 people
    • Abdul Latheef ‎'ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു.' (വിശുദ്ധ ഖുര്‍ആന്‍ )
      Yesterday at 07:38 · ·  2 people
    • Abdu Raheem പുരുഷ മേധാവിത്വത്തിന്റെ ഭാവനയില്‍ നിന്നും രൂപം കൊണ്ട മതങ്ങള്‍ എല്ലാം തന്നെ ദൈവത്തെ പുരുഷനായാണ് സങ്കല്‍പ്പിച്ചു വരുന്നത്.
      22 hours ago · ·  1 person
    • Abdul Latheef ‎>>> Abdu Raheem പുരുഷ മേധാവിത്വത്തിന്റെ ഭാവനയില്‍ നിന്നും രൂപം കൊണ്ട മതങ്ങള്‍ എല്ലാം തന്നെ ദൈവത്തെ പുരുഷനായാണ് സങ്കല്‍പ്പിച്ചു വരുന്നത്. <<<

      ആയിരിക്കാം എന്നാല്‍ ഇസ്ലാം അങ്ങനെയല്ല. അത് ഒരു പുരുഷഭാവനയില്‍ രൂപം കൊണ്ടതല്ല. സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച സ്രഷ്ടാവ് അവര്‍ സ്ത്രീയും പുരുഷനും എന്ന നിലക്ക് നന്നായി ജീവിക്കാനാവശ്യമായ ജീവിത ദര്‍ശനമാണ്.
      22 hours ago ·
    • Abdu Raheem ‎@ Mr. Abdul Latheef: ഖുറാനില്‍ എല്ലായിടത്തും ദൈവത്തെ ഹുവ എന്ന അറബി പദം(pronoun) കൊണ്ടാണ് explain ചെയ്തിടുള്ളത്. ഹുവ എന്ന അറബി പദത്തിന് സമാനമായ മലയാള പദം അവന്‍(He in English) എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഉദാഹരണം പറയാം. സുറ. 112:1 ..ഖുല്‍ ഹുവ അല്ലാഹു അഹദ്. ദൈവം അവന്‍ ഒരുവനാനെന്നു പറയുക. അല്ലാതെ താങ്കള്‍ പറഞ്ഞ ഈ സോഷ്യലിസം ഖുറാനില്‍ എവിടെ പറയുന്നു എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.
      21 hours ago · ·  1 person
    • Abdul Latheef
      ‎@Abdu Raheem
      ഖുര്‍ആന്‍ മുന്തിയ പരിഗണന എല്ലായ്‌പോഴും നല്‍കുന്നത് കാര്യങ്ങളെ ലളിതമായി എറ്റവും ഫലപ്രദമായും വ്യക്തമായും അവതരിപ്പിക്കാനാണ്. അതിന് മനുഷ്യന്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷയും പ്രയോഗവും ഉപയോഗിച്ചു. ഹിയ എന്നുപയോഗിച്ചാലും ഹാദാ എന്നുപയോഗിച്ചാലും യുക്തിവാദിക്ക് വിമര്‍ശിക്കാനുള്ളത് അതിലുണ്ടാവും. ഒരു മനുഷ്യന് സന്‍മാര്‍ഗമാണ് വേണ്ടതെങ്കില്‍ ഖുര്‍ആനിലതുണ്ട്. വിമര്‍ശിക്കാനുള്ള പഴുതാണ് തെരയുന്നതെങ്കില്‍ ആര്‍ക്ക് എന്തിലാണ് അത് ലഭിക്കാത്തത്?.
      21 hours ago ·
    • Abdul Latheef ‎>>> ഖുല്‍ ഹുവ അല്ലാഹു അഹദ്. ദൈവം അവന്‍ ഒരുവനാനെന്നു പറയുക. അല്ലാതെ താങ്കള്‍ പറഞ്ഞ ഈ സോഷ്യലിസം ഖുറാനില്‍ എവിടെ പറയുന്നു എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. <<<

      ഒരാള്‍ തവളയുടെ കാല് വെട്ടിക്കളഞ്ഞ് തവളയോട് ചാടാന്‍ കല്‍പിച്ചു. ചാടിയില്ല. ഇതില്‍നിന്നും അദ്ദേഹം, കാല് വെട്ടിക്കളഞ്ഞാല്‍ തവളക്ക് ചെവികേള്‍ക്കില്ലെന്ന നിഗമനത്തിലെത്തി.

      ഇദ്ദേഹം യുക്തിവാദിയായിരുന്നുവെന്ന് അബ്ദുറര്‍ഹിമിന്റെ മേല്‍ പരാമര്‍ശം വായിച്ചപ്പോള്‍ മനസ്സിലായി. :)
      21 hours ago ·
    • Abdu Raheem
      അപ്പോള്‍ താങ്കളും male domination ന്റെ ഭാഗം തന്നെ. പുരുഷനെയും സ്ത്രീയെയും സമന്മാരായി കാണാന്‍ താങ്കള്‍ക്കും ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ സംഗതി വ്യക്തമായി Mr. Abdul Latheef. പുരുഷന്‍ എന്ന പദത്തിന് തന്നെയാണ് മുന്തിയ പരിഗണന എന്ന് താങ്കള്‍ തന്നെ സ...See more
      21 hours ago ·
    • Nissar Ahamed Ibrahim ഭൂമിയെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ "അവള്‍" എന്ന് പറയുന്നു...എന്താ ഭൂമി പെണ്ണാണോ?....!!!!!
      21 hours ago ·
    • Naser Kp ലത്തീഫ് - അള്ളാഹു മനുഷ്യന്റെ ഭാഷ കടമെടുതപ്പോള്‍ സംഭവിച്ച പ്രശ്നങ്ങള്‍ ആണ് ഇതെല്ലാം. എന്നാല്‍ ലോക നാഥനായ അല്ലാഹുവിനു ഭാഷാ സങ്കേതങ്ങള്‍ ഒന്നും ഇല്ലാതെ തന്റെ ആശയങ്ങള്‍ മനുഷ്യന് നല്കാമായിരുന്നില്ലേ എന്നതാണ് പ്രശ്നം... മുഹമ്മദ്‌ തന്റെ ഭാവനയില്‍ കണ്ട ദൈവം ആണായിരുന്നു. അവനു രാജ പദവി ഉള്ളത് പോലെ തോന്നി. അതിനനുസരിച്ച് മുഹമ്മദ്‌ തന്റെ ആയത്തുകള്‍ നിരത്തി. അല്ലാഹുവിനെ അവന്‍ എന്ന് മാത്രമേ വിളിച്ചുള്ളൂ, അവള്‍ എന്ന് വിളിച്ചില്ല.
      21 hours ago ·
    • Abdu Raheem ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായി ഭൂമിയെ ദേവിയായി സങ്കല്‍പ്പിക്കാറുണ്ട്. കാരണം ഹൈന്ദവ സംസ്കാരത്തില്‍ പുരുഷനും സ്ത്രീയും ദൈവസങ്കല്പ്പത്തില്‍ വരുന്നുണ്ട്. അത് മനസ്സിലാക്കാം. പക്ഷെ ഇതെല്ലാം തള്ളിപ്പറയുന്ന ഇസ്ലാം മതത്തില്‍ ദൈവത്തെ പുരുഷനായി മാത്രം കാണുന്നത് എങ്ങിനെ യാണെന്ന് മനസ്സിലാകുന്നില്ല. വിശദമാക്കിയാല്‍ കൊള്ളാം സഹോദരാ...!!!
      21 hours ago ·
    • Abdul Latheef ‎>>> ലത്തീഫ് - അള്ളാഹു മനുഷ്യന്റെ ഭാഷ കടമെടുതപ്പോള്‍ സംഭവിച്ച പ്രശ്നങ്ങള്‍ ആണ് ഇതെല്ലാം. എന്നാല്‍ ലോക നാഥനായ അല്ലാഹുവിനു ഭാഷാ സങ്കേതങ്ങള്‍ ഒന്നും ഇല്ലാതെ തന്റെ ആശയങ്ങള്‍ മനുഷ്യന് നല്കാമായിരുന്നില്ലേ എന്നതാണ് പ്രശ്നം... <<<

      എന്തിന്?. മനുഷ്യര്ക്ക് മനസ്സിലാകുന്ന ഭാഷയില് പറഞ്ഞതിനാണ് ഈ പുകലൊക്കെ?.

      ഇനിയും മനസ്സിലാകാത്തവരെ എന്ത് ചെയ്യണമെന്നും അതേ ദൈവത്തിനറിയാമെങ്കില്‍ താങ്കളും ഞാനുമെന്തിന് പ്രയാസപ്പെടണം.
      20 hours ago · ·  1 person
    • Abdu Raheem ‎@ Mr. Abdul Latheef.: സ്വന്തം അസ്ഥിത്വം തന്റെ സൃഷ്ടികളോട് ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു സൃഷ്ടാവിന്റെ നിസ്സഹായാവസ്ഥയില്‍ സഹതപിക്കുന്നു ....!!!! അദ്ധേഹത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന താങ്കളോടും സഹതാപം തോന്നുന്നു...!!!
      20 hours ago ·
    • Nissar Ahamed Ibrahim സുഹ്രത്തെ ഭൂമിയെ "അവള്‍" ആയി ഉപമികുനത് ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമല്ല സഹോദര!....തങ്ങളുടെ മുന്‍ധാരണയും അറിവില്ലായ്മയും ഒന്നും കൂടി ഊട്ടി ഉറപ്പികുന്നതായി!!. കാര്യങ്ങളെ വെക്തമായി മന്സില്‍ക്കാന്‍ ശ്രമിക്കൂ..!!..ഈ ലിങ്ക നോക്കൂ....http://www.astrobio.net/pressrelease/2216/earth-shes-hot-and-cold
      20 hours ago ·
    • Abdul Latheef എന്നോട് സഹതപിക്കേണ്ട. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ബോധ്യം വരുന്നവര്‍ക്ക് മതി ദൈവിക സന്‍മാര്‍ഗം എന്ന് സ്രഷ്ടാവ് കരുതിക്കാണും. ഈ സന്‍മാര്‍ഗം സ്വീകരിക്കാന്‍ താങ്കളുടെ കഴിവില്ലായ്മയുടെ കാരണമെന്താണ് എന്ന് ഒര്‍ത്തുനോക്കി സ്വയം സഹതപിക്കുക.
      20 hours ago · ·  1 person
    • Nissar Ahamed Ibrahim ലതീഫ്‌ സഹെബ്‌...ഇത് ഇവിടെ അവസാനിപ്പികുന്നതാണ് നല്ലത്....അവര്‍ക്ക് അവരുടെ വഴി..നമുക്ക് നമ്മുടേതും.....!!!
      20 hours ago · ·  1 person
    • Abdul Latheef ‎@Nissar Ahamed Ibrahim

      അതെ നിസാര്‍ ചിലരോട് ഇങ്ങനെ പറയാനും കല്‍പിച്ചിട്ടുണ്ട്. സംവാദം ഒരു വര്‍ഗത്തിന്റെ നിഷേധമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടാല്‍ അവരെ അവരുടെ അബദ്ധധാരണകളില്‍ തന്നെ വിടാനാണ് ഖുര്‍ആന്‍ തന്നെ ആവശ്യപ്പെടുന്നത്.
      14 hours ago · ·  1 person

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review