2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

മോശയെപ്പോലുള്ള പ്രവാചകന്‍ യേശുവോ ?


'ഞങ്ങളുടെ വേദപുസ്തകത്തിന്‍ താങ്കളുടെ പ്രവാചകനേപ്പറ്റി ഒരു സൂചനപോലുമില്ല എന്ന സത്യം നിലനില്‍ക്കെ.. പ്ലീസ്, , ജീവനും ഭക്തിക്കുവേണ്ട സകലവും കുടികൊള്ളുന്ന ഞങ്ങളുടെ സത്യവേദ വേദ പുസ്തകത്തേ വെറുതെ വിടൂ. ഇനിയെങ്കിലും...'  

എന്ന് സജി എന്ന ബ്ലോഗര്‍ പറയുകയും അപേക്ഷിക്കുകയും ചെചെയ്യുമ്പോള്‍ മറ്റൊരു ബ്ലോഗറായ സാജന്‍ ഇങ്ങനെ രേഖപ്പെടുത്തി:

'ആരാണ് ഈ ‘ആ പ്രവാചകന്‍‘ എന്നത് അവരുടെ റിസര്‍ച്ചിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്.
The Prophet is a reference to the “prophet like Moses” of Deut 18:15, by this time an eschatological figure in popular belief. Acts 3:22 identifies Jesus as this prophet.'
ഞാന്‍ പറഞ്ഞു...

'അതെ സാജന്‍ ഇപ്പോള്‍ വ്യക്തമായി വരുന്നു. അതായത് 'ആ പ്രവാചകന്‍ ' ആവര്‍ത്തന പുസ്തകത്തില്‍ പരാമര്‍ശിച്ച മോശയെപ്പോലെയുള്ള പ്രവാചകന്‍ തന്നെ ഇനി മോശയെപ്പോലുള്ള ആ പ്രവാചകന്‍ ആരാണെന്ന് പരിശോധിക്കുകയേ വേണ്ടൂ.'

സാജന്‍ jcb പറഞ്ഞു..

'മുഹമ്മദ് നബിക്ക് മോശയുമായി ഒരു വൈരുദ്ധ്യവും ഇല്ലെങ്കില്‍ അത് അംഗീകരിച്ചല്ലേ പറ്റൂ.'

സാജന്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ചിലര്‍ക്കെങ്കിലും ഇതില്‍ എന്തോ ചില കാര്യമില്ലേ എന്ന് ചിന്തിക്കാന്‍ ഈ അന്വേഷണം സഹായകമാക്കിയേക്കാം. വിഷയത്തിലേക്ക് കടക്കാം.

ആവര്‍ത്തന പുസ്തകം 18:18 ല്‍ പരാമര്‍ശിച്ച പ്രവാചകന്‍ മുഹമ്മദ് നബിയാണെന്ന് മുസ്ലിംകള്‍ കരുതുന്നു. വെറുതെ പറയുകയല്ല. അവിടെ പറഞ്ഞ ലക്ഷണമൊത്ത ഒരു പ്രവാചകന്‍ മുഹമ്മദ് നബി മാത്രമെയുള്ളൂ എന്നാണ് പറയുന്നത്. മറിച്ചുള്ള ഒരു വാദം അത് യേശുവാണ് എന്നതാണ്. ഇനി ഈ പറയുന്നത് യേശുവിനെക്കുറിച്ചാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് 100%വും സമ്മതമാണ്. കാരണം യേശുപ്രവാചകനാണെന്ന് വിശ്വസിക്കുന്ന ഒരേ ഒരു വിഭാഗം ഇന്ന് മുസ്‌ലിംകള്‍ മാത്രമേയുള്ളൂ. ജൂതന്‍മാര്‍ കള്ളവാദിയെന്നും ക്രിസ്ത്യാനികള്‍ ദൈവമെന്നും ദൈവപുത്രനെന്നും മൂന്ന് ആളത്വങ്ങളിലൊന്ന് എന്നുമൊക്കെയാണ് യേശുവിനെ മനസ്സിലാക്കുന്നത്. യേശുവിനെ പ്രവാചകനായി കണ്ടാല്‍ പിന്നെ മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വലിയ വ്യത്യാസങ്ങളിലൊന്ന് അതോടെ തീര്‍ന്നു. അതുകൊണ്ട് ആര്‍ക്കാണ് ആ പറഞ്ഞ വിശേഷണം ചേരുക എന്ന നിഷ്പക്ഷമായ ഒരു ചര്‍ച നടക്കേണ്ടതുണ്ട്.

ആദ്യമായി ആ ഭാഗം മുഴുവനായി ബൈബിളില്‍ നിന്ന് വായിക്കുക.

ആവര്‍ത്തന പുസ്തകം അധ്യായം:18


17. അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി.
18. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

19. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

20. എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

21. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ.


22. ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
യഹോവ മോശയോട് വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ഈ വിശേഷണങ്ങളൊത്ത പ്രവാചകന്‍ ആര് അത് യേശുവിനോട് എത്രത്തോളം യോജിക്കുന്നു. മുഹമ്മദ് നബിയോട് എത്ര യോജിക്കുന്നു നമ്മുക്ക് നോക്കാം.

1. യേശുവിന്റെ ജനനം അസാധാരണമായ രീതിയില്‍ ആയിരുവെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും വിശ്വസിക്കുന്നു. ദൈവത്തിന്റെ അത്ഭുതശക്തിയാല്‍ പിതാവില്ലാതെ മാതാവില്‍ നിന്ന് മാത്രമായി ജനിച്ചതാണ്. അതിനാല്‍ ജനനത്തിന്റെ കാര്യത്തില്‍ മോശയെ പോലെയുള്ളത് യേശുവല്ല മുഹമ്മദാണ്.

2. മോശയും മുഹമ്മദും വിവാഹിതരായിരുന്നു. രണ്ടുപേര്‍ക്കും സന്താനങ്ങളുണ്ടായി കുടുംബജീവിതം നയിച്ചു. യേശു വിവാഹിതനായിരുന്നില്ല.

3. ജീവിത ലക്ഷ്യം നിറവേറ്റി വാര്‍ധക്യത്തിലായിരുന്നു മോശയുടെയും മുഹമ്മദിന്റെയു അന്ത്യം. എന്നാല്‍ വളരെ കുറച്ചുകാലമെ തന്റെ ജനതയോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

4. സ്വന്തം ജനതയാലും സ്വന്തകാരാലും തിരസ്‌കരിക്കപ്പെട്ട പ്രവാചകനായിരുന്നു യേശു (മത്തായി 13:57) യേശുവിന്റെ ശിഷ്യന്‍മാര്‍ പോലും ആപദ്ഘട്ടത്തില്‍ അദ്ദേഹത്തെ വിട്ട് ഓടിപ്പോയി. അതേ സമയം വിശ്വസ്തരായ അനുയായികളാല്‍ സമ്പന്നയാരുന്നു മോശയുടെയും മുഹമ്മദിന്റെയും അവസാന കാലം.

5. മോശയും മുഹമ്മദും അവസാന കാലത്ത് ഒരു ജനസമൂഹത്തിന്റെ നേതാക്കളും ഭരണാധികാരികളുമായിരുന്നു. എന്നാല്‍ യേശുവിന് ന്യായാധിപന്‍മാരുടെ മുമ്പില്‍ നിസ്സഹായനായി സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു

6. മോശയും മുഹമ്മദും കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും അവരെ അവിസ്മരണീയരാക്കുന്നു. ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് നബി കൊണ്ടുവന്നു. എന്നാല്‍ യേശു പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ നടപ്പിലാക്കുകയോ ചെയ്തില്ല. നിയമം പൂര്‍ത്തിയാക്കുക മാത്രമായിരുന്നു അദ്ദേത്തിന്റെ ഉത്തരവാദിത്തം. (മത്തായി 5:17)

ഇനി യേശുവിനാണ് മോശയോട് കൂടുതല്‍ സാമ്യത എന്ന വരുത്തിതീര്‍ക്കാന്‍ പറയുന്ന കാര്യങ്ങള്‍ യേശുവിനല്ല മറ്റേത് ഇസ്രായേല്‍ പ്രവാചകന്‍മാര്‍ക്കും യോജിക്കും.

ഒരിക്കല്‍ കൂടി എന്തുകൊണ്ട് മുസ്‌ലിംകള്‍ ഇതില്‍ വിടാതെ പിന്തുടരുന്നു എന്ന് പറയാം. മോശയും യേശുവും പറഞ്ഞ പ്രവാചകനാണ് മുഹമ്മദ് എന്ന് ഖുര്‍ആന്‍ 7:157 ലും പറഞ്ഞു അതിങ്ങനെ.

'തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി കണ്ട നിരക്ഷര പ്രവാചകനായം ദൈവദൂതനെ പിന്‍പറ്റുന്നവരാണവര്‍ ....'

നാം ഇതുവരെ ചര്‍ചചെയ്തത് നിന്നെ പോലെ എന്ന് പറഞ്ഞതില്‍ മോശയുമായുള്ള മുഹമ്മദിനബിക്കുള്ള സാമ്യതയെക്കുറിച്ചാണ്. ഇനി മറ്റു വിശേഷണങ്ങളിലേക്ക് പോകാം. (തുടരും)

76 അഭിപ്രായ(ങ്ങള്‍):

ചിന്തകന്‍ പറഞ്ഞു...

tracking.....

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

traaaaaacking

ബീമാപള്ളി / Beemapally പറഞ്ഞു...

ചര്‍ച്ച നിരീക്ഷിക്കുന്നു....

മലയാള ബ്ലോഗു ലോകത്ത് യുക്തിവാദികളുടെ പുതിയ വേഷം...ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കൂ.!

യുക്തിവാദികള്‍ ബൈബിളിന്റെ സംരക്ഷകരോ.?

ചിന്തകന്‍ പറഞ്ഞു...

മുഹമ്മദ്‌ നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ്‌ യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന്‌ ക്രൈസ്തവസഭകള്‍ വാദിക്കുന്ന ബര്‍നബാസിന്റെ സുവിശേഷം ചതുര്‍സുവിശേഷങ്ങളേക്കാള്‍ അവലംബാര്‍ഹമായ മാധ്യമമാകുന്നു.

നാ‍ലാംഭാഗം: സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?" ഇവിടെ..

CKLatheef പറഞ്ഞു...

ഇതിനകം അഞ്ച് ബ്ലോഗുകളില്‍ സമാനമായ വിഷയം ചര്‍ച ചെയ്തുകൊണ്ടിരിക്കുന്നു. ചിന്തകനാണ് ഇത്തരമൊരു പോസ്റ്റ് ആദ്യമിട്ടത്. വളരെ സൗഹാര്‍ദ്ദപരമായ ഒരന്വേഷണമായിരുന്നു അത്. മതത്തെ ഒന്നാകെ വിമര്‍ശിക്കുന്നവര്‍ക്ക് ഇതില്‍ പ്രത്യേക കാര്യമൊന്നുമില്ലാത്തതിനാലും മുന്നനുഭവത്താല്‍ അവര്‍ ഇടപെട്ടാല്‍ മതവിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ളതേ ചെയ്യൂ എന്ന തോന്നിയതുകൊണ്ടുമാകാം. അദ്ദേഹം അത് നേരത്തെത്തന്നെ സൂചിപ്പിച്ചു ഏതാനും കമന്റുകള്‍ അദ്ദേഹം ഉദ്ദേശിച്ച പോലെ തന്നെ വന്നു. അപ്പോഴേക്കും കാളിദാസന്‍ കയറി ഇടപെട്ടു. അദ്ദേഹത്തെക്കുറിച്ച് നന്നായറിയുന്നതിനാലും വിഷയത്തെക്കുറിച്ച് മറ്റുപലതും പറഞ്ഞതിനാലും അത് നീക്കം ചെയ്തു. തുടര്‍ന്ന് കാളിദാസന്‍ പോസ്റ്റിട്ട് തന്റെ യഥാര്‍ഥ ശൈലിയില്‍ നിന്ന് മാറി. ബൈബിളിന്റെ പക്ഷത്ത് ചേര്‍ന്ന് തീര്‍ത്തും വിരുദ്ധമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മുസ്‌ലിംകള്‍ അപ്രകാരം ചെയ്യരുതായിരുന്നു. ചെയ്തത് വലിയ തെറ്റായി എന്ന നിലയില്‍. അത് അഭിപ്രായവും പ്രതികരണവുമായി ഇപ്പോള്‍ മുഹമ്മദ് നബിയിലെത്തി നില്‍ക്കുന്നു. അതില്‍ ആര്‍ക്കും പരാതിയില്ലെന്ന് മാത്രമല്ല. എല്ലാ യുക്തിവാദികളും യുക്തിയില്ലാത്തവരും അഹ്ലാദിക്കുന്ന പോലെയാണ്. ഇപ്പോള്‍ മതിയായില്ലേ എന്ന നിലക്ക്. എന്തൊരു കഷ്ടം.

ഇതിവിടെ വിശദീകരിക്കാന്‍ കാരണം. ഈ പോസ്റ്റുകളൊക്കെ ഒന്നിച്ച് വന്നത് വളരെ പ്രീപ്ലാന്‍ഡാണ് എന്ന അനില്‍@ബ്ലോഗിന്റെ അഭിപ്രായം കണ്ടപ്പോഴാണ്.

ഇതില്‍ നിന്ന് എന്ത് മനസ്സിലാക്കണം. ഏതായാലും ഇത് വായിക്കുന്ന നൂറില്‍ 25 പേര്‍ക്കെങ്കിലും ചില നല്ലധാരണകള്‍ ലഭിക്കും എന്ന് കരുതുന്നു. അതുതന്നെയാണ് ഇതിന്റെ സദ്ഫലവും. അതുകൊണ്ട് പുറമെകാണുന്ന ഈ കാറും കോളും എന്നെ അമ്പരപ്പിക്കുന്നില്ല. അത് കൂടുതല്‍ ചെയ്യാന്‍ പ്രോത്സാഹനം നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ. മതതാരതമ്യമോ വേദങ്ങളുടെ താരതമ്യം പോലുമോ ഇവിടെ നടക്കുന്നില്ല അപ്രകാരം നടന്നാലും രണ്ടു സാധ്യതയില്ലേ. ഒരാള്‍ മുസ്ലിമാകാനുള്ള അത്ര സാധ്യത ഒരു മുസ്ലിം ക്രിസ്ത്യാനിയാകാനുമില്ലേ. അല്ലെങ്കില്‍ ഇത്തരം ആശങ്കകളാണോ ഒരു കാര്യം ചര്‍ച ചെയ്യുമ്പോള്‍ നോക്കേണ്ടത്.

വൈകാതെ അടുത്ത പോസ്റ്റ് പ്രതീക്ഷിക്കുക.

കാട്ടിപ്പരുത്തി പറഞ്ഞു...

Very detailed in THE CHOICE of Ahmed Deedat

SAMEER KALANDAN പറഞ്ഞു...

വളരെ നല്ല ലേഖനം. അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു.

CKLatheef പറഞ്ഞു...

ചിന്തകന്‍ ,
ശ്രദ്ധേയന്‍ ,
ബീമാപള്ളി ,
സമീര്‍ കലന്തന്‍,
കാട്ടിപ്പരുത്തി ,
വന്നവര്‍ക്കും അഭിപ്രായം നല്‍കിയവര്‍ക്കും പിന്തുടരുന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

പള്ളിക്കുളം.. പറഞ്ഞു...

സംവാദങ്ങൾ വാദിക്കാനും ജയിക്കാനുമല്ല.. അറിയാനും മനസ്സിലാക്കാനുമാണെന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് എത്ര ശരി.. വികാരത്തിന് അടിപ്പെടാതെ വിചാരാധീനനായി തുടരുക..

Nasiyansan പറഞ്ഞു...

"നിന്റെ ദൈവമായ കര്‍ത്താവു നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്. ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്റെ ദൈവമായ കര്‍ത്താവിനോടു നീ യാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു. അന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു. അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. " (നിയമാവര്‍ത്തനം 18 :15-18)

A jewish prophet would have praised the God of Israel and accepted all the jewish scriptures without changing them. The prophet is Jesus, the Bible often calls Jesus a prophet as well as the Son of God

"യേശു ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്,സ്വദേശത്തുവന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്?ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുïല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്? അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല." (മത്തായി 13 :53 -58)


"അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. "(മത്തായി 21 :10 -11)

"രണ്ടു ദിവസം കഴിഞ്ഞ് അവന്‍ അവിടെനിന്നു ഗലീലിയിലേക്കു പോയി. പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു." (യോഹ 4 :43 -44 )

Nasiyansan പറഞ്ഞു...

Who are Moses' "brethren" in Deuteronomy 18:15-18? When God, addressing the Israelite nation through Moses, says the prophet would arise "from among you" (v. 15), it is clearly Moses' fellow Israelites who are indicated. Nor is this at all an unusual use of the word "brethren." The same word, for example, explicitly signifies a fellow Hebrew in Deuteronomy 15:12 (നിന്റെ ഹെബ്രായസഹോദരനോ സഹോദരിയോ നിനക്കു വില്‍ക്കപ്പെടുകയും നിന്നെ ആറു വര്‍ഷം സേവിക്കുകയും ചെയ് താല്‍, ഏഴാം വര്‍ഷം ആ ആള്‍ക്ക് സ്വാതന്ത്യ്രം നല്‍കണം) Remember, the twelve tribes of Israel were brothers to one another since each was descended from one of the original twelve brethren, the twelve sons of Jacob.

This passage in Deuteronomy is the only one in the Pentateuch which indicates an actual prophetic office in Israel, and it occurs within a passage which warns Israel against adopting the paganism and spiritism of her neighbors (18:9-13 നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ കര്‍ത്താവിനു നിന്ദ്യരാണ്. അവരുടെ ഈ മ്ളേച്ഛപ്രവൃത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന് നിഷ്കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം). It sets standards for judging whether or not someone is a false prophet (18:19-22), for many pagans claimed revelations from their pagan deities.

Divination was rife, and ecstatic utterances, sorcery, dreams and visions were part and parcel of daily religious life. Thus we see in verse 14 that God expressly forbids Israel to listen to these foreign religious leaders. The story of Balaam is an account of one such Arab "prophet" at the time (Num. 22:5ff.) who led the people astray (Num. 31:8, 16; 2 Pet. 2:15; Rev. 2:14). The prophet mentioned in Deuteronomy 18 would not be a foreigner simply because foreign prophets always are portrayed as leading the Israelites into trouble and bringing the judgment of God upon them (e.g. Isa. 2:6).
(see more http://www.catholic.com/thisrock/1992/9204fea1.asp)

CKLatheef പറഞ്ഞു...

@Nasiyansan

ബൈബിളില്‍ പരിശോധിച്ചാലും യേശുവിന്‍ മുഴച്ചു നില്‍ക്കുന്ന വിശേഷണം പ്രവാചകന്‍ എന്നുതന്നെയാണ്. പഴയനിയമത്തിലും ഈ ഏകദൈവത്വവും പ്രവാചകത്വവും തന്നെയാണല്ലോ ചര്‍ചാവിഷയം. പിന്നെ എങ്ങനെയാണ് ഈ പിതാവ് പുത്രന്‍ സങ്കല്‍പം രൂപപ്പെട്ടത്. ഹീബ്രുഭാഷയില്‍ 'ബാര്‍ജീസസ്' അഥവാ 'യേശുവിന്റെ പുത്രന്‍' എന്ന പ്രയോഗമുണ്ട്. യേശുവിന്റെ അനുയായി എന്നാണതിനര്‍ഥം. പിതാവ് എന്ന പദം ദൈവത്തിനും പുത്രന്‍ എന്ന പദം മനുഷ്യനുമായി തിരുവെഴുത്തുകളില്‍ ഉപയോഗിച്ചത് പിന്നീട് തെറ്റിദ്ധരിച്ച് യേശുവിനെ പുത്രനും ദൈവത്തെ പിതാവുമാക്കുകയായിരുന്നില്ലേ സഭ. മിക്കവാറും ഭാഷകളിലൊക്കെ ഈ പുത്രന്‍ പ്രയോഗമുണ്ട്. 'ഇബ്‌നുസബീല്‍' വഴിയുടെ പുത്രന്‍ എന്നാല്‍ വഴിയാത്രക്കാരനാണ്. ഒന്നാം ദിനവൃത്താന്തത്തില്‍ ശലമോന്‍ പ്രവാചകനെക്കുറിച്ച് ഇങ്ങനെ കാണാം 'അവന്‍ എനിക്ക് മകനായും ഞാന്‍ അവന് അപ്പനായും ഇരിക്കും' (2:10) ബൈബില്‍ പഴയനിയമം പരിശോധിച്ചാല്‍ ദൈവത്തിന്റ ഏകത്വത്തെ കുറിക്കുന്ന ഒട്ടേറെ വചനങ്ങള്‍ കാണാം. യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. (ആവര്‍ത്തന പുസ്തകം 4:35) ഇസ്ലാമിലെ പരിശുദ്ധവചനമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റ നേര്‍ക്ക് നേരെയുള്ള അര്‍ഥമാണിത്. യഹോവ ഏകന്‍ തന്നെ (ആവ. 6:4) 'അല്ലാഹു അഹദ്'. ഞാനല്ലാതെ ദൈവമില്ല ആവ. (32:39) 'ലാഇലാഹ ഇല്ലാ അന.' ഇതൊക്കെ ദൈവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ അതേ ദൈവമാണ്. യേശുവിനെക്കുറച്ച ദൈവപുത്രന്‍ എന്നുപയോഗിച്ചതിനേക്കാള്‍ തവണ പ്രവാചകന്‍ എന്ന പ്രയോഗിച്ചിട്ടുണ്ട്. ബൈബിളില്‍ ഒരിടത്തും ത്രിത്വം, ത്രിയേകത്വം എന്ന വാക്കില്ല. അത് സ്ഥാപിക്കാന്‍ മതിയായ തെളിവുമില്ല. എന്നെകണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു തുടങ്ങിയ ആലങ്കാരിക പ്രയോഗങ്ങളെ അപ്രകാരം വ്യാഖ്യാനിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരമാണ് മുസ്ലിംകള്‍ ക്രിസ്തുമതത്തിന്റെ ത്രിയേകത്വത്തിന്റെ ഉല്‍പത്തിയെപ്പറ്റി എത്തിചേരുന്ന നിഗമനം.

സഹോദരന്‍മാരുടെ കാര്യം ഞാന്‍ പറയാന്‍ പോകുന്നതേയുള്ളൂ. താങ്കളുടെ കമന്റുകള്‍ക്ക് നന്ദി.

ചിന്തകന്‍ പറഞ്ഞു...

അതെ, നല്ല ഒരു സംവാദം നടക്കട്ടെ. സംവദിച്ചു എന്ന് വെച്ച് ആകാംശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. മനസ്സുകള്‍ കൂടുതല്‍ അടുക്കുന്നതിനാണതുപകരിക്കേണ്ടത്.

Nasiyansan ന് പ്രത്യേക അഭിനന്ദനം.

ചിന്തകന്‍ പറഞ്ഞു...


ഹബക്കൂക്ക്‌ അധ്യായത്തില്‍ ഇങ്ങനെ കാണാം. വിഭ്രമരാഗത്തില്‍ ഹബക്കൂക്‌ പ്രവാചകന്റെ ഒരു പ്രാര്‍ഥനാ ഗീതം യാഹോവേ, ഞാന്‍ നിന്റെ കേള്‍വികേട്ടു ഭയപ്പെട്ടുപോയി; യാഹോവേ, ആണ്ടുകള്‍ കഴിയും മുമ്പെ അതിനെ നീ വെളിപ്പേടുത്തേണമേ. ക്രോധത്തിങ്കല്‍ കരുണ ഓര്‍ക്കേണമേ. ദൈവം തേമാനില്‍ നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്നു. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു. അവന്റെ സ്തുതിയല്‍ ഭൂമി നിറഞ്ഞിരക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു. കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നും പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. അവന്‍ നിന്ന്‌ ഭൂമിയെ കുലുക്കുന്നു. അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു. പുരാതനഗിരികള്‍ വണങ്ങിവഴങ്ങുന്നു. അവന്‍ പുരാതനപാതകളില്‍ നടക്കുന്നു (ഹബക്കൂക്‌ 3 1-6. )

ചിന്തകന്‍ പറഞ്ഞു...

ഇതില്‍ നിന്നും താഴെ പറയുന്ന സംഗതികള്‍ സതരാം വ്യക്തമാണ്‌

1. ഇതില്‍ ആദ്യഭാഗം ഇസ്രാഈല്യര്‍ പ്രവാചകന്‍മാരെ കൊലപ്പെടുത്തുന്നതില്‍ ക്രുദ്ധനായിരിക്കാനിടയുള്ള ദൈവത്തോട്‌ വീണ്ടും പ്രവാചകനെ അയച്ച്‌ കരുണ കാണിക്കാനുള്ള പ്രാര്‍ഥനയാണ്‌. ഹബക്കൂക്‌ അധ്യായത്തിന്റെ, ഇതിനുമുമ്പുള്ള ഭാഗങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഇസ്രായീലീ സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ആഴം ബോധ്യപ്പെടും. രണ്ടാം ഭാഗം, ഹബക്കൂക്‌ പ്രവാചകന്റെ പ്രാര്‍ഥനക്ക്‌ ഉത്തരമായി ​‍ദൈവം ഏങ്ങനെയാണ്‌ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന്‌ വ്യക്തമാക്കിത്തരുന്നു. മൂന്നാം ഭാഗമാവട്ടെ, വെളിപ്പെടുവാന്‍ പോകുന്ന ദൈവികസഹായം ചരിത്രത്തിലും ലോകത്തിലുമുണ്ടാക്കുന്ന സ്വാധീനത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.

2. ദൈവം എവിടെ നിന്നും വരികയോ എവിടേക്കെങ്കിലും പോവുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ -ദൈവം തേമാനില്‍നിന്നും വരുന്നു-വേന്നതിന്റെ അര്‍ഥം, തേമാനെന്നത്‌ മദീനയെന്ന്‌ മനസ്സിലാക്കുമ്പോള്‍ മദീനയില്‍വെച്ച്‌ ഹിജ്‌റക്കുശേഷം ലഭിച്ച ദൈവികസഹായത്തെ കുറിക്കുന്നു. മദീനയില്‍ നബിക്കും അനുയായികള്‍ക്കും അഭയം കിട്ടുക മാത്രമായരുന്നില്ല. മറിച്ച്‌ ഇസ്ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപനവും തദ്വാരയുള്ള ഇസ്ലാമിന്റെ വ്യാപനവും കൂടി സാധിക്കുകയായാ​‍ിരുന്നു മദീനയിലൂടെ.

ചിന്തകന്‍ പറഞ്ഞു...

3. -പാറാന്‍ പര്‍വതത്തില്‍നിന്നും വരുന്ന വിശുദ്ധ- നെ തിരിച്ചറിയാന്‍ -പാറാന്‍- എന്ന ബിബ്ലിക്കല്‍ സ്ഥലത്തെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലൊക്കേ​‍്‌ ചെയ്യുകയും എന്തുകൊണ്ട്‌ -പര്‍വതത്തില്‍ നിന്ന്- എന്നു ഞാന്‍ പറഞ്ഞു എന്ന്‌ വിശദീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. മുഹമ്മദ്‌ നബിയെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന്‌ ദിവ്യബോധനം ലഭിച്ചതു മക്കയിലെ തിരുവൊളി പര്‍വതത്തിന്റെ മുകളിലുള്ള ഹിറാ ഗുഹയില്‍വെച്ചാണ്‌. രണ്ടാമതായി മക്കയില്‍ നിന്നും മദീനയിലേക്ക്‌ കുടിയേറുമ്പോള്‍ തന്നെ പിന്തുടരുകയായിരുന്ന ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രവാചകന്‍ മുഹമ്മദ്‌ തന്റെ അനുയായി അബൂബക്‌റോടൊപ്പം ഒളിച്ചതും മക്കയിലെ സൗര്‍ പര്‍വതത്തിന്റെ മുകളിലെ ഗുഹയിലായിരുന്നു. അതുകൊണ്ടു തന്നെ -പര്‍വതത്തില്‍ നിന്ന്- എന്ന വിശേഷണം പ്രവാചകന്‍ മുഹമ്മദിന്‌ തികച്ചും യോജിച്ചതത്രെ. മാത്രവുമല്ല, ഉല്‍പത്തി (2120, 21) പ്രകാരം വംശീയമായി അറബികളുടെ പിതാവും പ്രവാചകന്‍ ഇബ്‌റാഹീമിന്‌ ഹാജറയിലുണ്ടായ പുത്രനുമായ ഇസ്മാഈല്‍ ജീവിച്ചതു പാറാന്‍ മരുഭുമിയിലായിരുന്നു. ബൈബിള്‍ പറയുന്നത്‌ കാണുക ദൈവം ബാലനോട്‌ -ഇസ്മാഈലിന്റെ- കൂടെ ഉണ്ടായിരുന്നു. അവന്‍ മരുഭൂമിയിള്‍ പാര്‍ത്തു. മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായിത്തീര്‍ന്നു; അവന്‍ പാറാന്‍ മരുഭൂമിയില്‍ പാര്‍ത്തു. ഉല്‍പത്തി (21 20,21) അറബ്-ഇസ്ലാമിക ചരിത്രമനുസരിച്ച്‌ ഇസ്മാഈലിനെയും ഹാജറയെയും പ്രവാചകന്‍ ഇബ്‌റാഹീം കൊണ്ടാക്കിയ സ്ഥലം മക്കയാണ്‌. - പാറാന്‍- എന്നത്‌ മക്കയാണ്‌ എന്ന്‌ തെളിയിക്കുന്ന അവിതര്‍ക്കിതമായ മറ്റൊരു ബൈബിള്‍വചനം കൂടിയുണ്ട്‌. ഉല്‍പത്തി (21:17-19) വരെയുള്ള സൂക്തങ്ങളില്‍, ഇസ്മാഈലും ഹാജറയും പാറാന്‍ മരുഭൂമിയുടെ വന്യതയില്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ദൈവം അല്‍ഭുതകരമായ രൂപത്തില്‍ ഉണ്ടാക്കിക്കൊടുത്ത സംസം നീരുറവയെക്കുറിച്ച വ്യക്തമായും സൂചിപ്പിക്കുന്നു. ബൈബിള്‍ പറയുന്നത്‌ നോക്കുക ദൈവം ബാലന്റെ ഇസ്മാഈലിന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന്‍ ആകാശത്തുനിന്നും ഹഗാറിനെ വിളിച്ചു അവളോട്‌ ഹാഗാറേ, നിനക്ക്‌ എന്ത്‌? നീ ഭയപ്പെടേണ്ട; ബാലന്‍ ഇരിക്കുന്നേടത്തുനിന്ന്‌ അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്ന്‌ ബാലനെ താങ്ങി എഴുന്നേല്‍പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കുമെന്ന്‌ അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. ഉല്‍പത്തി 2117-19. പാറാന്‍ മരുഭൂമിയിലെ ഈ നീരുറവ -മക്കയിലെ സംസം- ആണെന്നത്‌ നിസ്തര്‍ക്കമത്രെ. അറബ്‌ ചരിത്രമനുസരിച്ചും അങ്ങനെത്തന്നെ. -പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്‍- മക്കാമലമുകളില്‍ നിന്ന്‌ ദിവ്യബോധനം ലഭിക്കുകയും മക്കാ മലമുകളിലൂടെ മദീനയിലേക്ക്‌ കുടിയേറുകയും ചെയ്ത പ്രവാചകന്‍ മുഹമ്മദ്‌ ആണെന്ന്‌ വ്യക്തമായി.

ചിന്തകന്‍ പറഞ്ഞു...

4. പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നുവേന്നതും പ്രവാചകന്‍ മുഹമ്മദിന്റെ കാര്യത്തില്‍ അന്വര്‍ഥമാണ്‌. - മുഹമ്മദ്- എന്ന നാമത്തിന്റെ അര്‍ഥം തന്നെ സ്തുതിക്കപ്പെട്ടവന്‍ എന്നാകുന്നു. ഇന്തോനേഷ്യ മുതല്‍ മൊറോക്കോവരെ വ്യപിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളില്‍ -മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാ- ണെന്ന്‌ ബാങ്കൊലികളിലൂടെ അന്തരീക്ഷത്തില്‍ മ​റ്റൊലി കൊള്ളാതെ ഒരു നിമിഷം ഈ ഭൂമുഖത്ത്‌ കടന്നുപോകുന്നില്ല. ദിവസം അഞ്ചുനേരങ്ങളിലുള്ള നമസ്കാരങ്ങളില്‍ 200 കോടി ജനങ്ങള്‍ പ്രവാചകന്‍ മുഹമ്മദിന്റെ മേല്‍ അനുഗ്രഹം ചൊരിയാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു.
5. പ്രവാചകന്റെ ആഗമനത്തിനു മുമ്പ്‌ ലോകം പൊതുവിലും അറേബ്യ പ്രത്യേകിച്ചും ഘനാന്ധകാരത്തിലായിരുന്നു. തികഞ്ഞ അരാജകത്വവും അധാര്‍മികതയും വൈരവും വിദ്വേഷവും നിറഞ്ഞ ഒരു ലോകത്തും കാലത്തുമായിരുന്നു പ്രവാചകന്റെ ആഗമനമെന്നതിനെ സൂചിപ്പിക്കുന്നു -മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു-വേന്ന സൂക്തം. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു-വേന്നതാകട്ടെ നബിയെ ആദ്യഘട്ടത്തില്‍ എതിര്‍ക്കുകയും വേട്ടയാടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളുകള്‍ തന്നെ പിന്നീട്‌ നബിയുടെ അനുയായാ​‍ികളായി മാറിയ ചരിത്രവസ്തുതയെ സൂചിപ്പിക്കുന്നു. രണ്ടാം ഖലീഫ ഉമര്‍പൊലും നബിയെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട്‌ അദ്ദേഹത്തിന്റെ അനുയായിയായി മാറുകയാണല്ലോ ഉണ്ടായത്‌.
6. അവന്‍ നിന്ന്‌ ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വത പര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതന ഗിരികള്‍ വണങ്ങിവീഴുന്നു എന്നീ വചനങ്ങള്‍ നബിയുടെ ഹിജ്‌റ ചരിത്രത്തിലും മാനവസമുഹത്തിലും ഉണ്ടാക്കുന്ന മാങ്ങളെയും അതിന്റെ ആഴത്തെയും പ്രവചിക്കുന്നതാണ്‌. അതുവരെയുണ്ടായിരുന്ന രാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭൂമിശാസ്ത്രവും കാര്‍ട്ടോഗ്രാഫിയും ഹിജ്‌റ മാറ്റ​‍ിവരക്കുകയുണ്ടായി. ഹിജ്‌റ അറേബ്യയിലും അറേബ്യക്ക്‌ പുറത്തുമുണ്ടായിരുന്ന പലമാതിരി വംശീയവാദങ്ങളെയും ഇല്ലാതാക്കുകയും മുഴുവന്‍ മനുഷ്യരെയും വിശാലമായ മാനവികഭൂമിയില്‍ ഏകീകരിക്കുകയും ചെയ്തു. അറബ്‌ ഇസ്രായീലീ വംശീയതകളും ഔസ്-ഖസ്‌റജ്‌, ഖുറൈശീ തുടങ്ങിയ ഗോത്ര സംസ്കാരങ്ങളും ഇസ്ലാമിന്റെ കുടക്കീഴില്‍ തുടച്ചുമാപ്പെട്ടു. അറബ്-പേര്‍ഷ്യന്‍ ദേശീയവാദങ്ങളൊക്കെ വേരോടെ പിഴുതുമാപ്പെട്ടു. ശാശ്വതപര്‍വതങ്ങളെന്ന്‌ തോന്നിപ്പിച്ചിരുന്ന റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളൊക്കെ ഹിജ്‌റക്കു ശേഷം ഇസ്ലാമിന്റെ മുമ്പില്‍ കൊമ്പും മുഖവും കുത്തിവീണു. മക്ക, മദീന, കയ്‌റോ, അലക്സാണ്ട്രിയ, ദമസ്കസ്‌, ബഗ്ദാദ്‌, ജറൂസലം, ഇസ്തംബൂള്‍ തുടങ്ങിയ നഗരങ്ങളെല്ലാം പ്രവാചകന്‍ മുഹമ്മദിന്റെയും അനുയായികളുടെയും കീഴിലായി. സിന്ധ്‌, നെയില്‍, യൂഫ്രട്ടീസ്‌ തുടങ്ങിയ ഏവും പ്രാക്തനങ്ങളായ നാഗരികതകളുടെയും സംസ്കാരങ്ങളുടെയും കേന്ദ്രങ്ങളെല്ലാം ഹിജ്‌റക്കുശേഷം ഇസ്ലാമിനു അധീനപ്പെട്ടുവേന്നതിനെ സൂചിപ്പക്കുന്നു. -പുരാതന ഗിരികള്‍ വണങ്ങി വീഴുന്നു-വേന്ന സൂക്തം.

sajan jcb പറഞ്ഞു...

ചില പ്രാഥമിക കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ഈ ചര്‍ച്ചയ്ക്ക് നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലാത്തതിനാല്‍.. എന്റെ ആശയങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട്...
http://me4what.blogspot.com/2010/02/blog-post_15.html
(ശ്രദ്ധിക്കുക. അതിന്റെ ശൈലി നോക്കിയാല്‍ മനസ്സിലാകും അതു നിങ്ങള്‍ക്കു വേണ്ടി എഴുതിയതല്ല.)

CKLatheef പറഞ്ഞു...

പ്രിയ സാജന്‍ ,

അഭിപ്രായവും ലിങ്കും നല്‍കിയതിന് നന്ദി. താങ്കളുടെ പോസ്റ്റ് താങ്കളുടെ കൃസ്ത്യന്‍ സുഹൃത്തുകളോടാണ് സംസാരിക്കുന്നത്. അതും നല്ലത്. ഇത്തരം വിശ്വാസങ്ങളൊക്കെ ഒന്ന് പഠിച്ചും ചിന്തിച്ചുമാകാവുന്നതാണ് എന്ന ഒരു നല്ല ഫലമെങ്കിലും അതിനുണ്ടല്ലോ. ഇനി ആരെങ്കിലും താങ്കള്‍ പറയുന്നത് കേട്ട് ഇവിടെ പറയുന്നതെല്ലാം ബൈബിളിന്റെ ദുര്‍വ്യാഖ്യാനമാണെന്നും ബൈബിളില്‍ മുഹമ്മദിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്നും വിശ്വസിച്ച് അവരുടെ വിശ്വാസവുമായി നടക്കുന്നെങ്കില്‍ അര്‍ക്കും അതില്‍ ഒരു അശ്വസ്തതയുമില്ല. അവരുടെ വിശ്വാസം അവരെ രക്ഷിക്കുമെങ്കില്‍ രക്ഷിക്കട്ടെ. അവരുടെ മതസുഹൃത്തുകൂടിയാണെന്നതിനാല്‍ താങ്കള്‍ പറഞ്ഞത് അവര്‍ അംഗീകരിക്കും. ഇനി ആരെങ്കിലും മറുവശം പറയുന്നതും കൂട്ടി ഒന്ന് കേട്ട് കളയാം എന്ന് തീരുമാനിച്ചാല്‍ അവര്‍ അപ്രകാരം ചെയ്‌തോട്ടെ അല്ലേ. അതല്ലേ സഹോദരാ സത്യാന്വേഷണത്തിന്റെ യഥാര്‍ഥവഴി. ഏതായാലും താങ്ങള്‍ക്ക് നന്മനേരുന്നു.

Abdul Ahad പറഞ്ഞു...

@ CKLatheef പറഞ്ഞു...

***
അപ്പോഴേക്കും കാളിദാസന്‍ കയറി ഇടപെട്ടു. അദ്ദേഹത്തെക്കുറിച്ച് നന്നായറിയുന്നതിനാലും വിഷയത്തെക്കുറിച്ച് മറ്റുപലതും പറഞ്ഞതിനാലും അത് നീക്കം ചെയ്തു. തുടര്‍ന്ന് കാളിദാസന്‍ പോസ്റ്റിട്ട് തന്റെ യഥാര്‍ഥ ശൈലിയില്‍ നിന്ന് മാറി. ബൈബിളിന്റെ പക്ഷത്ത് ചേര്‍ന്ന് തീര്‍ത്തും വിരുദ്ധമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മുസ്‌ലിംകള്‍ അപ്രകാരം ചെയ്യരുതായിരുന്നു. ചെയ്തത് വലിയ തെറ്റായി എന്ന നിലയില്‍.
***

യുക്തിവാദി വേഷം കെട്ടി മറ്റുമതങ്ങളെ പുലയാട്ടു പറയുന്ന ഒരു കൃസ്ത്യാനിയാണ് ഈ കാളിദാസനെന്ന അവതാരമെന്ന് മുന്‍പേ എനിക്ക് സംശയം തോന്നിയിട്ടുണ്ട്!

അയാളുടെ ഇപ്പോഴത്തെ ഈ പോസ്റ്റ്, അറിയാതെ പൂച്ച പുറത്തുചാടിയപ്പോള്‍ ഉണ്ടായതാ‍ണ്. ഒരുതരം 'Freudian slip of tongue'!!! ;)

Nasiyansan പറഞ്ഞു...

ബൈബിളില്‍ പരിശോധിച്ചാലും യേശുവിന്‍ മുഴച്ചു നില്‍ക്കുന്ന വിശേഷണം പ്രവാചകന്‍ എന്നുതന്നെയാണ്.

അതായത് ആവര്‍ത്തന പുസ്തകം 18:18 ല്‍ പരാമര്‍ശിച്ച പ്രവാചകന്‍ മുഹമ്മദല്ല ക്രിസ്തു ആണെന്നാണോ ....അധവാ മുഹമ്മദു തന്നെയാണെന്ന് ഉറപ്പിക്കുന്നെങ്കില്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമുണ്ടോ?

sajan jcb പറഞ്ഞു...

ട്രാക്കിങ്...

CKLatheef പറഞ്ഞു...

'അതായത് ആവര്‍ത്തന പുസ്തകം 18:18 ല്‍ പരാമര്‍ശിച്ച പ്രവാചകന്‍ മുഹമ്മദല്ല ക്രിസ്തു ആണെന്നാണോ ....അധവാ മുഹമ്മദു തന്നെയാണെന്ന് ഉറപ്പിക്കുന്നെങ്കില്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അര്‍ത്ഥമുണ്ടോ?'

പ്രിയ Nasiyansan ,

പ്രവാചകനാണ് ക്രിസ്തു എന്ന് പറയുമ്പോഴേക്ക്. അവടെ സൂചിപ്പിച്ചത് യേശുവാണെന്നോ. മുഹമ്മദ് സംശയാതീതനായി പ്രവാചകനാണ് എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നത് കൊണ്ടാണ് 18 18 ലേത് മുഹമ്മദാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നോ അര്‍ഥമാക്കേണ്ടതില്ല. ഇപ്പോള്‍ പറഞ്ഞതും ഇനി പറയാനിരിക്കുന്നതുമായി ഒട്ടേറെ ലക്ഷണങ്ങളാല്‍ ആ പരാമര്‍ശിച്ചത് മുഹമ്മദായിരിക്കാന്‍ നല്ല സാധ്യതയുണ്ട് എന്നിടത്താണ് ഒരു മുസ്ലിമുള്ളത്. മറിച്ചു തെളിവുകളുണ്ടെങ്കില്‍ ഞങ്ങളുടെ ധാരണ തെറ്റായിരുന്നുവെന്ന് ഞങ്ങള്‍ ഉറപ്പിക്കും. അത്രതന്നെ ഇതില്‍ അര്‍ഥമുണ്ടോ എന്ന് ചോദിച്ചാല്‍ അര്‍ഥമുണ്ട്. ഇതേ ചിന്താഗതി ഒരു ക്രിസ്ത്യാനിക്കുമാകാം എന്ന് തോന്നുന്നു. യേശുതന്നെ ആ പറഞ്ഞ പ്രവാചകന്‍ എന്ന ബൈബിളില്‍ ഇല്ലാത്തതുകൊണ്ടാണല്ലോ സഭ അപ്രകാരം വിശദീകരണവും സ്ഥിരീകരണവും നല്‍കിയത്. പക്ഷെ അപ്രകാരം സഭതീരുമാനിക്കുന്ന അന്ന് പ്രവാചകന്‍ മുഹമ്മദ് ആഗതനായിരുന്നില്ല എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്.

Nasiyansan പറഞ്ഞു...

ഞാന്‍ സാജന്റെ പോസ്റ്റ്‌ വായിച്ചത് വൈകിയാണ് ..അതില്‍ അപ്പസ്തോല പ്രവര്ത്തനങ്ങളില്‍ നിന്നുള്ള ഒരു ഭാഗം പറഞത് വായിച്ചു ..സത്യത്തില്‍ ബൈബിളില്‍ അങ്ങനെയൊരു ഭാഗം ഉണ്ട് എന്നറിയില്ലായിരുന്നു ....

" എന്നാല്‍, തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്‍മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി. അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍. നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്ക്കുകയും ചെയ്യും. ആദിമുതല്‍ തന്റെ വിശുദ്ധ പ്രവാചകന്‍മാര്‍വഴി ദൈവം അരുളിച്ചെയ്തതുപോലെ, സകലത്തിന്റെയും പുനഃസ്ഥാപനകാലം വരെ സ്വര്‍ഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം. ആ പ്രവാചകന്റെ വാക്കു കേള്‍ക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്നു പൂര്‍ണമായി വിച്ഛേദിക്കപ്പെടും. സാമുവലും തുടര്‍ന്നുവന്ന പ്രവാചകന്‍മാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്." (Acts 3 :18 -24 )

മുകളില്‍ പറഞ്ഞിരിക്കുന്നത് ബൈബിള്‍ ഭാഗം യേശുവിന്റെ ശിഷ്യനായിരുന്ന പത്രോസിന്റെ പ്രസംഗമാണ് ..പത്രോസ് ജീവിച്ചിരുന്ന കാലഖട്ടം BC1 -AD67 ...ഇതിനും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ്‌ ജെനിച്ചത് ....

CKLatheef പറഞ്ഞു...

പ്രിയ അബ്ദുല്‍ അഹദ്,

ആരെക്കുറിച്ചാണെങ്കിലും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ രൂക്ഷമാക്കാതെ നോക്കുന്നത് നന്നായിരിക്കും . അദ്ദേഹത്തിന്റെ ഈ നിലപാടില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ഒട്ടും മാന്യതയില്ലാതെ ഖുര്‍ആനെ അദ്ദേഹത്തിന് തോന്നിയ പോലെ വ്യാഖ്യാനിക്കുകയും അതിന്റെ യഥാര്‍ഥ ആശയം പറഞ്ഞാല്‍ മതതീവ്രവാദി എന്ന വിളിക്കുയും ചെയ്യുന്ന മാന്യനാണോ ഇപ്പോള്‍ ഇങ്ങനെ സംസാരിക്കുന്നത് എന്ന് അത്ഭുതപ്പെടും. ഇദ്ദേഹം യുക്തിവാദിയാണെന്ന് സ്വയം അവകാശപ്പെട്ടത് ഞാന്‍ കണ്ടിട്ടില്ല. സൗകര്യത്തിന് തന്റെ മതഭൂമികയില്‍ നിന്നുള്ള ഇസ്ലാം വിരോധം യുക്തിവാദികളുടെ ചെലവില്‍ നടത്തിയതാണ് എന്നാണ് ഈ വരികള്‍ വ്യക്തമാക്കുന്നത്.

'പ്രബോധനം നടത്തിയേ അടങ്ങൂ എങ്കില്‍ സ്വന്തം മതത്തിലുള്ളത് പ്രബോധിച്ചല്‍ പോരെ? മറ്റ് മതങ്ങളുടെ പുസ്തകം വിശകലനം ചെയ്തു തന്നെ പ്രബോധിക്കണോ?

മൊഹമ്മദ് പ്രവചകനാണെന്നോ മറ്റെന്തെങ്കിലുമാണെന്നോ ഒക്കെ പറയാന്‍ മുസ്ലിങ്ങള്‍ക്കവകാശമുണ്ടല്ലോ? ആരെങ്കിലും അതിനെ എതിര്‍ത്തോ? അഹമ്മദ് എന്ന പ്രവാചകന്‍ വരുമെന്ന് ഈസ പറഞ്ഞതായി ഇഞ്ചീലില്‍ ഉണ്ട്. അത് പ്രബോധിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടോ. ബൈബിളില്‍ കടന്നു ചെന്ന് അവിടെ എഴുതിയിരിക്കുന്നത് പ്രബോധിക്കുമ്പോഴല്ലേ പ്രശ്നം. മുസ്ലിങ്ങള്‍ എന്തിനതു ചെയ്യുന്നു. സജി പറഞ്ഞ പോലെ കാക്കയുടെ കൂട്ടില്‍ ചെന്ന് കുയില്‍ മുട്ടയിടുന്ന കൌശലം അല്ലേ അത്?'

Nasiyansan പറഞ്ഞു...

യേശുതന്നെ ആ പറഞ്ഞ പ്രവാചകന്‍ എന്ന ബൈബിളില്‍ ഇല്ലാത്തതുകൊണ്ടാണല്ലോ സഭ അപ്രകാരം വിശദീകരണവും സ്ഥിരീകരണവും നല്‍കിയത്.

എന്റെ തൊട്ടു മുകളിലെ പോസ്റ്റില്‍ ബൈബിളില്‍ നിന്നുള്ള ഭാഗമാണ് ഇട്ടിരിക്കുന്നത് ...അപ്പോള്‍ സഭ എന്ത് വിശദീകരണവും സ്ഥിരീകരണവുമാണ് നല്‍കിയത്..

sajan jcb പറഞ്ഞു...

Nasiyansan,

താങ്കള്‍ക്കെങ്കിലും എന്റെ പോസ്റ്റ് ഉപകരിച്ചു എന്നറിയുന്നതില്‍ സന്തോഷം. ആ പോസ്റ്റ് എഴുതുന്നതിനും ഒരു ദിവസം മുമ്പു വരെ എനിക്കും അതു അറിയില്ലായിരുന്നു. ലത്തീഫ് എന്റെ പോസ്റ്റ് മുഴുവനും വായിക്കാനോ ഞാന്‍ പറഞ്ഞ പുസ്തകം പരിശോധിക്കാനോ പോയിട്ടില്ല.

ബൈബിള്‍ ഒരു തവണ പോലും മുഴുവന്‍ വായിച്ചിട്ടില്ലാത്ത (എന്നു ഞാന്‍ വിശ്വസിക്കുന്ന) ലത്തീഫിനു എങ്ങിനെ ഈ ബ്ലോഗ് എഴുതാന്‍ പറ്റി? അതു പോലെ തന്നെ നെറ്റില്‍ തിരഞ്ഞാല്‍ ഇതിന്റെ ബദല്‍ സായിപ്പ് എഴുതി വെച്ചത് കിട്ടും. എനിക്കു പഠിക്കാനും വിശ്വാസത്തില്‍ ഒന്നു കൂടി ഉറയ്ക്കാനും ഇവര്‍ ഒരു നിമിത്തമായി എന്നേ പറയേണ്ടൂ... ചരിത്രവും കുറേ കാണാന്‍ കഴിഞ്ഞു... പിന്നെ ബൈബിളിലെ മുക്കും മൂലയും അദ്ധ്യായവും വാക്യവും സഹിതം പറയാന്‍ കഴിവുള്ള സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ നൂറായിരം ബ്ലോഗുകള്‍ എഴുതാം.

കാളിദാസനും ഈ സായിപ്പിന്റെ ലേഖനങ്ങള്‍ വായിച്ചു കാണണം എന്നു ഞാന്‍ കരുതുന്നു. പറ്റുമെങ്കില്‍ തപ്പി നോക്കൂ... ഈ സുവിശേഷ ഭാഗങ്ങളുടെ നമ്പര്‍ ഉപയോഗിച്ച്... !!!

ഇതിന്റെ മറുപടി ഇവിടെ ഛര്‍ദ്ദിക്കാന്‍ അറിയാണ്ടല്ല. പതുക്കെ ഒരോന്നായി ചര്‍ച്ച ചെയ്യാം എന്നു കരുതി. കാത്തിരിക്കുന്നു.. അര്‍ദ്ധ സഹോദരന്‍ ആണോ അല്ലയോ എന്ന്... ഇതിനു മറുപടിയും മിടുക്കന്‍ മുസ്ലീമുകള്‍ എഴുതി വച്ചിട്ടുണ്ട് കേട്ടോ... ആവശ്യക്കാര്‍ തപ്പിയെടുക്കട്ടേ. ചര്‍ച്ചയ്ക്ക് രണ്ടു കൂട്ടര്‍ക്കും ഗുണം വേണമല്ലോ. ഈ ചര്‍ച്ചകളെല്ലാം ഒരു ആവര്‍ത്തനങ്ങള്‍ മാത്രം. മലയാളത്തില്‍ ബ്ലോഗ് വന്നിട്ട് ഒരു അഞ്ചുകൊല്ലമല്ലേ ആയുള്ളൂ. ഇംഗ്ലീഷില്‍ കിട്ടും ഇതിന്റെ മുന്‍‌കാല ആവര്‍ത്തനങ്ങള്‍. ഒരു സമയം പോക്കായിട്ടേ എനിക്കു ഇതിപ്പോള്‍ തോന്നുന്നുള്ളൂ.

CKLatheef പറഞ്ഞു...

'മുകളില്‍ പറഞ്ഞിരിക്കുന്നത് ബൈബിള്‍ ഭാഗം യേശുവിന്റെ ശിഷ്യനായിരുന്ന പത്രോസിന്റെ പ്രസംഗമാണ് ..പത്രോസ് ജീവിച്ചിരുന്ന കാലഖട്ടം BC1 -AD67 ...ഇതിനും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ്‌ ജെനിച്ചത് ....'

ഇത്തരം കാര്യങ്ങള്‍ പങ്ക് വെക്കപ്പെടണം എന്നുതന്നെയാണാഗ്രഹിച്ചത്. ഇവിടെ വെച്ച് കാര്യം തീരുമാനിക്കുന്നവര്‍ക്ക് അതാകാം. അതല്ല കൂടുതല്‍ മുന്നോട്ട് പോകണം എന്നുദ്ദേശിക്കുന്നവര്‍ക്ക് അതുമാകാം. സൂത്രത്തില്‍ എന്തെങ്കിലും സ്ഥാപിച്ചെടുക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ വിശ്വാസത്തെ അവമതിക്കണമെന്നോ അത് തെറ്റാണെന്നോ ഞാനിവിടെ വിധിയെഴുതുന്നുമില്ല.

sajan jcb പറഞ്ഞു...

ഒരു മാതിരി ദൂരം പോയാല്‍ ഒന്നുങ്കില്‍ ഒരു കൂട്ടര്‍ മിണ്ടാതാകും അല്ലെങ്കില്‍ തന്തയ്ക്കു വിളി. രണ്ടു കൂട്ടരില്‍ ആരുമാകാം ഈ കൂട്ടര്‍... അവതരണ ശൈലി പോലെയിരിക്കും. അദ്യം ആരുടെ ക്ഷമ പോകുന്നു എന്നു ആശ്രയിച്ചിരിക്കും ഇതെല്ലാം. ചിന്തകന്‍ പറയുന്നപോലെ സമാധാന പരമായി മുന്നോട്ടു പോകാന്‍ കഴിയുമോ എന്നു നോക്കട്ടേ.

ഇനി ഇതേ `ചര്‍ച്ച` ഒരു ഒന്നര കൊല്ലത്തിനു ശേഷം ഇതേ മലയാള ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അന്നു കളിക്കാരില്‍ വ്യത്യാസം ഉണ്ടായിരിക്കാം. ഒരു പക്ഷേ ഇതില്‍ പങ്കെടുക്കുന്നവരൊക്കെ ഒന്നും മിണ്ടാതെ മാറിയിരുന്നു കളികാണും...ഊറിചിരിക്കും! ഈ ചര്‍ച്ചയുടെ മുന്‍ പതിപ്പുകള്‍ വായിച്ച ശേഷം ഇന്നലെ മുഴുവന്‍ ഞാന്‍ മാറിയിരുന്നു കളി കണ്ടു നോക്കുകയായിരുന്നു. കൊള്ളാം ..രസമുണ്ട്.

CKLatheef പറഞ്ഞു...

'ഇതിന്റെ മറുപടി ഇവിടെ ഛര്‍ദ്ദിക്കാന്‍ അറിയാണ്ടല്ല. പതുക്കെ ഒരോന്നായി ചര്‍ച്ച ചെയ്യാം എന്നു കരുതി. കാത്തിരിക്കുന്നു.. അര്‍ദ്ധ സഹോദരന്‍ ആണോ അല്ലയോ എന്ന്... ഇതിനു മറുപടിയും മിടുക്കന്‍ മുസ്ലീമുകള്‍ എഴുതി വച്ചിട്ടുണ്ട് കേട്ടോ... ആവശ്യക്കാര്‍ തപ്പിയെടുക്കട്ടേ. ചര്‍ച്ചയ്ക്ക് രണ്ടു കൂട്ടര്‍ക്കും ഗുണം വേണമല്ലോ.'

അതേ സാജന്‍, ഈ ക്ഷമ സ്വാഗതാര്‍ഹം. കണ്ണടച്ചാല്‍ ഇരുട്ടാവില്ല. ഇതിലൂടെ ബൈബിളിന്റെ മഹത്വം ചില മുസ്ലിംകളെങ്കിലും മനസ്സിലാക്കാന്‍ ഇടനല്‍കുമെങ്കില്‍ അതും നല്ലകാര്യമല്ലേ. ചുരുക്കത്തില്‍ മുസ്‌ലിംകള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടെന്നെങ്കിലും ശാന്തമായി കാത്തിരുന്നാന്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാമല്ലോ. അല്ലാതെ ചിലര്‍ ഇവിടെ ഹാലിളകുന്നത് കണ്ടാല്‍ തോന്നും ലോകം അവസാനിക്കാന്‍ പോകുകയാണെന്ന്.

CKLatheef പറഞ്ഞു...

'ഇനി ഇതേ `ചര്‍ച്ച` ഒരു ഒന്നര കൊല്ലത്തിനു ശേഷം ഇതേ മലയാള ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അന്നു കളിക്കാരില്‍ വ്യത്യാസം ഉണ്ടായിരിക്കാം. ഒരു പക്ഷേ ഇതില്‍ പങ്കെടുക്കുന്നവരൊക്കെ ഒന്നും മിണ്ടാതെ മാറിയിരുന്നു കളികാണും...ഊറിചിരിക്കും! ഈ ചര്‍ച്ചയുടെ മുന്‍ പതിപ്പുകള്‍ വായിച്ച ശേഷം ഇന്നലെ മുഴുവന്‍ ഞാന്‍ മാറിയിരുന്നു കളി കണ്ടു നോക്കുകയായിരുന്നു. കൊള്ളാം ..രസമുണ്ട്.'

ഈ നര്‍മബോധമുണ്ടെങ്കില്‍ ഒരു തെറിവിളിയും വരില്ല സാജന്‍ അതിനാല്‍ മിനിമം നമ്മുക്ക് ഊറിച്ചിരിക്കാനെങ്കിലും ശ്രമിക്കാം.എനിക്ക് സമാധാനമായി അടുത്ത തെറി നിങ്ങളില്‍ നിന്ന് വരുമോ എന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. അതുണ്ടാവില്ലെന്നുറപ്പായി.

ഇതിന്റെ രണ്ടാഭാഗം പുതിയ പോസ്റ്റില്‍.

മോശയെപ്പോലെയുള്ള പ്രവാചകന്‍ ആര്?

പിന്നെ സാജന്‍ ഒരു സ്വകാര്യം പറയാം. ഖുര്‍ആന്‍ മുഴുവന്‍ വ്യാഖ്യാന സഹിതം വായിക്കുന്നവരെ ഇസ്‌ലാമിനെക്കുറിച്ച് പോസ്റ്റിടാവൂ. ബൈബിള്‍, ക്യാപിറ്റലിസം, വേദങ്ങള്‍ തുടങ്ങിയവക്കൊക്കെ അപ്രകാരം ഒരു നിബന്ധനവെച്ചാല്‍ നല്ലതുതന്നെ അത് ഈ ജന്‍മം നടക്കുമെന്ന് തോന്നുന്നില്ല.പാതിരിമാരും മൗലവിമാരുമൊക്കെ കൂനിക്കൂടിയിരുന്ന് ടൈപ്പ് ചെയ്ത് പോസ്റ്റാക്കും എന്ന് കരുതുന്നുണ്ടോ.
അതൊക്കെ ഇപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് പലര്‍ക്കും തോന്നുന്നത്. താങ്കള്‍ സൂചിപ്പിച്ച വിധം എല്ലാം പറഞ്ഞുകഴിഞ്ഞിട്ട്. അതിനാല്‍ ഇങ്ങനെയൊക്കെ പോകാനെ കഴിയൂ.അഞ്ച് വര്‍ഷം കൊണ്ടുണ്ടായ മാറ്റം ഒരു പക്ഷെ തെറിപറയാന്‍ കുറേകൂടി പദങ്ങള്‍ ലഭിച്ചു എന്നതാവും.

Naughtybutnice പറഞ്ഞു...

എന്തായാലും ഇത്രയും എഴുതിയത് അല്ലെ ഇതും കൂടെ ഇവിടെ കിടക്കട്ടെ

http://www.enerspace.com/moses.htm

http://www.kingmessiahproject.com/is_Jesus_prophet_like_moses.html

http://www.apologia.50megs.com/Moses%20and%20Jesus.html

CKLatheef പറഞ്ഞു...

@Naughtybutnice

വിഷയവുമായി ബന്ധപ്പെട്ട ലിങ്ക് നല്‍കിയതിന് നന്ദി.

പോസ്റ്റിനെ അനുകൂലിച്ചും കിടക്കട്ടെ

ഒന്ന്

രണ്ട്

താങ്കള്‍ നല്‍കിയ ലിങ്കില്‍ മുഹമ്മദ് നബി അത്ഭുതങ്ങളൊന്നും കാണിച്ചില്ല് മോശയും യേശുവും അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട് അതിനാല്‍ രണ്ടുപേരും ഒരേ പോലെ മുഹമ്മദ് അക്കാര്യത്തില്‍ ഭിന്നന്‍ എന്ന് കണ്ടു. അതേ കൂറിച്ച് ഒരു വാക്ക് ആ പറഞ്ഞത് പൂര്‍ണമായും ശരിയല്ല. പക്ഷെ ഏത് സമയവും പ്രവാചകന്റെ പിന്നാലെ കൂടി അത്ഭുതങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുക പലനിഷേധികളുടെയും സ്വഭാവമായിരുന്നു. അതിന് മറുപടിയായിയാണ് ഖുര്‍ആന്‍ അപ്രകാരം പറഞ്ഞത്. എന്നാല്‍ പ്രവാചകന്റെ ജീവിതത്തില്‍ അമാനുഷികമായ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍ അത് കാണിച്ച് ആളുകളെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുക പ്രവാചകന്റെ പ്രബോധന ശൈലിയായിരുന്നില്ല എന്നുമാത്രം.

sajan jcb പറഞ്ഞു...

Naughtybutnice, താങ്കള്‍ എന്റെ രസം കെടുത്തി. അതുകൊണ്ട് ഇതിനുള്ള മറുപടി ഒരു പോസ്റ്റായി എഴുതിയിട്ടുണ്ട്.

ലത്തീഫ്,
താങ്കളുടെ വാദഗതിയ്ക്കുള്ള മറുപടി.
http://me4what.blogspot.com/2010/02/blog-post_16.html

താങ്കള്‍ക്ക് തുടര്‍ന്നു ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുനുവെങ്കില്‍ മിനിമം ചെയ്യേണ്ട കാര്യങ്ങള്‍ ഉണ്ട്.

ഒന്നാമതായി മുഹമ്മദ് നബി മോശയുടെ അര്‍ദ്ധ സഹോദരനാണോ അല്ലയോ എന്ന് വ്യക്തമാക്കണം. താങ്കള്‍ക്കു വിശകലനം ചെയ്യാം വിവരിക്കാം മറിച്ച് തെളിയിക്കാം.

രണ്ട്. എന്റെ ഈ (http://me4what.blogspot.com/2010/02/blog-post_15.html) പോസ്റ്റിനുള്ള മറുപടി ഉണ്ടെങ്കില്‍ തരണം

മൂന്ന്. അത്ഭുതങ്ങളുടെ ലിങ്ക് ഞാന്‍ കണ്ടു. താങ്കളും വായിച്ചു കാണും എന്നു കരുതുന്നു. അത് മലയാളത്തില്‍ വിവരിച്ച് ചര്‍ച്ചയ്ക്കു വെയ്ക്കണം. നബി ചെയ്ത അത്ഭുതങ്ങളെ കുറിച്ചറിയാന്‍ എനിക്കു വളരെ താത്പര്യമുണ്ട്. വിശ്വാസം തോന്നിയാല്‍ എന്റെ അഭിപ്രായം എന്റെ പോസ്റ്റില്‍ നിന്ന് മാറ്റാം.

താങ്കളുടെ അടുത്ത പോസ്റ്റ് മുകളില്‍ പറഞ്ഞ ഏതേങ്കിലും ആകും എന്ന് കരുതുന്നു.

sajan jcb പറഞ്ഞു...

BROTHERS OF THE ISRAELITES.....to start off with, JESUS HIMSELF WAS AN ISRAELITE, NOT OF THE BROTHERS OF THE ISRAELITES

താങ്കള്‍ തന്ന ലിങ്കില്‍ ഉള്ളതാണ്. ഈ വാദം നിങ്ങളുടെ പോസ്റ്റില്‍ എവിടേയും കണ്ടില്ല. എന്തേ വിട്ടത്? ദഹിക്കുന്നില്ല അല്ലേ. സ്വയം വിശ്വസിപ്പിക്കാന്‍ കൊള്ളാം. മറ്റുള്ളവരെ കാണിക്കാന്‍ കൊള്ളില്ല എന്ന് മനസ്സിലായില്ല അല്ലേ

ഈ വാക്കുകള്‍ പ്രകാരം ഒരു ഇന്ത്യക്കരനും എന്റെ സഹോദരന്‍ ആവില്ല. വല്ല ശ്രീലങ്കക്കാരേയോ മറ്റോ കിട്ടുമോ എന്നു നോക്കണം സഹോദരനായിട്ട്. വാക്കുകള്‍ വളച്ചോടിക്കണമെങ്കില്‍ ഇതു തന്നെ ഉദ്ദാഹരണം. BROTHERS OF THE ISRAELITES എന്നു പറഞ്ഞാല്‍ ഇസ്രായേല്‍ക്കാരന് സഹോദരനാകാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്ന്!!! പിന്നെ ഇസ്രായേല്‍ക്കാര്‍ ഇസ്രായേല്‍ക്കാരുടെ ആരാകും ? അളിയനോ? ചിറ്റപ്പനോ?

വിശ്വാസകാര്യമാണെന്ന് കരുതി കണ്ടതും കേട്ടതുമൊക്കെ വിഴുങ്ങരുത്.
(ഇതു പറയാനാ വന്നത്.. പെട്ടന്ന് പ്രസദ്ധീകരിച്ചു പോയി)

CKLatheef പറഞ്ഞു...

പ്രിയ സാജന്‍ ,

ഒരു കാര്യം ഓര്‍ക്കുക. ബ്ലോഗില്‍ നിന്ന് ഞാനോ മറ്റാരെങ്കിലോ നല്‍കുന്ന വെബ്‌സൈറ്റിലേക്കുള്ള ലിങ്കില്‍ കാണുന്ന പരാമര്‍ശങ്ങള്‍ക്കും വാദങ്ങള്‍ക്കും മറുപടി നല്‍കുക പ്രായോഗികമല്ല. അത്യാവശ്യം കാര്യങ്ങള്‍ ഞാന്‍ തന്നെ പറയുന്നുണ്ടല്ലോ. അവയെക്കുറിച്ച് വിശദീകരണം തേടുക. പക്ഷേ അതൊരുതരം യുക്തിവാദി ശൈലിയിലായാല്‍ (യുക്തിയുടെ ശൈലി എന്നല്ല ഉദ്ദേശിച്ചത്) താങ്കളെ അവഗണിക്കുക മാത്രമാകും പിന്നെ ചെയ്യാനുള്ളത്. 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന് പറയുമ്പോള്‍ 'എന്റെ എന്നല്ല നമ്മുടെ എന്ന് പറ നീ ഇത്ര സ്വാര്‍ഥനാണോ. ഇതാണ് തീവ്രവാദം നീ തീവ്രവാദി തന്നെ' എന്ന് പറയുന്ന ആ ശൈലി 'ഇവിടെ എത്താന്‍ വൈകി. എന്ന പറഞ്ഞ് വിനയം കൊണ്ട ആ പോസ്റ്റില്‍ നിന്ന് കിട്ടിയതാണോ. പ്രിയ സാജന്‍ അവിടെ നടന്നത് വിഷയസംബന്ധമായ സംവാദമല്ല. കമന്റുകള്‍ ആദ്യം മുതല്‍ വായിച്ചുനോക്കുക. തന്റെ മതത്തെ വിമര്‍ശിക്കുന്നതിലുള്ള അസഹിഷ്ണുത പ്രകടിപ്പിക്കാനും അത് നടത്തുന്നവരെ കൈകാര്യം ചെയ്യാനുമുള്ള ശ്രമം മാത്രമാണ്.ചില ബ്ലോഗര്‍മാര്‍ തലയില്‍ മുണ്ടിട്ടും മുഖം മൂടിയും വന്ന് മുഹമ്മദ് മോശയെപ്പോലെയല്ല എന്ന് സ്ഥാപിച്ചേ. എല്ലാവരെയും ദാസന്‍ മുട്ടുകുത്തിച്ചേ എന്ന് വിളിച്ചപ്പോള്‍ വല്ലാതെ ഹരം തോന്നി അല്ലേ. എതായാലും ആ ശൈലി ഇവിടെ വേണ്ട.


ഇസ്രായേല്യരുടെ സഹോദരന്‍മാര്‍ എന്നല്ല അവിടെ പറഞ്ഞത് അവരുടെ സഹോദന്‍മാര്‍ എന്നാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ആ വിശദീകരണം. അത് കണ്ടിട്ട് ഒരു ഇന്ത്യക്കാരനും എന്റെ സഹോദരന്‍ ആവില്ല എന്നൊക്കെ പറയുന്നത് എത്രമാത്രം താങ്കള്‍ ഈ വിഷയത്തില്‍ ചര്‍ച ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. അതിനാല്‍ താങ്കള്‍ ഇവിടെ കിടന്ന് ചോദിച്ചത് തന്നെ വീണ്ടും ചോദിച്ച് സമയം കളയാതെ ഇന്നലെ നല്‍കിയ പോസ്റ്റില്‍ വല്ലതും വിഷയ സംബന്ധമായി പറയാനുണ്ടെങ്കില്‍ പറയുക. അല്ലെങ്കില്‍ താങ്കള്‍ നേരത്തെ സൂചിപ്പിച്ച പോലെ വീക്ഷിക്കുക.

sajan jcb പറഞ്ഞു...

1. മോശയുടെ ജനനവും മുഹമ്മദിന്റെ ജനനവും സാധാരണ പ്രസവം വഴിയായിരുന്നു. യേശുവിന്റേത് അസാധാരണവും. (ശരിയാണ്... അതുകൊണ്ട് കൂടിയാണല്ലോ യേശു ആദ്യം മുതല്‍ക്കേ ഉള്ളവനാണെന്നും ദൈവമാണെന്നും പറയുന്നത്. അതിവിടുത്തെ വിഷയമല്ല) ഇനി ഒന്നു കൂടി ശ്രദ്ധിച്ചു നോക്കിയാല്‍ മോശയുടെ ജനനത്തിലും യേശുവിന്റെ ജനനത്തിലും ഒരു സാദൃശ്യം കാണുവാന്‍ സാധിക്കും. യേശുവിന്റേ ജനനത്തോടു കൂടി ഹേറോദോസ് 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വധിക്കാന്‍ ഉത്തരവിടുന്നു. അതിനാല്‍ യേശുവിനു പാലായനം ചെയ്തേണ്ടി വരുന്നു. മോശ ആ കുടുംബത്തിലെ ആദ്യജാതനാണ്. ആദ്യജാതന്മാരെ കൊന്നൊടുക്കാനായിരുന്നു ഫറവോന്റെ കല്പന. അതിനാല്‍ മോശയുടെ അമ്മയുടെ ബുദ്ധികാരണം മോശയ്ക്ക് വീട്ടില്‍ നിന്ന് രക്ഷപ്പെടേണ്ടതായി വരുന്നു. ഒടുക്കം അതേ ഫറവോയുടെ മകളുടെ കൂടെ മോശ വളരുന്നു. നബിയ്ക്ക് രാഷ്ട്രീയ കാരണങ്ങളാല്‍ നാടു വിടേണ്ടി വരുന്നില്ല. അച്ഛനും അമ്മയും മരിച്ചകാരണം ബന്ധുവിന്റെ ഒപ്പം വളരുന്നു. ആര്‍ക്ക് ആരോട് സാദൃശ്യം തോന്നുന്നു?

2. മോശയും മുഹമ്മദും വിവാഹിതരായിരുന്നു. രണ്ടുപേര്‍ക്കും സന്താനങ്ങളുണ്ടായി കുടുംബജീവിതം നയിച്ചു. യേശു വിവാഹിതനായിരുന്നില്ല.
രണ്ടു പ്രവാചകന്മാരെ പറ്റി താരതമ്യ പഠനം നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബകാര്യമാണോ മാനദണ്ഡം? എന്നാലും ഇരിക്കട്ടേ. നോക്കാം യേശു വിവാഹം കഴിച്ചിട്ടില്ല. മോശ ഒന്നു കഴിച്ചു. മുഹമ്മദ് നബി പന്ത്രണ്ടും. കണക്കിന്റെ കാര്യത്തിലെങ്കിലും മോശ യേശുവിന്റെ അടുത്തു നില്‍ക്കും (സ്കോര്‍ 1-0) നബിയുമായി (1-12) ന്റെ വ്യത്യാസം.

3. ജീവിത ലക്ഷ്യം നിറവേറ്റി വാര്‍ധക്യത്തിലായിരുന്നു മോശയുടെയും മുഹമ്മദിന്റെയു അന്ത്യം. എന്നാല്‍ വളരെ കുറച്ചുകാലമെ യേശു തന്റെ ജനതയോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

എന്തിനിപ്പോള്‍ അധികം കാലം ജീവിച്ചിരുന്നിട്ട്. യേശുവും തന്റെ ജീവിത ലക്ഷ്യവും നിറവേറ്റി തന്നെയാണ് മരിച്ചത്. അതു പൂര്‍ത്തികരിക്കാന്‍ ഉയിര്‍ക്കുകയും ചെയ്തു. ഇതില്‍ പരം എന്തു വേണം.

4. സ്വന്തം ജനതയാലും സ്വന്തകാരാലും തിരസ്‌കരിക്കപ്പെട്ട പ്രവാചകനായിരുന്നു യേശു (മത്തായി 13:57) യേശുവിന്റെ ശിഷ്യന്‍മാര്‍ പോലും ആപദ്ഘട്ടത്തില്‍ അദ്ദേഹത്തെ വിട്ട് ഓടിപ്പോയി. അതേ സമയം വിശ്വസ്തരായ അനുയായികളാല്‍ സമ്പന്നയാരുന്നു മോശയുടെയും മുഹമ്മദിന്റെയും അവസാന കാലം.

മോശയുടേത് ആയിരുന്നോ എന്നു സംശയമുണ്ട്... ഈ മരുഭൂമിയില്‍ അലയാനായിരുന്നോ ഇവന്‍ നമ്മെ ഈജിപ്തില്‍ നിന്ന് കൊണ്ട് വന്നത് എന്ന് അവര്‍ മുറുമുറുത്തിരുന്നു. (എങ്ങിനെ പറയാതിരിക്കും 40 കൊല്ലം; ഒരു പുരുഷായുസ്സിന്റെ പകുതി മുഴുവന്‍ മരുഭൂമിയില്‍). മോശയെ ധിക്കരിച്ച് അവര്‍ ഒരു കാളയുടെ പ്രതിമയുണ്ടാക്കി അതിനെ ആരാധിച്ചിരുന്നു. എത്ര വിശ്വസ്തമായ ജനത. മുഹമ്മദ് നബിയൊക്കെ ഭാഗ്യവാന്‍... ചുറ്റും വിശ്വസ്തര്‍.

sajan jcb പറഞ്ഞു...

5. മോശയും മുഹമ്മദും അവസാന കാലത്ത് ഒരു ജനസമൂഹത്തിന്റെ നേതാക്കളും ഭരണാധികാരികളുമായിരുന്നു. എന്നാല്‍ യേശുവിന് ന്യായാധിപന്‍മാരുടെ മുമ്പില്‍ നിസ്സഹായനായി സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു.

യേശു ഒരു നേതാവായിരുന്നു. (അയ്യായിരം പേരെങ്കിലും മിനിമം യേശുവിനെ ശ്രവിക്കാന്‍ ഒന്നിച്ചു വന്നിട്ടുണ്ട്. ഓശാന ഞായര്‍ ഒരു വന്‍ സ്വീകരണവും ജനം കൊടുത്തിരുന്നു) പക്ഷേ ഭരണാധികാരി ആയിരുന്നില്ല. സമ്മതിച്ചു. മോശയും നേതാവായിരുന്നു. പക്ഷേ ഭരണാധികാരി ആയിരുന്നില്ല. ഭരിക്കാന്‍ ഒരു തുണ്ടു ഭൂമി പോലും ഉണ്ടായിരുന്നില്ല. അലയുന്ന ജനത്തേയായിരുന്നു മോശ നയിച്ചിരുന്നത്.

6. മോശയും മുഹമ്മദും കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും അവരെ അവിസ്മരണീയരാക്കുന്നു. ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് നബി കൊണ്ടുവന്നു. എന്നാല്‍ യേശു പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ നടപ്പിലാക്കുകയോ ചെയ്തില്ല. നിയമം പൂര്‍ത്തിയാക്കുക മാത്രമായിരുന്നു അദ്ദേത്തിന്റെ ഉത്തരവാദിത്തം.

ഇതാണിതിലെ ഏറ്റവും തമാശ നിറഞ്ഞ വാദം. പുതിയതൊന്നും പഠിപ്പിച്ചില്ലെന്ന് !
1.ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ചതാര്‍?
2. ഒരു കരണത്തടിക്കുന്നവനോട് മറ്റേ കരണം കൂടി കാണിക്കാന്‍ പറഞ്ഞത് ആരായിരുന്നു?
3. തന്നെ പോലെ തന്റെ അയല്‍ക്കാരെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് ആരായിരുന്നു?
ഇതില്‍ പുതുമ തോന്നാത്തവരെ സമ്മതിക്കണം. ഈ നിയമങ്ങള്‍ കൊണ്ട് വന്ന കാരണം യേശു വിസ്മൃതിയില്‍ ആയോ?

sajan jcb പറഞ്ഞു...

മോശയും യേശുവും ചെയ്തിട്ടുള്ള അത്ഭുതങ്ങളില്‍ വരെ സാമ്യമുണ്ട്.
1. യേശു അഞ്ചപ്പം അയ്യായിരം പേര്‍ക്ക് കൊടുത്തു. മോശ ഇസ്രായേല്‍ക്കാര്‍ക്ക് മന്ന ഭക്ഷിക്കാന്‍ കൊടുത്തു.
2. രണ്ടു പേരും സ്വന്തം മരണം പ്രവചിച്ചിരുന്നു. രണ്ടു മലയുടെ മുകളില്‍ ആയിരുന്നു.
3. രണ്ടു പേര്‍ക്കും വെള്ളത്തില്‍ കളിക്കാന്‍ വലിയ ഇഷ്ടമായിരിക്കണം.
യേശൂ: വെള്ളം വീഞ്ഞാക്കി (കാനായില്‍), വെള്ളത്തിന്റെ മുകളിലൂടെ നടന്നു.
മോശ: വെള്ളം രക്തമാക്കി (ഫറവോന്റെ മുമ്പില്‍), കടലിനെ രണ്ടായി പകുത്ത് അതിലൂടെ നടന്നു (ഇസ്രായേലിനെ രക്ഷപ്പെടുത്തുന്ന രംഗം)

ഇതൊക്കെ ബൈബിളില്‍ പ്രത്യക്ഷത്തില്‍ ഉള്ള കാര്യങ്ങളാണ്. ഒരു വിശകലനത്തിന്റേയും ആവശ്യമിലാതെ തുറന്ന പുസ്തകം.

---------------------വാല്‍കഷണം-----------------------
രണ്ടു ഫുട്ബോള്‍ കളിക്കാരെ താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും? മുന്നേറ്റ നിരയില്‍ ഉള്ളവരാണെങ്കില്‍ അവര്‍ അടിച്ച ഗോളുകള്‍ നോക്കും, ഗോളിയാണെങ്കില്‍ തടഞ്ഞതും വഴങ്ങിയതുമായ ഗോളുകളുടെ എണ്ണം നോക്കും മധ്യനിരയാണെങ്കില്‍ ഗോളടിക്കാനുണ്ടായ സാഹചര്യത്തില്‍ പങ്കാളിയാണോ എന്നു നോക്കും.

ക്രിക്കറ്റ് കളിക്കാരാണെങ്കില്‍ അവരുടെ റണ്ണുകളും സെഞ്ചുറിയിം വിക്കറ്റുകളും മാന്‍-ഓഫ്-ദി-മാച്ച് അവാര്‍ഡുകളും താരതമ്യം ചെയ്യാം.

വല്ലവരും അവരുടെ ഫാമിലിയെ പറ്റി ആ‍രും പറയില്ല. ഫാന്‍സിന്റെ എണ്ണവും അവരെ തുലനം ചെയ്യാന്‍ എടുക്കില്ല. കളിക്കളത്തിലെ അവരുടെ പ്രകടനത്തിനാണ് മാര്‍ക്ക്. അല്ലാതെ മക്കളുടെ എണ്ണത്തിലോ കാമുകിമാരുടെ എണ്ണത്തിലോ ആരും അവരെ വിലയിരുത്താന്‍ പോകാറില്ല.

ഇനി പ്രവാചകന്മാരുടെ കാര്യത്തില്‍ ആണെങ്കില്‍ അതു പ്രവചനങ്ങളുടെ കണക്കോ, അടയാളങ്ങളുടെ കണക്കോ അല്ലെങ്കില്‍ ദൈവമായുള്ള ബന്ധത്തിന്റെ കണക്കോ ആണ് എടുക്കേണ്ടത്. അല്ലാതെ പേഴ്സണല്‍ കാര്യങ്ങള്‍ താരതമ്യപഠനത്തിന് എടുക്കരുത്.

sajan jcb പറഞ്ഞു...

ലത്തേഫ്, ഞാന്‍ താങ്കളില്‍ നിന്നു മറുപടി പ്രതീക്ഷിക്കുന്ന ചോദ്യങ്ങള്‍ ഞാ‍ന്‍ എണ്ണമിട്ട് നിരത്തിയിട്ടുണ്ട്. താങ്കളും അപ്രകാരം ചെയ്താല്‍ കൊള്ളാമായിരുന്നു. താങ്കളുടെ ഈ പോസ്റ്റിനുള്ള നെടുനീളനന്‍ മറുപടി (6 സാമ്യതയ്ക്കും) ഞാന്‍ ഓരേന്നിനായി മറുപടി എഴുതിയിട്ടുണ്ട്. അതിന്റെ ബ്ലോഗ് ലിങ്കും കൊടുത്തിരുന്നു. അതു കണ്ടു കാണില്ല. അതിനാല്‍ എല്ലാമൊന്ന് ഇവിടെ തന്നെ പേസ്റ്റ് ചെയ്യുന്നു.
പ്രവാചക താരതമ്യ പഠനം

BROTHERS OF THE ISRAELITES..ന്റെ കാര്യം:
താങ്കള്‍ ഒരു ലിങ്ക് താങ്കള്‍ക്കനുകൂലമായി കൊടുത്താല്‍ അതിനെ താങ്കള്‍ ട്രസ്റ്റ് ചെയ്യുന്നു. അതിലുള്ള വാദങ്ങള്‍ താങ്കള്‍ അംഗീകരിക്കുന്നു എന്നര്‍ത്ഥം. അതിനാലാണ് ഞാന്‍ ചൂണ്ടി കാട്ടിയത് ..ബാക്കിയുള്ളത് ഈ പോസ്റ്റിലും കണ്ടു. വിട്ടുപോയതാണോ എന്നറിയാന്‍ കൊടുത്തതാ.

അപ്പോള്‍ ഇനി എന്താ പരിപാടി? താങ്കള്‍ക്കിനി എന്താണ് പ്രൂവ് ചെയ്യാനുള്ളത്. മോശയുമായുള്ള സാമ്യമോ? അതോ ‘ആ’ പ്രവാചകനെ പറ്റിയോ? സത്യാത്മാവിനെ പറ്റിയോ? ബൈബിളില്‍ ഇതു പറഞ്ഞതിനൊക്കെ അവകാശിയെ അതേ ബൈബിളില്‍ നിന്നു തന്നെ കണ്ടെത്തി തന്നില്ലേ? ഇനിയും തീരാത്ത സംശയങ്ങള്‍ ഉണ്ടെങ്കില്‍ മറുപടി പറയാന്‍ ശ്രമിക്കാം.

CKLatheef പറഞ്ഞു...

'മൂന്ന്. അത്ഭുതങ്ങളുടെ ലിങ്ക് ഞാന്‍ കണ്ടു. താങ്കളും വായിച്ചു കാണും എന്നു കരുതുന്നു. അത് മലയാളത്തില്‍ വിവരിച്ച് ചര്‍ച്ചയ്ക്കു വെയ്ക്കണം. നബി ചെയ്ത അത്ഭുതങ്ങളെ കുറിച്ചറിയാന്‍ എനിക്കു വളരെ താത്പര്യമുണ്ട്. വിശ്വാസം തോന്നിയാല്‍ എന്റെ അഭിപ്രായം എന്റെ പോസ്റ്റില്‍ നിന്ന് മാറ്റാം.'

ഞാന്‍ മുന്ന് ലിങ്ക് നല്‍കിയിരുന്നു. എന്നാല്‍ ലിങ്ക് നല്‍കിയ ശേഷമാണ് കൂടുതല്‍ പേജുകള്‍ അതില്‍ മറിച്ച് നോക്കിയത്. അതിനാല്‍ താങ്കളിപ്പോള്‍ സകലതും മറന്ന് അതില്‍ തൂങ്ങിയ പോലെ ഈ വിഷയം ചര്‍ചചെയ്യുന്നതില്‍ അശ്വസ്തതയുള്ള മുഴുവന്‍ പേരും അതില്‍ തൂങ്ങുമെന്ന് തോന്നി അപ്പോള്‍ തന്നെ നീക്കം ചെയ്തു. അത് നല്‍കാന്‍ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ അത് നീക്കം ചെയ്യാന്‍ അതിലേറെ കാരണങ്ങളുണ്ട്. അതിലൊന്ന് ഞാന്‍ അതോടൊപ്പം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഒരു മഹത്തായ ദര്‍ശനത്തിലേക്ക് ക്ഷണിക്കേണ്ടത് ചില അമാനുഷികമായ അത്ഭുതങ്ങള്‍ കാണിച്ചല്ല. ക്രിസ്തുമതം പോലെ ഒരു കേവലമതത്തിന് ഇന്നും അത് മതിയായിരിക്കും. മുഹമ്മദ് നബിക്ക് മുമ്പ് അയക്കപ്പെട്ട പ്രവാചകന്‍മാര്‍ക്ക് തങ്ങള്‍ പ്രവാചകനാണെന്നുള്ള തെളിവിന് ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ദൈവം നല്‍കിയിരുന്നു. മൂസാ നബിക്ക് നല്‍കപ്പെട്ട വടി ഉദാഹരണം. ഇസാനബി കുരുടന്‍മാര്‍ക്ക് കാഴ്ച നല്‍കിയത്. കാരണം അവരുടെ മുഖ്യപ്രബോധന ലക്ഷ്യം അവരുടെ മുന്നിലുള്ള സമൂഹത്തിന്റെ മാത്രം പ്രബോധനമായിരുന്നു. എന്നാല്‍ മുഹമ്മദ് നബി ബൈബിള്‍ സുവിശേഷങ്ങളില്‍ സൂചിപ്പിക്കപ്പെട്ടപോലെ അവസാനം വരെ വഴിനടത്തേണ്ട മാര്‍ഗദര്‍ശിയാണ് (വിശദീകരണം പിന്നീട് വരും). അതുകൊണ്ട് പ്രവാചകന്‍ നല്‍കപ്പെട്ട ലോകവസാനം വരെയുളള മനുഷ്യര്‍ക്ക് കാണാവുന്ന അമാനുഷിക ദൃഷ്ടാന്തം വിശുദ്ധഖുര്‍ആനാണ്. ആ ഒരൊറ്റ ശക്തിയിലാണ് മുസ്‌ലിം ലോകം നിലനില്‍ക്കുന്നത്. അത് കിതാബ് കാണിക്കുന്ന അത്ഭുതമല്ല. അതിലുള്ള വചനങ്ങളുടെ ശക്തി. ആശയങ്ങളുടെ ശക്തി. ഈ ദര്‍ശനത്തിന്റെ പ്രചാരണത്തിന് അതല്ലാത്ത എല്ലാ വളഞ്ഞ വഴികളും പരാജയമാണ്. പ്രവാചകന്‍ തന്നെ തന്റെ പ്രബാധനത്തിന് അത്ഭുതങ്ങള്‍ കാണിച്ചിട്ടില്ല എന്ന് മാത്രമല്ല. അങ്ങനെ ചോദിച്ച് വന്നവരോട് ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാണെന്നും. ദിവ്യബോധനം ലഭിക്കുന്നു എന്ന പ്രത്യേകതമാത്രമേ എനിക്കുള്ളൂ എന്നും പറയാനാണ് ദൈവം കല്‍പിച്ചത്. അതുകൊണ്ടുതന്നെ മുഹമ്മദിനെ ക്രിസ്ത്യാനികള്‍ യേശുവിനെ ദൈവമാക്കിയ പോലെ ആക്കാന്‍ ശ്രമിച്ചില്ല. ഒരു മനുഷ്യന്‍ ഒരു നാട്ടില്‍ ഒറ്റക്ക് വന്ന് അവരെ ലോകത്തിലെ ഏറ്റവും സംസ്‌കാരം സമ്പന്നരും ജേതാക്കളുമാക്കി വളര്‍ത്തിയെടുക്കുകയും ലോകത്തിന് അന്ത്യദിനം വരെ നിലനില്‍ക്കുന്ന ഒരു സമ്പൂര്‍ണജീവിത വ്യവസ്ഥയും നിയമവും 1400 വര്‍ഷത്തിലധികമായി യാതൊരു മാറ്റതിരുത്തലും വരാത്ത മഹത്തായ ജീവിക്കുന്ന ഒരു ഗ്രന്ഥം നല്‍കുകയും ചെയ്തത് അത്ഭുതമെന്ന് പറയാനാവില്ലെങ്കില്‍ ജീവിതകാലത്ത് നടത്തിയ ഏത് രൂപത്തിലും വ്യാഖ്യാനിക്കാവുന്ന ചില സംഭവങ്ങളാണോ അത്ഭുതമായി എണ്ണേണ്ടത്.

നിങ്ങള്‍ക്ക് പലപ്പോഴും താല്‍പര്യം ഇത്തരം ചില അത്ഭുതങ്ങളിലാണെന്ന് എനിക്കറിയാം. അതിലാണ് താല്‍പര്യമെങ്കില്‍ അതിനുപറ്റിയ സൈറ്റുകളില്‍ നിന്ന് സ്വന്തം നിലക്ക് പഠിച്ചുകൊള്ളുക. അങ്ങനെ അഭിപ്രായം മാറ്റിനടക്കുന്ന വിശ്വാസികളെയും എനിക്കറിയാം. അവര്‍ തങ്ങളുടെ ചില ചിഹ്നങ്ങള്‍ മാറ്റി എന്നതല്ലാതെ ജീവിതത്തില്‍ ഇസ്്‌ലാമിന്റെ ദര്‍ശനത്തിന്റെ സൗന്ദര്യം അവര്‍ക്ക് മനസ്സിലായില്ല. അതിനാല്‍ അതെന്റെ വഴിയല്ല.

sajan jcb പറഞ്ഞു...

അത്ഭുതങ്ങള്‍ അല്ലാ ഇവിടെ വിഷയം എന്നു മറക്കുന്നില്ല. നബി ചെയ്ത അത്ഭുതങ്ങള്‍ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് താങ്കളോട് ബ്ലോഗാന്‍ പറഞ്ഞത്. നബിക്ക് താത്പര്യമില്ലാതിരുന്ന അത്ഭുതങ്ങള്‍ താങ്കള്‍ക്കും താത്പര്യം വരാന്‍ വഴിയില്ല എന്ന കാര്യം ഞാന്‍ ഓര്‍ത്തില്ല. അത് ഒഴിവാക്കാം

ഇവിടെ വിഷയം മോശയേ പോലൊരുവന്‍ മുഹമ്മദാണോ യേശുവാണോ, എന്നോക്കെയാണല്ലോ... അതില്‍ ഇനി ഞാന്‍ മറുപടി പറയാത്തതായി വല്ലതും ഉണ്ടെങ്കില്‍ ചൂണ്ടി കാണിച്ചാല്‍ പറയാന്‍ ശ്രമിക്കാം. എനിക്കു ഉത്തരമില്ലെങ്കില്‍/അറിയില്ലെങ്കില്‍/നിങ്ങളുടെ-വാദം-അംഗീകരിക്കുന്നുവെങ്കില്‍ ഞാന്‍ അതു തുറന്നു പറയും. ഇതു വരെ ഞാന്‍ പറഞ്ഞിട്ടുമുണ്ട്.. എന്റെ ബോധ്യത്തിനനുസരിച്ച് തിരുത്തിയിട്ടുമുണ്ട്. താങ്കളില്‍ നിന്നോ ചിന്തകന്‍ മുതലായവരില്‍ നിന്നോ ഇതു തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. പക്ഷേ കുത്തികുത്തി ചോദിച്ചാല്‍ പോലും, നമ്പര്‍ ഇട്ട് ചോദിച്ചാല്‍ പോലും വായ് തുറക്കാത്തവരുമായി എന്തു സംവാദം.

CKLatheef പറഞ്ഞു...

@sajan jcb

'രണ്ടു ഫുട്ബോള്‍ കളിക്കാരെ താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ എന്തു ചെയ്യും? മുന്നേറ്റ നിരയില്‍ ഉള്ളവരാണെങ്കില്‍ അവര്‍ അടിച്ച ഗോളുകള്‍ നോക്കും, ഗോളിയാണെങ്കില്‍ തടഞ്ഞതും വഴങ്ങിയതുമായ ഗോളുകളുടെ എണ്ണം നോക്കും മധ്യനിരയാണെങ്കില്‍ ഗോളടിക്കാനുണ്ടായ സാഹചര്യത്തില്‍ പങ്കാളിയാണോ എന്നു നോക്കും.'

അതേ സാജന്‍ ഒട്ടേറെ സാമ്യതകള്‍ വേറെയുമുണ്ടെങ്കിലും അവരുടെ പ്രബോധനപരമായ സാമ്യതക്ക് ഞാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. മറിച്ച് താങ്കളും താങ്കള്‍ക്ക് അത് ലഭിച്ച ലിങ്കിലും പറയുന്ന കാര്യങ്ങള്‍ പ്രബോധനുവുമായി ബന്ധപ്പെട്ടതാണോ. പിന്നെ താങ്കള്‍ വ്യത്യാസമായി പറയുന്ന കാര്യങ്ങള്‍ ശരിയല്ല. മോശയും ഇസ്രയീല്യരും സീനാ മരുഭൂമിയില്‍ അലഞ്ഞ് അവിടെ മൂസാ മരണപ്പെടുകയായിരുന്നില്ല. അവിടെ അവസാനിച്ചത് ധിക്കാരം കാണിച്ച ഒരു ജനതയാണ് അവരുടെ പുതുതലമുറയാണ് പിന്നീട് ദൈവം അനുശാസിച്ച പ്രകാരം വിശുദ്ധഭൂമിയില്‍ എത്തിച്ചേര്‍ന്നത്. അതുകൂടി കൂട്ടിവായിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞത് പലതും പുനരാലോചനക്ക് വിധേയമാക്കേണ്ടിവരും.

പിന്നെ ചില വസ്തുതകള്‍കൂടി താങ്കള്‍ക്ക് അവ്യക്തമായിട്ടുണ്ട്. നിയമം നല്‍കപ്പെട്ട പ്രവാചകന്‍മാരും നല്‍കപ്പെട്ട നിയമമനുസരിച്ച് ജനതയെ വഴിനടത്താന്‍ നിയോഗിതരായ പ്രവാചകന്‍മാരുമുണ്ട്. അതില്‍ മോശയും മുഹമ്മദും ആദ്യം പറഞ്ഞതിലും യേശു രണ്ടാമത് പറഞ്ഞതിലുമാണ് വരിക. (മോശക്ക് നല്‍കപ്പെട്ട തോറയും മറ്റുമൊക്കെ പഴയനിയമമെന്ന പേരിലും ഒന്നിച്ച് കൂട്ടി സത്യവേദപുസ്തകം എന്ന പേരില്‍ ഇറക്കേണ്ടി വരുന്നത് യേശുവിന് ഞാന്‍ പറഞ്ഞപോലെ നിയമസംഹിത നല്‍കപ്പെടാത്ത്തുകൊണ്ടുതന്നെ) ഈ ഒരൊറ്റ സാമ്യത മാത്രം മതി മോശയെപോലെയാണ് മുഹമ്മദ് എന്ന് പറയാന്‍ എന്നാല്‍ കൂടുതല്‍ പറയുന്നത്. അത് പറയുമ്പോള്‍ യേശുവുമായി വെള്ളം രക്തമായക്കിയും വെള്ളം വീഞ്ഞാക്കയതുമടക്കം സാമ്യമായി എണ്ണുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇപ്പുറത്തും എണ്ണം കൂട്ടുകയാണ്. താങ്കള്‍ പറഞ്ഞത് ശരിയാണ് വ്യക്തിപരമായതും ഫറവോന്റെ കുട്ടികളെ കൊല്ലാനുള്ള തീരുമാനമൊക്ക എണ്ണുന്നത് അല്‍പത്തമാണ്. അത് മുസ്‌ലിംകളായാലും ശരി.

അതിനാല്‍ ചര്‍ച മുന്നോട്ട് നീങ്ങാം. ഞാന്‍ പറഞ്ഞല്ലോ ഞാന്‍ തെറ്റിദ്ധരിപ്പിക്കുയാണ് എന്ന് തോന്നുന്നെങ്കില്‍ അവിടെ അവസാനിപ്പിക്കുക. ഒട്ടേറെ പറയാനുണ്ട്. എനിക്കാണെങ്കില്‍ ഇത്തരം ഒരു ചര്‍ചയില്‍ വലിയ കാര്യം തോന്നുന്നുമില്ല. എന്നാല്‍ തുടങ്ങിയതിനാല്‍ പറഞ്ഞുവന്ന വിഷയം ഇടക്കുവെച്ച് അവസാനിപ്പിക്കുന്നതും ഭംഗിയല്ല.

CKLatheef പറഞ്ഞു...

ഇതാണിതിലെ ഏറ്റവും തമാശ നിറഞ്ഞ വാദം. പുതിയതൊന്നും പഠിപ്പിച്ചില്ലെന്ന് !
1.ശത്രുക്കളെ സ്നേഹിക്കാന്‍ പഠിപ്പിച്ചതാര്‍?
2. ഒരു കരണത്തടിക്കുന്നവനോട് മറ്റേ കരണം കൂടി കാണിക്കാന്‍ പറഞ്ഞത് ആരായിരുന്നു?
3. തന്നെ പോലെ തന്റെ അയല്‍ക്കാരെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് ആരായിരുന്നു?
ഇതില്‍ പുതുമ തോന്നാത്തവരെ സമ്മതിക്കണം. ഈ നിയമങ്ങള്‍ കൊണ്ട് വന്ന കാരണം യേശു വിസ്മൃതിയില്‍ ആയോ?


യേശു കല്‍പിച്ചതായി താങ്കള്‍ ഈ നല്‍കി ചോദ്യങ്ങള്‍ കേള്‍ക്കാത്തവരായി ആരാണുണ്ടാവുക. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും താങ്കള്‍ പ്രതീക്ഷിക്കുന്ന മറുപടി. യേശു എന്നതാണ്.

പക്ഷെ ഇതിനൊരു വിശദീകരണം ആവശ്യമാണ് എന്ന് തോന്നുന്നു. ഈ ചര്‍ചയില്‍ അല്‍പം തമാശയാകാം എന്ന് താങ്കളുടെ ചോദ്യങ്ങളും വിവാഹ സ്‌കോറിന്റെ എണ്ണവുമൊക്കെ സൂചിപ്പിക്കുന്നുണ്ട്.

1. ശത്രുക്കളെ സ്‌നേഹിക്കുക.

2. ഒരു കരണത്തടിച്ചാല്‍ മറ്റേകരണം കാണിച്ചുകൊടുക്കുക.

3. തന്നെപോലെ തന്റെ അയല്‍കാരനെയും സ്‌നേഹിക്കുക.

ഇതാണല്ലോ നിങ്ങള്‍ അക്കമിട്ട് ചോദിച്ച മൂന്ന് ചോദ്യങ്ങളില്‍ ഉള്ള വസ്തുത.

ഇതിനാണ് നല്ല ഒരു വിശദീകരണം ആവശ്യമാണ് എന്ന് പറഞ്ഞത്.

ഈ മൂന്ന് കാര്യങ്ങളും പ്രവാചകന്‍മാര്‍ എപ്രകാരമാണ് പ്രബോധനം ചെയ്യുക എന്നറിയാന്‍ ഞങ്ങളുടെ മുമ്പില്‍ ഒരു മാര്‍ഗമുണ്ട്. ഇതേ കാര്യങ്ങള്‍ എങ്ങനെയാണ് മുഹമ്മദ് നബി പ്രബോധനം ചെയ്തത് എന്ന് പരിശോധിച്ചാല്‍ ഞങ്ങള്‍ക്കതിന്റെ ഉത്തരം ലഭിക്കും.

ഒരു പ്രവാചകന്‍ ഇപ്രകാരം പ്രബോധനം ചെയ്യാന്‍ സാധ്യതയില്ല എന്ന നിഗമനത്തിലേക്ക് അത് ഞങ്ങളെ നയിക്കും. പ്രവാചകന്‍മാരുടെ ഉല്‍ബോധനങ്ങള്‍ പ്രായോഗികമായിരിക്കും. ഇവിടെ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ വളരെ തമാശ നിറഞ്ഞതും അപ്രായോഗികവുമാണ് എന്നതിന് ക്രിസ്തുസമൂഹവും ലോകവും സാക്ഷി. ബൂലോഗവും എന്ന് ചേര്‍ത്ത് പറയാം. ശത്രുക്കളല്ലാത്തവരെ ശത്രുക്കളായി മുദ്രകുത്തി ആക്രമിക്കുന്ന രംഗം കാണണമെങ്കില്‍ ബൂലോഗം സന്ദര്‍ശിച്ചാല്‍ മതി.

ഒരു കരണത്തടിച്ചാല്‍ മറ്റേകരണത്തുകൂടി അടിക്കാന്‍ കാണിച്ചുകൊടുക്കുക. അടി കരണത്ത് തന്നെയാണെങ്കിലേ ഇത് പ്രായോഗികമാകൂ. അപ്പോള്‍ മറ്റേ കരണത്തുകൂടി അടിച്ചാലോ. തുടര്‍ന്ന് നിയമം ഒന്നും പറയുന്നില്ല. പലപ്പോഴും സംഭവിക്കുന്നത്. അതോടെ അടിച്ചവന്റെ കൂമ്പിനിടിച്ച് വാട്ടുക. എന്നതോ അടിച്ചവന്‍ ശക്തനാണെങ്കില്‍ ഓടി തടിസലാമത്താക്കുക എന്നതോ ആണ്.

മൂന്നാമത്തേത്. മനുഷ്യന് ഒരിക്കലും നടത്താന്‍ കഴിയില്ല. ആ സ്‌നേഹത്തില്‍ എന്തെല്ലാം പെടും. അയല്‍കാരന്‍ എന്നാല്‍ ആരാണ്. തുടങ്ങിയ ഒരു നൂറുകൂട്ടം പ്രശ്‌നങ്ങളുണ്ട്.

ഇതിനൊന്നും ഉത്തരമില്ല എന്നല്ല. മിനിമം സാജന്‍ ഈ പ്രസിദ്ധവചനങ്ങളെ എങ്ങനെയാണ് കണ്ടത് എന്നെങ്കിലും എനിക്കിപ്പോള്‍ അറിയാമല്ലോ.

അതിനാല്‍ സാജന്‍ നമ്മുടെ ചര്‍ച ഇതല്ലെങ്കിലും പറഞ്ഞ സ്ഥിതിക്ക്. ആ നിയമങ്ങളുടെ ബൈബിള്‍ റെഫറന്‍സ് ലഭിക്കുമെങ്കില്‍ നന്നായിരുന്നു. പ്രവാചകനെന്ന നിലയില് സ്വാഭാവികമായും ഈ സന്ദേശം യേശു നല്കിയിരിക്കും എന്നുതന്നെ ഞാന് വിശ്വസിക്കുന്നു.

Nasiyansan പറഞ്ഞു...

ആദ്യം പറഞ്ഞു യേശു പുതിയതൊന്നും പഠിപ്പിചില്ലെന്ന് ...പുതിയ കാര്യങ്ങള്‍ പടിപ്പിച്ചതില്‍ നിന്നും വെറും മൂന്നെണ്ണം മാത്രം പറഞ്ഞപ്പോള്‍ അതിന്റെ പായോഗികതയെക്കുരിച്ചായി പ്രശനം ...പ്രയോഗികതയെക്കുരിച്ചു കൂടുതല്‍ പറയാന്‍ വരട്ടെ ...യേശു പുതിയതായി ഒന്നും പഠിപ്പിച്ചില്ല എന്നാ വാദത്തില്‍ ഇപ്പോള്‍ ഉറച്ചു നില്ക്കുന്നുണ്ടോ ..മോശയുടെ നിയമം(കണ്ണിനു പകരണം കണ്ണ് പല്ലിനു പകരം പല്ല് ) അതുപോലെ തന്നെ എടുത്തു പ്രയോഗിക്കുകയായിരുന്നല്ലോ മുഹമ്മദു ചെയ്തത് ..

യഥാര്‍ത്ത പ്രശനം ഇതൊന്നുമല്ല ..മുഹമ്മദാണ് ...തോറയും ബൈബിളും കൂട്ടിക്കുഴച്ചും തന്റെ തന്നെ കുറെ കഥകളും ചേര്‍ത്താണ് ഖുര്‍-ആന്‍ ഉണ്ടാക്കിയത് ..മുഹമ്മദു പറഞ്ഞതല്ലാതെ ഒന്നും ആര്‍ക്കുമറിയില്ല ..ഒന്നിനും ഒരു സാക്ഷി പോലുമില്ല .....ആളുകളെ വിശ്വസിപ്പിക്കാന്‍ അതെല്ലാം അള്ളാഹു വെളിപ്പെടുത്തിയതാനെന്ന ഒരു പച്ച നുണയും ...എന്നിട്ട് മുഹമ്മദ്‌ ജെനിക്കുന്നതിനും 600 വര്ഷം മുമ്പ് എഴുതിയ ബൈബിള്‍ തെറ്റ് ...ഈ നുണകള്‍കൊണ്ട് എത്രനാള്‍ പിടിച്ചു നിലാക്കാന്‍ പറ്റും ,മുഹമ്മദിന്റെ കുട്ടികള്‍ക്ക് ...

ബൈബിള്‍ പഴയനിയമം Deuteronomy 18 വ്യക്തമായി പറയുന്നു "അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും." ..ഇവിടെ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും തലമുറയില്‍ ഇസ്രായേല്‍ ഗോത്രത്തില്‍ യാഹൂദ ജനതതിയില്‍ ഒരു പ്രവാചകന്‍ എന്ന് തന്നെയാണ് ...അല്ലാതെ അബ്രാഹത്തിന് വേലക്കാരിയിലുണ്ടായ വംശത്തിലല്ല ..വേലക്കാരിയുടെ വംശം ആരും കണക്കില്‍ കൂട്ടാറില്ല ..അവര്‍ തിരഞ്ഞെടുക്കപ്പെട്ട ജനവുമല്ലായിരുന്നു .....ഈ പ്രവചനത്തെക്കുറിച്ചാണ് ബൈബിളില്‍ തന്നെ പുതിയ നിയമം അപ്പസ്തോല പ്രവര്തനങ്ങളില്‍ അധ്യായം 3 ല്‍ പത്രോസ് ആവര്‍ത്തിക്കുന്നത് "മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും."..ഇതിനെക്കുറിച്ചാണ് പുതിയ നിയമത്തില്‍ തന്നെ യോഹന്നാന്‍ ആവര്‍ത്തിക്കുന്നത് ("പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകന്‍ , നസറത്തില്‍നിന്നുള്ള യേശുവിനെ - ഞങ്ങള്‍ കണ്ടു " -യോഹ 1 :44)

sajan jcb പറഞ്ഞു...

ഇവിടെ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ വളരെ തമാശ നിറഞ്ഞതും അപ്രായോഗികവുമാണ് എന്നതിന് ക്രിസ്തുസമൂഹവും ലോകവും സാക്ഷി.

ഏതു ലോകം ???

ഗാന്ധിജി പ്രാവര്‍ത്തികമാക്കിയുട്ടുള്ള കാര്യങ്ങളാണിത്. ബൈബിളും ബുധനും ഒക്കെ പ്രചോദനമാണിതിനു് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ.

ഒറീസയില്‍ തന്റെ ഭര്‍ത്താവിനേയും മക്കളേയും ചുട്ടുകൊന്നവരോട് ഒരു സ്ത്രീ ക്ഷമിച്ചതായി കേട്ടിട്ടുണ്ടോ ആവോ?

യേശുവിനെ ദൈവമായി കാണാത്തവരില്‍ പലരും ഈ നിയമങ്ങള്‍ എല്ലാവരും പാലിച്ചെങ്കില്‍ എന്നു വരെ ആശിച്ചു പോകും. ഈ നിയമങ്ങള്‍ എല്ലാവരും അനുസരിച്ചാല്‍ മാത്രം മതി ലോകത്ത് സമാധാനം കൊണ്ടു വരാന്‍. അത്രയ്കും സോളിഡ് നിയമം.

പിന്നെന്തേ ലോകത്ത് സമാധാനം വരാത്തത്? അതു പ്രായോഗികമല്ലല്ലോ എന്നായിരിക്കും താങ്കളുടെ വാദം. ഞാന്‍ ചോദിക്കട്ടേ... കൊല്ലരുത് എന്ന നിയമം കേട്ടിട്ടുണ്ടോ? മോശയുടെ നിയമമാണ്. എന്നിട്ടെന്തേ കൊലപാതകങ്ങള്‍ നടക്കുന്നില്ലേ? തികച്ചും അപ്രായോഗികമായ നിയമം.
അങ്ങിനെ വരുകായാണെങ്കില്‍ മോശയ്ക്കും യേശുവിനും ഒരു സാമ്യത കൂടിയായി.

രണ്ടു പേരും അപ്രായോഗിക നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട് !!! നബി മാത്രം പ്രായോഗികമായ നിയമങ്ങളേ കൊണ്ടു വന്നിട്ടുള്ളൂ.. ഉദ്ദഹരണം.. ഒരു കല്യാണം എന്നത് തികച്ചും അപ്രായോഗികമായതിനാല്‍ നാലു കല്യാണം അനുവദിച്ചു. ഗ്രേറ്റ്.

പ്രായോഗികത നോക്കിയിട്ടല്ല നിയമങ്ങള്‍ കൊണ്ടു വരിക എന്ന് ഇനിയെങ്കിലും മനസ്സിലാക്കനെങ്കിലും ശ്രമിക്കുമല്ലോ.

മുകളില്‍ പറഞ്ഞ 3 കാര്യങ്ങള്‍ പുതിയ നിയമങ്ങളാണെന്ന് താങ്കള്‍ക്കു തോന്നുന്ന നിമിഷം ഞാന്‍ ബൈബിള്‍ വാക്ക്യങ്ങള്‍ തരാം. അല്ലെങ്കില്‍ ഞാന്‍ എന്തിനു സമയം മെനക്കെടുത്തണം?!
-------------
ഇവിടുത്തെ ചര്‍ച്ചയുടെ ഒരു പോക്കു കണ്ട് വല്ലവരും , ദേ സാജന്‍ പറഞ്ഞു ‘രണ്ടു പേരും അപ്രായോഗിക നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്‘ എന്ന്. മണ്ടന്‍!! എന്നൊക്കെ പറഞ്ഞാല്‍ എനിക്കതില്‍ ഒരു അത്ഭുതവും തോന്നില്ല.
------------
എനിയെന്തേങ്കിലും ഉണ്ടോ ലത്തെഫേ ഞാന്‍ ഉത്തരം പറയാത്തതായി. ചൂണ്ടി കാണിക്കൂ

sajan jcb പറഞ്ഞു...

Nasiyansan,
നന്ദി; യോഹ 1 :44 ന്... നമ്മള്‍ ശരിക്കും ചിന്തകനോട് കടപ്പെട്ടിരിക്കുന്നു. ആളുകളെ തമ്മില്‍ അടിപ്പിക്കും എന്നു പറഞ്ഞപ്പോള്‍, തല്ലിക്കും എന്നര്‍ത്ഥമാണ് ആദ്യം എനിക്കും തോന്നിയത്. അടുപ്പിക്കും എന്നത് ഇപ്പോഴാ മനസ്സിലായത്.

CKLatheef പറഞ്ഞു...

@Nasiyansan,

'..ഒന്നിനും ഒരു സാക്ഷി പോലുമില്ല .....ആളുകളെ വിശ്വസിപ്പിക്കാന്‍ അതെല്ലാം അള്ളാഹു വെളിപ്പെടുത്തിയതാനെന്ന ഒരു പച്ച നുണയും ...എന്നിട്ട് മുഹമ്മദ്‌ ജെനിക്കുന്നതിനും 600 വര്ഷം മുമ്പ് എഴുതിയ ബൈബിള്‍ തെറ്റ് ...ഈ നുണകള്‍കൊണ്ട് എത്രനാള്‍ പിടിച്ചു നിലാക്കാന്‍ പറ്റും ,മുഹമ്മദിന്റെ കുട്ടികള്‍ക്ക് ...'

ഇടക്കുവന്ന ഇത്തരം പരാമര്‍ശങ്ങളെ ഞാന്‍ കണക്കിലെടുക്കുന്നില്ല. മുകളില്‍ പറഞ്ഞ മൂന്ന് തത്വങ്ങളുടെ അപ്രയോഗികത വ്യക്തമാക്കുന്ന വരികളാണല്ലോ ഇത്. താങ്കളും സാജനുമൊക്കെ അംഗീകരിക്കുന്ന മനുഷ്യകുലത്തെ മോചിപ്പിക്കാന്‍ ഭൂമിയലവതരിച്ച (തെറ്റുണ്ടെങ്കില്‍ തിരുത്തണം) പ്രവാചകനെന്നോ ദൈവമെന്നോ ഉറപ്പിച്ച് പറയാന്‍ കഴിയാത്ത ഒരു മഹാത്മാവിന്റെ വരികള്‍ നല്‍കിയ ഉടനെ അതിന്റെ ചൂടാറും മുമ്പ് ഇത്തരം പ്രയോഗങ്ങള്‍ വേണ്ടായിരുന്നു. പഠനമോ പാരായണമോ പ്രതിപക്ഷം ബഹുമാനം പോലുമില്ലാതെ നടത്തുന്ന നിങ്ങളില്‍ മുകളില്‍ പറഞ്ഞ തത്വങ്ങള്‍ എത്ര സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ആദ്യം സ്വയം പരിശോധിക്കുക. ഞാന്‍ നേരത്തെ തന്നെ പറഞ്ഞല്ലോ. ഏതെങ്കിലും ഗ്രന്ഥത്തിലുണ്ട് എന്നത് കണ്ണുമടച്ച് വിശ്വസിക്കുന്നവരെക്കാള്‍ ചര്‍ചയില്‍ അപ്രസക്തരായി ആരുമില്ല. അപ്പോള്‍ താങ്കളോ എന്ന് ചോദിക്കും. അതറിഞ്ഞുകൊണ്ടുതന്നെയാണ്. ഖുര്‍ആനില്‍ ഒരു കാര്യം ഉണ്ട് എന്നത് കൊണ്ട് മാത്രമല്ല ഞാന്‍ വിശ്വസിക്കുന്നത്. ഖുര്‍ആന്‍ വിശ്വാസയോഗ്യമാണ് എന്നത് ഒട്ടേറെ ചര്‍ചചെയ്ത് ബോധ്യപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് അത്തരം ആളുകള്‍ ബ്ലോഗര്‍ സജി ചെയ്തത് പോലെ അണ്‍സബ് സ്‌ക്രൈബ് ചെയ്ത സ്വസ്തമായിരിക്കുക.

sajan jcb പറഞ്ഞു...

ആരു പറഞ്ഞു ഉറപ്പില്ലെന്ന്...
മനുഷ്യകുലത്തെ മോചിപ്പിക്കാന്‍ ഭൂമിയലവതരിച്ച ദൈവമാണ് യേശു. പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള കാരണം പ്രവാചകന്‍ എന്നു വിളിക്കും.
(ധോണി ക്യാപ്റ്റനാണ് അതുകൊണ്ട് കളിക്കാരന്‍ അല്ലാതാകുന്നില്ലല്ലോ..) ഒരാള്‍ക്ക് രണ്ട് പദവിയും യോഗ്യതയുടെ അടിസ്ഥനത്തില്‍ കൊടുത്തുകൂടേ?

ഇനി താങ്കള്‍ക്ക് ഏതേങ്കിലും ഒന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?... യേശു പ്രവാചകനോ ദൈവമോ?

Nasiyansan പറഞ്ഞു...

@CKLatheef

അത് തന്നെയാണ് എനിക്കും പറയാനുള്ളത് ..Deuteronomy 18 :18 നു ഒരു മുഹമ്മദീയ വ്യാക്യാനം വേണ്ടിയിരുന്നില്ല .. അവിടെയാണ് ആദ്യം "പ്രതിപക്ഷം ബഹുമാനം" കാണിക്കെണ്ടിയിരുന്നത് ...യേശു പരിശുധാല്മാവിനെ വാഗ്ദാനം ചെയ്തതുപോലും മുഹമ്മദിനെക്കുരിച്ചുള്ള പ്രവച്ചനമാനെന്നു പറയുന്നവരോട് എന്ത് പറയാന്‍ ...ബൈബിള്‍ ഒട്ടും പഠിക്കാതെ ഖുര്‍-ആള്‍ മാത്രം വായിച്ചുള്ള അറിവുവെച്ച് ബൈബിളിനെക്കുറിച്ചു പോസ്റ്റ്‌ ഇടാതിരിക്കുക .. അതാണ്‌ നല്ലത് ...

മുകളില്‍ അപ്രായോഗികം എന്ന് പറഞ്ഞ ക്രിസ്തുവിന്റെ മൂന്ന് വചനങ്ങളും പ്രായോകികമാണ് ... മുഹമ്മദു കൊണ്ട് വന്ന് ഇതിലും മെച്ചമായ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞെ കേള്‍ക്കട്ടെ ...

CKLatheef പറഞ്ഞു...

'..ഒന്നിനും ഒരു സാക്ഷി പോലുമില്ല .....ആളുകളെ വിശ്വസിപ്പിക്കാന്‍ അതെല്ലാം അള്ളാഹു വെളിപ്പെടുത്തിയതാനെന്ന ഒരു പച്ച നുണയും..

ഈ സാക്ഷി എന്നതുകൊണ്ട് താങ്കളുദ്ദേശിച്ചത് ബൈബിളിന്റെ ഒരു പ്രത്യേക പ്രയോഗമാകാം. അതെനിക്കറിയില്ല. സാധാരണ പരിചയമുള്ള ഒരു സാക്ഷിയുണ്ട്. അതാണുദ്ദേശ്യമെങ്കില്‍. മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ച 40 വസയുമുതല്‍ മരിക്കുന്നത് വരെ മുഹമ്മദ് നബി അല്ലാഹുവന്റെ ദൂതനാണെന്ന് അതുവരെ വിശ്വസിച്ചവര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മരിക്കുന്ന സമയത്ത് ആ സാക്ഷ്യം വീണ്ടും പുതുക്കിച്ചു. അദ്ദേഹം ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത അറഫാ മൈതാനിയില്‍ വെച്ച് ചോദിച്ചു. ഞാന്‍ നിങ്ങള്‍ ദൈവത്തിന്റെ സന്ദേശം എത്തിച്ചു തന്നില്ലയോ. അവര്‍ പറഞ്ഞു അതേ. പ്രവാചകന്‍ ആകാശത്തേക്ക് വിരല്‍ ചുണ്ടി പറഞ്ഞു ദൈവമേ നീ സാക്ഷി. അതിന് ശേഷം ലോകത്ത് 100 കോടിയലധികം ആളുകള്‍ പ്രവാചകന്‍ ദൈവദൂതനാണെന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവര്‍ അത് നിത്യവും പലതവണ ഉരുവിടുന്നു. ബാങ്കില്‍ കേള്‍ക്കുന്ന അശ്ഹദു അന്ന മുഹമ്മദന്‍ റസൂലൂള്ളാ എന്നതിന്റെ അര്‍ഥം. 'മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു' എന്നാണ്. ഇതുതന്നെയാണ് ഒരാള്‍ ഇസ്ലാമിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉരുവിടേണ്ട വാക്ക്. മറ്റൊന്ന് പഴയ നിയമത്തിലൊക്കെ നിങ്ങള്‍ പരിചയമുള്ള (യഹോവ) 'അല്ലാഹുഅല്ലാതെ വേറെ ദൈവമില്ല എന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു' എന്നതും.

മുഹമ്മദ് പറഞ്ഞത് പച്ച നുണയാണെന്ന് ആരാണ് താങ്കളോട് പറഞ്ഞത് സജിപറഞ്ഞ പ്രകാരം സണ്‍ഡേക്ലാസില്‍ വെച്ചോ. യേശു അന്ന് അന്ന് ജനിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം പറഞ്ഞതല്ല. യേശു തനിക്ക് ശേഷം വരുന്ന ഒരാളെ പിന്‍പറ്റണമെന്ന് പറഞ്ഞാണ് പോയത്. അത് പിന്നീട് സംഭവിച്ച ഒരു പരിശുദ്ധാത്മാവിന്റെ ഇറക്കവും അങ്ങനെ ആളുകളൊക്കെ ഒരു തരം അറിയാത്ത ഭാഷ സംസാരിക്കുന്ന സംഭവമൊക്കെയാണെന്ന കരുതി ബാക്കി യേശുപറഞ്ഞതിനൊന്നും ഒരു വിലയുകൊടുക്കാതെ സ്വപനലോകത്ത് സഞ്ചരിക്കാനാണെങ്കില്‍ ചെയ്തു കൊള്ളൂക. പക്ഷേ ഒരാളെക്കുറിച്ച് ഇപ്രാകമൊക്കെ പറയണമെങ്കില്‍ അല്‍പം പഠനമൊക്കെനടത്തേണ്ടതുണ്ട് എന്നാണ് മുസ്്‌ലിംകള്‍ മനസ്സിലാക്കുന്നത് ഈ അന്വേഷണവും അതിന്റെ ഭാഗം തന്നെ. അത് മനസ്സിലാകാന്‍ ശത്രുവിനെ സ്‌നേഹിക്കാനുള്ള മനസൊന്നും വേണ്ട. ഖുര്‍ആന്‍ പറഞ്ഞ പ്രകാരം നിങ്ങള്‍ ഊഹം സത്യത്തെ കണ്ടെത്താന്‍ സഹായകമല്ല എന്ന തത്വം മതി.

sajan jcb പറഞ്ഞു...

ഈ ലത്തീഫ് ഞാന്‍ ചോദിക്കുന്നതൊന്നും കേള്‍ക്കുന്നില്ലല്ലോ??? അവിടെ ആരേങ്കിലും ഉണ്ടോ?

CKLatheef പറഞ്ഞു...

@Sajan
താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാം. അല്‍പം ക്ഷമകാണിക്കൂ.

sajan jcb പറഞ്ഞു...

യോഹന്നാന്റെ സുവിശേഷം:1:19-21
യോഹന്നാന്റെ സുവിശേഷം:14:16-17
യോഹന്നാന്റെ സുവിശേഷം:15:26
എന്നിവയെല്ലാം നിങ്ങള്‍ക്കറിയാം.

എന്തിന് ആവര്‍ത്തനം ,18:18 പോലും നിങ്ങള്‍ക്കറിയാം.

എന്തുകൊണ്ട് നിങ്ങള്‍ യോഹ-1:44-47 ഉം
അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 3:17-26 ഉം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 2:1-10 ഉം നിങ്ങള്‍ കാണാതെ പോയി...

ബൈബിളിലെ ചിലവാക്യങ്ങള്‍ മാത്രം എടുത്തുപയോഗിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് അതേ അദ്ധ്യായത്തിലുള്ള മറ്റു വാക്യങ്ങള്‍ കാണുന്നില്ല.

sajan jcb പറഞ്ഞു...

ഖുര്‍ ആന്‍ വിശദീകരിക്കുമ്പോള്‍ ഖുര്‍ ആന്‍ വിദഗ്ദ്ധരുടെ തര്‍ജ്ജിമ ഉപയോഗിക്കണം എന്നു നിങ്ങള്‍ പറയുന്ന അതേ ശ്വാസത്തില്‍ എന്തു കൊണ്ട് നിങ്ങള്‍ ബൈബിളിന്റെ വിദഗ്ദ്ധര്‍ പറയുന്നത് ഉച്ഛസിക്കുന്നു.

എന്റെ ബ്ലൊഗില്‍ പറഞ്ഞിരിക്കുന്ന വാദങ്ങള്‍ എന്റേതല്ല എന്നു ഞാന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. അവരുടെ വാദഗതികള്‍ എനിക്കു ബോധ്യമായതിനാല്‍ എടുത്തു പോസ്റ്റി.

നിങ്ങളുടെ ഖുര്‍ ആനില്‍ നിങ്ങള്‍ക്കു വേണ്ടതൊക്കെ ഉണ്ട്. പിന്നെന്തിനു ബൈബില്‍ കുഴിക്കാനിറങ്ങുന്നു എന്നേ പലരും ചോദിക്കുന്നുള്ളൂ‍... തിരിച്ച് ചിലര്‍ ഖുര്‍ ആന്‍ കുഴിക്കാനിറങ്ങുമ്പോള്‍ അത് നിങ്ങള്‍ക്ക് വൃണപ്പെടുത്തുന്നതായി തോന്നുന്നു... കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നു. ഗ്രേറ്റ്.

CKLatheef പറഞ്ഞു...

@ Sajan

താങ്കള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ഗൗരവം സൂചിപ്പിക്കാന്‍ മുന്ന് ചോദ്യചിഹ്നങ്ങള്‍ ഇട്ടിട്ടുമുണ്ട്. പക്ഷെ അതിനൊക്കെ ഞാന്‍ മറുപടി പറയണോ. എങ്കിലു നോക്കാം.

1.ഇവിടെ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ വളരെ തമാശ നിറഞ്ഞതും അപ്രായോഗികവുമാണ് എന്നതിന് ക്രിസ്തുസമൂഹവും ലോകവും സാക്ഷി.

ഏതു ലോകം ???

ഉത്തരം: എല്ലാവര്‍ക്കും പരിചയമുള്ള ഭൂലോഗം, അതെ പ്രകാരം കുറച്ച് പേര്‍ക്ക് പരിചയമുള്ള ബൂലോഗവും.

സാധാരണ മനുഷ്യന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ശത്രുക്കളെ ആക്രമിച്ചോട്ടെ. പക്ഷെ ശത്രുക്കളാക്കി ആക്രമിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാണ്. അതേ പോലെ സ്‌നേഹിക്കേണ്ട. പച്ചക്കള്ളം പറഞ്ഞ് യേശുവില്‍ വിശ്വസിക്കുന്ന എന്നവകാശപ്പെടുന്നവര്‍ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബോംബിട്ട് നഷിപ്പിക്കുന്ന ക്രൂരത ചെയ്യാതിരുന്നതാല്‍ മതിയായിരുന്നു എന്നൊക്കെയാണ്. ഇതിനിടയില്‍ താങ്കള്‍ പറഞ്ഞ തത്വം മാനിച്ച് വല്ലവരും തന്റെ ശത്രുവെന്ന് തോന്നിയ ആള്‍ക്ക് പൊറുത്തുകൊടുത്തെങ്കില്‍ അതിനെ വിലമതിക്കുകയും ചെയ്യുന്നു. അതിനാല്‍ താങ്കള്‍ എണ്ണിപ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഞാന്‍ ഉറപ്പിച്ച് പറയട്ടെ. ഇതിനൊന്നും മഹാനായ യേശു ഉത്തരവാദിയേ അല്ല. അദ്ദേഹം ദൈവത്തിന്റെ സച്ചരിതനായ പ്രവാചകനായിരുന്നു.

ദൈവം ഭൂമിയിലിറങ്ങി പ്രവചനം നടത്തിയതുകൊണ്ടാണ് അദ്ദേഹത്തിന് പ്രവാചകന്‍ എന്ന വിളിപ്പേരുണ്ടായതെന്നും ആ പേരുമുഖേന അദ്ദേഹം മോശയെപ്പോലെയായി എന്നും വിശ്വസിക്കുന്നവരുടെ വിശ്വാസത്തെ ഞാന്‍ മാനിക്കുന്നു.

Abdul Ahad പറഞ്ഞു...

@ sajan jcb

***
രണ്ടു പേരും അപ്രായോഗിക നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട് !!! നബി മാത്രം പ്രായോഗികമായ നിയമങ്ങളേ കൊണ്ടു വന്നിട്ടുള്ളൂ.. ഉദ്ദഹരണം.. ഒരു കല്യാണം എന്നത് തികച്ചും അപ്രായോഗികമായതിനാല്‍ നാലു കല്യാണം അനുവദിച്ചു. ഗ്രേറ്റ്.
***

നാലു കല്യാണം അനുവദിച്ചു എന്നൊക്കെ പറയുന്നതുകേട്ടാല്‍, നബിയാണ് ആദ്യമായി ബഹുഭാര്യത്വം ഈ ഭൂമിയില്‍ കൊണ്ടുവന്നതെന്നൊക്കെ തോന്നിപ്പോകും! സത്യത്തില്‍ വിവാഹം കഴിയ്ക്കാവുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഒരു പരിധിയും ഇല്ലാത്ത യഹൂദ-ക്രൈസ്തവ-അറബ് പാരമ്പര്യത്തില്‍ നിന്നും വ്യത്യസ്ഥമായി ഒരുവന് വിവാഹം കഴിയ്ക്കാവുന്ന സ്ത്രീകള്‍ക്ക് നിശ്ചയമായ പരിധി നിര്‍ണ്ണയിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. അതുതന്നെ അനാഥകളെ സംരക്ഷിയ്ക്കാന്‍. എല്ലാവരോടും തുല്യനീതി കാണിക്കാനാവില്ലെങ്കില്‍ ഒരൊറ്റ വിവാഹം മാത്രമെ പാടുള്ളു.

യഹൂദ-ക്രൈസ്തവ ബൈബിളുകളൊന്നും ഇങ്ങനെ പരിധി നിര്‍ണ്ണയിക്കുന്നില്ല. എത്ര വേണമെങ്കിലും കെട്ടാം! ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്നത് സെക്കുലര്‍ ഭരണകൂടങ്ങളാണ്. ഇത്തരം നിരോധനങ്ങളൊന്നും ഇല്ലാത്ത ആഫ്രിക്കയിലെയും മറ്റും രാജ്യങ്ങളില്‍ നാല്‍പ്പതും എണ്‍പതും നൂറും ഭാര്യമാരുള്ള ബിഷപ്പുമാര്‍ പോലുമുണ്ട്!!!!

CKLatheef പറഞ്ഞു...

പ്രിയ സാജന്‍ ,
ഇതുവരെ താങ്കള്‍ നല്‍കിയ കമന്റുകള്‍ക്ക് പ്രതികരിക്കാനുള്ള സാവകാശം നല്‍കൂ. അതിന്‍ മുമ്പ് കമന്റിടാതിരിക്കൂ. അല്ലെങ്കില്‍ പിന്നേയും അവിടെ ആളില്ലേ എന്ന് ചോദിക്കേണ്ടി വരും.

ബീമാപള്ളി / Beemapally പറഞ്ഞു...

പ്രവാചകന്മാരുടെ ജീവിതം സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല. അവരെ അത്യന്തം അവഹേളിക്കുന്നവയും കൊടുംകുറ്റവാളികളായി ചിത്രീകരിക്കുന്നവയുമാണ്.

ഈ വിഷയം തുടര്‍ പോസ്റ്റുകളായി ബീമാപള്ളി ബ്ലോഗില്‍ വായിക്കുക...

പ്രവാചകന്മാര്‍ ബൈബിളിലും ഖുര്‍-ആനിലും.!

CKLatheef പറഞ്ഞു...

പ്രിയ അഹദ്

അവര്‍ക്ക് അത് അറിയാത്തതുകൊണ്ടല്ല. ഞാനും അതിന് മറുപടി പറയാതിരിക്കുകയായിരുന്നു. അതിനാല്‍ അതില്‍ ആരെങ്കിലും തൂങ്ങിയാല്‍ താങ്കളുടെ പ്രതികരണത്തില്‍ ആവശ്യമുള്ളത് നിര്‍ത്തി അവരുടെ മറുപടി സഹിതം ഡിലീറ്റാക്കും ക്ഷമിക്കുക. ഇപ്പോള്‍ ഡിലീറ്റുന്നില്ല. കാരണം അതിന് കാരണമായ കമന്റ് നിലനില്‍ക്കുന്നതിനാല്‍. പക്ഷെ ചര്‍ച ആ വഴിക്ക് നീങ്ങരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

sajan jcb പറഞ്ഞു...

താങ്കളെ വീണ്ടും കണ്ടതില്‍ സന്തോഷം.

അപ്പോള്‍ താങ്കള്‍ എന്താണ് പറഞ്ഞു വരുന്നത് ? ബഹുഭാര്യത്തം അപ്രായോഗികമാണ് എന്നോ... അതായത് നബിയും അപ്രായോഗികമായ 4 കല്യാണം നിയമമാക്കി എന്നോ? അതു ശരി. എല്ലാവരും അങ്ങിനെ തന്നെ അല്ലേ..നബിയും അപ്രായോഗിക നിയമങ്ങളുടെ ആശാന്‍ തന്നെ. സമ്മതിച്ചു.

ഞാന്‍ ഒരിടത്തു പറഞ്ഞില്ല. ബൈബിള്‍ പ്രകാരം ഒരേഒരു കല്യാണമേ കഴിക്കാന്‍ പാടുള്ളൂ എന്ന്. ഉവ്വോ സുഹൃത്തേ?

ഞാനും ഒരു പ്രവചകനോ ;-) മുമ്പു പറഞ്ഞത് പകുതിയെങ്കിലും ശരിയായി. ബോള്‍ഡ് ആയി കൊടുത്ത ഭാഗം തന്നെ തപ്പിയെടുത്ത് മറഞ്ഞിരിക്കുന്നവര്‍ എത്തി.

sajan jcb പറഞ്ഞു...

അപ്രായോഗികത അല്ല നിയമങ്ങളുടെ സാധൂകരണം എന്ന് മനസ്സിലാക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് കാരണം അത് അപ്രയോഗികമാണ് എന്നു പറയരുത്...
നിങ്ങളുടെ നോമ്പ് ..നിങ്ങള്‍ക്ക് പ്രായോഗികമാണ്. പക്ഷേ എനിക്കു അങ്ങിനെ നൊയമ്പ് എടുക്കാന്‍ ഈ ജന്മം പറ്റില്ല. എനിക്കു പറ്റില്ല എന്നു വച്ച് അത് അപ്രായോഗികമാണോ?

നമ്മള്‍ ആരേയും കൊല്ലുന്നില്ല. പക്ഷേ കൊല്ലുന്നവര്‍ അനേകം. ജയുലുകളില്‍ നോക്കിയാല്‍ മതി. എന്തിന് നബി പോലും എത്ര പേരേ കൊന്നിട്ടുണ്ട്, യുദ്ധത്തില്‍. നിങ്ങള്‍ക്ക് അതു വിശുദ്ധയുദ്ധമാകും. പക്ഷേ മോശയുടെ നിയമത്തിന്റെ പച്ചയായ ലഘനമാണ് അത്. നിങ്ങള്‍ക്കെങ്ങിനെ പറയാന്‍ സാധിക്കും ‘കൊല്ലരുത്’ എന്ന കല്പന അപ്രായോഗികമാണെന്ന്.

sajan jcb പറഞ്ഞു...

ഒന്നോ രണ്ടൊ ദിവസം ഞാന്‍ മിണ്ടാതിരിക്കാന്‍ തയ്യറാണ്. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു കഴിഞ്ഞാല്‍ എന്റെ ഏതേങ്കിലും ബ്ലൊഗില്‍ വന്ന് ഒരു വേയ്ക് അപ്പ് കമന്റ് കൊടുക്കൂ...
ഇതില്‍ നിന്നും അണ്‍സബ്‌സ്ക്രിബിങ് ചെയ്യുന്നു. നിങ്ങളെ ഞാന്‍ ശല്യപ്പെടുത്തില്ല എന്ന് എനിക്കു ഉറപ്പാക്കാന്‍. വീണ്ടും കാണാം

CKLatheef പറഞ്ഞു...

Nasiyansan പറഞ്ഞു...

'അത് തന്നെയാണ് എനിക്കും പറയാനുള്ളത് ..Deuteronomy 18 :18 നു ഒരു മുഹമ്മദീയ വ്യാക്യാനം വേണ്ടിയിരുന്നില്ല .. അവിടെയാണ് ആദ്യം "പ്രതിപക്ഷം ബഹുമാനം" കാണിക്കെണ്ടിയിരുന്നത് ...യേശു പരിശുധാല്മാവിനെ വാഗ്ദാനം ചെയ്തതുപോലും മുഹമ്മദിനെക്കുരിച്ചുള്ള പ്രവച്ചനമാനെന്നു പറയുന്നവരോട് എന്ത് പറയാന്‍ ...ബൈബിള്‍ ഒട്ടും പഠിക്കാതെ ഖുര്‍-ആള്‍ മാത്രം വായിച്ചുള്ള അറിവുവെച്ച് ബൈബിളിനെക്കുറിച്ചു പോസ്റ്റ്‌ ഇടാതിരിക്കുക .. അതാണ്‌ നല്ലത് ...

ഞാന്‍ പറഞ്ഞല്ലോ. ഈ ബുദ്ധി ഇപ്പോഴാണ് തോന്നുന്നത്. ഇസ്ലാമിനെക്കുറിച്ച കമന്റിടാനും വിമര്‍ശിക്കാനും ഒരു ബ്ലോഗറുടെ യോഗ്യതയായി അദ്ദേഹം തന്നെ പറയുന്നത് ഞാന്‍ ഖുര്‍ആനിലെ മൂന്ന് അധ്യായം വായിച്ചു എന്നാണ്. എന്നിട്ട് പോസറ്റിട്ടതോ. യുക്തിവാദി സൈറ്റുകളില്‍ അതേ വാദങ്ങള്‍ അതേ പദങ്ങളോടെ കോപ്പി ചെയ്യുകയും ചെയ്തു. ഞങ്ങള്‍ക്ക് ഈ വേദിയില്‍ ബൈബിളില്‍ ഞങ്ങള്‍ കണ്ട കാര്യങ്ങള്‍ പോലും പറയാന്‍ പാടില്ലെന്നോ. പ്രിയ സ്‌നേഹിതാ താങ്കള്‍ക്ക് നല്ലതെന്തണെന്ന് ഞാന്‍ നേരത്തെ ഉദാഹരണ സഹിതം പറഞ്ഞുതന്നിട്ടുണ്ട്.

യുക്തിവാദികള്‍ പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. പണ്ട് ശാസ്ത്രജ്ഞരെ തങ്ങളുടെ വിശ്വാസത്തിന് നിരക്കാത്തതിനാല്‍ കൊന്നിട്ടുണ്ടെങ്കിലും പിന്നീട് മാപ്പു പറഞ്ഞിട്ടുണ്ടെന്ന്. എന്നെ നിങ്ങളുടെ അടുത്തുകിട്ടിയാല്‍.. എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല :).

CKLatheef പറഞ്ഞു...

നബിയുടെ വിവാഹം ചര്‍ചയല്ല അത് വേറെ പറയാം. അതിനാല്‍ അത് സംബന്ധമായ കമന്റ് ആര് നല്‍കിയാലും ഡിലീറ്റും.

Nasiyansan പറഞ്ഞു...

ഞങ്ങള്‍ക്ക് ഈ വേദിയില്‍ ബൈബിളില്‍ ഞങ്ങള്‍ കണ്ട കാര്യങ്ങള്‍ പോലും പറയാന്‍ പാടില്ലെന്നോ

ബൈബിള്‍ കണ്ട കാര്യങ്ങള്‍ പറയുന്മ്പോള്‍ ബൈബിളില്‍ ഉള്ള എല്ലാ കാര്യങ്ങളും പറയണം ..വേണ്ടത് മാത്രം എടുത്തിട്ട് ബാക്കി ഭാഗം തിരുത്തിയതാണെന്നു പറഞു മുങ്ങുന്നത് അത്ര വലിയ കാര്യമല്ല ..ഏതായാലും സാജന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്ക്‌ അത് കഴിഞ്ഞു വരാം ...

CKLatheef പറഞ്ഞു...

@Nasiyansan,

'മുകളില്‍ അപ്രായോഗികം എന്ന് പറഞ്ഞ ക്രിസ്തുവിന്റെ മൂന്ന് വചനങ്ങളും പ്രായോകികമാണ് ... മുഹമ്മദു കൊണ്ട് വന്ന് ഇതിലും മെച്ചമായ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞെ കേള്‍ക്കട്ടെ ...

1. ശത്രുക്കളെ സ്‌നേഹിക്കുക.
2. ഒരു കരണത്തടിച്ചാല്‍ മറ്റേകരണം കാണിച്ചുകൊടുക്കുക.
3. തന്നെപോലെ തന്റെ അയല്‍കാരനെയും സ്‌നേഹിക്കുക.

ഇതിന് സമാനമായ ഖുര്‍ആനിക കല്‍പനകളാണിത്:

1. വിട്ട് വീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയം അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക (7:199)

ഇതിന്റെ വ്യാഖ്യാനമായി ദിവ്യബോധനം എത്തിക്കാന്‍ നിയോഗിതനായ ജിബ് രീല്‍ നല്‍കിയ മറുപടി വ്യാഖ്യാന ഗ്രന്ഥമായ ത്വബ് രി ഇങ്ങനെ രേഖപ്പെടുത്തുന്നു. അങ്ങയോട് തെറ്റ് ചെയ്തവര്‍ക്ക് വിട്ടുവീഴ്ച നല്‍കാന്‍ അല്ലാഹു കല്‍പിക്കുന്നു. അങ്ങേക്ക് അവകാശം നിഷേധിച്ചവര്‍ക്ക് അവകാശങ്ങള്‍ നല്‍കാനും, താങ്കളുമായി ബന്ധം മുറിച്ചവരോട് ബന്ധം നിലനിര്‍ത്താനും.

2. തിന്‍മയെ ഏറ്റവും മെച്ചമായ നന്മകൊണ്ട് പ്രതിരോധിക്കുക. (41:34)

3. നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെടുകയും അവനോട് യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. അതേപ്രകാരം തന്നെ ബന്ധുക്കളോടും, അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍കാരോടും അന്യരായ അയല്‍കാരോടും സഹവാസിയോടും ... (നല്ലനിലയില്‍ വര്‍ത്തിക്കുക) (4:36)

നേരത്തെ ബൈബിളില്‍ നിന്നെന്ന പോലെ നല്‍കിയ തത്വങ്ങളാണോ ഖുര്‍ആനിക സൂക്തങ്ങളാണോ പൊതുവെ പ്രായോഗികം എന്ന് വായനക്കാര്‍ ചിന്തിക്കാതിരിക്കില്ല. പ്രായോഗികം എന്നാല്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് വളരെ പ്രയാസത്തോടെ നിര്‍വഹിക്കാന്‍ സാധിക്കുന്നത് എന്നല്ല. അതുകൊണ്ടാണ് അവയുടെ വാചകങ്ങള്‍ ബൈബിളില്‍ നിന്ന് ചോദിച്ചത്. അല്ലെങ്കില്‍ അവയുടെ വിശദീകരണം. അതു രണ്ടും നല്‍കാതെ എന്നോട് ചില പ്രായോഗിക നിയമങ്ങള്‍ ചോദിക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്റെ ജീവിതമാസകലം പ്രയോഗിക്കാവുന്ന അടിസ്ഥാന നിയമങ്ങളുടെ സമ്പൂര്‍ണ ദൈവിക പതിപ്പാണ്. അതില്‍ ഇനി മറ്റേതെങ്കിലും വേദത്തില്‍നിന്ന് കൂട്ടിചേര്‍ക്കലാവശ്യമില്ല. (അപ്രകാരം ചില സുചനകളുണ്ടായി).

ഇത്രയേ മനുഷ്യന് ചെയ്യാനാവൂ. അതുകൊണ്ടാണ് എത്ര പ്രകോപനത്തിന് ശ്രമിച്ചിട്ടും ഞാന്‍ ഇപ്രകാരം മറുപടി നല്‍കുന്നത്. നേരെമറിച്ച് ശത്രുവിനെ സ്‌നേഹിക്കണമെന്ന് പറയുന്നവര്‍ സ്‌നേഹിക്കേണ്ടതില്ല. തങ്ങള്‍ അജ്ഞതയാല്‍ കള്ളപ്രവാചകനാണെന്ന ധരിച്ച ഒരു മഹാത്മാവിനെ കിട്ടിയ അവസരം മുതലെടുത്ത് പരിഹസിക്കുകയാണ്. ഇതാണ് ഞാന്‍ പ്രായോഗികമല്ല എന്ന പറഞ്ഞത്. നേരെ മറിച്ച് യേശുവിന്റെതായി അറിയപ്പെടുന്ന കല്‍പനകള്‍ ഖുര്‍ആനിലുള്ളത് പോലെയായിരുന്നെങ്കില്‍ ചുരുങ്ങിയത് അപ്രകാരം പ്രവര്‍ത്തികുമ്പോള്‍ എനിക്ക് നിങ്ങള്‍ ചെയ്യുന്നത് യേശുവിന്റെ കല്‍പനക്കെതിരാണ് എന്നെങ്കിലും പറയാമായിരുന്നു. പകരമുള്ളത് അമൂര്‍ത്തമായ ചില സങ്കല്‍പങ്ങള്‍(അവയ്ക്ക് പ്രായോഗികമായ വിശദീകരണങ്ങള്‍ നല്‍കപ്പെടാത്തിടത്തോളം കാലം).

CKLatheef പറഞ്ഞു...

'എന്തുകൊണ്ട് നിങ്ങള്‍ യോഹ-1:44-47 ഉം
അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 3:17-26 ഉം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 2:1-10 ഉം നിങ്ങള്‍ കാണാതെ പോയി...

ബൈബിളിലെ ചിലവാക്യങ്ങള്‍ മാത്രം എടുത്തുപയോഗിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് അതേ അദ്ധ്യായത്തിലുള്ള മറ്റു വാക്യങ്ങള്‍ കാണുന്നില്ല.'


നിങ്ങളീ നല്‍കിയ സൂക്തങ്ങള്‍ കാണാത്തതുകൊണ്ടല്ല. അവയില്ലായിരുന്നെങ്കില്‍ ക്രിസ്തുമതം എന്നതിനുതന്നെ പ്രസക്തി നഷ്ടപ്പെടുമായിരുന്നു. കാരണം ഇന്ന് കാണുന്ന മുഴുവന്‍ ചിന്തിക്കുന്ന ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസത്തിന്റെ അവലംബമായി കാണുന്നതതിലാണ്. കാരണം അത്രയേറെ ശക്തമാണ് പഴയനിയമത്തിലേയും മറ്റുസുവിശേഷങ്ങളിലെയും വരാനിരിക്കുന്ന സത്യത്തിന്റെ ആത്മാവിനെ പറ്റിയുള്ള താകീതുകള്‍. അതാരിലെങ്കിലും പെട്ടെന്ന് ഇറക്കി. ആ അധ്യായം ക്ലോസ്‌ചെയ്തിരിക്കുയാണ് ഇവിടെ ബൈബിള്‍ പലരായി എഴുതിയതുകൊണ്ടുതന്നെ ഇതെഴുതിയവരെല്ലാവരെയും വിശ്വസിക്കണമെന്നോ ഇതില്‍ പറഞ്ഞതെല്ലാം വിശ്വസിക്കണമെന്നോ വാശിപിടിക്കുന്നതില്‍ ഒരര്‍ഥവുമില്ല. ഖുര്‍ആനെ കഷ്ണം കഷ്ണമാക്കി വിമര്‍ശിക്കുന്നതെന്താണെന്ന ചോദ്യത്തിന് യുക്തിവാദികള്‍ നല്‍കുന്ന മറുപടി പലയിടത്തും നിങ്ങള്‍ക്ക് വായിക്കാം. ഖുര്‍ആന്‍ മാത്രമാണ് മുഴുവനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നത് ബൈബിള്‍ അപ്രകാരം പറയുന്നില്ല അതിനാല്‍ ഞങ്ങള്‍ ഖുര്‍ആനെ വിമര്‍ശിക്കുന്നു എന്നാണ്. അവിടെ ഒരു ക്രിസ്ത്യാനിയും ഖണ്ഡിച്ചിട്ടില്ല. മോശമുഹമ്മദിനെ പോലെയാണ് എന്ന് പറയുന്നത് ഏതെങ്കിലും ഒരു പുസ്തകത്തിലെ ഒരു വരി വായിച്ചിട്ടുമല്ല.

മുഴുവന്‍ വായിക്കണമെന്നതും മുഴുവന്‍ അംഗീകരിക്കണമെന്നതും അതിന്റെ വിശ്വാസികള്‍ക്ക് മാത്രം ബാധകമാകുന്നതാണ്. ബൈബിള്‍ ഒരു ഗ്രന്ഥമെന്ന നിലയില്‍ പാരായണം ചെയ്യാനും വിലയിരുത്താനും ആര്‍ക്കും സ്വതന്ത്ര്യമുണ്ടെന്ന് ഞാന്‍ കരുതുന്നു. ഖുര്‍ആനെപോലെത്തന്നെ.

CKLatheef പറഞ്ഞു...

@sajan,

നമ്മള്‍ ആരേയും കൊല്ലുന്നില്ല. പക്ഷേ കൊല്ലുന്നവര്‍ അനേകം. ജയുലുകളില്‍ നോക്കിയാല്‍ മതി. എന്തിന് നബി പോലും എത്ര പേരേ കൊന്നിട്ടുണ്ട്, യുദ്ധത്തില്‍. നിങ്ങള്‍ക്ക് അതു വിശുദ്ധയുദ്ധമാകും. പക്ഷേ മോശയുടെ നിയമത്തിന്റെ പച്ചയായ ലഘനമാണ് അത്. നിങ്ങള്‍ക്കെങ്ങിനെ പറയാന്‍ സാധിക്കും ‘കൊല്ലരുത്’ എന്ന കല്പന അപ്രായോഗികമാണെന്ന്.

ലോകത്ത് ഒരു തത്വശാസ്ത്രവും നിയമവും ബുദ്ധിയുള്ള ഒരു മനുഷ്യനും അംഗീകരിച്ചു തരില്ല. ഇങ്ങോട്ട് യുദ്ധത്തിന് വരുന്നവരോട് പോരാടരുതെന്ന്. അതിന് കൊല എന്നല്ല പറയുക. യുദ്ധം ബൈബിളും വേദങ്ങളും ഖുര്‍ആനുമെല്ലാം അത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഞാന്‍ സൂചിപ്പിചതതൊന്നുമല്ല. സംഹാരായുധങ്ങള്‍ കൂമ്പാരമായി കിടക്കുന്നു എന്ന് പറഞ്ഞാണല്ലോ ഇറാഖില്‍ ലക്ഷം നിരപരാധികളെ കൊന്നത്. ട്രൈഡ് സെന്റര്‍ തകര്‍ത്ത ഒരാള്‍ തോറാബോറയില്‍ ഒളിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അഫ്ഗാനെയും. ഇതിന് പകരം ജയിലിലേക്ക് നോക്കാന്‍ പറഞ്ഞാല്‍ മതിയോ. അവിടെയും അതിന് കൂടുതല്‍ തെളിവ് ലഭിക്കും എന്നല്ലാതെ മറ്റെന്താണ് സംഭവിക്കുക.

തല്‍കാലം താങ്കളുടെ മേല്‍കമന്റിന് ഞാനിത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ആരെങ്കിലുമൊക്കെ വന്ന് കൂടുതല്‍ കുളമാക്കും അതിനാല്‍ ക്ഷമിക്കുക. കാര്യങ്ങള്‍ കണ്ണുതുറന്നു കാണുക.

CKLatheef പറഞ്ഞു...

ബൈബിള്‍ കണ്ട കാര്യങ്ങള്‍ പറയുന്മ്പോള്‍ ബൈബിളില്‍ ഉള്ള എല്ലാ കാര്യങ്ങളും പറയണം

അസാദ്ധ്യം, അചിന്ത്യം

..വേണ്ടത് മാത്രം എടുത്തിട്ട് ബാക്കി ഭാഗം തിരുത്തിയതാണെന്നു പറഞു മുങ്ങുന്നത് അത്ര വലിയ കാര്യമല്ല

ഒരു പ്രവാചകന് ശേഷം വേറൊരു പ്രവാചകനെ അയക്കുന്നത് ദൈവം നല്‍കിയ സന്ദേശം കാലഹരണപ്പെടുകയോ, ആ സന്ദേശങ്ങള്‍ കാലാന്തരത്തില്‍ മാറ്റതിരുത്തലുകള്‍ വരുത്തുകയോ, അതുമല്ലെങ്കില്‍ പ്രസ്തുത സന്ദേശങ്ങള്‍ നഷ്ടപ്പെടുകയോ, എല്ലാമുണ്ടായിരിക്കെ ആ സമൂഹത്തെ നയിക്കാന്‍ ഒരു പ്രവാചകന്റെ ആവശ്യം നേരിടുകയോ ചെയ്യുമ്പോഴാണ്.

യേശു വരെയുള്ള പ്രവാചകന്‍മാര്‍ പ്രത്യേകം കാലത്തേക്കും ദേശത്തേക്കും സമുദായത്തിലേക്കുമാണ് നിയോഗിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ബൈബിളില്‍ അവശേഷിക്കുന്ന നിയമങ്ങള്‍ നടപ്പാക്കണം എന്ന് എത്ര വലിയ ക്രിസ്തുമതവിശ്വാസിക്കും പറയാനാവില്ല. ബൈബിളിലേക്ക് എത്തിനോക്കുക പോലും വേണ്ടാത്തവിധം സമ്പൂര്‍ണവും ന്യുതനവും പരിഷ്‌കരണങ്ങളെ ഉള്‍കൊള്ളാവുന്നതുമായ നിയമാവലിയാണ് മുഹമ്മദ് നബിയിലുടെ നല്‍കപ്പെട്ടത്. ഇത് ദൈവിക ദര്‍ശനത്തിന്റെ അവസാന പതിപ്പാണ്. ഇവിടെ ചിലര്‍ പരിഹസിക്കുന്നത് പോലെയല്ല കാര്യങ്ങളുടെ കിടപ്പ്. ചിന്തിക്കുന്നവര്‍ക്കതറിയാം. ബൈബിള്‍ തിരുത്തി എന്നത് അത്രവലിയ സംഗതിയായി കാണേണ്ടതില്ല. അതുകൊണ്ടാണ് ചില പ്രവാചകന്‍മാര്‍ അതിനീചമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതും മറ്റും ബൈബിളില്‍ നാം വായിക്കുന്നത്. ഖുര്‍ആന്‍ അതൊക്കെയും അതിന്റെ തനതായ രൂപത്തില്‍ പരിചയപ്പെടുത്തി. അല്ലാതെ ബൈബിള്‍ ക്ലാസില്‍ നിന്ന കേട്ട പ്രകാരം ബൈബിളില്‍ നിന്ന് കോപ്പിയടിച്ച് ഉണ്ടാക്കിയതല്ല ഖുര്‍ആനെന്ന് ഖുര്‍ആനെ ഒരു പേജ് വായിച്ചാല്‍ ബോധ്യമാകേണ്ടതാണ്. ഖുര്‍ആന്റെ ഒരു പേര്‍ 'ഫുര്‍ഖാന്‍' എന്നാണ് അഥവാ സത്യാസത്യവിവേചകം അതിനാല്‍ ഖുര്‍ആനില്‍ നിന്ന് യോജിച്ച് വരുന്ന ബൈബിളിലെ വചനങ്ങള്‍ ദൈവികവും അതിന് വിരുദ്ധമാകുന്നത് കൂട്ടിചേര്‍ത്തതും എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

ഇതുവരെ നല്‍കപ്പെട്ടതിന് എന്റെ മറുപടി ഇവിടെ അവസാനിച്ചു. ദയവായി ഇനി കമന്റ് ചെയ്യുന്നവര്‍ പുതിയ പോസ്റ്റില്‍ ചേര്‍ക്കുക.

ഇവിടെ ഇനി ഇടുന്ന അഭിപ്രായങ്ങള്‍ ഒഴിവാക്കുന്നതാണ്. മറുപടി പറയാനുള്ള സൗകര്യത്തിന് കൂടിയാണ് സഹകരിക്കുക.

സന്തോഷ്‌ പറഞ്ഞു...

യേശുവിന്റെ ജനനം അസാധാരണമായ രീതിയില്‍ ആയിരുവെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും വിശ്വസിക്കുന്നു. ദൈവത്തിന്റെ അത്ഭുതശക്തിയാല്‍ പിതാവില്ലാതെ മാതാവില്‍ നിന്ന് മാത്രമായി ജനിച്ചതാണ്. അതിനാല്‍ ജനനത്തിന്റെ കാര്യത്തില്‍ മോശയെ പോലെയുള്ളത് യേശുവല്ല മുഹമ്മദാണ്. - ദൈവത്തിന്റെ അത്ഭുതശക്തിയാല്‍ ജനിച്ചതുകൊണ്ടാണ് യേശുവിനെ ഒരേസമയം മനുഷ്യപുത്രനും ദൈവപുത്രനുമായി കത്തോലിക്കാ വിശ്വാസം പ്രഖ്യാപിക്കുന്നത്.

മോശയും മുഹമ്മദും കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും അവരെ അവിസ്മരണീയരാക്കുന്നു. ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് നബി കൊണ്ടുവന്നു. എന്നാല്‍ യേശു പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ നടപ്പിലാക്കുകയോ ചെയ്തില്ല.

തിരുത്ത് : യേശു പുതിയ നിയമങ്ങള്‍ എങ്ങനെയാണ് തന്റെ ജനത്തിന് നല്‍കിയത് എന്ന് മനസിലാക്കാന്‍ സുവിശേഷങ്ങള്‍ നന്നായി മനസിരുത്തി വായിച്ചാല്‍ മതി. വിശദീകരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷെ സ്ഥലപരിമിതി അനുവദിക്കുന്നില്ല.

CKLatheef പറഞ്ഞു...

മാതാവിന്റെ അണ്ഡവും പിതാവിന്റെ ബീജവും ചേര്‍ന്നാണ് പുതിയ കുഞ്ഞുജനിക്കുന്നതെന്ന് ദൈവം മനുഷ്യപ്രകൃതിയില്‍ നിക്ഷേപിച്ച ഒരത്ഭുതമാണ്. ചില പ്രത്യേകാവസരങ്ങളില്‍ അതിനോട് യോജിക്കാത്ത ഒരു മനുഷ്യജന്‍മം മറ്റൊരത്ഭുതം അതിന്റെ പേരില്‍ ഒരാളെ ദൈവമോ ദൈവപുത്രനാക്കുന്നതോ എന്ത് മാത്രം ചിന്താശൂന്യമായ വിശ്വാസമാണ് എന്നാലോചിച്ചുനോക്കുക. സ്രഷ്ടാവായ ദൈവം പദാര്‍ഥരൂപത്തിലേക്ക് മാറുകയോ ആ ദൈവത്തിന്റെ സത്ത നിസ്സാരനായ ഒരുമനുഷ്യനില്‍ അവതരിക്കുകയും, അതില്‍ വിശ്വസിക്കുന്നതിലൂടെ ആദിപാപം മുതല്‍ പൊറുക്കപ്പെടുകയും ചെയ്യുക എന്നൊക്കെ മുസ്‌ലിംകളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം അചിന്ത്യവും അസംഭവ്യവുമാണ്. ദൈവം ഭൗതികമല്ല എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കണ്ണുകള്‍ക്ക് അതിനെ കാണാനാവില്ല; അവന്‍ കണ്ണുകളെ കാണുന്നു. ആദം മുതലുള്ള പ്രവാചകന്‍മാരൊക്കെ ദൈവത്തിന്റെ ഏകത്വം ഊന്നിപ്പറഞ്ഞവരും ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്നതും ബിംബാരാധനയും നിരോധിച്ചവരുമായിരുന്നു. യേശുവിന്റെ പ്രബോധനവും വ്യത്യസ്ഥമായിരുന്നില്ല. ത്രിയേകത്വവും മറ്റും യേശുപഠിപ്പിച്ചതുമല്ല. പഴയനിയമം പുതിയനിയമം എന്ന് പറയുന്നുവെന്നല്ലാതെ അത് അത്രകൃത്യമായ ഒരു നാമകരണമാണ് എന്നും തോന്നുന്നില്ല. സുവിശേഷങ്ങള്‍ എങ്ങനെവായിച്ചാലും യേശു എന്തെങ്കിലും നിയമനിര്‍മാണം നടത്തിയതായി ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. യേശുപുതിയനിയമവുമായി വരികയായിരുന്നില്ല. മോശക്ക് നല്‍കപ്പെട്ട നായപ്രമാണങ്ങളനുസരിച്ച് മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്ന കര്‍മമായിരുന്നു അദ്ദേഹത്തിന് ചെയ്യാനുണ്ടായിരുന്നെതെന്ന് ഞങ്ങള്‍ കരുതുന്നു. മത്തായി 5:17 ല്‍ അക്കാര്യം യേശു പറഞ്ഞതായി ഞങ്ങള്‍ ഇങ്ങനെ കാണുകയും ചെയ്യുന്നു.

ഞാൻ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.

sahodaransijonettoor പറഞ്ഞു...

നിന്നെ പോലെ ഒരു പ്രവാചകന്‍ എന്നുള്ളതാണല്ലോ വിഷയം മോശയുടെ പ്രതെകത എന്താണെന്നു ബൈബിള്‍ എന്ത് പറയുന്നു ,വായിക്കുക ,
എന്നാൽ മിസ്രയീംദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്‌വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല (ആവര്‍ത്തനം 34 : 10 - 12 )

പ്രതെകത
1അത്ഭുതങ്ങള്‍
സകല അത്ഭുതങ്ങളും ഭുജവീര്യവും എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും
യേശു അത്ഭുതങ്ങള്‍ ചെയ്തു മുഹമ്മദ്‌ അത്ഭുതങ്ങള്‍ ചെയ്തില്ല
2 യഹോവയെക്കുറിച്ചുള്ള അറിവ്
യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ

മോശെയും യേശുവും യഹോവയെ അഭിമുഖമായി അറിഞ്ഞഇരുന്നു മാത്രമല്ല പിതാവ് എന്ന് വെളിപെടുത്തി. വായിക്കുക
ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ (ആവര്‍ത്തനം 32 :6 )
അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.(മത്തായി 5 :16 ,48)


എന്നാല്‍ മുഹമ്മദ്‌ ദൈവത്തെ അഭിമുഖമായി അറിഞ്ഞഇട്ടില്ല ഗബ്രിയേല്‍ തനിക്കു വെളിപ്പെടുത്തി തന്നു എന്നാണ് പറഞ്ഞത് മാത്രമല്ല മോശെയും യേശുവും വെളിപ്പെടുത്തിയ പിതാവാം ദൈവത്തെ നിഷേതിക്കുന്നതായി ഖുഅരനില്‍ കാണുവാന്‍ സാധിക്കും
ഇനി പറയു മോസയെപ്പോലുള്ള പ്രവാചകന്‍ ആരാണ് .......
ബൈബിള്‍ പറയുന്ന രണ്ടും യേശു വിനുണ്ട് മുഹമ്മോടിനു ഈ രണ്ടു യോഗ്യതയും ഇല്ല
അതുകൊണ്ട് ബൈബിള്‍ പറയുന്ന മോസയെ പോലുള്ള പ്രവാചകന്‍ യേശു എന്ന് തെളിയുന്നു. മുഹമ്മത് ഒരിക്കലും അല്ല മുഹമ്മതിനു ബൈബിള്‍ പറയുന്ന ഒരു യോഗ്യത പോലും ഇല്ല

CKLatheef പറഞ്ഞു...

@sahodaransijonettoor

>>> ബൈബിള്‍ പറയുന്ന മോസയെ പോലുള്ള പ്രവാചകന്‍ യേശു എന്ന് തെളിയുന്നു. <<<

അതേ സമയം ഇനി യേശുവിനെ പറ്റിപറയുമ്പോള്‍ മറ്റുപ്രവാചകന്‍ പ്രവചിച്ച രക്ഷകനാണെന്നും പ്രവാചകനല്ല എന്നും പറഞ്ഞുപോകരുത്. ഇസ്്‌ലാമിക വിശ്വാസമനുസരിച്ച് ഈസാ നബി മൂസാനബിയെ പോലെ ഒരു പ്രവാചകന്‍ മാത്രമാണ്. അവര്‍ തമ്മില്‍ പ്രവര്‍ചകന്‍മാരായിരിക്കെ ഞാന്‍ സൂചിപ്പിച്ച് വ്യത്യാസമുണ്ട്. സ്വാഭാവികമായും മുഹമ്മദ് നബിയുമായും അദ്ദേഹത്തിന് വ്യത്യാസമുണ്ടാകും. അദ്ദഹത്തിന്റെ പ്രബോധനവും ജീവിതവും പരിഗണിക്കുമ്പോള്‍ യേശുവിനെക്കാള്‍ സാമ്യം മുഹമ്മദ് നബിയോടാണ് എന്നത് ഒരു സത്യം മാത്രം. ഇവിടെ യേശുവിനോട് വല്ല വിവേചനവും ഉള്ളതുകൊണ്ടല്ല ഇത് പറയുന്നത്. മൂസാ നബി യേശുവിനെക്കുറിച്ച് ഒരു പ്രവചനം നടത്തുന്നെങ്കില്‍ അതില്‍ നിഷേധിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇസ്രായേല്‍ സന്താനങ്ങളില്‍ വന്ന ഇതര പ്രവാചകന്‍മാരില്‍നിന്ന് ഈസാ നബിക്ക് എന്തെങ്കിലും പ്രത്യേകതയില്ല. യേശുവിനെ പ്രവാചകനല്ലാതെ മറ്റെന്താക്കാനും വല്ലാതെ പാടുപെടേണ്ടി വരും.

അതുകൊണ്ട് യേശു മോശയെപ്പോലെ ഒരു പ്രവാചകനാണ് എന്ന താങ്കളുടെ പ്രസ്താവനക്ക് കീഴെ നീട്ടിവലിച്ചൊരൊപ്പ്.

sahodaransijonettoor പറഞ്ഞു...

ലത്തീഫ് പറഞ്ഞു ....
."അതുകൊണ്ട് യേശു മോശയെപ്പോലെ ഒരു പ്രവാചകനാണ് എന്ന താങ്കളുടെ പ്രസ്താവനക്ക് കീഴെ നീട്ടിവലിച്ചൊരൊപ്പ്"
ഈ ബ്ലോഗിലെ ചര്‍ച്ച വിഷയം അവര്തനപുസ്തകത്തിലെ മോസയെപോലുള്ള പ്രവാചകന്‍ ആരാണ് എന്നാണല്ലോ...?
.ഞാന്‍ തെളിയിച്ചത് യേശു മോശ പ്രവചിച്ച മോസയെപോലുള്ള വരുവാനുള്ള പ്രവാചകന്‍ അഥവാ അവര്തനപുസ്തകം 18 : 18 പറയുന്ന പ്രവാചകന്‍ യേശു ആണ് എന്നാണ് തങ്ങളും അത് അഗീകരിച്ചു ,അത് കൊണ്ട് ഇനി മേലാല്‍ അവര്തനപുസ്തകത്തില്‍ പറയുന്ന മോസയെപോലുള്ള പ്രവാചകന്‍ മുഹമ്മദ്‌ ആണെന്ന് ഇനി പറയരുത് ,
പിന്നെ യേശു പ്രവാചകന്‍മാര്‍ പ്രവചിച്ച രക്ഷകന്‍ യേശു ആണോ എന്നാ വിഷയം അത് ഈ ബ്ലോഗിലെ വിഷയമല്ല, അതിനു മുന്പ് സാജന്‍ ചോദിച്ച ചോദ്യത്തിന് മറുപടി കിട്ടിയെങ്കില്‍ കൊള്ളായിരുന്നു
ഈ ചോദ്യത്തിനു ഉത്തരം പറയാമോ?
ധോണി നിങ്ങള്‍ക്കാരാണ്?
1. ഇന്ത്യന്‍ കളിക്കാരന്‍?
2. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍?
3. ഇന്ത്യന്‍ ക്യാപ്റ്റന്‍?
ഇതില്‍ ഏതായി വരും ധോണി?
ഈ ബ്ലോഗിലെ വിഷയത്തിനു മറുപടി തന്നു അത് തങ്ങളും അഗീകരിച് ഒപ്പിട്ട സ്ഥിതിക്ക് ചര്‍ച്ച അവസാനിപ്പിക്കാമെന്ന് തോന്നുന്നു
അല്പംകൂടി പറയട്ടെ .......
ആര്‍ക്കെങ്കിലു തോന്നുന്ന സമാനതയോ വ്യത്യാസമോ അല്ല നോക്കേണ്ടത് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ മോസയെ പോലുള്ള പ്രവാചകന്‍ എന്നത് കൊണ്ട് എന്താണ് മാനദണ്ഡം ആയി എടുക്കേണ്ടതെന്നു ,അതികമോന്നും കാടുകയരണ്ട രണ്ടേ രണ്ടു വിഷയം, ബൈബിള്‍ പറയുന്ന ആ അടിസ്ഥാന വിഷയത്തില്‍ ഒന്നുപോലും മുഹമ്മതിനില്ല ..എന്നാല്‍ ബൈബിള്‍ പറയുന്ന ഈ രണ്ടു യോഗ്യതയും യേശു വിനു ഉണ്ട്
(ഇനിയും സംസയമുള്ളവര്‍ എന്‍റെ മുന്‍പിലത്തെ കമെന്റ് ഒന്ന് കൂടി വായിച്ചാല്‍ മതി )
സത്യം ബോത്യംയെന്നു കരുതുന്നു

CKLatheef പറഞ്ഞു...

>>> ധോണി നിങ്ങള്‍ക്കാരാണ്?
1. ഇന്ത്യന്‍ കളിക്കാരന്‍?
2. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍?
3. ഇന്ത്യന്‍ ക്യാപ്റ്റന്‍? <<<

ധോണി ഒന്നാമതായി ഒരു മനുഷ്യനാണ്. രണ്ടാമതായി ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ഈ രണ്ട് അവസ്ഥയുണ്ടായതിനാല്‍ ഈ മൂന്ന് വിശേഷണവും ഒരേ സമയം അദ്ദേഹത്തിനിണങ്ങും.

എന്നാല്‍ തിരിച്ചു ചോദിക്കട്ടേ.

യേശു നിങ്ങള്‍ക്കാരാണ് ?

1.ദൈവം ?
2.പ്രവാചകന്‍ ?
3.ദൈവപുത്രന്‍ ?

(ഞങ്ങള്‍ പറയുന്നു യേശു ദൈവത്താല്‍ അയക്കപ്പെട്ട പ്രവാചകനാണ്, മൂസയെയും മുഹമ്മദിനെയും പോലെ. ശേഷം നിങ്ങളുടെ മറുപടിക്ക് ശേഷം.)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review