2012 ജൂലൈ 4 ന് പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടു. 1964 ല്‍ ഭൌതിക ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റു പ്രവചിച്ച പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമ ആറ്റോമിക കണികയുടെ സാന്നിദ്ധ്യം ഏറെക്കുറെ സ്ഥിരീകരിക്കാന്‍ സാധിച്ചുവെന്നതാണ് സ്വറ്റസര്‍ലന്‍റിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചത്. ഹിഗ്സ് ബോസോണ്‍ എന്നാണ് പ്രവചനത്തിലെ ഈ കണികക്ക് നല്‍കപ്പെട്ടിരുന്ന പേര്‍. എന്നാല്‍ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ ഭൌതികശാസ്ത്രജ്ഞനും നോബല്‍ പുരസ്കാരജേതാവുമായ ലിയോണ്‍ ലെതര്‍മാനാണ് ഹിഗ്സ് ബോസോണ്‍ എന്ന മൌലിക കണത്തിന് 'ദൈവകണം' എന്ന പേര്‍ നല്‍കിയത്. അദ്ദേഹം എഴുതിയ The God Particle: If the Universe is the Answer, What is the Question എന്ന പുസ്തകമാണ് ശാസ്ത്രവൃത്തത്തില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഈ പഠനത്തെ ജനങ്ങളുടെ കൂടി ശ്രദ്ധാകേന്ദ്രമാക്കിമാറ്റിയത്.
ദൈവംകണം (God Particle) എന്ന് എന്തുകൊണ്ട് ഇതിന് പേര് വെക്കപ്പെട്ടു. രണ്ട് മറുപടികളാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ശാസ്ത്രത്തിനു പിടിതരാത്ത നിഗൂഢതയായി ഒളിഞ്ഞു നിന്നതിനാലാണ് ലാഡര്‍മാന്‍ തന്‍െറ പുസ്തകത്തില്‍ ഈ കണത്തെ ദൈവകണം എന്ന് ആദ്യമായി വിളിച്ചത് എന്നാണ് ഒരു മറുപടി. മറ്റൊന്ന്, ഇത് വരെ ദൈവവിശ്വാസികളായ മനുഷ്യര്‍ വിശ്വസിച്ച് പോരുന്നത് ദൈവമാണ് പ്രപഞ്ചത്തിന് ഈ ഘടന പ്രദാനം ചെയ്തതും അതിനെ നിലനിര്‍ത്തുന്നതും എന്നതാണ്. പ്രപഞ്ചത്തിന് ഒരു വ്യവസ്ഥാപിതത്വം ഉണ്ട് എന്നത് താഴെകിടയിലുള്ള യുക്തിവാദികളാല്ലാതെ ശാസ്ത്രലോകത്ത് ആരും നിഷേധിക്കുന്നില്ല. ഈ വ്യവസ്ഥാപിതത്വം എങ്ങനെയുണ്ടായി എന്നത് സ്വാഭാവികമായും ശാസ്ത്രത്തിന്റെ കൌതുകമാണ്. അതിന്റെ ഭൌതികകാരണം കണ്ടെത്താനുള്ള ശ്രമായിട്ടാണ് പീറ്റര്‍ ഹിഗ്സ് അതിന് പിന്നില്‍ ഒരു നിഗൂഢമായ മൌലിക കണത്തെ പ്രവചിച്ചത്. അത് പ്രവചിക്കുമ്പോള്‍ കേവല ഊഹത്തിനപ്പുറം അത് തെളിയിക്കാനാവശ്യമായ ഒരു സാധ്യതയെക്കുറിച്ചും അദ്ദേഹത്തിന് അറിവ് ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന് വ്യവസ്ഥാപിതത്വം നല്‍കുന്നത് ദൈവത്തിന് പകരം നില്‍ക്കുന്ന കണിക എന്ന അര്‍ഥത്തിലാണ് ഭൌതികവാദികളായ ലോകം ഇതിനെ ദൈവകണം എന്ന് ഇതിനെ വിളിച്ചുവരുന്നത് .
ജനീവക്ക് സമീപം സ്വിറ്റസര്‍ലന്റിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമിറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (L.H.C) നടന്ന കണികാ പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തില്‍ പെട്ട രണ്ട് സംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. അഥവാ 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍ കാന്‍ഡെല യും 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗയാനോട്ടിയും. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ട് വെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
ഇപ്പോള്‍ കണ്ടെത്തി എന്ന് അവകാശപ്പെടുന്നത് പീറ്റര്‍ ഹിഗ്സ് പ്രവചിച്ച പദാര്‍ഥത്തിന് പിണ്ഡം നല്‍കുന്നതെന്ന് കരുതപ്പെടുന്ന ഹിഗ്സ് ബോസോണ്‍ കണിക തന്നെ ആണോ ?. പൂര്‍ണമായ ഉറപ്പില്ല. ഹിഗ്സ് ബോസോണിനോട് സാമ്യമുണ്ട് എന്നേ ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുള്ളൂ. ഏത് തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. അത് സ്ഥിരീകരിക്കാന്‍ ഇനിയും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട ബില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചുള്ള പരീക്ഷണം ഇനിയും നടക്കേണ്ടതുണ്ട് എന്ന് ചുരുക്കം.
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ സിദ്ധാന്തത്തിലെ പല വിടവുകളും പൂരിപ്പിക്കാന്‍ ഈ കണത്തെക്കുറിച്ച് ഇനിയുള്ള ഗവേഷണങ്ങള്‍ സഹായിക്കും. കുന്നോളം ഡാറ്റകള്‍ക്കിടയില്‍ പുതു കണത്തിന്‍െറ ഒരു ഡസനോളം സിഗ്നലുകള്‍ മാത്രമാണ് ഗവേഷകര്‍ക്കു ലഭ്യമായിരിക്കുന്നത്. ഹിഗ്സ് ബോസോണ്‍ കണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പെരുമാറ്റം കൃത്യമായി ഇത് നിലനിര്‍ത്തുന്നുണ്ടോ, പൂജ്യം സ്പിന്‍ ( സ്വയം ഭ്രമണം ചെയ്യാത്ത) അവസ്ഥയിലാണോ അത് നിലകൊള്ളുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരീക്ഷണങ്ങളില്‍ ഉറപ്പാക്കണം. എന്നാല്‍ മാത്രമേ ഈ ദൈവ കണത്തെ നമുക്ക് ശാസ്ത്ര സിദ്ധാന്തങ്ങളില്‍ കുടിയിരുത്താനാവൂ.
അപ്പോള്‍ ഇതാണ് യഥാര്‍ഥ അവസ്ഥ. എന്നാല്‍ ഇത്തരശാസ്ത്രീയ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ശാസ്ത്രത്തിന്റെ യഥാര്‍ഥ വക്താക്കളായി ചിലര്‍ രംഗത്ത് വരാറുണ്ട് അവരുടെ അവകാശവാദങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു ബന്ധവുമില്ല. പലപ്പോഴും നല്‍കപ്പെടുന്ന ശാസ്ത്രനിഗമനം പോലും ശരിക്ക് വെളിപ്പെടുത്താതെ, ഞങ്ങള്‍ പണ്ട് പറഞ്ഞത് (പ്രപഞ്ചം തനിയെ ഉണ്ടായതാണ് . അത് ആരാലും സൃഷ്ടിക്കപ്പെട്ടതല്ല എന്നവാദം) ശരിയായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന് മേനി പറയാറുണ്ട്.
'ശാസ്ത്രലോകത്തിന്‍െറ അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവകണം പിടിതന്നിരിക്കുന്നു. ', 'ദൈവകണം ശാസ്ത്രത്തിന്റെ പിടിയില്‍ ' തുടങ്ങിയ തലക്കെട്ടുകള്‍ പോലും യഥാര്‍ഥ വസ്തുതയെ പ്രതിഫലിപ്പിക്കുന്നില്ല. കാര്യം ഇതായിരിക്കെ 'ആദികണത്തിന്റെ കണ്ടെത്തല്‍ മതങ്ങളുടെ അടിസ്ഥാനശില തകര്‍ത്തു വെന്ന് പ്രസ്താവന (മാധ്യമം 2012 ജൂലൈ 6) ഇറക്കാന്‍ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി ശ്രീനി പട്ടത്താനത്തിന് എങ്ങനെ കഴിയുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പ്രഖ്യാപനം നടത്തിയ ശാസ്ത്രഞ്ഞരുടെ ആവകാശവാദത്തിനപ്പുറം യുക്തിവാദികള്‍ താഴെ പറയുന്ന നിഗമനത്തിലെത്തിയാണ് തങ്ങളുടെ മതത്തിനെതിരെയുള്ള വിതണ്ഡവാദം ഉയര്‍ത്തുന്നത്.

'99.99
ശതമാനവും കൃത്യമാണ് പുതിയ കണ്ടെത്തല്‍ എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
നൂറുശതമാനമാകല്‍ കേവലം ഔപചാരികത മാത്രമാണ്. ബോസോണ്‍ കണ്ടെത്തിയ ബോസിനു
മുമ്പില്‍ നാം ആദരവോടെ തലകുനിക്കുക. ഈ പ്രപഞ്ചം നാം കാണുന്ന രൂപത്തിലാകാന്‍
എന്താണ് കാരണമെന്ന കണ്ടെത്തലാണിത്. ഹിഗ്സ് ബോസോണിന്റെ സാന്നിധ്യമാണത്രേ ഈ
പ്രപഞ്ചരൂപത്തെ നിര്‍ണയിച്ചത്.'
9:22:00 AM
CKLatheef