നാസ്തികവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാസ്തികവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മേയ് 8, ചൊവ്വാഴ്ച

പരിണാമസിദ്ധാന്തം തെളിയിക്കാന്‍ ഫോസിലുകള്‍ ആവശ്യമില്ല ! ? ?

യുക്തിവാദി ബ്ലോഗറായ സുശീല്‍കുമാര്‍ പങ്കുവെച്ച സെമിനാര്‍ വാര്‍ത്തയാണ് ഇത്തരമൊരു പോസ്റ്റിന് പ്രേരകം. പരമശാസ്ത്രീയസത്യമെന്നോണം കാലങ്ങളായി സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന് മാത്രമല്ല. ഡാര്‍വിന്‍ സിദ്ധാന്തിച്ച പ്രകാരം ഒരു ജീവിയില്‍നിന്ന് മറ്റൊരു ജീവി പരിണമിച്ചുണ്ടാവാന്‍ സാധ്യമല്ലെന്ന് ശാസ്ത്രലോകം ഏറെക്കുറെ യോജിച്ചകാര്യമാണ്. (ഏറെക്കുറെ എന്നൊക്കെ ഒരു സൂക്ഷമതക്ക് വേണ്ടി പറയുന്നതാണ്). എന്നിട്ടും അത് എന്തുകൊണ്ട് ശാസ്ത്രഗ്രന്ഥങ്ങളില്‍ ഇത്ര സജീവമായി എതിര്‍ശബ്ദം പോലും കേള്‍പ്പിക്കാതെ പഠിപ്പിക്കപ്പെടുന്നുവെന്ന് ചോദിച്ചാല്‍ . ഈ വാദം ശാസ്ത്രീയമെന്നതിനേക്കാള്‍ ആശയപരമായി മാറിയിട്ടുണ്ട് എന്നതാണ് ചുരുക്കം. ഈ വാദം ഒരു അന്ധവിശ്വാസത്തിന്റെ രൂപം സ്വീകരിച്ചിട്ടുണ്ട്. മതനിഷേധവും ദൈവനിഷേധവും ലക്ഷ്യമാക്കുന്നവര്‍ തങ്ങളുടെ വാദത്തിന് ഒരു പിന്‍ബലം എന്ന നിലക്കാണ് ഇന്ന് പരിണാമവാദത്തെ താങ്ങിപ്പിടിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലഹരണപ്പെട്ട ഒരു ശാസ്ത്രസിദ്ധാന്തം എന്ന നിലക്ക് എന്നോ അസ്തമിച്ച് പോകുമായിരുന്നു അത്.

പരിണാമ സിദ്ധാന്തത്തെ പിന്താങ്ങുന്ന ഒരു ശാസ്ത്രീയ തെളിവുമില്ല. ആകെയുണ്ടായിരുന്ന തെളിവുകളില്‍ യുക്തിവാദികള്‍ക്ക് പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു അതിന് തെളിവാണ് ഈ സെമിനാര്‍ റിപ്പോര്‍ട്ട്.


ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പ്രസ്താവന കണ്ടാല്‍ ഒട്ടനേകം ശാസ്ത്രീയ തെളിവുകളുള്ളത് കൊണ്ട് ഫോസിലുകള്‍ തന്നെ ആവശ്യമില്ല എന്ന ധ്വനിയാണ് ഉള്ളതെങ്കിലും. ഇനി മുതല്‍ ഫോസിലുകള്‍ പരിണാമവാദത്തിന് തെളിവായി സ്വീകരിക്കരുത് എന്ന സന്ദേശമാണ് ഇതിലൂടെ പരിണാവാദികള്‍ക്ക് നല്‍കാന്‍ നേതാക്കള്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. കാരണം ഫോസില്‍ തെളിവുകള്‍ പരിണാമസിദ്ധാന്തം തെളിയിക്കുന്നതില്‍ എന്നേ പരാജയപ്പെട്ടിരിക്കുന്നു. മറ്റൊന്നും ഇല്ലാത്തതിനാല്‍ ഇതില്‍ കടിച്ചുതൂങ്ങുകയായിരുന്നു ഇത്രയും കാലം. പക്ഷെ ഇപ്പോള്‍ അതിന് പോലും കഴിയാതെ വന്നിരിക്കുന്നുവെന്നാണ് ഈ വര്‍ത്തയില്‍നിന്നും ഞാന്‍ മനസ്സിലാക്കിയത്. നിങ്ങളോ ?

പരിണാമവാദത്തിന് തെളിവായി ചൂണ്ടിക്കാണിച്ചിരുന്നത് ഏതാനും ഫോസിലുകളായിരുന്നു. അത് തന്നെയും പൂര്‍ണമായിരുന്നില്ല. അന്നും ഒരു ഇടനില അവശിഷ്ടങ്ങളുടെ (Inter mediate form fossils) കുറവുണ്ടായിരുന്നു. ഭൂഗര്‍ഭത്തിലെ അടുക്കുകള്‍ക്കിടയില്‍ എവിടെയോ നിലനില്‍ക്കുന്നുണ്ടെന്നും ഭാവിയില്‍ അവ കുഴിച്ചെടുക്കപ്പെടുമെന്നും അദ്ദേഹം ഊഹിച്ചാണ് സിദ്ധാന്തം ആരംഭിച്ചത് തന്നെ. അദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ല. 1800 ന്റെ അവസാനത്തോടെ അദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ജൈവശാസ്ത്ര തത്വങ്ങള്‍ ഇത്രയധികം കണ്ടുപിടിച്ചിരുന്നില്ല. ഫോസിലുകളുടെ ആധികാരികത സ്പഷ്ടമാക്കാന്‍ ഡാര്‍വിന് കഴിഞ്ഞില്ല. പക്ഷെ പിന്നീട് ശാസ്ത്രം പുരോഗമിച്ചപ്പോള്‍ അദ്ദേഹം പരിണാമസിദ്ധാന്തത്തിന് അടിസ്ഥാനമാക്കിയ പലവാദങ്ങളും തികഞ്ഞ അബന്ധമാണ് എന്ന് ബോധ്യപ്പെട്ടു.

2011 ഏപ്രിൽ 14, വ്യാഴാഴ്‌ച

സ്വര്‍ഗത്തിലും ഇബ്ലീസ്‌ വരുമോ?

Naser Kp
സ്വര്‍ഗത്തിലും ഇബ്ലീസ്‌ വരുമോ? പ്രതികരണം തേടുന്നു...

    • Naser Kp സോറി മാഷെ. താങ്കളുടെ മതത്തിന്റെ കഴിവ് കേടു ബോധ്യമായി. സാരമില്ല. ഒക്കെ ശരിയാവും...
      18 hours ago ·
    • Muhammed Shameem
      മനുഷ്യന്‍ അവന്റെ അടിസ്ഥാന പ്രകൃതത്തിലേക്ക്, ഇപ്പോള്‍ അവനിലുണ്ടാകുന്ന എല്ലാ വ്യതിയാനങ്ങളില്‍ നിന്നും മുക്തമായിക്കൊണ്ട് വികാസം പ്രാപിക്കുന്ന, പരിണമിക്കുന്ന ജീവിതാവസ്ഥയാണ് സ്വര്‍ഗം. ഈ ലോകത്ത് അവനെ തിന്മയിലേക്ക് വഴി തെറ്റിക്കുന്നതെന്തോ അതാണ് ചെകുത്താന്‍ എന്നു പറയാം. അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം. ഫിര്‍ദൌസ് എന്ന് ഖുര്‍‌ആന്‍ പേരിട്ടു വിളിക്കുന്ന ജീവിതാവസ്ഥ അത്തരം സ്വാധീനങ്ങളില്‍ നിന്നെല്ലാം മുക്തമാകുന്നു. സ്വാഭാവികമായും ശൈത്വാന്‍, സാത്താന്‍ തുടങ്ങിയ പദങ്ങള്‍ തന്നെയും അവിടെ അന്യമായിരിക്കും.
      17 hours ago · ·  5 people
    • Ravoof Oa പൊന്ന് ഉരുക്കുന്നിടത് പൂച്ച ക്കെന്തു കാര്യം
      5 hours ago · ·  1 person
    • Noorul Ameen പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .

      "നിങ്ങള്‍ ആദമിന്‌ സുജൂദ്‌ ചെയ്യൂ എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. ) അപ്പോള്‍ അവര്‍ സുജൂദ്‌ ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.

      അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട്‌ പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ ( അങ്ങനെ സംഭവിക്കുന്ന പക്ഷം ) നീ കഷ്ടപ്പെടും.

      തീര്‍ച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം.

      നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം.

      അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ?

      അങ്ങനെ അവര്‍ ( ആദമും ഭാര്യയും ) ആ വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍
      തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു.

      അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു.

      അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടുന്ന പക്ഷം,
      അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല."
      [ഖുര്‍ആന്‍ 20:116-123]

      "അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം?

      അവന്‍ പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ ( മുട്ടിയാല്‍ ) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല.

      അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

      തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.

      അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ.

      അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.

      ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ. "[ഖുര്‍ആന്‍ 15:32-38]
      3 hours ago · ·  1 person
    • Noorul Ameen അസ്സലാം അലൈക്കും പ്രിയ സഹോദരന്‍ നാസര്‍,

      താങ്ങളുടെ ചോദ്യം എനിക്കു ഇഷ്ടപ്പെട്ടു.താങ്ങള്‍ ഉന്നയിച്ചിട്ടുള്ള ചോദ്യം കുറച്ചു ചിന്തിക്കുവാന്‍ വക ഉള്ളത് കൊണ്ട് ഞാന്‍ എന്റെ അറിവ് അനുസരിച്ചു ഉത്തരം നല്കുന്നു.

      ആദം(അ)യെയും ഹവ്വ(അ)യെയും അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഇബ്ലീസ് കൂടെ ഉണ്ടായിരുന്നു അത് ചിലപ്പോള്‍ ജീന്നിന്‍റെ സ്വാഭാവിക രൂപത്തിലാകാം. എന്നാല്‍ ഇബ്ലീസ് ആദം(അ)യെകൊണ്ടു തെറ്റുചെയ്യിപ്പിച്ചതിന്
      ശേഷം അല്ലാഹു അവരെ എല്ലാവരെയും അവിടെ നിന്നു പുറത്താക്കുകയാണ്‍ ചെയ്തത്.

      മനുഷ്യര്‍ എവിടെയെല്ലാം ജീവനോടെയുണ്ടാവുമോ അവിടെയെല്ലാം ഇബ്ലീസിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും അത് വിധി നിര്‍ണയ ദിവസം വരെ അല്ലാഹു അങ്ങനെയാണ് വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ടാണ് സ്വര്‍ഗത്തില്‍ വസിച്ചിരുന്ന ആദം(അ)യെ വഴിതെറ്റിക്കുവാന്‍ ഇബ്ലീസിന് കഴിഞ്ഞത്. എന്നാല്‍ വിധി നിര്‍ണയ ദിവസം വിധി നിര്‍ണ്ണയിച്ചു കഴിഞ്ഞാല്‍ എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. പിന്നെ ഇബ്ലീസിന് ആദ്യം ആദം(അ) വഴിതെറ്റിച്ചതുപോലെ മനുഷരെ വഴിതെറ്റിക്കുവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയില്ല.

      എന്നാല്‍ ഇബ്ലീസിന്‍റെ സാന്നിധ്യം ജീന്നിന്‍റെ സ്വാഭാവികമായിട്ടുള്ള രൂപത്തിലോ അല്ലെങ്കില്‍ ബ്രദര്‍ ഷമീം പറഞ്ഞ പോലെ അത്, ഒരു വികാരമാവാം, ഒരു സന്ദര്‍ഭമാവാം, ഒരു വ്യക്തിയാവാം.

      അപ്പോള്‍ സ്വര്‍ഗത്തില്‍ ഇബ്ലീസ് ഇനി വരികയില്ല, പക്ഷേ വന്നിരുന്നു. അല്ലാഹു അഹലം.

      ഇനി അന്നത്തെ ഇബ്ലീസ് തന്നെയാണോ ഇന്നതെ ഇബ്ലീസ്, ആ ഇബ്ലീസ് എത്ര കല്യാണം കഴിച്ചു എത്ര കുട്ടികള്‍ ഉണ്ടായി എന്നെല്ലാം ചോദിച്ചാല്‍ കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയികേണോ എന്നാണ് എനിക്കു പറയാന്‍ ഉള്ളത്.അത് നരക്‍ത്തില്‍ ഇരുന്നു സൌകര്യം പോലെ ഇബ്ലീസിനോട് തന്നെ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

      എന്നിരുന്നാലും അല്ലാഹു താങ്ങളെ ഹിദായത്ത് നല്‍കി നേര്‍വഴിയിലാക്കെട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
      3 hours ago · ·  4 people
    • Jinnas Ali ഈശ്വരനില്‍ വിശ്വസമില്ലതര്‍ എന്തിനാണ് സ്വര്‍ഗ്ഗ നരഗ അവലതിപെടുന്നത് . അവസാനമാണ് ആദ്യം ചോദിക്കുനത് . ആദ്യം മുതല്‍ ചോദിക്ക് . അല്ലെങ്കില്‍ താങ്കള്ക് സ്വര്‍ഗം വരേയ വിശ്വസമുണ്ടേ സ്വര്‍ഗത്തില്‍ എത്തിയാല്‍ അതിന്നു ശീഷം ആയിരിക്കും വിശ്വാസം നസ്ടപെട്ടത്‌ ..............
      35 minutes ago ·
    • Abdul Latheef ‎>>> എല്ലാ ഇബ്ലീസുകളും നരകത്തില്‍ ആയിരിയ്ക്കും അവര്‍ അതില്‍ ശാശ്വതമായി വസിക്കും. <<<

      ഞാന്‍ പ്രതികരിക്കുന്നത് നാസറിന് വേണ്ടിയല്ല. നാസര്‍ ഈ ചോദ്യം ചോദിച്ചതിന് പിന്നില്‍ ഇസ്ലാമില്‍ ഇങ്ങനെ ചില സംഗതികളും ഉണ്ട് എന്ന് തന്റെ സുഹൃത്തുക്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള കമന്റുകള്‍ തന്നെയാണ് അതിന് പ്രധാന തെളിവ്.

      മറുപടി പറഞ്ഞവരും അത്രയേ നാസറില്‍നിന്ന് ഉദ്ദേശിച്ചിട്ടുണ്ടാവൂ.

      ഇബ് ലീസ് ജിന്ന് വര്‍ഗത്തില്‍ പെട്ട ഒരുവനാണ്. അത് പലരല്ല. മനുഷ്യരെപ്പോലെ ഇഛാസ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത ഒരു വിഭാഗമാണ് ജിന്നുകള്‍. നാസറിനെ പോലെ അവിശ്വാസിയാകാനും ഒരു ജിന്നിന്ന് സാധിക്കും. അതേ ദൈവദത്തമായ കഴിവുപയോഗപ്പെടുത്തി ദൈവിക സൃഷ്ടികളെ തന്റെ പക്ഷത്തേക്ക് ചേര്‍ക്കുകയെന്ന പണിയിലേര്‍പ്പെട്ടവനാണ് ഇബ്ലീസ്. ഈ പ്രവര്‍ത്തത്തിലേര്‍പ്പെടുന്ന ആര്‍ക്കും ഉപയോഗിക്കാവുന്ന പദമാണ് അറബിയിലെ ശൈത്വാന്‍. പിശാച് എന്ന് നാം മലയാളത്തില്‍ പറയുന്നു. പിശാച് പ്രത്യേകമായ ഒരു സൃഷ്ടിവിഭാമല്ല. ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന എല്ലാറ്റിനും ശൈത്വാന്‍ എന്ന് പറയാം. (ശമീമിന്റെ കമന്റ് ശ്രദ്ധിക്കുക)

      ഇബ്ലീസ് മാത്രമല്ല പിശാച് എന്നര്‍ഥം. അത് ഒട്ടേറെ പേരുമില്ല. പക്ഷെ ഇബ്ലീസിന്റെ അതേ പണിനിര്‍വഹിക്കുന്നവരെ ഇബ് ലീസിന്റെ സൈന്യം എന്ന് വിളിക്കപ്പെടുന്നു.

      സ്വര്‍ഗത്തിലേതായാലും ഇബ് ലീസും ഇബ് ലീസിന്റെ സൈന്യവുമുണ്ടാവില്ല. എന്ന് നാസറിനെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഇബ് ലീസില്ലാത്ത സ്വര്‍ഗം വേണോ, ഇബ് ലീസുള്ള നരകം വേണോ എന്ന് തീരുമാനിക്കാനുള്ള സമയം അവസാനിച്ചിട്ടില്ല. പക്ഷെ എപ്പോള്‍ അവസാനിക്കുമെന്ന് പറയാനുമാവില്ല. അതിനാല്‍ ജാഗ്രതൈ.
      A few seconds ago ·

2011 ജനുവരി 25, ചൊവ്വാഴ്ച

ചൂഷണവും ലൈംഗികഅരാജകത്വവും

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (3)

നാസ്തിക സംസ്‌കാരം സാമ്പത്തിക രംഗത്ത് നല്‍കിയ സംഭാവന വ്യാവസായിക വിപ്ലവത്തിന്റെ രൂപത്തിലായിരുന്നു. അതുവരെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനമായിരുന്ന ഫ്യൂഡലിസ്റ്റ് വ്യവസ്ഥതിയെ അത് പിഴുതെറിഞ്ഞു. യന്ത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ അധികോല്‍പാദനമുണ്ടായി. ഇത്രയും കാര്യങ്ങള്‍ മനുഷ്യന്റെ പുരോഗതിയുടെ ഗണത്തില്‍ എണ്ണാവുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുമായി ബന്ധപ്പെട്ടുണ്ടായ സ്വാഭാവിക പ്രതികരണങ്ങളെക്കൂടാതെ നാസ്തികതയുടെ ഫലമായുണ്ടായ പ്രശ്‌നങ്ങളാണ് ഇവിടുത്തെ പ്രതിപാദ്യം.

യന്ത്രങ്ങളുടെ കടന്നുവരവോടെ ആയിരക്കണക്കിന് കര്‍ഷകരും തൊഴിലാളികളും ത്വഴില്‍രഹിതരായി മാറി. അതോടെ മനുഷ്യന്റെ എല്ലാ ചലനങ്ങളുടെയും കേന്ദ്രബിന്ദു ഒരു ചാണ്‍ വയറായി പരിണമിച്ചു. വ്യവസായം കൃഷിയെ അടിപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ ഗ്രാമങ്ങള്‍ വിട്ട് പട്ടണങ്ങളില്‍ തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തൊഴിലില്ലായ്മ അസ്ഥിരവാസത്തെ അനിവാര്യമാക്കിയപ്പോള്‍ വേതനം സ്ത്രീകളെക്കൂടി വീടിനു പുറത്ത് ജോലിക്കിറങ്ങാന്‍ നിര്‍ബന്ധിതരാക്കി. ഇത് കുടുംബമെന്ന സുപ്രധാന സാംസ്‌കാരിക സ്ഥാപനത്തിന്റെ അടിത്തറയെ ഇളക്കി. മത-ധാര്‍മിക വിഭാവനകള്‍ക്ക് യാതൊരു പരിഗണനയും ലഭ്യമല്ലാത്ത സാമൂഹികാന്തരീക്ഷത്തില്‍ പണവും ഭൗതികാവശ്യങ്ങളുടെ പൂര്‍ത്തീകരരണവും മാത്രമായി ജീവിതത്തിന്റെ അന്തിമ ലക്ഷ്യം.

റൊട്ടിയുടെ ബലിപീഠത്തില്‍ തന്റെ വിലപ്പെട്ട എന്തിനെയും കുരുതികൊടുക്കാനാണ് നാസ്തികതയിലധിഷ്ഠിതമായ വ്യാവസായിക വിപ്ലവം മനുഷ്യനെ പഠിപ്പിച്ചത് എന്നാണ് ചിന്തകര്‍ അന്നത്തെ ജീവിത മൂല്യങ്ങളുടെ നിരാസത്തെയും ചൂഷണത്തെയും ബന്ധപ്പെടുത്തി പറഞ്ഞത്. മനുഷ്യനെ സംബന്ധിച്ച പ്രത്യേകരീതിയിലുള്ള യാന്ത്രിക വിഭാവനം പ്രചാരം നേടിയതും ഇക്കാലത്താണ്. മനുഷ്യന്റെ അവയവങ്ങള്‍ക്ക് മാത്രമല്ല അവന്റെ മനസ്സിനും സദാചാരത്തിനും സാങ്കേതികമായ വ്യാഖ്യാനങ്ങള്‍ നല്‍കപ്പെട്ടു. ആ വ്യാഖ്യാനത്തിന്റെ ചട്ടക്കൂട്ടില്‍ ആത്മീയ മൂല്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമുണ്ടായില്ല. ക്രൂരമായ ചൂഷണത്തിന് തൊഴിലാളികള്‍ വ്യാപകമായി വിധേയമാക്കപ്പെട്ടു.

സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് മൃഗീയമായ ഒരു തത്വശാസ്ത്രം രൂപപെടുത്തി എന്നതാണ് നാസ്തിക സംസ്‌കാരത്തിന്റെ കുടുംബപരമായ സംഭാവന. ധാര്‍മിക മൂല്യങ്ങളെ നശിപ്പിക്കുന്നതിലും നാഗരിക വ്യവസ്ഥയുടെ അധഃപതനം പൂര്‍ത്തീകരിക്കുന്നതിലും ഈ തത്ത്വശാസ്ത്രം വലുതായ സ്വാധീനം ചെലുത്തി. വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാതലത്തില്‍ സ്ത്രീ പുറത്തിറങ്ങി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായപ്പോള്‍ അതിനനുസരിച്ച സ്ത്രീ-പുരുഷ സമത്വം എന്ന കൃത്രിമ സിദ്ധാന്തത്തിന് തത്ത്വശാസ്ത്രജ്ഞന്‍മാര്‍ മുന്നോട്ട് വന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏത് ജോലിയിലും പുരുഷന് ഒപ്പത്തിനൊപ്പം മത്സരിക്കുകയും സാമ്പത്തികമായി സ്വന്തം കാലില്‍നില്‍ക്കുകയുമാണ് സ്ത്രീയുടെ യഥാര്‍ഥ ദൗത്യമെന്ന് പറഞ്ഞ് ധരിപ്പിച്ചു.

സ്ത്രീ പുറത്തിറങ്ങരുതെന്നോ അവര്‍ ഒരു നിലക്കും സാമുഹ്യപുരോഗതിയുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കരുതെന്നോ മതങ്ങള്‍ക്കും വാദമില്ല. എന്നാല്‍ അവരുടെ യഥാര്‍ഥ ദൗത്യം സംബന്ധിച്ച് നാസ്തികതയുടെ മേല്‍ പ്രസ്താവിച്ച ബോധനം വഞ്ചനാത്മകമാണെന്ന് മതം കരുതുന്നു.  മതധാര്‍മികമൂല്യങ്ങളില്‍നിന്ന് മുക്തമായതും ദേഹേഛക്കും ഭോഗാസക്തിക്കും അടിപ്പെട്ട ലൈംഗികസ്വാതന്ത്ര്യവും നിമിത്തമായത് അനിയന്ത്രിതമായ വ്യഭിചാരത്തിനും അതുവഴി എണ്ണമറ്റ വിവാഹമോചനത്തിനുമാണ്.  ലൈംഗിക സ്വാതന്ത്ര്യം തികച്ചും പ്രകൃതിപരമാണെന്നും പാപമല്ലെന്നുമുള്ള പുരോഗമന തത്ത്വശാസ്ത്രം മറ്റൊരു പ്രശ്‌നത്തിന് വഴിതുറന്നു. അത് പരിഹരിച്ചത് സന്താന നിയന്ത്രണ സിദ്ധാന്തത്തിന് പ്രചാരം നല്‍കിക്കൊണ്ടാണ്.

സന്താനനിയന്ത്രണത്തില്‍ സാമ്പത്തികവും നാഗരികവുമായ വമ്പിച്ച നേട്ടങ്ങളുണ്ടെന്ന് കൊട്ടിഘോഷിക്കപ്പെട്ടു. എന്നിട്ടും സന്തത്യുല്‍പാദനം വേണ്ടവണ്ണം തടയാന്‍ കഴിയാതെ വരികയും ജാരസന്താനങ്ങള്‍ ഒരു സ്ഥിരം പ്രശ്‌നമായി മാറുകയും ചെയ്തപ്പോള്‍ അതിന് പരിഹാരം കണ്ടത്, ജാരസന്താനങ്ങള്‍ക്ക് വിഹിത സന്താനങ്ങള്‍ക്കുള്ള അതേ സ്ഥാനം നല്‍കാനും എല്ലാതരത്തിലുള്ള മാതൃത്വത്തെയും ഒന്നായിക്കാണാനുള്ള ചിന്താഗതി പ്രചരിപ്പിച്ചുകൊണ്ടാണ്. ലൈംഗിക അരാചകത്വം അതിന്റെ മൂര്‍ധന്യത പ്രാപിച്ചു എന്നതായിരുന്നു ഇതിന്റെയൊക്കെ സ്വാഭാവിക ഫലം. സാര്‍വത്രികമായ ഈ സാമൂഹികാധഃപതനം മാനുഷിക ധാര്‍മികതയുടെ അടിവേരുകളെ പുഴക്കിയെറിഞ്ഞുവെന്നതാണ് മാനവകുലം നാസ്തികസംസ്‌കാരം മൂലം അനുഭവിച്ച എറ്റവും ദുരന്തപൂര്‍ണമായ വസ്തുത.

2011 ജനുവരി 21, വെള്ളിയാഴ്‌ച

മനുഷ്യപുരോഗതിയും യുക്തിവാദികളും

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (2)

'സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.' 

യുക്തിവാദിയായ ഇ.എ. ജബ്ബാറാണ് മേല്‍ വരികള്‍ സ്വന്തം ബ്ലോഗിന്റെ മുഖവുരയായി നല്‍കിയിരിക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ പദങ്ങള്‍ക്കും യുക്തിവാദികള്‍ക്ക് അവരുടേതായ അര്‍ഥമുണ്ട്. അത് വിശ്വാസികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നമാണ്. യുക്തിവാദികള്‍ തങ്ങളുടെ ജീവിതവീക്ഷണവുമായി ബന്ധപ്പെട്ടാണ് പ്രസ്തുത വാക്കുകള്‍ വ്യാഖ്യാനിക്കുന്നത്. അതെന്താണെന്ന് സാധാരണ യുക്തിവാദികള്‍ വിശദീകരിക്കാറില്ല. ഇവ മനസ്സിലാക്കാതെ യുക്തിവാദികളുമായുള്ള ചര്‍ച ഫലശൂന്യമത്രേ. അതുകൊണ്ട് ഈ ചര്‍ച നാസ്തികതയുടെ മൗലികാടിത്തറയെ വിശകലനം ചെയ്യാന്‍ കൂടിയുള്ളതാണ്.

കഴിഞ്ഞ പോസ്റ്റില്‍ ലിബറലിസം (സര്‍വതന്ത്രസ്വതന്ത്രചിന്ത) വിശദീകരിച്ചു. ഇവിടെ നമ്മുക്ക് അവരുടെ മറ്റൊരു മൗലികാടിത്തറയെ പരിശോധിക്കാം.

2. പദാര്‍ഥവാദം (Materialism)

നാസ്തികസംസ്‌കാരത്തന്റെ മറ്റൊരു സംഭവനായാണ് പദാര്‍ഥവാദം(Materialism). 'പദാര്‍ഥത്തിനപ്പുറം ഒന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ അതിന് മനുഷ്യനുമായോ മനുഷ്യന് അതുമായോ ബന്ധമൊന്നുമില്ല. മനുഷ്യന്‍ തന്റെ ലക്ഷ്യമാക്കേണ്ടത് ഭൗതിക താല്‍പര്യങ്ങളെ മാത്രമാകുന്നു. പണം, ഭക്ഷണം, വസ്ത്രം, കൃഷി, വ്യവസായം, അസംസ്‌കൃ പദാര്‍ഥങ്ങള്‍ , കമ്പോളങ്ങള്‍  എന്നിത്യാദി വസ്തുക്കളെക്കുറിച്ചു മാത്രമേ മനുഷ്യന് ചിന്തിക്കാവൂ. ഇതിനപ്പുറം മനുഷ്യന്‍ തന്റെ മസ്തിഷ്‌കവും കഴിവുകളും വിനിയോഗിക്കേണ്ടതായി യാതൊന്നുമില്ല. ഈ ലോകത്തിന് ശേഷം വരാനിരിക്കുന്ന മറ്റൊരു ലോകത്തെയും അതിലെ വിചാരണയെയും അതിന്റെ അടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷകളെയും മുമ്പില്‍വെച്ചുകൊണ്ടാണ് ഒരു മനുഷ്യന്‍ തന്റെ ലാഭ-നഷ്ടങ്ങള്‍ കണക്കാക്കുന്നതെങ്കില്‍ അവന്‍ പരമ്പര വിഢിയാണ്. ഭൗതികമായ ലാഭ-നഷ്ടങ്ങള്‍ മാത്രമായിരിക്കണം നന്മയുടെയും തിന്‍മയുടെയും മാനദണ്ഡം' ഇതാണ് പാദാര്‍ഥവാദത്തിന്റെ രത്നച്ചുരുക്കം.

ദൈവത്തെ നിഷേധിച്ചപ്പോള്‍ സ്വാഭാവികമായും ഉരുത്തിരിഞ്ഞ ഒരു വാദമാണ് പദാര്‍ഥവാദം. മനസ്സ്, ആത്മാവ്, യുക്തിചിന്ത, ബുദ്ധി എന്നിവയില്‍ ചിലതിനെ പൂര്‍ണമായി നിഷേധിക്കുകയോ ചിലതിന് പദാര്‍ഥപരമായ വ്യാഖ്യാനം നല്‍കുകയോ ചെയ്തു. അങ്ങനെയാണ് ആത്മാവിനെ നിഷേധിക്കുകയും മനസ്സ്, ബുദ്ധി, യുക്തി എന്നിവയെ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി മാത്രം ബന്ധപ്പെടുത്തുകയും ചെയ്തത്.

പദാര്‍ഥവാദം മനുഷ്യനില്‍ അനുഗുണമല്ലാത്ത ചില സ്വാഭാവവിശേഷങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിവുള്ളതാണ് എന്നതാണ് അതില്‍ വിശ്വാസികള്‍ കാണുന്ന ഏറ്റവും വലിയ ദൂഷ്യം. മനുഷ്യനെന്നാല്‍ ഭൗതിക പ്രധാനമായ ശരീരവും അഭൗതികമായ ആത്മാവും ചേര്‍ന്നതാണ് എന്നാണ് മിക്കമതങ്ങളുടെയും സന്ദേശം. അതില്‍ ആത്മാവിന്റെ വശത്തെ നിഷേധിച്ചുകൊണ്ട് മനുഷ്യനെ കേവലം ബുദ്ധിയും ചിന്തയും പുരോഗമിച്ച ഒരു മൃഗമായി അത് കണ്ടു. 

ധാര്‍മികതയെ സംബന്ധിച്ചടത്തോളം 'പ്രയോജനാത്മകവാദം' (Utilitarianism) അംഗീകരിക്കേണ്ടിവന്നുവെന്നതായിരുന്നു മേല്‍ പറഞ്ഞ ഭൗതിക ചിന്താഗതിയുടെ അനിവാര്യഫലം. അതിന്റെ ഫലമായി മനുഷ്യന്റെ നന്മ പുരോഗതി എന്നൊക്കെ പറഞ്ഞാല്‍ സാധാരണ മനസ്സിലാക്കിയതിന് വിരുദ്ധമായി 'പരമാവധി ക്ലേശരഹിതമായി കൂടുതല്‍ സുഖം നേടാന്‍ കഴിയുന്നതും ഭൗതികവുമായ ഏതെങ്കിലും നേട്ടവുമുള്ളതിന്റെ പേരാ'യി മാറി.  ഭൗതികമായ നഷ്ടവും ക്ലേശവുമുള്ളതെന്തും തിന്മയാണ് എന്നും വ്യാഖ്യാനിക്കപ്പെട്ടു.

ഇപ്രകാരം നന്മ-തിന്മകളുടെ ഭൗതികമായ മാനദണ്ഡവും പ്രയോജനാത്മകവാദത്തിന്റെ ധാര്‍മികവീക്ഷണവും കൂടിച്ചേര്‍ന്നപ്പോള്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളത്രെയും മൃഗീയവികാരങ്ങളുടെ ചുറ്റും കറങ്ങിത്തുടങ്ങി. ചൂഷണവും അക്രമവും സ്വാര്‍ഥതയും വളരാന്‍ ആവശ്യമായ രംഗമൊരുക്കാന്‍ ഈ വാദത്തിന് കഴിഞ്ഞു. മനുഷ്യന്റെ ജഢികേഛകളെ തൃപ്തിപ്പെടുത്തുന്ന ഏത് പദ്ധതിയും പ്രവര്‍ത്തനങ്ങളും മനുഷ്യന്‍ ഇരുകൈനീട്ടി സ്വീകരിക്കും. മലയില്‍നിന്ന കീഴ്‌പ്പോട്ടിറങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ അതിന്റെ ഉഛിയിലെത്താന്‍ നന്നായി പരിശ്രമിക്കണം എന്ന് പറഞ്ഞപോലെ മനുഷ്യത്വത്തില്‍നിന്ന് മൃഗീയതയിലേക്ക് താഴാന്‍ ഇഛകളെ കയറൂരിവിട്ടാല്‍ മാത്രം മതി. എന്നാല്‍ മനുഷ്യത്വത്തിന്റെ ഉന്നതിയിലെത്താന്‍ ക്ഷമയും സ്വയംനിയന്ത്രണവും ത്യാഗവും ആവശ്യമായിവരും. അതൊക്കെ മെറ്റീരിയലിസത്തിന്റെ ഉല്‍പന്നമായ പ്രയോജനാത്മകവാദവുമായി നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നു. മതങ്ങളും ധര്‍മങ്ങളും പ്രബോധനം ചെയ്യുന്നതിന്റെ നേര്‍ എതിര്‍ദിശയിലേക്കായിരുന്നു പദാര്‍ഥവാദം മനുഷ്യനെ ക്ഷണിച്ചത് എന്ന് ചുരുക്കം.

2011 ജനുവരി 19, ബുധനാഴ്‌ച

യുക്തിവാദികളുടെ സ്വതന്ത്രചിന്ത !!

നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍  (1)

ഒരു മാസത്തിലേറെയായി ദൈവനിഷേധികളായ യുക്തിവാദികള്‍ എന്‍ ‍.എം.ഹുസൈനുമായി പൊരിഞ്ഞ ചര്‍ചയിലാണ്. വിഷയത്തിന്റെ മര്‍മം പ്രപഞ്ചവും ജീവികളും സൃഷ്ടിക്കപ്പെട്ടതോ അതല്ല ഒരു ആസൂത്രകന്റെയും ശക്തിയുടെയും സാന്നിദ്ധ്യമില്ലാതെ യാദൃശ്ചികമായി രൂപം കൊള്ളുകയും പരിണാമ പ്രകൃയയിലൂടെ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതോ എന്നതാണ്. അത് അതിന്റെ മുറക്ക് നടക്കട്ടേ. ഒന്നുറപ്പ് ശാസ്ത്രം പുരോഗമിക്കും തോറും സൃഷ്ടിവാദം കൂടുതല്‍ ശക്തമാകുകയും യാദൃശ്ചിക-പരിണാമവാദം ദുര്‍ബലമായി വരികയുമാണ്. അതിനെ മറികടക്കാന്‍ തികഞ്ഞ അസംബന്ധം എഴുന്നള്ളിക്കുന്നതിന് പോലും യുക്തിവാദികള്‍ മടിക്കുന്നില്ല. അതില്‍ പെട്ടതാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ ഒരു ആസൂത്രണവും ഇല്ല എന്ന വാദം. ആസൂത്രണം കേവലം മനുഷ്യന്റെ തോന്നലാണത്രേ.

പ്രപഞ്ചത്തിലെ വസ്തുക്കള്‍ ദൈവം സൃഷ്ടിച്ചതോ അതല്ല തനിയെ ഉണ്ടായതോ എന്ന അന്വേഷണത്തിന് പിന്നില്‍ ഒരു താല്‍പര്യമുണ്ട്. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ സാധിച്ചാല്‍ മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനായി പിന്നെ അവനെ നിയന്ത്രിക്കാനാരുമില്ല. പിന്നീട് അവന്‍ അനുസരിക്കേണ്ടതും പിന്തുടരേണ്ടതും അവന്റെ ഇഛയെ മാത്രമാണ്. എന്നാല്‍ സമൂഹം അതിന് അത്രതന്നെ അനുവദിച്ചു എന്ന് വരില്ല. അതിനെ മറികടക്കാനും തല്‍കാലം കഴിയില്ല. അതുകൊണ്ട് സാമൂഹികബോധത്തിനനുസരിച്ച് മനുഷ്യന്‍ നിയന്ത്രിതനാണ് എന്ന തത്വം കൂടി അവര്‍ അംഗീകരിക്കുന്നു. ഈ സാമൂഹിക ബോധം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടാനുസരണം നീക്കിവെക്കാം എന്നുള്ളത് കൊണ്ട് ഇത് കുറേയൊക്കെ അനിയന്ത്രിതമായ ഇഛക്ക് വിലങ്ങുതടിയാവില്ല എന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു. ഇല്ലാത്ത ദൈവത്തെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ഇത്രയധികം അധ്വാനിക്കുന്നതിന്റെ യുക്തിയതാണ്.

ഇപ്രകാരം ഏറെക്കുറെ മത-ദൈവമുക്തമായ ഒരു സംസ്‌കാരത്തിന് കീഴില്‍ ലോകം നിലനിന്നിട്ടുണ്ട്. മനുഷ്യന്‍ മുഴുവന്‍ അത് അംഗീകരിച്ചിരുന്നോ എന്നതല്ല. മനുഷ്യരെ മുഴുവന്‍ അതിന് നിയന്ത്രിക്കാനായിരുന്നു എന്നത് വസ്തുത. അവര്‍ ചില തത്ത്വങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാസ്തികസംസ്‌കാരത്തിന്റെ മൗലിക ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം. അത് എപ്രകാരമാണ് മനുഷ്യനെ സ്വാധീനിച്ചതെന്നും അതോടൊപ്പം നാം മനസ്സിലാക്കേണ്ടതുണ്ട്. 

1. ലിബറലിസം
(Liberalism)

ചിന്താരംഗത്ത് നാസ്തികസംസ്‌കാരം സ്വീകരിച്ച മൗലിക തത്ത്വങ്ങളിലൊന്നാമത്തേത് ലിബറലിസമാണ്. മനുഷ്യന്‍ ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും തുടങ്ങുമ്പോള്‍ തന്റെ ചിന്തയെ മതപരമോ ആദര്‍ശപരമോ ധാര്‍മികമോ ആയ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാണ് സംക്ഷേപിച്ചു പറഞ്ഞാല്‍ ലിബറലിസത്തിന്റെ വിവക്ഷ. free എന്നര്‍ഥമുള്ള  liber എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബറല്‍ എന്ന് വാക്കിന്റെ നിഷ്പത്തി. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലിബറലിസം എന്ന ചിന്താഗതി ഒരു ആദര്‍ശ രൂപം കൈകൊണ്ടത്. 1789 മുതല്‍ 1799 വരെ നീണ്ട് നിന്ന രാഷ്ട്രീയ-സാമൂഹിക കലാപമായ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് രാജാവിന്റെ പരമാധികാരവും ഉപരിവര്‍ഗത്തിന്റെ മാടമ്പിത്തവും കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങളിലും നഷ്ടപ്പെട്ടുപോയ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നുവല്ലോ. അന്ന് സംഭവിച്ച വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച, അഭ്യന്തരയുദ്ധങ്ങള്‍ എന്നിവ കടന്ന് നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. പ്രസ്തുത കാലഘട്ടത്തില്‍ രൂപം കൊണ്ട ലിബറലിസം എന്ന മനോഹര സംജ്ഞ. ആളുകളെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.

നേരത്തെ പലതവണ സൂചിപ്പിക്കപ്പെട്ട പോലെ മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതികരണമായിരുന്നു നിര്‍മത-നാസ്തിക സംസ്‌കാരത്തിന് അടിത്തറ പാകിയത്. കത്തോലിക്കാ പൗരോഹിത്യത്തിന്റെ രാജഭരണത്തിലുള്ള സ്വാധീനം ജനങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വരിഞ്ഞുമുറുക്കിയെതിനെതിരെയുള്ള പ്രതിഷേധം. ലിബറലിസത്തിലും സ്വാധീനം ചെലുത്തിയത് ഈ പ്രതികാരമനസ്സായിരുന്നു. കടുത്ത മതധാര്‍മിക നിയമങ്ങളില്‍നിന്ന കുതറിച്ചാടിയവര്‍ ആത്യന്തികമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു. 

ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് മതം എന്തുപറഞ്ഞുവെന്നോ ധര്‍മം എന്ത് ശാസിക്കുന്നുവെന്നോ സാമൂഹിക വ്യവസ്ഥിതി എന്തുനിബന്ധനകള്‍ ചുമത്തിയിട്ടുണ്ടെന്നോ അന്വേഷിക്കുന്നത് പിന്തിരിപ്പന്‍ ചിന്താഗതിയും യാഥാസ്ഥിതികത്വവുമാകുന്നു. അതുവഴി പുരോഗതി സാധ്യമല്ല. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന എന്തിനെയും അതെത്രതന്നെ സത്യസന്ധവും ഫലപ്രദവുമാണെങ്കിലും നിരാകരിക്കലും പുതുതായെന്തെങ്കിലുമൊന്ന് കണ്ടെത്തലുമാണ് സ്വതന്ത്രചിന്തയെന്നടത്തോളമെത്തി, ലിബറലിസത്തിന്റെ പോക്ക്.

ചിന്താപരമായ ഈ തത്ത്വം ഒന്നാമതായി പിടികൂടിയത് മതത്തെയായിരുന്നു. മതത്തെ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക മൂല്യങ്ങള്‍ അസ്വീകാര്യമായി മാറി എന്നതാണ് ലിബറലിസത്തിന്റെ ദുര്യോഗം. ഇതിന്റെ ഫലമായി ബുദ്ധി മാനുഷികമായ എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തമായി മൃഗീയതയുടെ ഉപകരണമായി ഭവിച്ചതാണ് പിന്നീട് നാം ചരിത്രത്തില്‍ കണ്ടത്.

യുക്തിവാദികള്‍ അടിക്കടി സ്വതന്ത്രചിന്ത എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍  ലിബറലിസത്തിന്റെ പ്രേതബാധയിലകപ്പെട്ട ഒരു ചിന്തയെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് മതകീയമായ എല്ലാം വെറുക്കപ്പെടേണ്ടതും തള്ളപ്പെടേണ്ടതുമാണെന്ന തെറ്റായ ചിന്താഗതി അവരെ ഭരിക്കുന്നത്. ഒരു മതവിശ്വാസിക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധ്യമല്ലെന്ന മുന്‍ധാരണയിലെത്തുന്നതും ഈ നിഷേധാത്മകമായ ചിന്തകൊണ്ടുതന്നെ.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review