നാസ്തികസംസ്‌കാരത്തിന്റെ സംഭാവനകള്‍ (1)
ഒരു മാസത്തിലേറെയായി ദൈവനിഷേധികളായ യുക്തിവാദികള്‍ എന്‍ .എം.ഹുസൈനുമായി പൊരിഞ്ഞ ചര്‍ചയിലാണ്. വിഷയത്തിന്റെ മര്‍മം പ്രപഞ്ചവും ജീവികളും സൃഷ്ടിക്കപ്പെട്ടതോ അതല്ല ഒരു ആസൂത്രകന്റെയും ശക്തിയുടെയും സാന്നിദ്ധ്യമില്ലാതെ യാദൃശ്ചികമായി രൂപം കൊള്ളുകയും പരിണാമ പ്രകൃയയിലൂടെ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നതോ എന്നതാണ്. അത് അതിന്റെ മുറക്ക് നടക്കട്ടേ. ഒന്നുറപ്പ് ശാസ്ത്രം പുരോഗമിക്കും തോറും സൃഷ്ടിവാദം കൂടുതല്‍ ശക്തമാകുകയും യാദൃശ്ചിക-പരിണാമവാദം ദുര്‍ബലമായി വരികയുമാണ്. അതിനെ മറികടക്കാന്‍ തികഞ്ഞ അസംബന്ധം എഴുന്നള്ളിക്കുന്നതിന് പോലും യുക്തിവാദികള്‍ മടിക്കുന്നില്ല. അതില്‍ പെട്ടതാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കളില്‍ ഒരു ആസൂത്രണവും ഇല്ല എന്ന വാദം. ആസൂത്രണം കേവലം മനുഷ്യന്റെ തോന്നലാണത്രേ.
പ്രപഞ്ചത്തിലെ വസ്തുക്കള്‍ ദൈവം സൃഷ്ടിച്ചതോ അതല്ല തനിയെ ഉണ്ടായതോ എന്ന അന്വേഷണത്തിന് പിന്നില്‍ ഒരു താല്‍പര്യമുണ്ട്. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ സാധിച്ചാല്‍ മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനായി പിന്നെ അവനെ നിയന്ത്രിക്കാനാരുമില്ല. പിന്നീട് അവന്‍ അനുസരിക്കേണ്ടതും പിന്തുടരേണ്ടതും അവന്റെ ഇഛയെ മാത്രമാണ്. എന്നാല്‍ സമൂഹം അതിന് അത്രതന്നെ അനുവദിച്ചു എന്ന് വരില്ല. അതിനെ മറികടക്കാനും തല്‍കാലം കഴിയില്ല. അതുകൊണ്ട് സാമൂഹികബോധത്തിനനുസരിച്ച് മനുഷ്യന്‍ നിയന്ത്രിതനാണ് എന്ന തത്വം കൂടി അവര്‍ അംഗീകരിക്കുന്നു. ഈ സാമൂഹിക ബോധം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടാനുസരണം നീക്കിവെക്കാം എന്നുള്ളത് കൊണ്ട് ഇത് കുറേയൊക്കെ അനിയന്ത്രിതമായ ഇഛക്ക് വിലങ്ങുതടിയാവില്ല എന്ന പ്രതീക്ഷയും അവര്‍ വെച്ചുപുലര്‍ത്തുന്നു. ഇല്ലാത്ത ദൈവത്തെ ഇല്ലെന്ന് സ്ഥാപിക്കാന്‍ ഇത്രയധികം അധ്വാനിക്കുന്നതിന്റെ യുക്തിയതാണ്.
ഇപ്രകാരം ഏറെക്കുറെ മത-ദൈവമുക്തമായ ഒരു സംസ്‌കാരത്തിന് കീഴില്‍ ലോകം നിലനിന്നിട്ടുണ്ട്. മനുഷ്യന്‍ മുഴുവന്‍ അത് അംഗീകരിച്ചിരുന്നോ എന്നതല്ല. മനുഷ്യരെ മുഴുവന്‍ അതിന് നിയന്ത്രിക്കാനായിരുന്നു എന്നത് വസ്തുത. അവര്‍ ചില തത്ത്വങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. നാസ്തികസംസ്‌കാരത്തിന്റെ മൗലിക ഘടകങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം. അത് എപ്രകാരമാണ് മനുഷ്യനെ സ്വാധീനിച്ചതെന്നും അതോടൊപ്പം നാം മനസ്സിലാക്കേണ്ടതുണ്ട്.
1. ലിബറലിസം (Liberalism)
ചിന്താരംഗത്ത് നാസ്തികസംസ്‌കാരം സ്വീകരിച്ച മൗലിക തത്ത്വങ്ങളിലൊന്നാമത്തേത് ലിബറലിസമാണ്. മനുഷ്യന്‍ ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും തുടങ്ങുമ്പോള്‍ തന്റെ ചിന്തയെ മതപരമോ ആദര്‍ശപരമോ ധാര്‍മികമോ ആയ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാണ് സംക്ഷേപിച്ചു പറഞ്ഞാല്‍ ലിബറലിസത്തിന്റെ വിവക്ഷ. free എന്നര്‍ഥമുള്ള liber എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ലിബറല്‍ എന്ന് വാക്കിന്റെ നിഷ്പത്തി. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലിബറലിസം എന്ന ചിന്താഗതി ഒരു ആദര്‍ശ രൂപം കൈകൊണ്ടത്. 1789 മുതല്‍ 1799 വരെ നീണ്ട് നിന്ന രാഷ്ട്രീയ-സാമൂഹിക കലാപമായ ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് രാജാവിന്റെ പരമാധികാരവും ഉപരിവര്‍ഗത്തിന്റെ മാടമ്പിത്തവും കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങളിലും നഷ്ടപ്പെട്ടുപോയ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നുവല്ലോ. അന്ന് സംഭവിച്ച വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍, ഭീകരവാഴ്ച, അഭ്യന്തരയുദ്ധങ്ങള്‍ എന്നിവ കടന്ന് നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. പ്രസ്തുത കാലഘട്ടത്തില്‍ രൂപം കൊണ്ട ലിബറലിസം എന്ന മനോഹര സംജ്ഞ. ആളുകളെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
നേരത്തെ പലതവണ സൂചിപ്പിക്കപ്പെട്ട പോലെ മനുഷ്യത്വവിരുദ്ധമായ സാഹചര്യങ്ങളില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതികരണമായിരുന്നു നിര്‍മത-നാസ്തിക സംസ്‌കാരത്തിന് അടിത്തറ പാകിയത്. കത്തോലിക്കാ പൗരോഹിത്യത്തിന്റെ രാജഭരണത്തിലുള്ള സ്വാധീനം ജനങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും വരിഞ്ഞുമുറുക്കിയെതിനെതിരെയുള്ള പ്രതിഷേധം. ലിബറലിസത്തിലും സ്വാധീനം ചെലുത്തിയത് ഈ പ്രതികാരമനസ്സായിരുന്നു. കടുത്ത മതധാര്‍മിക നിയമങ്ങളില്‍നിന്ന കുതറിച്ചാടിയവര്‍ ആത്യന്തികമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുകയായിരുന്നു.

ജീവിത പ്രശ്‌നങ്ങളെക്കുറിച്ച് മതം എന്തുപറഞ്ഞുവെന്നോ ധര്‍മം എന്ത് ശാസിക്കുന്നുവെന്നോ സാമൂഹിക വ്യവസ്ഥിതി എന്തുനിബന്ധനകള്‍ ചുമത്തിയിട്ടുണ്ടെന്നോ അന്വേഷിക്കുന്നത് പിന്തിരിപ്പന്‍ ചിന്താഗതിയും യാഥാസ്ഥിതികത്വവുമാകുന്നു. അതുവഴി പുരോഗതി സാധ്യമല്ല. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന എന്തിനെയും അതെത്രതന്നെ സത്യസന്ധവും ഫലപ്രദവുമാണെങ്കിലും നിരാകരിക്കലും പുതുതായെന്തെങ്കിലുമൊന്ന് കണ്ടെത്തലുമാണ് സ്വതന്ത്രചിന്തയെന്നടത്തോളമെത്തി, ലിബറലിസത്തിന്റെ പോക്ക്.
ചിന്താപരമായ ഈ തത്ത്വം ഒന്നാമതായി പിടികൂടിയത് മതത്തെയായിരുന്നു. മതത്തെ കയ്യൊഴിഞ്ഞപ്പോള്‍ അതിന്റെ ധാര്‍മിക മൂല്യങ്ങള്‍ അസ്വീകാര്യമായി മാറി എന്നതാണ് ലിബറലിസത്തിന്റെ ദുര്യോഗം. ഇതിന്റെ ഫലമായി ബുദ്ധി മാനുഷികമായ എല്ലാ നിയന്ത്രണങ്ങളില്‍നിന്നും മുക്തമായി മൃഗീയതയുടെ ഉപകരണമായി ഭവിച്ചതാണ് പിന്നീട് നാം ചരിത്രത്തില്‍ കണ്ടത്.
യുക്തിവാദികള്‍ അടിക്കടി സ്വതന്ത്രചിന്ത എന്ന് ഉരുവിട്ടുകൊണ്ടിരിക്കുമ്പോള്‍ ലിബറലിസത്തിന്റെ പ്രേതബാധയിലകപ്പെട്ട ഒരു ചിന്തയെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് മതകീയമായ എല്ലാം വെറുക്കപ്പെടേണ്ടതും തള്ളപ്പെടേണ്ടതുമാണെന്ന തെറ്റായ ചിന്താഗതി അവരെ ഭരിക്കുന്നത്. ഒരു മതവിശ്വാസിക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ സാധ്യമല്ലെന്ന മുന്‍ധാരണയിലെത്തുന്നതും ഈ നിഷേധാത്മകമായ ചിന്തകൊണ്ടുതന്നെ.

10:26:00 AM
CKLatheef