2010, നവംബർ 30, ചൊവ്വാഴ്ച

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (2)


ദൈവത്തെയും ദൈവദൂതന്മാരെയും സംബന്ധിച്ച് വസ്തുതാപരമായിരിക്കാന്‍ സാധ്യതയില്ലാത്ത അനേകം പ്രസ്താവനകള്‍ ബൈബിളിലുണ്ട്. സാധ്യതയില്ലാത്ത എന്ന് പ്രയോഗിച്ചത് അതിനെതിരായി ഖുര്‍ആനില്‍ വന്നു എന്നത് കൊണ്ടല്ല. ജനത്തിന് മാതൃകയാകേണ്ട അനുകരണീയ പ്രവാചകന്‍മാരുടെ വ്യക്തിത്വത്തിന് അവ തീരെ യോജിക്കുന്നില്ല, അതേ പ്രകാരം ദൈവം അവ്വിധത്തിലാണെങ്കില്‍ ഒരു സ്രഷ്ടാവും സര്‍വശക്തനുമെന്ന ദൈവിക ഗുണത്തെ അത് ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. ബൈബിളാണ് ഖുര്‍ആന് അവലംബിച്ചിരുന്നെതെങ്കില്‍ അതേ അബദ്ധങ്ങള്‍ ഖുര്‍ആനിലും സംഭവിക്കേണ്ടതായിരുന്നു. പക്ഷെ അത് സംഭവിച്ചില്ല. ദൈവിക ഗാംഭീര്യത്തിന് നിരക്കാത്തവും പ്രവാചകന്‍മാരുടെ മഹത്വത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു വചനവും ഖുര്‍ആനില്‍ വന്നില്ല. എന്നത് ബൈബിളിനെ അവലംബിച്ചല്ല ഖുര്‍ആന്‍ ഉണ്ടായതെന്നതിന്റെ പ്രകടവും ബുദ്ധിപരവുമായ തെളിവാണ്.  കൃത്യവും വസ്തുനിഷ്ഠവുമായ വിവരണം ഖുര്‍ആന്‍ നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ പറയാം:
[' 8. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.11 നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.12 അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. (ഉല്‍പത്തി: 3)] 

['21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യെക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. 22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി.' (ഉല്‍പത്തി 3:).]

['നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹമതു മറന്നുപോയി. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല. നാം മലക്കുകളോട്, ആദമിനു പ്രണാമം ചെയ്യുവിന്‍ എന്നാജ്ഞാപിച്ചത് ഓര്‍ക്കുക: അവരൊക്കെയും പ്രണാമം ചെയ്തു; ഇബ് ലീസ് ഒഴിച്ച്. അവന്‍ വിസമ്മതിച്ചുകളഞ്ഞു. അപ്പോള്‍ നാം ആദമിനോടു പറഞ്ഞു: `ആദമേ, ശ്രദ്ധിച്ചുകൊള്ളുക. നിന്റെയും പത്നിയുടെയും ശത്രുവാണിവന്‍. ഇവന്‍ നിങ്ങളെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാനും അങ്ങനെ നിങ്ങള്‍ നിര്‍ഭാഗ്യവാന്മാരായിത്തീരാനും ഇടയാകാതിരിക്കട്ടെ. ഇവിടെ നിനക്ക് വിശപ്പറിയാതെയും നഗ്നനാവാതെയും കഴിഞ്ഞുകൂടാനുള്ള സൌകര്യമുണ്ട്. നിന്നെ ദാഹവും താപവും പീഡിപ്പിക്കയുമില്ല.` എന്നാല്‍ ചെകുത്താന്‍ ആദമിനെ വ്യാമോഹിപ്പിച്ചു. അവന്‍ പറഞ്ഞു: `ഓ, ആദം! താങ്കള്‍ക്കു നിത്യജീവിതവും ശാശ്വതാധിപത്യവും നേടിത്തരുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?` അങ്ങനെ അവരിരുവരും (ആദമും ഹവ്വയും) ആ വൃക്ഷത്തിന്റെ കനി തിന്നു. തദ്ഫലമായി ഉടനെ അവരുടെ നഗ്നത പരസ്പരം വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് അതു മറയ്ക്കാന്‍ തുടങ്ങി. ആദം റബ്ബിനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്നു വ്യതിചലിച്ചുപോയി. (20:115-121)]ദൈവദൂതന്മാരെ സംബന്ധിച്ച് ബൈബിളിലുള്ള പലതും അവിശ്വസനീയങ്ങളാണെന്നു മാത്രമല്ല; അവരെ അത്യന്തം മോശക്കാരായി ചിത്രീകരിക്കുന്നവയുമാണ്. നോഹയെക്കുറിച്ച് പറയുന്നു: [ '20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു. 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു.'(ഉല്‍പത്തി 9: )].

മദ്യപിച്ച് ലഹരിക്കടിപ്പെട്ട് നഗ്നനാവുകയും ഒരു കുറ്റവുമില്ലാതെ പേരക്കുട്ടിയെ ശപിക്കുകയും ചെയ്ത നോഹ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന പരമപരിശുദ്ധനായ നൂഹ് നബിയില്‍നിന്നെത്രയോ വ്യത്യസ്തനാണ്.

പ്രവാചകനായ അബ്രഹാമിനെപ്പറ്റി ബൈബിള്‍ പറയുന്നു: ['12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു.15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു.16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.'(ഉല്‍പത്തി 12 ).]

സ്വന്തം സഹധര്‍മിണിയെ ഭരണാധികാരിക്ക് വിട്ടുകൊടുത്ത് സമ്മാനം സ്വീകരിക്കുന്ന നീചനായ ബൈബിളിലെ അബ്രാമും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ആദര്‍ശശാലിയും ത്യാഗസന്നദ്ധനും ധീരനും വിപ്ളവകാരിയുമായ ഇബ്റാഹീം നബിയും തമ്മില്‍ ഒരു താരതമ്യം പോലും സാധ്യമല്ല.  എത്ര ആദരണീയരായിട്ടാണ് ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതെന്ന് നോക്കുക:

[(19:54-55) ഇസ്മാഈലിനെയും ഈ വേദത്തില്‍ അനുസ്മരിക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നതില്‍ സത്യസന്ധനായിരുന്നു. നബിയായ റസൂലുമായിരുന്നു. അദ്ദേഹം സ്വകുടുംബത്തോടു നമസ്കാരവും സകാത്തും കല്‍പിച്ചിരുന്നു. റബ്ബിങ്കല്‍ അദ്ദേഹം പ്രീതിപ്പെട്ട ദാസന്‍ തന്നെയായിരുന്നു. (56-57) ഈ വേദത്തില്‍ ഇദ്രീസിനെ അനുസ്മരിക്കുക. അദ്ദേഹം സത്യസന്ധനായ വ്യക്തിയും പ്രവാചകനുമായിരുന്നു. നാം അദ്ദേഹത്തെ ഉന്നതസ്ഥാനത്തേക്കുയര്‍ത്തി.  (58) ഇവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരത്രെ-ആദമിന്റെ സന്തതികളിലും, നാം നൂഹിനോടൊപ്പം കപ്പലില്‍ വഹിച്ചവരിലും, ഇബ്റാഹീമിന്റെയും ഇസ്റാഈലിന്റെയും വംശത്തിലും നാം സന്മാര്‍ഗം നല്‍കുകയും തെരഞ്ഞെടുക്കുകയും ചെയ്തവരിലും പെട്ടവരത്രെ ഇവരൊക്കെയും. കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പ്പിക്കപ്പെടുമ്പോള്‍ ഇവരെല്ലാം കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴുമായിരുന്നു.']   


ഖുര്‍ആന്‍ ബൈബിള്‍ അവലംബിച്ച് എഴുതിയുണ്ടാക്കിയതാണ് എന്ന് പൊതുവായി വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു താരതമ്യം പ്രസക്തമാകുന്നത്. മുകളിലെ ഉദ്ധരണികളില്‍ നിന്നും ഖുര്‍ആനും ബൈബിളും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണ് എന്ന് വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. ആരോപണം കേട്ടാല്‍ തോന്നുക. എഴുത്തും വായനയും  അറിയാവുന്ന മുഹമ്മദ് നാല്‍പതാം വയസുമുതല്‍ ബൈബിളും മുന്നില്‍ വെച്ച് ഗ്രന്ഥരചന നടത്തുകയായിരുന്നു എന്നാണ്. എന്ന് പ്രവാചകത്വത്തിന് ശേഷമുള്ള പ്രവാചക ചരിത്രമൊന്ന് വായിക്കുക. പ്രബോധനം, ശത്രുക്കളുടെ പീഢനങ്ങള്‍,  പലായനം, യുദ്ധങ്ങള്‍ അതിസങ്കീര്‍ണമായ ചുറ്റുപാടില്‍ ഒരു വ്യക്തിക്ക് ഇത്രയും ഗംഭീരമായ ഒരു ഗ്രന്ഥം രചിക്കാനും അതിനനുസൃതമായി ഒരു സമൂഹത്തെ അടിമുടി പരിവര്‍ത്തിപ്പിച്ചെടുക്കാനും സാധിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുമോ. (തുടരും)


45 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പ്രബോധനം, ശത്രുക്കളുടെ പീഢനങ്ങള്‍, പലായനം, യുദ്ധങ്ങള്‍ അതിസങ്കീര്‍ണമായ ചുറ്റുപാടില്‍ ഒരു വ്യക്തിക്ക് ഇത്രയും ഗംഭീരമായ ഒരു ഗ്രന്ഥം രചിക്കാനും അതിനനുസൃതമായി ഒരു സമൂഹത്തെ അടിമുടി പരിവര്‍ത്തിപ്പിച്ചെടുക്കാനും സാധിച്ചു എന്ന് വിശ്വസിക്കാന്‍ കഴിയുമോ.

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

never, they can first read the Qur'an fully before making such comments

കലിപ്പ് പറഞ്ഞു...

ആഹാ.. എത്ര മഹത്തായ സദാചാരബോധം. ഇതേ നിലവാരത്തിലുള്ള സദാചാരബോധവുമായി കുറാനെ വായിച്ച് വിമര്‍ശിക്കുന്നവര്‍ വിഡ്ഡികളും സത്യം മനസ്സിലാക്കാത്തവരും .

Fazil പറഞ്ഞു...

Following...

മുത്ത്‌/muthu പറഞ്ഞു...

//ഇതേ നിലവാരത്തിലുള്ള സദാചാരബോധവുമായി കുറാനെ വായിച്ച് വിമര്‍ശിക്കുന്നവര്‍ വിഡ്ഡികളും സത്യം മനസ്സിലാക്കാത്തവരും//

ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സദാചാരം ഇതേ നിലവാരത്തിലല്ലല്ലോ കലിപ്പേ,അങ്ങിനെ ആക്കിക്കൊണ്ട് വരാന്‍ വിമര്‍ശകര്‍ എത്ര വളഞ്ഞു പുളഞ്ഞു ശ്രമിച്ചിട്ടും.എന്നാലും കെടക്കട്ടെ ഒരേറ്,അല്ലെ.

വിമര്‍ശകര്‍ ഒറ്റക്കെട്ടായി പറഞ്ഞു വരാറുള്ള
ഒരു ആരോപണമാണ് ഖുര്‍ആന്‍ ബൈബിളിന്റെ
കോപ്പിയടിയാണെന്നത്.അങ്ങനെയെങ്കില്‍ ദൈവത്തെയും ദൈവികദര്‍ശനത്തെയും പൂര്‍വികപ്രവാചകന്മാരെയും സദാചാരത്തെയും ബൈബിള്‍ പരിചയപ്പെടുത്തിയ രീതിയില്‍ തന്നെ ആയിരുന്നില്ലേ ഖുര്‍ആനും ചെയ്യേണ്ടിയിരുന്നത്.വിമര്‍ശകര്‍ ഇതിനു വേണ്ടി
ഉന്നയിക്കുന്ന അവകാശവാദങ്ങളും ഖുര്‍ആനിന്റെ ഇക്കാര്യങ്ങളിലുള്ള വിശദീകരണങ്ങളും മുന്നില്‍ വച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ യാഥാര്‍ത്ഥ്യം.

അതിനൊന്നും മുതിരാതെ ഖുര്‍ആനാണോ,ഇസ്‌ലാമാണോ കണ്ണും പൂട്ടി കല്ലെറിയുക.ഇതിനാണ് ലേറ്റസ്റ്റ്‌യുക്തി എന്നു പറയുന്നത്.


ഓ.ടോ.
താങ്കളുടെ പേരിനു പറ്റിയ "പുതിയമുഖം" എവിടുന്നു ഒപ്പിച്ചു.നന്നായിട്ടുണ്ട്.

സന്തോഷ്‌ പറഞ്ഞു...

@ ലത്തീഫ്,

നിങ്ങള്‍ തൊട്ടു മുന്‍പിലത്തെ പോസ്റ്റില്‍ അനുവദിക്കാതെയിരുന്ന എന്റെ ചില കമന്റുകള്‍ ആണ് ഇവ :


<><> ജൂതന്‍മാര്‍ ഉസൈറിനെ ദൈവപുത്രനായി സങ്കല്‍പിച്ചുവെങ്കില്‍ ജൂതഗ്രന്ഥത്തില്‍നിന്ന് അതിന് തെളിവ് ലഭിക്കുകയില്ല. മറിച്ച് പ്രവാചക കാലഘട്ടത്തില്‍ മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ജൂതന്‍മാര്‍ക്ക് അത്തരമൊരു വിശ്വാസമുള്ളത് കൊണ്ടാണ് ഖുര്‍ആന്‍ അവര് കേള്‍ക്കെ അപ്രകാരം പറയുന്നത്. അത് കളവാകുന്നതെങ്ങനെ. ചരിത്രത്തിലൊരിക്കലും ഒരു ജൂതവിഭാഗത്തിനും അത്തരമൊരു വിശ്വാസമുണ്ടായിരുന്നല്ലെന്ന് പറയാന്‍ എന്ത് തെളിവാണ് ഇവിടെ സമര്‍പ്പിക്കപ്പെട്ടത്. <><>

നിങ്ങളുടെ ഈ അഭിപ്രായം തെറ്റാണ് എന്ന് ഞാന്‍ പറയും. കാരണം, ഉസൈറിനെക്കുറിച്ച് ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് പോലും രേഖപ്പെടുത്തിയിരിക്കുന്ന എന്‍സൈക്ലോപീഡിയാ ജൂഡായിക്ക, ജൂതന്മാരുടെ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ ഉസൈറിനെ ദൈവപുത്രനായി ചിത്രീകരിച്ചു എങ്കില്‍ തീര്‍ച്ചയായും അതും രേഖപ്പെടുത്തി വച്ചേനെ. അങ്ങനെ രേഖപ്പെടുത്തിയിരുന്നു എങ്കില്‍ അതും islamic-awareness.org എന്ന ഇസ്ലാമിക വെബ് സൈറ്റില്‍ കണ്ടേനെ. പ്രവാചക കാലഘട്ടത്തില്‍ മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ജൂതന്‍മാര്‍ക്ക് അത്തരമൊരു വിശ്വാസമുണ്ടായിരുന്നു എന്നത് നിങ്ങള്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ എത്തി ചേരുന്ന ഒരു നിഗമനം മാത്രം ആണ്. എന്‍സൈക്ലോപീഡിയാ ജൂഡായിക്കയില്‍നിന്നും ഇവിടെ ചേര്‍ത്തിരിക്കുന്ന വരികളിലും യമെനില്‍ ഉള്ള യഹൂദന്‍മാരെ (there were some Yemenite Jews who had converted to Islam who believed that Ezra was the messiah) പറ്റിയാണ് പറഞ്ഞിരിക്കുന്നത്.

<><> മറിച്ചുള്ള തെളിവ് സമര്‍പ്പിക്കപ്പെടുകയും ചെയ്തു. അഥവാ എന്‍സൈക്ലോപീഡിയയെ അവലംബിച്ചു ഇബ്‌നു ഹസം എന്ന ചരിത്രകാരന്റെ അഭിപ്രായം. എന്നാല്‍ മുസ്ലിമായതിനാല്‍ സ്വീകാര്യമല്ല എന്ന വാദം അംഗീകരിച്ചാല്‍ അത് മറ്റെല്ലാ ചരിത്രഗ്രന്ഥങ്ങള്‍ക്കും തിരിച്ചും ബാധകമാക്കേണ്ടി വരുമല്ലോ. <><>

എന്‍സൈക്ലോപീഡിയാ ജൂഡായിക്ക എന്ന യഹൂദ ഗ്രന്ഥം ഇബ്‌നു ഹസം എന്ന വ്യക്തിയെ ഉദ്ധരിക്കുന്നത് ഒരു ഇസ്ലാമിക ചരിത്രകാരന്‍ എന്ന നിലയില്‍ ആണ്. ഉസൈറിനെ സംബന്ധിച്ച മുസ്ലിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ഒരു ഭാഗം അവര്‍ ഇസ്ലാമിക സ്രോതസ്സുകളെ അടിസ്ഥാനമാക്കി എഴുതിവച്ചു എന്നതില്‍ കവിഞ്ഞു യാതൊരു പ്രാധാന്യവും അവര്‍ അതിനു നല്‍കുന്നില്ല എന്നത് എന്‍സൈക്ലോപീഡിയാ ജൂഡായിക്കയിലെ ആ വരികള്‍ വായിച്ചാല്‍ മനസ്സിലാകും. ഖുര്‍ആന്‍ എന്ന പേരുപോലും അവര്‍ എന്‍സൈക്ലോപീഡിയാ ജൂഡായിക്കയില്‍ ഉപയോഗിക്കുന്നില്ല. മുഹമ്മദിന് (മുഹമ്മദ്‌ നബിയ്ക്ക് എന്നുപോലും അല്ല) ഇസ്രായെക്കുറിച്ചുള്ള ധാരണ, ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ ദൈവത്തിന്റെ പുത്രന്‍ ആയി കാണുന്നു എന്നപോലെ യഹൂദര്‍ ഇസ്രായെ ദൈവത്തിന്റെ പുത്രന്‍ ആയി കാണുന്നു എന്നതായിരുന്നു എന്നാണ് എന്‍സൈക്ലോപീഡിയാ ജൂഡായിക്കയില്‍ യഹൂദര്‍ എഴുതി വച്ചിരിക്കുന്നത്.

"For Muhammad, Ezra, the apostle (!) of messiah, can be seen in the same light as the Christian saw Jesus, the messiah, the son of Allah."

സന്തോഷ്‌ പറഞ്ഞു...

@ ലത്തീഫ്,

നിങ്ങള്‍ തൊട്ടു മുന്‍പിലത്തെ പോസ്റ്റില്‍ അനുവദിക്കാതെയിരുന്ന എന്റെ ചില കമന്റുകള്‍ ആണ് ഇവ :

@ ലത്തീഫ്,

<><> ഇവിടെ ചര്‍ച ചെയ്യേണ്ടത് യേശുവിന്റെ ദൈവപുത്ര സങ്കല്‍പത്തെക്കുറിച്ചായിരുന്നു. അതിന് പകരം ജൂതനല്ലാത്ത സാജനും സന്തോഷും ജൂതന്‍മാര്‍ക്ക് അപ്രകാരം ഒരു അഭിപ്രായമില്ലായിരുന്നുവെന്ന് ചില ഖുര്‍ആന്‍ വിമര്‍ശക സൈറ്റില്‍നിന്ന് വായിച്ച് വാദിക്കുന്നത് യഥാര്‍ഥ വിഷയത്തിലേക്ക് അടുക്കാനുള്ള ആത്മവിശ്വാസക്കുറവുകൊണ്ടാണ് എന്നുതന്നെ ഞാന്‍ ധരിക്കുന്നു. മറിച്ചു തെളിയിക്കുന്നത് വരെ. വേണമെങ്കില്‍ 'ചരിത്രവസ്തുതകള്‍ ഖുര്‍ആനിലും ബൈബിളിലും' എന്ന ഒരു പോസ്റ്റില്‍ ഈ ചര്‍ചയാകാം <><>

അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ അഭിപ്രായത്തിനോടാണ് പ്രതികരിക്കേണ്ടത്; അല്ലാതെ അഭിപ്രായം പറഞ്ഞ വ്യക്തിയോട് അല്ല. പക്ഷെ, പലപ്പോഴും നിങ്ങള്‍ പ്രതികരിക്കുന്നത് അഭിപ്രായങ്ങളോട് അല്ല, അവ പറയുന്ന വ്യക്തികളോട് ആണ്. ഏതെങ്കിലും ഖുര്‍ആന്‍ വിമര്‍ശക സൈറ്റില്‍നിന്ന് വായിച്ചവ അല്ല എന്റെ അഭിപ്രായങ്ങളില്‍ ഞാന്‍ എഴുതിയത്. കൊച്ചുമോന്‍ എന്ന വ്യക്തി ഇവിടെ എഴുതിയ ഒരു കമന്റിലെ ചില വരികള്‍ വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് എന്താണോ അതാണ്‌ ഞാന്‍ എഴുതിയത്. എന്റെ അഭിപ്രായങ്ങളോട് നിങ്ങള്‍ക്ക് യോജിക്കുവാന്‍ പറ്റുന്നില്ല എങ്കില്‍ നിങ്ങളുടെ വിയോജിപ്പ് കാരണങ്ങള്‍ സഹിതം എഴുതുക എന്നതാണ് കൂടുതല്‍ അഭികാമ്യം.

<><> ഇവിടുത്തെ പ്രധാനചര്‍ച യേശുദൈവപുത്രനാണ് എന്ന് വാദം യേശുവിന്റെ അധ്യാപങ്ങളില്‍ പെട്ടതല്ല. പിന്നീട് വഴിപിഴച്ച് വിശ്വാസക്കാരുടെ വാദങ്ങളില്‍നിന്ന് കടം കൊണ്ടതാണ് എന്നതത്രേ. അതിന് ഖുര്‍ആനും ക്രൈസ്തവ ചരിത്രവും സാക്ഷ്യം വഹിക്കുന്നു. <><>

ഈ ചര്‍ച്ചയുടെ അടിസ്ഥാനം ഖുര്‍ ആനിലെ ചില സൂക്തങ്ങള്‍ ആണ് എന്നാണ് നിങ്ങളുടെ ഈ ലേഖനം വായിച്ചപ്പോള്‍ എനിയ്ക്ക് മനസ്സിലായത്‌. അതില്‍തന്നെ ഉള്ള ഈ സൂക്തത്തിന്റെ ഒരു ഭാഗം ആണ് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

" 'യഹൂദന്മാര്‍ പറയുന്നു: `ഉസൈര്‍ ദൈവപുത്രനാകുന്നു.` നസ്റായര്‍ പറയുന്നു: `മിശിഹാ ദൈവപുത്രനാകുന്നു.` ഇതെല്ലാം അവരുടെ വായകളുതിര്‍ക്കുന്ന നിരര്‍ഥക വര്‍ത്തമാനങ്ങളത്രെ. അവര്‍, പൂര്‍വിക സത്യനിഷേധികളുടെ വാദത്തോട് സാദൃശ്യം വഹിക്കുന്നു' (9:30)."

ഉസൈര്‍ ദൈവപുത്രനാകുന്നു എന്ന ഖുര്‍ ആനിന്റെ പ്രസ്താവനയുടെ തെളിവ് എന്ന നിലയില്‍ ഇവിടെ എഴുതപ്പെട്ട ചില വാക്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കമന്റുകള്‍ എല്ലാം. യേശു ദൈവപുത്രനാണ് എന്ന് വാദം ചര്‍ച്ച ചെയ്യുവാന്‍ പാടില്ല എന്ന് ആരും ഇവിടെ നിര്‍ബന്ധം കാണിച്ചതായി ഞാന്‍ കരുതുന്നില്ല. ആ വിഷയത്തിലേക്ക് എത്തും മുന്‍പ് ക്രിസ്ത്യാനികളെക്കുറിച്ച് എന്നതുപോലെ യഹൂദരെക്കുറിച്ചും അവതരിപ്പിക്കുന്ന ഒരു പ്രസ്താവനയുടെ തെളിവുകള്‍ ആണ് ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കുന്നത്. ക്രിസ്തു ദൈവപുത്രനാണ് എന്ന് ക്രിസ്ത്യാനികള്‍ വിശ്വസ്സിക്കുന്നത് ബൈബിളിന്റെ അടിസ്ഥാനത്തില്‍ ആണ്. അതുപോലെ ഇസ്രാ ദൈവപുത്രന്‍ ആണ് എന്ന് യഹൂദര്‍ വിശ്വസ്സിക്കുന്നതിന്റെ അടിസ്ഥാനമായി ചൂണ്ടി കാണിക്കാവുന്ന യഹൂദമതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കൃതികളോ വെബ്‌ സൈറ്റുകളോ നിങ്ങള്‍ക്ക് തെളിവായി നല്‍കുവാന്‍ സാധിക്കും എങ്കില്‍ അതാണ്‌ ഇവിടെ ചെയ്യേണ്ടത്.

സന്തോഷ്‌ പറഞ്ഞു...

@ ലത്തീഫ്,

മുന്‍പ് പലപ്പോഴും നിങ്ങള്‍ ചെയ്തിരുന്നപോലെ, നിങ്ങള്‍ എഴുതി വയ്ക്കുന്നവയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ആര് പറഞ്ഞാലും അവ moderation വച്ച് ഒഴിവാക്കുന്ന പരിപാടി നിങ്ങള്‍ കഴിഞ്ഞ പോസ്റ്റിലും കാണിച്ചു. നാഴികയ്ക്ക് നാല്‍പ്പതു വട്ടം യുക്തിവാദികള്‍ എതിരഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കാത്തവര്‍ ആണ് എന്ന് വിളിച്ചു കൂവുന്ന നിങ്ങളും സ്വന്തം ബ്ലോഗില്‍ കാണിക്കുന്ന പരിപാടിയും അത് തന്നെയാണ്. നിങ്ങളെ ആരെങ്കിലും തെറി പറയുന്ന അഭിപ്രായങ്ങള്‍ എഴുതിയാല്‍ എന്ത് moderation ഉണ്ടായാലും അവയൊക്കെയും നിങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും, എന്നിട്ട് അത് കാട്ടി നിങ്ങള്‍ക്ക് സ്തുതി പാടുന്നവരുടെ കയ്യടിയും നേടും. അതല്ലാതെ നിങ്ങള്‍ എഴുതി വയ്ക്കുന്നവയ്ക്ക് ലഭിക്കുന്ന മാന്യമായ പ്രതികരണങ്ങളില്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ സാധിക്കാത്ത ഏതെങ്കിലും സംഗതികള്‍ ഉണ്ടെങ്കില്‍ അടുത്ത നിമിഷം അവ ഒഴിവാക്കുകയും ചെയ്യും. അതിനു ശേഷം അടുത്ത പോസ്റ്റില്‍ നിങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ കഴിഞ്ഞ പോസ്റ്റില്‍ ആരും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതെയിരുന്നത് നിങ്ങള്‍ പറഞ്ഞവയോടു മറ്റുള്ളവര്‍ക്ക് ഉത്തരം ഇല്ലാത്തത് കൊണ്ടാണ് എന്ന് എഴുതി വയ്ക്കുകയും ചെയ്യും. വളരെ കാലങ്ങള്‍ ആയി നിങ്ങള്‍ ചെയ്യുന്ന പരിപാടി ഇതു തന്നെയാണ്.

നിങ്ങളുടെ ബ്ലോഗിലെ എന്റെ അവസാന കമന്റാണ് ഇത്‌.

കലിപ്പ് പറഞ്ഞു...

മുത്ത് ,

അറുപതു കഴിഞ്ഞവന്‍ ആറുവയസ്സുകാരിയെ കെട്ടുന്നതും മകന്റെ ഭാര്യയെ അടിച്ചുമാറ്റുന്നതുമെല്ലാം സദാചാരത്തിന്റെ ഉത്തമ മാതൃകളാവുമ്പോള്‍ കള്ളടിച്ചു ഫിറ്റായി തുണിപറിച്ചെറിഞ്ഞവന്‍ മാത്രം വൃത്തികെട്ടവനും അസന്‍മാര്‍ഗ്ഗിയും ...
ഇതാണ്‌ കുറാന്‍ ബൈബിളില്‍ നിന്നും കോപ്പിയടിച്ചതല്ല എന്നുള്ളതിനു തെളിവ്..

ചിത്രം നന്നായെന്നറിഞ്ഞതില്‍ സന്തോഷം . നന്ദി..

CKLatheef പറഞ്ഞു...

സന്തോഷ്,

താങ്കള്‍ക്ക് നല്‍കപ്പെട്ട പോസ്റ്റുമായി ബന്ധപ്പെട്ട് കാര്യമായ പ്രതികരണമില്ലന്നതല്ലേ സത്യം. അതിന്റെ ജാള്യത മറക്കാനുള്ള താങ്കളുടെ അഭ്യാസം മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ഉസൈര്‍ ദൈവപുത്രനാണ് എന്ന് ജൂതന്‍മാര്‍ വാദിക്കുന്നു എന്ന പരാമര്‍ശത്തിന്റെ ചരിത്രം തേടിയപ്പോള്‍ (സത്യത്തിന് ചരിത്രം വെച്ച് സ്ഥാപിക്കേണ്ട ഒന്നല്ല അത് കാരണം നിലവിലുള്ള ജൂതന്മാട് അവരുടേതല്ലാത്ത ഒരു വാദം പറയുന്നതില്‍ എന്തര്‍ത്ഥം.) ഒരു ചരിത്രകാരനെ ഉദ്ധരിച്ച് പറഞ്ഞപ്പോള്‍ അതിന് താങ്കള്‍ പറഞ്ഞ ഒഴിവുകഴിവ് തികച്ചും ബാലിശമായി പോയി. വീണ്ടും അതില്‍ കടിച്ചുതൂങ്ങുന്നത്. ഇവിടെ നല്‍കപ്പെട്ട വിഷയത്തില്‍ നിന്ന് ചര്‍ച തിരിച്ചുവിടുന്നതിന് വേണ്ടി മാത്രമാണ്. നിങ്ങള്‍ക്ക് അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ചചെയ്യാനുണ്ടെങ്കില്‍ നിങ്ങളുടെ ബ്ലോഗിലാകാമല്ലോ.

"ഞാന്‍ മനസ്സിലാക്കിയിടത്തോളം ബൈബിളിലെ പഴയനിയമത്തിന്റെ മറ്റൊരു പതിപ്പാണ് ഖുര്‍ആന്‍" എന്ന് താങ്കള്‍ പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് ഇവിടെ ചര്‍ച നടക്കേണ്ടത്. അപ്രകാരം പറയുന്നവര്‍ക്കുള്ള തെളിവെന്ത് എന്ന് എനിക്ക് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്. അത് പറയാനുള്ള അവസരമാണ് ഇവിടെ നല്‍കിയത്.

CKLatheef പറഞ്ഞു...

കലിപ്പിന് ഇവിടെ റോളൊന്നുമില്ല. അല്ലെങ്കില്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞുവെന്ന് തോന്നുന്നു. ഇനി ഇത്തരം കമന്റുകളെഴുതി കലിപ്പ് തീര്‍ക്കാനുള്ള അവസരമായി ഇതുപയോഗപ്പെടുത്തരുത്. ഈ കമന്റ് ഡീലീറ്റാന്‍ വിചാരിച്ചതായിരുന്നു. എന്നാല്‍ ഡീലീറ്റിയാല്‍ പിന്നീട് അതിന്റെ കൂടയായിരിക്കും അതുകൊണ്ട് അത് തല്‍കാലം ഇവിടെ അവശേഷിപ്പിക്കുന്നു. കലിപ്പ് കാരണം താങ്കള്‍ക്ക് കണ്ണുകാണാന്‍ കഴിയുന്നില്ല എന്ന് മറ്റുള്ളവരെ അറിയിക്കാനായി മാത്രം ഒരു പ്രതികരണം നല്‍കുകയും ചെയ്യുന്നു.

കലിപ്പ് എത്രമാത്രം കലിപ്പ് (കണ്ണിലെണ്ണയായാല്‍ തോന്നുന്ന അസ്വസ്തതനിറഞ്ഞ അവസ്ഥക്കാണല്ലോ കലിപ്പ് എന്ന് പറയുന്നത്) തോന്നിയാലും സത്യസന്ധമായ വിമര്‍ശനം കൊണ്ടേ കാര്യമുള്ളൂ. ഇവിടെ താങ്കള്‍ ആരെക്കുറിച്ചാണ് എന്ന് പറയേണ്ട ആവശ്യമില്ല. എന്നാല്‍ അദ്ദേഹത്തിന് നിങ്ങള്‍ 10 വയസ് കൂട്ടുകയും ഭാര്യക്ക് 5 വയസ് കുറക്കുകയും ചെയ്തു. എന്നുവെച്ചാല്‍ നിങ്ങള്‍ക്ക് പരിഹസിക്കാന്‍ പാകത്തിന് നിങ്ങള്‍ സംഭവത്തെ വളച്ചൊടിച്ചു അതും വിശദമായി ഈ ബ്ലോഗില്‍ തന്നെ ചര്‍ച ചെയ്ത ശേഷവും. വസ്തുതയെ അംഗീകരിച്ചു നിങ്ങള്‍ ഈ സംഭവം തന്നെ ബൈബിളില്‍ പരമാമര്‍ശിച്ച കാര്യവുമായി താരതമ്യം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എത്ര ആരോഗ്യകരമായ ഒരു സംവാദമാകുമായിരുന്നു. അതിന് പകരം നിങ്ങള്‍ പ്രകോപിതനാവുകയും ഈ ചര്‍ചയില്‍ താങ്കള്‍ അണ്‍ഫിറ്റാകുകയും ചെയ്തു. മേലില്‍ ഇങ്ങനെ കമന്റാന്‍ തുനിഞ്ഞാല്‍ ഇനി ഈ ഐഡിയിലുള്ള കമന്റുകള്‍ ഞാന്‍ പ്രസിദ്ധീകരിക്കില്ല.

CKLatheef പറഞ്ഞു...

>>> അതിനു ശേഷം അടുത്ത പോസ്റ്റില്‍ നിങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ കഴിഞ്ഞ പോസ്റ്റില്‍ ആരും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാതെയിരുന്നത് നിങ്ങള്‍ പറഞ്ഞവയോടു മറ്റുള്ളവര്‍ക്ക് ഉത്തരം ഇല്ലാത്തത് കൊണ്ടാണ് എന്ന് എഴുതി വയ്ക്കുകയും ചെയ്യും. വളരെ കാലങ്ങള്‍ ആയി നിങ്ങള്‍ ചെയ്യുന്ന പരിപാടി ഇതു തന്നെയാണ്. <<<

ധാരാളം പുതിയ വായനക്കാരും എന്റെ കൂടെ മറുപടി പറയാനും രംഗപ്രവേശം ചെയ്ത സ്ഥിതിക്ക് താങ്കള്‍ ഇവിടെ നല്‍കിയ ഈ വാക്കുകള്‍ അവര്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.

അതുകൊണ്ട് അല്പം വിശദീകരിക്കട്ടേ.

1. ഇതുവരെ വിഷയമവുമായി ബന്ധപ്പെട്ട ഒരു കമന്റ് മറുപടി പറയാന്‍ എനിക്കറിയില്ല എന്നത് കൊണ്ട് ഡിലീറ്റ് ചെയ്തിട്ടില്ല.

ഇത് എന്റെ കഴിവായിട്ടല്ല ഞാന്‍ സൂചിപ്പിക്കുന്നത്. മറുപടി പറയാന്‍ കുഴങ്ങിപോകുന്ന ഒരു ആരോപണവും ഇസ്ലാമിനെതിരെയോ ഖുര്‍ആനെതിരെയോ ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്ന വസ്തുതയില്‍നിന്നാണ് ഈ ആത്മവിശ്വാസം ഞാന്‍ കാണിക്കുന്നത്. എനിക്ക് പറയാന്‍ കഴിയാത്തത് മറ്റാരെങ്കിലും പറയും.

2. നേരത്തെ പലപ്പോഴും പരിചയക്കുറവ് കാരണം വരുന്ന കമന്റുകള്‍ക്കൊക്കെ മറുപടി പറയുക എന്ന പതിവ് ഞാനും ചെയ്തിരുന്നു. തുടക്കത്തില്‍ ആര്‍ക്കും സംഭവിക്കുന്ന അബദ്ധം. കമന്റുന്നവര്‍ പല ഉദ്ദേശ്യക്കാരുണ്ട്. ചിലര്‍ക്ക് മതത്തോടുള്ള അസ്‌ക്യത കാരണം ഒരു ചര്‍ചയും നേര്‍ക്ക് നേരെ നടക്കരുതെന്ന് ചിന്തയുണ്ട്. അവര്‍ മനപ്പൂര്‍വം ചര്‍ച മറ്റുവഴിക്ക് തിരിച്ചുവിടാന്‍ ശ്രമിക്കും. ഒന്നുകില്‍ അവരുടെ കുതന്ത്രത്തിന് തലവെച്ചുകൊടുക്കുക. അല്ലെങ്കില്‍ ആ കമന്റ് ഡിലീറ്റുക. ഇതില്‍ രണ്ടാമത്തെ ഓപ്ഷനാണ് ഞാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. കമന്റുകളുടെ എണ്ണവും അത്തരം തര്‍ക്കം വീക്ഷിക്കുന്നവരുടെ എണ്ണവും കുറയും എന്ന ഒരു ന്യൂനത അതിനുണ്ട്. അത് ഞാന്‍ സഹിക്കുന്നു.

3. വ്യക്തിപരമായി അധിക്ഷേപിക്കുന്നവയ്കും ഇതുപോലെ വ്യക്തിപരമായി മറുപടി പറയേണ്ടുന്ന കമന്റുകളും കഴിവതും ഒഴിവാക്കും. കാരണം ഇത്തരം ചര്‍ചയില്‍ ആളുകള്‍ക്ക് താല്‍പര്യം കാണില്ല.

4. അടിസ്ഥാന രഹിതമായി പുണ്യപുരുഷന്‍മാരെ അപഹസിക്കാന്‍ മാത്രം ലക്ഷ്യംവെച്ചുള്ള കമന്റുകളും ഒഴിവാക്കും.

സന്തോഷ്, നിങ്ങള്‍ പറഞ്ഞ കാര്യങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ട താങ്കളുടെ ഏത് അഭിപ്രായമാണ് ഞാന്‍ പ്രസിദ്ധീകരിക്കാതിരുന്നതെന്ന് അറിയിക്കാന്‍ അവ താങ്കളുടെ ബ്ലോഗിലിടുക.

ACB പറഞ്ഞു...

ഈ ചര്‍ച്ചയുടെ ആദ്യ ഭാഗത്ത് ഞാന്‍ കുറെ സംശയങ്ങള്‍ ചോദിച്ചിരുന്നു. അതിനു നല്‍കിയ മരുപടികള്‍ക്ക് നന്ദി.. ഈ സംശങ്ങല്‍ക്കു കൂടി മറുപടി നല്കുമല്ലോ?

ഖുറാന്‍ പ്രതികരിച്ചത് അറേബ്യയില്‍ അക്കാലത്തു നില നിന്നിരുന്ന സാമൂഹിക അനാചാരങ്ങളോടാണ് എന്നത് ഖുറാന്‍ വായിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട് (ബഹു ഭാര്യത്വതിനു നിയന്ത്രണങ്ങള്‍ വച്ചു.., നരബലി നിരോധനം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതികളോട് പ്രതികരിക്കല്‍ എന്നിവ..) വളരെ സാമോഹിക പ്രസക്തിയുള്ള ആഭ്യന്ധര കാര്യങ്ങള്‍ തന്നെ ആയിരിക്കണം അവ.. പക്ഷെ ഇന്നത്തെ സാഹചര്യങ്ങളില്‍ അവ പലതും പ്രായോഗികമല്ല എന്ന് മാത്രമല്ല അജ്ഞത കൂടിയാണ്.....

പക്ഷെ,
എന്തുകൊണ്ടാണ് സര്‍വ്വതും അറിയാമെന്നും മനസ്സിലക്കുന്നുവെന്നും പറയപ്പെടുന്ന ദൈവം അറേബ്യയില്‍ മാത്രം ഒതിങ്ങി പോയത്?

എന്തുകൊണ്ടാണ് സര്‍വ്വശക്ത്നെന്നു പറയപ്പെടുന്ന ദൈവത്തിനു അനീതികളെ ഇല്ലാതാക്കാന്‍ പ്രവാചകന്മാരെ ആവശ്യമായി വന്നത്? സര്‍വ്വ ശക്തനായ ദൈവത്തിനു എല്ലാവരെയും നീതിമാന്മാരായി ജനിപ്പിച്ചാല്‍ പോരെ?

എന്തുകൊണ്ടാണ് അള്ളാഹു ആഫ്രിക്കയില്‍ ഒരാള്‍ക്കും ദൈവവിളി നല്‍കാതിരുന്നത്? ( മനുഷ്യ രാശിയുടെ ഉല്‍ഭവം ആഫ്രിക്കയില്‍ നിന്നയിരുന്നല്ലോ? തന്നയുമല്ല ഏറ്റവും അനീതിയും അത്യചാരങ്ങളും ആഫ്രിക്കയില്‍ തന്നെ ആയിരുന്നു കൂടുതല്‍...)

എന്തുകൊണ്ടാണ് ഇസ്ലാം മത വിശ്വാസം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഇപ്പോഴും സാമൂഹിക അസമത്വങ്ങളും അനീതികളും കൂടുതല്‍? മതം വ്യാഖ്യാനിക്കപെടുന്ന രീതികള്‍ വ്യത്യസപ്പെടുന്നതിനാലാണോ?

എന്തുകൊണ്ടാണ് ശാസ്ത്ര സത്യങ്ങള്‍ക്ക് അനുസരണമായി മത വചനങ്ങള്‍ക്ക് വിശദമായ വ്യഖ്യാനങ്ങല്‍ ആവശ്യമായി വരുന്നത്? (അല്ലെങ്കില്‍ വളചോടിക്കേണ്ടി വരുന്നത്)? ഖുറാനും മറ്റു മതഗ്രന്ഥങ്ങളും ദൈവ വചനങ്ങല്‍ ആണെങ്കില്‍ അവ ഏറ്റവും അറിവില്ലാത്ത മനുഷ്യനും മനസ്സിലാകുന്നതും പ്രപഞ്ച സത്യങ്ങളെ വളരെ ലളിതമായി വിശദീകരിക്കുന്നതും ആകണ്ടേ?


ഇതൊക്കെ ഖുറാനെ കുറിച്ച് തോന്നിയ സംശയങ്ങളാണ് ...
വിഷയത്തില്‍ നിന്നും വ്യതി ചലിക്കുന്നില്ലെങ്കില്‍ താഴെ പറയുന്നവക്ക് കോടി ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമെങ്കില്‍ പ്രപഞ്ച സൃഷ്ടിക്ക് മുന്‍പ്‌ എന്തായിരുന്നു ഈശ്വര ധര്‍മം? അല്ലെങ്കില്‍ അതിനും മുന്‍പ് ഈശ്വരന്‍ ഉണ്ടായിരുന്നോ?

ഈശ്വരന്‍ ഉണ്ടന്നും അതാണ്‌ പ്രപഞ്ച സൃഷ്ടി നടത്തിതിയതെന്നും ഉള്ളതിന് എന്ത് പ്രകടമായ തെളിവാനുള്ളത്? (ക്ഷമിക്കണം ഈ ചോദ്യം വളരെഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് എന്നറിയാം. പക്ഷെ ഉത്തരങ്ങളൊന്നും തൃപ്തിപ്പെടുതുന്നില്ല. ) ആലെന്കില്‍ പ്രപഞ്ച സൃഷ്ടിക്ക് ചിന്തിക്കുന്ന ഒരു ഈശ്വരന്റെ ആവശ്യമെന്താണ്... ?

സ്വര്‍ഗ്ഗവും നരകവും നിലനില്‍ക്കുന്നു എന്നതിന് എന്താണ് തെളിവ്? മരിച്ചവര്‍ ആരും തിരികെ വന്നിട്ടില്ലല്ലോ?

മതം മനുഷ്യന് ആവശ്യമോ? മതം ഇല്ലെങ്കില്‍ മനുഷ്യന് എന്ത് സംഭവിക്കും?

കലിപ്പ് പറഞ്ഞു...

മറ്റു മതഗ്രന്‌ഥങ്ങള്‍ വായിക്കുമ്പോള്‍ ഉപയോഗിക്കുന്ന അപാരമായ യുക്തിബൊധമോ സദാചാരബോധമോ എന്തുകൊണ്ട് കുറാന്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നാണ്‌ ഞാന്‍ ചോദിച്ചത്‌.
ക്രിസ്ത്യാനികള്‍ തുണിയുടുക്കണോ കള്ളു കുടിക്കണോ എന്നൊക്കെ ലത്തിഫിന്റെ സ്വന്തം നിലയില്‍ അല്ല വ്യാഖ്യാനിക്കേണ്ടത് , അതൊക്കെ അവരു ചെയ്തുകൊള്ളും എന്നു മനസ്സിലാക്കുക. അല്ലാതെ മുസ്ലീമിനു തോന്നുന്നതാണ്‌ ശരി എന്നു കരുതി ക്രിസ്ത്യാനിയെ വിലയിരുത്താനും ആക്ഷേപിക്കാനും തുനുയരുത്.

CKLatheef പറഞ്ഞു...

കലിപ്പ് said...

>>> അല്ലാതെ മുസ്ലീമിനു തോന്നുന്നതാണ്‌ ശരി എന്നു കരുതി ക്രിസ്ത്യാനിയെ വിലയിരുത്താനും ആക്ഷേപിക്കാനും തുനുയരുത്.<<<

ഇത് യുക്തിവാദിയുടെ സ്ഥിരം നമ്പറാണ്. ഇസ്‌ലാമല്ലാത്ത മറ്റേത് മതത്തെ വിമര്‍ശനവിധേയമാക്കിയാലും അവര്‍ ചാടിവീണ് പ്രതികരിക്കും. ഇത് ഒരു തരം നോസ്റ്റാള്‍ജിയയോ ഇസ്്‌ലാമിനോടുള്ള അല്‍പം കൂടിയ വിരോധമോ ആകാം. പക്ഷെ അതോടെ വിലയിരുത്താന്‍ പോലും പാടില്ല എന്ന് പറയുന്നവര്‍ ഇസ്‌ലാമിനെയോ അതിന്റെ പ്രവാചകനെയോ ആക്ഷേപിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് എന്നതിലെ വൈരുദ്ധ്യം പോലും മറന്ന് പോകുന്നു. തികഞ്ഞ ഭ്രാന്തമായ അവസ്ഥയിലേക്ക് മാറുന്നു.

ഇവിടെ വിമര്‍ശനം പോലും ഉദ്ദേശിച്ചിട്ടില്ല. ബൈബിളില്‍നിന്നാണ് ഖുര്‍ആന്‍ അതിന്റെ ആശയം സ്വീകരിച്ചത് എന്ന വാദത്തിനെതിരെ പ്രതികരിക്കുമ്പോള്‍ അതിലുള്ളതും എടുത്ത് പറയേണ്ടി വരും. അതിന് മറുപടിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ബ്ലോഗര്‍മാര്‍ക്ക് തിരുത്താവുന്നതേയുള്ളൂ.

മറ്റു മതഗ്രന്ഥങ്ങള്‍വായിക്കുമ്പോള്‍ ഉണ്ടാകുന്ന യുക്തിബോധവും സദാചാരബോധവും വെച്ചുതന്നെയാണ് ഖുര്‍ആന്‍ വായിക്കുന്നത്. അതുകൊണ്ടാണ് ചിലവ ഇവിടെ പരാമര്‍ശ വിഷയമാക്കിയത്. അല്ലെങ്കില്‍ ഇങ്ങനെ പറയാം ഖുര്‍ആനില്‍നിന്ന് ഉള്‍കൊണ്ട് ധാര്‍മിക സദാചാര മൂല്യങ്ങള്‍ വെച്ച് പരിഗണിച്ചപ്പോള്‍ അതിനോട് യോജിച്ചു പോകുന്നില്ല എന്ന് കണ്ട ചില ഉദ്ധരണികളാണ് ബൈബിളില്‍നിന്ന് ഇവിടെ നല്‍കിയത്. അതും പലരായി എഴുതിയ ഒരു ചരിത്രഗ്രന്ഥത്തിന്റെ സ്ഥാനമേ ഉള്ളൂ എന്ന് ക്രിസ്തുമതത്തെ പ്രതിനിധീകരിക്കുന്ന ബ്ലാഗര്‍മാര്‍തന്നെ പലപ്പോഴും സൂചിപ്പിച്ച പഴയ നിയമത്തില്‍ നിന്ന്.

പക്ഷെ താങ്കളുടെ അസഹിഷ്ണുത അത് ശ്രവിക്കുന്നതിലും ആരോഗ്യകരമായ സംവാദത്തില്‍നിന്നും നിങ്ങളെ തടയുന്നു. അതുകൊണ്ട് ഇനി കമന്റല്‍ നിര്‍ത്തി അല്‍പം വായിക്കുക.

ഈ നിലക്ക് കലിപ്പിന്റെ കമന്റുകള്‍ ഇനി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതല്ല.

CKLatheef പറഞ്ഞു...

ബൈബിളുമായി ഖുര്‍ആന് വല്ല ബന്ധവുമുണ്ടെങ്കില്‍ അത് ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ബന്ധം മാത്രമാണുള്ളത് എന്ന് സുതരാം വ്യക്തമാകുന്നതാണ് മേല്‍ ഉദ്ധരണികള്‍. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ബൈബിളിനെക്കുറിച്ച് ഖുര്‍ആന്റെ വാദം. പുര്‍വപ്രവാചകന്‍മാര്‍ക്ക് അവതരിപ്പിച്ചു നല്‍കിയ വേദഗ്രന്ഥങ്ങളില്‍ പലപ്പോഴായി മനുഷ്യരുടെ ഇടപെടലുകള്‍ക്കും എഡിറ്റിംഗിനും ശേഷമുള്ള പതിപ്പാണ് ഇന്ന് അവശേഷിക്കുന്നത്.

അവയില്‍ ദൈവവചനങ്ങളില്ലെന്നോ അതില്‍ പറയപ്പെട്ട സംഭവങ്ങളെല്ലാം അസത്യമാണെന്നോ ഖുര്‍ആന്‍ വാദമില്ല. അവ മനുഷ്യവചനങ്ങള്‍ക്കും വ്യാഖ്യാനങ്ങളുക്കുമിടയില്‍ ഇഴചേര്‍ന്ന് കിടക്കുന്നു. വെറുമൊരു വായനയില്‍ അവയെ തിരിച്ചറിയുക പ്രയാസമാണ്.

ഒരു ചരിത്രഗ്രന്ഥം എന്ന നിലക്ക് അവയെ പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്വീകരിച്ചിട്ടുണ്ട്. തെറ്റ് സംഭവിക്കാവുന്ന ചരിത്രകൃതി എന്ന നിലക്ക് തന്നെ. പൂര്‍വ വേദങ്ങളിലുള്ളതു തന്നെയാണ് ഖുര്‍ആനിലുമുള്ളത് എന്ന് വ്യക്തമാക്കി വേദഗ്രന്ഥങ്ങളില്‍ നല്‍കപ്പെട്ട സന്ദേശവും ചരിത്രവും കഥയും എന്തായിരുന്നുവെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.

ഒരു ഗ്രന്ഥവും ആരുടെയും കുത്തകയല്ല. ഖുര്‍ആന്‍ മുസ്ലിംകളുടേതോ ബൈബിള്‍ ക്രിസ്ത്യാനകളുടേതോ ആയ സ്വകാര്യസ്വത്തല്ല. ആ നിലക്ക് ഏത് ഗ്രന്ഥത്തെയും നിരൂപണം നടത്താനും വിമര്‍ശിക്കാനും കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം പൊതുവാണ്. എല്ലാ ഗ്രന്ഥങ്ങളും അത് മതമാകട്ടേ അല്ലാത്തതാകട്ടെ മാനവസമൂഹത്തിന്റെ ബൌദ്ധിക സ്വത്താണ്.

CKLatheef പറഞ്ഞു...

ഞാന്‍ മുകളില്‍ സൂചിപ്പിച്ച ബന്ധം അംഗീകരിക്കാത്ത ചിലരുടെ വാദമാണ് (ബൈബിള്‍ ചരിത്ര പുസ്തകമാണ് എന്നംഗീകരിക്കുന്നവരും വേദമാണ് എന്നംഗീകരിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്) ഖുര്‍ആന്‍ രചനയുടെ മുഖ്യാവലംബം ബൈബിള്‍ പഴയനിയമമാണ് എന്നത്.

ഇതിനെയാണ് ഈ പോസ്റ്റുകളിലൂടെ ഞാന്‍ ചോദ്യം ചെയ്യുന്നത്. പക്ഷെ ഇസ്‌ലാം വിമര്‍ശകരുടെ പതിവു ശൈലി ഇത്തരം ചര്‍ചയില്‍നിന്ന് ബോധപുര്‍വം മാറിനില്‍ക്കുകയും മറ്റുവല്ല ചര്‍ചയും നടക്കുമ്പോള്‍ സൂത്രത്തില്‍ പ്രസ്തുത ആരോപണം ഉന്നയിക്കുകയും ചെയ്യുക എന്നതാണ്.

ഈ വാദത്തിന്റെ ഒന്നാമത്തെ ന്യൂനത. ഖുര്‍ആന്‍ ഒരാളോ അല്ലെങ്കില്‍ ഒന്നിലധികം പേരോ തയ്യാറാക്കി പ്രസിദ്ധീകരിച്ചതല്ല. 23 വര്‍ഷത്തിനിടക്ക് വിവിധ സന്ദര്‍ഭത്തില്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് നല്‍കപ്പെട്ട് നിയമനിര്‍ദ്ദേശങ്ങളടങ്ങിയ പ്രഭാഷണങ്ങളാണ് എന്നതാണ്. അത് വന്നത് മുഹമ്മദ് എന്ന വ്യക്തിയിലൂടെയായിരുന്നു. മറ്റാര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നില്ല. അദ്ദേഹം ആ ഉരുവിട്ടത് പോലും അദ്ദേഹത്തെകൂടി അഭിസംബോധന ചെയ്യുന്ന തരത്തിലാണ്.

പക്ഷെ ദൈവത്തെ ആദ്യം നിഷേധിച്ചുപോയവര്‍ക്ക് ഖുര്‍ആനെ യഥാവിധി പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തി. പൂര്‍വഗ്രന്ഥത്തിന്റെ ആളുകള്‍ക്കാവട്ടേ മറ്റുചില കാരണങ്ങളാണ് അത് അംഗീകരിക്കാന്‍ തടസ്സമായത് ഖുര്‍ആന്‍ അത് ഇങ്ങനെ പറഞ്ഞു... (തുടരും)

CKLatheef പറഞ്ഞു...

['മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. ഒടുവില്‍ വ്യക്തമായ അടയാളങ്ങളുമായി, മര്‍യമിന്റെ പുത്രന്‍ ഈസായെ അയച്ചു. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. ഇതെന്തൊരു സ്വഭാവമാണ് നിങ്ങളുടേത്? നിങ്ങളുടെ സ്വേഛകള്‍ക്കു യോജിക്കാത്ത സന്ദേശങ്ങളുമായി പ്രവാചകന്‍ വന്നപ്പോഴൊക്കെ നിങ്ങള്‍ ധിക്കരിച്ചു. ചിലരെ കളവാക്കി. മറ്റുചിലരെ കൊന്നുകളഞ്ഞു. അവര്‍ പറയുന്നു: `ഞങ്ങളുടെ ഹൃദയങ്ങള്‍ കടുത്ത പുറംചിരട്ടക്കുള്ളില്‍ ഭദ്രമാകുന്നു.` അല്ല, സത്യനിഷേധത്തിന്റെ ഫലമായി അവരില്‍ ദൈവശാപം പതിച്ചിരിക്കുകയാണ്. അങ്ങനെ അല്‍പംമാത്രമേ അവര്‍ വിശ്വസിക്കുന്നുള്ളൂ. ഇപ്പോള്‍ അല്ലാഹുവിങ്കല്‍നിന്ന് അവരില്‍ വന്നെത്തിയ വേദത്തോട് അവരുടെ നിലപാട് എന്ത്? അതാവട്ടെ, നേരത്തെ അവര്‍ക്കൊപ്പമുള്ള വേദത്തെ സത്യപ്പെടുത്തുന്നതാകുന്നു. അത് വന്നെത്തുംമുമ്പ് അവര്‍തന്നെ സത്യനിഷേധികള്‍ക്കെതിരില്‍ വിജയവും സഹായവും പ്രാര്‍ഥിച്ചിരുന്നതുമാണ്. പക്ഷേ, തങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ആ സംഗതി വന്നെത്തിയപ്പോള്‍ അവര്‍ നിഷേധിക്കയാണ് ചെയ്തത്. ആ സത്യനിഷേധികള്‍ക്കല്ലോ, ദൈവശാപം! എത്ര ദുഷിച്ച രീതിയിലാണ് അവര്‍ സ്വയം സംതൃപ്തിയടയുന്നത്! അല്ലാഹു അവന്റെ (പ്രവാചകത്വവും ദിവ്യബോധനവുമാകുന്ന) അനുഗ്രഹം അവന്റെ അടിമകളില്‍ താനിച്ഛിച്ചവര്‍ക്ക് നല്‍കി എന്നതിന്റെ പേരില്‍ മാത്രമാകുന്നു, അല്ലാഹു അവതരിപ്പിച്ച സന്മാര്‍ഗം സ്വീകരിക്കുവാന്‍ അവര്‍ വിസമ്മതിച്ചത്. അതിനാല്‍ അവര്‍ കോപത്തിനുമേല്‍ കോപത്തിനര്‍ഹരായിരിക്കുന്നു. ഇത്തരം നിഷേധികള്‍ക്കുള്ളതല്ലോ അതി നിന്ദ്യമായ ശിക്ഷകള്‍. (2:87-90)]

ഒരേ ദീപശിഖയില്‍നിന്ന് കൊളുത്തപ്പെട്ട വിളക്കുമാടങ്ങളാണ് വേദഗ്രന്ഥങ്ങള്‍ ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.
പഴയത് ഉപയോഗ ശൂന്യമായപ്പോള്‍ പുതിയത് കൊണ്ടുവന്നുവെന്ന് മാത്രം. ഒരു കാലഘട്ടത്തിലെ മനുഷ്യര്‍ക്ക് വെളിച്ചം നല്‍കിയ വഴികാണിച്ച മഹത്തായ ഗ്രന്ഥം ഇന്ന് നമ്മുക്ക് ചരിത്രഗ്രന്ഥമായി മാത്രം അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. അതിന്റെ സ്ഥാനത്ത് ഖുര്‍ആന്‍ എന്ന വെളിച്ചത്തെ ഉയര്‍ത്തുമ്പോള്‍ മറ്റുള്ളവയെ അവമതിക്കുന്നതായി തോന്നുന്നതും അതുകൊണ്ടു തന്നെ.

CKLatheef പറഞ്ഞു...

[അല്ലാഹു അവന്റെ (പ്രവാചകത്വവും ദിവ്യബോധനവുമാകുന്ന) അനുഗ്രഹം അവന്റെ അടിമകളില്‍ താനിച്ഛിച്ചവര്‍ക്ക് നല്‍കി എന്നതിന്റെ പേരില്‍ മാത്രമാകുന്നു, അല്ലാഹു അവതരിപ്പിച്ച സന്മാര്‍ഗം സ്വീകരിക്കുവാന്‍ അവര്‍ വിസമ്മതിച്ചത്.]

ഇതൊരു കാരണമാണോ എന്ന് തോന്നാം. ഇതല്ലാതെ മറ്റൊരു കാരണവും അവര്‍ക്ക് ചൂണ്ടിക്കാണിക്കാനില്ല എന്ന് സൂചിപ്പിക്കുകയാണ് ഖുര്‍ആന്‍ .

CKLatheef പറഞ്ഞു...

>>> മറ്റു മതഗ്രന്‌ഥങ്ങള്‍ വായിക്കുമ്പോള്‍ ഉപയോഗിക്കുന്ന അപാരമായ യുക്തിബൊധമോ സദാചാരബോധമോ എന്തുകൊണ്ട് കുറാന്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നാണ്‌ ഞാന്‍ ചോദിച്ചത്‌.
ക്രിസ്ത്യാനികള്‍ തുണിയുടുക്കണോ കള്ളു കുടിക്കണോ എന്നൊക്കെ ലത്തിഫിന്റെ സ്വന്തം നിലയില്‍ അല്ല വ്യാഖ്യാനിക്കേണ്ടത് , അതൊക്കെ അവരു ചെയ്തുകൊള്ളും എന്നു മനസ്സിലാക്കുക. <<<

പലപ്പോഴും ഒരു ഇസ്ലാം വിമര്‍ശകനെ അല്‍പം പോലും യുക്തി നയിക്കുന്നില്ല എന്ന് തെളിയിക്കുന്ന വരികളാണ് കലിപ്പിന്റേത്.

ഒരു കൃസ്ത്യാനി കള്ള് കുടിക്കണോ വേണ്ടേ എന്നതില്‍ ഞാന്‍ ഇടപെടുന്നില്ല. ദൈവ സങ്കല്‍പം തോട്ടത്തിലൂടെ ഉലാത്തുന്ന ഒരു രാജാവിനോടും ആദം അബദ്ധം പ്രവര്‍ത്തിച്ച വേലക്കാരന്‍ യജമാനനില്‍നിന്ന് മറഞ്ഞിരിക്കുന്ന പോലെ മറഞ്ഞിരുന്ന് ദൈവത്തിന് പിടികൊടുക്കാതിരിക്കാനുള്ള ശ്രമം നടത്തുന്നതിനേയും ഞാന്‍ ആക്ഷേപിക്കുകയില്ല. പ്രസ്തുത സംഭവങ്ങള്‍ക്ക് യുക്തമായ ഒരു വിശദീകരണം നല്‍കിയാല്‍ അത് സ്വീകരിക്കാനും ഞാന്‍ ഒരുക്കമാണ്.

ബൈബിളിലെ ചില യുഗപുരുഷന്‍മാര്‍/പ്രവചചകന്‍മാര്‍ അങ്ങനെയൊക്കെ ചെയ്തിരിക്കുന്നു എന്ന് വിശ്വസിക്കാനുള്ള ക്രൈസ്തവ സഹോദരങ്ങളുടെ അധികാരവും അവകാശവും ഞാന്‍ ചോദ്യം ചെയ്യുന്നില്ല.

എന്നാല്‍ ബൈബിളില്‍നിന്ന് കോപ്പിയടിച്ചതാണ് ഖുര്‍ആന്‍ എന്ന് വാദിക്കുമ്പോള്‍ അവ രണ്ടിലേയും പരാമര്‍ശങ്ങള്‍ നല്‍കി ഇതിലേതാണ് ശരിയായി തോന്നുന്നത് എന്ന് ചോദിക്കാന്‍ എനിക്കുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഏതെങ്കിലും വിദ്വേഷികള്‍ക്ക് വേണ്ടി അടിയറവെക്കാനാവില്ല.

CKLatheef പറഞ്ഞു...

>>> മറ്റു മതഗ്രന്‌ഥങ്ങള്‍ വായിക്കുമ്പോള്‍ ഉപയോഗിക്കുന്ന അപാരമായ യുക്തിബൊധമോ സദാചാരബോധമോ എന്തുകൊണ്ട് കുറാന്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നാണ്‌ ഞാന്‍ ചോദിച്ചത്‌. <<<

ഈ ചോദ്യത്തിന് എനിക്ക് മറുപടി പറയേണ്ടതുണ്ട് എന്നാല്‍ സമാനമായ ചില സംഭവങ്ങള്‍കൂടി നല്‍കാനുള്ളതുകൊണ്ട് അതുകൂടി പറഞ്ഞതിന് ശേഷമാകാം. ഈ ബ്ലോഗിന്റെ കമന്റ് മോഡറേഷന്‍ എടുത്ത് രണ്ട് ദിവസം മുതല്‍ എടുത്ത് കളഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ എന്തോ കാര്യമായി പ്രതികരിക്കുന്നുവെന്നും ഞാനവ പ്രസിദ്ധീകരിക്കാത്തതാണ് പ്രശ്‌നം എന്ന ധാരണ ചിലര്‍ വരുത്താന്‍ ശ്രമിക്കുന്നു.

ഇവിടെ നല്‍കപ്പെട്ട പോസ്റ്റിനെ സംബന്ധിച്ച് ആരോഗ്യകരമായ ചര്‍ചക്കുതകുന്ന ഏത് വിയോജിപ്പും പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും.

V.B.Rajan പറഞ്ഞു...

പ്രിയ ലത്തീഫ്

ബൈബിളിലെ പലകെട്ടുകഥകളും ചില മാറ്റങ്ങള്‍ വരുത്തി ഖുറാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഈ പോസ്റ്റില്‍ നിന്നും ആര്‍ക്കും മനസ്സിലാവും. അന്നു നിലവിലിരുന്ന മറ്റു മതഗ്രന്ഥങ്ങളും ഖുറാനിന്റെ രചനയ്ക്ക് പിന്‍ബലമേകിയിരിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

താങ്കള്‍ ബൈബിള്‍ വിമര്‍ശനം ഒരു യുക്തിവാദിയെക്കാള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. ഈ സമീപനം തന്നെയാണ് യുക്തിവാദികള്‍ ഖുറാനുള്‍പ്പെടെയുള്ള എല്ലാ ദിവ്യമെന്ന് അവകാശപ്പെടുന്ന ഗ്രന്ഥങ്ങളോടും സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കുക.

kochumon പറഞ്ഞു...

Rajan,
ബൈബിളിലെ പലകെട്ടുകഥകളും ചില മാറ്റങ്ങള്‍ വരുത്തി ഖുറാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഈ പോസ്റ്റില്‍ നിന്നും ആര്‍ക്കും മനസ്സിലാവും. അന്നു നിലവിലിരുന്ന മറ്റു മതഗ്രന്ഥങ്ങളും ഖുറാനിന്റെ രചനയ്ക്ക് പിന്‍ബലമേകിയിരിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം

നിങ്ങള് പറഞ്ഞപ്രകാരം സംഭവിച്ചിരുന്നെങ്കില് രണ്ട് കാര്യം നടക്കണമായിരുന്നു.
1.ബൈബിളിലെ ചരിത്രപരമായ അബന്ധങ്ങല് ഖുര്ആനിലും ആവര്ത്തിക്കേണ്ടിയിരുന്നു.
2.ആധുനികമായ അന്വേഷണങ്ങളിലൂടെ ഖുര്ആനില് പറഞ്ഞ ഏതെങ്കിലും പരാമര്ശങ്ങള് തെറ്റാണെന്ന് തെളിയിക്കപ്പെടണമായിരുന്നു.
എന്നാല് ഇത് രണ്ടും സംഭവിച്ചില്ല എന്നു മാത്രമല്ല ആധുനികമായ ഗവേഷണങ്ങളിലൂടെ ഖുര്ആനിലെ ഒട്ടേറെ ചരിത്രപരാമര്ശങ്ങള് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Click here for English Articles and Vedios

ഇത്രയും അബന്ധമുക്തമായി എങ്ങിനെ ഭൌമസഞ്ചാരമോ ശാസ്ത്രീയ പഠനങ്ങലോ നടത്താത്ത പ്രവാചകന് ബൈബിളില് നിന്ന് പകര്ത്തിയെഴുതിയിട്ടും ഒരബന്ധവും ആവര്ത്തിക്കാതിരുന്നത്.അത്രത്തോളം അമാനുഷിക ജ്ഞാനം പ്രവാചകനുണ്ടായിരുന്നെന്നാണോ പിന്നെ മനസ്സിലാക്കേണ്ടത്.

kochumon പറഞ്ഞു...

ഇനി സമാനമായ വിവരണങ്ങളുള്ളതു കൊണ്ടാണ് പകര്ത്തിയെഴുത്ത് എന്നവാദമെങ്കില് ഇത് കൂടി വായിക്കുക.
മാനവരാശിക്ക് ദൈവിക ജീവിതവ്യവസ്ഥ സമര്‍പ്പിക്കാന്‍ നിയുക്തരായ സന്ദേശവാഹകരാണ് പ്രവാചകന്മാര്‍. അതിനാല്‍ അവരിലൂടെ സമര്‍പിതമായ ദൈവികസന്മാര്‍ഗത്തില്‍ ഏകത ദൃശ്യമാവുക സ്വാഭാവികമത്രെ. ദൈവദൂതന്മാരുടെ അധ്യാപനങ്ങളില്‍നിന്ന് അനുയായികള്‍ വ്യതിചലിച്ചില്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിടയില്‍ വൈവിധ്യമോ വൈരുധ്യമോ ഉണ്ടാവുമായിരുന്നില്ല. എന്നല്ല; ദൈവദൂതന്മാരുടെ അടിക്കടിയുള്ള നിയോഗം സംഭവിച്ചതുതന്നെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അവരുടെ അനുയായികള്‍ വ്യതിചലിച്ചതിനാലാണ്.
മുഹമ്മദ് നബി നിയോഗിതനായ കാലത്ത് മോശയുടെയോ യേശുവിന്റെയോ സന്ദേശങ്ങളും അധ്യാപനങ്ങളും തനതായ സ്വഭാവത്തില്‍ നിലവിലുണ്ടായിരുന്നില്ല. ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ അവയില്‍ ഗുരുതരമായ കൃത്രിമങ്ങളും വെട്ടിച്ചുരുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിരുന്നു. അതിനാല്‍ ആ പ്രവാചകന്മാര്‍ പ്രബോധനംചെയ്ത കാര്യങ്ങളില്‍ ചെറിയ ഒരംശം മാത്രമാണ് ബൈബിളിലുണ്ടായിരുന്നത്. അവയുമായി മുഹമ്മദ് നബിയിലൂടെ അവതീര്‍ണമായ വിവരണങ്ങള്‍ ഒത്തുവരിക സ്വാഭാവികമാണ്. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ബൈബിളിലും ഖുര്‍ആനിലും കാണപ്പെടുന്ന സാദൃശ്യം അതത്രെ.

Fazil പറഞ്ഞു...

നിരവധി ആളുകള്‍ ആ രീതിയില്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും Uzair എന്നയാള്‍ Ezra തന്നെയാണോ എന്നെനിക്കറിയില്ല.[1] പക്ഷെ എനിക്ക് മറ്റൊരു കാര്യം അറിയാം; AD 5 ആം നൂറ്റാണ്ടില്‍ (ഏകദേശം മുഹമ്മദ്‌ (PHUH) നബി ജീവിച്ചിരുന്ന കാലഘട്ടത്തോടു ചേര്‍ന്ന്) എഴുതപ്പെട്ട '3 Enoch' ഇല്‍ പറയുന്ന Azazel ഇനെ യഹൂദര്‍ ദൈവപുത്രനായി കണക്കാകിയിരുന്നു.[2][4] Book of Enoch ('1 Enoch') ഉം Genesis ഉം ഒരുപോലെ പറയുന്ന കഥയില്‍ Genesis, 'Sons of God' എന്ന് വിളിക്കുന്നവരെ '1 Enoch', 'Fallen Angels' എന്നാണ് വിശേഷിപ്പിക്കുന്നത് എന്നുമാത്രം.[3][4] ഈ ദൈവപുത്രന്മാരുടെ ചീഫ് ആയിരുന്നത്രെ നമ്മുടെ Azazel.[4] According to wikipedia, ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ Ezra യല്ല, മറിച്ച് നമ്മടെ Azazel ആണത്രേ ഈ Uzair.[1] യഹൂദര്‍ അങ്ങനെ പലരേയും ദൈവപുത്രര്‍ ആകിയിട്ടുണ്ട്.[4] ഈ Ezra അതിലൊരാളാണോ അല്ലയോ എന്നറിയാന്‍ നമ്മളിവിടെകിടന്നു തല്ലുകൂടിയിട്ട് ഒരു കാര്യവുമില്ല.

ദൈവപുത്രരെക്കുറിച്ചുള്ള Hebrew Scripture താഴെ നല്‍കുന്നു.

וַיִּרְאוּ בְנֵי-הָאֱלֹהִים אֶת-בְּנוֹת הָאָדָם, כִּי טֹבֹת הֵנָּה; וַיִּקְחוּ לָהֶם נָשִׁים, מִכֹּל אֲשֶׁר בָּחָרוּ.

The 'sons of God' saw the daughters of men that they were fair; and they took them wives, whomsoever they chose.(Genesis 6:2)


@Latheef,
താങ്കളുടെ ചര്‍ച്ചയുമായി വലിയ ബന്ധമൊന്നും ഇല്ലാത്ത മറുപടിയാണെന്നറിയാം. മറ്റു വിഷയങ്ങള്‍ക്ക്‌ ഒരു ഫുള്‍സ്റ്റോപ്പ്‌ ഇടാന്‍ സാധിച്ചാലോ എന്ന പ്രതീക്ഷയിലാണ് ഇത് നല്‍കുന്നത്. ഈ മറുപടി ഇവിടെ നിലനിര്‍ത്താണോ വേണ്ടയോ എന്ന് താങ്കള്‍ക്കു തീരുമാനിക്കാം. തീരുമാനം എന്ത്തന്നെയായാലും സ്വാഗതം ചെയ്യുന്നു.

@സന്തോഷ്‌,
Uzair നമ്മുടെ വിഷയം അതല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ തുടര്‍നുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവക്കണം എന്നപേക്ഷിക്കുന്നു. താങ്കളെപോലുള്ളവര്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ 'Uzair ദൈവപുത്രനോ?' എന്ന തലക്കെട്ടോടെ മറ്റൊരു ചര്‍ച്ച സംഘടിപ്പിക്കാന്‍ നമുക്ക് ലതീഫിനോട് ആവശ്യപ്പെടാം. അല്ലെങ്കില്‍ ഈ ബ്ലോഗും അതിലെ മറുപടികളും വായിക്കുന്ന ഒരാള്‍ക്ക്‌, ടൈംടേബിള്‍ തെറ്റി Mathematics പരീക്ഷക്ക്‌ രസന്തത്രം പഠിച്ചു പോയ വിദ്ധ്യാര്‍ത്തിയുടെ ഉത്തരപ്പേപ്പര്‍ വായിക്കുന്നതു പോലെ തോന്നും. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ഒരാള്‍ എന്ന നിലക്കാണ് താങ്കളോടിത് പറയുന്നത്. താങ്കള്‍ പ്രധാന വിഷയത്തിലേക്ക് മടങ്ങിവന്നു സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

1. Uzair/In the Qur'an
2. In 3 Enoch
3. Second Temple Judaism
4. 'Dead Sea Scrolls' and '1 Enoch'

Fazil പറഞ്ഞു...

@Latheef,
Moderation എടുത്തു കളഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. ഇതുപോലെ live ആയിട്ടുള്ള ബ്ലോഗുകള്‍ക്ക്‌ ഒരിക്കലും ചേരാത്ത ഒരു സഗതിയാണീ Moderation. മറ്റൊരപെക്ഷകൂടിയുണ്ട്. വിഷയവുമായി ബന്ധമില്ലാത്ത മറുപടികള്‍ നീക്കം ചെയ്യേണ്ടതില്ല എന്നാണു എന്‍റെ അഭിപ്രായം. മറിച്ച്‌ അവയോടു പ്രതികരിക്കുന്നില്ല എന്ന് വിയോജനക്കുറിപ്പ് നല്‍കിയാല്‍ മതി. ചെറിയ ബന്ധമുള്ള കാര്യങ്ങള്‍ (Like Uzair), ചെറിയ വിശദീകരനത്തോടെ തന്നെ full stop ഇടുന്ന താങ്കളുടെ രീതിയും സ്വാഗതാര്‍ഹം തന്നെ. നിരവധി ഉത്തരം മുട്ടിക്കുന്ന മറുപടികള്‍ താങ്കള്‍ക്കു ലഭിക്കുന്നു എന്നും താങ്കള്‍ അത് മുക്കികളയുന്നു എന്നും ഒക്കെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താങ്കളുടെ പുതിയ തീരുമാനം തന്നെയാണ് ഏറ്റവും നല്ല മറുപടി. താങ്കളുടെ ഈ തീരുമാനം പലരെയും അസ്വസ്ഥരാക്കുന്നു എന്ന് ഇവിടെ കാണുന്ന ചില മറുപടികളില്‍ വ്യക്തമാകുന്നുണ്ട്.

മുക്കുവന്‍ പറഞ്ഞു...

കോപ്പിയടിച്ചപ്പോള്‍ പേരേലും മാറ്റി എഴുതിയാല്‍ അല്പമെങ്കിലും വിശ്വസിക്കാമായിരുന്നു.. ഇതിച്ചിരി കൂടിപ്പോയി... നായികാനയകന്മാരുടെ പേരു വരെ കിറു കൃത്യം!

മുത്ത്‌/muthu പറഞ്ഞു...

tracking..

kochumon പറഞ്ഞു...

}ഞാനിതിലേക്ക് ഇന്നലെ 2പോസ്റ്റുകള് അയച്ചിരുന്നു. കിട്ടാത്തതാണോ ഒഴിവാക്കിയതാണോ?

CKLatheef പറഞ്ഞു...

പ്രിയ കൊച്ചുമോന്‍ ,

താങ്കളുടെ കമന്റുകള്‍ സ്പാമില്‍ പെട്ടുപോയിരുന്നു. ഫാസിലിന്റെതും. ഫാസില്‍ സൂചിപ്പിച്ച പോലെ കമന്റ് മോഡറേഷന്‍ ലൈവ് ചര്‍ചക്ക് വലിയ തടസ്സമാണ് എന്നംഗീകരിക്കുന്നു. ഉസൈര്‍ എന്ന വിഷയം ചര്‍ചയാകുന്നതിന്റെ മനശാസ്ത്രം തന്നെ വഴിതെറ്റിക്കുക എന്നതാണ് ഇവിടെയും എവിടെയും. കാരണം ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്യുന്ന ചരിത്ര പണ്ഡിതന്‍മാര്‍ ഇവിടെ സൂചിപ്പിക്കപ്പെട്ട പോലെ യഥാര്‍ഥ ചരിത്രവും ബൈബിളിലെയും ഖുര്‍ആനിലെയും പരാമര്‍ശങ്ങളും താരതമ്യം ചെയ്യുന്നതിന് ശ്രമിക്കാറുണ്ട്. ഖുര്‍ആന്റെ പരാമര്‍ശങ്ങളും ചരിത്രത്തിന് നിരക്കാത്തതുണ്ട് എന്ന് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉസൈര്‍ സംഭവം എടുത്തിടുന്നത്. സന്തോഷിന്റെ രണ്ട് മുന്ന് അഭിപ്രായം ഈ വിഷയത്തില്‍ കഴിഞ്ഞ പോസ്റ്റില്‍ നിലനിര്‍ത്തിയത്. അദ്ദേഹത്തിന്റെ സംവാദത്തിന്റെ പോക്ക് കാണിക്കുന്നതിന് വേണ്ടി തന്നെയാണ്. അത് വായിച്ചാല്‍ മനസ്സിലാക്കുന്നതിനപ്പുറം എന്തെങ്കിലും പുതുതായി ഒന്നും അദ്ദേഹം പറയുന്നില്ല. എന്നാല്‍ കമന്റിന് ഒരു ക്ഷാമവും ഇല്ല താനും. അതുകൊണ്ടാണ് ആ ചര്‍ച ഇവിടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സന്തോഷ് പിണങ്ങി എന്ന് വരുത്തി മാറിനിന്നതും ആ കാരണം പറഞ്ഞാണ്. ഫാസില്‍ എസിബിയുടെ ചോദ്യത്തിന് മറുപടി തന്റെ ബ്ലോഗില്‍ ഇട്ടപോലെ ഈ ചര്‍ച ഇവിടുന്ന് മാറ്റുകയോ അതല്ലെങ്കില്‍ ഈ വിഷയം ചര്‍ച ചെയ്തതിന് ശേഷം മറ്റൊരു പോസ്റ്റില്‍ ചര്‍ച ചെയ്യുന്നതിനോ ഒരുക്കമായിരുന്നു. അതൊക്കെ നിങ്ങളും മനസ്സിലാക്കിയതില്‍ സന്തോഷം.

CKLatheef പറഞ്ഞു...

കൂതറയുടെത് പോലുള്ള ഇസ്‌ലാം വിരോധികളുടെ കമന്റുകള്‍ ഒഴിവാക്കുന്നത്. അതിന് മറുപടി പറഞ്ഞും പ്രതികരിച്ചും സമയം കളയുന്നത് ഒഴിവാക്കാനാണ്. അദ്ദേഹത്തിന് ഇവിടെ നടക്കുന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഇസ്ലാമിനെക്കുറിച്ച് അജ്ഞനാണെങ്കിലും. അതുമറ്റുള്ളവര്‍ മനസ്സിലാക്കുന്നതിലെ അസ്‌ക്യത പ്രകടിപ്പിക്കുക മാത്രമാണ് അത്തരം കമന്റിന്റെ ലക്ഷ്യം.

അജ്ഞാതന്‍ പറഞ്ഞു...

tracking

CKLatheef പറഞ്ഞു...

സന്തോഷിനോ സാജനോ ഇവിടെ വിലക്കൊന്നുമില്ല. പക്ഷെ അവരോടാവശ്യപ്പെടുന്നത് ബൈബിളുമായി ബന്ധപ്പെട്ട് ഞാന്‍ പറയുന്നവയില്‍ നിങ്ങള്‍ക്ക് വിയോജിപ്പുള്ളവയില്‍ മാന്യമായി വിയോജിപ്പ് രേഖപ്പെടുത്തണം എന്നാണ്. അതിന് പകരം ഉസൈര്‍ പ്രശ്‌നത്തില്‍ കടിച്ചുതൂങ്ങി സമയം കളയുന്നതില്‍ ഒരു കാര്യവുമില്ല. ജൂതന്‍മാര്‍ അങ്ങനെ വിശ്വസിച്ചിരുന്നോ ഇല്ലേ എന്ന് പറയാന്‍ നിങ്ങളുടെ പക്കല്‍ തെളിവൊന്നുമില്ല. പക്ഷെ ഞങ്ങളുടെ പക്കല്‍ ഞങ്ങളുടേതായ തെളിവുണ്ട്. അത് നിങ്ങള്‍ അംഗീകരിക്കണം എന്നും നിര്‍ബന്ധമില്ല. വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് ലഭിച്ചില്ല എന്ന് തോന്നുന്നെങ്കില്‍ ഖുര്‍ആനില്‍ ചരിത്രത്തിന് നിരക്കാത്ത ഒരു പരാമര്‍ശമുണ്ട് എന്ന തന്നെ വിശ്വസിച്ചോളൂ. പക്ഷെ ഉസൈറെന്ന തൊണ്ടില്‍ തടഞ്ഞ് ചര്‍ച നിര്‍ത്തിപോകുന്നത് യുക്തിസഹമാല്ല.

CKLatheef പറഞ്ഞു...

V.B.Rajan said..

>>> താങ്കള്‍ ബൈബിള്‍ വിമര്‍ശനം ഒരു യുക്തിവാദിയെക്കാള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. ഈ സമീപനം തന്നെയാണ് യുക്തിവാദികള്‍ ഖുറാനുള്‍പ്പെടെയുള്ള എല്ലാ ദിവ്യമെന്ന് അവകാശപ്പെടുന്ന ഗ്രന്ഥങ്ങളോടും സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കുക.<<<

ഖുര്‍ആന്‍ മനുഷ്യരചനയാണെന്ന് നിങ്ങളിനിയും വിശ്വസിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ലെന്ന് പറഞ്ഞല്ലോ. ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നും ഇതിന് പിന്നില്‍ ഒരു ആസൂത്രകനില്ലെന്നും പറയുന്നതിനേക്കാള്‍ ഒട്ടും അത്ഭുതകരമല്ല, ഖുര്‍ആന്‍ മുഹമ്മദ് നബി രചിച്ചുവെന്നതും അതിന് ബൈബിള്‍ ഉപയോഗപ്പെടുത്തി എന്നും തട്ടിവിടുന്നത്.
ക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് ചിലര്‍ അഭിപ്രായപ്പെട്ടതായി കേട്ടിട്ടുണ്ട്. എന്ന പോലെ താങ്കള്‍ മുഹമ്മദ് നബി ജനിച്ചിരുന്നില്ല എന്ന് പറയുന്നില്ലല്ലോ എന്ന് സമാധാനിക്കുകയാണ്.

യുക്തിവാദികള്‍ക്ക് ഖുര്‍ആനിനെ വിമര്‍ശനവിധേയമാക്കുകയല്ല. അവരുടെ തെറ്റിദ്ധാരണകള്‍ വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ കരുതുന്നത് ഞങ്ങളും അംഗീകരിക്കണം എന്ന് വാശിപിടിക്കുകയാണ്. അതിന് മറുപടി പറയുന്നതവരെ മതതീവ്രവാദികള്‍ എന്ന് പറഞ്ഞ് യഥാര്‍ഥ തീവ്രവാദികളാവുകയാണ്. ഒന്നുകൂടി പറയട്ടേ ഖുര്‍ആനെ വിമര്‍ശിക്കാന്‍ യുക്തിവാദികള്‍ക്ക് ധൈര്യമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

CKLatheef പറഞ്ഞു...

"ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയോ ? (3)" പ്രതീക്ഷിക്കുക.

CKLatheef പറഞ്ഞു...

@ACB

ചോദ്യത്തിന് മുമ്പുള്ള താങ്കളുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. ചോദ്യത്തിലേക്ക് കടക്കാം. താങ്കള്ക്കുള്ള മറുപടി ഇവിടെയുണ്ട്

V.B.Rajan പറഞ്ഞു...

ഖുറാന്‍ മാത്രമല്ല ലോകത്തുള്ള എല്ലാ ഗ്രന്ഥങ്ങളും മനുഷ്യരചന തന്നെയാണെന്നുള്ളത് എന്റെ വിശ്വാസമല്ല ബോധ്യമാണ്. ഖുറാന്‍ ദൈവം മലക്കു മുഖേന നബിക്ക് ഓതിക്കൊടുത്തതാണെന്ന്‍ നിങ്ങളിനിയും വിശ്വസിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല. പ്രപഞ്ചം തനിയെ ഉണ്ടായി എന്നല്ല അത് എന്നും ഉണ്ടായിരുന്നു എന്നും ഉണ്ടായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ ആസൂത്രകന്റെ ആവശ്യമില്ലല്ലോ. ലത്തീഫിന് ഒരു ആസൂത്രകന്‍ ഉണ്ടായേ തീരൂ എന്നുണ്ടെങ്കില്‍ ആസൂത്രകന്റെ ആസൂത്രകന്‍ ആരെന്ന ചോദ്യവും ഉയരും.

ക്രിസ്തു ഒരു ചരിത്ര പുരുഷനായിരുന്നോ എന്നുള്ളത് ഒരു തര്‍ക്ക വിഷയം തന്നെയാണ്. ബൈബിളിലെ കഥാപാത്രങ്ങളുടെ പേരും, ചില കഥാസന്ദര്‍ഭങ്ങളും ഒരു മാറ്റവും കൂടാതെ ഖുറാനില്‍ വിവരിക്കുന്നതും ചില കഥാസന്ദര്‍ഭങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കി അവതരിപ്പിക്കുന്നതും ഖുറാന്‍ നിര്‍മ്മിതിക്ക് ബൈബിള്‍ ഉപയോഗപ്പെടുത്തിയതിന്റെ പ്രത്യക്ഷ തെളിവാണ്.

യുക്തിവാദികള്‍ അവരുടെ ധാരണകള്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയോ വിശ്വാസികള്‍ അംഗീകരിക്കണമെന്ന് വാശി പിടിക്കുകയോ ചെയ്യാറില്ല. പിന്നെയല്ലേ ഗ്രന്ഥ വ്യാഖ്യാതാക്കളെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത്. ഖുറാന്‍ വിമര്‍ശനത്തിന് യുക്തിവാദികള്‍ക്ക് ധൈര്യമില്ലെന്ന പ്രസ്താവന കണ്ണടച്ചിരുട്ടാക്കുന്നതിന് തുല്യമാണ്.

അനാര്യന്‍ പറഞ്ഞു...

Islam and Christianity are nothing but two branches of a single religion (Judaism being the third). The theologies of a Muslim and a Jew are much similar than that of two Hindus. (For e.g, Adi Sankara and Naredra Modi)

CKLatheef പറഞ്ഞു...

വി.ബി. രാജന്‍,

ഒരുവര്‍ഷത്തിലധികമായി നാം കാണുന്നു സംസാരിക്കുന്നു. ഇനി നീട്ടിവലിച്ചെഴുതണം എന്നില്ല. രണ്ടോ മൂന്നോ വരികളില്‍ താങ്കളുടെ അഭിപ്രായമറിയിച്ചാല്‍ മതി. കാരണം ഒരു വര്‍ഷം മുമ്പ് മുതല്‍ പറഞ്ഞുവരുന്നത് ഒരേ കാര്യമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആനിലെ ഈ സൂക്തമാണ് പ്രസക്തമാകുന്നത്. 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം'.

എങ്കിലും അഭിപ്രായം പറയാന്‍ മറക്കരുതേ. സ്‌നേഹത്തോടെ.

P. M. Pathrose പറഞ്ഞു...

ശ്രീ ലത്തീഫ്

താങ്കള്‍ക്ക് ബൈബിളിനെ അവഹേളിക്കാം. ക്രിസ്ത്യാനികള്‍ക്ക് വേറെ പണിയുള്ളതുകൊണ്ട് അവര്‍ തര്‍ക്കിക്കാന്‍ വരില്ല, കൈവെട്ടാനും.

CKLatheef പറഞ്ഞു...

പ്രിയ പത്രോസേ,

താങ്കളുടെ ഇതേ കമന്റ് ആദ്യത്തേത് ഞാന്‍ ഡിലീറ്റി. കാരണം പിച്ചും പേയും പറയുന്നത് പോലെ എനിക്ക് തോന്നി.

ഇവിടെ കൈവെട്ടിന് എന്ത് പ്രസക്തി.

പിന്നെ അവഹേളനം, തെളിവില്ലാത്ത ഒരു ആരോപണം മാത്രം.

മറ്റൊന്ന് പണിയുള്ളത് കൊണ്ടാണ് തര്‍ക്കിക്കാന്‍ വരാത്തത് എന്ന ഗീര്‍വാണം.(താങ്കളാരാണ് പണിയില്ലാത്ത ക്രിസ്ത്യാനിയാണോ.) ഇതില്‍ കുറച്ച് ശരിയുണ്ട് എന്ന് ചിലര്‍ക്ക് തോന്നാം.

അല്ലെങ്കില്‍ ക്രിസ്ത്യാനികളെക്കുറിച്ച് താങ്കള്‍ തെറ്റിദ്ധാരണയിലാണ്. അവര്‍ തര്‍ക്കിക്കാന്‍ വരാത്തത് അതിന് വകുപ്പില്ലാത്തതുകൊണ്ടാണ്. പക്ഷെ യുക്തിവാദികളെ പോലെ അന്തസുകെട്ട നിലയില്‍ അവര്‍ പെരുമാറുന്നില്ല എന്ന് പറയാം.

ഖുര്‍ആന്‍ ബൈബിളിന്റെ കോപ്പിയാണ് എന്ന് തട്ടിവിടുന്നു എന്നല്ലാതെ അതേക്കുറിച്ച് പഠിച്ചിട്ടോ, താരതമ്യം ചെയ്ത് നിഗമനത്തിലെത്തിയതോ അല്ലെന്ന് തെളിയുകയാണിവിടെ. അത് മറക്കാന്‍ പത്രോസിന്റെ ഉടായ്പുകള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.

ഇങ്ങനെ ഒരു കമന്റ് എഴുതാനിടവരുന്നതിനേക്കാള്‍ നല്ലത് തമാശക്കമന്റ് ഡിലീറ്റുന്നതാണ് നല്ലത് എന്ന് കരുതി. പക്ഷെ അതിനും സമ്മതിക്കേണ്ടേ. :)

കനല്‍ പറഞ്ഞു...

മമ്മൂട്ടിയ്ക്ക് ഫാന്‍സുണ്ടാകുന്നു.
മോഹലാലിന് ഫാന്‍സുണ്ടാകുന്നു.
പ്രിഥ്വിരാജിനും ഫാന്‍സുണ്ടാകുന്നു.

മമ്മൂട്ടി മോശക്കാരനായിട്ടാണോ മോഹന്‍ലാലിന് ഫാന്‍സുണ്ടാകുന്നത്?
മമ്മൂട്ടിയും മോഹലാലും മോശക്കാരായിട്ടാണോ പ്രിഥിരാജിന് ഫാന്‍സുണ്ടായത്. പിന്നെ ഈ ഫാന്‍സുകള്‍ തമ്മിലുള്ള പോരിന് ഈ കഴിവുറ്റ നടന്മാരാണോ കാരണക്കാര്‍?

അതുപോലെ തന്നെയാണ് വേദഗ്രന്ഥങ്ങള്‍.
മനുഷ്യര്‍ ഭിന്നാഭിരുചികള്‍ ഉള്ളവരായതുകൊണ്ടാണ് വൈരുധ്യങ്ങള്‍ ഉള്ള വേദഗ്രന്ഥങ്ങള്‍ ഉണ്ടായത്. ഈ വൈരുധ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് വാഗ്വാദങ്ങള്‍ ഉണ്ടാകുന്നത്. ഈ വാഗ്വാദങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ് നമുക്കിവയെ അറിയാന്‍ കഴിയുന്നത്.

അല്ലെങ്കില്‍ ഈ ഗ്രന്ഥങ്ങള്‍ക്ക് ഒരു പൂജാമുറിയില്‍ ഒതുങ്ങി കഴിയേണ്ടി വന്നേനെ.

ഞാന്‍ ലത്തീഫിനോട് യോജിക്കുന്നത് മാനവരാശിയുടെ ബൌദ്ധിക സ്വത്താണ് എല്ലാ വേദഗ്രന്ഥങ്ങളും എന്ന വാചകത്തിലാണ്. ശരിയെന്നും തെറ്റെന്നും തോന്നാവുന്ന ഈ ഗ്രന്ഥങ്ങളിലെ വാചകങ്ങള്‍ ഒരു പക്ഷെ വാഗ്വാദങ്ങള്‍ക്കുവേണ്ടി ഉണ്ടായതാവണം.

ബ്ലോഗിലെ ഇത്തരം ചര്‍ച്ചകളെ ഞാന്‍ സ്നേഹിക്കുന്നു. പരസ്പര ബഹുമാനത്തോടെ ആരെയും വ്യകതിപരമായി അവഹേളിക്കപെടാതെ ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ.

Old_User പറഞ്ഞു...

FOLLOWING. CK LATHEEF SAHEB. DONT DELETE ANYMORE COMMENTS . I THINK BEST IDEA IS TO PUT ANOTHER LINK AS A PRECEEDING COMMENT(WHICH POINTS TO THE TOPIC THEY DIVERT TO) AND A WARNING TO DISCUSS ONLY TOPIC REALTED MATTERS.

നികു കേച്ചേരി പറഞ്ഞു...

ഇതിൽ ഒരു ചർച്ചയുടെ scope ഇല്ല എങ്കിലും

രണ്ടു മലയാളി ചേർന്നാൽ ഒരു സംഘടനയും മൂന്നാമതൊരാൾ കൂടി വന്നാൽ
രണ്ടാമത്തെ സംഘടനയും പിന്നെ രണ്ടും ചേർത്ത് ഒരു confederationനും
ഉണ്ടാക്കുന്ന നമ്മൾ....
മതങ്ങളുടേയും ഗ്രന്ഥങ്ങ്ളുടേയും ദിവ്യത്യത്തെ
പറ്റി തല പുണ്ണാക്കണോ???

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ് : ഖുര്‍ആന്‍ ബൈബിളിന്‍റെ കോപ്പിയോ അതല്ല അതിലുള്ളതിനെ സത്യപ്പെടുത്തുന്ന ദൈവത്തിന്‍റെ വെളിപാടോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review