2016, മാർച്ച് 11, വെള്ളിയാഴ്‌ച

നബി ആയിശയെ വിവാഹം കഴിച്ചത് 18 ല്‍ ?

മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത് പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടുപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം ചെയ്തത്,  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയിലൂടെയും വിമര്‍ശിക്കപ്പെടുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍  ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.  ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് (2014 ൽ) നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്, നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ ദാമ്പത്യബന്ധം ആരംഭിച്ചുവെന്നത് നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു വിശ്വാസകാര്യമല്ല എന്നാണ്.

ഇസ്ലാമിന്റ ആദ്യകാല വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍ പുതിയ കാലഘട്ടത്തിലാണ് അത് ഗുരുതരമായ ഒരു വിമർശനമായി ഉന്നയിക്കാൻ തുടങ്ങുന്നത്. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനിവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദം മുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്, സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല. ഒരു ചരിത്രം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതിലുന്നയിക്കുന്ന വസ്തുതകൾ പരിശോധിച്ചാൽ ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് പ്രവാചകത്വം ലഭിക്കുന്ന സന്ദര്‍ഭത്തില്‍ ആയിശ(റ)ന്റെ വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍. ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്: അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ്: ത്വബ്`രിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. അങ്ങനെ ഈ പറഞ്ഞതൊക്കെ  ഒരു ക്ഷമാപണമനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവാഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള പിശക് ഈ വിഷയത്തിൽ കാര്യമായി നാം കണക്കിലെടുക്കാൻ ചരിത്രം മുന്നിൽ വെക്കുമ്പോൾ നിർബന്ധിതരാകുന്നു.

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖിലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യത കുറേകൂടി ഇവിടെ ഉണ്ട് എന്നത് തൽകാലം അവഗണിക്കാം. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്. (താരിഖ് സുവൈദാൻ വളരെ പ്രശസ്തനായ പണ്ഡിതനും പ്രഭാഷകനുമാണ്. ഇതേ കാര്യമാണ് അദ്ദേഹം താഴെ നൽകിയ പ്രഭാഷണത്തിൽ വെളിപ്പെടുത്തുന്നത്)


1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്.എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍, ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം. (പത്ത് വയസ്സുള്ള ഒരു പെൺകുട്ടിയെ യുദ്ധത്തിന് കൊണ്ടുപോയാൽ എന്താണ് കുഴപ്പം എന്ന് തിരിച്ചു ചോദിക്കാവുന്നതാണ്. അതിനാൽ ഇതൊരു വാലിഡ് പോയിന്റല്ല എന്ന് സമ്മതിക്കുന്നു. അറബികളുടെ ശരീര പ്രകൃതി നമ്മുടേത് പോലെയല്ല എന്നും നമുക്ക് പറയാം. എന്നാൽ ഈ വീഡിയോ അറബികളായി സ്ത്രീകൾ തന്നെ അതിന് മറുപടി പറയുന്നു. എങ്കിലും കൂടെയുള്ള വസ്തുതകൾ കൂടി മുന്നിൽ  വെച്ച് യുക്തിസഹമായ ഒരു നിഗമനമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ.)

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും. ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ചു എന്ന പരമ്പര വിഢിത്തം നാം അംഗീകരിക്കേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്ഇമിന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റയുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു. (അന്ന് വിവാഹ പ്രായം എന്നത് ആറ് വയസ്സാണ് എന്ന് ചിലർ തട്ടിവിടുന്നു. എന്നാൽ അത്തരം എത്ര വിവാഹങ്ങൾ ചൂണ്ടിക്കാണിക്കാൻ അവർക്ക് കഴിയും എന്നത് പരിശോധിക്കേണ്ടതല്ലേ. സത്യത്തിൽ ഈ സംഭവം വെച്ചാണ് നാം ആ ധാരണ രൂപീകരിച്ചത് എന്നതല്ലേ സത്യം).

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.

ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 9 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഹിജ്റക്ക് മുമ്പേ ആയിശ(റ) പ്രായപൂർത്തിയായിരുന്നെങ്കിൽ പിന്നെയും മൂന്ന് വർഷം ദാമ്പത്യജീവിതം തുടങ്ങാൻ താമസിച്ചതെന്ത് കൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതിന് നാം സ്വയം കണ്ടെത്തുന്ന മറുപടിയാണ് കുറച്ചുകൂടി പ്രയാമാകാൻ പ്രവാചകൻ കാത്തിരുന്നുവെന്നത് എന്നാൽ അത് ശരിയല്ലെന്ന് നാം അറിയുന്നത് അബൂബക്കറിന് നബി(സ) നൽകപ്പെട്ട മറുപടിയിൽനിന്നാണ്. അവിടെ നബി മറുപടിയായി പറയുന്നത് സദാഖ്(മഹ്റ് നെക്കുറിച്ചാണ്). മാത്രമല്ല ജുബൈറുബ്നു മുത്ഇമിന് വിവാഹം ചെയ്തുകൊടുക്കാൻ ശ്രമിച്ചത് മൂന്ന് വർഷം കാത്തിരിക്കണം എന്ന നിബന്ധനയോട് കൂടിയായിരുന്നോ. (താഴെ നൽകിയ വീഡിയോയിൽ നിന്ന് അക്കാര്യങ്ങൾ കൂടി കേൾക്കാം) 
ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് (ഇതുപോലും സൌകര്യത്തിന് പറയുന്നതാ ശരിക്കും 6 വയസ്സ് എന്നാണ് പറയേണ്ടത്) എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാചന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍. മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

(അവലംബം : ബോധനം, ഇസ്ലാമിക് സൈറ്റുകള്‍ )

(അടുത്തകാലത്ത് ഈ ബ്ലോഗിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്നത് ഈ പോസ്റ്റാണ്. ആരെങ്കിലും ഇതിന്റെ ലിങ്ക് ഷെയർ ചെയ്യുന്നതാകാം കാരണം. ഇതിവിടെ പോസ്റ്റ് ചെയ്യുമ്പോൾ ഈ വിഷയം കാര്യമായി മലയാളത്തിൽ ചർച ചെയ്യപ്പെട്ടിരുന്നില്ല. പിന്നീട് പല ഇസ്ലാമിക പണ്ഡിതൻമാരും ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുകയുണ്ടായി. അവകൂടി കണക്കിലെടുത്ത് ചില മിനുക്കുകൾ ഈ പോസ്റ്റിൽ വരുത്തിയിട്ടുണ്ട്. ഇതിന് നൽകപ്പെട്ട മറുപടികൾ വായിച്ചപ്പോൾ നബി (സ) ആയിശയെ വിവാഹം ചെയ്തത് ആറാം വയസ്സിൽ അല്ല എന്നും അത് 17ലോ 18 ലോ ആണ് എന്ന വിശ്വാസം ഒന്നുകൂടി ശക്തിപ്പെടുക മാത്രമാണുണ്ടായത്. 29-03-2018) 

50 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

Unknown പറഞ്ഞു...

വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്.

Abu Raniya പറഞ്ഞു...

വളരെ ചിന്തനീയവും പ്രസക്തവുമായ പോസ്റ്റ്‌ . ആയിഷ (റ) യുടെ വിവാഹപ്രായവുമായി ബന്ധപ്പെടുത്തി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് യുക്തമായ മറുപടികള്‍ നല്‍കാന്‍ സാധിചിട്ടുണ്ടെങ്കിലും ഈ വശം കൂടി പരിഗണിക്കേണ്ടത് ആവശ്യം തന്നെ.

Keerthi പറഞ്ഞു...

ഒനാമത്തെ കാര്യം ഐഷയുടെ വിവാഹപ്രായം ഇമാം ബുഖാരിയുടെ ഒരൊറ്റ ഹദീസ് മാത്രം തെളിവായുല്ലതല്ല. അത് സ്ഥിതീകരികുവാനായി ബുഖാരിയുടെ ഒരൊറ്റ ഹദീസ് മാത്രമല്ല ഉള്ളത്. നിരവധി രേഖകളുണ്ട്. ഐഷ പാവകള്‍ വച്ചുകളികുന്ന കുട്ടിയാണെന്നും അത് കുട്ടികള്‍ക്ക് മാത്രമേ അനുവാടമുല്ലുവെന്നും പറയുന്ന ഹദീസുകളുണ്ട്‌. പിന്നെ പര്ധക്ക് കാരണമായ ഐധയോട് മുഖവും കയ്യും ഒഴിച്ചുള്ള ഭാഗം മുഹമ്മദ്‌ മറക്കുവാന്‍ പറയുന്ന ഭാഗത്ത് ഐഷ ഒരു സമയത്ത് വളര്‍ച്ച എത്താത്ത കുട്ടിയാണെന്ന് മനസിലാവും. ഇനി അതിനു വിരുടഹമായ കാര്യങ്ങലുണ്ടായാല്‍ അവയാവും തെറ്റാനിന്നു സാധാരണ ആളുകള്‍ പറയുക. ഐശയാണ് മുസ്ലീമുകലക്ക് കൂടുതല്‍ പ്രധാന വ്യക്തി ഐഷ കഴിഞ്ഞു മാത്രമേ ഇതില്‍ പറഞ്ഞ മറ്റുള്ളവര്‍ വരുകയുള്ളു. പിന്നെ മട്ടുല്ലവരവരുടെ കാട്ടിയും സഹീഹും ആധികാരികവുമായ വിവരം ഐശയുടെയുമാണ്.

Keerthi പറഞ്ഞു...

ആദ്യത്തെ ഉദാഹരണമായ ഐഷയുടെ സഹോദരിയുടെ അസ്മയുടെ മരണപ്രായം തീര്‍ത്തും പറയുന്നില്ല. നൂറു വയസിനു അടുത്തെന്നാണ് പറയുന്നത്. നൂറു വയസ്സും തോന്നുരു വയ്സുമുള്ള ഒരാള്‍ ഒരുപോലെഇരികുംമെങ്കിലും ഒമാബത്തു വയസുള്ള കലപാട്ടം വച്ച് കളിക്കുന്ന കുട്ടിയും പതിനെട്ടു കാരിയും തമ്മില്‍ വല്യ അതാരും മാറി പറയില്ല. ഐഷയുടെ മരനാം സംയുടെതിനെക്കാള്‍ പ്രധാനമാണ്. ഐഷ അറുപത്തഞ്ചാം വയസില്‍ നാല്പത്തി ആര് വര്ഷം വിധവയായി ജീവിച്ചശ്ഷമാണ് മരിച്ചതെന്ന് മരണവര്‍ഷസഹിതം രേഖപെടുത്തിയിട്ടുണ്ട്‌. അതിനര്‍ത്ഥം പോത്തോനപതാം വയസില്‍ ഐഷ വിവാഹത ആയെന്നു. രണ്ടു പേരുടെ മരണസംയവും പ്രായത്തിലും കൂടുതല്‍ ആധികാരികമായതല്ലേ നമ്മള്‍ തിരഞ്ഞെടുക്കുക. http://www.classicalislam.com/pages/history/aisha_death679.htm

Keerthi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Keerthi പറഞ്ഞു...

ഇവിടെ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് മാത്രമേ പറഞ്ഞ്ട്ടുല്ല്. അതല്ലാത്ത തന്നെ ശ്രോതസുകള്‍ ഇമാം ബുഖാരിയും മുസ്ലീമും തന്നിട്ടുണ്ട്. നിരവഹി രിപോര്ടുകലുണ്ട്.

'A'isha (Allah be pleased with her) reported that Allah's Apostle (may peace be upon him) married her when she was seven years old, and he was taken to his house as a bride when she was nine, and her dolls were with her; and when he (the Holy Prophet) died she was eighteen years old.
Sahih Muslim 8:3311
"Aisha said, "The Apostle of Allah married me when I was seven years old." (The narrator Sulaiman said: "Or six years."). "He had intercourse with me when I was 9 years old."
Abu-Dawud 2:2116
Narrated Hisham's father: Khadija died three years before the Prophet departed to Medina. He stayed there for two years or so and then he married 'Aisha when she was a girl of six years of age, and he consumed (sic – consummated) that marriage when she was nine years old.
Sahih Bukhari 5:58:236
Narrated 'Aisha: that the Prophet married her when she was six years old and he consummated his marriage when she was nine years old, and then she remained with him for nine years (i.e., till his death).
Sahih Bukhari 7:62:64
Narrated 'Aisha: that the Prophet married her when she was six years old and he consummated his marriage when she was nine years old. Hisham said: I have been informed that 'Aisha remained with the Prophet for nine years (i.e. till his death)." what you know of the Quran (by heart)'
Sahih Bukhari 7:62:65
Narrated 'Ursa: The Prophet wrote the (marriage contract) with 'Aisha while she was six years old and consummated his marriage with her while she was nine years old and she remained with him for nine years (i.e. till his death).
Sahih Bukhari 7:62:88
Narrated Aisha, Ummul Mu'minin: The Apostle of Allah (peace be upon him) married me when I was seven or six. When we came to Medina, some women came. according to Bishr's version: Umm Ruman came to me when I was swinging. They took me, made me prepared and decorated me. I was then brought to the Apostle of Allah (peace be upon him), and he took up cohabitation with me when I was nine. She halted me at the door, and I burst into laughter.
Abu Dawud 41:4915
Narrated 'Aisha: I used to play with the dolls in the presence of the Prophet, and my girl friends also used to play with me. When Allah's Apostle used to enter they used to hide themselves, but the Prophet would call them to join and play with me. (The playing with the dolls and similar images is forbidden, but it was allowed for 'Aisha at that time, as she was a little girl, not yet reached the age of puberty.) (Fateh-al-Bari page 143, Vol.13)
Sahih Bukhari 8:73:151

Abid Ali പറഞ്ഞു...

നല്ല പഠനം ...നല്ല പോസ്റ്റ്‌

Keerthi പറഞ്ഞു...

ബ്ലോഗില്‍ നിന്നും മുമ്പ് കിട്ടിയത്:
++
എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍ . ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.
പിന്നീടുള്ള വിഅവ്ര്‍ത്തില്‍ നിന്നും:
ഐഷക്ക് ഫതിമയെക്കള്‍ അഞ്ചു വയസുള്ള കാര്യം സത്യമാണെന്ന് തെളിവില്ല. എങ്കില്‍ തന്നെയും മുഹമ്മദിന് മുപ്പത്തിഅഞ്ചാം വയസിലാണ് ഫാത്തിമ ജനിച്ചത്‌ അതുപ്രകാരം ഐഷയുടെ വിവാഹപ്രായം ഇരുപത്തിനാല് വയസാവും. ആര് വയസു ബ്ലോഗില്‍ പിന്നീട് കൂട്ടി

വഴിപോക്കൻ പറഞ്ഞു...

ബുക്കാരി നബിയ്ക്ക് പണിതാണോ?....നബിയ്യ്ടെ മരണശേഷം എകദ്ദേശൻ 200 കൊല്ലത്തിനുള്ളിലാണ് ഹദ്ദിസ് ക്രോഡിക്കരിക്കപ്പെടുന്നത് അന്ന് വയസ്സിന്റെ കാര്യത്തിൽ ഒരു സംശയാസ്പതാമാണെങ്കിൽ തിരുത്ത്പ്പെടുമായിരുന്നുസംശയം ...അള്ളാഹുവിന്റെ പ്രവാചകൻ 6 ആല്ലെ 3വയസ്സാണെങ്കിലു അന്ന് ആരും ചോദ്യപ്പെടുമായിരുന്നില്ല എന്നതാണ് സത്യം...ഇന്ന് അതല്ലോ സ്ഥതി അതിനാൻ കാലത്തിന് അനുസരിച്ഛ് ആയിഷയുടെ വയസ്സ് കുട്ടികാണിച്ച് നാണക്കേറ്റിൽ നിന്ന് രക്ഷപ്പെടണം!!!

Abid Ali പറഞ്ഞു...

ഡിയര്‍ വഴിപോക്കന്‍ ,
ഇവിടെ വ്യാപകമായ ഒരു തെറ്റിദ്ധരിപ്പിക്കല്‍ നടക്കുന്നുണ്ട്. അതിതാണ് :
ആയിഷയുടെ വയസ്സും മുഹമ്മദ്‌ നബിയുടെ വയസ്സും താരതമ്യം ചെയ്യുകയും അത് വല്ലാതെ പ്രോജക്റ്റ് ചെയ്യുകയും ചെയ്യലാണതു.അതെ സമയം മുഹമ്മദ്‌ നബി തന്‍റെ ഇരുപത്തിഅഞ്ചാം വയസ്സില്‍ വിധവയും,നാല്പതു വയസ്സ് പ്രായവും ഉള്ള ഖദീജയെ വിവാഹം ചെയ്തത് മനപ്പോര്‍വ്വം ഒഴിവാക്കുകയും ചെയ്യുന്നു.
ആയിഷയുടെ വയസ്സ് കൂട്ടിക്കാണിക്കേണ്ട ആവശ്യം മുസ്ലിംകള്‍ക്ക് ഇല്ല.അങ്ങിനെ എങ്കില്‍ മുഹമ്മദ്‌ നബിയുടെ ഭാര്യമാരുടെ എണ്ണം കുറയ്ക്കുന്ന വല്ല കണക്കും മുസ്ലിംകള്‍ സമര്‍പ്പിക്കണമായിരുന്നു ..എന്നാല്‍ അങ്ങിനെ സംഭവിച്ചിട്ടുമില്ല താനും .

Keerthi പറഞ്ഞു...

തബരിയുടെ ഹദീസുകള്‍ സഹീഹായി കനകാകപെടുന്നില്ല. അതല്‍ പലതും കേട്ടിച്ചമചവ ആണെന്നാണ്‌ അഭിപ്രായം. ഷിയാകള്‍ അവ തെട്ടിടാരനക്ക് ഉപയോഗിക്കുന്നു എന്നതാണ് സുന്നി പക്ഷം. അവ ഉപയോഗിച്ച് ബുഖാരിയുടെയും മുസ്ലേമിന്റെയും പോലുള്ള സഹീഹായ ഹദീസുകളെ നിരാകരിക്കവാന്‍ ശ്രമിക്കുകയാണിവിടെ ചെയ്തത് ചെയ്തതു. http://www.schiiten.com/backup/AhlelBayt.com/www.ahlelbayt.com/articles/islam/tabari.html

മാത്രമല്ല ഐഷ യുദ്ധത്തിന്റെ സമയത്ത് മുഹമ്മദിന്റെ ഭാര്യയായി കൂടെ ഉണ്ടായിരുന്നു എന്നുള്ളതില്‍ പതിനഞ്ചു വയസാകാത്തതില്‍ അപാകത ഉണ്ടെങ്കില്‍ അങ്ങനെ ബുകാരിക്കും അബു ദാവൂടിനും മുസ്ലീമം അ എന്തുകൊണ്ടങ്ങനെ ചിന്തിച്ചില? അവര്‍ ഇവിടെ പറയുന്നതുപോലെ ഒരാളുടെ റിപ്പോര്‍ട്ട്‌ മാത്രമല്ല ഉപയോഗിച്ചിട്ടുള്ളത്. ഐഷയുടെ പ്രായവും പാവകള്‍ കൊണ്ടുള്ള കളിയിനെയുമൊക്കെ പട്ടി നിരവധി പേരുടെ റിപ്പോര്‍ട ലഭിച്ചിട്ടുണ്ട്.

Keerthi പറഞ്ഞു...

സുരത്തുല്‍ ഖാമരിലെ ഒരു ഭാഗം വിവരിക്കുന്ന ഹദീസാനിത്. ഇത് വച്ച് മക്കയില്‍ വെച്ചും ആയിഷ ഉണ്ടായിരുന്നു എന്നാനു സമര്തിക്കാന്‍ നോകുന്നത്. ഇതാന ഹദീസ്.
Narrated Yusuf bin Mahk
While I was with Aisha, the mother of the Believers, a person from Iraq came and asked, "What type of shroud is the best?" 'Aisha said, "May Allah be merciful to you! What does it matter?" He said, "O mother of the Believers! Show me (the copy of) your Qur'an," She said, "Why?" He said, "In order to compile and arrange the Qur'an according to it, for people recite it with its Suras not in proper order." 'Aisha said, "What does it matter which part of it you read first? (Be informed) that the first thing that was revealed thereof was a Sura from Al-Mufassal, and in it was mentioned Paradise and the Fire. When the people embraced Islam, the Verses regarding legal and illegal things were revealed. If the first thing to be revealed was: 'Do not drink alcoholic drinks.' people would have said, 'We will never leave alcoholic drinks,' and if there had been revealed, 'Do not commit illegal sexual intercourse, 'they would have said, 'We will never give up illegal sexual intercourse.' While I was a young girl of playing age, the following Verse was revealed in Mecca to Muhammad: 'Nay! But the Hour is their appointed time (for their full recompense), and the Hour will be more grievous and more bitter.' (54.46) Sura Al-Baqara (The Cow) and Surat An-Nisa (The Women) were revealed while I was with him." Then 'Aisha took out the copy of the Qur'an for the man and dictated to him the Verses of the Suras (in their proper order) .
Sahih Bukhari 6:61:515
ഇതില്‍ ഐഷ തന്നെ അവള്‍ കളിച്ചു നടകുന്ന നടക്കുന്ന പ്രായതിലൊരു ( a young girl of playing age) കൊച്ചു കുട്ടി ആയിരുന്നപ്പോള്‍ ഇറക്കിയതാനിതെന്നു പറയുന്നു.
ഇതിന്റെ ഇറക്കലിനെ പട്ടി പറയുന്ന വേറൊരു ഹദീസ് ഇത് ബദര്‍ യുദ്ധത്തിന്റെ സമയത്താണെന്ന് മനസിലാകാം.

Narrated Ibn 'Abbas
The Prophet , while in a tent (on the day of the battle of Badr) said, "O Allah! I ask you the fulfillment of Your Covenant and Promise. O Allah! If You wish (to destroy the believers) You will never be worshipped after today." Abu Bakr caught him by the hand and said, "This is sufficient, O Allah's Apostle! You have asked Allah pressingly." The Prophet was clad in his armor at that time. He went out, saying to me: "There multitude will be put to flight and they will show their backs. Nay, but the Hour is their appointed time (for their full recompense) and that Hour will be more grievous and more bitter (than their worldly failure)." (54.45-46) Khalid said that was on the day of the battle of Badr.
Sahih Bukhari 4:52:164

ബദര്‍ യുദ്ധത്തില്‍ മുഹമ്മദിന്റെ കൂടെ പോയപ്പോള്‍ പറഞ്ഞതാവാനെ വഴിയുള്ളൂ. അത് തന്നെയാവും മേക്കയെന്നു ഉദ്ദേശിച്ചത്. മാത്രമല്ല ഈയൊരു ഹദീസ് വച്ച് ഐഷക്ക് കൂടുതല്‍ പ്രായം പറയുന്നതുപോലെ ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ബുഖാരി ഐഷയുടെ പ്രായം തരുന്ന നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തുവെന്ന ചോദ്യം വരും.

Hussain vengara പറഞ്ഞു...

ഇത് വളരെ പഠനം നടത്തേ ണ്ട പോസ്റ്റ്‌ ആണ് എന്ന് എനക്ക് തോന്നു ന്നു

CKLatheef പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ആദ്യമേ നന്ദി.. പോസ്റ്റില്‍ വ്യക്തമാക്കിയ പോലെ ഇത് എന്റെ ഒരു കണ്ടുപിടുത്തമോ നിഗമനമോ അല്ല. ബുഖാരിയില്‍ ഹിശാമുബ്നു ഉര്‍വയില്‍നിന്ന് മാത്രമേ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളൂ എന്നും പറയുന്നില്ല. പക്ഷെ ആയിശയെ വിവാഹം കഴിച്ചത് 14 വയസിന് താഴെ പ്രായമുള്ളപ്പോഴാണ് എന്ന് പറയുന്ന ഹദീസുകളെല്ലാം ചരിത്രവസ്തുതകളുമായി ഇടയുന്നു. പ്രശ്നം വിശ്വാസപരമായിരുന്നെങ്കില്‍ മറ്റുചരിത്ര സ്രോതസുകളെ വകവെക്കേണ്ടതില്ലായിരുന്നു. പക്ഷെ സംഭവം ചരിത്രമാണ്. അതുകൊണ്ട് അതിനോട് യോജിക്കുന്ന ഒരു നിലപാട് സ്വീകരിക്കുക എന്നതാണ് യുക്തിപരമായിട്ടുള്ളത്.

CKLatheef പറഞ്ഞു...

ഈ പോസ്റ്റ് വായിച്ചതിന് ശേഷം എല്ലാവരും ആയിശയുടെ വിവാഹപ്രായം 6 നിന്ന് 14 ആയി മനസ്സിലാക്കണം എന്ന വാശിയില്ല. ഇങ്ങനെയും ചില കാര്യങ്ങളുണ്ട് എന്ന് വ്യക്തമാക്കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ മാത്രമാണ് അബദ്ധമുക്തമായിട്ടുള്ളത്. ബാക്കിയുള്ള ഏത് ഗ്രന്ഥത്തിലും അബദ്ധവും സുബദ്ധവുമുണ്ടാകാം. ഒരു ഗ്രന്ഥത്തിലെ എല്ലാം അബദ്ധമോ എല്ലാം സുബദ്ധമോ ആയിരിക്കുകയില്ല. ബുഖാരിയില്‍ സനദ് സഹിതം നല്‍കപ്പെട്ട റിപ്പോര്‍ട്ടുകളുടെ ആധികാരികത അതില്ലാത്ത ത്വബ് രിയുടെ ചരിത്രത്തിന് നല്‍കപ്പെടാനുമാവില്ല. എന്നുവെച്ചാല്‍ ത്വബ് രി പറഞ്ഞതെല്ലാം തള്ളപ്പെടേണ്ടതാണ് എന്നും വരുന്നില്ല. വിശുദ്ധഖുര്‍ആന് ശേഷം ഏറ്റവും വസ്തുനിഷ്ഠമായ വിവരങ്ങളുള്ളത് ബുഖാരിയിലും മുസ്ലിമിലുമുള്ളത് എന്ന് മുസ്ലിം ലോകം അംഗീകരിച്ച യാഥാര്‍ഥ്യമാണ്. ഇതിനര്‍ഥം ബുഖാരിയിലോ മുസ്ലിമിലോ ഒരു അബദ്ധവും ഇല്ല എന്നല്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഖുര്‍ആന് ശേഷം എന്ന് പറയുമായിരുന്നില്ലല്ലോ ? ശൈഖ് നാസിറുദ്ധീന്‍ അല്‍ബാനിയുടെ അഭിപ്രായം ഇതാണ്. (الصحيحان هما أصحّ الكُتب بعد كِتاب الله تعالى باتِّفاق علماء المسلمين)

CKLatheef പറഞ്ഞു...

മുകളിലെ കമന്റുകള്‍ മൊത്തമായി വായിച്ചപ്പോള്‍ കണ്ട് ചില തെറ്റിദ്ധാരണകള്‍ നീക്കുക എന്നതാണ് ഈ മറുപടി കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ആറ് ആണ് എന്ന് പറയുന്നവരുമായി വാദപ്രതിവാദത്തിന് ഞാന്‍ ഒരുക്കമല്ല.

(ഐശയാണ് മുസ്ലീമുകലക്ക് കൂടുതല്‍ പ്രധാന വ്യക്തി ഐഷ കഴിഞ്ഞു മാത്രമേ ഇതില്‍ പറഞ്ഞ മറ്റുള്ളവര്‍ വരുകയുള്ളു. പിന്നെ മട്ടുല്ലവരവരുടെ കാട്ടിയും സഹീഹും ആധികാരികവുമായ വിവരം ഐശയുടെയുമാണ്.)

ഈ വിഷയത്തില്‍ ആയിശ (റ)യോ ബുഖാരിയോ മനപ്പുര്‍വ്വമോ അല്ലാതെയോ തെറ്റുവരുത്തി എന്ന് വാദമില്ല. ആയിശ പറഞ്ഞത് തന്നെയാണോ ബോധപൂര്‍മല്ലാതെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തത് എന്ന കാര്യത്തിലേ സംശയമുള്ളൂ.. അത് സംഭവിക്കാവുന്നതാണ്. മുകളില്‍ തിര്‍മുദി ഉദ്ധരിച്ച ഹദീസില്‍ തന്നെ ആറോ ഏഴോ എന്ന് സംശയിക്കുന്നതായി കാണാം. ഈ കാര്യം ആയിശ (റ) നമ്മോട് പറഞ്ഞതല്ല. ബുഖാരിയിലെത്തുന്നത് അഞ്ചോ ആറോ ആളുകളിലൂടെ കേട്ടവരെ കേട്ട് ആണ്. ആയിശ നേരിട്ട് ബുഖാരിയോട് പറയുകയും അത് അദേഹം കുറിച്ചുവെക്കുകയുമാണ് ഉണ്ടായിരുന്നതെങ്കില്‍ . രണ്ടുപേരെയും നാം വിശ്വാസത്തിലെടുത്ത് മറ്റുചരിത്ര ശകലങ്ങളെ അതിനനുസരിച്ച് വ്യാഖ്യാനിക്കുമായിരുന്നു. കാരണം ഒരേ ചരിത്രം കൂടുതല്‍ വിശ്വാസയോഗ്യമായ ആളുകളില്‍നിന്നാകുമ്പോള്‍ കൂടുതല്‍ സത്യമായിരിക്കുമല്ലോ ?.

CKLatheef പറഞ്ഞു...

പാവകൊണ്ടുള്ള കളി എന്നത് വളരെ ഗൌരവതരത്തില്‍ എടുക്കുന്ന പക്ഷം ആയിശയുടെ പ്രായം മൂന്നോ നാലോ എന്നൊക്കെ പറയേണ്ടിവരും. കാരണം നാലഞ്ച് വയസ്സിനപ്പുറം പാവകൊണ്ടുള്ള കളി പൊതുവെ കുട്ടികള്‍ കളിക്കുന്നത് കാണാറില്ല. ഇവിടെ ആയിശ (റ) പ്രവാചകനോടൊത്തുള്ള ജീവിതം ആരംഭിച്ച ശേഷമാണ് ഈ പാവക്കളി പരാമര്‍ശിക്കപ്പെടുന്നത്. എന്നതിനാല്‍ ആ കളി അല്‍പം പ്രായമായാലും കൂട്ടുകാരോടൊത്ത് കളിക്കാവുന്ന വല്ല മത്സര കളിയുമായിരിക്കണം. (നമ്മുടെ നാട്ടിലെ പാവക്കൂത്ത് പോലെ ?) അല്ലാതെ പാവയെ കുട്ടിയായി ഭാവിച്ച് അതിന് ചോറും പാലും നല്‍കുന്ന നമ്മുടെ കൊച്ചുകുട്ടികളുടെ കളിയായിരിക്കില്ല എന്ന് ഞാന്‍ മറിച്ച് ഒരു ഊഹവും കൂടി നടത്തട്ടേ...

CKLatheef പറഞ്ഞു...

ബദര്‍യുദ്ധവുമായി ബന്ധപ്പെടുത്തി കീര്‍ത്തി പറഞ്ഞത് ശരിയാണ്. പോസ്റ്റില്‍ സൂചിപ്പിച്ചത് ഒരു നിഗമനം മാത്രമാണ്. ബാക്കി കാര്യങ്ങള്‍ കൂടി ശരിയാണെങ്കില്‍മ മാത്രമേ ആ നിഗമനത്തില്‍ യാഥാര്‍ഥ്യമുള്ളൂ.

(2. ബദര്‍ , ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം.)

ആയിശക്ക് അന്ന് പത്ത്-പതിനൊന്ന് വയസ്സാണ് പ്രായമെങ്കിലും 18 കാരുടെ ധൈര്യവും പക്വതയും ഉണ്ടായിരുന്നുവെന്ന നിഗമനവും നടത്താവുന്നതാണ്. :)

ചാർവാകം പറഞ്ഞു...

ഉഡായിപ്പ്‌ നമ്പർ വൺ
ആയിഷ ജനനം-614, അസ്മ -604, വിവാഹം 620 അപ്പോൾ ആയിഷയ്ക്ക്‌ 6 വയസ്സ്‌, അസ്മയ്ക്ക്‌ 16.

ഇനിയാണ്‌ ഉഡായിപ്പ്‌
(സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക്‌ 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്‌ വ്യക്തമാക്കുന്നു. അതനുസരിച്ച്‌ നുബുവത്തിന്റ സന്ദർഭത്തിൽ ആയിശ(റ) വയസ്‌ നാലായിരിക്കണം. അതായത്‌ ആയിശയുടെ ജനനം ക്രി.വ. 606 ൽ)
അപ്പോൾ ആയിഷ 606, അസ്മ 604 ഇവർ തമ്മിലുള്ള വ്യത്യാസം വെറും രണ്ട്‌ വയസ്സ്‌. 10 വയസ്സ്‌ വ്യത്യാസം എവിടെ?

ഉഡായിപ്പ്‌ നമ്പർ റ്റൂ
ഹിജ്‌റ വർഷം 73-ൽ സുബൈർ കൊല്ലപ്പെടുമ്പോൾ അസ്മയ്ക്ക്‌ 100, ആയിഷയ്ക്ക്‌ 90

(ഇത്‌ വെച്ച്‌ നാം കണക്കാക്കിയാൽ ഹിജ്‌റയുടെ 27 വർഷം മുമ്പാണ്‌ അസ്മാഅ് (റ) ജനിച്ചതെന്ന്‌ തഖ്‌രീബു തഹ്ദീബിലും അൽ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോൾ അസ്മാഐന്‌റെ പ്രായം 27.)

ഒരേ പരികല്പനകൾക്ക് ഒരേ മാനദണ്ഡം എന്ന യുക്തിവാദ രീതി അനുസരിച്ച് ഹിജ്റ വർഷം ഹിജ്റയിലും കൃസ്തു വർഷം അതിലും കണക്ക് കൂട്ടേണ്ടതുണ്ട്. 100 കൃസ്തു വർഷത്തിൽ 50 ഹിജ്റ മാസം അധികം പോവും അതായത് 4.16 കൊല്ലം. ഇത് അസ്മയുടെ 100 വയസ്സിൽ നിന്ന് കുറച്ചാൽ 95 വയസ്സ് എന്ന് കിട്ടും സുബൈർ കൊല്ലപ്പെടുമ്പോൾ അവരുടെ പ്രായം. ഈ വ്യത്യാസം പരിഗണിച്ചില്ല.
മറ്റു കാര്യങ്ങൾ വിശകലനം ചെയ്യാൻ സമയമില്ല. എന്നാൽ, ചില ചോദ്യങ്ങൾ ചോദിക്കാതെ വയ്യ. ബുഖാരിയുടെ ഹദീസുകളെ വിശകലനം ചെയ്യുമ്പോൾ ഇത്രയും സൂക്ഷ്മത എല്ലായ്പോഴും നിങ്ങൾ പാലിക്കുമോ? മുസ്ലിം സമുദായത്തിലുള്ള ബാല വിവാഹത്തിന്‌ പിൻബലമായി ഇത്രയും കാലം മുസ്ലിംഗൾ ഈ നബിചര്യ അടിസ്ഥാനമായി എടുത്തിരുന്നു എന്നത് നിങ്ങൾ നിഷേധിക്കുമോ? ഇല്ലേങ്കിൽ ഇത്രയും കാലത്തെ ഈ പരിപാടി ഹദീസുകളെ സൂക്ഷ്മമായി വിശകലനം ചെയ്ത് നിങ്ങളുടെ പണ്ഡിതന്മാർ, സഹാബികൾ, ഭരണാധികാരികൾ എന്ത്കൊണ്ട് നിരുത്സാഹപ്പെടുത്തിയില്ല?

CKLatheef പറഞ്ഞു...

ചാര്‍വാകന്‍ (സുശീല്‍ കുമാര്‍ )

ഞാന്‍ പറഞ്ഞ ചില വസ്തുതകളെ ഉടായ്പ് എന്ന് പറഞ്ഞു തരംതിരിച്ചുവെന്നതാല്ലാതെ ഒന്നും താങ്കളുടെ കമന്റില്‍ ഇല്ല. വര്‍ഷത്തെ സംബന്ധിച്ച് താങ്കള്‍ പറയുന്നത് ശരിയാണെങ്കിലും, ഇവിടെ മാനദണ്ഡം ഹിജ്റ വര്‍ഷം തന്നെയായതിനാല്‍ പിന്നീട് കുറക്കേണ്ട പ്രശ്നം വരുന്നില്ല. അത് യുക്തിവാദ രീതിയനുസരിച്ചല്ല. ചാന്ദ, സൂര്യ കാലഗണനയനുസരിച്ചുള്ള വ്യത്യാസം മാത്രമാണ്. മറ്റൊരു തെറ്റിദ്ധാരണ ആയിശക്ക് 90 വയസ് എന്നതാണ് - ശരി ഇതാണ് - അബ്ദുല്ലാഹിബ്നു സുബൈര്‍ (സുബൈര്‍ അല്ല) കൊല്ലപ്പെടുമ്പോള്‍ അസ്മക്ക് പ്രായം നൂറ് അതിന് മുമ്പ് ആയിശ മരണപ്പെട്ടിരുന്നു..

CKLatheef പറഞ്ഞു...

(((മുസ്ലിം സമുദായത്തിലുള്ള ബാല വിവാഹത്തിന്‌ പിൻബലമായി ഇത്രയും കാലം മുസ്ലിംഗൾ ഈ നബിചര്യ അടിസ്ഥാനമായി എടുത്തിരുന്നു എന്നത് നിങ്ങൾ നിഷേധിക്കുമോ? ഇല്ലേങ്കിൽ ഇത്രയും കാലത്തെ ഈ പരിപാടി ഹദീസുകളെ സൂക്ഷ്മമായി വിശകലനം ചെയ്ത് നിങ്ങളുടെ പണ്ഡിതന്മാർ, സഹാബികൾ, ഭരണാധികാരികൾ എന്ത്കൊണ്ട് നിരുത്സാഹപ്പെടുത്തിയില്ല? )))

മുസ്ലിംകള്‍ക്ക് മാത്രമായി ഒരു ബാലവിവാഹം നിലനിന്നിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. അതിന് എത്രമാത്രം ആയിശയുടെ വിവാഹം പ്രചോദനമായിട്ടുണ്ട് എന്നും അറിയില്ല. പൂരുഷനും സ്ത്രീക്കും പ്രായപൂര്‍ത്തി ആവുക എന്നതാണ് ഇസ്ലാമിലെ വിവാഹ പ്രായം. സ്ത്രീക്ക് 9 വയസില്‍ പ്രായപൂര്‍ത്തിയാവുന്നത് സാധാരണമാണ്. പണ്ടോ ഇന്നോ ആയിശയുമായുള്ളവിവാഹം നബിചര്യയായി കണ്ട് ഇതിന് വേണ്ടി ശ്രമിച്ചിരുന്നുവെന്ന വാദം അസംബന്ധമാണ്.

കാര്യം ഇങ്ങനയൊക്കെ ആയിരിക്കെ തന്നെ എങ്ങനെ ഈ സംഭവം ചരിത്രവുമായി ഇടയുന്നുവെന്നതാണ് ഇവിടെ വിഷയം..

CKLatheef പറഞ്ഞു...

(((മാത്രമല്ല ഈയൊരു ഹദീസ് വച്ച് ഐഷക്ക് കൂടുതല്‍ പ്രായം പറയുന്നതുപോലെ ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ബുഖാരി ഐഷയുടെ പ്രായം തരുന്ന നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തുവെന്ന ചോദ്യം വരും. )))

ബുഖാരി ഹദീസ് ക്രോഡീകരണത്തിന് സ്വീകരിച്ച മാനദണ്ഡം എല്ലാവര്‍ക്കും അറിവുള്ളതാണ്. വിശ്വാസയോഗ്യരായ നിവേദകരിലൂടെ ലഭിക്കുന്ന ഏത് ഹദീസും അദ്ദേഹം തന്റെ സ്വഹീഹില്‍ (സ്വഹീഹുല്‍ ബുഖാരി) ചേര്‍ക്കും. ലക്ഷക്കണക്കിന് ഹദീസുകളില്‍നിന്ന് നെല്ലും പതിരും വേര്‍ത്തിരിക്കുന്ന അത്യന്തം ശ്രമകരമായ ഒരു പ്രവര്‍ത്തനത്തിനിടയില്‍ അവയുടെ മത് ന് (ടെക്സ്റ്റ്) സൂക്ഷമമായി ചരിത്രവിശകലനം ചെയ്യുക എന്നത് അത്ര സാധ്യമായ ഒന്നല്ല. അതുകൊണ്ടുതന്നെ ചില ഹദീസുകള്‍ സമാന്യയുക്തിയുമായി പോലും ഇടയുന്നുണ്ട്. പക്ഷെ അവയൊക്കെ അങ്ങനെ വിശകലനം ചെയ്ത് ഒഴിവാക്കുക എന്നതിന് അന്നും ഇന്നും ചില പ്രയാസമുണ്ട്. ചില ഹദീസുകള്‍ എനിക്ക് യുക്തിപരമായി ശരിയല്ലെന്ന് തോന്നിയത് വരുംകാലത്ത് യുക്തിപരമായി വിശദീകരിക്കാന്‍ സാധിച്ചുവെന്ന് വരാം. യുക്തി ആപേക്ഷികമായതിനാല്‍ അതിന്റെ അടിസ്ഥാനത്തില്‍ സത്യാസത്യങ്ങളെ വേര്‍ത്തിരിക്കുന്നത് ശരിയാവുകയില്ല.

വിവാഹപ്രായത്തില്‍ തന്നെയാണ് ആയിശയുടെ വിവാഹം നടന്നത് എന്നതുകൊണ്ട് ബുഖാരി (റ)ക്ക് ഈ ഹദീസിന്റെ സംഭവ്യതയെ സംശയിക്കേണ്ട ആവശ്യം വന്നിട്ടുണ്ടാവില്ല.

CKLatheef പറഞ്ഞു...

നുബുവത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആയിശ ഇസ്ലാം സ്വീകരിച്ചുവെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ ചുരുങ്ങിയത് നുബുവത്തിന്റെ നാലോ അഞ്ചോ വര്‍ഷം മുമ്പ് അവര്‍ ജനിക്കേണ്ടതില്ലേ എന്നാണ് ഇവര്‍ കൂട്ടത്തില്‍ ചോദിക്കുന്നത്. നബിക്ക് വിവാഹം ചെയ്തുകൊടുക്കുന്നതിന് മുമ്പ് അബൂബക്കര്‍ (റ) മുത്ഇമുബ്നു അദിയിനോട് അങ്ങോട്ട് ചെന്ന് പുത്രന് വേണ്ടി ആയിശയെ വിവാഹം ആലോചിച്ചിരുന്നു. മകനെ മതം മാറ്റുമെന്ന് പറഞ്ഞ് മുത്ഇം അത് നിരസിക്കുകയായിരുന്നു. ആറ് വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പാണ് അബൂബക്കര്‍ ഇങ്ങനെ വിവാഹാലോചനയുമായി നടന്നത് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ആകാം.

CKLatheef പറഞ്ഞു...

നബിയുടെ കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ കൈപിടിച്ച് നടക്കന്ന ഒരു വ്യക്തിയുടെ ചിത്രം വരച്ച് പരിഹസിക്കാന്‍ ശ്രമിക്കുന്നു. പ്രവാചകനെ പോലെ ആരോഗദൃഢഗാത്രനും ഒത്ത ശരീരവലിപ്പമുള്ളവരും ആയ പ്രവാചകന്റെ പിന്നില്‍നിന്ന് താടി തോളില്‍ വെച്ച് അബ്സീനിയക്കാരുടെ അഭ്യാസപ്രകടനങ്ങള്‍ ആയിശ കണ്ടതായി അവര്‍ തന്നെ പറയുന്നു.

അതേ പ്രകാരം വിവാഹത്തിന്റെ ആദ്യകാലത്ത് ഒരിക്കല്‍ മത്സര ഓട്ടത്തില്‍ ആയിശ (റ) നബിയെ തോല്‍പിച്ചതായും എന്നാല്‍ പിന്നീട് ശരീരം കനത്തതിനാല്‍ നബി (സ) ആയിശയെ ഓട്ടത്തില്‍ തോല്‍പിച്ചതായും പറയുന്നു. രണ്ടാമത്തെ ഓട്ടത്തില്‍ ആയിശ കൌമാരം വിട്ട് യൌവനത്തിലേക്ക് കടന്നിട്ടുണ്ടാകും എന്ന് ചിന്തിക്കാന്‍ ഈ സംഭവം പ്രേരണ നല്‍കുന്നു.

ചാർവാകം പറഞ്ഞു...

ഇതൊന്നും എന്റെ വാദത്തിന്റെ ഭാഗമല്ല. മരണപ്പെട്ടത് സുബൈർ അല്ല. ആയിക്കൊള്ളട്ടെ. ആയിഷ 90 വയസ്സു വരെ ജീവിച്ചിരുന്നില്ല. വേണ്ട. എന്നാൽ, ജീവിച്ചിരുന്നാൽ അവർക്ക് 90 വയസ്സുണ്ടാകും . എനിക്കിതിലൊന്നും തർക്കവുമില്ല.
താങ്കൾ പറഞ്ഞ കണക്കുകളിൽ തന്നെ വൈരുദ്ധ്യം ഉണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ്‌ ചെയ്തത്.
വർഷത്തെ പറ്റി ഞാൻ പറയുന്നത് ശരിയാണ്‌ എങ്കിൽ മറ്റുള്ള തർക്കങ്ങൾക്ക് അടിസ്ഥാനമെന്ത്? എന്ന് പറഞ്ഞാൽ താങ്കൾ പറഞ്ഞ കണക്കുകൾ തെറ്റായിരുന്നു.
ഇവിടെ മാനദണ്ഡം ഹിജറയാണ്‌ എങ്കിൽ താങ്കൾ എല്ലാ കണക്കുകളും ഒന്നുകിൽ ഹിജ്റയിൽ അല്ലെങ്കിൽ കൃസ്തുവർഷത്തിലേക്ക് മാറ്റുക.
മുസ്ലിംഗൾ മാത്രമായി ബാലവിവാഹം ചെയ്യുന്നില്ല എന്ന് സാമാന്യവല്കരിച്ച് ലളിതമാക്കുകയല്ല താങ്കൾ ചെയ്യേണ്ടത്. സംഗതി മോശമാണെങ്കിൽ പാടില്ല എന്ന് വിലക്കുകയാണ്‌. മുസ്ലിംഗൾ മാത്രമല്ല കള്ള് കുടിക്കുന്നത് എന്ന് പറഞ്ഞ് നാളെ മദ്യപാനവും ഹലാലാക്കുമോ?
ബുഖാരി ഹദീസ് ക്രോഡീകരിച്ച മാനദണ്ഡം......
ഇതു തന്നെയാണ്‌ ഞങ്ങളും പറയുന്നത്. ഇത്ര ഉറപ്പില്ലാത്ത ഒരു കാര്യത്തിലാണ്‌ നിങ്ങൾ തീവ്രമായി ശരിയാനെന്ന് വാദിക്കുന്നത്.
അവസാനമായി, ഞാനും സുശീല്കുമാറും ഒരാളല്ല

Keerthi പറഞ്ഞു...

ഐഷ കൈബാര്‍ യുദ്ധ സമയത്ത് പാവകളെ വെച്ചുകളികുന്ന സന്ദര്‍ഭം വിവരിക്കുന്ന ഒര്ന്നിലധികം രിപോര്ടുകലുണ്ട്. അവയില്‍ അബു ദാവൂദ് സഹീഹെന്നു സാക്ഷ്യപെടുത്തിയ ഒന്നാണിത്. ഇതില്‍ രണ്ടു ചിരകുകാലുള്ള ഒരു കുതിരയുടെ പാവയെ കണ്ടുവെന്നു പറയുന്നു. ഇത് ഉഹൂദ് യുദ്ധതിന്റെയോ തബൂക് യുദ്ധതിന്റെയോ കാര്യത്തിലെ സംശയം ഒഴിച്ചാല്‍ സഹീഹാനു. ഇത് നിഴ്ഹല്കൂത്തു നടത്തുന്ന പാവയോന്നുമല്ല. ഇത് വച്ച് കളിക്കുവാന്‍ മൂന്നും നാലും വയസിന്റെ ആവശ്യവുമില്ല, കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളും കളിക്കും. ഒരു ഇരുപതു വസയില്‍ കൂടുതലുള്ള സ്ത്രീ അതുവച്ച് കളിച്ചു എന്നതാണ് പ്രയാസം. ഇതില്‍ നിന്നും തന്നെ യുദ്ധസംയങ്ങളില്‍ ഐഷ മുഹമ്മദിന്റെ കൂടെ ഉണ്ടായിരുന്നുവെന്നതിന് ഐഷയുടെ പ്രായം സാക്ഷ്യപെടുത്തിയ അബു ദാവൂദിനോ, ബുഖാരിക്കോ ഇല്ലെന്നു മനസിലാകും. മാത്രമല്ല പതിനച്ചു വയസിന്റെ കാര്യം യുദ്ധത്തില്‍ പങ്കെടുത്ത പുരഷന്മാരെ പട്ടി മാത്രമാണ് പറഞ്ഞ്ട്ടിള്ളത്. സ്ത്രീകളെ ഉള്പെടുത്തിയ്ട്ടില്ല. ഇതില്‍ യുദ്ധത്തില്‍ പൊരുതുന്ന കാര്യമാണെന്ന് പറഞ്ഞിട്ടുള്ളത്.

Narrated Aisha, Ummul Mu'minin:

When the Apostle of Allah (peace be upon him) arrived after the expedition to Tabuk or Khaybar (the narrator is doubtful), the draught raised an end of a curtain which was hung in front of her store-room, revealing some dolls which belonged to her.

He asked: What is this? She replied: My dolls. Among them he saw a horse with wings made of rags, and asked: What is this I see among them? She replied: A horse. He asked: What is this that it has on it? She replied: Two wings. He asked: A horse with two wings? She replied: Have you not heard that Solomon had horses with wings? She said: Thereupon the Apostle of Allah (peace be upon him) laughed so heartily that I could see his molar teeth.
Abu Dawud 41:4914

ഇതില്‍ ഒന്നില്‍ കൂടുതല്‍ പാവകളെ കുറിച്ച് പറയുന്നുണ്ട് തുണി കൊടുണ്ടാകിയ ഒരു രണ്ടു ചിറകുള്ള കുതിരയും. മാത്രമല്ല പാവകള്‍ കൊണ്ട് കളികുന്നത് നിരോധിതമാനെന്നും ഐഷ ഒരു കുട്ടി ആയതുകൊണ്ട് മാത്രമാണ് അനുവദിച്ചതെന്നും ബുഖാരിയുടെ ഹദീസ് പറയുന്നുണ്ട്
Narrated 'Aisha: I used to play with the dolls in the presence of the Prophet, and my girl friends also used to play with me. When Allah's Apostle used to enter they used to hide themselves, but the Prophet would call them to join and play with me. (The playing with the dolls and similar images is forbidden, but it was allowed for 'Aisha at that time, as she was a little girl, not yet reached the age of puberty.) (Fateh-al-Bari page 143, Vol.13)
Sahih Bukhari 8:73:151

Keerthi പറഞ്ഞു...


ഞാന്‍ തന്ന തബരിയെപട്ടിയുള്ള ലിങ്കില്‍ നിന്നും കൊപി പേസ്റ്റ് ചെയ്യുന്നു. തബരി ഹദീസുകലോന്നും അതിന്റെ ആധികാരികത പറഞ്ഞട്ടില്ല. മാത്രമല്ല അവ മറ്റുള്ള ആര് പ്രധാന ഹദീസുകളില്‍ നിന്നും വിശ്വാസീയത കുറവാണെന്നും പറയുന്നു.
However, Imam at-Tabari only placed them in the right order, but he did not authenticate them, nor did he claim that. It should be known that to the Sunnis, the only two books of Hadith which are considered completely authentic are the Sahihayn (Bukhari and Muslim). After these two books, there are four other books which are considered reliable, but which contain some authentic and some unauthentic Hadiths. As for Tareekh at-Tabari, it is considered less reliable than any of these six books of Hadith
ഇവിടെ നേര്‍വിപരീതമായി തബരിയുടെ ഹദീസുകള്‍ ഉപയോഗിച്ച് സഹീഹായി കനകാക്കുന്ന ശഹീഹുല്‍ ബുകരിയും ശഹീഹുല്‍ മുസ്ലീമും കഠിന പരിശ്രമങ്ങള്‍ക്ക് ശേഷം ആധികാരിക ഉറപ്പു വരുത്തിയ റിപ്പോര്‍ട്ടുകള്‍ തിരസ്കരിക്കുവാനാണ് ശ്രമിച്ചത്. http://www.schiiten.com/backup/AhlelBayt.com/www.ahlelbayt.com/articles/islam/tabari.html

CKLatheef പറഞ്ഞു...

ഇവിടെ കാണുന്ന രസകരമായ കാര്യം ഇപ്പോള്‍ ബുഖാരിയില്‍ പറഞ്ഞത് വിശ്വസിച്ചേ തീരൂ എന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത് യുക്തിവാദികളാണ്... കട്ട് പേസ്റ്റ് ചെയ്യുന്ന കീര്‍ത്തിക്ക് ബുഖാരിയേത് അതിന്റെ വ്യാഖ്യാനമേത് എന്നറിയാതെ നട്ടം തിരിയുകയും ചെയ്യുന്നു.. പ്രായപൂര്‍ത്തി എത്തിയ ശേഷമാണ് ആയിശ ഏത് റിപ്പോര്‍ട്ട് അനുസരിച്ചും നബിയുടെ കൂടെ കഴിയാന്‍ ആരംഭിച്ചത്. അതേ സമയം ഖൈബര്‍ യുദ്ധകാലത്ത് (ഹിജ്റ 7ാം വര്‍ഷം അതുതന്നെ തബൂക്കാണോ എന്ന് റിപ്പോര്‍ട്ടര്‍‍ക്ക് സംശയം അങ്ങനെയാണെങ്കില്‍ ഹിജ്റ 9 ആകും അപ്പോള്‍ ചുരുങ്ങിയത് 18 വയസ് ആകും) ആയിശ പാവകൊണ്ട് കളിച്ചത് അവര്‍ കൊച്ചുകുട്ടിയായത് കൊണ്ടായിരുന്നു. കുട്ടികള്‍ക്കല്ലാതെ പാവകൊണ്ട് കളിക്കാന്‍ പാടില്ല എന്ന് പറയുന്ന ഫത്ഹുല്‍ ബാരിയുടെ വ്യാഖ്യാനം എവിടെ വെക്കണമെന്ന് അറിയാം. പക്ഷെ അത് വ്യാഖ്യാനമാണ് എന്ന് പോലും അറിയാതെ കോപ്പി പേസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്നേ കീര്‍ത്തിയോട് പറയാനുള്ളൂ... :)

CKLatheef പറഞ്ഞു...

ചാര്‍വാകം കൂടുതല്‍ ഉരുളേണ്ട.... :)

CKLatheef പറഞ്ഞു...

ഈ പാവകളെയും മൃഗരൂപങ്ങളുടെയും ശേഖരം വെച്ച് ആയിശയുടെ വയസ് അളക്കുന്നത് വിഢിത്തമാണ്. അത് വെച്ച് ആയിശക്ക് മരണം വരെ ആറ് വയസ് എന്ന് പറയേണ്ടിവരും. നമ്മില്‍ പലരും ഇന്ന് ഷോകേസില്‍ വെക്കുന്ന രൂപങ്ങളെ പോലെ ചിലത് ആയിശയുടെ ശേഖരത്തിലും ഉണ്ടായിരുന്നുവെന്നും, നബി (സ) അത് ഒരു തമാശയായി കണ്ട് ഒഴിവാക്കിയിരുന്നുവെന്നും മാത്രമേ പ്രസ്തുത ഹദീസുകള്‍ മുഖവിലക്കെടുത്താല്‍ പോലും ലഭിക്കുന്നുള്ളൂ... അല്ലാതെ നല്‍കപ്പെടുന്ന വിശദീകരണവും അത് വെച്ച് കുട്ടികള്‍ക്ക് മാത്രമേ പാവകളി അനുവദനീയമുള്ളൂ എന്നൊക്കെയുള്ള മതവിധിരൂപപ്പെടുത്തുന്നതുമൊക്കെ അബദ്ധത്തില്‍നിന്ന് അബദ്ധത്തിലേക്ക് മാത്രമാണ് നയിക്കുന്നത്. എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാഹു അഅ്ലം.

CKLatheef പറഞ്ഞു...

യുക്തിവാദികള്‍ ഈ പാവകളെ വെച്ച് ആയിശയെ വല്ലാതെ കൊച്ചാക്കാറുണ്ട്. ആറ് വയസ്സിലാണ് വിവാഹം ചെയ്തത് എന്ന് വാദത്തിന് അംഗീകരിച്ചാല്‍ പോലും പ്രസ്തുസന്ദര്‍ഭത്തില്‍ 16 വയസ്സെങ്കിലും ആകും. ഇസ്ലാമില്‍ കുട്ടി എന്നത് പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പുള്ള അവസ്ഥയാണ്.

CKLatheef പറഞ്ഞു...

(((ഇതില്‍ ഒന്നില്‍ കൂടുതല്‍ പാവകളെ കുറിച്ച് പറയുന്നുണ്ട് തുണി കൊടുണ്ടാകിയ ഒരു രണ്ടു ചിറകുള്ള കുതിരയും. മാത്രമല്ല പാവകള്‍ കൊണ്ട് കളികുന്നത് നിരോധിതമാനെന്നും ഐഷ ഒരു കുട്ടി ആയതുകൊണ്ട് മാത്രമാണ് അനുവദിച്ചതെന്നും ബുഖാരിയുടെ ഹദീസ് പറയുന്നുണ്ട് )))

കീര്‍ത്തി ഈ പറയുന്നത് അബദ്ധമാണ് എന്ന് മനസ്സിലായല്ലോ. അങ്ങനെയൊന്ന് ബുഖാരിയിലില്ല. അത് വ്യാഖ്യാനമാണ്. ആ വ്യാഖാനമാകട്ടേ സൂക്ഷമല്ല താനും.

nuju പറഞ്ഞു...

ലേഖകന്‍റെ ഈ അഭിപ്രായം ഒറ്റപ്പെട്ടതല്ല . മുന്പും ഇത്തരം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഹദീസ്‌ നിദാന ശാസ്ത്രം അനുസരിച്ചാണ് ഹദീസ്‌ വിലയിരുത്തുക.പുതിയ ഹദീസ്‌ പഠന രീതികള്‍ ഇപ്പോള്‍ വരുന്നുണ്ട്.പണ്ഡിതനായ ഹംസ മലൈബാരിയുടെ സംഭാവന കൂടുതല്‍ ഇത്തരം പഠനങ്ങള്‍ക്ക്‌ സഹായകമാവും.

ചാർവാകം പറഞ്ഞു...

കൂടുതൽ ഉരുളുന്നത് ഞാനല്ല.കാലഗണനയിൽ ഞാൻ പറഞ്ഞത് ശരിയാണ്‌ എന്ന് അംഗീകരിച്ചിട്ടുണ്ട്. ഞാൻ ശരിയാണെന്ന് സമ്മതിച്ചാൽ താങ്കൾ തെറ്റാവും. എങ്കിൽ അത് ആദ്യം തിരുത്തുക. തെറ്റ് കണ്ടെത്തിയാൽ അപ്പോൾ അത് തിരുത്തുക എന്നതിൽ ഇസ്ലാമിക വിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഇനി ഞാൻ ഇതിൽ എവിടെയാണ്‌ ഉരുണ്ടത്?

കൊല്ലപ്പെട്ടത് സുബൈർ അല്ല അബ്ദുല്ലാഹിബിനു സുബൈർ ആണ്‌. ഇവിടെ ഞാൻ പറഞ്ഞത് തെറ്റായിരുന്നു. ആയിഷ 90 വയസ്സുവരെ ജീവിച്ചിരുന്നു എന്ന എന്റെ പ്രസ്താവന തെറ്റായിരുന്നു. സമ്മതിക്കുന്നു. അത് രണ്ടും തെറ്റായതിനാൽ 606-നിന്നു 604 കിഴിച്ചാൽ 10 എന്ന് കിട്ടും. ഇതൊക്കെ എന്ത് കണക്കാണ്‌ ലതീഫ് ജീ.. താങ്കളുടെ ലേഖനങ്ങളിലും കമന്റുകളിലും ഒരു ലേശം ഗൗരവം കണ്ടിരുന്നു. അതിനാലാണ്‌ താങ്കളുടെ ലേഖനങ്ങൾ ശ്രദ്ധയിൽ വന്നത്.
ഓ. കെ. നടക്കട്ടെ. വിശ്വാസം അതല്ലെ എല്ലാം


Keerthi പറഞ്ഞു...

വ്യാഖ്യാനം ഹദീസിന്റെ കൂടെയൊരു ബോണസായി കൂട്ടിയാല്‍ മതി. ഇതേ ഹദീസില്‍ നിന്നും കുട്ടികലക്ക് പാവ വച്ചു കളികുന്നതില്‍ തെറ്റില്ലെന്ന് നിരവധി വ്യാഖ്യാനങ്ങള്‍ പണ്ടിതരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇസ്ലാമില്‍ ആര്‍ത്തവം ആവുന്നതോട് കൂടി ഒരു പെണ്‍കുട്ടിയെ സ്ത്രീയായാണ് കാണുന്നത്. ആദ്യമായാണ്‌ പതിനാറു വയസായ ശേഷം കുട്ടിയായി കാണുന്നു എന്നാ വ്യാഖ്യാനം ഉണ്ടാവുന്നത്. മുഹമ്മദ് ബാനു ഖുരിഷിയയില്‍ ഗുഹ്യരോമാം ഉള്ളവരെയെല്ലാം കൊല്ലാന്‍ പറയുന്നൊരു സന്ദര്‍ഭമുണ്ട്‌. അന്നേരം അതില്‍ തായയും അതുണ്ടാവും എന്നാ സ്ഥിതിക്ക് അവരെ കുട്ടികളായി കാണുമോ
Sunan Abu-Dawud Book 38, Number 4390

Narrated Atiyyah al-Qurazi:
I was among the captives of Banu Qurayzah. They (the Companions) examined us, and those who had begun to grow hair (pubes) were killed, and those who had not were not killed. I was among those who had not grown hair.

ഞാന്‍ മുമ്പ് സൂചിപിച്ചതുപോലെ തബരി ഹദീസുകളുടെ ആധികാരികത പരിശോടിച്ചിട്ടില്ല. നിരവധി കേട്ടിച്ചമച്ചവ ആണെന്നും പറയുന്നുണ്ട്. ഞാന്‍ മുമ്പ് തന്നെ ലിങ്കില്‍ അബു ബകര്‍ ഫാത്തിമയുടെ വീടാക്രമിച്ചോ എന്നാ ചോദ്യത്തിനു അവ കെട്ടിച്ചമച്ചതാണെന്ന് പറയുന്നുണ്ട്. പക്ഷെ ആയിഷയുടെ പ്രായം തബരി രേഖപെടുത്തിയതും മറ്റുള്ള ഹദീസുകളോട് യോജികുന്നതാണ്. ആയിഷയുടെ വിവാഹപ്രായം വ്യക്തമാകുന്ന ഹദീസുകള്‍ സഹീഹും മുതാവതിരുമാണ്. നിരവധി പേര്‍ പ്രായതെപറ്റി നിരവധി റിപ്പോര്‍ട്ടുകള്‍ തന്നിട്ടുണ്ട്. മിക്ക പ്രധാന ഹദീസ് ശേഖരനങ്ങളിലും ആയിശാശയുടെ പ്രായമുണ്ട്. അവയില്‍ ചിലതിനെ ബുഖാരിയും മറ്റുള്ളവരും സഹീഹായി അന്ഗീകരിച്ചിട്ടുണ്ട്. താങ്കള്‍ ഇവിടെ പറഞ്ഞ ചരിത്രകാരന്മാരില്‍ മികവാരും ആയിഷയുടെ പ്രായവും രേഖപെടുത്തിയിട്ടുണ്ട്‌. ഇബ്നു ഹിശാമും തബരിയും ഇതില്‍ ഉള്‍പെടും. ഞാന്‍ മുമ്പ് തന്നെ ഫതെഹ് അല്‍ ബാരി എഴുതിയത് ഫാത്തിമക്ക് ഐശയെക്കള്‍ വയസു പ്രായം കുറവാണെന്ന് താങ്കള്‍ ഉദ്ദരിച്ച ഇബ്ന്‍ ഹജാര്‍ അസ്ഖലാനി ആണ്.. താങ്കള്‍ ഉദ്ധരിച്ച പണ്ടിതര്കൊന്നും ഐഷയുടെ വിവാഹപ്രായത്തില്‍ സംശയമില്ല. ഐഷയുടെ പ്രായം വിവരിക്കുന്ന ഹദീസുകള്‍ സഹീഹും മുതാവിരുമായ സ്ഥിതിക്ക് ആദികാരികത ഇല്ലാത്ത ഹദീസുകളും വിവരങ്ങളും വച്ചവ നിരാകരിക്കുവാന്‍ ശ്രമികുന്നതിനെ എന്ത് പറയും. ഇങ്ങനെ ഹദീസ് ശാസ്ത്രത്തിനു വിരുദ്ധമായി പറയുന്നതിനും നല്ലതൊരു ചേകന്നൂരി ആവുന്നതല്ലേ

CKLatheef പറഞ്ഞു...

കീര്‍ത്തി.. എന്തൊക്കെയാണ് ഈ പറഞ്ഞുകൂട്ടുന്നത്, എന്താണ് താങ്കളുടെ പ്രശ്നമെന്ന് പറയൂ... കട്ട് പേസ്റ്റ് ചെയ്യുമ്പോള്‍ അതെന്താണ് എന്ന് മനസ്സിലാക്കാനുള്ള ക്ഷമയെങ്കിലും കാണിക്കേണ്ടേ ???.

CKLatheef പറഞ്ഞു...

ചാര്‍വാകവും കീര്‍ത്തിയും ഇത്തരമൊരു ചര്‍ച നടക്കുമ്പോഴേക്ക് ഇങ്ങനെ വെപ്രാളപ്പെടേണ്ട അവസ്ഥയെന്ത്. എന്നാണ് നിങ്ങള്‍ ബുഖാരിയുടെയും ഹദീസിന്റെയും ഇത്രയും വലിയ സംരക്ഷകരായത്... ഇത് വായിച്ചുപോകുന്ന നൂറുകണക്കിന് മുസ്ലികള്‍ക്കില്ലാത്ത ബേജാറ് യുക്തിവാദികള്‍ക്ക് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.

CKLatheef പറഞ്ഞു...

ചാര്‍വാകന്‍ ഉരുളുന്നത് ആരാണെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇനി ആരെങ്കിലും ഞാനാണ് എന്ന് ധരിക്കുന്നുവെങ്കില്‍ ആയിക്കൊള്ളട്ടേ...

CKLatheef പറഞ്ഞു...

ഹദീസിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അറിവുള്ള ആരെങ്കിലും ഇടപെട്ട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. യുക്തിവാദികളും ഇസ്ലാം വിമര്‍ശകരും കലിപ്പ് തീര്‍ക്കുന്ന അവസ്ഥമാത്രമാണ് ഇവിടെ കണ്ടുവരുന്നത്.

Keerthi പറഞ്ഞു...

ഞാന്‍ കോപി പെസ്ടിയപ്പോള്‍ അതുപെടുത്തിയതിന്റെ ഉദ്ദേശം പറഞ്ഞില്ലേ. ലത്തീഫ് സാര്‍ ഉദ്ദരിച്ച ഇബ്ന്‍ ഹാജര്‍ അസ്ഖലാനി സഹീഹുല്‍ ബുഖാരിയില്‍ നടത്തിയ പഠനമാണ് അത്. അദ്ദേഹത്തിനു ഐഷയുടെ പ്രായത്തില്‍ സംശയമില്ല. ഹദീസിനെകുരിച്ചു വ്യക്തമായ അറിവുള്ള ഒരാളുടെ പേര് ജബ്ബാര്‍ മാശാനെന്നെന്നു വെച്ചത് നിരസികുമെങ്കില്‍ അതാകാം. മുമ്പ് ഹിഷാം ഇബ്ന്‍ ഉര്വയെപട്ടിയുള്ള ആരോപണം തെറ്റാണെന്ന് ചൂണ്ടികാട്ടുന്നു. അതിനുമുമ്പ് ഇത് ഹിഷാം ഇബ്ന്‍ ഉര്വയകൂടാതെ റിപ്പോര്‍ട ചെയ്തവരുടെ പേരും കോപി പെസ്ടുന്നു.

Nor was this hadith reported only by `Urwa but also by `Abd al-Malik ibn `Umayr, al-Aswad, Ibn Abi Mulayka, Abu Salama ibn `Abd al-Rahman ibn `Awf, Yahya ibn `Abd al-Rahman ibn Hatib, Abu `Ubayda (`Amir ibn `Abd Allah ibn Mas`ud) and others of the Tabi`i Imams directly from `A'isha.

ഇവിട താകള്‍ പറഞ്ഞ ഇബ്ന്‍ ഹജാര്‍ അസ്ഖലാനി ഉര്വയെകുരിച്ചുള്ള ആരോപനങ്ങള്‍ തള്ളി കളയുന്നു.
Nor was this hadith reported only by `Urwa but also by `Abd al-Malik ibn `Umayr, al-Aswad, Ibn Abi Mulayka, Abu Salama ibn `Abd al-Rahman ibn `Awf, Yahya ibn `Abd al-Rahman ibn Hatib, Abu `Ubayda (`Amir ibn `Abd Allah ibn Mas`ud) and others of the Tabi`i Imams directly from `A'isha.

അദ്ദേഹത്തിനു ഓര്മ കുരെഞ്ഞുന്ന താങ്കളുടെ ആരോപനത്തെപറ്റി.

n outright lie, on the contrary, al-Dhahabi in Mizan al-I`tidal (4:301 #9233) states: "Hisham ibn `Urwa, one of the eminent personalities. A Proof in himself, and an Imam. However, in his old age his memory diminished, but he certainly never became confused. Nor should any attention be paid to what Abu al-Hasan ibn al-Qattan said about him and Suhayl ibn Abi Salih becoming confused or changing! Yes, the man changed a little bit and his memory was not the same as it had been in his younger days, so that he forgot some of what he had memorized or lapsed, so what? Is he immune to forgetfulness?

ഇതിനെതിരെ പറയാന്‍ ഹദീസില്‍ ഏറ്റവും ബോധമുള്ള ഒരു വ്യക്തി ഇമാം ബുഖാരിയാണ്‌... ബുഖാരി തിരെഞ്ഞെടുത്തത് കോപി പെസ്ടിയിട്ടും അന്ഗീകരികുന്നില്ല. എന്തായാലും താങ്കള്‍ ഇവിടെയുന്നയിച്ച ആരോപണങ്ങളെ പറ്റി ഷെയ്ഖ് ഹദാദ് മറുപടി നല്‍കുന്ന ഒരുലിങ്ക് തരാം. അവിടുന്നാണ് ഇത്രയും കോപി പെസ്ടിയത്. ഇദ്ദേഹം ലോകം ബഹുമാനിക്കുന്ന പ്രസക്തനായ ഇസ്ലാമിക പണ്ഡിതനാണ്. അലി സീനയോ ജബ്ബാര്‍ മാഷോ അല്ല. ഇവിടെ ബോല്ഗിലുള്ള സകല കാര്യങ്ങള്‍ക്കും അദ്ദേഹം വ്യക്തമായി മറുപടി പറയുന്നുണ്ട്. അദ്ദേഹത്തിനു ഹദീസ് അറിയില്ല്ന്നു പറയില്ലല്ലോ. http://qa.sunnipath.com/issue_view.asp?HD=7&ID=4604&CATE=1

CKLatheef പറഞ്ഞു...

ചരിത്ര സംഭവങ്ങളെ ഹദീസിന് അനുസരിച്ച് വ്യാഖ്യാനിക്കുന്ന രീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. അതനുസരിച്ചാണ് ലോക മുസ്ലിംകള്‍ താങ്കളിവിടെ നല്‍കിയ ലിങ്കിലേതു പോലെ കാര്യങ്ങളെ കണ്ടത്. മറിച്ചൊരു സാധ്യതയാണ് ഈ പോസ്റ്റില്‍ സ്വീകരിച്ചത്. അങ്ങനെയും ഈ വിഷയത്തെ ഇപ്പോള്‍ സ്വീകരിക്കുന്നു. രണ്ടിലേതും സ്വീകരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. എന്തുകൊണ്ടെന്നാല്‍ ഇവിടെ പറഞ്ഞ വിഷയം ചരിത്രമാണ്. വിശ്വാസകാര്യമല്ല. അതിനാല്‍ രണ്ടുസാധ്യതയും നിലനില്‍ക്കുന്നു. പക്ഷെ യുക്തിവാദികളുടെ ഇക്കാര്യത്തിലെ ബേജാറ് എല്ലാവര്‍ക്കും മനസ്സിലാകും..

CKLatheef പറഞ്ഞു...

ഈ ബ്ലോഗ് പോസ്ററ് എഴുതിയിട്ട് ഒരു വര്‍ഷമാകാറായി. നിലവിലെ ഒരു ധാരണയെ തിരുത്തുമ്പോള്‍ ആദ്യം അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും. എന്നാല്‍ ക്രമേണ വസ്തുതകളെ അംഗീകരിക്കാന്‍ തുടങ്ങും. അതാണിപ്പോള്‍ കണ്ടുവരുന്നത്. നബിയുടെ ആയിശയുടെ വിവാഹപ്രായം വല്ലാതെ ചര്‍ചയായ സന്ദര്‍ഭത്തില്‍ അറബിയില്‍ ഗൂഗളില്‍ തെരഞ്ഞെപ്പോല്‍ യൂറ്റൂബില്‍ ഒരു മുഫ് തി നല്‍കുന്ന മറുപടിയിലാണ് ഇക്കാര്യം ആദ്യമായി ശ്രദ്ധിച്ചത്. പിന്നീട് പല അറബി ലേഖനങ്ങളും ഈ വിഷയത്തില്‍ കണ്ടു. അറബിയിലൊക്കെ ഈ ചര്‍ച ആകാമെങ്കില്‍ മലയാളത്തിലും ഇത് വരണമെന്ന് ആഗ്രഹിച്ചുകൊണ്ടിരുന്നപ്പോഴാണ് ബോധനത്തില്‍ ഈ വിഷയം ഒരു ചെറിയ കുറിപ്പ് രൂപത്തില്‍ പരമാര്‍ശിച്ച് കണ്ടത്. പ്രധാനമായും 6 എന്ന് പറയുന്ന ഹദീസിനെ നിരൂപണം ചെയ്യുന്ന കുറിപ്പായിരുന്നു അത്. ഏതാണ് ഒരു വര്‍ഷം കഴിയുമ്പോള്‍, ഇതേ വാദവുമായി ചിന്തിക്കുന്ന ആളുകള്‍ കൂടുതലായി രംഗത്ത് വരുന്നത് സന്തോഷകരമാണ്. (അവര്‍ ഈ ചര്‍ച വായിച്ചവരാണ് എന്ന അഭിപ്രായം എനിക്കില്ല) അത്തരത്തിലുള്ള രണ്ട് പ്രതികരണം ഇവിടെ വായിക്കുക.

ബഷീർ പറഞ്ഞു...

Track

Unknown പറഞ്ഞു...

കീര്‍ത്തി യോ , ചാര്‍വനകം മോ ഇസ്‌ലാം സ്നേഹം കൊണ്ട് മറുപടി പറയുന്നത് അല്ല . മറിച്ചു കടുത്ത ഇസ്‌ലാം വിരുദ്ധതയില്‍ നിന്നും ഇസല്മിനെ എങ്ങിനെ എങ്കിലും താറടിച്ചു കാണിക്കണം എന്ന ബോധ മനസ്സില്‍ നിന്നും വരുന്നതാണ് ഈ വിമര്‍ശനങ്ങള്‍. അവഞ്ജയോടെ അത് തള്ളികളയുക. ചിലരുടെ മനസ്സിലെ അന്ധത അവര്‍ തന്നെ മാറ്റാതെ ആര്‍കും മാറ്റാന്‍ സാധിക്കില്ല.

kunhali പറഞ്ഞു...

ഇത് ആദ്യമായിട്ടാണ് കേള്‍ക്കുന്നത് ഞാന്‍

sathyadarsanam പറഞ്ഞു...

ഇസ്ലാമിക ലോകം ആദരിക്കുന്ന പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദ്വ്വി രചിച്ച ‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ ഗ്രന്ഥം എം.പി.അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക്‌ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്:

“പ്രവാചകത്വലബ്ധിയുടെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആഇശയുടെ ജനനവും 10-ം വര്‍ഷത്തില്‍- ആറാം വയസ്സില്‍- വിവാഹവും നടന്നുവെന്നു ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ, ഒരു വിധത്തിലും ഇത് ശരിയാവാന്‍ സാധ്യത കാണുന്നില്ല. എന്തുകൊണ്ടെന്നാല്‍ നുബുവ്വത്തിന്‍റെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനിച്ചുവെന്ന് അംഗീകരിച്ചാല്‍ നുബുവ്വത്തിന്‍റെ 10-ം വര്‍ഷത്തില്‍ അവരുടെ വയസ്സ് ആറല്ല, എഴായിരിക്കും. ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ്, ആറാം വയസ്സിലാണ് അവരുടെ വിവാഹം നടന്നത്. ഹി.ഒന്നാം വര്‍ഷം ശവ്വാലില്‍ മധുവിധുവും നടന്നു. 18-ം വയസ്സില്‍, അതായത് ഹിജ്റ 11 റബീ ഉല്‍ അവ്വലില്‍ വിധവയുമായി. സര്‍വ്വാംഗീകൃതങ്ങളായ ചരിത്ര വസ്തുതകളാണിവ. ഇബ്നു സഅ്ദിന്‍റെ അഭിപ്രായം ഈ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തദടിസ്ഥാനത്തില്‍ നുബ്ബുവത്തിന്‍റെ അഞ്ചാം വര്‍ഷത്തിന്‍റെ അന്ത്യം, അതായത് ഹിജ്റയുടെ ഒന്‍പത് വര്‍ഷം മുന്‍പ്‌ ശവ്വാല്‍ (ക്രി.വ.614 ജൂലൈ) ആയിരിക്കും അവരുടെ ശരിയായ ജനനകാലം” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 30,31)

ഇനി എന്നാണ് ആഇശയുടെ വിവാഹം നടന്നതെന്ന് നോക്കാം:

“ആഇശയുടെ വിവാഹം ഹിജ്റയുടെ രണ്ടു വര്‍ഷം മുമ്പാണെന്നും മൂന്നു വര്‍ഷം മുമ്പാണെന്നും രണ്ടര വര്‍ഷം മുമ്പാണെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. ഖദീജയുടെ നിര്യാണം നടന്ന അതേ വര്‍ഷം തന്നെയാണെന്നും അതല്ല, അതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതത്രേ:

ഖദീജ നുബുവ്വത്തിന്‍റെ പത്താം വര്‍ഷം ഹിജ്റയുടെ ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ്‌ റമദാനില്‍ അന്തരിച്ചു. അതേ വര്‍ഷം ഒരു മാസം കഴിഞ്ഞ് ശവ്വാലില്‍ ആഇശയെ നബി വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആഇശക്ക് ആറ്‌ വയസ്സ് പ്രായമായിരുന്നു. ഇതനുസരിച്ച് ക്രി. 620 മേയിലാണ്- ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ് ശവ്വാലില്‍- ആഇശയുടെ വിവാഹം. വിവാഹം അന്ന് നടന്നിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം ഒന്‍പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 36,37)

ഈ പുസ്തകത്തിന്‍റെ 35-മത്തെ പേജില്‍ ഇപ്രകാരം ഒരു അടിക്കുറിപ്പ്‌ നല്‍കിയിട്ടുമുണ്ട്:

“ഈ ബാല്യകാലവിവാഹം നബിയുടെ വ്യക്തിത്വത്തിന് ചേര്‍ന്നതല്ലെന്നു ധരിച്ച സൂക്ഷ്മദൃക്കുകളല്ലാത്ത ചിലയാളുകള്‍ വിവാഹ സമയത്ത്‌ ആഇശയുടെ പ്രായം 16 ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ വൃഥാശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അവരുടെ വാദത്തിന് ഒരു തെളിവുമില്ല. ഹദീസ്‌ ചരിത്രകൃതികളിലൊന്നിനും ഈ വാദത്തിന് പിന്‍ബലം നല്‍കുന്ന ഒരക്ഷരം പോലും ലഭ്യമല്ല. (വിശദീകരണത്തിനു മുആരിഫിന്‍റെ 1928 ജൂലൈ ലക്കവും ’29 ജനുവരി ലക്കവും നോക്കുക.)”

ഈ വിവരണം അനുസരിച്ച് വിവാഹസമയത്തെ ആഇശയുടെ പ്രായം ആറ്‌ വയസ്സല്ല, അഞ്ച് വയസ്സും പത്ത് മാസവും ആണ്! (A.D.614 ജൂലൈ - A.D.620 മെയ്‌). മുഹമ്മദിന്‍റെ പ്രായം 50 വയസ്സും. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു എന്ന് പറയുന്നു. അതായത് ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ ആഇശയുടെ പ്രായം എട്ടു വയസ്സും പത്ത് മാസവും ആണ്. മുഹമ്മദിന്‍റെ പ്രായം 53 വയസ്സും.

CKLatheef പറഞ്ഞു...

സത്യദർശനം എന്ന കൃസ്ത്യൻ മിഷിനറി ബ്ലോഗ‍ർ അവസാനം ഉദ്ധരിച്ചതും പറഞ്ഞതുമൊക്കെ വെച്ച് നോക്കുമ്പോൾ അദ്ദേഹത്തിനോ അദ്ദേഹം ഉദ്ധരിച്ചവ‍ർക്കോ ആയിശയുടെ ഹദീസ് ബാധകമല്ലെന്ന് വരുന്നു. കാരണം ആറ് വയസ്സ് വീണ്ടും കീഴ്പോട്ട് പോന്ന് 5 വയസ്സും പത്തുമാസവുമായി... :)

എത്രതന്നെ പറഞ്ഞൊപ്പിച്ചാലും അവസാനം നാം എത്തിച്ചേരുന്നത് ഇതാണ്. ഒന്നുകിൽ വിവാഹപ്രായം ആയിശ തന്നെ ഉദ്ധരിച്ച പ്രകാരം (ആ ഹദീസിൽ അബദ്ധം കടന്നുകൂടിയിട്ടുണ്ടെങ്കിൽ ആയിശ (റ) ഉദ്ധരിച്ചത് എന്ന പ്രയോഗം തന്നെ അസാധുവാകും) 6 വയസ്സായിരുന്നു, അല്ലെങ്കിൽ ഈ പോസ്റ്റിൽ പറഞ്ഞ പോലെ അതിന് മുകളിൽ 15-18 വയസ്സുണ്ടായിരുന്നു. ഇതിൽ ഏത് വിശ്വസിക്കണം. ഞാൻ വിശ്വസിക്കുന്നത് ഈ പോസ്റ്റിൽ പറഞ്ഞ വിധത്തിലാണ്.

ഈ സംഭവത്തിൽ പ്രവാചകന്റെ സ്ഥാനത്ത് നമ്മെ നിർത്തി നോക്കൂ. നിങ്ങളെക്കുറിച്ച് ആളുകൾ നിങ്ങളുടെ മരണശേഷം ഇതിൽ എങ്ങനെ വിശ്വസിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുക.

പ്രവാചകന്റെ കാലത്ത് ഇത്തരം ഒരു ആരോപണം വന്നില്ല എന്നത് എന്തിനെയാണ് കുറിക്കുന്നത്... ഒന്നുകിൽ അത്തരം വിവാഹങ്ങൾ വ്യാപകമായിരുന്നിരിക്കണം. എങ്കിൽ ഈ വിവാഹമല്ലാത്ത അത്തരമൊരു വിവഹാം നടന്നതായി പറഞ്ഞുതരിക. അല്ലെങ്കിൽ നബി വിവാഹം ചെയ്തത് 17 വയസ്സെങ്കിലുമുള്ള ആയിശയെയായിരിക്കണം.

നബിയുടെ വിവാഹത്തെക്കുറിച്ച് പറയുമ്പോൾ പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ നടന്ന ഇപ്പോഴും ഉത്തരേന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ശൈശവ വിവാഹം എടുത്തിട്ടാൽ നല്ലൊരു മറുപടിയായി എന്ന് കരുതുന്നവർ ഉണ്ട്.

ഇസ്ലാം ഒരു പ്രകൃതിമതമാണ്, മനുഷ്യയുക്തിയെയും പ്രകൃതിയെയും നന്നായി പരിഗണിക്കുന്ന ദർശനം. 6 വയസ്സ് എന്നത് വിവാഹത്തിനുള്ള പ്രയാമായി അംഗീകരിച്ചു നൽകാൻ മനുഷ്യപ്രകൃതി പ്രയാസപ്പെടുക തന്നെ ചെയ്യും.

CA Jamal പറഞ്ഞു...

http://www.fiqhussunna.com/2016/03/blog-post_12.html

ലേഖകന്റെ ശ്രദ്ധയിലേക്ക് ഈ ലിങ്ക് നല്‍കുന്നു.

CKLatheef പറഞ്ഞു...

നവം 5 2012 ലാണ് ഈ പോസ്റ്റ് ഇടുന്നത്. അന്ന് കാര്യമായ എതിർവാദങ്ങളൊന്നും വന്നു കണ്ടിരുന്നില്ല. എന്നാൽ പിന്നീട് ഈ വിഷയകമായി ഇതിൽ പറഞ്ഞ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ധാരാളം ലേഖനങ്ങളും പ്രതികരണങ്ങളും അറബി സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു.

ഒന്നാമതായി മനസ്സിലാക്കേണ്ടത് ബുഖാരി ഉദ്ധരിച്ച ഹദീസും ഭാഗികമായി മുസ്ലിം ഉദ്ധരിച്ച ഹദീസും ആയിശയുടെ വാക്കുകളിൽ തന്നെ ഉള്ളതാണെന്നും. അതിനാൽ തന്നെ അവ സഹീഹായി മുസ്ലിം ലോകം അംഗീകരിക്കുന്നതാണെന്നും മനസ്സിലാക്കി തന്നെയാണ് ഇത്തരമൊരു ചർച ഉയർന്നുവന്നിട്ടുള്ളത്. അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആനല്ലാത്ത ഗ്രന്ഥങ്ങളിലൊക്കെ അബദ്ധവും വൈരുദ്ധ്യവും കടന്നുകൂടാം, അഥവാ ഉണ്ട് നമ്മുക്ക് കണ്ടെത്താൻ കഴിഞ്ഞാലും ഇല്ലെങ്കിലും. കാരണം ഖുർആൻറെ ദൈവികതക്ക് തെളിവായി അല്ലാഹു ഉദ്ധരിക്കുന്നത് അതിൽ വൈരുദ്ധ്യമില്ലെത്തും മുന്നിലൂടെയോ പിന്നിലൂടെയോ അസത്യം അതിൽ കടന്നുകൂടുകയില്ലെന്നുമുള്ള വസ്തുതയാണ്.

ഈ രണ്ട് ചർചകളും വായിച്ചതിന് ശേഷം ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ വിശദമായി പിന്നീട് നൽകാം.

ഈ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള പ്രസ്താവനകളിലും അബദ്ധങ്ങൾ കാണുന്നുണ്ട്. 6 വിവാഹം സൂചിപ്പിക്കുന്ന ചില ഹദീസുകൾ ഹിശാം (റ) ലൂടെ അല്ലാതെയും ഉദ്ധരിക്കപ്പെട്ടിണ്ട് എന്നത് ശരിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review