നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍ (2)
'സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.'
യുക്തിവാദിയായ ഇ.എ. ജബ്ബാറാണ് മേല്‍ വരികള്‍ സ്വന്തം ബ്ലോഗിന്റെ മുഖവുരയായി നല്‍കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ പദങ്ങള്‍ക്കും യുക്തിവാദികള്‍ക്ക് അവരുടേതായ അര്‍ഥമുണ്ട്. അത് വിശ്വാസികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നമാണ്. യുക്തിവാദികള്‍ തങ്ങളുടെ ജീവിതവീക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രസ്തുത വാക്കുകള്‍ വ്യാഖ്യാനിക്കുന്നത്. അതെന്താണെന്ന് സാധാരണ യുക്തിവാദികള്‍ വിശദീകരിക്കാറില്ല. ഇവ മനസ്സിലാക്കാതെ യുക്തിവാദികളുമായുള്ള ചര്‍ച ഫലശൂന്യമത്രേ. അതുകൊണ്ട് ഈ ചര്‍ച നാസ്തികതയുടെ മൗലികാടിത്തറയെ വിശകലനം ചെയ്യാന്‍ കൂടിയുള്ളതാണ്.
കഴിഞ്ഞ പോസ്റ്റില്‍ ലിബറലിസം (സര്‍വതന്ത്രസ്വതന്ത്രചിന്ത) വിശദീകരിച്ചു. ഇവിടെ നമ്മുക്ക് അവരുടെ മറ്റൊരു മൗലികാടിത്തറയെ പരിശോധിക്കാം.
2. പദാര്‍ഥവാദം (Materialism)
നാസ്തികസംസ്‌കാരത്തന്റെ മറ്റൊരു സംഭവനായാണ് പദാര്‍ഥവാദം(Materialism). 'പദാര്‍ഥത്തിനപ്പുറം ഒന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അതിന് മനുഷ്യനുമായോ മനുഷ്യന് അതുമായോ ബന്ധമൊന്നുമില്ല. മനുഷ്യന്‍ തന്റെ ലക്ഷ്യമാക്കേണ്ടത് ഭൗതിക താല്‍പര്യങ്ങളെ മാത്രമാകുന്നു. പണം, ഭക്ഷണം, വസ്ത്രം, കൃഷി, വ്യവസായം, അസംസ്‌കൃ പദാര്‍ഥങ്ങള്‍ , കമ്പോളങ്ങള്‍ എന്നിത്യാദി വസ്തുക്കളെക്കുറിച്ചു മാത്രമേ മനുഷ്യന് ചിന്തിക്കാവൂ. ഇതിനപ്പുറം മനുഷ്യന്‍ തന്റെ മസ്തിഷ്‌കവും കഴിവുകളും വിനിയോഗിക്കേണ്ടതായി യാതൊന്നുമില്ല. ഈ ലോകത്തിന് ശേഷം വരാനിരിക്കുന്ന മറ്റൊരു ലോകത്തെയും അതിലെ വിചാരണയെയും അതിന്റെ അടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷകളെയും മുമ്പില്‍വെച്ചുകൊണ്ടാണ് ഒരു മനുഷ്യന്‍ തന്റെ ലാഭ-നഷ്ടങ്ങള്‍ കണക്കാക്കുന്നതെങ്കില്‍ അവന്‍ പരമ്പര വിഢിയാണ്. ഭൗതികമായ ലാഭ-നഷ്ടങ്ങള്‍ മാത്രമായിരിക്കണം നന്മയുടെയും തിന്‍മയുടെയും മാനദണ്ഡം' ഇതാണ് പാദാര്‍ഥവാദത്തിന്റെ രത്നച്ചുരുക്കം.
ദൈവത്തെ നിഷേധിച്ചപ്പോള്‍ സ്വാഭാവികമായും ഉരുത്തിരിഞ്ഞ ഒരു വാദമാണ് പദാര്‍ഥവാദം. മനസ്സ്, ആത്മാവ്, യുക്തിചിന്ത, ബുദ്ധി എന്നിവയില്‍ ചിലതിനെ പൂര്‍ണമായി നിഷേധിക്കുകയോ ചിലതിന് പദാര്‍ഥപരമായ വ്യാഖ്യാനം നല്‍കുകയോ ചെയ്തു. അങ്ങനെയാണ് ആത്മാവിനെ നിഷേധിക്കുകയും മനസ്സ്, ബുദ്ധി, യുക്തി എന്നിവയെ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി മാത്രം ബന്ധപ്പെടുത്തുകയും ചെയ്തത്.
പദാര്‍ഥവാദം മനുഷ്യനില്‍ അനുഗുണമല്ലാത്ത ചില സ്വാഭാവവിശേഷങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിവുള്ളതാണ് എന്നതാണ് അതില്‍ വിശ്വാസികള്‍ കാണുന്ന ഏറ്റവും വലിയ ദൂഷ്യം. മനുഷ്യനെന്നാല്‍ ഭൗതിക പ്രധാനമായ ശരീരവും അഭൗതികമായ ആത്മാവും ചേര്‍ന്നതാണ് എന്നാണ് മിക്കമതങ്ങളുടെയും സന്ദേശം. അതില്‍ ആത്മാവിന്റെ വശത്തെ നിഷേധിച്ചുകൊണ്ട് മനുഷ്യനെ കേവലം ബുദ്ധിയും ചിന്തയും പുരോഗമിച്ച ഒരു മൃഗമായി അത് കണ്ടു.
ധാര്‍മികതയെ സംബന്ധിച്ചടത്തോളം 'പ്രയോജനാത്മകവാദം' (Utilitarianism) അംഗീകരിക്കേണ്ടിവന്നുവെന്നതായിരുന്നു മേല്‍ പറഞ്ഞ ഭൗതിക ചിന്താഗതിയുടെ അനിവാര്യഫലം. അതിന്റെ ഫലമായി മനുഷ്യന്റെ നന്മ പുരോഗതി എന്നൊക്കെ പറഞ്ഞാല്‍ സാധാരണ മനസ്സിലാക്കിയതിന് വിരുദ്ധമായി 'പരമാവധി ക്ലേശരഹിതമായി കൂടുതല്‍ സുഖം നേടാന്‍ കഴിയുന്നതും ഭൗതികവുമായ ഏതെങ്കിലും നേട്ടവുമുള്ളതിന്റെ പേരാ'യി മാറി. ഭൗതികമായ നഷ്ടവും ക്ലേശവുമുള്ളതെന്തും തിന്മയാണ് എന്നും വ്യാഖ്യാനിക്കപ്പെട്ടു.
ഇപ്രകാരം നന്മ-തിന്മകളുടെ ഭൗതികമായ മാനദണ്ഡവും പ്രയോജനാത്മകവാദത്തിന്റെ ധാര്‍മികവീക്ഷണവും കൂടിച്ചേര്‍ന്നപ്പോള്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളത്രെയും മൃഗീയവികാരങ്ങളുടെ ചുറ്റും കറങ്ങിത്തുടങ്ങി. ചൂഷണവും അക്രമവും സ്വാര്‍ഥതയും വളരാന്‍ ആവശ്യമായ രംഗമൊരുക്കാന്‍ ഈ വാദത്തിന് കഴിഞ്ഞു. മനുഷ്യന്റെ ജഢികേഛകളെ തൃപ്തിപ്പെടുത്തുന്ന ഏത് പദ്ധതിയും പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ ഇരുകൈനീട്ടി സ്വീകരിക്കും. മലയില്‍നിന്ന കീഴ്‌പ്പോട്ടിറങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ഉഛിയിലെത്താന്‍ നന്നായി പരിശ്രമിക്കണം എന്ന് പറഞ്ഞപോലെ മനുഷ്യത്വത്തില്‍നിന്ന് മൃഗീയതയിലേക്ക് താഴാന്‍ ഇഛകളെ കയറൂരിവിട്ടാല്‍ മാത്രം മതി. എന്നാല്‍ മനുഷ്യത്വത്തിന്റെ ഉന്നതിയിലെത്താന്‍ ക്ഷമയും സ്വയംനിയന്ത്രണവും ത്യാഗവും ആവശ്യമായിവരും. അതൊക്കെ മെറ്റീരിയലിസത്തിന്റെ ഉല്‍പന്നമായ പ്രയോജനാത്മകവാദവുമായി നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നു. മതങ്ങളും ധര്‍മങ്ങളും പ്രബോധനം ചെയ്യുന്നതിന്റെ നേര്‍ എതിര്‍ദിശയിലേക്കായിരുന്നു പദാര്‍ഥവാദം മനുഷ്യനെ ക്ഷണിച്ചത് എന്ന് ചുരുക്കം.

6:11:00 PM
CKLatheef