ഖുര്‍ആന്‍
ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, മതത്തെക്കുറിച്ച് പരിമിതവും
ഉപരിപ്ലവവും ആയ ധാരണകള്‍ മാത്രമുള്ള എന്നെ പോലെ ഉള്ള പലരും ഇത്തരം ചിതറിയ
ചിന്തകളും പേറി നടക്കുന്നുണ്ടാകുമെന്നാണു ഞാന്‍ കരുതുന്നത്.
ഫെയ്സ്ബുക്കില്‍ സയ്യിദ് അഷ്റഫ് ഹുസൈന്‍ ഈ പറഞ്ഞത് നാസര്‍ കുന്നും പുറത്തകടക്കമുള്ള യുക്തിവാദികള്‍ക്ക് വളരെ ഇഷ്ടപ്പെട്ടും.
ഇതിന് റമീസ് മുഹമ്മദ് പറഞ്ഞ മറുപടി.
ഇത്രയുമായപ്പോള്‍ ഹദീസ് നിഷേധിയായും അതിലൂടെ ഖുര്‍ആന്‍റെ തന്നെ തോന്നിയ വ്യാഖ്യാനം നടത്തുന്ന ടിപ്പു കേരള എന്ന യുക്തിവാദിയുടെ നെടുങ്കന്‍ ചോദ്യങ്ങള്‍ ഇങ്ങനെ.
Tippu Kerala Ramees Mohamed Odakkal നമസ്കാരം തീര്‍ച്ചയായും ചീത്ത പ്രവര്‍ത്തി തടയും ??
തെറ്റ് പറ്റിയത് ആര്‍ക്കു ? ദൈവത്തിനോ അതോ നമസ്കരിക്കുന്നവര്‍ക്കോ ? ഇന്ന്
വരെ നമസ്കരിക്കുന്നവന്‍ തെറ്റ് ചെയ്യാതിരുനിട്ടില്ല, നമസ്കാരം നില നിര്‍ത്തിയ ഒരു നാട്ടിലും കുറ്റവാളികള്‍ കുറഞ്ഞിട്ടില്ല .
അപ്പോള്‍ എന്താണ് നമസ്കാരം എന്ന് പറയുന്ന സല്ല ?
താങ്കളുടെ ഭാഷയില്‍ സല്ല എന്നതിന് തല്‍കാലം മല കയറ്റം എന്ന് അര്‍ഥം കൊടുക്കൂ അപ്പോള്‍ നിശ്ചയമായും മല കയറ്റം വലിയ ബുദ്ധിമുട്ട് തന്നെ. ഭക്തന്മാര്‍ക്കൊഴികെ
എന്താണ് സല്ല എന്ന് കണ്ടു പിടികൂ എനിട്ടവാം ചര്‍ച്ച.
വേദഗ്രന്ഥത്തില്‍ നമസ്കരിക്കാനുള്ള കല്‍പനയൊന്നുമില്ല എന്നതാണ് ടിപ്പുകേരളയുടെ വിവരം. അദ്ദേഹം പറയുന്നതിങ്ങനെ.
Tippu Kerala നമസ്കാരം വേദത്തില്‍ പറയാത്ത ഒരു കര്‍മം. അത് പുരോഹിത സൃഷ്ടി മാത്രം
എല്ലാ മതത്തിലും ഇത് പോലെ പല ആചാരം കാണും വേദങ്ങളും ആചാരങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല.
പുരോഹിതര്‍ക്ക് അവരുടെ സ്ഥാനമാനങ്ങള്‍ പണ്ട് മുതല്‍ തന്നെ കണ്ടു
പിടിച്ച മാര്‍ഗങ്ങള്‍ ആണ് ആചാരം ആചാരത്തില്‍ അധിഷ്ടിതമാണ് മതങ്ങള്‍
അമ്പലത്തില്‍ പോകാത്ത ഹിന്ദു ഹിന്ദു വല്ല പള്ളിയില്‍ പോകാത്ത
മുസ്ലില്‍ മുസ്ലിം അല്ല ചര്‍ച്ചില്‍ പോകാത്ത ക്രിസ്ത്യാനി
ക്രിസ്ത്യാനി അല്ല . തീരുമാനം ആരുടേത് അന്വേഷിക്കുക അപ്പോള്‍
കണ്ടെത്തും അത് പുരോഹിതന്മാരുടെ വാക്കുകള്‍ മാത്രമാണ് എന്ന് വേദ
ഗ്രന്ഥത്തില്‍ ഉണ്ടാവില്ല .
*************************************
ഫെയ്സ് ബുക്കില്‍നിന്ന് ഇത്രയും എടുത്തത് പൊതുവെ മതപരമായ വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളില്‍ ഇപ്പോള്‍ ചര്‍ച ഏറെക്കുറെ നിന്ന് പോയിരിക്കുന്നു. ഫെയ്സ് ബുക്കില്‍ ലൈവായ ചര്‍ചയില്‍ ഇടപെടാനാണ് ഇപ്പോള്‍ മതവിമര്‍ശകര്‍ക്ക് താല്‍പര്യം. ഇതുകൊണ്ട് പല പ്രയോജനങ്ങളും കാണുന്നുണ്ട്. ഒന്ന് എന്തും വിളിച്ച് പറയാനുള്ള സൌകര്യം. ലൈവായി ചര്‍ച നടത്തുമ്പോഴുള്ള സുഖം, അരോപണമുന്നയിച്ച വിഷയത്തിന് തക്കമറുപടി പറഞ്ഞാല്‍ അതിനെ അവഗണിച്ച് പോസ്റ്റിനെ തന്നെ മുക്കാനുള്ള സൌകര്യം. ഇതൊന്നും ബ്ലോഗില്‍ ലഭ്യമല്ല ഇവിടെയുള്ള പോസ്റ്റുകള്‍ എപ്പോഴും സജീവമായി ഇവിടെ നിലനില്‍ക്കും. മറുപടി പറഞ്ഞ് കഴിഞ്ഞ ആരോപണങ്ങള്‍ ഇത്ര സജീവമായി ലഭ്യമാകുന്നത് യുക്തിവാദികള്‍ക്ക് തന്നെയാണ് ക്ഷീണം എന്നറിയാം.
എന്നാല്‍ നമസ്കാരത്തെക്കുറിച്ച് മുസ്ലിം നാമധാരികള്‍ക്കോ ഇസ്ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കോ ഇത്രയധികം തെറ്റിദ്ധാരണ ഒരു ഉപകാരവും ചെയ്യില്ല. അതിനാല്‍ ചില കാര്യങ്ങള്‍ ചുരുക്കി പറയേണ്ടി വന്നിരിക്കുന്നു.
 |
ബഗ്ലാദേശ് | |
എന്താണ് നമസ്കാരം എന്തിനാണ് നമസ്കാരം എന്താണതിന്റെ പ്രാധാന്യം എന്നീകാര്യങ്ങള്‍ വിശദീകരിക്കുന്ന ബ്രഹത്തായ ഗ്രന്ഥങ്ങള്‍ എല്ലാ ഭാഷയിലും ലഭ്യമാണ്. വളരെ അത്ഭുതകരമായ ഒരു ആരാധനയാണ് നമസ്കാരം. ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ചിട്ടയോടെ അത് നിര്‍വഹിച്ചുവരുന്നു. അതിന്റെ എല്ലാവിധ ചൈതന്യത്തോടെയും നിര്‍വഹിക്കുന്നുവെന്ന് എനിക്ക് വാദമില്ല. മറിച്ച് വാദമുണ്ട് താനും. കേവലം ചടങ്ങായി, ദൈവത്തിന് എന്തോ നല്‍കുന്നുവെന്ന ധാരണയിലാണ് മഹാഭൂരിപക്ഷവും അത് നിര്‍വഹിച്ച് വരുന്നത് എന്ന് തോന്നിപ്പോകാറുണ്ട്. പക്ഷെ അതിന് പരിഹാരം നമസ്കാരിക്കാതിരിക്കലല്ല നമസ്കാരം എന്താണ് എന്ന് മനസ്സിലാക്കലാണ്. അതിന് ഈ ചര്‍ചയുടെ തുടക്കം സഹായകമാകും എന്നതിനാല്‍ അതില്‍ പങ്കെടുത്തവരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.
ഖുര്‍ആനിലൂടെ ദൈവം നേരിട്ട് നടത്തിയ കല്‍പനയില്‍ പെട്ടതാണ് നമസ്കാരം. അത് വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ല എന്നത് ഖുര്‍ആനെ സംബന്ധിച്ച അറിവില്ലായ്മയോ മനപ്പൂര്‍വമുള്ള കളവോ ആണ്. ഏതാനും സൂക്തം നോക്കുക.
'നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുവിന്‍. സ്വന്തം
പരലോകഗുണത്തിനുവേണ്ടി മുന്‍കൂട്ടി പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ള
നന്മകളെല്ലാം നിങ്ങള്‍ അല്ലാഹുവിന്റെ സമക്ഷം കണ്ടെത്തുന്നതാകുന്നു.
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കാണുന്നുണ്ട്.'
(2:110)
'ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടുവിന്‍.
നമസ്കാരം
ഒരു ഭാരിച്ച കര്‍മംതന്നെയാകുന്നു. പക്ഷേ, ഒടുവില്‍ തങ്ങളുടെ റബ്ബിനെ
കണ്ടുമുട്ടുമെന്നും അവങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും
കരുതുന്ന അനുസരണശീലരായ ദാസ•ാര്‍ക്ക് അത് ഒട്ടും ഭാരമല്ലതാനും.
' (2:45,46)
ഇപ്രകാരം 70 ലധികം സ്ഥലത്ത് നേര്‍ക്ക് നേരെ നമസ്കാരത്തിനുള്ള കല്‍പന ഖുര്‍ആനില്‍ കാണാം. അഥവാ നമസ്കാരം വേദഗ്രന്ഥത്തിലില്ലാത്ത പുരോഹിത സൃഷ്ടിയല്ല എന്ന് ചുരുക്കം. എന്താണ് നമസ്കാരത്തിന്റെ ഫലമായി ഉണ്ടാവേണ്ടത് എന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം.
'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു.
അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം
നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും
അനുസരിക്കുകയും ചെയ്യുന്നു.'
(9:71)
ധര്‍മം കല്‍പിക്കലും അധര്‍മം നിരോധിക്കലും ഒരു വിശ്വാസിയുടെ ചുമതലയാണ് അത് യഥാവിധി നിര്‍വഹിക്കാന്‍ ആദ്യം അത്തരം തെറ്റില്‍നിന്ന് അകന്ന് നില്‍ക്കണം അതിന് നമസ്കാരം സഹായിക്കണം.
'നിനക്കു ദിവ്യബോധനത്തിലൂടെ ലഭിച്ച ഈ വേദം പാരായണം ചെയ്യുക. നമസ്കാരം നിലനിര്‍ത്തുക.
നിശ്ചയം, നമസ്കാരം മ്ളേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു.
ദൈവസ്മരണ ഇതിലുമേറെ മഹത്തരമത്രെ.
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തും അല്ലാഹു അറിയുന്നുണ്ട്.'
(29:45)
നമസ്കാരത്തില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍, പിന്നെ നിങ്ങള്‍ നിന്നും
ഇരുന്നും കിടന്നും സദാ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങള്‍
നിര്‍ഭയരായിക്കഴിഞ്ഞാല്‍ നമസ്കാരം പൂര്‍ണമായിത്തന്നെ നിര്‍വഹിക്കുക.
നമസ്കാരം സത്യവിശ്വാസികളില്‍ സമയബന്ധിതമായി ചുമത്തപ്പെട്ട ബാധ്യതയാകുന്നു. (4:103)
'നിങ്ങള്‍ നമസ്കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു.' (5:58)
'അവരോടു പറയുക: `നിങ്ങളുടെ ധനം സ്വമനസ്സാലെയോ മനസ്സില്ലാതെയോ
ചെലവഴിച്ചുകൊള്ളുക; എങ്ങനെയായാലും അത് സ്വീകരിക്കപ്പെടുന്നതല്ല.
എന്തുകൊണ്ടെന്നാല്‍
നിങ്ങള്‍ അധര്‍മകാരികളാകുന്നു.` അവരുടെ ദാനങ്ങള്‍ തള്ളപ്പെടുന്നതിനുള്ള
കാരണം, അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചതും നമസ്കാരത്തിനു
ഹാജരാകുമ്പോള്‍ അലസരായി മാത്രം ഹാജരാകുന്നതും ദൈവികമാര്‍ഗത്തില്‍ വ്യയം
ചെയ്യുമ്പോള്‍ വൈമനസ്യത്തോടെ മാത്രം വ്യയംചെയ്യുന്നതും അല്ലാതെ
മറ്റൊന്നുമല്ല. അവരുടെ സമ്പത്തും പ്രതാപവും സന്താനസമൃദ്ധിയും കണ്ട്
കൌതുകപ്പെടേണ്ടതില്ല. അവ മുഖേന ഐഹികജീവിതത്തില്‍തന്നെ അവര്‍
ശിക്ഷിക്കപ്പെടേണമെന്നും,
സത്യനിഷേധികളായിക്കൊണ്ടുതന്നെ ജീവന്‍ വെടിയേണമെന്നുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്.
' (9:53-55)
ഈ സൂക്തങ്ങളില്‍നിന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം കാര്യം മനസ്സിലാകും. എനിക്ക് മനസ്സിലായ കാര്യം ഇവിടെ പറയാം.
1. നമസ്കാരം സ്വയം ഒരു ലക്ഷ്യമല്ല. അത് നിര്‍വഹിക്കുന്നിതിലൂടെ ദൈവത്തിന് ഒന്നും ലഭിക്കാനുമില്ല.
2. നസ്കാരം സമയബന്ധിതമായി നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ്. ദൈവത്തെ സ്മരിക്കുന്നവനാകുക എന്നതാണ് അതിന്റെ ലക്ഷ്യം. ആ സ്മരണയിലൂടെ മ്ലേഛതയില്‍നിന്ന് അകന്ന് നില്‍ക്കണമെന്നും അധര്‍മകാരിയാകരുതെന്നും ദൈവം മനുഷ്യന് തൃപ്തിപ്പെടുന്നു.
3. ദൈവഭക്തിയില്ലാത്തവര്‍ക്ക് നമസ്കാരം ഭാരമായ സംഗതിയാണ്. നമസ്കാരത്തെ പരിഹസിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലമാണ് അത്.
4. അധര്‍മം ചെയ്യുന്നവര്‍ എത്ര സമ്പത്ത് ചെലവഴിച്ചാലും എത്ര നമസ്കരിച്ചാലും അതുകൊണ്ട് കാര്യമില്ല. കാരണം നമസ്കാരമല്ല അവരില്‍നിന്ന് അന്തിമമായി ഉണ്ടാവേണ്ടത്. മറിച്ച് നമസ്കാരം മുഖേന ധര്‍മനിഷ്ഠമായ മനസ്സാണ്.
5. നമസ്കരിക്കാത്തവര്‍ക്കും ദൈവം ഇഹലോകത്ത് അനുഗ്രഹം വാരിക്കോരി നല്‍കിയേക്കാം. പക്ഷെ അതില്‍ വഞ്ചിതനാകരുത്.
---------------------------
ഇത് മോസ്കോ.. 70 വര്‍ഷത്തിലധികം മതങ്ങളെ അടിച്ചമര്‍ത്തി യുക്തിവാദവും ദൈവനിഷേധവും പ്രചരിപ്പിച്ച രാജ്യത്തിന്റെ തലസ്ഥാനം. അവിടെ 2011 ല്‍ നടന്ന ഈദുല്‍ ഫിതര്‍ എന്ന ചെറിയപെരുന്നാളിന്റെ സംഘനിസ്കാരം നേരിട്ട് കാണുക.