2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്.

 പുലരുന്ന പ്രവചനങ്ങള്‍:

ഖുര്‍ആന്റെ ദൈവികതക്ക് പത്താമത്തെ തെളിവ്, അത് നടത്തിയ പ്രവചനങ്ങള്‍ സത്യമായി പുലര്‍ന്നുവെന്നതാണ്. ഖുര്‍ആന്‍ അതിന്റെ ദൗത്യവിജയം പ്രവചിക്കുമ്പോള്‍ അതു പുലരുന്നതിനുള്ള ഉപാധികളും സാഹചര്യങ്ങളും എങ്ങും ദൃശ്യമായിരുന്നില്ല. എന്നിട്ടും അവയിലോരോന്നും പുലര്‍ന്നതായി ലോകം കാണുകയുണ്ടായി. ഒറ്റ പ്രവചനം പോലും തെറ്റിയതായി തെളിഞ്ഞില്ല. ഉദാഹരണത്തിന്:

പലായനത്തിന്റെ ആറാം വര്‍ഷത്തില്‍ ഹുദൈബിയാ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് ഇങ്ങനെ സന്തോഷവാര്‍ത്ത അറിയിച്ചു.

'തീര്‍ച്ചയായും അല്ലാഹു അവന്റെ ദൂതന് ശരിയായ സ്വപ്നം കാണിച്ചിരുന്നു. അത് തികച്ചും സത്യവുമായിരുന്നു. ഇന്‍ശാഅല്ലാഹ്! നിങ്ങള്‍ നിര്‍ഭയരായി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുകതന്നെ ചെയ്യും; ശിരസ്സ് മുണ്ഡനം ചെയ്തവരായും മുടിമുറിച്ചവരായും,നിര്‍ഭയരായും. നിങ്ങള്‍ അറിയാത്ത ചിലത് അവന്‍ അറിഞ്ഞിരുന്നു. അതിനാല്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു മുമ്പ് അവന്‍ നിങ്ങള്‍ക്ക് ഈ അടുത്ത വിജയം പ്രദാനംചെയ്തു.' (48:27)

ഈ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം നോക്കുക. മദീനയില്‍ നിന്ന് ഹജ്ജ് ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇത്രയും ദുര്‍ഘടം പിടിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകള്‍ നിര്‍ഭയരായി മക്കയില്‍ പ്രവേശിക്കും എന്ന് പ്രതീക്ഷിക്കാന്‍ ഒരു നിര്‍വാഹവുമുണ്ടായിരുന്നില്ല. എന്നാല്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുമെന്ന് പ്രവാചകനെ അറിയിച്ചത് സത്യമാണെന്ന് ഉണര്‍ത്തുകയാണിവിടെ. പ്രസ്തുത ഖുര്‍ആന്‍ വചനങ്ങളില്‍ മുന്‍കൂട്ടി അറിയിച്ചിരുന്ന അതേ നിലപാടോടുകൂടി ഹിജ്‌റ 7 ല്‍ മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിക്കുക തന്നെ ചെയ്തു.

********************

'നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു -അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ. അല്ലാഹു അവര്‍ക്കായി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു. അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു.' (24:55)

സൂക്തത്തില്‍ നിന്ന് വെളിവാക്കുന്നത് പോലെ തികച്ചും അരക്ഷിതവും നിസ്സാഹയവുമായ അവസ്ഥയില്‍നിന്ന് അവരുടെ ദര്‍ശനം ഭദ്രമായ അടിത്തറകളില്‍ സ്ഥാപിക്കപ്പെടുമെന്നും സുരക്ഷിതത്വം കൈവരുമെന്നും ഇത് വെളിപ്പെടുത്തുന്നു. പ്രസ്തുത സൂക്തത്തിലെ വാക്കുകള്‍ യഥാര്‍ഥ സംഭവങ്ങളായി രൂപാന്തരപ്പെട്ടത് ലോകജനത കണ്ണുകൊണ്ടു കണ്ടുകഴിഞ്ഞതാണ്.

*****************
അത്യധികം കലങ്ങിമറിഞ്ഞതും യുദ്ധത്തിന്റെ അപകടങ്ങള്‍ നിറഞ്ഞതുമായ മദീനയിലെ ആപത്കരമായ അന്തരീക്ഷത്തില്‍ ഖുര്‍ആന്‍ അതിന്റെ പ്രവാചകനം സംബന്ധിച്ചു പ്രഖ്യാപിച്ചു.

'ജനങ്ങളില്‍നിന്നെല്ലാം അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്.' (5:67)

അപ്രകാരം മക്കയിലെ, ഭീതിയുടെയും മര്‍ദനത്തിന്റെയും നിസ്സഹായതയുടെയും ഘട്ടത്തിലും ഖുര്‍ആന്‍ ഇങ്ങനെ സാന്ത്വനപ്പെടുത്തുകയുണ്ടായി

'നിന്റെ നാഥന്റെ കല്‍പനയാല്‍ നീ ഉറച്ചുനില്‍ക്കുക. എന്തുകൊണ്ടെന്നാല്‍ നീ നമ്മുടെ കണ്‍മുമ്പിലാണ് നിലകൊള്ളുന്നത്.' (52:48)

മക്കയിലെ മേലാളന്‍മാരായ നിഷേധികളായ ശത്രുക്കളില്‍നിന്നും മദീനയിലെ കപടവിശ്വാസികളില്‍നിന്നും ശത്രുത കാണിച്ച ജൂതന്‍മാരില്‍നിന്നും അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചുവെന്നത് ചരിത്രത്തില്‍ നാം കാണുന്നു.

**********************

വിശുദ്ധഖുര്‍ആനെ സംബന്ധിച്ച് ദൈവം പ്രഖ്യാപിക്കുന്നതായി ഇങ്ങനെ കാണാം.

'ഈ ഉദ്ബോധനം നാം അവതരിപ്പിച്ചതാകുന്നു. നാം തന്നെ അതിന്റെ സൂക്ഷിപ്പുകാരനുമാകുന്നു' (15:9)

നോക്കുക, ഈ പ്രവചനം ഇന്നേവരെ ഒരു യാഥാര്‍ഥ്യവും വസ്തുതയുമായി എത്ര ഭംഗിയില്‍ പുലര്‍ന്നു വന്നിരിക്കുന്നു. തെല്ലെങ്കിലും സത്യസന്ധതയുള്ള ഒരു ഖുര്‍ആന്‍ വിമര്‍ശകനും അത് നിഷേധിക്കുക സാധ്യമല്ല. പ്രവാചകനിലൂടെ എപ്രകാരം അവതരിപ്പിക്കപ്പെട്ടുവോ അതേ വാക്കുകളില്‍ അതേ രൂപത്തില്‍ ഇന്നുവരെ പരിപൂര്‍ണമായി സുരക്ഷിതമായി അത് നിലകൊള്ളുന്നു. അതേ അവസരത്തില്‍ ഖുര്‍ആന് മുമ്പുള്ള വേദങ്ങളിലൊന്നും അതേ പ്രകാരം സുരക്ഷിതമാണ് എന്ന് അതിന്റെ അനുയായികള്‍ക്ക് പോലും അവകാശവാദമില്ല. അവ സ്വയം വാദിക്കുന്നില്ല എന്നത് വേറെ കാര്യം. പക്ഷെ വിശുദ്ധഖുര്‍ആന്‍ സ്വയം അവകാശപ്പെട്ട പോലെ ഇന്നും സുരക്ഷിതമായി നിലനില്‍ക്കുന്നു. ലോകം അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

**********************

ഇറാന്‍ അഗ്നിയാരാധകരുടെ കയ്യായി റോമന്‍ ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ പരാജയം നേരിട്ട സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

'റോമക്കാര്‍ അടുത്ത ഭൂപ്രദേശത്തു പരാജിതരായിരിക്കുന്നു. ഈ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയികളാവും. അല്ലാഹുവിന്റേത് മാത്രമാകുന്നു അധികാരം; മുമ്പും പിമ്പും. അന്ന് അല്ലാഹു അരുളിയ വിജയത്താല്‍ മുസ്ലിംകള്‍ സന്തോഷം കൊള്ളുന്നതാകുന്നു.' (30:2-4)

ഈ സൂക്തങ്ങളിലടങ്ങിയ പ്രവചനം എങ്ങനെ പുലര്‍ന്നുവെന്നറിയാന്‍ മൗലാന മൗദൂദി നല്‍കിയ ചരിത്രാഖ്യാനം നോക്കുക:

[[.....'റോമക്കാര്‍ പരാജിതരായി. എന്നാല്‍ ഈ പരാജയത്തിനുശേഷം ഏതാനും കൊല്ലങ്ങള്‍ക്കകം അവര്‍ ജേതാക്കളായിത്തീരും. അന്ന് അല്ലാഹു നല്‍കിയ വിജയത്താല്‍ സത്യവിശ്വാസികളും സന്തുഷ്ടരായിരിക്കും. ഇതില്‍ രണ്ട് പ്രവചനങ്ങളുണ്ട്: ഒന്ന്, റോമക്കാര്‍ക്ക് പില്‍ക്കാലത്ത് വിജയം കൈവരും. രണ്ട്, ആ കാലത്ത് മുസ്ലിംകള്‍ക്കും വിജയമുണ്ടാകും. ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ഇതില്‍ ഒരു പ്രവചനമെങ്കിലും പുലരുമെന്നതിന് അന്ന് പ്രത്യക്ഷത്തില്‍ വിദൂരമായ ലക്ഷണങ്ങള്‍പോലും കാണപ്പെട്ടിരുന്നില്ല. ഒരുവശത്ത് മക്കയില്‍ മര്‍ദിതരും നിസ്സഹായരുമായി കഴിയുന്ന ഒരുപിടി മുസ്ലിംകളാണുണ്ടായിരുന്നത്. ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ റോമക്കാരുടെ പരാജയം ദിനേന അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ക്രിസ്ത്വബ്ദം ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. മജൂസി സൈന്യം ട്രിപ്പോളിക്കടുത്തെത്തി , തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍നിന്ന് , ബാസ്ഫോറസ് തീരത്തോളം തള്ളിയകറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്ഡോണ്‍ , (Chalcedon ഇന്നത്തെ ഖാദിക്കോയ്) പിടിച്ചടക്കി. സീസര്‍, ഖുസ്രുവിന്റെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു. എന്തു വിലകൊടുത്തും സന്ധിയുണ്ടാക്കാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം താഴ്മയോടെ അപേക്ഷിച്ചു. പക്ഷേ, ഖുസ്രു പര്‍വേസിന്റെ മറുപടി ഇപ്രകാരമായിരുന്നു: `സീസര്‍ എന്റെ സന്നിധിയില്‍ വന്ന് സ്വന്തം ഖഡ്ഗം അടിയറവെക്കുകയും അവരുടെ ക്രൂശിതദൈവത്തെ വെടിഞ്ഞ് അഗ്നിമഹാദേവന്റെ അടിമത്തം സ്വീകരിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ അയാള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതല്ല.` ഒടുവില്‍ കോണ്‍സ്റാന്റിനോപ്പിള്‍ വെടിഞ്ഞ് കാര്‍ത്തേജിലേക്ക് (ഇന്നത്തെ തുനീഷ്യ) പലായനം ചെയ്യാനുദ്ദേശിക്കുന്നിടത്തോളം സീസറുടെ സ്ഥിതി വഷളായിത്തീര്‍ന്നു. ഇംഗ്ളീഷ്, ചരിത്രകാരനായ ഗിബ്ബന്റെ അഭിപ്രായത്തില്‍*(1.Gibbon, Decline and fall of the Roman Empire, Vol. II. P. 788, Modern Library Newyork)* ഖുര്‍ആന്റെ ഈ പ്രവചനാനന്തരം ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ഖുര്‍ആന്റെ ഈ പ്രവചനത്തെ മക്കയിലെ നിഷേധികള്‍ വല്ലാതെ പരിഹസിച്ചു. ഉബയ്യുബ്നുഖലഫ്  ഹദ്റത്ത് അബൂബക്കറുമായി വാതുവെച്ചു: `മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ അബൂബക്കറിനു താന്‍ പത്തൊട്ടകം നല്‍കാം. അല്ലെങ്കില്‍ അദ്ദേഹം തനിക്ക് പത്തൊട്ടകം തരണം.` നബി(സ) ഈ പന്തയത്തെക്കുറിച്ചറിഞ്ഞപ്പോള്‍ പറഞ്ഞു: `ഫീ ബിള്ഇ സിനീന്‍` എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ `ബിള്അ്` എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി ഒട്ടകത്തിന്റെ എണ്ണം നൂറായി വര്‍ധിപ്പിച്ചുകൊള്ളുക.` ഇതനുസരിച്ച് ഹദ്റത്ത് അബൂബക്കര്‍ (റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നൂറൊട്ടകം നല്‍കണം എന്നാക്കിമാറ്റി. ഇവിടെ, ക്രിസ്ത്വബ്ദം 622-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. അവിടെ, സീസര്‍ ഹെര്‍ക്കുലീസ് നിശ്ശബ്ദം കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ , വഴി തറാപ്സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു. പേര്‍ഷ്യക്കാരുടെ ഏറ്റവും വലിയ അഗ്നികുണ്ഡവും സീസര്‍ നാമാവശേഷമാക്കി. അല്ലാഹുവിന്റെ വിധിയുടെ പ്രവര്‍ത്തനം നോക്കൂ. ഇതേവര്‍ഷം തന്നെയാണ് മുസ്ലിംകള്‍ക്കു ബദ്റില്‍ വച്ച് മുശ്രിക്കുകളുടെ മേല്‍ നിര്‍ണായകമായ വിജയം ലഭിച്ചതും. ഈവിധം സൂറ അര്‍റൂം നല്‍കിയ പ്രവചനങ്ങള്‍ രണ്ടും പത്തുവര്‍ഷം തികയുംമുമ്പ് ഒരേ അവസരത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടു.' (Thafheemul Quran, ആമുഖം അധ്യായം:30)]

 എന്തുകൊണ്ട് വിശുദ്ധഖുര്‍ആന്‍ നല്‍കിയ പ്രഖ്യാപനമൊക്കെ കടുകിടതെറ്റാതെ  പുലര്‍ന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ശരിയും മനുഷ്യയുക്തിക്ക് സ്വീകാര്യവും ആകൂ.  മനുഷ്യനായ ഒരാളുടെ വചനമല്ല; മറിച്ച് ഭൂതവും ഭാവിയും ഒരേ പോലെ അറിയുന്ന അസ്തിത്വത്തില്‍നിന്ന് അവതരിച്ചതാണ് ഖുര്‍ആന്‍ എന്നതാണ് ആ ഉത്തരം.

51 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

എന്തുകൊണ്ട് വിശുദ്ധഖുര്‍ആന്‍ നല്‍കിയ പ്രഖ്യാപനമൊക്കെ കടുകിടതെറ്റാതെ പുലര്‍ന്നു എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ശരിയും മനുഷ്യയുക്തിക്ക് സ്വീകാര്യവും ആകൂ. മനുഷ്യനായ ഒരാളുടെ വചനമല്ല; മറിച്ച് ഭൂതവും ഭാവിയും ഒരേ പോലെ അറിയുന്ന അസ്തിത്വത്തില്‍നിന്ന് അവതരിച്ചതാണ് ഖുര്‍ആന്‍ എന്നതാണ് ആ ഉത്തരം.

sajan jcb പറഞ്ഞു...

മക്കയിലേക്ക് പുറപ്പെട്ട മുസ്ലിംകളെ മക്കയിലെ നിഷേധികള്‍ തടയുകയും സമ്മര്‍ദ്ദത്തിനു വിധേയമായി സന്ധിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

എന്തായിരുന്നു ഈ സന്ധി. ഈ സന്ധിയിലെ നിബന്ധന എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ?

CKLatheef പറഞ്ഞു...

പ്രിയ സാജന്‍

താങ്കളുടെ ആവശ്യം ഇവിടെ പരിഗണിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു. പ്രവാചക ചരിത്രത്തില്‍ നടന്ന പ്രസ്തുത സംഭവം ഇവിടെ ഈ സൂക്തവുമായി ബന്ധപ്പെട്ടാണ് പ്രസക്തമാകുന്നത്. ബാക്കി ഭാഗം ചരിത്രത്തില്‍ വായിക്കുക.

sajan jcb പറഞ്ഞു...

ഏതാണ് ചരിത്രം? ആ ചരിത്രം താങ്കള്‍ക്ക് അറിയാമെങ്കില്‍ ഇവിടെ പറയുന്നതില്‍ എന്താണ് തടസം ?

CKLatheef പറഞ്ഞു...

റോമുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ പ്രവചന പശ്ചാതലം കൂറേകൂടി വ്യക്തമാക്കുന്ന ഒരു വീഡിയോ ഇവിടെയുണ്ട് കാണുക.

sajan jcb പറഞ്ഞു...

മറുപടി ഇവിടെ തന്നാലും മതി

sajan jcb പറഞ്ഞു...

റോമന്‍ പ്രവചനം ഇവിടെ കൊടുത്തിട്ടുണ്ട്‌ മറുപടി എവിടെ വേണമെങ്കിലും ആകാം.
----------
Byzantines ആരായിരുന്നു എന്ന് വിക്കിപീഡിയയില്‍ തിരഞ്ഞു നോക്കൂ. പ്രബലരായ സാമ്രാജ്യം ! അവര്‍ പേര്‍ഷ്യക്കാരുമായി പരാജയപ്പെട്ട സമയത്താണ് നബി മുകളില്‍ കാണുന്ന പ്രവചനം നടത്തിയത്‌.

പ്രബലരായ ഏതൊരു ശക്തിയും തങ്ങള്‍ക്കേറ്റ അടികള്‍ക്ക് തിരിച്ചടി കൊടുത്തിട്ടുണ്ട്. അതിനു വേണ്ടി അവര്‍ തക്കം പാര്‍ത്തിരിക്കും . Byzantines തിരിച്ചുവരും എന്ന്‍ നിഗമനം നടത്താന്‍ ഒരു യോദ്ധാവിന് എന്ത് സമയം വേണം? അതും ഗബ്രിയേലിന്റെ തലയില്‍ വച്ചുകൊടുക്കേണ്ട ഒരു കാര്യവും ഇല്ല. 4 വര്‍ഷം നീണ്ട യുദ്ധത്തിലൂടെ Byzantines ഭംഗിയായി തിരിച്ചടിച്ചു. നാല് വര്‍ഷം നീണ്ട യുദ്ധം നടത്താന്‍ പാടെ തകര്‍ന്ന ഒരു രാജ്യത്തിന് സാധ്യമല്ല. മാത്രവുമല്ല പന്ത്രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ തിരിച്ചടി നടത്തുകയും ചെയ്തു. പാടെ തകര്‍ന്നിരുന്നുവേങ്കില്‍ ഈ കാലയളവില്‍ തിരിച്ചു വരാന്‍ അസാധ്യമാണ്.

ഇത് പോലെ പലരും 'പ്രവചനങ്ങള്‍ ' നടത്താറുണ്ട് , നിത്യ ജീവിതത്തില്‍ . ഉദാഹരണം. ഫെഡറര്‍ തോറ്റുകൊണ്ടിരുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. അദേഹം തിരിച്ചു വരും എന്ന് 'പ്രവചിച്ചവര്‍ ' നിരവധി.

ഇതേ Byzantines മുസ്ലീമുകളുമായി ബലപരീക്ഷണം നടത്തും എന്ന് പ്രവചിക്കാന്‍ പക്ഷെ നബിയ്ക്ക് കഴിഞ്ഞില്ല. 200 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കാര്യങ്ങള്‍ പ്രവചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഗബ്രിയല്‍ തന്നെ അതിനു വരേണ്ടി വരും.

CKLatheef പറഞ്ഞു...

റോമുമായി ബന്ധപ്പെട്ട സംഭവം മുന്‍കൂടി വിശ്വാസികള്‍ക്ക് അറിവുകൊടുക്കാന്‍ ഖുര്‍ആന് അതിന്റേതായ ഒരു ന്യായമുണ്ടായിരുന്നു. അവിശ്വാസികളെ ഞെട്ടിക്കാന്‍ ഒരു പ്രവചനം നടത്തുകയായിരുന്നില്ല അതിന്റെ ലക്ഷ്യം. അധ്യായം 30 ന്റെ ആമുഖം വായിച്ചാല്‍ അത് മനസ്സിലാക്കാം. nostradamus പ്രവചന പുസ്തകത്തെ പോലെ ഒരു ഗ്രന്ഥമാണ് എന്നതാണ് ഖുര്‍ആന്റെ അവകാശവാദമെങ്കില്‍ താങ്കള്‍ സൂചിപ്പിച്ച പോലെ 200 വര്‍ഷത്തിന് ശേഷമുള്ള സംഭവവും പറയേണ്ടതായിരുന്നു. ദൈവത്തെ സംബന്ധിച്ച് 2000 വര്‍ഷമോ 5000 മോ പ്രശ്‌നമല്ല. ജീവിതത്തിന് ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ വരെ ഒരു ദൃക്സാക്ഷിയുടെ രൂപത്തില്‍ വിവരിക്കപ്പെട്ട ഒരു ഗ്രന്ഥത്തിന് താങ്കള്‍ സൂചിപ്പിച്ച സംഭവം പറയുക പ്രയാസമുള്ള കാര്യമല്ല.

sajan jcb പറഞ്ഞു...

താങ്കള്‍ പ്രവചനമായാണ് റോമാക്കാരുടെ സൂക്തത്തെ ബ്ലോഗില്‍ അവതരിപ്പിച്ചത്‌. അതുകൊണ്ട് ചൂണ്ടികാട്ടിയെന്നെയുള്ളൂ. റോമാക്കാര്‍ വിജയിക്കും എന്ന് വിശ്വാസികളെ ആസ്വസിപ്പികുകയാണ് ഉദ്ദേശം എന്ന് താങ്കളുടെ വിസദീകരണം കണ്ടപ്പോള്‍ മനസിലാക്കാന്‍ സാധിച്ചു.

ആ സന്ധിയെ പറ്റി എന്റെ ബ്ലോഗില്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെയാകാം.

ചുരുക്കി പറയാം.

സന്ദര്‍ഭം ഇതാണ്. നബിയും അനുചരന്മാരും മെക്കയിലേക്ക് തിരിക്കുന്നു , ആയിര കണക്കിന് അനുചരന്മാര്‍ ഉണ്ട് ഒപ്പം. മെക്കയില്‍ എത്തിയപ്പോള്‍ അവിടെ പ്രവേശിക്കാന്‍ അവിടുത്തുകാര്‍ സമ്മതിച്ചില്ല. എങ്കിലും മേല്‍ പറഞ്ഞ സന്ധിയുണ്ടാക്കി.

[അടുത്ത വര്‍ഷം മെക്കയില്‍ പ്രവേശിക്കാനുള്ള അനുമതി ആ സന്ധിയിലൂടെ ലഭിച്ചിട്ടുണ്ടായിരുന്നു.]

അത് വാങ്ങി കൈയില്‍ വച്ച ശേഷം എന്ത് പ്രവചനം !

തെറ്റുണ്ടെങ്കില്‍ തിരുത്തൂ

CKLatheef പറഞ്ഞു...

@sajan jcb

താങ്കളുടെ സംശയം ന്യായമാണ്. പോസ്റ്റ് ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് വിശദീകരണം ഒഴിവാക്കിയത്. അതിങ്ങനെ വായിക്കുക:

'താനും ശിഷ്യന്‍മാരും മക്കയില്‍പോയി ഉംറ നിര്‍വഹിച്ചതായി ഒരുനാള്‍ നബി(സ)ക്ക് സ്വപ്നദര്‍ശനമുണ്ടായി. അത് കേവല സ്വപ്നമായിരുന്നില്ല. ഒരു ദൈവിക സൂചനയായിരുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് തിരുമേനിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധവുമായിരുന്നു. വ്യക്തമായ കാരണങ്ങളാല്‍ ഈ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാന്‍ സാധ്യമാകുന്ന യാതൊരു സാഹചര്യവും അന്നുണ്ടായിരുന്നില്ല. ഖുറൈശി നിഷേധികള്‍ കഴിഞ്ഞ ആറു കൊല്ലമായി ദൈവിക ഗേഹത്തിലേക്കുള്ള മാര്‍ഗം മുസ്ലിംകള്‍ക്ക് വിലക്കിവെച്ചിരിക്കുകയാണ്. ഈ കാലമത്രയും ഹജ്ജോ ഉംറയോ ചെയ്യാന്‍പോലും മുസ്ലിംകളെ ഹറമിന്റെ അതിര്‍ത്തിയോടടുക്കാന്‍ അവര്‍ സമ്മതിച്ചില്ല. ഈ സാഹചര്യത്തില്‍ നബി(സ) ഒരുസംഘം ശിഷ്യന്മാരോടൊപ്പം മക്കയില്‍ കടന്നുചെല്ലുമെന്ന് എങ്ങനെയാണ് പ്രതീക്ഷിക്കാനാവുക! ഉംറക്ക് ഇഹ്റാം ചെയ്തുകൊണ്ട് യുദ്ധസാമഗ്രികളുമായി പുറപ്പെടുന്നത് ഏതാണ്ട് യുദ്ധത്തിന് ക്ഷണിക്കുന്നതുപോലെയാണല്ലോ. നിരായുധരായി പോവുക എന്നതിന്റെ അര്‍ഥമാകട്ടെ, തന്നെയും തന്റെ ശിഷ്യന്മാരെയും ആപത്തില്‍ ചാടിക്കുക എന്നുമായിരുന്നു.

നബി(സ) ഒട്ടും സംശയിച്ചുനില്‍ക്കാതെ തന്റെ സ്വപ്നവൃത്താന്തം സഹാബികളെ അറിയിച്ചുകൊണ്ട് യാത്രയ്ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. 1400 സഹാബികള്‍ റസൂലിനോടൊപ്പം ആ വിപല്‍ക്കരമായ യാത്രയ്ക്ക് സന്നദ്ധരായി. ഹിജ്റ ആറാം ആണ്ട് ദുല്‍ഖഅ്ദഃ മാസാരംഭത്തില്‍ ഈ അനുഗൃഹീത സംഘം മക്കയിലേക്ക് പുറപ്പെട്ടു.' (തഫ്ഹീം സഗ്രഹം)

ഈ സംഘത്തെയാണ് മക്കക്കാര്‍ തടഞ്ഞത്. ഈ സന്ദര്‍ഭത്തില്‍ അവതരിച്ച സൂക്തമമാണ് ഇവിടെ പരാമര്‍ശിച്ചത്.(cont..)

CKLatheef പറഞ്ഞു...

അതുകൊണ്ട് ഈ സൂക്തത്തിലുള്ള പ്രവചനം നടന്നത് സന്ധിസംഭാഷണത്തിന് ശേഷമല്ല അതിന് മാസങ്ങള്‍ക്ക് മുമ്പാണ്. സൂക്തത്തില്‍ ആ സ്വപ്‌നമാണ് പരാമര്‍ശിക്കുന്നത്. ഇനി ഒരാള്‍ക്ക് അത് സ്വീകാര്യമല്ലെന്ന് വന്നാലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒരു സംഭവത്തെ ഇത്രയും ഉറച്ച ശബ്ദത്തില്‍ പറയണമെങ്കില്‍ സംശയാതീതമായി ഭാവിയെ സംബന്ധിച്ച ഉറപ്പുണ്ടാകണം. അത് പൂര്‍ത്തിയായില്ലെങ്കില്‍ വിശുദ്ധഖുര്‍ആന്റെ ദൈവികത സംശയിക്കുന്നവര്‍ക്ക് വലിയ തെളിവാകുമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ മനുഷ്യവചനമായിരുന്നു ഖുര്‍ആനെങ്കില്‍ ഈ റിസ്‌കിന് സന്നദ്ധമാകുമായിരുന്നില്ല എന്നത് സാമാന്യയുക്തിയാണ്. അതുതന്നെയാണ് ഇവിടുത്തെ വിഷയവും.

സന്തോഷ്‌ പറഞ്ഞു...

tracking

sajan jcb പറഞ്ഞു...

വിശദീകരണത്തിന് നന്ദി. രണ്ട് കാര്യങ്ങള്‍ക്ക് കൂടി വ്യക്തതകള്‍ തരുമോ?

1. നബി തന്റെ സ്വപ്നം (പ്രവചനം) എപ്പോഴാണ് വെളിപ്പെടുത്തിയത്‌?
സമയക്രമത്തില്‍ കൊടുക്കുന്നു....

ഒന്ന്‍) സ്വപ്നം കണ്ട മാത്രയില്‍
(അതായത്‌ 1400 സഹാബികളെയും കൊണ്ട് മെക്കയിലേക്ക് യാത്ര തിരിക്കുന്നതിനും മുമ്പ്‌ )

രണ്ട്) മെക്കയിലേക്കുള്ള യാത്രയില്‍

മൂന്ന്) മെക്കയില്‍ എത്തിയതിന് ശേഷം (പക്ഷെ സന്ധിക്ക് മുമ്പ്‌)

നാല്) മെക്കയില്‍ ഉള്ളവര്‍ തടഞ്ഞപ്പോള്‍ (പക്ഷെ സന്ധിക്ക് മുമ്പ്‌)

അഞ്ച്) സന്ധിക്കു ശേഷം (താങ്കള്‍ ഇത് നിഷേധിച്ചു എങ്കിലും സമയക്രമത്തിനു വേണ്ടി കൊടുക്കുന്നു)

2. എന്തായിരുന്നു സന്ധിയുടെ പൂര്‍ണ്ണ രൂപം? അതിന്റെ ഉള്ളടക്കം നെറ്റില്‍ ഉണ്ടോ?

CKLatheef പറഞ്ഞു...

താങ്കള്‍ ആവര്‍ത്തിച്ചു ചോദിക്കുന്ന സന്ധിവ്യവസ്ഥകള്‍ക്ക് ഈ പോസ്റ്റിലുള്ള പ്രാധാന്യം മനസ്സിലാക്കാന്‍ എനിക്ക് കഴിയാത്തത് കൊണ്ടാണ് നല്‍കാതിരിക്കുന്നത്. സ്വപ്‌നം അറിയിച്ചത് താങ്കള്‍ ഒന്നാമത് പറഞ്ഞവിധത്തിലാണെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

മുക്കുവന്‍ പറഞ്ഞു...

"സ്വപ്‌നം അറിയിച്ചത് താങ്കള്‍ ഒന്നാമത് പറഞ്ഞവിധത്തിലാണെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു"

ഒരു സമ്പൂര്‍ണ്ണ പുസ്തകത്തിലെ ഏതേലും വരി വായിച്ച് മനസ്സിലാകണമെങ്കില്‍ ചരിത്രം വായിക്കണം.. ദൈവത്തിനു എന്തൊക്കെയോ കുറവുണ്ടല്ലോ ലത്തീഫേ!

sajan jcb പറഞ്ഞു...

മെക്കയില്‍ നിര്‍ഭയരായി പ്രവേശിക്കും എന്നതായിരുന്നു സ്വപ്നം. അതിനു ശേഷം (48:27)ലെ സൂക്തം അവതരിച്ചു. അതിനു ശേഷം നബി 1400 പേരുമായി മെക്കയിലേക്ക് പുറപ്പെട്ടു. എന്നിട്ടും മെക്കയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

ഇതിനെ പ്രവചനം എന്ന് പറയാന്‍ പറ്റുമോ?

ശരിയായ പ്രവചനം ആയിരുന്നെങ്കില്‍ 1400 പേരുമായി ആ വര്‍ഷം തന്നെ മെക്കയിലേക്ക് പ്രവേശിക്കായിരുന്നു.

കുറഞ്ഞ പക്ഷം അടുത്ത വര്‍ഷമാണ് സമാധാനപരമായി മെക്കയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നെങ്കിലും ആ സ്വപ്നത്തിലൂടെ മനസിലാക്കാന്‍ നബിക്ക്‌ സാധികേണ്ടതായിരുന്നു. അതില്‍ നബി പരാജയപ്പെട്ടു എന്നല്ലേ മനസിലാക്കേണ്ടത്?

സന്തോഷ്‌ പറഞ്ഞു...

<> സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു.<>

അത്യുന്നത പുരോഹിതന്‍ എന്ന് പറയുന്നത് മാര്‍പാപ്പയെ ഉദ്ദേശിച്ചായിരിക്കുമല്ലോ? എന്റെ അറിവില്‍ സര്‍ജിയസ് എന്ന പേരുള്ള ആദ്യത്തെ മാര്‍പാപ്പ ക്രിസ്ത്വബ്ദം 687 ല്‍ ആണ് കത്തോലിക്കാസഭയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ക്രിസ്ത്വബ്ദം 623-ല്‍ സീസര്‍ക്കു പലിശക്കു കടം കൊടുത്തു എന്ന് മൗലാന മൗദൂദി തന്റെ ചരിത്രാഖ്യാനത്തില്‍ പറയുന്ന, സീസര്‍ക്കു പലിശക്കു കടം കൊടുത്ത, അത്യുന്നത പുരോഹിതനായ സര്‍ജിയസ് ആരാണ് എന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

sajan jcb പറഞ്ഞു...

മൗലാന മൗദൂദിയും നുണ പറഞ്ഞു തുടങ്ങിയോ? ഒരു പക്ഷെ അബദ്ധമായിരിക്കാം.

CKLatheef പറഞ്ഞു...

>>> കുറഞ്ഞ പക്ഷം അടുത്ത വര്‍ഷമാണ് സമാധാനപരമായി മെക്കയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നെങ്കിലും ആ സ്വപ്നത്തിലൂടെ മനസിലാക്കാന്‍ നബിക്ക്‌ സാധികേണ്ടതായിരുന്നു. അതില്‍ നബി പരാജയപ്പെട്ടു എന്നല്ലേ മനസിലാക്കേണ്ടത്? <<<

പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ താങ്കള്‍ പറഞ്ഞതാണ് ശരി. അങ്ങനെ ചിന്തിച്ചാല്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല. എന്നാല്‍ അന്നവിടെ നടന്ന സന്ധിയുടെ തീരുമാനങ്ങളും അതിമുഖേന പ്രവാകനും പ്രവാചകദര്‍ശനത്തിനുമുണ്ടായ വിജയം പരിഗണിക്കുമ്പോള്‍. ആ വര്‍ഷം സ്വപ്‌നദര്‍ശനമനുസരിച്ച് സമാധാന പൂര്‍വം ഹജ്ജ് നിര്‍വഹിച്ച് മടങ്ങിയാലുണ്ടാകാവന്ന നേട്ടത്തേക്കാള്‍ വളരെ വമ്പിച്ചതായിരുന്നു സന്ധികൊണ്ടുണ്ടായത്. അതിന് പ്രവാചകന്‍ 1400 പേരേയും കൂട്ടി അവിടെ വരേണ്ടതുണ്ടായിരുന്നു. പത്ത് വര്‍ഷത്തേക്ക് യുദ്ധമില്ലാ കരാറാണ് ഇസ്‌ലാമിക ദൗത്യം വിദൂരദിക്കുകളിലേക്ക് പോലും പ്രചരിപ്പിക്കാന്‍ സഹായകമായി തീര്‍ന്നത്. മിക്കവാറും വ്യവസ്ഥകള്‍ നിഷേധികളുടെ താല്‍പര്യമനുസരിച്ചാണ് കൂട്ടിചേര്‍ത്തതെങ്കിലും മുഴുവന്‍ വ്യവസ്ഥകളും പ്രവാചകനും ഇസ്‌ലാമിനും അനുഗുണമാകുകയായിരുന്നു. ഈ കാര്യവും ഖുര്‍ആന്‍ മുന്‍കൂട്ടി വിവരം നല്‍കി സത്യവിശ്വാസികളെ സമാശ്വസിപ്പിച്ചു. കാര്യം അതുപോലെ സംഭവിക്കുകയും ചെയ്തു.

CKLatheef പറഞ്ഞു...

>>> മൗലാന മൗദൂദിയും നുണ പറഞ്ഞു തുടങ്ങിയോ? ഒരു പക്ഷെ അബദ്ധമായിരിക്കാം. <<<

മൗലാനാ മൗദൂദി മണ്‍മറഞ്ഞ അവസ്ഥയില്‍ ഇനി നുണപറഞ്ഞു തുടങ്ങുന്ന പ്രശ്‌നമില്ല. അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങള്‍ മുന്നില്‍ വെച്ച് അദ്ദേഹത്തിന് സംഭവിച്ച അബദ്ധങ്ങള്‍ വിശകലനം ചെയ്യുകയും മറ്റും ചെയ്യുന്നത് പ്രോത്സാഹനാജനകമാണ്. ചിലപ്പോള്‍ സ്രോതസുകള്‍ വ്യത്യസ്ഥമാകാം. അല്ലെങ്കില്‍ പുസ്തകമാക്കിയപ്പോള്‍ സംഭവിച്ചതാകാം. അതുമല്ലോങ്കില്‍ വിവര്‍ത്തനം നടത്തിയപ്പോഴും അത് കംമ്പോസ് ചെയ്തപ്പോഴും സംഭവിച്ചതാകാം. ഇതെല്ലാം മനുഷ്യരായതിനാല്‍ അബദ്ധങ്ങളില്‍ നിന്ന് മുക്തമാവില്ല. അബദ്ധം കണ്ടെത്തിയാല്‍ അത് തിരുത്താം. ലേഖകന്‍ മരണപ്പെട്ടതിനാല്‍ അടിക്കുറിപ്പായി അവ നല്‍കാം. അപ്രകാരം ചിലതെല്ലാം നല്‍കപ്പെട്ടിട്ടുമുണ്ട്. ഇതുതന്നെയാണ് ഖുര്‍ആന്റെ ദൈവികതയുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞതും അബദ്ധങ്ങളും വൈരുദ്ധ്യങ്ങളും ഇല്ലാത്ത ഗ്രന്ഥം എന്നത് തന്നെയാണ് ഖുര്‍ആന്റെ ദൈവികതയുടെ ഏറ്റവും വലിയ തെളിവ്.

CKLatheef പറഞ്ഞു...

>>> ഒരു സമ്പൂര്‍ണ്ണ പുസ്തകത്തിലെ ഏതേലും വരി വായിച്ച് മനസ്സിലാകണമെങ്കില്‍ ചരിത്രം വായിക്കണം.. ദൈവത്തിനു എന്തൊക്കെയോ കുറവുണ്ടല്ലോ ലത്തീഫേ! <<<

ഇതിനിപ്പോള്‍ തല്‍കാലം മറുപടി പറയുന്നില്ല. താങ്കളത് ആഗ്രഹിക്കുന്നുമില്ല എന്ന് തോന്നുന്നു. എങ്കിലും മറുപടി പിന്നീട് പറയണമെന്നുണ്ട്. വ്യാപകമായ ഒരു അന്വേഷണം എന്ന നിലക്ക്. അഭിപ്രായത്തിന് നന്ദി.

ഇവിടെ ചര്‍ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നന്ദി.

sajan jcb പറഞ്ഞു...

ആ വര്‍ഷം സ്വപ്‌നദര്‍ശനമനുസരിച്ച് സമാധാന പൂര്‍വം ഹജ്ജ് നിര്‍വഹിച്ച് മടങ്ങിയാലുണ്ടാകാവന്ന നേട്ടത്തേക്കാള്‍ വളരെ വമ്പിച്ചതായിരുന്നു സന്ധികൊണ്ടുണ്ടായത്.... ഈ കാര്യവും ഖുര്‍ആന്‍ മുന്‍കൂട്ടി വിവരം നല്‍കി സത്യവിശ്വാസികളെ സമാശ്വസിപ്പിച്ചു. കാര്യം അതുപോലെ സംഭവിക്കുകയും ചെയ്തു

അതായത്‌ സന്ധിയാണ് മെക്കയിലേക്കുള്ള സമാധാനപരമായ യാത്രയ്ക്ക് വഴിയൊരുക്കിയത് എന്ന്‍ സാരം. അതിന്റെ നേട്ടങ്ങളെ കുറിച്ചല്ല നിങ്ങള്‍ ബ്ലോഗില്‍ പറഞ്ഞത് എന്നത് ലത്തീഫിന് അറിയാം എന്ന് വിചാരിക്കുന്നു. പ്രവചനങ്ങളുടെ കാര്യമാണ്. പ്രവചനം എന്നാല്‍ എന്താണെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ പറഞ്ഞത്‌ പ്രവചനമേയല്ല എന്ന് മനസ്സിലാക്കാം.


ഉദ്ദാഹരണം. ഞാന്‍ ഒരു കമ്പനിയുടെ സീനിയര്‍ മാനേജര്‍ ആണെന്ന് വിചാരിക്കുക (വിചാരിക്കുക). ഞാന്‍ ഒരു സ്വപ്നം കാണുന്നു. അടുത്ത് തന്നെ ഞാന്‍ കമ്പനിയുടെ CEO ആകും എന്ന്. കുറഞ്ഞ കാലം കൊണ്ട് സീനിയര്‍ മാനേജരില്‍ നിന്ന് CEO ആകുക എളുപ്പം സാധ്യമല്ല. ഞാന്‍ എന്ത് ചെയ്യും ? ആദ്യം സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ പേര് നേടാന്‍ ശ്രമിക്കും. ആറു മാസം കഴിയുമ്പോള്‍ ഡയരക്ടര്‍ ബോര്‍ഡിനു തോന്നും ഞാന്‍ കമ്പനിയ്ക്ക് ഒരു അസെറ്റ് ആണെന്ന്‍. അങ്ങിനെ തോന്നിയെന്നു എനിക്ക് തോന്നുന്ന നിമിഷം ഞാന്‍ മറ്റൊരു ചെറിയ കമ്പനിയില്‍ ഇന്റര്‍വ്യൂ ന് പോയി അവിടെ CEO സ്ഥാനത്തിനുള്ള ഓഫര്‍ വാങ്ങിച്ചു വയ്ക്കും. എന്നിട്ട് കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡില ചെന്ന്‍ രാജി സന്നദ്ധത അറിയിക്കും. അവര്‍ക്ക് എന്നെ നഷ്ടപെടുത്താന്‍ ആഗ്രഹമില്ലെങ്കില്‍ (ശ്രദ്ധിക്കുക ആഗ്രഹമില്ലെങ്കില്‍ ) അവര്‍ എനിക്കും ഒരു ഓഫര്‍ തരും ... ഏതാണ്ട് ഇത് പോലെ. "ഒരു സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ താങ്കളുടെ സേവനം സുത്യര്‍ഹമാണ് . പക്ഷെ ഒരു സീനിയര്‍ മാനേജരെ CEO ആക്കാന്‍ ഉടനടി നിര്‍വാഹമില്ല. അതുകൊണ്ട് ആദ്യ പടിയായി താങ്കളെ ഒരു ഡയരക്ടര്‍ ആക്കും. ഉടന്‍ തന്നെ. അതിലും താങ്കള്‍ ശോഭിക്കും എന്ന് ഞങ്ങള്‍ കരുതുന്നു. അങ്ങിനെ വരികയാണെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ താങ്കളെ CEO ആക്കാന്‍ ഞങ്ങള്‍ ഡയരക്ടര്‍ ബോര്‍ഡിനു സമ്മതം ". അത് വിശ്വസിക്കാമെങ്കില്‍‍, ഉടന്‍ തന്നെ എന്നെ ഒരു ഡയറക്ടര്‍ ആക്കിയാല്‍ , എനിക്ക് ഒറപ്പിക്കാം ഞാന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ CEO ആകുമെന്ന്.

ഇനി അവര്‍ക്ക് ഞാന്‍ നഷ്ടപെടുന്നതില്‍ വിരോധമില്ലെങ്കില്‍ അവരു പറയും, പോയി പണി നോക്കാന്‍ !. അപ്പോള്‍ ഞാന്‍ ആരായി? ചെറിയ കമ്പനിയുടെ CEO. എന്റെ സ്വപ്നം ഫലിച്ചോ?ഉവ്വ്. ഞാന്‍ CEO ആയി. പക്ഷെ അതിന്റ വെളിച്ചതില്‍ ഞാന്‍ കണ്ട സ്വപ്നം ഒരു പ്രവചനമായിരുന്നു എന്ന് പറയാന്‍ പറ്റുമോ?

അതെ അവസ്ഥ തന്നെയല്ലേ നബിയുടെ കാര്യത്തിലും സംഭവിച്ചുള്ളൂ? എന്തെങ്കിലും വ്യത്യാസമുണ്ടോ? അദ്ദേഹം ഒരു സ്വപ്നം കണ്ടു. അത് നിറവേറാന്‍ ഒരു സന്ധിയില്‍ ഏര്‍പ്പെട്ടു. അതിന്റെ ഫലമായി മെക്കയില്‍ പ്രവേശിച്ചു? ഇത് ഒരു പ്രവചനമാണോ? അതോ ആഗ്രഹാമായിരുന്നോ?

പ്രവചനമായിരുന്നു ഞാന്‍ കണ്ടിരുന്നെങ്കില്‍ ആറു മാസം കഴിയുമ്പോള്‍ എന്നെ ഡയരക്ടര്‍ ബോര്‍ഡ്‌ വിളിപ്പിക്കും.... എന്നിട്ട് പറയും" താങ്കളുടെ ആത്മാര്‍ഥത ഞങ്ങള്‍ക്ക്‌ ബോധിച്ചിരിക്കുന്നു . നമ്മുടെ ഇപ്പോഴത്തെ CEO രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആ സ്ഥാനത്തേക്ക്‌ താങ്കള്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. താങ്കള്‍ക്ക് താത്പര്യമുണ്ടോ?" . ഇതിനെയും പ്രവചന സാഫല്യം എന്നതിനെക്കാളും ഉപരി സ്വപ്ന സാഫല്യം എന്നേ വിളിക്കാവൂ.

ഒരു സന്ധിയുണ്ടാക്കി അതിലൂടെ സമാധാന പരമായി കാര്യങ്ങള്‍ നടത്തി എന്ന് പറഞ്ഞാന്‍ സ്വപ്നതെയല്ല, സന്ധിയെയാണ് വാഴ്ത്തേണ്ടത് !

ea jabbar പറഞ്ഞു...

അല്‍ കാഫിറൂന്‍
-----------
( നബിയേ, ) പറയുക: അവിശ്വാസികളേ,

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
-----------
ഈ അധ്യായം കുര്‍ ആനിലെ പൊളിഞ്ഞ പ്രവചനമായി കണക്കാക്കിക്കൂടേ?
ആ മുശ്രിക്കുകള്‍ മക്കാ വിജയത്തോടെ മുഹമ്മദ് ആരാധിച്ചിരുന്നതിനെ ആരാധിക്കാന്‍ തുടങ്ങിയല്ലോ!

CKLatheef പറഞ്ഞു...

>>> ഒരു സന്ധിയുണ്ടാക്കി അതിലൂടെ സമാധാന പരമായി കാര്യങ്ങള്‍ നടത്തി എന്ന് പറഞ്ഞാന്‍ സ്വപ്നതെയല്ല, സന്ധിയെയാണ് വാഴ്ത്തേണ്ടത് !<<<

താങ്കള്‍ സ്വപ്നത്തെ വാഴ്‌തേണ്ടതില്ല. സന്ധിയെ വാഴ്തുക. :)

ഞാനിവിടെ പറഞ്ഞ പ്രശ്‌നത്തില്‍ പ്രവാചകന്‍ ഒട്ടും നടക്കും എന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം നടക്കുന്നതായി കാണുകയും (പ്രവാചകന്റെ സ്വപ്‌നം ദിവ്യബോധനത്തിന്റെ മറ്റൊരു രൂപമായിട്ടാണ് കണക്കാക്കുന്നത്. ഖുര്‍ആനില്‍ അതിനെ സമ്മതിച്ചു പറയുകയും ചെയ്തു.) അതനുസരിച്ച് രണ്ടാം വര്‍ഷം സംഭവിക്കുകയും ചെയ്തു. മക്കയില്‍ പ്രവേശിച്ചത് സന്ധി അനുസരിച്ചാക്കട്ടെ അല്ലാതിരിക്കട്ടെ. അത്തരം ഒരു സന്ധിപോലും സാധ്യമാകും എന്ന് അവര്‍ക്ക് പ്രതീക്ഷിക്കാനാവുമായിരുന്നില്ല. ഇത്രയേ ഞാന്‍ പറഞ്ഞുള്ളൂ. ഇതിനെ പ്രവചനം എന്ന് പറയാന്‍ പറ്റുമോ അല്ലേ എന്നൊക്കെ ഇത് വായിക്കുന്നവര്‍ക്ക് തീരുമാനിക്കാം. പ്രവചനം എന്നത് നടക്കാന്‍ പോകുന്ന ഒരു കാര്യം മുന്‍കൂട്ടി പറയലാണെങ്കില്‍ അത് ഇവിടെയുണ്ട്.

sajan jcb പറഞ്ഞു...

പ്രവചനം എന്നത് നടക്കാന്‍ പോകുന്ന ഒരു കാര്യം മുന്‍കൂട്ടി പറയലാണെങ്കില്‍ അത് ഇവിടെയുണ്ട്.

അങ്ങിനെയാണെങ്കില്‍ പോള്‍ എന്ന് പേരുള്ള നീരാളിയും ഒരു പ്രവചകനായിരിക്കും.

CKLatheef പറഞ്ഞു...

കാഫിറൂന്‍ എന്നത് നിഷേധം കൈകൊണ്ട് ഒരു വിഭാഗത്തിന് പറയുന്ന പേരാണ്.
(അറബിഭാഷയില്‍ കാഫിര് പദത്തിനര്‍ഥം വിസമ്മതിക്കുന്നവന്‍, നിഷേധിക്കുന്നവന്‍, അവിശ്വാസി (Unbeliever) എന്നാണ്. അതിന്റെ വിപരീതം مُؤْمِن എന്നാണ്. സമ്മതിക്കുന്നവന്‍, വിശ്വസിക്കുന്നവന്‍ (Believer) എന്നര്‍ഥം.)എപ്പോള്‍ നിഷേധത്തില്‍നിന്ന് പിന്‍മാറുമോ അപ്പോള്‍ അവര്‍ ആ പേരില്‍നിന്ന് പുറത്തായി. അതിനാല്‍ അന്ന് നിഷേധികളായിരുന്ന ആരെങ്കിലും പിന്നീട് വിശ്വാസികളാവില്ല എന്ന അര്‍ഥം അതിനില്ല.

വിളി മക്കാമുഷ്രിരുക്കുകളേ എന്നായിരുന്നെങ്കില്‍ ഒന്ന് പറഞ്ഞു നോക്കാമായിരുന്നു എന്ന് മാത്രം. ഈ വിളി അതിനുപോലും സാഹചര്യമില്ലാതാക്കി

ആര്‍ക്കെങ്കിലും ചില ആയത്തുകള്‍ പൊളിഞ്ഞതായി കണ്ടേ അടങ്ങൂ എന്നുണ്ടെങ്കില്‍ അവര്‍ക്കതാകാം. പക്ഷെ സാമാന്യബുദ്ധി പ്രയോഗിച്ചാല്‍ പോലും ഈ സൂക്തങ്ങള്‍ക്ക് യാതൊരു പൊളിവുമില്ല.

sajan jcb പറഞ്ഞു...

മറ്റൊരു പാഴായ പ്രവചനം ഇതാ...

യഹൂദര്‍ ഒരിക്കലും ഒരുമിച്ചു ചേരുകയോ മുസ്ലീമുകല്‍ക്കെതിരെ യുദ്ധം ചെയ്യുകയോ ഇല്ല എന്നാണു ഖുറാന്‍ പറയുന്നത്.

59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല


ഇപ്പോള്‍ യഹൂദര്‍ ഒത്തുചേര്‍ന്നു ഇസ്രായേല്‍ എന്ന പേരില്‍ ഒരു രാജ്യമുണ്ടാക്കി കഴിഞ്ഞു. അവര്‍ ഇപ്പോള്‍ ആരോടാണ് യുദ്ധം ചെയ്യുന്നത്. മുസ്ലീമുകളോട് തന്നയല്ലേ?

ഒഹ്..മനസിലായി. ഒരു പക്ഷെ നബി പറഞ്ഞത്‌ നബിയുടെ കാലത്തുള്ള മുസ്ലീമുകലുമായി അന്നത്തെ കാലത്തെ യഹൂദര്‍ യുദ്ധം ചെയ്യുകയില്ല എന്നായിരിക്കും. എന്തൊരു പ്രവചന ശക്തി !

CKLatheef പറഞ്ഞു...

>>> അങ്ങിനെയാണെങ്കില്‍ പോള്‍ എന്ന് പേരുള്ള നീരാളിയും ഒരു പ്രവചകനായിരിക്കും. <<<

പോള്‍ എന്ന നീരാളിയെ പ്രവാചകനാക്കണോ എന്ന് താങ്കള്‍ക്ക് തീരുമാനിക്കാം. പ്രവചനം നടത്തുന്നവരൊക്കെ പ്രവാചകന്‍ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ദൈവം മനുഷ്യന്റെ മാര്‍ഗദര്‍ശനത്തിനായി നിയോഗികപ്പെട്ടവരെ 'അയക്കപ്പെട്ടവന്‍' എന്ന അര്‍ഥമുള്ള 'റസൂല്‍' എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. 'നബിയ്' എന്നും ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുണ്ട്. ദൈവികസന്ദേശം അറിയിക്കുന്നവന്‍ എന്ന അര്‍ഥമാണ് അതിനുള്ളത്. പ്രവാചകന്‍ എന്ന് പരിഭാഷപ്പെടുത്താവുന്ന പദമല്ല അറബിയിലുള്ളത്. ബൈബിളിലെയും മറ്റും പ്രയോഗങ്ങള്‍ മലയാളത്തില്‍ പ്രചാരത്തിലാകുകയും അത് ദൈവദൂതന്‍മാര്‍ക്ക് മുസ്‌ലിംകള്‍ പ്രയോഗിക്കുകയുമായിരിക്കും ചെയ്തിരിക്കുക. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.

ഇസ്‌ലാമില്‍ ഒരാള്‍ പ്രവാചകനായി പരിഗണിക്കാന്‍ അതിന്റേതായ മാനദണ്ഡമുണ്ട്. അതുകൊണ്ട് പോള്‍ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ പ്രവാചകനാണ് എന്ന തെറ്റിദ്ധാരണയൊന്നും വെച്ചുപുലര്‍ത്തേണ്ടതില്ല.

CKLatheef പറഞ്ഞു...

>>> ഒഹ്..മനസിലായി. ഒരു പക്ഷെ നബി പറഞ്ഞത്‌ നബിയുടെ കാലത്തുള്ള മുസ്ലീമുകലുമായി അന്നത്തെ കാലത്തെ യഹൂദര്‍ യുദ്ധം ചെയ്യുകയില്ല എന്നായിരിക്കും. എന്തൊരു പ്രവചന ശക്തി !<<

പ്രിയ സാജന്‍ .. പരിഹസിക്കാന്‍ വരട്ടേ.

59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല

പ്രവാചകന്റെ കാലത്ത് അത് സംഭവിച്ചിരുന്നിരിക്കണം. പിന്നീടും. ഇപ്പോള്‍ അതുണ്ടോ എന്ന് നോക്കുക. എന്തിന് ഇങ്ങനെ ഒരു മതില്‍ നിര്‍മിക്കണം. ലോകത്ത് അതിന് തുല്യമായതൊന്നുണ്ടോ???.

അല്ലാഹു പരിശുദ്ധന്‍ ! ഖുര്‍ആന്റെ പ്രഖ്യാപനം എത്രമാത്രം സത്യസന്ധം.!!!

sajan jcb പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
sajan jcb പറഞ്ഞു...

ഇസ്രായേലി പട്ടാളം ഒരുമിച്ചു ചേര്‍ന്ന് തന്നയല്ലേ പാലസ്തീന്കാരുമായി യുദ്ധം ചെയ്യുന്നത്?

ഒരുമിച്ചു നിന്ന് അവര്‍ യുദ്ധം ചെയ്യില്ല എന്നല്ലേ ഖുറാന്‍ പറയുന്നത്?

sajan jcb പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

സാജന്‍ താങ്കളുടെ ചോദ്യങ്ങളുടെയും കമന്റുകളുടെയും ഉദ്ദേശ്യം പരിഹാസം മാത്രമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ മറുപടി പറയുന്നത്. പക്ഷെ കമന്റ് വെറും പരിഹാസമായി പോയാല്‍ അത് ഇവിടുന്ന് ഒഴിവാക്കുക മാത്രമേ മാര്‍ഗമുള്ളൂ. ക്ഷമിക്കുക.

sajan jcb പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

ബനൂനളീര്‍ യുദ്ധാവലോകനമാണ് പരാമര്‍ശ സൂക്തങ്ങളിലുള്ളത്. അപ്പോള്‍ നടത്തിയ ഒരു പ്രസ്ഥാവനയാണത്. അതിനെ ഒരു പ്രവചനമായി ഇവിടെ അവതരിപ്പിച്ചത് സാജന്‍ തന്നെ എങ്കിലും ജൂതന്‍മാരും മതില്‍കെട്ടും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുന്നു എന്ന് മനസ്സിലാക്കിത്തരാനാണ് ഞാന്‍ 'ഇസ്രായീല്‍ മതിലിനെ' സൂചിപ്പിച്ചത്. പണ്ടും ഇന്നും മുസ്ലിംകളെ പരോക്ഷമായിട്ടാണ് നേരിടാറുള്ളത്. മതിലിന് പിന്നില്‍ മറഞ്ഞു കല്ലുമായി വരുന്ന ഫലസ്തീനികളെ വെടിവെക്കുന്ന രംഗം എല്ലാവര്‍ക്കും സുപരിചിതമായിരിക്കും.

ഖൈബര്‍ കോട്ടയാണ് പ്രധാനമായു സൂക്തിലെ പരാമര്‍ശത്തിന് കാരണം.

സാജനോടൊരുവാക്ക്. യുക്തിവാദികളെപ്പോലെ ആകാതെ ഇതിനേക്കാള്‍ യുക്തി ഭദ്രമായ ഒരു ഗ്രന്ഥം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അതുകൂടി പരിചയപ്പെടുത്തുക. ഖുര്‍ആനിലെന്താണ് എന്നതല്ല നിങ്ങള്‍ പറഞ്ഞുതരേണ്ടത്. ബൈബിളിലെന്താണ് എന്നതാണ്. അത് ദൈവികമാണെന്ന് വാദമുണ്ടെങ്കില്‍ അതിനുള്ള ന്യായമെന്താണ്. അത് എത്രമാത്രം മനുഷ്യന് അവലംബിക്കാം. എന്നൊക്കെ ചര്‍ചയാക്കുക. അതോടൊപ്പം പരിഹാസം കുറച്ച് ഖുര്‍ആനെക്കുറിച്ചുള്ള ചര്‍ചയില്‍ പങ്കെടുക്കുകയും ചെയ്യുക. നിങ്ങള്‍ ബൈബിളിനെക്കുറിച്ചാണ് ചര്‍ചചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ട്.

CKLatheef പറഞ്ഞു...

59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല

sajan said..

>>> ഇസ്രായേലി പട്ടാളം ഒരുമിച്ചു ചേര്‍ന്ന് തന്നയല്ലേ പാലസ്തീന്കാരുമായി യുദ്ധം ചെയ്യുന്നത്?

ഒരുമിച്ചു നിന്ന് അവര്‍ യുദ്ധം ചെയ്യില്ല എന്നല്ലേ ഖുറാന്‍ പറയുന്നത്? <<<

'കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല' എന്നാണ് പറഞ്ഞത് അല്ലാതെ ഒരിക്കലും ജൂതന്‍മാര്‍ ഒരുമിച്ചുനിന്നു യുദ്ധം ചെയ്യില്ല എന്നല്ല.

ഡിലീറ്റിയ കമന്റില് സാജന് എനിക്ക് നല്കിയ 'ഉപദേശം':

>>> പെണ്ണുങ്ങളെ പോലെ മോങ്ങാതെ എഴുന്നേറ്റു നിന്ന് ഡിഫെന്റു ചെയ്യൂ. അലെങ്കില്‍ ഡിലീറ്റ്‌ ചെയ്ത പോയി കിടന്നുറങ്ങൂ. <<<

ഈ അസംബന്ധങ്ങളെയാണോ ഞാന്‍ ആണുങ്ങളെ പോലെ ഡിഫെന്റു ചെയ്യേണ്ടത്. തല്‍കാലം നിങ്ങളുടെ ഭാഷയും ശൈലിയും തിരിച്ചു പ്രയോഗിക്കാന്‍ എനിക്ക് എന്നെ എന്റെ വിശുദ്ധവേദം അനുവധിക്കുന്നില്ല. അതിനാല്‍ അവ ഡിലീറ്റിയിരിക്കുന്നു.

ഞാനുറങ്ങിയിട്ടേ ഉറങ്ങൂ എന്ന് തീരുമാനിച്ച് അസ്വസ്തമാകാന്‍ എന്തിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്ന വേദത്തെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് അസഭ്യം പറയാതെ താങ്കള്‍ കിടന്നുറങ്ങുക. ശുഭരാത്രി.

sajan jcb പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

സാജന്‍ ക്ഷമിക്കുക. അവസാനമായി താങ്കള്‍ തുടരുന്ന രീതിയില്‍ കമന്റുകള്‍ അനുവദിക്കാന്‍ നിര്‍വാഹമില്ല. ഇവിടെ നടക്കുന്നത് ഒരു യുദ്ധമാണ് എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടാണ് ആണുങ്ങളെപ്പോലെ ഡിഫെന്റ് ചെയ്യൂ എന്നൊക്കെ പറയേണ്ടിവരുന്നത്. അത്തരം കമന്റുകള്‍ താങ്കള്‍ പറയുന്നത് പോലെ താങ്കളുടെ ബ്ലോഗില്‍ തുടരുക. ഇതുവരെ ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദി.

ഈ പോസ്റ്റില്‍ പറഞ്ഞവയില്‍ വസ്തുതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അതംഗീകരിക്കാം, അല്ല പറയുന്നതൊക്കെ തെറ്റായ വ്യാഖ്യനമാണെന്നും ഖുര്‍ആന്‍ എന്തൊക്കെ പറഞ്ഞാലും ബൈബിളിന്റെ കോപ്പിയാണ് എന്ന് കരുതുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്.

sajan jcb പറഞ്ഞു...

ബൈബിളിന്റെ കോപ്പിയാണ് എന്നവാദം എനിക്കില്ല. പ്രത്യേകിച്ചും പുതിയ നിയമത്തിന്റെ. യേശു പഠിപ്പിച്ചതും നബി പഠിപിച്ചതും തന്നില്‍ അത്രയ്ക്ക് വ്യത്യാസമുണ്ട്.

പിന്നെയുള്ളത് പഴയനിയമാണ്. ഖുറാനില്‍ മോസയുടെതായി കാണുന്ന പരാമര്ഗങ്ങള്‍ ബൈബിളില്‍ യാക്കൊബിനാണ് ചേരുന്നത്. വിവാഹങ്ങളും മറ്റും. അങ്ങിനെ വരുമ്പോള്‍ കോപ്പിയാകാന്‍ വഴിയില്ല . എനിക്കങ്ങനെ അഭിപ്രായം ഇല്ല എന്ന്‍ ഓര്‍മിപ്പിക്കുന്നു. നബിയ്ക്ക് ഗബ്രിയല്‍ പറഞ്ഞു കൊടുത്ത കഥകള്‍ തെറ്റിയതാവനേ വഴിയുള്ളൂ.

CKLatheef പറഞ്ഞു...

@സാജന്

വിശുദ്ധഖുര്‍ആന്റെ സന്ദേശവും മുന്നറിയിപ്പുകളും കണ്ടില്ലെന്ന് നടിക്കാന്‍ അത്തരക്കാര്‍ക്ക് അവരുടെതായ കാരണങ്ങളുണ്ടാകും. താങ്കളെ സംബന്ധിച്ചിടത്തോളം നബിക്ക് ഗബ്രിയേല്‍ പറഞ്ഞുകൊടുത്തതാണെന്നും അതൊരു സ്വതന്ത്ര ഗ്രന്ഥമാണെന്നും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ ഗബ്രിയേല്‍ പറഞ്ഞുകൊടുത്ത കഥകള്‍ തെറ്റിയതാവാനേ തരമുള്ളൂ എന്ന കാഴ്ചപ്പാടാണ്. അതിന് വ്യക്തമായ തെളിവുകള്‍ താങ്കളുടെ പക്കലുണ്ടോ എന്ന് പരിശോധിക്കുക. എന്റെ അഭിപ്രായത്തില്‍ ജിബ് രീല്‍ ഏറ്റവും സത്യമായ കാര്യമാണ് പ്രവാചകന് നല്‍കിയത്. അതില്‍ വ്യക്തമായ ഒരു തെറ്റ് സംഭവിച്ചു എന്ന് ആര്‍ക്കും തെളിയിക്കാന്‍ സാധിച്ചതായി ശ്രദ്ധിയില്‍ പെട്ടിട്ടില്ല.

CKLatheef പറഞ്ഞു...

'ആദിയില്‍ എല്ലാ ജനവും ഒരേ മാര്‍ഗത്തിലായിരുന്നു. (പിന്നീട് ഈ അവസ്ഥ നിലനിന്നില്ല. ഭിന്നതകളുടലെടുത്തു). അപ്പോള്‍ അല്ലാഹു ധര്‍മാനുഷ്ഠാനത്തിന്റെ ശുഭപര്യവസാനമറിയിക്കുന്നവരായും, അധര്‍മാചരണത്തിന്റെ കെടുതികളെക്കുറിച്ചു താക്കീതു ചെയ്യുന്നവരായും പ്രവാചകന്മാരെ നിയോഗിച്ചയച്ചു. ധര്‍മത്തെക്കുറിച്ചു ജനത്തിനിടിയില്‍ ഉടലെടുത്തിരുന്ന ഭിന്നിപ്പുകളില്‍ തീര്‍പ്പുകല്‍പിക്കേണ്ടതിനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു. (ആദിയില്‍ മനുഷ്യര്‍ക്ക് സത്യം അറിയിച്ചുകൊടുക്കാത്തതിനാലായിരുന്നില്ല ഈ ഭിന്നിപ്പുകളുടലെടുത്തത്) സത്യജ്ഞാനം ലഭിച്ചുകഴിഞ്ഞവരാണ് ഭിന്നിച്ചത്. വ്യക്തമായ മാര്‍ഗദര്‍ശനങ്ങള്‍ ലഭിച്ചിട്ടും അവര്‍ സത്യം തള്ളിക്കളഞ്ഞ് ഭിന്നമാര്‍ഗങ്ങള്‍ വെട്ടിത്തുറന്നത്, അവരുടെ തമ്മില്‍പോരു നിമിത്തമാകുന്നു. അങ്ങനെ പ്രവാചകന്മാരില്‍ വിശ്വസിച്ചവരെ അല്ലാഹു അവന്റെ ഹിതത്താല്‍, ജനങ്ങള്‍ ഭിന്നിച്ചുപോയ സത്യമാര്‍ഗത്തിലേക്കു നയിച്ചു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേരായ പാതയിലേക്കു നയിക്കുന്നു.' (2:213)

ചാർവാകം പറഞ്ഞു...

>>> ഈ ചർച്ചകളിലിടപെടുന്നവരുടെ ശ്രദ്ധയ്ക്ക്.
... വിഷയത്തിൽ നിന്ന് മാറിപ്പോകുന്ന ചർച്ചകളിൽ ഇടപെടുകയില്ല. അപ്രസകതമെന്നു തോന്നുന്നവ അവഗണിക്കും. വിമർശനങ്ങൾ, വസ്തുതാപരമായ പിശകുകൾ, ഉത്തരം പറയേണ്ടുന്ന ചോദ്യങ്ങൾ (മറ്റാരെങ്കിലും പറയുന്ന ഉത്തരങ്ങൾ അപ്രസക്തമെങ്കിൽ മാത്രം) അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഭാഗങ്ങൾ,വിശകലനങ്ങളിൽ പരിഗണിക്കപ്പെടാതെ പോകുന്ന ഭാഗങ്ങൾ തുടങ്ങിയവയ്ക്ക് മുൻതൂക്കം നല്കപ്പെടും. വ്യക്തിപരമായ പുകഴ്ത്തലുകളേയും ഇകഴ്ത്തലുകളേയും പ്രോത്സാഹിപ്പിക്കുകയില്ല

സത്യം കണ്ടെത്താനുള്ള വിചാരണയായാണ്‌ അല്ലാതെ തർക്കിച്ചു ജയിക്കാനുള്ള മത്സരമായല്ല സംവാദങ്ങളെ ഞൻ വീക്ഷിക്കുന്നത്. <<<


താങ്കളുടെ ബ്ലോഗില്‍ നല്‍കിയ ഇതേ മാനദണ്ഡങ്ങളില്‍ ചിലത് പരിഗണിച്ചാല്‍. താങ്കളുടെ ചോദ്യം അവഗണിക്കാവുന്നതാണ്.

ഇതിൽ ഏതുമാനദണ്ഡമനുസരിച്ചാണ്‌ എനിക്കു മറുപടി പറയാത്തത്?


കാരണം ഞാനിവിടെ ഏറെക്കുറെ വ്യക്തമായി പറഞ്ഞു. വിശുദ്ധഖുര്‍ആന്‍ ഉള്‍കൊള്ളുന്നത് 6ാം നൂറ്റാണ്ടിലെ ശാസ്ത്രീയ അറിവുകള്‍ മാത്രമല്ല. പുതുതായി കണ്ടെത്തിയവയുമുണ്ട്. അന്നത്തെ അറിവുകള്‍ വെച്ചാണെന്ന് പറയാവുന്നവയിലും പുതിയ ശാസ്ത്രീയ അറിവുകളോടു വിയോജിക്കുന്നവ അതില്‍ കാണില്ല. സൂര്യന്റെ ചലനം ഉദാഹരണം. ഭൂമിയുടെ ഗോളാകൃതിയും അതിന്റെ കറക്കവും കണ്ടെത്തിയ ശാസ്ത്രം സൂര്യന്‍ നിശ്ചലമാണ് എന്ന നിഗമനത്തിലെത്തിയിരുന്നു. അതു കഴിഞ്ഞാണ് സൂര്യന്‍ ചലിക്കുന്നുവെന്ന സത്യം അനാവൃതമായത്. അതുപോലെ തെളിയിക്കപ്പെട്ട ഏത് ശാസ്ത്രസത്യവും ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല എന്നത് പ്രപഞ്ചസ്രഷ്ടാവായ ദൈവമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്നതിന്റെ ഒരു തെളിവായി എണ്ണിയിരിക്കുകയാണ്. ദൈവമേ ഇല്ലെന്ന് പറയുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ തെളിവ് എത്ര വ്യക്തമാക്കിയിട്ടും പ്രയോജനമൊന്നുമില്ല.
എട്ടാമത്തെ ത്ളിവ് എന്താണെന്ന് ചോദിച്ചാൽ ആ ഒരു തെളിവ് ഇന്നതാനെന്നു പറയണം. നിങ്ങൾ കുർആൻ നോക്കി പറയുന്നത് പോലെയാണോ ശാസ്ത്രം വസ്തുതകളെ അവതരിപ്പിക്കുന്നത്? അല്ല എങ്കിൽ നിങ്ങളുടെ അവതരണ രീതി തന്നെ അശാസ്ത്രീയമല്ലെ?

ചാർവാകം പറഞ്ഞു...

താങ്കൾ എനിക്കു മറുപടി പറയില്ലെങ്കിലും ചോദിക്കട്ടെ നിങ്ങൾ ഇന്നു ചൂണ്ടിക്കാട്ടുന്ന ഈ ശാസ്ത്രീയ തെളിവുകളെ പറ്റി പ്രവാചകൻ തിരുമേനിയുടെ അഭിപ്രായമെന്തായിരുന്നു? അവ്വിഷയകമായി ഒരു ഹദീസ് ചൂണ്ടിക്കാട്ടാമോ? നിങ്ങൾ വിശധീകരിക്കുന്നപോലെ കുരാൻ വിശധീകരിക്കുന്നതായി

ബിന്‍ഷേഖ് പറഞ്ഞു...

>>> പെണ്ണുങ്ങളെ പോലെ മോങ്ങാതെ എഴുന്നേറ്റു നിന്ന് ഡിഫെന്റു ചെയ്യൂ. അലെങ്കില്‍ ഡിലീറ്റ്‌ ചെയ്ത പോയി കിടന്നുറങ്ങൂ. <<<

ലതീഫ്‌ സാഹിബ്‌ ഡിലീറ്റിയ കമന്റു കാണാതെ ഞാന്‍ എന്തൊക്കെയോ ധരിച്ചു പോയി.
എന്നാല്‍ പിന്നീട് അത് കണ്ടപ്പോള്‍ സംഗതി ബോധ്യമായി.
അല്ല സാജന്‍,താന്കള്‍ ഒരു സംവാദം തന്നെയാണോ പ്രതീക്ഷിക്കുന്നത്.എതിര്‍ ഭാഗത്ത്‌ നിന്നും വരുന്ന സംയമനത്തോടെയുള്ള പ്രതികരണങ്ങള്‍ക്ക് ഇങ്ങനെ പ്രകോപിതനാകേണ്ടതുണ്ടോ?

CKLatheef പറഞ്ഞു...

ഖലീഫമാരെ കുറിച്ച് വസ്തുതാപരമല്ലാത്ത ചില പരാമര്‍ശങ്ങള്‍ നടത്തിയത് കൊണ്ടാണ് ആ കമന്റ് ഞാന്‍ ഒഴിവാക്കിയത്.

സാജന് പിടിക്കിട്ടും എന്ന് തോന്നുമ്പോള്‍ സംവാദവും പിടിയിലൊതുങ്ങുന്നില്ല എന്ന് കാണുമ്പോള്‍ തെറിയും എന്ന തത്വമാണ് സ്വീകരിക്കുന്നത്. ഞാനകാട്ടെ മാന്യമായി ഇടപെടുമ്പോള്‍ മറുപടിയും അല്ലാത്തപ്പോള്‍ അവഗണനയും എന്ന നയവും.

ബിന്‍ഷേഖ് അഭിപ്രായം പറഞ്ഞതിന് നന്ദി. ഇടക്ക് ഇടപെട്ട് അഭിപ്രായം പറയാന്‍ ശ്രമിക്കുക.

CKLatheef പറഞ്ഞു...

ചാര്‍വാകന്‍ താങ്കളെ ബോധപൂര്‍വം അവഗണിക്കുന്നതല്ല. താങ്കളുടെ കമന്റ് വായിച്ചിട്ട് അതിനെങ്ങനെ മറുപടി പറയണം എന്നറിയാത്തതുകൊണ്ടാണ്. നാം സംവദിക്കാനൊരുങ്ങുന്ന വിഷയത്തില്‍ സാമാന്യധാരണയില്ലാത്തവരോട് സംവദിക്കാന്‍ വളരെ പ്രയാസമാണ്. അവര്‍ ചര്‍ചയെ പിന്നിലേക്ക് നയിക്കും. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാം. പക്ഷെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇങ്ങനെ പഴയ കമന്റുകള്‍ പേസ്റ്റ് ചെയ്യേണ്ടതില്ല.

ഇസ്്‌ലാമിനെക്കുറിച്ച് ചില പ്രാഥമിക പാഠങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും

MA-ARIFATH പറഞ്ഞു...

THANKALE DAIVAM ANUGRAHIKATE..NAN PRARTHIKUNNU

MA-ARIFATH പറഞ്ഞു...

god bless u

PAINTER പറഞ്ഞു...

latheefe,sahayathinu aalikoyaye veno?

സുഹൈറലി പറഞ്ഞു...

traaaaaaacking...

സുഹൈറലി പറഞ്ഞു...

ഇവിടെയൊരു പ്രവചനത്തെ ചൊല്ലിയൊരു മഴ പെയ്തു തോര്ന്നല്ലോ...

ഒരു ചെറിയ സംശയം. അല്ല, സാജനെവിടെ നിന്നാണ് ജൂതര് കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല എന്ന ഖുര്ആന് വചനം ലഭിച്ചത്.
പഠിക്കാനാണ്?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review