അല്പം മാന്യനായ നിസ്സഹായന് എന്ന അപരനാമത്തിലറിയപ്പെടുന്ന യുക്തിവാദി ബ്ളോഗറുടെ ജബ്ബാര്‍ മാഷിനുള്ള ഉപദേശമാണ് ഇവിടെ നല്‍കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന മൃഗബലിയാണ് വിഷയം. 15 ലക്ഷത്തോളം മൃഗങ്ങള്‍ കൂട്ടത്തോടെ കഴുത്തറുക്കപ്പെടുന്ന കരിദിനമാണ് മാഷിനെ സംബന്ധിച്ചിടത്തോളം ബലിപെരുന്നാള്‍.
'ഇതൊന്നും വിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല മാഷേ !
അവരുടെ വിശ്വാസത്തില്‍ ദൈവം ഈ ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു. ആകാശവും
നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം പെടുന്ന പ്രപഞ്ചം സൃഷ്ടാവ് മനുഷ്യനു വേണ്ടി നിര്‍മ്മിച്ച ഭോഗ്യവസ്തുക്കളാണ്. അതിനാല്‍ ദൈവത്തോട് അദമ്യമായ ഭക്തിയും വിശ്വാസവും പുലര്‍ത്തികൊണ്ട്, അവനെ സ്തുതിച്ചുകൊണ്ട് എല്ലാം ഭോഗിച്ചു ജീവിക്കുക എന്നതാണ് മനുഷ്യന്റെ കടമ. ജീവജാലങ്ങളുടെ വംശഹത്യയൊ അമിതഭോഗത്വര കൊണ്ടും മലിനീകരണം ഉണ്ടാകാവുന്ന പാരിസ്ഥിതിക തകര്‍ച്ചയും വിഭവ ദൌര്‍ലഭ്യവുമൊന്നും തന്നെ വിശ്വാസികളെ അലട്ടേണ്ട പ്രശ്നങ്ങളല്ല. ഉത്തമ ഭക്തരായി ദൈവഭയത്തോടെ ജീവിച്ചാല്‍ എല്ലാം അദ്ദേഹം നോക്കിക്കൊള്ളും. അതാണ് വിശ്വാസികളുടെ മാര്‍ഗ്ഗം. അതിനാല്‍ കാരുണ്യവും സ്നേഹവും സ്വന്തം വിശ്വാസി സമൂഹത്തിലുള്ളവരോടു മാത്രം കാണിക്കേണ്ട മതമൂല്യങ്ങളത്രേ ! അന്യ മതസ്ഥരോ മൃഗങ്ങളോ അതിനര്‍ഹരല്ല. (ഒരു പക്ഷേ അന്യമതക്കാര്‍ അസത്യ വിശ്വാസികളായതു കൊണ്ട് തങ്ങളുടെ മാര്‍ഗ്ഗത്തിലേക്ക് വരാത്തിടത്തോളം അവരേയും മൃഗങ്ങള്‍ക്കൊപ്പം പരിഗണിച്ചു കൊണ്ട് കൊല്ലുകയോ അടിമകളാക്കുകയോ ചെയ്യാം.)'
യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ ആത്മാര്ഥമായിട്ട് തന്നെയാണോ ഇത്തരം കമന്റുകള്‍ എഴുതുന്നത് എന്നറിയാന്‍ എനിക്ക് താല്പര്യമുണ്ട്. അതിനാല്‍ അറിവുള്ളവര്‍ പ്രതികരിക്കുക.
8:54:00 PM
CKLatheef
Posted in:

3 അഭിപ്രായ(ങ്ങള്):
mruga baliyeppatti oru vishwasi enna nilayil thaankalude abhipraayam ariyan thalpariyamundu.
പ്രിയ ബൈജൂ,
താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരം ഇവിടെയുണ്ട്. ഈ പോസ്റ്റിന്റെ ഉദ്ദേശ്യം ബലിയെക്കുറിച്ചചര്ചയല്ലാത്തതിനാല് താങ്കള്‍ക്കുള്ള മറുപടി ഒരു പോസ്റ്റായി നല്‍കുകയാണ്.
ആരാധനയ്ക്കു കഴുത്തറുക്കേണ്ടതുണ്ടോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ