2010, ഏപ്രിൽ 14, ബുധനാഴ്‌ച

യുക്തിവാദികള്‍ ഇസ്‌ലാമിനെ കയ്യൊഴിയുന്നതെപ്പോള്‍

ഓരോ മനംമാറ്റവും ഒട്ടേറെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അത്തരം മനംമാറ്റം (മതം മാറ്റം എന്നും പറയാം) നടത്തിയവര്‍ പലപ്പോഴും എഴുത്തുകാരാണെങ്കില്‍ അദ്യം എഴുതുക തന്റെ മനപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചായിരിക്കും. അത്തരം പുസ്തകങ്ങള്‍ ഏറെ വായിക്കപ്പെടുകയും ചെയ്യും. മുസ്‌ലിംകളായ ചിലര്‍ യുക്തിവാദമെന്ന ദൈവനിഷേധം സ്വീകരിക്കുമ്പോള്‍ അവരെ അതിന് പ്രേരിപ്പിച്ച കാര്യങ്ങള്‍ അറിയാന്‍ വിശ്വാസികള്‍ക്കുള്ള ആഗ്രഹം  സ്വാഭാവികമാണ്. 
 
പൊതുവെ യുക്തിഉപയോഗിച്ചതുകൊണ്ട് ഇസ്‌ലാമില്‍ നിന്നും ഒരാള്‍ പോകാന്‍ സാധ്യതയില്ല എന്ന് ഉറച്ചുവിശ്വസിക്കുന്നവനാണ് ഞാന്‍ . കാരണം ആളുകളെ ഈ ദര്‍ശനത്തിലേക്ക് ക്ഷണിക്കാന്‍ പറഞ്ഞപ്പോള്‍ ഏത് മാര്‍ഗത്തിലൂടെ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് അത് ഒന്ന് യുക്തി, രണ്ട്. ഗുണകാംക്ഷ, മൂന്ന് ഉള്‍കാഴ്ച ഇവയാണ്. അതുകൊണ്ട് ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന ഏതൊരു യുക്തിവാദിക്കും സൂക്തങ്ങളെ ശരിയായ അര്‍ഥത്തിലെടുത്ത് വിമര്‍ശിക്കാന്‍ കഴിയാറില്ല. ഇസ്‌ലാമിക തത്വങ്ങളെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ (പരിഹസിക്കുന്നതെങ്കില്‍ എന്ന് പറയുന്നതാണ് കൂടുതല്‍ ശരി) അതിനെ വിമര്‍ശിക്കാന്‍ പറ്റുന്ന രൂപത്തിലേക്ക് അത് മാറ്റും എന്നിട്ട് പരിഹസിക്കും. ഉദാഹരണം ഇദ്ദ എന്ന സമ്പ്രദായം. ഇദ്ദ എന്നാല്‍ ഇരുട്ടുമുറിയില്‍ അടച്ചിരിക്കലാണ് എന്ന് ആദ്യം വിശദീകരണം നല്‍കിയിട്ട് അതിനെ വിമര്‍ശിക്കുക. യുദ്ധവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ അവിടുന്ന് അടര്‍ത്തിമാറ്റി സാധാരണ സന്ദര്‍ഭത്തില്‍ കൊണ്ടുവന്ന് ഇസ്‌ലാം ഇതാ അക്രമിക്കാന്‍ വരുന്നേ എന്ന് ഭയപ്പെടുത്തുക. ഇതിനപ്പുറം ഓരോ വിഷയം എടുത്ത് നിരുപണം ചെയ്ത് സംവദിക്കാന്‍ യുക്തിവാദികള്‍ ഇനിയും ജനിച്ചിട്ട് വേണം.

ഇത്തരമൊരു പശ്ചാതലത്തിലാണ് വിചാരത്തെ യുക്തിവാദത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചറിയാന്‍ ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. അതിന് അദ്ദേഹം താഴെ നല്‍കിയ മറുപടി നല്‍കി. അതൊന്നുവായിക്കുക. അവയ്കുള്ള എന്റെ പ്രതികരണം പോസ്റ്റില്‍ പറയുന്നില്ല. കമന്റ് ബോക്‌സില്‍ അവനിങ്ങള്‍ക്ക് വായിക്കാം.

വിചാരം പറയുന്നു....

എന്തുകൊണ്ട് എന്റെ ബന്ധു ജനങ്ങള്‍ വിശ്വസിക്കുന്ന ഇസ്ലാമിനെ ഇഷ്ടപ്പെടുന്നില്ല .

1) അതൊരു അതിഭൌതിക അവകാശപ്പെടുന്ന മതമായതിനാല്‍.
2) ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും.
3) മുഹമദിന്റെ പ്രവര്‍ത്തികള്‍-വിവാഹങ്ങള്‍, അടിമ സ്ത്രീകളെ വിവാഹം കഴിക്കാതെ വെച്ചുകൊണ്ടിരിക്കല്‍ -
4) ഇസ്ലാമിനൊരു ദൈവത്തെ കുറിച്ച് കൃത്യതയില്ലാത്ത കാഴ്ച്ചപ്പാടാണുള്ളത് - ദൈവം എന്നത് ഒരു ശക്തിയാണന്ന് ചില മുസ്ലിംങ്ങള്‍ കരുതുന്നു, എന്നാല്‍ ഏഴാനാകാശത്ത അര്‍സ്(സിംഹാസനത്തില്‍)ല്‍ ഇരിക്കുന്ന ഒരാളായി ഇതിനൊരു ചെറിയ വിശദീകരണം തരാം “ മുഹമദ് ആകാശാരോഹണ കെട്ടുകഥയില്‍ ദൈവത്തെ ദര്‍ശ്ശിച്ചു എന്നാണ് (നേരിട്ട് കണ്ടു എന്നു പറഞ്ഞാല്‍ രൂപവും ഭാവവും വിശദമാ‍ക്കേണ്ടി വരും, ബുദ്ധിമാനായ മുഹമദ് ആ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് വിദഗ്ദമായി തലയൂരുകയാണ് ചെയ്തത്)ഓരോ ആകാശത്തെത്തുമ്പോഴും മരിച്ചു പോയ ഓരോ പ്രവാചകന്മാരെ കണ്ടുവെന്ന പച്ചകള്ളം, ദൈവം ഒരു ശക്തി മാത്രമാണെങ്കില്‍ ആ ശക്തി ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ച് കിടയ്ക്കുകയാണെങ്കില്‍ മുഹമദ് എന്തിനാ ബുറാക്കെന്ന കുതിരയ്ക്ക് മുകളില്‍ കയറി ദൈവത്തെ തേടി 7മത്തെ ആകാശത്തേക്ക് പോവേണ്ട ആവശ്യം ?(7 ആകാശം എന്നത് വലിയൊരു ബ്ലണ്ടറാണന്ന് ഇന്ന് വലിയൊരു സത്യമാണ്) പ്രപഞ്ചത്തിലെ ചെറിയ ഘടകമായ ഭൂമിയില്‍ ദൈവത്തിന്റെ സാന്നിത്യം ഉണ്ടായിക്കൂടെ?
5) ഇസ്ലാമും, വിശ്വാസികളും സഹിഷ്ണത വെച്ചു പുലര്‍ത്തുന്നവരല്ല .ഉദാഹരണം:-അധർമ്മത്തിനെതിരേ യുദ്ധം ചെയ്യുക എന്നത് അല്പമെങ്കിലും ധാർമ്മിക ബോധം പുലർത്തുന്നവരുടെ കടമയാണ്.(ഇതിനെന്റെ ചോദ്യം ഇതാണ് .. ഇത്ര വലിയ ദൈവമായ അള്ളാ ഉള്ള സ്ഥിതിയ്ക്ക് മനുഷ്യന്‍ എന്തിനാണ് ഈ യുദ്ധത്തിനൊക്കെ പോകുന്നത് ?അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.)
6) ഇസ്ലാം എന്ന തത്വസംഹിദയെ ആരും എതിര്‍ക്കാനോ അവിശ്വസിക്കാനോ പാടില്ലാന്നുള്ള ഏറ്റവും മലിനമായ ചിന്ത ഉദാഹരണം :-അഹങ്കാരം കയ്യൊഴിഞ്ഞാൽ നല്ല പാതയിലേക് തിരിക്കാം അല്ലെങ്കിൽ പട്ടി ചത്ത് പോകുന്ന പൊലെ ചത്ത് പോകും ബാക്കി ഖബറിൽ(സുല്‍ഫിഖര്‍ എന്ന ഇസ്ലാമത വിശ്വാസിയുടെ നീച ചിന്ത).
അങ്ങനെ ഒത്തിരി കാരണങ്ങള്‍കൊണ്ടാണ് ഇസ്ലാമതം തനി ബ്ലണ്ടറായ മതമാണന്ന് ബോദ്ധ്യമായതും എന്റെ മനസ്സില്‍ നിന്ന് ആ മതത്തേയും മറ്റും ചെളികൂമ്പാരത്തിലേക്ക് എടുത്തെറിഞ്ഞതും.
പിന്നെ ജബ്ബാര്‍ മാഷിന്റെ ചിന്തയും പ്രചാരണവും കൊണ്ടാണ് ഞാനും യരലവയുമൊക്കെ ഇസ്ലാമത ചിന്തയില്‍ നിന്നകന്നത് എന്ന തെറ്റായ മനസ്സിലാക്കല്‍ മാറ്റുക.. ഞാന്‍ 7 വര്‍ഷത്തോളമായി ഈ ബൂലോകത്ത് തുടക്കം മുതലേ ഇസ്ലാമെതിരായുള്ള എന്റെ നിലപാടുകള്‍ ഒരേപോലെയാണ് എന്നാല്‍ ജബ്ബാര്‍ മാഷ് ബൂലോകത്ത് വന്നിട്ട് 3 ഓ 4 ഓ വര്‍ഷമായിട്ടൊള്ളൂ, ഈ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ അഗ്രജന്‍ എന്ന എന്റെ ചങ്ങാതിയോട് ചോദിക്കുക.
വിചാരത്തിന്റെ ഒരു കമന്റിന് ഇത്ര പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് എന്റെ സുഹൃത്തുകളില്‍ ചിലര്‍ക്ക് സംശയമുണ്ടാകും. ഇതൊക്കെ വെറുതെ പറയുന്നതാണ് കാരണങ്ങളൊക്കെ മറ്റുപലതുമാണ് എന്നും വേണമെങ്കില്‍ ഒരാള്‍ക്ക് ഊഹിക്കാം. എങ്കിലും ഇവിടെ ഞാന്‍ വിചാരത്തെ വിശ്വാസത്തിലെടുക്കുകയാണ്. ഇസ്‌ലാമിനെ ഇപ്രകാരം ആരെങ്കിലും യഥാര്‍ഥത്തില്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഇത് അല്‍പമൊക്കെ പ്രയോജനം ചെയ്‌തേക്കാം എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

55 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

>>> എന്തുകൊണ്ട് എന്റെ ബന്ധു ജനങ്ങള്‍ വിശ്വസിക്കുന്ന ഇസ്ലാമിനെ ഇഷ്ടപ്പെടുന്നില്ല .

1) അതൊരു അതിഭൌതിക അവകാശപ്പെടുന്ന മതമായതിനാല്‍.<<<

അതിഭൗതികത അവകാശപ്പെടാത്ത മതമേതെങ്കിലും ഉണ്ടോ എന്നനിക്കറിയില്ല. മനുഷ്യശരീരത്തിലെ പ്രതിഭാസങ്ങള്‍ മുതല്‍ നമ്മുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിലും പദാര്‍ഥാതീതമായ ചില കാര്യങ്ങളുണ്ട് എന്ന് എത്രതന്നെ നിഷേധിച്ചാലും അത് നിഷേധിക്കുന്നവര്‍ക്ക് പോലും പൂര്‍ണമായി അംഗീകരിക്കാനാവാത്ത സംഗതികളാണ്. അതുകൊണ്ടാണ് ദൈവനിഷേധികളാണ് തങ്ങള്‍ എന്നതില്‍ നിന്ന് മാറി ആ ദൈവത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല എന്ന തലത്തിലേക്ക് നിഷേധികള്‍ പോലും എത്തുന്നത്.

ഇസ്‌ലാം വിശ്വസിക്കാനാവശ്യപ്പെട്ട അതിഭൗതികത ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനാവുന്നതല്ല. അതുകൊണ്ടുതന്നെ പദാര്‍ഥത്തെക്കുറിച്ച് മാത്രം എന്തെങ്കിലും പറയാന്‍ കഴിയുന്ന ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നതല്ല അത്തരം അതിഭൗതിക കാര്യങ്ങള്‍. അത്തരം ഒരു കാര്യത്തില്‍ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല എന്ന് പറയാന്‍ ഒരു ന്യായവും അവശേഷിക്കുന്നില്ല. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന് പറയുമ്പോള്‍ അത് യുക്തിനിരക്കാത്തതാകുന്നത് അത് പദാര്‍ഥപരമായ ഒരു വസ്തുവാണ് എന്ന് പറയുന്നത് കൊണ്ടാണെങ്കില്‍ അതംഗീകരിക്കാമായിരുന്നു. ദൈവം കുറച്ച് കാലം പദാര്‍ഥമായി ഭൂമിയില്‍ വസിച്ചു എന്നൊരാള്‍ വാദിച്ചാല്‍ അത് മനുഷ്യയുക്തിക്ക് നിരക്കാത്തതാണെന്ന് പറയാം. കാരണം പദാര്‍ത്ഥത്തെ സൃഷ്ടിച്ച ദൈവം പദാര്‍ഥാതീതനായിരിക്കണം. ഇസ്‌ലാമിന്റെ ദൈവവീക്ഷണം ഇത്തരം ന്യൂനതകളില്‍ നിന്ന് മുക്തമാണ്. അതുകൊണ്ട് ഇസ്‌ലാമിനെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു ന്യായം ഇസ്ലാം അതിഭൗതികത അവകാശപ്പെട്ടതാണ് എന്ന വാദം വല്ലാതെ നിസ്സാരമായി എന്ന് പറയാതെ വയ്യ.

CKLatheef പറഞ്ഞു...

>>> 2) ഇസ്ലാം മാത്രമേ ശരിയൊള്ളൂ മറ്റെല്ലാം തെറ്റാണന്ന് ഭാവവും ചിന്തയും, പ്രവര്‍ത്തിയും. <<<

ഇസ്‌ലാമിനെ ഇഷ്ടപ്പെടാതിരിക്കാന്‍ വിചാരം കാണുന്ന രണ്ടാമത്തെ ന്യായം. എല്ലാം ശരിയാണ് ഒന്നും തെറ്റല്ല എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും മതമോ ദര്‍ശനമോ ചിന്താധാരയോ ഉള്ളതായി അറിവില്ല. അഥവാ അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഇസ്ലാമിനെയെങ്കിലും അതില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടി വരും. അല്ലെങ്കില്‍ ഇസ്‌ലാമല്ലാത്തെ ഒരു ദീനിനെ ആരെങ്കിലും സ്വീകരിച്ചാല്‍ അതവനില്‍നിന്ന് സ്വീകരിക്കുകയില്ല എന്ന് പറയുന്ന ഇസ്ലാമും സത്യമെന്ന് വരുമല്ലോ. അതോടെ അത് വാദിക്കുന്നവരുടെ വാദം പൊളിയുന്നു. വിചാരം ചിന്തിക്കുന്നത് എല്ലാ മതങ്ങളും തെറ്റാണെന്നും അവയെക്കുറിച്ച് തന്റെ വാദമാണ് ശരിയെന്നുമാണ്. ഭാവവും ചിന്തയും പ്രവര്‍ത്തിയൊക്കെ അതേ തുടര്‍ന്നുണ്ടാകും. അതുകൊണ്ട് അത്തരം ഒരു കാര്യമാണ് ഇസ്‌ലാമിനെ വെറുക്കാന്‍ ഇടയാക്കിയതെങ്കില്‍ പിന്നെ നല്ലത് വല്ല ഗുഹയിലും പോയി തനിച്ചിരിക്കലായിരിക്കും.

കൂടെ ഒന്നുകൂടി പറയട്ടേ. ഈ വിശ്വാസത്തോടൊപ്പം തന്നെ ഇതരവിശ്വാസികളെ സ്‌നേഹിക്കാനും അവരോട് മാന്യമായി പെരുമാറാനും അവര്‍ക്ക് ഗുണം ചെയ്യാനും ഇസ്‌ലാം കല്‍പിക്കുന്നു. ആരെങ്കിലും അതിന് വിരുദ്ധമായി ചെയ്യുന്നതെങ്കില്‍ അവര്‍ ഇസ്‌ലാമിനെ ശരിയായവിധം ഉള്‍കൊള്ളാത്തവരാണ് വിചാരത്തെപ്പോലെ തന്നെ. അവരുടെ കര്‍മത്തിന് ഇസ്‌ലാം ഉത്തരവാദിയല്ല.

(ഒട്ടേറെ പോസ്റ്റുകളിലൂടെ യുദ്ധസംബന്ധമായ സൂക്തങ്ങളെക്കുറിച്ച് പറഞ്ഞിട്ടും ഇനിയും ഇതിന് പ്രതികരണമായി അതിവിടെ പേസ്റ്റ് ചെയ്യുന്നവരുടെ പ്രവര്‍ത്തനം വൃഥാവിലായിരിക്കും എന്നുണര്‍ത്തുന്നു)

CKLatheef പറഞ്ഞു...

>>> 3) മുഹമദിന്റെ പ്രവര്‍ത്തികള്‍-വിവാഹങ്ങള്‍, അടിമ സ്ത്രീകളെ വിവാഹം കഴിക്കാതെ വെച്ചുകൊണ്ടിരിക്കല്‍ <<<

ഇസ്‌ലാമില്‍ നിയമധാതാവ് ദൈവമാണ്. താങ്കള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍ കഴിയാത്തതാണ് കാരണമെന്ന് മൊത്തമായി ഒരു കാരണം പറഞ്ഞിരുന്നെങ്കില്‍ ഞാനിതിന് മറുപടി പറയേണ്ടിവരുമായിരുന്നില്ല. വിവാഹം എന്ന ദൈവം നിശ്ചയിക്കപ്പെട്ട ഒരു കര്‍മത്തിലൂടെയാണ് അന്യയായ ഒരു സ്ത്രീയെ അനുഭവിക്കാന്‍ ഒരു മുസ്ലിമിന് കഴിയുന്നത്. അതേ പ്രകാരം അക്കാലത്ത് ചില പ്രത്യേക പരിതസ്ഥിതിയില്‍ അടിമ സ്ത്രീകളെ വിവാഹത്തിന്റെ പ്രത്യേക ചടങ്ങകള്‍ പ്രകാരമല്ലാതെ അതിന് നിശ്ചയിക്കപ്പെട്ട മാര്‍ഗത്തിലൂടെ അനുഭവിക്കാനുള്ള നിയമം നല്‍കി. ആ നിയമനുസരിക്കുന്നത് വിവാഹവുമായി ബന്ധപ്പെട്ട നിയമം അംഗീകരിക്കുന്നത് പോലെത്തന്നെയാണ്. ഒന്നിന് പവിത്രയുണ്ടെങ്കില്‍ മറ്റേതിനും അതേ പവിത്രതയുണ്ട്. എന്ന് വെച്ചാല്‍ കാരണം എന്ന നിലക്ക് ഇത് ദുര്‍ബലമാണ് യഥാര്‍ഥ കാരണം പ്രവാചകത്വം എന്ന പദവിയോ ദൈവത്തിന്റെ സ്ഥാനമോ അംഗീകരിക്കാനുള്ള പ്രയാസമാണ് എന്ന് ചുരുക്കം. (പ്രയാസം എങ്ങനെ എന്നത് താങ്കളുമായി ബന്ധപ്പെട്ട കാര്യം)

CKLatheef പറഞ്ഞു...

>>> 4) ഇസ്ലാമിനൊരു ദൈവത്തെ കുറിച്ച് കൃത്യതയില്ലാത്ത കാഴ്ച്ചപ്പാടാണുള്ളത് - ദൈവം എന്നത് ഒരു ശക്തിയാണന്ന് ചില മുസ്ലിംങ്ങള്‍ കരുതുന്നു, എന്നാല്‍ ഏഴാനാകാശത്ത അര്‍സ്.... <<<

മതങ്ങളില്‍ ഏറ്റവും കൃത്യമായ ദൈവവീക്ഷണമുള്ളത് ഇസ്്‌ലാമിനാണ് എന്നത് കേവലം അവകാശവാദമല്ല. അല്‍പം തുറന്ന മനസ്സുള്ള ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണത്. വിശ്വസിച്ചാലും ഇല്ലെങ്കിലും. ഈ ഒരു വാദം ആദ്യമായി കേള്‍ക്കുന്നത് വിചാരത്തില്‍ നിന്നാണ്. പിന്നെ ചില മുസ്്‌ലിംകള്‍ ദൈവത്തെക്കുറിച്ച് അല്‍പ സ്വല്‍പം വ്യത്യാസത്തോടെ മനസ്സിലാക്കുന്നു എന്നാണ് താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞാനത് നിഷേധിക്കുന്നില്ല. എങ്കിലും ഇസ്്‌ലാമിനെ പോലെ ദൈവവീക്ഷണത്തില്‍ ഏകതാനത പുലര്‍ത്തുന്ന മതം വേറെ ഏതാണുള്ളത് എന്ന് പറഞ്ഞ് തരിക തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീടാകാം. ഐ.പി.എച് പുറത്തിറക്കിയ അല്ലാഹു എന്ന പുസ്തകമുണ്ട് അതൊന്ന് വായിക്കുക. രചയിതാവ് ടി.കെ ഉബൈദ്. വില 40 രൂപ.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എല്ലാം ശരിയാണ് ഒന്നും തെറ്റല്ല എന്ന് വിശ്വസിക്കുന്ന ഏതെങ്കിലും മതമോ ദര്‍ശനമോ ചിന്താധാരയോ ഉള്ളതായി അറിവില്ല. അഥവാ അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഇസ്ലാമിനെയെങ്കിലും അതില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടി വരും.

അപ്പൊള്‍ ഇസ്ലാമില്‍ തെറ്റുണ്ടാവാം എന്നാണോ ലത്തീഫ് പറയുന്നത്?
അത് അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഈ തര്‍ക്കങ്ങളൊന്നും തന്നെ ഉണ്ടാവുമായിരുന്നില്ല.

CKLatheef പറഞ്ഞു...

>>> 5) ഇസ്ലാമും, വിശ്വാസികളും സഹിഷ്ണത വെച്ചു പുലര്‍ത്തുന്നവരല്ല .ഉദാഹരണം:-അധർമ്മത്തിനെതിരേ യുദ്ധം ചെയ്യുക എന്നത് അല്പമെങ്കിലും ധാർമ്മിക ബോധം പുലർത്തുന്നവരുടെ കടമയാണ്.(ഇതിനെന്റെ ചോദ്യം ഇതാണ് .. ഇത്ര വലിയ ദൈവമായ അള്ളാ ഉള്ള സ്ഥിതിയ്ക്ക് മനുഷ്യന്‍ എന്തിനാണ് ഈ യുദ്ധത്തിനൊക്കെ പോകുന്നത് ?അള്ള തന്നെ ശിക്ഷിച്ചാല്‍ പോരെ ഈ അധര്‍മ്മവാദികള്‍ എന്ന ആരോപിയ്ക്കപ്പെടുന്ന എന്നേയും മറ്റുള്ളവരേയുമൊക്കെ.) <<<

ഇസ്‌ലാം സഹിഷ്ണുതയുടെ മതമാണ്. ചില മുസ്ലിംകള്‍ സഹിഷ്ണുതയുള്ളവരല്ല എന്ന് താങ്കള്‍ക്ക് വാദിക്കാം. എന്നാല്‍ ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ മുസ്‌ലിം എന്ന പേരിന് അര്‍ഹതയുള്ളത്. പിന്നെ ചിലരെ ചിലരൊക്കെ മുസ്‌ലിംകളായി ധരിക്കുന്നു. ത്രീശൂലങ്ങള്‍ക്ക് മുമ്പില്‍ താങ്കളും ഒരു മുസ്‌ലിമായിരിക്കുമല്ലോ. എന്ന് വിചാരിച്ച് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ ചെലവില്‍ പെടുത്തിയാല്‍ എങ്ങനെയുണ്ടാകും.

എന്താണ് ധാര്‍മികത ധര്‍മബോധം ഇതൊക്കെ ആദ്യം തീരുമാനമായാലെ തുടര്‍ചര്‍ച ഫലപ്രദമാകുകയുള്ളൂ. ഒന്നു പറയാം അധര്‍മത്തിനെതിരെ യുദ്ധം ചെയ്യാനുള്ള അതിന്റെ അവകാശം ഇസ്‌ലാമിന് നഷ്ടപ്പെട്ടിട്ടില്ല. പലമുസ്‌ലിംകള്‍ക്കും അതില്ല എന്ന് പറഞ്ഞാല്‍ ഞാനും അംഗീകരിക്കും.

മനുഷ്യന്‍ എന്തൊക്കെ കര്‍മങ്ങള്‍ ചെയ്യണം ദൈവം എന്തൊക്കെ ചെയ്യും എന്നത് എവിടെ നിന്ന് മനസ്സിലാക്കണം. താങ്കളുടെ യുക്തിയില്‍ ഉദിക്കുന്ന വെളിച്ചത്തില്‍ നിന്നോ. അതല്ല ദൈവികജ്ഞാനത്തില്‍ നിന്നോ എന്നതാണ് പ്രസക്തമായിട്ടുള്ളത്. താങ്കളെപോലുള്ളവരെ എപ്പോള്‍ പിടിക്കണം, എങ്ങനെ പിടിക്കണം എന്നൊക്കെ ദൈവം തന്നെയാണ് തീരുമാനിക്കുന്നത്. എന്നാല്‍ ഞാന്‍ വിശ്വാസിയായതിന്റെ പേരില്‍ എന്നോട് യുദ്ധത്തിന് വന്നാല്‍ ഏതു രൂപത്തിലാണ് താങ്കള്‍ ശിക്ഷാര്‍ഹനാകുന്നത് എന്നെനിക്ക് പറയാന്‍ കഴിയില്ല. എന്നിലൂടെ, പരലോകത്ത് ദൈവവും. എന്നിലൂടെയും പിന്നീട് ഈ രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ചും മരണ ശേഷം പരലോകത്തും.

ഇനി മരണത്തിന് മുമ്പെങ്കിലും താങ്കളിലെ ഏതെങ്കിലും ഒരു നല്ലഗുണത്തിന്റെ പേരില്‍ താങ്കള്‍ക്ക് സന്‍മാര്‍ഗം കണ്ടെത്താന്‍ കഴിയുന്ന പക്ഷം പാപമോചനവും ദൈവപ്രീതിയും പ്രതീക്ഷിക്കുകയും ചെയ്യാം. ' പറയുക. സ്വന്തത്തോട് അതിക്രമം ചെയ്ത എന്റെ ദാസന്‍മാരെ ദൈവിക കാരുണ്യത്തില്‍ നിങ്ങള്‍ നിരാശരാകരുത് '(ഖുര്‍ആന്‍ )

CKLatheef പറഞ്ഞു...

സഹോദരന്‍ അനില്‍@ബ്ലോഗിന് , ഞാന്‍ പറഞ്ഞത് താങ്കള്‍ തെറ്റായി മനസ്സിലാക്കി എന്ന് തോന്നുന്നു. ഒന്നുകൂടി വായിച്ചുനോക്കൂ.

CKLatheef പറഞ്ഞു...

>>> 6) ഇസ്ലാം എന്ന തത്വസംഹിദയെ ആരും എതിര്‍ക്കാനോ അവിശ്വസിക്കാനോ പാടില്ലാന്നുള്ള ഏറ്റവും മലിനമായ ചിന്ത ഉദാഹരണം...അങ്ങനെ ഒത്തിരി കാരണങ്ങള്‍കൊണ്ടാണ് ഇസ്ലാമതം തനി ബ്ലണ്ടറായ മതമാണന്ന് ബോദ്ധ്യമായതും എന്റെ മനസ്സില്‍ നിന്ന് ആ മതത്തേയും മറ്റും ചെളികൂമ്പാരത്തിലേക്ക് എടുത്തെറിഞ്ഞതും. <<<

വിചാരം... ചില അല്‍പ ബുദ്ധികളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് താങ്കള്‍ ഇസ്‌ലാമിനെ വിലയിരുത്തുകയും അതില്‍ നിന്ന് പുറത്തുപോകുകയും ചെയ്തു എന്ന് പറയുകയാണ് താങ്കള്‍. ഒരു തത്വസംഹിത അതിനെ എത്രത്തോളം ഉള്‍കൊള്ളുന്ന എങ്ങനെ ഉള്‍കൊള്ളുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതില്‍ നിന്നുളവാകുന്ന അതിന്റെ ഫലങ്ങള്‍ , അത് നന്മയായാലും തിന്മയായാലും.

ദൈവാനുഗ്രഹത്താല്‍ ഇസ്‌ലാമിന്റെ അതിന്റെ യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് തന്നെ ഭാഗ്യം ലഭിച്ചവനാണ് ഇയ്യുള്ളവന്‍. ഇത്രയും തുറന്ന ചിന്തയും അന്വേഷണവും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദഗ്രന്ഥമാണ് ഇതിനുള്ളത് എന്ന് താങ്കള്‍ക്കറിയുമോ. കര്‍ശനമായി വിലയിരുത്തപ്പെട്ടതിന് ശേഷമേ ഇതില്‍ വിശ്വസിക്കാവൂ അല്ലാതെ കാലികളെപ്പോലെ തെളിയിക്കപ്പെടുന്ന ഒരു വിഭാഗത്തെ ഈ മതത്തിന് ആവശ്യമില്ല. വിളിയും തെളിയുമല്ലാതെ മറ്റൊന്നും മനസ്സിലാകാത്ത കാലികളെ പോലെയാകരുത് മനുഷ്യന്‍ (2:171)

ഇത് പറയുമ്പോള്‍ മനുഷ്യനെ കാലികള്‍ എന്ന് വിളിച്ചു എന്ന് പറയുന്ന നേതാക്കളും അവരുടെ അതേ വാക്കുകള്‍ പേസ്റ്റുകയും ചെയ്യുന്ന ഗതികേടില്‍ നിന്നെങ്കിലും രക്ഷപ്പെടാന്‍ താങ്കളെപ്പോലുള്ളവര്‍ക്ക് കഴിഞ്ഞെങ്കില്‍ എന്ന് പ്രാര്‍ഥിച്ച് നിര്‍ത്തുന്നു.

ജബ്ബാര്‍ മാഷെക്കാള്‍ മൂത്ത ദൈവനിഷേധി താങ്കളാണ് എന്നത് ഒരു അഭിമാന പ്രശ്‌നമായി തോന്നുന്നെങ്കില്‍ അതംഗീകരിച്ച് തരാന്‍ ഒരു പ്രശ്‌നവുമില്ല. എല്ലാവിധ നന്‍മകളും നേരുന്നു.

ശേഷം മറ്റാരെങ്കിലും അഭിപ്രായം പറഞ്ഞതിന് ശേഷമാകാം.

CKLatheef പറഞ്ഞു...

ഏറെക്കുറെ വ്യക്തിനിഷ്ഠമായ മറുപടി ആയതിനാല്‍ വിചാരം ഈ ബ്ലോഗില്‍ അഭിപ്രായം പറയുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അത് സംഭവിച്ചില്ല. പക്ഷെ പള്ളിക്കുളത്തിന്റെ ബ്ലോഗില്‍ ഇതിന് ശേഷം വിചാരം ഇട്ട കമന്റ് ഇവിടെ പ്രസക്തമാണ് എന്ന് തോന്നിയതിനാല്‍ എടുത്ത് ചേര്‍ക്കുന്നു. പള്ളിക്കുളം മറ്റൊരു സുഹൃത്തിന്റെ ചോദ്യത്തിന് പ്രതികരണമായി ഇട്ട പോസറ്റില്‍ ന്യൂമാന്‍ കോളേജിലെ ചോദ്യപ്പേപ്പര്‍ വിവാദനായകനെക്കുറിച്ച് സന്തോഷ് ഇട്ടകമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടതാണ് പ്രത്യക്ഷത്തിലുള്ള പ്രകോപന കാരണം.

>>>> വിചാരം said...

സന്തോഷ് താങ്കള്‍ ഏതുനാട്ടുക്കാരനാ, ഇതുവരെ ഇവരുടെ (പള്ളുകുളം,കട്ടിപ്പരുത്തി,ലത്തീഫ്,ബക്കര്‍,ചിന്തകന്‍)കാര്യപരിപ്പാടികളെ കുറിച്ച് മനസ്സിലാക്കിയിട്ടിലേ .. ഇവര്‍ പട്ടി പ്രസവിയ്ക്കും പോലെ ആഴ്ച്ചയില്‍ പത്തിരുപത് പോസ്റ്റിടും അതില്‍ വായയില്‍ കൊള്ളാത്തതൊക്കെ വിളിച്ച് കൂവും, ആരെങ്കിലും അതിനെ കുറിച്ച് സംശയം ചോദിച്ചാല്‍ അതങ്ങനെ അതിങ്ങനെ എന്നൊക്കെ വള വളാന്ന് പറഞ്ഞ് എല്ലാം യുക്തിവാദികളുടെ മേല്‍ പഴിചാരി അടുത്ത പോസ്റ്റിലേക്ക് നീങ്ങും. എന്തിനും ഏതിനും ഇപ്പോള്‍ ജബ്ബാര്‍ മാഷിനേയും കാളിദാസനേയും ബാബുസാറിനെയൊക്കെ തെറിവിളിക്കുകയാ ഇവരുടെ പരിപ്പാടി, ഇവരുടെ കൂട്ടത്തിലെ ചിലര്‍ക്കുള്ള അനോണി ഐ.ഡി ഉപയോഗീച്ച് കേട്ടാല്‍ അറുക്കുന്ന തെറി വിളിക്കുക ഇതൊക്കെ ഇവരുടെ കലാപരിപാടികളാണ്. ബൂലോകത്തുള്ള എല്ലാ അനോണി കമന്റുകളും പരിശോധിച്ചാല്‍ അതില്‍ 70% കമന്റ്സും ഇസ്ലാമിക മുഖമൂടികളുടെ ചീഞ്ഞളിഞ്ഞ അവ്യക്ത മുഖമുള്ളവരുടേതായിരിക്കും അതും അസല്‍ ഇസ്ലാമിക സംസ്ക്കാരത്തിലടങ്ങിയ മുണ്ടന്‍ തെറികള്‍. എന്നിട്ട് മൈതാന പ്രസംഗം നടത്തുന്നതോ ..ഇസ്ലാം എന്നാല്‍ ലോകസമാധാനത്തിന്റെ മതം എന്നൊക്കെ , ഏതൊരു പൂച്ചകുട്ടിയ്ക്കുമറിയാം ലോകത്ത് തീവ്രവാദവും,ഭീകരവാദവും പ്രവര്‍ത്തനവും നടത്തുന്നത് ഇസ്ലാമിസ്റ്റുകളാണന്ന് അതുമാത്രമല്ല ലോകത്ത് മയക്ക് മരുന്ന് കച്ചവടം നടത്തുന്നതും ഇവര്‍ തന്നെ, ഇത്രയും ദുശിച്ചമതം ഇസ്ലാമതല്ലാതെ മറ്റൊന്നുമില്ലാന്‍ കാലം ഓരോ ദിനങ്ങളിലൂടെയും തെളീയീച്ച് കൊണ്ടിരിക്കുന്നു.. എന്റെയീ കമന്റിനെ നേരിട്ട് നേരിടാനാവാതെ ഇസ്ലാമിസ്റ്റുകള്‍ അനോണിയായി വന്ന് ചീത്ത പറയുന്നത് കാണാം.(തെമ്മാടി കൂട്ടങ്ങളിലെ സംസക്കാരം അല്ലാതെന്തു പറയാന്‍)<<<<<

CKLatheef പറഞ്ഞു...

ഇത് മുസ്‌ലിമായി പിറന്നതിന് ശേഷം ഇസ്‌ലാമിന്റെ കുഴപ്പം കാരണമാണ് ഞങ്ങള്‍ യുക്തിവാദികളും ദൈവനിഷേധികളും ആയത് എന്ന് പറയുന്ന മുസ്‌ലിം നാമധാരി യുക്തിവാദികളുടെ വാദം എത്രമാത്രം പൊള്ളയാണ് എന്ന് തുറന്ന് കാണിക്കാന്‍ വേണ്ടി ഇട്ട പോസ്റ്റാണ്. അതിനാല്‍ അത്തരക്കാര്‍ ഇതില്‍ അഭിപ്രായം പറയട്ടേ.

മുകളില്‍ കണ്ടതുപോലുള്ള കാടടച്ചുള്ള വെടിയല്ലാതെ വിഷയത്തെ ഓരോന്നായി എടുത്ത് ചര്‍ചചെയ്യാനും അതിലെ ഗുണവും ദോഷവും വായനക്കാരന് വ്യക്തമാകുന്നവിധം സമാധാന പൂര്‍വം ചര്‍ചയില്‍ പങ്കെടുക്കാനും അത്തരക്കാരെ ഞാന്‍ ഹൃദയ പൂര്‍വം ക്ഷണിക്കുന്നു.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

>>> ലതീഫെ പടച്ചവനെയും നബിയേയും തെറി വിളിക്കുന്നവര്‍ മാത്രമാണോ യുക്തിവാദികള്‍ ....? <<<

പ്രിയ മുഹമ്മദ് ഷാന്‍,

താങ്കളുടെ കമന്റിനും അന്വേഷണത്തിനും ആദ്യമായി നന്ദി. പടച്ചവനേയും നബിയെയും തെറിവിളിക്കുന്നവര്‍ മാത്രമാണ് യുക്തിവാദികള്‍ എന്ന് ഞാന്‍ പറയുകയില്ല. യുക്തിവാദികള്‍ ഒന്നും സമര്‍പ്പിക്കാനില്ലാത്തവരാണ് എന്നതാണ് സത്യം. യുക്തിയും ചിന്തയും അവര്‍ അനുഭവിക്കുന്നു എല്ലാ മനുഷ്യരെയും പോലെ. തങ്ങള്‍ ജനിച്ച ചുറ്റുപാടില്‍ നിന്നും അവര്‍ക്ക് ലഭിച്ച ദൈവസങ്കല്‍പങ്ങളില്‍ മനുഷ്യയുക്തിയുമായി യോജിച്ചുപോകാത്ത പലകാര്യങ്ങളും അവര്‍കാണുന്നു. (ശരിയായ ദൈവവീക്ഷണം അവര്‍ക്ക് ലഭിക്കാതെ പോയതുകൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.) തുടര്‍ന്ന് ദൈവനിഷേധത്തിലേക്കും അവിടുന്നും കടന്ന് ദൈവനിന്ദ എന്ന് പറയാവുന്ന തലത്തിലേക്കും അവര്‍ മാറുന്നു. സ്വാഭാവികമായും സ്വമതത്തില്‍ നിന്ന് അത്തരക്കാര്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുമ്പോള്‍ അവര്‍ ആദ്യന്തികവാദത്തിനടിമപ്പെടുന്നു. മനുഷ്യത്വമാണ് തങ്ങളെ മതത്തില്‍ നിന്നകറ്റിയതെന്നും പ്രസ്തുത മത മനുഷ്യത്വവിരുദ്ധമാണെന്ന് സ്ഥാപിക്കാനുള്ള ത്വരയും കാണുന്നു. ഇസ്‌ലാമില്‍ അത്തരക്കാര്‍ക്ക് വസ്തുതാപരമായി വിമര്‍ശിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ അവര്‍ക്ക് വിമര്‍ശിക്കാന്‍ പാകത്തിന് വസ്തുതകളെ വളച്ചൊടിക്കുന്നു. അതുകൊണ്ട് തന്നെ ഇസ്‌ലാം മതത്തെ വിമര്‍ശിക്കുന്നവര്‍ മുഴുവന്‍ യുക്തിവാദികളില്‍ നിന്നും ഒറ്റപ്പെടുന്നതും കാണാന്‍ കഴിയും. അവരുടെ പിന്നാലെ കൂടുന്ന അല്‍പം ചിലര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

വിചാരം പറഞ്ഞു...

മി.ലത്തീഫ്
താങ്കളിവിടെ ഇങ്ങനെയൊരു പോസ്റ്റിട്ട വിവരം പള്ളികുളത്തിന്റെ പോസ്റ്റ് വഴിയാണ് ഞാന്‍ അറിയുന്നത് . താങ്കളിവിടെ വിശദമായി ഇട്ട വിശദീകരണം ഒന്നും വ്യക്തത ഉള്ളവയല്ല,മുഹമദ് ഒരു കാപഠ്യനാണന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല, മുഹമദ് സങ്കല്പിച്ച അള്ളാ കേവലമൊരു പുണ്ണാക്കിന്‍ ചാക്കിന്റെ ഗുണമില്ലാത്തൊരു സത്വം എന്നതില്‍ ഒരു തരിമ്പ് പിന്നോട്ട് പോകാന്‍ എനിക്ക് താല്പര്യം ഇല്ല പിന്നെ ലത്തീഫിനെ പോലെ എനിക്ക് അനാവശ്യ സമയം ഇല്ലാത്തത് കൊണ്ട് ഇവിടെ സംവദിച്ച് സമയം കൊല്ലാന്‍ എനിക്ക് താല്പര്യമില്ല .. താങ്കളുടെ ഈ വാക്കുകള്‍ പരിഹാസത്തോടെ ഞാന്‍ ചവറ്റ് കുട്ടയില്‍ തള്ളുന്നു ... ഇനി മരണത്തിന് മുമ്പെങ്കിലും താങ്കളിലെ ഏതെങ്കിലും ഒരു നല്ലഗുണത്തിന്റെ പേരില്‍ താങ്കള്‍ക്ക് സന്‍മാര്‍ഗം കണ്ടെത്താന്‍ കഴിയുന്ന പക്ഷം പാപമോചനവും ദൈവപ്രീതിയും പ്രതീക്ഷിക്കുകയും ചെയ്യാം. '

ഞാന്‍ എന്തെങ്കിലും നല്ലതോ ചീത്തയോ ആയൊരു കാര്യം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ദൈവത്തിന്റേയും പ്രതിഫലം കിട്ടുമെന്ന തെറ്റായ ധാരണ വെച്ചിട്ടല്ല എനിക്ക് ചില ധര്‍മ്മങ്ങളുണ്ട് അത് മതപരമായ ധര്‍മ്മമല്ല മനുഷ്യനെന്ന നിലയിലെ ധര്‍മ്മങ്ങള്‍ അതിനൊരു മതത്തിന്റേയോ അവരുടെ ഇല്ലാ ദൈവങ്ങളുടേയോ ഒത്താശയും അനുഗ്രഹവും വേണ്ട .. എല്ലാ ദൈവങ്ങളും മനുഷ്യരെ ഭയചകിതമായ ചിന്തയിലെ ഇല്ലാ രൂപങ്ങള്‍ മാത്രം.

CKLatheef പറഞ്ഞു...

>>> യുക്തി എന്നാല്‍ ശാസ്ത്രീയമായ വിശകലനം എന്നല്ലേ... <<<

യുക്തി എന്നാല്‍ ശാസ്ത്രീയ വിശകലനമാണ് എന്ന് ഞാന്‍ കരുതുന്നില്ല. അതിനുപരിയായ ഒന്നാണത്. വെള്ളം ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നാണുണ്ടാകുന്നത് എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ മനുഷ്യന് കഴിയും. ഇപ്രകാരം പദാര്‍ഥവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ സൂക്ഷമവിവരങ്ങള്‍ ശേഖരിക്കാനും മനുഷ്യന് കഴിയും. എന്നാല്‍ ഇവയെക്കുറിച്ചുള്ള എത്ര സൂക്ഷമായ പഠനവും അതിന് ഒരു സ്രഷ്ടാവില്ല എന്ന് അതേ പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവില്ല. പരീക്ഷണത്തിനുപരിയായതിനാല്‍ ദൈവമില്ല എന്ന കണ്‍ക്ലൂഷനിലെത്തുകയാണ്. ഒരു വിഭാഗം അവരെ നാം ദൈവനിഷേധികള്‍ എന്ന് വിളിക്കുന്നു. ഇല്ല എന്നതും ഒരു വിശ്വാസമാണ്. പകരം ദൈവത്തിന്റെ സ്ഥാനത്ത് സ്വന്തം ബുദ്ധിയെയും ചിന്തയെയും പ്രതിഷ്ഠിക്കുകയും ദൈവം മനുഷ്യനോട് പറയേണ്ടതും നിര്‍ദ്ദേശിക്കേണ്ടതുമെല്ലാം സ്വന്തം ഇഛക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഇത് ബഹുദൈവത്വപരമായ ഒരു വീക്ഷണം മാത്രമാണ്. ദേഹേഛയെ ദൈവമാക്കിയവന്‍ എന്ന് ഖുര്‍ആനിക് പ്രയോഗം ഇവര്‍ക്ക് യോജിച്ചതാണ്.

യഥാര്‍ഥത്തില്‍ യുക്തി ഈ പദാര്‍ഥത്തിന് പിന്നില്‍ കാണപ്പെടാത്ത ഒരു സ്രഷ്ടാവിനെ കണ്ടെത്താനുള്ളതാണ്. അതുകൊണ്ടാണ് പ്രബോധനത്തില്‍ യുക്തിക്ക് പരമസ്ഥാനം നല്‍കപ്പെട്ടത്. യുക്തിവാദികള്‍ എന്നറിയപ്പെടുന്നവര്‍ അന്ധമായ വിശ്വാസികളാണ് എന്നതാണ് യാഥാര്‍ഥ്യം അവരത് അംഗീകരിച്ചാലും ഇല്ലെങ്കിലും. പ്രവാചകന്‍മാരുടെ സ്ഥാനത്ത് അവര്‍ തങ്ങള്‍ വിശ്വസിക്കുന്ന ചിലെ നിര്‍ത്തുന്നു എന്ന് മാത്രം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു കാര്യം മനസ്സിലാക്കാന്‍ യുക്തിയുടെ ആവശ്യം വളരെ കുറച്ചുമതി. ബാക്കി അദൃശ്യമായത് വിശ്വസിക്കാനാണ് നാം യുക്തിയെ ഉപയോഗപ്പെടുത്തുന്നത്. അത് ശാസ്ത്രവാദിയായാലും മതവാദിയായാലും.

സഹിഷ്ണുതയാണ് മനുഷ്യന് പ്രധാനം എന്നത് വളരെ ശരി. എന്നാല്‍ യുക്തിവാദത്തിന്റെ കയ്യില്‍ മനുഷ്യന്റെ മാനസികവും ആത്മീയവുമായ ആവശ്യങ്ങള്‍ക്കുപകരിക്കുന്ന ഒന്നുമില്ലാത്തതിനാല്‍ അവര്‍ അതുള്ള മതത്തെ ശത്രു സ്ഥാനത്ത് നിര്‍ത്തി ആക്ക്രമിക്കുന്നതിനാല്‍ മുസ്ലിം നാമം പേറുന്ന യുക്തിവാദികള്‍ സഹിഷ്ണുതയില്‍ വളരെ പിന്നിലായി അനുഭവപ്പെടുന്നു.

CKLatheef പറഞ്ഞു...

>>> മുഹമദ് ഒരു കാപഠ്യനാണന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല, മുഹമദ് സങ്കല്പിച്ച അള്ളാ കേവലമൊരു പുണ്ണാക്കിന്‍ ചാക്കിന്റെ ഗുണമില്ലാത്തൊരു സത്വം എന്നതില്‍ ഒരു തരിമ്പ് പിന്നോട്ട് പോകാന്‍ എനിക്ക് താല്പര്യം ഇല്ല പിന്നെ ലത്തീഫിനെ പോലെ എനിക്ക് അനാവശ്യ സമയം ഇല്ലാത്തത് കൊണ്ട് ഇവിടെ സംവദിച്ച് സമയം കൊല്ലാന്‍ എനിക്ക് താല്പര്യമില്ല .. താങ്കളുടെ ഈ വാക്കുകള്‍ പരിഹാസത്തോടെ ഞാന്‍ ചവറ്റ് കുട്ടയില്‍ തള്ളുന്നു ... <<<

വിചാരം,

താങ്കളെന്തൊക്കെ പറഞ്ഞാലും, ഈ വാക്കുകള്‍ ഒരു സത്യാന്വേഷിയുടെതല്ല. ഇതുവരെ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ അല്‍പം സമയം താങ്കള്‍ ചെലവഴിച്ചിരുന്നെങ്കില്‍ ഇതുപോലെ പറയേണ്ട ഗതികേട് വരുമായിരുന്നില്ല. ഇത് കേള്‍ക്കാന്‍ താങ്കള്‍ക്ക് അനാവശ്യസമയമില്ല അല്ലേ. താങ്കള്‍ക്ക് മറുപടി ഖുര്‍ആന്‍ പറയട്ടേ.

'ഏകനായ അല്ലാഹുവിനെക്കുറിച്ച് പറയപ്പെടുമ്പോള്‍ പരലോക വിശ്വാസമില്ലാത്തവര്‍ക്ക് മനംപിരട്ടുന്നു. അവനല്ലാത്തവരെക്കുറിച്ച് പറയപ്പെട്ടാലോ, അവരതാ സന്തോഷത്താല്‍ പ്രസന്നരായിത്തീരുന്നു.പറയുക: എന്റെ ദൈവമേ, വാന-ഭുവനങ്ങളുടെ സ്രഷ്ടാവേ, ദൃശ്യാദൃശ്യങ്ങളറിയുന്നവനേ, നിന്റെ ദാസന്മാര്‍ ഭിന്നിച്ച കാര്യങ്ങളില്‍ നീ തന്നെ വിധി പറയും. ഈ ധിക്കാരികളുടെ കൈവശം ഭൂമിയിലുള്ള മുഴുവന്‍ സമ്പത്തും അത്രത്തോളംതന്നെ വേറെയും ഉണ്ടെങ്കില്‍ അതത്രയും പുനരുത്ഥാന നാളിലെ നികൃഷ്ടമായ ശിക്ഷയില്‍നിന്ന് മോചനം നേടുന്നതിനുവേണ്ടി പിഴയായൊടുക്കാന്‍ അവര്‍ സന്നദ്ധരാകും. അവര്‍ തീരെ ഊഹിക്കപോലും ചെയ്യാത്ത ചിലത് അവിടെ അല്ലാഹുവിങ്കല്‍നിന്ന് അവരുടെ മുന്നില്‍ വരുന്നു. ചെയ്തുകൂട്ടിയ പാപങ്ങളുടെ ദുഷ്ഫലങ്ങള്‍ പ്രത്യക്ഷമാവുകയും അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന അതേ സംഗതിതന്നെ അവരെ ബാധിക്കുകയും ചെയ്യുന്നു.' (39:45-48)

CKLatheef പറഞ്ഞു...

@Vicharam

താങ്കളുടെ പള്ളിക്കുളത്തിന്റെ ബ്ലോഗിലിട്ട ഒരു ശ്രദ്ധേയമായ കമന്റുകൂടി ഇവിടെ ചേര്‍ക്കുന്നു. എനിക്ക് മറുപടി പറയാനല്ല. വിശുദ്ധഖുര്‍ആന്റെ ഈ മറുപടി താങ്കള്‍ക്കു കൂടി ആണ് എന്ന് തോന്നിയതിനാല്‍ ചോദ്യമില്ലാതെ മറുപടി മാത്രമായാല്‍ ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല എന്ന് വരും. നിങ്ങളുടെ ചോദ്യവും ശേഷം ഖുര്‍ആന്റെ മറുപടിയും ശ്രദ്ധാപൂര്‍വം വായിക്കുക.

>>> വിചാരം said...

പള്ളികുളമേ ....
ദൈവം ഉണ്ടെങ്കില്‍, ആ ദൈവത്തിന് ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ മടിയുണ്ടെങ്കില്‍ സാരമില്ല 24 മണിക്കൂറിനുള്ളില്‍ ഒരു ദൃഷ്ടാന്തം കാണിച്ചാല്‍ മതി, ആ ദൃഷ്ടാന്തം ലോകത്തുള്ള എല്ലാ മനുഷ്യരും അറിയണം (പണ്ട് മുഹമദ് ചന്ദ്രനെ രണ്ടാക്കി കാണിച്ചു എന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ അതുപോലൊരെണ്ണം)... ഞാന്‍ നിര്‍ബ്ബന്ധിയ്ക്കുന്നില്ല പക്ഷെ മനുഷ്യരാശിക്ക് ഉപകാരമുള്ള ഒന്നായിരിക്കണം . ഇങ്ങനെയൊരു ദൃഷ്ടാന്തം കാണിച്ചില്ലെങ്കില്‍ പള്ളികുളവും മറ്റു കുളങ്ങളും പറയുന്നത് പോലൊരു അള്ളാ ഇല്ലാന്ന് ഉറപ്പിയ്കേണ്ടി വരും.<<<


Allah said...

'നമ്മുടെ മുന്നില്‍ ഹാജരാകേണ്ടിവരുമെന്ന പ്രതീക്ഷയില്ലാത്ത ജനം പറയുന്നു: 'നമ്മുടെ അടുക്കലേക്ക് മലക്കുകള്‍ അയയ്ക്കപ്പെടാത്തതെന്ത്? അല്ലെങ്കില്‍ റബ്ബിനെ ഞങ്ങള്‍ നേരില്‍ കാണാത്തതെന്ത്?' അവര്‍ തങ്ങളെക്കുറിച്ച് വല്ലാതെ നിഗളിക്കുകയും, ധിക്കാരത്തില്‍ അതിരു കവിയുകയും ചെയ്തിരിക്കുന്നു. മലക്കുകളെ കാണുന്ന ദിവസം, ആ ധിക്കാരികള്‍ക്ക് സന്തോഷ ദിവസമായിരിക്കുകയില്ല. പടച്ചവനേ കാക്കണേ, എന്നാര്‍ത്തുവിളിക്കും. അവര്‍ ചെയ്തുവെച്ച കര്‍മങ്ങളെന്താവട്ടെ അതെടുത്തു നാം ധൂളികണക്കെ പറത്തിക്കളയുന്നതാണ്. എന്നാല്‍ സ്വര്‍ഗത്തിനര്‍ഹരായ ആളുകള്‍ അന്ന് ശ്രേഷ്ഠമായ സ്ഥാനത്ത് വസിക്കുകയും, മധ്യാഹ്നം കഴിച്ചുകൂട്ടുവാന്‍ ഏറ്റം മെച്ചമായ ഇടം നേടുകയും ചെയ്യുന്നു. അന്ന് ആകാശം പിളര്‍ന്ന് ഒരു മേഘം പ്രത്യക്ഷമാകും. മലക്കുകള്‍ കൂട്ടംകൂട്ടമായി ഇറക്കപ്പെടും. അന്ന് യഥാര്‍ഥമായ രാജാധികാരം കരുണാവാരിധിയായ അല്ലാഹുവിന് മാത്രമാകുന്നു. നിഷേധികള്‍ക്കത് കൊടുമയേറിയ ദിനമായിരിക്കും. ധിക്കാരിയായവന്‍ കൈ കടിക്കുന്ന ദിവസം. അവന്‍ കേഴും: 'ഹാ കഷ്ടം! ഞാന്‍ ദൈവദൂതനെ പിന്തുണച്ചിരുന്നുവെങ്കില്‍! ഹാ, എന്റെ ഭാഗ്യദോഷം. കഷ്ടം! ഞാന്‍ ഇന്നയാളെ ചങ്ങാതിയാക്കിയിരുന്നില്ലെങ്കില്‍! എനിക്ക് ഉദ്‌ബോധനം വന്നുകിട്ടിയിട്ടും അവന്റെ ദുര്‍ബോധനത്തില്‍ പെട്ട് ഞാനതു കൈക്കൊള്ളാതെ പോയല്ലോ. ചെകുത്താന്‍ മനുഷ്യനോട് മഹാ വഞ്ചകന്‍ തന്നെയായിരുന്നു.' റസൂല്‍ പറയും: 'എന്റെ റബ്ബേ, എന്റെ ജനം ഈ ഖുര്‍ആനെ പരിഹാസപാത്രമാക്കിക്കളഞ്ഞിരുന്നു.' (25:21-30)

CKLatheef പറഞ്ഞു...

Vicharam said..

>>>ഞാന്‍ എന്തെങ്കിലും നല്ലതോ ചീത്തയോ ആയൊരു കാര്യം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ദൈവത്തിന്റേയും പ്രതിഫലം കിട്ടുമെന്ന തെറ്റായ ധാരണ വെച്ചിട്ടല്ല എനിക്ക് ചില ധര്‍മ്മങ്ങളുണ്ട് അത് മതപരമായ ധര്‍മ്മമല്ല മനുഷ്യനെന്ന നിലയിലെ ധര്‍മ്മങ്ങള്‍ അതിനൊരു മതത്തിന്റേയോ അവരുടെ ഇല്ലാ ദൈവങ്ങളുടേയോ ഒത്താശയും അനുഗ്രഹവും വേണ്ട .. <<<

Allah said..

'മലക്കുകളെ കാണുന്ന ദിവസം, ആ ധിക്കാരികള്‍ക്ക് സന്തോഷ ദിവസമായിരിക്കുകയില്ല. പടച്ചവനേ കാക്കണേ, എന്നാര്‍ത്തുവിളിക്കും. അവര്‍ ചെയ്തുവെച്ച കര്‍മങ്ങളെന്താവട്ടെ അതെടുത്തു നാം ധൂളികണക്കെ പറത്തിക്കളയുന്നതാണ്.'

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

>>> ദൈവം ഇല്ല എന്നൊന്നും ഞാന്‍ പറയുന്നില്ല എന്നാല്‍ മനുഷ്യന്റെത് പോലെ വികാര വിചാരങ്ങള്‍ ഉള്ള ഒരു ദൈവത്തെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട് ... <<<

പ്രിയ ഷാന്‍,

ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്ന ദൈവത്തിന് മനുഷ്യന്റേത് പോലുള്ള വികാര വിചാരങ്ങളില്ല. പിന്നെ മുകളില്‍ നല്‍കിയത് ശ്രദ്ധിച്ചില്ലേ. മനുഷ്യര്‍ക്കാവശ്യമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും താകീതുകളും നല്‍കാന്‍ മനുഷ്യന്റെ സാദാ ഭാഷ ഉപയോഗിച്ചു എന്ന് മാത്രം. നാം കുട്ടികളോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറയുന്നത് നാം കുട്ടികളാകുന്നത് കൊണ്ടല്ലല്ലോ. ഖുര്‍ആന്‍ വരച്ചുകാണിക്കുന്ന ദൈവത്തെ ഉള്‍കൊള്ളാന്‍ ശ്രമിക്കുക. അത് ഏത് മനുഷ്യന്റെയും യുക്തിക്ക് ഇണങ്ങും. ഇല്ലായിരുന്നെങ്കില്‍ അത്തരമൊരു വിശ്വാസം മനുഷ്യനെ സൃഷ്ടിച്ച ദൈവം ആവശ്യപ്പെടുമായിരുന്നില്ല.

എല്ലാ വായനക്കാര്‍ക്കും ഹൃദയപൂര്‍വം വിഷു ആശംസകള്‍...

വിചാരം പറഞ്ഞു...

മുഹമദിന്റെ തന്നെ പ്രലോഭനവും, ഭീഷണിയും അതൊരു അള്ളാ എന്ന സത്വത്തിന്റെ കൂട്ട് പിടിച്ച് സ്വയം ഉണ്ടാക്കിയ്യ ഒരു പുസ്തകം എന്നതില്‍ കവിഞ്ഞ് കുറാന് ഞാനൊരു പ്രാധാന്യവും നല്‍കുന്നില്ല, ആ ഫെയ്ക്ക് സാധനം വെച്ച് എന്നെ ഭീഷണിപ്പെടുത്താനുള്ള (ഞാന്‍ മരിച്ചാല്‍ അള്ളാ എന്റെ ചങ്കിന് പിടിച്ച് നരഗത്തിലിട്ട് വേവിയ്ക്കും എന്നൊക്കെ ഹ ഹ ഹ എനിക്ക് ചിരി വരുന്നിഷ്ടാ) ലത്തീഫിന്റെ ശ്രമം കാണുമ്പോള്‍ എനിക്ക് വല്ലാത്ത സഹതാപം തോന്നുന്നു ലത്തീഫിനോടും ഇതൊക്കെ വിശ്വസിക്കുന്ന തനി മണ്ടശിരോമണികളായ മണ്ടന്‍ മാരോടും .. കഷ്ടം അല്ലാണ്ടെന്ത് പറയാന്‍

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
V.B.Rajan പറഞ്ഞു...

CKLatheef പറഞ്ഞു...
"ഇത് മുസ്‌ലിമായി പിറന്നതിന് ശേഷം ഇസ്‌ലാമിന്റെ കുഴപ്പം കാരണമാണ് ഞങ്ങള്‍ യുക്തിവാദികളും ദൈവനിഷേധികളും ആയത് എന്ന് പറയുന്ന മുസ്‌ലിം നാമധാരി യുക്തിവാദികളുടെ വാദം എത്രമാത്രം പൊള്ളയാണ് എന്ന് തുറന്ന് കാണിക്കാന്‍ വേണ്ടി ഇട്ട പോസ്റ്റാണ്. അതിനാല്‍ അത്തരക്കാര്‍ ഇതില്‍ അഭിപ്രായം പറയട്ടേ."

എന്താ ലത്തീഫേ, ആരെങ്കിലും ഒരാള്‍ മുസ്ലീമായി പിറക്കുന്നുണ്ടെന്ന് താങ്കള്‍ക്ക് എങ്ങിനെ ഉറപ്പിച്ചു പറയാന്‍ കഴിയുന്നു. നാമെല്ലാവരും മനുഷ്യക്കുട്ടികളായിട്ടാണ് ജനിക്കുന്നത്. അല്ലാതെ മുസ്ലീം, ഹിന്ദു, ക്രിസ്ത്യാനി കുട്ടികളായല്ല. ജനനശേഷം മാതാപിതാക്കളുടെ മതവും വിശ്വാസങ്ങളും നമ്മിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്നു. ആ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ കുട്ടികളെ മാതാപിതാക്കള്‍ സാധാരണയായി അനുവദിക്കാറില്ല. വ്യതിചലിക്കാന്‍ ശ്രമിച്ചാല്‍ കുഞ്ഞു മനസ്സുകളെ നരകത്തിന്റെ ഭീകരത, ദൈവശിക്ഷ തുടങ്ങിയ ഉമ്മാക്കികള്‍ കാട്ടി ഭയപ്പെടുത്തും. കൂടാതെ നിരന്തരമായ മസ്തിഷ്ക മലിനീകരണവും മതപ്രചാരകര്‍ നടത്തിക്കൊണ്ടിരിക്കും. ഈ ഒരു വേലിക്കെട്ടില്‍ നിന്നും പുറത്ത് വന്ന്‍ മനുഷ്യരെ മനുഷ്യരായി കാണാനുള്ള ഒരു മനോഭാവം വളര്‍ത്തിയെടുക്കാന്‍ നല്ല മാനസിക വളര്‍ച്ചയും, അറിവുനേടാനുള്ള മനോഭാവവും, ധൈര്യവും ഉള്ളവര്‍ക്കേ സാധിക്കൂ. മുസ്ലീം നാമധാരികളായ യുക്തിവാദികള്‍ എന്ന് ആക്ഷേപത്തിനു പാത്രമാവുന്നവര്‍ തീര്‍ച്ചയായും ഈ കഴിവു നേടിയവരാണ്. ഇവര്‍ക്ക് ശരിയായ ദൈവ വീക്ഷണം ലഭിച്ചില്ലെന്ന് പറയുന്നത് ബാലിശമാണ്. മനുഷ്യ സൃഷ്ടിയായ ദൈവം പ്രവാചകന്മാര്‍ക്ക് മലക്കുകള്‍ മുഖേനെ വെളിപാടിറക്കിക്കൊടുത്തു അതു മനുഷ്യരാശി ഉള്ള കാലത്തോളം പിന്തുടരണമെന്നു വാശിപിടിക്കുന്ന വിശ്വാസികള്‍ മനുഷ്യ പുരോഗതിയെ പിന്നോട്ടു വലിക്കുകയാണ് ചെയ്യുന്നത്.

CKLatheef പറഞ്ഞു...

Vicharam said..

'മുഹമദിന്റെ തന്നെ പ്രലോഭനവും, ഭീഷണിയും അതൊരു അള്ളാ എന്ന സത്വത്തിന്റെ കൂട്ട് പിടിച്ച് സ്വയം ഉണ്ടാക്കിയ്യ ഒരു പുസ്തകം എന്നതില്‍ കവിഞ്ഞ് കുറാന് ഞാനൊരു പ്രാധാന്യവും നല്‍കുന്നില്ല,'
Allah said..

ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിതനാക്കിയ കാര്യം എന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും താനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്തവനത്രെ അവന് ‍(വി.ഖു. 82:6-8).

CKLatheef പറഞ്ഞു...

@vicharam

താങ്കള്‍ക്ക് ചിരിക്കാന്‍ , ആര്‍ത്തുതലതല്ലി ചിരിക്കാന്‍ ഏതാനും സൂക്തങ്ങള്‍കൂടി.

തന്റെ മാതാപിതാക്കളോട് ഇപ്രകാരം പറയുന്നവനുണ്ടല്ലോ: 'ഛെ, നിങ്ങള്‍ വലിയ സൈ്വരക്കേടായല്ലോ! മരണാനന്തരം ഞാന്‍ ശവക്കുഴിയില്‍നിന്ന് എഴുന്നേല്‍പിക്കപ്പെടുമെന്ന് പേടിപ്പെടുത്തുന്നോ? എന്നാല്‍ എനിക്കുമുമ്പ് എത്രയോ തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. (അവരിലാരും എഴുന്നേറ്റുവന്നിട്ടില്ല).'

മാതാപിതാക്കളോ അല്ലാഹുവില്‍ അഭയം തേടിക്കൊണ്ടു പറയുന്നു:

'ഓ ഭാഗ്യംകെട്ടവനേ, വിശ്വസിക്കുക. അല്ലാഹുവിന്റെ വാഗ്ദത്തം സത്യമാകുന്നു.'

അപ്പോള്‍ അവന്‍ പറയുന്നു:

'ഇതൊക്കെയും പൗരാണികരുടെ കെട്ടുകഥകള്‍ മാത്രം.'ശിക്ഷാവിധി ബാധകമായിക്കഴിഞ്ഞവരത്രെ ഇക്കൂട്ടര്‍. ഇവര്‍ക്കുമുമ്പ് (ഇതേ മട്ടില്‍) കഴിഞ്ഞുപോയ ജിന്നുകളുടെയും മനുഷ്യരുടെയും ഗണത്തില്‍തന്നെ ഇവരും ഉള്‍പ്പെടുന്നതാകുന്നു. നിസ്സംശയം, മഹാ നഷ്ടത്തില്‍ കഴിയേണ്ടവരാണിവര്‍. രണ്ടുകൂട്ടരിലോരോരുത്തരുടെയും പദവികള്‍ അവരവരുടെ കര്‍മങ്ങളനുസരിച്ചാകുന്നു-അങ്ങനെ അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തികഞ്ഞ പ്രതിഫലം നല്‍കുന്നതിനുവേണ്ടി. അവരോട് ഒട്ടും അനീതി ചെയ്യപ്പെടുന്നതല്ല. പിന്നെ സത്യനിഷേധികള്‍ നരകത്തിനുമുന്നില്‍ കൊണ്ടുവന്നു നിര്‍ത്തപ്പെടുമ്പോള്‍, പറയപ്പെടും: നിങ്ങളുടെ സൗഭാഗ്യവിഹിതം ഐഹിക ജീവിതത്തില്‍ തന്നെ മുടിച്ചുകളഞ്ഞു. അതിന്റെ ആനന്ദം നിങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. ഭൂമിയില്‍ അനുവര്‍ത്തിച്ചിരുന്ന അന്യായമായ അഹന്തയുടെയും ധിക്കാരത്തിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ ലഭിക്കുന്നതാകുന്നു.'

ഖുര്‍ആനില്‍ 46:18-20 സൂക്തങ്ങളാണ് മുകളില്‍ നല്‍കിയത്. ബോള്‍ഡാക്കി നല്‍കിയത്. വിചാരത്തിന്റെ മാതാപിതാക്കള്‍ (അദ്ദേഹത്തിന്റെ പരലോക കാര്യത്തില്‍ താല്‍പര്യമുള്ളവരും അതിന് സാധിക്കുന്നവരുമായിരുന്നെങ്കില്‍)വിചാരവുമായി നടത്തിയിരിക്കാനിടയുള്ള സംഭാഷണം.

ബാക്കി ഭാഗത്ത് പറയുന്നത് പരലോകത്തില്‍ ഇത്തരം നിഷേധികള്‍ അനുഭവിക്കാന് പോകുന്ന അവസ്ഥയെക്കുറിച്ച മുന്നറിയിപ്പ്.

'അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടേ അവര്‍ ചെയ്തുവെച്ചതിന്റെ ഫലമായി'

ഇതാണ് ഖുര്‍ആന് താങ്കളുടെ ചിരിയെക്കുറിച്ച് പറയാനുള്ളത്. പിന്നെയൊക്കെ താങ്കളുടെ ഇഷ്ടം.

CKLatheef പറഞ്ഞു...

പ്രിയ രാജന്‍ ,

ഞാനുദ്ദേശിച്ചതെന്താണെന്ന് താങ്കള്‍ക്ക് വ്യക്തമായിരിക്കും. വിചാരത്തെപ്പോലുള്ള ആളുകളെ പരാമര്‍ശിക്കാന്‍ ഞാനുപയോഗിച്ച ഒരു ശൈലിയാണത് എന്ന് ആദ്യമായി മനസ്സിലാക്കുക. അതു പറയാന്‍ മറ്റൊരു രൂപം പെട്ടെന്ന് ലഭിച്ചില്ല.

എല്ലാ ശിശുക്കളും ശുദ്ധപ്രകൃതിയോടെയാണ് ജനിക്കുന്നതെന്ന് പ്രവാചകന്‍ പറഞ്ഞു. അഥവാ മുസ്‌ലിമായി (അല്‍പം ക്ഷമിക്കൂ). ലോകത്തുള്ള ഏതൊരു ജീവിയും വസ്തുവും ദൈവിക നിയമങ്ങള്‍ അനുസരിക്കുന്നു എന്ന അര്‍ഥത്തില്‍ അതിനെ മുസ്‌ലിം എന്ന് പറയും. മനുഷ്യര്‍ തങ്ങള്‍ക്ക് സ്വതന്ത്ര്യം നല്‍കപ്പെടാത്ത മേഖലകളില്‍ മുസ്‌ലിം ആണ്. അത് ക്രിസ്ത്യാനിയോ ഹിന്ദുവോ മതമില്ലാത്തവനോ ആകട്ടേ. മനുഷ്യന് സ്വാതന്ത്ര്യം ലഭിച്ച കാര്യങ്ങളില്‍ കൂടി ദൈവത്തെ അനുസരിക്കുന്നതോടെ അയാള്‍ പൂര്‍ണ വിശ്വാസിയും മുസ്‌ലിമും ആയി. ശിശുക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വിവേചനശക്തി ലഭിക്കാത്തതിനാല്‍ പൂര്‍ണ മുസ്‌ലിംകളാണ്. പിന്നീട് താങ്കള്‍ പറഞ്ഞ പോലെ അവനെ മാതാപിതാക്കള്‍ പൂര്‍ണമുസ്ലിമോ ക്രിസ്ത്യാനിയോ ജൂതനോ ഹിന്ദുവോ ഒക്കെ ആക്കിമാറ്റുന്നു.

പിന്നെ താങ്കള്‍ പറഞ്ഞ അത്ര മഹത്വമൊന്നും മുസ്‌ലിം നാമമുള്ള യുക്തിവാദികള്‍ക്കില്ല. മാതാപിതാക്കളുടെ വിശ്വാസമില്ലായ്മ അവരുടെ അറിവില്ലായ്മ ശിക്ഷണത്തിലെ പോരായ്മ ചെറുപ്പത്തില്‍ മുസ്‌ലിം നാമമുള്ള ആരില്‍ നിന്നെങ്കിലും ലഭിച്ച കടുത്ത പീഢനങ്ങളില്‍ ഉള്ളി ആ മതത്തോള് മുളപൊട്ടിയ വിദ്വേഷം ഇതൊക്കെയാണ് മുസ്‌ലിം നാമമുള്ള യുക്തിവാദികള്‍ പിറവിയെടുക്കാന്‍ കാരണം.

താങ്കള്‍ക്ക് ആ അഭിപ്രായമുള്ള പോലെ എനിക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായമാണിവിടെ കാണിച്ചത്. എല്ലാവരും ഇതിനോട് യോജിച്ചുകൊള്ളണം എന്നില്ല.

CKLatheef പറഞ്ഞു...

@Muhammed Shan

ദൈവം മനുഷ്യമനസ്സില്‍ അവനെ സൃഷ്ടിക്കുമ്പോള്‍ തന്നെ നിക്ഷേപിച്ച ധര്‍മാധര്‍ ബോധമുണ്ട് ഇതിലൂടെ തെറ്റും ശരിയും തിരിച്ചറിയാന്‍ ഏതൊരു മനുഷ്യനും കഴിയുന്ന പോലെ യുക്തിവാദിക്കും കഴിയും. പക്ഷെ എന്താണ് നന്മ എന്താണ് തിന്മ എന്ന് വേര്‍ത്തിരിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ ദൈവിക നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഒരു മുസ്‌ലിം സ്വീകരിക്കുന്ന വഴി. ദൈവത്തിന്റെ പ്രവാചകന്‍മാരിലൂടെ അത് ലഭിച്ചിട്ടുണ്ട്. അതില്‍ നന്മമാത്രം ചെയ്യുന്നവര്‍ ഏറ്റവും നല്ല മനുഷ്യരാകും. തിന്മ തെരഞ്ഞെടുത്താല്‍ അതിന്റെ ദുഷ്ഫലം അവരില്‍ കാണും.

മരിക്കുന്നത് വരെ ജീവിക്കാന്‍ ഇതൊന്നും ആവശ്യമില്ലെങ്കിലും പൂര്‍ണമായി ദൈവനിയമത്തിന് കീഴൊതുങ്ങി ജീവിച്ചാല്‍ ക്ഷേമവും സമാധാനവും നിറഞ്ഞ ജീവിതവും പരലോകത്ത് ശാശ്വതമായ പ്രതിഫലവും ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത്രയാണ് എന്നിക്ക് പറയാനുള്ളത്.

ഒന്ന് അടിവരയിട്ട് മനസ്സിലാക്കുക കര്‍മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗവും നരകവും ഇവിടെ ലഭിക്കില്ല.(പ്രഫൈലിലേക്ക് സൂചന) ജോലിയില്‍ വിശ്വസ്തത പുലര്‍ത്തുന്നവന്‍ നരകിച്ചും, എന്നാല്‍ എല്ലാവിധ കൊള്ളരുതായ്മകളും കൈകൂലിയും വാങ്ങി അന്തസ്സോടെയും ജീവിച്ചു മരിച്ചു പോകുന്നവരെ കണ്ടിട്ടിട്ടില്ലേ. ഇത് പ്രതിഫലത്തിന്റെ ലോകമല്ല. പ്രവര്‍ത്തനത്തിന്റെ ലോകം. താങ്കള്‍ക്കിത് പെട്ടെന്ന് മനസ്സിലാകും എന്ന് തോന്നുന്നു.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ലത്തീഫ്,
വീണ്ടും സത്യങ്ങള്‍ പറയുന്നു.

ഒന്ന് അടിവരയിട്ട് മനസ്സിലാക്കുക കര്‍മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗവും നരകവും ഇവിടെ ലഭിക്കില്ല.(പ്രഫൈലിലേക്ക് സൂചന) ജോലിയില്‍ വിശ്വസ്തത പുലര്‍ത്തുന്നവന്‍ നരകിച്ചും, എന്നാല്‍ എല്ലാവിധ കൊള്ളരുതായ്മകളും കൈകൂലിയും വാങ്ങി അന്തസ്സോടെയും ജീവിച്ചു മരിച്ചു പോകുന്നവരെ കണ്ടിട്ടിട്ടില്ലേ. ഇത് പ്രതിഫലത്തിന്റെ ലോകമല്ല. പ്രവര്‍ത്തനത്തിന്റെ ലോകം. താങ്കള്‍ക്കിത് പെട്ടെന്ന് മനസ്സിലാകും എന്ന് തോന്നുന്നു.

എന്റെ ഒരു ചങ്ങാതിയോട് ഈ സ്വര്‍ഗ്ഗ സങ്കല്‍പ്പത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരവും ഇതും സമാനമായിരുന്നു. ഇഹ ലോകത്തില്‍ ശിക്ഷയൊന്നും കിട്ടുന്നില്ല, അപ്പോള്‍ പരലോകത്തെങ്കിലും കിട്ടും എന്ന് പറഞ്ഞ് ആളുകളെ പിടിച്ചു നിര്‍ത്തണ്ടെ.

CKLatheef പറഞ്ഞു...

'ഇഹ ലോകത്തില്‍ ശിക്ഷയൊന്നും കിട്ടുന്നില്ല, അപ്പോള്‍ പരലോകത്തെങ്കിലും കിട്ടും എന്ന് പറഞ്ഞ് ആളുകളെ പിടിച്ചു നിര്‍ത്തണ്ടെ.'

പ്രിയ അനില്‍ ,

ഈ ബ്ലോഗിന്റെ ബാനറില്‍ നല്‍കിയ ഖുര്‍ആന്‍ സൂക്തം ശ്രദ്ധിച്ചിട്ടില്ലേ. ദൈവനിഷേധികളുടെ കാര്യം അതാണ്. മുഴുവന്‍ വശവും സൂക്ഷമമായി അറിഞ്ഞിട്ടില്ലാത്ത, അനുഭവസാക്ഷ്യം വന്നുകഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ് പരലോകത്തെ നിഷേധിക്കാന്‍ അവര്‍ക്ക് ആകെയുള്ള ന്യായം എന്ന് ഖുര്‍ആന്‍ പറയുന്നു. അത് ശരിയാണെന്ന് അനുഭവത്തില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു.

ഭൗതിക കാര്യത്തെക്കുറിച്ചല്ല വിശ്വസിക്കാന്‍ അവശ്യപ്പെടുന്നത്. വ്യക്തമായി അനുഭവിച്ചറിഞ്ഞ ഒരു കാര്യം വിശ്വസിക്കേണ്ടതില്ലല്ലോ. അപ്രകാരം വിശ്വസിക്കാന്‍ കല്‍പിക്കപ്പെട്ട അതിഭൗതിക കാര്യങ്ങളില്‍ പെട്ടതാണ് ദൈവവും പ്രവാചകത്വവും പരലോകമെല്ലാം. ഇന്ദ്രിയങ്ങള്‍ക്ക് പ്രാപ്യമായവയല്ല ഇത്. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ കാര്യങ്ങളിലാണ് യുക്തിക്ക് പ്രസക്തി. കേവലയുക്തികൊണ്ട് അവ ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാനാവില്ല. ഭൗതിക പ്രതിഭാസങ്ങളറിയാനുള്ള ഉപാധികള്‍ കൊണ്ട് അതിഭൗതിക കാര്യങ്ങളെ അളക്കാനോ കണ്ടെത്താനോ കഴിയില്ല. ദൈവനിഷേധികള്‍ക്ക് ഇത്തരം കാര്യങ്ങളെ നിഷേധിക്കാനുള്ള ഒരേയൊരു ന്യായം അവ ഇന്ദ്രിയഗോചരമാകുന്നില്ല എന്നതു മാത്രമാണ്. ഇവയൊക്കെ ഇന്ദ്രിയഗോചരമാണെന്ന് വാദിക്കുന്നവര്‍ക്കെതിരെ മാത്രമേ ഈ ന്യായം പ്രസക്തമാകൂ. ദൈവനിഷേധവും അപ്രകാരം തന്നെ. ഏറിവന്നാല്‍ ദൈവത്തിന്റെ ഭാവത്തെയും അഭാവത്തെയും ഒരേപോലെ അസ്ഥിരപ്പെടുത്തുന്ന ന്യായമെ അതാകുന്നുള്ളൂ. അഭാവം സ്ഥിരപ്പെടുത്താന്‍ വേറെ തെളിവുകള്‍ വേണം. അതാകട്ടെ ഇനിയും ഉന്നയിച്ചിട്ടില്ല. വിചാരത്തിന്റെ നിസ്സഹായത അനില്‍ ശ്രദ്ധിച്ചുവോ. ഇന്ന കാരണത്താല്‍ ദൈവമില്ല എന്ന് സ്ഥാപിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് സത്വം പിണ്ണാക്കിന്റെ ചാക്ക് എന്നൊക്കെ പറഞ്ഞ് സ്വയം സമാധാനമടയുന്നത്. എന്നാല്‍ അസ്തിത്വ സാധ്യതയെ ശരിവെക്കുന്ന തെളിവുകള്‍ ധാരാളമുണ്ട് താനും.

താങ്കള്‍ പറഞ്ഞതിലേക്ക് തിരിച്ചുവരാം. സ്വര്‍ഗനരകങ്ങള്‍ മനുഷ്യരെ കര്‍മങ്ങള്‍ക്ക് പ്രേരിപ്പിക്കാനും വിലക്കാനും ഉപയോഗപ്പെടുത്തുന്ന മിഥ്യയല്ല. ഞങ്ങളുടെ ദൈവവിശ്വാസത്തിന്റെയും പ്രാപഞ്ചിക നീതിയുടെയും തേട്ടമാണ്. ഞങ്ങള്‍ പറയുന്നത് ഉള്‍കൊള്ളാനാകുന്നില്ലെങ്കില്‍ ആരെങ്കിലും നരകം ഭയന്ന് തിന്‍മയില്‍നിന്ന് മാറിനില്‍ക്കുകയും സ്വര്‍ഗത്തെ ആഗ്രഹിച്ച് നന്‍മ ചെയ്യുകയും ചെയ്യട്ടേ എന്ന് പറഞ്ഞ് മാറിനില്‍ക്കാനുള്ള മിനിമം വിവേകം എന്റെ മുസ്‌ലിം നാമമുള്ള യുക്തിവാദികളെന്നറിയപ്പെടുന്ന ഇസ്‌ലാം വിമര്‍ശകരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

>>> ലതീഫ്‌ താങ്കളുടെ അഭിപ്രായം എത്രത്തോളം ശരിയാണ്? ഒന്ന് ചിന്തിച്ചു നോക്കൂ ...
എന്റെ അഭിപ്രായത്തില്‍ താങ്കള്‍ ഈ പറഞ്ഞത് പൂര്‍ണമായും തെറ്റാണു <<<

എന്റെ ബൂലോകത്തെ അനുഭവത്തില്‍ നിന്നാണ് ഞാനീ നിഗമനത്തില്‍ എത്തിയത്. താങ്കളീ വിഭാഗത്തില്‍ പെടുമെങ്കില്‍ അല്ലെന്ന് തെളിയിക്കൂ. മുസ്‌ലിം മാതാപിതാക്കള്‍ പിറന്നതിന് ശേഷം ഇസ്‌ലാമിലെ ഇന്ന ദോഷംകൊണ്ടാണ് ഞാന്‍ യുക്തിവാദിയായതെന്ന് പറയൂ. വിചാരത്തിന് പറയാനുള്ളത് പറഞ്ഞു. താങ്കള്‍ക്ക് പറയാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ ഞാന്‍ ഒരുക്കമാണ്. മറ്റുള്ളവര്‍ക്കും അത് മനസ്സിലാക്കാമല്ലോ.

ഇസ്‌ലാമിനെക്കുറിച്ച അജ്ഞതയും അതിനെ വേണ്ടവിധം പഠിക്കാന്‍ അവസരം ലഭിക്കാത്തതും കൂടി ഞാന്‍ അതില്‍ പറയേണ്ടിയിരുന്നു. അത് വിട്ടുപോയതാണ്.

ഇതെന്നെ ഓര്‍മിപ്പിച്ചത് താങ്കളുടെ ഈ വരികള്‍:

>>> പിന്നെ സോര്ഗ നരകങ്ങള്‍ അത് ഈ ഭൂമിയില്‍ തന്നെ എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ ...സങ്കല്പത്തിലെ സോര്‍ഗം ഒരു സുപ്രഭാതത്തില്‍ പടുതുയര്താനകുന്ന ഒന്നാണെന്നും കരുതുന്നില്ല ... <<<

പിന്നെ ഇതും:

>>> സോര്‍ഗം എന്നത് ഭൌതിക സുഖ സൌകര്യങ്ങള്‍ മാത്രമാണോ ...?(ഉദാ ഖുറാനിലെ സോര്‍ഗം )

ഞാന്‍ ഇപ്പോളും വിശ്വോസിക്കുന്നു ഭൂമിയിലാണ് സോര്‍ഗവും നരകവും എന്നത് !..
തിരഞ്ഞെടുക്കല്‍ വ്യക്തിനിഷ്ഠമായ കാര്യവും ... <<<

Muhammed Shan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
M.A Bakar പറഞ്ഞു...

ലതീഫ്‌ ..

താങ്കളുടെ പോസ്റ്റുകള്‍ കഴിയുമെങ്കില്‍ മിക്കവാറും വായിക്കാറുണ്ട്‌. യുക്തിവാദികളെന്ന്‌ സ്വയം അവകാശപ്പെടുന്നവര്‍ അവരുടെ കേവല ദൌര്‍ഭാഗ്യകരമായ അനുഭവങ്ങളിലുടെ കടന്ന്‌ പോയ സാഹചര്യങ്ങളിലൂടെ കേവല നിഗമനങ്ങളില്‍ എത്തിപ്പെട്ട്‌ അവതരിപ്പിക്കുന്ന വാദങ്ങള്‍ ആ അനുഭവങ്ങള്‍ പോലെതന്നെ ദൌര്‍ഭാഗ്യകരമായി തോന്നുന്നു.

എന്നാലും അവരിലെ സംവേദ താല്‍പ്പര്യം അവരിലെ തുറന്ന മനസ്സായി നമുക്ക്‌ കാണാം. ചിലര്‍ വെളിച്ചം ഒരു തരിമ്പും കടക്കാതിരിക്കാന്‍ തികഞ്ഞ ആഗ്രഹമുള്ളവരായും കാണുന്നു.

ലതീഫിണ്റ്റെ ദൌത്യവും ക്ഷമയും പ്രത്വേകം എടുത്ത്‌ പറയട്ടെ ..

Unknown പറഞ്ഞു...

ഖുര്‍ആന്‍ പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

ഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും. ഈ വെബ്സൈറ്റ് ഇമെയില്‍ വഴി സൌജന്യമായി വരിക്കാരാകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. Web Address : http://hameedmadani.hudainfo.com

CKLatheef പറഞ്ഞു...

പ്രിയ സുബൈര്‍ ,

ഞാന്‍ ബഹുമാനിക്കുകയും, എന്റെ പല ലേഖനങ്ങള്‍ക്കും അവലംബിക്കുകയും ചെയ്യുന്ന പണ്ഡിതനാണ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. പൊതുവെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നതാണ്. പക്ഷെ ചില വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ വസ്തുതകളെക്കാള്‍ സ്വാധീനിച്ചത് മറ്റുപലതുമാണോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ളതാണ്. ഉദാ:അദ്ദേഹത്തിന്റെ ഇസ്ലാമിലെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍. അത് വായിക്കുമ്പോള്‍ ഒരു ഇസ്‌ലാമിക പണ്ഡിതന്‍ എത്രവികലമായിട്ടാണ് ഈ കാര്യങ്ങളെ നോക്കിക്കാണുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിനോടുള്ള എന്റെ വിയോജിപ്പ് ഒരു അന്വേഷണ രൂപത്തില്‍ ഈ ബ്ലോഗില്‍ ഇവിടെ നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രബോധനമാര്‍ഗത്തില്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രാര്‍ഥന നിറഞ്ഞ പിന്തുണ.

CKLatheef പറഞ്ഞു...

@Muahmmed Shan

താങ്കളില്‍ നിന്നും ഞാന്‍ ഒന്നാമതായി പ്രതീക്ഷിക്കുന്നത് ഇസ്‌ലാമിനെക്കുറിച്ച ഒരു പഠനം തന്നെയാണ്. അതിന് അല്‍പം സമയം ചെലവഴിക്കുക. സഹിഷ്ണുതക്കും മനുഷ്യസ്‌നേഹത്തിനും വളരെയേറെ പ്രാധാന്യം നല്‍കുന്ന ഒരു മതമാണത്. മനുഷ്യന്റെ മുഴുവന്‍ മണ്ഡലത്തിലേക്കുമുള്ള ദൈവത്തിന്റെ മാര്‍ഗദര്‍ശനം. ഇവിടെ യുക്തിവാദി ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടേ. തീവ്രവാദത്തിനും ഭീകരവാദത്തിനുമുള്ള പരിഹാരം വിശുദ്ധ ഖുര്‍ആനെ ശരിയായ വിധം മനസ്സിലാക്കുക മാത്രമാണ്. അതിന്റെ വികലവായനയാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇതാ ഇവിടെ നിന്ന് താങ്കള്‍ക്ക് ചില പ്രാഥമിക അറിവുകള്‍ നേടാനാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദി.

CKLatheef പറഞ്ഞു...

@എം.എ ബക്കര്‍,

വായനക്കും അഭിപ്രായ പ്രകടനത്തിനും നന്ദി. മറുവശത്തുനിന്നുള്ള ഈ നിശഃബ്ദത വാദത്തിനുള്ള ശക്തമായ തെളിവാണ്. ചവറ് ബ്ലോഗായതിനാല്‍ അഭിപ്രായം ഒഴിവാക്കുന്നു എന്നായിരിക്കും ഇനി പറയാനുള്ള ന്യായം. കാര്യം മനസ്സിലാക്കണം എന്ന ആഗ്രഹത്തോടു കൂടി സംവാദത്തിലേക്ക് വരുന്നവര്‍ വളരെ വിരളമാണ്. ചിലര്‍ ചില ചോദ്യം ഉന്നയിക്കുന്നത് അതിന് മറുപടിയില്ല എന്ന നിലക്കാണ്. താമസിയാതെ ഇത്തരം തന്ത്രങ്ങള്‍ എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചിലര്‍ സംവാദത്തില്‍ പങ്കെടുക്കുന്നു ശ്രദ്ധിച്ച് മനസ്സിലാക്കുന്നത് പോലെ നമ്മുക്ക് തോന്നും അവരുടെ അവസ്ഥ ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു.

അവരില്‍ ചിലയാളുകളുണ്ട്; അവര്‍ നിന്റെ വചനങ്ങള്‍ ചെവികൊടുത്തു കേള്‍ക്കുന്നു. പക്ഷേ, നാം അവരുടെ ഹൃദയങ്ങളില്‍ മൂടുപടമിട്ടിരിക്കുന്നു. തന്നിമിത്തം അവരത് ഗ്രഹിക്കുന്നില്ല. നാം അവരുടെ ചെവികളില്‍ അടപ്പിടുകയും ചെയ്തിരിക്കുന്നു. (എല്ലാം കേട്ടാലും അവര്‍ ഒന്നും മനസ്സിലാക്കുകയില്ല). ഏതു ദൃഷ്ടാന്തം കണ്ടാലും അവരതു വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്നെ സമീപിച്ചു തര്‍ക്കിക്കയാണെങ്കില്‍ അവരില്‍ നിഷേധിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളവര്‍ (എല്ലാം കേട്ടുകഴിഞ്ഞ ശേഷവും) 'ഇതു പൂര്‍വികരുടെ ഇതിഹാസങ്ങളല്ലാതൊന്നുമല്ല' എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. കഷ്ടം! അവര്‍ നരകതീരത്തു നിര്‍ത്തപ്പെടുമ്പോഴുള്ള അവസ്ഥ നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! ആ സന്ദര്‍ഭത്തില്‍ അവര്‍ വിലപിച്ചുകൊണ്ടിരിക്കും: 'ഹാ കഷ്ടം! ഞങ്ങള്‍ ഇഹലോകത്തേക്കു തിരിച്ചയയ്ക്കപ്പെടുന്നതിനും റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയാതിരിക്കുന്നതിനും സത്യവിശ്വാസികളില്‍ പെട്ടുകിട്ടുന്നതിനും വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍!' ഏതൊരു യാഥാര്‍ഥ്യത്തിന്മേല്‍ അവര്‍ തിരശ്ശീലയിട്ടിരുന്നുവോ ആ യാഥാര്‍ഥ്യം മറനീക്കി മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതുനിമിത്തം തന്നെയാകുന്നു അവര്‍ ഇവ്വിധം കേഴുന്നത്. എന്നാല്‍ പൂര്‍വജീവിതത്തിലേക്കു തിരിച്ചയയ്ക്കുകയാണെങ്കില്‍, നിരോധിക്കപ്പെട്ട അതേ സംഗതികളൊക്കെത്തന്നെ അവര്‍ വീണ്ടും അനുവര്‍ത്തിക്കുന്നതായിരിക്കും. അവരോ, നുണയന്മാര്‍ മാത്രമാകുന്നു. (അതിനാല്‍ തങ്ങളുടെ ഈ ആഗ്രഹപ്രകടനത്തിലും അവര്‍ നുണ തന്നെയാണ് പറയുന്നത്.) ഇന്ന് അവര്‍ പറയുന്നു:
'ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൗതികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാം ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല.' കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: 'ഇതു യാഥാര്‍ഥ്യമല്ലെയോ?' അവര്‍ പറയും: 'അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.' അപ്പോള്‍ അല്ലാഹു കല്‍പിക്കും: 'ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.' (6:25-30)

വിചാരം പറഞ്ഞു...

പ്രിയ ലത്തീഫ് സാര്‍..
ഞാനൊരു മുസ്ലിമായല്ല ജനിച്ചത് ഒരു സാദാ മനുഷ്യ കുഞ്ഞായാണ് ജനിച്ചത്, എന്റെ ജന്മത്തിന്റെ അവകാശം ഒരു പേട്ട മതവും ഏറ്റെടുകേണ്ട, ഇസ്ലാമിക സംഹിത വിശ്വസിക്കുന്ന കുടുംബമായിരുന്നതിനാല്‍ ദൈവ കാഴ്ച്ചപ്പാടായി എന്റെ കുടുംബം എനിക്ക് മനസ്സിലാക്കി തന്നത് ഇസ്ലാം സംഹിതയാണ്, എന്റെ ബുദ്ധി എന്നെ നിയന്ത്രിക്കാന്‍ തുടങ്ങിയത് മുതല്‍ ഇസ്ലാം കേവലം അറേബ്യായിലെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കുള്ള കെട്ടി ചമച്ചൊരു സംഹിതയാണന്ന് മനസ്സിലായി.

CKLatheef പറഞ്ഞു...

വിചാരം,

ഞാന്‍ രാജന് നല്‍കിയ മറുപടി താങ്കള്‍ വായിച്ചില്ലെന്ന് തോന്നുന്നു. 'അസ്‌ലമ' കീഴ്‌പെട്ടു എന്ന ക്രിയയും 'ഇസ്‌ലാം' എന്ന ക്രിയാധാതുവും നല്‍കുന്ന അര്‍ഥമനുസരിച്ച് ദൈവനിയമത്തിന് വിധേയമായവനാണ് മുസ്‌ലിം. ഒരു ശിശു വിവേചനാധികാരം ലഭിക്കുന്നത് വരെ (എന്റെ ബുദ്ധി എന്നെ നിയന്ത്രിക്കാന്‍ തുടങ്ങിയപ്പോള്‍ എന്ന് പറഞ്ഞില്ലേ അതു തന്നെ എന്ന് കൂട്ടിക്കൊള്ളൂ) ഈ അര്‍ഥത്തില്‍ മുസ്‌ലിമാണ്.താങ്കളുടെ നിഷേധം അതില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. ശേഷം താങ്കള്‍ താങ്കള്‍ക്ക് വിവേചനാധികാരമുള്ള രംഗത്ത് താങ്കള്‍ ദൈവിക നിയമം ധിക്കരിച്ചു അങ്ങനെ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയി.

ഒന്നുകൂടി പറയാം. കണ്ണുകൊണ്ട് കാണുക എന്നത് താങ്കള്‍ക്ക് ലംഘിക്കാന്‍ കഴിയാത്ത ദൈവിക നിയമമാണ്. എന്നാല്‍ കണ്ണുകൊണ്ട് എന്ത് കാണണം എന്നത് താങ്കള്‍ക്ക് വിവേചനാധികാരമുള്ള കാര്യമാണ്. അതുകൊണ്ട് നല്ലത് കാണണമെന്നും ചീത്ത കാണെരുതെന്ന നിയമത്തില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ താങ്കള്‍ക്ക് കഴിയും. അവിടെ ദൈവിക നിര്‍ദ്ദേശം വേണ്ടതില്ലെന്ന് താങ്കള്‍ തീരുമാനിച്ചു. അപ്പോള്‍ മുതലാണ് നിങ്ങള്‍ മുസ്‌ലിമല്ലാതായി മാറിയത്. ഇസ്്‌ലാമിക ലോകം ജീവനക്കാളേറെ ആധരിക്കുന്ന ഒരു വ്യക്തിത്വത്തെ നിരന്തരം താറടിച്ച് സംസാരിച്ചാലെ നിങ്ങളുടെ ഇസ്്‌ലാമിക വ്യക്തിത്വത്തിന്റെ നിഷേധമാകൂ എന്നത് താങ്കളെപ്പോലുള്ളവരുടെ മറ്റൊരു മിഥ്യാധാരണയാണ്.

അവസാനം പറഞ്ഞതിന് മറുപടി പറയുന്നില്ല. കാരണം അത് ഇപ്പോഴുള്ള താങ്കളുടെ നിലപാടിനെ ന്യായീകരിക്കാനുള്ള വ്യജവാക്കുകളാണ്. താങ്കളുടെ എല്ലാ കമന്റിന്റെയും വാലായി ഇപ്രകാരം ഒരു വാചകമുണ്ടാകും. ആ വാചകത്തോട് താങ്കള്‍ക്ക് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ഇതിനകം അതിന് യുക്തിഭദ്രമായ ഒരു മറുപടി ലഭിക്കുകയും ആ വാദത്തില്‍നിന്ന് എന്നോ മാറുകയും ചെയ്യുമായിരുന്നു.

ദയവായി മുകളില്‍ നല്‍കിയ സൂക്തം ആവര്‍ത്തിച്ച് വായിക്കുക. നിങ്ങളുടെ മനോഗതങ്ങള്‍ അറിയുന്ന അല്ലാഹുവിന്റെ വചനങ്ങളാണത്.

വിചാരം പറഞ്ഞു...

എന്റെ പുതിയ പോസ്റ്റ് വായിക്കാന്‍ താല്പര്യപ്പെടുന്നു "ശശി തരൂരിനെ പിന്തുണയ്ക്കുക"
http://vichaaaram.blogspot.com/

siva // ശിവ പറഞ്ഞു...

“മതങ്ങളില്‍ ഏറ്റവും കൃത്യമായ ദൈവവീക്ഷണമുള്ളത് ഇസ്്‌ലാമിനാണ് എന്നത് കേവലം അവകാശവാദമല്ല.“

ഇതെങ്ങനെ ലത്തീഫിനു തീരുമാനിക്കാന്‍ കഴിയും? ഹിന്ദു/ക്രിസ്ത്യന്‍/ബുദ്ധ/ജൈന മതങ്ങളെക്കുറിച്ച് എത്രമാത്രം പഠിച്ചിട്ടാണ് താങ്കള്‍ ഈ നിഗമനത്തിലെത്തിയത്? ഇസ്ലാം മതം പോലെ തന്നെ ബാക്കിയെല്ലാ മതങ്ങളെയും താങ്കള്‍ പഠിച്ചിരുന്നെങ്കില്‍ ഇത്ര ബാലിശവും മതാന്ധതയും ബാധിച്ച ഒരു പ്രസ്താവന എഴുതുമായിരുന്നില്ല.

CKLatheef പറഞ്ഞു...

@ശിവ

ഇതൊരു തുറന്ന ചര്‍ചവേദിയാണ്. താങ്കളെപ്പോലെ തഴക്കം വന്ന ഒരു ബ്ലോഗര്‍ ഇത്തരമൊരഭിപ്രായം പറയുമെന്ന് എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഇസ്‌ലാമില്‍ ദൈവത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ല എന്ന വിചാരത്തിന്റെ അഭിപ്രായത്തിന് ഞാന്‍ എന്റെ അറിവിലും പഠനത്തിലും കണ്ടെത്തിയ ഒരഭിപ്രായം പറയുകയാണ് ചെയ്തത്. വിരുദ്ധമായ അഭിപ്രായമുള്ളവര്‍ക്ക് ഖണ്ഡിക്കാനുള്ള അവസരം ഉണ്ടെന്നിരിക്കെ താങ്കളുടെ ഈ അഭിപ്രായ പ്രകടനം അങ്ങേ അറ്റം ബാലിശമായി പോയി എന്ന് പറയാതിരിക്കാനാവില്ല. ഇതില്‍ നിന്ന ഒരു കാര്യം കൂടി ഞാന്‍ മനസ്സിലാക്കുന്നു. മറ്റുമതങ്ങളുടെ ദൈവ സങ്കല്‍പ്പങ്ങളെക്കുറിച്ച എന്റെ പഠനം അപൂര്‍ണമെങ്കിലും താങ്കള്‍ അതിന് നേരിയ ശ്രമം പോലും നടത്തിയതായി കമന്റില്‍ നിന്ന് വ്യക്തമാകുന്നില്ല.

താങ്കളുടെ വികാരപ്രകടനത്തെ വിലമതിക്കുകയും. അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

Zulfukhaar-ദുല്‍ഫുഖാര്‍ പറഞ്ഞു...

ഈ പോസ്റ്റ് തികച്ചും അഭിനന്ദനമർഹിക്കുന്നു.
ഇവിടെ കമന്റിട്ട വിചാ‍രത്തിന്റെയും മറ്റും വരികൾ അവർ നിൽക്കുന്ന അനുമാനങ്ങളുടെ പൊള്ളത്തരം തുറന്ന് കാറ്റുകയും ചെയ്യുന്നു


ലതീ‍ഫ് ഒരു സംശയം, താങ്കൾ പറഞ്ഞു

>ദൈവാനുഗ്രഹത്താല്‍ ഇസ്‌ലാമിന്റെ അതിന്റെ യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് തന്നെ ഭാഗ്യം ലഭിച്ചവനാണ് ഇയ്യുള്ളവന്‍ <

ആ സ്രോതസ് ഒന്ന് അറിഞ്ഞാൽ കൊള്ളാം
എന്ത് കൊണ്ടാണ് അത് യഥാർത്ഥ സ്രോതസ് ആണെന്ന് പറയാൻ കാരണം?
അതിനുള്ള തെളിവുകളും

CKLatheef പറഞ്ഞു...

@Zulfukhaar-ദുല്‍ഫുഖാര്‍
ഇസ്‌ലാമിനെ അതിന്റെ യഥാര്‍ഥ സ്രോതസില്‍ നിന്ന് അറിഞ്ഞു എന്ന് പറഞ്ഞത് വേറിട്ടെടുത്ത് ചര്‍ചചെയ്യേണ്ട ഒരു വിഷയമാണ് എന്ന് തോന്നുന്നില്ല. ചിലരൊക്കെ ഇസ്‌ലാമിനെ പഠിക്കുന്നത് യുക്തിവാദി ബ്ലോഗില്‍ നിന്നും പാതിരാ പ്രസംഗത്തില്‍ നിന്നുമൊക്കെയായതിനാല്‍ ഇസ്‌ലാമിനെക്കുറിച്ച് ഞാനറിഞ്ഞത് അതില്‍ നിന്നല്ല എന്ന് വ്യക്തമാക്കുന്നതിന്‍ ഉപയോഗിച്ച് ഒരു ശൈലിയായി കണ്ടാല്‍ മതി. എന്റെ പ്രൊഫൈലില്‍ സൂചിപ്പിച്ച പോലെ അപ്രകാരം ഇസ്‌ലാമിനെ മനസ്സിലാക്കിയവരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍ . ഇനി എന്താണ് സ്രോതസ് എന്നാണ് അറിയേണ്ടതെങ്കില്‍, ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ . രണ്ടാമത് ഹദീസ് .

തെളിവ്:

'അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുവിന്‍ , ദൂതനെയും അനുസരിക്കുവിന്‍ , നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിക്കുവിന്‍ ‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്.' (4:59)

വിശ്വാസികള്‍ സ്വീകരിക്കേണ്ട ശരിയായമാര്‍ഗം, തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാനാവശ്യമായ അറിവിന് വിശുദ്ധഖുര്‍ആനും തിരുസുന്നതും അവലംബിക്കുകയാണ് ചെയ്യേണ്ടത് എന്ന് ഈ സൂക്തത്തില്‍നിന്ന് മനസ്സിലാക്കിയല്ലോ.

ഇതിവിടെ ഒരു ചര്‍ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. താങ്കള്‍ ചോദിച്ചു ഞാനതിന് എന്റെ മറുപടി നല്‍കി അത്രമാത്രം.

CKLatheef പറഞ്ഞു...

ചര്‍ചയില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധക്ക്

ഇന്‍ഫ്യൂഷന്‍ സംഭാവന ചെയ്ത ഒരു സൗകര്യം ഈ ബ്ലോഗില്‍ നല്‍കിയത് ശ്രദ്ധിക്കുക. ഏതെങ്കിലും കമന്റിന് മറുപടി പറയേണ്ടിവരുമ്പോള്‍ അതിന് നേരെയുള്ള മറുപടി ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒപ്പണാകുന്ന പോപ്പപ്പ് വിന്റോയില്‍ അതിലുള്ള കോഡിനു താഴെ നിങ്ങളുടെ അഭിപ്രായം ടൈപ്പു(പേസ്റ്റ്)ചെയ്യുക. മറുപടി പറയുമ്പോള്‍ പ്രസ്തുത കമന്റ് കോപ്പിപേസ്റ്റ് ചെയ്യുന്ന അവസ്ഥ പരമാവധി കുറക്കാന്‍ ഈ സൗകര്യം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായനക്കാര്‍ക്ക്: മറുപടി നല്‍കപ്പെട്ട കമന്റ് അറിയാന്‍ അതിന് മുകളിലുള്ള അഡ്രസില്‍ ക്ലിക്കിയാല്‍ മതി.

പള്ളിക്കുളം.. പറഞ്ഞു...

@CKLatheef

വിചാരത്തിനു വേണ്ടിയും ഒരു പോസ്റ്റ് ഇട്ട ലത്തീഫിന് അഭിനന്ദനങ്ങൾ. മറ്റുള്ളവരോടുള്ള ഗുണകാംക്ഷയാണല്ലോ വിശ്വാസിയുടെ ലക്ഷണങ്ങളിൽ ഒന്ന്. വിചാരത്തേയും താങ്കളേയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.!

CKLatheef പറഞ്ഞു...

ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ

പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക. ബ്രൈറ്റിനുള്ള മറുപടി..

siva // ശിവ പറഞ്ഞു...

“മതങ്ങളില്‍ ഏറ്റവും കൃത്യമായ ദൈവവീക്ഷണമുള്ളത് ഇസ്്‌ലാമിനാണ് എന്നത് കേവലം അവകാശവാദമല്ല.“

ലത്തീഫ്, ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ വിചാരത്തിനു മറുപടി എന്തുകൊടുത്തു എന്നതിനോടല്ല ഞാന്‍ വിയോജിച്ചത്. മുകളിലെ താങ്കളുടെ വാചകം

“കൃത്യമായ ദൈവവീക്ഷണമുള്ള ഒരു മതമാണ് ഇസ്ലാം.”

എന്നായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ അങ്ങനെയൊരു കമന്റിടുമായിരുന്നില്ല. ആര്‍ക്കു മറുപടിയിടുമ്പോഴും ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്നുതന്നെ ഞാന്‍ കരുതുന്നു.

പിന്നെ ഞാന്‍ മതങ്ങളെക്കുറിച്ച് പഠിച്ചതെല്ലാം ഇവിടെ കമന്റായിട്ടിടാന്‍ ആഗ്രഹിക്കുന്നില്ല. ദൈവത്തിലേക്കുള്ള വഴികളാണ് മതങ്ങള്‍. അത്രമാത്രമേ എനിക്കു പറയാനുള്ളു. അഭിപ്രായം ബാലിശമെങ്കില്‍ ക്ഷമിക്കുക.

വിചാരം പറഞ്ഞു...

CKLatheef പറഞ്ഞു...
ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ

പുതിയ പോസ്റ്റ് പ്രതീക്ഷിക്കുക. ബ്രൈറ്റിനുള്ള മറുപടി..
ലത്തീഫേ ചുമ്മാ നിങ്ങടെ ക്കൈ സ്വയം പൊള്ളികണോ ? ദേ ആദ്യമേ പറയാം അല്ലെങ്കിലേ നിങ്ങടെ ഓരോരോ ലേഖനം വഴി ഇസ്ലാം നാള്‍ക്കു നാള്‍ നാറി പുഴുത്തുകൊണ്ടിരിക്കുകയാണ്, ചുമ്മാ അറിയാത്ത വിഷയങ്ങളില്‍ ക്കൈ കുത്തി സ്വയം പൊള്ളിക്കാതെയിരിക്കുന്നതാ നല്ലത് :)

ചിന്തകന്‍ പറഞ്ഞു...

ബ്രൈറ്റ്,സികെ ബാബു, ജബ്ബാര്‍ എന്നിവരാണ് വിചാരത്തിന്റെ ‘സ്വതന്ത്ര‘ വിചാരത്തില്‍ ലോകത്തില്‍ സര്‍വ്വജ്ഞാനികള്‍ ആയിട്ടുള്ളവര്‍...!!! :)

അവര്‍ക്കൊക്കെ മറുപടിയെഴുതുക എന്നു പറഞ്ഞാല്‍ അത് വിചാരം സഹിക്കുമോ ... ആങ്ഹാ അത്രക്കായോ ലത്തീഫ്?!!!

പള്ളിക്കുളം.. പറഞ്ഞു...

ചിന്തകൻ അപ്പറഞ്ഞത് കറക്റ്റാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പാശ്ചാത്യൻ ചിന്തകരിൽ ആരുടെയെങ്കിലും രണ്ട് വാചകങ്ങൾ എടുത്തു ഫിറ്റുചെയ്താണ് വിചാരത്തെപ്പോലെയുള്ള ശുദ്ധാത്മാക്കളെ മുകളിൽ പറയപ്പെട്ടവർ പറ്റിക്കുന്നത്. പറഞ്ഞത് സായിപ്പാണോ എന്ന അന്വേഷണം മാത്രമേ പിന്നെയുള്ളൂ. ആണെങ്കിൽ ‘വിശ്വസിച്ചു’. യുക്തിവിശ്വാസം!!

CKLatheef പറഞ്ഞു...

ധാര്‍മികതക്ക് ദൈവവിശ്വാസം വേണോ. എന്ന പോസ്റ്റിനോട് ദൈവവിശ്വാസികളാരും വേണ്ടവിധം പ്രതികരിച്ചില്ല എന്ന അഭിപ്രായമാണ് ബ്രൈറ്റിനുള്ളത്. പലയുക്തിവാദികളും അതേ വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോല്‍. ഖുര്‍ആനിന്റെ പക്ഷത്ത് നിന്ന് അതിനെ വിശദീകരിക്കാതരിക്കാനാവില്ല. ഇതാ ഇവിടെ ഒരു ചെറിയ ശ്രമം. ധാര്‍മികബോധത്തിന് ദൈവവിശ്വാസം വേണ്ട.

വിചാരം പറഞ്ഞു...

ചിന്തകന്റെ ചിന്തയും മണ്ടയും കാറ്റു കൊള്ളിക്കേണ്ട പിന്നെ തല പുറത്ത് കാണിക്കേണ്ട കാക്ക കൊത്തികൊണ്ടു പോകും :)റിവാണ്‍ എന്ന മതം മാറിയ പെണ്ണിനെ തലയിലേറ്റുന്നവരാ എന്നെ പറയുന്നത് .. എനിക്ക് ജബ്ബാര്‍ മാഷും, ബ്രൈറ്റുമെല്ലാം ചിന്തകനെ പോലെ നേരിട്ട് പരിചയമുള്ള പ്രിയര്‍ തന്നെയാ പിന്നെ ഇവരൊയൊക്കെ കാണുനതിന് മുന്‍പ് ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാ അത് ചിന്തകനും അറിയാലോ
പള്ളികുളമേ.... നിങ്ങളെ ഇസ്ലാമിലേക്ക് സ്വാര്‍ത്ഥ ലാഭത്തിനായ് മതം മാറിയ പാശ്ചാത്തരുടെ പേരുകള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ കൊത്തിവെച്ച് ലോകരെ കാണിക്കുന്ന ദാരിദ്രം പിടിച്ച ഇസ്ലാമിസ്റ്റുകളാ ഇതൊക്കെ പറയുന്നത് ..ലജ്ജാ‍വഹം

Rashid kollam പറഞ്ഞു...

അങ്ങനെ ചെയ്യുന്നത് നിങ്ങളെ പോലെയുള്ളവര്‍ കണ്ടു പഠിക്കാനാണ്...
ഞാന്‍ എവിടേയോ വായിച്ചു 'പണ്ടൊക്കെ അറിവില്ലത്തവര്‍ ദെയവത്തെ വിശ്വസിക്കുകയും എന്നാല്‍ ബുദ്ദി ഉള്ളവര്‍ വിശ്വസികാതെയും ഇരുന്നു. എന്നാല്‍ ഇന്ന്‍ നേരെ തിരിച്ചാണ് നടക്കുന്നത് ഏന്നു.'
ബുദ്ദി ഉള്ളവര്‍ ഇസ്ലാമിലേക്ക് വരുന്നു....അങ്ങനെ അവരുടെ പേരും ഫോട്ടോയും നിങ്ങള്‍ കണ്ടു പഠിക്കാന്‍ വേണ്ടിയാകുന്നു അത്...

Rashid kollam പറഞ്ഞു...

അങ്ങനെ ചെയ്യുന്നത് നിങ്ങളെ പോലെയുള്ളവര്‍ കണ്ടു പഠിക്കാനാണ്...
ഞാന്‍ എവിടേയോ വായിച്ചു 'പണ്ടൊക്കെ അറിവില്ലത്തവര്‍ ദെയവത്തെ വിശ്വസിക്കുകയും എന്നാല്‍ ബുദ്ദി ഉള്ളവര്‍ വിശ്വസികാതെയും ഇരുന്നു. എന്നാല്‍ ഇന്ന്‍ നേരെ തിരിച്ചാണ് നടക്കുന്നത് ഏന്നു.'
ബുദ്ദി ഉള്ളവര്‍ ഇസ്ലാമിലേക്ക് വരുന്നു....അങ്ങനെ അവരുടെ പേരും ഫോട്ടോയും നിങ്ങള്‍ കണ്ടു പഠിക്കാന്‍ വേണ്ടിയാകുന്നു അത്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review