2011, ജൂൺ 7, ചൊവ്വാഴ്ച

എന്‍.എം ഹുസൈനും ദൈവനിഷേധികളും.

സൃഷ്ടിച്ച ഒരു ദൈവമുണ്ടോ?, പ്രപഞ്ചം സൃഷ്ടിക്കപ്പട്ടതോ?, സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അത് ദൈവമോ?. ഇങ്ങനെയുള്ള ചര്‍ച കുറച്ചൊന്നുമല്ല ബ്ലോഗില്‍ നടന്നത്. ഒരു പക്ഷെ ബൂലോകത്ത് തന്നെ ഏറ്റവും കമന്റ് ലഭിച്ച ചര്‍ച ഇതായിരിക്കാം. എന്നാലും ഇക്കാര്യത്തില്‍ അതില്‍ വാദമുന്നയിച്ചവര്‍ അല്‍പം പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറാനുള്ള സാധ്യതപോലും കാണുന്നുമില്ല. ദൈവമുണ്ടോ എന്ന ചര്‍ചയെക്കാള്‍ ഇസ്ലാം പ്രാധാന്യം നല്‍കിയിരിക്കുന്നത്. അംഗീകരിക്കപ്പെട്ട സൃഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് യഥാര്‍ഥത്തോട് യോജിക്കുന്നതാക്കുക എന്നതിനാണ്.

മുകളില്‍ ഇസ്ലാം എന്നതുകൊണ്ട് ഉദ്ദേശിച്ചത് മുഹമ്മദ് നബിക്കും മുമ്പ് ആഗതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും ദര്‍ശനമാണ്. വിശുദ്ധഖുര്‍ആനില്‍ അവരുടെ പ്രബോധനം കാണാന്‍ കഴിയും. അവരിലാരും ദൈവനിഷേധികളുമായിട്ടല്ല സംവദിക്കേണ്ടി വന്നത്. കാരണം ദൈവമുണ്ടെന്ന ബോധത്തോടുകൂടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ബൂലോകത്തുള്ള 'അതിശക്തരായ' യുക്തിവാദികള്‍ പോലും ദൈവത്തെ നിഷേധിക്കുന്നുവെന്ന് പറയാതെ ഖുര്‍ആനില്‍ പറയപ്പെട്ട ദൈവം ഉണ്ടാകാവതല്ല എന്ന വാശിയില്‍ കാര്യങ്ങളെ അവതരിപ്പിക്കുന്നത്.

ദൈവം ഉണ്ടോ ഇല്ലേ എന്ന ചര്‍ച ഒരു തരം കുതര്‍ക്കനിലപാടിലേക്ക് വരുന്നത് മനസാക്ഷിക്ക് വിരുദ്ധമായി ബോധപൂര്‍വം ഒരു വിഭാഗം ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ നിഷേധിക്കാന്‍ തീരുമാനിച്ചതില്‍നിന്നാണ്. ദൈവനിഷേധത്തില്‍ അഹങ്കാരത്തിനുള്ള പങ്ക് ഈ ബ്ലോഗില്‍ ചര്‍ച ചെയ്തതാണല്ലോ?. ദൈവമില്ലെന്ന് സ്ഥാപിക്കാന്‍ രാവും പകലും അധ്വാനിക്കുന്നതിന്റെ മനശാസ്ത്രുവും അതാണ്. ഇല്ലാത്ത കാര്യം ഇല്ലെന്ന് പറയാന്‍ ഇത്രമാത്രം പ്രയാസപ്പടണോ?. ഉണ്ടെന്ന് പറയുന്നവരുടെ ചൂഷണത്തില്‍നിന്ന് സമൂഹത്തെ മുക്തമാക്കലാണ് ഉദ്ദേശ്യമെങ്കില്‍ കുറെകൂടെ സഹിഷ്ണുതാപരമായ മാര്‍ഗം സ്വീകരിക്കാമല്ലോ?. പക്ഷെ ക്രൂരമായ പരിഹാസവും അട്ടഹാസവും നടത്തി സ്വയം പരിഹാസ്യരാകുമാറ് അസഹിഷ്ണുത കാണിക്കേണ്ട കാര്യം എന്താണ്. അപ്പോള്‍ ദൈവം നിഷേധം എന്നത് ബോധപൂര്‍വം തെരഞ്ഞെടുത്തതാണ്. ഏതെങ്കിലും തരത്തിലുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു ബോധ്യമല്ല ദൈവമില്ല എന്നുള്ള വിശ്വാസം. ഖുര്‍ആന്‍ അത്തരക്കാരെ പാടെ അവഗണിച്ചതായി നമുക്ക് കാണാം.

ദൈവമുണ്ടെന്ന് ഒരു മനുഷ്യന്‍ കേവലം അംഗീകരിക്കുന്നതോടുകൂടി ദൈവിക ദര്‍ശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തുന്നത് എന്ന കാര്യം ശരിയാണ് എങ്കിലും ദൈവിക ദര്‍ശനത്തിന്റെ പ്രബോധകര്‍ ഇവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷം മഹാഭുരിപക്ഷം വരുന്ന ദൈവവിശ്വാസികളും എന്നാല്‍ വികലമായ രൂപത്തില്‍ അവ ഉള്‍കൊണ്ടതിനാല്‍ ചൂഷണത്തിലും നിന്ദ്യതയിലും അകപ്പെടുന്ന മനുഷ്യകുലത്തിന് യഥാര്‍ഥ ദൈവിക വീക്ഷണം അവതരിപ്പിക്കാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്. ദൈവമുണ്ടെന്ന് അംഗീകരിക്കുന്നതോടു കൂടി അരംഭിക്കുന്നതാണ് ദൈവിക ദര്‍ശനത്തിന്റെ പ്രബോധനം എന്ന ബോധ്യം ഒരിക്കലും നഷ്ടപ്പെടരുതെന്നാണ് പറഞ്ഞതിന്റെ ചുരുക്കം. എന്‍.എം. ഹുസൈന്‍ സാഹിബിന്റെ ബൂലോകത്തെ ഇടപെടല്‍ വാക്കുകളില്‍ അവ്യക്തത സൃഷ്ടിച്ചും ചില പാശ്ചാത്യ നിഷേധികളുടെ ഉദ്ധരണികളിലൂടെയും ശാസ്ത്രത്തിന്റെ അപ്രമാദിത്തം കാണിച്ചും ചില സന്ദേഹവാദികളെ തങ്ങളുടെ പോസ്റ്റിനുകൂലമായി 'നന്നായി...' 'ഉശാറായി...' എന്ന് കമന്റിക്കാന്‍ ലഭിച്ചിരുന്ന നിഷേധികളുടെ പൊള്ളത്തരം തുറന്ന് കാട്ടാന്‍ പര്യാപ്തമായിട്ടുണ്ട്.

'ദൈവത്തില്‍ വിശ്വസിക്കണം' എന്ന് പ്രബോധനം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം 'എന്തിന് ഒരു ദൈവത്തില്‍ വിശ്വസിക്കണം ?' എന്ന ചര്‍ചക്ക് ലഭിക്കേണ്ടതുണ്ട്. ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്നതിലല്ല ഒരു മനുഷ്യന്റെ വിജയം. ദൈവം നല്‍കിയ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ സംതൃപ്തിയാണ് ലഭിക്കലാണ് യഥാര്‍ഥ ഭൌതിക വിജയം. അതിലൂടെ വ്യാജദൈവാരാധകരുടെ ചൂഷണത്തില്‍നിന്ന് മുക്തിയും ലഭിക്കുന്നു. വ്യാജ ദൈവം എന്ന ഒന്നില്ല. മറിച്ച് ഉള്ളത് തെറ്റായ ദൈവിക കാഴ്ചപ്പാടുകളാണ്. എന്നാല് ഇതത്രേ സത്യം...

'അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍ -നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല. വാന-ഭുവനങ്ങളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സന്നിധിയില്‍ അനുമതി കൂടാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക് അദൃശ്യമായതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് ഒന്നുംതന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാവില്ല-അവരെ അറിയിക്കണമെന്ന് അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ. അവന്റെ ആധിപത്യം വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.'(2:255)

61 അഭിപ്രായ(ങ്ങള്‍):

Old_User പറഞ്ഞു...

correct

CKLatheef പറഞ്ഞു...

'ദൈവത്തില്‍ വിശ്വസിക്കണം' എന്ന് പ്രബോധനം ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം 'എന്തിന് ഒരു ദൈവത്തില്‍ വിശ്വസിക്കണം ?' എന്ന ചര്‍ചക്ക് ലഭിക്കേണ്ടതുണ്ട്. ദൈവം ഉണ്ടെന്ന് അംഗീകരിക്കുന്നതിലല്ല ഒരു മനുഷ്യന്റെ വിജയം. ദൈവം നല്‍കിയ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതികവും ആത്മീയവുമായ സംതൃപ്തിയാണ് ലഭിക്കലാണ് യഥാര്‍ഥ ഭൌതിക വിജയം. അതിലൂടെ വ്യാജദൈവാരാധകരുടെ ചൂഷണത്തില്‍നിന്ന് മുക്തിയും ലഭിക്കുന്നു. വ്യാജ ദൈവം എന്ന ഒന്നില്ല. മറിച്ച് ഉള്ളത് തെറ്റായ ദൈവിക കാഴ്ചപ്പാടുകളാണ്. എന്നാല് ഇതത്രേ സത്യം...

muhammed പറഞ്ഞു...

ഹുസൈന്‍ സാഹിബിന്റെ ബൂലോകത്തെക്കുള്ള വരവ് എത്രമാത്രം യുക്തിവാതികളെ അസ്വസ്ഥരാക്കി എന്നതിനു
ശ്രീ സുശീലന്റെ വ്യത്യസ്ത പോസ്റ്റുകളും അതില്‍ വന്ന കമന്റുകളും ശ്രദ്ധിച്ചാല്‍ മതി.
സത്യത്തിനും സത്യസന്ധതക്കു മുന്‍പിലും കണ്ണടക്കുകയോ പുറംതിരിഞ്ഞു നില്‍ക്കുകയോ ചെയ്യേണ്ടവസ്ഥ.
ഇസ്‌ലാം അവരില്‍ അന്ധാളിപ്പുണ്ടാക്കുന്നു. സെമിറ്റിക്കും ഇന്ത്യനെന്നും പറഞ്ഞു മതങ്ങളെ വേര്‍തിരിച്ചു കണ്ടതൊക്കെ വെറുതെയായി.
സത്യം അന്വേഷിക്കുന്നവര്‍ക്ക് ഇന്ത്യന്‍ വേദങ്ങള്‍ പരിശോദിച്ചാലും കണ്ടെത്താവുന്നതാണ്. അതിനൊരുദാഹരണമാണ് താഴെകൊടുത്തത്.
യജുര്‍വേദത്തിലും അഥര്‍വേദത്തിലും ദൈവത്തെ അഖില ചരാചരങ്ങളുടെയും സര്‍വാധിനാഥനായിട്ടാണ് പ്രസ്താവിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹുവിനെക്കുറിച്ചുള്ള പ്രസ്താവനകളുമായി ഈ പ്രസ്താവങ്ങള്‍ക്ക്‌ അനല്പമായ സാദ്രിശ്യമുണ്ട്. കൃഷ്ണ യജുര്‍വേദത്തില്‍ പറയുന്നു: "ചതുപ്പ് നിലയങ്ങുളുടെയും നടവഴികളുടെയും നാടുകളുടെയും വീടുകളുടെയും വിശ്രമ സങ്കേതങ്ങളുടെയും കുന്നിന്റെയും താഴ്വരകളുടെയും കുറ്റിക്കാടുകളുടെയും ഘോരവനന്താരങ്ങളുടെയും ഗുഹയുടെയും മഞ്ഞിന്റെയും ധൂളിയുടെയും നിലാവിന്റെയും ചെടികളുടെയും മരത്തിന്റെയും ഇലകളുടെയും ശിഖിരങ്ങളുടെയും കൊഴിഞ്ഞുവീണ ഇലകളുടെയും ശാന്തമായ ജലാശയങ്ങളുടെയും കുതിച്ചൊഴുകുന്ന നദികളുടെയും ഭൂമിയുടെയും നാഥനായ അങ്ങേക്കാണ് എല്ലാ അഭിവാദനങ്ങളും."
(അദ്ധ്യായം. 4 മന്ത്രം. 6 -9 )
ആകാശഭൂമികളുടെനാഥന്‍, ഉദയാസ്തമനങ്ങളുടെനാഥന്‍, ജനങ്ങളുടെ നാഥന്‍, എന്റനാഥന്‍, നിന്റെ നാഥന്‍, അവയുടെനാഥന്‍, സര്‍വലോകങ്ങളുടെയും നാഥന്‍ മുതലായ ഖുര്‍ആനിലെ പ്രയോഗങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അതുപോലെ ദൈവം സര്‍വജ്ഞന്‍ ആണന്നും മനുഷ്യനോടു ഏറ്റവും അടുത്തവനാണന്നും അവന്റെ ഓരോ ചലനത്തേയും ദൈവം അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടന്നും അഥര്‍വേദം പറയുന്നു.
"നീ നടന്നാലും കിടന്നാലും എഴുന്നേറ്റാലും നിന്നാലും രഹസ്യമായി ചിരിച്ചാലും വരുണന്‍ അതറിയും. രണ്ടുപേര്‍ രഹസ്യം പറയുമ്പോള്‍ മൂന്നാമനായി അദ്ദേഹം അവിടെ ഉണ്ടായിരിക്കും. അവരുടെ രഹസ്യഭാഷണം അവന്‍ അറിയുന്നുണ്ട്."(കാണ്ഡം 4 . വര്‍ഗം 16 . മന്ത്രം 8 .)ഈ പ്രസ്താവം ഖുര്‍ആനില്‍ അല്ലാഹുവിനെ കുറിച്ചുള്ള വര്‍ണനകളോട് വളെരെ സദ്ര്ശ്യമുള്ളതാണ്.
"ആകാശഭൂമിയിലുള്ളതല്ലാം അല്ലാഹു അറിയുന്നുവെന്ന വസ്തുത നീ കാണുന്നില്ലേ? മൂന്നുപേര്‍ ഗൂഡമായി സംസാരിക്കുമ്പോള്‍ നാലാമനായി അല്ലാഹു ഉണ്ടാകാതിരിക്കയില്ല. അഞ്ചുപേര്‍ ഗൂഡമായി സംസാരിക്കുമ്പോള്‍ ആറാമനായി അല്ലാഹു ഉണ്ടാകാതിരിക്കയില്ല. ഇനി, കുറഞ്ഞാലും അധികരിച്ചാലും അവരുടെ കൂടെ അവന്‍ ഉണ്ടാകാതിരിക്കയില്ല. അവര്‍ എവിടെയാണങ്കിലും.... അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അഗാധ ജ്ഞാനമുള്ളവനാകുന്നു." (ഖുര്‍ആന്‍ 58 :7 ).
( ഇസ്‌ലാമിക ദര്‍ശനം എന്ന പുസ്തകത്തില്‍ നിന്നും പേജ് 9 , 10 കേരള ഭാഷ ഇന്സ്ടിട്ട്യുട്ട് പ്രസിദ്ധീകരിച്ചത്.)

V.B.Rajan പറഞ്ഞു...

എന്റെ വീടിനുപിന്നില്‍ ഒരു വലിയ പെട്ടിനിറയെ സ്വര്‍ണ്ണം കുഴിച്ചിട്ടുണ്ടെന്ന വിശ്വാസം നല്‍കുന്ന താല്‍ക്കാലിക ആശ്വാസം മാത്രമെ ദൈവം സങ്കല്പത്തില്‍ വിശ്വസിക്കുമ്പോഴും ലഭിക്കുന്നുള്ളു. അത്തരം ഒരു പെട്ടി അവിടെയില്ലന്ന് തെളിയിക്കാന്‍ എനിക്ക് മറ്റുള്ളവരെ വെല്ലുവിളിക്കാം. പെട്ടിയുടെകാര്യം വീട്ടിലെ അതിപുരാതനമായ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചുണ്ടെന്നും കരുതുക. അത് ഇല്ലയെന്ന് എങ്ങനെ തെളിയിക്കാന്‍ സാധിക്കും? വീടിനു പിന്നിലെ സ്ഥലത്ത് ഭൂമിയുടെ മറുപുറം വരെ എത്തുന്ന കുഴിയെടുക്കേണ്ടി വരില്ലേ‍? പെട്ടിയുടെ കാര്യത്തിലെന്നപോലെ ദൈവത്തിന്റെ കാര്യത്തിലും ഉണ്ടെന്ന് വാദിക്കുന്നവര്‍ തന്നെയാണ് അതിനുള്ള തെളിവും കൊണ്ടുവരേണ്ടത്. ഏതെങ്കിലും പുസ്തകത്തില്‍ നിന്ന് കുറെ വാക്യങ്ങള്‍ ഉദ്ധരിച്ചാല്‍ അതിന് തെളിവാകില്ല. സാങ്കല്പികലോകത്ത് വിഹരിക്കുന്നതുകൊണ്ട് ലഭിക്കുന്ന താല്‍ക്കാലിക ആശ്വാസവും ഒരിക്കലും വിശ്വാസത്തിന് തെളിവാകുന്നില്ല.

കുഞ്ഞിപ്പ പറഞ്ഞു...

V.B.Rajan പറഞ്ഞു...
>>>>>എന്റെ വീടിനുപിന്നില്‍ ഒരു വലിയ പെട്ടിനിറയെ സ്വര്‍ണ്ണം കുഴിച്ചിട്ടുണ്ടെന്ന വിശ്വാസം നല്‍കുന്ന താല്‍ക്കാലിക ആശ്വാസം മാത്രമെ ദൈവം സങ്കല്പത്തില്‍ വിശ്വസിക്കുമ്പോഴും ലഭിക്കുന്നുള്ളു. അത്തരം ഒരു പെട്ടി അവിടെയില്ലന്ന് തെളിയിക്കാന്‍ എനിക്ക് മറ്റുള്ളവരെ വെല്ലുവിളിക്കാം. <<<<

പെട്ടി എന്ന് പറയുന്നതൊരു മൂര്‍ത്ത വസ്തുവാണ്.പെട്ടിയുമായി ദൈവത്തെ ഉപമിച്ചത് കൊണ്ട് ദൈവത്തിന് മൂര്‍ത്തമായ തെളിവ്‌ വിശ്വാസികള്‍ കൊണ്ട് വരണമെന്നാണോ ഉദ്ദേശിക്കുന്നത്?.
അങ്ങനെയാണെങ്കില്‍ അമൂര്‍ത്തമായ ഒന്നിനെയും നാസ്തികര്‍ അംഗീകരിക്കില്ലെ?.

Manoj മനോജ് പറഞ്ഞു...

“ദൈവ” വിശാസികളുടെ (പ്രത്യേകിച്ച് ബ്ലോഗിലെ “ഗര്‍ഭം കലക്കികളെ” പോലെയുള്ളവരെ) കള്ളത്തരം മനസ്സിലാക്കുവാന്‍ ഈ ലേഖനത്തില്‍ പറയുന്ന “..മുമ്പ് ആഗതരായ മുഴുവന്‍ പ്രവാചകന്‍മാരുടെയും ദര്‍ശനമാണ്” എന്ന വാക്കുകള്‍ തന്നെ ധാരാളം :)

തന്റെ മതത്തില്‍ പറയുന്ന പ്രവാകനെയും അതിന് മുന്‍പ് വന്ന പ്രവാചകന്മാരെയും അംഗീകരിക്കും പക്ഷേ അതിന് ശേഷം വന്നെന്ന് പറയുന്ന പ്രവാചകരെ അംഗീകരിക്കുകയുമില്ല, ആ മതങ്ങളെ എതിര്‍ക്കും, ചിലപ്പോള്‍ കൊന്നെന്നും ഇരിക്കും (ചരിത്രം അതാണ് തുറന്ന് കാട്ടുന്നത്)... ജൂതര്‍ക്ക് അവരുടെ മുന്നിലുള്ളവരെ അംഗീകരിക്കും പക്ഷേ അവര്‍ക്ക് ശേഷം വന്നവരെ അവര്‍ അംഗീകരിക്കില്ല, ക്രിസ്ത്യാനികളും, മുസ്ലീങളും അത് തന്നെ ചെയ്യുന്നു... ഇത് അബ്രഹാം മതത്തിന്റെ മാത്രം പ്രത്യേകതയല്ല എന്ന് ചുറ്റുപാട് നോക്കിയാല്‍ മനസ്സിലാക്കാം...

ദൈവമുണ്ടെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാകേണ്ടത് അതാത് കാലത്തെ പുരോഹിത വര്‍ഗ്ഗത്തിന്റെ വയറ്റി പിഴപ്പിന് വേണ്ടി മാത്രമാണ്... അവര്‍ പറയുന്നത് നുണയെന്ന് അവരില്‍ തന്നെ ചിലരുടെ പ്രവര്‍ത്തികള്‍ തുറന്ന് കാട്ടി തരുന്നു.. ദൈവ ഭയം വേണമെന്ന് പറയുന്നവര്‍ തന്നെ മറവില്‍ പിഞ്ച് കുട്ടികളെ പീഡിപ്പിക്കുമ്പോഴും, ദൈവത്തിനായി ഭക്തര്‍ സമര്‍പ്പിക്കുന്ന ചില്ലി കാശുകള്‍ അടിച്ച് മാറ്റുമ്പോഴും മറ്റും ഇവര്‍ എന്ത് കൊണ്ട് അവര്‍ ചൂണ്ടി കാണിക്കുന്ന ദൈവത്തെ ഭയക്കുന്നില്ല!!! തെറ്റ് ചെയ്യുന്ന പുരോഹിതരെ സംരക്ഷിക്കുന്നതും ലോക ജനതയുടെ മുന്നില്‍ നടമാടി കൊണ്ടിരിക്കുന്നു...

എന്നിട്ടും വിശ്വസിക്കണം ദൈവം ഉണ്ടെന്ന് :) ഒരേ പോലുള്ളവയെ വാര്‍ത്തെടുത്ത് ബോറടിക്കുമ്പോഴാണ് ദൈവം എച്ച്1എന്‍1 പോലെയുള്ള “പുതിയവയെ” സൃഷ്ടിച്ച് വിടുന്നതെന്നും :)

പറഞ്ഞു...

-'ബ്രഹ്മാണ്ഡ' പാലകനായ അവന്‍-

ലത്തീബെ ഈ 'ബ്രഹ്മാണ്ഡം' എന്ന വാക്കിന്‍റെ അര്‍ത്ഥം വരുന്ന അറബി വാക്ക് ഉച്ഛാരണ സഹിതം ഒന്ന് എയ്തുമോ? അറിയാമ്മേണ്ടീറ്റാണ് ചൊറിയാനല്ല.

V.B.Rajan പറഞ്ഞു...

കുഞ്ഞിപ്പാ, അള്ളാ അമൂര്‍ത്തമാണെന്ന് പറഞ്ഞാല്‍ കുഴപ്പത്തിലാകുന്നത് നിങ്ങള്‍ തന്നെയായിരിക്കും. സത്യം, സ്നേഹം തുടങ്ങിയവയെപ്പോലെ അമൂര്‍ത്തമാണ് ദൈവമെന്ന വാദത്തെ ആരാണ് എതിര്‍ക്കുന്നത്? പ്രപഞ്ചത്തിലും മനുഷ്യജീവിതത്തിലും നിരന്തരം ഇടപെടല്‍ നടത്തുന്ന, പുസ്തകവും കൊടുത്ത് പ്രവാചകന്മാരെ ജനങ്ങളുടെയിടയിലേക്ക് അയച്ചുകൊണ്ടിരുന്ന ദൈവം അതെങ്ങനെ അമൂര്‍ത്തമാവും? മൂര്‍ത്തമായ ദൈവസങ്കല്പത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. പുതിയവേഷം കെട്ടിച്ച് അവതരിപ്പിച്ചാലും ദൈവം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

മനു പറഞ്ഞു...

" ഏതെങ്കിലും തരത്തിലുള്ള അറിവിന്റെ അടിസ്ഥാനത്തിലുള്ള ഒരു ബോധ്യമല്ല ദൈവമില്ല എന്നുള്ള വിശ്വാസം. ഖുര്‍ആന്‍ അത്തരക്കാരെ പാടെ അവഗണിച്ചതായി നമുക്ക് കാണാം. "

ഖുറാന്‍ അത്തരക്കാരെ തിര്‍ത്തും അവഗണിച്ചു എന്നാല്‍ ലത്തിഫ് അത്തരക്കാരെ കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് അതുകൊണ്ടാണല്ലോ ലത്തിഫ് അവരെ നന്നാക്കാന്‍ ബ്ലോഗും ആയി ഇറങ്ങിയിരിക്കുന്നത്. ഖുറാനില്‍ വിശ്വാസം ഇല്ലാത്തത്‌ കൊണ്ടാണോ അത്തരക്കാരെ ലത്തിഫ് അവഗണിക്കാതെ നില്‍ക്കുന്നത്‌ .

മനു പറഞ്ഞു...

" ദൈവം ഉണ്ടോ ഇല്ലേ എന്ന ചര്‍ച ഒരു തരം കുതര്‍ക്കനിലപാടിലേക്ക് വരുന്നത് മനസാക്ഷിക്ക് വിരുദ്ധമായി ബോധപൂര്‍വം ഒരു വിഭാഗം ഭൗതിക താല്‍പര്യത്തിന്റെ പേരില്‍ നിഷേധിക്കാന്‍ തീരുമാനിച്ചതില്‍നിന്നാണ്. "
മുന്‍പ്‌ ദൈവ നിഷേധത്തിനു പിന്നില്‍ അഹഗാരം ആണ് എന്ന് ലത്തിഫ് ഒരിക്കല്‍ പറഞ്ഞിരുന്നു .അവിടെ ഞാന്‍ ഇട്ട കമ്മന്റ്റിനും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല .

മനു പറഞ്ഞു...

" ദൈവമുണ്ടെന്ന് ഒരു മനുഷ്യന്‍ കേവലം അംഗീകരിക്കുന്നതോടുകൂടി ദൈവിക ദര്‍ശനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തുന്നത് "
ഇതേ കാര്യം തന്നെ ആണ് യുക്തിവാദികള്‍ മറ്റൊരു രൂപത്തില്‍ പറയുന്നത് ,അതായത്‌ ആദ്യം വിശ്വസിക്കേണം എന്നിട്ടു വേണം ഗ്രന്ഥങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ . അല്ലാതെ ഗ്രന്ഥങ്ങള്‍ പറയുന്നത് പഠിച്ചാല്‍ വിശ്വാസി ആകാന്‍ കഴിയില്ല .യുക്തി വാദികള്‍ ഇതു പറഞ്ഞാല്‍ നിങ്ങള്‍ കടിച്ചു കിറാന്‍ വരും.

പാര്‍ത്ഥന്‍ പറഞ്ഞു...

"നീ നടന്നാലും കിടന്നാലും എഴുന്നേറ്റാലും നിന്നാലും രഹസ്യമായി ചിരിച്ചാലും വരുണന്‍ അതറിയും.

ഏകദൈവത്തിന്റെ കൂട്ടത്തിൽ ഈ “വരുണൻ“ ആരാണപ്പാ.

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി. എന്റെ പ്രതികരണം പിന്നീട് അറിയിക്കാം.

സുരേഷ് ബാബു വവ്വാക്കാവ് പറഞ്ഞു...

ഇനിയും കണ്ടെത്താനാകാത്ത ഒറിജിനല്‍ ദൈവത്തില്‍ വിശ്വസിക്കാമെങ്കില്‍ എന്ത് കൊണ്ട് വ്യാജദൈവത്തില്‍ വിശ്വസിച്ചുകൂടാ? എന്ത് കൊണ്ട് യക്ഷിയിലും കുട്ടിച്ചാത്തനിലും ഒടിയനിലും വിശ്വസിച്ചുകൂടാ.

muhammed പറഞ്ഞു...

> >> "നീ നടന്നാലും കിടന്നാലും എഴുന്നേറ്റാലും നിന്നാലും രഹസ്യമായി ചിരിച്ചാലും വരുണന് അതറിയും.
ഏകദൈവത്തിന്റെ കൂട്ടത്തിൽ ഈ “വരുണൻ“ ആരാണപ്പാ. <<<


ഇത് സംബന്ധമായ ഒരു വിശദീകരണം ഇവിടെ കൊടുക്കുന്നു.

ഖുര്‍ആനും ബൈബിളും ഏക ദൈവത്വ സിദ്ധാന്തത്തെയാണ് ഉപദേശിക്കുന്നതെന്ന കാര്യം നിസ്തര്‍ക്കമാണ്.ഭാരതീയ വേദങ്ങളുടെ നിലപാടിനെപറ്റി വ്യത്യസ്ത നിഗമനങ്ങളാണ് നിരൂപക പണ്ധിതന്മാര്‍ക്കുള്ളത്. ഇതിനു കാരണം വേദങ്ങളില്‍ സ്തുതിക്കപ്പെട്ടിട്ടുള്ള ദേവനാമങ്ങളത്രെ. ഋഗ്വേദത്തിലെ ഒരു മന്ത്രത്തില്‍ കാണുന്നു:
"രിപുകര്‍ശനന്മാരായ ദേവന്മാരെ, മനുവിന് യജനീയരായ നിങ്ങള്‍ മുപ്പത്തിമൂന്നുപേരും ഇപ്രകാരം സ്തുതിക്കപ്പെടുന്നു." (ഋഗ്വേദം മ.8 , സു.30 , ഋ.2 )

"ഇന്ദ്രന്‍, അഗ്നി, സോമന്‍, വായു, സൂര്യന്‍, മിത്രന്‍, വരുണന്‍, വിഷ്ണു, ഉഷസ്സ്, അശ്വിനന്മാര്‍ (രണ്ട്), പൂഷാവ്, രുദ്രന്‍, പ്രജാപതി, യമന്‍, പര്‍ജന്യന്‍, അര്യമാവ്, മരുത്തുക്കള്‍, ബ്രഹസ്പതി, സരസ്വതി, അദിതി, ആദിത്യന്മാര്‍, ഋതുക്കള്‍ ഇളാത്വഷ്ടാവ്‌, സവിതാവ്, ഇന്ദ്രാണി, വരുണാനി, അഗ്നേയി, വസുക്കള്‍, മാതരിശ്വാവ് വൈശ്വാനരന്‍, ഭാരതി." (ലോകചരിത്രം വാ .1, പേ. 135 ) ഇവയത്രേ വേദത്തിലെ സുപ്രധാന ദേവ നാമങ്ങള്‍.
പ്രഥമ ദ്രിഷ്ടത്തില്‍ ഈശ്വര നാനാത്വ സിദ്ധാന്തത്തെയാണ് വേദം അവതരിപ്പിക്കുന്നതെന്ന് തോന്നും. എന്നാല്‍ അതിലെ ചില മന്ത്രങ്ങള്‍ ഏകത്വ സിദ്ധാന്തത്തെ പ്രകാശിപ്പിക്കുന്നു. ഉദാഹരണമായി ഒരു മന്ത്രം കാണുക:

“ഇന്ദ്രം,മിത്രം, വരുണമാഗ്നിമാഹു-
രഥോ ദിവ്യ്സ്സു പര്‍ണോ ഗരുത്മാന്‍
ഏകം സദ്വിപ്രാ ബഹുധാ വദ-
ന്ത്യഗ്നിം യമം മാതരിശ്വനമാഹു!” (ഋഗ്വേദം മ.1 , സു.164, ഋ.46 )

[അദ്ദേഹത്തെ ഇന്ദ്രനെന്നും മിത്രനെന്നും വരുണനന്നും അഗ്നിയെന്നും പറയുന്നു; വാനത്തു വടിവില്‍ പറക്കുന്ന ഗരുടനും അദ്ദേഹം തന്നെ; ഒന്നിനെ മേധാവികള്‍ പലതാക്കി പറയുകയാണ്‌. വൈദ്യുതാഗ്നി, യമന്‍, വായു എന്നിവരും അദ്ദേഹമത്രേ!]
തുടരുന്നു

muhammed പറഞ്ഞു...

ഈ വൈരുധ്യം പരിഹരിക്കുന്നതിനെ ആശ്രയിച്ചാണ് ഭാരതീയ വേദ മതത്തിന്റെ യാതാര്‍ത്ഥ്യം സ്ഥിതി ചെയ്യുന്നത്.
ഇവ്വിഷയകമായി ഏകോപിച്ച ഒരു നിലപാടല്ല വേദവിത്തുകളായ പണ്ഡിതന്മാര്‍ക്കുള്ളത്. ചിലര്‍ ഏകത്വ സങ്കല്‍പ്പത്തിനു
മുന്‍ഗണന കല്പ്പിക്കുമ്പോള്‍ മറ്റു ചിലര്‍ നാനാത്വ സങ്കല്പ്പത്തിനാണ് മുന്‍ഗണന കല്‍പ്പിക്കുന്നത്. ഭാരതീയ ജനതയുടെ പാരമ്പര്യമാകട്ടെ, ഒടുവിലത്തെ സങ്കല്‍പ്പത്തിനു ഉപോദ്ബലകമായി നിലകൊള്ളുന്നതാണ്താനും. വിഗ്രഹ പൂജകരായിട്ടാണല്ലോ ഇന്നവരെ നാം കാണുന്നത്. എന്നാല്‍ ഋഗ്വേദം യാതൊരു ആള്ദൈവത്തെയും ആരാധിക്കുവാന്‍ ആജ്ഞാപിക്കുന്നില്ലന്നും, അതിലെ ദേവന്മാര്‍ പ്രകൃതിയുടെ ഓരോ പ്രതിരൂപങ്ങളാണന്നും ഹിന്ദുക്കളിന്നു ആരാധിക്കുന്ന ദേവന്‍മാരല്ലെന്നും ശ്രീ.വി.വി.വാലത്ത് പറയുന്നു. (ഋഗ്വേദത്തിലൂടെ പേജ് 125).
ഋഗ്വേദത്തിലെ ചില വചനങ്ങളുദ്ധരിച്ചുകൊണ്ട് ശ്രീ. നാരായണ ഭട്ടതിരി സമര്‍ത്തിക്കുന്നത് അതില്‍ ഈശ്വര നാനാത്വവിശ്വാസമില്ലന്നാണ്. തന്റെ വേദാര്‍ത്ത വിചാരത്തില്‍ അദ്ദേഹം എഴുതുന്നു:
"ഏകം സദ്വിപ്രാ ബഹുധാ വദന്തി" (ഋഗ്വേദം മ.1 , സു.165, ഋ.46 ) [സത്തയായ ഒന്നിനെ വിദ്വാന്മാര്‍ പല വാക്കുകള്‍കൊണ്ടും പറയുന്നു എന്നു താല്‍പ്പര്യം]; "ഏകം സന്തം ബഹുധാ കല്പയന്തി" (ഋഗ്വേദം മ.10 , സു.114, ഋ.5 ) [സത്തയായ ഒന്നിനെ അറിവുള്ളവര്‍ പല പ്രകാരത്തില്‍ കല്‍പ്പിക്കുന്നു]; "യോ ദേവനാം നാമധാ ഏക ഏവ " (ഋഗ്വേദം മ.10 , സു.82, ഋ.3 ) [ദേവന്മാരുടെ നാമങ്ങള്‍ ധരിച്ച വ്യക്തി ഒന്ന് തന്നെയാകുന്നു]. ഈ മൂന്നു മന്ത്രങ്ങള്‍ കൊണ്ട് വേദങ്ങളില്‍ ഈശ്വര നാനാത്വമില്ലന്നു സ്പഷ്ടമാകുന്നു.
(വേദാര്‍ത്ഥ വിചാരം പേ.33)
ഏകത്വ മതത്തിലാണ് ഇന്ത്യന്‍ വേദങ്ങള്‍ ഊന്നിനില്‍ക്കുന്നത്. എന്നാല്‍ ഏകനായ ദൈവത്തിനു വിവിധ ഗുണങ്ങളുണ്ട്. ആ ഗുണങ്ങള്‍ പ്രതിഫലിപ്പിക്കെണ്ടതിനായി കവിഭാവന വിവിധ രൂപങ്ങളും ഭാവങ്ങളും സങ്കല്‍പ്പിച്ചു. അതനുസരിച്ച് ദൈവത്തെ ഓരോ നാമത്തില്‍ വിളിച്ചു വര്‍ണിക്കുകയും ചെയ്തു.

{ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍ എന്ന പുസ്തകത്തില്‍ നിന്നും പേജ് 299 , 300 , ടി. മുഹമ്മദ്‌ }

കൂടുതല്‍ വായനയ്ക്ക് താഴെ കൊടുത്ത ലിങ്കില്‍ നിന്നും
35 , 36 , നമ്പറിലുള്ള പുസ്തകങ്ങള്‍ ഡൌന്‍ ലോഡ് ചെയ്യാം
http://www.islampadanam.com/ebooks/index.html

പാര്‍ത്ഥന്‍ പറഞ്ഞു...

['അല്ലാഹു-ബ്രഹ്മാണ്ഡ പാലകനായ അവന്‍ -നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ നിദ്രയോ ബാധിക്കുന്നില്ല.]

ബ്രഹ്മാണ്ഡം അള്ളാഹു പറഞ്ഞിട്ടുള്ള സ്ഥലം തന്നെയാണോ?

മയക്കവും നിദ്രയും ഇല്ലാത്ത ദൈവം 6 ദിവസത്തെ അദ്ധ്വാനം കൊണ്ടു തന്നെ തളർന്ന് ഒരു ദിവസത്തെ ‘ചുട്ടി‘ എടുത്ത വിവരം ഈ വിശ്വാസികളൊന്നും അറിഞ്ഞില്ലെന്നുണ്ടോ?

പാര്‍ത്ഥന്‍ പറഞ്ഞു...

ഇവിടെ കമന്റിയ Muhammed ഉം ഈ പോസ്റ്റ് ഇട്ട Muhammad Nawazഉം ഒരേ തരം വിശ്വാസികളെന്നിരിക്കെ അവർക്ക് ഹൈന്ദവ ബഹുദൈവത്തെ കളിയാക്കണമെങ്കിലും, ഒന്നായിക്കണ്ട് ഏകദൈവമാക്കണമെങ്കിലും എന്തൊരെളുപ്പം. പക്ഷെ, സെമിറ്റിക് മതങ്ങളിലെ ഏകദൈവവും അദ്ദ്വൈതത്തിലെ ഏകദൈവവും (പരബ്രഹ്മം) തമ്മിൽ ആനയും പേനും തമ്മിലുള്ള വ്യത്യാസമുണ്ട്.

നിങ്ങളിവിടെ പറഞ്ഞിട്ടുള്ള 33 ദേവതമാരെ കൂട്ടിനോക്കിയാൽ എണ്ണം അവിടന്നും മോളിലോട്ട് പോകുന്നല്ലൊ.ഋഗ്വേദസൂക്തങ്ങളിൽ തന്നെ ദേവതമാരുടെ സംഖ്യ 3339 എന്നു പറയുന്ന ഭാഗം നിങ്ങളുടെ പരസ്യകമ്പനിക്കാർ കണ്ടിട്ടില്ലെന്നു തോന്നുന്നു.
ആ ശ്ലോകം ഇങ്ങനെ:
“ത്രിണി ശതാ ത്രീ സഹസ്രാണ്യഗ്നിം
ത്രിംശച്ച ദേവാ നവ ചാസപര്യൻ
ഔക്ഷൻ ഘൃതൈരസ്ത്യണൻ ബർഹിരസ്മാ
ആദിദ്ധോതാരം ന്യസാദയന്ത.”

നിങ്ങളുടെ ഏകദൈവം ഒരു ഇരിപ്പിടത്തിനു മുകളിൽ ഇരുന്നില്ലെങ്കിൽ സൂര്യന് രാത്രി വിശ്രമിക്കാൻ ഇടം കിട്ടില്ല. ആ പ്രശ്നം ഹൈന്ദവ ഏകദൈവത്തിന് ഇല്ല. അതുകൊണ്ട് ഏകം എന്നു പറഞ്ഞതുകൊണ്ട് മാത്രം എല്ലാം ഏകമല്ല.

muhammed പറഞ്ഞു...

<< പാര്ത്ഥന് said.. നിങ്ങളുടെ പരസ്യകമ്പനിക്കാർ കണ്ടിട്ടില്ലെന്നു തോന്നുന്നു. >>

മുകളില്‍ കൊടുത്ത കമന്റു എന്ത് ഉദ്ദേശത്താലാണെന്ന് പാര്‍ഥന്‍ വിശദീകരിക്കുമല്ലോ?

എന്താണ് ഞാന്‍ ഇവിടെ പകര്ത്തിയിട്ടുള്ളത്?

ഇന്ത്യന്‍ വേദങ്ങളില്‍ കണ്ട ശ്ലോകങ്ങളും അതിനോട് സാദ്രിശ്യമുള്ള ഖുര്‍ആന്‍ ആയത്തും ഇവിടെ പകര്‍ത്തി.
വരുണനാര് എന്ന് ചോദിച്ചപ്പോള്‍ അതിനും യോജിച്ച ശ്ലോകങ്ങളും അനുകൂല വ്യാഖ്യാനാവും കിട്ടി, ഇവിടെ കമന്റിട്ടു, എല്ലാം തെളിവോടെ.
സൂചിപ്പിച്ചതില്‍ തെറ്റുണ്ടെങ്കില്‍ കാണിച്ചുതരുന്നതില്‍ സന്തോഷം, കാരണം ഞാന്‍ പഠിക്കുകയാണ്.
ഇന്ത്യന്‍ പണ്ഡിതരിലുള്ള അഭിപ്രായ വ്യത്യാസം മുന്‍ കമന്റില്‍ പകര്ത്തിവെച്ചിട്ടുണ്ട്. ഇവിടെ കമന്റിട്ടതിന്റെ ഉദ്ദേശ്യം സത്യാന്വേഷണമാണ്.

എന്നെ ആകര്‍ഷിച്ച നിങ്ങളുടെ ഒരു കമന്റും ഇവിടെ പകര്‍ത്തുന്നു.

<< പാര്ത്ഥന് said..
ഞാൻ വിശ്വസിക്കുന്ന ദർശനത്തിൽ ‘ഏകം സദ്വിപ്രാബഹുധാവദന്തി‘ എന്നു പറയുന്നതിൽ പോലും വൈരുദ്ധ്യങ്ങൾ ഉണ്ടെന്നു പറയുന്നില്ല. പല പേരുകളിൽ ആഹ്വാനം ചെയ്യപ്പെടുന്ന ഈ ദേവതകളെല്ലാം സത്യത്തിൽ ഒന്നു തന്നെയാണ്. June12, 2011, 0806AM
http://truthprevails313.blogspot.com/2011/06/blog-post.html >>

പാര്‍ത്ഥന്‍ പറഞ്ഞു...

[മുകളില്‍ കൊടുത്ത കമന്റു എന്ത് ഉദ്ദേശത്താലാണെന്ന് പാര്‍ഥന്‍ വിശദീകരിക്കുമല്ലോ?]

നിങ്ങൾ 33 ദേവന്മാർ ഉണ്ടെന്നു പറയുന്നു. അതിനെ വികലമാക്കി എന്തൊക്കെയോ എഴുതി വെയ്ക്കുന്നു. അതിൽ നിന്നും മനസ്സിലാകുന്നത്, നിങ്ങൾക്ക് ഇത് ശരിയായ വിധത്തിൽ വിശദമാക്കുന്നതിനേക്കാൾ പ്രാധാന്യം നിങ്ങളുടെ ഏകദൈവവിശ്വാസത്തിനു യോജിക്കുന്ന കഷണങ്ങൾ പെറുക്കിയെടുക്കുക എന്നതാണ്. ഋഗ്വേദത്തിൽ തന്നെയുള്ള 3339 എണ്ണത്തിനെ നിങ്ങൾ എവിടെ ചേർക്കും.

എന്നോട് വായിക്കാൻ പറഞ്ഞ് ലിങ്ക് തന്നിരുന്ന ലേഖനം എഴുതിയ മഹാന്റെ 10 പേജുകൾ വായിച്ചപ്പോൾ തന്നെ എല്ലാം മനസ്സിലായി. നിങ്ങളുടെ പ്രചാരകർക്ക് വേദം മനസ്സിലാക്കി അതിനെ വിമർശിക്കണമെങ്കിൽ അത് ആദ്യം പഠിക്കുക. വേണമെങ്കിൽ അതിനു പറ്റിയ സ്ഥലം പറഞ്ഞുതരാം. 4 വേദങ്ങളും പഠിച്ചു വരുമ്പോഴെക്കും 12 വർഷമെടുക്കും. എല്ലാം മനസ്സിലാക്കി വരുമ്പോൾ, ബ്രഹ്മാവ് സൃഷ്ടികർത്താവായ (god) ദൈവമല്ലെന്നും കൃഷ്ണൻ അത്യാവശ്യമുള്ളപ്പോഴെല്ലാം ഭൂമിയിൽ വന്ന് അവതരിക്കാറില്ലെന്നും മനസ്സിലാവും.
-------------------
‘ഏകം സദ്വിപ്രാബഹുധാവദന്തി‘ എന്നതിന്റെ അർത്ഥമല്ല അതിന്റെ തുടർച്ചയായി (Mohammad Nawaz)അവിടെ വരുന്നത്. അവിടത്തെ ചോദ്യം, ബഹുദൈവങ്ങളിലെ വൈരുദ്ധ്യത്തെക്കുറിച്ചായിരുന്നു. ഇതിലെ ‘ഏകം’ എന്ന വാക്ക് വിശ്വസിക്കുന്നവർ അതിൽ തന്നെയുള്ള ‘ബഹു’ വിട്ടൂകളയുന്നതെന്തേ? ഏകമായാലും ബഹു ആയാലും ഒരു വൈരുദ്ധ്യവും ഇല്ല എന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു അവിടെ.

അതുപോലെ ‘ഏകത്വം’ എന്ന ഒരു മതം നമുക്കില്ല. അദ്ദ്വൈതം വേണമെങ്കിൽ ഒരു മതമായി കരുതാം.

Abdul Khader EK പറഞ്ഞു...

ഞാന്‍ സുശീല്‍ കുമാറിന്‍റെ യുക്തിദര്‍ശനം എന്ന ബ്ലോഗില്‍ എഴുതിയ ചില കമന്റുകള്‍ ഇവിടുത്തെ ചര്‍ച്ചയുമായി ബന്ധമുള്ളതിനാല്‍ ചേര്‍ക്കുന്നു:

ആ ബ്ലോഗിലെ ഒരു പോസ്റ്റില്‍ വിശ്വാസികളെ കുറിച്ച് എഴുതുന്നു "ജീവിതത്തില്‍ ശൂന്യതയുണ്ടെന്ന് വാദിക്കുകയും അത് നികത്താനായി ഒരു ദൈവത്തെ കൃത്രിമമായി സങ്കല്‍പ്പിച്ചശേഷം 'ശൂന്യതയുള്ളതുകൊണ്ട് ദൈവമുണ്ട്' എന്നവകാശപ്പെടുന്നത് സത്യസന്ധമല്ല."

എന്‍റെ മറുപടി:

സുശീല്‍ ,

ഈ വാദം ദൈവവിശ്വാസികളുടെ മേല്‍ നിങ്ങളെ പോലുള്ളവര്‍ കൃത്രിമമായി സങ്കല്‍പ്പിച്ച് കെട്ടിവേക്കുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ പറയുന്നത് ആദ്യമനുഷ്യന്‍ തന്നെ ദൈവത്തില്‍ നിന്നുള്ള പ്രവാചകന്‍ ആയിരുന്നു വെന്നും ദൈവത്തെ കുറിച്ചുള്ള വ്യക്തമായ വിവരവും മനുഷ്യന്‍ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത് എന്നും മനുഷ്യന്‍ എങ്ങിനെയാണ് ജീവിക്കെണ്ടത് എന്നതിനെ കുറിച്ചും വ്യക്തമായ വിവരം ആദ്യമാനുഷ്യനു ദൈവം നല്‍കിയിരുന്നു വെന്നുമാണ്. അദ്ദേഹം ജീവിച്ചതും അദ്ദേഹത്തിന്‍റെ സന്താനങ്ങള്‍ ആയി ഭൂമില്‍ ഉടലെടുതതുമായ ജനത ജീവിച്ചതും അദ്ദേഹം നല്‍കിയ ശിക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്, ചുരുക്കി പറഞ്ഞാല്‍ മനുഷ്യന്‍റെ ദൈവ ബോധത്തിന് മനുഷ്യനോളം പഴക്കമുണ്ട്, അല്ലാതെ ഇന്നോ ഇന്നലെയോ ശാസ്ത്രം കണ്ടെത്തിയ വിടവില്‍ നിന്നോ ശൂന്യതയില്‍ നിന്നോ അല്ല ദൈവ സങ്കല്‍പ്പം ഉണ്ടായത്.

ദൈവം മനുഷ്യരെ സൃഷ്ടിച്ചു വിടുക മാത്രമല്ല മനുഷ്യര്‍ എങ്ങിനെ ജീവിക്കണം എന്ന് പ്രവാചകരിലൂടെ മനുഷ്യര്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു, ദൈവത്തില്‍ നിന്ന് അവസാനമായി അവതീര്‍ണമായ ഖുര്‍ആനിലൂടെ ദൈവത്തിനെ ആ നടപടി ക്രമം ഇന്നും മനുഷ്യനില്‍ നിറവേറി കൊണ്ടിരിക്കുന്നു.

തുടരുന്നു...

Abdul Khader EK പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Abdul Khader EK പറഞ്ഞു...

ഏകനായ സര്‍വശക്തനായ മനുഷ്യര്‍ ഉള്‍പടെ എല്ലാറ്റിന്റെയും സൃഷ്ടാവും നിയന്താവുമായ പ്രപഞ്ച നിയമങ്ങള്‍ ബാധകമല്ലാത്ത നമ്മുടെ ഭൗതികമാനദണ്ഡം വെച്ച് പറയുകയാണെങ്കില്‍ അരൂപിയായ എല്ലാറ്റിനും കഴിവുള്ള ഒരു പരാശക്തിയാണ് ദൈവം. ആ ദൈവത്തിന്‍റെ കല്‍പന പ്രകാരമാണ് ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ ജീവികേണ്ടത്.

യഥാര്‍ത്ഥ ദൈവത്തെ മനുഷ്യരില്‍ ചിലര്‍ തങ്ങളുടെ പരിമിതികള്‍ വെച്ച് നിര്‍വചിക്കാന്‍ ശ്രമിച്ചതിന്റെ അന്തരഫലമാണ് മനുഷ്യരില്‍ ദൈവങ്ങള്‍ (യധാര്‍ത്ഥ ദൈവം ഒന്നെ ഉള്ളൂ) എന്ന സങ്കല്‍പ്പവും മനുഷ്യന് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സാധിക്കാത്ത മനുഷ്യന്‍ തന്നെ കൊത്തിയുണ്ടാക്കിയ രൂപങ്ങള്‍ മനുഷ്യന്‍റെ ദൈവങ്ങളായി വരാനും കാരണം.

ഇത്തരം യുക്തിരഹിതമായ ദൈവ സങ്കല്‍പവും മനുഷ്യ നിര്‍മിതിയായ ദൈവങ്ങലുമാണ് ചിലരില്‍ നിരീശ്വരവാദവും നിര്‍മതാവാദവും ഉടെലെടുക്കാന്‍ കാരണം എന്നാത് ഞാന്‍ മനസ്സിലാക്കുന്നത്, ഒരു യാഥാര്‍ത്ഥ്യത്തെ (ദൈവത്തെ) ആളുകള്‍ വികലമായി ചിത്രീകരിക്കുന്നു എന്നത് ബുദ്ധിയുള്ളവര്‍ക്ക് ആ യാഥാര്‍ത്ഥ്യത്തെ സത്യസന്തമായി മനസ്സിലാക്കുന്നതിനു തടസമാവരുത് എന്നാണ് എനിക്ക് എന്‍റെ സഹോദരന്മാരോട് വിനീതമായി ഉണര്‍ത്താന്‍ ഉള്ളത്.

ഞാന്‍ മുകളില്‍ വിശദീകരിച്ച തരത്തിലുള്ള ഒരു ദൈവത്തെ മനസ്സില്‍ കാണുകയും ആ സര്‍വ്വക്ഞ്ഞനായ ദൈവത്തിന്‍റെ യുക്തിഭദ്രമായ സൃഷ്ടിയാണ് ഈ പ്രപഞ്ചം എന്ന് സങ്കല്‍പ്പിക്കുകയും ചെയ്തു കൊണ്ട് ആ ബ്ലോഗ്‌ (പരാമര്‍ശിക്കുന്ന അത്ഭുതങ്ങള്‍ മന്നസ്സിരുത്തി) ഒന്ന് വായിക്കാന്‍ ഞാന്‍ എല്ലാവരോടും താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.

muhammed പറഞ്ഞു...

@ പാര്ത്ഥന്
<< നിങ്ങൾ 33 ദേവന്മാർ ഉണ്ടെന്നു പറയുന്നു. അതിനെ വികലമാക്കി എന്തൊക്കെയോ എഴുതി വെയ്ക്കുന്നു. >>
എന്റെ കമന്റില്‍ പകര്‍ത്തിയത് ആധികാരികതയോട് കൂടിയതാണ്. ദശകങ്ങള്‍ ചെലവഴിച്ചു പഠിച്ചവരുടെ അഭിപ്രായങ്ങള്‍, ടി.മുഹമ്മദ്‌ സാഹിബുള്‍പ്പെടെ. അവരുടെ വിലയിരുത്തലിനെ വികലമായാണ് കാണുന്നതെങ്കില്‍ തെളിവോടെ വിമര്‍ശിക്കുക, അല്ലാതെ ആരോപണങ്ങളല്ല ഇവിടെ പ്രതീക്ഷിക്കുന്നത്, വര്‍ഷങ്ങളെടുത്തു നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ ഏകദൈവ വിശ്വാസിയാണന്നതിനാല്‍ അതുമായി ബന്ധപ്പെട്ടതല്ലാം എന്നില്‍ ആകര്‍ഷിക്കും. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചേരമാള്‍ പെരുമാള്‍ രാജാവ് (റ. അ) എന്റെ നാട്ടില്‍നിന്നും പ്രവാചക സന്നിധിയില്‍ ഏകദൈവ വിശ്വാസം സ്വീകരിച്ചതിന്റെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ഗ്രന്ഥങ്ങളില്‍ എകത്വവുമായി ബന്ധപ്പെട്ടത് ആരിലും ജിജ്ഞാസയുണ്ടാക്കും.
ഞാന്‍ ലിങ്കിയ പുസ്തകങ്ങള്‍ വായിച്ചു തെളിവോടെ അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ വിമര്‍ശനം എന്തായാലും ഉപകാരപ്പെടും.
അതുപോലെ സ്രഷ്ടാവ്-സൃഷ്ടി എന്തെന്ന് വ്യക്തതയോടെ എഴുതുമല്ലോ? കാരണം നിങ്ങളുടെ ഇവിടെയിട്ട കമന്റുകളില്‍ വൈവിധ്യത്തെക്കാള്‍ വൈരുധ്യം കാണുന്നു. അതിവിടെ കൊടുക്കുന്നു.

>>> ‘ഏകത്വം’ എന്ന ഒരു മതം നമുക്കില്ല. അദ്ദ്വൈതം വേണമെങ്കിൽ ഒരു മതമായി കരുതാം.

“ബ്രഹ്മാവ് സൃഷ്ടികർത്താവായ (god) ദൈവമല്ലെന്നും കൃഷ്ണൻ അത്യാവശ്യമുള്ളപ്പോഴെല്ലാം ഭൂമിയിൽ വന്ന് അവതരിക്കാറില്ലെന്നും മനസ്സിലാവും”.


“നിങ്ങളുടെ ഏകദൈവം ഒരു ഇരിപ്പിടത്തിനു മുകളിൽ ഇരുന്നില്ലെങ്കിൽ സൂര്യന് രാത്രി വിശ്രമിക്കാൻ ഇടം കിട്ടില്ല. ആ പ്രശ്നം ഹൈന്ദവ ഏകദൈവത്തിന് ഇല്ല. അതുകൊണ്ട് ഏകം എന്നു പറഞ്ഞതുകൊണ്ട് മാത്രം എല്ലാം ഏകമല്ല”.

“സെമിറ്റിക് മതങ്ങളിലെ ഏകദൈവവും അദ്ദ്വൈതത്തിലെ ഏകദൈവവും (പരബ്രഹ്മം) തമ്മിൽ ആനയും പേനും തമ്മിലുള്ള വ്യത്യാസമുണ്ട്”. <<<

പാര്‍ത്ഥന്‍ പറഞ്ഞു...

@ Muhammed:

താങ്കൾ CKLaththeef അല്ല എന്നു കരുതുന്നു.
താങ്കളുടെ കയ്യിൽ കുറെ ചോദ്യങ്ങൾ ഉണ്ടെന്നല്ലാതെ താങ്കൾ മനസ്സിലാക്കിയ വസ്തുതകൾ പകർത്തിവെച്ച ഒരു പോസ്റ്റു പോലും കാണാനില്ല. ഞാൻ മതപരമായ ഒരു പ്രസ്ഥാവനയും ഇവിടെ
നടത്തുന്നില്ല. താങ്കളുടെ ആദ്ധ്യാത്മ വിഷയങ്ങളിലുള്ള (മതപരമായ അറിവല്ല) അറിവ് എത്രാം ക്ലാസു വരെ എത്തിയിട്ടുണ്ടെന്നറിയാതെ കൂടുതൽ വിശദമാക്കുന്നതിൽ അർത്ഥമൊന്നും കാണുന്നില്ല. അത്രയ്ക്കും ബാലിശമാണ് താങ്കുളുടെ ഇപ്പോഴത്തെ ചോദ്യങ്ങൾ. ആദ്ധ്യാത്മികമായി LP വരെയെങ്കിലും എത്തിയിട്ടുള്ള ഒരാൾ സ്വയം മനസ്സിലാക്കേണ്ടിയിരുന്ന കാര്യങ്ങളിലുള്ള ചോദ്യങ്ങളാണ് താങ്കൾ ചോദിച്ചിട്ടുള്ളത്.

muhammed പറഞ്ഞു...

@ പാര്ത്ഥന്

കമന്റിടുന്ന ഞാന്‍ ലത്തീഫ് സാഹിബല്ല.

ഞാന്‍ പാര്‍ത്ഥനോട് ആദ്യം ചോദ്യം ചോദിച്ചിട്ടില്ല, പാര്‍ത്ഥനാണ് "വരുണന്‍ ആരാണപ്പോ" എന്ന് ചോദിച്ചു തുടങ്ങി വെച്ചത്.
അനുയോജ്യമായ ഉത്തരം ഇടുകയും ചെയ്തു. ശേഷം നിങ്ങളുടെ വൈരുദ്ധ്യത്തോടെയുള്ള കമന്റുകളും കണ്ടു.
വിഷയം എത്ര ചെറുതായാലും വലുതായാലും അത് വ്യക്തമാക്കാതെ ഞാന്‍ L .P യോ U .P യോ അന്വേഷിക്കല്‍ ഔചിത്യമുള്ളവര്‍ക്ക് ചേര്‍ന്നതല്ല.
ഒരു കാര്യത്തില്‍ ഇടപെട്ടാല്‍ അത് വ്യക്തമാക്കുക, ഇടപെട്ടയാളുടെ ബാധ്യതയാണ്. നിങ്ങളൊരു വിവരമുള്ള ആളന്നതിനാലാണ് വര്‍ഷങ്ങള്‍ ചിലവഴിച്ചു പഠിച്ച കാര്യങ്ങള്‍ ചോദിച്ചത്.
അല്ലാതെ, നിങ്ങളുടെ പരസ്യക്കാര്‍, വികലം, പെറുക്കിയെടുക്കുക എന്നാരോപിക്കലെല്ലായിരുന്നു ഇവിടെ വേണ്ടിയിരുന്നത്.

ഞാനടക്കമുള്ള വായനക്കാര്‍ നിങ്ങളില്‍ നിന്നും വ്യക്തമായ മറുപടികള്‍ പ്രതീക്ഷിക്കുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

@ muhammed:

എങ്ങിനെ ചോദിക്കാതിരിക്കും. ചോദിക്കാനുള്ള കാരണം താങ്കളുടെ കമന്റു തന്നെയാണ്.

["നീ നടന്നാലും കിടന്നാലും എഴുന്നേറ്റാലും നിന്നാലും രഹസ്യമായി ചിരിച്ചാലും വരുണന്‍ അതറിയും. രണ്ടുപേര്‍ രഹസ്യം പറയുമ്പോള്‍ മൂന്നാമനായി അദ്ദേഹം അവിടെ ഉണ്ടായിരിക്കും. അവരുടെ രഹസ്യഭാഷണം അവന്‍ അറിയുന്നുണ്ട്."(കാണ്ഡം 4 . വര്‍ഗം 16 . മന്ത്രം 8 .)ഈ പ്രസ്താവം ഖുര്‍ആനില്‍ അല്ലാഹുവിനെ കുറിച്ചുള്ള വര്‍ണനകളോട് വളെരെ സദ്ര്ശ്യമുള്ളതാണ്.]

അപ്പോൾ വരുണൻ ആരായി ?
താങ്കൾ ഏകദൈവത്തെ മാത്രം വിശ്വസിക്കണം എന്ന സംഹിതയിൽ ഉറച്ചുകൊണ്ട് വിശദീകരണങ്ങൾ നൽകുമ്പോൾ, ബ്രഹ്മം എന്ന ഏകദൈവവും അള്ളാഹുവും ഒന്നുതന്നെയെന്ന് പ്രസ്താവിക്കുകയും, എന്നിട്ട് അപ്രധാനമായ ഒരു വരുണനെ ചുണ്ടിക്കാട്ടി അത് ഇതാണ് എന്നു പറയുമ്പോൾ ചിരിക്കാതെന്തു ചെയ്യും. ചോദിക്കാതിരിക്കുന്നതെങ്ങിനെ?

താങ്കളുടെ വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അതിനെ ഇവിടത്തെ കുറ്റിയിൽ കെട്ടിയിടുമ്പോൾ ഉള്ളിൽ വരുന്ന ഹാസ്യം ചിലപ്പോൾ ഒതുക്കി നിർത്താൻ കഴിഞ്ഞെന്നു വരില്ല.

പിന്നീട് നിങ്ങൾ 33 ദേവന്മാരെപ്പറ്റി പറയുന്നു. അതും ഋഗ്വേദം അംഗീകരിച്ചത്. അപ്പോൾ നിങ്ങളുടെ ഏകം അവിടെ 1+33 ആവുന്നു. എന്നാൽ നിങ്ങൾ ആ 33 എണ്ണത്തിനെ ഋഗ്വേദം പറയുന്നത് എന്താണെന്ന് വ്യക്തമാക്കുന്നില്ല. എണ്ണിനോക്കിയപ്പോഴും 33 എണ്ണം ആയിട്ടില്ല. അതിൽ നിങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ല. പക്ഷെ ഈ ഡാറ്റ തരുന്ന പരസ്യക്കമ്പനിക്കാരെ (അല്ലെങ്കിൽ വിവരക്കേട് അവകാശ വകുപ്പിനെ) കുറ്റം പറയാതെ കഴിയില്ല.

ഞാൻ എല്ലാ പഠിപ്പും തികഞ്ഞ ആളല്ല. എന്റെ ഈ ബ്ലോഗ് തുടങ്ങിയ കാലം തൊട്ടാണ് ഞാൻ ഈ വിഷയങ്ങളെ മനസ്സിലാക്കാൻ തുടങ്ങിയത്. താങ്കളും ഞാനും തമ്മിലുള്ള വ്യത്യാസം എന്താണെന്നു വച്ചാൽ, ഞാൻ വായിക്കുന്ന ഒരു ശ്ലോകത്തിന്റെ പോലും അന്തസത്ത മനസ്സിലാക്കാൻ ശ്രമിക്കുന്നു. താങ്കൾ അതിലെ ഒരു വാക്കിൽ എത്രകണ്ട് അനുകൂലമാക്കാൻ കഴിയും, കഴിയാത്തതാണെങ്കിൽ എത്രകണ്ട് അവഹേളിക്കാൻ കഴിയും എന്നു നോക്കുന്നു.

പിന്നെയ്, 12 വർഷം വേദവും പഠിച്ച് ജീവിതം കോഞ്ഞാട്ടയാക്കനുള്ള സമയം ഇപ്പോഴില്ല. അത് അടുത്ത ജന്മത്തിലേക്കുള്ള ഒരു ആഗ്രഹമായി എടുത്തുവെക്കുന്നു.

muhammed പറഞ്ഞു...

<< "നീ നടന്നാലും കിടന്നാലും എഴുന്നേറ്റാലും നിന്നാലും രഹസ്യമായി ചിരിച്ചാലും വരുണന്‍ അതറിയും. രണ്ടുപേര്‍ രഹസ്യം പറയുമ്പോള്‍ മൂന്നാമനായി അദ്ദേഹം അവിടെ ഉണ്ടായിരിക്കും. അവരുടെ രഹസ്യഭാഷണം അവന്‍ അറിയുന്നുണ്ട്."(കാണ്ഡം 4 . വര്‍ഗം 16 . മന്ത്രം 8 .)ഈ പ്രസ്താവം ഖുര്‍ആനില്‍ അല്ലാഹുവിനെ കുറിച്ചുള്ള വര്‍ണനകളോട് വളെരെ സദ്ര്ശ്യമുള്ളതാണ്.
"ആകാശഭൂമിയിലുള്ളതല്ലാം അല്ലാഹു അറിയുന്നുവെന്ന വസ്തുത നീ കാണുന്നില്ലേ? മൂന്നുപേര്‍ ഗൂഡമായി സംസാരിക്കുമ്പോള്‍ നാലാമനായി അല്ലാഹു ഉണ്ടാകാതിരിക്കയില്ല. അഞ്ചുപേര്‍ ഗൂഡമായി സംസാരിക്കുമ്പോള്‍ ആറാമനായി അല്ലാഹു ഉണ്ടാകാതിരിക്കയില്ല. ഇനി, കുറഞ്ഞാലും അധികരിച്ചാലും അവരുടെ കൂടെ അവന്‍ ഉണ്ടാകാതിരിക്കയില്ല. അവര്‍ എവിടെയാണങ്കിലും.... അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അഗാധ ജ്ഞാനമുള്ളവനാകുന്നു." (ഖുര്‍ആന്‍ 58 :7 ). >>
മുകളിലുദ്ധരിച്ചത് കേരള ഭാഷ ഇന്സ്ടിട്ട്യുട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക ദര്‍ശനം എന്ന പുസ്തകത്തില്‍ നിന്നുമുള്ളതാണ്.
അതില്‍ പ്രത്യേകം സൂചിപ്പിച്ച വാക്ക് സാദ്ര്ശ്യമെന്നാണ്.
>> Parthan said….താങ്കൾ ഏകദൈവത്തെ മാത്രം വിശ്വസിക്കണം എന്ന സംഹിതയിൽ ഉറച്ചുകൊണ്ട് വിശദീകരണങ്ങൾ നൽകുമ്പോൾ, ബ്രഹ്മം എന്ന ഏകദൈവവും അള്ളാഹുവും ഒന്നുതന്നെയെന്ന് പ്രസ്താവിക്കുകയും, എന്നിട്ട് അപ്രധാനമായ ഒരു വരുണനെ ചുണ്ടിക്കാട്ടി അത് ഇതാണ് എന്നു പറയുമ്പോൾ ചിരിക്കാതെന്തു ചെയ്യും. ചോദിക്കാതിരിക്കുന്നതെങ്ങിനെ? <<
പാര്‍ത്ഥന്‍ ചിരിക്കുകയോ ഗ്രഹിക്കാതിക്കുകയോ ചെയ്യാം.
ഞാന്‍ എഴുതാത്തത് കണ്ടു ചിന്തിച്ചു ചിരിക്കുന്നുണ്ടങ്കില്‍ താങ്കളെക്കുറിച്ച് എന്ത് പറയാന്‍?

muhammed പറഞ്ഞു...

<< ഭാരതീയ വേദങ്ങളുടെ നിലപാടിനെപറ്റി വ്യത്യസ്ത നിഗമനങ്ങളാണ് നിരൂപക പണ്ധിതന്മാര്‍ക്കുള്ളത്. ഇതിനു കാരണം വേദങ്ങളില്‍ സ്തുതിക്കപ്പെട്ടിട്ടുള്ള ദേവനാമങ്ങളത്രെ.

"ഇന്ദ്രന്‍, അഗ്നി, സോമന്‍, വായു, സൂര്യന്‍, മിത്രന്‍, വരുണന്‍, വിഷ്ണു, ഉഷസ്സ്, അശ്വിനന്മാര്‍ (രണ്ട്), പൂഷാവ്, രുദ്രന്‍, പ്രജാപതി, യമന്‍, പര്‍ജന്യന്‍, അര്യമാവ്, മരുത്തുക്കള്‍, ബ്രഹസ്പതി, സരസ്വതി, അദിതി, ആദിത്യന്മാര്‍, ഋതുക്കള്‍ ഇളാത്വഷ്ടാവ്‌, സവിതാവ്, ഇന്ദ്രാണി, വരുണാനി, അഗ്നേയി, വസുക്കള്‍, മാതരിശ്വാവ് വൈശ്വാനരന്‍, ഭാരതി." (ലോകചരിത്രം വാ .1, പേ. 135 ) ഇവയത്രേ വേദത്തിലെ സുപ്രധാന ദേവ നാമങ്ങള്‍.
പ്രഥമ ദ്രിഷ്ടത്തില്‍ ഈശ്വര നാനാത്വ സിദ്ധാന്തത്തെയാണ് വേദം അവതരിപ്പിക്കുന്നതെന്ന് തോന്നും. എന്നാല്‍ അതിലെ ചില മന്ത്രങ്ങള്‍ ഏകത്വ സിദ്ധാന്തത്തെ പ്രകാശിപ്പിക്കുന്നു. ഉദാഹരണമായി ഒരു മന്ത്രം കാണുക:

“ഇന്ദ്രം,മിത്രം, വരുണമാഗ്നിമാഹു-
രഥോ ദിവ്യ്സ്സു പര്‍ണോ ഗരുത്മാന്‍
ഏകം സദ്വിപ്രാ ബഹുധാ വദ-
ന്ത്യഗ്നിം യമം മാതരിശ്വനമാഹു!” (ഋഗ്വേദം മ.1 , സു.164, ഋ.46 )

[അദ്ദേഹത്തെ ഇന്ദ്രനെന്നും മിത്രനെന്നും വരുണനന്നും അഗ്നിയെന്നും പറയുന്നു; വാനത്തു വടിവില്‍ പറക്കുന്ന ഗരുടനും അദ്ദേഹം തന്നെ; ഒന്നിനെ മേധാവികള്‍ പലതാക്കി പറയുകയാണ്‌. വൈദ്യുതാഗ്നി, യമന്‍, വായു എന്നിവരും അദ്ദേഹമത്രേ!]
"യോ ദേവനാം നാമധാ ഏക ഏവ " (ഋഗ്വേദം മ.10 , സു.82, ഋ.3 ) [ദേവന്മാരുടെ നാമങ്ങള്‍ ധരിച്ച വ്യക്തി ഒന്ന് തന്നെയാകുന്നു].
വിശദീകരണം എന്ന നിലക്ക് ഇത് ഉദ്ധരിച്ചിട്ടുള്ളത് “ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍” എന്ന പുസ്തകത്തില്‍ നിന്നും >>

നാമ വിശേഷണങ്ങളെ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?.

muhammed പറഞ്ഞു...

>> ഞാൻ എല്ലാ പഠിപ്പും തികഞ്ഞ ആളല്ല. എന്റെ ഈ ബ്ലോഗ് തുടങ്ങിയ കാലം തൊട്ടാണ് ഞാൻ ഈ വിഷയങ്ങളെ മനസ്സിലാക്കാൻ തുടങ്ങിയത്. താങ്കളും ഞാനും തമ്മിലുള്ള വ്യത്യാസം എന്താണെന്നു വച്ചാൽ, ഞാൻ വായിക്കുന്ന ഒരു ശ്ലോകത്തിന്റെ പോലും അന്തസത്ത മനസ്സിലാക്കാൻ ശ്രമിക്കുന്നു.<<
>> 4 വേദങ്ങളും പഠിച്ചു വരുമ്പോഴെക്കും 12 വർഷമെടുക്കും. <<
>> പിന്നെയ്, 12 വർഷം വേദവും പഠിച്ച് ജീവിതം കോഞ്ഞാട്ടയാക്കനുള്ള സമയം ഇപ്പോഴില്ല. അത് അടുത്ത ജന്മത്തിലേക്കുള്ള ഒരു ആഗ്രഹമായി എടുത്തുവെക്കുന്നു. <<

നിങ്ങള്‍ എങ്ങിനെയാണ് അപ്പോള്‍ വേദങ്ങളുടെ അന്തസത്ത മനസ്സിലാക്കിയത്?പെട്ടന്ന് മനസ്സിലാക്കാനുള്ള വല്ല സൂത്രവും കയ്യിലുണ്ടോ?. എന്താ പാര്‍ത്ഥ വൈരുദ്ധ്യങ്ങളിലൂടെ നടക്കുന്നത്!!!!

>> താങ്കൾ അതിലെ ഒരു വാക്കിൽ എത്രകണ്ട് അനുകൂലമാക്കാൻ കഴിയും, കഴിയാത്തതാണെങ്കിൽ എത്രകണ്ട് അവഹേളിക്കാൻ കഴിയും എന്നു നോക്കുന്നു. <<

അവഹേളനം എന്ന് പറഞ്ഞാല്‍ എന്താണര്‍ത്തമാക്കുന്നത്?.
മുകളില്‍ കൊടുത്ത എന്റെ ഏതങ്കിലും ഒരു കമന്റു ഉദ്ധരിച്ചു വിശദീകരിക്കാമോ?

Abdul Majeed പറഞ്ഞു...

<<<< ദൈവമുണ്ടെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാകേണ്ടത് അതാത് കാലത്തെ പുരോഹിത വര്‍ഗ്ഗത്തിന്റെ വയറ്റി പിഴപ്പിന് വേണ്ടി മാത്രമാണ്... അവര്‍ പറയുന്നത് നുണയെന്ന് അവരില്‍ തന്നെ ചിലരുടെ പ്രവര്‍ത്തികള്‍ തുറന്ന് കാട്ടി തരുന്നു.. ദൈവ ഭയം വേണമെന്ന് പറയുന്നവര്‍ തന്നെ മറവില്‍ പിഞ്ച് കുട്ടികളെ പീഡിപ്പിക്കുമ്പോഴും, ദൈവത്തിനായി ഭക്തര്‍ സമര്‍പ്പിക്കുന്ന ചില്ലി കാശുകള്‍ അടിച്ച് മാറ്റുമ്പോഴും മറ്റും ഇവര്‍ എന്ത് കൊണ്ട് അവര്‍ ചൂണ്ടി കാണിക്കുന്ന ദൈവത്തെ ഭയക്കുന്നില്ല!!! തെറ്റ് ചെയ്യുന്ന പുരോഹിതരെ സംരക്ഷിക്കുന്നതും ലോക ജനതയുടെ മുന്നില്‍ നടമാടി കൊണ്ടിരിക്കുന്നു. >>>>
യഥാര്‍ത്ഥത്തില്‍ ഇത് തന്നെ ഒരു കാലഹരണപെട്ട ഒരു ആശയം ആണ്. പുരോഹിത വര്‍ഗം അല്ല ആദ്യമായി ലോകത്ത് സൃടിക്കപെട്ടത്‌.എന്നാല്‍
ദൈവ വിശ്വാസം മനുഷ്യനില്‍ എന്നും രൂടമൂലം ആണ് . ദൈവ ഭയം ഉള്ള ഒരു വ്യക്തിയില്‍ നിന്നും മനുഷ്യനെ ചൂഷണം ചെയുന്ന ഒരു പ്രവര്‍ത്തി ഉണ്ടാവില്ല.ഉണ്ടെങ്കില്‍ അതിനര്‍ത്ഥം തിരയേണ്ടത് ആ വ്യക്തിയില്‍ ആണ്. അയാളുടെ മനസില്‍ ആണ്. ദൈവം മനുഷ്യനില്‍ അന്തര്‍ലീനമായ ഒരു ബോധം ആയതിനാലാണ് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ഒരു മാര്‍ഗമായി അതിനെ പലരും തിരഞ്ഞെടുത്തതും .ഒരു പുസ്ടകം ഉയര്‍ത്തി കാട്ടി ഇതൊരു പെനയനെന്നു പറഞ്ഞാല്‍ ആരും നിഷേധിക്കും. കാരണം അത് നിഷേധിക്കുന്ന എല്ലാവര്ക്കും എന്താണ് പുസ്ടകം എന്ന ധാരണ ഉണ്ടാവും. അത് പോലെ ദൈവത്തെ നിഷേധിക്കുന്നവര്‍ക്കും ദൈവം എന്ന ഒരു ബോധം ഉണ്ട്.
നിലവിലുള്ള ആ ബോധത്തില്‍ നിന്ന് കൊണ്ട് ഓരോ മനുഷ്യരും തങ്ങളുടെ ചിന്താ പരിധിക്കുള്ളില്‍ നിന്ന് രൂപികരിക്കുന്ന ചിന്തകള്‍ ആണ് ഈ വ്യാക്യാനങ്ങള്‍ . ഒരു പുരോഹിത്നിലൂടെ അല്ല ദൈവത്തെ ദര്‍ശികേണ്ടത്.
ദൈവ ഭയം വേണമെന്ന് പറയുന്നവന്റെ ചൂഷണത്തെ നാം പരാമര്‍ശികുന്പോള്‍ ‍ എന്ത് കൊണ്ട് ദൈവ ഭയത്തില്‍ ല്‍ ജീവികുന്നവന്റെ പ്രവര്‍ത്തികള്‍ നാം വിലയിരിതുന്നില്ല ? എന്തിനും നിലവിലുള്ള രണ്ടു വശങ്ങളില്‍ ദോഷ വശം മാത്രം ദര്ഷികുന്നത് ഒരു മുന്‍ വിധിയോടെ അല്ലെ ?
അല്ലെങ്കില്‍ നന്മയുടെ source എവിടെ നിന്നാണെന്ന് നാം തേടി പോവുപോള്‍ എന്ത് കൊണ്ട് ദൈവം പുരോഹിതന്റെ കയിലെ ഉപകരണം ആയി എന്ന ചിന്തയില്‍ നിന്ന് പുരോഹിതന്‍ ഉപയോഗികുന്നത് ദൈവത്തെയല്ല അയാളുടെ താല്‍പര്യങ്ങളെ ആണെന്ന് കണ്ടെത്തും . ഈ താല്പര്യങ്ങള്‍ ഉത്ഭവിക്കുന്നത് അയാളുടെ മനസില്‍ നിന്നാണ്.
ഇവിടെയാണ് മനുഷ്യന്‍ എന്ന സൃഷ്ടിയുടെ പ്രത്യകത . ആത്മ ബോധവും ഇച്ചാശക്തിയും നല്‍കപെട്ട ഒരേ ഒരു സൃഷ്ടി മനുഷ്യന്‍ മാത്രം ആണ്. അത് ഇതു രീതിയില്‍ പ്രവര്തികമാക്പെടുന്നു എന്നതാണ് ണ് അവന്റെ ജീവിത വിജയം. തെറ്റായ രീതിയില്‍ ഉപയോഗപെടുന്നത് കൊണ്ടോ ദൈവത്തെ പോലും ചൂഷനവസ്ടയിലേക്ക് മാറ്റുന്നത് കൊണ്ടോ ദൈവത്തിന്റെ പ്രസക്തി അല്ല ഇല്ലാതാവുന്നത്. സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ദൈവം മനുഷ്യന് കൊടുത്ത സ്വാതന്ത്ര്യം നിഷേധതമാകം ആയി വിനിയോഗിച്ചു സ്വന്തം നാശത്തിന്റെ പടുകുഴിയില്‍ പതിക്കുന്ന മനുഷ്യന്റെ വിധി .

muhammed പറഞ്ഞു...

ഈ ലിങ്കില്‍ നിന്നും ഏകത്വവുമായി ബന്ധപ്പെട്ടത് വായിക്കാം.

http://www.islampadanam.com/faq/fq/5.html


<< സാക്ഷാല് ദൈവത്തെയല്ലാതെ വിളിച്ചു പ്രാര്ഥിക്കുന്നതും ആരാധിക്കുന്നതും അരുതാത്തതാണെന്ന് ഇസ്ലാമിനെപ്പോലെ ഹിന്ദുമതവും പഠിപ്പിക്കുന്നുണ്ട്. വിഗ്രഹാരാധന ബഹുദൈവാരാധനയല്ലെങ്കില് അന്യാരാധനയെ വിമര്ശിക്കേണ്ടതില്ലല്ലോ. ഛന്ദോഗ്യോപനിഷത്തില് ഇങ്ങനെ കാണാം: "ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീത'' (ഓംകാരം യാതൊരുവന്റെ നാമധേയമാണോ, യാതൊരുവന് ഒരിക്കലും നശിക്കയില്ലയോ അവനെയാണ് ഉപാസിക്കേണ്ടത്; മറ്റൊരുവനെയല്ല.)
വിഖ്യാതമായ ഹൈന്ദവസ്തോത്രത്തിലിങ്ങനെ കാണാം:
"ത്വമേകം വരണ്യം ത്വമേകം ശരണ്യം
ത്വമേകം ജഗത്കാരണം വിശ്വരൂപം''
(നിന്നെ മാത്രം ഞങ്ങള് ആരാധിക്കുന്നു. നിന്നോടുമാത്രം ഞങ്ങള് ശരണം തേടുന്നു. ലോകോല്പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം.)
ശ്വേതാശ്വതരോപനിഷത്തിലിങ്ങനെ കാണാം:
"തമീശ്വരാണാം പരമം മഹേശ്വരം
തം ദേവതാനാം പരമം ച ദൈവതം
പതിം പതീനാം പരമം പരസ്താത്
വിദാമ ദേവം ഭുവനേശമീഡ്യം'' (6-7)
(അത് എല്ലാ ഈശ്വരന്മാരുടെയും മഹാനായ ശാസകനും സര്വ ദേവന്മാര്ക്കും പരമാരാധ്യനും സമസ്ത പതികളുടെയും പതിയും ധസംരക്ഷകന്പ സമസ്ത ബ്രഹ്മാണ്ഡനായകനും ആകുന്നു. സ്തുത്യര്ഹനും പ്രകാശ സ്വരൂപനുമായ അത് സര്വത്തിനും അതീതമാണെന്ന് നാം മനസ്സിലാക്കുന്നു.) >>

V.B.Rajan പറഞ്ഞു...

മൊഹമ്മദിന്റെ കമന്റ് വായിച്ചപ്പോള്‍ അള്ളായും, പ്രവാചകനും കൂടി വേദങ്ങളില്‍ നിന്ന് കോപ്പി പെസ്റ്റ് ചെയ്താണ് ഖുറാന്‍ നിര്‍മ്മിച്ചതെന്ന് തോന്നുമല്ലോ? വേദങ്ങള്‍ ദൈവം ഏതെങ്കിലും ഇടനിലക്കാരന്‍ വഴി മനുഷ്യര്‍ക്ക് എത്തിച്ചുകൊടുത്തതായി പറയുന്നുണ്ടോയെന്ന് അറിഞ്ഞാല്‍ കൊള്ളാം.

muhammed പറഞ്ഞു...

@ V.B.Rajan.
<< മൊഹമ്മദിന്റെ കമന്റ് വായിച്ചപ്പോള്‍ അള്ളായും, പ്രവാചകനും കൂടി വേദങ്ങളില്‍ നിന്ന് കോപ്പി പെസ്റ്റ് ചെയ്താണ് ഖുറാന്‍ നിര്‍മ്മിച്ചതെന്ന് തോന്നുമല്ലോ? >>
ആരെങ്കിലും ഇതുപോലുള്ള ചോദ്യം ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. നന്ദി.
സാധാരണ ബൈബിളിനെ ബന്ധപ്പെടുത്തിയായിരുന്നു ആരോപണം വന്നുകൊണ്ടിരുന്നത്‌.
ഊഹങ്ങളെ പിന്‍പറ്റാതെ ആധികാരിക ഗ്രന്ഥങ്ങളെ പിന്‍പറ്റിയാല്‍ പല വിവരങ്ങളും നമ്മുടെ സത്യാന്വേഷണ പാതയില്‍ ഗുണകരമാവും.

ആരോഗ്യകരമായ ചര്‍ച്ചക്ക് മുന്പായി താങ്കളോട് രണ്ടു ചെറിയ ചോദ്യങ്ങള്‍. കാരണം താങ്കളുടെ ഈ പോസ്റ്റിലെ ആദ്യകമന്റാണ്.
<< ഏതെങ്കിലും പുസ്തകത്തില് നിന്ന് കുറെ വാക്യങ്ങള് ഉദ്ധരിച്ചാല് അതിന് തെളിവാകില്ല. സാങ്കല്പികലോകത്ത് വിഹരിക്കുന്നതുകൊണ്ട് ലഭിക്കുന്ന താല്ക്കാലിക ആശ്വാസവും ഒരിക്കലും വിശ്വാസത്തിന് തെളിവാകുന്നില്ല. >>
ഒന്ന്. ആധികാരികമായ ഗ്രന്ഥങ്ങളെ നിങ്ങള്‍ എങ്ങിനെയാണ് കാണുന്നത്?
രണ്ട്. താങ്കള്‍ ദൈവ വിശ്വാസിയാണോ? നാസ്ഥികനാണോ?

ലളിതമായ വായനക്ക് സഹോദരന്‍ അന്‍സാറിന്റെ പോസ്റ്റ്‌.
“ഏകം സത് വിപ്ര: ബഹു ധാവദന്തി”

http://anzar-thevalakkara.blogspot.com/2008/12/blog-post.html

V.B.Rajan പറഞ്ഞു...

ഹിന്ദുവേദഗ്രന്ഥങ്ങളില്‍ ഏകദൈവാരാധനയും, ബഹദൈവാരാധനയും, നിരീശ്വരവാദവും വിവരിക്കുന്നുണ്ട്. ഇതില്‍ ഖുറാനുമായി ഒത്തുപോകുന്ന ചില കാര്യങ്ങള്‍ ഉദ്ധരിച്ച് ഖുറാനും, നബിക്കും, അള്ളായ്ക്കും വിശ്വാസ്യത വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമമാണ് താങ്കള്‍ നടത്തുന്നത്. ഖുറാന് വിരുദ്ധമായത് ഏതെല്ലാം മതഗ്രന്ഥങ്ങളിലുണ്ടോ അതെല്ലാം കടത്തിക്കൂട്ടലുകളാണെന്ന ആരോപണവും ഇത്തരം വാദങ്ങളോടൊപ്പം കാണാം. വേദങ്ങള്‍ ദൈവം നേരിട്ട് ഇറക്കിയതാണെന്ന്‍ എവിടെയെങ്കിലും പറയുന്നുണ്ടോ എന്നു വിശദീകരിക്കുമല്ലോ?

muhammed പറഞ്ഞു...

@ V.B.Rajan.
ആരോഗ്യകരമായ ചര്‍ച്ചക്ക് മുന്പായി താങ്കളോട് രണ്ടു ചെറിയ ചോദ്യങ്ങള്‍. കാരണം താങ്കളുടെ ഈ പോസ്റ്റിലെ ആദ്യകമന്റാണ്.
<< ഏതെങ്കിലും പുസ്തകത്തില് നിന്ന് കുറെ വാക്യങ്ങള് ഉദ്ധരിച്ചാല് അതിന് തെളിവാകില്ല. സാങ്കല്പികലോകത്ത് വിഹരിക്കുന്നതുകൊണ്ട് ലഭിക്കുന്ന താല്ക്കാലിക ആശ്വാസവും ഒരിക്കലും വിശ്വാസത്തിന് തെളിവാകുന്നില്ല. >>
ഒന്ന്. ആധികാരികമായ ഗ്രന്ഥങ്ങളെ നിങ്ങള്‍ എങ്ങിനെയാണ് കാണുന്നത്?
രണ്ട്. താങ്കള്‍ ദൈവ വിശ്വാസിയാണോ? നാസ്ഥികനാണോ?
വീണ്ടും ചോദിക്കുന്നു, ഖുര്‍ആന്‍ ഉപ്പെടെയുള്ള ഗ്രന്ഥങ്ങളെ നിങ്ങള്‍ എങ്ങിനെയാണ് കാണുന്നത്?
അതിനുത്തരം തന്നതിനുശേഷം ചര്‍ച്ച തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

muhammed പറഞ്ഞു...

ലത്തീഫ് സാഹിബ്,

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു.

നിങ്ങളുടെ മെയില്‍ ID തരാമോ?

CKLatheef പറഞ്ഞു...

Wa Alaikkumussalam varahmathullah

latheef.ck@gmail.com

പാര്‍ത്ഥന്‍ പറഞ്ഞു...

[നിങ്ങള്‍ എങ്ങിനെയാണ് അപ്പോള്‍ വേദങ്ങളുടെ അന്തസത്ത മനസ്സിലാക്കിയത്?പെട്ടന്ന് മനസ്സിലാക്കാനുള്ള വല്ല സൂത്രവും കയ്യിലുണ്ടോ?. എന്താ പാര്‍ത്ഥ വൈരുദ്ധ്യങ്ങളിലൂടെ നടക്കുന്നത്!!!! ]

വേദങ്ങൾ പഠിച്ചും പ്രയോഗിച്ചും അതിനെക്കുറിച്ച് വിശദമാക്കുന്ന ഗ്രന്ഥങ്ങൾ രചിച്ച സ്വാർത്ഥമോഹികളല്ലാത്ത ആളുകളുടെ വാക്കുകളെ വിശ്വസിക്കുക എന്നത് ഒരു തത്ത്വമാണ്. എന്നിട്ട് അവരുടെ വിശദീകരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.

ഒരു ലേഖനം എഴുതി പ്രസിദ്ധീകരിച്ച് വരുമാനമുണ്ടക്കാനും ജോലിയിൽ പ്രമോഷൻ കിട്ടാനും വേണ്ടി വിഢിത്തങ്ങൾ എഴുന്നള്ളിക്കുന്നത് മനസ്സിലാക്കി തള്ളിക്കളയെണ്ടത് തള്ളിക്കളയാൻ ബുദ്ധി ഉപയോഗിക്കുക.

വ്യാസനും ശങ്കരാചാര്യർക്കും സർട്ടിഫിക്കറ്റും പണക്കിഴിയും ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതിൽ സത്യം മാത്രമെ കാണുകയുള്ളൂ. വരുമാനത്തെ ബാധിക്കുന്ന സത്യങ്ങൾ ഒഴിവാക്കേണ്ടി വരുന്നത് സ്വാർത്ഥമോഹികൾക്കാണ്.

മുഹമ്മദ് നബിക്ക് 40 വയസ്സിൽ പ്രവാചകത്വം ലഭിച്ച് അതിനുശേഷം ഖുർ‌ആൻ പൂർണ്ണമായി അവതരിക്കാൻ 23 വർഷം എടുത്തു എന്നും പറയുന്നു. പൂർണ്ണമാകാത്ത ഒരു ഗ്രന്ഥം ഉണ്ടെന്നും പറഞ്ഞ് ലക്ഷക്കണക്കിന് ആൾക്കാർ ഇതിൽ അക്കാലത്ത് വിശ്വസിച്ച് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. ഇത്ര ബുദ്ധിമുട്ട് ഇല്ല ആയിരക്കണക്കിന് സംക്ഷിപ്ത വിശദീകരണങ്ങളുള്ള ഗ്രന്ഥങ്ങൾ മനസ്സിലാക്കാനും അത് വിശ്വസിക്കാനും.

പാര്‍ത്ഥന്‍ പറഞ്ഞു...

muhammed പറഞ്ഞു...

[ ഭാരതീയ വേദങ്ങളുടെ നിലപാടിനെപറ്റി വ്യത്യസ്ത നിഗമനങ്ങളാണ് നിരൂപക പണ്ധിതന്മാര്‍ക്കുള്ളത്. ഇതിനു കാരണം വേദങ്ങളില്‍ സ്തുതിക്കപ്പെട്ടിട്ടുള്ള ദേവനാമങ്ങളത്രെ. ]

പണ്ഡിതന്മാരാണെന്നു സ്വയം നടിക്കുന്ന മന്ദബുദ്ധികൾക്ക് എന്തും പറയാമല്ലൊ. പക്ഷെ ഇച്ചിരി ബോധമുള്ളവർക്ക് അതെല്ലാം വിഴുങ്ങാൻ ചിലപ്പോൾ ബുദ്ധിമുട്ടനുഭവപ്പെടും.

ഇങ്ങനെയുള്ള ബാലബുദ്ധികളെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് സാംഖ്യകാരൻ ഇങ്ങനെ എഴുതിവെച്ചത്. “ബാലോന്മത്താദി സമത്വം”. [കുട്ടിയും കിറുക്കനും പറയുന്നത് ഒന്നുപോലെ കഴമ്പില്ലായമയും അസ്വീകാര്യവുമാണ്.] ഇത്തരം ജന്മങ്ങൾ ഉണ്ടാകും എന്ന് മുൻ‌കൂട്ടിക്കാണാൻ അവർക്ക് അന്നു തന്നെ കഴിഞ്ഞു.

താങ്കൾ ഇപ്പോഴും കോപ്പി പേസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. 33 ദേവതമാരെ ഇപ്പോഴും കണ്ടെത്താൻ താങ്കൾക്ക് കഴിഞ്ഞിട്ടില്ല.

[അവഹേളനം എന്ന് പറഞ്ഞാല്‍ എന്താണര്‍ത്തമാക്കുന്നത്?. ]

ഒരു വാക്കിന്റെയോ ശ്ലോകത്തിന്റെയോ അർത്ഥം അത് എഴുതിയ വ്യക്തി ഉദ്ദേശിച്ചതിൽ നിന്നും മാറ്റി വ്യാഖ്യനിക്കുന്നതിനെയാണ് അവഹേളനം എന്നു പറയുന്നത്. അത് താങ്കളുടെ അറിവില്ലായ്മകൊണ്ട് താങ്കൾക്ക് മനസ്സിലാവുന്നില്ലെന്നുമാത്രം.

പാര്‍ത്ഥന്‍ പറഞ്ഞു...

“യേപ്യന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാഃ
തേ fപി മാമേവ കൌന്തേയ! യജന്ത്യ വിധിപൂർവകം." (ഭ.ഗീ. 9:23)

[അർജ്ജുന! ഏതൊരു ഭക്തന്മാർ ശ്രദ്ധയോടു കൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.]

ഇത് ശ്രീകൃഷ്ണഭഗവാൻ തന്നെ ഗീതയിൽ പറയുന്നതാണ്. ഇതും മറ്റുള്ളവരുടെ കൈകടത്തലാണെന്നു പറയുന്ന പണ്ഡിതന്മാരെ ഇറക്കി അടുത്തപോസ്റ്റിലെങ്കിലും എഴുതുമല്ലൊ. വിമർശിക്കാൻ വേണ്ടിത്തന്നെ ഞാൻ നിങ്ങൾക്കായി ഇത് ഇവിടെ പകർത്തുന്നു. (ഞങ്ങൾക്കുവേണ്ടി വിശദീകരിച്ചു തരുന്ന പണ്ഡിതന്മരെ അവഹേളിക്കുകയുമാവാം)


“ഓം” എന്താണെന്നറിയണമെങ്കിൽ എന്റെ ഈ പോസ്റ്റ് വായിക്കുക.

muhammed പറഞ്ഞു...

>>> [നിങ്ങള് എങ്ങിനെയാണ് അപ്പോള് വേദങ്ങളുടെ അന്തസത്ത മനസ്സിലാക്കിയത്?പെട്ടന്ന് മനസ്സിലാക്കാനുള്ള വല്ല സൂത്രവും കയ്യിലുണ്ടോ?. എന്താ പാര്ത്ഥ വൈരുദ്ധ്യങ്ങളിലൂടെ നടക്കുന്നത്!!!! ]
വേദങ്ങൾ പഠിച്ചും പ്രയോഗിച്ചും അതിനെക്കുറിച്ച് വിശദമാക്കുന്ന ഗ്രന്ഥങ്ങൾ രചിച്ച സ്വാർത്ഥമോഹികളല്ലാത്ത ആളുകളുടെ വാക്കുകളെ വിശ്വസിക്കുക എന്നത് ഒരു തത്ത്വമാണ്. എന്നിട്ട് അവരുടെ വിശദീകരണങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.
ഒരു ലേഖനം എഴുതി പ്രസിദ്ധീകരിച്ച് വരുമാനമുണ്ടക്കാനും ജോലിയിൽ പ്രമോഷൻ കിട്ടാനും വേണ്ടി വിഢിത്തങ്ങൾ എഴുന്നള്ളിക്കുന്നത് മനസ്സിലാക്കി തള്ളിക്കളയെണ്ടത് തള്ളിക്കളയാൻ ബുദ്ധി ഉപയോഗിക്കുക. <<<
>>> [ ഭാരതീയ വേദങ്ങളുടെ നിലപാടിനെപറ്റി വ്യത്യസ്ത നിഗമനങ്ങളാണ് നിരൂപക പണ്ധിതന്മാര്ക്കുള്ളത്. ഇതിനു കാരണം വേദങ്ങളില് സ്തുതിക്കപ്പെട്ടിട്ടുള്ള ദേവനാമങ്ങളത്രെ. ]
പണ്ഡിതന്മാരാണെന്നു സ്വയം നടിക്കുന്ന മന്ദബുദ്ധികൾക്ക് എന്തും പറയാമല്ലൊ. പക്ഷെ ഇച്ചിരി ബോധമുള്ളവർക്ക് അതെല്ലാം വിഴുങ്ങാൻ ചിലപ്പോൾ ബുദ്ധിമുട്ടനുഭവപ്പെടും. <<<

ഇവിടെ എന്റെ കമന്റില്‍ പരമാര്ശിച്ച ബഹുമാന്യ വ്യക്തികള്‍ സ്വാര്‍ത്ഥമോഹികളാണന്നു എങ്ങിനെ മനസ്സിലായി, തെളിവോടു കൂടി പറഞ്ഞു തരുമോ? എനിക്കും വായനക്കാര്‍ക്കും അതുപകാരപ്പെടും. പറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും ആ മഹാ വ്യക്തികള്‍ക്കെതിരെ ആരോപണവുമായി വരുന്നത് ഇച്ചിരി ബോധമുള്ളവർക്ക് ഗുണകരമാണോ പാര്‍ത്ഥ..?

muhammed പറഞ്ഞു...

>>> മുഹമ്മദ് നബിക്ക് 40 വയസ്സിൽ പ്രവാചകത്വം ലഭിച്ച് അതിനുശേഷം ഖുർആൻ പൂർണ്ണമായി അവതരിക്കാൻ 23 വർഷം എടുത്തു എന്നും പറയുന്നു. പൂർണ്ണമാകാത്ത ഒരു ഗ്രന്ഥം ഉണ്ടെന്നും പറഞ്ഞ് ലക്ഷക്കണക്കിന് ആൾക്കാർ ഇതിൽ അക്കാലത്ത് വിശ്വസിച്ച് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. <<<

എന്തുകൊണ്ട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു ?

ചേരമാന്‍ പെരുമാളും (റ.അ) പ്രവാചക സന്നിധിയില്‍ ഇസ്‌ലാം സ്വീകരിച്ചു. ഈ ലിങ്കില്‍ നിന്നും ചെറു വിവരണം വായിക്കാം.
"Cheraman Perumal"
http://www.jaihoon.com/454.htm

ഇപ്പോഴും സ്വീകരിച്ചു കൊണ്ടിരിക്കുന്നു?
തെളിവോടെയുള്ള മുഹമ്മദ്‌ നബി(സ) ചരിത്രം നമ്മുടെ മുന്‍പിലുണ്ട്.
അതെ 'സത്യം' കണ്ടെത്താനും സ്വീകരിക്കാനുമുള്ള വഴി ഇപ്പോഴും നമ്മുടെ മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്.
അത് തന്നെയാണ് ഇവിടെത്തെ ചര്‍ച്ചയുടെ കാതല്‍.

muhammed പറഞ്ഞു...

>>> [അവഹേളനം എന്ന് പറഞ്ഞാല് എന്താണര്ത്തമാക്കുന്നത്?. ]
ഒരു വാക്കിന്റെയോ ശ്ലോകത്തിന്റെയോ അർത്ഥം അത് എഴുതിയ വ്യക്തി ഉദ്ദേശിച്ചതിൽ നിന്നും മാറ്റി വ്യാഖ്യനിക്കുന്നതിനെയാണ് അവഹേളനം എന്നു പറയുന്നത്. അത് താങ്കളുടെ അറിവില്ലായ്മകൊണ്ട് താങ്കൾക്ക് മനസ്സിലാവുന്നില്ലെന്നുമാത്രം. <<<

എന്റെ കമന്റില്‍ വന്ന ശ്ലോകങ്ങളുടെ അര്‍ത്ഥത്തില്‍ എന്തെങ്കില്ലും തെറ്റുണ്ടങ്കില്‍ സൂചിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടതാണ്.ഞാന്‍ ഇവിടെ ആരെയെങ്കിലും പറ്റി "അവഹേളിച്ചു" കമന്റിട്ടാല്‍ അത് ലത്തീഫ് സാഹിബ് നീക്കുമെന്നനിക്കുറപ്പുണ്ട്. അതിനെപറ്റി താങ്കള്‍ വ്യാകുലപ്പെടെണ്ടതില്ല.

muhammed പറഞ്ഞു...

>>> “യേപ്യന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാഃ
തേ fപി മാമേവ കൌന്തേയ! യജന്ത്യ വിധിപൂർവകം." (ഭ.ഗീ. 9:23)
[അർജ്ജുന! ഏതൊരു ഭക്തന്മാർ ശ്രദ്ധയോടു കൂടിയവരായി അന്യദേവതകളെ ആരാധിക്കുന്നുവോ അവരും വിധിപ്രകാരമല്ലാതെ എന്നെത്തന്നെ ആരാധിക്കുന്നു.]
ഇത് ശ്രീകൃഷ്ണഭഗവാൻ തന്നെ ഗീതയിൽ പറയുന്നതാണ്. ഇതും മറ്റുള്ളവരുടെ കൈകടത്തലാണെന്നു പറയുന്ന പണ്ഡിതന്മാരെ ഇറക്കി അടുത്തപോസ്റ്റിലെങ്കിലും എഴുതുമല്ലൊ. വിമർശിക്കാൻ വേണ്ടിത്തന്നെ ഞാൻ നിങ്ങൾക്കായി ഇത് ഇവിടെ പകർത്തുന്നു. (ഞങ്ങൾക്കുവേണ്ടി വിശദീകരിച്ചു തരുന്ന പണ്ഡിതന്മരെ അവഹേളിക്കുകയുമാവാം) <<<
താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയാല്‍ ഇങ്ങിനെ വായിക്കാം.
http://www.islampadanam.com/faq/fq/17.html

ശ്രീകൃഷ്ണനെപറ്റി സ്വാമി ദയാനന്ദ സരസ്വതിയും ശ്രീവാഗ്ഭടാനന്ദ ഗുരുവും എന്ത് പറഞ്ഞു…..

“ശ്രീകൃഷ്ണന് ഭഗവാന്റെ അവതാരമാണെന്നും അതിനാല് ഗീത ഭഗവദ്ഗീതയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല് ഭഗവാന് ഒരിക്കലും മനുഷ്യരൂപത്തില് അവതരിക്കില്ലെന്നും അവതരിച്ചിട്ടില്ലെന്നുമാണ് പ്രമുഖരായ ഹൈന്ദവ പണ്ഡിതന്മാരും പരിഷ്കര്ത്താക്കളും വ്യക്തമാക്കുന്നത്. സ്വാമി ദയാനന്ദ സരസ്വതി ഇക്കാര്യം ചോദ്യോത്തരരൂപത്തില് ഇങ്ങനെ അവതരിപ്പിക്കുന്നു:
"പ്രശ്നം: ഈശ്വരന് അവതാരം സ്വീകരിക്കുന്നുണ്ടോ?
ഉത്തരം: ഇല്ല. എന്തെന്നാല് 'അജ ഏക പാത്' (35-53), 'സപര്യ്യഗാതുക്രമകായം' (40-8) എന്നു തുടങ്ങിയ യജുര്വേദ വചനങ്ങളില്നിന്ന് പരമേശ്വരന് ജന്മം കൊള്ളുന്നില്ലെന്ന് മനസ്സിലാകുന്നുണ്ട്.
പ്രശ്നം:
യദാ യദാ ഹി ധര്മസ്യ
ഗ്ളാനിര്ഭവതി ഭാരത
അഭ്യുത്ഥാന മധര്മസ്യ
തദാത്മാനം സൃജാമ്യഹം (ഭഗവത് ഗീത അ: 4 ശ്ളോകം 7)
ധര്മത്തിന് ലോപം വരുമ്പോഴെല്ലാം ഞാന് ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണന് പറയുന്നുണ്ടല്ലോ?
ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമാകുന്നില്ല. ധര്മാത്മാവും ധര്മത്തെ രക്ഷിക്കാന് ഇഛിക്കുന്നവനുമായ ശ്രീകൃഷ്ണന് 'ഞാന് യുഗം തോറും ജന്മം കൈക്കൊണ്ടു ശിഷ്ട ജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും' എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതില് ദോഷമൊന്നുമില്ല. എന്തെന്നാല് 'പരോപകാരായ സതാം വിഭൂതയഃ' -സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനായിട്ടുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണന് ഇതുകൊണ്ട് ഈശ്വരനാണെന്ന് വരുവാന് തരമില്ല''(സത്യാര്ഥ പ്രകാശം, പുറം 304, 305).
ഈശ്വരന് അവതാരമുണ്ടാവില്ലെന്ന് ശ്രീവാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് (വാഗ്ഭടാനന്ദന്റെ സമ്പൂര്ണ കൃതികള്, പുറം 357-359, 751, 752. മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്).
ഗീതതന്നെ അവതാര സങ്കല്പത്തെ നിരാകരിക്കുന്നു:
അവജാനന്തി മാം മൂഢാ
മാനുഷീം തനു മാ ശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂത മഹേശ്വരം
മോഘാശാ മോഘ കര്മ്മാണോ
മോഘജ്ഞാനാ വിചേതസഃ
രാക്ഷസി മാസുരി ചൈവ
പ്രകൃതീം മോഹിനീം ശ്രീതാഃ
(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാര് എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി മനസ്സിലാക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവര് ചെയ്യുന്ന കര്മങ്ങളും അവര്ക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവര് അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസ പ്രകൃതിയെയും അസുര പ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.'' അധ്യായം 9, രാജ വിദ്യാ രാജഗുഹ്യയോഗം, ശ്ളോകം 11, 12).

പാര്‍ത്ഥന്‍ പറഞ്ഞു...

എന്തുകൊണ്ട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു ?

ധൈഷണികമായ അധപതനം.

ഇത് ഇസ്ലാമിലേക്കെന്നല്ല, ഏതൊരു മതത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിന്റെ പ്രധാന കാരണമാണ്.

പാര്‍ത്ഥന്‍ പറഞ്ഞു...

@ muhammed:

താങ്കൾ ഗീത വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്.

1- “ശ്രീകൃഷ്ണന് ഭഗവാന്റെ അവതാരമാണെന്നും അതിനാല് ഗീത ഭഗവദ്ഗീതയാണെന്നും പ്രചരിപ്പിക്കപ്പെടുന്നു. എന്നാല് ഭഗവാന് ഒരിക്കലും മനുഷ്യരൂപത്തില് അവതരിക്കില്ലെന്നും അവതരിച്ചിട്ടില്ലെന്നുമാണ് പ്രമുഖരായ ഹൈന്ദവ പണ്ഡിതന്മാരും പരിഷ്കര്ത്താക്കളും വ്യക്തമാക്കുന്നത്.

2-ധര്മത്തിന് ലോപം വരുമ്പോഴെല്ലാം ഞാന് ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണന് പറയുന്നുണ്ടല്ലോ?

3- ഈശ്വരന് അവതാരമുണ്ടാവില്ലെന്ന് ശ്രീവാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

4- ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢന്മാര് എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി മനസ്സിലാക്കുന്നു.


താങ്കൾ തന്നെ കോട്ടുചെയ്ത മുകളിൽ കൊടുത്ത ഭാഗങ്ങൾ വായിച്ചിട്ട് എന്തു തോന്നിയെന്നറിയാൻ ആഗ്രഹമുണ്ട്.

അപ്പോൾ ശ്രീകൃഷ്ണൻ ആരായി??????

ശ്രീകൃഷ്ണൻ എന്ന ഒരാൾ ഉണ്ടായിരുന്നോ എന്നുള്ളതിനെപ്പറ്റി ആ പണ്ഡിതന്മാരുടെ അഭിപ്രായമെന്തായിരുന്നു?

“അഹം” (ഞാൻ) എന്ന വാക്കിനെ ഗീതയിൽ പലയിടത്തും പ്രയോഗിക്കുന്നുണ്ട്. ‘ഞാൻ’ എന്നു പറയുമ്പോൾ, ഏത് ഞാൻ എന്ന് ചോദ്യം ചെയ്ത് മനസ്സിലാക്കിയ്ട്ടുവേണം അടുത്ത വാക്കിലേക്ക് കടക്കാൻ. അത് എന്താണെന്ന് വിശദമാക്കുന്ന പണ്ഡിതഭാഷ്യം നിരവധിയുണ്ട്. സംസ്കൃതഭാഷയ്ക്കുള്ള വൈവിധ്യമായ ഭാവാർത്ഥങ്ങൾ മനസ്സിലാക്കാൻ സാധാരണക്കാർക്കാവില്ല. അതുകൊണ്ട് നമ്മൾ പണ്ഡിതന്മാരുടെ വാക്കുകളെ സ്വീകരിക്കുന്നു.

muhammed പറഞ്ഞു...

@ പാര്‍ത്ഥന്‍
നേരത്തെ കൊടുത്ത ലിങ്ക് താങ്കള്‍ മുഴുവനും വായിച്ചു മനസ്സിലാക്കിയില്ല.
ആ ലിങ്കിലെ അവസാനഭാഗം ഇവിടെ ഇടുന്നു...

http://www.islampadanam.com/faq/fq/17.html

<< ഗീതയിലെ ഇത്തരം സൂക്തങ്ങള് ദിവ്യവചനങ്ങളാവാനുള്ള സാധ്യത നിഷേധിക്കാനാവില്ല. എന്നാല് ശ്രീകൃഷ്ണന് ഭഗവാനായിരുന്നുവെന്ന സങ്കല്പം തീര്ത്തും തെറ്റാണ്. ഗീതയുടെ തന്നെ ഉപര്യുക്ത പ്രസ്താവത്തിന് കടകവിരുദ്ധവുമാണ്. ശ്രീകൃഷ്ണന് ദൈവദൂതനാവാനുള്ള സാധ്യതയാണ് ഏറെയുള്ളത്. എന്നാല് അദ്ദേഹത്തിന്റെ വ്യക്തവും സത്യസന്ധവുമായ ചരിത്രം ലഭ്യമല്ലാത്തതിനാല് ഇക്കാര്യത്തില് ഖണ്ഡിതമായൊരു നിഗമനത്തിലെത്തുക സാധ്യമല്ല.
ഗീതയുടെ വ്യക്തവും ഖണ്ഡിതവുമായ ചരിത്രം ലഭ്യമല്ല. അത് മഹാഭാരതയുദ്ധത്തോടനുബന്ധിച്ചാണോ രചിക്കപ്പെട്ടതെന്ന കാര്യത്തില് പോലും വീക്ഷണ വ്യത്യാസമുണ്ട്. ഗീതയുടെ കാലവും വിവാദവിധേയമാണ്. ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നും മൂന്നാം നൂറ്റാണ്ടിലാണെന്നും ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിലാണെന്നും നാലാം നൂറ്റാണ്ടിലാണെന്നുമെല്ലാം അഭിപ്രായാന്തരമുണ്ട്. ഈ അവ്യക്തതയെക്കുറിച്ച് ഡോ. രാധാകൃഷ്ണന് എഴുതുന്നു: "ഭഗവദ്ഗീത മഹാഭാരതത്തിന്റെ യഥാര്ഥ ഭാഗമാണെന്ന് നാം സ്വീകരിച്ചാല് തന്നെയും അതില് പല കാലഘട്ടങ്ങളിലെയും കൃതികള് ഉള്ക്കൊള്ളിച്ചിട്ടുള്ളതുകൊണ്ട് നമുക്ക് ഗീതയുടെ കാലത്തെപ്പറ്റി ഉറപ്പ് പറയാനാവില്ല.'' (ഭാരതീയ ദര്ശനം, ഭാഗം 1, പുറം 481).
ഗീതാകര്ത്താവ് തന്റെ കാലത്തെ വിവിധ ചിന്താധാരകളെ സമന്വയിപ്പിക്കുകയും സമാഹരിക്കുകയുമാണുണ്ടായതെന്ന് ഡോ. രാധാകൃഷ്ണന് തുടര്ന്നു പറയുന്നു.
ഏതായാലും ഗീത ദൈവികമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമില്ല. "ദര്ശനം, മതം, സദാചാരങ്ങള് എന്നിവയുടെ ഉപദേശങ്ങളടങ്ങുന്ന ഗ്രന്ഥമാണത്. അതിനെ ശ്രുതിയെന്നോ അഥവാ ഈശ്വരീയമായ അരുളപ്പാടെന്നോ കരുതുന്നില്ല. സ്മൃതിയെന്ന് പറയാവുന്നതാണ്''(കയശറ പുറം 477).
ചുരുക്കത്തില് ഗീതയില് ദൈവിക സന്ദേശങ്ങളുടെ അംശങ്ങളും ആശയങ്ങളും ഉണ്ടാവാമെങ്കിലും അതൊരു ദൈവിക ഗ്രന്ഥമല്ല. ഒരു ദൈവിക ഗ്രന്ഥമാണെന്ന് ഗീത സ്വയം അവകാശപ്പെടുന്നില്ലെന്നതും ശ്രദ്ധേയമത്രെ. >> താങ്കള്‍ക്ക് തോന്നുന്നത് എന്നില്‍ കാണേണ്ടതില്ല. രണ്ടാമതും നിങ്ങളില്‍ നിന്നും അത്തരം കമന്റുകള്‍ വരുന്നു.
ഞാന്‍ ഗീത വായിച്ചു വരുന്നൊന്നുമില്ല. ഇത്രയും പകര്‍ത്തിവെച്ചത് താങ്കള്‍ മുന്‍ കമന്റുകളില്‍ പലവിധത്തിലുമായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനാലാണ്. ആദ്യം മുതല്‍ ഇവിടെ പകര്‍ത്തിയ വിവരങ്ങള്‍ "തെറ്റോ" "ശരിയോ" വ്യക്തമായി പറയുക,നിങ്ങള്‍ കാണിക്കേണ്ട സത്യസന്ധത. അതിനുശേഷം നമുക്ക് ചര്‍ച്ച തുടരാം.
സത്യം കണ്ടെത്തുന്നവരെ "ധൈഷണികമായ അധപതനം" എന്ന് ആരോപിച്ചു ആശ്വാസം കൊള്ളലല്ല. ആരോപിക്കുമ്പോള്‍ വിശദീകരിക്കാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.

muhammed പറഞ്ഞു...

ലത്തീഫ് സാഹിബ്,

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാതുഹു.

നിങ്ങളുടെ മെയില്‍ മെസ്സേജ് അയച്ചിരുന്നു. ID മാറ്റമൊന്നുമില്ലന്നു കരുതുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

@ Muhammed
താങ്കളുടെ കമന്റിലെ ചില വരികളുടെ വെടക്കാക്കി തനിക്കാക്കുന്ന രീതി വ്യക്തമാക്കിത്തരാം. ഇതിനെയും ഉൾപ്പെടുത്തിയാണ് ഇതിനുമുമ്പ് അവഹേളനം എന്ന വാക്കുപയോഗിച്ചത്.


[ഗീതയിലെ ഇത്തരം സൂക്തങ്ങള് ദിവ്യവചനങ്ങളാവാനുള്ള സാധ്യത നിഷേധിക്കാനാവില്ല. എന്നാല് ശ്രീകൃഷ്ണന് ഭഗവാനായിരുന്നുവെന്ന സങ്കല്പം തീര്ത്തും തെറ്റാണ്. ഗീതയുടെ തന്നെ ഉപര്യുക്ത പ്രസ്താവത്തിന് കടകവിരുദ്ധവുമാണ്. ശ്രീകൃഷ്ണന് ദൈവദൂതനാവാനുള്ള സാധ്യതയാണ് ഏറെയുള്ളത്. എന്നാല് അദ്ദേഹത്തിന്റെ വ്യക്തവും സത്യസന്ധവുമായ ചരിത്രം ലഭ്യമല്ലാത്തതിനാല് ഇക്കാര്യത്തില് ഖണ്ഡിതമായൊരു നിഗമനത്തിലെത്തുക സാധ്യമല്ല.]
-----------------------------
അതായത്, ഗീതയിലെ നിങ്ങൾക്കുപയോഗിക്കാവുന്ന ശ്ലോകങ്ങൾ ദൈവീകമാക്കിക്കിട്ടാനാണ് സാധ്യതയെ നിങ്ങൾ നിഷേധിക്കാത്തത്. പക്ഷെ ശീകൃഷ്ണൻ ഭഗവാനായിക്കൂടാ. ലോകത്തെല്ലായിടത്തും ദൈവം ദൂതന്മാരെ പടച്ചു വിട്ടിട്ടൂണ്ടെന്നത് ഉറപ്പിക്കാൻ ശ്രീകൃഷ്ണനെ ദൂതനാക്കുന്നതിൽ കുഴപ്പമില്ല. ഇവിടെ താങ്കളുടെ ദൈവത്തിന്റെ തത്വചിന്തകൾ തകിടം മറിയുന്നു. ഭാരതത്തിൽ ദൈവദൂതന്മാരും പ്രവാചകന്മാരും ഇല്ല. എല്ലാം മനുഷ്യരാണ്. അവർ ക്ലേശിച്ച് വളർത്തിയെടുക്കുന്ന ജീവിതചര്യകൾ അവരെ ദൈവത്തിന് ഞങ്ങൾ കൊടുക്കുന്ന വിശേഷണങ്ങൾക്കൊപ്പം പ്രകടമാകുമ്പോൾ അത് അംഗീകരിക്കുന്നു. അല്ലാതെ താങ്കൾ പറയുന്ന ദൈവവും ഇല്ല അത്തരം ദൂതന്മാരും ഇവിടെയില്ല.

ഗീത ചരിത്ര ഗ്രന്ഥമല്ല, അതിന്റെ ചരിത്രം അന്വേഷിച്ചു പോകാൻ. ഗീത പതിനൊന്നാം നൂറ്റാണ്ടിൽ എഴുതിയതാണെന്നു വരെ വായിച്ചിട്ടുണ്ട്. പണ്ഡിതമാർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. അത് വരുമാനമാർഗ്ഗമാണെങ്കിൽ പ്രത്യേകിച്ചും. ഗീതയിൽ ഉപദേശങ്ങൾ ഉണ്ടെന്നുള്ളത് സെമിറ്റിക് ചിന്താരീതിയാണ്. ഇവിടെ സത്യത്തെ അനുഭപ്പെടുത്തിക്കൊടുക്കൽ മാത്രമാണുള്ളത്. ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന വിവേകാനന്ദസ്വാമികളുടെ ചോദ്യത്തിന്; ശ്രീരാമപരമഹംസർ നീ എന്നിൽ വിശ്വസിക്കണം എന്നല്ല പറഞ്ഞത്, നിനക്ക് ദൈവത്തിനെ കാണിച്ചു തരാം എന്നാണ് പറഞ്ഞത്. അതിനുള്ള ദൈവീക ജ്ഞാനം ഉണ്ടാകണം. അതില്ലാത്തവർക്കാണ് തിട്ടൂരമിറക്കേണ്ടി വരുന്നത്. പ്രവാചകന്മാരുടെ നിർദ്ദേശങ്ങളെ അണുവിട തെറ്റാതെ അനുസരിക്കുകയും അനുവർത്തിക്കുകയും വേണം. ഞങ്ങൾക്ക് അത്തരം ഒരു ഭീഷണി ദൈവത്തിൽ നിന്നോ ഋഷിമാരിൽ നിന്നോ ഉണ്ടാവുന്നില്ല. വേണമെങ്കിൽ അനുസരിക്കാം. വേണ്ടെങ്കിൽ ഒഴിവാക്കാം. അനുസരിച്ചില്ലെങ്കിൽ വിശ്വാസിയാവില്ല എന്നത് സെമിറ്റിക് സങ്കല്പമാണ്.

ഗീത മാത്രമല്ല, എല്ലാ ഗ്രന്ഥങ്ങളും മനുഷ്യർ എഴുതിയത് തന്നെയെന്ന് വിശ്വസിക്കുന്ന കൂട്ടത്തിൽ പെട്ടയാളാണ് ഞാനും. ഇതെല്ലാം എത്രയോ കൊല്ലങ്ങളായി ഇവിടെ ചർച്ച ചെയുന്നു. വേദങ്ങൾ ദൈവീകമോ എന്ന വിഷയത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റ് താങ്കൾ വായിച്ചിരുന്നെങ്കിൽ ഇക്കാര്യം വീണ്ടും ഇങ്ങനെ എഴുതേണ്ടി വരുമായിരുന്നില്ല.

ഞാൻ തെറ്റിദ്ധരിപ്പിച്ച ഭാഗങ്ങൾ എന്താണെന്നു പറഞ്ഞാൽ വിശദമാക്കാൻ ശ്രമിക്കാം. അത് താങ്കൾക്ക് ഉൾക്കൊള്ളാനാവാത്തതാണെങ്കിൽ എന്റെ സമയം കളയാൻ താല്പര്യവും ഇല്ല.

കുഞ്ഞിപ്പ പറഞ്ഞു...

>>>>കുഞ്ഞിപ്പാ, അള്ളാ അമൂര്‍ത്തമാണെന്ന് പറഞ്ഞാല്‍ കുഴപ്പത്തിലാകുന്നത് നിങ്ങള്‍ തന്നെയായിരിക്കും. സത്യം, സ്നേഹം തുടങ്ങിയവയെപ്പോലെ അമൂര്‍ത്തമാണ് ദൈവമെന്ന വാദത്തെ ആരാണ് എതിര്‍ക്കുന്നത്? പ്രപഞ്ചത്തിലും മനുഷ്യജീവിതത്തിലും നിരന്തരം ഇടപെടല്‍ നടത്തുന്ന, പുസ്തകവും കൊടുത്ത് പ്രവാചകന്മാരെ ജനങ്ങളുടെയിടയിലേക്ക് അയച്ചുകൊണ്ടിരുന്ന ദൈവം അതെങ്ങനെ അമൂര്‍ത്തമാവും? മൂര്‍ത്തമായ ദൈവസങ്കല്പത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. പുതിയവേഷം കെട്ടിച്ച് അവതരിപ്പിച്ചാലും ദൈവം രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.<<<<
അല്ലാഹു അമൂര്‍ത്തമാണെന്ന സത്യം തുറന്ന് പറഞ്ഞാല്‍ എന്ത് കുഴപ്പമാണുണ്ടാവുകയെന്നു മനസ്സിലാവുന്നില്ല!(?).ചെറിയ പ്രായത്തില്‍ മദ്രസ പഠനത്തില്‍ തന്നെ മുസ്ലിങ്ങള്‍ അല്ലാഹു അമൂര്‍ത്തമാണെന്ന സത്യം ഗ്രഹിക്കാറുണ്ട്...............

muhammed പറഞ്ഞു...

@ പാര്ത്ഥന്
താങ്കളുടെ വൈരുദ്ധ്യത്തോടെയുള്ള കമന്റുകള്‍ ഇവിടെത്തന്നെ കിടക്കുന്നുണ്ട്.
എന്താണ് വസ്തുനിഷ്ഠമെന്നത് എന്താണ് ആത്മനിഷ്ഠമെന്നത് വേര്‍തിരിച്ചറിയാന്‍ വല്യവിവരമൊന്നും വേണ്ട, അതിനുള്ള തിരിച്ചറിവ് മതി.
ആക്ഷേപങ്ങള്‍ ചോരിഞ്ഞതിനു ശേഷം "തെറ്റിദ്ധരിപ്പിച്ച ഭാഗങ്ങള്‍ എന്താണന്നു പറഞ്ഞാല്‍ വിശദമാക്കാന്‍ ശ്രമിക്കാം" എന്ന് പറയുന്നത് സത്യസന്ധതയില്ലാഴ്മയാണ് കാണിക്കുന്നത്.
താങ്കളുടെ തോന്നലുകള്‍ക്ക് നീണ്ട കമന്റിടാന്‍ തല്‍ക്കാലം ഇവിടെ ഉദ്ദേശിക്കുന്നില്ല.
ധര്‍മോപെദേശങ്ങള്‍പോലും സെമിറ്റിക്കോ ഇന്ത്യനോ എന്ന് തപ്പി
നട്ടംതിരിയുന്നവരോട്‌, മുന്‍ധാരണ വെച്ചുപുലര്ത്തുന്നവരോട് പ്രത്യേകിച്ച്എന്ത് പറയാന്‍....
സ്വന്തം വേദം പോലും പഠിക്കാന്‍ പന്ത്രണ്ടു വര്ഷം വേണ്ടിവരുമെന്ന് കമന്റിട്ടു ഞെട്ടിച്ച താങ്കള്‍ അതുപോലും പഠിക്കാന്‍ സന്നദ്ധതനല്ലെന്നു വ്യക്തമാക്കുന്നു. ജിജ്ഞാസയോടെ ‘സത്യം’ അന്വേഷിക്കുന്നവര്‍ പറയാന്‍ ആഗ്രഹിക്കാത്തത്.

muhammed പറഞ്ഞു...

ഏതൊരാള്‍ക്കും ‘ഏകദൈവത്വം’ പരമാര്‍ശിക്കപ്പെട്ടത് തേടിപ്പോകുമ്പോള്‍ പല ഗ്രന്ഥങ്ങളില്‍ നിന്നുമായി സമാനമായത് കിട്ടും. അത്കാണിക്കുന്നത് ഭൂ ലോകത്ത് ആദ്യത്തെ വിശ്വാസം ഏക ദൈവത്വമെന്നതാണ്.

ഗ്രന്ഥങ്ങളിലെ സാദ്രിശ്യമായത് ഇവിടെ കൊടുത്തപ്പോള്‍,"വേദങ്ങളില്‍ നിന്ന് കോപ്പി പെസ്റ്റ് ചെയ്താണ് ഖുര്‍ആന്‍ ‍ നിര്‍മ്മിച്ചതെന്ന് തോന്നുമല്ലോ" എന്ന് കമന്റിയ ഒരു ബ്ലൊഗറുടെ കമന്റു ഇവിടെത്തന്നെയുണ്ട്.

ഇസ്‌ലാം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഈ ബ്ലോഗുള്പ്പെകടെ നിരവധി ബ്ലോഗുകളും
സൈറ്റുകളും ലഭ്യമായിരിക്കെ വീണ്ടും എഴുതണമെന്നു ഉദ്ദേശിക്കുന്നില്ല. സത്യം അറിയേണ്ടവര്ക്ക് കിട്ടുന്നു, അവരുടെ മനസ്സ് ശാന്തമാകുന്നു. അല്ലാത്തവര്‍ വൈരുദ്ധ്യത്തില്പെമട്ടുഴലുന്നു.

മനുഷ്യരല്ലാം ഒരു പിതാവില്‍ നിന്നുമുള്ളവരായതിനാല്‍ ലോകത്തുള്ള എല്ലാവരും സഹോദരി സഹോദരന്മാരാണ്.
സത്യം ഉള്കൊഹള്ളാന്‍, ഇസ്‌ലാം സ്വീകരിക്കാന്‍ ഈ കേരള മണ്ണില്‍ നിന്നും ഏഴാം നൂറ്റാണ്ട് മുതല്‍ ആളുകള്‍ തയ്യാറായിരുന്നു. ഇന്നുമത് തുടരുന്നു.

ലത്തീഫ് സാഹിബില്‍ നിന്നും മറുപടി കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

[മനുഷ്യരല്ലാം ഒരു പിതാവില്‍ നിന്നുമുള്ളവരായതിനാല്‍ ലോകത്തുള്ള എല്ലാവരും സഹോദരി സഹോദരന്മാരാണ്.

ആദ്യം ജനിച്ച സഹോദരീ സഹോദരന്മാർ ഇണചേർന്ന് കുട്ടികളുണ്ടായി. എല്ലാ സഹോദരീ സഹോദരന്മാരും തമ്മിൽ തമ്മിൽ ഇണചേരാൻ ദൈവം അനുവദിക്കുന്നു. പക്ഷെ അതിനുശേഷം ദൈവം തന്നെ നിയമങ്ങൾ സൃഷ്ടിച്ച് ദൂതൻ വഴി അടിച്ചേല്പിക്കുന്നു. ഇവിടെ ഓർമ്മക്കുറവ് ദൈവത്തിനോ അതോ പ്രവാചന്മാർക്കോ എന്നതാണ് എന്റെ സംശയം. ഇങ്ങനെ ചോദിച്ചാൽ എന്റെ അഭിപ്രായങ്ങളിൽ വൈരുദ്ധ്യങ്ങൾ കാണും.

പാര്‍ത്ഥന്‍ പറഞ്ഞു...

@ muhammed:

[ഏതൊരാള്‍ക്കും ‘ഏകദൈവത്വം’ പരമാര്‍ശിക്കപ്പെട്ടത് തേടിപ്പോകുമ്പോള്‍ പല ഗ്രന്ഥങ്ങളില്‍ നിന്നുമായി സമാനമായത് കിട്ടും. അത്കാണിക്കുന്നത് ഭൂലോകത്ത് ആദ്യത്തെ വിശ്വാസം ഏക ദൈവത്വമെന്നതാണ്.

അങ്ങനെ ഓടിപ്പോയാലോ.

താങ്കൾ വിശ്വസിക്കുന്ന മതത്തിലെ ദൈവത്തിന്റെ ഗുണങ്ങൾ വ്യക്തമായി ആദ്യം മനസ്സിലാക്കുക. എന്നിട്ട് മറ്റുള്ള മതങ്ങളിൽ പറയുന്ന ദൈവത്തിന് എന്ത് ഗുണങ്ങളാണ് അവിടെ പറഞ്ഞിട്ടുള്ളത് എന്ന് പരിശോധിക്കുക. അതിനുശേഷമാണ് താരത‌മ്യപഠനം നടത്തേണ്ടത്. അല്ലാതെ സ്വന്തം വിശ്വാസം മറ്റുള്ളവരുടെ ദൈവങ്ങൾക്കും ഉണ്ടാകണം എന്ന് വാശി പിടിക്കുകയല്ല. എന്റെ ഏകദൈവത്തിന് കല്പിച്ചിട്ടുള്ള ഗുണങ്ങളെ പാടെ ഒഴിവാക്കി ഇല്ലാത്ത ഗുണങ്ങൾ ആരോപിക്കുമ്പോൾ മിണ്ടാതിരിക്കുന്നതെങ്ങിനെ. ഞാൻ നിങ്ങളുടെ മതം അനുശാസിക്കുന്ന ദൈവത്തിന്റെ ഒരു ഗുണങ്ങളെയും നിരസിക്കുന്നില്ലല്ലൊ. മന്ത്രദൃഷ്ടാക്കളായ ഋഷിമാരുടെ ദർശനങ്ങൾ വെറും സ്വപ്നങ്ങളല്ല.

muhammed പറഞ്ഞു...

ഒരു യുക്തിവാദ ബ്ലോഗരുടെ പോസ്റ്റില്‍ കമന്റിയ "ഡോക്ടര്‍ പെരിയോര്‍ ദാസന്റെ" അനുഭവം വായനക്കാര്ക്ക് വേണ്ടി ഇവിടെയും ഇടുന്നു.
പ്രശസ്ത യുക്തിവാദിയും ചിന്തകനുമായ ഡോക്ടര്‍ പെരിയോര്‍ ദാസന്‍
(ലണ്ടനിലെ ഓക്സ്‌ഫെഡ് സര്‍വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ പി എച് ഡി) 2010 ല്‍ ഇസ്‌ലാം സ്വീകരിച്ചു.
അദ്ദേഹം തന്റെ അനുഭവം വിവരിക്കുന്നത് കാണുക.

സൈക്കോതെറാപ്പി ഉപയോഗിച്ച് ഞാന്‍ പലരുടെയും ജീവിത രീതികള്‍ മാറ്റാരുണ്ടായിരുന്നു. ഉദാ: ബിംബാരാധന നടത്തുന്നവരെ ഞാന്‍ ശുദ്ധ ദൈവ നിഷേധിയാക്കി മാറ്റും. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും അവര്‍ ബിംബാരധകര്‍ ആയി മാറും. ഭാര്യ ഭര്‍ത്താക്കന്മാരുടെ ശന്ടകള്‍ ഞാന്‍ മാറ്റും വീണ്ടും അവര്‍ ശന്ട കൂടും. മഹാ മടിയാനായിരുന്ന ഒരു മനുഷ്യനെ ചികിത്സിച്ചു കര്‍മ നിരധനാക്കും. എന്നാല്‍ കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ അവന്‍ വീണ്ടും മടിയനാകും. ഈ പഠനത്തിലൂടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു, ശാസ്ത്രം സ്വയം പര്യാപ്തമല്ലയെന്നു.
വെറുപ്പും മടിയും നിരാശയും മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് മാറ്റി സ്നേഹവും ചുറു ചുറുചുറുക്കും ആത്മവിശ്വാസവും പുനസ്ഥാപിക്കുക എന്നതായിരുന്നു എന്റെ ദൌത്യം മനുഷ്യ പ്രയത്നം കൊണ്ടും സംഘടനകളുടെ പരിശ്രമം കൊണ്ടും ഇത് സാധ്യമല്ലെന്നു 30 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ എനിക്ക് ബോധ്യപ്പെട്ടു.
പടച്ചവനും മതത്തിനും മാത്രമേ ഇവ മാറ്റാന്‍ കഴിയു എന്ന വിശ്വാസത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഒടുവില്‍, ആരാണ് പടച്ചവന്‍? അവന്‍ നല്‍കിയ മതമേത്? എന്ന അന്വേഷണത്തില്‍ മുഴുകി. ഈ ആവശ്യത്തിനായി 10 വര്ഷം ഖുര്‍ആനും ഹദീസും പഠിച്ചു. അല്ലാഹുവാണ് പടച്ചവന്‍.
ഇസ്‌ലാം ആണ് അവന്‍ നല്‍കിയ മതമെന്ന് എനിക്ക് പരിപൂര്‍ണ ബോധ്യമായി.
തുടരുന്നു...

muhammed പറഞ്ഞു...

അദ്ദേഹം തുടരുന്നു...

അല്ലാഹു നല്‍കിയ മാര്‍ഗദര്‍ശനമനുസരിച്ച് ജീവിച്ചാല്‍ ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നന്മയായിരിക്കും ഫലം. അവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരം വിജയികളില്‍ ഉള്പ്പെടണമെന്ന് ഞാന്‍ തീരുമാനിച്ചു. ആറു വിശ്വാസ കാര്യങ്ങളും അഞ്ചു കടമകളും മൊത്തം മനുഷ്യരാശി അന്ഗീകരിക്കണമെന്നു എനിക്ക് മനസ്സിലായി.അതിനാല്‍, അത് സ്വയം സ്വീകരിക്കണമെന്നും മനുഷ്യ സമൂഹത്തെ അതിലേക്കു വഴി കാണിക്കേണ്ടത് എന്റെ ബാധ്യതായാണന്നും ഞാന്‍ വിശ്വസിച്ചു.മനുഷ്യരെല്ലാം ഒന്നാണന്നും മനുഷ്യര്‍ക്കിടയില്‍ വിവേചനമില്ലെന്നും പെരിയോര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അക്കാര്യം എന്റെ എല്ലാ പ്രസംഗത്തിലും പറയുമായിരുന്നു. എന്നാല്‍ എന്റെ മനസ്സിന്നു മനുഷ്യ ഏകത്വവും സഹോദരത്വവും മനസ്സിലായിരുന്നില്ല. എല്ലാ മനുഷ്യരും ആദം സന്തതികളാണെന്നു എന്റെ സഹോദരങ്ങള്‍ ആണെന്നു മനസ്സിലാക്കിയപ്പോഴാണ്, മനുഷ്യരെല്ലാം ഒന്നാണെന്നും എന്റെ സഹോദരങ്ങള്‍ ആണന്നും എനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞത്.
അല്ലാഹുവിനെ കുറിച്ചുള്ള ഭയം, ആരാധനകള്‍, അന്ത്യദിനെത്തെക്കുറിച്ച ബോധം, സഹോദരത്വം എന്നീ നാല് കാര്യങ്ങള്‍ ഞാന്‍ സ്വയം അംഗീകരിച്ചു.അവ എന്റെ ചുറ്റിലുമ്മുള്ളവര്‍ക്ക് ബോധനം ചെയ്യുന്നു.
ഇതാണ് അല്ലാഹുവിന്റെ മതമായ ഇസ്‌ലാം എന്നു ഞാന്‍ വിശ്വസിക്കുന്നു.
മനുഷ്യന് എന്ത് അറിവ് ലഭിച്ചാലും അവന്‍ അഹങ്കാരിയാവും. അല്ലാഹുവിനെ അറിഞ്ഞാല്‍ വിനീതനാകും.

നൂറു കണക്കിന് വിഷയങ്ങള്‍ സൈക്കോതെറാപ്പിയുമായിബന്ധപ്പെട്ടവ ഖുര്‍ആനില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ഒരുദാഹരണം പറയാം: എന്ത് ഭൌതിക പദാര്ത്ഥവും കൂട്ടി മുട്ടിയാല്‍ അത് നഷ്ടംവരുത്തും. എന്നാല്‍ മനസ്സില്‍ ആശയങ്ങള്‍ കൂട്ടിമുട്ടി നില്‍ക്കുന്നത് ഗുണകരമായിരിക്കും. മനസ്സില്‍ ആശയങ്ങള്‍ക്കിടയില്‍ ഒഴിവുണ്ടാകുന്നത് അപകടമാണന്നു ഖുര്‍ആനില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. സൂറത്തുന്നാസില്‍ അല്ലാഹു "ഹന്നാസ്" എന്നു പറഞ്ഞത് ശ്രദ്ധിക്കൂ, മനസ്സ് അല്ലാഹുവിന്റെ ചിന്തയില്‍ നിന്നും ഒഴിവാകുമ്പോഴാണ് പിശാചു ആ ഒഴിവിലേക്ക് കടന്നു വരുന്നത്. നാം വീണ്ടും ആ ഒഴിവു അല്ലാഹുവിന്റെ സ്മരണയില്‍ നികത്തുമ്പോള്‍ ഗത്യന്തരമില്ലാതെ അവന്‍ പിന്മാറുന്നു.

(പ്രമുഖ പ്രബോധകന്‍ ജനാബ് കെ.എം റിയാലു സാഹിബുമായുള്ള അഭിമുഖത്തില്‍ നിന്നും എടുത്തത്.)

പാര്‍ത്ഥന്‍ പറഞ്ഞു...

സൈക്കോളജി പഠിച്ച ആളുകൾക്ക് അല്പം നൊസ്സ് സാധാരണയാണ്. ഡോക്ടർ പെരിയോർ ദാസ് ഇത്തിരികൂടി മുന്നിലാണെന്നു തോന്നുന്നു.

[ മനസ്സ് അല്ലാഹുവിന്റെ ചിന്തയില്‍ നിന്നും ഒഴിവാകുമ്പോഴാണ് പിശാചു ആ ഒഴിവിലേക്ക് കടന്നു വരുന്നത്.]

അങ്ങനെ മാത്രമല്ല പിശാച് കയറുന്നത്. നിസ്കരിക്കുമ്പോൾ അടുത്തടുത്ത് നിൽക്കുന്നവരുടെ കാലുകൾ തമ്മിൽ മുട്ടാതിരുന്നാലും പിശാച് കയറും. ഇങ്ങനെ പിശാച് കയറിക്കയറിയാണ് ലോകത്തിലെ എല്ലാ അറാമ്പറപ്പുകളും ഉണ്ടാകുന്നത്. നമ്മുടെ ഡോക്ടറുടെ ചിന്തയിലും വിടവ് വരുന്നുണ്ട്. അതുകൊണ്ട് വ്യക്തമായി എല്ലാ കാര്യങ്ങളും മനശാസ്ത്രവിശകലനത്തിൽ പുറത്തു വരുന്നില്ല.

muhammed പറഞ്ഞു...

ഇന്നത്തെ വായനയില്‍ (28/06/2011) ശ്രദ്ധയില്‍പെട്ട
രണ്ടു വര്‍ഷം മുന്‍പുള്ള ശ്രദ്ധേയന്റെ ശ്രദ്ധേയമായ നിരീക്ഷണം ഇപ്പോഴും പ്രസക്തം.
>>>>>പാര്ത്ഥന് said...

ഞാൻ നാസ്തികനല്ല.
ദൈവം എന്നത് സങ്കല്പമാണ്.
അതിൽ നിന്നുകൊണ്ടുതന്നെയാണ് എന്റെ അഭിപ്രായങ്ങളും പറയാറുള്ളത്.
അത് ഉൾക്കൊള്ളാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല.
March 7, 2009 4:50 PM
................................
ശ്രദ്ധേയന് said...
ദൈവത്തെ സ്വന്തം ഭാവനയില് രൂപപ്പെടുത്തുന്നവരോട് സംവദിക്കുന്നത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമെന്ന് എനിക്ക് വിശ്വാസമില്ല. അവര്ക്ക് എന്തും പറയാനും നിഷേധിക്കാനും കഴിയും. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്കുള്ള അവസാനത്തെ 'മറ'പിടി മാത്രമാണ് ഇത്തരക്കാര്ക്ക് ദൈവം. നാസ്തികര് പ്രകൃതി എന്ന് പറയുമ്പോലെ. അതുകൊണ്ട് പാര്ത്ഥ ന്, സോറി.
March 8, 2009 10:40 AM
http://www.shradheyan.com/2009/02/blog-post_18.html <<<<<

പാര്‍ത്ഥന്‍ പറഞ്ഞു...

Mr.Muhammed,

നിങ്ങൾ ഇതേ ചോദ്യം തന്നെ ‘സത്യത്തെ ഭയപ്പെടുന്നവരുടെ’ ബ്ലോഗിൽ ഇട്ടതുകൊണ്ട് അതേ മറുപടി ഇവിടെയും കോപ്പി ചെയ്യുന്നു.
------------------------------
[ശ്രദ്ധേയന് said...
ദൈവത്തെ സ്വന്തം ഭാവനയില് രൂപപ്പെടുത്തുന്നവരോട് സംവദിക്കുന്നത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടാവുമെന്ന് എനിക്ക് വിശ്വാസമില്ല. അവര്ക്ക് എന്തും പറയാനും നിഷേധിക്കാനും കഴിയും.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്ക്കുള്ള അവസാനത്തെ 'മറ'പിടി മാത്രമാണ് ഇത്തരക്കാര്ക്ക് ദൈവം.]


നിങ്ങൾ ഇവിടെ കോപ്പി ചെയ്ത പാർത്ഥനുള്ള ശ്രദ്ധേയന്റെ കമന്റിൽ ആദ്യത്തെ ഭാഗത്ത് പറഞ്ഞിട്ടുള്ള ‘ദൈവത്തിനെ‘ ഭാവനയിൽ കാണുകയല്ലാതെ, ആരെങ്കിലും ദൈവത്തെ നേരിൽ കണ്ടിട്ടുണ്ടെങ്കിൽ ഇവിടെ തെളിവ് നൽകൂ. അതിനുശേഷം നമുക്ക് കൂടുതൽ സംവദിക്കാം.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കെല്ലാം ദൈവം എന്ന ഉത്തരം കൊടുക്കുന്നത് യാഥാസ്തിതികന്മാരായ അന്ധവിശ്വാസികളാണ്. എന്തായാലും, കസേരേമ്മെ കേറിയിരിക്കണ ഒരു ദൈവം ഉണ്ടെന്ന് കരുതാൻ എന്തായാലും എന്നെക്കൊണ്ട് കഴിയില്ല. അതുപോലത്തന്നെ, 4 കയ്യുള്ള വിഷ്ണുവിനെയോ, 4 തലയുള്ള ബ്രഹ്മാവിനെയോ, 4 കയ്യും 3 കണ്ണും ഉള്ള സദാശിവനെയോ നേരിൽ കാണും എന്നു വിശ്വസിക്കാൻ എന്തായാലും എന്റെ ഇതുവരെയുള്ള ആത്മീയ ചിന്ത അനുവദിക്കുന്നില്ല.
-----------------------------

ശൂന്യതയിൽ നിന്നും ദൈവത്തിന് എല്ലാം സൃഷ്ടിക്കാൻ കഴിയും എന്നത് മന്ദബുദ്ധികളായ സാധാരണ മനുഷ്യൻ ആരോപിക്കുന്നതാണ്. ഇനി ദൈവമാണ് എല്ലാം സൃഷ്ടിക്കുന്നത് എന്നു വച്ചാൽ തന്നെ ദൈവത്തിന് ഒരു ജീവിയുടെ ആദ്യ ഇണയെ സൃഷ്ടിക്കുന്ന പണിമാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നെ ആ ജീവികളൂടെ തെറിച്ചു വീഴുന്ന തുള്ളിയിൽ നിന്നും സൃഷ്ടി നടക്കുകയായിരുന്നു. അപ്പോൾ ദൈവത്തിന് ഇപ്പോൾ ഒരു പണിയും ഇല്ലെന്നർത്ഥം. അതുകൊണ്ട് സൃഷ്ടിക്കുന്ന ദൈവം ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ വേറൊരു ലോകത്തിന്റെ പണിപ്പുരയിലാകാം.

sadique പറഞ്ഞു...

.<<<< അപ്പോൾ ദൈവത്തിന് ഇപ്പോൾ ഒരു പണിയും ഇല്ലെന്നർത്ഥം. അതുകൊണ്ട് സൃഷ്ടിക്കുന്ന ദൈവം ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ വേറൊരു ലോകത്തിന്റെ പണിപ്പുരയിലാകാം.>>>>സൃഷ്ടിച്ച്‌ പരിപാലിച്ചു കൊണ്ടിരിക്കുന്ന ദൈവതിലാണ് മുസ്ലിംകള്‍ വിശ്വസികുന്നത് സഹോദരാ.അതായത്‌ ദൈവം ആദി കാരണം മാത്രമല്ല , ഈ പ്രപഞ്ചത്തെ ഒരു കുഴപ്പവുമില്ലാതെ പരിപാലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review