ജീവിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജീവിതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 10, ശനിയാഴ്‌ച

സി.കെ ബാബുവിന്റെ മതവിജ്ഞാനം !?

മറ്റേതൊരു യുക്തിവാദിയെയും പോലെ മതവിമര്‍ശനം മുഖ്യാമായി കാണുകയും എന്നാല്‍ ഇതര യ്കുതിവാദികളില്‍നിന്ന് വ്യത്യസ്ഥമായി മതവിശ്വാസികളെല്ലാം ബുദ്ധിമരവിച്ച് മണ്ടന്‍മാരാണ് എന്ന് ആക്ഷേപിച്ച് വിയോജിക്കാനുള്ള അവസരം തടയുകയും ചെയ്യുന്ന യുക്തിവാദി ബ്ലോഗറുടെ പോസ്ററിലെ ചില പരാമര്‍ശങ്ങളോടുള്ള എന്റെ വിയോജിപ്പാണ് ഈ പോസ്റ്റ്. എത്രവലിയ യുക്തിവാദിയാണെങ്കിലും മതവിശ്വാസികള്‍ എന്താണ് പറയുന്നത് എന്ന് പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇന്നേരെ മതവിശ്വാസം മനസ്സിലാക്കാനും സാധിച്ചിട്ടില്ല. ദൈവവിശ്വാസവും പ്രവാചകത്വവുമൊക്കെ അവതരിപ്പിക്കുന്ന വിധം മനസ്സിലാക്കി അതിനെ എതിര്‍ക്കുന്നതില്‍ ഒരു ഭംഗിയുണ്ട് പക്ഷെ മതത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഏത് മതത്തെയാണ് അദ്ദേഹം ഇവിടെ ഉന്നം വെക്കുന്നത് എന്ന് വ്യക്തമാണ്. യുക്തിവാദിയുടെ ധാരണകള്‍ പരിശോധിക്കാം. ഇതുപോലെയോ ഇതിനെക്കാള്‍ തെറ്റായോ ആണ് മഹാഭൂരിപക്ഷം യുക്തിവാദികളും നിഷേധികളും ഇസ്ലാമിനെ മനസ്സിലാക്കുന്നത് എന്നത് ഒരു വസ്തുതയാണ്.
'ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി.'
ശാസ്ത്രം വളരെ ശാഖോപശാഖകളായി പിരിഞ്ഞ് പരീക്ഷണനിരീക്ഷണങ്ങളിലൂടെ കാര്യങ്ങള്‍ കണ്ടെത്തുമ്പോള്‍ അതൊന്നുമില്ലാതെ ഇവിടെ ചിലര്‍ തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അവകാശവാദം ഉന്നയിക്കുന്നുവെന്നതാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് താഴെ വരുന്ന വരികള്‍ വ്യക്തമാക്കുന്നു.

ശാസ്ത്രം വിശകലനം ചെയ്യുന്നത് പദാര്‍ഥവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവയ്കുപരി അഭൌതികമായ കുറേ യാഥാര്‍ഥ്യമുണ്ട് എന്നതാണ് മതം പറയുന്നത്. അതേ കുറിച്ച് പഠിക്കാന്‍ ശാസ്ത്രത്തിന് പരിമിതകളുണ്ട്. അതുകൊണ്ട് തന്നെ ശാസ്ത്രവിശ്വാസികള്‍ അഭൌതികം എന്നൊന്നില്ല എന്ന് നിഷേധിക്കാനാണ് ശ്രമിക്കാറുള്ളത്. ശാസ്ത്രം കണ്ടുപിടിക്കുന്ന എല്ലാ കാര്യങ്ങളും തങ്ങള്‍ക്ക് നേരത്തെ അറിയാം എന്ന് തലക്ക് വെളിവുള്ള ആരും പറയില്ല. മതവാദികളും അപ്രകാരം പറയുന്നില്ല. പക്ഷെ ആദ്യമായി അത്തരം ഇല്ലാത്ത ഒരു ആരോപണം ഉന്നയിച്ച് അതിന് മറുപടി പറഞ്ഞ് മതവിശ്വാസികളെ പരഹസിക്കാന്‍ ശ്രമിക്കുകയാണ് ഈ യുക്തിവാദി.

ശാസ്ത്രത്തെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തുന്നത്. കണ്ടുപിടിച്ചതെല്ലാം ഞങ്ങളുടെ പുസ്തകത്തിലുണ്ട് എന്ന് പറയാനാല്ല. മറിച്ച് ശാസ്ത്രപഠനം ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു ആസൂത്രകനെ തേടുന്നുവെന്ന് പറയാന്‍ വേണ്ടിയാണ്. ശാസ്ത്രത്തിന്റെ ചര്‍ചയില്‍ വരാത്ത; ഈ പ്രപഞ്ചം എന്തിനുണ്ടായി, ആരുണ്ടാക്കി, ഉണ്ടാക്കിയത് ബോധപൂര്‍വമാണോ മനുഷ്യനും ഈ പ്രപഞ്ചത്തിനും പിന്നില്‍ ഒരു സ്രഷ്ടാവുണ്ടോ, ഉണ്ടെങ്കില്‍ അവനോടുള്ള മനുഷ്യന്‍റെ ബന്ധം എങ്ങനെയാകണം. മനുഷ്യന്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണോ, എങ്കില്‍ എന്താണ് അവന്‍റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം. എന്താണ് അവന്‍റെ ദൌത്യം, എന്തായിരിക്കും അവന്‍റെ പര്യവസാനം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് മതത്തിന്റെ മുഖ്യമായ വിഷയം.   ഇതില്‍ ഒരു ശാസ്ത്രവാദി ക്ഷുഭിതനാകേണ്ട കാര്യമേ ഇല്ല.  ശാസ്ത്രം കണ്ടുപിടിച്ച, കണ്ടുപിടിക്കാനിരിക്കുന്ന എല്ലാം തനിക്ക് നേരത്തെ അറിയാം എന്ന വാദം ദൈവവിശ്വസിക്കില്ല. പക്ഷേ അദ്ദേഹം തുടര്‍ന്ന് പറയുന്നത് നോക്കൂ...
'എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. 'കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ' സകലത്തിനേയും സൃഷ്ടിച്ചവനും, 'അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ' സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും 'അറിയുന്നവനെ' സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക? '
കാല്‍നൂറ്റാണ്ടും അതിലപ്പുറവും ഒരു മതത്തെ വിമര്‍ശിച്ച് നടന്നിട്ടും ഒരു മതത്തിന്റെയും ബാലപാഠം പോലും തെറ്റാതെ പറയാനറിയാത്തവരെ എന്ത് വിളിക്കും. അന്ധര്‍ എന്നാണ് വിളിക്കേണ്ടത്. കണ്ണുകള്‍ക്കല്ല ഇവര്‍ക്ക് അന്ധത ബാധിച്ചിരിക്കുന്നത് മറിച്ച് ഹൃദയങ്ങള്‍ക്കാണ്. ഇല്ലാത്ത ഒരു അവകാശവാദം മതവിശ്വാസികളുടെ മേല്‍ ഉന്നയിക്കുകയും എന്നിട്ട് അത് അംഗീകരിക്കാത്തവരെ വിഢികളും ഭ്രാന്തന്‍മാരും എന്ന് ഇവര്‍ ആക്രോശിക്കുകയും ചെയ്യുന്നുവെന്നാണ് മഹാനായ ഒരു യുക്തിവാദിയുടെ ജല്‍പനം.

തങ്ങള്‍ക്ക് ദൈവത്തെ അറിയാം അനുഭവിക്കാം എന്നൊക്കെ പറയുന്നത് മഹാപാതകമൊന്നുമല്ല. അത് അറിയിക്കാന്‍ ദൈവം നല്‍കിയ സംവിധാനത്തെ ഉപയോഗപ്പെടുത്തി തങ്ങളത് മനസ്സിലാക്കി എന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് ഇതാണ് അവകാശവാദം. ആര്‍ ദൈവം നല്‍കിയ പ്രവാചകത്വം എന്ന സംവിധാനത്തിലൂടെ ദൈവത്തെ പഠിക്കാന്‍ ശ്രമിക്കുന്നുവോ അവര്‍ക്ക് മാത്രമേ ശരിയായ ദൈവിക ജ്ഞാനം നേടാന്‍ കഴിയൂ എന്നത് അവകാശ വാദം മാത്രമല്ല. ഒരു സത്യം കൂടിയാണ്. ശാസ്ത്ര പഠനം അതിന് സഹായകമല്ല. ശാസ്ത്രത്തെ ശ്രദ്ധാപൂര്‍വം പഠിക്കുന്ന ഒരു വ്യക്തിക്ക് ഒരു പക്ഷെ അത്ഭുതകരമായ ഈ സൃഷ്ടിപ്പ് ബോധപൂര്‍വം നടന്ന ഒരു സൃഷ്ടിയുടെ ഭാഗമാണ് എന്ന് തോന്നിയേക്കാം. പക്ഷെ ആ സ്രഷ്ടാവിനെ യഥാവിധി മനസ്സിലാക്കാന്‍ അത് മാത്രം മതിയാവില്ല.

ലോകാരംഭം മുതല്‍ അവസാനം വരെ സകലകാര്യങ്ങളും ആ കൊച്ചു പുസ്തകത്തിലുണ്ട് എന്നല്ല ഒരു വിശ്വാസിയുടെയും അവകാശവാദം. മറിച്ച് ഖുര്‍ആന്‍ പോലുള്ള വേദഗ്രന്ഥത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. മനുഷ്യസമൂഹത്തിന്റെ സന്മാര്‍ഗദര്‍ശനത്തിന് വേണ്ടതെല്ലാം പൂര്‍ണമായി വിശുദ്ധ വേദഗ്രന്ഥത്തിലുണ്ട് എന്നാണ്. അത് ശരിയാണോ എന്ന് പരിശോധിച്ച് നോക്കിയാല്‍ മതിയല്ലോ പക്ഷെ അതില്‍ അല്‍പം വിനയം വേണം. അഹങ്കാരം സത്യം കണ്ടെത്തുന്നിന് മുന്നിലെ വലിയ തടസ്സമാണ്.

'ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം. '
യുക്തിവാദി സര്‍വജ്ഞനപ്പോലെ മതത്തെക്കുറിച്ച് പറയുന്നതെല്ലാം അബദ്ധമാണ്. ദൈവം ഓരോ സ്ഥലത്തും ചെന്ന് പറഞ്ഞതൊക്കെ വ്യത്യസ്ഥമാണ് എന്ന് എവിടെ നിന്നാണ് ഇദ്ദേഹം മനസ്സിലാക്കിയത്. ദൈവം അരുളിചെയ്തത് തെറ്റാണ് എന്നോ അബദ്ധമാണ് എന്നോ പറയാന്‍ ഇദ്ദേഹത്തിന്റെ വശം എന്താണ് ഉള്ളത്. ദൈവമാണ് സൃഷ്ടിച്ചത് എന്ന് പറയുമ്പോള്‍ അല്ലെന്ന് പറയാന്‍ എന്ത് തെളിവാണുള്ളത്. മരണത്തിന് ശേഷം മനുഷ്യന്റെ നന്മതിന്മകള്‍ക്ക് പ്രതിഫലം നല്‍കും എന്ന് ദൈവം മുഖേന ദൈവദൂതന്‍ പറഞ്ഞത് നിഷേധിക്കാന്‍ എന്ത് ന്യായമാണ് യുക്തിവാദിയുടെ കൈവശം ഉള്ളത്. ദൈവം പരസ്പരം വെട്ടാനും കുത്താനും കൊല്ലാനും പരസ്പരം വെറുക്കാനും പഠിപ്പിച്ചുവെന്ന് ഏത് മതത്തെ പഠിച്ചാണ് ഈ തത്വജ്ഞാനി തട്ടിവിടുന്നത്.

ദൈവിക മതങ്ങള്‍ കണിശമായ ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് ജീവിതം നയിക്കുന്ന ഒരു സമൂഹത്തെയാണ് സൃഷ്ടിക്കാന്‍ ശ്രമിച്ചത്. തങ്ങളെ നയിക്കാനുള്ള നിര്‍ണയാധികാരം ഇത്തരം സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നവര്‍ പിരിവെട്ടിയവരല്ല. മറിച്ച് തങ്ങളെ നിയന്ത്രിക്കാന്‍ തങ്ങളുടെ യുക്തിമാത്രം എന്ന ചിന്തിക്കുന്ന ഒന്നിനോടും ഉത്തരവാദിത്തമില്ലാത്ത ഒരു വിഭാഗത്തിന് തങ്ങളുടെ നിര്‍ണയാധികാരം കൈമാറുന്ന ജനതയുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ..

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

മതം പ്രചരിപ്പിക്കുന്നവന്‍ കുഴപ്പക്കാരന്‍ ?

അഭിലാഷ് എന്ന ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ചെന്ന രണ്ട് ഇസ്ലാമിക പ്രവര്‍ത്തകരുമായുള്ള സംഭാഷണം അഭിലാഷിന്റെ വാക്കുകളിലൂടെ തന്നെ ഫെയ്സ് ബുക്കിലൂടെ വായിക്കാന്‍ സാധിച്ചപ്പോള്‍ ഒരു പുതുമ തോന്നി. അതിലൊരു ഭാഗം ഇവിടെ എടുത്ത് ചേര്‍ക്കുന്നു. ഈ സംഭവം ഉയര്‍ത്തിയ ചിന്തകളും അതോടൊപ്പം പങ്കുവെക്കുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലിരിക്കുമ്പോള്‍ രണ്ടു ശുഭ്ര വസ്ത്ര ധാരികള്‍ വീട്ടില്‍ വന്നു. "വീടുപണി നടക്കുകയാനല്ലേ? ഇപ്പൊ വീട് പണി നടത്താന്‍ എന്താ ബുദ്ധിമുട്ട്? " എന്ന് പറഞ്ഞുകൊണ്ട് വീട്ടില്‍ കേറി. "അതെ . കൂലി വളരെ കൂടുതല്‍ തന്നെ. ഇരിക്കൂ" ഞാന്‍ പറഞ്ഞു. അവര്‍ ഇരുന്നു. "വായിക്കാറുണ്ടോ"  ഒരാള്‍ ചോദിച്ചു. "മുന്‍പൊക്കെ വായിക്കാറുണ്ടായിരുന്നു. ഇപ്പൊ അങ്ങനെ സമയം കിട്ടാറില്ല" ഞാന്‍ പറഞ്ഞു. "ഇസ്ലാമിനെ പറ്റി വായിച്ചിട്ടുണ്ടോ"   അയാള്‍ വീണ്ടും ചോദിച്ചു. "കുറച്ചൊക്കെ. കുര്‍ ആന്‍ പരിഭാഷ വായിച്ചിട്ടുണ്ട്. പിന്നെ ചില പുസ്തകങ്ങളും കൂടാതെ ജബ്ബാര്‍ മാഷിന്റെ ബ്ലോഗും വായിച്ചിട്ടുണ്ട്." ഞാന്‍ മറുപടി പറഞ്ഞു. അവര്‍ രണ്ടു പേരും മുഖത്തോടു മുഖം നോക്കി. "ജബ്ബാര്‍ മാഷ്‌ എന്ന് പറഞ്ഞാല്‍?" "അറിയില്ലേ? മലപ്പുറത്തുള്ള ജബ്ബാര്‍ മാഷ് " ഞാന്‍ അവരോടു ചോദിച്ചു. അതേതാ ഞമ്മള്‍ അറിയാത്ത ഒരു ജബ്ബാര്‍ മോയ്ല്യാര്‍ എന്ന മട്ടില്‍ അവര്‍ പിന്നെയും നോക്കി. "യുക്തിവാദിയാ" ഞാന്‍ പറഞ്ഞു. .......

പ്രായമുള്ള കാക്ക തന്നെയാണ് സംസാരിക്കുന്നത്. "അപ്പൊ ഇസ്ലാം ഒരു ജീവിത ദര്‍ശനം അവതരിപ്പിക്കുന്നുണ്ട്. അതെന്താണെന്ന് വെച്ചാല്‍ ഈ പ്രപഞ്ചമൊക്കെ സൃഷ്ടിച്ചു പരിപാലിക്കുന്നത് ദൈവമാണ്. ആ ദൈവത്തെ അനുസരിച്ച് ജീവിക്കെണ്ടാവര്‍ ആണ് നമ്മള്‍. അതിനു വേണ്ടിയാണ് 1400 കൊല്ലം മുന്‍പ് ദൈവം പ്രവാചകന് കുര്‍ആന്‍ ഇറക്കിക്കൊടുത്തത്. ഇസ്ലാം അതിനു മുന്‍പേ ഉണ്ട് അത് വേറെ കാര്യം".


അതിനു മുന്‍പ് ഇസ്ലാം എവിടെയാണ് ഉണ്ടായിരുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദേഹം എന്നോട് ദൈവം ആദ്യമായി സൃഷ്ടിച്ചത് ആദത്തെയും ഹവ്വയെയും ആണ് എന്ന് പറഞ്ഞു. ഞാന്‍ അങ്ങനെ ദൈവം രണ്ടു മനുഷ്യരെ സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പൊ നിങ്ങള്‍ പരിണാമമാണോ വിശ്വസിക്കുന്നത് എന്നെന്നോട് ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ പലതും പറഞ്ഞു ദൈവം ഒന്നെയുണ്ടാകൂ എന്ന് പറഞ്ഞു. രണ്ടുണ്ടായാല്‍ എന്താ കുഴപ്പം എന്ന് ഞാനും ചോദിച്ചു.

രണ്ടുണ്ടായാല്‍ അവര്‍ തല്ലുകൂടും എന്ന് പറഞ്ഞു. എങ്ങനെ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു."അതായത് ഒരു സ്കൂളിനു രണ്ടു ഹെഡ് മാസ്റെര്മാര്‍ ഉണ്ടായാല്‍ അവര്‍ തമ്മില്‍ അടിയുണ്ടാവില്ലേ? അതുപോലെ ഒരു ദൈവം ഇപ്പോള്‍ മഴ വേണമെന്നും മറ്റേ ദൈവം ഇപ്പോള്‍ വെയില്‍ വേണമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യും? " കാക്ക വളരെ കുടുക്കുന്ന ചോദ്യമാണ് എന്ന മട്ടില്‍ ചോദിച്ചു.

"ദൈവം മനുഷ്യരെപ്പോലെ അടികൂടുന്നവരാനെന്നു നിങ്ങളോടാര് പറഞ്ഞു? ദൈവങ്ങള്‍ ഉണ്ടെങ്കില്‍ അടികൂടില്ല. കൂടിയാല്‍ അത് ദൈവങ്ങളല്ല . മനുഷ്യന്റെ നിലവാരത്തില്‍ ദൈവത്തെ സംകല്‍പ്പിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണത് " എന്ന് ഞാന്‍ പറഞ്ഞു.

ആ കാര്യത്തില്‍ ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഇത് സമ്മതിച്ചില്ലെങ്കില്‍ ചര്‍ച്ച മുന്നോട്ടു പോവില്ലെന്നായി കാക്ക . ഇത് സമ്മതിച്ചു തന്നിട്ട് മുന്നോട്ടു പോകാനാവില്ലെന്ന് ഞാനും പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും തൊട്ട് തൊട്ട് ജീവിച്ചാലും ചാനലും പത്രങ്ങളും ഇന്‍റര്‍നെറ്റ് മീഡികളും ഇടതടവില്ലാതെ വിശകലനം ചെയ്താലും തന്റെ സുഹൃത്തിന്റെ മതവിശ്വാസത്തെക്കുറിച്ച് സാമാന്യഅറിവ് പോലും ആര്‍ജിക്കുന്നതില്‍ നാം പൊതുവെ പരാജയപ്പെടുന്നു. മതങ്ങളെക്കുറിച്ച് എന്തിനറിയണം, ഒരോരുത്തരും തങ്ങള്‍ ജനിച്ച മതമേതായാലും അതിന്റെ ആത്മീയ വശത്തെ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതി, അഥവാ വ്യക്തി തലത്തിനപ്പുറം മതത്തിന് ഒരു ഇടവും നല്‍കേണ്ടതില്ല. ഇതാണ് പൊതുവെ സ്വീകാര്യമായ ധാരണ.

ആരെങ്കിലും മതം പ്രചരിപ്പിക്കുന്നുണ്ടെങ്കില്‍ അവന്‍ സങ്കുചിതവാദിയാണ്, നാട്ടില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നവനാണ്, അതുതന്നെയാണ് വര്‍ഗീയത എന്ന രൂപത്തിലൊക്കെയാണ് ഫെയ്സ് ബുക്കില്‍ ഈ പോസ്റ്റിനെ തുടര്‍ന്ന് വന്ന ചര്‍ചയില്‍ മുഴച്ച് നിന്നത്. മത പ്രബോധകരുടെ ലക്ഷ്യം ഒരിക്കലും ദൈവത്തിന്റെ പ്രീതിയോ തന്റെ സഹോദരങ്ങളോടുള്ള ഗുണകാംക്ഷയോ ആയിരിക്കുകയില്ലന്നും. അത് മുഖേന ലഭിക്കുന്ന ഭൌതിക സമ്പാദ്യം മാത്രമായിരിക്കുമെന്നും ചിലര്‍ ഉറച്ച് വിശ്വസിക്കുന്നു.
Abdu Raheem: യഥാര്‍ത്ഥത്തില്‍ ഈ മതം മാറ്റാന്‍ നടക്കുന്നത് ഉപരിപ്ലവമായ ഒരു പ്രവര്‍ത്തനം മാത്രം. ഇതിന്റെ പുറകില്‍ ലഭിക്കുന്ന ഭീമാമായ ഫണ്ട് ആണ് ഇതിന്റെ പ്രധാന പ്രചോദനം..!!!
ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് എനിക്ക് ഇങ്ങനെ പറയേണ്ടി വന്നു.

Abdul Latheef:
ഈ പ്രബോധന ശൈലി അടച്ചുപൂട്ടിയ സമുദായങ്ങളില്‍ നടക്കേണ്ടുന്ന മഹത്തായ ഒരു കര്‍മമാണ്. അതിനെ ആ നിലക്ക് തന്നെ സ്വാഗതം ചെയ്യും എന്നാണ് ഫ്രീതിങ്കര്‍ എന്ന് ഗ്രൂപില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷെ എന്തോ ഗുരുതരമായ പാതകം ചെയ്തുവെന്ന രൂപത്തില്‍ ഇതിനോട് പ്രതികരിക്കുന്നവര്‍ ബുദ്ധിയുടെ മഹത്വം മനസ്സിലാക്കിയിട്ടു തന്നെയാണോ എന്ന് ഞാന് സംശയിക്കുന്നു.

തനിക്ക് തോന്നുന്ന വിശ്വാസം വെച്ച് പുലര്‍ത്താനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന്റെ മൌലികാവകാശമാണ്. ഭരണഘടന ആ നിലക്ക് തന്നെയാണ് അതിനെ കാണുന്നത്. ഇവിടെയുള്ളവരൊക്കെ അത് ചെയ്യുന്നുണ്ട്. ജബ്ബാര്‍ മാഷടക്കം.  ഇസ്ലാം ശരിയല്ല എന്ന് മാത്രമേ അദ്ദേഹത്തിന് പ്രചരിപ്പിക്കാനാവുന്നുള്ളൂവെന്നത് അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണത്തിന്റെ ദൌര്‍ബല്യമാണ് കാണിക്കുന്നത്. അതേ പ്രകാരം ആര്‍.എസ്.എസ് കാരും അവര്‍ക്ക് നല്ലതെന്ന് കരുതുന്ന കാര്യങ്ങള്‍ പറഞ്ഞുനോക്കുന്നുണ്ട്. ഞാന്‍ പറയുന്നത് ഇതൊക്കെ നടക്കണം എന്നതാണ്.
വിദ്വേഷം മനസ്സില്‍ കൊണ്ടുനടക്കുന്ന വിഷമനസ്സുകള്‍ക്ക് ഇപ്രകാരം സംവദിക്കാനാവില്ല. അത് അവരുടെ വിദ്വേഷം അലിയിച്ച് കളയും എന്നത് തന്നെയാണ് കാരണം. മനുഷ്യന്‍ അവനറിയാത്തതിന്റെ ശത്രുവാണ് എന്നത് പതിര് കളഞ്ഞ പഴഞ്ചൊല്ലാണ്. അതില്‍ മതങ്ങളും മതവിഭാഗങ്ങളുമൊക്കെ പെടും. മതപരമായ അജ്ഞത സ്വന്തം മതത്തെക്കുറിച്ചും അന്യന്റെ മതത്തെക്കുറിച്ചും ഉള്ള ആളുകളാണ് വികാര ജീവികളായി മാറുന്നത്. ചിലരുടെ ധാരണ ഇത് പാരത്രിക പ്രതിഫലം ഉദ്ദേശിച്ചൊന്നുമല്ല എന്നാണ്. ഇവര്‍ ഭൌതികവാദികളായിരിക്കും. ഒരു പക്ഷെ ഇവരുടെ അതേ രൂപത്തില്‍ മറ്റുള്ളവരെയും അളക്കുന്നതിന്റെ ഫലവുമാകാം.

സത്യത്തില്‍ ചിന്തിച്ചു നോക്കുക. ഒരു മനുഷ്യന്‍ തന്റെ സഹജീവിയോട് കാണിക്കുന്ന അങ്ങേ അറ്റത്തെ ഗുണകാംക്ഷയല്ലേ താന്‍ മനസ്സിലാക്കിയ സത്യം അപരനുമായി പങ്കുവെക്കുക എന്നത്. ഇത് ചെയ്യാതിരിക്കുന്നതല്ലേ കാപട്യവും അനീതിയും.

ഇസ്ലാം ശരിയല്ല എന്ന് പറയുന്നതില്‍ എന്തോ ഒരു നന്മയുണ്ട് എന്ന് ജബ്ബാര്‍ മാഷ് മനസ്സിലാക്കുന്നതല്ലേ അദ്ദേഹത്തിന്റെ പ്രബോധനത്തിന് (അത് നെഗറ്റീവാണെങ്കിലും) ന്യായം നല്‍കുന്നത്.

അതേ സമയം ബോധ്യമാകാത്ത ഒരാളെ മതംമാറ്റാന്‍ ശ്രമിക്കുക എന്നത് ഒരിക്കലും സ്വാഗതാര്‍ഹമായ ഒന്നല്ല. പ്രലോഭനം കൊണ്ടായാലും ഭീഷണികൊണ്ടായാലും ഇത് തിന്മയും അക്രമവും തന്നെ. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണത്. അതേ സമയം തനിക്ക് നന്മയും സത്യവുമാണെന്ന് ബോധ്യമായ കാര്യം അപരരുടെ മുന്നില്‍ മറച്ചുവെക്കുന്നത് കടുത്ത തിന്മയും അനീതിയുമാണ്. രാഷ്ട്രീയപാര്‍ട്ടിയിലേക്ക് ക്ഷണിക്കാം, മതനിഷേധത്തിലേക്കും ക്ഷണിക്കാം എന്നാല്‍ മതത്തിന്റെ ധാര്‍മിക സദാചാര മൂല്യങ്ങളോ അതിന്റെ വിശ്വാസാദര്‍ശങ്ങളോ പരിചയപ്പെടുത്താന്‍ പാടില്ല അപ്രകാരം സംഭവിച്ചാല്‍ അത് വര്‍ഗീയത ഇളക്കി വിടും തുടങ്ങിയ വാദങ്ങള്‍ സത്യസന്ധമല്ല. ഇരട്ടത്താപ്പും ആളുകളുടെ കണ്ണില്‍ പൊടിയിടലുമാണ്. മതംമാറ്റം നിരോധിക്കുന്നത് എന്തോ വലിയ സുകൃതമാണ് എന്ന് ധരിക്കുന്നവരുണ്ട്. സ്വന്തത്തിനും അപരര്‍ക്കും ചിന്താസ്വാതന്ത്ര്യം തടയുന്നതിനപ്പുറം അതിന് വല്ല മാനവുമുണ്ടോ.


മനുഷ്യരുടെ വിശ്വാസവും അവരുടെ കര്‍മവുമൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാണ് എന്ന മിഥ്യബോധമാണ് ഇത്തരം കാര്യങ്ങളില്‍ ഒരു വിഭാഗം ഇത്തരം തീവ്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് പിന്നില്‍ . സ്വന്തം മതത്തില്‍ നിന്ന് പുറത്ത് പോകുന്നത് ഏതെങ്കിലും വിശ്വാസിസമൂഹം ഭയപ്പെടുന്നുണ്ടെങ്കില്‍ (ആ ഭയപ്പാട് ന്യയീകരിക്കപ്പെടാം കാരണം തങ്ങളുടെ മതത്തില്‍നിന്ന് മാറുന്നതോടെ അവര്‍ തിന്മയില്‍ പെട്ടുപോകുന്നുവെന്നോ പരലോക മോക്ഷം നഷ്ടപ്പെടുത്തുന്നുവെന്ന് ചിന്തിക്കുന്നത് കൊണ്ടോ ആണത്)   അവര്‍ ചെയ്യേണ്ടത് തങ്ങളുടെ അനുയായികള്‍ക്ക് യുക്തിപൂര്‍വം തങ്ങളുടെ വിശ്വാസത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ്.

തികച്ചും ഭൌതികാവശ്യത്തിനുള്ള രാഷ്ട്രീയ സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ നാം സൌകര്യാനുസരണം മാറുന്നത് പോലെ തന്നെ മനുഷ്യന്റെ ആത്മീയതയും ഭൌതികതയും പാരത്രികജീവിത്തെയും ഉള്‍കൊള്ളുന്ന മതവിശ്വാസവും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മനുഷ്യന്‍ സ്വതന്ത്രനാണ് എന്ന് പറയുന്നതില്‍ ഒര്‍ഥവുമില്ല.

2011 ഡിസംബർ 11, ഞായറാഴ്‌ച

എന്താണ് ജീവിതവിജയം ?

Rasheed Kannur എന്താണ് ജീവിത വിജയം എന്നത്? ഒരു നല്ല പൊസിഷനില്‍ എത്തുക എന്നതോ? അതോ ആഗ്രഹിച്ച പൊസിഷനില്‍ എത്തുക എന്നതോ?

ഞാന്‍ കുറച്ചു കാലങ്ങളായി പലരോടും ചോദിച്ചു, അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു..എന്താണ് നിങ്ങളുടെ അഭിപ്രായം??

*******************************************
Abdu Samad നല്ല കാശൊക്കെ ആയി കുറേ ഭൂമിയും പിന്നെ വലിയ വീടും കാറും നല്ലൊരു കെട്ട്യോളും ഒക്കെ ആയി സുഭിക്ഷമായി കഴിയുമ്പോൾ ആൾക്കാർ പറയും അവൻ ഭൌതികമായി ജീവിതവിജയം നേടി എന്ന്...!? എന്നാൽ ഈ നശ്വര ജീവിതത്തിൽ അതൊരു നേട്ടമാവാം പക്ഷെ അവിടെ ....?Shouckath Ali കുറെ കാശ് ഉണ്ടായാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിഞ്ഞാലും ആർക്കും സമാധാനം മാത്രം ഇല്ല . അപ്പോള്‍ മനസ്സിന് സമാധാനം കിട്ടുംപോഴല്ലേ ജീവിത വിജയം ലഭിക്കുകയുള്ളൂ ..Jane Na ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാവുക, അതിനു വേണ്ടി പ്രവര്‍ത്തിക്കുക. ലക്ഷ്യം നേടിയാലും ഇല്ലെങ്കിലും ജീവിത വിജയം.
Prathiba Sundaram ‎"സുഖ ലോലുപത" വിശദീകരികാമോ? എന്താണത്? കള്ളു, പെണ്ണ് / ആണ്, ഭക്ഷണം, അധികാരം, മുതലാളി..Abid Ali Madapuram ജീവിത വിജയം എന്നത് ആപേക്ഷികം മാത്രമാണ്.ആരും പൂര്‍ണ്ണമായ വിജയം നേടുന്നില്ല.ആണെങ്കില്‍ നമ്മുടെ ജീവിതം ഏതു നേരത്തും അവസാനിക്കുമായിരുന്നില്ല.ചില മേഖലകളില്‍ ചിലര്‍ മറ്റുള്ളവരേക്കാള്‍ ഉയരത്തില്‍ എത്താറുണ്ട്.അതും അയാളുടെ കഴിവ് കൊണ്ട് മാത്രവും അല്ല.ഭാഗ്യം എന്നതും നിര്‍ണ്ണായകമാണ്.

ആദ്യം ജീവിതം എന്ത് എന്നതിന്റെ ഉത്തരമാണ് തേടേണ്ടത് ? വിജയവും പരാജയവും എന്നാല്‍മാത്രമേ വിശദീകരിക്കാന്‍ പറ്റൂ
Tippu Kerala ജീവിത വിജയം എന്നത് കൊണ്ട് സ്വന്തം തലത്തില്‍ ആണെങ്കില്‍ സുഖത്തിലും ദുഖത്തിലും തുല്യതയോടെ നില്‍കാന്‍ കഴിയുന്ന അവസ്ഥ നേടിയെടുക്കാന്‍ കഴിയുക എന്നതാണ്

സാമൂഹിക തലത്തില്‍ ആണ് എങ്കില്‍ മനുഷ്യന്‍ എന്ന നിലയില്‍ ജനിച്ചു മരികുന്നതിനു മുമ്പായി നാലാളുകളെ സഹായിക്കാനുള്ള അവര്‍ക്ക് ഗുണമാകുന്ന വല്ലതും സ്വന്തം ജീവിതം കൊണ്ട് ഇവിടെ പടുത്തുയര്‍ത്തി മരണ ശേഷവും അയാളെ ഓര്‍മിക്കുന്ന തരത്തിലുള്ള നല്ല പ്രവര്‍ത്തനത്തിന്റെ ഒരു സ്തുപം ജീവിതം കൊണ്ട് ഉണ്ടാക്കപെടുക എന്നതാണ് ..
 
*******************************************************

Facebook ൽ നടന്ന ഒരു ചർചയിൽ നൽകപ്പെട്ട അഭിപ്രായങ്ങളാണ് മുകളിലേത്ത്. പലപ്പോഴും ഇത്തരം ചോദ്യങ്ങൾ  ചോദിക്കുകയോ മറുപടി പറയുകയോ ചെയ്യാതെ തന്നെ മനുഷ്യൻ ജീവിത വിജയം നേടാനുള്ള ഓട്ടത്തിലാണ്. പരാജയപ്പെടാൻ ആരും ജീവിക്കാറില്ലല്ലോ. അപ്പോൾ ഏത് മനുഷ്യനും ജീവിതത്തിൽ ആഗ്രഹിക്കുന്നത് വിജയം തന്നെ. എന്നാൽ എന്താണ് ജീവിതവിജയം ഈ ചോദ്യത്തിന് പലതരത്തിലുള്ള മറുപടികൾ ഒരേ സമയം ശരിയാകുമോ?. അഥവാ ഒരു മറുപടി മാത്രമേ ഉള്ളുവെങ്കിൽ അത് ബോധപൂർവം മനസ്സിലാക്കി തന്നെയാണോ ജീവിക്കാൻ ശ്രമിക്കുന്നത്. 

മനുഷ്യന്റെ വിശ്വാസമനുസരിച്ച് പ്രധാനമായും രണ്ട് തരം മറുപടികളാണ് ഉള്ളത്. ഒന്ന് ദൈവമുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും  മറ്റൊന്ന് ദൈവമില്ലെന്ന വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നും. രണ്ട് രണ്ട് തരം വിത്തിൽ നിന്നായതിനാൽ അതിൽനിന്നുണ്ടാകുന്ന ഫലവും രണ്ട് തരം തന്നെ.

1. ഭൗതിക കാഴ്ചപ്പാട് അനുസരിച്ച് (ദൈവമില്ലെന്ന വിശ്വസമനുസരിച്ച്) നൽകപ്പെടുന്ന മറുപടി ഇങ്ങനെയാണ്.
ജീവിത വിജയം എന്നത് അല്ലലും അലട്ടലുമില്ലാതെ മരിക്കുന്നത് വരെ ജീവിക്കുന്നതിന് പറയുന്ന പേരാണ്. അഹാരം, പാർപ്പിടം, വസ്ത്രം എന്നിവ സമയത്ത് ഇഷ്ടാനുസരണം ലഭിക്കുകയും ജഡികമായ ഇഛകളിൽ പരമാവധി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഒരു ഭൗതിവാദി ജീവിതം വിജയിച്ചവനെന്ന് പറയും. അത്തരമൊരാൾ നല്ല പൊസിഷനിൽ എത്തുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഭൗതിക സുഖങ്ങൾ ലഭ്യമാക്കാനാവശ്യമായ സമ്പത്തിന്റെയും സ്ഥാനത്തിന്റെയും ഉടമയാകുക എന്നതാണ്.


2. അതിഭൗതിക ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരുടെ മറുപടി (ദൈവവിശ്വാസമനുസരിച്ച്) ഇങ്ങനയാണ്.

മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചതും അവന് ഇവിടെ ജീവിക്കാൻ വേണ്ട വിഭവം ഒരുക്കിയതും അല്ലാഹുവാണ്. അതേ അല്ലാഹു തന്നെ അവന് ജീവിക്കാൻ വേണ്ട മാർഗദർശനവും നൽകി. അത് അവന് അറിയാക്കാൻ മനുഷ്യരിൽ നിന്ന് തന്നെ ദൂതൻമാരെ നിയോഗിച്ചു. അവർ മനുഷ്യന് മുന്നിൽ ദൈവിക നിർദ്ദേശങ്ങളനുസരിച്ച് ജീവിക്കേണ്ടതെങ്ങിനെയെന്ന് പ്രായോഗികമായി കാണിച്ചുകൊടുത്തു.

അവിധം ജീവിക്കുന്നത് ഇഹത്തിലെ ക്ഷേമത്തിനും സമാധാനത്തിനും മനശാന്തിക്കും ഭൗതിക സുഖങ്ങൾക്കും സഹായിക്കുമെന്നും. അതിന് വിരുദ്ധം പ്രവർത്തിക്കുന്നത്, അസമാധാനത്തിനും, പ്രയാസത്തിനും, മനക്ലേശത്തിനും ഇടവരുത്തുമെന്നും മൊത്തത്തിൽ തന്നെ ഭൗതികമായ ജീവിതത്തെപ്പോലും അത് കുടുസ്സാക്കുമെന്നും എല്ലാറ്റിലും ഉപരിയായി തന്റെ ജീവിതം നൽകിയ രക്ഷിതാവിനോടുള്ള നന്ദികേടിന്റെ പേരിൽ പരലോകത്തെ ശാശ്വതമായ ശിക്ഷക്ക് കാരണമാകുകയും ചെയ്യുമെന്ന് പ്രവാചകൻമാർ പഠിപ്പിച്ചുകൊടുത്തു.

ഇത് സത്യമെന്ന് വിശ്വസിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നവൻ ജീവിത വിജയം വരിച്ചു. അവൻ സാമ്പത്തികമായി ഏതവസ്ഥയിലാണെങ്കിലും ജീവിത്തിലെ ഏറ്റവും നല്ല പൊസിഷനിലെത്തി.

2011 ജൂൺ 13, തിങ്കളാഴ്‌ച

ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍ ?

'രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം? കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ കൂറുകാട്ടും ദൈവമെന്തു ദൈവം? പാല്‍‌പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍ പാസ്പോര്‍ട്ടെഴുതുവോനെന്തു ദൈവം? കഷ്ടം! മതങ്ങളേ നിങ്ങള്‍ തന്‍ ദൈവങ്ങള്‍ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍' 


ചങ്ങമ്പുഴയുടേതായി ഉദ്ധരിക്കപ്പെടുന്ന ഈ ചോദ്യങ്ങള്‍ ചിന്താര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ യഥാര്‍ഥ മതം പരിചയപ്പെടുത്തുന്ന ദൈവ വീക്ഷണം നെട്ടെല്ലൊടിഞ്ഞ നപുംസകങ്ങളുടേതാണോ എന്ന ചോദ്യം നേരിടാന്‍ മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ബാധ്യസ്ഥരമാണ്.

എന്നാല്‍ ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവത്തിന് നെട്ടെല്ലുള്ളതായി പോയതാണ് യുക്തിവാദി ഇ.എ.ജബ്ബാറിന്റെ പ്രധാന പരാതി.


ശാസ്ത്രം പറയുന്നതു “വിശ്വസിച്ചില്ലെങ്കില്‍” അടുപ്പിലിട്ടു കരിക്കും എന്ന് ആരും ഭീഷണി മുഴക്കുന്നില്ല. നിങ്ങള്‍ ആരും വിശ്വസിച്ചില്ലെങ്കിലും ശാസ്ത്രത്തിനോ ശാസ്ത്രകാരന്മാര്‍ക്കോ ഒരു വിദ്വേഷവും ഉണ്ടാകുന്നില്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ ശാസ്ത്രനേട്ടങ്ങളെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം എന്നേയുള്ളു. വിശ്വാസം അതല്ലല്ലോ. വിശ്വസിച്ചില്ലെങ്കില്‍ തീയില്‍ കരിക്കും ചുട്ടു പൊള്ളിക്കും ഉരുട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നു. സത്യമാണെങ്കില്‍ അതു വിശ്വസിക്കാന്‍ ഭീഷണി വേണ്ടി വരില്ല. കാര്യം ബോധ്യപ്പെടുത്തിയാല്‍ മതി. അതിനുള്ള ശേഷി വിശ്വാസത്തിനില്ല എന്നതു തന്നെയാണു ഭീഷണിക്കു നിദാനം. കാണാ മറയത്ത് ഒളിച്ചിരുന്ന് ഭീഷണി മുഴക്കുന്ന ഒരു ദൈവം, തന്നില്‍ വിശ്വസിക്കുന്നതു വലിയ പുണ്യമാണെന്നു പറയുന്നതിന്റെ പൊരുളെന്ത്? മനുഷ്യര്‍ തന്നെ വിശ്വസിക്കാത്തതിന് ദൈവം എന്തിനാ ഇത്ര ശുണ്ടി കാണിക്കുന്നത്? മനുഷ്യരെല്ലാം തന്റെ ഉണ്‍മ്മ വിശ്വസിക്കണമെന്ന് അങ്ങോര്‍ക്കു നിര്‍ബന്ധമുണ്ടെങ്കില്‍ ഈ ഭീഷണിയും പ്രലോഭനവുമായി ഒളിച്ചിരിക്കുന്നതിനു പകരം മനുഷ്യരെ അതങ്ങു ബോധ്യപെടുത്തിയാല്‍പൊരെ ? ദൈവം ഉണ്ടോ ഇല്ലേ എന്നതിനെക്കാള്‍ ദൈവം ആര്‍ ഏത് എങ്ങനെ എന്നീ കാര്യങ്ങലിലാണു മനുഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പവും തമ്മില്‍ തല്ലും നടക്കുന്നത്. അതിനു പരിഹാരമായെങ്കിലും ഇങ്ങെര്‍ ഒളിവുജീവിതം മതിയാക്കി മനുഷ്യരോടു സംവദിക്കാന്‍ വരേണ്ടതല്ലെ? ജീവിച്ചിരിപ്പുണ്ടെങ്കില്‍. അതൊ ഈ ക്രൂര നാടകമെല്ലാം ഒളിഞ്ഞിരുന്നാസ്വദിക്കുന്ന ഒരു മനോരോഗിയാണോ അദ്ദേഹം ?


ദൈവം അദ്ദേഹത്തിന് മുമ്പില്‍ അവതരിക്കാത്തതില്‍ മാത്രമാണ് അദ്ദേഹത്തിന് പരിവേദനമുള്ളത്. അദ്ദേഹം പറയുന്നത് കാണുക.


Ea Jabbar : ബോധ്യപ്പെടാത്ത കാര്യം ഒരാള്‍ കരുതിക്കൂട്ടി അങ്ങു “വിശ്വസിക്കുന്നത്” എങ്ങനെ എന്ന് എനിക്കു പിടി കിട്ടുന്നില്ല. ലതീഫിനോട് ഇതു പല തവണ ചോദിച്ചതാണ്. അദ്ദേഹം മറുപയ്ടിയായി പിന്നെയും അല്ലാഹുവിന്റെ ഭീഷണികള്‍ ഉദ്ധരിച്ചു കേള്‍പ്പിക്കുകയാണു ചെയ്യുന്നത്. ബോധ്യപ്പെടാത്തതു വിശ്വസിക്കാന്‍ കഴിയാത്തതെങ്ങനെ ശിക്ഷയര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റമാകും ? മനസ്സിലാകുന്നില്ല. !

(പ്രവാചകാ) നിന്റെ അത്യുന്നതനായ വിധാതാവിന്റെ നാമം പ്രകീര്‍ത്തിക്കുക - സൃഷ്ടിക്കുകയും സന്തുലിതത്വം സ്ഥാപിക്കുകയും ചെയ്തവന്റെ. വിധി നിര്‍ണയിക്കുകയും വഴികാട്ടുകയും ചെയ്തവന്റെ. സസ്യങ്ങള്‍ മുളപ്പിക്കുകയും പിന്നീടതിനെ ശുഷ്കിച്ച ചപ്പുചവറാക്കിമാറ്റുകയും ചെയ്തവന്റെ.  (87:1-5)



ഇബ്‌റാഹിം നബി തന്റെ നാഥനായ ദൈവത്തെ ഇങ്ങനെ സ്വസമുദായത്തിന് പരിചയപ്പെടുത്തി.


['അവനാകുന്നു എന്നെ സൃഷ്ടിച്ചവന്‍. പിന്നെ അവന്‍തന്നെ എനിക്കു മാര്‍ഗദര്‍ശനമരുളുന്നു. അവനാകുന്നു എനിക്ക് അന്നവും പാനീയവും നല്‍കുന്നത്. ഞാന്‍ രോഗിയാകുമ്പോള്‍ ശമനമരുളുന്നതും അവന്‍ തന്നെ. എന്നെ മരിപ്പിക്കുകയും പിന്നെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നത് അവന്‍. പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ ഞാന്‍ പ്രതീക്ഷ പുലര്‍ത്തുന്നത് അവനിലാകുന്നു.' (26:78-82)]


ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവം സ്രഷ്ടാവാണ്, സംരക്ഷകനാണ്, പോറ്റിവളര്‍ത്തുന്നവനാണ്, ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. മനുഷ്യരെ സൃഷ്ടിക്കുക മാത്രമല്ല. അവന് വേണ്ട മാര്‍ഗ ദര്‍ശനം നല്‍കിയവനും കൂടിയാണ്. ഇത സൃഷ്ടികളെ നിലനിര്‍ത്തുന്ന നിയമവ്യവസ്ഥയും അവന്റേതാണ്. പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യനെ അനുസരിച്ചതിന്റെ പേരില്‍ പ്രതിഫലാര്‍ഹനാക്കുകയും ധിക്കരിച്ചതിന്റെ പേരില്‍ ശിക്ഷിക്കുകയും ചെയ്യുന്നവനാണ്. ഈ ദൈവത്തെ നെട്ടെല്ലില്ലാത്ത നപുംസകം എന്ന് പറയാമോ.


അനുബന്ധമായി പറയട്ടേ. ഒരോ മതവിഭാഗത്തിനും ഓരോ ദൈവമില്ല. ഈ പ്രപഞ്ചത്തിനും ഭുമിയിലെ സകല ജനവിഭാഗത്തിനും ഒരേ ഒരു ദൈവമേ ഉള്ളൂ. അതിനെ പല വിശ്വാസികള്‍ പലതായി പരിചയപ്പെടുത്തുന്നുവെന്ന് മാത്രം. അതോടൊപ്പം ദൈവത്തിനും മനുഷ്യനും ഇടയില്‍ അവതരിച്ച പുരോഹിത വര്‍ഗത്തിന്റെ സ്വാര്‍ഥ താല്‍പര്യങ്ങളാല്‍ ദൈവം നപുംസകമായി മനസ്സിലാക്കപ്പെടുന്നവെങ്കില്‍ കുറ്റം ദൈവത്തിന്റെതോ അവനില്‍ യഥാവിധി വിശ്വസിക്കുന്നവരുടേതോ അല്ല.


ഇബ്‌റാഹിം നബിയുടെ പിതാവ് ആസര്‍ ബിംബാരാധകന്‍ മാത്രമായിരുന്നില്ല ബിംബത്തെ നിര്‍മിച്ചു നല്‍കുന്നവന്‍ കൂടിയായിരുന്നു. പിതാവിനോടും സ്വന്തം സഹോദരങ്ങളോടുമാണ് ഇബാറാഹിം നബി മേല്‍ വചനങ്ങള്‍ പറയുന്നത്. ഇതൊക്കെ ഓരോരോ ദൈവങ്ങളും ഈ ദൈവവാദികളുടെ വാദം മാത്രം കണക്കിലെടുത്ത് ദൈവങ്ങള്‍ നപുംസകങ്ങളാണെന്ന് പറഞ്ഞ് ദൈവനിഷേധിയാകുന്നതും കുളത്തോട് ദേശ്യപ്പെട്ട് കുളിക്കാതിരിക്കുന്നതിന് തുല്യമാണ്.



2011 ജൂൺ 7, ചൊവ്വാഴ്ച

എന്‍.എം ഹുസൈനും ദൈവനിഷേധികളും.

സൃഷ്ടിച്ച ഒരു ദൈവമുണ്ടോ?, പ്രപഞ്ചം സൃഷ്ടിക്കപ്പട്ടതോ?, സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അത് ദൈവമോ?. ഇങ്ങനെയുള്ള ചര്‍ച കുറച്ചൊന്നുമല്ല ബ്ലോഗില്‍ നടന്നത്. ഒരു പക്ഷെ ബൂലോകത്ത് തന്നെ ഏറ്റവും കമന്റ് ലഭിച്ച ചര്‍ച ഇതായിരിക്കാം. എന്നാലും ഇക്കാര്യത്തില്‍ അതില്‍ വാദമുന്നയിച്ചവര്‍ അല്‍പം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാനുള്ള സാധ്യതപോലും കാണുന്നുമില്ല. ദൈവമുണ്ടോ എന്ന ചര്‍ചയെക്കാള്‍ ഇസ്ലാം പ്രാധാന്യം നല്‍കിയിരിക്കുന്നത്. അംഗീകരിക്കപ്പെട്ട സൃഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് യഥാര്‍ഥത്തോട് യോജിക്കുന്നതാക്കുക എന്നതിനാണ്.

മുകളില്‍ ഇസ്ലാം എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുഹമ്മദ് നബിക്കും മുമ്പ് ആഗതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും ദര്‍ശനമാണ്. വിശുദ്ധഖുര്‍ആനില്‍ അവരുടെ പ്രബോധനം കാണാന്‍ കഴിയും. അവരിലാരും ദൈവനിഷേധികളുമായിട്ടല്ല സംവദിക്കേണ്ടി വന്നത്. കാരണം ദൈവമുണ്ടെന്ന ബോധത്തോടുകൂടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ബൂലോകത്തുള്ള 'അതിശക്തരായ' യുക്തിവാദികള്‍ പോലും ദൈവത്തെ നിഷേധിക്കുന്നുവെന്ന് പറയാതെ ഖുര്‍ആനില്‍ പറയപ്പെട്ട ദൈവം ഉണ്ടാകാവതല്ല എന്ന വാശിയില്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നത്.

ദൈവം ഉണ്ടോ ഇല്ലേ എന്ന ചര്‍ച ഒരു തരം കുതര്‍ക്കനിലപാടിലേക്ക് വരുന്നത് മനസാക്ഷിക്ക് വിരുദ്ധമായി ബോധപൂര്‍വം ഒരു വിഭാഗം ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ നിഷേധിക്കാന്‍ തീരുമാനിച്ചതില്‍നിന്നാണ്. ദൈവനിഷേധത്തില്‍ അഹങ്കാരത്തിനുള്ള പങ്ക് ഈ ബ്ലോഗില്‍ ചര്‍ച ചെയ്തതാണല്ലോ?. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ രാവും പകലും അധ്വാനിക്കുന്നതിന്റെ മനശാസ്ത്രുവും അതാണ്. ഇല്ലാത്ത കാര്യം ഇല്ലെന്ന് പറയാന്‍ ഇത്രമാത്രം പ്രയാസപ്പടണോ?. ഉണ്ടെന്ന് പറയുന്നവരുടെ ചൂഷണത്തില്‍നിന്ന് സമൂഹത്തെ മുക്തമാക്കലാണ് ഉദ്ദേശ്യമെങ്കില്‍ കുറെകൂടെ സഹിഷ്ണുതാപരമായ മാര്‍ഗം സ്വീകരിക്കാമല്ലോ?. പക്ഷെ ക്രൂരമായ പരിഹാസവും അട്ടഹാസവും നടത്തി സ്വയം പരിഹാസ്യരാകുമാറ് അസഹിഷ്ണുത കാണിക്കേണ്ട കാര്യം എന്താണ്. അപ്പോള്‍ ദൈവം നിഷേധം എന്നത് ബോധപൂര്‍വം തെരഞ്ഞെടുത്തതാണ്. ഏതെങ്കിലും തരത്തിലുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു ബോധ്യമല്ല ദൈവമില്ല എന്നുള്ള വിശ്വാസം. ഖുര്‍ആന്‍ അത്തരക്കാരെ പാടെ അവഗണിച്ചതായി നമുക്ക് കാണാം.

ദൈവമുണ്ടെന്ന് ഒരു മനുഷ്യന്‍ കേവലം അംഗീകരിക്കുന്നതോടുകൂടി ദൈവിക ദര്‍ശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തുന്നത് എന്ന കാര്യം ശരിയാണ് എങ്കിലും ദൈവിക ദര്‍ശനത്തിന്റെ പ്രബോധകര്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷം മഹാഭുരിപക്ഷം വരുന്ന ദൈവവിശ്വാസികളും എന്നാല്‍ വികലമായ രൂപത്തില്‍ അവ ഉള്‍കൊണ്ടതിനാല്‍ ചൂഷണത്തിലും നിന്ദ്യതയിലും അകപ്പെടുന്ന മനുഷ്യകുലത്തിന് യഥാര്‍ഥ ദൈവിക വീക്ഷണം അവതരിപ്പിക്കാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. ദൈവമുണ്ടെന്ന് അംഗീകരിക്കുന്നതോടു കൂടി അരംഭിക്കുന്നതാണ് ദൈവിക ദര്‍ശനത്തിന്റെ പ്രബോധനം എന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെടരുതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം. എന്‍.എം. ഹുസൈന്‍ സാഹിബിന്റെ ബൂലോകത്തെ ഇടപെടല്‍ വാക്കുകളില്‍ അവ്യക്തത സൃഷ്ടിച്ചും ചില പാശ്ചാത്യ നിഷേധികളുടെ ഉദ്ധരണികളിലൂടെയും ശാസ്ത്രത്തിന്റെ അപ്രമാദിത്തം കാണിച്ചും ചില സന്ദേഹവാദികളെ തങ്ങളുടെ പോസ്റ്റിനുകൂലമായി 'നന്നായി...' 'ഉശാറായി...' എന്ന് കമന്റിക്കാന്‍ ലഭിച്ചിരുന്ന നിഷേധികളുടെ പൊള്ളത്തരം തുറന്ന് കാട്ടാന്‍ പര്യാപ്തമായിട്ടുണ്ട്.

'ദൈവത്തില്‍ വിശ്വസിക്കണം' എന്ന് പ്രബോധനം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം 'എന്തിന് ഒരു ദൈവത്തില്‍ വിശ്വസിക്കണം ?' എന്ന ചര്‍ചക്ക് ലഭിക്കേണ്ടതുണ്ട്. ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്നതിലല്ല ഒരു മനുഷ്യന്റെ വിജയം. ദൈവം നല്‍കിയ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ സംതൃപ്തിയാണ് ലഭിക്കലാണ് യഥാര്‍ഥ ഭൌതിക വിജയം. അതിലൂടെ വ്യാജദൈവാരാധകരുടെ ചൂഷണത്തില്‍നിന്ന് മുക്തിയും ലഭിക്കുന്നു. വ്യാജ ദൈവം എന്ന ഒന്നില്ല. മറിച്ച് ഉള്ളത് തെറ്റായ ദൈവിക കാഴ്ചപ്പാടുകളാണ്. എന്നാല് ഇതത്രേ സത്യം...

'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍ -നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.'(2:255)

2011 ജനുവരി 16, ഞായറാഴ്‌ച

തമിഴാ.. തമിഴാ.. കടവുള്‍ ഇല്ലൈ !?

['നാസ്തികത-ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു.']

['തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.']

2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന ലോകനാസ്തിക സമ്മേളനത്തിന്റെ വാര്‍ത്തയില്‍നിന്നാണ് മേല്‍ വരികള്‍ നല്‍കിയിട്ടുള്ളത്. താഴെപറയുന്ന വിഷയത്തില്‍ മൂന്ന് സെഷനുകളും സമ്മേളനത്തിലുണ്ടായിരുന്നതായി റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു. 

["നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.]

അതോടൊപ്പം മലപ്പുറത്ത് മതേതര കുടുംബോല്‍സവം എന്ന നാമത്തില്‍ നടന്നുകഴിഞ്ഞ യുക്തിവാദി കുടുംബ സംഗമത്തിലെ 'മാനവികതക്ക് മതമില്ലാത്ത ജീവന്‍ , മതമില്ലാത്ത സമൂഹം' എന്ന മുദ്രാവാക്യവും ശ്രദ്ധേയമാണ്. ലോകത്ത് എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ആശയങ്ങള്‍ തുറന്ന് പറയാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട് എന്ന് അടിയുറച്ച് വിശ്വസിക്കുന്നതിനാല്‍ മാനവികതക്ക് വേണ്ടി മതമില്ലാത്ത ജീവനും സമൂഹവുമാണ് വേണ്ടത് എന്ന ഒരു വിഭാഗത്തിന്റെ വാദം ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍ 'മനുഷ്യന്‍ സൃഷ്ടിച്ചതില്‍ വെച്ച് ഏറ്റവും നശീകരണ ശക്തിയുള്ള ആയുധമാണ് മതം' എന്ന് വലിയ ബാനര്‍ വെച്ച് ഭീകരതയുടെയും ഫാസിസത്തിന്റെയും പേര് പറഞ്ഞ് മതങ്ങളെ മതമൂല്യങ്ങളെ കടന്നാക്രമിക്കുമ്പോള്‍, എന്താണ് ഇവര്‍ കൊട്ടിഘോഷിച്ച് വീണ്ടും രംഗത്തിറക്കാന്‍ ആഗ്രഹിക്കുന്ന നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത് എന്ന് ചര്‍ചചെയ്യപ്പെടേണ്ടതുണ്ട്

'നിര്‍മതയുഗം' എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടം ലോകചരിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ന് നമുക്ക് ഈ കാലഘട്ടത്തെ അങ്ങനെ പറയാനാകില്ല. മുമ്പ് മതരഹിതമായ രാജ്യങ്ങള്‍ അല്‍പം സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മതങ്ങളെയും ദൈത്തെയും സ്വീകരിച്ച കാഴ്ചയാണ് നാം റഷ്യയുടെ തകര്‍ച്ചയോടെ കണ്ടുകഴിഞ്ഞത്. ആ കാലഘട്ടത്തിന്റെ അവസാനം (1970 കളില്‍) പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതനായ നഈം സിദ്ദീഖി എഴുതുന്നു:

'മനുഷ്യന്‍ മുമ്പും സത്യത്തില്‍നിന്ന് അകന്നുപോയിട്ടുണ്ട് ദൈവിക സന്‍മാര്‍ഗത്തില്‍നിന്ന വ്യതിചലിച്ചിട്ടുമുണ്ട്. എന്നാല്‍ ദേശീയവും അന്തര്‍ദേശീയവുമായ ജീവിതതുറകളിലോരോന്നിനെയും ദൈവനിഷേധത്തിന്റെയും മതനിഷേധത്തിന്റെയും സദാചാരനിഷേധത്തിന്റെയും അടിത്തറകളില്‍ പണിതുയര്‍ത്താന്‍ മാത്രം ആസൂത്രിതമായും ശാസ്ത്രീയവുമായ തയ്യാറെടുപ്പുകളോടുകൂടിയും മനുഷ്യന്‍ വഴിതെറ്റിയത് ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമായിരുന്നു. അതും ഒരു നഗരത്തിലോ രാജ്യത്തോ വന്‍കരയിലോ മാത്രമല്ല, ലോകത്തുടനീളം നിര്‍മതത്വ ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ വ്യാപിച്ചതും ഇതാദ്യമായിരുന്നു. ഇന്ന് നിര്‍മതത്വം ഒരു യുഗസംസ്‌കാരത്തിന്റെ പ്രഭാവത്തോടെ നമ്മുടെ കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്നു. അതെ നാമീ യുഗത്തെ നിര്‍മതയുഗം എന്ന് വിളിക്കുന്നു.' (ഉദ്ധരണം: ഇസ്‌ലാമും ഇതര പ്രസ്ഥാനങ്ങളും പേജ് 10,11)

ഈ യുഗപ്രഭാവം പിന്നീട് അതികം നീണ്ടുനിന്നില്ല. ലോകത്തെ മുഴുവന്‍ കയ്യിലെടുത്ത നിര്‍മതത്വം അതിന്റെ ആന്തരികബലഹീനതയും മാനവവിരുദ്ധമായ സിദ്ധാന്തവും മനുഷ്യമനസ്സിന് യോജിക്കാത്ത തത്വശാസ്ത്രവും കാരണമായി കാലയവനികക്ക് പിന്നിലേക്ക് പെട്ടെന്ന് വലിഞ്ഞു. അതിനെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മതേതര കുടുമ്പോത്സവം എന്നക്കെയുള്ള ആകര്‍ഷണീയമായ പേരുകളില്‍ പുനരവതരിക്കപ്പെടുന്നത്. മതേതരത്വം എന്നാല്‍, ഇന്ത്യക്കാര്‍ക്ക് ഒരു മതത്തോടും പ്രത്യേക മമതയില്ലാതെ, എല്ലാമതങ്ങളെയും തുല്യമായി പരിഗണിക്കുന്ന വിഭാവനയാണ്. ഈ മനസികാവസ്ഥമുതലെടുത്താണ് ഇഷ്ടമില്ലാത്ത ചില വിഭാഗങ്ങളെ മതേതരവിരുദ്ധര്‍ എന്ന് പറയുന്നത്. എന്നാല്‍ നാസ്തികരുടെ മതേതരത്വം മതവിരുദ്ധത തന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. മതവിരുദ്ധതക്കും നിര്‍മതത്വത്തിനും മനുഷ്യമനസ്സില്‍ സ്വീകാര്യത ലഭിക്കാന്‍ ഇത്തരം ചില മുഖം മൂടി ആവശ്യമാണ് എന്നത് ശ്രദ്ധേയമാണ്. 

മതത്തിന്റെ പ്രചാരത്തിനും പ്രചരണത്തിനും കാരണം ദൈവവിശ്വാസികള്‍ മനുഷ്യരില്‍ കുട്ടികളായിരിക്കെ അടിച്ചേല്‍പിച്ച ദൈവത്തോടുള്ള വിധേയത്വമാണ് എന്ന് യുക്തിവാദികള്‍ കൂടെകൂടെ പറയാറുണ്ട്. എന്നാല്‍ യുക്തിവാദികളുടെ സന്താനങ്ങളല്ലാം യുക്തിവാദികളായി വളരാത്തതെന്തേ എന്ന ചോദ്യത്തിന് ഞങ്ങള്‍ അവരെ സ്വതന്ത്രരായി ചിന്തിക്കാന്‍ വിടുന്നുവെന്നതാണ് ഉത്തരം ലഭിക്കാറുള്ളത്. സ്വതന്ത്രമായി ചിന്തിച്ചാല്‍ മതത്തിലെത്തിച്ചേരുമോ എന്ന് തിരിച്ചുള്ള ചോദ്യം അവര്‍ കേട്ടതായി ഭവിക്കാറില്ല. ഇവിടെ ഒരു സെഷനിലെ ചര്‍ചാവിഷയം നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക് എന്നതാണ്. ചുരുക്കത്തില്‍ കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടരുതെന്നും മതവിരുദ്ധത കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ രക്ഷയില്ല എന്നും നാസ്തികര്‍ തിരിച്ചറിഞ്ഞുവോ?. അപ്പോള്‍ പിന്നെ മതത്തിന്റെ ഏറ്റവും വലിയ ദൂഷ്യമായി കാണുന്ന സ്വന്ത്രചിന്തക്കുള്ള കൂച്ചുവിലങ്ങ് സ്വയം സ്വീകരിക്കുകയാണോ?.

ഈ പശ്ചാതലത്തില്‍ 'നാസ്തികസംസ്‌കാരം ലോകത്തിന് നല്‍കിയത്' എന്ന വിഷയത്തില്‍ ഏതാനും ലേഖനങ്ങള്‍ തുടര്‍ പോസ്റ്റുകളില്‍ വായിക്കുക.

2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഈ ജീവിതം പരമാവധി ആസ്വദിക്കുക,

 ബ്ലോഗര്‍ യരലവ എനിക്ക് നല്‍കിയ ഉപദേശവും അതിനുള്ള മറുപടിയാണ് താഴെ. ഉപദേശത്തിന് ശരിയായ മറുപടി പ്രവൃത്തിപദത്തില്‍ അത് കൊണ്ടുവരിക എന്നതാണ്. പക്ഷെ ഇവിടെ ആ ഉപദേശം എനിക്ക് സ്വീകാര്യയോഗ്യമായി തോന്നാത്തതിനാല്‍ വാക്കുകളിലൂടെ മറുപടി ആവശ്യമായി വന്നു. ഇസ്‌ലാമിന്റെ ജീവിത വീക്ഷണം വ്യത്യസ്ഥമായ ഒരു കോണില്‍നിന്ന് നോക്കിക്കാണുന്ന ഈ കമന്റ് എന്റെ ബ്ലോഗിലെ വായനക്കാരുമായി പങ്കുവെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി.

ഉപദേശം: 'തനിക്കും, താന്‍ ജീവിക്കുന്ന സമൂഹത്തിനും, തന്റെ ജന്മം ഒരു ബാധ്യതയായിത്തീര്‍ക്കുന്ന ഒരു സുന്ദരമായ പ്രഹസന കലയാണ് ഇസ്ലാമിക ദൈവ വിശ്വാസം. അമ്പത് വയസ്സ് കഴിഞ്ഞ് മക്കയും സ്വപ്നം കണ്ട് കഴിയുന്ന മുസ്ലിങ്ങള്‍ക്കിടയില്‍ ഒരു സര്‍വേ ചെയ്ത് നോക്കിയാല്‍ അറിയാം, പരലോക ശാശ്വതവിജയം സ്വപ്നം കണ്ട് ആരാധനയും ഭജനയുമായി മാത്രം കഴിഞ്ഞ് ജീവിതം പാഴാക്കുന്നതിന്റെ ക്രൂരമായ നിസ്സാഹായത. ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഈ ലോകം ഒരു വഴിയമ്പലം മാത്രമാണ്.

മനുഷ്യജന്മം ഒരത്ഭുതമാണ്. അത് ആസ്വദിക്കണമെങ്കില്‍ മനുഷ്യനായി ജീവിക്കാനുള്ള ഭാഗ്യമുണ്ടാവണം. അടിമത്വം ഭാരമാണ്. നുകങ്ങള്‍ ഇറക്കിവെച്ചു ഒന്നു തനിയെ നടക്കാന്‍ ശ്രമിക്കൂ.'

 എന്റെ പ്രതികരണം:

പ്രിയ യരലവ,

മതത്തെ താങ്കള്‍ മനസ്സിലാക്കിയ പോലെയല്ല എല്ലാവരും മനസ്സിലാക്കുന്നത് എന്നെങ്കിലും ആദ്യമായി അംഗീകരിക്കൂ. നിങ്ങള്‍ മനസ്സിലാക്കിയ പോലെത്തന്നെയാണ് മതം എന്ന് വിശ്വസിക്കാനുള്ള അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ അതല്ല എന്ന് പറയാനുള്ള എന്റെ അവകാശം ഞാനിവിടെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

മൊത്തം മതത്തെ എനിക്ക് പ്രതിനിധീകരിക്കാനാവില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ അന്തസത്തയായി ഞാന്‍ മനസ്സിലാക്കിയത്, ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ഊര്‍ജ്വസ്വലനായിരിക്കണം എന്നാണ്. അവന്‍ ലോകത്തിന് അനുഗ്രഹമാകണം. വിശ്വാസം അവന് വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും രാഷ്ടീയജീവിതത്തിലും സമാധാനവും ശാന്തിയും നേടികൊടുക്കണം. അതി സൂചിപ്പിക്കുന്നതിന് കൂടിയാണ് ഇസ്‌ലാം (സമാധാനം) എന്ന് പേര്‍ വെക്കപ്പെട്ടിരിക്കുന്നത്.

(O.T. ഇത് പറയുമ്പോള്‍ യുക്തിവാദികള്‍ എല്ലാവരും കൂടി ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ബോംബ് സ്‌ഫോടനവും മറ്റും പറയും എന്നറിയാം.)

മനുഷ്യാരംഭം മുതല്‍ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും പാകിസ്ഥാനില്ലെന്ന് ചുരുക്കം.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ ഒരു അനുഗൃഹീത/ആദരണീയ സൃഷ്ടിയാണ്. അവന്റെ ലക്ഷ്യം അവന് നല്‍കപ്പെട്ട ഭൗതിക സൗകര്യങ്ങളും നിയമനിര്‍ദ്ദേശങ്ങളും അനുസരിച്ച് ഈ ലോകത്ത് സമാധാനപൂര്‍ണമായ ജീവിതം നയിച്ച് ഭൂമിയിലെ അവന് ആസ്വദിക്കാവുന്ന സൗകര്യങ്ങള്‍ പൂര്‍ണമായി തന്നെ ആസ്വദിച്ച് ജീവിക്കുക എന്നതാണ്.

ഒരു യഥാര്‍ഥ വിശ്വാസി ദൈവം മനുഷ്യന് നല്‍കിയ സൗകര്യങ്ങള്‍ നന്നായി അനുഭവിക്കുന്നവനാണ്. അതിനുതകുന്ന കല്‍പനകളും നിരോധനങ്ങളുമാണ് ദൈവം മനുഷ്യന് നല്‍കിയിട്ടുള്ളത്. മറിച്ചുള്ള ഒരു ഉദാഹരണം കാണാന്‍ കഴിയില്ല. അതോടൊപ്പം അപ്രകാരം ജീവിക്കുന്ന മനുഷ്യന് പരലോകത്ത് സ്വര്‍ഗം നല്‍കണമെന്നും അവന്‍ കരുതുന്നു. എത്ര ഉദാത്തമായ സങ്കല്‍പം.

പക്ഷെ ഒരു യുക്തിവാദി വഴിതെറ്റുന്നത് ഇവിടെയാണ്. അവന്‍ ചോദിക്കുന്നത് എല്ലാമനുഷ്യരെയും തെറ്റ് ചെയ്യാന്‍ കഴിയാത്തവരായി അതേ സമയം ഭൂമിയില്‍ പരമാവധി ആസ്വദിക്കാന്‍ സൗകര്യം ചെയ്യുന്ന വിധം പടക്കുകയും പരലോകത്ത് എല്ലാവര്‍ക്കും സ്വര്‍ഗം നല്‍കുകയും ചെയ്താല്‍ പോരായിരുന്നോ എന്നാണ്?.

ദൈവം നല്‍കിയ വിശേഷബുദ്ധി ഉപയോഗിച്ച് അല്‍പം ബുദ്ധിമുട്ടുന്നവന് മാത്രമേ ഈ സൗകര്യങ്ങള്‍ നല്‍കേണ്ടതുള്ളൂ എന്ന ദൈവം തീരുമാനിച്ചെങ്കില്‍ അതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് ദൈവിക കോടതിയില്‍ ന്യായം പറഞ്ഞ് നോക്കുകയാമാകാം. പക്ഷേ ദൈവമേ തെളിവ് പോരായിരുന്നു (God! Not enough evidence!!) എന്ന് മാത്രം പറയരുത്.

ദൈവം ചില നിയന്ത്രണങ്ങള്‍ മനുഷ്യന് നല്‍കിയിട്ടുണ്ട്. ഉദാഹരണം വ്യഭിചരിക്കരുത്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് മനുഷ്യനല്ലേ. കുത്തഴിഞ്ഞ ലൈംഗികതക്ക് വേണ്ടിവാദിക്കുന്നവരും സ്വന്തം ഭാര്യവ്യഭിചരിക്കുന്നത് ഇഷ്ടപ്പെടില്ല. സ്വന്തം പുത്രിയെ വ്യഭിചാരത്തിന് നല്‍കില്ല. അപ്പോള്‍ വെളിപ്പെടുന്ന കാപട്യം മറച്ചുപിടിക്കാന്‍ ആര്‍ക്ക് കഴിയും. മാത്രമല്ല കുത്തഴിഞ്ഞ ലൈംഗികത നടമാടുന്ന രാജ്യങ്ങളില്‍ സമാധാനപൂര്‍ണമായ ദാമ്പത്യവും കുടുംബബന്ധങ്ങളും സാധ്യമാണോ. മറ്റു വിധിവിലക്കുകളേയും പരിശോധിക്കാം.

ആരാധനകളടക്കമുള്ള ഇസ്‌ലാമിന്റെ കല്‍പനകളും മനുഷ്യനന്മ ഉദ്ദേശിച്ചാണ്. മനുഷ്യബന്ധങ്ങളെ പരിഗണിക്കാത്ത ആരാധന ദൈവത്തിന് ആവശ്യമില്ല. ഒരാളെ ചീത്തപറഞ്ഞാല്‍ എന്റെ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെട്ടു. ദൈവാരാധനയില്‍ മനുഷ്യബന്ധത്തെ ഇത്രമാത്രം പരിഗണിച്ച ഒരു മതം വേറെയുണ്ടോ.

ശരിയാണ് ഇഹലോകം വിശ്വാസിയുടെ ജയിലാണ്. എന്ന് വെച്ചാല്‍ സ്വാതന്ത്ര്യന് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അന്യരുടെ അവകാശം ഹനിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. വ്യഭിചാരത്തെ നിരോധിച്ചപ്പോള്‍ വിവാഹത്തെ പുണ്യകരമായി കണ്ടു. നല്ല ഭക്ഷണം അനുവദിച്ചു, ചീത്ത ഭക്ഷണം വിലക്കി.

താങ്കള്‍ താങ്കളുടെ പുത്രനെ സ്‌നേഹിക്കുന്നുവെങ്കില്‍ ചില നിയന്ത്രണങ്ങള്‍ അവന് ഏര്‍പ്പെടുത്തും. ആ അടിമത്വമേ ദൈവവും ആവശ്യപ്പെടുന്നുള്ളൂ. എന്നെ സൃഷ്ടിച്ച എന്റെ ആവശ്യങ്ങളെല്ലാം മാന്യമായി അംഗീകരിച്ച ദൈവത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതിന് പറയുന്ന പേരാണ് ഇസ്‌ലാമിലെ അടിമത്തം. (ഇബാദത്ത് എന്ന് അറബിയിലും പറയും). സുഹൃത്തേ ഈ അടിമത്തം ഒരു ഭാരമല്ല. ഒരാശ്വാസമാണ്. ഒരാവശ്യമാണ്. ഒരു അനിര്‍വചനീയമായ ആസ്വാദനമാണ്.

ഇവയെല്ലാം ഉപേക്ഷിക്കുന്നതിലൂടെ മറിച്ച് നിങ്ങള്‍ക്കോ?... ദൈവനിഷേധത്തിലൂടെ നിങ്ങള്‍ നേടുന്ന അമിത ആസ്വാദനമെന്ത്?... അമിത ലാഭമെന്ത്?... നിങ്ങള്‍ ഈ സമൂഹത്തിന് സംഭാവന ചെയ്യുന്നതെന്ത്?.. . മനുഷ്യകുലത്തിന് നിങ്ങളെക്കൊണ്ടുള്ള നേട്ടമെന്ത്?.... നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

അങ്ങനെ ചിന്തിച്ചാല്‍ നിങ്ങള്‍ക്കും ഒരു ചാപ്പവീഴും ഇപ്പോള്‍ കെ.പി.എസിന് വീണ അതേ ചാപ്പ. എന്നാല്‍ അത് താല്‍കാലികവുമായിരിക്കും. പക്ഷെ സത്യത്തിന് വേണ്ടി നിലനില്‍ക്കാനുള്ള യോഗ്യത പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും.  ഈ തിരിച്ചറിവ് ആര്‍ക്കും സാധ്യമാണ്.

2010 ജൂൺ 17, വ്യാഴാഴ്‌ച

'God! Not enough evidence ?'

നിങ്ങള്‍ ദൈവത്തെ നിഷേധിക്കുകയും, മരണശേഷം ഇസ്‌ലാം (അല്ലെങ്കില്‍ സമാന ദൈവസങ്കപ്പവും പരലോകവിശ്വാസവുമുള്ള മറ്റുമതങ്ങള്‍) പറയുന്ന പ്രകാരം ദൈവനിഷേധത്തിന്റെ പേരിലും ആ ദൈവിക കല്‍പനകള്‍ അംഗീകരിക്കാത്തതിന്റെ പേരിലും നിങ്ങള്‍ നരകത്തിലിടപ്പെടുകയാണെങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. ദൈവമേ തെളിവ് പോരായിരുന്നു നിന്നില്‍ വിശ്വസിക്കാന്‍ എന്ന് നിങ്ങള്‍ ആര്‍ത്ത് വിലപിക്കുമോ, അത് ന്യായമാണ് എന്നവിധം ദൈവത്തോട് തര്‍ക്കിച്ചുനോക്കുമോ.

രസകരമായ ആ പരാമര്‍ശമുള്ളത് ബ്രൈറ്റിന്റെ ബ്ലോഗിലാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഇനി ദൈവമുണ്ടെങ്കില്‍,എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!" '. 

ഇത് ദൈവത്തോട് പറഞ്ഞാല്‍ ദൈവം സ്വീകരിക്കുമോ. ഇല്ലേ. ഇല്ലന്നാണ് എന്റെ പക്ഷം. താങ്കള്‍ക്കെങ്ങനെ അത് മനസ്സിലായി എന്ന് ചോദിക്കാം. എനികുള്ള മറുപടി രണ്ട് വിധത്തിലാണ്. ഒരു മനുഷ്യന് ദൈവത്തെ ഉള്‍കൊള്ളാനും വിശ്വസിക്കാനുമുള്ള ബുദ്ധിപരവും യുക്തിപരവുമായ തെളിവുകള്‍ ലഭ്യമാണ് എന്നതാണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം. ദൈവം വെളിപാടിലൂടെ അറിയിച്ച അഭൗതികജ്ഞാനമാണ്.

"Not enough evidence, God! Not enough evidence" എന്ന ന്യായമായ അവകാശവാദം ഉന്നയിക്കുന്ന മനുഷ്യമനസ്സിനെ ദൈവം കാര്യമായിപരിഗണിച്ചിട്ടുണ്ടെന്നാണ് ദൈവം തന്നെ വേദത്തിലൂടെ പറയുന്നത്. (വിശുദ്ധഖുര്‍ആനെ ഇവിടെ ഉദ്ധരിക്കുന്നത് അതില്‍ വിശ്വസിക്കാത്തവര്‍ക്കാണ്. വിശ്വസിക്കാനല്ല. ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് അവരെ അറിയിക്കാന്‍ വേണ്ടി മാത്രം.)  നോക്കുക.

ഈ ദൂതന്മാരത്രയും സുവാര്‍ത്ത നല്‍കുന്നവരും താക്കീതു ചെയ്യുന്നവരുമായി അയക്കപ്പെട്ടവരാകുന്നു. പ്രവാചകദൌത്യത്തിനു ശേഷം ജനത്തിന് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഉണ്ടാകാതിരിക്കുന്നതിന്നു വേണ്ടി. (4:165)

(മാനവസമുദായത്തിന്റെ മേല്‍ ന്യായം പൂര്‍ത്തീകരിക്കുകയെന്ന ഉദ്ദേശ്യമാണ് എല്ലാ പ്രവാചക നിയോഗത്തിലുമുണ്ടായിരുന്നത്. തനിക്ക് അറിവ് ലഭിച്ചില്ല; യാഥാര്‍ഥ സ്ഥിതി ബോധ്യപ്പെടാനുള്ള യാതൊരേര്‍പ്പാടും ദൈവം ചെയ്തില്ല എന്ന ഒഴികഴിവ് ദൈവസന്നിധിയില്‍ നാളെ അന്ത്യവിചാരണാ സമയത്ത്, വഴിപിഴച്ച ഒരു ധിക്കാരിക്കും ബോധിപ്പിക്കാന്‍ സന്ദര്‍ഭമുണ്ടാവരുത്. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചയക്കുകയും വേദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. പ്രവാചകന്മാര്‍ അനേകം ജനങ്ങള്‍ക്ക് വസ്തുസ്ഥിതിയെപ്പറ്റി അറിവുനല്‍കി. വേദങ്ങള്‍ ബാക്കിവെച്ച് അവര്‍ ഇഹലോകം വെടിഞ്ഞു. മനുഷ്യര്‍ക്ക് വഴികാട്ടാനായി ഏതെങ്കിലുമൊരു വേദം എക്കാലത്തും ലോകത്തവശേഷിച്ചിരുന്നു. എന്നിട്ടും വല്ലവനും ദുര്‍മാര്‍ഗം അവലംബിക്കുന്നുവെങ്കില്‍ അതിന്റെ കുറ്റം ദൈവത്തിന്റെയോ ദൈവദൂതന്മാരുടെയോ മേല്‍ ചുമത്തപ്പെടാവതല്ല. പ്രത്യുത, ദൈവസന്ദേശം ലഭിച്ചിട്ടും സ്വീകരിക്കാത്ത വ്യക്തിയുടെ പേരിലോ സത്യപഥത്തില്‍നിന്നും സമസൃഷ്ടികള്‍ വഴിതെറ്റിക്കണ്ടിട്ട് അവരെ ഗുണദോഷിക്കാത്ത അറിവാളന്മാരുടെ പേരിലോ ആയിരിക്കും കുറ്റം ചുമത്തപ്പെടുക.) കൂടുതല്‍ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പക്ഷെ ബ്രൈറ്റിനെപോല  ചിലര്‍ ന്യായവാദവും ഒഴിവ് കഴിവും ബോധിപ്പിച്ചുകൊണ്ടിരിക്കും. അവരോട് ദൈവത്തിന് പറയാനുള്ളത് ഇതാണ്:

(അന്നേരം വിളിച്ചു പറയപ്പെടും:) ഹേ, നിഷേധികളേ! ഇന്നു നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങള്‍ ചെയ്തതിന്റെ പ്രതിഫലമാണ് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്. (66:7)

ഇനി ഇസ്‌ലാം പരിചപ്പെടുത്തുന്ന ദൈവത്തിന് ഇങ്ങനെ പറയാനുള്ള ന്യായം/തെളിവ് ഞാ മനസ്സിലാക്കിയത് പറയാം.

1. സൃഷ്ടിയില്‍ സ്രഷ്ടാവിന്റെ കര്‍തൃത്വം നിലനില്‍ക്കുക അനിവാര്യമാണ്. ഉല്‍പന്നത്തിന്റെ ഉല്‍പാദകന്‍ തന്റെ കര്‍തൃത്വം തിരിച്ചറിയപ്പെടാനുള്ള ഒരു അടയാളമിടാറുണ്ടല്ലോ. ഇവിടെ നല്‍കുന്ന ഒരു കമന്റിന് പോലും അതിന്റെ കര്‍ത്താവിനെ വെളിപ്പെടുത്താതിരിക്കുമ്പോഴുള്ള മാനസിക പ്രയാസം പലരും പങ്കുവെക്കാറുണ്ടല്ലോ. മനുഷ്യനില്‍ അതിന്റെ നിര്‍മാതാവ് വെച്ച അടയാളമാണ് അവനിലുള്ള മനുഷ്യന്റെ വിശ്വാസം. അത് വെളിയില്‍നിന്ന് വന്നതല്ല. മാഹഗ്രന്ഥങ്ങള്‍ വായിച്ചോ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തിയോ ആരും കണ്ടുപിടിച്ചതല്ല. ദൈവവിശ്വാസം എന്നും നമ്മോടൊപ്പമുണ്ട്. ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരദൃശ്യ ശക്തി പ്രവര്‍ത്തികുന്നുവെന്നും ആ ശക്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രപഞ്ചം ചരിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള ഒരടിസ്ഥാനബോധം മനുഷ്യന്റെ അടിത്തട്ടില്‍ മൗലിക പ്രകൃതിയില്‍ നിലീനമായിട്ടുണ്ട്. പല ദൈവനിഷേധികള്‍ക്കും പൂര്‍ണമായ ദൈവനിഷേധം സാധ്യമാകാതെ വരുന്നതും. അവര്‍ അവര്‍ക്ക് വിശ്വസിക്കാവുന്ന ദൈവത്തിന്റെ  മുന്നോട്ട് വെക്കുന്നതും അതുകൊണ്ടാണ്.

ദൈവം മനുഷ്യമനസ്സില്‍ നിക്ഷേപിച്ച ഈ ബോധം (അതും ഒരു ഏകദൈവത്തിലുള്ള ബോധമാണ്.) നരകത്തിലെറിയപ്പെടുമ്പോള്‍ തെളിവ് ലഭിച്ചില്ല എന്ന ഒഴിവ് കഴിവ് സ്വീകരിക്കപ്പെടാതെ പോകുന്നതിന് ദൈവത്തിന്റെ പക്കലുള്ള വ്യക്തമായ ന്യായമാണ്. (ഇവിടെ വായിക്കുക)

 2. ദൈവത്തെക്കുറിച്ചുള്ള അറിവ് തെറ്റിപോകുകയും, തെറ്റായ ദൈവസങ്കല്‍പം രൂപപ്പെടുകയും ചെയ്ത ചരിത്രത്തിന്റെ ദശാസന്ധികളില്‍ ദൈവം പ്രവാചകന്‍മാരെ നിയോഗിച്ച് വ്യക്തമായ അറിവ് നല്‍കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്തു. വക്രതയുടെ മാര്‍ഗം അങ്ങനെ നേരാക്കുകയും യുക്തിരഹിതമായ ദൈവസങ്കല്‍പങ്ങള്‍ക്ക് പകരം മനുഷ്യയുക്തിക്ക് പൂര്‍ണമായും ഇണങ്ങുന്ന ദൈവവീക്ഷണങ്ങള്‍ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെടുകയും ചെയ്തു. ഈ സത്യദര്‍ശനം ദൈവം തന്റെ സൃഷ്ടികളോടുള്ള ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും ചെയ്തു.

മാര്‍ഗങ്ങളില്‍ വക്രമായതും ഉണ്ടായിരിക്കെ, നേര്‍മാര്‍ഗം കാണിച്ചുകൊടുക്കുക അല്ലാഹുവിന്റെ ചുമതലയാകുന്നു. (16:9)

ബ്രൈറ്റിനെയും ശുശീലിനെയും പോലുള്ളവരുടെ ഒഴിവ് കഴിവ് സ്വീകരിക്കപ്പെടാതിരിക്കാനുള്ള രണ്ടാമത്തെ ന്യായമാണിത്. ഇതിലൂടെ തെറ്റായ ദൈവസങ്കള്‍പങ്ങള്‍ വെച്ച് ദൈവസങ്കല്‍പം യുക്തിക്ക് നിരക്കുന്നതല്ല എന്ന് പറഞ്ഞ് തള്ളിക്കളയാനുള്ള ന്യായം നഷ്ടപ്പെടുന്നു.

3. വേദഗ്രന്ഥത്തിന്റെ സാന്നദ്ധ്യമാണ് ദൈവത്തിനുള്ള മൂന്നാമത്തെ ന്യായം. പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട വേദങ്ങളില്‍നിന്ന് മനുഷ്യര്‍ക്ക് വ്യക്തമായ ദൈവവീക്ഷണം ലഭിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. തോറയും ബൈബിളും മറ്റുവേദങ്ങളും ആ ധര്‍മം നിര്‍വഹിച്ചിരുന്നു. വിശുദ്ധ ഖുര്‍ആന്റെ വരവോടെ മനുഷ്യന് വെക്തമായ ദൈവംവീക്ഷണം ലഭിക്കുന്നതിനാവശ്യമായ എറ്റവും ലളിതവും അനായാസവുമായ മാര്‍ഗം തുറന്ന് കിടക്കുന്നു.

യാതൊരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാകാതിരിക്കട്ടെ: `ഞാന്‍, അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി, ഞാന്‍ അതിനെ പുച്ഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ.` അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍: `കഷ്ടം! അല്ലാഹു എനിക്ക് സന്മാര്‍ഗദര്‍ശനമരുളിയിരുന്നുവെങ്കില്‍ ഞാനും ഭക്തന്മാരുടെ കൂട്ടത്തിലായേനെ!` അല്ലെങ്കില്‍ ശിക്ഷയെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറയാന്‍: `എനിക്ക് ഒരവസരവും കൂടി ലഭിച്ചെങ്കില്‍! അങ്ങനെ ഞാനും സല്‍ക്കര്‍മികളില്‍ ഉള്‍പ്പെട്ടെങ്കില്‍!` (അപ്പോള്‍ അവര്‍ക്ക് ഇങ്ങനെ ഉത്തരം ലഭിക്കും:) `എന്റെ സൂക്തങ്ങള്‍ നിന്റെയടുക്കല്‍ വന്നെത്തിയിട്ടുണ്ടായിരുന്നില്ലേ? എന്നിട്ട് നീയതിനെ തള്ളിപ്പറയുകയും ഗര്‍വോടെ, സത്യനിഷേധികളില്‍ ചേരുകയും ചെയ്തതല്ലേ?` (39:58-59)

ഇതാണ് ഇന്നുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു നിലക്കും ദൈവത്തില്‍നിന്ന് രക്ഷപ്പെടാനാവാത്തവിധം വരിഞ്ഞുകെട്ടുന്ന ദൈവത്തിന്റെ പക്കലുള്ള മറ്റൊരു ന്യായം.

ദൈവത്തിന്റെ ശക്തമായ ഈ മൂന്ന് ന്യായത്തിന്റെയും തെളിവിന്റെയും മുന്നില്‍ 'God! Not enough evidence' എന്ന റസ്സലിന്റെയും ബ്രൈറ്റിന്റെയും വാദം ദൈവിക കോടതിയില്‍ പെട്ടെന്ന് തള്ളിപ്പോകുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും. കട്ടായം.

2010 ഫെബ്രുവരി 10, ബുധനാഴ്‌ച

ശ്രീ.ശ്രേയസിനുള്ള മറുപടികള്‍

എന്തിനാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്?. ദൈവവും മതവുമൊന്നുമില്ലെങ്കിലും ലോകം നിലനില്‍കുകയില്ലേ?. മനുഷ്യന്‍ മാത്രമെന്തിന് ശ്രേഷ്ടരായി ജീവിക്കണം.? മതം എന്നുമുതലാണ് ഉണ്ടായത്?. ദൈവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനും ആരാധിച്ചുകൊണ്ടിരിക്കാനും സൃഷ്ടിച്ചതാണോ മനുഷ്യനെ?. മതം ദൈവം എന്നിവയെക്കുറിച്ച് കേള്‍ക്കാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലുള്ള മനുഷ്യരുടെ അവസ്ഥയെന്ത്?. അറിയപ്പെടുന്ന കൃഷ്ണന്‍, യേശു, മുഹമ്മദ് എന്നിവര്‍ ജനിക്കുന്നതിന് മുമ്പും ഇവിടെ മനുഷ്യരുണ്ടായിരുന്നല്ലോ അവരുടെ അവസഥയെന്ത്?.

ഈ ചോദ്യങ്ങള്‍കൂടി ശ്രീ. ശ്രേയസ് ചോദിക്കുകയുണ്ടായി. ഇത്തരം ചോദ്യങ്ങളിലൂടെ മതത്തെ മൊത്തത്തില്‍തന്നെ വ്യക്തമാക്കിയാലെ ഉത്തരം പൂര്‍ണമാകൂ. ഒരു പോസ്റ്റിലൂടെ നിര്‍വഹിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് എന്റെ അഞ്ചോളം ബ്ലോഗുകളില്‍ 100 ലധികം പോസ്റ്റുകള്‍ ഇട്ടുകഴിഞ്ഞിട്ടും ഇസ്‌ലാമിന്റെ ഒരു ഭാഗം സ്പര്‍ശിക്കാനെ സാധിച്ചിട്ടുള്ളൂ. എങ്കിലും ഇസ്‌ലാമിനെ മറ്റ് മതങ്ങളില്‍ നിന്ന് വ്യതിരിക്തമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ ചോദ്യങ്ങളോട് പ്രതികരിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഇത്തരം ചോദ്യങ്ങളോട് തങ്ങളുടെ മതത്തിന്റെ കാഴ്ചപ്പാടെന്ത് എന്ന് വായനക്കാര്‍ ചിന്തിക്കുക. നിങ്ങളത് പങ്കുവെക്കുന്നത് ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിതുറക്കും. മാന്യമല്ലാത്ത കമന്റുകള്‍ നിലനിര്‍ത്തണം എന്ന വാശി ഇല്ലാത്തതിനാല്‍ തികച്ചും സൗഹാര്‍ദ്ദപരമായ ഒരു ആശയവിനിമയം സാധ്യമാണ്.

എന്തിനാണ് ദൈവത്തില്‍ വിശ്വസിക്കുന്നത്?. ദൈവവും മതവുമൊന്നുമില്ലെങ്കിലും ലോകം നിലനില്‍കുകയില്ലേ?.

ദൈവത്തില്‍ വിശ്വസിക്കുന്നത് ദൈവത്തിന് വേണ്ടിയല്ല. ദൈവം ആകെ വെപ്രാളപ്പെട്ട് മനുഷ്യരുടെ സ്തുതികീര്‍ത്തനങ്ങള്‍ക്ക് വേണ്ടി പരക്കം പായുകയുമല്ല. ഒരു പ്രവാചക വചനത്തിന്റെ സാരം ഇപ്രകാരമാണ്. ഭൂമിയിലുള്ള മനുഷ്യര്‍ മുഴുവന്‍ ഏറ്റവും നല്ല ഭക്തന്റെ കര്‍മങ്ങള്‍ ചെയ്താലും ദൈവത്തിന്റെ കഴിവുകള്‍ വര്‍ദ്ധിക്കുകയില്ല. ലോകത്തുള്ള മനുഷ്യര്‍ മുഴുവന്‍ ഭൂമിയിലുള്ള ഏറ്റവും തെമ്മാടിയായ ഒരാളുടെ ചിന്താഗതിയോടെ പ്രവര്‍ത്തിച്ചാലും ദൈവത്തിന്റെ കഴിവുകളില്‍ ഒന്നും കുറഞ്ഞുപോകുകയുമില്ല. ചുരുക്കത്തില്‍ നമ്മുടെ ആരാധനകള്‍ ദൈവികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയല്ല എന്ന് ചുരുക്കം. ഇസ്ലാമില്‍ കൃത്യമായ ആരാധനാകര്‍മങ്ങള്‍ അനുശാസിക്കപ്പെട്ടിട്ടുണ്ട്. അവയ്ക്ക് ഭൗതികമായ ഒട്ടേറെ പ്രയോജനങ്ങള്‍ കാണാന്‍ കഴിയും ആത്മീയവും. ഇസ്്‌ലാമിലെ ആത്മീയത എന്നാല്‍ ദൈവിക കല്‍പനക്ക് വിധേയമായി ഉത്തമമായ ഒരു ജീവിതം നയിക്കുന്നതിന്റെ പേരാണ്. ഏറ്റവും നല്ല സ്വഭാവമുള്ള മനുഷ്യന്റെ രൂപീകരണമാണ് വിശ്വാസത്തിന്റെ ഏറവും വലിയ ഫലം. ചീത്തസ്വഭാവത്തിനുടമ എത്ര ആരാധനകള്‍ അനുഷ്ഠിച്ചാലും ദൈവം പരിഗണിക്കുകയില്ല. അതിനാല്‍ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിച്ചാല്‍ അതിന്റെ പ്രയോക്താവ് മനുഷ്യന്‍ തന്നെയാണ്.

ചോദ്യത്തിലെ രണ്ടാമത്തെ ഭാഗം അത്തരം വിശ്വാസത്തിലൂടെ സമൂഹത്തിനോ രാജ്യത്തിനോ ലഭിക്കുന്ന മെച്ചത്തെക്കുറിച്ചാണ്. ലോകത്തെ മുഴുവന്‍ ആളുകളും ദൈവനിഷേധികളായാലും ലോകം നിലനിന്നു എന്നുവരും. മാതാപിതാക്കളെ ധിക്കരിക്കുന്നകുട്ടികളും അനുസരിക്കുന്ന കുട്ടികളും വളരുമല്ലോ. എന്നാല്‍ മാതാപിതാക്കളുടെ നല്ല കല്‍പനകള്‍ പാലിച്ച് ജീവിക്കുന്ന കുട്ടികള്‍ക്ക് വലുതായി വരുമ്പോള്‍ അതിന്റെ പ്രയോജനം ലഭിക്കും എന്ന പോലെ മനുഷ്യന്റെ വ്യകതിപരവും കുടുംബപരവും സമൂഹപരവും രാഷ്ടപരവുമായ നിയനിര്‍ദ്ദേശങ്ങളാണ് ഖുര്‍ആനിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്. അത് അനുസരിച്ച് ജീവിച്ചാല്‍ എത്രയാണോ അംഗീകരിച്ചത് ആ അളവില്‍ അവന് അതിന്റെ സല്‍ഫലം ആസ്വദിക്കാം. കൃത്യമായ ഒരു വിശ്വാസം നല്‍കപ്പെട്ട ജനതയെ കൃത്യമായ ഒരു മാര്‍ഗത്തിലൂടെ നയിക്കാം. വിശ്വാസവും നിയമവുമൊക്കെ സ്വയം തീരുമാനിക്കുന്നതാണ് എന്ന് കരുതുന്നവരെ കൂട്ടിയോജിപ്പിക്കാനാവില്ല. അപ്പോള്‍ മുസ്‌ലിംകളല്ലാത്തവരും ഒരുമിച്ച് ജീവിക്കുന്നുണ്ടല്ലോ എന്നക്കെ ചോദിച്ചാല്‍ ഏതോ ചിലവിശ്വാസങ്ങള്‍ അവര്‍ പൊതുവായി പങ്കുവെക്കുന്നുണ്ട് അതിന്റെ ഫലമാണ് പ്രസ്തുത യോജിപ്പ്. ലോകത്ത് എവിടെ ജീവിക്കുന്നവനാകട്ടെ, ഒരു മുസ്‌ലിം (ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമായി അംഗീകരിച്ചു ജീവിക്കുന്നവന്‍) പങ്കുവെക്കുന്ന ഇത്തരം ചിന്താഗതി പൊതുവായിരിക്കും. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ എന്റെ ജീവിത വീക്ഷണം അവതരിപ്പിച്ചു. ഇതിനകം അഞ്ചൂറോളം ആളുകള്‍ അത് സന്ദര്‍ശിച്ച് പോയി, ഒരു മുസ്‌ലിമും പറഞ്ഞില്ല ഇത് ഇസ്‌ലാമിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന്. അവരൊക്കെയും അതേ ഉത്തരങ്ങളാണ് എന്റെ ചോദ്യങ്ങള്‍ക്ക് നല്‍കുക. ശൈലിയില്‍ വ്യത്യാസമുണ്ടാകും എന്ന് മാത്രം. ഒരു സാമൂഹ്യവിപ്ലവം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്‍ അടിയുറച്ച ഒരു ആദര്‍ശം ആവശ്യമുണ്ട് അതാണ് വിശ്വാസത്തിന്റെ സാമൂഹികമായ പ്രയോജനം.

മനുഷ്യന്‍ മാത്രമെന്തിന് ശ്രേഷ്ടരായി ജീവിക്കണം?.

ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ എന്നാല്‍ മറ്റുജീവികളില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണ്. അവന്‍ ജന്‍മനാല്‍ ശ്രേഷ്ടനാണ്. അവന്റെ കര്‍മങ്ങളിലൂടെ അവന് മാലാഖയെക്കാള്‍ അത്യുന്നതനാകാനും മൃഗത്തേക്കാള്‍ അധഃപതിക്കാനും കഴിയും. മനുഷ്യനില്‍ മനസ്സില്‍ നന്‍മതിന്‍മകള്‍ (തഖ്'വയും, ഫുജൂറും) നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ചിലര്‍ തങ്ങളിലുള്ള തഖ്'വയെ (ദൈവികബോധം) ഉണര്‍ത്തി മനസ്സിനെ സംസ്‌കരിക്കുന്നു. മറ്റുചിലര്‍ അതിനെ ചവിട്ടിതാഴ്തുകയും അധര്‍മത്തെ (ഫുജൂറിനെ) വളര്‍ത്തി നാല്‍കാലിയെക്കാള്‍ അധഃപതിക്കുകയും ചെയ്യുന്നു. അതിനാല്‍ ശ്രേഷ്ടനായി ജീവക്കണം ബോധപൂര്‍വം എന്നതാണ് സ്രഷ്ടാവിന്റെ തൃപ്തി. മനുഷ്യനെന്ന നിലയില്‍ നമ്മുടെ മഹത്വവും.

മതം എന്നുമുതലാണ് ഉണ്ടായത്?.

ആദിപിതാവായ ആദം മുതല്‍ വിശ്വാസവും ഉണ്ടായിട്ടുണ്ട്. ആദ്യത്തെ മനുഷ്യന് ദൈവം നേരിട്ട് കല്‍പനകള്‍ കൊടുത്തു. അഥവാ അദ്ദേഹം ദൈവദൂതനായിരുന്നു. ആദം ഉണ്ടായപ്പോള്‍ ഭൂമിയില്‍ വേറെയും മനുഷ്യരുണ്ടായിരുന്നു എന്ന ഖുര്‍ആനില്‍ നിന്ന മനസ്സിലാകുകയില്ല. ഭൂമിയിലെ ആദ്യത്തെ മനുഷ്യനാണ് ആദം. ശേഷം അദ്ദേഹത്തിന്റെ സന്താനപരമ്പരകളില്‍ പെട്ടതാണ് ഇന്നുകാണുന്ന മുഴുവന്‍ മനുഷ്യരും.

ദൈവത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനും ആരാധിച്ചുകൊണ്ടിരിക്കാനും സൃഷ്ടിച്ചതാണോ മനുഷ്യനെ?.

അല്ല. അതിനായിരുന്നെങ്കില്‍ ദൈവത്തിന്റെ മലക്കുകള്‍ എന്ന സൃഷ്ടി ഇവിടെ നേരത്തെ ഉണ്ടായിരുന്നു. മനുഷ്യരെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിനെ കൃത്യമായി അറിയാന്‍ കഴിയൂ. എങ്കിലും എനിക്ക് പലപ്പോഴും ഈ ചോദ്യം ഉന്നയിക്കാന്‍ കഴിയാറില്ല. ദൈവം എത്ര മഹോന്നതനാണ്. അവന്‍ എനിക്ക് സേവനം ചെയ്യത്തക്കവിധം ഈ ഭൂമിയെ ഒരുക്കി. എനിക്ക് ജീവിക്കാനാവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കി. എന്നോട് നല്ലതും എനിക്ക് ഉപകാരമുള്ളതും കല്‍പിക്കുകയും. തിന്‍മയും എനിക്ക് ഉപദ്രവമുള്ളത് വിലക്കുകയും ചെയ്തു. ഇനി ദൈവമിഛിച്ചാല്‍ മരണശേഷം ഒരിക്കലും അവസാനിക്കാത്ത സ്വര്‍ഗം നല്‍കുകയും ചെയ്യും. ഇനി സ്വര്‍ഗം എനിക്ക് ലഭിക്കാതെ പോയാല്‍ അതിന്റെ ഉത്തരവാദി ഞാനാണ്.

മതം ദൈവം എന്നിവയെക്കുറിച്ച് കേള്‍ക്കാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലുള്ള മനുഷ്യരുടെ അവസ്ഥയെന്ത്?.

കൃത്യമായി എനിക്കറിയില്ല. എങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നതും. ദൈവം നീതിമാനും തന്റെ അടിയാറുകളോട് ദയയുള്ളവനുമാണ്. അതിനാല്‍ ദൈവം അവരെ ശിക്ഷിക്കുകയില്ല. അവരില്‍ ദൈവം നിക്ഷേപിച്ച നന്‍മതിന്‍മകള്‍കും വിവേചനാധികാരവും ഉപയോഗിച്ച് അവരുടെ കര്‍മങ്ങള്‍ വിലയിരുത്തി അവര്‍ അര്‍ഹിക്കുന്നത് നല്‍കും. ഒരു പ്രവാചകനെ നിയോഗിക്കുന്നത് വരെ നാം ഒരു ജനതയെ ശിക്ഷിക്കുകയില്ല എന്ന് പൊതുവായി ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

അറിയപ്പെടുന്ന കൃഷ്ണന്‍, യേശു, മുഹമ്മദ് എന്നിവര്‍ ജനിക്കുന്നതിന് മുമ്പും ഇവിടെ മനുഷ്യരുണ്ടായിരുന്നല്ലോ അവരുടെ അവസഥയെന്ത്?.

എല്ലാ സമുദായങ്ങളിലേക്കും ദൈവത്തിന്റെ പ്രവാചകന്‍മാരോ, ദൈവ കല്‍പനകളെ പരിചയപ്പെടുത്തി മുന്നറിയിപ്പ് നല്‍കുന്നവരോ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അവരുടെ മുമ്പുള്ള ആളുകളുടെ അവസ്ഥയെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. ഈസാനബിയും മുഹമ്മദ് നബിയും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകരാണ്. അവര്‍ മതത്തിന്റെ സ്ഥാപകരല്ല. ഇസ കൃസ്തുമതവും മുഹമ്മദ് നബി ഇസ്‌ലാം മതവും സ്ഥാപിക്കുകയല്ല ചെയ്തത്. ഇസാനബിയും മുഹമ്മദ് നബിയും അല്ലാഹുവിന്റെ പ്രവാചകര്‍ അവരുടെ സന്ദേശവും ഒന്നായിരുന്നു.

2010 ഫെബ്രുവരി 8, തിങ്കളാഴ്‌ച

ജീവിതത്തെക്കുറിച്ച് 10 ചോദ്യങ്ങള്‍

ബുദ്ധിയും ചിന്താശേഷിയും നല്‍കപ്പെട്ട മനുഷ്യരില്‍ ഓരോരുത്തരും ഞാനാര് എന്ന ചോദ്യത്തിന് അവരുടെതായ ഒരു ഉത്തരം കണ്ടെത്തിയിരിക്കും. അത് തെറ്റൊ ശരിയോ ആകട്ടെ അദ്ദേഹത്തെ സംബന്ധിച്ച് ആ ഉത്തരം ന്യായീകരിക്കത്തകതാണ്. അയാള്‍ക്ക് അതുവരെ ലഭിച്ച അറിവാണ് ആ ഉത്തരത്തിലേക്ക് എത്തിച്ചത്. അതുകൊണ്ടുതന്നെ അതോരിക്കലും സ്ഥായിയായ ഉത്തരമല്ല. പക്ഷെ ആ ഉത്തരത്തില്‍ മാറ്റംവരുത്താന്‍ അയാള്‍ക്കേ കഴിയൂ. അയാളുടെ ജീവിതത്തിന്റെ ഗതിനിര്‍ണയിക്കുന്നതിലും അദ്ദേഹത്തിന്റെതന്നെ പര്യവസാനത്തിലും ആ ഉത്തരത്തിന് പങ്കുണ്ട്.  ബ്ലോഗില്‍ മതവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പലരും ഞാനാര് എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വയം അറിവ്, ആത്മജ്ഞാനം എന്നൊക്കെ പറയാവുന്ന ഈ അറിവ് ബോധപൂര്‍വം നേടിയെടുക്കുക മനുഷ്യനെന്ന നിലയില്‍ ഒരു ആവശ്യമാണ്. ജനിച്ചതുകൊണ്ട് ജീവിക്കുന്നു എന്ന ഒരു തലത്തില്‍ നിന്ന് ജീവിക്കുന്നത് അറിഞ്ഞുകൊണ്ടാകുക എന്ന അവസ്ഥയിലേക്ക് വരുമ്പോഴാണ് മനുഷ്യനെന്ന നിലയില്‍ നാം മൃഗങ്ങളില്‍ നിന്ന വ്യതിരിക്തനാകുന്നത്.

ഇത്തരമൊരു ചിന്ത എന്നെ പോസ്റ്റാക്കാന്‍ പ്രേരിപ്പിച്ചത് ശ്രീ.ശ്രേയസിന്റെ ഏതാനും ചോദ്യങ്ങളാണ്. ആ ചോദ്യം ഞാന്‍ അല്‍പം കൂടി വിപുലീകരിച്ച് ഞാന്‍ എന്നെ മനസ്സിലാക്കിതരാനുള്ള ശ്രമമാണ് ഈ പോസ്റ്റ് ഞാനെന്ന വ്യക്തി എന്തിന് ഈ ഭൂമിയില്‍ ജീവിക്കുന്നു എന്നാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. എനിക്ക് ഈ ഉത്തരം ലഭിച്ചത് വിശുദ്ധഖുര്‍ആനില്‍ നിന്നായതുകൊണ്ട്. ഈ ജീവിത വീക്ഷണം ഉള്‍കൊണ്ട ലോകത്തുള്ള കോടിക്കണക്കിന്  ആളുകളിലൊരുവരാണ് ഞാന്‍ എന്നതാണ് ഈ പോസ്റ്റിന്റെ പ്രസക്തി. ഇത് ഞാന്‍ നല്‍കിയ കമന്റുകളുടെ സംക്ഷിപ്ത രൂപമാണ്. പുതിയ പോസ്റ്റിടുമ്പോള്‍ മാത്രം ശ്രദ്ധിക്കുന്ന എന്റെ മാന്യവായനക്കാര്‍ക്കായി പ്രസ്തുത കമന്റുകള്‍ പോസ്റ്റായി പുനപ്രസിദ്ധീകരിക്കുന്നു.

1. ഞാന്‍ ആരാണ്?.

ദൈവത്തിന്റെ ഖലീഫ (പ്രതിനിധി). പ്രതിനിധി ഉടമസ്ഥനല്ല. അയാളുടെ ഇഷ്ടം അദ്ദേഹത്തെ നിയോഗിച്ചവന്റെ തൃപ്തിക്കനുസൃതമായി പ്രവര്‍ത്തിക്കുകയാണ്. അതിന് ദൈവത്തിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി ലഭിക്കേണ്ടതുണ്ട്. മനുഷ്യാരംഭം മുതല്‍ അവ മനുഷ്യന് ലഭ്യമായിട്ടുണ്ട്. ഇപ്പോഴും അന്വേഷിക്കുന്നവര്‍ക്ക് അവന്റെ തെളിഞ്ഞ നിയമ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. അതിനാല്‍ ദൈവത്തിന്റെ പ്രാതിനിധ്യവ്യവസ്ഥ പാലിക്കാന്‍ ഭൗതികമായ തടസ്സങ്ങളൊന്നുമില്ല.

2. എന്താണ് എന്റെ ഉത്തരവാദിത്തം?

ദൈവത്തിന്റെ പ്രാതിനിധ്യം യഥാവിധി പാലിക്കുക. . നന്മ (മഅ്‌റൂഫ്) പിന്തുടരുകയും അതിനെ മറ്റുള്ളവരോട് കല്‍പിക്കുകയും ചെയ്യുക, തിന്‍മ സ്വയം ഒഴിവാക്കുകയും ആ തിന്‍മയില്‍ (മുന്‍കര്‍)നിന്ന് മറ്റുള്ളവരെ തടയാന്‍ പരിശ്രമിക്കുകയും ചെയ്യുക. ഇതിനാവശ്യമായത് നന്മതിന്‍കള്‍ വ്യക്തമായി അറിയുക എന്നതാണ്. അതിനുള്ള മാനദണ്ഡം മനുഷ്യന്റെ തോന്നലുകളോ ചിന്തകളോ മാത്രമായാല്‍ മതിയാവുകയില്ല. അത് ദൈവദത്തമാകുമ്പോള്‍ മാത്രമേ അത് സത്യവും സമ്പൂര്‍ണവുമാകൂ. അതിനാല്‍ ആ നന്മതിന്‍മകള്‍ ദൈവം പൂര്‍ണമായും വ്യക്തമായും വിശദീകരിച്ച് തന്നിരിക്കുന്നു. അവ എനിക്ക് ലഭ്യമാണ്.
3. ഞാനും ഈ ലോകവും തമ്മിലുള്ള ബന്ധം എന്താണ്?.

ഈ ലോകവും അതിലെ സകലചരാചരങ്ങളും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാനാകട്ടെ ദൈവം പ്രത്യേകമായി ആദരിച്ച മനുഷ്യവര്‍ഗത്തില്‍ പെട്ടവനാണ്. ഈ ലോകത്തിലെ വസ്തുകളെ മിതമായും മാന്യമായും, എന്നെപോലെയുള്ളവരെ പരിഗണിച്ചും, ഉപയോഗിക്കാന്‍ എനിക്ക് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ച പ്രാതിനിധ്യം ആചരിക്കാന്‍ ആവശ്യമായ തോതില്‍ മാത്രം. സ്വന്തത്തിന് മാത്രമായോ എന്റെ കുടുംബത്തിന്റെ താല്‍പര്യത്തിനോ മാത്രം മുന്‍ഗണനനല്‍കി അവയെ ചുഷണം ചെയ്യാന്‍ എനിക്കനുവാദമില്ല. മുഴുവന്‍ മനുഷ്യരും എന്റെ സഹോദരങ്ങള്‍, മുഴുവന്‍ സൃഷ്ടിജാലങ്ങളും എന്നെ സൃഷ്ടിച്ച ദൈവത്തിന്റെ അതേ സൃഷ്ടികള്‍.

4. എന്റെ കര്‍മങ്ങള്‍ക്ക് ഞാന്‍ ആരോടെങ്കിലും കണക്ക് പറയേണ്ടതുണ്ടോ?.

അതെ, ഉണ്ട്. എന്നെ വെറുതെ സൃഷ്ടിച്ചതല്ല. എന്റെ ഉത്തരവാദിത്തത്തില്‍ മനഃപൂര്‍വം വീഴ്ചവരുത്തിയാല്‍ ഞാന്‍ കുറ്റക്കാരനാകും. എന്റെ ആയുസും എന്റെ അറിവും, സമ്പത്തും, ആരോഗ്യവും വിചാരണ ചെയ്യപ്പെടും.
5. എനിക്കൊരു സ്രഷ്ടാവുണ്ടോ?.

ഉണ്ട്. എന്റെ അസ്തിത്വത്തിന്റെ തേട്ടമാണ് എനിക്കൊരു സൃഷ്ടാവുണ്ടാകുക എന്നത്. എന്റെ ബുദ്ധിയും യുക്തിയും അത്തരമൊരു അസ്തിത്വത്തിന്റെ സാന്നിദ്ധ്യം എന്നെ ബോധ്യപ്പെടുത്തിട്ടുണ്ട്. എന്റെ പഞ്ചേന്ദ്രിയങ്ങള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അസ്തിത്വത്തെ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടില്ല എന്നതല്ലാതെ അതിനെ നിഷേധിക്കാന്‍ എനിക്ക് ഒരു ന്യായവും ലഭിച്ചിട്ടില്ല. എന്നാല്‍ കണ്ണുകൊണ്ട് കാണാത്ത പലതും ഞാന്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു. അതേ പ്രകാരം ഈ പ്രപഞ്ചവും അതിലെ കോടാനുകോടി വസ്തുക്കളും അവയുടെ ആസൂത്രിതവും, സുന്ദരവും, സങ്കീര്‍ണവുമായ ഘടനയും ഇവയ്‌കൊക്കെ പിന്നില്‍ ഒരു സ്രഷ്ടാവുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു. അതേ ശക്തി തന്നെയാണ് എന്റെയും സ്രഷ്ടാവ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ദിവ്യവെളിപാട് എന്ന സംവിധാനം അദൃശ്യകാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത എനിക്ക് നല്‍കുന്നു.

മനുഷ്യന് ആവാസയോഗ്യമായ ഭൂമിയിലെ അവസ്ഥയും, അതില്‍ ജീവിക്കാനാവശ്യമായ സകല സൗകര്യങ്ങള്‍ ഒരുക്കപ്പെട്ടതും, അതിനെ ഉപയോഗിക്കാനും സൗകര്യപ്പെടുത്തുവാനും ആവശ്യമായ ഗുണങ്ങളും കഴിവുകളും മനുഷ്യന് നല്‍കപ്പെട്ടതും, ഒരോ ജീവിയിലും ഒരോ കണികയിലും മനുഷ്യശരീരത്തിലെ ഒരോ സെല്ലിലും നിക്ഷേപിച്ച് വെക്കപ്പെട്ട അത്ഭുതങ്ങളും അന്ധമായ ഒരു മ്യൂട്ടേഷന്റെ ഫലമാണ് എന്ന് ചിന്തിക്കാന്‍ എന്റെ ബുദ്ധി മനുഷ്യരിലെ ശാസ്ത്ര വാദികളോടു ഇടഞ്ഞുനില്‍ക്കുന്നു. അതിനാല്‍ എനിക്ക് ബോധ്യമാകാത്ത ഒരു കാര്യം ഞാന്‍ വിശ്വസിക്കേണ്ടതില്ല. ഇതിനേക്കാള്‍ എത്രയോ ദൃഢമായി എനിക്ക് വിശ്വസിക്കാവുന്നത് എനിക്കൊരു ശ്രഷ്ടാവുണ്ട് എന്ന വസ്തുതയാണ്.
6. ഞാന്‍ ആരുടെ നിയമങ്ങള്‍ അനുസരിക്കണം?.

എന്നെ സൃഷ്ടിച്ച സ്രഷ്ടാവിന്റെ നിയമങ്ങളാണ് ഞാന്‍ അനുസരിക്കേണ്ടത്. ഒരു ഉപകരണം നിര്‍മിച്ച കമ്പനിതന്നെയാണ് അത് പ്രവര്‍ത്തിക്കാനുള്ള കാറ്റലോഗ് ഇറക്കാറുള്ളത്. അതിനാല്‍ ഈ ഭൂമിയും ഇതില്‍ വസിക്കാന്‍ തക്കവിധം നമ്മെ സൃഷ്ടിച്ച ദൈവമാണ് എങ്ങനെ ഇവിടെ കഴിയേണ്ടത് എന്ന കാര്യവും പറഞ്ഞ് തരാന്‍ അര്‍ഹന്‍ . ആ നിയമമനുസരിച്ച് ജീവിച്ചാല്‍ മനുഷ്യജീവിതം സുന്ദരമാകും. ഒരു ഉപകരണം അതിന്റെ നിര്‍മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാല്‍ പലപ്പോഴും കേടുവരാന്‍ സാധ്യത കൂടുതലാണ്. എത്ര മാത്രം ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നുവോ അത്രമാത്രം ആ ഉപകരണം ഭംഗിയായി പ്രവര്‍ത്തിക്കും. ഒരാള്‍ തന്റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് ആ നിര്‍ദ്ദേശം പാലിക്കാതെ വലിയ കുഴപ്പമില്ലാതെ കുറച്ച് കാലം ഉപയോഗിച്ചു എന്നത് അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വലിച്ചെറിയാന്‍ നമ്മെ പ്രേരിപ്പിക്കാറില്ല. സമ്പൂര്‍ണമായ നിയമങ്ങള്‍ ദൈവം നല്‍കിയിരിക്കുന്നുവെന്നത് എന്റെ വിശ്വാസമല്ല ആര്‍ക്കും ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിയുമാര്‍ എന്റെ മുന്നിലുള്ള യാഥാര്‍ഥ്യമാണ്.   
7. ദൈവം ഒരു സത്യമോ മിഥ്യയോ?

ദൈവം സത്യം. എന്തുകൊണ്ടെന്നാല്‍ ദൈവം മിഥ്യയാണെന്ന് സ്ഥാപിക്കപ്പെട്ടിട്ടില്ല. അടുത്ത ചോദ്യം, മിഥ്യയല്ല എന്ന് സ്ഥാപിക്കാന്‍ കഴിയില്ല കാരണം ഇല്ലാത്തതിനെ എങ്ങനെയാണ് സ്ഥാപിക്കുക എന്നതായിരിക്കും. ഇവിടെ ദൈവമില്ല എന്നത് കേവലവാദമാണ്. ദൈവമുണ്ട് എന്ന വാദവും അതിന് തെളിവായി ഈ പ്രപഞ്ചവും നമ്മുക്ക് മുമ്പിലുണ്ട്. ദൈവം മിഥ്യ എന്ന് പറയുന്നവര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് ശാസ്ത്രീയമായി അത് തെളിയിക്കാനാവില്ല എന്ന് മാത്രമാണ്.
 
8. ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നതെന്തിന്?

ആ വിശ്വാസം എനിക്ക് ജീവിതത്തിന് അര്‍ഥം നല്‍കുന്നു. സര്‍വശക്തനും എന്റെ ഹൃദയരഹസ്യങ്ങള്‍ പോലും അറിയുന്നവനാണ് എന്ന ബോധം എനിക്ക് നല്‍കുന്ന സമാധാനവും ആശ്വാസവും വിശദീകരിക്കാന്‍ സാധ്യമല്ല. എനിക്കുള്ളതെല്ലാം ദൈവം നല്‍കിയതാണ്, നഷ്ടപ്പെട്ടത് ദൈവം നല്‍കാനുദ്ദേശിക്കാത്തതും. ഈ വിശ്വാസമുള്ളതിനാല്‍ നല്‍കപ്പെട്ടതില്‍ ഞാന്‍ അഹങ്കരിക്കുകയില്ല. നഷ്ടപ്പെട്ടതില്‍ ഞാന്‍ നിരാശയുടെ പടുകുഴിയില്‍ അകപ്പെടുകയുമില്ല. ഉപകാരമുള്ളതാണ് ദൈവം എന്നോട് കല്‍പിച്ചത്. ഉപദ്രവമുള്ളതാണ് ദൈവം വിലക്കിയത്. ദൈവിക നിയമങ്ങള്‍ പാലിക്കുമ്പോള്‍ ജീവിതത്തില്‍ വല്ലാത്ത ആനന്ദം അനുഭവപ്പെടുന്നു. അത് ലംഘിക്കുമ്പോള്‍ പ്രയാസങ്ങള്‍ അനഭവിക്കേണ്ടിവരുന്നു.കര്‍മങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും എന്ന ബോധം ചെയ്യുന്ന കര്‍മങ്ങളില്‍ സൂക്ഷമത പാലിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. തെറ്റായ കാര്യങ്ങള്‍ ചെയ്തുപോകുന്നതില്‍ നിന്ന് എന്നെ തടയുന്നു. ഈ ജീവിതത്തിന് ശേഷം കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമല്ലോ എന്ന പ്രതീക്ഷ അത്യാവേശത്തോടെ നന്മയെ പുല്‍കാന്‍ എനിക്ക് സഹായകമാകുന്നു. ഇത്രയും ഉപകാരങ്ങള്‍ എനിക്ക് വിശ്വാസം കൊണ്ടുണ്ടെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കാതിരിക്കണം.
9. എന്റെ ജീവിതത്തില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടോ?.

ഇല്ല. പരിമിതമായ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. മനുഷ്യന് നല്‍കപ്പെട്ട നിയമങ്ങള്‍ക്ക് അവന്‍ വിധേയമാക്കപ്പെട്ടിരിക്കുന്നു. ജനനം, വളര്‍ച, രോഗം, ആരോഗ്യം, മരണം എന്നിവയില്‍ വളരെ കുറച്ച് മാത്രമേ എന്റെ ഇഛനടപ്പാകുന്നുള്ളൂ. എനിക്ക് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുള്ള മേഖലകളില്‍കൂടി ദൈവിക നിയമങ്ങള്‍ക്ക് വിധേയമാകുക എന്നതാണ് ദൈവം എന്നില്‍ നിന്നാവശ്യപ്പെടുന്നത്. അതിന് വിധേയമാകുന്നതിലൂടെ പ്രകൃതിയുടെ സ്വാഭാവികമായ താളലയത്തില്‍ ഞാന്‍ എന്റെ പങ്കുകൂടി വഹിക്കുകയാണ്.
10. എന്റെ ജീവിതം മരണത്തോടെ അവസാനിക്കുമോ?.

ഇല്ല. എന്റെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ അല്‍പകാലം ഞാന്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് കഴിച്ചുകൂട്ടേണ്ടത് ഭൂമിയിലാണ്. ഇത് ദൈവനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള രംഗമാണ്. ഇനി എന്നെ മരണം കാത്തിരിക്കുന്നു. അതിന് ശേഷം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക പ്രതിഫലമോ ശിക്ഷയോ നല്‍കപ്പെടുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്. അവ ഇല്ലായിരുന്നെങ്കില്‍ ഈ ജീവിതം ഫലശൂന്യമായേനെ. ദൈവം നീതിമാനാണ് എന്ന് പറയുന്നതിന്റെ അര്‍ഥം നഷ്ടപ്പെട്ടേനെ. എനിക്കെന്റെ ജീവിതത്തിന് സമാധാനവും ഈ സമാധാന ജീവിതത്തിന് മരണശേഷം പ്രതിഫലവും ഈ ജീവിതം എത്ര സുന്ദരം.
ഇത്രയും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്. ഇതേ ഉത്തരങ്ങളല്ല നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ എങ്ങനെ നിങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരം ലഭിച്ചു എന്നറിയാന്‍ എനിക്ക് താല്‍പര്യമുണ്ട്. അത് നിങ്ങള്‍ക്ക് പങ്ക് വെക്കാന്‍ സാധ്യമല്ല എന്ന് വരികില്‍ അത് നല്‍കുന്ന സൂചന താങ്കളാരാണ് എന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടില്ല എന്നാണ്.  ഉത്തരമുണ്ടായിട്ടും അതെന്റെ മനസ്സില്‍ കിടന്നാല്‍ മതി എന്ന് കരുതുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ മനസ്സിലാക്കുന്നതില്‍ പ്രത്യേക നന്മയൊന്നും താങ്കള്‍ കാണുന്നില്ല എന്നാണ്.

2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

നാം ജീവിക്കേണ്ടതെങ്ങനെ ?

നാം ഈ ഭൂമിയില്‍ വസിച്ചുകൊണ്ടിരിക്കുന്നു.  ഭൂമിനമ്മുക്കും ഇതരജീവികള്‍ക്കും വാസയോഗ്യമായ നിലയില്‍ സംവിധാനിക്കപ്പെട്ടത് നാം അറിയുന്നു. നമ്മുക്ക് ചുറ്റും വിവിധ വിശ്വാസങ്ങള്‍ സ്വീകരിച്ചവരെയും വിശ്വാസത്തെ നിഷേധിക്കുകയും ദൈവത്തെ തള്ളിപ്പറയുന്നവരെയും നാം കാണുന്നു. വിവിധതരം ജീവിവര്‍ഗങ്ങളെയും, കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ചേര്‍ന്ന ഒരു ബൃഹത്തായ പ്രപഞ്ചവും നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു. ഓരോ വസ്തുവും സൂക്ഷമായ തന്‍മാത്രകളും ആ തന്‍മാത്രകള്‍ അതിസൂക്ഷമമായ ആറ്റങ്ങള്‍ ചേര്‍ന്നതാണെന്നും നാം മനസ്സിലാക്കുന്നു. ആ സൂക്ഷമ ആറ്റത്തില്‍ സൗരയുഥത്തിന്റെ ഒരു ചെറിയ പതിപ്പ് സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നോണം ന്യൂട്രോണും പ്രോട്ടോണും അടങ്ങിയ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണുകള്‍ നമ്മെ അമ്പരപ്പിക്കുന്നു. ഈ വസ്തുക്കള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നതും, മനുഷ്യരും ഇതരജീവികളും ജനിക്കുന്നതും മരിക്കുന്നതും കാണുന്നു. നമ്മുടെ അവസ്ഥയും ഭിന്നമല്ല എന്ന് നാമറിയുന്നു. മരണമെപ്പോഴെന്ന് മനസ്സിലാക്കാനും അതിനെതിരെ മുന്‍കരുതലെടുക്കാനുമുള്ള നമ്മുടെ നിസ്സാഹായവസ്ഥയെക്കുറിച്ചും നമ്മുക്ക് നല്ല ബോധ്യമുണ്ട്.

നമ്മുടെ ജനനത്തിനും ഇനിസംഭവിക്കാനിരിക്കുന്ന മരണത്തിനുമിടയില്‍ നാം എങ്ങനെ ജീവിക്കണം. അതുതീരുമാനിക്കേണ്ടത് ആരാണ്. നാമോ നമ്മുടെ മാതാപിതാക്കളോ അതല്ല നാം ജനിച്ച മതത്തിലെ മതനേതാക്കളോ അതോ നാം തന്നെയോ. നാം അത് തീരുമാനിച്ചുവോ.
നമ്മില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയോ. താഴെ നല്‍കിയ ചോദ്യങ്ങള്‍ എപ്പോഴെങ്കിലും നമ്മിലുയര്‍ന്നുവോ. ചില ചോദ്യങ്ങല്‍ കാണുക:
  1. സ്വയം അറിയാതെ ഒരു ചെറിയ ശ്രമം പോലും നടത്താതെ, ആത്മാവ്, ദൈവം, പടച്ചവന്‍, കര്‍ത്താവ്, എന്നിങ്ങനെ ഓരോ പേരുപറഞ്ഞു എന്തിനെയോ പ്രതിനിധീകരിച്ചാല്‍, ആര്‍ക്കു എന്തുഫലം? അത് വിശ്വാസം മാത്രമല്ലേ?
  2. എന്തിനാണ് നാം ദൈവത്തില്‍ വിശ്വസിക്കുന്നത്? അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുന്നത്? ദൈവം, മതം, എന്നീ വാക്കുകള്‍തന്നെയില്ലെങ്കില്‍ എന്താ ഈ ലോകത്തിനു നിലനില്‍പ്പില്ലേ?
  3. ശ്രേഷ്ഠമായ ഒരു മനുഷ്യനായി എങ്ങനെ ജീവിക്കണം എന്നാണല്ലോ മതഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നത്. ശ്രേഷ്ടമായി ജീവിക്കുന്നത് എന്തിന്? ജീവിക്കുന്നതുതന്നെ എന്തിന്?
  4. പുരാതനകാലത്തില്‍ ഇവിടെ മനുഷ്യര്‍ ഉണ്ടായിരുന്നില്ലേ? അപ്പോഴും ദൈവം ഉണ്ടായിരുന്നല്ലോ. പേപ്പറും പ്രിന്റിങ്ങും എന്തിന് ലിപികള്‍ ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. എന്തിനേറെ വിചാരിക്കുന്നു - ഇസ്ലാംമതം, ക്രിസ്തുമതം തുടങ്ങി എല്ലാ മതങ്ങളും ഉണ്ടാകുന്നതിനു മുന്‍പേതന്നെ മനുഷ്യര്‍ ഉണ്ടായിരുന്നു. അതുവരെ മനുഷ്യര്‍ എങ്ങനെ ജീവിച്ചിരുന്നു? അവര്‍ക്ക് ദൈവമില്ലായിരുന്നോ? അവരെല്ലാം പാപികള്‍ ആയിരുന്നോ? അവരുടെ ജീവിതവും ഇപ്പോഴത്തെ നമ്മുടെ ജീവിതവും തമ്മില്‍ എന്തു വ്യത്യാസം?
  5. അല്ലെങ്കില്‍തന്നെ, വൃക്ഷങ്ങളെയും പക്ഷികളെയും കൃമികളെയും പോലെ ഈ പ്രകൃതിയിലെ മറ്റൊരു സാധനം മാത്രമല്ലേ മനുഷ്യര്‍? മനുഷ്യര്‍ക്കെന്താ ഒന്നൊന്നര കൊമ്പുണ്ടോ? ദൈവത്തെകുറിച്ച് ചിന്തിക്കാന്‍വേണ്ടി ദൈവം ഉണ്ടാക്കിയതാണോ മനുഷ്യരെ? ദൈവത്തെ പുകഴ്ത്താന്‍ ആരെങ്കിലും വേണമെന്ന് ദൈവം കരുതുമോ?
  6. ഈ മതങ്ങളിലൊന്നുംപെടാത്ത ആഫ്രിക്കന്‍ വനാന്തരങ്ങളിലെ മനുഷ്യര്‍ പാപികളാണോ? അവര്‍ നമ്മെക്കാളും താണവരാണോ? പ്രകൃതിയില്‍ ജീവിക്കുന്ന, സ്വയം പ്രകൃതിയായിത്തന്നെ ജീവിക്കുന്ന, അവരല്ലേ നമ്മെക്കാളും ശ്രേഷ്ഠന്മാര്‍?
  7. യേശുക്രിസ്തുവും നബിമാരും രാമകൃഷ്ണന്മാരും അങ്ങനെ മറ്റെല്ലാ മതങ്ങളിലുമുള്ള അവതാരങ്ങളും ജനിക്കുന്നതിനുമുന്‍പേ ഇവിടെയുണ്ടായിരുന്ന മനുഷ്യര്‍ക്കെന്താ ദൈവം ഇല്ലായിരുന്നോ? അന്നൊന്നും ദൈവത്തിനു ബലക്ഷയം സംഭവിച്ചിട്ടില്ലല്ലോ? ദൈവം, ഈശോ തുടങ്ങിയ വാക്കുകളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ തുടങ്ങിയതിനുശേഷം ദൈവത്തിനു ശക്തി കൂടിയോ? അല്ലെങ്കില്‍ മനുഷ്യന് ശക്തി കൂടിയോ, ആയുസ്സ് കൂടിയോ, ശാന്തി ഉണ്ടായോ?
  8. എന്തിനു ഈ ലോകം തന്നെ സൃഷ്ടിച്ചിട്ട് മനുഷ്യനെ സൃഷ്ടിച്ചിട്ട് ഇത്രയും തലവേദന വരുത്തിവച്ചു? നമ്മുടെ ബുദ്ധിയും യുക്തിയും ഇതിനൊക്കെ എന്തുത്തരം തരും? സൃഷ്ടിച്ച ഒരു ശക്തി ഉണ്ടെങ്കില്‍, അതാണ്‌ ദൈവം എന്ന് നാം വിശ്വസിച്ചതുകൊണ്ട് എന്തു പ്രയോജനം? ഓരോ ജീവിയുടെയും വിശ്വാസവും അവിശ്വാസവും നോക്കി പകരംചോദിക്കുന്ന ഒരു ശക്തിയാണോ ദൈവം?
  9. നാം ദൈവത്തെ ആശ്രയിക്കുന്നതെന്തിന്? ദൈവം ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്‌? (എന്താണ് അതുകൊണ്ടുണ്ടാകുന്ന വ്യത്യാസം?)
പിന്നെ, ഇവിടെ ഇത്തരം ചോദ്യങ്ങള്‍ എഴുതിയത് ഇസ്ലാമിനോ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ മതമില്ല എന്ന് പറയുന്നവര്‍ക്കോ ആര്‍ക്കും എതിരെയോ പിന്‍താങ്ങിയോ അല്ല. ഈയുള്ളവന്‍ ഈയുള്ളവന്‍ മാത്രം. ഉറക്കെ ചിന്തിച്ചതാണ്, അടിയുണ്ടാക്കാണോ എതിര്‍ക്കാനോ അല്ല. അവനവനു ചിന്തിക്കാന്‍ മാത്രമേ സാധിക്കൂ, ആരെയും പഠിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. 
ഈയുള്ളവന്റെ ചോദ്യങ്ങളെല്ലാം എല്ലാ വിശ്വാസികള്‍ക്കും അന്ധവിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുംഒക്കെ തോന്നാവുന്നവയാണ്. അതിനാല്‍ ഓരോന്നിനും തക്കതായ മനസ്സിലാക്കാവുന്ന മറുപടികള്‍ തരുമെന്നു പ്രതീക്ഷിക്കുന്നു.
ബ്ലോഗറായ ശ്രീ (sreyas.in) ന്റെതാണ് മുകളില്‍ നല്‍കിയ ചോദ്യങ്ങള്‍. യുക്തിവാദി ബ്ലോഗര്‍മാരില്‍ നിന്നും വ്യത്യസ്ഥമായി മുന്‍ധാരണയോ വിധിതീര്‍പ്പോ ഇല്ലാതെ അവതരിപ്പിച്ച ചോദ്യങ്ങള്‍ എന്റെ മറുപടി പ്രതീക്ഷിച്ചാണ് നല്‍കിയതെങ്കിലും മറ്റുള്ളവര്‍ക്കുള്ള മറുപടിയും അദ്ദേഹത്തിന്റെ തന്നെ പ്രതികരണവും ഞാന്‍ പ്രതീക്ഷിക്കുന്നു. അവയ്കിടയിലുള്ള നമ്പര്‍ മറുപടി പറയാനുള്ള സൗകര്യത്തിന് ഞാന്‍ നല്‍കിയതാണ്. (കമന്റിന്റെ പുര്‍ണരൂപം ഇവിടെ) പക്ഷെ പ്രസ്തുത പോസ്റ്റില്‍ ഇനിയും കമന്റുകള്‍ ഇടുന്നത് വായനക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ ഒരു പോസ്റ്റായി നല്‍കുന്നു.
മുഴുവന്‍ ചോദ്യങ്ങള്‍ക്കും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി ലഭിച്ചില്ലെങ്കിലും മുന്‍ പോസ്റ്റില്‍ നടന്നത് പോലുള്ള കാര്യമാത്ര പ്രസക്തമായ ഒരു ചര്‍ച പ്രതീക്ഷിക്കുന്നു. ശ്രീ.ശ്രേയസ് സുചിപ്പിച്ച പോലെ ആസ്തികനിലും നാസ്തികനിലും ഉയരേണ്ട ചോദ്യങ്ങളാണിത്. ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഉത്തരങ്ങളും.

2009 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ആത്മാവ് എന്ന അസംബന്ധം?

ശരീരം, ജീവന്‍, ആത്മാവ് എന്ന പോസ്റിന് ലഭിച്ച അഭിപ്രായങ്ങളും അവയ്ക്കുള്ള എന്റെ മറുപടിയും ഇവിടെ ചേര്‍ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയിക്കുക.

Anonymous said...

"പക്ഷേ ശേഷം പറഞ്ഞ രണ്ട് കാര്യങ്ങളെക്കുറിച്ച് ശാസ്ത്ര പഠനം എവിടെയെത്തി എന്ന് പരിശോധിക്കാവുന്നതാണ്" It did not reach anywhere and will not reach anywhere because those are human made bullshits. Science has rejected those hypothesises long back. If you have any SCIENTIFIC evidence and can prove it beyond doubt you will be always welcomed by the entire scientific society.

Abdul Latheef said...

ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ജീവനും ആത്മാവും മനുഷ്യനിര്‍മിതമായ അസംബന്ധമായി അനുഭവപ്പെടുതില്‍ എനിക്ക്‌ യാതൊരു അത്ഭുതവുമില്ല. അന്ധമായ ദൈവവിശ്വാസത്തേക്കാള്‍ ഒരു മേന്‍മയും അവകാശപ്പെടാനില്ല അന്ധമായ ശാസ്ത്രവിസ്വാസിക്കും എന്ന്‌ ഇതിലെ അഭിപ്രായങ്ങളുടെ വാക്കുകളും വരികളും വ്യക്തമാക്കും. കേട്ടപാതി കേള്‍ക്കാത്തപാതി പ്രതികരിക്കുന്ന ഒരു രീതി ഇതിലെ അഭിപ്രായ പ്രകടനങ്ങളില്‍ പൊതുവെ കാണപ്പെടുന്നു. ശാസ്ത്രം നിശബ്ധമായ (എനിക്ക്‌ അങ്ങനെ കാണാനാണ്‌ ഇഷ്ടം തങ്ങളുടെ പരിധിയില്‍ പെടാത്ത ഒരു കാര്യം ഉണ്ടെന്നോ ഇല്ലെന്നോ പറയാതിരിക്കലാണ്‌ യഥാര്‍ഥ ശാസ്ത്രം. ഇത്തരം കാര്യങ്ങള്‍ ഇല്ലെന്ന്‌ നിഷേധിക്കുന്നത്‌ ശാസ്ത്രജ്ഞനായാലും അതയാളുടെ ഊഹത്തിനപ്പുറം മറ്റൊന്നുമല്ല) ഒരുകാര്യത്തില്‍ ശാസ്ത്രീയ തെളിവ്‌ കൊണ്ടുവരുവാന്‍ എന്നോടാവശ്യപ്പെടുന്നു. !!!!!

Anonymous said...
"ശാസ്ത്രത്തിന്റെ കഴിവുകേടായി അതിനെ കാണാന്‍ കഴിയില്ല. ശാസ്ത്രത്തിന്റെ പരിമിതിയാണതിന് കാരണം. ഭൌതികമായ വസ്തുക്കളെക്കുറിച്ച് ഗവേഷണം നടത്താനേ അതിന് കഴിയൂ. അതിനപ്പുറമുള്ള യാഥാര്‍ത്യങ്ങളെക്കുറിച്ച് ഒന്നുകില്‍ മിണ്ടാതിരിക്കും അല്ലെങ്കില്‍ ചില ഊഹങ്ങള്‍ നടത്തും" What do you mean by limitation of science? You are right that science can research only about the material world. Remember we only know about the material world yet. Nobody has given any proof that there is a spiritual world. if you can do so then you will be welcomed. I think you lack understanding on how science works. It is not science making assumptions, its you who is making assumption about science and other things.
Abdul Latheef said...
ശാസ്ത്രത്തിന്റെ പരിമിതി ഞാന്‍ സൂചിപ്പിച്ചത്‌ തന്നെ. ശാസ്ത്രത്തിന്‌ ഒരു പരിമിതിയുമില്ല എന്ന്‌ അവകാശപ്പെടാന്‍ ഒരു ശാസ്ത്രവിശ്വാസിക്ക്‌ സ്വാതന്ത്യമുണ്ട്‌. അതുകൊണ്ട്‌ അന്ധമായ അവകാശവാദം വസ്തുതയാകില്ലല്ലോ? അഭൗതികലോകത്തെക്കുറിച്ച്‌ അറിവ്‌ ലഭിക്കാന്‍ മാര്‍ഗങ്ങളുണ്ട്‌ എന്ന്‌ ഒരു വിശ്വാസി മനസ്സിലാക്കുന്നു. അതാണ്‌ പ്രവാചകത്വം. ദൈവം മനുഷ്യരില്‍ നിന്ന്‌ ചിലരെ മനുഷ്യര്‍ക്ക്‌ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ അറിയിക്കുന്നതിന്‌ വേണ്ട്‌ ചിലരെ സെലക്ട്‌ ചെയ്യുന്നു അവരാണ്‌ ഖുര്‍ആന്റെ ഭാഷയില്‍ പ്രവാചകന്‍മാര്‍. മാന്യസഹോദരന്‌ ഇത്തരം കാര്യങ്ങള്‍ പുതുമയുള്ളത്‌ പോലെ തോന്നുന്നു. ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ താങ്കള്‍ സൂചിപ്പിക്കുന്ന അജ്ഞതയൊന്നും ഇയ്യുള്ളവനില്ല. ഒരു വിശ്വാസിയെ സംബന്ധച്ചിടത്തോളം ശാസ്ത്രീയ അറിവുകള്‍ ദൈവത്തിന്റെ ശക്തിമഹാത്മ്യം കൂടുതല്‍ മനസ്സിലാക്കുന്നതിന് മാത്രമാണ് സഹായിക്കുന്നത്

Anonymous said...

"പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിചേര്‍ന്നത് മുതലാണ് ഒരു മനുഷ്യന്റെ ആരംഭം" You are correct "ഏതാണ്ട് നാല് മാസമാകുമ്പോള്‍ മാതാവിന്റെ ഗര്‍ഭാശയത്തില്‍ വസിക്കുന്ന ജീവനില്‍ ദൈവികമായ ചൈതന്യം(ആത്മാവ്) പ്രവേശിക്കുന്നത് മുതലാണ്" This is your asuumption. Science has already rejected it. You have to remember that science does not work on personal assumptions. It works on enevidences. You are clearly mistaken about biological life. I am telling you again if you have any scientific evidence and are confident in proving your assumptions science will welcome you. Personal assumptions and holy boolks are not not considered as proofs.

Abdul Latheef said...
ഈ അഭിപ്രായപ്രകടനം നടത്തിയ വ്യക്തി എന്റെ ലേഖനം ശ്രദ്ധിച്ച്‌ വായിച്ചിട്ടില്ല എന്ന്‌ തോന്നുന്നു. ദയവായി ഒന്നുകൂടി വായിക്കുക. ശാസ്ത്രത്തെ അന്ധമായി പിന്തുടരുകയും അതിനെ സത്യാസത്യവിവേചകമായി കാണുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞകാര്യങ്ങള്‍ എളുപ്പത്തില്‍ ദഹിക്കുന്നവയല്ല എന്ന്‌ ഞാന്‍ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. അത്മാവ്‌ ഉണ്ടെന്നോ ഇല്ലെന്നോ തളിയിക്കാന്‍ ശാസ്ത്രത്തിനാവില്ല,എന്ന എന്റെ അഭിപ്രായത്തിന്‌ അടിവരയിടുന്നതില്‍ കവിഞ്ഞൊന്നും താങ്ങളുടെ ചോദ്യം ഉയര്‍ത്തുന്നില്ല. അപ്രകാരം തന്നെ അഭൗതിക കാര്യങ്ങളും, ശാസ്ത്രം നിസ്സഹായമാണ്‌ അവയില്‍ അഭിപ്രായം പറയാന്‍. അതിനെ ശാസ്ത്രത്തിന്റെ മഹത്വമായി കാണാതിരിക്കാനുള്ള വിവേകം മാത്രം ശാസ്ത്രവിശ്വാസികളില്‍ നിന്ന്‌ ഞങ്ങള്‍ മതവിശ്വാസികള്‍ പ്രതീക്ഷിക്കുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഊഹങ്ങള്‍ മതവിശ്വാസികള്‍ക്കെ തെളിവല്ലാത്തത്‌ പോലെ വിശുദ്ധഗ്രന്ഥത്തിലെ ഉദ്ധരണികള്‍ ശാസ്ത്രവിശ്വാസികള്‍ക്കും തെളിവല്ല എന്നനിക്കറിയാം
Anonymous said...
"ഉറക്കത്തില്‍ ആത്മാവ് താല്‍കാലികമായി ശരീരത്തില്‍ നിന്ന് ഉയര്‍ത്തപ്പെടുന്നു" Are you kidding? Do you really believe this nonsense?

Abdul Latheef said...
ഒരിക്കലുമല്ല. ആ യാഥാര്‍ഥ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് യുക്തിഹീനമാണ് എന്ന് തെളിയിക്കാന്‍ താങ്കളുടെ പക്കല്‍ ഒന്നുമില്ല. അതില്‍ വിശ്വസിക്കാന്‍ എന്റെ അടുക്കല്‍ ദൈവിക ഗ്രന്ഥത്തില്‍നിന്നുള്ള തെളിവുണ്ട്. താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തത്തില്‍ ആ കാര്യം വ്യക്തമായി പറയുന്നു. പ്രസ്തുത സൂക്തത്തിന് മൌലാനാ മൌദൂദി നല്‍കിയ വിശദീകരണവും വായിക്കുക:

(39:42) മരണസമയത്ത് ആത്മാക്കളെ പിടിയിലൊതുക്കുന്നതും ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ നിദ്രയില്‍ പിടിച്ചുവെക്കുന്നതും60 അല്ലാഹുവാകുന്നു. പിന്നെ മരണം വിധിക്കപ്പെട്ടവര്‍ക്ക് അവന്‍ അതിനെ വിലക്കിനിര്‍ത്തുന്നു. മറ്റുള്ളവരുടെ ആത്മാക്കളെ നിശ്ചിത അവധിവരേക്ക് തിരിച്ചയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്.61

60. നിദ്രാവേളയില്‍ ആത്മാവിനെ പിടിച്ചുവെക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ആ സമയത്ത് ബോധം, വിചാരം, ഗ്രഹണം, ഇച്ഛ തുടങ്ങിയ ശക്തികളില്‍നിന്ന് മോചിപ്പിക്കപ്പെടലാകുന്നു. മരിച്ചമാതിരി ഉറങ്ങുന്നു എന്നു നാം പറയാറുണ്ടല്ലോ. ആ അവസ്ഥയാണിത്.
(ഖുര്‍ആന്‍ ആത്മാവെന്ന അര്‍ഥത്തില്‍ പ്രയോഗിച്ച പദം റൂഹ് എന്നതാണ് എന്നാല്‍ ഇവിടെ നഫ്സിന്റെ ബഹുവചനമായ അന്‍ഫുസ് എന്ന പദമാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇവിടെ നല്‍കിയ കാര്യങ്ങള്‍ ആത്മാവിന്റെ മുഖ്യഘടകങ്ങളായതിനായിരിക്കാം റൂഹ് എന്ന് പ്രയോഗിക്കാതെ അന്‍ഫുസ് എന്ന് പ്രയോഗിച്ചത്. സൌകര്യത്തിന് നാം രണ്ടിനെയും ആത്മാവ് എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നുവെന്ന് മാത്രം:ബ്ളോഗര്‍) 61.

മരണവും ജീവിതവും എപ്രകാരം തന്റെ ഹസ്തത്തിലാകുന്നു എന്ന് ഓരോ മനുഷ്യനെയും ബോധ്യപ്പെടുത്തുകയാണ് അല്ലാഹു ഈ വാക്യത്തിലൂടെ. രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ഒരാള്‍ക്കും താന്‍ പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമെന്ന് ഉറപ്പില്ല. ഒരു നാഴികക്കകം തനിക്കെന്തൊക്കെ ആപത്തുകളുണ്ടാകാമെന്ന് അറിയുന്നവരാരുമില്ല. അടുത്ത നിമിഷത്തില്‍ താന്‍ ജീവിച്ചിരിക്കുമോ മരിച്ചുപോകുമോ എന്നും ആര്‍ക്കുമറിയില്ല. ഉണര്‍ന്നിരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന അല്ലെങ്കില്‍ വീട്ടിലിരിക്കുകയോ പുറത്തു നടക്കുകയോ ചെയ്യുന്ന ഏതവസരത്തിലും മനുഷ്യന്റെ ശരീരത്തിനുള്ളിലെ തകരാറുകളോ അല്ലെങ്കില്‍ പുറത്തുനിന്നുള്ള ഏതെങ്കിലും ആപത്തോ പെട്ടെന്നവന്റെ മുന്നില്‍ മരണദൂതന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദൈവത്തിന്റെ ഹസ്തത്തില്‍ ഇത്രയും ദുര്‍ബലനായി കഴിയുന്ന മനുഷ്യന്‍ ആ ദൈവത്തെ വിസ്മരിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നത് എത്ര കടുത്ത അവിവേകമാണ്!

Anonymous said...

"ഉറക്കത്തില്‍ നാം സന്തോഷം, ദുഃഖം, സുഖം, വേദന എന്നീ വികാരങ്ങളൊക്കെ അനുഭവിക്കുന്നു. പക്ഷേ അതില്‍ പങ്കെടുക്കുന്നത് ശരീരമല്ല. ഭക്ഷണം കഴിക്കാതെ ഭക്ഷണത്തിന്റെ രുചി നാം അനുഭവിക്കുന്നു. ശരീരം മെത്തയില്‍ സുഖമായിരിക്കെ കടുത്ത വേദന അനുഭവിക്കുന്നു. മരണ ശേഷം ഇതേ അനുഭവമായിരിക്കും ആത്മാവ് അനുഭവിക്കേണ്ടി വരിക എന്ന സൂചന ഇത് നല്‍കുന്നു" Hmm...this is a logical fallacy called hasty generalization. You lack understanding on how brain works. So you are saying that without neurons you can feel all the emotions. Fantastic discovery. reccomend you to read book on brain and brain cells (neurons).
http://www.thekeyboard.org.uk/Is%20there%20life%20after%20death.htm
refer the above link. It may help you.

Anonymous said...

ഇതില്‍ വിശ്വസിക്കേണ്ട കാര്യം അവസാനം പറഞ്ഞതാണ് കാരണം അതാണ് അദൃശ്യം, ഇനി വരാന്‍ പോകുന്നത്. പ്രിയവായനക്കാരാ ആ സംഗതിയെ നിഷേധിക്കാന്‍ താങ്കള്‍ക്ക് എന്തങ്കിലും ന്യായമുണ്ടോ?. 

You are the one who made the claim that there is a soul. The responsibility lies on you to prove your assumption. Yes, science deny the concept of a soul. So do I. Request you to prove your claim.

Abdul Latheef said...

മൊത്തം അഭിപ്രായങ്ങളുടെ ശൈലി പരിശോധിക്കുമ്പോള്‍ ഇതില്‍ പല അഭിപ്രായങ്ങളും ഒരാളുടെതാണ്‌ എന്ന അനുമാനത്തിലാണ്‌ ഞാന്‍ എത്തിച്ചേരുന്നത്‌. അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നന്ദി. ബന്ധപ്പെട്ട്‌ ലിങ്ക്‌ അയച്ചുതന്നതിലും നന്ദി. ശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ത്ത ചില ഊഹങ്ങള്‍ക്കപ്പുറമുള്ള പ്രാധാന്യമൊന്നും അതിനില്ല. പ്രവാചകന്റെ കാലത്ത്‌ ഒരു വിഭാഗം നുരുമ്പിയ എല്ലുമായി സമീപിച്ചു. ശേഷം ഖുര്‍ആനില്‍ വായിക്കുക: 

'ദ്രവിച്ചുകഴിഞ്ഞ അസ്ഥികളെ ജീവിപ്പിക്കുന്നവനാര്‌' എന്നവന്‍ ചോദിക്കുന്നു. അവനോട്‌ പറയുക: നേരത്തെ അതിനെ സൃഷ്ടിച്ചവനാരോ അവന്‍തന്നെ പുനര്‍ജീവിപ്പിക്കും. സകലവിധ സൃഷ്ടിക്രിയയും അറിയുന്നവനത്രെ അവന്‍. അവന്‍ തന്നെയാകുന്നു പച്ച മരങ്ങളില്‍നിന്ന്‌ നിങ്ങള്‍ക്ക്‌ തീയുണ്ടാക്കിത്തരുന്നത്‌. അതുകൊണ്ടിതാ, നിങ്ങള്‍ അടുപ്പ്‌ കത്തിക്കുന്നു. വാനലോകങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവന്‍ ഇവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? എന്തുകൊണ്ടല്ല, അവന്‍ സര്‍വജ്ഞനായ അതിവിദഗ്ധ സ്രഷ്ടാവാണെന്നിരിക്കെ! അവന്റെ അവസ്ഥയോ, ഒരു കാര്യമുദ്ദേശിച്ചാല്‍, അതു ഭവിക്കട്ടെ എന്ന്‌ കല്‍പിക്കുകയേ വേണ്ടൂ. ഉടനെ അത്‌ സംഭവിക്കുകയായി. സകല സംഗതികളുടെയും സമ്പൂര്‍ണാധികാരം ആരുടെ ഹസ്തത്തിലാണോ, അവന്‍ എത്രയും പരിശുദ്ധനത്രെ. അവങ്കലേക്കല്ലോ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നത്‌. (36:7883)

Anonymous said...

ആത്മാവിന് മരണമില്ല. മനുഷ്യന്റെ മരണത്തിന് ശേഷം അത് വീണ്ടുമൊരിക്കള്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടുന്നതിന്ന് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നു.
Please define a soul.

Abdul Latheef said...

ആത്മാവ്‌ ദൈവികമാണ്‌. ദൈവികമായ അറിവുകളില്‍ വളരെക്കുറച്ചേ മനുഷ്യന്‌ നല്‍കപ്പെട്ടിട്ടുള്ളൂ. അതിനാല്‍ എന്റെ ജീവന് ‍, ബുദ്ധി, ആത്മാവ്‌ എന്നിവയെ താങ്ങള്‍ക്ക്‌ നിര്‍വചിച്ച്‌ ബോധ്യപ്പെടുത്തിത്തരാന്‍ ഞാന്‍ അശക്തനാണ്‌. ഈ പറഞ്ഞവയില്‍ താങ്കള്‍ക്കില്ലാത്തത്‌ ഏതാണ്‌???.

ശരീരം, ജീവന്‍, ആത്മാവ്

ശരീരം, ജീവന്‍, ആത്മാവ് എന്നിവയെക്കുറിച്ച് ശാസ്ത്രപഠനങ്ങള്‍, ദൈവികവെളിപാടുകള്‍, സ്വന്തം അനുഭവങ്ങള്‍ എന്നിവയിലൂടെ ഞാനെത്തിച്ചേര്‍ന്ന ബോധ്യങ്ങളാണ് ഇവിടെ പ്രകാശിപ്പിക്കുന്നത്. 

പുരുഷബീജവും സ്ത്രീയുടെ അണ്ഡവും കൂടിചേര്‍ന്നത് മുതലാണ് ഒരു മനുഷ്യന്റെ ആരംഭം.  യഥാര്ഥത്തില് ഒരു മനുഷ്യന്റെ ഉല്‍ഭവം  മാതാവിന്റെ ഗര്‍ഭാശയത്തില്‍ വസിക്കുന്ന ജീവനില്‍  ഏതാണ്ട് നാല് മാസമാകുമ്പോള്‍ ദൈവികമായ ചൈതന്യം(ആത്മാവ്) പ്രവേശിക്കുന്നത് മുതലാണ്. അത് വരെ ഭ്രൂണം മറ്റേതൊരു സസ്തനിയുടെയും ഭ്രൂണം പോലെത്തന്നെ. 

മനുഷ്യശരീരത്തിലെ പ്രവര്‍ത്തനെങ്ങളെയും അതിലെ അതിസൂക്ഷമമായ ഭാഗങ്ങളെക്കുറിച്ചും ശാസ്ത്രീയ പഠനങ്ങളിലൂടെ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കാനാവശ്യമായ വിവരങ്ങള്‍ നാം കരസ്ഥമാക്കിയിട്ടുണ്ട്. ആ വിഷയത്തില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളുമുണ്ട്. പക്ഷേ ശേഷം പറഞ്ഞ രണ്ട് കാര്യങ്ങളെക്കുറിച്ച് ശാസ്ത്ര പഠനം എവിടെയെത്തി എന്ന് പരിശോധിക്കാവുന്നതാണ്. ആത്മാവിനെക്കുറിച്ച് ഏറെക്കുറെ നിശഃബ്ദവും ജീവനെക്കുറിച്ചുള്ള പഠനം പാതിവഴിയിലുമാണ് എന്നേ എത്രവലിയ ശാസ്ത്രവിശ്വാസിക്കും അവകാശപ്പെടാന്‍ കഴിയൂ.

ശാസ്ത്രത്തിന്റെ കഴിവുകേടായി അതിനെ കാണാന്‍ കഴിയില്ല. ശാസ്ത്രത്തിന്റെ പരിമിതിയാണതിന് കാരണം. ഭൌതികമായ വസ്തുക്കളെക്കുറിച്ച് ഗവേഷണം നടത്താനേ അതിന് കഴിയൂ. അതിനപ്പുറമുള്ള യാഥാര്‍ത്യങ്ങളെക്കുറിച്ച്  ചില ഊഹങ്ങള്‍ നടത്തും. ദൈവിക ദര്‍ശനങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്യത്തെക്കുറിച്ച് മിണ്ടാതിരുന്നിട്ടില്ല. അതിനാല്‍ ഞാനിവിടെ ഖുര്‍ആന്റെ സന്ദേശങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചക്ക് അവലംഭിക്കുകയാണ്. ശാസ്ത്രത്തെ വസ്തുതകളുടെ ആദ്യവസാനമായി കാണുന്നവര്‍ക്ക് ഇവിടെ വായന അവസാനിപ്പിക്കാം. കാരണം തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ക്ക് കേവലം ഊഹങ്ങള്‍ക്കപ്പുറമുള്ള യാഥാര്‍ഥ്യമായി അനുഭവപ്പെടുകയില്ല.

ആത്മാവ് മനുഷ്യഭ്രൂണത്തിന് നാല് മാസം പ്രായമാകുമ്പോഴാണ് അതില്‍ സന്നിവേശിക്കപ്പെടുന്നത് എന്ന് സൂചിപ്പിച്ചു. പിന്നീട് മരണം സംഭവിക്കുമ്പോള്‍ മാത്രമാണ് അത്മാവ് ശരീരവുമായി എന്നെന്നേക്കുമായി വിട്ടുപിരിയുന്നത്. ഉറക്കത്തില്‍ ആത്മാവ് താല്‍കാലികമായി ശരീരത്തില്‍ നിന്ന് ഉയര്‍ത്തപ്പെടുന്നു. ഉറക്കത്തില്‍ നാം സന്തോഷം, ദുഃഖം, സുഖം, വേദന എന്നീ വികാരങ്ങളൊക്കെ അനുഭവിക്കുന്നു. പക്ഷേ അതില്‍ പങ്കെടുക്കുന്നത് ശരീരമല്ല. ഭക്ഷണം കഴിക്കാതെ ഭക്ഷണത്തിന്റെ രുചി നാം അനുഭവിക്കുന്നു. ശരീരം മെത്തയില്‍ സുഖമായിരിക്കെ കടുത്ത വേദന അനുഭവിക്കുന്നു. മരണ ശേഷം ഇതേ അനുഭവമായിരിക്കും ആത്മാവ് അനുഭവിക്കേണ്ടി വരിക എന്ന സൂചന ഇത് നല്‍കുന്നു. ആത്മാവിന് മരണമില്ല. മനുഷ്യന്റെ മരണത്തിന് ശേഷം അത് വീണ്ടുമൊരിക്കല്‍ രക്ഷാശിക്ഷകള്‍ നല്‍കപ്പെടുന്നതിന്ന് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നു.

എന്റെ മുന്നറിയിപ്പ് വകവെക്കാതെ വായന തുടര്‍ന്നവര്‍ക്ക് സംശയമുണ്ടാകാം. ഈ പറയുന്ന കാര്യങ്ങളൊക്കെ സത്യമാകുമോ. ഇതേ ചോദ്യമുന്നയിച്ച മക്കയിലെ അവിശ്വാസികള്‍ക്ക് നല്‍കിയ മറുപടി തന്നെ ഞാനിവിടെ എടുത്തുദ്ധരിക്കാം ‘ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിങ്ങളില്‍ത്തന്നെയും. നിങ്ങള്‍ കാണുന്നില്ലയോ? ആകാശത്തില്‍ നിങ്ങള്‍ക്കാഹാരവുമുണ്ട്, നിങ്ങള്‍ താക്കീതുചെയ്യപ്പെടുന്ന സംഗതിയുമുണ്ട്. ആകാശത്തിന്റെയും ഭൂമിയുടെയും യജമാനനാണ് സത്യം, ഈ സന്ദേശം യാഥാര്‍ഥ്യമാകുന്നു; നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതുപോലെ ഉറപ്പുള്ള യാഥാര്‍ഥ്യം. (51:20-23)'. ഈ ഉത്തരത്തില്‍ അല്‍പം മാറ്റം വരുത്തി ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അത് ഇപ്രകാരമായിരിക്കും ഈ സന്ദേശം യാഥാര്‍ഥ്യമാകുന്നു; നിങ്ങള്‍ ഈ ബ്ളോഗ് വായിച്ചുകൊണ്ടിരിക്കുന്നത് പോലെ ഉറപ്പുള്ള യാഥാര്‍ഥ്യം

ഇനി ജീവനെക്കുറിച്ച് ഇക്കാര്യത്തില്‍ നിങ്ങള്‍ക്കറിയുന്നതിനെക്കാള്‍ എനിക്കറിയുമെന്ന് തോന്നുന്നില്ല. ആത്മാവുമായി ബന്ധപ്പെടുത്തി ഒരു കാര്യം മാത്രം പറയാം. ജീവനുള്ള ശരീരത്തിലാണ് ആത്മാവ് സന്നിവേശിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കെ ആത്മാവ് ശരീരത്തില്‍ നിന്ന് എടുത്ത് മാറ്റപ്പെടുകയും ചെയ്യും. പിന്നീട് ശരീരം നിര്‍ജീവാവസ്ഥയിലേക്ക് തന്നെ നീങ്ങും. പിന്നീട് സൃഷ്ടിക്കപ്പെട്ടത് എന്തില്‍ നിന്നാണോ അതിലേക്ക് മടക്കപ്പെടുകയും ചെയ്യും. മണ്ണിലേക്ക് അഥവാ പ്രകൃതിയിലേക്ക്. ഖുര്‍ആന്‍ പറഞ്ഞത് എത്ര സത്യം!!. ‘ഭൂമിയെ നിങ്ങള്‍ക്കു തൊട്ടിലാക്കിത്തന്നവനും, അതില്‍ സഞ്ചാരമാര്‍ഗങ്ങളുണ്ടാക്കിയവനും, മീതെനിന്നു ജലം വര്‍ഷിച്ച് അതുവഴി പലയിനം ഉല്‍പന്നങ്ങളുല്‍പാദിപ്പിച്ചവനും അവന്‍ തന്നെയാകുന്നു. ആഹരിച്ചുകൊള്ളുവിന്‍. നിങ്ങളുടെ കാലികളെ മേയ്ക്കുകയും ചെയ്യുവിന്‍. നിശ്ചയം ബുദ്ധിമാ•ാര്‍ക്ക് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ഇതേ മണ്ണില്‍നിന്നാകുന്നു നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. ഇതിലേക്കു തന്നെ നിങ്ങളെ തിരിച്ചുകൊണ്ടുപോകും. ഇതില്‍നിന്നുതന്നെ നിങ്ങളെ മറ്റൊരിക്കല്‍ നാം പുറപ്പെടുവിക്കുകയും ചെയ്യും.

ഇതില്‍ വിശ്വസിക്കേണ്ട കാര്യം അവസാനം പറഞ്ഞതാണ് കാരണം അതാണ് അദൃശ്യം, ഇനി വരാന്‍ പോകുന്നത്.  ആ സംഗതിയെ നിഷേധിക്കാന്‍ താങ്കള്‍ക്ക് എന്തങ്കിലും ന്യായമുണ്ടോ?.

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review