നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ജൂൺ 4, ബുധനാഴ്‌ച

ഏകസിവില്‍കോഡ് എന്ന ഉണ്ടയില്ലാ വെടി.


ഏകസിവില്‍കോഡ് /പൊതുസിവില്‍കോഡ് എന്ന പദം ഇനിയുള്ള നാളുകളില്‍ കൂടുതലായി കേള്‍ക്കാന്‍ പോകുകയാണ്. 1980 കളിലാണ് ഇതിന് മുമ്പ് ഈ പദം ഏറെ പരാമര്‍ശിക്കപ്പെട്ടത്. അന്ന് കാര്യമായി അത് ഉപയോഗിച്ചത് മതനിഷേധം അടിസ്ഥാനമായംഗീകരിച്ചവരും യുക്തിവാദികളും പുരോഗമനവാദികളെന്നറിയപ്പെടുന്നവരാണ്. മുസ്ലിംകളെ പ്രകോപിപ്പിക്കാനുള്ള ഒന്നാംതരം ഒരു ഉരുപ്പടിയാണ് ഏകസിവില്‍കോഡെന്ന് അന്നായിരിക്കാം ഹൈന്ദവ ഫാസിസ്റ്റ് സംഘടനകള്‍ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. അതിന് ശേഷം ഇടക്കിടക്ക് ആ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഹൈന്ദവരാഷ്ട്രീയ സംഘടനകള്‍ മുന്‍പന്തിയില്‍നില്‍ക്കുന്നു. ഇപ്പോള്‍ ഭരണത്തിലേറിയ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ തന്നെ ഏകസിവില്‍കോഡ് സ്ഥാനം പിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇടക്കിടക്ക് അത് ഉരുവിടലും ചര്‍ചയാക്കലും അവരുടെ ബാധ്യതയായി മാറിയിരിക്കുന്നു. 

എന്താണ് ഏകസിവില്‍കൊഡിന് ഭരണഘടനയിലുള്ള സ്ഥാനം ?

ഏകസിവില്‍കോഡിനായി രാജ്യം പരിശ്രമിക്കുമെന്ന് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ 44 ാം ഖണ്ഡികയായി പറഞ്ഞുപോയിട്ടുണ്ട് എന്നത് ശരിയാണ്. മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ എന്നാല്‍ ഭരണകൂടത്തിന് ദിശാബോധം നല്‍കാന്‍ ഉതകുന്ന ദര്‍ശനമോ കാഴ്ചപ്പാടോ മാത്രമാണ്. ഭരണഘടനയില്‍ തന്നെയുള്ള 38 മുതല്‍ 50 വരെയുള്ള ഖണ്ഡികയിലെ ഇത്തരം മാര്‍ഗനിര്‍ദേശകതത്വങ്ങളെ പരിശോധിച്ചാല്‍ അത് വ്യക്തമാകും ഉദാഹരണത്തിന്.. വരുമാന വിഷയത്തില്‍ പൌരന്‍മാര്‍ തമ്മില്‍ മാത്രമല്ല ജനവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം ദൂരീകരിക്കാന്‍ സര്‍ക്കാര്‍ പ്രയത്നിക്കണമെന്നും സാമൂഹികക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് പൌരന്മാരുടെ ആരോഗ്യ-പോഷകാഹാര പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നൊക്കെ അവിടെ തന്ന പരാമര്‍ശിക്കുന്നുണ്ട് (അതിന്റെ ഭാഗമായിട്ടാണ് സംവരണം പോലുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത് എന്ന് സാന്ദര്‍ഭികമായി ഓര്‍ക്കുക). സംവരണത്തിനും പിന്നോക്കക്കാരുടെ ആനുകൂല്യങ്ങള്‍ക്കെതിരെയും യുദ്ധം പ്രഖ്യാപിക്കുന്നവരാണ് അതേ ഇനത്തില്‍ പെട്ട ഏകസിവില്‍കോഡിന് വേണ്ടി പ്രത്യേകം ശംബ്ദമുയര്‍ത്തുന്നത് എന്ന വിരോധാഭാസം തല്‍കാലം അവഗണിക്കുക. 

മനോഹരമായ നടക്കാത്ത സ്വപ്നം. 

ഏകസിവില്‍കോഡ് മനോഹരമായ ഒരു സ്വപ്നമാണ്. ഏക ക്രിമിനല്‍കോഡിന് രാജ്യത്തെ മൊത്തം ജനങ്ങളും വഴിപ്പെടുന്ന പോലെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ അവരുടെ സിവില്‍ നിയമങ്ങളില്‍ അഥവാ വിവാഹം, പിന്തുടര്‍ചാവകാശം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, മരണപത്രം എന്നിവയിലും ഒരൊറ്റ നിയമം പിന്തുടരുക എന്നത് സാധ്യമാകുന്ന പക്ഷം ആകര്‍ഷകം തന്നെയാണ്. എന്നാല്‍ മറ്റു മാര്‍ഗനിര്‍ദേശക തത്വങ്ങളെ പോലെ അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും രാജ്യപുരോഗതിയോ സമാധാനമോ അതുകൊണ്ടുണ്ടാകും എന്ന് കരുതാനാവില്ല. രാജ്യത്തെ ഏതാണ്ടെല്ലാ മതവിഭാഗങ്ങള്‍ക്കും യോജിച്ച ഒരു ഏകസിവില്‍കോഡ് ഇതുവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. അറുപത് വര്‍ഷമായിട്ടും അതേക്കുറിച്ച് ചെറിയ ഒരു ധാരണപോലും ഉണ്ടായിട്ടില്ല. ഒരോ മതവിഭാഗങ്ങളും തങ്ങളുടെ വ്യക്തിത്വവും ആചാരവും നിലനിര്‍ത്തുന്നതില്‍ ഈ നിയമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 

പലരും കരുതുന്നത്, മുസ്ലിംകളെ മാത്രം പ്രതികൂലമായി ബാധിക്കുന്ന ഹൈന്ദവ സമൂഹത്തിന് അഭിമാനിക്കാവുന്ന എന്തോ ഒന്നാണ് ഏകസിവല്‍കോഡ് എന്നതാണ്. അതുകൊണ്ട് ഏകസിവല്‍കോഡ് കൊണ്ടുവരുന്നുവെന്ന് പറയുമ്പോള്‍ ഹിന്ദുത്വവാദികള്‍ വലിയ ആവേശം കാണിക്കുന്നു. കുടെ അവരുടെ മെഗാഫോണുകളായ യുക്തിവാദ നാട്യക്കാരും. അതേ സമയം മുസ്ലിംകള്‍ വല്ലാത്ത പ്രതിരോധത്തിലുമാകുന്നു.  ഈ നടപ്പുശീലമാണ് ഈ മാര്‍ഗനിര്‍ദേശക തത്വത്തിന്റെ മാര്‍ക്കറ്റ്. മുസ്ലിംകള്‍ അല്‍പം കൂടി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. പൊതുസിവില്‍കോഡ് സജീവ ചര്‍ചയും സംവാദവുമാകട്ടേ, മുസ്ലിംകളുടെ ഇപ്പോഴത്തെ ഭയം തന്നെയാണ് അവരുടെ ഈ വിഷയത്തിലുള്ള ശക്തിയും. അഥവാ അവര്‍ കരുതുന്നത്. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് നല്‍കപ്പെട്ട നിയമങ്ങളാണ് ശരീഅത്ത് എന്നത്, അതിന്റെ ഒരു ഭാഗമാണ് അവര്‍ പിന്തുടരുന്ന സിവില്‍ നിയമങ്ങള്‍ അത് ആവശ്യാനുസരണം മാറ്റം വരുത്താന്‍ പാടില്ലാത്തതാണ്. അഥവാ അങ്ങനെ തിരുത്തിയ ഒരു നിയമം പിന്തുടരുന്ന പക്ഷം മുസ്ലിം എന്ന അവകാശവാദത്തിന് കഴമ്പുണ്ടാവില്ല. അതിനാല്‍ അത്തരം ഒരു ശ്രമത്തെ മുളയിലേ നുള്ളുക എന്നതാണ് ഈ വിഷയത്തിലെ മുസ്ലിം വികാരത്തിന്റെ ഹേതു. ക്രൈസ്തവ സമൂഹത്തിന്റെ സിവില്‍കോഡില്‍ മാറ്റം വരുത്താന്‍ അവര്‍ തന്നെ ഇടക്ക് ശബ്ദം ഉയര്‍ത്താറുണ്ട്. പ്രത്യേകിച്ചും വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള നിയമത്തേക്കാള്‍ മെച്ചപ്പെട്ടതാണ് ഏകസിവില്‍കോഡെങ്കില്‍ അത് വരട്ടെ എന്ന് അവര്‍ മനസ്സാ അംഗീകരിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാകുന്നത്. 

വ്യക്തിനിയമങ്ങള്‍ മുസ്ലിംകള്‍ക്ക് മാത്രമല്ല. 

ഏഴു വ്യക്തിനിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്ന് പലര്‍ക്കും അറിയില്ല. വ്യക്തിനിയമം എന്നാല്‍ അത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന എന്തോ ഒന്ന് എന്ന ധാരണയാണ് നിലനില്‍ക്കുന്നത്. ഏതൊക്കെയാണ് നിലവിലുള്ളത് എന്ന് നോക്കാം. 1. ഹിന്ദുവ്യക്തിനിയമം, 2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങള്‍, 3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങള്‍, 4. ക്രിസ്ത്യന്‍ വ്യക്തിനിയമം, 5. പാഴ്സി വ്യക്തിനിയമം, 6. ജൂതവ്യക്തിനിയമം, 7. മുസ്ലിം വ്യക്തിനിയമം. 

ഏതൊരു വ്യക്തിയും ഇതില്‍ ഏതെങ്കിലും ഒന്നിന്റെ കീഴിലായിരിക്കും തങ്ങളുടെ കുടുംബപരവും സാമൂഹികവുമായ ജീവിതപരിസരം ക്രമപ്പെടുത്തിയിട്ടുണ്ടാവുക. ഏകസിവില്‍കോഡിന് വേണ്ടി വാദിക്കുന്നവര്‍ ഇതില്‍ ഏത് മതനിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഈ ചോദ്യത്തിന് ഇന്നോളം ഉത്തരം ഉണ്ടായിട്ടില്ല. ഏകസിവില്‍കോഡ് എന്ന ഒന്നിന് വേണ്ടി വാദിക്കുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്. ഇതരമതക്കാര്‍ക്ക് തങ്ങളുണ്ടാകുന്ന നിയമത്തിന്റെ സൌകര്യം ലഭിക്കണമെന്നാണോ ?. അതല്ല ഹിന്ദുത്വശക്തികള്‍ അവരുടെ മതനിയമം എല്ലാ ജനവിഭാഗത്തിനും അനുഗുണമായി കാണുന്നുവോ?. മുസ്ലിംകള്‍ ഇതില്‍ ഒരു വിഭാഗം മാത്രമാണ്. മറ്റു മതസ്ഥര്‍ അതിനെ എങ്ങനെ കാണും. കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന് പറയുന്നത് പോലെ ഒരോ മതസ്ഥരും അവരവരുടെ നിയമം കൊണ്ട് സിവില്‍ വിഷയങ്ങളില്‍ വിധി ലഭിക്കാനാണ് ഇഷ്ടപ്പെടുക എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധി ആവശ്യമില്ല. അതിനാല്‍ തന്നെ രാജ്യം ഇന്ന് നിലനില്‍ക്കുന്ന അതിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന മനോഹര തത്വത്തെ തകര്‍ത്തിട്ടേ കേവലം സ്വപ്നമായ അപ്രായോഗികമെന്ന് അധികം ചിന്തിക്കേണ്ടതില്ലാത്ത ഏകസിവില്‍കോഡിലേക്ക് നടക്കാനാവൂ. 

അംബേദ്കര്‍ തന്നെ വ്യക്തമാക്കുന്നു. 

ഭരണഘടനാശില്‍പികള്‍ തന്നെയാണ് ഇതിന്റെ അപ്രയോഗികത ആദ്യമായി മനസ്സിലാക്കിയത് എന്ന് അവരുടെ തന്നെ വാക്കുകളില്‍ കാണാം. ബന്ധപ്പെട്ട വിഭാഗങ്ങള്‍ സ്വയം മുന്നോട്ട് വരുന്നത് വരെ ഏകീകൃത സിവില്‍കോഡിനെക്കുറിച്ച് പാര്‍ലമെന്റ് ചിന്തിക്കുക പോലുമില്ലെന്നും എഴുതാപുറം വായിക്കരുത് എന്നും അദ്ദേഹം ഉണര്‍ത്തുന്നു. അപ്പോള്‍ കാര്യം വ്യക്തം. ഇന്ത്യയില്‍ മേല്‍പറയപ്പെട്ട മതവിഭാഗങ്ങള്‍ മുന്നോട്ട് വന്ന് തങ്ങള്‍ക്ക് ഒരു ഏകീകൃതവ്യക്തിനിയമം വേണം എന്നാവശ്യപ്പെടുമ്പോള്‍ അതുമായി മുന്നോട്ട് പോകും എന്നും അല്ലാത്ത പക്ഷം അതേക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച ചെയ്യുന്നത് പോയിട്ട് ചിന്തിക്കുകയില്ല എന്നാണ് അംബേദ്കര്‍ പറയുന്നത്. ആരുടെ മേലും ബലാല്‍കാരമായി അടിച്ചേല്‍പിക്കുന്ന ഒരു വ്യവസ്ഥയായി 44 ാം അനുച്ഛേദത്തെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നത് ചരിത്ര രേഖകളില്‍ കാണാം. അംബേദ്കര്‍ പറയുന്നുവെന്നതല്ല ഇതിന്റെ പ്രസക്തി മറിച്ച് ഇന്ത്യന്‍ മതേതരത്വം സ്വാഭാവികമായി ഇത് താല്‍പര്യപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇതേക്കുറിച്ച് തന്നെയാണോ ബി.ജെ.പി പ്രകടന പത്രികയില്‍ പറയുന്നത് എന്ന് വ്യക്തമാകേണ്ടതുണ്ട്. അതല്ല ഏകസിവില്‍കോഡ് എന്ന പേരില്‍ ഹിന്ദുകോഡ് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണെങ്കില്‍ അത് പറയുകയാണ് വേണ്ടത്. 

ഹിന്ദുക്കള്‍ ഏകസിവില്‍കോഡ് അംഗീകരിക്കുമോ ?. 

ഈ ചോദ്യം പ്രസക്തമാണ്. കാരണം ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ പ്രജകള്‍ക്ക് ഒന്നായി കൊണ്ടുവന്ന സെക്യൂലര്‍ സ്വഭാവമുള്ള 1872 ലെ പ്രത്യേക വിവാഹനിയമം, 1869ലെ ഇന്ത്യന്‍ വിവാഹഭഞ്ജന നിയമം, 1890 ലെ രക്ഷാകര്‍തൃനിയമം, 1925 ഇന്ത്യന്‍ പിന്തുടര്‍ചാനിയമം എന്നിവയെ ഏകസിവില്‍കോഡ് മാര്‍ഗനിര്‍ദേശകതത്വമായി അവതരിപ്പിച്ചതിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് ഇവക്കൊക്കെ പകരമായി ഹിന്ദുമതനിയമങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. അതിനായി 1955 ല്‍ ഹിന്ദു വിവാഹനിയമം, 1956 ല്‍ ഹിന്ദുപിന്തുടര്‍ചാവകാശ നിയമം, ഹിന്ദുദത്തെടുക്കല്‍നിയമം, ഹിന്ദുരക്ഷാകര്‍തൃനിയമം എന്നിവ പ്രത്യേകമായി ഉണ്ടാക്കി. അതില്‍നിന്ന് മനസ്സിലാക്കുന്നത് ഭരണഘടന പരാമര്‍ശിക്കുന്ന തരത്തില്‍ ഏല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍കോഡ് ഹിന്ദുക്കള്‍ക്ക് പോലും സ്വീകാര്യമാവില്ല എന്നതാണ്. അതുകൊണ്ട് തന്നെ കേവലം ഇന്ത്യന്‍ ജനസംഖ്യയില്‍ നിലവിലെ മുസ്ലിംകളെക്കാള്‍ ന്യൂനപക്ഷമായ ബി.ജെപിക്ക് വോട്ടുചെയ്തവര്‍ (ഇന്ത്യന്‍ ജനസംഖ്യയില്‍ 16 ല്‍ അല്‍പം കൂടുതലാവും ഇവര്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. കാരണം വോട്ട് ചെയ്തവരില്‍ തന്നെ 31 ശതമാനമാണ് ബി.ജെ.പിക്ക് വേട്ടി കീ അമര്‍ത്തിയത്) ഈ രാജ്യത്തിലെ എല്ലാവര്‍ക്കുമായി ഒരു ഏകീകൃത സിവില്‍നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അസംബന്ധമായി മറ്റെന്താണുള്ളത്. 

ഏകസിവില്‍കോഡ് എന്നത് ഉണ്ടയില്ലാ വെടി. 

ന്യൂനപക്ഷം മുസ്ലിംകളെ താല്‍കാലികമായി സംഭ്രമിപ്പിക്കാന്‍ മാത്രം സാധിക്കുന്ന ഉണ്ടയില്ലാ വെടിയാണ് ഏകസിവല്‍കോഡിന് വേണ്ടിയുള്ള ഹിന്ദുത്വവാദം എന്ന് മനസ്സിലാക്കുക. കാരണം അത്തരം ഒരു സങ്കല്‍പം തന്നെ അവ്യക്തമാണ്. 60 ലധികം വര്‍ഷം കഴിഞ്ഞിട്ടും ഇത് എന്താണ് എന്ന് വിശദീകരിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിട്ടില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസിവില്‍ നിയമം, 6 പ്രമുഖ മതങ്ങളും 6 പ്രബല വംശീയ വിഭാഗങ്ങളും 55 മുഖ്യ ഗോത്രങ്ങളും 6400 ജാതികളും ഉപജാതികളും കൊണ്ട് വൈവിധ്യവത്കരിക്കപ്പെട്ട ഒരു രാജ്യത്ത് അസംഭവ്യവും അപ്രയോഗികവുമാണ് എന്ന് ചിന്തിക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഇക്കാര്യത്തില്‍ വാശിയുള്ള ഹിന്ദുത്വശക്തികള്‍ എല്ലാ ഹിന്ദുക്കള്‍ക്കും സ്വീകാര്യമായ ഒരു പൊതുനിയമം കൊണ്ടുവന്ന് അത് പ്രാവര്‍ത്തികമാകട്ടേ, അതിന്റെ ഗുണം ആദ്യം ഹിന്ദു സുഹൃത്തുക്കള്‍ക്ക് ലഭിക്കട്ടെ, തങ്ങളുടെ നിലവിലെ സിവില്‍നിയമത്തെക്കാള്‍ ഗുണകരമെന്ന് കാണുമ്പോള്‍ ചുരുങ്ങിയത് കൃസ്ത്യാനികളെങ്കിലും അത് സ്വീകരിക്കാന്‍ സന്നദ്ധമായേക്കും അടുത്ത ഒരു നൂറ്റാണ്ടിനടക്ക് ഒന്ന് രണ്ട് മതവിഭാഗമെങ്കിലും അതിന് കീഴില്‍ കൊണ്ടുവന്നാല്‍ അത്രയും ആശ്വസിക്കാമല്ലോ.

ഏകസിവില്‍കോഡിനെക്കുറിച്ച് പറയുന്നത് ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ്. അത് കേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യാനുസരണം നിയമനിര്‍മാണം നടത്താന്‍ അധികാരം നല്‍കുന്ന കണ്‍കറന്റ് ലിസ്റ്റ് ആണ്. അതുതന്നെ ഈ നിയമം ഇന്ത്യയൊട്ടാകെ കൊണ്ടുവരിക എളുപ്പമല്ലെന്ന് വ്യക്തമാക്കുന്നു.


ആര്‍ക്ക് വേണ്ടി ?.

ഈ വിഷയത്തിലെ ഏറ്റവും വലിയ തമാശ, ആരാണോ ഏകസിവില്‍കോഡിനെ ഇപ്പോള്‍ കൂടുതല്‍ എതിര്‍ക്കുന്നത് അവരിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഏകസിവില്‍കോഡ് എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. അഥവാ ഏകസിവില്‍കോഡ് വരുന്നതോടെ മുസ്ലിം സ്ത്രീകള്‍ അന്യായമായ ത്വലാഖില്‍നിന്ന് രക്ഷപ്പെടും. അതിനാല്‍ ഏകസിവില്‍കോഡിന്റെ അഭാവം മുസ്ലിംകള്‍ക്ക് വലിയ പ്രയാസമാകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. അപ്പോള്‍ കാര്യമായി ഇതിന്റെ ഉന്നം മുസ്ലിംകളാണ്, അവരിലെ സ്ത്രീകളാണ്. അനാഥശാലയിലേക്ക് വന്ന അനാഥകളെ തടഞ്ഞുവെച്ചതും അവരിലെ അധ്യാപകരെ ജയിലിലടച്ചതും അനാഥകളെ പീഡിപ്പിക്കുന്നതിനെതിരെയായിരുന്നുവെന്ന പോലെ ഒരു തമാശ മാത്രമാണിത്. വിവാഹമോചനം സങ്കീര്‍ണമാക്കിയതുകൊണ്ട് എത്രമാത്രം ജീവിതത്തില്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നുവെന്നറിയാന്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കളോട് ചോദിച്ചാല്‍ മതി. അപ്പോള്‍ പ്രശ്നം ഇന്ത്യയുടെ ഏകത്വമോ കെട്ടുറപ്പോ ഒന്നും അല്ല. മുസ്ലിം സിവില്‍ നിയമത്തില്‍ വിവാഹമോചനവും ബഹുഭാര്യത്വവും ഇല്ലായിരുന്നെങ്കില്‍ ആര്‍ക്കും ഏകസിവില്‍കോഡ് വേണ്ടിവരുമായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

മുഖ്യഅവലംബം. മാധ്യമം 


2012 ജൂലൈ 26, വ്യാഴാഴ്‌ച

ഗോഡ് സെ തെറ്റുകാരനാവുന്നതെങ്ങനെ ?

വിധിവിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനപരമായ ആറ് വിശ്വാസങ്ങളില്‍ ഒന്നാണ്. ഇതേക്കുറിച്ച് ഈ ബ്ലോഗില്‍ നേരത്തെ പല ചര്‍ചകളും നടന്നിട്ടുണ്ട്. അന്ന് ചര്‍ചയില്‍ പങ്കെടുത്ത വി.ബി രാജന്‍ ഇന്ന് ഫെയ്സ് ബുക്കില്‍ നല്‍കിയ ചോദ്യവും അതിനുള്ള മറുപടിയും ഇവിടെയും ചേര്‍ക്കുകയാണ്.
  • Vb Rajan
    Shafi Koyamma <<<ദൈവം മനുഷ്യന് നല്‍കുന്ന സ്വാതന്ത്ര്യവും, ദൈവത്തിന്റെ അറിവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് Vb Rajan നെ കുഴക്കുന്നത്,..>>> എന്നെ ഒന്നും കുഴക്കുന്നില്ല എന്ന് ആദ്യം മനസ്സിലാക്കുക. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന് ഒരു വിശ്വാസിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. വ്യക്തമായ മറുപടി ലഭിക്കാത്തതുകൊണ്ടാണ് ആവര്‍ത്തിക്കുന്നത്

    ഗാന്ധിജിയുടെ മരണം ഗോഡ്സേയുടെ വെടിയുണ്ടകൊണ്ടായിരിക്കും എന്ന് ദൈവം ഗാന്ധിജി ജനിക്കുന്നതിനു മുമ്പുതന്നെ എഴുതിവച്ചുകഴിഞ്ഞാല്‍ ഗോഡ്സേയ്ക്ക് എത്ര സ്വാതന്ത്ര്യം നല്‍കിയാലും അദ്ദേഹത്തിന് ദൈവം എഴുതിയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ദൈവം എഴുതിയ രീതിയില്‍ പ്രവര്‍ത്തിച്ചതിന് എങ്ങനെ ഗോഡ്സേ തെറ്റുകാരനാണെന്ന് പറയാന്‍ കഴിയും? ഇനി ഗോഡ്സേ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുകയും അതിനാല്‍ ദൈവം ഗാന്ധിജിയുടെ മരണം ഗോഡ്സെയുടെ കൈകൊണ്ടായിരിക്കട്ടെ എന്നു തീരുമാനിക്കുകയുമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്‍ ദൈവത്തെ നിയന്ത്രിക്കുന്നുവെന്നു വരും.

    ----------------------------------

    എന്റെ മറുപടി..
  • >>> ഗാന്ധിജിയുടെ മരണം ഗോഡ്സേയുടെ വെടിയുണ്ടകൊണ്ടായിരിക്കും എന്ന് ദൈവം ഗാന്ധിജി ജനിക്കുന്നതിനു മുമ്പുതന്നെ എഴുതിവച്ചുകഴിഞ്ഞാല്‍ ഗോഡ്സേയ്ക്ക് എത്ര സ്വാതന്ത്ര്യം നല്‍കിയാലും അദ്ദേഹത്തിന് ദൈവം എഴുതിയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ദൈവം എഴുതിയ രീതിയില്‍ പ്രവര്‍ത്തിച്ചതിന് എങ്ങനെ ഗോഡ്സേ തെറ്റുകാരനാണെന്ന് പറയാന്‍ കഴിയും? ഇനി ഗോഡ്സേ തനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഉപയോഗിച്ച് ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിക്കുകയും അതിനാല്‍ ദൈവം ഗാന്ധിജിയുടെ മരണം ഗോഡ്സെയുടെ കൈകൊണ്ടായിരിക്കട്ടെ എന്നു തീരുമാനിക്കുകയുമാണോ? അങ്ങനെയെങ്കില്‍ മനുഷ്യന്‍ ദൈവത്തെ നിയന്ത്രിക്കുന്നുവെന്നു വരും. <<<<
    ------------------------------

    മനുഷ്യരെന്ന നിലക്ക് ഇവിടെ വിശ്വാസിക്കും അവിശ്വാസിക്കും ദൈവനിഷേധിക്കും തമ്മില്‍ അന്തരമൊന്നുമില്ല. ഇഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും മനുഷ്യര്‍ക്ക് ഉണ്ട് എന്നാണെങ്കില്‍ എല്ലാവര്‍ക്കും ഉണ്ട് ഇല്ല എന്നാണെങ്കില്‍ ആര്‍ക്കും ഇല്ല.

    ഇസ്ലാമിക ദര്‍ശനമനുസരിച്ച് മേല്‍ പറഞ്ഞ പ്രശ്നത്തിന്റെ ഞാന്‍ മനസ്സിലാക്കിയ വിധി ഇതാണ്.

    ദൈവം എല്ലാം അറിയുന്നവനും സ്ഥലകാലാധീതനുമാണ്, ഭാവി വര്‍ത്തമാനം ഭൂതം എന്നിവ അവനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. കാലം കടന്നുപോകുകയും സംഭവങ്ങള്‍ നടക്കുകയും ചെയ്യുന്നതിനനുസരിച്ച് അവന്റെ നേരത്തെ ഉള്ള അറിവ് വ്യത്യാസപ്പെടുന്നില്ല.

    മനുഷ്യന് അവന്‍ ഇഛാസ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. അവന്റെ ഇഛക്കനുസരിച്ച് മനുഷ്യകഴിവിനകത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കാനും സാധിക്കും. (പറക്കാന്‍ ഇഛിച്ചതുകൊണ്ട് പക്ഷികളെ പോലെ പറക്കാന്‍ സാധിക്കില്ല). പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാലും ആ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനം പൂര്‍ണമായും മനുഷ്യന്റെ ഇഛ അനുസരിച്ച് അല്ല. അവന്റെ പ്രവര്‍ത്തനത്തിന്റെ ഫലം സംഭവിക്കുന്നത് ദൈവിക ഇഛകൂടി അനുവദിക്കുമ്പോള്‍ മാത്രമാണ്. അങ്ങനെ മനുഷ്യന് ഇഛാ-പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെങ്കിലും നിയന്ത്രണം ദൈവത്തിന്റെ പക്ഷത്താണ്.

    മനുഷ്യരില്‍ ആര്‍ക്കും തങ്ങളുടെ ചെയ്തികളും അവയുടെ ഫലങ്ങളും മുന്‍കൂട്ടി കണക്കാക്കാന്‍ സാധ്യമല്ല. നാളെ എന്ത് പ്രവര്‍ത്തിക്കുമെന്ന് പോലും കുറ്റമറ്റ രീതിയില്‍ നിശ്ചയിക്കാന്‍ സാധ്യമല്ല.

    മനുഷ്യന് നന്മചെയ്യാനും തിന്മചെയ്യാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവന് നല്‍കപ്പെട്ട സ്വാതന്ത്ര്യത്തെ ദൈവത്തിന് അതേക്കുറിച്ചുള്ള അറിവിനാല്‍ നിയന്ത്രിക്കപ്പെടുന്നില്ല. ദൈവം നേരത്തെ അതേക്കുറിച്ച് അറിയുന്നത് കൊണ്ടല്ല അവന്‍ അത് ചെയ്തത്. മറിച്ച് മനുഷ്യന് നല്‍കപ്പെട്ട ഇഛാ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന അറിവാണ് ദൈവത്തിന് ഉള്ളത്.

    ഇത്തരം ഒരു അറിവ് ദൈവത്തിന് ഇല്ലെങ്കില്‍ അത് ദൈവത്തിന്റെ അറിവ് അപൂര്‍ണമാണ് എന്നതിന് തെളിവാണ്. (തുടരും)


  • CK Latheef ഗോഡ് സെക്കും മറ്റേത് മനുഷ്യനും നല്‍കപ്പെട്ട പോലെയുള്ള ഇഛാ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഗാന്ധിജിയുടെ അനുയായിയായി മാറാനും അദ്ദേഹത്തിന്റെ ഗാതകനായി മാറാനും അവസരം ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം തെരഞ്ഞെടുത്തത് രണ്ടാമത്തേതാണ്. അദ്ദേഹം ഗാന്ഡിജിയെ വധിക്കാന്‍ തീരുമാനിച്ചു. അത് നടപ്പാക്കി. ദൈവം അതിന് അനുമതി നല്‍കി. അങ്ങനെ ഗാന്ധിജി ഗോഡ് സെയാല്‍ കൊല്ലപ്പെട്ടു.

    ഇവിടെ ഇസ്ലാമിക വീക്ഷണപ്രകാരം ഗോഡ് സെ കുറ്റവാളിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് അദ്ദേഹം ഉത്തരവാദിയുമാണ്. ഇത് ദൈവത്തിന് മുന്‍കൂട്ടി അറിയുമായിരുന്നുവെന്നതും അത് രേഖപ്പെടുത്തിയെന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതോ അദ്ദേഹത്തെ കുറ്റമുക്തമാക്കുന്നതോ അല്ല.


  • CK Latheef നാം എത്രതന്നെ ഇഛിച്ചാലും അത് നടപ്പാകുന്നത് ദൈവിക തീരുമാനത്തിനുസരിച്ചാണ്. ഇതാണ് മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ ദൈവത്തിന്റെ നിയന്ത്രണം. ഉദാഹരണത്തിന് വര്‍ഗീയത മൂത്ത ഒരു വ്യക്തിക്ക് തന്റെ പ്രതിയോഗിയെ ഉന്‍മൂലനം ചെയ്യണം എന്നാഗ്രമുണ്ടാകും. അത്തരം ഒരു സംഘത്തിന് തങ്ങള്‍ ശത്രുക്കളായി കാണുന്ന മുഴുവന്‍ ആളുകളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കും. പക്ഷെ ആ ഇഛ നടപ്പാക്കാന്‍ ശ്രമിച്ചാലും ദൈവം അതിന് അനുവദിച്ചെങ്കില്‍ മാത്രമേ അത് നടപ്പാക്കാന്‍ കഴിയൂ. ഒരു വ്യക്തി ഇന്നേ ദിവസം കള്ള് കുടിക്കണം എന്ന് തീരുമാനിച്ചു. ചിലപ്പോള്‍ മാത്രമേ അത് നിര്‍വഹിക്കാന്‍ കഴിയൂ. എന്നാല്‍ ദൈവം ആ തീരുമാനത്തിലോ അതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലോ ഇടപെടുകയില്ല. അതുകൊണ്ട് തന്നെ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ ചിലപ്പോള്‍ അവരുടെ തന്നെ പ്രവര്‍ത്തനമായും ചിലപ്പോള്‍ ദൈവത്തിന്റെ പ്രവര്‍ത്തനമായും പരാമര്‍ശിക്കാറുണ്ട്. രണ്ട് വീക്ഷണ കോണിലൂടെ നോക്കിയാല്‍ രണ്ടും ശരിയാണ് താനും. ഗോഡ്സെ ഗാന്ധിജിയെ വധിച്ചുവെന്ന് പറഞ്ഞാലും ദൈവം വധിച്ചുവെന്ന് പറഞ്ഞാലും ശരിയാണ്. കാരണം ഗോഡ് സെ കാരണമാക്കുകയാണ് ഇവിടെ ചെയ്തത്. മരണം ദൈവിക തീരുമാനം അനുസരിച്ചാണ് സംഭവിച്ചത്.
    5 minutes ago ·

  • CK Latheef ഒരു മുസ്ലിം ദൈവത്തെക്കുറിച്ചും അവന്റെ തീരുമാനത്തെക്കുറിച്ചും മനുസ്സിലാക്കുന്നത് ഇപ്രകാരമായതിനാല്‍ യുക്തിവാദികള്‍ ഇവിടെ പരാമര്‍ശിക്കുന്ന പ്രയാസമൊന്നും ഈ വിഷയത്തില്‍ അവരെ ബാധിക്കുന്നില്ല. പിന്നെ യുക്തിവാദികള്‍ ഒന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയുമാണെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ സംസാരിക്കുന്നത് ഞങ്ങളുടെ ദര്‍ശനമനുസരിച്ചാണെങ്കില്‍ അത് പൂര്‍ണമായും സ്വീകരിക്കേണ്ടത് അതേ ദര്‍ശനമനുസരിച്ച് തന്നെയായിരിക്കണം.

    ഇനി ഇതല്ലാത്ത മറ്റു വിധിസങ്കല്‍പങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചുനോക്കുക (അങ്ങനെ ഉണ്ടെങ്കില്‍ ). അതൊക്കെയും യുക്തിശൂന്യവും വൈരുദ്ധ്യവും ആയിരിക്കും എന്ന് ഇവിടെ തെളിയിച്ചുതരാം.

    2 minutes ago ·

  • CK Latheef കൂട്ടത്തില്‍ ദൈവനിഷേധികളോടായി ഒരു ചോദ്യമുണ്ട്. നിങ്ങളുടെ അഭിപ്രായത്തില്‍ മനുഷ്യന് പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇഛാസ്വതന്ത്ര്യവും ഉണ്ടോ ഉണ്ടെങ്കില്‍ എത്രമാത്രം ?.

2012 മാർച്ച് 31, ശനിയാഴ്‌ച

കള്ളുകുടിയന്റെ മൊബൈലിലൂടെയുള്ള മൊഴിചൊല്ലല്‍

മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ നിയമനിര്‍ദ്ദേശങ്ങളുള്ള മതമാണ് ഇസ്ലാം. ലോകവസാനം വരെയുള്ള മനുഷ്യര്‍ക്ക് വളരെയധികം യുക്തിപരവും സര്‍വകാലികവുമായ നിയമങ്ങളാണ് പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ ദൈവം അവതരിപ്പിച്ചിരിക്കുന്നത്. ഈ അവകാശവാദം ചോദ്യം ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. ചോദ്യം ചെയ്യുന്നത് അത് മനസ്സിലാക്കാനും ബോധ്യപ്പെടാനുമാകാം. ചിലര്‍ ചോദ്യം ചെയ്യുന്നത് ഇത് അംഗീകരിക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ്. ചോദ്യം ചെയ്യുന്നവരെ ആദ്യഘട്ടത്തില്‍ ഇപ്രകാരം വര്‍ഗീകരിക്കാനാവാത്തത് കൊണ്ട്, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിശദമായും വ്യക്തമായും മറുപടി പറയുക എന്നതാണ് ഒരു ഇസ്ലാം വിശ്വാസിക്ക് ചെയ്യാനുള്ളത്.

ഇസ്ലാമിക പണ്ഡിതരുടെ മതവിധികള്‍ സൂക്ഷമായി ശ്രദ്ധിക്കുകയും അവയെ തലനാരിഴകീറി പരിശോധിക്കുകയും ചെയ്യുക പൊതു സമൂഹത്തിന്റെ ശൈലിയായി കാണുന്നു. അതുകൊണ്ട് ഒരു മതപണ്ഡിതന്‍റെ മതവിധി ഇസ്ലാമിക സമൂഹത്തില്‍ മാത്രമല്ല ചര്‍ച ചെയ്യപ്പെടുന്നത്. ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും നെറ്റ വര്‍ക്ക് കമ്മ്യണികളും നല്‍കുന്ന  സൌകര്യം അതിനെതിരെ ആളുകള്‍ കാണെ പ്രതികരിക്കാനുള്ള വിശാലമായ ഇടം കൂടി സൃഷ്ടിക്കുന്നു. ആ നിലക്ക് തന്നെ ഇസ്ലാമിക പണ്ഡിതര്‍ കാര്യങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കാനും വിധിക്കാനും ബാധ്യതപ്പെട്ടിരിക്കുന്നു. ഫെയ്സ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്മ്യൂണിറ്റികളില്‍ ഇപ്പോള്‍ ഒരു ഫത് വ സജീവമായ ചര്‍ചയായികൊണ്ടിരിക്കുന്നു. പതിവു പോലെ ഇസ്ലാമിനെ അടിക്കാനുള്ള വല്ലതും ഉണ്ട് എന്ന് പ്രത്യക്ഷത്തില്‍ തോന്നുന്നത് കൊണ്ടാണ് ഇത് പതിവില്‍ കവിഞ്ഞ മാധ്യമ ശ്രദ്ധനേടുന്നതും ചര്‍ചയാകുന്നതും.

അടിസ്ഥാനം ഈ വാര്‍ത്തയാണ്.
[ മദ്യലഹരിയില്‍ മൊബൈലില്‍ മൊഴിചൊല്ലിയാലും സാധു-ദാറുല്‍ ഉലൂം
Posted on: 30 Mar 2012

ലഖ്‌നൗ: മദ്യലഹരിയില്‍ മൊബൈല്‍ഫോണില്‍ മൊഴിചൊല്ലിയാലും അംഗീകരിക്കാമെന്ന് ദേവ്ബന്ദിലെ ദാറുല്‍ ഉലൂം. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ ആസ്ഥാനമായ ദാറുല്‍ ഉലൂം ഇസ്‌ലാമിക സര്‍വകലാശാലയുടെ ഫത്‌വ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കത്തിലൂടെ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടിയായാണ് ദേവ്ബന്ദ് ദാറുല്‍ ഉലൂം ഇ
ക്കാര്യം അറിയിച്ചത്. സ്വന്തം സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ ഫോണില്‍ മൊഴിചൊല്ലിയത് ചൂണ്ടിക്കാട്ടിയാണ് വ്യക്തി സംശയം ഉന്നയിച്ചത്. എന്നാല്‍ ലഹരി മാറിയപ്പോള്‍ സഹോദരീഭര്‍ത്താവിന് മനംമാറ്റമുണ്ടായ സാഹചര്യത്തില്‍ എന്തുചെയ്യുമെന്നും ഇയാള്‍ സംശയമുന്നയിക്കുന്നു.

മൂന്നുവട്ടം തലാക്ക് ചൊല്ലിയ സാഹചര്യത്തില്‍ ഭാര്യാഭര്‍ത്തൃബന്ധം അരുതെന്നും ഇദ്ദകാലയളവ് (മൊഴി ചൊല്ലിയശേഷം മുസ്‌ലിം സ്ത്രീ പരപുരുഷന്മാരെ കാണാതെ കഴിയുന്ന സമയം) കഴിഞ്ഞ് മറ്റൊരാളെ വിവാഹം ചെയ്ത ശേഷമേ ആദ്യഭര്‍ത്താവിനെ വീണ്ടും സ്വീകരിക്കാവൂ എന്നുമാണ് ദാറുല്‍ ഉലൂമിന്റെ മറുപടി. രണ്ടാമത് വിവാഹം ചെയ്തയാളും മൊഴിചൊല്ലി ഇദ്ദ കാലയളവ് കഴിഞ്ഞാലേ ആദ്യഭര്‍ത്താവുമായുള്ള പുനര്‍വിവാഹം സാധ്യമാകൂ എന്നര്‍ഥം.]


ഈ ഫത് വയില്‍ പുതുതായി വല്ലതുമുണ്ടെങ്കില്‍ മൊബൈലിന്റെ സാന്നിദ്ധ്യം മാത്രമേയുള്ളൂ. ഇസ്ലാമിക കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ലഹരി ബാധിതന്റെ ത്വലാഖ് എന്ന അധ്യായം കാണാവുന്നതാണ്. അവിടെ നിന്ന് നമ്മുക്ക് മനസ്സിലാകുക, ലഹരിബാധിതന്‍ വിവാഹമോചനം ചെയ്താല്‍ അത് സാധുവാകും എന്ന് പറയുന്നവരും ഇല്ല എന്ന് പറയുന്നവും ഉണ്ടെങ്കിലും,   ലഹരി ബാധിതന്റെ വിവാഹമോചനത്തിന് തക്കതായ കാരണത്താല്‍ ഒരു വിലയുമില്ല എന്നുമാണ്.

ബുദ്ധിയെ ഉദ്ദേശ്യപൂര്‍വം വികലമാക്കിയവനാണ് ലഹരിബാധിതന്‍ അതിനാല്‍ അവന്‍റെ വിവാഹമോചനം പരിഗണിക്കണം. ഇതാണ് ഒരു അഭിപ്രായം.  അവന് അത് തന്നെ ഒരു ശിക്ഷയാകട്ടെ എന്നാണോ ഈ പണ്ഡിതന്‍മാര്‍ തീരുമാനിരിക്കുന്നത്  എന്ന് തോന്നും ഈ അഭിപ്രായം വായിച്ചാല്‍ .

എന്നാല്‍ പ്രമാണികരായ ഒരു കൂട്ടം പണ്ഡിതന്‍മാര്‍ ഇതിനെ ചോദ്യം ചെയ്യുന്നു. അവരുടെ വാദം ഇതാണ്. ലഹരി ബാധിതന്റെ വിവാഹമോചനം പരിഗണിക്കണം എന്ന വാദം നിരര്‍ഥകമാണ്, അത് പരിഗണിക്കരുത് എന്തുകൊണ്ടെന്നാല്‍ അയാള്‍ ഭ്രാന്തന് തുല്യമാണ്. നിര്‍ബന്ധവിധിയും ഇടപാടും ബാധകമാകുക സാമാന്യബുദ്ധിയുള്ളവരിലാണ്, ലഹരിബാധിതന് സാമാന്യബുദ്ധി നഷ്ടമായിരിക്കുന്നു. ലഹരി ബാധിതനായി നിങ്ങള്‍ നമസ്കരിക്കരുത് എന്ന് മദ്യനിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ അവതരിച്ച സൂക്തം അവര്‍ തെളിവായി സ്വീകരിക്കുന്നു. എന്താണ് പറയുന്നത് എന്ന് അയാള്‍ അറിയുന്നില്ല എന്നതാണ് ഖുര്‍ആന്‍ തന്നെ അതിന് പറഞ്ഞ കാരണം. ഇവിടെ ലഹരിബാധിതന്റെ വാക്ക് അല്ലാഹു അഗണ്യമാക്കിയിരിക്കുന്നു.

ലഹരി ബാധിതന്‍റെ ത്വലാഖ് മൂന്നാം ഖലീഫയായി ഉസ്മാന്‍ (റ) അംഗീകരിച്ചില്ലെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ സ്വഹാബികളിലാരും തന്നെ ഉസ്മാന് എതിരായിരിരുന്നില്ലെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. (ഫിഖ് ഹ സുന്ന പേജ് 657)

യഹ്യയ ബ്നു സഈദില്‍ അന്‍സാരി, ഹമീദുബ്നു അബ്ദുല്‍ റഹ്മാന്‍, റബീഅഃ, ലൈസുബ്നു സഅ്ദ് , ഇസ്ഹാഖുബ്നു
റാവൈഹി, അബൂ സൌര്‍ എന്നിര്‍ക്ക് പുറമെ ഇമാം ശാഫിയുടെ ഒരഭിപ്രായവും ഇത് തന്നെ.  ശാഫി പണ്ഡിതന്മാരില്‍ പെട്ടെ മുസ്നി മുന്‍ഗണന നല്‍കിയിട്ടുള്ളതും ഈ അഭിപ്രായത്തിന് തന്നെ. ഇമാം അഹമ്മദും ഇതേ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. ശൌകാനി പറഞ്ഞു വിധികളുടെ അച്ചുതണ്ടായ ബുദ്ധിക്ക് ഭ്രംശം സംഭവിച്ചതിനാല്‍ ലഹരി ബാധിതന്‍റെ തലാഖിന് വിധിയില്ല. മദ്യപാനത്തിന് ദൈവം തന്നെ അതിന്റെതായ ശിക്ഷവിധിച്ചിട്ടുണ്ട്. അതിന് പുറമെ അവന്‍ ബോധമില്ലാത്തെ നടത്തുന്ന ത്വലാഖ് അവനുള്ള ശിക്ഷയായി ഭവിക്കുമെന്ന് പറയാനും അങ്ങനെ രണ്ട് ബാധ്യതകള്‍ ചേര്‍ത്ത് കൊടുക്കാനും നമ്മുക്ക് അവകാശമില്ല.

തീര്‍ത്തും പ്രമാണങ്ങളെയോ മനുഷ്യബുദ്ധിയെയോ ഇസ്ലാമിന്റെ തന്നെ സ്ഥാപിതമായ നിയമത്തിന് ഉള്‍കൊള്ളാന്‍ കഴിയാത്തതോ ആയ വിധിയാണ് ദാറുല്‍ ഉലൂമിന്റെ ഈ മതവിധി എന്ന് പറയാതിരിക്കാനാവില്ല. ലഹരി ബാധിതനാകേണ്ടതില്‍ കോപാന്ധന്റെ ത്വലാഖ് പോലും സ്വീകാര്യമല്ല എന്ന് പ്രവാചക വചനം പോലും ഇവര്‍ പരിഗണിച്ചിട്ടില്ല. (കോപത്തില്‍ ത്വലാഖുമില്ല മോചനവുമില്ല - അബൂദാവൂദ്, അഹ്മദ്, ഇബ്നു മാജഃ) അതും ഫോണിലൂടെയാകുമ്പോള്‍ തീരെ ദുര്‍ബലമാകുന്നു. മൂന്നും ഒന്നിച്ച് നിര്‍വഹിച്ചാല്‍ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കൂവെന്ന സുപ്രധാന വസ്തുതയും ഈ വിധിയില്‍ പരിഗണിച്ചിട്ടില്ല.

ചുരുക്കത്തില്‍ മതമല്ല മതത്തിലെ പറഞ്ഞതും കേട്ടതുമായ (ഖ്വാല ഖ്വീല) അക്ഷരങ്ങളെ പിടിച്ച് യുക്തിരഹിതമായി ഈ ആധുനിക യുഗത്തില്‍ വിധിപ്രസ്താവിക്കുന്ന പണ്ഡിതന്മാരാണ് ഇവിടെ യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാകുന്നത്.

2012 ഫെബ്രുവരി 22, ബുധനാഴ്‌ച

ഇസ്ലാമിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം; നിര്‍ഭയം.


'മുഹമ്മദ് നബി കാന്തപുരം ഗ്രൂപ്പിന്റെയോ മറ്റേതെങ്കിലും വിഭാഗത്തിന്റെയോ കുത്തകയല്ല. അദ്ദേഹത്തിന്റെ അനുശാസനം അനുധാവനം ചെയ്യാനും ആ വിശ്വാസത്തില്‍ അസംബന്ധങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അത് അസംബന്ധങ്ങളാണെന്ന് വിളിച്ചുപറയാനും ആര്‍ക്കും അവകാശമുണ്ട്. വ്യാജ കറന്‍സി കൈയില്‍പെട്ടാല്‍ അത് പൊലീസില്‍ ഏല്‍പിക്കാന്‍ മുസ്ലിമായിക്കൊള്ളണമെന്നില്ല; വ്യാജ ഡോക്ടറെ ഓടിച്ചുപിടിക്കാന്‍ ഐ.എം.എയുടെ സമ്മതം ആവശ്യമില്ല. വ്യാജ സിദ്ധന്മാരെ പിടികൂടാന്‍ എല്ലാവരും മതപണ്ഡിതരാകേണ്ടതില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അസംബന്ധങ്ങള്‍, ബുദ്ധിക്കും യുക്തിക്കും അങ്ങേയറ്റം പരിഗണന നല്‍കുന്ന ഇസ്ലാമില്‍ കലര്‍ത്തുമ്പോള്‍ അത്തരം മുടിക്കെട്ടുകള്‍ എടുത്തുപുറത്തിടാന്‍ പിണറായി വിജയന്‍ വെല്ലൂരില്‍ പോയി കിതാബോതി എം.എഫ്.ബി പട്ടം അണിയേണ്ടതായിട്ടില്ല.
കാന്തപുരത്തിന്റെ കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കുന്നതില്‍ അദ്ദേഹം ഇതുവരെയും വിജയിച്ചിട്ടില്ല. 'ആലം ദുനിയാവില്‍'വെച്ചദ്ദേഹത്തിന് സാധിക്കുമെന്നും തോന്നുന്നില്ല. അതിരിക്കട്ടെ, മുടി ആരുടേതായാലും അത് കത്തുമെന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചതില്‍പിന്നെ അദ്ദേഹം താഇഫിലേക്ക് മതപ്രബോധനത്തിനായി പോയി. അവിടത്തെ ജനം പ്രവാചകനെ എറിഞ്ഞോടിച്ചു. ഏറുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് രക്തം വാര്‍ന്നൊഴുകി. ഈ ഏറ് തീപ്പന്തംകൊണ്ടായിരുന്നെങ്കില്‍ പ്രവാചകന് ഏല്‍ക്കുമായിരുന്നോ ഇല്ലേ? ഉഹ്ദ് യുദ്ധത്തില്‍വെച്ച് ശത്രുക്കളുടെ ആക്രമണത്തില്‍ പ്രവാചകന്റെ മുന്‍വരിയിലെ പല്ല് മുറിഞ്ഞു. അങ്കിയുടെ ഭാഗം തട്ടിയാണ് മുറിവ് സംഭവിച്ചത്. യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടു എന്നുവരെ കിംവദന്തി പരന്നു. അപ്പോള്‍ പ്രവാചകന് ഏറ് കൊള്ളും, ശക്തമായ ഏറുകൊണ്ടാല്‍ തിരുശരീരം വ്രണപ്പെടും, രക്തം ഒഴുകും, ദന്തഭ്രംശം സംഭവിക്കും -പക്ഷേ, തീവെച്ചാലോ തീപ്പന്തംകൊണ്ട് എറിഞ്ഞാലോ ഫലിക്കില്ല എന്ന് എവിടത്തെ ന്യായമാണ്?
പ്രവാചകരുടെ ശരീരം നരകാഗ്നിക്ക് (നാറ്) നിഷിദ്ധമാണ് എന്നുപറഞ്ഞതിന്റെ അര്‍ഥം ഒരു പ്രവാചകനും നരകത്തില്‍ കിടക്കേണ്ടിവരില്ല എന്നുമാത്രമാണ്. അല്ലാതെ, ഇഹലോകത്തുവെച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചാല്‍ പ്രവാചകന്റെ ഒരു രോമംപോലും കത്തുകയോ കരിയുകയോ ഇല്ല എന്ന അര്‍ഥത്തിലല്ല. വിശുദ്ധ ഖുര്‍ആനിലോ പ്രമാണയോഗ്യമായ ഹദീസുകളിലോ അത്തരം ഒരു പരാമര്‍ശവുമില്ല. (ഒ. അബ്ദുല്ല. മാധ്യമം )

തിരുകേശ വിവാദത്തില്‍ ഇടപെട്ട് 'കത്തിച്ചാല്‍ ഏതു മുടിയും കത്തു'മെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി  പിണറായി വിജയന്റെ പ്രസ്താവനക്ക് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കൊടുത്ത മറുപടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയ മുസ്ലിയാര്‍, മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതക്ക് കാരണമാകുമെന്നും വ്യക്തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞത് ഇപ്രകാരമാണ്: 'മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളത്. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പടേണ്ടതുണ്ട്.' (മുജീബ് റഹ്മാന്‍ കിനാലൂര്‍ - മാധ്യമം)

തിരു കേശ വിവാദത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യമില്ല
തിരുവനന്തപുരം: പ്രവാചക കേശത്തിന്റെ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യം തനിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായവും തുടര്‍ന്നുണ്ടായ വിവാദത്തേയും കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായിക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരിക്കും. താന്‍ പല കാര്യങ്ങളിലും അജ്ഞനാണ്. മാത്രമല്ല  ഇവിടെ നടക്കുന്ന വിവാദം സാധാരണ മുടിയുടെ കാര്യത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃമുണ്ട്. എന്നാല്‍, എല്ലാറ്റിനും ഒരു ലക്ഷ്മണ രേഖയുണ്ട്. കൂടാതെ രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
എന്താണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്. പാര്‍ട്ടിയുടെ സെക്രട്ടറിയായാലും പ്രസിഡണ്ടായാലും അവര്‍ അവരവരുടെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ വര്‍ഗീയതയും ഛിദ്രതയുമുണ്ടാവും. പ്രവാചക കേശത്തിന്റെ അമാനുഷികതയെക്കുറിച്ച് അതറിയാത്തവര്‍ സംസാരിക്കേണ്ട. അതൊക്കെ പറയാന്‍ മതപണ്ഡിതന്‍മാരുണ്ട്. രാഷ്ട്രീയക്കാര്‍ മതത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ട. മറ്റുമതസ്ഥര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ ഇതിനെക്കുറിച്ച് പറയാന്‍ അവകാശമില്ല. ഞങ്ങള്‍ എല്ലാ കാലത്തും ഒരു പാര്‍ട്ടിയുടെ കൂടെ മാത്രം നില്‍ക്കുന്നവരല്ല. സന്ദര്‍ഭത്തിനനുസരിച്ച് വ്യതിയാനമുണ്ടാവാറുണ്ട്. ഇപ്പോള്‍ അവരുടെ കൂടെ നില്‍ക്കാത്തതുകൊണ്ടാണോ തിരുകേശത്തെക്കുറിച്ച് ഇങ്ങനെയഭിപ്രായം പറഞ്ഞത് എന്നറിയില്ല. രാഷ്ട്രീയക്കാര്‍ മതത്തില്‍ കയ്യിട്ടാല്‍ ചോദ്യം ചെയ്യും. തിരുകേശത്തെക്കുറിച്ച് മതത്തിനകത്തുള്ള അഭിപ്രായ വ്യത്യാസം മറ്റുള്ളവര്‍ നോക്കേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു. (21-02-12)

ഈ വിഷയം കണ്ടും കേട്ടും മടുത്തവരുടെ മുന്നിലേക്ക് ഇതേ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ ഉദ്ദേശിച്ചതല്ല. എന്നാലും ഇടക്ക് വിട്ടുപോകുന്നുവെന്ന് തോന്നിയ ചില പോയിന്റുകള്‍ കൂട്ടിചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. മതത്തെക്കുറിച്ച് അറിവുള്ളവര്‍ ഈ വിഷയത്തില്‍ സംസാരിച്ചാല്‍ മതിയെന്ന് പറ‍ഞ്ഞത് കാന്തപുരം ഇന്നെത്തിപ്പെട്ട ഒരു നിസ്സഹായതയുടെ ഫലമാണ്. ഇത് വരെയും മതത്തെക്കുറിച്ച് അറിവുള്ള കാന്തപുരം വിഭാഗം ഒഴികെയുള്ള മുഴുവനാളുകളും മതസംഘടനകളും തിരുമുടിയെക്കുറിച്ച് തന്നെ സംശയത്തിലാണ്. സമസ്തകേരള ജംഇയത്തുല്‍ ഉലമ എന്ന ഇ.കെ വിഭാഗം അതിനെതിരെ ശക്തമായ പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. അവര്‍ പറയുന്നത് മുഖവിലക്കെടുക്കാന്‍ കാന്തപുരം തയ്യാറായിട്ടില്ല. അത് പരിഗണിച്ച് തിരുത്താനും. അതോടൊപ്പം മുജാഹിദ് വിഭാഗങ്ങളും ജമാഅത്തും ഈ പോക്ക് ശരിയല്ലെന്ന് പറയുന്നത് മതപരമായി അറിഞ്ഞുകൊണ്ട് തന്നെ. ചാനല്‍ ചര്‍ചയില്‍ സമസ്തയുടെ പ്രതിനിധി പങ്കെടുത്തും മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന പ്രസ്താവന നടത്തുന്നത് കണ്ടു. മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ വിവരം ഉണ്ടാവുക മതത്തിന്റെ ആളുകള്‍ക്ക് തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അഭിപ്രായം പറയാനും ചോദ്യം ചെയ്യാനുമുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട് എന്നതാണ് ശരി. രാഷ്ട്രീയകാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മതത്തിന്റെ ആളുകള്‍ക്കും മതത്തിലെ സ്വീകാര്യമല്ലെന്ന് തോന്നുന്ന പ്രവണതകളെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയം കയ്യാളുന്നവര്‍ക്കും തുല്യ സ്വാതന്ത്ര്യമുണ്ട്. ബന്ധപ്പെട്ടവര്‍ അത് സ്വീകരിക്കണോ മുഖവിലക്കെടുക്കണോ തള്ളിക്കളയണോ എന്നത് വേറെ കാര്യമാണ്.

ഇത്രയും പറഞ്ഞത് പൊതുവായ ഒരു വീക്ഷണമാണ്. എനിക്ക് ഇവിടെ മനസ്സിലാകാതെ പോകുന്നത് വേറൊരു കാര്യമാണ്. എന്താണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടക്കുള്ള അതിര്‍വരമ്പ്. ഏതൊക്കെ കാര്യങ്ങള്‍ മതത്തിന്റെ പരിധിയില്‍വരും ഏതൊക്കെ കാര്യങ്ങല്‍ രാഷ്ട്രത്തിന്റെ പരിധിയില്‍വരും.

ഇതരമതങ്ങളുടെ കാര്യം പറയാന്‍ ഞാന്‍ ആളല്ല. ഇസ്ലാം ദര്‍ശനത്തിന്റെ കാര്യം വെച്ച് നോക്കിയാല്‍ മതപരം രാഷ്ട്രീയപരം എന്ന വേര്‍ത്തിരിവ് പോലും അപ്രസക്തമാണ്. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഏതെല്ലാം മേഖലയുണ്ടോ അവിടങ്ങളിലൊക്കയെും  ഇസ്ലാമിന് വ്യക്തമായ നിയമനിര്‍ദ്ദേശങ്ങലുണ്ട്. വിധിവിലക്കുകളുണ്ട്. അടിസ്ഥാനവിശ്വാസാദര്‍ശങ്ങളുണ്ട്. അതുകൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇസ്ലാമിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് തീരുമാനിച്ചാലും ഇസ്ലാം രാഷ്ട്രീയമെന്ന് വ്യവഹരിക്കുന്ന മുഴുവന്‍ കാര്യങ്ങളിലും അഭിപ്രായം പറയും. അതിന്റെ സമഗ്രസ്വഭാവംകൊണ്ടുണ്ടാകുന്ന നിഷേധിക്കാനാവാത്ത പ്രത്യേകതയാണത്.

ഇസ്ലാം അതിന്റെ സകലതും ആദര്‍ശവും, കര്‍മവും, ആരാധനകളും, സ്വഭാവ ചര്യകളും ജനങ്ങളുടെമുന്നില്‍ തുറന്ന് വെക്കുന്നു. കാരണം ഇസ്ലാം എല്ലാവരുടെതുമാണ്. അത് മുസ്ലിംകള്‍ എന്ന ഒരു വിഭാഗത്തിന്റെ സ്വകാര്യസ്വത്തല്ല. അതിനെ പരിശോധിക്കാനും പഠിക്കാനും സ്വീകാര്യമെങ്കില്‍ ഉള്‍കൊള്ളാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രീയക്കാരനായത് കൊണ്ടോ ഇതര മതവിഭാഗത്തില്‍ പെട്ടതുകൊണ്ടോ അതിനുള്ള അവകാശം ഹനിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുന്നത്. കാന്തപുരം പ്രതിനിധീകരിക്കുന്നത് ഒരു പൌരോഹിത്യമതത്തെയാണ് എന്നതാണ് ഇസ്ലാമുമായി ബന്ധമില്ലാത്ത ഈ അഭിപ്രായ പ്രകടനങ്ങള്‍ കാണിക്കുന്നത്. പൌരോഹിത്യമാകട്ടേ ഇസ്ലാമിന് അന്യവുമാണ്.

2011 സെപ്റ്റംബർ 27, ചൊവ്വാഴ്ച

നടൻ സലീം കുമാറും അലവിക്കുട്ടിക്കായുടെ ഹജ്ജും.

ഈ വർഷം കേരളത്തിൽനിന്ന് ഹജ്ജിന് പോകുന്നവരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി അലവിക്കുട്ടിക്കയാണത്രേ. ഇത്തരത്തിലൊരു പോസ്റ്റിന് എന്താ ഇവിടെ കാര്യം എന്ന ഒരു സംശയമുണ്ടാവും. കാര്യമുണ്ട് ഇവിടെയാണ് പ്രശ്നം...  'ഞായറാഴ്ച രാവിലെ ഹജ്ജ് ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും ഇപ്പോള്‍ പറയാനാവില്ലെന്ന്.'

വാർത്ത പൂർണമായി കാണുക...


കൊണ്ടോട്ടി: അലവിക്കുട്ടി ഇന്നോളം ഒരു സിനിമ കണ്ടിട്ടില്ല. ഇനി കാണാനാഗ്രഹിക്കുന്നുമില്ല. പക്ഷേ, മലയാള സിനിമയിലെ മികച്ച നടന്‍ അലവിക്കുട്ടിയുടെ ഭാഗ്യതാരമായിരിക്കുകയാണ് 'ഭരത് സലിംകുമാര്‍.' അദ്ദേഹമാണ് അലവിക്കുട്ടിയുടെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള മുഴുവന്‍ ചെലവും വഹിക്കുന്നത്. കോഡൂര്‍ കോപ്പിലാക്കല്‍ വലിയാട്ട് അലവിക്കുട്ടി (71) ഹജ്ജിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. അഞ്ച് പെണ്‍മക്കളുടെയും വിവാഹത്തിനുശേഷം തുടങ്ങിയ ആഗ്രഹമാണ്.

കൂലിപ്പണിയില്‍നിന്നും യതീംഖാന റിസീവര്‍ ജോലിയില്‍നിന്നുമെല്ലാം മിച്ചംവെച്ച് ഇതിനുവേണ്ടി തുക സ്വരൂപിക്കുന്നുമുണ്ട്. സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ച്, കൈയില്‍ കരുതിയിരുന്ന 31,000 രൂപ അടച്ചസമയത്താണ് സലിംകുമാര്‍ അലവിക്കുട്ടിക്ക് ഭാഗ്യ'താര'മായത്. ഹജ്ജ് എന്ന പുണ്യത്തിനുവേണ്ടി ജീവിതത്തിലുടനീളം കഷ്ടപ്പെടുന്ന ഒരാളുടെ കഥയ്ക്ക് അഭ്രപാളിയില്‍ ജീവന്‍പകര്‍ന്ന സലിംകുമാറിന്റെ വലിയ ആഗ്രഹമായിരുന്നു ഒരാളെ ഹജ്ജിനയക്കുക എന്നത്. സലിംകുമാര്‍ 200 പേരെ നറുക്കിട്ടെടുത്താണ് അലവിക്കുട്ടിയെ തിരഞ്ഞെടുത്തത്.

അലവിക്കുട്ടി ബാങ്കിലടച്ച 31,000 രൂപയും സലിംകുമാര്‍ തിരിച്ചുനല്‍കി. മറ്റ് മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന് ഏല്‍ക്കുകയുംചെയ്തു. ഒക്ടോബര്‍ നാലിനാണ് ഇദ്ദേഹം ഹജ്ജിന് പുറപ്പെടുന്നത്. ഞായറാഴ്ച രാവിലെ ഹജ്ജ് ഹൗസിലെത്തിയ അലവിക്കുട്ടിയോട് മക്കത്തുവെച്ച് സലിംകുമാറിനുവേണ്ടി പ്രാര്‍ഥിക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മറ്റാര്‍ക്കും ലഭിക്കാതെ കൈവന്ന ഭാഗ്യം പോലെത്തന്നെയായിരുന്നു ഉത്തരവും - അതൊന്നും ഇപ്പോള്‍ പറയാനാവില്ലെന്ന്.
--------------------
ഈ വാർത്തയിൽ ഇസ്ലാം വിമർശകർക്ക് ഇഷ്ടപ്പെട്ടത് ആവസാനം വാചകമാണ്. അതുവെച്ച് ഏതാനും ഇസ്ലാം വിമർശകരുടെ അഭിപ്രായം പ്രകടനം നോക്കൂ......
നാസർ മഴവില്ല് സലീം കുമാരിന്റെ പണം കൊണ്ട് ഹജ്ജ് ചെയ്യുന്ന ആളോട് സലീംകുമാറിനു വേണ്ടി പ്രാർത്ഥിക്കില്ലയോ എന്ന ചോദ്യത്തിനു കിട്ടിയ മറുപടി തികച്ചും നിരാശാജനകമായിപ്പോയി. അതൊന്നും ഇപ്പോൾ പറയാനാവില്ലെന്ന്4 hours ago · · 7 people


George Mathews കൊള്ളാം അവിടെ പോയി കാഫിരിനു വേണ്ടി പ്രാര്‍ത്തിച്ച്ചാല്‍ ആപ്പീസ് പൂട്ടും. പിന്നെ സ്വര്‍ഗത്തിന്റെ പടി കാണേണ്ടി വരില്ലാ.2 hours ago · · 3 people
  • Vadakkan Hassan തീര്‍ച്ചയായും സലീം കുമാറിനു വേണ്ടി പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിനു സന്‍മാര്‍ഗ്ഗത്തിലാക്കി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ എന്ന്.
    about an hour ago · · 2 people
  • George Mathews പക്ഷെ കലിമ ചോല്ലിയിട്ടില്ലല്ലോ ?
    about an hour ago ·
  • Arun Kartha സന്മാര്‍ഗം കൈ വെട്ടല്‍ ആണോ/
    about an hour ago · · 1 person
  • Vadakkan Hassan അങിനെ പ്രാര്‍ത്ഥിക്കാന്‍ കലിമ ആവശ്യം ഇല്ല
    about an hour ago ·
  • Vadakkan Hassan സന്‍മാര്‍ഗ്ഗം എന്നാല്‍ നേരായ മാര്‍ഗ്ഗം എന്നാണ്. കൈവെട്ടല്‍ എന്നൊരര്‍ത്ഥം അതിനുള്ളതായി അറിയില്ല.
    about an hour ago ·


എന്തെങ്കിലുമൊക്കെ പറഞ്ഞാൽ ഇസ്ലാം വിമർശനമായി ഇപ്പോൾ തുടങ്ങിയ ഈ ചർച ഇനി മുഹമ്മദ് നബിയുടെ ക്രൂരതയിലും അസഹിഷ്ണതയിലൂടെയും വിവാഹത്തിലൂടെയും കടന്നുപോയി 200 ഉം 300 ഒക്കെ കമന്റുകളാകും.


ഈ വിഷയകവുമായി ബന്ധപ്പെട്ട യഥാർഥ പ്രശ്നം എന്താണ്. അവിടെ ഞാൻ നൽകിയ കമന്റ് തന്നെ ഇവിടെയും നൽകുന്നു.


  • Abdul Latheef അദ്ദേഹം അതുതന്നെയാണ് പറഞ്ഞതെങ്കിൽ മാധ്യമ പ്രവർത്തകർ പ്രതീക്ഷിച്ച ഉത്തരം ലഭിച്ചുവെന്നാണ് മനസ്സിലാക്കുന്നത്.

    സലീം കുമാറിന്റെ മഹാമനസ്കതയും വഴിഞ്ഞൊഴുക്കുന്ന കാരുണ്യവും നാം എല്ലാവരും അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്തതാണ്. അത്രയും കരുണയുള്ളവർക്ക് ദൈവം തന്റെ സന്മാഗം കാണിക്കാതിരിക്കില്ല. അദ്ദേഹത്തിന് കൂടുതൽ നന്മ ചെയ്യാനും ഇഹലോക ജീവിതത്തിൽ സന്മാർഗമാകുന്ന വെളിച്ചം ലഭിച്ച് പരലോകത്ത് പാപമോചനവും പ്രതിഫലവും ദൈവം നൽകി അനുഗ്രഹിക്കുമാറാകട്ടേ...

    41 minutes ago · · 2 people

  • Prashanth Menon രാജീവേ, ദേ ലത്തീഫും മറുകണ്ടം ചാടി കേട്ടോ .. ഈ കട ഇനി പൂട്ടിക്കോ
    38 minutes ago ·

  • Abdul Latheef സാധാരണ ഗതിയിൽ മുസ്ലിംകളാണ് ഹജ്ജിന് പോകുന്നവർ മക്കയിൽ വെച്ച് പ്രാർഥിക്കാൻ ആവശ്യപ്പെടാറ്. ഇവിടെ തികച്ചും വ്യത്യസ്ഥമായ ഒരു ആവശ്യം വന്നപ്പോൾ ഇസ്ലാമിക നിയമത്തിന്റെ സൂക്ഷമ വശങ്ങൾ അറിയാത്ത ഒരു പാമരൻ അത് പിന്നീട് തീരുമാനിക്കും എന്ന് പറഞ്ഞത് വലിയ കാര്യമായി ആഘോഷിക്കുന്നത് മാത്രം മതി യുക്തിവാദികളെന്ന് പറയുന്നവരുടെ നീതിബോധം മനസ്സിലാക്കാൻ.

    വെറും ഒരു സലീം കുമാറിന് വേണ്ടിമാത്രമല്ല. ഇവിടെയുള്ള കടുത്ത വിദ്വേഷവും വെറുപ്പും ശത്രുതയും പേറുന്ന സംഘികൾക്ക് വരെ ആത്മാർഥമായി ഇവിടെയുള്ള മുസ്ലിം സുഹൃത്തുക്കൾ പ്രാർഥിക്കാറുണ്ട്.

    പ്രവാചകനെ ത്വായിഫിൽ നിന്ന് കല്ലെറിഞ്ഞോടിച്ചവർക്ക് അതിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ ഉടനെ പ്രാർഥിക്കുകയാണ് പ്രവാചൻ ചെയ്തത്.

    സത്യവിശ്വാസികൾക്ക് പ്രാർഥിക്കുന്നത് പോലെയോ അതിനേക്കാളെറെയോ പ്രാർഥന അർഹിക്കുന്നവരാണ് നിഷേധികളും. പക്ഷെ സത്യം ബോധ്യപ്പെട്ടിട്ടും നിഷേധിക്കുന്നവർക്ക് പാപമോചനത്തിന് വേണ്ടി പ്രാർഥിച്ചാൽ അത് സ്വീകരിക്കപ്പെടുകയില്ല എന്ന ഒരു വചനം ഖുർആനിൽ കാണാം. അത് തിച്ചുകച്ചും ന്യായമാണല്ലോ. ദൈവത്തെയും പരലോകത്തെയും നിഷേധിക്കുന്നവർക്ക് പ്രാർഥിക്കാത്തതെങ്ങനെയാണ് അവർ പരാതിയായി ഉന്നയിക്കുക.

    34 minutes ago · · 1 person

  • Subhash J George സാധാരണ നീതി ബോധമുള്ള ഒരാള്‍ക്ക്‌ , ഒരു അന്യ മതസ്ഥന്‍, അതും തനിക്കു സഹായം ചെയ്യുന്ന ഒരാള്‍ അയാള്‍ക്ക്‌ വേണ്ടി പ്രാര്തിക്കണം എന്ന് പറയുമ്പോള്‍ അതിനും നിയമം നോക്കണം എന്ന് പറയേണ്ടി വരുമോ...? അങ്ങനെ പറയേണ്ടി വന്നാല്‍ ആ പാമരന്റെ മനസ്സില്‍ ഇങ്ങനൊരു സംശയം എന്ത് കൊണ്ട് വന്നു എന്നതാണ് നോക്കേണ്ടത്.
    31 minutes ago ·

  • Prashanth Menon ലതീഫെ , അങ്ങനെ പറഞ്ഞതല്ല ഇവിടത്തെ വിഷയം.. രാജീവ്‌ സൂചിപ്പിച്ചത് മറ്റൊന്നാണ്.. ഇങ്ങനെ മറ്റൊരാളുടെ സഹായം കൊണ്ട് ഹജ്ജിനു പോകരുതെന്ന് പറയുന്ന ഒരു പോസ്റ്റ്‌ ഉണ്ടായിരുന്നു മുമ്പിവിടെ .. സലിം കുമാറിന്റെ ഈ വാഗ്ദാനം ഒരു മുസ്ലിമും സ്വീകരിക്കുഗയില്ല എന്ന് ആ സമയത്ത് അഭിപ്രായമുയര്‍ന്നു.. അതിനു കടക വിരുദ്ധമായി സംഭവിച്ചു എന്നതാണ് ഈ പോസ്ടിനാധാരം..
    27 minutes ago ·

  • Abumiyan Gujarat muslim allathavark vendiyum muslimkal prarthikarund .......mUHMMED NABIYUM ....MTTU ELLLA AULIYAKKALUM ITHU CHEYYARUNDU ....AYAL ORU PAVAM ...NADAN ...VERUTHE VITTODE AA PAAVATHINE .....
    27 minutes ago ·

  • Abumiyan Gujarat ITHOKKEYANU YUKTHIVADIKALUDE VALIYA POINTS /''''HAHAHAHA
    26 minutes ago ·

  • Abdul Latheef നടൻ സലിം കുമാർ ഈ രംഗത്ത് നേരിട്ട 'പ്രതിസന്ധി' അദ്ദേഹം കാര്യം കൂടിയാലോചിക്കാതെ ചെയ്തിന്റെ ഫലമായിരുന്നു. അദ്ദേഹം പറഞ്ഞതനുസരിച്ച് അങ്ങനെ തന്നെ അത് സ്വീകരിക്കുന്നത് തടസ്സമുണ്ട് എന്നാണ് എന്റെ അന്നത്തെ നിഗമനം. കാരണം ഇത് നാസർ സൂചിപ്പിച്ചപോലെ ഇരന്നും കടം വാങ്ങിയും നിർവഹിക്കാൻ കൽപിക്കപ്പെട്ട ആരാധനയല്ല. അതുകൊണ്ട് അതിന് നിശ്ചയിച്ച പരിതികൾ പാലിക്കേണ്ടതുണ്ട്. ഇപ്പോൾ ഇത് എങ്ങനെ നടന്നുവെന്ന് ചോദിച്ചാൽ നടൻ സലീം കുമാർ ഒരാൾക്ക് ഹജ്ജിന് പോകാനുള്ള സംഖ്യ ഗവൺമെന്റിൽ അടക്കുകയും തെരഞ്ഞെടുക്കപ്പെട്ട 200 പേരിൽ ഏറ്റവും അർഹനെ കണ്ടത്തുകയുമായിരുന്നു. ഇവർ സ്വന്തം പണം ഉപയോഗിച്ച് ഹജ്ജിന് പോകാൻ തീരുമാനിച്ചവരാണ്. ഇവരിലൊരാളെ നടൻ നൽകിയ പണം നൽകി ഗവൺമെൻറ സഹായിക്കുന്നുവെന്ന് മാത്രം. അപ്രകാരം സ്വീകരിക്കുന്നതിൽ തടസ്സമൊന്നുമില്ല. അതാണ് ഇവിടെ സംഭവച്ചത്. വളരെ പ്രയാസപ്പെട്ടാണ ഇദ്ദേഹം ഹജ്ജിനുള്ള പണം കണ്ടെത്തിയത് എന്നതാണ് ഇദ്ദേഹത്ത തെരഞ്െടുക്കാനുള്ള കാരണം.

    ഇതിലൊന്നും യുക്തിവാദികൾക്കും ഇസ്ലാം വിമർശകർക്കും തുള്ളിച്ചാടാൻ ഒന്നുമില്ല. അഥവാ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ അവരുടെ മനസ്സ് വളർന്നിട്ടില്ല എന്ന് മാത്രമേ അർഥമാക്കുന്നുള്ളൂ. ഫെയ്ക് മുഖം മൂടി വെച്ച് ഇത്തരം കാര്യം ചെയ്യുന്നതിന്റെ ഗുട്ടൻസ് അതാണ്.

    24 minutes ago ·
((( ഒരു യഥാര്‍ത്ഥ മുസ്ലിം ഒരിക്കലും സലിംകുമാറിന്‍റെ ഈ ഓഫര്‍ സ്വീകരിക്കില്ലെന്നോ ,അതുകൊണ്ട് ഇത് നടക്കില്ലെന്നോ ഒക്കെ ഇവിടെ ആരോ പറയുന്നത് കേട്ടു )))
Abdul Latheef പോസ്റ്റ് ന്യായം തന്നെ, നാസർ മഴവില്ലിന്റെ കമന്റിനോടും എനിക്ക് അനുകൂലാഭിപ്രായമാണ്. എന്നാൽ ചിലർക്ക്  ഇവിടെ കൈവെട്ടും മറ്റും ഈ വിഷയവുമായി ബന്ധിപ്പിക്കാൻ കഴിയുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. ഇവർ ഇത് തന്നെ ഓർത്ത് കഴിയുകയാണോ. അതേ പ്രകാരം ജോർജ് എന്ന കോമാളി വിമർശകന്റെ അഭിപ്രായം ലൈക്ക് ചെയ്ത മൂന്ന് പേർ ഇവരൊക്കെയാണ് എന്നെ മറുകണ്ടം ചാടിച്ചത്.


ചർച തുരട്ടേ ഓരോ ചർചയും ഇസ്ലാമിനെ ഭംഗിയായി ജനസമക്ഷം തുറന്നുകാണിക്കാനുള്ള അവസരമായി മാറുന്നു. ഇതിന് ഒന്നാമത് നന്ദി പറയേണ്ടത് ഇസ്ലാം വിമർശകരോട് തന്നെ.

2011 മേയ് 13, വെള്ളിയാഴ്‌ച

അല്ലാഹു പുരുഷനോ സ്ത്രീയോ ?

Naser Kp
ഖുറാനില്‍ അല്ലാഹുവിനെ പരാമര്‍ശിക്കുമ്പോള്‍ അവന്‍ എന്നാണു ഉപയോഗിക്കുന്നത്.... അല്ലാഹു ആണ്‍ ആണോ?

    • Sayoob Vadakke Chanat
      അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.
      Wednesday at 14:07 · ·  1 person
    • Naser Kp അങ്ങിനെയെങ്കില്‍ ലിങ്ങാതീത പദം ആയ അത് എന്ന് പ്രയോഗിച്ചു കൂടെ? അതോ ഇത് അറബി ഭാഷയുടെ പരിമിതിയോ, അല്ലാഹുവിനെ പരിമിതിയോ?
      Wednesday at 14:15 ·
    • Naser Kp ചേതന എന്നത് അല്ലാഹുവുമായി ബന്ടപെടാത്ത വിഷയമാണ് സയൂബ്. ചേതന തന്നെ അല്ലാഹുവില്‍ നിന്നല്ലേ?
      Wednesday at 14:28 ·
    • Sayoob Vadakke Chanat ചേതന അല്ലാഹുവില്‍ നിന്നാണ്. അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്... അചേതനമായ ജീവനില്ലാത്ത തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത പദാര്തത്തെ വിശേഷിപ്പിക്കുന്ന 'അത്' എന്ന പദം അതിനാല്‍ തന്നെ ചേരില്ല.
      Wednesday at 14:52 · ·  1 person
    • Naser Kp അല്ലവില്‍ നിന്നാണ് ചെതനയെങ്കില്‍ അല്ലാഹുവില്‍ നിന്നും വേറിട്ട്‌ ചേതനയും ഇല്ല. മറ്റൊരര്‍ത്ഥത്തില്‍ ചേതനയും അല്ലാഹുവും രണ്ടല്ല. അതിനാല്‍ വിശേഷണ പഥങ്ങള്‍ പോലും അതിനു ശേഷമേ വരൂ. അപ്പോള്‍ ഈ പ്രോഗങ്ങളിലെ യുക്തി എന്ത്?
      Wednesday at 14:55 ·
    • Sayoob Vadakke Chanat ‎????? താങ്കള്‍ പറയുന്നത് താങ്കള്‍ക്കു തന്നെ തിരിയുന്നോ...? ജീവന്‍ ഇല്ലാത്ത, തീരുമാനം എടുക്കാന്‍ ശേഷി ഇല്ലാത്ത വസ്തുക്കളെ ആണ് നമ്മള്‍ അത് എന്നത് കൊണ്ട് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അല്ലാഹുവിനു തീരുമാനം എന്ന ഒന്നുണ്ട്. ഒരു കല്ലോ പാറയോ പോലെ അവന്‍ വെറുതെ ഉണ്മ ആയിരിക്കുക അല്ലല്ലോ. അവന്‍ ധിഷണ ഉണ്ട്. അത് എന്ന് വിശേഷിപ്പിച്ചാല്‍ ഈ അര്‍ഥം കിട്ടില്ല.
      Wednesday at 14:58 ·
    • Sayoob Vadakke Chanat Ren Jith. Misplaced commet? What is the point you say?
      Wednesday at 16:24 ·
    • E M Shareef Maranchery Daivam nabumsakamano?????
      Wednesday at 18:06 ·
    • Sayoob Vadakke Chanat
      COPY paste for Shareef. അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന...്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.കൂടുതല്‍ കാണുക
      Wednesday at 18:46 ·
    • Noorul Ameen Naser Kp അസ്സലാം അലൈക്കും,
      പ്രിയ നാസ്സര്‍ ഇംഗ്ലിഷ് ഭാഷയില്‍ കപ്പലിനെ അതുപോലെ കാറിനെ എല്ലാം feminine pronouns പദങ്ങളില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ കപ്പല്‍ പെണ്ണാണോ? കപ്പലിന് സ്ത്രീ ലൈംഗിക അവയവങ്ങള്‍ ഉണ്ടോ? കപ്പല്‍ പ്രസവിക്കുകയോ മുട്ടയിടുകയോ ചെയ്യാറുണ്ടോ?
      Wednesday at 20:12 · ·  4 people
    • Naser Kp നന്ദി നൂറുല്‍ ആമേന്‍. ee മറുപടി നിങ്ങളെ കൊണ്ട് പ്രയിക്കാനാണ് ഞാന്‍ ഇത് പോസ്ടിയത്. ee മറുപടി ഞാന്‍ ശമീര്നു FREETHINKER സില്‍ പോസ്റ്റുന്നു
      Wednesday at 20:15 ·
    • Noorul Ameen പക്ഷേ സഹോദരാ എന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി താങ്ങള്‍ തന്നില്ല.
      Wednesday at 20:17 ·
    • Naser Kp അറിയില്ല നൂറുല്‍ ആമേന്‍. എന്തിനായിരിക്കും മനുഷ്യന്‍ കപ്പലിനെ ആണയിട്ടു കാണുന്നത്, എനിക്കറിയില്ല. പഠിപ്പിച്ചു തരൂ
      Wednesday at 20:21 ·
    • Abdul Latheef
      നാസര്‍ കെ.പി. , താങ്കള്‍ ഇയ്യിടെയായി നല്‍കുന്ന കമന്റുകള്‍ ദൈവാസ്തിത്വത്തെ അംഗീകരിക്കുന്ന വിധത്തിലാണ്. താങ്കള്‍ ദൈവനിഷേധി എന്നിടത്ത് നിന്നും മാറി ഈ പ്രപഞ്ചത്തിന് സ്രഷ്ടാവായ ഒരു ദൈവമുണ്ടെന്ന കാര്യം അംഗീകരിക്കുന്നുണ്ടോ. ഇതിന് കൃത്യമായ ഉത്തരം നല്‍കുന്നില്ലെങ്കില്‍ ദൈവത്തിന്റെ മറ്റു സ്വഭാവങ്ങള്‍ വിശദീകരികുന്ന താങ്കളുടെ മറ്റുപോസ്റ്റുകള്‍ക്ക് അര്‍ഥമില്ലാതാകും. ഇവിടെ ആരെങ്കിലും എന്തെങ്കിലുമൊക്കെ കൂടുതല്‍ വിമര്‍ശിക്കാന്‍ പാകത്തിന് പറഞ്ഞുകിട്ടലാണ് താങ്കളുടെ ലക്ഷ്യമായി മാറുന്നതെങ്കില്‍ താങ്കളുടെ ചര്‍ച ഗുണകാംക്ഷ പൂര്‍വമല്ല എന്ന് മനസ്സിലാക്കുന്നത് തെറ്റാകില്ലല്ലോ.
      Wednesday at 20:25 ·
    • Abdul Latheef ദൈവം ആണോ പെണ്ണോ എന്ന തര്‍ക്കത്തിന് വരുന്നവര്‍ ആദ്യം ദൈവത്തെക്കുറിച്ച് തങ്ങള്‍ എന്ത് ചിന്തിക്കുന്നുവെന്ന് പറഞ്ഞുവെക്കട്ടേ. സംവാദം സത്യം പരസ്പരം പങ്കുവെക്കാനാണ്. അതിന് ചോദ്യവും പരിഹാസവും മാത്രം പോര.
      Wednesday at 20:27 ·
    • Naser Kp ലത്തീഫ് - എങ്കില്‍ അവര്‍ അവരുടെ ദൈവങ്ങളെ വിളിക്കട്ടെ, അവര്‍ക്കെന്തു ചെയ്യാന്‍ കഴിയും എന്ന് കാണട്ടെ.. എന്നാ തരത്തില്‍ കുരാന്‍ വെല്ലു വിളിക്കുന്നു. ഇവിടെ അവരുടെ ദൈവത്തെ ഖുറാന്‍ അന്ഗീകരിക്കുന്നുണ്ടോ?
      Wednesday at 20:35 · ·  1 person
    • Abdul Latheef അപ്പോള്‍ താങ്കള്‍ ഏതോ ഒരു ദൈവവീക്ഷണം പുലര്‍ത്തുന്നുവെന്നാണോ. ഇസ്ലാമിലെ ദൈവത്തെ അംഗീകരിക്കണം എന്നല്ലല്ലോ ഞാന്‍ പറഞ്ഞത് താങ്കള്‍ ദൈവവിശ്വാസിയാണോ അല്ലേ എന്ന ചോദ്യമല്ലേ ഞാനുയര്‍ത്തിയത്.
      Wednesday at 20:39 ·
    • Subair Pulikkal ഇത്തരം കുട്ടി ചോദ്യങ്ങളില്‍ കറങ്ങുകയാണോ കേരള യുക്തിവാദം ഇപ്പോഴും...?
      ദൈവത്തെ അവള്‍ എന്ന് വിളിച്ചാലും യുക്തിവാടിക്ക് ചോദിക്കാമല്ലോ ദൈവം അവളാണോ എന്ന്. ഓരോ ഭാഷയിലും ഏറ്റവും അനുയോജ്യമായ സര്‍വ നാമം ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം. അതില്‍ വിസ്വാസികള്‍ക്കില്ലാത്ത ബുദ്ധിമുട്ട് യുക്തിവാദികള്‍ക്കെന്തിനാണ് എന്ന് മനസ്സിലാക്കുന്നില്ല.
      Wednesday at 21:10 ·
    • Naser Kp
      ലതീഫ്കാ - ഒരു സംവാദത്തില്‍ മിനിമം ഭൌധിക നിലവാരവും, നിലപാടുകളും ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെയും, ഖുരാനിന്റെയും കുഴപ്പങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ "നിങ്ങള്‍ ആദ്യം അള്ളാഹു ഉണ്ടോ എന്ന് തീരുമാനിക്കൂ, അതാവാം ആദ്യ ചര്‍ച്ച..." എന്...See more
      Wednesday at 21:25 ·
    • Abdul Latheef
      മനുഷ്യന് നിയമം നിര്‍മിക്കുന്ന, തന്റെ നിയമം അനുസരികണം എന്നാവശ്യപ്പെടുന്ന ഒരു ദൈവത്തോടാണ് യുക്തിവാദിയുടെ വിരോധം. പ്രവാചകന്മാരെ നിഷേധിച്ചവരും ഇതേ അഭിപ്രായക്കാരായിരുന്നു. ആരാധനക്കര്‍ഹനായ ദൈവമുണ്ടാകുന്നതില്‍ അവര്‍ക്ക് പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല എന്ന് തോന്നത്തക്കവിധമാണ് ഇപ്പോള്‍ യുക്തിവാദികള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അത് എത്രയെണ്ണം ഉണ്ടാകുന്നതിനും വിരോധമില്ല. പക്ഷെ അല്ലാഹു ഉണ്ടാകാവതല്ല. അതിന് വേണ്ടിയാണ് തര്ക്കങ്ങള് നടക്കുന്നത്.

      തര്‍ക്കശാസ്ത്രയുക്തിയനുസരിച്ചെങ്കിലും അതിന്റെ അസ്തിത്വത്തെയും ഗുണവിശേഷണങ്ങളെയും നിഷേധിച്ചുകിട്ടിയെങ്കിലായി എന്നവര്‍ ചിന്തിക്കുന്നു. അതിനായി ദൈവത്തിന് പൊക്കാന്‍ കഴിയാത്ത കല്ല് സൃഷ്ടിക്കാനാവുമോ. സ്വയം മരിക്കാന്‍ കഴിയുമോ എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുന്നു. ഇല്ല എന്ന് പറഞ്ഞാല്‍ ദൈവം എല്ലാറ്റിനും കഴിവുള്ളവനല്ല. ഇതാണ് മഹത്തായ യുക്തിവാദം.
      Wednesday at 21:26 ·
    • Naser Kp
      Subair Pulikkal ഇത്തരം കുട്ടി ചോദ്യങ്ങളില്‍ കറങ്ങുകയാണോ കേരള യുക്തിവാദം ഇപ്പോഴും...?
      ദൈവത്തെ അവള്‍ എന്ന് വിളിച്ചാലും യുക്തിവാടിക്ക് ചോദിക്കാമല്ലോ ദൈവം അവളാണോ എന്ന്. ഓരോ ഭാഷയിലും ഏറ്റവും അനുയോജ്യമായ സര്‍വ നാമം ദൈവത്തെ ക്കുറിക്കാന്‍ ഉപയോഗിക്കുന്നു എന്ന് മാത്രം. അതില്‍ വിസ്വാസികള്‍ക്കില്ലാത്ത ബുദ്ധിമുട്ട് യുക്തിവാദികള്‍ക്കെന്തിനാണ് എന്ന് മനസ്സിലാക്കുന്നില്ല.*************/////////////////
      അവളോട്‌ അല്ലാഹുവിനു വല്ലാത്ത പുച്ഛമാണ്. അത് കൊണ്ടാണ് അള്ളാഹു പുരുഷ roopam പ്രാപിക്കുന്നത്.
      ഉദാ : -
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 )

      ഇവിടെ പെണ്ണ് ഓഹരിയായി കിട്ടുന്നത് നീതിയല്ല എന്ന് ആണും പെണ്ണുമല്ലാത്ത അള്ളാഹു പറയുന്നു.
      Wednesday at 21:28 · ·  1 person
    • Naser Kp ലതീഫ്ക - ദൈവത്തിനു പോക്കാന്‍ പറ്റാത്ത കല്ലുണ്ടോ എന്ന് ചോദിക്കപെടുന്ന സാഹചര്യം ദൈവ വിശ്വാസിക ആണ് സൃഷ്ടിക്കുന്നത്. ദൈവം എന്നതൊരു പ്രത്യേക പ്രതിഭാസമാണ്, നിങ്ങള്‍ യുക്തിവാദികള്‍ക്ക് അത് മനസ്സിലാവില്ല. ദൈവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ഇല്ല. ചര്‍ച്ച ചെയ്തു സ്ഥാപിക്കാന്‍ ഞങ്ങള്‍ക്കറിയില്ല, അത് സാധ്യമല്ല. ഇതില്‍ യുക്തിയില്ല, വും ഭക്തി മാത്രം. ഞങ്ങളെ ഒഴിവാക്കുക എന്ന് പറഞ്ഞാന്‍ പ്രശ്നം തീര്‍ന്നു.
      Wednesday at 21:33 · ·  1 person
    • Abdul Latheef
      നാസര്‍ മേല്‍ സൂക്തം തെറ്റായി മനസ്സിലാക്കിയതില്‍ ഞാനത്ഭുതപ്പെടുന്നില്ല. ഇങ്ങനെ കാര്യങ്ങളെ മുഴുവന്‍ ശരിയായ വിധം കാണാന്‍ കഴിയാത്തത് കൊണ്ടാണല്ലോ താങ്കള്‍ Agnostic ആയി മാറിയത്.

      ആണും പെണ്ണും ദൈവത്തിന്റെ മഹത്തായ സൃഷ്ടിതന്നെ. അതിനെ ദൈവം പുഛിക്കുക സംഭവ്യമല്ല. മേല് സൂക്തം സ്ത്രീകളെ മോശമായി കാണുന്നവര്ക്കുള്ള പ്രതികരണമാണ്. ഒരു അര്ഥത്തില് മനുഷ്യന്റെ ചിന്തയെ തൊട്ടുണര്ത്തുകയാണ്. അവര് ദൈവത്തിന് പങ്കാളികളായി സ്ത്രീകളെ സങ്കല്പിക്കുന്നു. മാലാഖമാരെ പുത്രിമാരായി കാണുന്നു. അവരാകട്ടെ പുത്രന്മാരെ പരിരക്ഷിക്കുകയും സ്ത്രീകളെ അപമാനമായി അവരില് ചിലര് കാണുകയും ചെയ്യുന്നു. ഇതിനെയാണ് ഇത് വല്ലാത്തൊരു ഓഹരി വെക്കല് തന്നെ എന്ന് പറഞ്ഞത്.

      ['ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? ആണ്‍മക്കള്‍ നിങ്ങള്‍ക്കും പെണ്‍മക്കള്‍ ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല. ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു. '(53:19-25)]

      (അതായത്, ഈ ദേവതകളെ നിങ്ങള്‍ അല്ലാഹുവിന്റെ പുത്രിമാരായി കരുതുന്നു. ഈ വിശ്വാസമാവിഷ്കരിക്കുമ്പോള്‍, പെണ്‍കുട്ടികളുണ്ടാകുന്നതിനെ അപമാനമായി കരുതുകയും തങ്ങള്‍ക്കുണ്ടാകുന്നത് ആണ്‍കുട്ടികള്‍ തന്നെയായിരിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരാണ് നിങ്ങള്‍. എന്നിട്ടും അല്ലാഹുവിന് നിങ്ങള്‍ നിര്‍ദേശിച്ച സന്തതികള്‍ പെണ്‍മക്കളായിപ്പോയി എന്നുള്ള കാര്യംപോലും നിങ്ങള്‍ ഓര്‍ത്തില്ല! )
      ദൈവത്തിന്റെ പരാതി (ദൈവത്തിന് പരാതിയോ അത് കഴിവുകേടിന്റെ ലക്ഷണമല്ലേ എന്ന് ചോദിക്കാനായിരിക്കും യുക്തിവാദിയുടെ യുക്തി ആവശ്യപ്പെടുന്നത്) പങ്കാളികളാക്കപ്പെട്ടത് സ്ത്രീകളായത് കൊണ്ടല്ല. പുരുഷന്‍മാരെ സങ്കല്‍പിച്ചാലും അത് സ്വീകരിക്കുമായിരുന്നില്ല. ദൈവത്തെ ഇഷ്‌പ്പെടുന്നവര്‍ അവര്‍ സ്വയം ഇഷ്ടപ്പെടാത്ത ലിംഗത്തെ എന്തിന് കല്‍പിച്ചരുളി എന്നാണ് ചോദിക്കുന്നത്.
      Wednesday at 21:53 · ·  2 people
    • Subair Pulikkal
      <<അല്ലാഹുവിനു വല്ലാത്ത പുച്ഛമാണ്. അത് കൊണ്ടാണ് അള്ളാഹു പുരുഷ roopam പ്രാപിക്കുന്നത്.
      ഉദാ : -
      ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?
      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 )

      ഇവിടെ പെണ്ണ് ഓഹരിയായി കിട്ടുന്നത് നീതിയല്ല എന്ന് ആണും പെണ്ണുമല്ലാത്ത അള്ളാഹു പറയുന്നു.>>
      നോക്കൂ നാസര്‍, തൊട്ടുമുകളിലില്ലേ താങ്കള്‍ ബൌദ്ധിക സത്യസന്തയെക്കുറിച്ച് വാചാലമായത് ?? എന്ത് സത്യസന്തതയാണ് താങ്കള്‍ ഈ വിമര്‍ശനങ്ങളില്‍ കാണിക്കുന്നത് ???

      അല്ലാഹുവിനെ സൃശുടികളോട് യാതൊരു നിലക്കും താരതമ്യം ചെയ്യവതല്ല എന്നും, അല്ലാഹുവിനെ ആണ് പെണ്ണ് എന്നിങ്ങനെ വിശേഷിപ്പിക്കാവുന്നതല്ല എന്നും ഇസ്ലാമിന്‍റെ അടിസ്ഥാന പാഠമാണ്. അല്ലാഹുവിനെ ഹുവ/അവന്‍ എന്ന് വിളിക്കുന്നത്‌ ഭാഷയില്‍ ഏറ്റവും അനുയോജ്യമായ പദം അതായതിനലാണ് എന്നും ലിഗത്തെ ക്കുറിക്കാനല്ല എന്നും ഞാന്‍ പറഞ്ഞു. (അറബിയില്‍ ഹുവ എന്ന് ലിംഗാതീതമായും ഉപയോഗിക്കും എന്ന് എവിടെയോ വായിച്ച ഓര്‍മയും ഉണ്ട്).

      ഈ വിഷയത്തിലുള്ള ഈ വിശദീകരണത്തോടുള്ള നാസറിനുള്ള പ്രതികരണം പറയുകയാണ്‌ സത്യസന്തത. പക്ഷെ താങ്കള്‍ പറഞ്ഞത് അല്ലാഹുവിന് സ്ത്രീകളോട് പുച്ഛമാണ് എന്നാണ്.! ഇത് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ തെന്നെ അതൊരു പുതിയ വിഷയമാണ്. താങ്കള്‍ പറയുന്നു അല്ലാഹു പുരുഷ രൂപം പ്രാപിക്കുന്നു - ഞാന്‍ ആദ്യമേ പറഞ്ഞു മുസ്ലിംകള്‍ക്ക് അങ്ങിനെയൊരു വിശ്വാസമില്ല എന്ന്. ആണും പെണ്ണും അല്ലാത്ത അല്ലാഹു എന്ന് താങ്കള്‍ തെന്നെ താഴെ പറയുന്നുമുണ്ട്. താങ്കള്‍ ഇവിടെ ചെയ്യുന്നത് എങ്ങിനെയും തര്‍ക്കിക്കുക എന്നതാണ് അതിന് വേണ്ടി പ്രശനം ഒന്നുമില്ലാത്ത കാര്യങ്ങള്‍ പ്രശ്നമായി താങ്കള്‍ അവതരിപ്പിക്കുന്നു.

      നാസര്‍, അവന്‍/ഹുവ എന്ന് ഉപയോഗിക്കുന്നത് ഇസ്ലാമിന്റെ പുരുഷ മേധാവിത്വം മൂലമാണ് അല്ലെങ്കില്‍ അവള്‍ എന്ന് വിളിച്ചേനെ എന്നാണോ താങ്കളുടെ വാദം ? എങ്കില്‍ അറിയുക അല്ലാഹുവിനെ അവന്‍ എന്ന് വിളിക്കുമ്പോള്‍ അല്ലാഹു ഒരു പുരുഷനമാണ് എന്ന സങ്കല്‍പമേ മുസ്ലിംകള്‍ക്കില്ല. ഇതില്‍ കൂടുതല്‍ ഈ വിഷയം വിശേദീകരിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.
      Yesterday at 07:03 · ·  3 people
    • Subair Pulikkal
      <<സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?

      എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(53 - 21 :22 ) >>


      നാസര്‍ താങ്കളെ പോലെ വിദ്യാഭ്യാസവും കാര്യബോധവുമുള്ളവര്‍ ഒരു ഗ്രന്ഥത്തില്‍ നിന്ന് ബൌദ്ധിക സത്യസന്തത തൊട്ടു തീണ്ടാതെ വാക്യങ്ങള്‍ ഉദ്ധരിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്.


      അല്ലാഹുവിന് പെണ്മക്കളുണ്ട് എന്ന് അവകാശപ്പെട്ടിരുന്ന, അതെ സമയം തെന്നെ പെണ്മക്കളെ കുഴിച്ച് മൂടിയിരുന്ന ഒരു സമൂഹത്തെ വിമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ഇവിടെ.
      Yesterday at 07:08 · ·  3 people
    • Subair Pulikkal
      <<ലതീഫ്ക - ദൈവത്തിനു പോക്കാന്‍ പറ്റാത്ത കല്ലുണ്ടോ എന്ന് ചോദിക്കപെടുന്ന സാഹചര്യം ദൈവ വിശ്വാസിക ആണ് സൃഷ്ടിക്കുന്നത്>>

      യുക്തിവാദികളും ആയി സംസാരിക്കുംപോഴുള്ള പ്രശനം അവര്‍ എപ്പോഴും ഒരു വിഷയത്തില്‍ നിന്ന് മറ്റൊരു വിഷയത്തിലേക്ക് കുതറിച്ചാടും എന്നുള്ളതാണ്. അതായാലും പണ്ട് ഈ വിഷയത്തില്‍ ജബ്ബാര്‍ മാഷ്‌ക്ക് കൊടുത്ത മറുപടി ഇവിച്ടെ പോസ്റ്റാം.

      ആരാണ് "എല്ലാം ചെയ്യുന്നവനാണ്" എന്ന അര്‍ത്ഥത്തില്‍ ദൈവം സര്‍വശക്തനാണ് ഏന് പറയുന്നത്. യുക്തിവാദികള്‍ അവര്‍ക്ക് തോന്നുന്ന ഗുണങ്ങള്‍ ദൈവത്തിന്റെ മേലെ കെട്ടിവച്ച് ദൈവം ഇല്ല എന്ന് സമര്തിക്കുകയോ?

      എല്ലാം ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തില്‍, സര്‍വ ശക്തന്‍ എന്ന പദം വിശ്വാസികള്‍ ഉപയോഗിക്കാറില്ല. ഞാന്‍ മനസ്സിലാകിയടെതോളം എല്ലാം ചെയ്യുന്നവന്‍ എന്ന് ദൈവത്തെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുമില്ല. ഖുര്‍ആന്‍ ദൈവത്തെ ക്കുറിച്ച് എല്ലാത്തിന്റെയും മേല്‍ അധികാരമുല്ള്ളവന്‍ എന്നാണു പറയുന്നത്.

      പൊക്കാന്‍ കഴിയാത്ത ഒരു കല്ലുണ്ടാക്കല്‍ മാത്രമല്ല, നൂറുകണക്കിന് വേറെയും കാര്യങ്ങള്‍ എനിക്ക് പറയാന്‍ കഴിയും "സര്‍വശക്തനായ" ദൈവം ചെയ്യാതതായിട്ടു. ഉദാഹരണമായി ദൈവം ഉറങ്ങുകയില്ല, കളവു പറയുകയില്ല, അനീതി പ്രവര്‍ത്തിക്കുകയില്ല, മറവിയുണ്ടാകുകയില്ല, മറ്റൊരു ദൈവത്തെ ഉണ്ടാകുകയില്ല, മനുഷ്യനാകുകയില്ല എന്നിങ്ങനെ . അഥവാ ദൈവം, തെന്റെ ദൈവീകതക്ക് നിരക്കാത്തത് പ്രവര്‍ത്തിക്കുകയില്ല, പ്രവര്‍ത്തിച്ചാല്‍ ദൈവം ദൈവം ത്തിന്റെ നിര്‍വചനത്തില്‍ നിന്നും പുറത്താകും. ഇത് വിശ്വാസികള്‍ മനസ്സിലാക്കുന്ന കാര്യമാണ്.

      ദൈവം എല്ലാം ചെയ്യുനവനല്ല എങ്കില്‍ എന്ത് കൊണ്ട് "സര്‍വശക്തന്‍" എന്ന് വിശ്വാസികള്‍ പറയുന്നു എന്നാണു ചോദ്യമെന്കില്‍, ആളുകള്‍ക്ക് കോമണ്‍ സെന്‍സ് ഉണ്ട് എന്ന് അവര്‍ [തെറ്റി]ധരിക്കുന്നത് കൊണ്ട് എന്നാണ് മറുപടി. സര്‍വശക്തന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ എല്ലാ ഗുണങ്ങളുടെയും പാരമ്യതെയും പരിപൂര്‍ണതെയും ആണ് മനസ്സിലാക്കുക, അല്ലാതെ കഴിവ് കെട്ചെയ്യുവാനുള്ള കഴിവിനെയോ, അപൂര്‍ണനാവാനുള്ള കഴിവിനിയോ, അസംബന്ധങ്ങള്‍ ചെയ്യാനുള്ള ക്ഴിവിനെയോ അല്ല. സ്വാഭാവികമായും "സര്‍വ ശക്തന്‍" എന്ന് കേട്ടാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ ആരും തെന്നെ ചതുര ത്രികോണം ഉണ്ടാക്കാന്‍ കഴിയുന്നവന്‍ എന്നോ, മരിച്ചു ജീവിക്കാന്‍ കഴിയുന്നവന്‍ എന്നോ, പൊക്കാന്‍ കഴിയാത്ത കല്ലുണ്ടാക്കുന്നവന്‍ എന്നോ, രണ്ടു ടീമുകളെയും ഒരേ സമയം ജയിപ്പിക്കാന്‍ കഴിയുന്നവന്‍ എന്നോ ധരിക്കാറില്ല. യുക്തിവാദികള്‍ക്ക് അങ്ങിനെ തോന്നിയെങ്കില്‍ ഇപ്പോള്‍ തിരുത്തുക, സര്‍വ ശക്തന്‍ എന്നതിന് വിശ്വാസികള്‍ അത്തരം ഒരു നിര്‍വചനം നല്‍കിയിട്ടില്ല, അങ്ങിനെ നല്‍കാന്‍ യുക്തിവാദികളെ ചുമതലപ്പെടുത്തിയിട്ടുമില്ല.
      Yesterday at 07:17 · ·  2 people
    • Subair Pulikkal ഇത്തരം ചോദ്യങ്ങളുടെ അന്തസത്ത ദൈവം "സര്‍വശക്തനാണ്" എങ്കില്‍ ആസംബന്ധങ്ങള്‍ ചെയ്യുമോ എന്നതാണ് (അതായത് ഒരേ സമയം വിരുദ്ധ കാര്യങ്ങള്‍ ചെയ്യുക), അതിനുള്ള മറുപടി അസംബന്ധങ്ങളുടെ മുന്നില്‍ ദൈവം എന്ന് വാക്ക് ചേര്‍ത്താല്‍ അവ അസംബന്ധങ്ങള്‍ അല്ലാതുകയില്ല എന്നതാണ്. അതുകൊണ്ട് ദയവു ചെയ്തു അസംബന്ധങ്ങള്‍ ചോദിക്കാതിരിക്കുക
      Yesterday at 07:21 · ·  2 people
    • Abdul Latheef ‎'ഈ ജനം ഊഹാപോഹങ്ങളെയും ദേഹേച്ഛകളെയും മാത്രം പിന്തുടരുന്നു എന്നതത്രെ യാഥാര്‍ഥ്യം. എന്നാല്‍ അവരുടെ റബ്ബിങ്കല്‍നിന്നുള്ള സന്മാര്‍ഗം തീര്‍ച്ചയായും അവര്‍ക്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതല്ല, മനുഷ്യന്‍ കൊതിക്കുന്നതെന്തോ അതുതന്നെയാണ് അവന്റെ സത്യമെന്നോ? ഇഹത്തിന്റെയും പരത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു.' (വിശുദ്ധ ഖുര്‍ആന്‍ )
      Yesterday at 07:38 · ·  2 people
    • Abdu Raheem പുരുഷ മേധാവിത്വത്തിന്റെ ഭാവനയില്‍ നിന്നും രൂപം കൊണ്ട മതങ്ങള്‍ എല്ലാം തന്നെ ദൈവത്തെ പുരുഷനായാണ് സങ്കല്‍പ്പിച്ചു വരുന്നത്.
      22 hours ago · ·  1 person
    • Abdul Latheef ‎>>> Abdu Raheem പുരുഷ മേധാവിത്വത്തിന്റെ ഭാവനയില്‍ നിന്നും രൂപം കൊണ്ട മതങ്ങള്‍ എല്ലാം തന്നെ ദൈവത്തെ പുരുഷനായാണ് സങ്കല്‍പ്പിച്ചു വരുന്നത്. <<<

      ആയിരിക്കാം എന്നാല്‍ ഇസ്ലാം അങ്ങനെയല്ല. അത് ഒരു പുരുഷഭാവനയില്‍ രൂപം കൊണ്ടതല്ല. സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച സ്രഷ്ടാവ് അവര്‍ സ്ത്രീയും പുരുഷനും എന്ന നിലക്ക് നന്നായി ജീവിക്കാനാവശ്യമായ ജീവിത ദര്‍ശനമാണ്.
      22 hours ago ·
    • Abdu Raheem ‎@ Mr. Abdul Latheef: ഖുറാനില്‍ എല്ലായിടത്തും ദൈവത്തെ ഹുവ എന്ന അറബി പദം(pronoun) കൊണ്ടാണ് explain ചെയ്തിടുള്ളത്. ഹുവ എന്ന അറബി പദത്തിന് സമാനമായ മലയാള പദം അവന്‍(He in English) എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഉദാഹരണം പറയാം. സുറ. 112:1 ..ഖുല്‍ ഹുവ അല്ലാഹു അഹദ്. ദൈവം അവന്‍ ഒരുവനാനെന്നു പറയുക. അല്ലാതെ താങ്കള്‍ പറഞ്ഞ ഈ സോഷ്യലിസം ഖുറാനില്‍ എവിടെ പറയുന്നു എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം.
      21 hours ago · ·  1 person
    • Abdul Latheef
      ‎@Abdu Raheem
      ഖുര്‍ആന്‍ മുന്തിയ പരിഗണന എല്ലായ്‌പോഴും നല്‍കുന്നത് കാര്യങ്ങളെ ലളിതമായി എറ്റവും ഫലപ്രദമായും വ്യക്തമായും അവതരിപ്പിക്കാനാണ്. അതിന് മനുഷ്യന്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷയും പ്രയോഗവും ഉപയോഗിച്ചു. ഹിയ എന്നുപയോഗിച്ചാലും ഹാദാ എന്നുപയോഗിച്ചാലും യുക്തിവാദിക്ക് വിമര്‍ശിക്കാനുള്ളത് അതിലുണ്ടാവും. ഒരു മനുഷ്യന് സന്‍മാര്‍ഗമാണ് വേണ്ടതെങ്കില്‍ ഖുര്‍ആനിലതുണ്ട്. വിമര്‍ശിക്കാനുള്ള പഴുതാണ് തെരയുന്നതെങ്കില്‍ ആര്‍ക്ക് എന്തിലാണ് അത് ലഭിക്കാത്തത്?.
      21 hours ago ·
    • Abdul Latheef ‎>>> ഖുല്‍ ഹുവ അല്ലാഹു അഹദ്. ദൈവം അവന്‍ ഒരുവനാനെന്നു പറയുക. അല്ലാതെ താങ്കള്‍ പറഞ്ഞ ഈ സോഷ്യലിസം ഖുറാനില്‍ എവിടെ പറയുന്നു എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. <<<

      ഒരാള്‍ തവളയുടെ കാല് വെട്ടിക്കളഞ്ഞ് തവളയോട് ചാടാന്‍ കല്‍പിച്ചു. ചാടിയില്ല. ഇതില്‍നിന്നും അദ്ദേഹം, കാല് വെട്ടിക്കളഞ്ഞാല്‍ തവളക്ക് ചെവികേള്‍ക്കില്ലെന്ന നിഗമനത്തിലെത്തി.

      ഇദ്ദേഹം യുക്തിവാദിയായിരുന്നുവെന്ന് അബ്ദുറര്‍ഹിമിന്റെ മേല്‍ പരാമര്‍ശം വായിച്ചപ്പോള്‍ മനസ്സിലായി. :)
      21 hours ago ·
    • Abdu Raheem
      അപ്പോള്‍ താങ്കളും male domination ന്റെ ഭാഗം തന്നെ. പുരുഷനെയും സ്ത്രീയെയും സമന്മാരായി കാണാന്‍ താങ്കള്‍ക്കും ബുദ്ധിമുട്ടുണ്ട്. ഇപ്പോള്‍ സംഗതി വ്യക്തമായി Mr. Abdul Latheef. പുരുഷന്‍ എന്ന പദത്തിന് തന്നെയാണ് മുന്തിയ പരിഗണന എന്ന് താങ്കള്‍ തന്നെ സ...See more
      21 hours ago ·
    • Nissar Ahamed Ibrahim ഭൂമിയെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ "അവള്‍" എന്ന് പറയുന്നു...എന്താ ഭൂമി പെണ്ണാണോ?....!!!!!
      21 hours ago ·
    • Naser Kp ലത്തീഫ് - അള്ളാഹു മനുഷ്യന്റെ ഭാഷ കടമെടുതപ്പോള്‍ സംഭവിച്ച പ്രശ്നങ്ങള്‍ ആണ് ഇതെല്ലാം. എന്നാല്‍ ലോക നാഥനായ അല്ലാഹുവിനു ഭാഷാ സങ്കേതങ്ങള്‍ ഒന്നും ഇല്ലാതെ തന്റെ ആശയങ്ങള്‍ മനുഷ്യന് നല്കാമായിരുന്നില്ലേ എന്നതാണ് പ്രശ്നം... മുഹമ്മദ്‌ തന്റെ ഭാവനയില്‍ കണ്ട ദൈവം ആണായിരുന്നു. അവനു രാജ പദവി ഉള്ളത് പോലെ തോന്നി. അതിനനുസരിച്ച് മുഹമ്മദ്‌ തന്റെ ആയത്തുകള്‍ നിരത്തി. അല്ലാഹുവിനെ അവന്‍ എന്ന് മാത്രമേ വിളിച്ചുള്ളൂ, അവള്‍ എന്ന് വിളിച്ചില്ല.
      21 hours ago ·
    • Abdu Raheem ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായി ഭൂമിയെ ദേവിയായി സങ്കല്‍പ്പിക്കാറുണ്ട്. കാരണം ഹൈന്ദവ സംസ്കാരത്തില്‍ പുരുഷനും സ്ത്രീയും ദൈവസങ്കല്പ്പത്തില്‍ വരുന്നുണ്ട്. അത് മനസ്സിലാക്കാം. പക്ഷെ ഇതെല്ലാം തള്ളിപ്പറയുന്ന ഇസ്ലാം മതത്തില്‍ ദൈവത്തെ പുരുഷനായി മാത്രം കാണുന്നത് എങ്ങിനെ യാണെന്ന് മനസ്സിലാകുന്നില്ല. വിശദമാക്കിയാല്‍ കൊള്ളാം സഹോദരാ...!!!
      21 hours ago ·
    • Abdul Latheef ‎>>> ലത്തീഫ് - അള്ളാഹു മനുഷ്യന്റെ ഭാഷ കടമെടുതപ്പോള്‍ സംഭവിച്ച പ്രശ്നങ്ങള്‍ ആണ് ഇതെല്ലാം. എന്നാല്‍ ലോക നാഥനായ അല്ലാഹുവിനു ഭാഷാ സങ്കേതങ്ങള്‍ ഒന്നും ഇല്ലാതെ തന്റെ ആശയങ്ങള്‍ മനുഷ്യന് നല്കാമായിരുന്നില്ലേ എന്നതാണ് പ്രശ്നം... <<<

      എന്തിന്?. മനുഷ്യര്ക്ക് മനസ്സിലാകുന്ന ഭാഷയില് പറഞ്ഞതിനാണ് ഈ പുകലൊക്കെ?.

      ഇനിയും മനസ്സിലാകാത്തവരെ എന്ത് ചെയ്യണമെന്നും അതേ ദൈവത്തിനറിയാമെങ്കില്‍ താങ്കളും ഞാനുമെന്തിന് പ്രയാസപ്പെടണം.
      20 hours ago · ·  1 person
    • Abdu Raheem ‎@ Mr. Abdul Latheef.: സ്വന്തം അസ്ഥിത്വം തന്റെ സൃഷ്ടികളോട് ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു സൃഷ്ടാവിന്റെ നിസ്സഹായാവസ്ഥയില്‍ സഹതപിക്കുന്നു ....!!!! അദ്ധേഹത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന താങ്കളോടും സഹതാപം തോന്നുന്നു...!!!
      20 hours ago ·
    • Nissar Ahamed Ibrahim സുഹ്രത്തെ ഭൂമിയെ "അവള്‍" ആയി ഉപമികുനത് ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമല്ല സഹോദര!....തങ്ങളുടെ മുന്‍ധാരണയും അറിവില്ലായ്മയും ഒന്നും കൂടി ഊട്ടി ഉറപ്പികുന്നതായി!!. കാര്യങ്ങളെ വെക്തമായി മന്സില്‍ക്കാന്‍ ശ്രമിക്കൂ..!!..ഈ ലിങ്ക നോക്കൂ....http://www.astrobio.net/pressrelease/2216/earth-shes-hot-and-cold
      20 hours ago ·
    • Abdul Latheef എന്നോട് സഹതപിക്കേണ്ട. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ബോധ്യം വരുന്നവര്‍ക്ക് മതി ദൈവിക സന്‍മാര്‍ഗം എന്ന് സ്രഷ്ടാവ് കരുതിക്കാണും. ഈ സന്‍മാര്‍ഗം സ്വീകരിക്കാന്‍ താങ്കളുടെ കഴിവില്ലായ്മയുടെ കാരണമെന്താണ് എന്ന് ഒര്‍ത്തുനോക്കി സ്വയം സഹതപിക്കുക.
      20 hours ago · ·  1 person
    • Nissar Ahamed Ibrahim ലതീഫ്‌ സഹെബ്‌...ഇത് ഇവിടെ അവസാനിപ്പികുന്നതാണ് നല്ലത്....അവര്‍ക്ക് അവരുടെ വഴി..നമുക്ക് നമ്മുടേതും.....!!!
      20 hours ago · ·  1 person
    • Abdul Latheef ‎@Nissar Ahamed Ibrahim

      അതെ നിസാര്‍ ചിലരോട് ഇങ്ങനെ പറയാനും കല്‍പിച്ചിട്ടുണ്ട്. സംവാദം ഒരു വര്‍ഗത്തിന്റെ നിഷേധമല്ലാതെ വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് ബോധ്യപ്പെട്ടാല്‍ അവരെ അവരുടെ അബദ്ധധാരണകളില്‍ തന്നെ വിടാനാണ് ഖുര്‍ആന്‍ തന്നെ ആവശ്യപ്പെടുന്നത്.
      14 hours ago · ·  1 person

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review