2012, മേയ് 8, ചൊവ്വാഴ്ച

പരിണാമസിദ്ധാന്തം തെളിയിക്കാന്‍ ഫോസിലുകള്‍ ആവശ്യമില്ല ! ? ?

യുക്തിവാദി ബ്ലോഗറായ സുശീല്‍കുമാര്‍ പങ്കുവെച്ച സെമിനാര്‍ വാര്‍ത്തയാണ് ഇത്തരമൊരു പോസ്റ്റിന് പ്രേരകം. പരമശാസ്ത്രീയസത്യമെന്നോണം കാലങ്ങളായി സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന് മാത്രമല്ല. ഡാര്‍വിന്‍ സിദ്ധാന്തിച്ച പ്രകാരം ഒരു ജീവിയില്‍നിന്ന് മറ്റൊരു ജീവി പരിണമിച്ചുണ്ടാവാന്‍ സാധ്യമല്ലെന്ന് ശാസ്ത്രലോകം ഏറെക്കുറെ യോജിച്ചകാര്യമാണ്. (ഏറെക്കുറെ എന്നൊക്കെ ഒരു സൂക്ഷമതക്ക് വേണ്ടി പറയുന്നതാണ്). എന്നിട്ടും അത് എന്തുകൊണ്ട് ശാസ്ത്രഗ്രന്ഥങ്ങളില്‍ ഇത്ര സജീവമായി എതിര്‍ശബ്ദം പോലും കേള്‍പ്പിക്കാതെ പഠിപ്പിക്കപ്പെടുന്നുവെന്ന് ചോദിച്ചാല്‍ . ഈ വാദം ശാസ്ത്രീയമെന്നതിനേക്കാള്‍ ആശയപരമായി മാറിയിട്ടുണ്ട് എന്നതാണ് ചുരുക്കം. ഈ വാദം ഒരു അന്ധവിശ്വാസത്തിന്റെ രൂപം സ്വീകരിച്ചിട്ടുണ്ട്. മതനിഷേധവും ദൈവനിഷേധവും ലക്ഷ്യമാക്കുന്നവര്‍ തങ്ങളുടെ വാദത്തിന് ഒരു പിന്‍ബലം എന്ന നിലക്കാണ് ഇന്ന് പരിണാമവാദത്തെ താങ്ങിപ്പിടിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കാലഹരണപ്പെട്ട ഒരു ശാസ്ത്രസിദ്ധാന്തം എന്ന നിലക്ക് എന്നോ അസ്തമിച്ച് പോകുമായിരുന്നു അത്.

പരിണാമ സിദ്ധാന്തത്തെ പിന്താങ്ങുന്ന ഒരു ശാസ്ത്രീയ തെളിവുമില്ല. ആകെയുണ്ടായിരുന്ന തെളിവുകളില്‍ യുക്തിവാദികള്‍ക്ക് പോലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു അതിന് തെളിവാണ് ഈ സെമിനാര്‍ റിപ്പോര്‍ട്ട്.


ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പ്രസ്താവന കണ്ടാല്‍ ഒട്ടനേകം ശാസ്ത്രീയ തെളിവുകളുള്ളത് കൊണ്ട് ഫോസിലുകള്‍ തന്നെ ആവശ്യമില്ല എന്ന ധ്വനിയാണ് ഉള്ളതെങ്കിലും. ഇനി മുതല്‍ ഫോസിലുകള്‍ പരിണാമവാദത്തിന് തെളിവായി സ്വീകരിക്കരുത് എന്ന സന്ദേശമാണ് ഇതിലൂടെ പരിണാവാദികള്‍ക്ക് നല്‍കാന്‍ നേതാക്കള്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. കാരണം ഫോസില്‍ തെളിവുകള്‍ പരിണാമസിദ്ധാന്തം തെളിയിക്കുന്നതില്‍ എന്നേ പരാജയപ്പെട്ടിരിക്കുന്നു. മറ്റൊന്നും ഇല്ലാത്തതിനാല്‍ ഇതില്‍ കടിച്ചുതൂങ്ങുകയായിരുന്നു ഇത്രയും കാലം. പക്ഷെ ഇപ്പോള്‍ അതിന് പോലും കഴിയാതെ വന്നിരിക്കുന്നുവെന്നാണ് ഈ വര്‍ത്തയില്‍നിന്നും ഞാന്‍ മനസ്സിലാക്കിയത്. നിങ്ങളോ ?

പരിണാമവാദത്തിന് തെളിവായി ചൂണ്ടിക്കാണിച്ചിരുന്നത് ഏതാനും ഫോസിലുകളായിരുന്നു. അത് തന്നെയും പൂര്‍ണമായിരുന്നില്ല. അന്നും ഒരു ഇടനില അവശിഷ്ടങ്ങളുടെ (Inter mediate form fossils) കുറവുണ്ടായിരുന്നു. ഭൂഗര്‍ഭത്തിലെ അടുക്കുകള്‍ക്കിടയില്‍ എവിടെയോ നിലനില്‍ക്കുന്നുണ്ടെന്നും ഭാവിയില്‍ അവ കുഴിച്ചെടുക്കപ്പെടുമെന്നും അദ്ദേഹം ഊഹിച്ചാണ് സിദ്ധാന്തം ആരംഭിച്ചത് തന്നെ. അദ്ദേഹത്തെ കുറ്റം പറയുന്നതില്‍ ഒരു കാര്യവുമില്ല. 1800 ന്റെ അവസാനത്തോടെ അദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ജൈവശാസ്ത്ര തത്വങ്ങള്‍ ഇത്രയധികം കണ്ടുപിടിച്ചിരുന്നില്ല. ഫോസിലുകളുടെ ആധികാരികത സ്പഷ്ടമാക്കാന്‍ ഡാര്‍വിന് കഴിഞ്ഞില്ല. പക്ഷെ പിന്നീട് ശാസ്ത്രം പുരോഗമിച്ചപ്പോള്‍ അദ്ദേഹം പരിണാമസിദ്ധാന്തത്തിന് അടിസ്ഥാനമാക്കിയ പലവാദങ്ങളും തികഞ്ഞ അബന്ധമാണ് എന്ന് ബോധ്യപ്പെട്ടു.

21 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ആ നിലക്ക് നോക്കുമ്പോള്‍ ഇത് സ്വാഗതാര്‍ഹമായ ഒരു തുറന്നു പറച്ചിലാണ്...

CKLatheef പറഞ്ഞു...

K P Sukumaran Anjarakandy
പരിണാമസിദ്ധാന്തത്തെ ദൈവവിശ്വാസികള്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന്മനസ്സിലാകുന്നില്ല. പരിണാമ സിദ്ധാന്തം അംഗീകരിച്ചാല്‍ ദൈവവിശ്വാസംഇല്ലാതായിപ്പോകുമോ? ഇരുന്ന ഇരുപ്പില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതാണ് എന്ന്പറയുന്നതില്‍ എന്ത് ലോജിക്ക് ആണുള്ളത്. അങ്ങനെയെങ്കില്‍ എന്ത്കൊണ്ട് ദൈവം
മനുഷ്യനെ പ്രാകൃതനായി സൃഷ്ടിച്ചു? ഇന്ന് കാണുന്ന ഈ എല്ലാ സൌകര്യങ്ങളുംഒരുക്കിയിട്ട് ആധുനിക മനുഷ്യനായി തന്നെ സൃഷ്ടിച്ചുകൂടായിരുന്നോ?

പ്രപഞ്ചത്തിലെ അനേകം ക്ഷീരപഥങ്ങളില്‍ തീരെ നിസ്സാരമായ സൌരയൂഥത്തിലെ ചെറിയൊരു ഗ്രഹമായ ഭൂമിയില്‍ മാത്രം മനുഷ്യനെ സൃഷ്ടിക്കാന്‍ ദൈവത്തിന് തോന്നിയത്എന്ത്കൊണ്ട്? ദൈവമാണ് മനുഷ്യനെയും ജീവജാലങ്ങളെയുംപരിണാമത്തിലൂടെയല്ലാതെ തനത് രൂപത്തില്‍ പ്രത്യേകം പ്രത്യേകമായിസൃഷ്ടിച്ചെടുത്തത് എന്നു പറയുന്നവര്‍ക്ക് , പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും
ഇമ്മാതിരി സൃഷ്ടി നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുമോ? ഒരു പക്ഷെപ്രപഞ്ചത്തിന്റെ ഏതോ കോണില്‍ ജീവജാലങ്ങള്‍ ഉണ്ടാവാം എന്ന സാധ്യതയെനിഷേധിക്കാന്‍ പറ്റുമോ? ഉണ്ടെങ്കില്‍ അവിടെയും ദൈവം ഓരോ ജീവിയെയും തനത്
രൂപത്തില്‍ വേറെ വേറെയായി സൃഷ്ടിച്ചതായിരിക്കുമോ?

തങ്ങള്‍ എല്ലാ പ്രപഞ്ചസത്യവും മനസ്സിലാക്കിയെന്നും അതിനപ്പുറം ഒന്നുമില്ല എന്നും ആരും കരുതരുത്. പരിണാമ സിദ്ധാന്തം ശരിയാകാമെന്ന് ദൈവവിശ്വാസി സംശയിക്കുന്നതിലോ
അംഗീകരിക്കുന്നതിലോ തെറ്റില്ല. പ്രപഞ്ചത്തിലെ സത്യങ്ങള്‍ ഇനിയും കണ്ടുപിടിക്കാനുണ്ട്എന്ന വിനയം വിശ്വാ‍സികള്‍ക്ക് വേണം. എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു എന്നും മതഗ്രന്ഥങ്ങളിലോ പുരാണങ്ങളിലോ പറഞ്ഞതിനപ്പുറം അനന്തമായ ഈ പ്രപഞ്ചത്തില്‍
വേറൊന്നുമില്ല എന്നു വിശ്വസിക്കുന്നത്കൊണ്ട് എന്ത് കിട്ടാനാണ്?

ദൈവത്തെ വിശ്വസിക്കുമ്പോള്‍ തന്നെ ശാസ്ത്രത്തെയും കണ്ടുപിടുത്തങ്ങളെയും അംഗീകരിക്കാന്‍ കഴിയും. പ്രപഞ്ചസത്യങ്ങള്‍ ഇനിയും എത്രയോ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. അതിന് ഇനിയും ഒരു പ്രവാചകന്‍ ജനിക്കുമോ അതോ മറ്റൊരു മതഗ്രന്ഥം എഴുതപ്പെടുമോ? ഇല്ല. സയന്‍സിന് മാത്രമേ അതിന് കഴിയൂ. ഓര്‍മ്മയിരിക്കട്ടെ!

CKLatheef പറഞ്ഞു...

പരിണാമസിദ്ധാന്തത്തെ ദൈവവിശ്വാസികള്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന്മനസ്സിലാകുന്നില്ല. പരിണാമ സിദ്ധാന്തം അംഗീകരിച്ചാല്‍ ദൈവവിശ്വാസംഇല്ലാതായിപ്പോകുമോ?

ഉത്തരം: ഇല്ല.
---------------------
ഇരുന്ന ഇരുപ്പില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചതാണ് എന്ന്പറയുന്നതില്‍ എന്ത് ലോജിക്ക് ആണുള്ളത്. അങ്ങനെയെങ്കില്‍ എന്ത്കൊണ്ട് ദൈവം
മനുഷ്യനെ പ്രാകൃതനായി സൃഷ്ടിച്ചു? ഇന്ന് കാണുന്ന ഈ എല്ലാ സൌകര്യങ്ങളുംഒരുക്കിയിട്ട് ആധുനിക മനുഷ്യനായി തന്നെ സൃഷ്ടിച്ചുകൂടായിരുന്നോ?

ഉത്തരം: രണ്ട് രൂപത്തില്‍ ദൈവത്തിന് സൃഷ്ടിക്കാം. ഒന്ന് അവന് വീടടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിക്കൊണ്ട്. എല്ലാം തികഞ്ഞ ഒരു സെറ്റപ്പിലേക്ക് വെറും തീനും കുടിയും ഭോഗവും ഉറക്കവും മാത്രമേ അവന് ചെയ്യാന്‍ ബാക്കിയുണ്ടാകാവൂ.

മറ്റൊന്ന് എന്തും കണ്ടുപിടിക്കാനും ഉപയോഗപ്പെടുത്താനുമുള്ള സംവിധാനങ്ങളും സൌകര്യങ്ങളും ബുദ്ധിയും യുക്തിയും നല്‍കികൊണ്ട്. എന്റെ ലോജിക്ക് ഇതില്‍ രണ്ടാമത്തേതിനോടാണ് യോജിക്കുന്നത്. ദൈവം സ്വീകരിച്ചിരിക്കുന്ന രൂപവും ഇതുതന്നെ.

ആദ്യം പറഞ്ഞത് പോലെയും ഒരു സൃഷ്ടി സാധ്യമാണ്. അത് ഉണ്ട് എന്നാണ് ഇസ്ലാം പറയുന്നത്. പക്ഷെ അത് ഇഹലോകത്ത് നന്മ ചെയ്തവര്‍ക്കാണ്. അഥവാ ഇവിടുത്തെ പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്ക് പരലോകത്ത്.
----------------------

പ്രപഞ്ചത്തിലെ അനേകം ക്ഷീരപഥങ്ങളില്‍ തീരെ നിസ്സാരമായ സൌരയൂഥത്തിലെ ചെറിയൊരു ഗ്രഹമായ ഭൂമിയില്‍ മാത്രം മനുഷ്യനെ സൃഷ്ടിക്കാന്‍ ദൈവത്തിന് തോന്നിയത്എന്ത്കൊണ്ട്?

ഉത്തരം: പ്രപഞ്ചത്തിലെ മറ്റനേകം ഗ്യാലക്സികളില്‍ ഭൂമിക്ക് സമാനമായ പ്രകൃതിയോട് കൂടിയ ഗ്രഹങ്ങളില്‍ മനുഷ്യനെപ്പോലെയോ മനുഷ്യനേക്കാള്‍ പുരോഗമിച്ചതും ശക്തിയുള്ളതുമായ ജീവികളില്ല എന്ന വാദം ദൈവവിശ്വാസികളായ ഞങ്ങള്‍ക്കില്ല. മാത്രമല്ല ഉണ്ടാവാം എന്ന് നിങ്ങളെ പോലെ ഞങ്ങളും വിശ്വസിക്കുന്നു.

CKLatheef പറഞ്ഞു...

ദൈവമാണ് മനുഷ്യനെയും ജീവജാലങ്ങളെയുംപരിണാമത്തിലൂടെയല്ലാതെ തനത് രൂപത്തില്‍ പ്രത്യേകം പ്രത്യേകമായിസൃഷ്ടിച്ചെടുത്തത് എന്നു പറയുന്നവര്‍ക്ക് , പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലും
ഇമ്മാതിരി സൃഷ്ടി നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുമോ? ഒരു പക്ഷെപ്രപഞ്ചത്തിന്റെ ഏതോ കോണില്‍ ജീവജാലങ്ങള്‍ ഉണ്ടാവാം എന്ന സാധ്യതയെനിഷേധിക്കാന്‍ പറ്റുമോ? ഉണ്ടെങ്കില്‍ അവിടെയും ദൈവം ഓരോ ജീവിയെയും തനത്രൂപത്തില്‍ വേറെ വേറെയായി സൃഷ്ടിച്ചതായിരിക്കുമോ?

-----------------

ദൈവം സൃഷ്ടിക്കാന്‍ ഏത് രൂപം തെരഞ്ഞെടുക്കുന്നുവെന്നത് പ്രസക്തമേ അല്ല. ഓരോ മനുഷ്യനെയും ഒരു മാതാവിലൂടെയും പിതാവിലൂടെയും ഇവിടെ ജനിക്കട്ടേ എന്നാണ് ദൈവം തീരുമാനിച്ചിരിക്കുന്നത്. ദൈവം ഉണ്ടോ ഇല്ലെ എന്നതേ ചര്‍ചയില്‍ വരേണ്ടതുള്ളൂ. ഉണ്ട് എന്ന് അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു ജീവിയില്‍നിന്ന് മറ്റൊരു ജീവി പരണമിച്ച് ഉണ്ടാവട്ടേ എന്നാണ് നിശ്ചയമെങ്കില്‍ അത് തെളിയുന്ന പക്ഷം അത് അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് ഒരു പ്രയാസവുമില്ല. പക്ഷെ ഇവിടെ തെളിയിക്കപ്പെടാത്ത ഒന്ന് ദൈവത്തെ നിഷേധിക്കാന്‍ വേണ്ടി മാത്രം വിശ്വസിക്കണം എന്ന് വാശിപിടിക്കുകയാണ് ദൈവനിഷേധികള്‍ ചെയ്യുന്നത്.

ഇതിലെ പലചോദ്യത്തിന് ഉത്തരവും ഞാന്‍ നേരത്തെ നല്‍കിക്കഴിഞ്ഞു..

CKLatheef പറഞ്ഞു...

തങ്ങള്‍ എല്ലാ പ്രപഞ്ചസത്യവും മനസ്സിലാക്കിയെന്നും അതിനപ്പുറം ഒന്നുമില്ല എന്നും ആരും കരുതരുത്.

ഉത്തരം : ഏതെങ്കിലും ദൈവവിശ്വാസികള്‍ അങ്ങനെ കരുതുന്നുണ്ടോ എന്നറിയില്ല. പക്ഷെ എന്റെ കാര്യം എനിക്ക് പറയാന്‍ കഴിയും. ഞാന്‍ വിശ്വസിക്കുന്ന മതദര്‍ശനത്തില്‍ എല്ലാ പ്രപഞ്ചസത്യവും തങ്ങള്‍ മനസ്സിലാക്കി എന്ന് മനുഷ്യന് അവകാശപ്പെടാന്‍ ഒരിക്കലും കഴിയില്ല. മറിച്ച് ഈ പ്രപഞ്ചം തനിയെ ഉണ്ടായതോ അല്ലേ എന്ന ഒരു ലളിതമെങ്കിലും ഉത്തരം കണ്ടെത്താന്‍ പ്രയാസമായ ചോദ്യത്തിന് ഉത്തരം ദൈവദൂതന്‍മാരാല്‍ നല്‍കപ്പെട്ടതിനാല്‍ അപ്രകാരം വിശ്വസിക്കുന്നു. അതിന് എതിരായ സങ്കല്‍പ്പം ഒട്ടനേകം കള്ളങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടാതായി സന്ദര്‍ഭവശാല്‍ ഞങ്ങള്‍ കാണുകയും ചെയ്യുന്നുവെന്ന് മാത്രം.

CKLatheef പറഞ്ഞു...

പരിണാമ സിദ്ധാന്തം ശരിയാകാമെന്ന് ദൈവവിശ്വാസി സംശയിക്കുന്നതിലോ അംഗീകരിക്കുന്നതിലോ തെറ്റില്ല.

പ്രതികരണം : പരിണാമസിദ്ധാന്തം മഹാഅബദ്ധമാണ് എന്ന ശാസ്ത്ര വീക്ഷണം തന്നെ തുറന്ന് പറയുന്നതാണോ തെറ്റ്.
---------------------

പ്രപഞ്ചത്തിലെ സത്യങ്ങള്‍ ഇനിയും കണ്ടുപിടിക്കാനുണ്ട്എന്ന വിനയം വിശ്വാ‍സികള്‍ക്ക് വേണം.

പ്രതികരണം : അങ്ങനെ ഇല്ല എന്ന തോന്നലിന് കാര്യമായ അടിസ്ഥാനമൊന്നുമില്ല. അഥവാ ഇനിയും പ്രപഞ്ചത്തിലെ സത്യങ്ങള്‍ കണ്ടുപിടിക്കപ്പെടേണ്ടതായിട്ടുണ്ട്. എന്ന് നിങ്ങളേക്കാള്‍ ഒട്ടും കുറവല്ലാത്തവിധം കരുതുന്നവര്‍ തന്നെയാണ് വിശ്വാസികള്‍ .
--------------------------

എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു എന്നും മതഗ്രന്ഥങ്ങളിലോ പുരാണങ്ങളിലോ പറഞ്ഞതിനപ്പുറം അനന്തമായ ഈ പ്രപഞ്ചത്തില്‍ വേറൊന്നുമില്ല എന്നു വിശ്വസിക്കുന്നത്കൊണ്ട് എന്ത് കിട്ടാനാണ്?

ഉത്തരം : മനുഷ്യനുണ്ടാവേണ്ട നല്ല സ്വാഭാവങ്ങളിലൊന്നാണ് അനുഭാവപൂര്‍വം കേള്‍ക്കാനുള്ള കഴിവ്. അത് നഷ്ടപ്പെട്ടാല്‍ നമ്മുടെ അത്മകഥവെച്ചും മുന്‍ധാരണകള്‍ വെച്ചും പാതിക്കേട്ട് വിലയിരുത്തും. അതില്‍ പെട്ടതാണ് ഇത്.

എല്ലാം കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് ഏതെങ്കിലും വിശ്വാസി ഒരിക്കലെങ്കിലും എവിടെയെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്ന് തിരിച്ചു ചോദിക്കുക മാത്രമേ ഇവിടെ ചെയ്യാനുള്ളൂ.

CKLatheef പറഞ്ഞു...

ദൈവത്തെ വിശ്വസിക്കുമ്പോള്‍ തന്നെ ശാസ്ത്രത്തെയും കണ്ടുപിടുത്തങ്ങളെയും അംഗീകരിക്കാന്‍ കഴിയും.

പ്രതികരണം : തീര്‍ചയായും. കഴിയും. അത് ചെയ്യുന്നുണ്ട്. എന്ന് വെച്ച് ശാസ്ത്രം പറയുന്ന ഏത് അബദ്ധങ്ങളെയും കണ്ണുമടച്ച് വിശ്വസിക്കണം എന്ന വാശി ആര്‍ക്കും നന്നല്ല.
----------------

പ്രപഞ്ചസത്യങ്ങള്‍ ഇനിയും എത്രയോ അനാവരണം ചെയ്യപ്പെടേണ്ടതുണ്ട്. അതിന് ഇനിയും ഒരു പ്രവാചകന്‍ ജനിക്കുമോ അതോ മറ്റൊരു മതഗ്രന്ഥം എഴുതപ്പെടുമോ? ഇല്ല. സയന്‍സിന് മാത്രമേ അതിന് കഴിയൂ. ഓര്‍മ്മയിരിക്കട്ടെ!

പ്രതികരണം : കെ.പി. സുകുമാരന്‍ സാറിന് ഇത്ര അനുഭവ സമ്പത്തുണ്ടായിട്ടും. പ്രവാചകന്‍മാരുടെ ദൌത്യമെന്ത് ശാസ്ത്രദൌത്യമെന്ത് എന്ന് മനസ്സിലാക്കാനായിട്ടില്ല. ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയുന്നത് വിശദീകരിച്ച് തരാന്‍ ഒരു പ്രവാചകന്‍ വന്നതായി എനിക്ക് അറിയില്ല. ശാസ്ത്രം കൈകാര്യം ചെയ്യുന്ന വിഷയം പ്രവാചകന്‍മര്‍ കൊണ്ട് വന്നതുമല്ല. അക്കാര്യവും മനസ്സിലാക്കുന്നതില്‍ സാറ് അതിദയനീയമായി പരാചയപ്പെട്ടിരിക്കുന്നു. ഉള്ളത് ഉള്ളത് പോലെ കേണ്ട് മനസ്സിലാക്കി അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ അനാവശ്യമായ ഈ ഓര്‍മപ്പെടുത്തല്‍ വേണ്ടി വരുമായിരുന്നില്ല.

CKLatheef പറഞ്ഞു...

Vb Rajan പരിണാമത്തിനുള്ള അനേകം തെളിവുകളില്‍ ഒന്നു മാത്രമാണ് ഫോസിലുകള്‍ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് പല തെളിവുകളില്‍ ഒന്നു മാത്രം. ഫോസിലുകള്‍ ഉണ്ടാവുന്നത് സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയില്‍ കൂടിയാണ്. പരിണാമ ശ്രേണിയിലെ ഏതെങ്കിലും ഒരു കണ്ണിയുടെ ഫോസില്‍ ലഭിച്ചില്ല എന്നത് പരിണാമം തെറ്റാണെന്ന് തെളിയിക്കാനുള്ള തെളിവല്ലെന്നു ചുരുക്കം.
--------------

വ്യക്തമായി പറഞ്ഞാല്‍ പരിണാമവാദം സ്ഥാപിക്കാന്‍ പര്യാപ്തമായ തെളിവല്ല ഫോസിലുകള്‍ എന്ന തുറന്ന പറച്ചിലല്ലേ ഇവിടെ നടത്തിയത് . ഇടക്കണ്ണി ലഭിക്കുമെന്ന് പ്രതീക്ഷായിരുന്നു ഫോസിലിനെ ഏകതെളിവായി കണക്കാക്കിയത് അത് ലഭിച്ചില്ല. അതൊടെ അത് തെളിവിന്റെ സ്ഥാനത്ത് നിന്ന് പുറം തള്ളംപ്പെട്ടു. ഈ സത്യം നേതാക്കള്‍ക്ക് മനസ്സിലായി തുറന്നു പറഞ്ഞു. ഇനി അത് സുകുമാരന്‍ സാര്‍ പറഞ്ഞത് പോലെ ഒരു വിശ്വാസമായി അവശേഷിക്കും. അഥവാ മതവിശ്വാസികള്‍ ദൈവം സൃഷ്ടിക്കപ്പെട്ടതാണ് എന്ന് അവരുടെ ദിവ്യഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുമ്പോള്‍ അവരെ എതിര്‍ക്കാന്‍ തങ്ങള്‍ക്കും ഒരു വിശ്വാസം വേണമെന്നുള്ളതിനാല്‍ കുറേ കാലം കൂടി പരിണാസിദ്ധാന്തം കയ്യൊഴിക്കാന്‍ പലരും മടിക്കും.

ഫോസില്‍ തെളിവകളിലൊന്നാണ് എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുതെങ്കില്‍ യുക്തിവാദികള്‍ക്ക് യുക്തിയില്ല എന്നതിനപ്പുറം ഒരു ആശയം പ്രകടിപ്പിക്കാനുമാവില്ല എന്നാണ് അര്‍ഥം. ഒരു പാട് തെളിവുകളില്‍ ഒരു തെളിവ് ആവശ്യമില്ല എന്ന് പറയുന്നത് എന്തിനാണ്.

MUHAMMAD MADATHIL പറഞ്ഞു...

CKLatheef പറഞ്ഞു...

Reaz പറഞ്ഞു...

പരിണാമം തെളിയിക്കാന്‍ ഇത്ര കാലവും ഫോസില്‍ തെളിവായി ഉദ്ധരിച്ചവരും, അതിനായി കള്ള ഫോസ്സിലുകള്‍ നിര്‍മിച്ചവര്‍ക്കും ഇപ്പോള്‍ അതുകൊണ്ട് പരിണാമം തെളിയിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യപെട്ടു. അനുമാനങ്ങള്‍ തെറ്റായപ്പോള്‍ ഉണ്ടാക്കിയ Pilldown man, Nebraska man... അങ്ങിനെ ധാരാളം കള്ള ഫോസിലുകള്‍ യുക്തിവാദികളെ തിരിഞ്ഞു കുത്തും. ഇപ്പോള്‍ വീണ്ടും അനുമാനങ്ങളിലേക്കും വാച്ചകമടിയിലീകും.. അങ്ങിനെ വളയമില്ലാതെ തന്നെ ഇക്കൂട്ടര്‍ കറങ്ങുന്നു !!

Reaz പറഞ്ഞു...

പരിണാമത്തിലൂടെയാണ് ജീവികള്‍ രൂപപ്പെട്ടതെങ്കില്‍ ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. ധാരാളം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല.
ഫോസിലുകള്‍ ഉപയോഗിച് പരിണാമം തെളിയിക്കാന്‍ ശ്രമിച്ചവര്‍, അത് പരാജയപ്പെട്ടപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുന്നത് സ്വാഗതാര്‍ഹമാണ്.

CKLatheef പറഞ്ഞു...

ഇന്നലെ ധാരാളം യുക്തിവാദികള്‍ ഇവിടെ വന്ന് വായിച്ച് പോയിട്ടുണ്ടെന്ന് എനിക്ക് കൌണ്ട് സ്റ്റാറ്റസ് നോക്കിയാല്‍ അറിയാം. അവരില്‍ ഒരാള് പോലും ഫോസിലല്ലാത്ത ഒരു തെളിവെങ്കിലും ഈ വിഷയത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ എന്റെ ഈ പോസ്റ്റിലെ പലകാര്യങ്ങളും അപ്രസക്തമായേനെ. പക്ഷെ അതുണ്ടായില്ല. കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്.

ഇക്കാര്യത്തില്‍ ബ്ലോഗില്‍ അഭിപ്രായം പറയാന്‍ പൊതുവെ യുക്തിവാദികള്‍ മടിക്കുന്നു. കാരണം വ്യക്തം. ഫെയ്സ് ബുക്കില്‍ എന്ത് പറഞ്ഞാലും അതിന് അല്‍പായുസേ ഉണ്ടാവൂ. ഇവിടെ അത് സ്ഥിരമായി കാണാന്‍ കഴിയുന്ന വിധം തുറന്ന് തന്നെ കിടക്കും.

അവിടെ അഭിപ്രായം പറഞ്ഞ സുകുമാരന്‍ സാര്‍ ആദം നബിയെ ദൈവം സൃഷ്ടിച്ചുവെന്നത് പോലെ ഒരു വിശ്വാസം മാത്രമാണ് പരിണാമവാദവും എന്ന് പറയാതെ പറയുകയായിരുന്നു.

മുസ്ലിംകളെ സംബന്ധിച്ച് അവരുടെ സൃഷ്ടിവാദത്തിന് പദാര്‍ഥപരമായ തെളിവുകള്‍ തൊട്ടുകാണിക്കാന്‍ ഇല്ലെങ്കിലും ഓരോ വസ്തുവിലും നിലനില്‍ക്കുന്ന ആസൂത്രണംതന്നെ യുക്തിമാനായ ഒരു സ്രഷ്ടാവിലേക്ക് വെളിച്ചം വീശുകയും യുക്തിയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ ഈ കാണുന്ന അത്ഭുതകരമായ സൃഷ്ടിജാലങ്ങള്‍ കേവലം അന്ധമായ ഉള്‍പരിവര്‍ത്തനത്തിന്റെ ഫലമാണ് എന്ന വാദം പ്രവാചകദര്‍ശനം ബോധ്യമാകാത്തതിനാല്‍ അനിവാര്യമായ ഇരുട്ടില്‍പെട്ടതിന്റെ നിസ്സഹായതയാണ്.

അജ്ഞാതന്‍ പറഞ്ഞു...

ലത്തീഫ്‌, ചില സംശയങ്ങള്‍ക്ക്‌ ദയവായി മറുപടി തരുമല്ലോ...

1. പരിണാമത്തെ അനുകൂലിക്കുന്ന അല്ലെങ്കില്‍ അനുകൂലിക്കുന്നതായി വ്യാഖ്യാനിക്കാവുന്ന ഏതെങ്കിലും ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ടോ?

2. പരിണാമത്തെ എതിര്‍ക്കാവുന്ന ഏതെങ്കിലും ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ടോ?

3. ഖുര്‍ആനിലോ മറ്റു മത ഗ്രന്ഥങ്ങളിലോ പരാമര്‍ശിച്ചിട്ടില്ലാത്ത ദിനോസറുകള്‍ ഒരു കാലത്ത്‌, നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഇതേ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനു കാരണം, പലരും കാലങ്ങളായി കുഴിച്ചെടുത്ത, പല മ്യൂസിയങ്ങളിലും പ്രദര്‍ശനത്തിനു വെച്ചിട്ടുള്ള അവയുടെ ഫോസ്സിലുകളാണ്. താങ്കളും ദിനോസറുകള്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് അംഗീകരിക്കുന്നുണ്ടോ?

4. ദിനോസറുകള്‍ ജീവിച്ചിരുന്ന കാലത്തിനും മുമ്പുള്ള കാലത്ത്‌ ജീവിച്ച ഒറ്റ മനുഷ്യ ഫോസ്സിലെങ്കിലും കണ്ടു കിട്ടിയതായി താങ്കള്‍ക്കറിയാമോ? പരിണാമ സിദ്ധാന്തത്തില്‍ പറയുന്ന ക്രമത്തിന് വിപരീതമായി ആദം നബിയാണ് ആദ്യം ഇവിടെ ഉണ്ടായത്‌ എങ്കില്‍ എല്ലാ കാലത്തും ധാരാളം മനുഷ്യ ഫോസ്സിലുകള്‍ കിട്ടേണ്ടതല്ലേ?

5. ഫോസിലല്ലാത്ത ഒരു തെളിവെങ്കിലും പരിണാമത്തിനു അനുകൂലമായി ഇല്ലെന്ന്‍ ലത്തീഫ് ശരിക്കും വിചാരിച്ചുവോ? comparative physiology, comparative anatomy, geographical distribution തുടങ്ങിയ എല്ലാ തെളിവുകളുടെയും പൂര്‍ണ ലിസ്റ്റ് ഇവിടെ കാണാം: http://en.wikipedia.org/wiki/Evidence_of_common_descent (ഫോസിലുകള്‍ അവയില്‍ ഒന്ന് മാത്രം). ഇക്കണ്ട തെളിവുകള്‍ ഒക്കെ വിശദമായി പരിശോധിച്ചാല്‍ നമ്മുടെയൊക്കെ ഉല്പത്തിക്ക് ഹേതുവായത് പരിണാമം ആകാനല്ലേ കൂടുതല്‍ സാധ്യത?

6. ഖുര്‍ആന്‍ പ്രകാരം ലത്തീഫ് മനസ്സിലാക്കിയ സൃഷ്ടിവാദ സിദ്ധാന്തം ഇവിടെ ഒന്ന് ചെറുതാക്കി പറയാമോ? [അല്ലാഹു കളിമണ്ണ്‍ എടുത്തു കുഴച്ചു ആദമിനെ ഉണ്ടാക്കി. അവന്‍റെ വാരിയെല്ലില്‍ നിന്ന്‍ ഹവ്വയെ ഉണ്ടാക്കി. അവരുടെ സന്തതി പരമ്പരകളിലൂടെ (അതായത്‌ അവരുടെ മക്കള്‍ പരസ്പരം ബന്ധപ്പെട്ടതിലൂടെ) ഈ കാണുന്ന മനുഷ്യ കുലം മുഴുവന്‍ ഉണ്ടായി. മനുഷ്യരുടെ ഉപകാരത്തിന് വേണ്ടി തുടക്കം മുതല്‍ തന്നെ സസ്യങ്ങളേയും ഇപ്പോള്‍ നാം കാണുന്ന മറ്റു ജീവചാലങ്ങളെയും അല്ലാഹു സൃഷ്ടിച്ചു. ദിനോസറുകള്‍ പോലത്തെ ചില ജീവികളൊക്കെ ചത്തൊടുങ്ങി ഇല്ലാതായി. മറ്റുള്ളവയൊക്കെ (മനുഷ്യനടക്കം) ഇപ്പോഴും അന്നുണ്ടാക്കപ്പെട്ട അതേ രൂപത്തില്‍ പെറ്റ് പെരുകിക്കൊണ്ടിരിക്കുന്നു. 450 കോടി (ഭൂമിയുടെ പ്രായം) വര്‍ഷങ്ങള്‍ക്ക് ശേഷവും!] ശരിയാണോ?

അജ്ഞാതന്‍ പറഞ്ഞു...

@Reaz, കൂടുതല്‍ അന്വേഷിച്ചു വായിച്ചു മനസ്സിലാക്കാന്‍ മെനക്കെടാത്തവരും സമയമില്ലാത്തവരും താങ്കളുടെ വാക്കുകള്‍ ശരിയാണെന്ന് തെറ്റിദ്ധരിക്കും.

അതൊഴിവാക്കാനായി ഇതാ: During 1912, the Piltdown man was believed to be the “missing link” between apes and humans by the majority of the scientific community. However, over time the Piltdown man lost its validity, as other discoveries such as Taung Child and Peking Man were found. R.W. Ehrich and G.M. Henderson note, “To those who are not completely disillusioned by the work of their predecessors, the disqualification of the Piltdown skull changes little in the broad evolutionary pattern. The validity of the specimen has always been questioned.”

The hoax is often cited (along with Nebraska Man) by creationists as an example of the dishonesty or credulity of biologists that study human evolution, despite the fact that evolutionary biologists had exposed the hoax themselves.

അജ്ഞാതന്‍ പറഞ്ഞു...

@Reaz, മധ്യരൂപ ഫോസിലുകള്‍ ഒരെണ്ണം പോലും ലഭിക്കുന്നില്ല? ഇങ്ങനെയൊക്കെ അടിച്ചു വിടുന്നതിനു മുമ്പ്‌ വെറുതെ ഒന്ന് ഇന്റര്‍നെറ്റ് സേര്‍ച്ച്‌ നടത്തിക്കൂടെ?

In 1859, when Charles Darwin's On the Origin of Species was first published, the fossil record was poorly known. Darwin described the perceived lack of transitional fossils as "the most obvious and gravest objection which can be urged against my theory", but explained it by relating it to the extreme imperfection of the geological record. Indeed, Archaeopteryx was discovered just two years later, in 1861, and represents a classic transitional form between dinosaurs and birds. Many more transitional fossils have been discovered since then, and there is now considered to be abundant evidence of how all classes ofvertebrates are related, much of it in the form of transitional fossils. Specific examples include humans and other primates, tetrapods and fish, and birds and dinosaurs.

mulet പറഞ്ഞു...

http://www.facebookthemes.info
Thanks for a marvelous posting! I quite enjoyed reading it, you’re a great author.I will make sure to bookmark your blog and may come back very soon. I want to encourage continue your great writing, have a nice day!

V.B.Rajan പറഞ്ഞു...

തങ്കളുടെ ഈ ബ്ലോഗ് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.
പരിണാമ സിദ്ധാന്തം ദൈവത്തിന്റെ നിലനില്പിന് ശക്തമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അപ്പോള്‍ ഇതിനെതിരെ വിശ്വാസികളുടെ എതിര്‍പ്പ് സ്വാഭാവികമാണ്. പരിണാമത്തെ എതിര്‍ക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ശാസ്ത്രലോകമല്ല വിശ്വാസസം‌രക്ഷകരോ അവരുടെ കൂലി എഴുത്തുകാരോ ആണെന്നതാണ് ഇതിന് ഏറ്റവും വലിയ തെളിവ്.

ലത്തീഫിനോട് ഒരു ചോദ്യം. ആഫ്രിക്കന്‍ ഭൂപ്രദേശത്തെ മനുഷ്യര്‍ക്ക് കറുപ്പു നിറവും, യൂറോപ്പ്യന്‍ ഭൂഖണ്ഡത്തില്‍ മനുഷ്യന് വെളുപ്പും, ഏഷ്യയില്‍ ഇരു നിറവും എന്തുകൊണ്ട് ഉണ്ടായി? ഈ ഓരോ ഭൂഖണ്ഡങ്ങളിലും ചെന്ന് ദൈവം പ്രത്യേകം പ്രത്യേകം സൃഷ്ടി നടത്തിയോ? അതോ ജീവിതചുറ്റുപാടുകള്‍ അവന്റെ തൊലിപ്പുറത്ത് വരുത്തിയ മാറ്റമാണോ ഇത്? കാലാവസ്ഥാ വ്യതിയാനങ്ങള്‍ തൊലിപ്പുറത്ത് ഇത്തരം മറ്റങ്ങള്‍ ജീവികളില്‍ വരുത്താമെങ്കില്‍ തീര്‍ച്ചയായും ഇത് ജീവികളില്‍ മറ്റ് പരിണാമങ്ങള്‍ക്കും കാരണമാവും. നീണ്ട കാലയളവില്‍ സംഭവിക്കുന്ന ഇത്തരം ചെറിയ ചെറിയ മാറ്റങ്ങളുടേയാണ് പരിണാമം നടക്കുന്നത്. ഇത് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഏകകോശജീവികളില്‍ പരിണാമം നമ്മുടെ കണ്‍‌മുന്നില്‍ തന്നെ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്ടീരിയയുടെ ഉത്ഭവം. ബഹുകോശജീവികളില്‍ പരിണാമം സംഭവിക്കുന്നെണ്ടെങ്കിലും അത് പ്രത്യക്ഷമാവാന്‍ വളരെ കാലം എടുക്കും. അതുകൊണ്ട് പരിണാമം തെറ്റാണെന്ന വാദം ബാലിശമാണ്. അത് ദൈവം എന്ന മനുഷ്യന്റെ സാങ്കല്പികസൃഷ്ടിയുടെ ആയുസ്സ് കൂട്ടാനുള്ള വൃഥാശ്രമമാണ്.

അജ്ഞാതന്‍ പറഞ്ഞു...

V.B.Rajan പറഞ്ഞു...
<<>

എങ്കില്‍ എന്ത് കൊണ്ട് മനുഷ്യന്‍ പരിണമിച്ചു മറ്റെന്തോ ആയി മാറുന്നില്ല?

<<>>
ഉത്ഭവം, പരിണാമം ഇത് രണ്ടും രണ്ടര്‍ത്ഥം അല്ലെ രാജ?

പിപ്പിലാഥന്‍ പറഞ്ഞു...

ഡോക്ടര്‍ തോമസ്‌ ഐസക്ക് എഴുതിയ ചില പൊള്ളത്തരങ്ങള്‍മെയ് 30 മാതൃഭൂമിയിലെ "രൂപയ്ക്കു സംഭവിക്കുന്നത്‌" എന്ന ഒരു ലേഖനത്തിലെ സംശയമായി കണ്ടാല്‍ മതി .


to see Mathrubhoomi article ‍


click on


http://www.mathrubhumi.com/story.php?id=275403


തോമസ്‌ ഐസക്ക് പറയുന്നു - മുന്‍പ് ഒരു ഡോളര് ഉ ണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യം വരുന്ന ചരക്കു വിദേശത്തു നിന്ന് വാങ്ങാമായിരുന്നു .


ഇപ്പോള്‍ ഇതേ ചരക്കിന്‌ 55 രൂപ നല്‍കണം . അപ്പോള്‍ ഇറക്കുമതി കുറയും .


അതെ സമയം ഒരു ഡോളറുമായി വരുന്ന വിദേശിക്കു നേരത്തെ 21 രൂപയുടെ ചരക്കെ വാങ്ങാമായിരുന്നോള്ളൂ . എന്നലോപ്പോ 55 രൂപയുടെ സാധനം വാങ്ങാം . അതുകൊണ്ട് കയറ്റുമതി കൂടും .എന്നാല്‍ എന്നോക്കെയാനിതെന്നു സഖാവ് മനപൂര്‍വം മറച്ചുപിടിച്ചു. 1990 ലാണ് ഒരു ഡോളറിനു 21 രൂപ . ആദ്യം ഇത് വിശകലനം ചെയ്യാം


അന്ന് ഒരു ഡോളര്‍ ( പതിനെട്ടു രൂപ ) കൊടുത്താല്‍ കേരളത്തില്‍ ആറുപേരുടെ ഉച്ചയൂണോ , നാല്പതു പെരോട്ടായോ, ഒന്‍പതുകുപ്പി ശുദ്ധമായ പശുവിന്‍പാലോ, ആറുപേരുടെ മുടിവേട്ടോ , ഒന്‍പതുപേര്‍ക്ക് ശീതികരിച്ച സിനിമാശാലയില്‍ പ്രവേശനമോ , എറണാകുളത്തുനിന്ന് തിരുവനന്തപുരത്തിനു പോയി തിരിച്ചു വരികയോ, ആര് കിലോ അരിയോ, രണ്ടുകിലോ ഇറച്ചിയോ ,എട്ടുകിലോ മത്തിയോ (ചാള) അറുപത്തിനാല് പരുപ്പുവടയോ കിട്ടുമായിരുന്നു .എന്നാലിന്ന് ഒരു ഡോളര്‍ ( അന്‍പത്തഞ്ച്‌ രൂപ ) കൊടുത്താല്‍ രണ്ടൂണോ ,പതിനൊന്നു പെരോട്ടായോ , നാലുകുപ്പി പാലോ , രണ്ടുപേരുടെ മുടിവേട്ടോ , രണ്ടുപേരുടെ സിനിമയോ , മേനകയില്‍നിന്നും കവിതവരെയുള്ള യാത്രയോ ,രണ്ടുകിലോ അരിയോ , അരക്കിലോ ഇറച്ചിയോ ,ഒരുകിലോ മത്തിയോ നാല് പരിപ്പുവടയോ മറ്റോ കിട്ടിയേക്കാം .


മറിച്ചു അന്ന് 1990 ( പതിനെട്ടു രൂപ ) ഒരു ഡോളര്‍ കൊടുത്താല്‍ അമേരിക്കയില്‍ കിട്ടിയിരുന്ന സാധനങ്ങള്‍ക്ക് ഇപ്പോഴും സാമാന്യമായി ഒന്നര ഡോളറില്‍ കൂടിയിട്ടില്ല . പെട്രോളിന് മൂന്നു രൂപയായി , പാലും റൊട്ടിയും , വെണ്ണയും അതെ നിലയില്‍ നില്‍ക്കുന്നു . വീടുകളുടെ വില കുറഞ്ഞു .( ആന്നു ഇരുപത്തഞ്ചു ആയിരം കൊടുത്താല്‍ കിട്ടിയിരുന്ന വീടിനു ഇന്ന് ഇരുപത്തഞ്ചു ആയിരം കൊടുക്കേണ്ടാ ) അപ്പോള്‍ എന്താണ് സംഭവിച്ചത് ? മത്സരിച്ചു നേതാക്കളും , സര്‍ക്കാരും വ്യക്തികളും അടിച്ചുകൂട്ടുന്ന കള്ളനോട്ടുകളും, കള്ളപ്പണവുമല്ലേ നമ്മുടെ രൂപയുടെ മൂല്യം കെടുത്തിയത് ? രൂപയുടെ മൂല്യം കുറയുന്നതിനെ , സാധാരണക്കാരന് മനസിലാവാതിരിക്കാന്‍ പണപ്പെരുപ്പമെന്ന ഓമനപ്പേരിട്ട് വിളിക്കുന്നു . ചുരുക്കത്തില്‍ വിദേശ ഇന്ത്യക്കാരനെ കൊള്ളയടിക്കാനുള്ള ഒരു തന്ത്രമാണ് സര്‍ക്കാരും , എല്ലാ രാഷ്ട്രീയക്കാരും , കൊള്ളക്കാരും ചേര്‍ന്ന് ഒരുക്കുന്നത് , ഇപ്പോള്‍ വിദേശത്തു അന്നും ഇന്നും ഈ ഒരു ഡോളറിനു കിട്ടുന്ന ചരക്കില്‍ കാര്യമായ കുറവില്ല , എന്നാല്‍ ഈ ഒരു ഡോളര്‍ ഇന്ന് കേരളത്തില്‍ കൊടുത്താല്‍ കിട്ടുന്ന ചരക്കു ആന്നു കിട്ടിയതിനേക്കാള്‍ പത്തിലോന്നായിരിക്കുന്നു . സഹിക്കെണ്ടാതോ വിദേശ മലയാളി .


to see dollar rupee history chart click

http://www.rediff.com/business/slide-show/slide-show-1-rupee-vs-dollar-in-the-last-2-decades/20120518.htm

Black cat പറഞ്ഞു...

പിപ്പിലാഥന്‍ പറഞ്ഞതു വാസ്തവം

CKLatheef പറഞ്ഞു...

പിപ്പിലാഥന്‍ പറഞ്ഞത് വാസ്തവം തന്നെയായിരിക്കാം. പക്ഷെ അതും പരിണാമവാദവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല. തോമസ് ഐസക്ക് ഒരു പരിണാമവാദിയാണ് എന്നതാണോ ? :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review