അനില്‍കുമാറിന് ആദ്യം മാറേണ്ട ധാരണ ഇബ്ലീസ് എന്നത് പിശാചിന്റെ മറ്റൊരു പേരോ പര്യായമോ അല്ല. ആദമിന് സൂജൂദ് ചെയ്യാതെ ദൈവിക ശാപത്തിന് വിധേയമായി സ്വര്‍ഗത്തില്‍നിന്ന് നിഷ്കാസിതനായ ഒരു ജിന്ന് മാത്രമാണ് ഇബ്ലീസ്. ഇബ്ലീസ് ഒരു പിശാചാണ് എന്ന് പറയാം. എന്നാല്‍ പിശാച് എന്നാല്‍ എല്ലായിടത്തും ഇബ്ലീസല്ല. ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലും പിശാചുക്കളുണ്ട്. നാം കണ്ടുകൊണ്ടിരിക്കുന്നത് മനുഷ്യനെ വഴിതെറ്റിക്കുന്നത് മനുഷ്യപിശാചുകള്‍ തന്നെയാണ്. ദൈവിക മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിക്കുന്ന ആര്‍ക്കും പിശാച് (ശൈത്വാന്‍ ) എന്ന് പറയാം.
അവരോട്, അല്ലാഹു അവതരിപ്പിച്ചതിനെ പിന്‍പറ്റുവിന്‍ എന്നുപദേശിക്കുമ്പോള്‍ പറയുന്നു: `ഇല്ല, ഞങ്ങളുടെ പൂര്‍വ പിതാക്കളെ ഏതു മാര്‍ഗത്തില്‍ കണ്ടുവോ, ആ മാര്‍ഗമേ ഞങ്ങള്‍ പിന്തുടരുകയുള്ളൂ.` ചെകുത്താന്‍ അവരെ ആളിക്കത്തുന്ന അഗ്നിയിലേക്കാണ് വിളിക്കുന്നതെന്നുവന്നാലും അവര്‍ ആ മാര്‍ഗം തന്നെ പിന്തുടരുമെന്നോ? (31:21)
ഫറവോനും അവന്റെ പടയും ഭൂമിയില്‍ അന്യായമായി നിഗളിച്ചു. ഒരിക്കലും നമ്മിലേക്കു മടങ്ങേണ്ടിവരില്ലെന്നായിരുന്നു അവരുടെ വിചാരം. ഒടുവില്‍ ഫറവോനെയും പടയെയും നാം പിടികൂടുകയും സമുദ്രത്തില്‍ ചിതറിക്കളയുകയും ചെയ്തു. ആ ധിക്കാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക. നാം അവരെ, നരകത്തിലേക്ക് വിളിക്കുന്ന സാരഥികളാക്കിയിരിക്കുന്നു.പുനരുത്ഥാനനാളില്‍ അവര്‍ക്ക് എങ്ങുനിന്നും സഹായം കിട്ടുകയില്ല. (28:39-41)
10:37:00 PM
CKLatheef
