2012, ഡിസംബർ 18, ചൊവ്വാഴ്ച

ഇസ്ലാമിക വിശ്വാസം ; കെ.പി.എസിനുള്ള മറുപടി .

കെ.പി. സുകുമാരന്‍റെ ഒരു കമന്റും അതിനുള്ള പ്രതികരണവും.

K.P. Sukumaran
said...
['പ്രിയ ലത്തീഫ്, ഞാന്‍ കൂടുതലായി എന്ത് അഭിപ്രായം പറയാനാണ്? ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല. മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല. ആദ്യം തന്നെ ആ വാദം മുസ്ലീം അല്ലാത്ത ഒരാള്‍ തള്ളിക്കളയും. ആ വാദത്തില്‍ ഉറച്ച് നില്‍ക്കുന്ന ഒരു ഇസ്ലാം വിശ്വാസിയോട് അമുസ്ലീം ആയ ഒരാള്‍ക്ക് എന്താണ് പറയാനുള്ളത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.

അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.

മനുഷ്യജീവിതം എന്നത് കൂട്ടായി മാത്രം നടക്കുന്ന ഒരു സാമൂഹ്യപ്രതിഭാസം ആയത്കൊണ്ടാണ് ഇമ്മാതിരി സാമുഹ്യസംഘടനകളും നിയമങ്ങളും ഒക്കെ വേണ്ടി വന്നത്. സര്‍ക്കാര്‍ എന്നതും മനുഷ്യന്‍ ഉണ്ടാക്കുന്ന സംഘടനകളില്‍ ഏറ്റവും ഉയര്‍ന്ന ഒരു രൂപം ആണെന്നാണ് ഞാന്‍ കരുതുന്നത്.

സര്‍ക്കാര്‍ എന്ന ഭരണകൂടവും നിയമങ്ങളും ഒന്നും അനിവാര്യമല്ലെന്നും അതൊന്നും ഇല്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥ നിലവില്‍ വരുമെന്നും കരുതുന്ന ഒരു പ്രത്യയശാസ്ത്രവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വാസികളും ഉണ്ടെന്ന് ലത്തീഫിന് അറിയാമോ? അതാണ് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകാരും. അങ്ങനെ ഭരണകൂടവും പട്ടാളവും എല്ലാം കൊഴിഞ്ഞുപോയി മനുഷ്യന്‍ തന്റെ ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ട് സംഘര്‍ഷങ്ങളോ സംഘട്ടനങ്ങളോ ഇല്ലാ‍തെ ജീവിക്കുന്ന ഒരു കാലം വരുമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ വിശ്വസിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. ദൈവം നല്‍കിയ സമ്പൂര്‍ണ്ണ ജീവിതവ്യവസ്ഥ അനുസരിച്ച് എല്ലാ മനുഷ്യരും ജീവിക്കുന്ന ഒരു കാലം വരും എന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെയുള്ള ഒരു വിശ്വാസമാണ് അതും. ഈ രണ്ട് വിശ്വാസങ്ങളും ഒരിക്കലും ലോകത്ത് സമ്പൂര്‍ണ്ണമായി, സാര്‍വ്വത്രികമായി പ്രയോഗത്തില്‍ വരില്ല എന്ന് കരുതുന്ന ജനാധിപത്യവാദിയാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഏത് ജനാധിപത്യവിശ്വാസിയും കരുതുന്നതും ലോകം മുഴുവനും ഇസ്ലാമികവ്യവസ്ഥയോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയോ ഒരിക്കലും വരില്ല എന്നാണ്. അത്കൊണ്ടാണ് ജനാധിപത്യസങ്കല്പങ്ങള്‍ക്ക് പുറത്താണ് ശുദ്ധ ഇസ്ലാമിസ്റ്റുകളായ ജമാ‌അത്തെ ഇസ്ലാമിക്കാരും കമ്മ്യൂണിസ്റ്റുകളും എന്ന് എന്നെ പോലെയുള്ളവര്‍ കരുതുന്നത്. ജനാധിപത്യത്തെ കുറിച്ച് നമ്മള്‍ സംസാരിക്കണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം നല്‍കിയ നിയമം എന്ന സങ്കല്പം ലത്തീഫും , തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ആശയം കമ്മ്യൂണിസ്റ്റുകാരും ഒഴിവാക്കണം. അത് സാധിക്കില്ലാലോ. അപ്പോള്‍ പിന്നെ കൂടുതല്‍ തര്‍ക്കിച്ചിട്ട് എന്ത് കാര്യം :) ']
December 16, 2012 10:58 AM
------------------------------

ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കെ.പി.എസിന്റെ മേല്‍ കമന്റ് എനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ചയില്‍ ഐഡി വെളിപ്പെടുത്തിയ വ്യക്തിത്വം എന്ന നിലക്ക് അദ്ദേഹത്തോട് മാത്രമായി  എന്റെ പ്രതികരണം പരിമിതപ്പെടുത്തുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം വായിക്കുമ്പോള്‍ ഒരു പാട് വിയോജിപ്പുകള്‍ എനിക്ക് അവയില്‍ അനുഭവപ്പെടുന്നു. അത് പറയാതിരിക്കുന്നതെങ്ങനെ?. അത് കെ.പി.എസ് അംഗീകരിക്കുന്നോ ഇല്ലയോ എന്നത് എന്റെ ഇപ്പോഴത്തെ വിഷയമല്ല.

['ഇസ്ലാം വിശ്വാസികളും ഇസ്ലാമില്‍ വിശ്വാസികള്‍ അല്ലാത്തവരും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ട്. ദൈവം നേരിട്ട് നല്‍കിയ മതമാണ് ദൈവം എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലീം അല്ലാത്ത ആരും തന്നെ കരുതുന്നില്ല.']

ഏതൊരു മതവും ദൈവവുമായി ബന്ധപ്പെടുത്തി തന്നെയാണ് അതിന്റെ വിശ്വാസം ഉള്‍കൊള്ളുന്നത്. ഇനി ദൈവവിശ്വാസമില്ലാത്ത മതങ്ങളും ഉണ്ട് എന്നതിന് വിക്കി ഉദ്ധരിക്കേണ്ടതില്ല. ഈ ബ്ലോഗിന്റെ വായനക്കാരില്‍ പെട്ടുന്ന ക്രൈസ്തവമതവും ഹിന്ദുമതവും മാത്രമേ പ്രധാനമായും ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ദൈവം മനുഷ്യനാവശ്യമായ നിയമം നല്‍കിയിരിക്കുന്നുവെന്നത് ഇസ്ലാമിന്റെ മാത്രം അവകാശവാദമല്ല. ബൈബിളിലെ വചനങ്ങള്‍ വായിക്കുന്ന ഒരാള്‍ക്ക്  അവരുടെ വാദവും ഇതില്‍നിന്ന് വല്ലാതെയൊന്നും ഭിന്നമല്ല എന്ന് മനസ്സിലാക്കാവുന്നതേയൂള്ളൂ. മുസ്ലിംകളെപ്പോലെ ക്രൈസ്തവരും ഈ വിഷത്തില്‍ അത്ര ശക്തമായ വാദം ഉന്നയിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം അക്കാര്യത്തില്‍ അവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന് മാത്രമാണ്. ഹൈന്ദവ മതവും തഥൈവ. ഹിന്ദുമതം പൂര്‍ണമായും മനുഷ്യനിര്‍മിതമാണ് എന്ന് വിശ്വസിക്കുന്ന എത്ര ഹൈന്ദവ വിശ്വാസികളുണ്ടാകും. അവരങ്ങനെ പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ ഉണ്ടെങ്കിലും തങ്ങളുടെ ദര്‍ശനം ദൈവദത്തമാണ് എന്ന് കരുതുന്നവര്‍ക്ക് അത് പറയാനുള്ള അവകാശം നഷ്ടപ്പെടുന്നില്ലോ.

ദൈവം നേരിട്ട് നല്‍കിയ മതമാണ് ഇസ്ലാം (ദൈവം എന്നത് തെറ്റിയതായിരിക്കാം) എന്നും ആ ദൈവം സമഗ്രമായ ഒരു ജീവിതവ്യവസ്ഥ നല്‍കി എന്നും മുസ്ലിമല്ലാത്ത ആരും തന്നെ കരുതുന്നില്ല എന്ന് പറയുന്നതില്‍ വല്ല അര്‍ഥവും ഉണ്ടോ?. ഇക്കാര്യം ഞാന്‍ നേരത്തെ ഉണര്‍ത്തിയതാണ്. മുഹമ്മദ് നബി മക്കയില്‍ ഭൂജാതനായി താന്‍ ദൈവത്തിന്റെ ദൂതനാണ് എന്ന് പറയുമ്പോള്‍ അന്നവിടെ ആരും മുസ്ലിംകളായി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വാദം സത്യസന്ധമാണ് എന്ന് മനസ്സിലാക്കിയവര്‍ അദ്ദേഹത്തിന്റെ അനുചരന്‍മാരാവുകയാണ് ഉണ്ടായത്. അവര്‍ ദൈവത്തിന് സമര്‍പ്പിതര്‍ എന്ന അര്‍ഥത്തില്‍ മുസ്ലിംകള്‍ എന്നറിയപ്പെട്ടു. ഇക്കാലത്തും ഈ വാദം അംഗീകരിക്കുന്നവര്‍ ഏത് മതത്തില്‍നിന്നായാലും അവര്‍ മുസ്ലിംകള്‍ എന്നറിയപ്പെടും. അതുകൊണ്ട് ഇസ്ലാം മനുഷ്യവംശത്തിന് ദൈവത്താല്‍ അവതീര്‍ണമായ ദൈവിക വ്യവസ്ഥയാണെന്ന് മുസ്ലിംകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്ന് പറയുന്നത് സത്യമാണെങ്കിലും അപ്രകാരം ഒരു പരാമര്‍ശം കൊണ്ട് കെ.പി.എസ് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല. ശേഷം പറയുന്നതില്‍നിന്ന് ഉദ്ദേശ്യം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതില്‍ ധാരാളം അബന്ധങ്ങളും ഉണ്ട്.

['മുസ്ലീംകളുടെ മാത്രം ഒരു വിശ്വാസമാണത് എന്ന യാ‍ഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അങ്ങനെയൊരു വിശ്വാസം മുസ്ലീംകള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പോ അനാദരവോ ഇല്ല താനും. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ പിന്നെ സംവാദത്തിന് ഇടമില്ല്ല.']

കെ.പി.എസിന്റെ ഈ ലോജിക്ക് എനിക്ക് തീരെ മനസ്സിലാകുന്നില്ല. മുസ്ലിംകള്‍ അവരുടെ ഒരു വാദം മുന്നോട്ട് വെക്കുന്നു. അതിന് അവരുടെതായ തെളിവുകളും ന്യായങ്ങളും പറയുന്നു. ഇന്നും പതിനായിരങ്ങള്‍ അത് മനസ്സിലാക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നു. എന്നിരിക്കെ ഇത് സംവാദക്ഷമമല്ല എന്ന് പറയുന്നതിലെ യുക്തിരാഹിത്യം കെ.പി.എസ്സിന് ശാന്തമായി ആലോചിച്ചാല്‍ തന്നെ മനസ്സിലാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്. (( എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ദൈവം അയച്ച അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി എന്നും എല്ലാ മനുഷ്യര്‍ക്കും വേണ്ടി ദൈവം മുഹമ്മദ് നബി മുഖേന സമഗ്രമായ നിയമങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പറയുകയും ചെയ്യുമ്പോള്‍ ')) അവിടെ സത്യത്തില്‍ സംവാദം തുടങ്ങുകയാണ്.

['നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം എന്ന നിലപാട് തറയില്‍ നിന്നുകൊണ്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാമെന്നാകില്‍ അതിന് ലത്തീഫിനെയോ മറ്റൊരു ജമാ‌അത്തേ ഇസ്ലാമിക്കാരനെയോ കിട്ടുകയില്ലല്ലൊ. എന്തെന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിച്ചേ പറ്റൂ എന്ന ശാഠ്യത്തില്‍ നിന്നുകൊണ്ട് മാത്രമേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റൂ. അതാകട്ടെ ഒരു അമുസ്ലീം അപ്പോള്‍ തന്നെ തള്ളിക്കളയുകയും ചെയ്യും.']

മറ്റൊരു അര്‍ഥരഹിതമായ വാദമാണിത്. ശാഠ്യം എന്ന് പറയുന്നത് ഇസ്ലാമിന്റെ സ്വന്തം നിലപാടുതറയില്‍നിന്നുള്ള ഉറച്ച വിശ്വാസത്തെയാണ്. അതിനപ്പുറം ഒരു ശാഠ്യത്തിന് വാദത്തില്‍ പ്രസക്തിയില്ലല്ലോ?. ഈ വാദത്തിന്റെ ശ്രോതാക്കള്‍ കേട്ടമാത്രയില്‍ അത് അംഗീകരിക്കണമെന്ന ഒരു ചിന്തയും ഒരു മുസ്ലിമിനും ഇല്ല. വാദങ്ങള്‍ തെളിവുകള്‍ വെച്ച് ബുദ്ധിപരമായി ബോധ്യപ്പെട്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നാണ് അത് പ്രതിയോഗികളോട് ആവശ്യപ്പെടുന്നത്. ഒരു പക്ഷെ കെ.പി.എസിന് കേള്‍ക്കുന്ന മാത്രയില്‍ തള്ളിക്കളയാന്‍ തോന്നുന്നുണ്ടാവാം. എന്നാല്‍ ആയിരക്കണക്കിന് അമുസ്ലിംകള്‍ അത് ശ്രവിക്കുകയും അതേക്കുറിച്ച് ചിന്തിക്കുകയും അവരില്‍ പലരും അത് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ട് എന്നിരിക്കെ ഒരു അമുസ്ലിം അപ്പോള്‍ തന്നെ അത് തള്ളിക്കളയും എന്ന് പറയുന്നതില്‍ എന്തര്‍ഥം.

['അത്കൊണ്ട് തന്നെ ഇസ്ലാമിലെ പല രീതികളോടും ആശയങ്ങളോടും യോജിപ്പ് ഉള്ള എനിക്ക് ജനാധിപത്യത്തെക്കുറിച്ച് ലത്തീഫുമായി സംവദിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ദൈവം മനുഷ്യന് ഒരു സമ്പൂര്‍ണ്ണമായ ഒരു ജീവിത വ്യവസ്ഥ നല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് വിശ്വസിക്കുന്ന പോലെ അങ്ങനെ നല്‍കിയിട്ടില്ല എന്ന് ഞാനും വിശ്വസിക്കുന്നു. ആ സംഗതിയിന്മേല്‍ സംവാദത്തിന്റെ ആവശ്യമില്ല താനും. ആ വൈരുധ്യം നിലനില്‍ക്കവേ ജനാധിപത്യത്തെക്കുറിച്ച് നമുക്കിടയെ പൊതുവായ ഒന്നുമില്ല. എന്നെ സംബന്ധിച്ച് സ്റ്റേറ്റ്, സര്‍ക്കാര്‍, നിയമസഭ ഇത്യാദി സാമൂഹ്യസംഘാടനങ്ങള്‍ ഒക്കെ മനുഷ്യന്‍ നിര്‍മ്മിക്കുന്നതും കാ‍ലാകാലങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്ക്കരണങ്ങള്‍ക്കും വിധേയമാണ് താനും.']
സത്യത്തില്‍ കെ.പി.എസിനോടെന്നല്ല ആരോടും എനിക്ക് ജനാധിപത്യത്തിന്റെ കാര്യത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടണം എന്ന് താല്‍പര്യമില്ല. നാം പൂര്‍ണമായും അംഗീകരിച്ചാലും ഇല്ലെങ്കിലും നാം ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണ്. ആരെങ്കിലും അത് കുറ്റമറ്റതാണ് അതിനപ്പുറം ഒരു നന്മയോ വ്യവസ്ഥയോ ഇല്ലെന്ന് നിഷേധിക്കുന്നവെങ്കില്‍ അത് അദ്ദേഹത്തിന്റെ മാത്രം സ്വതന്ത്ര്യം. എനിക്ക് സംസാരിക്കാനുള്ളത് ഇസ്ലാമിനെക്കുറിച്ചും അതിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുമാണ്. ഇന്ത്യയില്‍ ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച പ്രസക്തമാക്കുന്നത് സമഗ്രമായ ഇസ്ലാമിന്റെ പ്രബോധനം എന്ന നിലക്ക് മാത്രമാണ് കാരണം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇന്നത്തെ അവസ്ഥവെച്ച് മതത്തിന്റെ പേരോടുകൂടി അതിന്റെതായ രാഷ്ട്രീയ വീക്ഷണം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഇസ്ലാമിന്റെതായ രാഷ്ട്രീയ കാഴ്പ്പാട് ഉണ്ട്. പക്ഷെ അതിലെ അപകടം വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അത് പ്രയോഗവല്‍ക്കരിക്കാന്‍ സാധ്യമല്ലെന്നിരിക്കെ വെറുതെ ഒരു ഫോബിയ വളര്‍ത്താമെന്നല്ലാതെ പ്രത്യേകിച്ച് അത് അപകടം ഭീകരം എന്ന് ആവര്‍ത്തിക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ജനാധിപത്യവ്യവസ്ഥിതിയില്‍ ഒരു വ്യവസ്ഥ സ്വയം പരിചയപ്പെടുത്തി പിന്തുണ തേടുന്നത് അപകടം എന്ന് പറയുന്നതില്‍ തന്നെ തികഞ്ഞ ജനാധിപത്യവിരുദ്ധതയുണ്ട്. കാരണം ജനാധിപത്യവ്യവസ്ഥിതില്‍ ഭൂരിപക്ഷം അംഗീകരിക്കുന്നതാണല്ലോ അധികാരത്തില്‍ വരിക. അത്ര അപകടകരമായത് ജനങ്ങളുടെ ഭൂരപക്ഷം നേടുക അസംഭവ്യമാണ് എന്നതാണല്ലോ ജനാധിപത്യത്തിന്റെ സുരക്ഷിതത്വം.

ശേഷമുള്ള ഭാഗത്ത് കമ്മ്യൂണിസത്തെയും ഇസ്ലാമിനെയും സമീകരിക്കാനുള്ള ശ്രമം കെ.പി.എസ് നടത്തുന്നു. കമ്മ്യൂണിസത്തെക്കുറിച്ച് താങ്കള്‍ പറയുന്നത് ശരിയായിരിക്കാം. അത് അവര്‍ പറയുന്നത് പോലെ സംഭവിക്കാനുള്ള സാധ്യതയും ഇല്ലാതിരിക്കാം. എങ്കിലും അവര്‍ക്കും ജനാധിപത്യത്തില്‍ ഇടമുണ്ട്. അവര്‍ തങ്ങളുടെ രാഷ്ട്രീയ വീക്ഷണം എന്താണോ അത് പ്രചരിപ്പിക്കട്ടേ. ജനാധിപത്യത്തെക്കുറിച്ച് അവര്‍ക്ക് വിയോജിപ്പുകളുണ്ടെങ്കില്‍ അതും. എന്നിട്ടും ബഹുഭൂരിപക്ഷത്തിന് അത് സ്വീകാര്യമായി തോന്നുന്നെങ്കില്‍ അത് വരട്ടേ. എന്നല്ലേ ജനാധിപത്യത്തിന്റെ കാഴ്ചപ്പാട്. ഇസ്ലാം അതിന്റെ വിശാലമായ ജനാധിപത്യവും മതസ്വതന്ത്ര്യവും ചരിത്രത്തില്‍ കാണിച്ചുകൊടുത്താണ്. നിലവിലെ മുസ്ലിം ഭൂരപക്ഷ രാജ്യങ്ങളില്‍ പാശ്ചാത്യരുടെ കോളനവല്‍ക്കരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ അവരുടെ തന്നെ ഇഛ പ്രകാരം കുറേ ശൈഖുമാരെയും രാജാക്കളെയും വാഴിച്ചാണ് പോയത്. പിന്നീട് ജനഹിതത്തെക്കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. ഇയ്യിടെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വതന്ത്രാവസരം കൈവന്നപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെ ജനങ്ങള്‍ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍നിന്നും. ഇവിടെ പലരും ആവര്‍ത്തിച്ചുരുവിടുന്ന അപകടം കേവലം മിഥ്യയാണെന്നാണ് അത് കാണിക്കുന്നത്. അതോടൊപ്പം കാലത്തെ അതിജയിക്കാനുള്ള ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ യോഗ്യതയും.

2012, ഡിസംബർ 14, വെള്ളിയാഴ്‌ച

മുഹമ്മദ് നബി ഥിയോക്രാറ്റ് ആയിരുന്നില്ല.

റാം എന്ന പേരിലൊരു സുഹൃത്ത് നല്‍കിയ രണ്ട് കമന്റുകളെയാണ് കഴിഞ്ഞ ബ്ലോഗ് പോസ്റ്റില്‍ വിശകലനം ചെയ്തത്.  തുടര്‍ന്ന് നല്‍കിയ കമന്റില്‍ അദ്ദേഹം മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അറിവ് പങ്കുവെക്കുന്നു.

ram said...
മുഹമ്മദ് നബി ഒരിക്കലും ഒരു theocrat ആയിരുന്നില്ല. സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് അദ്ദേഹം എപ്പൊഴും ശ്രമിച്ചത്. ഒഴിവാക്കാനാവാഞ്ഞ സംഘര്‍ഷങ്ങളില്‍ വിജയിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് അധികാരം ലഭിച്ചു. പക്ഷെ രാഷ്ട്രീയാധികാരം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. He was a reluctant warrior and a reluctant ruler as well. ഖലീഫ എന്ന title പോലും അദ്ദേഹം സ്വീകരിച്ചില്ല. ദൈവത്തിന്റെ നിയമം എല്ലായിടത്തും നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞതായോ അതിനു ശ്രമിച്ചതായോ ഞാന്‍ വായിച്ചിട്ടില്ല. മുസ്ലിം സാമ്രാജ്യം വികസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചില്ല. അതൊക്കെ ചെയ്തത് പിന്നാലെ വന്നവരാണ്. ഇസ്ലാമിക് സാമ്രാജ്യത്വം ആരംഭിച്ചത് മുഹമ്മദ്‌ നബിയുടെ മരണശേഷം ആണ്. വളരെ പെട്ടെന്ന് അതൊരു വന്‍ സാമ്രാജ്യമായി മാറി. ഏതാനും നൂറ്റാണ്ടുകള്‍ക്കപ്പുറം യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ ഇസ്ലാമിക്‌ സാമ്രാജ്യത്വം ക്ഷയിക്കാന്‍ തുടങ്ങി. ഏറ്റവും പ്രത്യക്ഷമായി ഇന്ത്യയിലെ മുഗള്‍ സാമ്രാജ്യവും പിന്നെ മധ്യേഷ്യയിലെ ഓട്ടോമന്‍ സാമ്രാജ്യവും യൂറോപ്യന്‍ സാമ്രാജ്യത്വത്തോട് പരാജയപ്പെട്ടു. യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍ ... ഈ പാത പിന്തുടര്‍ന്നാല്‍ നഷ്ടം മുസ്ലിങ്ങള്‍ക്ക്‌ തന്നെ, പ്രത്യേകിച്ചും ഇന്ത്യയില്‍ ... കാളിദാസന്‍ മുന്‍പ് പറഞ്ഞത് പോലെ, മതേതരമായി ചിന്തിച്ചിരുന്ന ഹിന്ദുക്കള്‍ ഇന്ന് മതപരമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്നൊക്കെ പറഞ്ഞു മുന്നോട്ടു പോയാല്‍ എന്ത് സംഭവിക്കും എന്ന് സ്വയം ആലോചിച്ചു നോക്കിയാല്‍ മതി. ലത്തീഫിനെ പോലുള്ളവര്‍ ഇതൊന്നും ഒരുകാലത്തും മനസ്സിലാക്കും എന്നെനിക്ക്‌ ഒരു പ്രതീക്ഷയും ഇല്ല. പക്ഷെ സുകുമാരന്‍ മാഷെ പോലുള്ള് ശുദ്ധാത്മാക്കള്‍ ഇവരില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി എന്നത് വളരെ നല്ല കാര്യം തന്നെ.

I cant believe the amount of time I wasted on this! ഇതില്‍ക്കൂടുതലൊന്നും ലത്തീഫിനോട് പറയാനുണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ്‌ നബിയല്ല മൌദൂദി എന്ന തിരിച്ചറിവുണ്ടാകാനെങ്കിലും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

മുഹമ്മദ് നബി ആരായിരുന്നു?. ഇസ്ലാം മതവിശ്വാസികള്‍ക്ക് അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദാസനുമാണ്. അവരുടെ മാതൃകാ പുരുഷനാണ്. ഇത് മറ്റുള്ളവര്‍ക്ക് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. മുഹമ്മദ് നബി ഥിയോക്രാറ്റോ അതുമല്ലെങ്കില്‍ വേറെ ഏതെങ്കിലും ക്രാറ്റോ ആയിരുന്നില്ല. പക്ഷെ ഒരു രാഷ്ട്രസംസ്ഥാപനത്തിന് വേണ്ട അടിസ്ഥാന നിയമങ്ങള്‍ (അത്രയേ അതില്‍ സാധ്യമാകൂ) കൂടി പ്രബോധനം ചെയ്യുകയും അത് ഭംഗിയായി പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും ചെയ്ത പ്രവാചകനാണ് മുഹമ്മദ് നബി. ഇന്നും ആ അടിസ്ഥാനങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്ന മറ്റേത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും പ്രയോഗക്ഷമതയുള്ളതും പ്രസക്തവും ആണ്. ഒരു പരിഷ്കര്‍ത്താവും പ്രവാചകനും സംഘര്‍ഷങ്ങളെ ആഗ്രഹിക്കുകയില്ല. അതേ പ്രകാരം ആരെങ്കിലും കുഴപ്പത്തിന് ശ്രമിക്കുമ്പോള്‍ അത് നിയന്ത്രിക്കാതെ മാറിനില്‍ക്കുകയുമില്ല. ആ കുഴപ്പം അവസാനിപ്പിക്കാനാവശ്യമായത്രയും ബലം പ്രയോഗിക്കുക സ്വാഭാവികവും നീതിപൂര്‍വകവുമാണ്. അല്ലാത്ത പക്ഷം താന്‍ പ്രബോധനം ചെയ്ത സത്യസന്ദേശം പുല്‍കിയവരെ കൊലക്ക് നല്‍കുന്നതിന് തുല്യമായിരിക്കും.

മുഹമ്മദ് നബി ഇസ്ലാമിക രാഷ്ട്രത്തിന് അടിത്തറപാകിയത് രൂപം നല്‍കിയതും ഒഴിവാക്കാനാവാത്ത സംഘര്‍ഷങ്ങളില്‍ വിയജിച്ചാണ് എന്നത് അല്‍പം തെറ്റിദ്ധാരണക്കിട നല്‍ക്കുന്ന പ്രയോഗമാണ്. നബി മദീനയില്‍ ഇസ്ലാമിക തത്വങ്ങളുടെ അടിത്തറയില്‍ ഒരു രാഷ്ട്രഘടനക്ക് രൂപം നല്‍കിയ ശേഷമാണ് , അനിവാര്യമായ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അവയില്‍ ഇസ്ലാമിക രാഷ്ട്രവും അതിലെ ഭരണാധികാരിയും വിജയിക്കുകയും ചെയ്തു. മദീനയിലെത്തിയ മുഹമ്മദ് നബി അവിടെയുള്ള ജൂതഗോത്രങ്ങളെ വിശ്വാസത്തിലെടുക്കുകയും അവരുമായി സന്ധിയുണ്ടാകുകയുമാണ് ആദ്യം ചെയ്തത്. അവരില്‍ ഓരോരുത്തരായി സന്ധിവ്യവസ്ഥകള്‍ ലംഘിച്ചപ്പോഴാണ് മദീനയില്‍നിന്ന് അവരെ പുറത്താക്കിയത്. അവരില്‍ ചിലര്‍ കടുത്ത വിശ്വാസ വഞ്ചനയും യുദ്ധക്കുറ്റവും ചെയ്തപ്പോള്‍ ബനൂ ഖുറൈള ഗോത്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബി, മനുഷ്യജീവിതത്തിന്റെ ഏത് വശത്താണ് ദൈവികനിയമമല്ലാത്ത ഒന്ന് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടുള്ളതെന്ന് പറഞ്ഞുതരാന്‍ താങ്കള്‍ക്ക് കഴിയുമോ?. ഇല്ലെങ്കില്‍ അതിന് അര്‍ഥം ദൈവത്തിന്റെ നിയമം ജീവിതത്തിന്റെ ഏല്ലാ രംഗത്തും പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ്. സാമ്രാജ്യത്വം എന്ന പ്രയോഗം ഇസ്ലാമുമായി ചേര്‍ത്ത് പറയുന്നത് സൂക്ഷമതക്കുറവാണ്. അന്നത്തെ റോമന്‍ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ അവസാനിപ്പിച്ച് ഇസ്ലാമിക ഖിലാഫത്ത് നിലവില്‍വന്നപ്പോള്‍ പകരം ഇസ്ലാമിക സാമ്രാജ്യം എന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ചതാണ്. സാമ്രാജ്യത്വം എന്താണെന്ന് ചുരുക്കി എന്റെ വാക്കുകളിലൂടെ പറഞ്ഞാല്‍ വിക്കിപീഡിയ പേസ്റ്റ് ചെയ്ത് ഇതാണ് അത് എന്ന് പറയുന്ന ഒരു സമീപനം ചിലര്‍ സ്വീകരിച്ചുകാണുന്നു. അതിനാല്‍ നേരിട്ട് വിക്കിയില്‍നിന്ന് തന്നെ ഉദ്ധരിക്കാം.

(('ഭൂമിശാസ്ത്രപരമായ നേരിട്ടുള്ള അധിനിവേശത്തിലൂടെയോ, രാഷ്ട്രീയ - സാമ്പത്തിക അധിനിവേശത്തിലൂടെയോ, ഒരു രാജ്യത്തിന്റെ അധികാരവും നിയന്ത്രണവും മറ്റൊരു രാജ്യത്തേയ്ക്ക് വ്യാപിപ്പിക്കുന്ന ഭരണകൂട നയത്തെ സാമ്രാജ്യത്വം (Imperialism) എന്ന് വിശേഷിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായോ രാഷ്ട്രീയമായോ കീഴടക്കപ്പെട്ട കോളനികൾ അഥവാ സാമന്തരാജ്യങ്ങളെ രാജ്യങ്ങളെ സൃഷ്ടിച്ച്, സാമ്രാജ്യ വ്യാപനം സാധ്യമാക്കുന്ന ഈ സമ്പ്രദായം രാഷ്ട്രങ്ങൾക്കിടയിൽ അസമമായ സാമ്പത്തിക, സാംസ്കാരിക, ഭൂമിശാസ്ത്ര ബന്ധങ്ങൾക്ക് കാരണമാകുന്നു. സൈനികമായതോ മറ്റേതെങ്കിലും രൂപത്തിലോ ഉള്ള അധികാര പ്രയോഗത്തിലൂടെ, മറ്റു രാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന ഈ നയം അന്താരാഷ്ട്ര ബന്ധങ്ങളിൽ ആശാസ്യമല്ലാത്ത ഒന്നായി കരുതപ്പെടുന്നു.'))


ഖിലാഫത്ത് എന്നാല്‍ ഇതുമായി ഒരു ബന്ധവുമില്ല എന്ന് പറയേണ്ടിവരും. നാലാം ഖലീഫ അലിക്ക് ശേഷം വന്ന ഭരണാധികാരികള്‍ രാജാക്കളുടെ മാര്‍ഗം ജീവിത ചര്യയില്‍ പിന്തുടര്‍ന്നെങ്കിലും അവര്‍ ഖിലാഫത്തിനെ സാമ്രാജ്യത്വം ആക്കിയിട്ടില്ല എന്നാണ് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുക. ഒരു ഏകീകൃത നേതൃത്വത്തിന് കീഴില്‍ വിവിധ രാജ്യങ്ങളില്‍ അവിടങ്ങളിലെ ആളുകള്‍ക്ക് വേണ്ടി തന്നെയാണ് ഖലീഫക്ക് കീഴിലെ ഗവര്‍ണര്‍മാര്‍ ഭരണം നടത്തിയത്. ഇന്നത്തെ പോലെ കൃത്യമായ രാജ്യാതിര്‍ഥികളും വ്യവസ്ഥകളും വരുന്നതിന് മുമ്പ് പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്പദായമായിരുന്നു അത്. അത് മനസ്സിലാകണമെങ്കില്‍ ഇസ്ലാമിക ഖിലാഫത്ത് ദുര്‍ബലമായപ്പോള്‍ സംഭവിച്ച സാമ്രാജ്യത്വാധിനിവേശങ്ങളെക്കുറിച്ച് മനസ്സിലാക്കിയാല്‍ മതി. ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാകും. ഖിലാഫത്തില്‍ റോഡും തോടും നിര്‍മിച്ചത് ഒരോ നാട്ടിലെയും ജനങ്ങളുടെ സഞ്ചാര സൌകര്യത്തിനായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന സാമ്രജ്യശക്തികള്‍ നാടുകളെ കോളനികളാക്കുകയും ഇവിടെ നിന്നുള്ള സമ്പത്ത് കടത്തികൊണ്ടുപോകുന്നതിനാണ് റോഡുകളും റെയില്‍വേ പാളങ്ങളും തുറമുഖങ്ങളും നിര്‍മിച്ചത്. ഇവിടെ അവര്‍ പട്ടാളത്തെ വ്യന്യസിച്ചത് അതിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്. അവര്‍ക്ക് പോരാടേണ്ടിവന്നത് ഓരോ നാട്ടിലെയും സ്വാതന്ത്ര്യപോരാളികളോടാണ്.

ഇസ്ലാമിക ഖിലാഫത്ത് ക്ഷയിച്ചത്  റാം പറഞ്ഞ പോലെ 'യൂറോപ്പില്‍ industrial revolution -ഉം തുടര്‍ന്നുള്ള colonialism -വും തുടങ്ങിയതോടെ' അല്ല. മറിച്ച് ഇസ്ലാമിക ഖിലാഫത്ത് അതിന്റെ അടിത്തറകളില്‍നിന്ന് നീങ്ങിയതോടെയാണ്. ആ ദുര്‍ബലമായ ഖിലാഫത്തിന്റെ സ്ഥാനത്ത് സാമ്രാജ്യത്വത്തിന് കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ സാധിച്ചുവെന്ന് മാത്രം.

'യൂറോപ്യന്‍ സാമ്രാജ്യത്വവും വൈകാതെ കീഴടങ്ങി, മറ്റൊരു സാമ്രാജ്യത്വത്തിന്റെ മുന്നിലല്ല ജനാധിപത്യം എന്ന പുതിയ ആശയത്തിന് മുന്നില്‍ . ' റാം പറഞ്ഞ ഈ പ്രസ്താവനയോട് പൂര്‍ണമായി യോജിക്കുന്നു. അതിക്രമിച്ച് കയറിയ നാടുകളെ അടിമകളാക്കുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുന്ന സമീപനം തുടരുകയും ചെയ്തതാണ് സ്വതന്ത്രപരമാധികാര രാജ്യങ്ങളുടെ പിറവിക്കും സാമ്രാജ്യത്വത്തിന്റെ കെട്ടുകെട്ടലിനും ഇടയാക്കിയത്. സാമ്രാജ്യത്വം ജനവിരുദ്ധമായ ആശയമാണ്. അന്നും ഇന്നും. ഇന്ന് നിലനില്‍ക്കുന നവസാമ്രാജ്യത്വം നാട് ഭരിക്കുന്ന ഭരണാധികാരികളെ തങ്ങള്‍ക്ക് വിധേയമാക്കി തങ്ങളുടെ സാമ്രാജ്യത്വ ഇംഗിതം സ്ഥാപിക്കുന്നതാണ്. സാമ്രാജ്യത്വം അന്നും ഇന്നും ഏറ്റവും കടുത്ത ചെറുത്ത് നില്‍പ്പ് നേരിടേണ്ടിവന്നതും വരുന്നതും ഇസ്ലാം വിശ്വാസികളില്‍നിന്നാണ്. അക്കാരണത്താല്‍ അവരുണ്ടാക്കുന്ന ഇസ്ലാമിനെതിരെയുള്ള തെറ്റായ പ്രോപഗണ്ടയുടെ ഇരകളാണ് ഇന്നിവിടെ കാണുന്ന മിക്ക ഇസ്ലാം വിമര്‍ശകരും.

അവര്‍ ഏറെ ഭയപ്പെടുന്നത് സമഗ്രഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെയാണ്. അതാണ് അവരുടെ സാമ്രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നതെന്ന് മനസ്സിലാക്കി അവരുണ്ടാക്കിയ അശ്ലീല പദമാണ്  political islam. സത്യത്തില്‍ അങ്ങനെ ഒന്നില്ല. ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു വശം മാത്രമാണ് രാഷ്ട്രീയം. അമേരിക്കന്‍ നവസാമ്രാജ്യത്വത്തിന്റെ പ്രോപഗണ്ടയുടെ അരിക് പറ്റിയുള്ള ആരോപണം മാത്രമാണ് റാം ഇവിടെ ഉന്നിയിച്ചത് (((നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ദൈവത്തിന്റെ പേരും പറഞ്ഞു ശ്രമിക്കുന്നവരാണ് political islam എന്ന ആശയത്തിന്റെ വക്താക്കള്‍ ))). ഇസ്ലാമിന്റെ രാഷ്ട്രീയ വശം ഊന്നിപറയുന്നവര്‍ മുഗിള ഭരണമോ സൌദി ഭരണമോ അഫ്ഘാനിലെ താലിബാന്‍ ഭരണോ, പാകിസ്ഥാനിലെ സാമ്രാജ്യത്വവിധേയ ഭരണമോ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടുതന്നെയാണ് നമസാമ്രാജ്യത്വത്തോടൊപ്പം ഇത്തരം കിംങ്ഡമുകളും ശൈഖ് ഡമുകളും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് കാണാന്‍ അമേരിക്കയും ഇതര സാമ്രാജ്യശക്തികളും ഓതിത്തരുന്നതില്‍നിന്ന് മാറി കാര്യങ്ങളെ വിശകലനം ചെയ്യാനും ചിന്തിക്കാനുമുള്ള പ്രാപ്തി നേടണം.

ഇന്ത്യയില്‍ എന്ത് എങ്ങനെ പ്രബോധനം ചെയ്യണം എന്ന് നല്ല വ്യക്തതയുള്ള ഒരു വ്യക്തിയാണ് ഞാന്‍ അതുകൊണ്ട് തന്നെ താങ്കള്‍ ഇവിടെ എടുത്ത് ചേര്‍ത്ത മുദ്രാവാക്യം മുഴക്കുന്ന സംഘടനയുമായി ഒരു ബന്ധവും എനിക്കില്ല ഉണ്ടായിട്ടുമില്ല. ഇനി സുകുമാരന്‍ സാറിന്റെ കാര്യം. അദ്ദേഹം ഇസ്ലാമികപ്രസ്ഥാനത്തെ അനുകൂലിക്കുകയോ അനുകൂലിച്ചപ്പോള്‍ നിശബ്ദത പാലിക്കുകയോ ചെയ്തത്, സൂക്ഷമമായി കാര്യങ്ങളെ വിശകലനം ചെയ്തിട്ടല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അദ്ദേഹം അന്നും ഇന്നും ശത്രുവായി കാണുന്ന കമ്മ്യൂണിസത്തിന് എതിരായപ്പോള്‍ തല്‍കാലം മിത്രമാക്കിയതാണ്. റാം പറഞ്ഞ മേല്‍വിവരിച്ച കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹം നല്‍കിയ കമന്റ് ഈ വിഷയത്തില്‍ അദ്ദേഹം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി തരികയും ചെയ്യുന്നു.
((("K.P. Sukumaran said... Well said ram , വളരെ നന്നായി പറഞ്ഞു. ഇതിലപ്പുറം ക്ലിയറായി വിശദീകരിക്കാന്‍ ആര്‍ക്കും കഴിയില്ല."  )))

ram ഇസ്ലാമിനെയും ചരിത്രത്തെയും വിശകലനം ചെയ്തത് എത്രമാത്രം അബദ്ധങ്ങളോടുകൂടിയാണ് എന്ന് നാം കണ്ടുകഴിഞ്ഞു. റാമിനെയോ കെ.പി.എസിനെയോ കുറ്റപ്പെടുത്തുകയല്ല. ആരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന നിഷേധാത്മക സമീപനം ഏതായാലും പുലര്‍ത്തുന്നുമില്ല. മുന്‍ധാരണയുടെ പുകപടലങ്ങള്‍ നീങ്ങി കാര്യം വ്യക്തമായാല്‍ അത് സ്വീകരിക്കാനുള്ള സന്മനസ്സുള്ളവര്‍ തന്നെയാണ് കെ.പി.എസും റാമും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യങ്ങള്‍ ഇവ്വിധം വിശദീകരിക്കാന്‍ ആവശ്യമായ സാഹചര്യവുമൊരുക്കുകയും അന്വേഷണം നടത്തുകയും ചെയ്ത റാമിനും കെ.പി.എസിനും ഹൃദയത്തില്‍നിന്നുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

2012, ഡിസംബർ 12, ബുധനാഴ്‌ച

ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവോ ?.

വെളിപാട് സ്വകാര്യമായിനല്‍കിയതെന്തിന് ? എന്ന പോസ്റ്റിലെ ഉള്ളടക്കത്തോട് പ്രതികരിച്ചുകൊണ്ട് റാം നല്‍കിയ പ്രതികരണമാണ് താഴെ നല്‍കുന്നത്.

ram said...
ലത്തീഫ്,

ദൈവം ഓരോരുത്തര്‍ക്കും ദിവ്യസന്ദേശം പ്രത്യേകം പ്രത്യേകം എത്തിച്ചുകൊടുക്കുകയാണ് വേണ്ടതെന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. ദൂരെയിരുന്നു നമ്മെ ഭരിക്കുന്ന സര്‍വശക്തനായ ഒരു ദൈവമുണ്ടെങ്കില്‍ (I don't know - I am completely open minded about that possibility), ആ ദൈവം നമുക്ക് വേണ്ടി ഒരു നിയമ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് നമുക്ക് സംശയാതീതമായി എത്തിച്ചു തരാന്‍ ആ ദൈവത്തിനു കഴിയുമായിരുന്നു. സത്യസന്ധനായ ഒരു വ്യക്തിക്ക് വെളിപാട് നല്‍കിയാലും അദ്ദേഹത്തിന്റെ കാലശേഷം അനുയായികള്‍ അത് പരസ്പര വിരുദ്ധമായി വ്യാഖ്യാനിക്കാനും തമ്മിലടിക്കാനും ഇടയാകും. മാത്രമല്ല, അധികാരത്തിനു വേണ്ടി എല്ലാ കാലത്തും ആളുകള്‍ അത് ദുരുപയോഗം ചെയ്യുകയും ചെയ്യും. മുഹമ്മദ്‌ നബിയുടെ അനുയായികള്‍ തമ്മില്‍ തല തല്ലിക്കീറുന്ന പല വിഭാഗങ്ങളായി പിരിഞ്ഞത് നാം കാണുന്നുണ്ടല്ലോ. എല്ലാ പ്രവാചകന്മാരുടെയും പിന്‍ഗാമികള്‍ ഇങ്ങനെ തന്നെ ആണ്. Followers of charismatic leaders always split into different groups after their time. ദൈവത്തിന്റെ സന്ദേശം ഇങ്ങനെ ലോകത്തില്‍ സംഘര്‍ഷം വളര്‍ത്തുന്ന ഒന്നായി എങ്ങിനെ മാറി എന്ന് ഒന്നാലോചിച്ചു നോക്കണം. ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ നടത്തുന്ന കളികള്‍ ആണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട, open mind മാത്രം മതി. അത് കൊണ്ട് ഞാന്‍ കരുതുന്നത്, ദൈവം നമുക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള സത്ബുദ്ധി നല്‍കിയിട്ടുണ്ടെന്നും സമൂഹം അതിനാവശ്യമായ നിയമങ്ങളോ ആചാരങ്ങളോ സ്വയം നിര്‍മിക്കും എന്നും ആണ് (ഓരോ സമൂഹവും അതിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍ വിവിധ രീതിയില്‍ ഇത് നടപ്പാക്കുന്നു). ലോകത്തൊരു സമൂഹവും അന്യന്റെ മുതല്‍ മോഷ്ടിക്കുന്നതോ ബലഹീനരെ ദ്രോഹിക്കുന്നതോ നല്ലതായി കണക്കാക്കുന്നില്ല. ദുരാചാരങ്ങള്‍ എല്ലായിടത്തും കാണും പക്ഷെ കാലക്രമേണ എല്ലാ സമൂഹങ്ങളും അവ സ്വയം തിരുത്തും, കൂടുതല്‍ നല്ല നിയമങ്ങളും regulations -ഉം ഉണ്ടാക്കും. അതിനു ദൈവത്തിന്റെ നിയമം എന്ന പേരില്‍ ആരും പ്രബോധനം നല്‍കേണ്ട കാര്യമില്ല, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ പേരാണ് theocracy. അറിഞ്ഞോ അറിയാതെയോ ലത്തീഫ് സപ്പോര്‍ട്ട് ചെയ്യുന്നത് അതിനെയാണ്.
ram said...
ഞാന്‍ ചോദിച്ച ഏറ്റവും പ്രധാന ചോദ്യം ലത്തീഫ് കണ്ടില്ലെന്നു നടിച്ചു. This was my most important question - If withdrawing from the political aspects of Islamic faith can create peace in the world, why in the name of God you don't do that? ഈ ചോദ്യത്ത്തിനര്‍ത്ഥം നിങ്ങളുടെ വിശ്വാസങ്ങള്‍ എല്ലാം വീടിനുള്ളില്‍ മാത്രം വേണം എന്നല്ല. ഒരു വ്യക്തിയുടെ വിശ്വാസം സമൂഹത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും എന്ന് നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ ഇന്നത്തെ ബഹുസ്വര സമൂഹത്തില്‍ മതങ്ങള്‍ സ്വയം പാലിക്കേണ്ട അതിരുകള്‍ ഉണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ യൂറോപ്പിലും അമേരിക്കയിലും ജീവിക്കുന്ന മുസ്ലിംകള്‍ ഈ സംയമനം പാലിക്കുന്നുണ്ട്. ഞാന്‍ 16 വര്‍ഷമായി United States-ല്‍ ജീവിക്കുന്നു. എന്റെ ഭാര്യ ഗുജറാത്തി മുസ്ലിം ആണ് (എന്നും aayatul kursi ചൊല്ലിയിട്ടെ ഉറങ്ങാറുള്ളൂ. religion ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു പ്രശ്നമായിട്ടില്ല. ഭഗവത് ഗീതയും ഖുറാനും ഒരുപോലെ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ - that is, something from our past that not only has great literary elegance, but also showcases the human intellectual achievements from those ancient times. I do not know if it is delivered directly from God - may be, or may be not who cares - but I can respect it nevertheless. It is that kind of respect our modern times demands from each one of us, but unfortunately those who follow the political islamic ideology get carried away exactly in the opposite direction - remember the Taliban blasting the Bamiyan Budha statues because that was not conforming to whatever they believed!). ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ എത്ര religiously conforming ആയാലും രാജ്യത്തെ നിയമങ്ങള്‍ മാറ്റി പകരം ദൈവ നിയമം കൊണ്ടുവരണം എന്ന് പറയില്ല. എല്ലാവര്ക്കും ഒരേ നിയമം, അതനുസരിച്ച് എല്ലാവരും സമാധാനമായി ജീവിക്കുന്നു. റംസാന്‍ സമയത്ത് public library-കളില്‍ പോലും ഇവിടെ ഉച്ച പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ചെയ്തു കൊടുക്കാറുണ്ട്, ഞാന്‍ പല പ്രാവശ്യം പങ്കെടുത്തിട്ടും ഉണ്ട്. എല്ലാ മതക്കാര്‍ക്കും ഈ സ്വാതന്ത്ര്യം ഉണ്ട് - everyone has the freedom to congregate religiously and observe their customs and traditions. ആധുനിക സമൂഹം ഇങ്ങിനെയാണ്. ഇതൊരു traditionally Christian nation ആണെങ്കിലും, christian group -കള്‍ക്ക് politics-ല്‍ സ്വാധീനം ഉണ്ടെങ്കിലും ഇതൊരിക്കലും ഒരു മതത്തിന്റെ പേരില്‍ public policy നിര്‍ണയിക്കുന്ന ഒരു രാജ്യം ആവില്ല and that is a major reason I love living my life here. ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ താങ്കളുടെ ദൃഷ്ടിയില്‍ യഥാര്‍ത്ഥ (പൂര്‍ണ) മുസ്ലിംകള്‍ അല്ലായിരിക്കും പക്ഷെ എനിക്കറിയാവുന്ന മുസ്ലിംകള്‍ ആരും ഇവിടെ ശരിയ നിയമങ്ങളാണ് വേണ്ടത് എന്ന് ചിന്തിക്കുന്നതായി അറിയില്ല. അതിനാല്‍ ഇവിടെ അവര്‍ പ്രാക്ടീസ് ചെയ്യുന്ന ഇസ്ലാം നവീകരിക്കപ്പെട്ട ഇസ്ലാം ആണെന്ന് പറയാം (മറ്റെല്ലാ മതങ്ങളെയും പോലെ, വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാത്ത ഒരു മതം). ഇസ്ലാം ഇവിടെ ഇങ്ങനെ സമാധാനപരമായ ഒരു മതമായി ജീവിക്കുന്നതിന്റെ പ്രധാന കാരണം അവര്‍ ഇവിടെ ന്യൂനപക്ഷമാണെന്നുള്ളതാണ്. രണ്ടാമത്തെ കാരണം ആയി എനിക്ക് തോന്നുന്നത് ഇവിടെ അവര്‍ക്ക് ഒരിക്കലും അധികാരം ഉണ്ടായിരുന്നില്ല, അതുകൊണ്ട് ഇന്ത്യയിലെ പോലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള സ്വപ്നങ്ങളും പേറി ആരും കഴിയുന്നില്ല എന്നാണ്. ഇവിടെ വിശ്വാസിയായി ഇസ്ലാമിന്റെ 5 tenets-ഉം പാലിച്ചു ജീവിക്കുന്ന മുസ്ലിംകള്‍ ദൈവ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കാത്തതിനു ഒരു ദിവസം ദൈവത്തിനോട് സമാധാനം പറയേണ്ടി വരും എന്നൊക്കെയാണ് താങ്കള്‍ കരുതി വച്ചിരിക്കുന്നതെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!. !!
വളരെ വ്യക്തമായി തന്നെ നല്‍കിയ ചോദ്യത്തിനാണ് ഞാന്‍ മറുപടി പറഞ്ഞത് അദ്ദേഹം ചോദിച്ചത്  ((1. ദൈവം മനുഷ്യര്‍ക്കെല്ലമായി തന്ന ഈ നിയമ വ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞു?)) മനുഷ്യര്‍ക്കേവര്‍ക്കുമായി നല്‍കിയ നിയമവ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞുവെന്ന് ചോദിച്ചാല്‍ ,  എന്തുകൊണ്ട് എല്ലാവര്‍ക്കും നല്‍കിയില്ല എന്നല്ലേ അതിന്റെ മറ്റൊരു ധ്വനി.

['ദൂരെയിരുന്നു നമ്മെ ഭരിക്കുന്ന സര്‍വശക്തനായ ഒരു ദൈവമുണ്ടെങ്കില്‍ (I don't know - I am completely open minded about that possibility), ആ ദൈവം നമുക്ക് വേണ്ടി ഒരു നിയമ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് നമുക്ക് സംശയാതീതമായി എത്തിച്ചു തരാന്‍ ആ ദൈവത്തിനു കഴിയുമായിരുന്നു. സത്യസന്ധനായ ഒരു വ്യക്തിക്ക് വെളിപാട് നല്‍കിയാലും അദ്ദേഹത്തിന്റെ കാലശേഷം അനുയായികള്‍ അത് പരസ്പര വിരുദ്ധമായി വ്യാഖ്യാനിക്കാനും തമ്മിലടിക്കാനും ഇടയാകും. മാത്രമല്ല, അധികാരത്തിനു വേണ്ടി എല്ലാ കാലത്തും ആളുകള്‍ അത് ദുരുപയോഗം ചെയ്യുകയും ചെയ്യും. മുഹമ്മദ്‌ നബിയുടെ അനുയായികള്‍ തമ്മില്‍ തല തല്ലിക്കീറുന്ന പല വിഭാഗങ്ങളായി പിരിഞ്ഞത് നാം കാണുന്നുണ്ടല്ലോ. എല്ലാ പ്രവാചകന്മാരുടെയും പിന്‍ഗാമികള്‍ ഇങ്ങനെ തന്നെ ആണ്.']

അദ്ദേഹത്തിന് ഇതാണ് ചോദിക്കാനുള്ളത് എങ്കില്‍ ഉത്തരം വേറെ തന്നെ നല്‍കാം. ആദ്യത്തെ ചോദ്യത്തിലെ സൂക്ഷമതക്കുറവ് റാമിന് ബോധ്യപ്പെട്ടുവെന്നാണ് ചോദ്യം തിരുത്തിയതില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. റാം മനസ്സിലാക്കേണ്ടത്. സ്വന്തമായി വിവേചനാധികാരം ഉപയോഗപ്പെടുത്തി നല്ലതോ തിയ്യതോ തെരഞ്ഞെടുക്കാവുന്ന വിധം മനുഷ്യനെ സൃഷ്ടിച്ച് അവന് ജീവിതത്തിന്റെ ഏല്ലാ തുറകളിലേക്കും വേണ്ട നിയമം പ്രവാചകന്‍മാരിലൂടെ സന്ദര്‍ഭാനുസരണം നല്‍കുകയാണ് മനുഷ്യചരിത്രത്തിലൂടനീളം ദൈവം നിര്‍വഹിച്ചുവന്നത്. വേദഗ്രന്ഥങ്ങളിലൂടെ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്‍മാരുടെ പ്രബോധനം വീക്ഷിച്ചാല്‍ അത് ബോധ്യമാകും. ഏത് മേഖലയിലെ നിയമം മനുഷ്യന്‍ സ്വേഛയാല്‍ സ്വീകരിക്കുന്നുവോ അവിടെ അവന് സമാധാനം ലഭ്യമാകും. ദൈവം നല്‍കിയനിയമമായതുകൊണ്ട് അതിന് വിരുദ്ധം പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന തെറ്റായ ധാരണയാണ് റാമിനെ ഭരിക്കുന്നത്. അതില്‍നിന്നാണ് ഇത്തരം സംശയങ്ങള്‍ ഉയരുന്നതും. മനുഷ്യന്‍ ദൈവദത്തമായ നിയമം സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ദോശം ദൈവത്തിനല്ല അവന് തന്നെയാണ്.

സത്യസന്ധനായ ഒരാളിലൂടെ നിയമം നല്‍കപ്പെട്ടാലും അദ്ദേഹത്തിന് ശേഷം എന്നല്ല അദ്ദേഹം ജീവിച്ചിരിക്കെ തന്നെ അനുയായികളെന്ന് പറയുന്നവര്‍ക്ക് ഭിന്നിക്കാവുന്നും ഭാഗികമായോ പൂര്‍ണമായോ നിഷേധിക്കാവുന്നതുമാണ്. എത്രയാണോ അവര്‍ ഭിന്നിച്ചത് എത്രമാത്രം അവര്‍ പ്രവാചക കല്‍പയില്‍നിന്നകന്നുവോ അത്രയും അവരുടെ ജീവിതത്തെ തന്നെ കൂടുസ്സാക്കുകയാണ് അവര്‍ ചെയ്യുന്നത്. മുഹമ്മദ് നബിയുടെ അനുയായികളെന്ന് പറയുന്നവര്‍ തലതല്ലിക്കീറുന്നെങ്കില്‍ അതിനര്‍ഥം അവര്‍ അത്രയും പ്രവാചക സന്ദേശത്തില്‍നിന്ന് അകന്നുവെന്ന് മാത്രമാണ്. എല്ലാ പ്രവാചകന്‍മാരുടെ പിന്‍ഗാമികള്‍ അങ്ങനെ തന്നെ എന്ന റാമിന്റെ പ്രസ്താവന അതുകൊണ്ട് തന്നെ ശരിയാണ്.

['Followers of charismatic leaders always split into different groups after their time. ദൈവത്തിന്റെ സന്ദേശം ഇങ്ങനെ ലോകത്തില്‍ സംഘര്‍ഷം വളര്‍ത്തുന്ന ഒന്നായി എങ്ങിനെ മാറി എന്ന് ഒന്നാലോചിച്ചു നോക്കണം. ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ നടത്തുന്ന കളികള്‍ ആണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട, open mind മാത്രം മതി. അത് കൊണ്ട് ഞാന്‍ കരുതുന്നത്, ദൈവം നമുക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള സത്ബുദ്ധി നല്‍കിയിട്ടുണ്ടെന്നും സമൂഹം അതിനാവശ്യമായ നിയമങ്ങളോ ആചാരങ്ങളോ സ്വയം നിര്‍മിക്കും എന്നും ആണ് (ഓരോ സമൂഹവും അതിന്റെ സാംസ്കാരിക പശ്ചാത്തലത്തില്‍ വിവിധ രീതിയില്‍ ഇത് നടപ്പാക്കുന്നു). ലോകത്തൊരു സമൂഹവും അന്യന്റെ മുതല്‍ മോഷ്ടിക്കുന്നതോ ബലഹീനരെ ദ്രോഹിക്കുന്നതോ നല്ലതായി കണക്കാക്കുന്നില്ല. ദുരാചാരങ്ങള്‍ എല്ലായിടത്തും കാണും പക്ഷെ കാലക്രമേണ എല്ലാ സമൂഹങ്ങളും അവ സ്വയം തിരുത്തും, കൂടുതല്‍ നല്ല നിയമങ്ങളും regulations -ഉം ഉണ്ടാക്കും. അതിനു ദൈവത്തിന്റെ നിയമം എന്ന പേരില്‍ ആരും പ്രബോധനം നല്‍കേണ്ട കാര്യമില്ല, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ പേരാണ് theocracy. അറിഞ്ഞോ അറിയാതെയോ ലത്തീഫ് സപ്പോര്‍ട്ട് ചെയ്യുന്നത് അതിനെയാണ്.']

ഈ പറയുന്നതില്‍ കുറേ ശരിയും കുറേ തെറ്റും ഉണ്ട്. പ്രവാചകന്‍മാര്‍ക്ക് ശേഷം അവരുടെ അനുയായികള്‍ ഭിന്നിക്കാനുള്ള സാധ്യതയുണ്ട് എന്നതും, ദൈവത്തിന്റെ പേരില്‍ പലരും കളിക്കുന്നുവെന്നതും, ദൈവം നമ്മുക്ക് തെറ്റും ശരിയും തിരിച്ചറിയാനുള്ള സത്ബുദ്ധി നല്‍കിയിട്ടുണ്ടെന്നതും, തിന്മകളെ തിന്മകളായി കാണാന്‍ മനുഷ്യവംശത്തിന് കഴിവുണ്ട് എന്നതും ശരിയാണ്. എന്നാല്‍ ദുരാചാരങ്ങള്‍ എല്ല സമൂഹങ്ങളും സ്വയം തിരുത്താറില്ല. പലപ്പോഴും പ്രവാചകന്‍മാരുടെ അത്യധ്വാനവും എണ്ണമറ്റ അതിന്റെ അനുയായികളുടെ പരിശ്രമവും അതിന് വേണ്ടി വരാറുണ്ട്. മനുഷ്യനുണ്ടാക്കുന്ന നിയമങ്ങള്‍ കൂടുതല്‍ നല്ലതാകണം എന്നില്ല. ഇന്ത്യയില്‍ ഇയ്യിടെ ഭീകരതയുടെ പേര്‍ പറഞ്ഞ് ഉണ്ടാക്കുന്ന നിയമങ്ങള്‍ മനുഷ്യാവകാശങ്ങളെ കൂടുതല്‍ ഹനിക്കാന്‍ സകലവിധ സൌകര്യങ്ങളും നല്‍കുന്നതാണ്. ഗാന്ധിജി നിര്‍ദ്ദേശിച്ച മദ്യനിരോധനത്തിന് പകരം ഇന്നും മദ്യം യഥേഷ്ടം ഒഴുക്കാന്‍ പര്യാപ്തമാകുന്ന നിയമങ്ങളാണ് നിര്‍മിക്കപ്പെടുന്നത്. ഉദാഹരണത്തിന് വേണ്ടി സൂചിപ്പിച്ചുവെന്ന് മാത്രം. ഥിയോക്രസിയും ഞാന്‍ പറയുന്ന നിയമവും എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് എന്റെ മറ്റൊരു പോസ്റ്റില്‍ ചര്‍ച ചെയ്തതാണ്.

['ഞാന്‍ ചോദിച്ച ഏറ്റവും പ്രധാന ചോദ്യം ലത്തീഫ് കണ്ടില്ലെന്നു നടിച്ചു. This was my most important question - If withdrawing from the political aspects of Islamic faith can create peace in the world, why in the name of God you don't do that? ഈ ചോദ്യത്ത്തിനര്‍ത്ഥം നിങ്ങളുടെ വിശ്വാസങ്ങള്‍ എല്ലാം വീടിനുള്ളില്‍ മാത്രം വേണം എന്നല്ല. ഒരു വ്യക്തിയുടെ വിശ്വാസം സമൂഹത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും എന്ന് നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ ഇന്നത്തെ ബഹുസ്വര സമൂഹത്തില്‍ മതങ്ങള്‍ സ്വയം പാലിക്കേണ്ട അതിരുകള്‍ ഉണ്ട്.']

ഈ ചോദ്യം കണ്ടില്ലെന്ന് നടിച്ചതല്ല. ഈ സംശയം വരാനിടയാക്കുന്ന തെറ്റിദ്ധാരണ നീക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഇസ്ലാമിക വിശ്വാസത്തില്‍നിന്ന് രാഷ്ട്രീയാധ്യാപനങ്ങളെ മാറ്റിനിര്‍ത്തുന്ന പക്ഷെ ലോകത്ത് സമാധാനം പുലരും എന്നത് ഒരു മൂഢധാരണയാണ്. ദൈവിക നിയമങ്ങള്‍ കാലികമല്ലെന്നും അതു മനുഷ്യന്റെ രാഷ്ട്രീയ പ്രശ്നം കൈകാര്യം ചെയ്യാന്‍ പര്യാപ്തമല്ലെന്നും സമ്മതിക്കുന്നതിന് തുല്യമാണ് അത്തരം ഒരു പ്രവൃത്തിയിലുടെ സംഭവിക്കുന്നത്. ബഹുസ്വര സമൂഹത്തില്‍ പിന്തുടരാവുന്നതല്ല ഇസ്ലാമിന്റെ രാഷ്ട്രീയ നിയമങ്ങളെന്നും അതിലൂടെ വരുന്നു. എന്നാല്‍ ഇതൊക്കെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച അജ്ഞതയില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നത് എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്. ഇസ്ലാം അതിന്റെ രാഷ്ട്രീധ്യാപനങ്ങള്‍ ആരംഭിച്ചത് തന്നെ ബഹുസ്വര സമൂഹത്തിലാണ് എന്നത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠമാണ്.

['ഒരു ഉദാഹരണം പറഞ്ഞാല്‍ യൂറോപ്പിലും അമേരിക്കയിലും ജീവിക്കുന്ന മുസ്ലിംകള്‍ ഈ സംയമനം പാലിക്കുന്നുണ്ട്. ഞാന്‍ 16 വര്‍ഷമായി United States-ല്‍ ജീവിക്കുന്നു. എന്റെ ഭാര്യ ഗുജറാത്തി മുസ്ലിം ആണ് (എന്നും aayatul kursi ചൊല്ലിയിട്ടെ ഉറങ്ങാറുള്ളൂ. religion ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു പ്രശ്നമായിട്ടില്ല. ഭഗവത് ഗീതയും ഖുറാനും ഒരുപോലെ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ']

ഇസ്ലാമിനെ അതിന്റെ രാഷ്ട്രീയവീക്ഷണങ്ങളോടൊപ്പം ഉള്‍കൊള്ളുകയും പ്രബോധനം നടത്തുകയും ചെയ്യുന്നവര്‍ അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ വിഘടിതരും അഞ്ചാംപത്തികളുമായി നിലകൊള്ളണം എന്നത് ഇസ്ലാമിന്റെ സന്ദേശമല്ല. സാധ്യമാകുന്നത്ര മറ്റേത് പൌരനെയും പോലെ, എന്നല്ല അതിലുപരിയായി രാഷ്ട്രത്തിന്റെ നിയമങ്ങളെ പാലിക്കുകയും രാജ്യത്തിനും നിവാസികള്‍ക്കും സേവനം ചെയ്തു കഴിഞ്ഞുകൂടുകയും വേണം. സത്യത്തില്‍ അങ്ങനെ തന്നെയാണ് അത്തരം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിനെ സമഗ്രമായി പ്രബോധനം ചെയ്യുന്നത് കൊണ്ടുമാത്രം അവരുടെ നിഷ്കളങ്കതയെയും സേവനതല്‍പരതയേയും കപടതയായി അവതരിപ്പിക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്. ഭഗവത് ഗീതയെയും ഖുര്‍ആനെയും ഒരേ പോലെ തോന്നുന്ന താങ്കളും ഖുര്‍ആനെ പ്രത്യേകമായി കാണുന്ന താങ്കളുടെ ഭാര്യയും ഭഗതഗീതക്ക് പ്രാധാന്യം നല്‍കുന്ന രാമനും ഒരേ പോലെ സൌഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന അവസ്ഥയിലപ്പുറം മറ്റൊന്നും ഇസ്ലാമിനും പ്രബോധനം ചെയ്യാനില്ല.

[' ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ എത്ര religiously conforming ആയാലും രാജ്യത്തെ നിയമങ്ങള്‍ മാറ്റി പകരം ദൈവ നിയമം കൊണ്ടുവരണം എന്ന് പറയില്ല. എല്ലാവര്ക്കും ഒരേ നിയമം, അതനുസരിച്ച് എല്ലാവരും സമാധാനമായി ജീവിക്കുന്നു. റംസാന്‍ സമയത്ത് public library-കളില്‍ പോലും ഇവിടെ ഉച്ച പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ചെയ്തു കൊടുക്കാറുണ്ട്, ഞാന്‍ പല പ്രാവശ്യം പങ്കെടുത്തിട്ടും ഉണ്ട്. എല്ലാ മതക്കാര്‍ക്കും ഈ സ്വാതന്ത്ര്യം ഉണ്ട് - everyone has the freedom to congregate religiously and observe their customs and traditions. ആധുനിക സമൂഹം ഇങ്ങിനെയാണ്. ']

മുസ്ലിംകള്‍ പ്രബോധനവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ പ്രധാനമായും മൂന്ന് തരമുണ്ട്. ഒരു വിഭാഗം പ്രത്യേകിച്ച് ഇസ്ലാമിനെ കേവലം ഒരു സാമ്പ്രദായിക മതമെന്ന നിലക്ക് കാണുന്നവരാണ്. അവര്‍ക്ക് അതിനെ മറ്റുള്ളവര്‍ക്ക് പ്രബോധനം ചെയ്യേണ്ടതാണ് എന്ന വിചാരം പോലും ഇല്ല. മറ്റൊരു വിഭാഗം ഇസ്ലാമിന്റെ രാഷ്ട്രീയ വശത്തെ എന്തോ കാരണത്താല്‍ മറച്ചുവെച്ച് പ്രബോധനം ചെയ്യുന്നവരാണ്. മൂന്നാമത്തെ വിഭാഗം രാഷ്ട്രീയമടക്കമുള്ള ഇസ്ലാമിന്റെ ഭൌതികവും ആത്മീയവുമായ വിശാല വശങ്ങളെ ജനങ്ങളില്‍ പ്രചരിപ്പിക്കുന്നവരാണ്. സത്യത്തില്‍ മൂന്നാമത്തെ വിഭാഗമാണ് ഇസ്ലാമിനോട് കൂടുതല്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നവര്‍ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാല്‍ ഇസ്ലാമികമല്ലാത്ത ഒരു നാട്ടില്‍ ജീവിക്കുന്ന മുസ്ലിം പ്രബോധകന്റെ പ്രഥമ പരിഗണനയര്‍ഹിക്കുന്നത് ആ രാജ്യത്തെ നിയമം മാറ്റി പകരം ദൈവനിയമം കൊണ്ടുവരുന്നതല്ല. അതടക്കമുള്ള ഇസ്ലാമിനെ പ്രബോധനം ചെയ്യലാണ് അവന്റെ ഉത്തരവാദിത്തം. സ്വാഭാവികമായും ഇസ്ലാമിന്റെ ദൈവ വീക്ഷണം എതിര്‍ക്കപ്പെടുന്നത് പോലെ തന്നെ ശക്തമായ എതിര്‍പ്പ് രാഷ്ട്രീയ വീക്ഷണം പ്രബോധനം ചെയ്യുമ്പോഴും ഉണ്ടാകും. എതിര്‍പ്പുള്ളത് മാറ്റിവെക്കുകയാണെങ്കില്‍ ഇസ്ലാമിലെ ഏകദൈവ വീക്ഷണവും പ്രബോധനം ചെയ്യാനാവില്ല.

ആധുനിക സമൂഹം എന്നാല്‍ ആരോടും ഒന്നും പറയാനില്ലാത്ത കുറേ മൂഢന്മാരുടെ കൂട്ടമാണ് എന്ന് ധരിക്കുന്നുണ്ടോ. ആശയസമരവും സംവാദവും തീരെ നടക്കാന്‍ പാടില്ലാത്ത ഒരു വിഭാഗമല്ല ആധുനിക സമൂഹമെങ്കില്‍ ഇസ്ലാമും അവര്‍ ചര്‍ച ചെയ്യും. അതിന്റെ ദൈവവീക്ഷണവും സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ വീക്ഷണവും അവര്‍ ചര്‍ച ചെയ്യും. ഇസ്ലാം വിമര്‍ശകര്‍ ആദ്യം ചെയ്യേണ്ടത്, ഇസ്ലാമിന്റെ പക്ഷത്ത് നിന്ന് തങ്ങളോട് സംവദിക്കുന്നവരുടെ വീക്ഷണത്തെക്കുറിച്ചെങ്കിലും സാമാന്യധാരണയുണ്ടാക്കുക എന്നതാണ്. അല്ലെങ്കില്‍ ഇസ്ലാമിക രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോഴേക്ക്  സൌദിഅറേബ്യയില്‍ നിലനില്‍ക്കുന്ന രാജാധിപത്യഭരണത്തേയും സിറിയയിലെ സ്വേഛാധിപത്യത്തെയുമൊക്കെ മുന്‍നിര്‍ത്തി രക്തം ചൂടുപിടിച്ച് അര്‍ഥമില്ലാതെ പുലമ്പി ജനമധ്യത്തില്‍ പരിഹാസ്യരാവുക മാത്രമായിരികും സംഭവിക്കുക.

['ഇവിടെ ജീവിക്കുന്ന മുസ്ലിംകള്‍ താങ്കളുടെ ദൃഷ്ടിയില്‍ യഥാര്‍ത്ഥ (പൂര്‍ണ) മുസ്ലിംകള്‍ അല്ലായിരിക്കും പക്ഷെ എനിക്കറിയാവുന്ന മുസ്ലിംകള്‍ ആരും ഇവിടെ ശരിയ നിയമങ്ങളാണ് വേണ്ടത് എന്ന് ചിന്തിക്കുന്നതായി അറിയില്ല. അതിനാല്‍ ഇവിടെ അവര്‍ പ്രാക്ടീസ് ചെയ്യുന്ന ഇസ്ലാം നവീകരിക്കപ്പെട്ട ഇസ്ലാം ആണെന്ന് പറയാം (മറ്റെല്ലാ മതങ്ങളെയും പോലെ, വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാത്ത ഒരു മതം). ഇസ്ലാം ഇവിടെ ഇങ്ങനെ സമാധാനപരമായ ഒരു മതമായി ജീവിക്കുന്നതിന്റെ പ്രധാന കാരണം അവര്‍ ഇവിടെ ന്യൂനപക്ഷമാണെന്നുള്ളതാണ്. രണ്ടാമത്തെ കാരണം ആയി എനിക്ക് തോന്നുന്നത് ഇവിടെ അവര്‍ക്ക് ഒരിക്കലും അധികാരം ഉണ്ടായിരുന്നില്ല, അതുകൊണ്ട് ഇന്ത്യയിലെ പോലെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള സ്വപ്നങ്ങളും പേറി ആരും കഴിയുന്നില്ല എന്നാണ്. ഇവിടെ വിശ്വാസിയായി ഇസ്ലാമിന്റെ 5 tenets-ഉം പാലിച്ചു ജീവിക്കുന്ന മുസ്ലിംകള്‍ ദൈവ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കാത്തതിനു ഒരു ദിവസം ദൈവത്തിനോട് സമാധാനം പറയേണ്ടി വരും എന്നൊക്കെയാണ് താങ്കള്‍ കരുതി വച്ചിരിക്കുന്നതെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!. !!']

ഒരിടത്ത് ജീവിക്കുന്ന മുസ്ലിംകളെക്കുറിച്ചും അവരെ യഥാര്‍ഥമുസ്ലികളല്ല എന്ന് ആര്‍ക്കും പറയാനാവില്ല. അതുകൊണ്ട് തന്നെ അമേരിക്കയിലെ മുസ്ലിംകളെക്കുറിച്ച് എനിക്ക് മറിച്ചൊരു കാഴ്ചപ്പാടില്ല. അമേരിക്കയില്‍ ഇസ്ലാമിക നിയമങ്ങളാണ് വേണ്ടത് എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നില്ലെങ്കിലും അവര്‍ പൂര്‍ണമുസ്ലിംകള്‍ തന്നെയായിരിക്കും. എന്നാല്‍ ഇസ്ലാമിക ശരീഅത്ത് കാലികമല്ല എന്നോ അമേരിക്കക്ക് ഒരു കാലത്തും ഫിറ്റാവുകയില്ല എന്നോ ചിന്തിക്കുന്നവര്‍ ഇസ്ലാമിനെ തെറ്റിദ്ധരിച്ച മുസ്ലിമാകാനെ വഴിയുള്ളൂ. മനുഷ്യന് രാഷ്ട്രീയമായ നിയമം അവന്റെ ഇഛക്കനുസരിച്ച് നിര്‍മിക്കാം എന്ന് ഏതെങ്കിലും മുസ്ലിം വിശ്വസിക്കുന്നവെങ്കില്‍ അവന്റെ വിശ്വാസത്തില്‍ പാകപ്പിഴവുകളുണ്ടെന്ന് പറയാന്‍ ആരുടെയും സമ്മതവും ആവശ്യമില്ല.

ഒരാള്‍ പൂര്‍ണമുസ്ലിമാകുന്നത് 6 അടിസ്ഥാന വിശ്വാസങ്ങളും 5 അനുഷ്ഠാനകാര്യങ്ങളും കൃത്യമായി പിന്തുടരുന്നതിലൂടെയാണ്. ജീവിതത്തിന്റെ സകലതുറകളിലും ദൈവിക നിയമങ്ങള്‍ പിന്തുടരുന്നതിനാണ് ദീനിന്റെ സംസ്ഥാപനം എന്ന് ചുരുക്കത്തില്‍ പറയുക. അത് ഒരു മുസ്ലിമിന്റെ ലക്ഷ്യമായിരിക്കണം എന്ന് അംഗീകരിക്കാത്ത ഒരു മുസ്ലിമും ഉണ്ടായിരിക്കില്ല. മുസ്ലിം നാമധാരികള്‍ ഉണ്ടാകാമെങ്കിലും. (തുടരും)

2012, ഡിസംബർ 10, തിങ്കളാഴ്‌ച

വെളിപാട് സ്വകാര്യമായി എന്തിന് നല്‍കി ?

ശിഥിലചിന്തകള്‍ എന്ന ബ്ലോഗില്‍ ഇസ്ലാമിന്റെ ജനാധിപത്യസങ്കല്‍പം വിശദീകരിക്കെ റാം നല്‍കിയ ചോദ്യങ്ങളാണിവിടെ വിശകലനവിധേയമാക്കുന്നത്. യുക്തിപരമായ ചോദ്യങ്ങള്‍ എന്ന നിലക്ക് ഈ ബ്ലോഗില്‍ അതിന് മറുപടി പറയുകയാണ്. മറുപടി പറയുമ്പോള്‍ ചോദ്യത്തിനാണ് മറുപടി എന്നത് ഓര്‍ക്കണം. ചില കാര്യങ്ങള്‍ വാദത്തിന് വേണ്ടിയാണെങ്കിലും അഗീകരിച്ചുകൊണ്ടാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത് എന്നത്  മറുപടി പറയുമ്പോള്‍ അവഗണിക്കാനാവില്ല. അഥവാ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ ദൈവം എന്നത് കെട്ടുകഥയല്ലേ എന്ന് ചോദിക്കുന്നത് ശരിയായ സംവാദമല്ല. ദൈവം എന്തുകൊണ്ട് 'ഒരാളുടെ ചെവിയില്‍ സന്ദേശം ഓതിക്കൊടുത്തുവെന്ന്' ചോദിക്കുമ്പോള്‍ അതിന് മാത്രമേ എനിക്ക് മറുപടി പറയേണ്ടതായിട്ടുള്ളൂ. റാമിന്റെ ചോദ്യത്തിലേക്കും എന്റെ പ്രതികരണത്തിലേക്കും നിങ്ങളെ ക്ഷണിക്കുന്നു. ...

------------------------------------------

ചര്‍ച്ച അവസാനിപ്പിച്ചു? ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് CK Latheef മറുപടി പറഞ്ഞെങ്കില്‍ എന്നാശിക്കുന്നു. ഞാന്‍ ഇസ്ലാമിനെ അപഹസിച്ചിട്ടില്ല അത് കൊണ്ട് ലത്തീഫ് എന്നെ അവഗണിക്കില്ല എന്ന് കരുതുന്നു. വീണ്ടും ചോദിക്കട്ടെ -

1. ദൈവം മനുഷ്യര്‍ക്കെല്ലമായി തന്ന ഈ നിയമ വ്യവസ്ഥ എന്തിനു ഒരാളുടെ ചെവിയില്‍ മാത്രം പറഞ്ഞു? വെളിപാട് കിട്ടിയതായി ഒരുപാട് പേര്‍ അവകാശപ്പെടുമ്പോള്‍ ഏതാണ് ശരിഎന്ന് എങ്ങിനെ അറിയും?

2. ദൈവം വ്യക്തമായി പറയാത്ത സ്ഥിതിക്ക് മുകളില്‍ ചോദിച്ച ചോദ്യത്തിന് ഓരോരുത്തര്‍ക്കും സ്വയം മറുപടി കണ്ടെത്തേണ്ടി വരില്ലേ? എങ്കില്‍ നിങ്ങളീപറയുന്ന നിയമ നിര്‍മാണത്തിന് എന്ത് പ്രസക്തി? വിശ്വാസവും ആചാരവും പേര്‍സണല്‍ ആയിരിക്കട്ടെ എന്നാണ് ദൈവം ഉദ്ദേശിച്ചതെന്നല്ലാതെ ഇതില്‍ നിന്ന് മറ്റെന്താണ് നമുക്ക് മനസ്സിലാക്കാനാവുന്നത്?

3. ശരിയ നിയമം ഇസ്ലാമിന്റെ fundamental tenets -ല്‍ ഉള്‍പ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍ എല്ലാ മുസ്ലിങ്ങളും ഈ നിയമ വ്യവസ്ഥ അന്ഗീകരിക്കണം എന്ന് തങ്ങള്‍ എങ്ങിനെ പറയുന്നു (you said this - നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്‍പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും.)

4. മുഹമ്മദ്‌ നബിയുടെ അനുയായികളുടെ പിന്‍മുറക്കാരില്‍ (those who accepted Khuran as the word of God) തന്നെ ഇത്ര അധികം തമ്മില്‍ തല്ലുന്ന (കൊല്ലുന്ന) ഗ്രൂപ്പുകള്‍ എങ്ങിനെ വന്നു? ദൈവത്തിന്റെ പേരിലുള്ള അധികാര വടംവലി മാത്രമല്ലേ ഇതെല്ലാം?

5. മറ്റെല്ലാ മതങ്ങളെയും പോലെ വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കാന്‍ ഇസ്ലാമിന് എന്ത് കൊണ്ട് കഴിയുന്നില്ല? (I can imagine your likely answer to this question - you might say Islam is a complete way of life and all that. But you could still live your life as a good muslim by keeping your beliefs within the personal realm, just as every other religion in the world does. If withdrawing from the political aspects of Islamic faith can create peace in the world, why in the name of God you don't do that? If not what is the difference between the terrorists and the moderates except that one use the sword and the other don't?)

---------------------------
ഇത്രയുമാണ് റാമിന്റെ ചോദ്യം... അതിന് എന്റെ പ്രതികരണം തുടര്‍ന്ന് വായിക്കുക.


1. മനുഷ്യസ്രഷ്ടവായ ദൈവം മനുഷ്യനാവശ്യമായ സന്‍മാര്‍ഗദര്‍ശനം നല്‍കുന്നതിന് ഏത് മാര്‍ഗം സ്വീകരിക്കണം എന്നത് അവന്റെ ഇഛയുമായി ബന്ധപ്പെട്ടതാണ്. ഇതിന് വേണ്ടി സാധ്യമായ ഒന്നോ രണ്ടോ അതിലധികമോ മാര്‍ഗം നമ്മുക്ക് ഭാവനയില്‍ കാണാം. അതിലൊന്ന്  ഓരോ മനുഷ്യനും വെളിപാടിലൂടെ ദിവ്യസന്ദേശം നല്‍കുക എന്നതാണ്. എന്ന് വെച്ചാല്‍ ഒരോ മനുഷ്യനെയും ദൈവികദൂതന്‍മാരുടെ പോലെ പരിഗണിക്കുക. അവന് ആവശ്യമായ ജീവിതമാര്‍ഗം പറഞ്ഞുകൊടുക്കുക. അന്ത്യദിനം വരെയുള്ള ഓരോ മനുഷ്യനും പ്രത്യേകം പ്രത്യേകം മുഹമ്മദ് നബിക്ക് നല്‍കിയത് പോലെ മലക്കിനെ അയച്ച് ദിവ്യബോധനം നല്‍കികൊണ്ടിരിക്കുക. അതോടൊപ്പം അവന് അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. ഇതിലെ അര്‍ഥശൂന്യത വ്യക്തമാകണമെഹ്കില്‍ , ഇന്ത്യാഗവണ്‍മെന്റ് ഓരോ പൌരനോടും പ്രത്യേകമായി നിയമവും ഭരണഘടനയും പറഞ്ഞുകൊടുക്കുന്നത് സങ്കല്‍പിച്ചാല്‍ മതി.  രണ്ടാമത്തെ രൂപം മനുഷ്യരില്‍നിന്ന് ചിലരെ തെരഞ്ഞെടുത്ത് അവര്‍ക്ക് ദിവ്യസന്ദേശം നല്‍കുക. അവര്‍ അത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക എന്നതാണ്. ഏതൊരു ഭരണകൂടവും ഭരണാധികാരിയും നിയമങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങളെ അറിയിക്കാന്‍ പ്രായോഗികവും ലളിതവുമായ ഈ മാര്‍ഗമാണ് സ്വീകരിക്കുന്നത്.

ഇതില്‍ രണ്ടാമത്തെ രൂപമാണ് ദൈവം ദിവ്യസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വീകരിച്ചത് എന്നത് ഒരു കുറവായി എനിക്ക് തോന്നുന്നില്ല.

2. ദൈവം ഓരോരുത്തര്‍ക്കും ദിവ്യസന്ദേശം പ്രത്യേകം പ്രത്യേകം എത്തിച്ചുകൊടുക്കുക എന്നത് അപ്രായോഗികവും ബുദ്ധിശൂന്യവുമായ ഒരു പരിപാടിയാണ്. കാരണം ദിവ്യസന്ദേശം ലഭിക്കുന്ന വ്യക്തികള്‍ക്ക് കളവാക്കാനും നിഷേധിക്കാനും സ്വാതന്ത്യമുണ്ടെങ്കില്‍ ചിലര്‍ കളവുപറയുകയും ദൈവം കല്‍പിക്കാത്തത് പ്രവര്‍ത്തിച്ച് ദൈവത്തിന്റെ പേരില്‍ വെച്ചുകെട്ടുകയും ചെയ്യും. ആര്‍ക്കും ആരെയും നിയന്ത്രിക്കാനോ തിരുത്താനോ കഴിയാത്ത ഒരു തരം യുക്തിവാദി താന്തോന്നി ജീവിതം മാത്രമായിരിക്കും അതിന്റെ ഫലം. മറിച്ച് സത്യസന്ധതയും സത്സ്വഭാവവും പ്രകടമായ ഒരു വ്യക്തിയിലൂടെ ദൈവിക സന്ദേശം മനുഷ്യര്‍ക്ക് എത്തിക്കുകയും അതിന്റെ ജീവിക്കുന്ന മാതൃകയാകുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഏറ്റവും യുക്തിഭദ്രവും ലളിതവുമായിട്ടുള്ളത്.

വിശ്വാസവും ആചാരവും വ്യക്തിപരമായിരിക്കക്കട്ടേ എന്നത് പ്രയോഗികമല്ല എന്ന് അല്‍പം യുക്തിയുണ്ടെങ്കില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ചില ആചാരചടങ്ങുകള്‍ വ്യക്തിപരമായി നിര്‍വഹിക്കാം എന്ന് മാത്രം. അതിലപ്പുറം ഒരു വ്യക്തിയുടെ വിശ്വാസം സമൂഹത്തില്‍ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും.

'ഒരാളുടെ ചെവിയില്‍ മന്ത്രിക്കപ്പെട്ട' ദര്‍ശനമാണ് ഇക്കാലത്തും പുതുപുത്തനായി മനുഷ്യന്റെ ജീവിതത്തിന്റെ വിവിധമേഖലകളില്‍ തിളങ്ങിനില്‍ക്കുന്നത്. മതേതരത്വത്തിന്റെ പേരില്‍ ആധുനികയുഗത്തില്‍ നടമാടിയ സ്വേഛാധിപത്യത്തെ താഴെ ഇറക്കി അധികാരത്തില്‍ വരുന്നത്. ഏറ്റവും പരിഷ്കൃതരെന്ന് പറയുന്നവരുടെ ഈറ്റില്ലങ്ങളില്‍ 1400 വര്‍ഷത്തിന് ശേഷവും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമാകുന്നത്.

മറിച്ച് ശാസ്ത്രയുഗത്തില്‍ ഒന്നിലധികം ആളുകളുടെ ചിന്തകളില്‍ പിറന്ന കമ്മ്യൂണിസം പോലുള്ളവ ഒരു നൂറ്റാണ്ട് പോലും പിടിച്ച് നില്‍ക്കാനായില്ല. അത് വിഭാവനം ചെയ്ത ദര്‍ശനം ലോകത്ത് ഒരു ചെറിയ തുണ്ട് പ്രദേശത്ത്  ഒരു നിമിഷം പോലും പൂര്‍ണാര്‍ഥത്തില്‍ നിലവില്‍വന്നില്ല.

3. ഞാന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പറഞ്ഞത്രയും ശരിയാണെന്നതിന് ആ കമന്റ് ഇട്ടിട്ടും ഒരു മുസ്ലിം സഹോദരനും എതിരഭിപ്രായം പറഞ്ഞില്ല എന്നത് തന്നെ മതി.  ഇനി, ഞാന്‍ പറഞ്ഞതൊന്നും താങ്കള്‍ അതില്‍നിന്ന് ചോദിക്കുന്നത് വേറെ ഒന്നുമാണ്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നതാണ്  fundamental tenets ല്‍ ഉള്‍പ്പെടുന്നതായി വരുന്നത്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്നത് താത്വികമായി അംഗീകരിക്കുന്നത് നേരത്തെ പറഞ്ഞതിന്റെ നിരാകരണമാണ്. ഇതിനര്‍ഥം ഇന്ത്യന്‍ ഭരണഘനടയെയോ ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളെയോ ഏതൊരു മുസ്ലിമും ധിക്കരിക്കണം എന്നല്ല. മറ്റാരെക്കാളും രാജ്യരക്ഷയെ ബാധിക്കുന്നതും ജനങ്ങളുടെ സൌകര്യത്തിനായി നിര്‍മിക്കപ്പെടുന്നതുമായ നിയമങ്ങള്‍ മുസ്ലിമും അംഗീകരിക്കാന്‍ മതപരമായി തന്നെ ബാധ്യസ്ഥനാണ്. ഇതാരെയെങ്കിലും ഭയപ്പെട്ടതുകൊണ്ടല്ല; മറിച്ച്, ഇസ്ലാം ആവശ്യപ്പെടുന്ന മൂല്യങ്ങള്‍ അവനോടത് ആവശ്യപ്പെടുന്നു.

ആരെങ്കിലും ഇസ്ലാമിന്റെ വിശ്വാസവും ആദര്‍ശവുമായി ബന്ധപ്പെട്ട് അതിന്റെ അടിത്തറകളില്‍നിന്ന് നടത്തുന്ന താത്വികമായ വിശകലനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അംഗീകരിക്കാത്തവരും അതിന്റെ നിയമങ്ങളെ ധിക്കരിക്കുന്നവരുമാണെന്ന് വാദിക്കുന്നവര്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുകയാണ്.

4. ദൈവികനിയമങ്ങള്‍ പാടെ നിരാകരിക്കാനും, ഭാഗികമായി തള്ളിക്കളയാനും അതിന്റെ അന്തസത്തയെ ഉള്‍കൊള്ളാതെ സ്വര്‍ഥതാല്‍പര്യത്തിന് നിലകൊള്ളാനുമൊക്കെ മനുഷ്യന് സാധിക്കുന്നവിധം ദൈവം അവനെ അയച്ചുവിട്ടിരിക്കുന്നു. തമ്മില്‍ തല്ലും കൊല്ലലും അധികാരത്തിന് വേണ്ടി മാത്രമല്ല, ഒരു പക്ഷെ അധികാരത്തിന് വേണ്ടി കൂടുതല്‍ നടക്കുന്നുണ്ടാകാം. ദൈവത്തിന്റെ പേരില്‍ അധികാരവടം വലിയോ കൊലയോ ദൈവം ബലം പ്രയോഗിച്ച് ഇല്ലായ്മ ചെയ്യുമെന്ന് അതിന്റെ വേദഗ്രന്ഥത്തിലൊന്നും കാണപ്പെടുന്നില്ല. എന്ത് ചെയ്യണം എന്ന് പറയുകയും അത് ചെയ്യാതിരുന്നാലുള്ള അനന്തരഫലം അവരെ അറിയിക്കുകയുമാണ് വേദം ചെയ്യുന്നത്.

5. മറ്റെല്ലാ മതങ്ങളെയും പോലെ വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കാന്‍ ഇസ്ലാമിന് എന്ത് കൊണ്ട് കഴിയുന്നില്ല?. എന്ന ചോദ്യത്തിന്, എന്തിന് വിശ്വാസങ്ങളും ആചാരങ്ങളും നവീകരിക്കണം എന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. ഇതരമതങ്ങള്‍ ചെയ്യുന്നത് അവര്‍ക്കത് ആവശ്യമായി വന്നതുകൊണ്ടാകാം. ഒരര്‍ഥത്തില്‍ ദൈവദത്തമായി നല്‍കപ്പെട്ട നിയമങ്ങള്‍ കാലഹരണപ്പെടുകയോ ജനങ്ങളാല്‍ വക്രിക്കുകയോ ചെയ്തതിനാല്‍ മനുഷ്യവംശത്തിന് നല്‍കപ്പെട്ട നവീകരിക്കപ്പെട്ട തത്വസംഹിതയാണ് ഇസ്ലാം. തൊട്ടുമുമ്പ് വന്ന പ്രവാചകന്‍മാരായ മോശയുടെയും യേശുവിന്റെയും നിയമങ്ങളില്‍ പരിഷ്കരണം മാത്രമാണ് ഇസ്ലാം. അല്ലാതെ ഗോത്രനിയമങ്ങളുടെ പരിഷ്കരിച്ചരൂപമാണ് ഇസ്ലാം എന്നത് യുക്തിവാദികള്‍ സൌകര്യപൂര്‍വം ആരോപിക്കുന്ന തെറ്റായ ഒരു ആരോപണം മാത്രമാണ്.

പൂര്‍വികപ്രവാചകന്‍മാര്‍ക്കെല്ലാവര്‍ക്കും നല്‍കപ്പെട്ട അതേ വിശ്വാസം തന്നെയാണ് മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ ഇസ്ലാമിനും ഉള്ളത്. ശരീഅത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ചിലതെല്ലാം പുനപ്രതിഷ്ഠിക്കുകയും ചിലതെല്ലാം പരിഷ്കരിക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസമായി കല്‍പിച്ചിട്ടുള്ളത് ഏതാനും അടിസ്ഥാന കാര്യങ്ങളാണ്. അവ എക്കാലത്തെയും മനുഷ്യന് പ്രസക്തമായിരുന്നു. ആ വിശ്വാസകാര്യങ്ങള്‍ അവന് വ്യക്തമായ ദിശാബോധം നല്‍കാന്‍ പര്യാപ്തമാണ്. ഇന്നും സുഡാനിലെ കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു മുസ്ലിമും വയനാടിലെ ഗ്രാമത്തിലുള്ള ഒരു മുസ്ലിമിന്റെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഏകീകരിക്കുന്നത് പിന്നിലെ അത്യത്ഭൂതം ഈ വിശ്വാസകാര്യങ്ങളില്‍ മാത്രമാണ്. ഏറ്റവും ശരിയായ ഒന്നിലെ മാറ്റവും പരിഷ്കരണവും അതിനെ തകര്‍ക്കുകയും കലര്‍പുള്ളതാകുകയുമാണ് ചെയ്യുക.

ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിലെ പ്രശ്നമെന്ത് എന്ന് സത്യസന്ധമായി തുറന്ന് പറയാതെ അതിലെ അപകടം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും . ബോധ്യപ്പെടാതെ എങ്ങനെ ഉപേക്ഷിക്കാനാവും . ഇസ്ലാമിലെ രാഷ്ട്രീയമാണ് ലോകത്ത് അസമാധാനം കൊണ്ട് വരുന്നത് എന്ന വാദം ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച അജ്ഞതയില്‍നിന്നാവാനെ തരമുള്ളൂ. അതേ അജ്ഞതയില്‍നിന്നാണ് രാഷ്ട്രീയഇസ്ലാം എന്ന് പേരിട്ട് ഇസ്ലാമിലെ രാഷ്ട്രീയത്തെ ഭീകരതയോടും മൃദുല ഇസ്ലാം എന്ന് പേരിട്ട് ആചാരപരമായി ഇസ്ലാമിനെ കൊണ്ടു നടക്കുന്നവരെ തലോടിയും ചിലര്‍ കാലം കഴിക്കുന്നത്. 

അവസാനമായി, പ്രപഞ്ചത്തിന് ഒരു ദൈവത്തെയും ദൈത്തിന്റെ സന്ദേശം മനുഷ്യര്‍ക്കെത്തിക്കുന്ന ഒരു പ്രവാചകനെയും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഒരു മനുഷ്യന്‍ എന്ന നിലക്ക് തന്നെ മുഹമ്മദ് നബിയെ കണ്ട് അദ്ദേഹത്തിന്റെ സന്ദേശങ്ങളെ വിശകലനം ചെയ്തുനോക്കുക, അതിന് തുല്യമായ വല്ല സന്ദേശവും ലോകത്ത് ലഭ്യമാണോ എന്ന്  അന്വേഷിക്കുക.

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

ക്വീന്‍ പാഡില്ല ഹജ്ജ് നിര്‍വഹിച്ചപ്പോള്‍

ഈ ലോകത്ത് ആര്‍ക്കും അവരിഷ്ടപ്പെടുന്ന വിശ്വാസവും ദര്‍ശനവും സ്വമേധയാ സ്വീകരിക്കാനുള്ള അവകാശം ദൈവം നല്‍കിയിരിക്കുന്നു. നിര്‍ബന്ധപൂര്‍വം അതിനെ ചോദ്യം ചെയ്യുന്നതോ അതിനുള്ള അവകാശം നിരാകരിക്കുന്നതോ മനുഷ്യന് നല്‍കപ്പെട്ട ഇഛാസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്.  നിര്‍ബന്ധപൂര്‍വം ഏതെങ്കിലും ഒരു ആശയം സ്വീകരിക്കാനാവശ്യപ്പെടുന്നതും. ആരെങ്കിലും സ്വമേധയാ സ്വീകരിക്കുന്നെങ്കില്‍ അതിന് തടസ്സം നില്‍ക്കലും മാനുഷികമായി ആക്ഷേപാര്‍ഹമായ കാര്യമാണ്.  കഴിഞ്ഞ ഏതാനും പോസ്റ്റുകളില്‍ വിശദീകരിച്ച പ്രകാരം മനുഷ്യനോട് ദൈവം പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ചിന്തിക്കാനും അതിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനുമുള്ള പ്രേരണ നല്‍കുകയാണ് ചെയ്യുന്നത്. മനസ്സ് മുന്‍ധാരണകളാല്‍ കടുത്തുപോയിട്ടില്ലാത്ത നിര്‍മല മനസ്കരാണ് ദൈവിക സന്ദേശത്തിലേക്ക് കടന്നു വരുന്നത്. ഫിലിപ്പിനോ  ചലചിത്രതാരമായ ക്വീന്‍ പാഡില്ലയുടെ ഹജ്ജിന് ശേഷമുള്ള ഒരു അഭിമുഖം കണ്ടപ്പോള്‍ താഴെ സൂക്തം ഓര്‍ത്തുപോയി. പരിശുദ്ധ ഹജ്ജിന്റെ ഈ സന്ദര്‍ഭത്തില്‍ അവര്‍ ഹജ്ജിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും പറയുന്ന ഈ അഭിമുഖം എല്ലാവരും കാണേണ്ടതാണ് എന്ന് തോന്നിയത് കൊണ്ട് ഇവിടെ ഷെയര്‍ ചെയ്യുന്നു.




(39:21-22) നിങ്ങള്‍ കാണുന്നില്ലയോ? അല്ലാഹു ആകാശത്തുനിന്ന് ജലം വര്‍ഷിച്ചു. എന്നിട്ടതിനെ നീര്‍ച്ചാലുകളായും നദികളായും ഉറവകളായും ഭൂമിയില്‍ സഞ്ചരിപ്പിച്ചു. പിന്നെ ആ ജലം മുഖേന അവന്‍ വിവിധ വര്‍ഗങ്ങളിലുള്ള പല പല വയലുകളുണ്ടാക്കുന്നു. പിന്നെ ആ വയലുകള്‍ വിളഞ്ഞുണങ്ങുന്നു. അപ്പോള്‍ അതു മഞ്ഞളിച്ചതായി നിനക്കു കാണാം. ഒടുവില്‍അല്ലാഹു അതിനെ കേവലം ചപ്പുചവറാക്കുന്നു. ബുദ്ധിയുള്ളവര്‍ക്ക് ഇതില്‍ പാഠമുണ്ട്. ഒരുവന്റെ മനസ്സ് അല്ലാഹു ഇസ്ലാമിനുവേണ്ടി തുറന്നുകൊടുത്തതിനാല്‍ അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള വെളിച്ചത്തില്‍ ചരിക്കുന്നു; അങ്ങനെയുള്ളവനും (ഈ വചനങ്ങളില്‍നിന്ന് യാതൊരു പാഠവും ഉള്‍ക്കൊള്ളാത്തവനും ഒരുപോലെയാണോ?) അല്ലാഹുവിന്റെ ഉദ്ബോധനങ്ങള്‍ക്കു നേരെ അധികമധികം ഹൃദയം കടുത്തുപോയവര്‍ക്ക് മഹാനാശമുണ്ട്. അവര്‍ തെളിഞ്ഞ ദുര്‍മാര്‍ഗത്തിലകപ്പെട്ടവരാകുന്നു.



2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

അവിശ്വാസികളെ തീയില്‍ ഇട്ടുകരിക്കുന്നതെന്തിന് ?.

ഇ.എ. ജബ്ബാര്‍ നല്‍കിയ ചോദ്യങ്ങളില്‍ 19 മുതല്‍ 26 വരെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പോസ്റ്റ്.

(19) വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്?

വിശ്വസിക്കാനുള്ള ഏര്‍പ്പാടുകളാണ് ദൈവം ചെയ്തുവെച്ചിട്ടുള്ളത്. സൃഷ്ടിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിനല്‍ക്കുയും, പ്രവാചകരെ അയച്ച് സത്യവും അസത്യവും വിവേചിച്ച് കാണിച്ചുതരികയും, രക്ഷാശിക്ഷകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത ശേഷവും ധിക്കാരപൂര്‍വം ദൈവത്തിന്റെയും സമസൃഷ്ടികളുടെയും അവകാശങ്ങളെ ഹനിക്കുമാര്‍ ജീവിതം തെരഞ്ഞെടുത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ് അനീതി.

(20) ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന്‍ എന്നെങ്ങനെ വിളിക്കും?

ക്രൂരതയുടെയോ അതിക്രമത്തിന്റെയോ അനീതിയുടെയോ ഒരംശം പോലും ദൈവം ചെയ്തിട്ടില്ല. മാത്രമല്ല വേണ്ടത്ര സാവകാശവും സൌകര്യവും നല്‍കി അല്ലാഹു മനുഷ്യനെ അയച്ച് വിടുകയും ചെയ്തിരിക്കുന്നു. പക്ഷെ ഇതൊക്കെ ദൈവനിഷേധികളെ വഞ്ചനയില്‍ അകപ്പെടുത്തി. സാവകാശം നല്‍കിയത്  എന്തിനാണ് എന്ന് മനസ്സിലാക്കാതെ ദൈവം ഇല്ല എന്നതിന്റെ തെളിവായി അവര്‍ കണ്ടു. അവിശ്വാസികളെ ശിക്ഷിക്കുകയും വിശ്വാസികള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നത് കൊണ്ടുകൂടിയാണ് ദൈവത്തിന് പൂര്‍ണമായ നീതി അവകാശപ്പെടാനാകുന്നത് എന്നതത്രെ വാസ്തവം.
(21) ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?


ദൈവം ഇതുവരെയും നീതി വര്‍ത്തിക്കുയും വാക്ക് പാലിക്കുകയും ചെയ്തതിനാല്‍ ഇനിയും വിശ്വാസികള്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ദൈവം വാക്ക് പാലിച്ചതിന് ഒരു ഉദാഹരണം. അന്ത്യദിനം വരെ മാനവസമൂഹത്തിന് മാര്‍ഗദര്‍ശകമായ ദിവ്യഗ്രന്ഥം ഖുര്‍ആന്‍ ദൈവം സംരക്ഷിക്കും എന്ന വാഗ്ദാനം ഇത് വരെയും പാലിക്കപ്പെട്ടിരിക്കുന്നു. അത് തന്നെ മതി, മറ്റാരെക്കാളെറെയും ദൈവത്തില്‍ വിസ്വസിക്കാന്‍ .

(22) അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?.

ഒരിക്കലുമില്ല. ആ പൂതികൊണ്ട് നടന്ന് തഞ്ചത്തില്‍ സ്വര്‍ഗത്തില്‍ എത്തിപ്പെടും എന്ന് ഒരു നിഷേധി പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകും.

(23) ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്?.

ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല എന്ന് സ്വയം തീര്‍ചപ്പെടുത്തിയതാണ്. അല്ലാതെ വസ്തുതയല്ല. മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് തന്നെ ദൈവത്തെ കണ്ടെത്താം. പക്ഷെ അത് മുന്‍ധാരണകളില്ലാത്ത വക്രതയില്ലാത്ത തെളിഞ്ഞതായിരിക്കണം എന്ന് മാത്രം.

(24) ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?

അങ്ങനെ ഒരു അവകാശവാദം വിസ്വാസികളാരും ഉന്നയിച്ചതായി കണ്ടിട്ടില്ല. ഇസ്ലാം ഏതായാലും പറയുന്നില്ല. അതുകൊണ്ട് തന്നെ ചോദ്യം അപ്രസക്തമാണ്.

(25) യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?


യുക്തിയും ബുദ്ധിയും ഉപയോഗിച്ചാല്‍ കണ്ടെത്താവുന്നതേ ഉള്ളൂ ദൈവത്തെ പക്ഷെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതേ വിശ്വസിക്കൂ. അല്ലെങ്കില്‍ അത്തരക്കാര്‍ പറയുന്നതേ വിസ്വസിക്കു എന്ന തെറ്റായ ധാരണ ആദ്യം മാറ്റണം. അതുകൊണ്ട് ദൈവത്തെ അറിയാന്‍ ശ്രമിക്കാത്തവനും അത് കണ്ടെത്താന്‍ കഴിയാത്തവനും കുറ്റവാളി (ഭൌതിക ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ എന്ന അര്‍ഥത്തിലല്ല)  തന്നെയാണ്.

(26) വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ , അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?'

വിശ്വസിക്കാത്തതിന് എന്നതിനേക്കാള്‍ അത്തരം ഒരു കണ്ടെത്തലിന് ബോധപൂര്‍വം ശ്രമിക്കാത്തതിനും കണ്ടെത്താന്‍ സാധ്യതയുണ്ടായിട്ടും അഹിതകരമായ ഒരു ജീവിതം തെരഞ്ഞെടുത്തതിനുമാണ് ശിക്ഷ. വിശ്വാസവും അവിശ്വാസവുമല്ല ശിക്ഷയുടെയും പ്രതിഫലത്തിന്റെയും യഥാര്‍ഥ മാനദണ്ഡം അതോടൊപ്പം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുമാണ്. വിശ്വാസം പ്രധാനമാകുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിശ്വാസമനുസരിച്ചായിരിക്കും എന്നത് കൊണ്ടാണ്.

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ദിവ്യബോധനം ഇരുട്ടിന്റെ മറവിലോ ?

യുക്തിവാദിയുടെ 14 മുതല്‍ 18 വരെ ചോദ്യങ്ങളെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ചോദ്യങ്ങളില്‍ ആവര്‍ത്തനം വരുന്നുവെന്നതിനാല്‍ നേരത്തെ നല്‍കിയ പോസ്റ്റുകള്‍ കൂടി വായിക്കുന്നത് നന്നായിരിക്കും.
ചോദ്യം.


(14) മനുഷ്യര്‍ , തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?

(15) മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട് ?.

ഉത്തരം.

ഈ രണ്ട് ചോദ്യങ്ങളില്‍ ഒരു വൈരുദ്ധ്യം കാണുന്നുണ്ട്. ആദ്യ ചോദ്യത്തില്‍ മനുഷ്യന്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യം ദൈവത്തിന് ഉണ്ട് എന്ന് സൂചിപ്പിക്കുമ്പോള്‍ അടുത്ത ചോദ്യത്തില്‍ മനുഷ്യന് ബുദ്ധിനല്‍കാതെ ദൈവം ബോധവല്‍ക്കരിക്കുന്നു എന്നതാണ് പ്രശ്നമായി കാണുന്നത്.

എന്താണ് ചോദ്യകര്‍ത്താവിന്റെ യഥാര്‍ഥ ആരോപണം. മനുഷ്യനെ അല്ലാഹു മനസ്സിലാക്കിക്കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല എന്നതാണോ അതല്ല ആവശ്യമായ ബുദ്ധിയോടെ സൃഷ്ടിച്ചില്ല എന്നതോ?.

സത്യത്തില്‍ മനുഷ്യന് ബുദ്ധിയില്ല എന്ന് ഒരു യുക്തിവാദി അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ദൈവം നല്‍കിയതോ അല്ലയോ എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാകാനിടയുള്ളൂ. അതേ പ്രകാരം സത്യം മനസ്സിലാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയില്ല എന്ന കാര്യത്തില്‍ പരാതിയുണ്ടാകാനും തരമില്ല. കാരണം അപ്രകാരം ദൈവം ചെയ്തിട്ടുണ്ട് എന്നാണല്ലോ പ്രവാചകത്വവാദികള്‍ വിശദീകരിക്കുന്നത്. പ്രവാചകത്വത്തെ നിഷേധിച്ച്, ദൈവം എന്തുകൊണ്ട് മനുഷ്യന് മനസ്സിലാകരുത് എന്ന ശാഠ്യം പുലര്‍ത്തുന്നുവെന്ന് വാദിക്കുക എത്രമാത്രം അസംബന്ധമാണ്.

സത്യത്തില്‍ മനുഷ്യന് സത്യസന്ദേശം മനസ്സിലാക്കാന്‍ കഴിയുന്ന ബുദ്ധിയോടുകൂടി തന്നെയാണ് സൃഷ്ടിക്കപെട്ടിരിക്കുന്നത്. ആര്‍ക്കെങ്കില്‍ അതില്‍ കുറവ് സംഭവിച്ചത് നിമിത്തം ദൈവിക സന്ദേശത്തെ കണ്ടെത്താന്‍ കഴിയാത്ത പക്ഷം അവരെ പിടികൂടി ശിക്ഷിക്കുകയുമില്ല, എന്ന് പ്രവാചകനിലൂടെ തന്നെ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.

പ്രവാചകനിലൂടെ മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനവും നല്‍കിയിരിക്കുന്നു. അംഗീകരിക്കാനും നിഷേധിക്കാനും കഴിവ് നല്‍കപ്പെട്ടതിനാല്‍ ചിലര്‍ അംഗീകരിക്കാതിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യം.

ചുരുക്കത്തില്‍ ഈ രണ്ട് ചോദ്യവും ഇസ്ലാമിനെ സംബന്ധിച്ച് പ്രസക്തമല്ല എന്ന് ഇത്രയും പറഞ്ഞതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.


ചോദ്യം.

(16) സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്? (17) അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?.

ഉത്തരം

മനുഷ്യര്‍ക്ക് സന്ദേശവാഹകനായി മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ വര്‍ത്തിക്കുന്നത് ജിബ് രീല്‍ എന്ന മലക്കാണ് എന്നാണ് ഇസ്ലാമിക വിശ്വാസം. മനുഷ്യര്‍ക്ക് കാണാന്‍ കഴിയുന്ന തരം സൃഷ്ടപ്പല്ല മലക്കിന്റേത്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍ മനുഷ്യരൂപത്തിലും സന്ദേശവാഹകന്‍ വന്നിട്ടുണ്ട്. ആ സമയം മനുഷ്യര്‍ക്ക് അദ്ദേഹത്തെ കാണാനും കഴിഞ്ഞിട്ടുണ്ട്. സ്ഥൂലരൂപമുള്ള പദാര്‍ത്ഥത്താല്‍ സൃഷ്ടിക്കപ്പെട്ടതിനെ മാത്രമേ മനുഷ്യര്‍ക്ക് കാണാന്‍ കഴിയൂ ഇത് മനുഷ്യന്റെ ഒരു പരിമിതിയാണ്.

പാതിരാത്രി മാത്രമേ ജിബ്-രീല്‍ പ്രത്യക്ഷപ്പെടാറുള്ളൂവെന്ന തെറ്റിദ്ധാരണയില്‍നിന്നാകും ഈ ചോദ്യം. സത്യത്തില്‍ അങ്ങനെ ഒരു പാതിരാത്രിയുടെ കണക്കൊന്നുമില്ല. എപ്പോള്‍ ദിവ്യസന്ദേശത്താലുള്ള മറുപടിയും നിര്‍ദ്ദേശങ്ങളും ആവശ്യമാകുന്നുവോ അപ്പോഴൊക്കെ അവതരിക്കുകയായിരുന്നു പതിവ്. അതില്‍ മലക്ക് യഥാര്‍ഥ രൂപത്തിലും (അത് രണ്ട് പ്രവശ്യമേ ഉണ്ടായിട്ടുള്ളൂ) മനുഷ്യരൂപത്തിലും (വിശ്വാസകാര്യങ്ങളും കര്‍മങ്ങലും പഠിപ്പിക്കാന്‍ ഇപ്രകാരമാണ് വന്നത്) അശരീരിയായും ദിവ്യബോധനം ലഭിച്ചിട്ടുണ്ട്.


(18) ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?.

ലോകത്ത് എല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ തന്നെയാണ് ദൈവത്തിന്റെ സന്ദേശങ്ങള്‍ നല്‍കപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കിടയിലും ഈ സന്ദേശം പ്രചരിച്ചത്.  ലോകത്ത് എല്ലാവര്‍ക്കും മനസ്സിലാക്കുന്ന ഒരു ഭാഷ അക്കാലത്ത് ഉണ്ടായിരുന്നെങ്കില്‍ ആ ഭാഷയില്‍ തന്നെ ഖുര്‍ആന്‍ അവതരിക്കുമായിരുന്നുവെന്ന് നമുക്ക് പ്രതീക്ഷിക്കാമായിരുന്നു. പക്ഷെ അങ്ങനെ ഒന്ന് ഇന്ന് വരെ നിലവില്‍ വന്നിട്ടില്ലല്ലോ ?.

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

ഏത് മതം എങ്ങനെ തെരഞ്ഞെടുക്കണം ?.

യുക്തിവാദിയുടെ 11 മുതല്‍ 13 വരെയുള്ള ചോദ്യങ്ങള്‍ക്കാണ് ഇതില്‍ മറുപടി പറയുന്നത്.

ചോദ്യം

(11) ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, കാരുണ്യം, പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത് ? (12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കുനിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്ക് തീരെ യോജിക്കാത്തതും.

ഉത്തരം

സത്യത്തില്‍ ഒരു യുക്തിവാദി ഇങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. ചോദ്യം തന്നെ യുക്തിശൂന്യമായി പോയി. കാരണം ഇവിടെ യുക്തിക്ക് നിരക്കാത്തത് എന്ന് പറയുമ്പോള്‍ ആരുടെ യുക്തി എന്ന ഒരു ചോദ്യമുണ്ട്. ഒരാള്‍ക്ക് വേണമെങ്കില്‍ ഒരു കാര്യം എന്റെ യുക്തിക്ക് നിരക്കുന്നില്ല എന്ന് പറയാം. അത് പലകാരണങ്ങള്‍ കൊണ്ടാകാം. ആ കാര്യത്തെക്കുറിച്ച് ആവശ്യമായ അറിവ് ലഭിക്കാത്തത് കൊണ്ടോ ലഭിച്ച അറിവ് തെറ്റായത് കൊണ്ടോ ഒക്കെ ആവാം. പ്രത്യേകിച്ച് അതേ കാര്യം ഒരു പാടുപേരുടെ യുക്തിക്ക് നിരക്കുന്നതാണ് എന്ന് അവര്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ മൊത്തത്തില്‍ യുക്തിക്ക് നിരക്കാത്തത് എന്ന് പറയുന്നതില്‍ ഒരര്‍ഥവുമില്ല. ഇവിടെ മതങ്ങള്‍ എന്താണ് ദൈവത്തെക്കുറിച്ച് പറയുന്നത്... ചിലര്‍ ദൈവം ഏകനും സര്‍വശക്തനുമാണെന്നും സ്രഷ്ടാവും കാരുണ്യവാനും പൂര്‍ണനുമാണ് എന്നും പറയുന്നു. മറ്റു ചിലര്‍ ദൈവം അനേകരുണ്ടെന്ന് പറയുന്നു, വേറെ ചിലര്‍ ദൈവം മൂന്ന് ആളത്വമുള്ളതാണ് എന്ന് പറയുന്നു. ഇവ ഒരേ സമയം ശരിയാവില്ല എന്നത്  ഏത് മനുഷ്യന്റെ യുക്തിയും പൊതുവായി അംഗീകരിക്കുന്നതാണ്. ഇനി ആര്‍ക്കെങ്കിലും അങ്ങനെയല്ല അത് എന്റെ യുക്തിക്ക് സ്വീകാര്യമാണ് എന്ന് പറയുന്നെങ്കില്‍ അദ്ദേഹത്തിന്റെ വഴിക്ക് വിടുക. ഈ മൂന്ന് ദൈവസങ്കല്‍പങ്ങളില്‍ കൂടുതല്‍ കണിശതയുള്ളത് എങ്ങനെ തെരഞ്ഞെടുക്കും എന്ന ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോഴാണ് യുക്തിയെ തീരുമാനത്തിന് വേണ്ടി അവലംബിക്കേണ്ടത്. അറിവിന്റെയും അന്വേഷണത്തിന്റെയും പിന്‍ബലമില്ലാതെ യുക്തിക്ക് തീരുമാനിക്കാനാവില്ല. അതിനാല്‍ ആദ്യം നടക്കേണ്ടത് പഠനമാണ്. മതങ്ങളെ ഒരു താരതമ്യപഠനത്തിന് വിധേയമാക്കി സ്വന്തം യുക്തി ഉപയോഗിക്കാന്‍ സാധിച്ചാല്‍ ഒരു ഉത്തരം ലഭിക്കും അത് തന്നെയാണ് പ്രസ്തുത വ്യക്തി സ്വീകരിക്കേണ്ടത്. യുക്തിവാദിയാണ് എന്ന് അവകാശവാദം ഉന്നയിക്കുന്നവ്യക്തി തന്റെ മുന്നില്‍ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇതുപോലെ അന്തം വിടുകയില്ല.

ചോദ്യം

(13) മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന്  ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?.

ഉത്തരം.

ഇവിടെയും യുക്തിപ്രയോഗിക്കുന്നില്ല എന്നതാണ് ചോദ്യത്തിന് നിദാനം. ഇവിടെ ചോദ്യം ഇസ്ലാമിനെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്ന് ഉറപ്പാണ്. എങ്കില്‍ എന്താണ് ഇസ്ലാമില്‍ ഇത് സംബന്ധമായി പറഞ്ഞിട്ടുള്ളത് അത് ആദ്യം മനസ്സിലാക്കാന്‍ ശ്രമിക്കണം. പല തവണ ആവര്‍ത്തിച്ച പോലെ. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവന്റെ ഇഛാശക്തി ഉപോയഗിച്ച് അവനിഷ്ടപ്പെട്ട ഒരുകാര്യം പ്രവര്‍ത്തിക്കാനുള്ള സൌകര്യത്തോടെയാണ്. എന്തിന് അങ്ങനെ ചെയ്തുവെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ദൈവം ആഗ്രഹിക്കുന്ന/നിര്‍ണയിച്ച് നല്‍കുന്നത് പ്രവര്‍ത്തിക്കുന്ന ഒരു തരം സൃഷ്ടി ഭൂലോകത്ത് ഉണ്ട്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അവരാണ് മലക്കുകള്‍ . അതേ പ്രകാരം ചിന്തയോ യുക്തിയോ പ്രയോഗിക്കാതെ ജന്മവാസനയനുസരിച്ച് ജീവിക്കുന്ന ഇതര ജീവികളെ പോലെ എന്തുകൊണ്ട് മനുഷ്യനെ ആക്കിയില്ല എന്ന ചോദ്യത്തിനും ഉത്തരം കണ്ടത്തേണ്ട ആവശ്യമില്ല.

എല്ലാവിധ വിശ്വാസങ്ങളെയും ഒരു നിമിഷം മറക്കുക. നാം ഇവിടെ അനുഭവിക്കുന്നതെന്താണ്. ഇവിടെ മനുഷ്യന് നന്മചെയ്യാനും തിന്മചെയ്യാനും കഴിയും. ഇഷ്ടമുള്ള തത്വശാസ്ത്രമോ ദര്‍ശനമോ സ്വീകരിക്കാന്‍ കഴിയും, ദൈവമുണ്ടെന്ന് അംഗീകരിക്കാനും ദൈവത്തെ നിഷേധിക്കാനും കഴിയും, ഒരാളെ സഹായിക്കാനും ഉപദ്രവിക്കാനും കഴിയും. ചിലകാര്യങ്ങള്‍ നന്മയും ധര്‍മവുമാണ് എന്ന് എല്ലാവരും പൊതുവെ അംഗീകരിക്കുന്നു. ഉദാഹരണം. സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.  മറ്റുചില കാര്യങ്ങല്‍ തിന്മയും അധര്‍മവുമാണ് എന്നതും മനുഷ്യന്‍ മൊത്തത്തില്‍ അംഗീകരിക്കുന്നതാണ്. ഉദാഹരണം. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ. (കൂടുതല്‍ വായനക്ക്)

ഇത്  മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ഇസ്ലാമിക വീക്ഷണമനുസരിച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ വര്‍ഗീകരിച്ച് അവയിലെ നന്മതിന്മകള്‍ വ്യവഛേദിച്ച് മനസ്സിലാക്കിക്കൊടുക്കുക എന്ന ദൌത്യവുമായാണ് പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. അതിനാല്‍ ഒരു മനുഷ്യന് ഏതാണ് യഥാര്‍ഥ പ്രവാചകനെന്നും ഏതാണ് യഥാര്‍ഥ പ്രവാചകമതമെന്നും തിരിച്ചറിയാന്‍ അവന്റെ സൃഷ്ടിപ്പില്‍ തന്നെയുള്ള യുക്തിബോധത്തെ ആശ്രയിച്ചാല്‍ മതി. ഒരു പ്രവാചകമതം അധര്‍മവും തിന്മയും കല്‍പിക്കുകയില്ല.

മനുഷ്യാരംഭം മുതല്‍ മനുഷ്യന് സന്മാര്‍ഗം നല്‍കാന്‍ പ്രവാചകന്‍മാര്‍ ആഗതരായിരുന്നു. എന്തുകൊണ്ട് ദൈവം പ്രവാചകന് മാത്രം ദിവ്യസന്ദേശം നല്‍കി, എന്തുകൊണ്ട് ഓരോരുത്തര്‍ക്കും നല്‍കിയില്ല എന്ന ചോദ്യത്തിന് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം അപ്രകാരം ചെയ്തിരുന്നെങ്കിലും മനുഷ്യന്‍ ചോദിക്കും. ഇതിനൊക്കെ ഒരു പ്രവാചകനെ അയച്ചാല്‍ പോരായിരുന്നോ എന്ന്. ഒരു പ്രവാചകനെ അയക്കുകയും അദ്ദേഹത്തിലൂട ദൈവിക മാര്‍ഗദര്‍ശനം നല്‍കുന്നതുമാണ് മനുഷ്യസൃഷ്ടിപ്പിന്റെ യഥാര്‍ഥ താല്‍പര്യം.

ദൈവം മനുഷ്യനില്‍നിന്ന് ഒളിഞ്ഞിരിക്കുകയല്ല. പദാര്‍ത്ഥത്താല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് പദാര്‍ഥമല്ലാത്ത സൃഷ്ടാവിനെ കാണാന്‍ കഴിയുന്നില്ല എന്ന് മാത്രമേ ഉള്ളൂ. പല ഊര്‍ജങ്ങളും നമ്മുടെ ദൃഷ്ടിയില്‍ പെടുന്നില്ലല്ലോ, നാം ശ്വസിക്കുന്ന വായുവിലെ ഓക്സിജന്‍ പോലും  കാണാന്‍ നമുക്കാവുന്നില്ല. പക്ഷെ അവ പദാര്‍ഥമായതിനാല്‍ അവയുടെ സാന്നിദ്ധ്യം അടുത്തകാലത്ത് നാം കണ്ടെത്തി എന്ന് മാത്രം. എന്തുകൊണ്ട് ഓക്സിജന്‍ നമ്മില്‍നിന്ന് ഒളിച്ചിരിക്കുന്നുവെന്ന് നാം ചോദിക്കാറില്ല.

ഇനി ദൈവം മനുഷ്യന് കാണെ തന്നെ ഒരു ഗ്രന്ഥം ഇറക്കിക്കൊടുത്താലും മനുഷ്യന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. ആശയക്കുഴപ്പം ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇല്ല. ഖുര്‍ആന്‍ പറയുന്നത് കാണുക.
['പ്രവാചകാ, നാം നിനക്കു കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരികയും, ജനം സ്വകരങ്ങള്‍കൊണ്ട് അതു തൊട്ടുനോക്കുകയും ചെയ്താല്‍പോലും `ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രമാണ്` എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ പറഞ്ഞുകൊണ്ടിരിക്കുക. അവര്‍ ചോദിക്കുന്നു: `ഈ പ്രവാചകന് ഒരു മലക്ക് ഇറക്കപ്പെടാത്തതെന്ത്?!` മലക്കിനെ നാം ഇറക്കിയിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞേനേ. പിന്നീട് അവര്‍ക്ക് ഒരവസരവും ലഭിക്കുമായിരുന്നില്ല. നാം മലക്കിനെ ഇറക്കുകയാണെങ്കില്‍ അതും മനുഷ്യരൂപത്തില്‍ തന്നെയാണിറക്കുക. അങ്ങനെ ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള സന്ദേഹത്തില്‍തന്നെ അപ്പോഴും അവരെ നാം അകപ്പെടുത്തുമായിരുന്നു'.(6:7-9) (കൂടുതല്‍ വായനക്ക്)]

ദൈവം ഒരു കാലഘട്ടത്തിലെ മനുഷ്യരോടും അനീതികാണിക്കുന്നില്ല. അവരില്‍നിന്ന് ദൈവിക സന്ദേശങ്ങള്‍ മറഞ്ഞുതുടങ്ങുമ്പോള്‍ പുതിയ പ്രവാചകന്‍മാരെ അയച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി. നേരത്തെ വന്ന പ്രവാചകന്‍മാര്‍ കല്‍പിച്ചതും കാണിച്ചുതന്നതുമായ കാര്യങ്ങള്‍ തന്നെയാണ് മുഹമ്മദ് നബിയും പ്രബോധനം ചെയ്തത്. നേരത്തെ വന്ന് പ്രവാചകന്‍മാര്‍ എതിര്‍ക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തപോലെ മുഹമ്മദ് നബിയും പരിഹസിക്കപ്പെടുന്നുവെന്ന് മാത്രം.

സത്യം കണ്ടെത്തേണ്ടവര്‍ എക്കാലത്തും സത്യം കണ്ടെത്തി, അവിശ്വസിക്കേണ്ടവര്‍ തള്ളിക്കളയുകയും ചെയ്തു. വിശ്വസിച്ചവര്‍ ഇഹപരവിജയം നേടി. പ്രവാചകന്‍മാരെ നിഷേധിച്ചുതള്ളിയവര്‍ ഇഹത്തില്‍ ചരിത്രത്തിലെ ചവറ്റുകുട്ടയിലായി, പരലോകത്ത് നിന്ദ്യമായ ശിക്ഷ അവരെ കാത്തിരിക്കുന്നു.


ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഒരു മുസ്ലിമിനോട് യുക്തിവാദി ചോദിച്ച, ചോദ്യം 12 ന് പ്രത്യേകം ഉത്തരം പറയേണ്ടതില്ല. ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത് ഇതര വിഷയങ്ങളെ പോലെ യുക്തിക്ക് വെറുതെ തീരുമാനിക്കാന്‍ കഴിയില്ല. അത്തരം ഒരു ഘട്ടം വരുമ്പോള്‍ ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് ദൈവം പറഞ്ഞുതന്നിട്ടുണ്ടോ എന്നാണ് ഒരു മുസ്ലിം ചിന്തിക്കുന്നത്. ഏത് ദൈവത്തെ ആരാധിക്കണം എന്നകാര്യത്തില്‍ ഒരു യുക്തിവാദി അന്തംവിട്ടുപോകുന്നത് മതങ്ങളുടെ ദൈവവീക്ഷണത്തെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടും അറിവില്ലാത്തതുകൊണ്ടുമാണ്.

(12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കുനിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്ക് തീരെ യോജിക്കാത്തതും.

ഒരു യുക്തിവാദി മതങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഇസ്ലാമിനെ സംബന്ധിച്ച് എത്രമാത്രം അബദ്ധധാരണയിലാണ് എന്ന് നോക്കൂക. മക്കയില്‍ ഒരു മുസ്ലിം വിഗ്രഹാരാധന നടത്തുന്നില്ല. യേശുവിനെ ആരാധിക്കുന്നുവെന്നതും വിഗ്രഹത്തെ ആരാധിക്കുന്നുവെന്നതും അതാത് മതവിശ്വാസികള്‍ തന്നെ അംഗീകരിക്കുന്നതാണ്. എന്നാല്‍ ഭാഹ്യമായ ഒരു ചുമ്പനം കണ്ട് മുസ്ലിംകള്‍ കറുത്ത കല്ലിനെ ആരാധിക്കുന്നുവെന്ന് പറയുന്ന യുക്തിവാദി സത്യത്തിന് നേരെ പുറം തിരിഞ്ഞുനില്‍ക്കുകയാണ് എന്ന വസ്തുത ശ്രദ്ധിക്കാതെ പോകരുത്. ഇത് വിലപോവില്ലെന്ന് കണ്ട ജബ്ബാര്‍ മറ്റൊരു നമ്പര്‍ ഇറക്കാറുണ്ട്.


ഒരു മുസ്ലിം ദൈവേതരോടുള്ള ആരാധനയെ കാണുന്നത് എങ്ങനെ എന്ന് ഇത്രയും പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാക്കുന്നു. സ്രഷ്ടാവായ ദൈവത്തെ ആരാധിക്കുക എന്നതാണ് പ്രകൃതിപരം. അതിന് പുറത്ത് എന്തിനെ ആരാധിച്ചാലും അത് സ്രഷ്ടാവായ ദൈവത്തെ കല്‍പിക്കുന്നവര്‍ക്ക് യുക്തിക്ക് നിരക്കാത്തതായിരിക്കും. ഇയ്യിടെയായി ഫെയ്സ ബുക്കിലെ ക്രൈസ്തവര്‍ യേശുതന്നെയാണ് പഴയനിയമത്തിലെ യഹോവയായ ദൈവം എന്ന് പറയുന്നത് സ്രഷ്ടാവ് തന്നെയാണ് ആരാധനയര്‍ഹിക്കുന്നത് എന്ന മനുഷ്യമനസ്സിന്റെ തീരുമാനത്തിന് എതിര് നില്‍ക്കാന്‍ കഴിയാത്തതിനാലാണ്. ബിംബത്തെ ആരാധിക്കുന്നവരും തങ്ങള്‍ ദൈവത്തെയാണ് ലക്ഷ്യംവെക്കുന്നത്, ബിംബം എന്നാല്‍ യാഥാര്‍ഥ്യമല്ല പ്രതീകം മാത്രമാണ് , ആ പേര് സൂചിപ്പിക്കുന്നത പോലെ തന്നെ എന്ന് പറയുന്നതും ഇതേ മനസ്സിന്റെ തീരുമാനപ്രകാരമാണ്.

ചുരുക്കത്തില്‍ ഇതൊക്കെ വലിയ ചോദ്യമായി അനുഭവപ്പെടുന്നത്, ഒരു അടിസ്ഥാനവുമില്ലാത്ത ദൈവനിഷേധിയായ യുക്തിവാദിക്ക് മാത്രമാണ്.

2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം?

യുക്തിവാദിയുടെ ചോദ്യങ്ങള്‍ക്കുള്ള മറപടി തുടരുന്നു. ഇത് വായിക്കുന്നതിന് മുമ്പ് നേരത്തെ നല്‍കിയ പോസ്റ്റുകൂടി കാണുക.

ചോദ്യം:

(5)ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?

ഉത്തരം:

സൃഷ്ടികളുടെ ആരാധന ഉദ്ദേശിച്ചല്ല സ്രഷ്ടാവ് സൃഷ്ടി നടത്തിയിട്ടുള്ളത് എന്ന് ഇതിനകം വ്യക്തമാക്കിയതിനാല്‍ ഈ ചോദ്യം അതിന് ശേഷം നിലനില്‍ക്കുന്നില്ല. മനുഷ്യന്റെ ആരാധനകള്‍ ദൈവത്തിന് മാത്രമായിരിക്കണം എന്ന് ആവശ്യപ്പെടാനുള്ള കാരണവും പറഞ്ഞുകഴിഞ്ഞു. ദൈവം മനുഷ്യനെ ശിക്ഷിക്കുന്നതിന്റെ ന്യായം വേറെ തന്നെ ചോദ്യമായി വരേണ്ടതാണ്. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്‍ അവന് നല്‍കപ്പെട്ട കല്‍പനകളെ വിവേചന ബുദ്ധിയോടെ പിന്‍പറ്റട്ടെ എന്നാണ് സ്രഷ്ടാവ് തീരുമാനിച്ചിട്ടുള്ളത്. അതിന് ആവശ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. മാത്രമല്ല എന്താണ് പിന്തുടരേണ്ടത് എന്നും ആരെ അനുസരിക്കണമെന്നും എങ്ങനെ അനുസരിക്കണമെന്നും പ്രവാചകന്‍മാരിലൂടെ മനുഷ്യനെ അറിയിച്ചു. അതിന് ശേഷം ദൈവിക കല്‍പനകള്‍ അനുസരിക്കാതരിക്കുന്ന പക്ഷെ ശിക്ഷ നേരിടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കി. ഈ വാഗ്ദാനത്തിന്റെ സത്യസന്ധമായ പൂര്‍ത്തീകരണമാണ് ദൈവിക വിധിവിലക്കുകള്‍ ലംഘിച്ചവര്‍ ശിക്ഷിക്കപ്പെടുന്നത്.

ചോദ്യം :
(6) ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി? (7) അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും? (8) ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം? (9) ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക? (10) യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?

ഉത്തരം :
6. ആര് പറയുന്നതാണ് ശരി എന്ന് കണ്ടെത്താനാണ് മനുഷ്യന്റെ യുക്തി പ്രയോഗിക്കേണ്ടത്. ഇത് ശരിയായ വിധം വിനിയോഗിച്ചാല്‍ യുക്തിക്ക് കൂടുതല്‍ ഇണങ്ങുന്നതേതാണോ അത് പിന്തുടരുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. ഏത് അടിസ്ഥാനപ്പെടുത്തിയാണ് ദൈവത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നത് എന്നും അവയുടെ ആധികാരികതയെന്ത് എന്നും പരിശോധിക്കണം. നല്‍കപ്പെടുന്ന ദൈവവീക്ഷണങ്ങളില്‍ കൂടുതല്‍ യുക്തിഭദ്രമായത് ഏതാണ് എന്ന് പരിശോധിക്കണം.

7. ആര് പറയുന്നതാണ്  ശരി എന്ന് തീരുമാനിക്കാന്‍ മനുഷ്യന്റെ ചിന്തയെയും ബുദ്ധിയെയും യുക്തിയെയും തന്നെയാണ് മാനദണ്ഡമാക്കേണ്ടത്. വെറുതെ ചിന്തിച്ചത് കൊണ്ട് കാര്യമില്ല ഏതില്‍നിന്നാണോ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത് അവയെ സൂക്ഷമായ പഠനത്തിന് വിധേയമാക്കുക.

8. താരതമ്യപഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ യുക്തിയില്‍ ശരിയെന്ന് കണ്ടെത്തിയ ദൈവത്തെയാണ് ആരാധിക്കേണ്ടത്.

9. ശരിയായ മതം ഏതെന്ന് തീരുമാനിക്കാനും യുക്തിയെ തന്നെയാണ് അവലംബിക്കേണ്ടത്. അതിനും ആവശ്യമായ പഠനം നടത്തേണ്ടതുണ്ട് എന്ന് പറയേണ്ടതില്ലല്ലോ?.

10. യുക്തി ഉപയോഗിക്കുന്ന മനുഷ്യന് ഇത് പ്രയാസകരമായി അനുഭവപ്പെടുകയില്ല. മനുഷ്യന് പഠിക്കാനും ചിന്തിക്കാനും കഴിയും. മതങ്ങളെയും അവയുടെ അടിസ്ഥാനങ്ങളെയും പഠനവിധേയമാക്കണം, അവയുടെ ദൈവ വീക്ഷണങ്ങളെ താരതമ്യം ചെയ്യണം. സത്യം വ്യക്തമാവുക തന്നെ ചെയ്യും.

ഇവയൊക്കെ ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളാണ്. പക്ഷെ ഒന്നിച്ച് മറുപടി പറയുന്ന പക്ഷം ചോദ്യം സ്പര്‍ശിച്ചില്ല എന്ന ആക്ഷേപം ഒഴിവാക്കാനാണ് വേറെ തന്നെ മറുപടി അവര്‍ത്തിച്ചത്.

യുക്തിയോ ബുദ്ധിയോ ഉപയോഗിക്കാതെ പാരായണം ചെയ്യപ്പെട്ടത് അങ്ങനെ തന്നെ അംഗീകരിക്കണം എന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നില്ല. ആയിരുന്നുവെങ്കില്‍ ഏതാനും കല്‍പനകള്‍ മാത്രം അവതരിപ്പിച്ചാല്‍ മതിയായിരുന്നു.  പ്രവാചകത്വത്തിന് ശേഷം മക്കയില്‍ നബി ജീവിച്ച 13 വര്‍ഷം അവതരിച്ച ഖുര്‍ആനില്‍ ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ ബോധ്യപ്പെടുന്നവിധം ഒട്ടേറെ തെളിവുകളാണ് നല്‍കപ്പെട്ടത്. നിയമമോ നിര്‍ദ്ദേശമോ ഒന്നും കാര്യമായി കാണപ്പെടുകയില്ല. ഖുര്‍ആന്റെ മൂന്നില്‍ രണ്ട് ഭാഗവും മനുഷ്യബുദ്ധിയോട് സംവദിച്ച് കാര്യങ്ങളെ മനസ്സാ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ?

ഇ.എ. ജബ്ബാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ഈ ത്രെഡ് മുതല്‍ ആരംഭിക്കുകയാണ്. സൌകര്യത്തിന് വേണ്ടി സമാനമായ ചോദ്യങ്ങളെ ഒന്നിച്ചെടുത്താണ് മറുപടി പറയുന്നത്.

ചോദ്യം

['പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.

(1)ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? (2)മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ? (3)മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?. (4)സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?.']

മറുപടി

ഇ.എ. ജബ്ബാര്‍ ആദ്യമായി പറയുന്നത് ശരിയാണ്. ഖുര്‍ആന്‍ നിരന്തരം മനുഷ്യനോട് ബുദ്ധിയും യുക്തിചിന്തയും ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുകയും അത് ഉപയോഗപ്പെടുത്താത്തവരെ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ കണ്ടെത്തുന്നതിലും ജീവിതത്തിന്റെ യാഥാര്‍ഥ്യം അറിയുന്നതിലും തന്നെയാണ് ബുദ്ധിയും യുക്തിയും ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുന്നത്. ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തതതക്കായി ഇവിടെ നല്‍കട്ടേ.

തങ്ങളുടെ അറിവിന്റെ പരിധിക്ക് പുറത്തുള്ളവയെ നിഷേധിക്കുന്നതിരെ ഖുര്‍ആന്‍ ശക്തമായി താകീത് ചെയ്യുന്നു. യുക്തിവാദികള്‍ക്ക് ഒരു ഉദാഹരണം പറഞ്ഞാല്‍ പെട്ടെന്ന് ഇത് മനസ്സിലാകും. പരിണാവവാദത്തെക്കുറിച്ച് പഠിക്കാന്‍ സന്നദ്ധമാകാതെ അത് മുന്‍ധാരണയോടെ തള്ളിക്കളയുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുക. എന്ന പോലെ തന്നെയാണ് അറിയാന്‍ ശ്രമിക്കാതെ കാര്യങ്ങളെ തള്ളിക്കളയുന്നത്. ഇവരെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു. ['കാര്യമിതാകുന്നു: അവരുടെ അറിവിന്റെ പരിധിക്കപ്പുറമുളളതും അനന്തരഫലം മുമ്പില്‍ വന്നുകഴിഞ്ഞിട്ടില്ലാത്തതുമായ ഒരു സംഗതിയെ അവര്‍ (വീണ്ടുവിചാരമില്ലാതെ) തള്ളിക്കളഞ്ഞു. ഇതുപോലെ ഇവര്‍ക്കു മുമ്പുളള ജനവും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ അക്രമികളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നോക്കുക'.(10:39)]

ചുറ്റുപാടുകളെക്കുറിച്ചും സ്വന്തം ശരീരത്തെക്കുറിച്ചും ചിന്തിക്കാന്‍ അത് ആവശ്യപ്പെടുന്നു. ചിന്തിക്കുന്ന ഹൃദയത്തെയും കണ്ണിനെയും കാതിനെയും ഉപയോഗപ്പെടുത്തണമെന്നും അത് ആവശ്യപ്പെടുന്നു.  ['ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍ കണ്ണുകളല്ല അന്ധമാകുന്നത്; പ്രത്യുത, മാറിടങ്ങളിലുള്ള ഹൃദയങ്ങളാണ് അന്ധമാകുന്നത്.' (22:46)]

നാല്‍കാലികളുടെ പ്രത്യേകത അവ മനുഷ്യരെ പോലെ യുക്തിപൂര്‍വം ചിന്തിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്. എന്നാല്‍ അവയ്ക് ചിന്തിച്ച് യുക്തി പുര്‍വം പ്രവര്‍ത്തിക്കേണ്ടതില്ല അതിനാല്‍ അവയെ സൃഷ്ടിക്കപ്പെട്ടതും ഇത്തരം കഴിവ് നല്‍കപ്പെടാതെയാണ്. എന്നാല്‍ മനുഷ്യന്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടവനാണ്. ചിന്തിക്കാത്ത പക്ഷം അവന്‍ നാല്‍കാലിയേക്കാള്‍ മോശക്കാരനായി തീരും ഈ സത്യമാണ് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. [ (7:-176-179) 'നീ ഈ കഥകള്‍ അവരെ കേള്‍പ്പിച്ചുകൊണ്ടിരിക്കുക-അവര്‍ കുറച്ച് ആലോചിച്ചെങ്കിലോ. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്ന ജനത്തിനുള്ള ഉദാഹരണം വളരെ ദുഷിച്ചതുതന്നെ. അവര്‍ അവരോടുതന്നെ അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാകുന്നു. അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നവന്‍ മാത്രമാകുന്നു സന്മാര്‍ഗം പ്രാപിക്കുന്നവന്‍. അല്ലാഹു അവന്റെ മാര്‍ഗദര്‍ശനം വിലക്കിയവര്‍ പരാജിതരും ലക്ഷ്യമില്ലാത്തവരും തന്നെയാകുന്നു. ഇതു സത്യമാകുന്നു, നാം നരകത്തിനു വേണ്ടിത്തന്നെ സൃഷ്ടിച്ചിട്ടുള്ള ധാരാളം മനുഷ്യരും ജിന്നുകളുമുണ്ട്.140 അവര്‍ക്കു ഹൃദയങ്ങളുണ്ട്; എന്നാല്‍ അതുകൊണ്ട് അവര്‍ ആലോചിക്കുന്നില്ല. അവര്‍ക്കു ദൃഷ്ടികളുണ്ട്; അതുകൊണ്ടവര്‍ കാണുന്നില്ല. അവര്‍ക്കു കാതുകളുണ്ട്; അതുകൊണ്ടവര്‍ കേള്‍ക്കുന്നില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവയെക്കാളേറെ വഴിപിഴച്ചവരാകുന്നു. അവര്‍ അശ്രദ്ധയില്‍ ലയിച്ചുപോയവരാകുന്നു. ']

ജബ്ബാര്‍ പറയുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യം ബോധ്യപ്പെട്ട ഒരാള്‍ ദൈവത്തെക്കുറിച്ച് യുക്തിപരമായി ധാരാളം ചോദ്യങ്ങള്‍ ഉന്നയിക്കും. ശരിയാണ് ചോദിക്കാവുന്നതും ആണ്. അതിന് നല്‍കപ്പെടുന്ന മറുപടികളെ യുക്തിപൂര്‍വം വിശകലനം ചെയ്യാവുന്നതുമാണ്. ഇവിടെയും ശ്രദ്ധേയമായ ഒരു മാറ്റം സ്വാഗതം ചെയ്യുന്നു. ദൈവത്തെ തന്നെ നിഷേധിക്കുന്നവര്‍ ദൈത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുക യുക്തിശൂന്യമായ ഒരു പരിപാടിയായിരുന്നു ഇതുവരെയും ചിലര്‍ ബോധപൂര്‍വമോ അല്ലാതെയോ ചെയ്തുകൊണ്ടിരുന്നത്. ഇവിടെ ദൈവത്തിന്റെ സാന്നദ്ധ്യം അംഗീകരിച്ച ശേഷം ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ദൈവം എന്തിന് ഈ പ്രപഞ്ചം പടച്ചുവെന്ന ചോദ്യത്തിന് ഉത്തരം ദൈവം പറഞ്ഞ് തന്നിട്ടില്ല. പക്ഷെ ഇത് സംബന്ധമായി ഒരു കാര്യം ഉണര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ ദൈവത്തിന് ഒരു ലക്ഷ്യം ഉണ്ട്. അതെന്തുമാകട്ടേ അത് മനുഷ്യനെ ബാധിക്കുന്നില്ല എന്നതാണ് പറഞ്ഞുതരാതിരിക്കാനുള്ള ന്യായം എന്ന് തോന്നുന്നു. ഉണര്‍ത്തിയകാര്യം ഈ പ്രപഞ്ചത്തെ ഒരു കളിയായി സൃഷ്ടിച്ചതല്ല എന്നതാണ്. അത് അറിഞ്ഞിരിക്കേണ്ടത് മനുഷ്യന് ആവശ്യവുമാണ്. ഖുര്‍ആന്‍ പറഞ്ഞു. [ 'ഈ ആകാശ-ഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും നാം വിനോദമായി സൃഷ്ടിച്ചിട്ടുള്ളതല്ല. തികഞ്ഞ യാഥാര്‍ഥ്യത്തോടുകൂടിയാകുന്നു സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ, ഇവരിലധികമാളുകളും അറിയുന്നില്ല.'(44:38,39)].

എന്നാല്‍ മനുഷ്യരെ സൃഷ്ടിച്ചത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരം നല്‍കപ്പെട്ടേ മതിയാകൂ. കാരണം എന്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നറിയാതെ സ്രഷ്ടാവിന്റെ തൃപ്തിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഒരു ജോലിക്കാരനെ ജോലിക്ക് വിളിച്ചാല്‍ ജോലി എന്താണെന്ന് വ്യക്തമാക്കി കൊടുക്കണം. മനുഷ്യനെ സൃഷ്ടിച്ചതിനെക്കുറിച്ച് ദൈവം പറഞ്ഞത്  ഇങ്ങനെയാണ്...  ['ഞാന്‍ ജിന്നുവംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല-അവര്‍ എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ. ഞാന്‍ അവരില്‍നിന്ന് യാതൊരു വിഭവവും കാംക്ഷിക്കുന്നില്ല. അവര്‍ എന്നെ ഊട്ടണമെന്നാഗ്രഹിക്കുന്നുമില്ല. അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.'(51:56-58)]

ഇവിടെ പൊതുവെ ജനങ്ങള്‍ എന്താണ് ഇബാദത്ത് എന്ന് മനസ്സിലാക്കുതില്‍ ചില പിഴവ് വരുത്തിയിരിക്കുന്നു. അതേ പിഴവോടെ കാര്യം മനസ്സിലാക്കിയത് കൊണ്ടാണ് പ്രധാനമായും ഈ ചോദ്യം ഇവിടെ ഉത്ഭവിച്ചത്. ഇബാദത്ത് എന്നാല്‍ കേവലം മനുഷ്യന്‍ നടത്തിവരുന്ന സാമ്പദായികാര്‍ഥത്തിലുള്ള ആരാധനയല്ല. ആരാധന സൃഷ്ടിപ്പിന്റെ ഒരു ലക്ഷ്യവുമല്ല. കാരണം ആരാധനകള്‍ ദൈവത്തിന് വല്ല ശക്തിയും വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നില്ല. ദൈവം മനുഷ്യനില്‍നിന്ന് ആഹാരമോ വിഭവമോ ആഗ്രഹിക്കുന്നില്ല. അപ്പോള്‍ പിന്നെ എന്താണ് ഇബാദത്ത്.

പണ്ഡിതന്‍മാര്‍ ഇത് വിശദീകരിച്ചിട്ടുണ്ട്. എനിക്ക് യുക്തമായി തോന്നിയ ഒരു വ്യാഖ്യാനം ഇവിടെ നല്‍കുന്നു. ['തന്റെ ജീവിതത്തില്‍ സ്വാതന്ത്യ്രത്തിനതീതമായ മണ്ഡലങ്ങളില്‍ സ്വശരീരത്തിലെ ഓരോ രോമവും വരെ സ്വയം ദൈവത്തിനടിമപ്പെട്ടുകൊണ്ടിരിക്കുന്നതുപോലെ, സ്വാതന്ത്യ്രത്തിന്റെ പരിധിക്കകത്തുള്ള കാര്യങ്ങളിലും സന്മനസ്സോടെ ദൈവത്തെ അനുസരിക്കുകയും അവന്ന് അടിമപ്പെടുകയും ചെയ്യേണ്ടതാണ്. ഇബാദത്ത് എന്ന പദം സൂക്തത്തില്‍, നോമ്പ്, നമസ്കാരം തുടങ്ങിയ ആരാധനാ കര്‍മങ്ങള്‍ എന്ന അര്‍ഥത്തില്‍ മാത്രം ഉപയോഗിച്ചിട്ടുള്ളതല്ല. അതുകൊണ്ട് ജിന്നും മനുഷ്യനും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നമസ്കരിക്കാനും നോമ്പനുഷ്ഠിക്കാനും തസ്ബീഹും തഹ്ലീലും ചൊല്ലാനുമാകുന്നു എന്നതാണ് ഈ സൂക്തത്തിനര്‍ഥമെന്ന് ആരും വിചാരിക്കേണ്ടതില്ല. ആ അര്‍ഥവും ഇതിന്റെ ആശയത്തിലുള്‍പ്പെടുന്നുവെങ്കിലും അത് ഇതിന്റെ പൂര്‍ണമായ ആശയമാകുന്നില്ല. പൂര്‍ണരൂപത്തിലുള്ള ആശയം ഇതാണ്. അല്ലാഹുവല്ലാത്ത മറ്റാര്‍ക്കെങ്കിലും ആരാധനയോ അനുസരണമോ നേര്‍ച്ച വഴിപാടുകളോ ചെയ്യുന്നതിനുവേണ്ടി മനുഷ്യരും ജിന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ദൈവമല്ലാത്ത മറ്റാരുടെയും മുന്നില്‍ തലകുനിക്കുകയോ മറ്റാരുടെയെങ്കിലും ആജ്ഞാനുവര്‍ത്തിയാവുകയോ മറ്റാരോടെങ്കിലും ഭയഭക്തി പുലര്‍ത്തുകയോ ഏതെങ്കിലും കൃത്രിമ മതങ്ങളെ പിന്‍പറ്റുകയോ ആരെയെങ്കിലും തന്റെ വിധാതാവായി കരുതുകയോ ദൈവേതരമായ ഏതെങ്കിലും അസ്തിത്വത്തിനു മുമ്പില്‍ കൈനീട്ടി പ്രാര്‍ഥിക്കുകയോ ചെയ്യുക അവന്റെ ധര്‍മമല്ല'. (തഫ്ഹീമുല്‍ ഖുര്‍ആന്‍ )‍]

സ്വഭാവികമായും അടുത്ത ചോദ്യം എന്തിന് മനുഷ്യന്‍ ഇപ്രകാരം ദൈവത്തിന് ഇബാദത്ത് മാത്രം ചെയ്യണം എന്നതാണ്. അതിന്റെ യുക്തിപൂര്‍വകമായ മറുപടിയായി എനിക്ക് തോന്നിയിട്ടുള്ളത്. മനുഷ്യന്‍ ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് അംഗീകരിച്ചുകഴിഞ്ഞാല്‍ ആ ദൈവത്തിന്റെ കല്‍പനകള്‍ ജീവിതത്തില്‍ പാലിക്കുക എന്നത് അവന്റെ മേല്‍ അനിവാര്യമായി വരുന്നതാണ്. ഇതര സൃഷ്ടികളെ അവന്‍ കല്‍പനാധികാരമുള്ള അസ്തിത്വമായി,  ആരാധിക്കപ്പെടേണ്ടുന്നവയായി അംഗീകരിക്കാതിരിക്കുക എന്നത് അവന്റെ തന്നെ അന്തസിന്റെയും അഭിമാനത്തിന്റെയും ഭാഗമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ..  എന്നെ പോലെയുള്ള ഒരു സൃഷ്ടിയുടെ കല്‍പനകള്‍ നിരുപാധികം അനുസരിക്കേണ്ട ബാധ്യത എനിക്കില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ യഥാര്‍ഥ സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വിധേയമായി മാത്രമേ പാടുള്ളൂ.

ആരാധന, ഇബാദത്തിന്റെ ഒരു ഭാഗമാണ്. അനുസരണം അവന് മാത്രമായ പോലെ തന്നെ ആരാധനയും അവന് മാത്രമായിരിക്കണം എന്ന് ദൈവം അനുശാസിക്കുന്നു. ഇത് മനുഷ്യനെ അവനെപ്പോലുള്ള സൃഷ്ടികളുടെ അടിമത്തത്തില്‍നിന്ന് സ്വതന്ത്രമാക്കാനാണ്. ആദരണീയനായ മനുഷ്യന്‍ ദൈവത്തിന്റെ തന്നെ പോലെ ഒരു സൃഷ്ടിക്ക് മുമ്പിന്‍ കുമ്പിടേണ്ടവനല്ല. സ്വയമേ ദുര്‍ബലരായ ഏതെങ്കിലും ആള്‍ദൈവങ്ങളുടെ മുന്നിലോ നിര്‍ജീവ വസ്തുക്കളുടെ മുന്നിലോ തലകുനിക്കരുത്. അവരോട് വിളിച്ച് പ്രാര്‍ഥിച്ചിട്ട് കാര്യമില്ല ഇത്തരം കാരണത്താലാണ് ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് ദൈവം ആവശ്യപ്പെടുന്നത്.

മനുഷ്യന്റെ ആരാധനയും, അനുസരണവും, അടിമത്തവും ദൈവത്തിന് യഥാര്‍ഥത്തില്‍ ആവശ്യമില്ലെങ്കിലും ദൈവത്തിനല്ലെങ്കില്‍ അവന്‍ അത് മറ്റുപലര്‍ക്കും ചെയ്യും. ദൈവത്തെ മനുഷ്യന്‍ ആരാധിക്കുന്നതും അനുസരിക്കുന്നതും അടിമപ്പെടുന്നതും സ്വാഭാവികമാണ്. അവയുടെ പ്രയോജനം അവന് തന്നെയാണ്. കാരണം ദൈവം മനുഷ്യനോട് കല്‍പിക്കുന്നത് നന്മമാത്രമാണ്. അവന് വിലക്കുന്നത് അവന് ഉപദ്രവകരമായ കാര്യങ്ങളും. ആരാധനാകര്‍മങ്ങള്‍ ദൈവത്തെ അനുസരിച്ച് കൊള്ളാമെന്ന പ്രതിജ്ഞയുടെ ബാഹ്യപ്രകടനമാണ്, അനുസരണവും അടിമത്തവും ആണ് അവന്‍ മനുഷ്യനില്‍ നിന്ന് അന്തിമമായി ആവശ്യപ്പെടുന്നത്. ഈ ന്യായമായ ആവശ്യം ഒരു വിലപേശലല്ല. മറ്റേതെങ്കിലും ഒരു ദൈവമുണ്ടങ്കിലല്ലേ വിലപേശല്‍ വരുന്നുള്ളൂ. അതുകൊണ്ട് മനുഷ്യന്‍ തനിക്ക് മാത്രം ഇബാദത്ത് ചെയ്യണം എന്നത് ദൈവത്തിന്റെ പൂര്‍ണതയെയല്ലാതെ അപൂര്‍ണതയെ കാണിക്കുന്നില്ല.

മറിച്ച് താനല്ലാത്തവര്‍ക്ക് മനുഷ്യന്‍ ഇബാദത്ത് ചെയ്യണം എന്ന് ദൈവം ആവശ്യപ്പെടുന്നത് തീരെ യുക്തിയല്ല, തികഞ്ഞ അന്തക്കേടും, ദൈവത്തിന്റെ അപൂര്‍ണതയെയും  കാണിക്കുന്നു.

ഇ.എ. ജബ്ബാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി.

ബ്ലോഗറും യുക്തിവാദിയുമായ ഇ.എ. ജബ്ബാര്‍ ദൈവത്തെയും മതത്തെയും സംബന്ധിച്ച് യുക്തിയില്‍ തെളിയുന്ന ഏതാനും അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഫെയ്സ്ബുക്ക് ചര്‍ചയില്‍ ഉന്നയിച്ചിരിക്കുന്നു. ഈ ചോദ്യങ്ങള്‍ ഏതൊരു മതവിശ്വാസിയും സ്വയം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും തന്നെയാണ്. ഈ ചോദ്യങ്ങള്‍  പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 26 ചോദ്യങ്ങളാണ് ഇതില്‍ ഞാന്‍ പ്രധാനമായും കാണുന്നത്. പല ചോദ്യങ്ങളും അദ്ദേഹത്തിന്റെ മുന്‍ധാരണയില്‍നിന്ന് ഉണ്ടാക്കുന്നതാണ്. പലതും സ്വയം കണ്ടെത്തിയ തെറ്റൊശരിയോ ആയ ഉത്തരത്തില്‍നിന്നുള്ളതാണ്. പല ചോദ്യങ്ങളും ആവര്‍ത്തനങ്ങളാണ്. ഉത്തരം നല്‍കാനുള്ള സൌകര്യത്തിനായി ചോദ്യങ്ങള്‍ക്ക് നമ്പര്‍ നല്‍കുകയും  ഖണ്ഡികയാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

അദ്ദേഹത്തിന്റെ ചോദ്യങ്ങളിലേക്ക്...

Ea Jabbar said...
['പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നിങ്ങള്‍ ചിന്തിക്കുന്നില്ലേ? : നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?; എന്നിങ്ങനെ നിരന്തരം യുക്തിചിന്തയുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നുണ്ട് കുര്‍ ആനില്‍ . ആ യുക്തി ഉപയോഗിച്ച് ഒരു ദൈവത്തിന്റെ സാന്നിധ്യം ബോധ്യപ്പെട്ട ഒരാള്‍ സ്വാഭാവികമായും അതേ യുക്തി ഉപയോഗിച്ച് ദൈവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കും. അതിനായി ചോദ്യങ്ങള്‍ ചോദിക്കും. അപ്രകാരം ചോദിക്കാവുന്ന ചില ലളിതമായ ചോദ്യങ്ങളാണ് യുക്തിവാദക്കാര്‍ ചോദിക്കുന്നത്.

(1)ദൈവം പ്രപഞ്ചം ഉണ്ടാക്കിയത് എന്തിന് ? (2)മനുഷ്യര്‍ ആരാധിക്കാന്‍ വേണ്ടിയാണോ? (3)മനുഷ്യന്റെ ആരാധന ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ട് ?. (4)സൃഷ്ടികളുടെ ആരാധനക്കായി വിലപേശുന്ന സ്രഷ്ടാവ് പരിപൂര്‍ണനാകുന്നതെങ്ങനെ?

(5)ആരാധന ഉദ്ദേശിച്ചാണു സൃഷ്ടി നടത്തിയതെങ്കില്‍ എല്ലാവരും ആരാധിച്ചുകൊണ്ടിരിക്കാന്‍ ഉതകുന്ന രീതിയില്‍ സൃഷ്ടിക്കാതെ ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി മനുഷ്യരെ ശിക്ഷിക്കാന്‍ ഇടവരുത്തുന്നതെന്തിന്‍?

(6) ദൈവത്തെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇതില്‍ ആരു പറയുന്നതാണു ശരി? (7) അതു തീരുമാനിക്കാന്‍ നാം എന്തു മാനദണ്ഡം സ്വീകരിക്കും? (8)ഏതു മതമനസരിച്ച് ദൈവത്തെ ആരാധിക്കണം? (9) ശരിയായ മതം ഏതെന്നു തീരുമാനിക്കാന്‍ എന്തു മാനദണ്ഡമാണു സ്വീകരിക്കുക? (10) യുക്തി കൊണ്ട് ഇതൊക്കെ എങ്ങനെ താരതമ്യം ചെയ്യും?

(11) ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, കാരുണ്യം, പൂര്‍ണത തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ ഒന്നും യുക്തിക്കു നിരക്കാത്തതായിരിക്കെ ദൈവങ്ങളെയും മതങ്ങളെയും പരസ്പരം താരതമ്യം ചെയ്തു ശരിയായത് തെരഞ്ഞെടുക്കാന്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത് ? (12) യുക്തി കൊണ്ട് താരതമ്യം ചെയ്താല്‍ ശരിയാകുമോ? ക്രിസ്തു ദെവപുത്രനാണെന്നു പറയുമ്പോള്‍ മുസ്ലിമിന് അതു യുക്തിക്കു നിരക്കാത്ത കാര്യമാണ്. എന്നാല്‍ ക്രിസ്ത്യാനിക്കങ്ങനെ വിശ്വസിക്കുന്നതില്‍ ഒരു യുക്തിരാഹിത്യവും ഇല്ല. ഹിന്ദുവിന് വിഗ്രഹത്തിനു മുമ്പില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മുസ്ലിമിന് മക്കയില്‍ നടക്കുന്ന വിഗ്രഹാരാധന യുക്തിസഹവും മറ്റേതൊക്കെ യുക്തിക്കു തീരെ യോജിക്കാത്തതും.

(13) മനുഷ്യരെല്ലാം ശരിയായ ഒരു ദൈവത്തെ വിശ്വസിച്ച് ആരാധിക്കണമെന്ന് ദൈവത്തിനാഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആ ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടുത്തിക്കൊടുക്കാതെ ദൈവം എന്തിന് ഒളിച്ചിരുന്ന് മനുഷ്യരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു?.

(14) മനുഷ്യര്‍ , തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യരുതെന്ന ശാഠ്യത്തോടെ ദൈവം പെരുമാറുന്നതെന്തിന്‍?

(15) മനുഷ്യര്‍ക്ക് ഈ വക കാര്യങ്ങളൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നല്‍കാതെ അവര്‍ക്കു പ്രത്യേക സന്ദേശങ്ങള്‍ ഇറക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കുന്നതെന്തു കൊണ്ട്?

(16) സന്ദേശവുമായി വരുന്ന അദൃശ്യജീവിയെ മറ്റാര്‍ക്കും കാണാന്‍ പറ്റാത്തതെന്തുകൊണ്ട്? (17) അയാള്‍ പാതിരാത്രി ആരും കാണാതെ വന്ന് സന്ദേശം കൊടുത്തു പോകുന്നതെന്തു കൊണ്ട്?.

(18) ലോകത്തെല്ലാ ഭാഷക്കാര്‍ക്കും മനസ്സിലാകുന്ന ഒരു രീതിയില്‍ ദൈവത്തിന്റെ സന്ദേശങ്ങള്‍ എന്തുകൊണ്ടയച്ചില്ല?.

(19) വിശ്വസിക്കാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടെല്ലാം ചെയ്തു വെച്ച ശേഷം അവിശ്വാസികളെ തീയില്‍ ഇട്ടു കരിക്കാന്‍ ഒരുങ്ങുത് എന്തുകൊണ്ട്? (20) ഇത്രയൊക്കെ ക്രൂരത ചെയ്യുന്ന ഒരു ദൈവത്തെ നീതിമാന്‍ എന്നെങ്ങനെ വിളിക്കും? (21) ഈ ദൈവം നാളെ വാക്കു പാലിക്കും എന്നും നീതി പ്രവര്‍ത്തിക്കും എന്ന് എങ്ങനെ പ്രതീക്ഷിക്കും?

(22) അവിശ്വാസികളെ സ്വര്‍ഗ്ഗത്തിലും വിശ്വാസികളെ നരകത്തിലും തള്ളിക്കൊണ്ട് ഈ ദൈവം മറ്റൊരു ക്രൂര നാടകം കൂടി ആവര്‍ത്തിക്കില്ലെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്തും?.

(23) ദൈവത്തെ കുറിച്ചുള്ള ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും യുക്തിക്കു നിരക്കുന്ന ഉത്തരം ഇല്ല എങ്കില്‍ യുക്തി ഉപയോഗിച്ചു ദൈവത്തെ കണ്ടെത്താന്‍ പറയുന്നതെന്തിന്?.

(24) ദൈവത്തെ കുറിച്ചുള്ള ഒരു കാര്യവും മനുഷ്യനു ചിന്തിച്ചാല്‍ മനസ്സിലാവുകയില്ലെങ്കില്‍ അങ്ങനെയൊരു ദൈവത്തെ നാം യുക്തി ഉപയോഗിച്ച് കണ്ടെത്തി യുക്തിയില്‍ പേറണം എന്നു പറയുന്നതിനെന്തറ്ത്ഥമാണുള്ളത്?

(25) യുക്തികൊണ്ടു മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്തതിന്റെ പേരില്‍ ഒരാള്‍ ഇതൊന്നും വിശ്വസിച്ചില്ല എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ കുറ്റവാളിയാകുന്നതെങ്ങനെ?

(26) വിശ്വാസവും അവിശ്വാസവും ഒരാള്‍ക്കു കരുതിക്കൂട്ടി ചെയ്യാന്‍ പറ്റാത്തതും അയാളുടെ നിയന്ത്രണത്തില്‍ പെടാത്തതുമായ ഒരു സംഗതിയാണെന്നിരിക്കെ ,അതെങ്ങനെയാസ്ണു കുറ്റവും പുണ്യവുമൊക്കെയാവുക?']
 11 hours ago
  • You, Abdu Raheem, നാസർ മഴവില്ല്, Adarsh Nilambur and 39 others like this.

    --------------------

    ഇത്രയുമാണ് ഇ.എ. ജബ്ബാറിന്റെ ചോദ്യങ്ങള്‍ തുടര്‍ പോസ്റ്റില്‍ ഇതിനുള്ള എന്റെ യുക്തിയില്‍ തോന്നിയ മറുപടികള്‍ പ്രതീക്ഷിക്കുക..

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review