ഫെയ്സ്ബുക്ക് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫെയ്സ്ബുക്ക് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 14, ബുധനാഴ്‌ച

നമസ്കാരം അത്ഭുതകരമായ ഒരു ആരാധന.

എത്ര ചിന്തിച്ചിട്ടും അല്ലാഹു എന്തിനു നിസ്കാരം മനുഷ്യന് നിര്‍ബന്ധമാക്കി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ചിന്തിക്കുന്തോറും അല്ലാഹു അങ്ങനെ ചെയ്തിരിക്കാന്‍ വഴിയില്ല എന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമാവുകയും ചെയ്യുന്നു. തന്നെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍ കേട്ട് സംപ്രീതനാകുവാന്‍ മാത്രം മൂഢനായി (simpleton) സര്‍വശക്തനെ ചിത്രീകരിക്കുന്നത് എത അബദ്ധമാണ്! ദൈവവും മനുഷ്യനും തമ്മിലുള്ള ഏറ്റവും സ്വകാര്യമായ സംവേദനമാണ് പ്രാര്‍ത്ഥന എന്ന് കരുതാനാണ്‌ എനിക്കിഷ്ടം. അത് കൂട്ടമായും പ്രകടനപരമായും സമയം നിശ്ചയിച്ചും ഉച്ചഭാഷിണി വെച്ചും ചെയ്യേണ്ട ഒരു നിര്‍ബന്ധിത കര്‍മമാക്കി മാറ്റിയതാണ് നിലവിലുള്ള നിസ്ക്കാരപ്രക്രിയയോട് ഇത്രയും മടുപ്പ് അനുഭവപ്പെടാന്‍ കാരണമെന്നും എനിക്ക് തോന്നുന്നു. നിസ്ക്കരിച്ചാല്‍ സ്വര്‍ഗ്ഗം ഇല്ലെങ്കില്‍ നരകം എന്ന് പറയുന്നത് ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കൊച്ചുകുട്ടികളോട് മിഠായി വാങ്ങി തരാം എന്ന് പറയുന്നതിന് തുല്യമല്ലേ? പണ്ട് ചേകന്നൂര്‍ മൗലവി ചൂണ്ടിക്കാണിച്ചത് പോലെ നിസ്ക്കാരത്തെക്കാള്‍ പതിന്മടങ്ങ്‌ പ്രാധാന്യം സക്കാത്തിനാണ് എന്ന പ്രബോധനം പൂര്‍ണമായും മറക്കുകയും മറയ്ക്കുകയും ചെയ്ത് ദൈനംദിന പ്രവൃത്തികള്‍ എല്ലാം നിസ്ക്കാരത്തോടു ബന്ധപ്പെടുത്തി "അസര്‍ നിസ്ക്കരിക്കാന്‍ പള്ളിയിലേക്ക് ഇറങ്ങിയപ്പോള്‍", "മഗ് രിബ് ബാങ്ക് കൊടുക്കുമ്പോള്‍" എന്നെല്ലാം മനപ്പൂര്‍വം സംഭാഷണത്തില്‍ തിരുകിക്കയറ്റി നിസ്ക്കാരത്തെ പ്രകടനപരമായ ഒരു അഭ്യാസമാക്കി മാറ്റുന്ന 'വിശ്വാസികള്‍' ഏറി വരുന്നത് കാണുമ്പോള്‍ അത്ഭുതവും ദു:ഖവും തോന്നുന്നു.
ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത, മതത്തെക്കുറിച്ച് പരിമിതവും ഉപരിപ്ലവവും ആയ ധാരണകള്‍ മാത്രമുള്ള എന്നെ പോലെ ഉള്ള പലരും ഇത്തരം ചിതറിയ ചിന്തകളും പേറി നടക്കുന്നുണ്ടാകുമെന്നാണു ഞാന്‍ കരുതുന്നത്.

ഫെയ്സ്ബുക്കില്‍ സയ്യിദ് അഷ്റഫ് ഹുസൈന്‍ ഈ പറഞ്ഞത് നാസര്‍ കുന്നും പുറത്തകടക്കമുള്ള യുക്തിവാദികള്‍ക്ക് വളരെ ഇഷ്ടപ്പെട്ടും.
· · · 13 hours ago

  • Naser Kunnum Purathu and 25 others like this.

    മാത്രമല്ല യുക്തിവാദിയായ ജബ്ബാര്‍ അനുബന്ധമായി പറഞ്ഞതും 13 പേര്‍ക്ക് ക്ഷ പിടിച്ചു.


    • Ea Jabbar നിത്യവും 50 നേരം നിസ്കാരം കിട്ടാന്‍ മനുഷ്യപ്രതിനിധികളായ പ്രവാചകന്മാരുമായി ഈ ദൈവം ബാര്‍ഗൈന്‍ ചെയ്തു ന്നാ പറേണേ ! ! ഒടുവില്‍ കച്ചോടം 5 ല്‍ ചുരുക്കി ! നിസ്കാരക്കൊതിയനായ പൊങ്ങച്ചക്കാരന്‍ !
      13 hours ago · · 13
ഇതിന് റമീസ് മുഹമ്മദ് പറഞ്ഞ മറുപടി.

Ramees Mohamed Odakkal ‎'നിശ്ചയമായും നമസ്കാരം വലിയ ബുദ്ധിമുട്ട് തന്നെ. ഭക്തന്മാര്‍ക്കൊഴികെ'-ഖുറാന്‍ . നമസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ അത് യഥാവിധി മനസ്സാന്നിധ്യത്തോടെ നിര്‍വഹിക്കുന്ന ഭക്തന്മാരോട് ചോദിക്കണം. ഓരോ തവണ നിസ്ക്കരിക്കുമ്പോഴും മനുഷ്യന്‍ ദൈവത്തോട് കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. അഞ്ചു നേരം നമസ്കരിക്കുന്നവന്റെ മനസ്സ് അഞ്ചു നേരം കുളിക്കുന്നവന്റെ ശരീരത്തെ പ്പോലെ ശുദ്ധമായിരിക്കും -പ്രവാചകന്‍)) .). അഞ്ചു നേരം മനസ്സാന്നിധ്യത്തോടെ നമസ്കരികുന്നവന് പാപം ചെയ്യാന്‍ കഴിയില്ല. അഥവാ ചെയ്‌താല്‍ തന്നെ അവന്‍ അതില്‍ പശ്ചാതപിക്കുന്നവന്‍ ആയിരിക്കും. പിന്നെ ബാങ്ക് കൊടുക്കലും സംഘ നമസ്കാരവും. അത് വിശ്വാസികളില്‍ കൂട്ടായ്മയും സമത്വവും വരുത്താനാണ്. ബാങ്ക് കൊടുത്താല്‍ രാജാവും വേലക്കാരനും ഒരുമിച്ചു നിന്ന് തോളോട് തോള്‍ ചേര്‍ന്ന് അല്ലാഹുവിന്റെ അടിമയായി നിന്ന് നമസ്കരിക്കുന്നു . പക്ഷെ ഇതൊന്നും ദൈവമില്ല എന്ന് പറഞ്ഞു നടക്കുന്നവരെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
5 hours ago · · 3

ഇത്രയുമായപ്പോള്‍ ഹദീസ് നിഷേധിയായും അതിലൂടെ ഖുര്‍ആന്‍റെ തന്നെ തോന്നിയ വ്യാഖ്യാനം നടത്തുന്ന ടിപ്പു കേരള എന്ന യുക്തിവാദിയുടെ നെടുങ്കന്‍ ചോദ്യങ്ങള്‍ ഇങ്ങനെ.

Tippu Kerala Ramees Mohamed Odakkal നമസ്കാരം തീര്‍ച്ചയായും ചീത്ത പ്രവര്‍ത്തി തടയും ??  തെറ്റ് പറ്റിയത് ആര്‍ക്കു ? ദൈവത്തിനോ അതോ നമസ്കരിക്കുന്നവര്‍ക്കോ ? ഇന്ന് വരെ നമസ്കരിക്കുന്നവന്‍ തെറ്റ് ചെയ്യാതിരുനിട്ടില്ല, നമസ്കാരം നില നിര്‍ത്തിയ ഒരു നാട്ടിലും കുറ്റവാളികള്‍ കുറഞ്ഞിട്ടില്ല .
അപ്പോള്‍ എന്താണ് നമസ്കാരം എന്ന് പറയുന്ന സല്ല ?
താങ്കളുടെ ഭാഷയില്‍ സല്ല എന്നതിന് തല്‍കാലം മല കയറ്റം എന്ന് അര്‍ഥം കൊടുക്കൂ അപ്പോള്‍ നിശ്ചയമായും മല കയറ്റം വലിയ ബുദ്ധിമുട്ട് തന്നെ. ഭക്തന്മാര്‍ക്കൊഴികെ

എന്താണ് സല്ല എന്ന് കണ്ടു പിടികൂ എനിട്ടവാം ചര്‍ച്ച.


വേദഗ്രന്ഥത്തില്‍  നമസ്കരിക്കാനുള്ള
കല്‍പനയൊന്നുമില്ല എന്നതാണ് ടിപ്പുകേരളയുടെ വിവരം. അദ്ദേഹം പറയുന്നതിങ്ങനെ. 

Tippu Kerala നമസ്കാരം വേദത്തില്‍ പറയാത്ത ഒരു കര്‍മം. അത് പുരോഹിത സൃഷ്ടി മാത്രം
എല്ലാ മതത്തിലും ഇത് പോലെ പല ആചാരം കാണും വേദങ്ങളും ആചാരങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ല. പുരോഹിതര്‍ക്ക് അവരുടെ സ്ഥാനമാനങ്ങള്‍ പണ്ട് മുതല്‍ തന്നെ കണ്ടു പിടിച്ച മാര്‍ഗങ്ങള്‍ ആണ് ആചാരം ആചാരത്തില്‍ അധിഷ്ടിതമാണ് മതങ്ങള്‍ അമ്പലത്തില്‍ പോകാത്ത ഹിന്ദു ഹിന്ദു വല്ല പള്ളിയില്‍ പോകാത്ത മുസ്ലില്‍ മുസ്ലിം അല്ല ചര്‍ച്ചില്‍ പോകാത്ത ക്രിസ്ത്യാനി ക്രിസ്ത്യാനി അല്ല . തീരുമാനം ആരുടേത് അന്വേഷിക്കുക അപ്പോള്‍ കണ്ടെത്തും അത് പുരോഹിതന്മാരുടെ വാക്കുകള്‍ മാത്രമാണ് എന്ന് വേദ ഗ്രന്ഥത്തില്‍ ഉണ്ടാവില്ല .


*************************************

ഫെയ്സ് ബുക്കില്‍നിന്ന് ഇത്രയും എടുത്തത് പൊതുവെ മതപരമായ വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകളില്‍ ഇപ്പോള്‍ ചര്‍ച ഏറെക്കുറെ നിന്ന് പോയിരിക്കുന്നു. ഫെയ്സ് ബുക്കില്‍ ലൈവായ ചര്‍ചയില്‍ ഇടപെടാനാണ് ഇപ്പോള്‍ മതവിമര്‍ശകര്‍ക്ക് താല്‍പര്യം. ഇതുകൊണ്ട് പല പ്രയോജനങ്ങളും കാണുന്നുണ്ട്. ഒന്ന് എന്തും വിളിച്ച് പറയാനുള്ള സൌകര്യം. ലൈവായി ചര്‍ച നടത്തുമ്പോഴുള്ള സുഖം, അരോപണമുന്നയിച്ച വിഷയത്തിന് തക്കമറുപടി പറഞ്ഞാല്‍ അതിനെ അവഗണിച്ച് പോസ്റ്റിനെ തന്നെ മുക്കാനുള്ള സൌകര്യം. ഇതൊന്നും ബ്ലോഗില്‍ ലഭ്യമല്ല ഇവിടെയുള്ള പോസ്റ്റുകള്‍ എപ്പോഴും സജീവമായി ഇവിടെ നിലനില്‍ക്കും. മറുപടി പറഞ്ഞ് കഴിഞ്ഞ ആരോപണങ്ങള്‍ ഇത്ര സജീവമായി ലഭ്യമാകുന്നത് യുക്തിവാദികള്‍ക്ക് തന്നെയാണ് ക്ഷീണം എന്നറിയാം.

എന്നാല്‍ നമസ്കാരത്തെക്കുറിച്ച് മുസ്ലിം നാമധാരികള്‍ക്കോ ഇസ്ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കോ ഇത്രയധികം തെറ്റിദ്ധാരണ ഒരു ഉപകാരവും ചെയ്യില്ല. അതിനാല്‍ ചില കാര്യങ്ങള്‍ ചുരുക്കി പറയേണ്ടി വന്നിരിക്കുന്നു.

ബഗ്ലാദേശ് 
എന്താണ് നമസ്കാരം എന്തിനാണ് നമസ്കാരം എന്താണതിന്റെ പ്രാധാന്യം എന്നീകാര്യങ്ങള്‍ വിശദീകരിക്കുന്ന ബ്രഹത്തായ ഗ്രന്ഥങ്ങള്‍ എല്ലാ ഭാഷയിലും ലഭ്യമാണ്. വളരെ അത്ഭുതകരമായ ഒരു ആരാധനയാണ് നമസ്കാരം. ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ചിട്ടയോടെ അത് നിര്‍വഹിച്ചുവരുന്നു. അതിന്റെ എല്ലാവിധ ചൈതന്യത്തോടെയും നിര്‍വഹിക്കുന്നുവെന്ന് എനിക്ക് വാദമില്ല. മറിച്ച് വാദമുണ്ട് താനും. കേവലം ചടങ്ങായി, ദൈവത്തിന് എന്തോ നല്‍കുന്നുവെന്ന ധാരണയിലാണ് മഹാഭൂരിപക്ഷവും അത് നിര്‍വഹിച്ച് വരുന്നത് എന്ന് തോന്നിപ്പോകാറുണ്ട്. പക്ഷെ അതിന് പരിഹാരം നമസ്കാരിക്കാതിരിക്കലല്ല നമസ്കാരം എന്താണ് എന്ന് മനസ്സിലാക്കലാണ്. അതിന് ഈ ചര്‍ചയുടെ തുടക്കം സഹായകമാകും എന്നതിനാല്‍ അതില്‍ പങ്കെടുത്തവരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

ഖുര്‍ആനിലൂടെ ദൈവം നേരിട്ട് നടത്തിയ കല്‍പനയില്‍ പെട്ടതാണ് നമസ്കാരം. അത് വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ല എന്നത് ഖുര്‍ആനെ സംബന്ധിച്ച അറിവില്ലായ്മയോ മനപ്പൂര്‍വമുള്ള കളവോ ആണ്. ഏതാനും സൂക്തം നോക്കുക.

'നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുവിന്‍. സ്വന്തം പരലോകഗുണത്തിനുവേണ്ടി മുന്‍കൂട്ടി പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ള നന്മകളെല്ലാം നിങ്ങള്‍ അല്ലാഹുവിന്റെ സമക്ഷം കണ്ടെത്തുന്നതാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കാണുന്നുണ്ട്.' (2:110)

'ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടുവിന്‍. നമസ്കാരം ഒരു ഭാരിച്ച കര്‍മംതന്നെയാകുന്നു. പക്ഷേ, ഒടുവില്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്നും അവങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്ന അനുസരണശീലരായ ദാസ•ാര്‍ക്ക് അത് ഒട്ടും ഭാരമല്ലതാനും.' (2:45,46)

ഇപ്രകാരം 70 ലധികം സ്ഥലത്ത് നേര്‍ക്ക് നേരെ നമസ്കാരത്തിനുള്ള കല്‍പന ഖുര്‍ആനില്‍ കാണാം. അഥവാ നമസ്കാരം വേദഗ്രന്ഥത്തിലില്ലാത്ത പുരോഹിത സൃഷ്ടിയല്ല എന്ന് ചുരുക്കം. എന്താണ് നമസ്കാരത്തിന്റെ ഫലമായി ഉണ്ടാവേണ്ടത് എന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ വായിക്കാം.

'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു.' (9:71)

ധര്‍മം കല്‍പിക്കലും അധര്‍മം നിരോധിക്കലും ഒരു വിശ്വാസിയുടെ ചുമതലയാണ് അത് യഥാവിധി നിര്‍വഹിക്കാന്‍ ആദ്യം അത്തരം തെറ്റില്‍നിന്ന് അകന്ന് നില്‍ക്കണം അതിന് നമസ്കാരം സഹായിക്കണം.

'നിനക്കു ദിവ്യബോധനത്തിലൂടെ ലഭിച്ച ഈ വേദം പാരായണം ചെയ്യുക. നമസ്കാരം നിലനിര്‍ത്തുക. നിശ്ചയം, നമസ്കാരം മ്ളേച്ഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാകുന്നു. ദൈവസ്മരണ ഇതിലുമേറെ മഹത്തരമത്രെ. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തും അല്ലാഹു അറിയുന്നുണ്ട്.' (29:45)

നമസ്കാരത്തില്‍നിന്ന് വിരമിച്ചുകഴിഞ്ഞാല്‍, പിന്നെ നിങ്ങള്‍ നിന്നും ഇരുന്നും കിടന്നും സദാ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങള്‍ നിര്‍ഭയരായിക്കഴിഞ്ഞാല്‍ നമസ്കാരം പൂര്‍ണമായിത്തന്നെ നിര്‍വഹിക്കുക. നമസ്കാരം സത്യവിശ്വാസികളില്‍ സമയബന്ധിതമായി ചുമത്തപ്പെട്ട ബാധ്യതയാകുന്നു. (4:103)

'നിങ്ങള്‍ നമസ്കാരത്തിനായി വിളിച്ചാല്‍ അവര്‍ അതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ബുദ്ധിയില്ലാത്ത ജനമാകുന്നു.' (5:58)

'അവരോടു പറയുക: `നിങ്ങളുടെ ധനം സ്വമനസ്സാലെയോ മനസ്സില്ലാതെയോ ചെലവഴിച്ചുകൊള്ളുക; എങ്ങനെയായാലും അത് സ്വീകരിക്കപ്പെടുന്നതല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അധര്‍മകാരികളാകുന്നു.` അവരുടെ ദാനങ്ങള്‍ തള്ളപ്പെടുന്നതിനുള്ള കാരണം, അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചതും നമസ്കാരത്തിനു ഹാജരാകുമ്പോള്‍ അലസരായി മാത്രം ഹാജരാകുന്നതും ദൈവികമാര്‍ഗത്തില്‍ വ്യയം ചെയ്യുമ്പോള്‍ വൈമനസ്യത്തോടെ മാത്രം വ്യയംചെയ്യുന്നതും അല്ലാതെ മറ്റൊന്നുമല്ല. അവരുടെ സമ്പത്തും പ്രതാപവും സന്താനസമൃദ്ധിയും കണ്ട് കൌതുകപ്പെടേണ്ടതില്ല. അവ മുഖേന ഐഹികജീവിതത്തില്‍തന്നെ അവര്‍ ശിക്ഷിക്കപ്പെടേണമെന്നും, സത്യനിഷേധികളായിക്കൊണ്ടുതന്നെ ജീവന്‍ വെടിയേണമെന്നുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്.' (9:53-55)

ഈ സൂക്തങ്ങളില്‍നിന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം കാര്യം മനസ്സിലാകും. എനിക്ക് മനസ്സിലായ കാര്യം ഇവിടെ പറയാം.

1. നമസ്കാരം സ്വയം ഒരു ലക്ഷ്യമല്ല. അത് നിര്‍വഹിക്കുന്നിതിലൂടെ ദൈവത്തിന് ഒന്നും ലഭിക്കാനുമില്ല.

2. നസ്കാരം സമയബന്ധിതമായി നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ്. ദൈവത്തെ സ്മരിക്കുന്നവനാകുക എന്നതാണ് അതിന്റെ ലക്ഷ്യം. ആ സ്മരണയിലൂടെ മ്ലേഛതയില്‍നിന്ന് അകന്ന് നില്‍ക്കണമെന്നും അധര്‍മകാരിയാകരുതെന്നും ദൈവം മനുഷ്യന് തൃപ്തിപ്പെടുന്നു.

3. ദൈവഭക്തിയില്ലാത്തവര്‍ക്ക് നമസ്കാരം ഭാരമായ സംഗതിയാണ്. നമസ്കാരത്തെ പരിഹസിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലമാണ് അത്.

4. അധര്‍മം ചെയ്യുന്നവര്‍ എത്ര സമ്പത്ത് ചെലവഴിച്ചാലും എത്ര നമസ്കരിച്ചാലും അതുകൊണ്ട് കാര്യമില്ല. കാരണം നമസ്കാരമല്ല അവരില്‍നിന്ന് അന്തിമമായി ഉണ്ടാവേണ്ടത്. മറിച്ച് നമസ്കാരം മുഖേന ധര്‍മനിഷ്ഠമായ മനസ്സാണ്.

5. നമസ്കരിക്കാത്തവര്‍ക്കും ദൈവം ഇഹലോകത്ത് അനുഗ്രഹം വാരിക്കോരി നല്‍കിയേക്കാം. പക്ഷെ അതില്‍ വഞ്ചിതനാകരുത്.

---------------------------
ഇത് മോസ്കോ.. 70 വര്‍ഷത്തിലധികം മതങ്ങളെ അടിച്ചമര്‍ത്തി യുക്തിവാദവും ദൈവനിഷേധവും പ്രചരിപ്പിച്ച രാജ്യത്തിന്റെ തലസ്ഥാനം. അവിടെ 2011 ല്‍ നടന്ന ഈദുല്‍ ഫിതര്‍ എന്ന ചെറിയപെരുന്നാളിന്റെ സംഘനിസ്കാരം നേരിട്ട് കാണുക.




2012 ഫെബ്രുവരി 19, ഞായറാഴ്‌ച

മതം പ്രചരിപ്പിക്കുന്നവന്‍ കുഴപ്പക്കാരന്‍ ?

അഭിലാഷ് എന്ന ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ചെന്ന രണ്ട് ഇസ്ലാമിക പ്രവര്‍ത്തകരുമായുള്ള സംഭാഷണം അഭിലാഷിന്റെ വാക്കുകളിലൂടെ തന്നെ ഫെയ്സ് ബുക്കിലൂടെ വായിക്കാന്‍ സാധിച്ചപ്പോള്‍ ഒരു പുതുമ തോന്നി. അതിലൊരു ഭാഗം ഇവിടെ എടുത്ത് ചേര്‍ക്കുന്നു. ഈ സംഭവം ഉയര്‍ത്തിയ ചിന്തകളും അതോടൊപ്പം പങ്കുവെക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലിരിക്കുമ്പോള്‍ രണ്ടു ശുഭ്ര വസ്ത്ര ധാരികള്‍ വീട്ടില്‍ വന്നു. "വീടുപണി നടക്കുകയാനല്ലേ? ഇപ്പൊ വീട് പണി നടത്താന്‍ എന്താ ബുദ്ധിമുട്ട്? " എന്ന് പറഞ്ഞുകൊണ്ട് വീട്ടില്‍ കേറി. "അതെ . കൂലി വളരെ കൂടുതല്‍ തന്നെ. ഇരിക്കൂ" ഞാന്‍ പറഞ്ഞു. അവര്‍ ഇരുന്നു. "വായിക്കാറുണ്ടോ"  ഒരാള്‍ ചോദിച്ചു. "മുന്‍പൊക്കെ വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അങ്ങനെ സമയം കിട്ടാറില്ല" ഞാന്‍ പറഞ്ഞു. "ഇസ്ലാമിനെ പറ്റി വായിച്ചിട്ടുണ്ടോ"   അയാള്‍ വീണ്ടും ചോദിച്ചു. "കുറച്ചൊക്കെ. കുര്‍ ആന്‍ പരിഭാഷ വായിച്ചിട്ടുണ്ട്. പിന്നെ ചില പുസ്തകങ്ങളും കൂടാതെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗും വായിച്ചിട്ടുണ്ട്." ഞാന്‍ മറുപടി പറഞ്ഞു. അവര്‍ രണ്ടു പേരും മുഖത്തോടു മുഖം നോക്കി. "ജബ്ബാര്‍ മാഷ്‌ എന്ന് പറഞ്ഞാല്‍?" "അറിയില്ലേ? മലപ്പുറത്തുള്ള ജബ്ബാര്‍ മാഷ് " ഞാന്‍ അവരോടു ചോദിച്ചു. അതേതാ ഞമ്മള്‍ അറിയാത്ത ഒരു ജബ്ബാര്‍ മോയ്ല്യാര്‍ എന്ന മട്ടില്‍ അവര്‍ പിന്നെയും നോക്കി. "യുക്തിവാദിയാ" ഞാന്‍ പറഞ്ഞു. .......

പ്രായമുള്ള കാക്ക തന്നെയാണ് സംസാരിക്കുന്നത്. "അപ്പൊ ഇസ്ലാം ഒരു ജീവിത ദര്‍ശനം അവതരിപ്പിക്കുന്നുണ്ട്. അതെന്താണെന്ന് വെച്ചാല്‍ ഈ പ്രപഞ്ചമൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്നത് ദൈവമാണ്. ആ ദൈവത്തെ അനുസരിച്ച് ജീവിക്കെണ്ടാവര്‍ ആണ് നമ്മള്‍. അതിനു വേണ്ടിയാണ് 1400 കൊല്ലം മുന്‍പ് ദൈവം പ്രവാചകന് കുര്‍ആന്‍ ഇറക്കിക്കൊടുത്തത്. ഇസ്ലാം അതിനു മുന്‍പേ ഉണ്ട് അത് വേറെ കാര്യം".


അതിനു മുന്‍പ് ഇസ്ലാം എവിടെയാണ് ഉണ്ടായിരുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദേഹം എന്നോട് ദൈവം ആദ്യമായി സൃഷ്ടിച്ചത് ആദത്തെയും ഹവ്വയെയും ആണ് എന്ന് പറഞ്ഞു. ഞാന്‍ അങ്ങനെ ദൈവം രണ്ടു മനുഷ്യരെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പൊ നിങ്ങള്‍ പരിണാമമാണോ വിശ്വസിക്കുന്നത് എന്നെന്നോട് ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ പലതും പറഞ്ഞു ദൈവം ഒന്നെയുണ്ടാകൂ എന്ന് പറഞ്ഞു. രണ്ടുണ്ടായാല്‍ എന്താ കുഴപ്പം എന്ന് ഞാനും ചോദിച്ചു.

രണ്ടുണ്ടായാല്‍ അവര്‍ തല്ലുകൂടും എന്ന് പറഞ്ഞു. എങ്ങനെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു."അതായത് ഒരു സ്കൂളിനു രണ്ടു ഹെഡ് മാസ്റെര്മാര്‍ ഉണ്ടായാല്‍ അവര്‍ തമ്മില്‍ അടിയുണ്ടാവില്ലേ? അതുപോലെ ഒരു ദൈവം ഇപ്പോള്‍ മഴ വേണമെന്നും മറ്റേ ദൈവം ഇപ്പോള്‍ വെയില്‍ വേണമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യും? " കാക്ക വളരെ കുടുക്കുന്ന ചോദ്യമാണ് എന്ന മട്ടില്‍ ചോദിച്ചു.

"ദൈവം മനുഷ്യരെപ്പോലെ അടികൂടുന്നവരാനെന്നു നിങ്ങളോടാര് പറഞ്ഞു? ദൈവങ്ങള്‍ ഉണ്ടെങ്കില്‍ അടികൂടില്ല. കൂടിയാല്‍ അത് ദൈവങ്ങളല്ല . മനുഷ്യന്റെ നിലവാരത്തില്‍ ദൈവത്തെ സംകല്‍പ്പിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണത് " എന്ന് ഞാന്‍ പറഞ്ഞു.

ആ കാര്യത്തില്‍ ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഇത് സമ്മതിച്ചില്ലെങ്കില്‍ ചര്‍ച്ച മുന്നോട്ടു പോവില്ലെന്നായി കാക്ക . ഇത് സമ്മതിച്ചു തന്നിട്ട് മുന്നോട്ടു പോകാനാവില്ലെന്ന് ഞാനും പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും തൊട്ട് തൊട്ട് ജീവിച്ചാലും ചാനലും പത്രങ്ങളും ഇന്‍റര്‍നെറ്റ് മീഡികളും ഇടതടവില്ലാതെ വിശകലനം ചെയ്താലും തന്റെ സുഹൃത്തിന്റെ മതവിശ്വാസത്തെക്കുറിച്ച് സാമാന്യഅറിവ് പോലും ആര്‍ജിക്കുന്നതില്‍ നാം പൊതുവെ പരാജയപ്പെടുന്നു. മതങ്ങളെക്കുറിച്ച് എന്തിനറിയണം, ഒരോരുത്തരും തങ്ങള്‍ ജനിച്ച മതമേതായാലും അതിന്റെ ആത്മീയ വശത്തെ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതി, അഥവാ വ്യക്തി തലത്തിനപ്പുറം മതത്തിന് ഒരു ഇടവും നല്‍കേണ്ടതില്ല. ഇതാണ് പൊതുവെ സ്വീകാര്യമായ ധാരണ.

ആരെങ്കിലും മതം പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവന്‍ സങ്കുചിതവാദിയാണ്, നാട്ടില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവനാണ്, അതുതന്നെയാണ് വര്‍ഗീയത എന്ന രൂപത്തിലൊക്കെയാണ് ഫെയ്സ് ബുക്കില്‍ ഈ പോസ്റ്റിനെ തുടര്‍ന്ന് വന്ന ചര്‍ചയില്‍ മുഴച്ച് നിന്നത്. മത പ്രബോധകരുടെ ലക്ഷ്യം ഒരിക്കലും ദൈവത്തിന്റെ പ്രീതിയോ തന്റെ സഹോദരങ്ങളോടുള്ള ഗുണകാംക്ഷയോ ആയിരിക്കുകയില്ലന്നും. അത് മുഖേന ലഭിക്കുന്ന ഭൌതിക സമ്പാദ്യം മാത്രമായിരിക്കുമെന്നും ചിലര്‍ ഉറച്ച് വിശ്വസിക്കുന്നു.
Abdu Raheem: യഥാര്‍ത്ഥത്തില്‍ ഈ മതം മാറ്റാന്‍ നടക്കുന്നത് ഉപരിപ്ലവമായ ഒരു പ്രവര്‍ത്തനം മാത്രം. ഇതിന്റെ പുറകില്‍ ലഭിക്കുന്ന ഭീമാമായ ഫണ്ട് ആണ് ഇതിന്റെ പ്രധാന പ്രചോദനം..!!!
ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് എനിക്ക് ഇങ്ങനെ പറയേണ്ടി വന്നു.

Abdul Latheef:
ഈ പ്രബോധന ശൈലി അടച്ചുപൂട്ടിയ സമുദായങ്ങളില്‍ നടക്കേണ്ടുന്ന മഹത്തായ ഒരു കര്‍മമാണ്. അതിനെ ആ നിലക്ക് തന്നെ സ്വാഗതം ചെയ്യും എന്നാണ് ഫ്രീതിങ്കര്‍ എന്ന് ഗ്രൂപില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തോ ഗുരുതരമായ പാതകം ചെയ്തുവെന്ന രൂപത്തില്‍ ഇതിനോട് പ്രതികരിക്കുന്നവര്‍ ബുദ്ധിയുടെ മഹത്വം മനസ്സിലാക്കിയിട്ടു തന്നെയാണോ എന്ന് ഞാന് സംശയിക്കുന്നു.

തനിക്ക് തോന്നുന്ന വിശ്വാസം വെച്ച് പുലര്‍ത്താനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൌലികാവകാശമാണ്. ഭരണഘടന ആ നിലക്ക് തന്നെയാണ് അതിനെ കാണുന്നത്. ഇവിടെയുള്ളവരൊക്കെ അത് ചെയ്യുന്നുണ്ട്. ജബ്ബാര്‍ മാഷടക്കം.  ഇസ്ലാം ശരിയല്ല എന്ന് മാത്രമേ അദ്ദേഹത്തിന് പ്രചരിപ്പിക്കാനാവുന്നുള്ളൂവെന്നത് അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണത്തിന്റെ ദൌര്‍ബല്യമാണ് കാണിക്കുന്നത്. അതേ പ്രകാരം ആര്‍.എസ്.എസ് കാരും അവര്‍ക്ക് നല്ലതെന്ന് കരുതുന്ന കാര്യങ്ങള്‍ പറഞ്ഞുനോക്കുന്നുണ്ട്. ഞാന്‍ പറയുന്നത് ഇതൊക്കെ നടക്കണം എന്നതാണ്.
വിദ്വേഷം മനസ്സില്‍ കൊണ്ടുനടക്കുന്ന വിഷമനസ്സുകള്‍ക്ക് ഇപ്രകാരം സംവദിക്കാനാവില്ല. അത് അവരുടെ വിദ്വേഷം അലിയിച്ച് കളയും എന്നത് തന്നെയാണ് കാരണം. മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവാണ് എന്നത് പതിര് കളഞ്ഞ പഴഞ്ചൊല്ലാണ്. അതില്‍ മതങ്ങളും മതവിഭാഗങ്ങളുമൊക്കെ പെടും. മതപരമായ അജ്ഞത സ്വന്തം മതത്തെക്കുറിച്ചും അന്യന്റെ മതത്തെക്കുറിച്ചും ഉള്ള ആളുകളാണ് വികാര ജീവികളായി മാറുന്നത്. ചിലരുടെ ധാരണ ഇത് പാരത്രിക പ്രതിഫലം ഉദ്ദേശിച്ചൊന്നുമല്ല എന്നാണ്. ഇവര്‍ ഭൌതികവാദികളായിരിക്കും. ഒരു പക്ഷെ ഇവരുടെ അതേ രൂപത്തില്‍ മറ്റുള്ളവരെയും അളക്കുന്നതിന്റെ ഫലവുമാകാം.

സത്യത്തില്‍ ചിന്തിച്ചു നോക്കുക. ഒരു മനുഷ്യന്‍ തന്റെ സഹജീവിയോട് കാണിക്കുന്ന അങ്ങേ അറ്റത്തെ ഗുണകാംക്ഷയല്ലേ താന്‍ മനസ്സിലാക്കിയ സത്യം അപരനുമായി പങ്കുവെക്കുക എന്നത്. ഇത് ചെയ്യാതിരിക്കുന്നതല്ലേ കാപട്യവും അനീതിയും.

ഇസ്ലാം ശരിയല്ല എന്ന് പറയുന്നതില്‍ എന്തോ ഒരു നന്മയുണ്ട് എന്ന് ജബ്ബാര്‍ മാഷ് മനസ്സിലാക്കുന്നതല്ലേ അദ്ദേഹത്തിന്റെ പ്രബോധനത്തിന് (അത് നെഗറ്റീവാണെങ്കിലും) ന്യായം നല്‍കുന്നത്.

അതേ സമയം ബോധ്യമാകാത്ത ഒരാളെ മതംമാറ്റാന്‍ ശ്രമിക്കുക എന്നത് ഒരിക്കലും സ്വാഗതാര്‍ഹമായ ഒന്നല്ല. പ്രലോഭനം കൊണ്ടായാലും ഭീഷണികൊണ്ടായാലും ഇത് തിന്മയും അക്രമവും തന്നെ. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണത്. അതേ സമയം തനിക്ക് നന്മയും സത്യവുമാണെന്ന് ബോധ്യമായ കാര്യം അപരരുടെ മുന്നില്‍ മറച്ചുവെക്കുന്നത് കടുത്ത തിന്മയും അനീതിയുമാണ്. രാഷ്ട്രീയപാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, മതനിഷേധത്തിലേക്കും ക്ഷണിക്കാം എന്നാല്‍ മതത്തിന്റെ ധാര്‍മിക സദാചാര മൂല്യങ്ങളോ അതിന്റെ വിശ്വാസാദര്‍ശങ്ങളോ പരിചയപ്പെടുത്താന്‍ പാടില്ല അപ്രകാരം സംഭവിച്ചാല്‍ അത് വര്‍ഗീയത ഇളക്കി വിടും തുടങ്ങിയ വാദങ്ങള്‍ സത്യസന്ധമല്ല. ഇരട്ടത്താപ്പും ആളുകളുടെ കണ്ണില്‍ പൊടിയിടലുമാണ്. മതംമാറ്റം നിരോധിക്കുന്നത് എന്തോ വലിയ സുകൃതമാണ് എന്ന് ധരിക്കുന്നവരുണ്ട്. സ്വന്തത്തിനും അപരര്‍ക്കും ചിന്താസ്വാതന്ത്ര്യം തടയുന്നതിനപ്പുറം അതിന് വല്ല മാനവുമുണ്ടോ.


മനുഷ്യരുടെ വിശ്വാസവും അവരുടെ കര്‍മവുമൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന മിഥ്യബോധമാണ് ഇത്തരം കാര്യങ്ങളില്‍ ഒരു വിഭാഗം ഇത്തരം തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് പിന്നില്‍ . സ്വന്തം മതത്തില്‍ നിന്ന് പുറത്ത് പോകുന്നത് ഏതെങ്കിലും വിശ്വാസിസമൂഹം ഭയപ്പെടുന്നുണ്ടെങ്കില്‍ (ആ ഭയപ്പാട് ന്യയീകരിക്കപ്പെടാം കാരണം തങ്ങളുടെ മതത്തില്‍നിന്ന് മാറുന്നതോടെ അവര്‍ തിന്മയില്‍ പെട്ടുപോകുന്നുവെന്നോ പരലോക മോക്ഷം നഷ്ടപ്പെടുത്തുന്നുവെന്ന് ചിന്തിക്കുന്നത് കൊണ്ടോ ആണത്)   അവര്‍ ചെയ്യേണ്ടത് തങ്ങളുടെ അനുയായികള്‍ക്ക് യുക്തിപൂര്‍വം തങ്ങളുടെ വിശ്വാസത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ്.

തികച്ചും ഭൌതികാവശ്യത്തിനുള്ള രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ നാം സൌകര്യാനുസരണം മാറുന്നത് പോലെ തന്നെ മനുഷ്യന്റെ ആത്മീയതയും ഭൌതികതയും പാരത്രികജീവിത്തെയും ഉള്‍കൊള്ളുന്ന മതവിശ്വാസവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മനുഷ്യന്‍ സ്വതന്ത്രനാണ് എന്ന് പറയുന്നതില്‍ ഒര്‍ഥവുമില്ല.

2011 സെപ്റ്റംബർ 27, ചൊവ്വാഴ്ച

നടൻ സലീം കുമാറും അലവിക്കുട്ടിക്കായുടെ ഹജ്ജും.

ഈ വർഷം കേരളത്തിൽനിന്ന് ഹജ്ജിന് പോകുന്നവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി അലവിക്കുട്ടിക്കയാണത്രേ. ഇത്തരത്തിലൊരു പോസ്റ്റിന് എന്താ ഇവിടെ കാര്യം എന്ന ഒരു സംശയമുണ്ടാവും. കാര്യമുണ്ട് ഇവിടെയാണ് പ്രശ്നം...  'ഞായറാഴ്ച രാവിലെ ഹജ്ജ് ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും ഇപ്പോള്‍ പറയാനാവില്ലെന്ന്.'

വാർത്ത പൂർണമായി കാണുക...


കൊണ്ടോട്ടി: അലവിക്കുട്ടി ഇന്നോളം ഒരു സിനിമ കണ്ടിട്ടില്ല. ഇനി കാണാനാഗ്രഹിക്കുന്നുമില്ല. പക്ഷേ, മലയാള സിനിമയിലെ മികച്ച നടന്‍ അലവിക്കുട്ടിയുടെ ഭാഗ്യതാരമായിരിക്കുകയാണ് 'ഭരത് സലിംകുമാര്‍.' അദ്ദേഹമാണ് അലവിക്കുട്ടിയുടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മുഴുവന്‍ ചെലവും വഹിക്കുന്നത്. കോഡൂര്‍ കോപ്പിലാക്കല്‍ വലിയാട്ട് അലവിക്കുട്ടി (71) ഹജ്ജിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. അഞ്ച് പെണ്‍മക്കളുടെയും വിവാഹത്തിനുശേഷം തുടങ്ങിയ ആഗ്രഹമാണ്.

കൂലിപ്പണിയില്‍നിന്നും യതീംഖാന റിസീവര്‍ ജോലിയില്‍നിന്നുമെല്ലാം മിച്ചംവെച്ച് ഇതിനുവേണ്ടി തുക സ്വരൂപിക്കുന്നുമുണ്ട്. സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ച്, കൈയില്‍ കരുതിയിരുന്ന 31,000 രൂപ അടച്ചസമയത്താണ് സലിംകുമാര്‍ അലവിക്കുട്ടിക്ക് ഭാഗ്യ'താര'മായത്. ഹജ്ജ് എന്ന പുണ്യത്തിനുവേണ്ടി ജീവിതത്തിലുടനീളം കഷ്ടപ്പെടുന്ന ഒരാളുടെ കഥയ്ക്ക് അഭ്രപാളിയില്‍ ജീവന്‍പകര്‍ന്ന സലിംകുമാറിന്റെ വലിയ ആഗ്രഹമായിരുന്നു ഒരാളെ ഹജ്ജിനയക്കുക എന്നത്. സലിംകുമാര്‍ 200 പേരെ നറുക്കിട്ടെടുത്താണ് അലവിക്കുട്ടിയെ തിരഞ്ഞെടുത്തത്.

അലവിക്കുട്ടി ബാങ്കിലടച്ച 31,000 രൂപയും സലിംകുമാര്‍ തിരിച്ചുനല്‍കി. മറ്റ് മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന് ഏല്‍ക്കുകയുംചെയ്തു. ഒക്ടോബര്‍ നാലിനാണ് ഇദ്ദേഹം ഹജ്ജിന് പുറപ്പെടുന്നത്. ഞായറാഴ്ച രാവിലെ ഹജ്ജ് ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും ഇപ്പോള്‍ പറയാനാവില്ലെന്ന്.
--------------------
ഈ വാർത്തയിൽ ഇസ്ലാം വിമർശകർക്ക് ഇഷ്ടപ്പെട്ടത് ആവസാനം വാചകമാണ്. അതുവെച്ച് ഏതാനും ഇസ്ലാം വിമർശകരുടെ അഭിപ്രായം പ്രകടനം നോക്കൂ......
നാസർ മഴവില്ല് സലീം കുമാരിന്റെ പണം കൊണ്ട് ഹജ്ജ് ചെയ്യുന്ന ആളോട് സലീംകുമാറിനു വേണ്ടി പ്രാർത്ഥിക്കില്ലയോ എന്ന ചോദ്യത്തിനു കിട്ടിയ മറുപടി തികച്ചും നിരാശാജനകമായിപ്പോയി. അതൊന്നും ഇപ്പോൾ പറയാനാവില്ലെന്ന്4 hours ago · · 7 people


George Mathews കൊള്ളാം അവിടെ പോയി കാഫിരിനു വേണ്ടി പ്രാര്‍ത്തിച്ച്ചാല്‍ ആപ്പീസ് പൂട്ടും. പിന്നെ സ്വര്‍ഗത്തിന്റെ പടി കാണേണ്ടി വരില്ലാ.2 hours ago · · 3 people
  • Vadakkan Hassan തീര്‍ച്ചയായും സലീം കുമാറിനു വേണ്ടി പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിനു സന്‍മാര്‍ഗ്ഗത്തിലാക്കി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ എന്ന്.
    about an hour ago · · 2 people
  • George Mathews പക്ഷെ കലിമ ചോല്ലിയിട്ടില്ലല്ലോ ?
    about an hour ago ·
  • Arun Kartha സന്മാര്‍ഗം കൈ വെട്ടല്‍ ആണോ/
    about an hour ago · · 1 person
  • Vadakkan Hassan അങിനെ പ്രാര്‍ത്ഥിക്കാന്‍ കലിമ ആവശ്യം ഇല്ല
    about an hour ago ·
  • Vadakkan Hassan സന്‍മാര്‍ഗ്ഗം എന്നാല്‍ നേരായ മാര്‍ഗ്ഗം എന്നാണ്. കൈവെട്ടല്‍ എന്നൊരര്‍ത്ഥം അതിനുള്ളതായി അറിയില്ല.
    about an hour ago ·


എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഇസ്ലാം വിമർശനമായി ഇപ്പോൾ തുടങ്ങിയ ഈ ചർച ഇനി മുഹമ്മദ് നബിയുടെ ക്രൂരതയിലും അസഹിഷ്ണതയിലൂടെയും വിവാഹത്തിലൂടെയും കടന്നുപോയി 200 ഉം 300 ഒക്കെ കമന്റുകളാകും.


ഈ വിഷയകവുമായി ബന്ധപ്പെട്ട യഥാർഥ പ്രശ്നം എന്താണ്. അവിടെ ഞാൻ നൽകിയ കമന്റ് തന്നെ ഇവിടെയും നൽകുന്നു.


  • Abdul Latheef അദ്ദേഹം അതുതന്നെയാണ് പറഞ്ഞതെങ്കിൽ മാധ്യമ പ്രവർത്തകർ പ്രതീക്ഷിച്ച ഉത്തരം ലഭിച്ചുവെന്നാണ് മനസ്സിലാക്കുന്നത്.

    സലീം കുമാറിന്റെ മഹാമനസ്കതയും വഴിഞ്ഞൊഴുക്കുന്ന കാരുണ്യവും നാം എല്ലാവരും അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്തതാണ്. അത്രയും കരുണയുള്ളവർക്ക് ദൈവം തന്റെ സന്മാഗം കാണിക്കാതിരിക്കില്ല. അദ്ദേഹത്തിന് കൂടുതൽ നന്മ ചെയ്യാനും ഇഹലോക ജീവിതത്തിൽ സന്മാർഗമാകുന്ന വെളിച്ചം ലഭിച്ച് പരലോകത്ത് പാപമോചനവും പ്രതിഫലവും ദൈവം നൽകി അനുഗ്രഹിക്കുമാറാകട്ടേ...

    41 minutes ago · · 2 people

  • Prashanth Menon രാജീവേ, ദേ ലത്തീഫും മറുകണ്ടം ചാടി കേട്ടോ .. ഈ കട ഇനി പൂട്ടിക്കോ
    38 minutes ago ·

  • Abdul Latheef സാധാരണ ഗതിയിൽ മുസ്ലിംകളാണ് ഹജ്ജിന് പോകുന്നവർ മക്കയിൽ വെച്ച് പ്രാർഥിക്കാൻ ആവശ്യപ്പെടാറ്. ഇവിടെ തികച്ചും വ്യത്യസ്ഥമായ ഒരു ആവശ്യം വന്നപ്പോൾ ഇസ്ലാമിക നിയമത്തിന്റെ സൂക്ഷമ വശങ്ങൾ അറിയാത്ത ഒരു പാമരൻ അത് പിന്നീട് തീരുമാനിക്കും എന്ന് പറഞ്ഞത് വലിയ കാര്യമായി ആഘോഷിക്കുന്നത് മാത്രം മതി യുക്തിവാദികളെന്ന് പറയുന്നവരുടെ നീതിബോധം മനസ്സിലാക്കാൻ.

    വെറും ഒരു സലീം കുമാറിന് വേണ്ടിമാത്രമല്ല. ഇവിടെയുള്ള കടുത്ത വിദ്വേഷവും വെറുപ്പും ശത്രുതയും പേറുന്ന സംഘികൾക്ക് വരെ ആത്മാർഥമായി ഇവിടെയുള്ള മുസ്ലിം സുഹൃത്തുക്കൾ പ്രാർഥിക്കാറുണ്ട്.

    പ്രവാചകനെ ത്വായിഫിൽ നിന്ന് കല്ലെറിഞ്ഞോടിച്ചവർക്ക് അതിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ ഉടനെ പ്രാർഥിക്കുകയാണ് പ്രവാചൻ ചെയ്തത്.

    സത്യവിശ്വാസികൾക്ക് പ്രാർഥിക്കുന്നത് പോലെയോ അതിനേക്കാളെറെയോ പ്രാർഥന അർഹിക്കുന്നവരാണ് നിഷേധികളും. പക്ഷെ സത്യം ബോധ്യപ്പെട്ടിട്ടും നിഷേധിക്കുന്നവർക്ക് പാപമോചനത്തിന് വേണ്ടി പ്രാർഥിച്ചാൽ അത് സ്വീകരിക്കപ്പെടുകയില്ല എന്ന ഒരു വചനം ഖുർആനിൽ കാണാം. അത് തിച്ചുകച്ചും ന്യായമാണല്ലോ. ദൈവത്തെയും പരലോകത്തെയും നിഷേധിക്കുന്നവർക്ക് പ്രാർഥിക്കാത്തതെങ്ങനെയാണ് അവർ പരാതിയായി ഉന്നയിക്കുക.

    34 minutes ago · · 1 person

  • Subhash J George സാധാരണ നീതി ബോധമുള്ള ഒരാള്‍ക്ക്‌ , ഒരു അന്യ മതസ്ഥന്‍, അതും തനിക്കു സഹായം ചെയ്യുന്ന ഒരാള്‍ അയാള്‍ക്ക്‌ വേണ്ടി പ്രാര്തിക്കണം എന്ന് പറയുമ്പോള്‍ അതിനും നിയമം നോക്കണം എന്ന് പറയേണ്ടി വരുമോ...? അങ്ങനെ പറയേണ്ടി വന്നാല്‍ ആ പാമരന്റെ മനസ്സില്‍ ഇങ്ങനൊരു സംശയം എന്ത് കൊണ്ട് വന്നു എന്നതാണ് നോക്കേണ്ടത്.
    31 minutes ago ·

  • Prashanth Menon ലതീഫെ , അങ്ങനെ പറഞ്ഞതല്ല ഇവിടത്തെ വിഷയം.. രാജീവ്‌ സൂചിപ്പിച്ചത് മറ്റൊന്നാണ്.. ഇങ്ങനെ മറ്റൊരാളുടെ സഹായം കൊണ്ട് ഹജ്ജിനു പോകരുതെന്ന് പറയുന്ന ഒരു പോസ്റ്റ്‌ ഉണ്ടായിരുന്നു മുമ്പിവിടെ .. സലിം കുമാറിന്റെ ഈ വാഗ്ദാനം ഒരു മുസ്ലിമും സ്വീകരിക്കുഗയില്ല എന്ന് ആ സമയത്ത് അഭിപ്രായമുയര്‍ന്നു.. അതിനു കടക വിരുദ്ധമായി സംഭവിച്ചു എന്നതാണ് ഈ പോസ്ടിനാധാരം..
    27 minutes ago ·

  • Abumiyan Gujarat muslim allathavark vendiyum muslimkal prarthikarund .......mUHMMED NABIYUM ....MTTU ELLLA AULIYAKKALUM ITHU CHEYYARUNDU ....AYAL ORU PAVAM ...NADAN ...VERUTHE VITTODE AA PAAVATHINE .....
    27 minutes ago ·

  • Abumiyan Gujarat ITHOKKEYANU YUKTHIVADIKALUDE VALIYA POINTS /''''HAHAHAHA
    26 minutes ago ·

  • Abdul Latheef നടൻ സലിം കുമാർ ഈ രംഗത്ത് നേരിട്ട 'പ്രതിസന്ധി' അദ്ദേഹം കാര്യം കൂടിയാലോചിക്കാതെ ചെയ്തിന്റെ ഫലമായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് അങ്ങനെ തന്നെ അത് സ്വീകരിക്കുന്നത് തടസ്സമുണ്ട് എന്നാണ് എന്റെ അന്നത്തെ നിഗമനം. കാരണം ഇത് നാസർ സൂചിപ്പിച്ചപോലെ ഇരന്നും കടം വാങ്ങിയും നിർവഹിക്കാൻ കൽപിക്കപ്പെട്ട ആരാധനയല്ല. അതുകൊണ്ട് അതിന് നിശ്ചയിച്ച പരിതികൾ പാലിക്കേണ്ടതുണ്ട്. ഇപ്പോൾ ഇത് എങ്ങനെ നടന്നുവെന്ന് ചോദിച്ചാൽ നടൻ സലീം കുമാർ ഒരാൾക്ക് ഹജ്ജിന് പോകാനുള്ള സംഖ്യ ഗവൺമെന്റിൽ അടക്കുകയും തെരഞ്ഞെടുക്കപ്പെട്ട 200 പേരിൽ ഏറ്റവും അർഹനെ കണ്ടത്തുകയുമായിരുന്നു. ഇവർ സ്വന്തം പണം ഉപയോഗിച്ച് ഹജ്ജിന് പോകാൻ തീരുമാനിച്ചവരാണ്. ഇവരിലൊരാളെ നടൻ നൽകിയ പണം നൽകി ഗവൺമെൻറ സഹായിക്കുന്നുവെന്ന് മാത്രം. അപ്രകാരം സ്വീകരിക്കുന്നതിൽ തടസ്സമൊന്നുമില്ല. അതാണ് ഇവിടെ സംഭവച്ചത്. വളരെ പ്രയാസപ്പെട്ടാണ ഇദ്ദേഹം ഹജ്ജിനുള്ള പണം കണ്ടെത്തിയത് എന്നതാണ് ഇദ്ദേഹത്ത തെരഞ്െടുക്കാനുള്ള കാരണം.

    ഇതിലൊന്നും യുക്തിവാദികൾക്കും ഇസ്ലാം വിമർശകർക്കും തുള്ളിച്ചാടാൻ ഒന്നുമില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അവരുടെ മനസ്സ് വളർന്നിട്ടില്ല എന്ന് മാത്രമേ അർഥമാക്കുന്നുള്ളൂ. ഫെയ്ക് മുഖം മൂടി വെച്ച് ഇത്തരം കാര്യം ചെയ്യുന്നതിന്റെ ഗുട്ടൻസ് അതാണ്.

    24 minutes ago ·
((( ഒരു യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും സലിംകുമാറിന്‍റെ ഈ ഓഫര്‍ സ്വീകരിക്കില്ലെന്നോ ,അതുകൊണ്ട് ഇത് നടക്കില്ലെന്നോ ഒക്കെ ഇവിടെ ആരോ പറയുന്നത് കേട്ടു )))
Abdul Latheef പോസ്റ്റ് ന്യായം തന്നെ, നാസർ മഴവില്ലിന്റെ കമന്റിനോടും എനിക്ക് അനുകൂലാഭിപ്രായമാണ്. എന്നാൽ ചിലർക്ക്  ഇവിടെ കൈവെട്ടും മറ്റും ഈ വിഷയവുമായി ബന്ധിപ്പിക്കാൻ കഴിയുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. ഇവർ ഇത് തന്നെ ഓർത്ത് കഴിയുകയാണോ. അതേ പ്രകാരം ജോർജ് എന്ന കോമാളി വിമർശകന്റെ അഭിപ്രായം ലൈക്ക് ചെയ്ത മൂന്ന് പേർ ഇവരൊക്കെയാണ് എന്നെ മറുകണ്ടം ചാടിച്ചത്.


ചർച തുരട്ടേ ഓരോ ചർചയും ഇസ്ലാമിനെ ഭംഗിയായി ജനസമക്ഷം തുറന്നുകാണിക്കാനുള്ള അവസരമായി മാറുന്നു. ഇതിന് ഒന്നാമത് നന്ദി പറയേണ്ടത് ഇസ്ലാം വിമർശകരോട് തന്നെ.

2011 ജൂലൈ 17, ഞായറാഴ്‌ച

ഇസ്ലാമിന്റെ പ്രചാരത്തില്‍ വാളിന്റെ പങ്ക്. (3)

  • Nisar Pallipuram
    ‎@HASANUL BENNA താങ്കള്‍ നമ്മുടെ ഗ്രാമീണ ശൈലിയില്‍ ഇങ്ങിനെ വിട്ടോടാ......... എന്ന് വിളിച്ചുപരഞ്ഞപ്പോ എനിക്കോര്‍മ വന്നത് പണ്ട് വിഡ്ഢിയുമായ രാജാവ് റോഡിലൂടെ നക്നനായി എന്താണ് തന്റെ അവസ്ഥ എന്നറിയാതെ വലിയ അഹങ്കാരത്തില്‍ റോഡിലൂടെ നടന്നുനീങ്ങുബോ രോടരികില്‍നിന്നു ധൈര്യ സമേതം സത്യം വിളിച്ചുപറയാന്‍ തയ്യാറായ ആ പയ്യനെയാണ്. വിഷയം വായിച്ചു മനസ്സിലാക്കി യാഥാര്‍ത്യതോട് ഇങ്ങിനെയെങ്കിലും പ്രേതികരിച്ചല്ലോ ! മണ്ടാതിരിക്കുന്നതിനേക്കാള്​‍ എത്രയോ ഭേതം !!! KEEP IT UP .......
    09 July at 18:50 · · 2 people
  • Naser Kp
    ഞാന്‍ ആലോചിക്കുമ്പോള്‍ ലത്തീഫിനെ കുറ്റം പറയാന്‍ ഒരു മാര്‍ഗവും കാണുന്നില്ല. കാരണം ലത്തീഫിനെ സംപന്തിച്ചു ഇസ്ലാം മതമാണ്‌, രാഷ്ട്രീയമാണ്, ഭരണ വ്യവസ്ഥിതിയാണ്... ഈ വ്യവസ്ഥിതി അതിന്റെ എല്ലാ ഗ്രന്ഥ നിബന്ധമായ അര്‍ത്ഥത്തിലും നടപ്പാക്കെണ്ടാതാണ്... ആ ഗ്രന്ഥമാണ് ഖുറാന്‍..

    ഇത്തരം ഒരു മത വീക്ഷണത്തില്‍ നിന്ന് കൊണ്ട് ഒരു ബഹുസ്വര സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യേണ്ട മഖം മൂടുന്ന മാന്യ ഭാഷനതിനപ്പുരം ലത്തീഫിന്റെ ഇസ്ലാം ആന്തരികാര്‍ത്ഥത്തില്‍ വാള് കൊണ്ട് വെട്ടി പിടിച്ചു രാജ്യം ഉണ്ടാക്കുകയും, വാള് കൊണ്ട് തന്നെ അധികാരം നില നിര്‍ത്തുകയും, അതെ വാള് കൊണ്ട് തന്നെ ബഹുസ്വരതയുടെ എല്ലാ വിഭിന്ന സൌന്ധര്യങ്ങളെയും വെട്ടി ഒതുക്കുകയും ചെയ്യുന്നു.

    ലത്തീഫ് തന്റെ കമന്റില്‍ പറഞ്ഞതിനെ വീണ്ടും സൂചിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം (.....ഫലമായി അതിന് കാരണമായ ഒരു വ്യവസ്ഥയെ സ്വമേധയാലോ നിര്‍ബന്ധിതമായോ കീഴടങ്ങിയതിന്റെ പേരില്‍ നിര്‍ബാധം പ്രചരിക്കുന്നത് ഒരു കുറ്റമല്ല. ..by Latheef ) ഇവിടെ ലത്തീഫിനെ വാക്കുകളിലെ പിഴവുകളില്‍ തൂങ്ങിയുള്ള ഒന്നല്ല. അങ്ങനെ വാക്ക് പിഴക്കാന്‍ മാത്രം റുബീന അല്ല ലത്തീഫ്, എന്നാല്‍ വളരെ ചിന്തിച്ചു എഴുതിയ വാക്കുകളില്‍ നിര്‍ബന്ധിതമായ ഒരു കീഴടങ്ങലില്‍ ലത്തീഫ് ഊറ്റം കൊള്ളുന്നു. നിരബന്ധിതമായ ഒരു കീഴടങ്ങല്‍ എന്നത് കേവലം വാക്കര്ത്ഖ്‌തിലുള്ള ഒന്നല്ല, അത് ഒരു വ്യക്തിയുടെ ചിന്തയെ ഭയം കൊണ്ട് മൂടുകയും, അയാള്‍ക്ക്‌ തനിക്കിഷ്ടമില്ലെങ്കില്‍ പോലും വിരുദ്ധ ആധാര്ഷത്തിനു മുന്‍പില്‍ സാഷ്ടാംഗം പ്രനമിക്കെണ്ടിയും വരുന്നു. ഇതൊരു ഭയത്തിന്റെ രാശ്രീയമാണ്. അതിനെ മൌദൂദി പ്രണയിക്കുന്നു, അത് തന്നെ ലത്തീഫും പകര്‍ത്തുന്നു...

    തുടരും,...
    10 July at 08:56 ·
  • Naser Kp
    ഇനി മൌദൂദി പറയുന്നത് നോക്കുക... (വിഷയത്തില്‍ നിന്നും മാറി pokunnu... സാരമില്ല...)

    "'എങ്കില്‍ യാതൊരു നിയമവാഴ്ചയുമില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച് അല്‍പനേരം ഒന്ന് സങ്കല്‍പിച്ചുനോക്കൂ." ഇതിനെ യുദ്ധ തന്ത്രമെന്ന വാക്കുപയോഗിക്കുന്നത് ഏറ്റവും മാന്യമാണ്. ഇറാക്കില്‍ ഒരു നിയമ വ്യവസ്ഥയും ഇല്ല, അവിടെ ആയുധങ്ങളുടെ കൂമ്പാരമാണ് എന്ന് ബുഷിന്റെ പ്രസ്താവന പോലെ ഒന്ന്. ഒരനു നിയമ വാഴചയും ഇല്ലാത്ത സ്ഥലത്തേക്ക് ഇസ്ലാം അതിന്റെ നിയമ പുസ്തകവുമായി കടന്നു വരികയും സമൂഹത്തെ ഒന്നടങ്കം അങ്ങ് മാറ്റി കലഞ്ഞെക്കും എന്നുമുള്ള ദ്വാനിയാണ്. ഇങ്ങനെ നിയമ വ്യവസ്ഥയെ നിരാകരിച്ച വല്ല സമൂഹവും ഉണ്ടെങ്കില്‍ അത് അറേബ്യന്‍ ഗോത്രങ്ങള്‍ ആയിരുന്നു കൂടുതലും, ആ സാമൂഹിക ചുറ്റുപാടിലേക്ക് ലോകത്തെ മുഴുവനും എല്ലാ കാലത്തേക്കും വെട്ടി മുറിച്ചു പാകപ്പെടുത്തുന്നത് തികഞ്ഞ വന്ജനയാണ്.

    --

    "ഓരോവ്യക്തിയും ധാര്‍മികപരിധിയുടെ ബന്ധനത്തില്‍നിന്ന് സ്വതന്ത്രരാണ്. കിട്ടുന്നതെന്തും കൊള്ളചെയ്യുന്നു. ശത്രുതയുള്ളവരെയെല്ലാം കൊലചെയ്യുന്നു.... എന്ത് ആവശ്യം നേരിട്ടാലും അത് കട്ടെടുക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്യുന്നു. മനസ്സില്‍ രൂപം കൊള്ളുന്ന എന്തഭിലാശവും ഏതുമാര്‍ഗമുപയോഗിച്ചും പൂര്‍ത്തീകരിക്കുന്നു. നിഷിദ്ധമെന്നോ അനുവദനീയമെന്നോ ഉള്ള യാതൊരു വിവേചനവും അവര്‍ക്കില്ല..."

    ഇവിടെ ധാര്‍മിക പരിധിയും, നിയമ പരിധിയും മൌധൂധി കൂട്ടി കുഴക്കുന്നു. മനുഷ്യന്‍ അധിസ്ഥാന പരമായി നന്മയും തിന്മയും സമ്മേളിച്ച ഒന്നാണ്. അവന്‍ സാമൂഹികമായി കൂടുതല്‍ നന്മയുള്ളവനായി ജീവിച്ചു കാണിക്കാന്‍ ഇഷ്ടപ്പെടുന്നു ഒരു വ്യക്ത് ധാര്‍മിക പരിധിയുടെ ബന്ധനസ്തന്‍ എന്നത് പോലെതന്നെ അതിന്റെ ലങ്കകനും ആണ്. അവന്റെ ഉള്ളില്‍ ഉള്ള ധര്‍മ ബോധവും, അവന്റെ സാമൂഹിക ബോധവും, അവന്റെ ആവശ്യങ്ങളും തമ്മില്‍ ഉള്ള സങ്കര്‍ഷങ്ങള്‍ ആണ് തട്ടിപ്പറിയിലും കളവിലും എത്തുന്നത്‌ എന്ന് സാമൂഹ്യ ശാസ്ത്രഞ്ഞര്‍ മനസ്സിലാക്കുന്നു.നിക്കി ദിയസിനെ പോലുള്ളവര്‍ ഈ മേഖലയില്‍ പഠനം നടത്തിയവരാണ്.
    ഇത്തരം ഒരു ശാസ്ത്രീയമായി ചിട്ട പെടുത്തിയ സാമൂഹിക പഠനങ്ങളില്‍ നിന്നും ഉയിര്‍ കൊള്ളേണ്ട നിയമ വ്യവസ്ഥ നിശിതമായ മാറ്റി തിരുത്തലുകളോട് കൂടിയല്ലാതെ പ്രയോഗവല്കരണ തലങ്ങളിലേക്ക് കടക്കുകയെ ഇല്ല. അവ സാമൂഹിക മനശ്ശസ്ത്രഞ്ഞര്‍ തൊട്ടു, യുദ്ധ തന്ത്രക്ഞ്ഞന്മാര്‍ വരെ പരിശോധിച്ച ശേഷമാണ് പൊതു നിയമങ്ങളായി വരുന്നത്. അത്തരം ഒരവസ്തയല്ലാതെ, ആകാശത്തില്‍ നിന്നും കിട്ടിയ നിയമം പൊക്കി പിടിച്ചു ഇതില്‍ എല്ലാം ഉണ്ട്, ഇതല്ലാതെ മറ്റൊന്നും അനുസരിക്കരുത്‌ എന്ന് പറയുന്നത് തികഞ്ഞ നീതി നിഷേധം എന്നതിലുപരി കൊടിയ മനുഷ്യത്വ വന്ജനയാണ് എന്ന് കൂടി പറയേണ്ടി വരും. ഇവിടെ അനുവധനീയതിന്റെ പരിതി നിരീക്ഷനങ്ങലോ, സാമൂഹിക ച്ചുട്ടുപാടുകാലോ അല്ല, മരിച്ചു വിശ്വാസം എന്നായതിനാല്‍ തന്നെ, അത് നടപ്പാക്കാന്‍ വാള്‍ വേണ്ടി വരികയും ചെയ്യും.

    തുടരും...
    10 July at 09:27 ·
  • Naser Kp
    ‎".... കടമകളെയും ബാധ്യതകളെയും കുറിച്ച ചിന്തയേ അവര്‍ക്കില്ല..."

    ഇത് ഇതു ഉട്ടോപ്യന്‍ ലോകത്തെ കുറിച്ചാണ് മൌധൂധി പറയുന്നത് എന്നെനിക്കു മനസ്സിലാവുന്നില്ല. ഒരു പക്ഷെ അറേബിയയിലെ ഗോത്ര വര്‍ഗത്തെ കുറിച്ചാണെങ്കില്‍ പോലും അതില്‍ ചരിത്ര സത്യം ഇല്ല. മനുഷ്യന്‍ അവന്റെ പുരോഗതിയുടെ ചരിത്രം തന്നെ വരച്ചിട്ടത് കടമകളുടെ ബാധ്യതകളുടെയും പൂര്തീകരനതിലൂടെയാണ്. "അവന്‍" എന്ന ഏക വചനത്തെ പൊതു മനുഷ്യ സമൂഹം എന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ സാഹിബ് പ്രയോഗിചിട്ടുന്ടെങ്കില്‍ അത് അക്ഷന്തവ്യമായ ഒരു ചരിത്ര വഞ്ചന എന്നെ പറയാനാവൂ.

    തുടന്നു,,,,

    "പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"

    ഇതോടെ തന്നിലെ വാള്‍ മൌധൂതി പുറത്തെടുക്കുന്നു. സമൂഹം ഒന്നാകെ കൊള്ളയും കൊലയും നടക്കുകയും, നീതിയും നിയമവും ഇല്ലാതെ വരികയും ചെയ്യുന്ന ഒരു ഉട്ടോപ്യന്‍ ലോകത്തില്‍ നീതിയുടെ പൊന്‍ പുസ്തകവുമായി നന്മയുടെ പുലരിയിലേക്ക് മനുഷ്യരെ നയിക്കാന്‍ ഒരാള്‍ വരികയും ചെയ്‌താല്‍ അയാളെ സമൂഹം സ്വീകരിക്കുമോ എന്നാണു ചോദ്യം? ഇല്ല എന്ന് തന്നെ ആണ് ഉത്തരം എന്ന് സങ്കല്പിച്ചു കൊണ്ടാണ് ലേഖനം തുടരുന്നത്. എല്ലാവരും എല്ലാവരുടെതും കൊള്ള ചെയ്യുക എന്ന ഒരു ഭ്രാന്തന്‍ ലോകം ഉണ്ടാവില്ല., സമൂഹത്തില്‍ കുറച്ചു ആളുകള്‍ കൂടുതല്‍ ആളുകളുടെത് കൊള്ള ചെയ്യുക. അതിനു മാത്രമേ യുക്തി പരമായി സംഭവ്യത ഉള്ളൂ. കാരണം കൊള്ളയുടെ ഉദ്ദേശ്യം മുതലിന്റെ ഒരുക്കു കൂട്ടല്‍ ആണ്. അല്ലാതെ ആചാരമല്ല. ഒരു സമൂഹത്തില്‍ നൂറു പേര്‍ ആണെങ്കില്‍ ഈ നൂറു പേരും പരസ്പരം കൊള്ള ചെയ്യില്ല. അങ്ങിനെ വന്നാല്‍ അത് കൊല്ലയുമല്ല , തികഞ്ഞ സാമൂഹിക ബോധത്തോടെ വസ്തുക്കള്‍ എന്റേത് എന്നോ, നിന്റേതു എന്നോ ഉള്ള ചിന്തയില്ലാതെ ഉപയോഗിക്കുക എന്നുള്ളതാണ് (ഓഷോ ഇത്തരം ചില കാര്യങ്ങള്‍ വിഷധീകരിച്ചിട്ടുണ്ട് എന്നാണു എന്റെ ഓര്മ) . മാത്രവുമല്ല കൊള്ളയുടെ സാമ്പത്തിക ശാസ്ത്രം തന്നെ ഒരു ഭൂരിപക്ഷ കൊല്ല എന്ന സങ്കല്പത്തെ നിരാകരിക്കുന്നു. ഇത് ചിത്ര കഥകളിലെ പോലെ സുന്ദരിമാര്‍ മാത്രമുള്ള നഗരം പോലെ തികച്ചും അസംഭാവ്യം ആണ്. ഇങ്ങനെ അസംഭാവ്യം ആയ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലാണ് തന്റെ വാള്‍ പ്രയോഗവുമായി മൌധൂധി കടന്നു വരുന്നത് (ഭാവിയിലെ ജമായത് പിള്ളേര്‍ക്ക് ഇങ്ങനെ സംഭവിക്കാത്ത ലോകത്ത് വാള്‍ പ്രയോഗിക്കാം എന്ന് മൌദൂദി പറഞ്ഞതിനാല്‍, വാള്‍ പ്രയോഗിക്കുന്നതിനെ മൌധൂധി എതിര്‍ക്കുകയാണ് എന്ന് പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു വാദിക്കാം)

    അപ്പോള്‍ ജനങ്ങള്‍ ഒരു നിയമ വ്യവസ്ഥയെ കയ്യും നീട്ടി സ്വീകരിക്കുമോ എന്നാണു ചോദ്യം? ഇല്ല എന്നുതരവും വ്യങ്ങമായി തരുന്നു. അതായത് ജനങള്‍ക്ക് വേണ്ടാത്ത ഒരു സാമൂഹിക ചുറ്റുപാധിനെ വിപാടനം ചെയ്യാന്‍ ജനങ്ങള്‍ അനുവദിക്കില്ല എന്ന വരട്ടു തത്വവാധമാണ് മൌധൂടി ഉയര്‍ത്തുന്നത്..
    10 July at 09:48 ·
  • Abdul Latheef
    ഇസ്ലാം കേവലം ഒരു ആത്മീയ വ്യവസ്ഥ മാത്രമല്ല. ഒരു രാഷ്ട്രീയ വ്യവസ്ഥയും കൂടിയാണ് എന്നംഗീകരിക്കുന്നതോടെ തീരുന്ന പ്രശ്നമേ നാസറിനിപ്പോള്‍ ബാക്കിയുള്ളൂ.

    ഞാന്‍ ഉദ്ധരിച്ച ഭാഗത്ത് നിന്നും നാസര്‍ തന്നെ മുന്‍ധാരണകളില്‍നിന്ന് കൊണ്ട് മൗദൂദിയെ അല്‍പം കൂടി വായിച്ചു. മൗദൂദിയെ താങ്കള്‍ ഒന്നുകൂടി വായിക്കുക. ഇപ്പോഴുള്ള താങ്കളുടെ വാക്കുകള്‍ അന്ധന് ആനയെ കണ്ടതിനെ ഓര്‍മിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

    ഏത് വ്യവസ്ഥയിലും അക്രമികള്‍ സ്വമേധയാ അല്ല നിര്‍ബന്ധിതമായി തന്നെയാണ് വഴങ്ങുന്നത്. ഇല്ലായിരുന്നെങ്കില്‍ ഏത് രാജ്യത്തിനും ലക്ഷക്കണക്കിന് പട്ടാളത്തെയും പോലീസിനെയും തീറ്റിപ്പോറ്റേണ്ടി വരില്ലായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്. ആ കാര്യം തന്നെയാണ് മറ്റൊരു വിധത്തില്‍ മൗദൂദി പറയുന്നത്.

    മൗദൂദി ഒരു വാളിന്റെ അല്ലെങ്കില്‍ അധികാരത്തിന്റെ വശം സൂചിപ്പിച്ചതുകൊണ്ട് ഭാവിയില്‍ ജമാഅത്തുകാരില്‍നിന്ന് എന്തെല്ലാമോ സംഭവിവിച്ചുപോകുമെന്ന് താങ്കള്‍ ബേജാറാകുന്നുവെങ്കില്‍ താങ്കളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇവിടെ ഞാന്‍ നിസ്സഹായനാണ്. കാരണം നമ്മുടെ ചര്‍ച ഊന്നേണ്ടത്, ഇസ്ലാമിക പ്രചാരണത്തില്‍ വാളിന് വല്ല പങ്കുമുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു. വാളുകൊണ്ടാണ് ഇസ്ലാം പ്രചരിച്ചത് എന്നതിന് അനുകൂലമായ രൂപത്തില്‍ മൗദൂദി അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന പുസ്തകത്തില്‍ പറയുന്നുവെന്ന ആരോപണത്തിനാണ് ഇവിടെ ഞാന്‍ മറുപടി പറഞ്ഞത്. ബാക്കി കാര്യങ്ങള്‍ ഇവിടെ ചര്‍ച ചെയ്യേണ്ടതാണ് എന്ന് തോന്നുന്നില്ല. പൂസ്തകം വായിക്കാത്തവരും മുന്‍ധാരണകളില്‍ അഭിരമിക്കുന്നവരും മാത്രം നമ്മുടെ ചര്‍ചകളുടെ ഉന്നമാകാന്‍ പാടില്ല.

    ചര്‍ച ഏറെക്കുറെ സമാപനത്തിലേക്കടുക്കുന്നതിന​ ്റെ സൂചനകള്‍ ലഭിക്കുന്നു. വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് ചര്‍ച നീങ്ങുക എന്നതാണ് അതിലൊന്ന്. അതിവിടെ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘമായി താങ്കള്‍ ഉപന്യസിച്ചതിലൂടെ താങ്കളുടെ വാദം സ്ഥാപിച്ചെടുത്തുവെന്ന് താങ്കള്‍ക്ക് മനസ്സമാധാനം കൊള്ളാം എന്ന് മാത്രം. ഞാന്‍ വിശദീകരിച്ച ഭാഗത്ത് നിന്ന് ചിലവരികളെടുത്ത് ഉദ്ധരിക്കുമ്പോള്‍ എനിക്ക് അതിനു പരിഹാരമായി ചെയ്യാനുള്ളത് വീണ്ടും ഞാന്‍ പറഞ്ഞത് മുഴുവന്‍ റി പേസ്റ്റ് ചെയ്യുക എന്നതാണ്. അറ്റമില്ലാത്ത അത്തരം ഒരു പ്രവര്‍ത്തനത്തിന് മുതിരുന്ന പക്ഷം അത് നമ്മുടെ രണ്ടുകൂട്ടരുടെയും സമയം വെറുതെ കളയലാകും.

    മുക്കാല്‍ സെഞ‌്ചുറി കടന്ന ഈ സംവാദം ഇനിയും നീട്ടുന്നതിലര്‍ഥമില്ല. അഥവാ താങ്കള്‍ ഈ വിഷയത്തില്‍ പറഞ്ഞുതീര്‍ന്നിട്ടില്ലെങ്ക​ ില്‍. എന്താണ് ഇനിയും അവശേഷിക്കുന്ന താങ്കളുടെ പരാതി എന്ന് വ്യക്തമായി പറയുക. മൗദൂദിയോ ജമാഅത്തോ ആയി മാത്രം ബന്ധപ്പെട്ടതാണെങ്കില്‍ ആ ഗ്രൂപില്‍ അത് നല്‍കുക. ഇവിടെ ഇപ്പോള്‍ ഏറെക്കുറെ താങ്കള്‍ക്ക് പറയാനുള്ളതും എനിക്ക് പറായനുള്ളതും പറഞ്ഞുകഴിഞ്ഞു. ഈ ചര്‍ച എന്റെ ബ്ലോഗിലും നല്‍കിയിട്ടുണ്ട്. യുക്തിവാദികള്‍ പൊതുവെ നല്‍കാറുള്ള ഈ ഉദ്ധരണി വിശദീകരിക്കാന്‍ സജീവമായി പങ്കെടുത്തതില്‍ താങ്കള്‍ക്കുള്ള നന്ദി അറിയിക്കുന്നു.
    10 July at 10:26 · · 1 person
  • Naser Kp
    തുടരുന്നു...

    "അനിയന്ത്രിതമായ ജീവിതത്തില്‍ ലഭ്യമായിരുന്ന എല്ലാ ആസ്വാദനങ്ങളെയും അവര്‍ സ്വയം ഉപേക്ഷിക്കുമോ മനുഷ്യപ്രകൃതിയെക്കുറിച്ച് അറിയുന്ന ആരും ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടിയേ നല്‍കൂ. എന്തുകൊണ്ടെന്നാല്‍ നന്മയെ നന്മയാണെന്നതുകൊണ്ട് മാത്രം സ്വ...See more
    10 July at 11:19 ·
  • Naser Kp I shall back later. Right now busy.
    10 July at 11:19 ·
  • Abdul Latheef
    ഒരു അവിസ്വാസിക്ക് ഒരു വിശ്വാസിയുടെ ഒരോ വരിയും വാക്കും എതിര്‍ക്കപ്പെടേണ്ടതായി വന്നേക്കാം. നാസര്‍ ഇതിനകം അദ്ദേഹത്തിന്റെ ആരോപണമെന്താണ് എന്ന കാര്യം തന്നെ മറന്നുപോയി എന്ന് തോന്നുന്നു.

    നാം ഇത്രയും ചര്‍ച ചെയ്തല്ലോ. മൗദൂദി ഇസ്ലാം വാളുകൊണ്ട് പ്രചരിച്ചതാണ് എന്ന ഇസ്ലാം വിമര്‍ശനത്തെ അനുകൂലിക്കുന്നുവെന്നോ അതല്ല പ്രതികൂലിക്കുന്നുവെന്നോ, എന്താണ് താങ്കള്‍ മനസ്സിലാക്കിയത്. അത് പറഞ്ഞിട്ട് ബാക്കി തുടരൂ.

    ഇനി അതും കഴിഞ്ഞ്. ആളുകളുടെ വാക്കുകള്‍ വിട്ടേക്കുക. ഇസ്ലാം ലോകത്ത് ഇത് വരെ പ്രചരിച്ചതും ഇപ്പോഴും ഏറ്റവും പ്രചാരമുള്ള മതമായി തുടരുന്നതിന്റെയും പിന്നില്‍ വാളിന്റെ പങ്ക് താങ്കള്‍ തെളിയിക്കുക. അല്ലാതെ ഈ വിഷത്തില്‍ താങ്കള്‍ക്ക് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന കാലത്തോളം ഇവിടെ അത് തുടരുമെന്ന് തീരുമാനിക്കേണ്ടതില്ല. ഇത് കഴിഞ്ഞാല്‍ പ്രസക്തമായ മറ്റുവിഷയത്തിലേക്ക് കടക്കാല്ലോ.
    10 July at 23:09 ·
  • Naser Kp
    ലത്തീഫ് ആണ് ചര്‍ച്ചയുടെ ഗതി മാറ്റാനായി മറ്റു വിഷയങ്ങള്‍ കൂടി ചര്‍ച്ചയില്‍ തിരുകി കയറ്റിയത്. സംശയമുള്ളവര്‍ക്ക് ഈ കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഇതെല്ലാം. എന്റെ ആരോപണങ്ങള്‍ ഞാന്‍ മറന്നു പോയി എന്നാ ലത്തീഫിന്റെ വാദം ഞാന്‍ അദ്ധേഹത്തിന്റെ ആഗ്രഹം എന്നാ മാന്യമായ പ്രയോഗതാല്‍ ആധരിക്കട്ടെ. ഇസ്ലാം അതിന്റെ പ്രചാരണത്തിന് വാല്‍ തലപ്പിന്റെ ശൌര്യം തന്നെയാനുപയോഗിച്ചത്. ഇസ്ലാം അതിന്റെ സാമ്രാജ്യങ്ങള്‍ വെട്ടി പിടിച്ചതും വാല് കൊണ്ട് തന്നെ. ഈ കാര്യം താങ്കളും അന്ഗീകരിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഉന്നയിച്ച ആരോപണത്തിന് മറ്റു ലോക കാര്യങ്ങള്‍ പറഞ്ഞു സമയം നഷ്ടപെടുതുകയില്ലയിരുന്നു.

    "പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"

    ഇതാണ് താങ്കള്‍ തന്നെ ക്വാട്ട് ചെയ്ത മൌധൂതി വചനം. ഇവിടെ ഉപദേശ നിര്‍ദേശങ്ങളും ന്യായ പ്രമാണങ്ങളും അല്ലാത്ത ഒരു ശക്തി എന്നത് കൊണ്ട് എന്താണെന്ന് മനസ്സിലാക്കാന്‍ അല്പം വിവേകം മതി. താങ്കള്‍ അതുപയോഗിക്കും എന്ന പ്രതീക്ഷയോടെ. താങ്കള്‍ക്കു സല്‍ബുദ്ധി വരട്ടെ എന്ന ആഗ്രഹത്തോടെ....
    11 July at 02:32 · · 1 person
  • Abdul Latheef ഇസ്ലാം കേവലം ചിലവിശ്വാസാചാരങ്ങളുടെ മതമല്ലെന്നും രാഷ്ട്രീയമുള്‍പ്പെടെയുള്ള സമഗ്രജീവിത ദര്‍ശനമാണെന്നും അംഗീകരിക്കാന്‍ താങ്കളുടെ മനസ്സ് പാകപ്പെടുന്ന്ത വരെ നിങ്ങള്‍ അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മേല്‍പറഞ്ഞ ഉദ്ധരണി താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്.
    11 July at 14:04 · · 1 person
  • Biju Chandran ഈ ചര്‍ച്ച വീക്ഷിച്ച നിഷ്പക്ഷമതികള്‍ക്കൊക്കെ കാര്യം മനസ്സിലായിട്ടുണ്ടാവും. കാര്യങ്ങള്‍ വളച്ചൊടിക്കാനും സങ്കീര്‍ണ്ണ മാക്കാനുമുള്ള ലത്തീഫിന്റെ " കഴിവ് " അപാരം. നാസറിന്റെ ഉദ്യമത്തിന് ഒരു സല്യൂട്ട് .
    11 July at 16:52 · · 1 person
  • Sayoob Vc ഈ ചര്‍ച്ച വീക്ഷിച്ച എല്ലാവര്ക്കും മനസ്സിലായത്‌ കൃതിമമായി 'തെളിവുകള്‍' ഉണ്ടാക്കിയ നാസറിനെ കയ്യോടെ പിടികൂടാനുള്ള ലത്തീഫിന്റെ കഴിവ് ആണ്...!!!
    11 July at 16:57 ·
  • Naser Kp
    Abdul Latheef ഇസ്ലാം കേവലം ചിലവിശ്വാസാചാരങ്ങളുടെ മതമല്ലെന്നും രാഷ്ട്രീയമുള്‍പ്പെടെയുള്ള സമഗ്രജീവിത ദര്‍ശനമാണെന്നും അംഗീകരിക്കാന്‍ താങ്കളുടെ മനസ്സ് പാകപ്പെടുന്ന്ത വരെ നിങ്ങള്‍ അബദ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മേല്‍പറഞ്ഞ ഉദ്ധരണി താങ്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്.****////////

    ഇസ്ലാം എന്നാല്‍ അറേബ്യന്‍ ഗോത്ര നീതിയുടെ പുനരാവിഷ്കാരമാണ് എന്ന് മനസ്സിലാക്കാത്തിടത്തോളം താങ്കള്‍ ഈ തമോഗര്‍ത്തത്തില്‍ തന്നെയാവും. ചിന്തിക്കുക എന്നത് പോയിട്ട് ചിന്തിക്കാനോ എന്ന് വരെ ചിന്തിക്കാന്‍ പോലും താങ്കള്‍ ആശക്തനായിരിക്കും വിധം മതം താങ്കളുടെ യുക്തി ചിന്തയെ ഭക്തിയുടെ മൂക്ക് കയര്‍ കൊണ്ട് ബന്ധിക്കും. ഒരു പക്ഷെ നബിയുടെ കാലത്തെ അവസ്ഥ തന്നെ. നബി പുതിയ ഒരാശം പറഞ്ഞപ്പോള്‍ പലരും അതിനെ എതിര്‍ത്ത്. ഞങ്ങള്‍ ഞങ്ങളുടെ പിതാ മഹാന്മാരുടെ മാര്‍ഗം മാത്രമേ പിന്‍ പറ്റൂ എന്നവര്‍ പറയുന്നു. ഇത്തരക്കാര്‍ക്കാന് നാശം എന്ന് ഖുറാനും, ഹദീസും പല വട്ടം പറഞ്ഞതാണ്. താങ്കള്‍ക്കു നാശം സംഭവിക്കാതിരിക്കട്ടെ. ചിന്തിക്കാന്‍ താങ്കളുടെ അള്ളാഹു താങ്കള്‍ക്കു തുണയെകട്ടെ.
    11 July at 17:03 ·
  • Naser Kp
    Sayoob Vc ഈ ചര്‍ച്ച വീക്ഷിച്ച എല്ലാവര്ക്കും മനസ്സിലായത്‌ കൃതിമമായി 'തെളിവുകള്‍' ഉണ്ടാക്കിയ നാസറിനെ കയ്യോടെ പിടികൂടാനുള്ള ലത്തീഫിന്റെ കഴിവ് ആണ്...!!!******/////

    "പക്ഷെ ഈ നിയമം നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഉപദേശനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളുടമല്ലാതെ മറ്റൊരു ശക്തിയുമില്ല. എങ്കില്‍ ആ സമൂഹം ഒന്നടങ്കം തങ്ങളുടെ സ്വാതന്ത്ര്യ ഉപേക്ഷിച്ച് ഈ ബന്ധനം സന്തോഷപൂര്‍വം സ്വീകരിക്കുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്"

    ലത്തീഫ് ഉദ്ധരിച്ച ഈ ഭാഗം സയൂബിന്റെ കഴുത്തില്‍ ഒരു ഹാരമായി ചാര്തട്ടെ. ഇടയ്ക്കു ചിന്തിക്കുമ്പോള്‍ ഇത് പ്രയോജനപ്പെട്ടേക്കും.
    11 July at 17:06 ·
  • Sayoob Vc Naser Kp മൌദൂടിയുടെത് എന്ന് പറഞ്ഞു ഉദ്ധരിച്ചത് എല്ലാം അതില്‍ ഉള്ളത് തന്നെ ആണെന്ന് വീണ്ടും ആവര്‍ത്തിച്ചു പറയുകയാണോ..?
    11 July at 19:17 ·
  • Sayoob Vc Abdul Latheef
    11 July at 19:29 ·
  • Nisar Pallipuram ഇങ്ങിനെ ഇസ്ലാമിക ചിന്തക്കും നവോഥാനത്തിനും നല്‍കിയ മികച്ച സംഭാവനകളെ പരികണിച്ചു 1978 ലെ പ്രഥമ അന്താരാഷ്‌ട്ര ഫൈസല്‍ അവാര്‍ഡ്‌ മൌദൂദിക്ക് ലഭിച്ചു.......
    12 July at 02:30 ·
  • Nisar Pallipuram ‎"അല ജിഹാദ് ഫില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തെകുറിച്ച് മഹാകവി അല്ലാമാ മുഹമ്മദ്‌ ഇഖ്‌ബാല്‍ ഇങ്ങിനെ വാഴ്ത്തുന്നു :-- ഇസ്ലാമിന്റെ ജിഹാദ് സിദ്ധാന്തവും യുദ്ധ - സമാധാന നിയമങ്ങളും പ്രതിപാദിക്കുന്ന ഒരുത്തമ കൃതിയാണിത്. ഈ കൃതി വായിക്കുവാന്‍ ഓരോ മനുഷ്യനോടും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു!!!
    12 July at 02:59 ·
  • Ea Jabbar അഹമ്മദിയ്യാ മുസ്ലിങ്ങള്‍ക്കെതിരെ കൂട്ടക്കൊലയും വംശനാശവും നടത്തിയ കേസില്‍ മൌദൂദിക്കു വധശിക്ഷ വിധിച്ചിരുന്നു.. !
    12 July at 07:31 ·
  • Riyas Kodinhi ജബ്ബാര്‍ വിഷയം മാറ്റുന്നു. ഈ പുതിയ വിഷയവും പല തവണ ബ്ലോഗുകളില്‍ ചര്‍ച്ച ചെയ്തതാണ്. മറ്റൊരു യുക്തിവാദ സുഹൃത്തിന്‍റെ ബ്ലോഗില്‍ തന്നെ അത് വായിക്കാം.
    http://nurungerikal.blogsp​ot.com/2010/09/blog-post_1​8.html
    12 July at 09:17 · · 1 person
  • Favas Kv Ea Jabbarഎന്തു വിണ്ടിത്തം ആണ് താങ്കള്‍ ഈ പറയുനത്. പച്ച കള്ളമാണ് താങ്കള്‍ ഇവിടെ പറഞ്ഞത് ‍ സയ്യിദ് മൗദൂദി ‍സാഹിബ് അങ്ങനെ ഒരു പ്രവര്‍ത്തി ചെയ്തിട്ട് വരെ ഇല്ല പിന്നെ വധശിക്ഷക്ക് വിധിച്ചത് അതിനാണ് ‍ എന്ന്‍താങ്കളോട് ആരാണ് പറഞ്ഞത്. കഷ്ട്ടം ‍ താങ്കളുടെ നിലപാടുകളെ കുറിചാലോചിക്കുമ്പോള്‍ എന്താ പറയ "I pity about u ".
    12 July at 09:41 ·
  • Abdul Latheef
    ഈ ചർച തുടരേണ്ടതില്ല. ഇവിടെ ഈ പോസ്റ്റ് അനുവദിച്ചത് തന്നെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന വിധം കൃത്രിമമായി പടച്ചുണ്ടാക്കിയ ഒരു ഉദ്ധരണി വെച്ച് ഒരു ഇസ്ലാമിക പണ്ധിതനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തന്റെ ഇസ്ലാം വിമർശനത്തിന് ശക്തികൂട്ടാനുള്ള ശ്രമം കണ്ടതുകൊണ്ടാണ്. അത് ഇവിടെ തുറന്ന് കാട്ടേണ്ടതുണ്ടായിരുന്നു. തുടക്കത്തില് തന്നെ ആ കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മൗദൂദിയെക്കുറിച്ചുള്ള ചർച ചെയ്യാനായി മാത്രം ഒട്ടേറെ ഗ്രൂപുകൾ ഉണ്ടായിരിക്കെ ഇവിടെയും അത് ആവശ്യമില്ല. ഈ വിഷയത്തിൽ ഏറെക്കുറെ പറയാൻ എല്ലാവർക്കും അവസരം ലഭിച്ചിട്ടുണ്ട്. നന്നായി തന്നെ പറഞ്ഞിട്ടുമുണ്ട്. ഇനി വിലയിരുത്തേണ്ടത് വായനക്കാരാണ്. ഇതെല്ലാം വായിച്ചതിന് ശേഷം ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്ന് ആരെങ്കിലും മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കിക്കൊള്ളട്ടേ. അതല്ല ഈ കര്യത്തിൽ യുക്തിവാദികൾ ചില ഒളിച്ചുകളി നടത്തുന്നുണ്ട് എന്ന എന്റെ അഭിപ്രായം പരിഗണിക്കുന്നവർ ഇതിലെ വായനക്കൊപ്പം നിഷ്പക്ഷമായ ചരിത്ര പഠനം നടത്തുകയും മൗദൂദി അതിനെ അനുകൂലിക്കുന്നുണ്ടോ എന്നറിയാൻ പരാമർശിക്കപ്പെട്ട് പുസ്തകം വായിക്കുകയും ചെയ്യട്ടേ.
    12 July at 09:49 · · 3 people
  • Nisar Pallipuram
    വാദിയെ പ്രേതിയാക്കുകയോ ? മൌദൂദിയുടെ ആയുധം പേനയായിരുന്നു ഉറങ്ങുന്നവരെ വിളിച്ചുനര്‍താനും ആക്രെമികളുടെ ഉറക്കം കേടുതാനുമുള്ള കഴിവ് ആ പേനക്കുണ്ടായിരുന്നു. ശരിയാണ് അന്ന് ഖാടിയാനി വിരുദ്ധ പ്രക്ഷോഭം കൊടുബിരിക്കൊണ്ടു. പക്ഷെ പാക് വിദേശ മന്ത്രിയുടെ അനുയായികളായ ഖാദിയാനികലായിരുന്നു സുരക്ഷാ സേനയിലെ സ്വാദീനമുപയോഗിച്ചു സമാധാന പരമായി സമരം നടത്തുന്നവരെ നേരിടുകയും നൂറുകണക്കിനാളുകളെ കൊലപ്പെടുത്തുകയും ചെയ്തത്. തീര്‍ന്നില്ല ഖാടിയാനിസത്തെ കുറിച്ച് മൌദൂദി എഴുതിയ കൃതി പ്രേകൊപനപരമാണ് എന്ന് പറഞ്ഞു മൌദൂദിയെയും അറസ്റ്റ് ചെയ്തു. (ഖാടിയാനികളുടെ ഭരണ സ്വാധീനം) ഈജിപ്തിലും , തുക്കിയിലും , ഇന്ത്യനേഷ്യയിലും ഒക്കെ നടക്കുന്നപോലെ പേരിനൊരു വിചാരണ നടത്തി സൈനികകോടതി വധശിക്ഷ വിധിച്ചു. നീതി കേടിനെതിരെ ലോകം അടങ്ങിയിരിക്കുമോ.... ലോകത്തുള്ള പണ്ഡിത പ്രേതാനികള്‍ , പ്രസ്ഥാനങ്ങള്‍ , പത്രങ്ങള്‍ , എലാം പ്രസ്തുത വിധിക്കെതിരെ രംഗത്തുവന്നു. ഈജിപ്തിലെ അല അഹ്രാം പത്രം എഴുതി ... ലോകത്തിലെ ഉന്നതനായ പണ്ഡിതനാണ് മൌദൂദി ,അദ്ധേഹത്തെ വധ ശിക്ഷക്ക് വിധിച്ചത് ലോക രാഷ്ട്രങ്ങള്‍ പകിസ്ഥാനോടുള്ള ബന്ധ വിച്ചേദത്തിന് തന്നെ കാരണമായേക്കും. ലോകം മൌദൂദിയെ ഇങ്ങിനെ വീക്ഷിക്കുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു .
    12 July at 09:53 · · 1 person
  • Nisar Pallipuram ലത്തീഫ്, തുടരുന്നില്ല പോസ്റ്റ്‌ ചെയ്തു. സ്റ്റോപ്പും.
    12 July at 09:58 ·
  • Anwar Km ഇ. എ ജബ്ബാര്<<<<<<<<<<<<<<<<<<<​ <‍അഹമ്മദിയ്യാ മുസ്ലിങ്ങള്‍ക്കെതിരെ കൂട്ടക്കൊലയും വംശനാശവും നടത്തിയ കേസില്‍ മൌദൂദിക്കു വധശിക്ഷ വിധിച്ചിരുന്നു.. ! >>>>>>>>>>>>>>>>മൌദൂദിക്ക്​ ‌ വധ ശിക്ഷ വിധിച്ചത് കൂട കൊലനടതിയതിനലാണോ? ആ വിധിയുടെ പകര്‍പ്പ് ഇല്ലെങ്കിലും ഏതെങ്കിലും വസ്തു നിഷ്ടമായ ഖുഒറെ എങ്ങിലും തരുമോ ജമാത് തിരഞ്ഞെടുപ്പിനിരങ്ങിയപ്പോള​്‍ മര്കിസ്ടുകര്‍ പടച്ച തെളിവല്ലാതെ മറ്റേതെങ്കിലും പ്ലീസ്
    12 July at 11:28 ·
  • Abdul Latheef ഈ വിഷയം വളരെ സുദീർഘമായി ചർച ചെയ്തതാണ്. ഈ ഗ്രൂപിൽ അത്തരം ഭാഗത്തേക്ക് ചർച കൊണ്ടുപോകരുതെന്നാണ് ഞാനുദ്ദേശിച്ചത്. ജബ്ബാറുന്നയിച്ച് ആരോപണത്തിന് വസ്തുനിഷ്ഠമായ മറുപടി റിയാസ് കൊടിഞ്ഞി നൽകിയ ലിങ്കിലുണ്ട്. ഇത്രയും വിശദമായി ആ വിഷയം എവിടെയും ചർച്ച ചെയ്തതായി കണ്ടിട്ടില്ല. ആവശ്യമായ റെഫറന്സോടെ നല്കപ്പെട്ട ആ സംവാദത്തിൽ തോറ്റിട്ടില്ല എന്ന് സ്ഥാപിക്കാനുള്ള യുക്തിവാദികളുടെ ശ്രമം വരികൾക്കിടയിൽ കാണാം.
    12 July at 11:36 · · 3 people
  • Abdul Latheef
    മറുപടി പറയാനാകാത്ത ഒരു വിഷയമായതുകൊണ്ടല്ല ഇവിടെ സ്റ്റോപ്പ് ചെയ്യുന്നതെന്ന് ചുരുക്കം. അങ്ങനെ വരുത്തിതീർക്കാനുള്ള ശ്രമം ഇനിയും കാണും. ഇവിടെ നൽകപ്പെട്ട പോസ്റ്റിൽ ആവശ്യമായ ചർച്ച വന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കുന്നത് വിഷയത്തിന് പുറത്തായിരിക്കും. അതുകൊണ്ട് പ്രസക്തമായ ഇതര പോസ്റ്റുകളെ അവഗണിക്കുന്നതരത്തിൽ ഇവിടെ ഇനിയാരും കമന്റുകയില്ല എന്ന് ശുഭാപ്തി പ്രകടിപ്പിച്ചുകൊള്ളട്ടേ...

    ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നഭിപ്രായമുള്ളവർ വ്യക്തമായ സാക്ഷ്യത്തോടെ പോസ്റ്റായി നൽകുന്ന പക്ഷം ഇനിയും ചർച്ച ചെയ്യാവുന്നതാണ്.
    12 July at 11:42 · · 3 people
  • Naser Kp അതുകൊണ്ട് പ്രസക്തമായ ഇതര പോസ്റ്റുകളെ അവഗണിക്കുന്നതരത്തിൽ ഇവിടെ ഇനിയാരും കമന്റുകയില്ല എന്ന് ശുഭാപ്തി പ്രകടിപ്പിച്ചുകൊള്ളട്ടേ...

    -- ആയതിനാല്‍ സി. പി. എസ. യു. വിന്റെ കേന്ത്രീക്ര്‍ത്ത നിലപാടിനെതിരായി ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല എന്ന് ധരിക്കട്ടെ. - ക്രൂഷ്ചേവ്

    നന്ദി ലത്തീഫ്, പ്രതികരിക്കുന്നെ ഇല്ല.
    22 minutes ago · · 1 person
  • Abdul Latheef ഇസ്ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നഭിപ്രായമുള്ളവർ വ്യക്തമായ സാക്ഷ്യത്തോടെ പോസ്റ്റായി നൽകുന്ന പക്ഷം ഇനിയും ചർച്ച ചെയ്യാവുന്നതാണ്.
    5 minutes ago ·

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review