2009, ഡിസംബർ 12, ശനിയാഴ്‌ച

ഒരു മുസ്‌ലിം അവിശ്വാസികളോട് പെരുമാറേണ്ടതെങ്ങനെ ?

യുക്തിവാദികളടക്കമുള്ള ഇസ്ലാം വിമര്‍ശകരുടെ സ്ഥിരം പല്ലവികളില്‍ പെട്ടതാണ്, മതങ്ങളാണ് സകലകുഴപ്പങ്ങള്‍ക്കും കാരണമെന്നത്. അതില്‍ തന്നെ ഇസ്ലാം മറ്റുമതങ്ങളെ തീരെ പൊറുപ്പിക്കുകയില്ലെന്നും ഖുര്‍ആനിലെ ഒട്ടേറെ സൂക്തങ്ങള്‍ അതിന് അവരെ അനുവദിക്കുന്നില്ലെന്നും വാദിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആനിന്റെ ശൈലിയെക്കുറിച്ചറിയാത്തവരെയും പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തില്‍ വെച്ച് ഇസ്ലാമിനെ മനസ്സിലാക്കാന്‍ സാധിക്കുകാത്തവരെയും സംശയത്തിലകപ്പെടുത്താന്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ഒരു പരിധിവരെ സാധിക്കുന്നുമുണ്ട്. തീര്‍ചയായും ഈ വാദം പരിശോധനയും കൂടുതല്‍ വ്യക്തതയും ആവശ്യപ്പെടുന്നതാണ്. ഇതിനെതിരാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത് എന്നതിനാല്‍ പ്രത്യേകിച്ചും. മുസ്ലിംകളല്ലാത്തവരെ മിത്രങ്ങളാക്കാന്‍ പാടില്ലെന്നും. അവരെ കണ്ടിടത്ത് വെച്ച് വധിക്കണമെന്നുമാണ് ഖുര്‍ആന്‍ മുസ്ലിംകളോടാവശ്യപ്പെടുന്നത് എന്ന നിലക്കാണ് പ്രചരണം നടക്കുന്നത്. അവര്‍ അതിനനുസൃതമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ ഈ സൂക്തങ്ങളെ എങ്ങനെ കാണുന്നു. അവര്‍ക്കതിനുള്ള ന്യാമെന്താണ്. എന്തുകൊണ്ടാണ് ഇത്ര വ്യക്തമായ സൂക്തങ്ങളെ വിശ്വാസികള്‍ മുഖവിലക്കെടുത്ത് ആരോപണങ്ങളെ അംഗീകരിക്കാത്തത്?. അപ്രകാരം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ അത് വിശദീകരിക്കുകയാണ്. മുന്‍ധാരണയാല്‍ മനസ്സ് അടച്ചുകളഞ്ഞവര്‍ക്ക് ഇവ പ്രയോജനം ചെയ്യുകയില്ല. എങ്കിലും നെറ്റിനെ ഗൌരവത്തില്‍ കാണുകയും ബ്ളോഗുകളിലെ ചര്‍ചകളില്‍ ഇടപെടുകയും ചെയ്യുന്നവരില്‍ ധാരാളം നിഷ്പക്ഷ അന്വേഷകരെ കാണാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ ഞാന്‍ ഈ പോസറ്റില്‍ കാര്യമാത്ര പ്രസക്തമായ ചര്‍ച പ്രതീക്ഷിക്കുകയാണ്. എന്തൊക്കെപ്പറഞ്ഞാലും ഖുര്‍ആന്‍ തിരുത്തി മാറ്റിയെഴുതുക ലോകത്തുള്ള ആരോക്കെ വിചാരിച്ചാലും സാധിക്കുകയില്ല. കാരണം ഖുര്‍ആന്റെ സംരക്ഷണം അത് അവതരിപ്പിച്ച ദൈവം തന്നെ ഏറ്റെടുത്തിരിക്കുന്നു. ഇതുവരെ അത് അപ്രകാരം നിലനിന്നിട്ടുണ്ടെങ്കില്‍ ഇനിയും അങ്ങനെത്തന്നെ നിലനില്‍ക്കാനാണ് സാധ്യത. അതിനാല്‍ ഖുര്‍ആനിലെ സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ തിരുത്തണം എന്ന് മുറവിളികൂട്ടുന്നതിനേക്കാള്‍ പ്രായോഗികമായിട്ടുള്ളത്.

ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് സാന്ദര്‍ഭികമായി അവതരിപ്പിക്കപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആന്‍ നിര്‍മിക്കുകയും അല്ലാഹുവിലേക്ക് ചേര്‍ത്തുപറയുകയുമായിരുന്നു എന്ന് വിവിധസന്ദര്‍ഭങ്ങളില്‍ അവതരിച്ച സൂക്തങ്ങള്‍ ഉദാഹരിച്ച് യുക്തിവാദികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ആരോപണത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ല. പക്ഷേ അതിന് കാരണമായ വസ്തുത വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ട നിലയില്ല ഖുര്‍ആന്‍ എന്നത് മാത്രമാണ്‌. അതിനാല്‍ ഒരു സൂക്തത്തെ സമാനവിഷയം പരാമര്‍ശിച്ച മറ്റുസൂക്തങ്ങള്‍കൂടി മുന്നില്‍ വെച്ച് വിശദീകരിക്കേണ്ടതുണ്ട്. ആ നിലക്ക് തന്നെ മുസ്ലികളല്ലാത്തവരുമായുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള സൂക്തങ്ങളും കണക്കിലെടുക്കണം. കാളിദാസന്‍ തന്നെ കമന്റില്‍ സൂചിപ്പിച്ച ആദ്യത്തെ സൂക്തത്തെ വിശകലനം ചെയ്തുകൊണ്ട് നമ്മുക്ക് തുടങ്ങാം.

അധ്യായം 3 (ആലുഇംമ്രാന്‍) 28ാം സൂക്തങ്ങളില്‍ ഇങ്ങനെ വായിക്കാം.

'വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല. പക്ഷേ, ആ നിലപാട് അവരുടെ അക്രമത്തില്‍നിന്നു രക്ഷ നേടുന്നതിനുവേണ്ടി താല്‍ക്കാലികമായി കൈക്കൊണ്ടതാണെങ്കില്‍ മാപ്പാക്കപ്പെടുന്നതാകുന്നു.'

ഇവിടെ വിശ്വാസികളും നിഷേധികളും സ്വാഭാവികമായ അവസ്ഥയിലായിരുന്നില്ല എന്ന് വാചകങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. അക്രമത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ബാഹ്യമായി പ്രസ്തുത നിലപാട് സ്വീകരിക്കാമെന്ന് ഇളവ് നല്‍കിയതിലൂടെ യുദ്ധത്തിന്റെ പ്രത്യേക പശ്ചാതലത്തില്‍ പാലിക്കേണ്ട നിയമാണിതെന്ന് വിശദീകരണം ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്നതാണ്. കൂടുതല്‍ വിശദീകരണം ശേഷം നല്‍കുന്നതാണ്. പക്ഷേ വിമര്‍ശകര്‍ക്ക് ഇത് മുസ്ളിംകള്‍ സദാസമയവും പാലിക്കാന്‍ ബാധ്യതപ്പെട്ട ഖുര്‍ആനിന്റെ സൂക്തമാണ് എന്ന് വിശദീകരിക്കണം എന്നാലെ ഖുര്‍ആനെതിരെ ആക്രോശിക്കാന്‍ കഴിയൂ. വിശ്വാസികള്‍ താഴെ പറയുന്ന സൂക്തങ്ങളെയാണ് വിശ്വാസികളല്ലാത്തവരോട് എങ്ങനെ പെരുമാറണം എന്നതിന് തെളിവായി സ്വീകരിക്കുന്നത്്. സൂറത്തുല്‍ മുംതഹിനയില്‍ (60) 7,8,9 സൂക്തങ്ങളില്‍ അതിങ്ങനെ വായിക്കാം.

(7) അല്ലാഹു നിങ്ങള്‍ക്കും, ഇന്ന് നിങ്ങള്‍ വിരോധം പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ ഒരിക്കല്‍ മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.
(8-9) മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം, നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍നിന്ന് മാത്രമാകുന്നു അല്ലാഹു നിങ്ങളെ നിരോധിക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു.

ഖുര്‍ആനില്‍ ഇപ്രകാരം ഏതാനും സൂക്തങ്ങളുള്ള വിവരം പലരും അറിയുന്നില്ല. കാരണം ഇതുപറഞ്ഞാല്‍ തങ്ങളുടെ വാദങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെ വരും. ഇതായിരുന്നില്ലേ മനുഷ്യരോട് സ്നേഹമുള്ളവര്‍ പ്രചരിപ്പിക്കേണ്ടിയിരുന്നത്. മതങ്ങളും വിശ്വാസങ്ങളും യാഥാര്‍ഥ്യമായി അംഗീകരിച്ച് അവരിലെ നന്‍മകള്‍ പുറത്തുകൊണ്ടുവരുന്നതിന് പകരം ആളുകളെ തമ്മിലടിപ്പിക്കാന്‍ സഹായിക്കുന്നവിധം വേദഗ്രന്ഥങ്ങളെ വളച്ചൊടിക്കുന്നവര്‍ക്ക് ഏത് വിശേഷണം ചേര്‍ന്നാലും മനുഷ്യസ്നേഹികള്‍ എന്ന വിശേഷണം ചേരില്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഇനി സൂക്തത്തില്‍ പരാമര്‍ശിച്ച് വിഷയത്തിലേക്ക് പോകാം.

ഇതരവിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്നവരെ ശത്രുക്കളായി കാണുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. അവരോട് മൈത്രിബന്ധം സ്ഥാപിക്കുന്നത് വലിയ തിന്‍മയായി ആളുകള്‍ കണ്ടിരുന്നു. ഇസ്ലാമിന്റെ പ്രചാരം ആരംഭിച്ചതുമുതല്‍ വിശ്വാസികളെ നിഷേധികള്‍ കണ്ടതും പെരുമാറിയതും ഇപ്രകാരമാണ്. ശത്രുത പുലര്‍ത്തുന്നവര്‍ പോലും ഒരിക്കല്‍ മൈത്രീബന്ധം സ്ഥാപിക്കാന്‍ ഇടയുണ്ടെന്ന പ്രതീക്ഷ നല്‍കിയതിന് ശേഷം. നിലവിലുള്ള ഒരു ധാരണ തിരുത്തുകയാണിവിടെ. അതുകൊണ്ടാണ് വിരോധമില്ല എന്ന നെഗറ്റീവ് ശൈലി ഉപയോഗിക്കുന്നത്. ഖുര്‍ആനിന്റെ ശൈലിയനുസരിച്ച് അവിശ്വാസികളോട് നന്‍മയിലും നീതിയിലും വര്‍ത്തിക്കാനുള്ള ശക്തമായ പ്രേരണയാണിത്. ഇന്ത്യയിലുള്ള മുസ്ളിംകളല്ലാത്ത ആളുകളോട് ഇവ്വിധമാണ് പെരുമാറേണ്ടത് എന്ന് ഒരോ മുസ്ളിമും കരുതുന്നു. അപവാദങ്ങള്‍ ഇവിടെ പരിഗണനീയമല്ല. ഖുര്‍ആന്‍ അവര്‍ക്കെതിരാണ്. നമ്മുക്ക് ഖുര്‍ആന്‍ സൂക്തങ്ങളെ കുറേകൂടി അടുത്ത് നിന്ന് വീക്ഷിക്കാം.

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതരില്‍ ഒരാളായ യൂസുഫുല്‍ ഖര്‍ദാവിയെ ഇങ്ങനെ എഴുതുന്നു. മുസ്ളിംകളോട് സമരം നടത്താതിരിക്കുകയും അവരെ തങ്ങളുടെ വീടുകളില്‍ നിന്ന് ബഹിഷ്കരിക്കാതിരിക്കുകയും ചെയ്യുന്ന, അഥവാ യുദ്ധത്തിലും ശത്രുതയിലുമല്ലാത്ത അമുസ്ളിംകളോട് നീതിയും ന്യായവും കാണിക്കണമെന്ന് മാത്രമല്ല ഖുര്‍ആന്‍ വാക്യമിവിടെ ആവശ്യപ്പെട്ടിട്ടുള്ളത്. മറിച്ച് അതവര്‍ക്ക് നന്‍മയും ഗുണവും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ വിശുദ്ധഖുര്‍ആന്‍ പ്രയോഗിച്ച് പദം ബിര്‍റ് എന്നാണ്. ഉദാരമായ ഗുണം ചെയ്യുന്നതിനെക്കുറിക്കുന്ന സമഗ്രമായ പദമാണിത്. നീതിയെക്കാള്‍ എത്രയോ ഉപരിയാണത്. മനുഷ്യരുടെ മേലുള്ള ഏറ്റം വലിയ ബാധ്യത വിവരിക്കാന്‍ മുസ്ലിംകളുപയോഗിക്കുന്ന പദവും ഇതുതന്നെയാണ്. മാതാപിതാക്കള്‍ക്ക് നന്‍മ (ബിര്‍റ്)ചെയ്യലാണത്. (വിധിവിലക്കുകള്‍ - അമുസ്ലിംകളുമായുള്ള ബന്ധം എന്ന അധ്യായത്തില്‍ നിന്ന്)

ഇവിടെ ഞാന്‍ യുസുഫുല്‍ ഖര്‍ദാവിയെ ഉദ്ധരിച്ചത് ബോധപൂര്‍വമാണ്. എന്റെ വാദങ്ങളെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന ഒരു പ്രചരണം ഉണ്ട്. ഈ വിഷയകമായി ഇവിടെ ഇങ്ങനെ പറയുന്നത് ഇന്ത്യയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമായത് കൊണ്ടാണെന്നും വാദിക്കാം. എന്നാല്‍ മുസ്ലിംകളുടെ ഭരണമുള്ള ഒരു നാട്ടില്‍ വെച്ചാണ് ഈ വിശദീകരണം എന്നതും ലോകം ആദരിക്കുന്ന നിലവിലെ ഇസ്ലാമിക പണ്ഡിതനാണ് എന്നതും ഇത്തരം ആരോപണങ്ങള്‍ക്കുള്ള എന്റെ മറുപടിയാണ്.

20 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

യുക്തിവാദികളും വിശ്വാസികളും എന്ന് ഞാന്‍ എന്റെ ബ്ളോഗിന് പേര് നല്‍കുമ്പോള്‍ ഉദ്ദേശിച്ചത് എല്ലാതരത്തിലുള്ള വിശ്വാസികളേയുമാണ്. ഇവിടെ ഈ പോസ്റ്റില്‍ അവിശ്വാസികള്‍ എന്ന് മുസ്ളിംകളല്ലാത്തവരെ വിളിക്കാന്‍ കാരണം. ആരോപണം ഉന്നയിച്ച കാളിദാസന്‍ ആ പദം പ്രയോഗിച്ചത് കൊണ്ടാണ്. നിഷേധികള്‍ (കാഫിര്‍) എന്ന് ഖുര്‍ആന്‍ പ്രയോഗിക്കുമ്പോള്‍, ഇസ്്ലാമിന്റെ സത്യസന്ധത ബോധ്യപ്പെട്ടിട്ടും സൌകര്യാര്‍ഥം നിഷേധം കൈകൊണ്ടവരെയാണ്. മുസ്ളിംകളല്ലാത്തവര്‍ നിഷേധികളാകട്ടേ, ഇസ്്ലാമിനെ യഥാവിധി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടാല്ലാത്ത ഇതരമതസ്ഥരാകട്ടേ. അവരോടുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്നും നന്‍മയിലും നീതിയിലും അവരോട് വര്‍ത്തിക്കണമെന്നും ഒരു മുസ്ളിം മനസ്സിലാക്കുകയും പെരുമാറുകയും ചെയ്യുന്നു.

CKLatheef പറഞ്ഞു...

Kaalidaasan said..

'ലത്തീഫ്,

അവിശ്വാസികളോടെങ്ങനെ പെരുമാറണം എന്ന അനുശാസനകളെ കിരാതമെന്ന് പറയാമോ അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതാണോ

അവിശ്വസികളോട് എങ്ങനെ പെരുമാറണമെന്ന് ഖുറാന്‍ അനുശസിക്കുന്നത് ഇപ്രകാരമാണ്.


(190) And slay them wherever ye find them, and drive them out of the places whence they drove you out, for persecution is worse than slaughter. And fight not with them at the Inviolable Place of Worship until they first attack you there, but if they attack you (there) then slay them. Such is the reward of disbelievers

...........
...........


ഇതൊന്നും കിരാതമല്ല എന്നാണോ ലത്തീഫ് പറയുന്നത്?'

കാളിദാസന്‍ റെഫറന്‍സ് നലകാതെ എവിടുന്നോ എടുത്ത് ചേര്‍ത്ത ഇംഗ്ലീഷ് പരിഭാഷ. അതിന് ശേഷം അദ്ദേഹം എന്നോട് ചോദിച്ച ചോദ്യം മറുപടി നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മലയാളത്തില്‍ റെഫറന്‍സോടു കൂടി വേണം എന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം നല്‍കി സൂക്തങ്ങളാണ് ഇവിട ചര്‍ചയാക്കുന്നത്.

ഒതയാര്‍ക്കം പറഞ്ഞു...

ശ്രീ ലതീഫ് :നിങ്ങള്‍ എന്നു മുതലാ കമെന്റ് മോഡറേഷന്‍ ചെയ്യാന്‍ തുടങ്ങിയത്, കമെന്റ് മോഡറേഷന്‍ അപ്രാപ്തമാക്കി, നിങ്ങള്‍ക്ക് അംഗീകാരമില്ലാത്ത അഫിപ്രായങ്ങളേയും പ്രസിദ്ധീകരിക്കുകയാണെങ്കില്‍ പ്രശംസനീയമായിരുന്നു. അനോണി ഓപ്ഷനും തുറന്നിട്ടാല്‍ വായനക്കാരന് നല്ല സൌകര്യമായിരിക്കും.

CKLatheef പറഞ്ഞു...

കമന്റ് മോഡറേഷന്‍ അടുത്തദിവസങ്ങളിലാണ് ഞാന്‍ വെച്ചത് കാരണം. അംഗീകാരമില്ലാത്ത അഭിപ്രയാങ്ങളെ ഡിലീറ്റ് ചെയ്യാനല്ല എ്ന്ന് എന്നെ ഇതുവരെ അറിയുന്നവരോട് പറയേണ്ടതില്ല. ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഒരു കാരണം പരിമിതമായ സമയത്തേ എനിക്കിപ്പോള്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയൂ എന്നതുകൊണ്ടാണ്. രണ്ടാമത്തെ അഭിപ്രായത്തില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. അനോണികള്‍ പലപ്പോഴും ചര്‍ചകളെക്കാളേറെ ഇഷ്ടപ്പെടുന്നത് തെറിവിളിക്കാനാണ് എന്നതാണ് ഞാന്‍ കണ്ടിട്ടുള്ള അനുഭവം. വിഷയസംബന്ധമായി ചര്‍ചചെയ്യുന്നവരില്‍നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത് വിയോജിപ്പ് തന്നെയാണ്. യോജിക്കുന്നവരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത് ഞാന്‍ വിട്ടഭാഗങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും. വിമര്‍ശനം എത്രരൂക്ഷകട്ടേ മാന്യതയോടെയാണെങ്കില്‍ അവസന്തോഷത്തോടെ സ്വീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. ആരും അഭിപ്രായം രേഖപ്പെടുത്തുന്നില്ലെങ്കില്‍ ഏറ്റവും രൂക്ഷമായ വിമര്‍ശനങ്ങളെപ്പോലും മറ്റുബ്ളോഗില്‍ നിന്ന് കോപിചെയ്ത് ഞാനതിന് മറുപടി പറയാന്‍ ശ്രമിക്കും. കാളിദാസന്‍ തന്റെ ബ്ളോഗിലിട്ട ഏറ്റവും രൂക്ഷമായവിമര്‍ശനങ്ങളിലൊന്നാണ് ഇവിടെ ചര്‍ചചെയ്യുന്നത്. ഇതില്‍ ഒരു ഒളിച്ചുകളിയും ഇല്ല. ഒരു ബ്ളോഗ് തുടങ്ങാന്‍ പോലും ആഗ്രഹമില്ലാത്തവര്‍ക്ക് സ്വാഭാവികമായും വിഷയത്തെക്കുറിച്ചും ചര്‍ചചെയ്യാനാവില്ല. കമന്റ് മോഡറേഷന്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ചല്ലെ ഒഴിവാക്കുന്നതിനെക്കുറിച്ച് തന്നെയായിരിക്കും ഞാന്‍ തുടര്‍ന്ന് ചിന്തിക്കുക.

CKLatheef പറഞ്ഞു...

അധ്യായം 3 ആലു ഇമ്രാന്
28-29 വിശ്വാസികള്‍ വിശ്വാസികളെ വെടിഞ്ഞ് നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കാന്‍ പാടില്ലാത്തതാകുന്നു. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍, അവന് അല്ലാഹുവുമായി ഒരു ബന്ധവുമില്ല.

അധ്യായം 4 അന്നിസ
88. അതിനാല്‍ ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണേടടത്തുവെച്ചു പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക

അധ്യായം 5 അലാഇദ
33-34 അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍27 അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.

അധ്യായം 8 അല്‍അന്‍ഫാല്‍
12-14 ഈ നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഇതാ ഭീതി നിറക്കുന്നു. രണാങ്കണത്തിലിറങ്ങിയാല്‍ നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍തോറും വെട്ടുക.

അധ്യായം 9 അത്തൌബ
5-6 അതുകൊണട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍4 പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.

അധ്യായം 47 മുഹമ്മദ്
4-6 അതിനാല്‍ ഈ ധിക്കാരികളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴുത്തുവെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ നിങ്ങളവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ പിടിച്ചുകെട്ടുക.

അധ്യായം 48 അല്‍ഫത്ഹ്
28-29
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ സത്യത്തെ നിഷേധിക്കുന്നവരോട് കര്‍ക്കശരും21 തങ്ങള്‍ക്കിടയില്‍ ദയാലുക്കളു22മാകുന്നു.


ഇത്രയും ഖുര്‍ആന്‍ സൂക്തങ്ങളാണ് അവിശ്വാസകളോടുള്ള പെരുമാറ്റചട്ടം രൂപീകരിക്കാന്‍ മുസ്്‌ലിംകള്‍ സ്വീകരിക്കുന്നത് എന്ന വീക്ഷണമാണ് കാളിദാസനടക്കമുള്ള പലര്‍ക്കുമുള്ളത്. മുസ്ലിംകള്‍ അല്ല എന്ന് പറഞ്ഞാലും യുക്തിവാദികള്‍ ആണ് എന്ന് പറയും. രണ്ടും കേള്‍ക്കുന്ന ചിലര്‍ക്ക് ആര് പറയുന്നതിലാണ് ന്യായം എന്നറിയാന്‍ താല്‍പര്യമുണ്ടാകും അവര്‍ക്കായി ചിലകാര്യങ്ങള്‍ക്കൂടി പറയേണ്ടതുണ്ടെന്ന് കരുതുന്നു. യുക്തിവാദികള്‍ പണ്ടാരോ പറഞ്ഞുവെച്ചത് കട്ട് പേസ്റ്റ് നടത്തിവരികയാണ് അതിനാല്‍ അതില്‍ സൂചിപ്പിക്കുന്ന റെഫറന്‍സ് നമ്പറില്‍ പ്രസ്ത സൂക്തങ്ങള്‍ കണ്ടെന്ന് വരില്ല. ഇഗ്ലീഷ് ഉദ്ധരിച്ചപ്പോള്‍ വെറും സൂക്തം നമ്പറായിരുന്നു നല്‍കിയത്് അധ്യായം സൂചിപ്പിക്കാതെ അവകണ്ടെത്തനാവില്ലല്ലോ. മലയാളമായിക്കൂടെ എന്ന് ചോദിച്ചപ്പോള്‍ വെറെ ചിലസൂക്തങ്ങള്‍ വരികയും ചിലവ പോകുകയും ചെയ്തു. അതൊന്നും ചര്‍ചാ വിഷയമല്ല. എങ്ങനെയാണ് ഇവ കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍ സൂചിപ്പിച്ചെന്നു മാത്രം. തുടര്‍ന്ന് നമ്മുക്ക് അവയില്‍ ഓരോന്നിനെക്കുറിച്ചും ചര്‍ചചെയ്യാം.

CKLatheef പറഞ്ഞു...

അധ്യായം 3 ലെ 28ാം സൂക്തത്തിന്റെ ഒരു ഭാഗമാണ് കാളിദാസന്‍ ഉദ്ധരിച്ചത്. (28, 29 എന്ന് രേഖപ്പെടുത്തിയത് ശരിയല്ല). ഈ സൂക്തത്തെക്കുറിച്ച് പോസ്റ്റില്‍ ചര്‍ച ചെയ്യുകയുണ്ടായി. പ്രത്യക്ഷത്തില്‍തന്നെ അതില്‍ പ്രശ്നമൊന്നുമില്ല എന്ന് കാണാം സ്വന്തം മതത്തിന്റെ അനുയായികളെ വിട്ട്/ വെടിഞ്ഞ് തങ്ങളെ ശത്രുക്കളായി കാണുന്ന ഒരു വിഭാഗത്തെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമായി സ്വീകരിക്കരുത് എന്ന് പറയുന്നതില്‍ എന്താണിത്ര അത്ഭുതപ്പെടാനുള്ളത്. പ്രത്യേകിച്ചും ഇസ്ലാം എന്നത് അക്കാലത്ത് കേവലമൊരുമതമല്ല. ഒരു പുര്‍ണദര്‍ശനവും ഭരണവ്യവസ്ഥയും ഒരു രാഷ്്ട്രവുമൊക്കെയായിരുന്നു എന്നിരിക്കെ പ്രത്യേകിച്ചും. കമ്മ്യൂണിസ്റുകാരെ വെടിഞ്ഞ് സാമ്രാജ്യത്തിന്റെ ആളുകളെ....... അവര്‍ക്ക് കമ്മ്യൂണിസവുമായി ഒരു ബന്ധവുമില്ല, എന്ന് മാനിഫെസ്റോയില്‍ ഒരു വാചകമുണ്ടെങ്കില്‍ അതില്‍ മറ്റുള്ളവര്‍ക്ക് പരാതിപ്പെടാനെന്തിരിക്കുന്നു. ശത്രുതയുള്ള ഒരു രാജ്യവുമായി ഇതേ വാചകം മാറ്റിപ്പറഞ്ഞുനോക്കുക. സാമാന്യബുദ്ധിയില്ലാത്തവരാണ് ഇതിനെ വലിയ കാര്യമാക്കുന്നതെങ്കില്‍ അംഗീകരിക്കാമായിരുന്നു. ആഗോളതലത്തില്‍ തന്നെ ഇതേ സൂക്തങ്ങളൊക്കെ തന്നെയാണ് ഇസ്്ലാമിന്റെ ക്രൂരതക്കും അസഹിഷ്ണുതക്കും തെളിവായി ഉദ്ധരിക്കപ്പെടുന്നത് എന്നത് എന്ത് മാത്രം അത്ഭുതാവഹമല്ല.

CKLatheef പറഞ്ഞു...

അടുത്ത സൂക്തം. അധ്യായം 4 അന്നിസാഅ് 89 ാം സൂക്തത്തിന്റെ ഒരു ഭാഗം.(സൂക്തം 88 എന്ന് നല്‍കിയത് തെറ്റാണ്). നാം പറഞ്ഞുവരുന്ന തരത്തിലുള്ള സത്യനിഷേധികളല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. വിശ്വാസികളായി അഭിനയിക്കുകയും തക്കം കിട്ടുമ്പോഴെല്ലാം മുസ്‌ലിംകളെ ദ്രോഹിക്കുകയും ചെയ്യുന്ന കപടവിശ്വാസികളെപ്പറ്റിയാണിത്. സത്യം ബോധ്യപ്പെട്ടിട്ടും അതംഗീകരിക്കാതെ തള്ളിക്കളഞ്ഞ അവിശ്വാസികള്‍ പോലും ഇതില്‍ വ്യാകുലപ്പെടേണ്ടതില്ല എന്ന് ചുരുക്കം. അതില്‍ നിന്ന് തന്നെ മദീനയില്‍ ജൂതന്‍മാരുമായി സംഖ്യത്തിലുള്ള കപടന്‍മാരെ ഒഴിവാക്കി. മുസ്‌ലിംകളോട് യുദ്ധത്തിന് വരാത്തവരെയും ഒഴിവാക്കി. ബാക്കിയുള്ള തക്കം കിട്ടുമ്പോള്‍ മുസ്്‌ലിംകള്‍ക്കെതിരെ ചാടിവീഴാന്‍ തയ്യാറായി നില്‍ക്കുന്ന കപടര്‍. കുഴപ്പം മാത്രം ആഗ്രഹിക്കുന്ന അറിയപ്പെടുന്ന ആ കപടന്‍മാരെകൂടി ഒഴിവാക്കണമെന്ന് പറയാന്‍ ഇത്തരം മനസ്സുകള്‍ ഈ കാലഘട്ടത്തിലും പേറുന്ന കപടവിശ്വാസികള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കാന്‍ ഇത്രയധികം ബുദ്ധിയും യുക്തിയും വേണോ. സൂക്തം മുഴുവന്‍ വായിച്ചിട്ടും സംശയം തീരാത്തവര്‍ക്ക് വേണ്ടി തുടര്‍ന്നും ഈ വിഷയകമായ ചര്‍ചയാകാം. കൂട്ടത്തില്‍ തൊട്ടടുത്ത സൂക്തങ്ങള്‍ കൂടി ചേര്‍ത്തുവായിക്കുക.

'തങ്ങള്‍ എവ്വിധം നിഷേധിച്ചുവോ, അവ്വിധം നിങ്ങളും സത്യം നിഷേധിക്കണമെന്നും അങ്ങനെ നിങ്ങളെല്ലാവരും സമന്മാരാവണമെന്നുമാണവരാഗ്രഹിക്കുന്നത്. അതിനാല്‍ ദൈവികമാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വരുന്നതുവരെ, അവരില്‍ ആരെയും മിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. സ്വദേശം വെടിയാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെ കണ്ടേടത്തുവച്ചു പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരില്‍ ആരെയും നിങ്ങള്‍ സ്വന്തം തോഴനോ തുണയോ ആക്കാതിരിക്കുക. നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ജനതയോട് ചേര്‍ന്ന കപടന്മാര്‍ ഈ വിധിയില്‍നിന്നൊഴിവാകുന്നു. അപ്രകാരം, നിങ്ങളോടോ സ്വന്തം ജനത്തോടോ യുദ്ധം ചെയ്യുവാന്‍ മനസ്സുവരാതെ നിങ്ങളെ സമീപിക്കുന്ന കപടവിശ്വാസികളും അതില്‍നിന്നൊഴിവാകുന്നു. അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവരെ നിങ്ങള്‍ക്കെതിരില്‍ നിയോഗിക്കുകയും അങ്ങനെ അവര്‍ നിങ്ങളോടു പോരാടുകയും ചെയ്യുമായിരുന്നു. നിങ്ങളോടു യുദ്ധം ചെയ്യാതെ മാറിനില്‍ക്കുകയും നിങ്ങളുമായി സന്ധിയും സമാധാനവും ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍, പിന്നെ അവരെ ആക്രമിക്കുന്നതിന് ഒരു ന്യായവും അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മറ്റൊരുവിഭാഗം കപടവിശ്വാസികളെ ഇപ്രകാരം കാണാം: അവര്‍ നിങ്ങളോടും സ്വജനത്തോടും സമാധാനത്തില്‍ കഴിയാനാഗ്രഹിക്കുന്നു. പക്ഷേ, കുഴപ്പത്തിനവസരം ലഭിക്കുമ്പോഴെല്ലാം അവര്‍ അതില്‍ ചാടിവീഴുന്നു. ഇക്കൂട്ടര്‍ നിങ്ങള്‍ക്കെതിരെ വരുന്നതില്‍നിന്നു മാറിനില്‍ക്കുകയും നിങ്ങളോടു സന്ധിയും സമാധാനവും അപേക്ഷിക്കുകയും സ്വകരങ്ങള്‍ അടക്കിവയ്ക്കുകയും ചെയ്യുന്നില്ലെങ്കില്‍, എവിടെവെച്ചു കണ്ടാലും പിടികൂടുകയും വധിക്കുകയും ചെയ്തുകൊള്ളുക. അവരുടെ നേരെ കരമുയര്‍ത്തുന്നതിന് നാം നിങ്ങള്‍ക്ക് തെളിഞ്ഞ ന്യായം നല്‍കിക്കഴിഞ്ഞിരിക്കുന്നു.' (4:89-91)

ഇതെങ്ങനെയാണ് ഇക്കാലത്ത് മുസ്ലിംകളല്ലാത്തവരോട് എങ്ങനെ പെരുമാറണം എന്നതിന് തെളിവായി മുസ്്‌ലിംകള്‍ സ്വീകരിക്കുക എന്നനിക്കറിയില്ല. ഈ സൂക്തങ്ങളാണോ സുഹൃത്തുക്കളേ അവിശ്വാസികളെ കണ്ടിടത്തുവെച്ച് കൊല്ലണം എന്നതിന് തെളിവ്. നിങ്ങളുടെ ബുദ്ധിക്കെന്തുപറ്റി.

CKLatheef പറഞ്ഞു...

'അധ്യായം 5 അലാഇദ
33-34 അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍27 അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.'

ഇനി ചര്‍ചചെയ്യാനുള്ളത് ഈ സൂക്തങ്ങളെക്കുറിച്ചാണ്. അവയുടെ പൂര്‍ണരൂപം ഉദ്ധരിച്ചാല്‍ തന്നെ ആരോപണത്തിന്റെ കാറ്റ് പകുതി പോകും. ബാക്കി അവയ്ക് നല്‍കപ്പെട്ട വിശദീകരണം വായിക്കുന്നതോടെ പൂര്‍ത്തിയാകും. ആ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടി സംസാരിച്ചതിലെ മാലിന്യങ്ങള്‍ മാത്രമേ പിന്നെ അവശേഷിക്കുകയുള്ളൂ. അതോടൊപ്പം എത്ര വികലമാക്കിയാണ് യുക്തിവാദികള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നതെന്ന് തിരിച്ചറിവും അതുനല്‍കും.
ഇവിടെ വായിക്കുക

maneesarang പറഞ്ഞു...

letheefe...lokathu oraalkkum khuranthiruthi ezhuthaan kazhiyilla...athu daivam etteduthu kazhinju...ennu thudangiyamoodha viswasangal adichelppikkunnathu thanneyaanu islaminnathe avastayilekku adhappathikkan kaaranam islamine mathramaanu daivam srishtichathu engil lokathu mahaabhooripaksham varunnajanathaye chekuthan srishtichathaano ennu ningale padippikkunna usthaathinodu thirichu chodikkaanulla saamaaniya budhi polum maravippichu kondaanu islamikayuvaakkale madrassayil ninnum purathirakkunnathu...pinne engine avanu mathetharanaavaan kazhiyum...?

CKLatheef പറഞ്ഞു...

അധ്യായം 9 അത്തൌബ
'5-6 അതുകൊണട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍4 പിന്നിട്ടാല്‍ പിന്നെ, നിങ്ങളുമായുള്ള കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ(ഹറമിലോ പുറത്തോ) എവിടെ കണടാലും വധിച്ചുകൊള്ളുക. അവരെ ബന്ധിക്കുക, ഉപരോധിക്കുക. എല്ലാ മര്‍മസ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക.'

കാളിദാസന്‍ നല്‍കിയ മറ്റൊരു സൂക്തം (സൂക്തം 5-6 എന്നെഴുതിയത് തെറ്റാണ്) സൂറത്തുതൗബയിലെ അഞ്ചാം സൂക്തം. കരാര്‍ ലംഘിച്ച് ശത്രുക്കളുടെ ഭാഗം ചേര്‍ന്ന ബഹുദൈവവിശ്വാസികളെ എവിടെകണ്ടാലും എന്ന് വെച്ചാല്‍ ഹറമിലോ പുറത്തോ വധിച്ചുകൊള്ളുക എന്നര്‍ഥം. യുദ്ധസന്ദര്‍ഭത്തില്‍ സത്യവിശ്വാസികളുടെ ഒരു സംശയം ദൂരീകരിക്കാന്‍ അവതരിപ്പിക്കപ്പെട്ട സൂക്തം. മക്കയിലെ വിശുദ്ധ കഅ്ബയും അതിന്റെ പരിസരവും ഉള്‍കൊള്ളുന്നതാണ് ഹറം. ഇവിടെ വെച്ച് അന്യായമായി ഒരു പുല്‍കൊടിപോലും നഷിപ്പിക്കാന്‍ പാടില്ല എന്നതാണ് പൊതു തത്വം. എന്നാല്‍ പ്രസ്തതസൂക്തങ്ങള്‍ അവതരിപ്പിക്കപ്പെട്ട പ്രത്യേക പശ്ചാതലത്തില്‍ അതിന് ഇളവ് നല്‍കപ്പെട്ടു. എന്നാല്‍ ഇവിടെ സൂചിപ്പിക്കപ്പെട്ടപോലെ ഒരു സന്ദര്‍ഭം (വ്യപകമായി കൊലചെയ്യേണ്ടിവരുന്ന) ഒരിക്കലും നേരിടേണ്ടി വന്നില്ല എന്ന് ചരിത്രം. ചുരുക്കത്തില്‍ അവിശ്വാസികളോട് എങ്ങനെ പെരുമാറണം എന്നതിന് അവതരിച്ച സൂക്തമല്ല ഇത് അതിന്റെ തൊട്ടടുത്ത സൂക്തം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നു. ഇതേ കുറിച്ചുള്ള പോസ്റ്റുകൂടി നോക്കുക.

CKLatheef പറഞ്ഞു...

പ്രിയ maneesarang,

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. താങ്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സംശയങ്ങള്‍ക്ക് സ്വയം തന്നെ ഉത്തരം കണ്ടെത്താവുന്ന പോസ്റ്റുകള്‍ എന്റെ വിവിധ ബ്ലോഗുകളില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മുന്‍ധാരണകള്‍ക്ക് അടിമപ്പെടാതെ കൂടുതല്‍ വായിക്കുക. സംശയങ്ങള്‍ ദൂരീകരിക്കുക. ഈ വിഷയകമായി താങ്കള്‍ക്കുള്ള അഭിപ്രായം പറയാം.

CKLatheef പറഞ്ഞു...

ചില സുഹൃത്തുക്കള്‍ അഭിപ്രായം പറയാതെ കേവലം തങ്ങളുടെ ബ്ലോഗിലേക്കുള്ള ലിങ്ക് നല്‍കി സ്ഥലം വിടുന്നു. അത്തരം ലിങ്കുകള്‍ ഇതില്‍ നിലനിര്‍ത്താന്‍ താല്‍പര്യമില്ല. യുദ്ധത്തെക്കുറിച്ചുള്ള ഖുര്‍ആനിലെ ഉദ്ധരണികള്‍ തെറ്റിദ്ധരിപ്പിക്കും വിധം വ്യാഖ്യാനിക്കുന്നത് കണ്ടപ്പോള്‍ അവ ഓരോന്നായി ചര്‍ചക്ക് വിധേയമാക്കുകയാണ് ഇവിടെ. അതിനാല്‍ വല്ലതും പറയാനുണ്ടെങ്കില്‍ പറയുക എന്ന സമീപനമാണ് ഇവിടെ ഉചിതം. കാര്യങ്ങള്‍ മനസ്സിലാക്കാന്‍. കൂടുതല്‍ സൂക്തങ്ങള്‍ ചര്‍ചയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ചൂണ്ടികാണിക്കുയുമാവാം.

CKLatheef പറഞ്ഞു...

'അധ്യായം 8 അല്‍അന്‍ഫാല്‍
12-14 ഈ നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഇതാ ഭീതി നിറക്കുന്നു. രണാങ്കണത്തിലിറങ്ങിയാല്‍ നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍തോറും വെട്ടുക.


കാളിദാസന്‍ ഉദ്ധരിച്ച സൂക്തങ്ങള്‍ (12 മുതല്‍ 14 വരെ) പൂര്‍ണരൂപത്തില്‍ താഴെ നല്‍കുന്നു. ബദര്‍യുദ്ധവേളയില്‍ മുസ്ലിംകളെ ശക്തിപ്പെടുത്താന്‍ അല്ലാഹു മലക്കുകളെ അയച്ച് സഹായിച്ചിരുന്നു എന്ന ഖുര്‍ആന്‍ പറയുന്നു. പ്രസ്തുത സൂക്തമാണിത്. മലക്കുകള്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു ഇതെന്നാണ് പൊതുവെ വ്യാഖ്യാനിക്കപ്പെടുന്നത്. ഏതായാലും അവിശ്വാസികളോട് എങ്ങനെ പെരുമാറണം എന്ന് കല്‍പിക്കുന്ന സൂക്തമല്ല എന്ന് അതിന്റെ പൂര്‍ണരൂപം വായിക്കുമ്പോള്‍ തന്നെ വ്യക്തമാകും. ദയവായി ഇനിമേലില്‍ ഈ സൂക്തം മതസ്പര്‍ധ വളര്‍ത്തുന്നതിന് യുക്തിവാദികള്‍ ഉപയോഗപ്പെടുത്താതിരിക്കുക.


(12-14) നിന്റെ നാഥന്‍ മലക്കുകള്‍ക്കു ബോധനംനല്‍കിയ ആ സന്ദര്‍ഭവും: 'ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ വിശ്വാസികളെ ഉറപ്പിച്ചുനിര്‍ത്തുക. ഈ നിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഇതാ ഭീതി നിറക്കുന്നു. രണാങ്കണത്തിലിറങ്ങിയാല്‍ നിങ്ങള്‍ അവരുടെ കണ്ഠങ്ങളില്‍ വെട്ടുക. സന്ധികള്‍തോറും വെട്ടുക.' അവര്‍ അല്ലാഹുവിനും അവന്റെ ദൂതന്നും എതിരായി വിഘടിച്ചതുകൊണ്ടത്രെ അത്. അല്ലാഹുവിനും അവന്റെ ദൂതന്നും എതിരായി വിഘടിക്കുന്നവന് അല്ലാഹു കഠിന ദണ്ഡകനാകുന്നു-ഇതത്രെ നിങ്ങള്‍ക്കുള്ള ശിക്ഷ. ഇനി അത് രുചിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കു നരകശിക്ഷയുമുണ്ടെന്ന് മനസ്സിലാക്കുക.

CKLatheef പറഞ്ഞു...

അധ്യായം 48 അല്‍ഫത്ഹ്
28-29
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ സത്യത്തെ നിഷേധിക്കുന്നവരോട് കര്‍ക്കശരും21 തങ്ങള്‍ക്കിടയില്‍ ദയാലുക്കളു22മാകുന്നു.


സൂക്തം 28 പൂര്‍ണമായും 29 സൂക്തത്തിന്റെ തുടക്കവും ഇപ്രകാരമാണ്. ശേഷമുള്ള ഭാഗം വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഒഴിവാക്കുന്നു:

(28-29) ആ അല്ലാഹുതന്നെയാകുന്നു സന്മാര്‍ഗവും സത്യദീനുമായി തന്റെ ദൂതനെ അയച്ചത്; സകല ദീനിന്മേലും അതിനെ വിജയിപ്പിക്കാന്‍. ഈ യാഥാര്‍ഥ്യത്തിന് അല്ലാഹുവിന്റെ സാക്ഷ്യം മതിയായതാകുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ സത്യത്തെ നിഷേധിക്കുന്നവരോട് കര്‍ക്കശരുംതങ്ങള്‍ക്കിടയില്‍ ദയാലുക്കളുമാകുന്നു.


' അശിദ്ദാഉ അലല്‍ കുഫ്ഫാരി എന്നാണ് മൂലവാക്യം.അറബിഭാഷയില്‍ ഫുലാനുന്‍ ശദീദുന്‍ അലൈഹി എന്ന് പറയാറുണ്ട്. അവന്‍ മറ്റവന് കടുപ്പമേറിയവനാണ് എന്ന് വാക്കര്‍ഥം. അവനെ മെരുക്കാനും താനുദ്ദേശിച്ച ലക്ഷ്യത്തിലേക്ക് തിരിക്കാനും വളരെ പ്രയാസമാണ് എന്നാണിതിന്റെ ആശയം. പ്രവാചകശിഷ്യന്മാര്‍ സത്യനിഷേധികള്‍ക്ക് കടുപ്പമേറിയവരാണ് എന്നതിനര്‍ഥം, അവര്‍ നിഷേധികളോട് മര്‍ക്കടമുഷ്ടികളും മുരടന്‍മാരുമായി വര്‍ത്തിക്കുന്നവരാണ് എന്നല്ല. അവര്‍ തങ്ങളുടെ ഈമാനിക ചൈതന്യവും ആദര്‍ശഭദ്രതയും ധാര്‍മികധൈര്യവും മൂലം സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം പാറക്കെട്ടുകള്‍പോലെ അഭേദ്യരാണ് എന്നാകുന്നു അതിന്റെ താല്‍പര്യം. അവര്‍ നിഷേധികളിച്ഛിച്ചിടത്തേക്ക് തിരിക്കാനുതകുംവണ്ണം സ്വഭാവദാര്‍ഢ്യമില്ലാത്ത അഴകൊഴമ്പരല്ല. എളുപ്പത്തില്‍ ചവച്ചരയ്ക്കാവുന്ന തളിരുകളുമല്ല. ഒരു ഭയത്തിനും അവരെ കീഴടക്കാനാവില്ല. പ്രലോഭനങ്ങള്‍കൊണ്ട് അവരെ വിലയ്‌ക്കെടുക്കുക അസാധ്യമാകുന്നു. അവര്‍ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് പ്രവാചകനെ പിന്തുണച്ചിട്ടുള്ളത് ഏതൊരു മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണോ ആ ലക്ഷ്യത്തില്‍നിന്ന് അവരെ തെറ്റിക്കുന്നതിന് തികച്ചും അശക്തരാണ് സത്യനിഷേധികള്‍.'

പ്രിയ സഹോദങ്ങളേ, കടുപ്പമുള്ളവര്‍ എന്ന പദമാണല്ലോ ഇവിടെ അല്‍പമെങ്കിലും സംശയത്തിന് ഇടനല്‍കുന്നത്. വ്യാഖ്യാനം മൗദൂദിയുടേത്. ഇതില്‍ അശ്വസ്തമാകാന്‍ വല്ലതുമുണ്ടോ. അതാകട്ടേ അവിശ്വാസികളോടല്ല കടുത്ത നിഷേധികളോടാണു താനും.

അങ്ങനെയല്ല അവിശ്വാസികളോട് ക്രൂരമായി പെരുമാറാനുള്ള ഖുര്‍ആനിന്റെ കല്‍പനയാണിത് എന്ന് വ്യാഖ്യാനിച്ചാല്‍ അതിലൂടെ യുക്തിവാദികള്‍ നേടുന്നതെന്താണ്.

CKLatheef പറഞ്ഞു...

അധ്യായം 47 മുഹമ്മദ്
4-6 അതിനാല്‍ ഈ ധിക്കാരികളുമായി യുദ്ധത്തില്‍ ഏറ്റുമുട്ടിയാല്‍ കഴുത്തുവെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ നിങ്ങളവരെ നന്നായി ഒതുക്കിയാല്‍ പിന്നെ തടവുകാരെ പിടിച്ചുകെട്ടുക.


തടവുകാരുമായി ബന്ധപ്പെട്ട വിഷയം അല്‍പം കൂടുതല്‍ ചര്‍ചയര്‍ഹിക്കുന്നതിനാല്‍ ഒരു കമന്റില്‍ ഉള്‍പ്പെടുത്താന്‍ പ്രയാസമായതിനാല്‍ തടവുകാരോടുള്ള പെരുമാറ്റം എന്ന പേരില്‍ ഉടന്‍ ഒരു പോസ്റ്റ് ഇടുന്നതാണ്.

CKLatheef പറഞ്ഞു...

യുദ്ധത്തടവുകാരോടുള്ള പെരുമാറ്റം എങ്ങനെ എന്ന വിശദമായ പോസ്റ്റ് ഇവിടെ വായിക്കുക.

ഇതോടെ കാളിദാസന്‍ എനിക്ക് മറുപടിക്കായി നല്‍കിയ സൂക്തങ്ങള്‍ പുര്‍ണമായി വിശദീകരിച്ചു കഴിഞ്ഞു. കൂടുതല്‍ സൂക്തങ്ങള്‍ വിശദീകരണം ആവശ്യമെങ്കില്‍ ചുണ്ടിക്കാണിക്കാവുന്നതാണ്.

ഇസ്ലാം മനുഷ്യലോകത്തിനാകമാനമുള്ള ദൈവത്തിന്റെ ദര്‍ശനം. തെറ്റിദ്ധാരണകളും മുന്‍വിധികളും ആരെയും അന്ധരാക്കാതിരിക്കട്ടേ.

ഷെബു പറഞ്ഞു...

വളരെ നല്ല മറുപടികള്‍, തുടരുക, അല്ലാഹു സഹായിക്കട്ടെ - ആമീന്

VilayoorTimes പറഞ്ഞു...

എനിക്ക് ഈ ചര്‍ച്ചയില്‍ പറയാനുള്ളത് നമ്മുടെ കാളിദാസ് ഒരു ഇസ്ലാം വിരോധിയാണ്‌ അദ്ധേഹത്തിന്റെ ഓരോ വിമര്‍ശനതിലും അത് നിഴലിച്ചു കാണുന്നു ഏറ്റവും കൂടുതല്‍ അന്ധവിശ്വാസങ്ങള്‍ ഉള്ള എത്രയോ മതങ്ങള്‍ ലോകത്തുണ്ട് ഒരു നിസ്പക്ഷമതിക്ക് അത് കണ്ടില്ലെന്നു നടിക്കാനാവില്ല
ഇസ്ലാമില്‍ ഏറ്റവും കൂടുതല്‍ മനുഷ്യ നന്മാക്കവശ്യമായ കാര്യങ്ങളാണെന്ന് സംശയമില്ല .പിന്നെ ഖുര്‍ആനിന്റെ അവതരണ പശ്ചാത്തലം നോക്കാതെ
സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് അതിനെ ദുര്‍വ്യഖ്‌യനിക്കാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല ഇസ്ലാം വിരോധം മാത്രം മതി കൂടുതലായും
ആരോപണങ്ങള്‍ യ്ദ്ധ സംബന്ധമായി വന്നിട്ടുള്ള സൂക്തങ്ങലെയാണ് .ഖുര്‍ആന്‍ എവിടെയും അന്യയംയി ആരെയും കൊല്ലാന്‍ പറയുന്നില്ല .മറിച്ച്
വിട്ടുവീഴ്ച ദൈവം ഇഷ്ട്ടപ്പെടുന്നവനാണ് എന്നുള്ള ആയതുകളൊന്നും കാളിദാസ് കാണാതെതെന്താണ് ? പ്രധിരോധതിനു വേണ്ടിയല്ലാതെ നബിയും കൂട്ടരും വാളെടിതിട്ടുണ്ടോ ? പിന്നെ ഏതെങ്കിലും ഇസ്ലാം വിരോധികള്‍ ഇസ്ലാമിന്റെ പേര് പറഞ്ഞു കുഴപ്പം സൃഷ്ട്ടിച്ചാല്‍ ഇസ്ലാം അതിനു ഉത്തരവാദി യാണോ? മറുപടി പ്രതീക്ഷിക്കുന്നു

VilayoorTimes പറഞ്ഞു...

അധിക യുക്തിവാദികളും ചെയ്യാറുള്ളത് ഖുറാനിലെ യുദ്ധ സംബന്തമായി വന്ന ആയത്തുകള്‍ ഉദ്ദരിച്ച്‌ ജനങ്ങളെ തെട്ടിദ്ദരിപ്പിക്കുകയാണ് എന്നാല്‍ എനിക്ക് വിനയത്തോടെ ഒരുകാര്യം എനറെമാന്യ വായനക്കാരെ ഉണര്താനുള്ളത് യുദ്ധത്തില്‍ ശത്രുവിന്റെ കഴുത് വെട്ടണം എന്നൊക്കെ പറയുന്നത് കൊണ്ടാണ്
ഖുറാന്‍ ദൈവ ഗ്രന്ഥ മല്ലെന്ന് പറയുന്നതെങ്കില്‍ നിങ്ങള്ക്ക് തെറ്റി .യുദ്ധത്തില്‍ കഴുത് വെട്ടുന്നവരൊക്കെ ഭീകരവാദിയാണെങ്കില്‍ ഇന്ത്യിലുള്ള പട്ടാളക്കരോക്കെ
ഭീകരവാദിയാണെന്നു പറയേണ്ടി വരും .സഹോദരാ...അതൊക്കെ യുദ്ധ നിയമങ്ങളാണ് .

നസറുദീന്‍ മണ്ണാര്‍ക്കാട് പറഞ്ഞു...

നല്ല ഒരു പോസ്റ്റ്‌.....!. ഖുറാന്‍ സെലെക്ടീവ് ആയി വായിക്കുന്നത് കൊണ്ട്
ഉണ്ടാകുന്ന ആശയ കുഴപ്പങ്ങള്‍ ആണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review