2009, ഡിസംബർ 1, ചൊവ്വാഴ്ച

ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?

ഒരു വിശ്വാസി എന്ന നിലയില്‍ എനിക്ക് മൃഗബലിയോടുള്ള നിലപാട് സ്വാഭാവികമായും ഖുര്‍ആന്‍ അനുശാസിച്ചത് പ്രകാരം തന്നെയാണ്. ദൈവിക ദര്‍ശനങ്ങളിലെല്ലാം മൃഗബലി നിയമമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അതിന്റെ ലക്ഷ്യമായി നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്, ദൈവം നല്‍കിയ അനുഗ്രഹങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കുക എന്നതാണ്. ഖുര്‍ആന്‍ അത് ഇപ്രകാരം വിവരിക്കുന്നു.

'സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്- (ആ സമുദായങ്ങള്‍) നാം അവര്‍ക്കേകിയ കാലികളില്‍ അല്ലാഹുവിന്റെ നാമം സ്മരിക്കേണ്ടതിന്. (ഈ ഭിന്നരീതികളുടെയെല്ലാം ഉദ്ദേശ്യം ഒന്നു തന്നെയാകുന്നു.) അതിനാല്‍ നിങ്ങളുടെ ദൈവം ഏക ദൈവമാകുന്നു. അവന്നു മാത്രം കീഴ്വണങ്ങുന്നവരാകുവിന്‍. പ്രവാചകരേ, വിനയം കൈക്കൊള്ളുന്നവരെ സുവിശേഷമറിയിച്ചുകൊള്ളുക.' (22:34)

മൃഗബലി എല്ലാ ദൈവികശരീഅത്തുകളിലും ആരാധനാസമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു.ദൈവേതര ശക്തികള്‍ക്ക് ബലിനടത്തുന്ന സമ്പ്രദായം മനുഷ്യര്‍ സ്വന്തം നിലക്ക് നിര്‍മിച്ചതാണ്. മൃഗങ്ങളെ അകാരണമായി നശിപ്പിക്കുക എന്നതോ, അവയോട് ക്രൂരത കാണിക്കുക എന്നതോ ആയിരുന്നില്ല അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം. കാലാന്തരത്തില്‍ പലമതങ്ങളിലും ദൈവം നിശ്ചയിച്ച നിയമങ്ങള്‍ക്കപ്പുറം പൌരോഹിത്യം അവരുടെ വകയായി നിര്‍മിച്ച നിയമങ്ങളില്‍ പെട്ടതാണ് അവയെല്ലാം. ദൈവമല്ലാത്തവര്‍ക്കുള്ള ബലിയും അപ്രകാരം തന്നെ. മനുഷ്യരുടെ ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ മാസം പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധം ഉപയോഗപ്പെടുത്തുക എന്നതാണ് മൃഗബലിയുടെ ഭൌതികമായ പ്രയോജനം. അതോടൊപ്പം തന്റെ സൌകര്യങ്ങളും സമ്പത്തും ദൈവപ്രീതിക്കായി ദൈവനിയമങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണ് എന്ന പ്രഖ്യാപനവും അതുള്‍കൊള്ളുന്നു. ബലിപെരുന്നാല്‍ ദിനത്തിലെ ബലി അതിനേക്കാള്‍ വലിയ ഒട്ടേറെ സന്ദേശം ഉള്‍കൊള്ളുന്നതാണ്. വിസ്താരഭയത്താല്‍ അതിവിടെ വിവരിക്കുന്നില്ല.

'അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള എല്ലാ വിഭവങ്ങളും അല്ലാഹുവിന്റേതുതന്നെയാണ് എന്ന് മനസാ കര്‍മണാ മനുഷ്യന്‍ സമ്മതിക്കേണ്ടതുണ്ട്. ഈമാനും ഇസ്ലാമും ആത്മാവിന്റെ ബലിയാണ്. നമസ്കാരവും നോമ്പും ശരീഅത്തിന്റെയും ശാരീരിക കഴിവുകളുടെയും ബലിയാണ്. സകാത്ത് വിവിധ രൂപത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള സമ്പത്തിന്റെ ബലിയാണ്. ജിഹാദ് സമയത്തിന്റെയും മാനസിക-ശാരീരിക കഴിവുകളുടെയും ബലിയാണ്. ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്. ഇവയെല്ലാം ഓരോരോ തരം അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനങ്ങളാകുന്നു. ഇതുപോലെ അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹത്തിനുള്ള നന്ദിപ്രകടനമെന്ന നിലക്കും അവന്റെ മഹത്വത്തിന്റെ അംഗീകാരമെന്ന നിലക്കുമാണ് മൃഗബലി നമ്മുടെ ബാധ്യതയായിത്തീരുന്നത്. അവന്‍ ധാരാളം മൃഗങ്ങളെ സൃഷ്ടിച്ച് നമുക്ക് കീഴ്പെടുത്തിത്തന്നു. നാം അവയെ സവാരി ചെയ്യുന്നു; വയല്‍ ഉഴാനും വണ്ടിവലിക്കാനും ഉപയോഗിക്കുന്നു; അവയുടെ മാംസം ഭക്ഷിക്കുന്നു; പാല്‍ കുടിക്കുന്നു; രോമവും തോലും അസ്ഥിയും രക്തവുമെല്ലാം ഉപയോഗപ്പെടുത്തുന്നു. ചുരുക്കത്തില്‍, ഓരോ വസ്തുവില്‍നിന്നും എണ്ണമറ്റ പ്രയോജനങ്ങള്‍ എടുക്കുന്നു.' (തഫ്ഹീമുല്‍ ഖുര്‍ആന്‍)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത്. ചുരുക്കത്തില്‍ ബലിക്ക് പിന്നില്‍ ദൈവനിഷേധികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ചിലകാര്യങ്ങള്‍കൂടിയുണ്ട് എന്ന് സൂചിപ്പിക്കുകയാണ്. താഴെ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ കൂടി വായിക്കുക.

'(ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്‍മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.' (22:36-37)

146 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇസ്‌ലാമിലെ മൃഗബലി മറ്റു ആരാധനകള്‍പോലെ സ്വയം ലക്ഷ്യമല്ല. അവയ്ക് പിന്നിലെ ലക്ഷ്യം നേടുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അതിന്റെ പ്രയോജനം ദൈവത്തിനല്ല മനുഷ്യനാണ്.

Baiju Elikkattoor പറഞ്ഞു...

suhurthe,

thaankal quote cheythirikkunnathu ellam shudha mandatharamvum muttu nyavum aanallo. itha ee link nokku (http://news.bbc.co.uk/2/hi/south_asia/8375591.stm). hindukkalkkum immathiri krurathakalkku avarudethaya nyayangal undu. ennaal, sathyathil manushyante durayum aarthiyum sahajeevikalodulla daya illaymatum aanu divya balayude peril nadakkunnathu.
"മനുഷ്യരുടെ ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളുടെ മാസം", ennokke kelkkumbol chirkkan thonnunnoo athodoppam sahathapavum!

CKLatheef പറഞ്ഞു...

"The goddess needs blood," says Chandan Dev Chaudhury, a priest at the Gadhimai temple in the centre of the festival site.

"If anyone has a problem, then I will cut the throat of an animal in the temple and that person's problem will be solved."

പൗരോഹിത്യം മൃഗബലിയുടെ ലക്ഷ്യം മറക്കുകയും അതിന്റെ ആത്മാവ് ചോര്‍ത്തികളയുകയും ചെയ്തു. പ്രവാചകന്റെ കാലത്ത് ബലിമൃഗങ്ങളെ ഭാരം വഹിപ്പിക്കുന്നത് തെറ്റാണെന്ന് ധരിച്ചിരുന്നു. പ്രവാചകന്‍ അത് തിരുത്തി. പുറത്ത് സവാരി ചെയ്യാന്‍ ആവശ്യപ്പെട്ടു. ബലിമൃഗത്തിന്റെ രക്തം അല്ലാഹുവിന് ആവശ്യമില്ല എന്ന് ഖുര്‍ആന്‍ വെട്ടിത്തുറന്ന് പറഞ്ഞു. ഓരോ മതസ്ഥര്‍ക്കും അവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും. ആയിക്കോട്ടേ അവ വിലയിരുത്താനുള്ള സാമാന്യബുദ്ധിയും ദൈവം നല്‍കിയിട്ടുണ്ടല്ലോ. നിങ്ങള്‍ ചിരിക്കാനുള്ള കാരണം എനിക്ക് മനസ്സിലായില്ല. അതറിയാനാണ് ഞാന്‍ ഈ പോസ്റ്റിന് പ്രേരകമായ നിസ്സാഹായന്റെ കമന്റ് പോസ്റ്റ് ചെയ്തത്. സഹതപിക്കേണ്ട ആവശ്യമില്ല. ദൈവം നല്‍കിയ ഉത്തമാഹാരങ്ങളില്‍ ചിലത് തങ്ങളുടെ യുക്തിയെ മാത്രം അവലംബിച്ച് സ്വയംവിലക്കിയ നിങ്ങളെപ്പോലുള്ളവരാണ് സഹതാപമര്‍ഹിക്കുന്നത്. എന്നുമുതലാണ് യുക്തിവാദികള്‍ ശുദ്ധ സസ്യബുക്കുകളായി മാറിയത് എന്നറിയാന്‍ താല്‍പര്യമുണ്ട്.

CKLatheef പറഞ്ഞു...

'....കാലാന്തരത്തില്‍ പലമതങ്ങളിലും ദൈവം നിശ്ചയിച്ച നിയമങ്ങള്‍ക്കപ്പുറം പൌരോഹിത്യം അവരുടെ വകയായി നിര്‍മിച്ച നിയമങ്ങളില്‍ പെട്ടതാണ് അവയെല്ലാം. ദൈവമല്ലാത്തവര്‍ക്കുള്ള ബലിയും അപ്രകാരം തന്നെ.'

ഞാനെന്റെ പോസ്റ്റില്‍ ഈവരികള്‍ വായിച്ച ശേഷം ബൈജുനല്‍കിയ ലിങ്കും കാണുക.

Abdul Ahad പറഞ്ഞു...

സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നും അവയ്ക്ക് വേദനയറിയാനുള്ള കഴിവുണ്ടെന്നും ഈ pseudo-യുക്തിസ്റ്റുകള്‍ക്കൊന്നാരെങ്കിലും പറഞ്ഞുകൊടുത്തേരെ... ;)

Unknown പറഞ്ഞു...

@ അബ്ദുള്‍ അഹാദ്

സസ്യങ്ങള്‍ക്ക് ജീവനുണ്ട്.ജന്തുക്കള്‍ക്കും ജീവനുണ്ട്.
ജന്തുക്കളിലൊന്നായ മനുഷ്യനും ജീവനുണ്ട്. ഇത് ആര്‍ക്കാണ് അറിയാത്തത് ?

@ ലത്തീഫ് , താങ്കള്‍ പറഞ്ഞു.
1)“ദൈവിക ദര്‍ശനങ്ങളിലെല്ലാം മൃഗബലി നിയമമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു”

ബുദ്ധ, ജൈന ദര്‍ശനങ്ങളില്‍ മൃഗബലി നിരോധിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ

2)“സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്”

ഇല്ല

3) “മൃഗബലി എല്ലാ ദൈവികശരീഅത്തുകളിലും ആരാധനാസമ്പ്രദായത്തിന്റെ ഒരനിവാര്യഘടകമായിരുന്നു”

ആയിരുന്നു ചിലതില്‍.എന്നാല്‍ ആ രീതി മിക്കവരും തിരുത്തി തുടങ്ങി .

4) “ദൈവേതര ശക്തികള്‍ക്ക് ബലിനടത്തുന്ന സമ്പ്രദായം മനുഷ്യര്‍ സ്വന്തം നിലക്ക് നിര്‍മിച്ചതാണ്.”

ദൈവേതര ശക്തികള്‍ എന്നു പറയുന്നത് ആരെയാണ്?

നിങ്ങളുടെ മതത്തിലെ ദൈവം എനിക്കും എന്റെ മതത്തിലെ ദേവീദേവന്മാര്‍ നിങ്ങള്‍ക്കും ആരാധ്യരല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും

നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്.

Unknown പറഞ്ഞു...

"ഇന്ന് ബലി പെരുന്നാള്‍" എന്ന പോസ്റ്റിലെ എന്റെ കമന്റ് കൂടി ഇവിടെ ചേര്‍ക്കുന്നു.

ഡാനിയല്‍ ക്വിന്നിന്റെ ഇഷ്മായേല്‍(http://en.wikipedia.org/wiki/Ishmael_(novel)), എന്റെ ഇഷ്മായേല്‍ (http://en.wikipedia.org/wiki/My_Ishmael) എന്നീ പുസ്തകങ്ങള്‍ വായിക്കുന്നതിനു തൊട്ടുമുമ്പു വരെ “ഭൂമി മനുഷ്യനു വേണ്ടി സൃഷ്ടിച്ചു. സസ്യങ്ങളും പക്ഷി മൃഗാദികളും ഭക്ഷണത്തിനും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടു.”എന്ന വിവരക്കേട് എനിക്കുമുണ്ടായിരുന്നു. ദിനാസറുകളും ഭീമന്‍ ആമക്കളും നിയാണ്ടര്‍ താലുകളും പീക്കിംഗ് മനുഷ്യരും ഞാന്‍ ഞാന്‍ എന്ന് അഹങ്കരിച്ച രാജാക്കന്മാരും എല്ലാം വിചാരിച്ചത് ഇത് തന്നെയാണ്. എന്നിട്ട് അവരെല്ലാം എവിടെ ? മറ്റു ജീവികളെ ആശ്രയിച്ചു മാത്രം നിലനില്‍ക്കുന്ന ഒരു പരാദജീവിയാണ് മനുഷ്യന്‍ എന്നും എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്.

CKLatheef പറഞ്ഞു...

@Arun

'ദൈവിക ദര്‍ശനങ്ങള്‍', 'സകലസമുദായത്തിനും' എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെട്ടത് എന്ന് പ്രിയ അരുണിന് ഗ്രഹിക്കാന്‍ സാധിച്ചിട്ടില്ല എന്ന് കമന്റില്‍ നിന്ന് മനസ്സിലാകുന്നു. പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട തനത് ദര്‍ശനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. കാലാന്തരത്തില്‍ മാറ്റത്തിരുത്തലുകള്‍ വന്നവ ദൈവികദര്‍ശനം എന്ന വിശേഷണത്തിന് അര്‍ഹമല്ല. ബുദ്ധന്‍ പ്രബോധനം ചെയ്ത ദര്‍ശനത്തില്‍ മൃഗബലി ഉണ്ടായിരുന്നില്ല എന്നാണ് താങ്കളുടെ വ്യക്തമായ അറിവെങ്കില്‍ ബുദ്ധദര്‍ശനം ദൈവികദര്‍ശനമല്ല എന്ന് പറയേണ്ടിവരും.

ദൈവേതര ശക്തികള്‍ എന്നത് കൊണ്ട് ഞാനുദ്ദേശിച്ചത്. പ്രപഞ്ചനാഥനായ യഥാര്‍ഥ ദൈവത്തിന് പുറമെ ജനങ്ങള്‍ സങ്കല്‍പിക്കുന്ന ദൈവങ്ങളെയാണ്. ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചവന്‍ എന്ന് ദൈവത്തെ വിശേഷിപ്പിക്കുന്ന ഖുര്‍ആനിക സൂക്തത്തില്‍ നിന്നാണ്, ഞാന്‍ സൂചിപ്പിച്ച തത്വം എടുത്തിട്ടുള്ളത്. അഥവാ ഭൂമിയിലും അവയിലുള്ളവയും മനുഷ്യന് വേണ്ടിയാണ് എന്ന തത്വം. എന്ന് വെച്ചാല്‍ എല്ലാ ജീവജാലങ്ങളേയും നിസ്സാഹയന്‍ പറഞ്ഞ പ്രകാരം ഭോഗിച്ച് തീര്‍ക്കുക എന്നതല്ല. എല്ലാം എല്ലാമനുഷ്യര്‍ക്കുമുള്ളതാണ് എന്ന മിതവും മനുഷ്യസമത്വത്തിലധിഷ്ഠിതമാമായ കാഴ്ചപ്പാടിലേക്കാണ് അത് നയിക്കുക. ഭൂമി ശേഷം വരാനുള്ളവര്‍ക്കുകൂടിയുള്ളതാണ് എന്ന ബോധമില്ലായ്മയാണല്ലോ ഭൂമിയുടെ ശാപം.

മറ്റുജീവികള്‍ നിലനില്‍ക്കാന്‍ മനുഷ്യന്‍ ആവശ്യമില്ല. എന്നാല്‍ മനുഷ്യന് നിലനില്‍ക്കാന്‍ മറ്റുജീവികളുടെ സാന്നി
ദ്ധ്യം ആവശ്യമുണ്ട് എന്നതാണ്, മനുഷ്യന് വേണ്ടിയാണ് മറ്റുള്ളവയെല്ലാം സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെ മറ്റൊരു താല്‍പര്യം. ഇനി താങ്കളെഴുതിയ വരികളിലെ വൈരുദ്ധ്യം കാണണമെങ്കില്‍ ഒരിക്കല്‍ കൂടിവായിച്ചുനോക്കുക.

CKLatheef പറഞ്ഞു...

Apputten said

'ഭൂമിയുടെ മുക്കാൽഭാഗത്തിലധികം മനുഷ്യന്‌ ആവസയോഗ്യമല്ല. ഏറിയപങ്ക്‌ ജീവജാലങ്ങളും മനുഷ്യന്റെ ജീവിതവുമായി യാതൊരുതരത്തിലും ബന്ധപ്പെടുന്നുമില്ല. പ്രപഞ്ചത്തിന്റെ കാര്യമെടുത്താൽ പറയാനുമില്ല.
എന്നിട്ടും ഭൂമിയും അതിലെ ജീവജാലങ്ങളും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണെന്ന് പറയുന്നതിന്റെ ലോജിക്‌ എനിക്കിതുവരെ മനസിലായിട്ടില്ല.'

വെറുമൊരു കൗതുകത്തിനും ഇവ്വിഷയകമായ ചര്‍ച എങ്ങനെ നീങ്ങുന്നു എന്ന് അറിയുന്നതിനും വേണ്ടിയാണ്, മറ്റൊരു ബ്ലോഗിലുള്ള, എന്റെ സുഹൃത്ത് അപ്പൂട്ടന്റെ കമന്റ് ഇവിടെ പേസ്റ്റിയത്.

Unknown പറഞ്ഞു...

മൃഗബലി ഇല്ലാത്തവ യഥാര്‍ഥ ദൈവദര്‍ശനം അല്ല എന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ ആ വിഷയത്തില്‍ നാം സമയം മെനക്കെടുത്തേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു.

ദൈവം എന്നത് നമ്മുടെ സങ്കല്പം നമുക്ക് വ്യത്യസ്തമാണെന്ന് രണ്ടാള്‍ക്കും മനസ്സിലാവുകയും ചെയ്തു.

മൂന്നാം ഖണ്ഡികയെപ്പറ്റി അല്പം കൂടി പറയാനുണ്ട്.

കമന്റ് ഓഫ് ലൈന്‍ ആവുന്നോ എന്ന ഭയവും ഉണ്ട്.

മറ്റുജീവികള്‍ നിലനില്‍ക്കാന്‍ മനുഷ്യന്‍ ആവശ്യമില്ല , മറ്റു ജീവികളെ ആശ്രയിച്ചു മാത്രം നിലനില്‍ക്കുന്ന ഒരു ജീവിയാണ് മനുഷ്യന്‍ എന്നതിന് മനുഷ്യന് വേണ്ടിയാണ് മറ്റുള്ളവയെല്ലാം സൃഷ്ടിക്കപ്പെട്ടത് എന്ന അര്‍ഥം കൊടുക്കാന്‍ എനിക്ക് കഴിയില്ല.

ഞാന്‍ ആദ്യം പറഞ്ഞപോലെ ഓരോ കാലത്തും അധീശത്വം പുലര്‍ത്തിയിരുന്ന ജീവികള്‍ അവര്‍ക്ക് ചിന്താശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാണ് മറ്റുള്ളവര്‍ എന്ന് കരുതിയിരിക്കും.

മനുഷ്യനും അങ്ങനെ കരുതുന്നു.

ഇനി മനുഷ്യര്‍ക്ക് ശേഷം വന്നേക്കാവുന്ന അതിമാനുഷരും അങ്ങനെ കരുതും

എന്നാല്‍ ഭൂമി എല്ലാ മനുഷ്യര്‍ക്കും വേണ്ടിയല്ല എല്ലാ ജീവികള്‍ക്കും വേണ്ടിയല്ല ,ആര്‍ക്കും വേണ്ടിയല്ല, ഭൂമിക്ക് വേണ്ടിയാണ് എല്ലാം എന്നാണ് എനിക്ക് തോന്നുന്നത്

Unknown പറഞ്ഞു...

@ ലത്തീഫ്

ഞാനിട്ട ഈ കമന്റുകള്‍ ചെറിയ എഡിറ്റിങ്ങോടെ
ഇവിടെയും (കുതിരകയറ്റം) ചേര്‍ത്തിട്ടുണ്ട് http://kuthirakayattam.blogspot.com/

അവ വളച്ചൊടിച്ചു എന്ന് തോന്നുന്നെങ്കില്‍ പറയുക

CKLatheef പറഞ്ഞു...

ഈ വിഷയത്തില്‍ നാം സമയം മെനക്കെടുത്തേണ്ട ആവശ്യമില്ല എന്ന് എനിക്കും
തോന്നുന്നു.

CKLatheef പറഞ്ഞു...

പ്രിയ അരുണ്‍,

അതോടൊപ്പം മറ്റൊന്നുകൂടി പറയട്ടേ. താങ്കള്‍ പറയുന്നത് താങ്കളുടെ സങ്കല്‍പങ്ങളും ഭാവനകളുമാണ്. ഞാന്‍ പറയുന്നത് താങ്കള്‍ക്കുകൂടി അവകാശപ്പെട്ട ദൈവികഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ്. അവയെ ഖണ്ഡിക്കാവുന്ന തെളിവുകള്‍ താങ്കള്‍ നിരത്തിയോ എന്ന് സ്വയം പരിശോധിക്കുക.

പറഞ്ഞു...

"ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്. ഇവയെല്ലാം ഓരോരോ തരം അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനങ്ങളാകുന്നു"

ഇതൊക്കെത്തന്നേ അടുത്തതലമുറയും പഠിക്കുന്നത് ലത്തീഫേ?

എന്തനുഗ്രഹത്തിന്റെ നന്ദിപ്രകടിപ്പിക്കാനാണ് ഞാന്‍ എന്റെ സഹോദരനോട് യുദ്ധം ചെയ്യേണ്ടത്? അല്ലെങ്കില്‍ തന്നെ ദൈവ മാര്‍ഗ്ഗത്തില്‍ മനുഷ്യര്‍ തമ്മില്‍ യുദ്ധമെന്തിന്? ദൈവത്തിനു പിശാചും ലവന്റെ ക്ടാങ്ങളും തൊന്തരവുണ്ടാക്കുന്നതിന് മനുഷ്യര്‍ തമ്മില്‍ വെട്ടിയും കുത്തിയും ചത്തിട്ടെന്തു കാര്യം???

CKLatheef പറഞ്ഞു...

പ്രിയ കൂതറ മാപ്ലേ..

നിങ്ങള്‍ നിങ്ങളുടെ സഹോദരനോട് യുദ്ധം ചെയ്യാനോ വിശ്വാസികള്‍ തങ്ങളുടെ സഹോദരന്‍മാരോട് യുദ്ധം ചെയ്യാനോ ഉള്ള നിര്‍ദ്ദേശമല്ല അത്. ധര്‍മസംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ ധര്‍മത്തിനെതിരെ അധര്‍മത്തിന്റെ വക്താക്കള്‍ സായുധസജ്ജരായി വരുന്ന സന്ദര്‍ഭത്തില്‍ അതിനെ പ്രതിരോധിക്കാന്‍ യുദ്ധം ആവശ്യമായി വരും അപ്പോള്‍ വ്യവസ്ഥാപിതമായ ധര്‍മശക്തിയുടെ പക്ഷത്ത് നിന്ന് നടത്തുന്നയുദ്ധവും മനുഷ്യര്‍ തമ്മില്‍ വെട്ടിയും കുത്തിയും ചാകുന്നതും തമ്മില്‍ അന്തരമുണ്ട്. ഇസ്‌ലാമിന്റെ സമഗ്രമായ ദര്‍ശനസ്വഭാവവും അതിന്റെ ജീവിതവ്യവസ്ഥയും കണ്ടെത്താന്‍ കഴിയാതെ പോകുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ ഉണ്ടാകുന്നത്. കൂടുതല്‍ മനസ്സിലാക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. മാപ്ല പറയുന്നത് കേട്ടാല്‍ തോന്നും ഇപ്പോള്‍ നിലനില്‍ക്കുന്നത് ആയുധവും യുദ്ധവും അപരിചിതമായ ഒരു ലോകത്താണ് നാമിപ്പോള്‍ എന്ന്. ദൈവമാര്‍ഗത്തിലുള്ള യുദ്ധം പിശാചിനും ലവന്റെ ക്ടാങ്ങള്‍ക്കും എതിരെ മാത്രമായിരിക്കും.

നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട ലത്തീഫ്,
മനുഷ്യനേയും മൃഗങ്ങളെയും ദൈവം സൃഷ്ടിച്ചതെങ്കില്‍ രണ്ടിന്റേയും അവകാശി അദ്ദേഹം തന്നെ. എല്ലാത്തിന്റേയും ഉടമായ ദൈവം, മനുഷ്യനു മുന്‍പില്‍ പ്രീതിപ്പെടാന്‍ ഒരു മൃഗത്തിന്റെ ജീവന്‍ ബലിയായി സ്വീകരിക്കുന്നയത്ര നിസ്സാരനോ?
യഥാര്‍ത്ഥത്തില്‍ വിശ്വാസികള്‍ക്ക് ആത്മാര്‍ത്ഥമായ ഭക്തി ദൈവത്തോട് ഉണ്ടെങ്കില്‍ അവനവനെ സ്വയം ബലി കഴിച്ച് ദൈവത്തെ പ്രീതിപ്പെടുത്താന്‍ നോക്കണം. നിങ്ങളുടെ ഭക്തിയും ആത്മസമര്‍പ്പണവും, ആത്മാര്‍ത്ഥവും സത്യസന്ധവുമാണെങ്കില്‍, ദൈവം എന്ന ഒന്നു ഉണ്ടെങ്കില്‍, നിങ്ങളുടെ ജീവന്‍ ദൈവം നിങ്ങള്‍ക്കു തിരിച്ചു തരും. ഇതിനുള്ള ധൈര്യം ഏതെങ്കിലും വിശ്വാസിക്കുണ്ടോ, വെല്ലു വിളിക്കുന്നു. നിങ്ങളുടെ സ്വത്തായി കരുതുന്ന മൃഗത്തെയല്ല ബലി കൊടുക്കേണ്ടത്, നിങ്ങള്‍ക്ക് അതിനേക്കാള്‍ പ്രിയങ്കരമായ സ്വജീവനെയാണ് ബലിയര്‍പ്പിക്കേണ്ടത്. ഇത്തരം ബലി, വിശ്വാസികള്‍ അര്‍പ്പിച്ചാല്‍ ഞങ്ങളെ പോലുള്ള അവിശ്വാസികള്‍ക്ക്, ദൈവം ഉണ്ടെന്നു ബോദ്ധ്യപ്പെടുകയും ചെയ്യും. കാരണം നിങ്ങളുടെ ജീവന്‍ ദൈവത്തിനു സമര്‍പ്പിച്ചിട്ടും നിങ്ങള്‍ വീണ്ടും ജീവിക്കപ്പെടുന്നത്/രക്ഷിക്കപ്പെടുന്നത് ദൈവമുണ്ടെന്നതിന്റെ ദൃഷ്ടാന്തമല്ലേ ! നിങ്ങള്‍ ബലിയര്‍പ്പിക്കുന്ന മൃഗം, അതിനെ ദൈവത്തിനു വേണ്ടി കൊല്ലുവാന്‍ നിങ്ങള്‍ക്ക് അനുമതി തരുന്നുണ്ടോ ?

നിസ്സഹായന്‍ പറഞ്ഞു...

(തുടര്‍ച്ച)
ബലി ദൈവത്തിനു വേണ്ടിയാകുന്നതു കൊണ്ട്, അതിനു ഭയവും വേദനയും ഉണ്ടാകുന്നില്ലേ ? ദൈവത്തില്‍ എന്തെങ്കില്‍ നേടാന്‍ അല്ലെങ്കില്‍ മനുഷ്യന്റെ പ്രയോജനത്തിനു വേണ്ടി, മറ്റൊരു ജീവിയെ വേദനിപ്പിക്കുന്നത് ശരിയാണോ ? നീതിമാനായ ദൈവം(ഉണ്ടെങ്കില്‍) ഇത് അംഗീകരിക്കുമോ ? സന്തോഷ പൂര്‍വ്വമാണോ മൃഗം, ദൈവത്തിനു വേണ്ടി കൊലചെയ്യപ്പെടാന്‍ നിന്നു തരുന്നത് ? ദൈവത്തെ കുറിച്ചും അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ ബലി ആവശ്യമെന്നും വാദിക്കുന്ന താങ്കളും ചിന്തകനും മറ്റുള്ളവരും ഈ ബലിപ്പെരുന്നാളിന് ആത്മബലി അര്‍പ്പിച്ച് ദൈവപ്രീതി പിടിച്ചു പറ്റി സ്വന്തം ജീവാന്‍ തിരിച്ചു വാങ്ങുന്നത് കാണാനും അതു വഴി ദൈവത്തെ അറിയുവാനും ഞങ്ങള്‍ക്ക് അവസരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇത് മൃഗബലിയില്‍ വിശ്വാസമുള്ള എല്ലാ മതങ്ങളോടുമുള്ള എന്റെ അഭിപ്രായമാണ്. ഇസ്ലാമത്തെ മാത്രം ഉദ്ദേശിച്ചു പറയുന്നതല്ല. (നരബലി ബ്രിട്ടീഷുകാരും മൃഗബലി ഇന്ത്യന്‍ സര്‍ക്കാരും നിരോധിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്. അതിനാല്‍ നരബലിക്കോ ആത്മഹത്യക്കൊ പ്രേരിപ്പിച്ചു എന്നു പറഞ്ഞ് ആരും എന്നെ അകത്താക്കല്ലേയെന്നും ആത്മബലി നടത്തുന്നത് എന്റെ പ്രേരണയാലല്ലെന്നും ദൈവത്തിനു വേണ്ടി സ്വന്തം ഇഷ്ടപ്രകാരം മാത്രമാണെന്നും, ബലിക്ക് തയ്യാറാകുന്ന ലത്തീഫും മറ്റും കത്തെഴുതി വെയ്ക്കണമെന്നും അപേക്ഷിക്കുന്നു.)

Baiju Elikkattoor പറഞ്ഞു...

"ബുദ്ധന്‍ പ്രബോധനം ചെയ്ത ദര്‍ശനത്തില്‍ മൃഗബലി ഉണ്ടായിരുന്നില്ല എന്നാണ് താങ്കളുടെ വ്യക്തമായ അറിവെങ്കില്‍ ബുദ്ധദര്‍ശനം ദൈവികദര്‍ശനമല്ല എന്ന് പറയേണ്ടിവരും."

sahathaapam thonnunno thankalodu. aakamaanam ithil moodiya oru vrukshathe pole shochiya avasthayilaanu thaankalude manassu! budhante prabodanagalile manushyathwam, daya, karuna, ahimsa angane manushya manasukalkku praapipkkan kazhiyunnathil ettavum ulkrishatamaya chinthal onnum thaankalkku kaanan kazhiyathe, 'kashaappu'cheyyan parayunnillenkil budha darshangalkku kaariyamaya prasakthi onnum illa enna reekthiyilulla abhiprayathinte uravidathodu veendu veendu sahathapame ulloo...!!!

'ninneppole ninte ayalkkaraneyum snehikkan' paraja aalum thaankalude kannil athra prasakthi ulla aal aayirikkan saadhyath illa. kazhutharathu chora thante kaalkkal veezhthan adhehavum paranjirunnillallo!

budhanum kristhuvum onnu aakashathu ninnum potti veena daivangal aayirunnilla. namme pole pachayaya manushyar, ennal avar chinthichirunnathum kaariyangal manssilaakiyathum valare aazhathil aayirunnoo ennu mathram. avarude chinthakale ulkollan kazhiyathe avare okke daivangal aakkiyathu nammude gathikedu!

oru jeevi (janthukkalum sasyangalum) mattonninu aaharam aayitheeruka ennullathu prakruthi niyamam aannu. athallathe vishwangalil mathram asthithwam ulla daivathinu vendi paavam mrugangalude kazhuthu aruthu ninamozhukkan vembal kollunnavarum athine nyayikarikkan kithabukalil mungamkuzhi idunnavarum noottandukalayi 'mummify' cheyyappetta manusukalude udamakal aananne karuthan pattoo.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഞാൻ കമന്റിട്ട പോസ്റ്റിൽ തന്നെ ഞാൻ താങ്കൾക്കുള്ള മറുപടിയും തന്നിട്ടുണ്ട്‌.
അറിഞ്ഞുകൊണ്ട്‌ ചെയ്യുന്ന ഏതൊരു കാര്യത്തിനും ഒരു കൺവിക്ഷൻ ആവശ്യമാണല്ലൊ. ഞാൻ ചെയ്യുന്നത്‌ എന്തിനുവേണ്ടിയാണെന്നത്‌ ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടതാണ്‌. ബലികർമ്മത്തെ താങ്കൾ ന്യായീകരിക്കുന്നതിനാൽ തന്നെ അതേക്കുറിച്ച്‌ താങ്കളുടെ മനസിൽ വ്യക്തമായ ധാരണ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ ഒരു കാര്യം ചോദിച്ചോട്ടെ.

ഖുർആനിൽ എന്തുപറഞ്ഞു എന്നത്‌ തൽക്കാലം ഞാൻ പരിഗണിക്കുന്നില്ല, എനിക്കാവശ്യം താങ്കളുടെ കൺവിക്ഷനോടുകൂടിയ ഉത്തരമാണ്‌.

ബലി എന്ന കർമ്മത്തിലൂടെ താങ്കൾ എന്താണ്‌ നേടുന്നത്‌?

നേട്ടം അല്ലെങ്കിൽ ലാഭം എന്നത്‌ വെറും materialistic ആയി എടുക്കരുതേ, ദയവായി. ഈ നേട്ടം ഭൗതികമായതോ മാനസികമായതോ ആത്മീയമായതോ ആവാം. സ്വാർത്ഥത നിറഞ്ഞ നേട്ടമല്ല ഞാൻ ഉദ്ദേശിക്കുന്നത്‌. ബലിയിലൂടെ മനുഷ്യനാണ്‌ നേട്ടം എന്നത്‌ ദൈവം പറഞ്ഞിട്ടുള്ളതാണല്ലൊ. എന്താണത്‌, താങ്കളുടെ അഭിപ്രായത്തിൽ?

ഉത്തരം പറയുന്നതിനുമുൻപ്‌ രണ്ടുകാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒന്ന് - സ്വമനസാലെയുള്ള ദാനം, അഗതികൾക്കുള്ള സഹായം, സക്കാത്ത്‌ തുടങ്ങിയ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനായി ദൈവനിർദ്ദേശം നിലവിലുണ്ടല്ലൊ. ഇതിലൊന്നും ലഭിക്കാത്ത എന്താണ്‌ ബലിയിലൂടെ ലഭിക്കുന്നത്‌?
രണ്ട്‌ - യാതൊരുവിധത്തിലും തെറ്റ്‌ ചെയ്യാത്ത, തങ്ങൾക്ക്‌ ഉപദ്രവമൊന്നുമില്ലാത്ത സഹജീവികളെ കൊല്ലുക എന്നൊരു ഘടകം കൂടിയുണ്ടിവിടെ. സ്വന്തം നിലനിൽപ്പിനല്ലാതെ ഇവയെ കൊല്ലുന്നതെന്തിന്‌?

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടനും നിസ്സഹായനും ഒരിക്കല്‍ കൂടി ചര്‍ചയിലേക്ക് സ്വാഗതം. ബലിപെരുന്നാള്‍ ആശംസകള്‍. രാത്രി കാണാം.

തറവാടി പറഞ്ഞു...

മതപരമായതോ ആത്മീയയതയുമായി ബന്ധപ്പെട്ടതോ ആയ പോസ്റ്റുകളില്‍ അഭിപ്രായം പറയാന്‍ തീരെ താത്പര്യമില്ലെങ്കിലും ചിലതുകാണ്ടാല്‍ മിണ്ടാതെ പോകാന്‍ പറ്റാറില്ല അതിനാല്‍ മാത്രം കുറിക്കുന്നു.

വിഷയം മാറിയെങ്കില്‍ ക്ഷമിക്കുക ഒപ്പം ഒരു ചര്‍ച്ചക്ക് താത്പര്യവും ഇല്ല, ഐ ജസ്റ്റ് ഡെലിവെറിങ്ങ് മൈ ഒപീനിയന്‍ :)


ജീവിക്കുന്ന ഏതൊരു രാജ്യത്തും എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടുന്ന തരത്തില്‍ നിയമമുണ്ട് അതുകൊണ്ട് തന്നെ എന്തിന്റെ പേരിലായാലും

>>ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്<<

എന്നൊക്കെ പറയുന്നതിനോടൊരിക്കലും യോജിക്കാനാവില്ലെന്ന് മാത്രമല്ല ഇന്നതെ തലമുറയെങ്കിലും ഇത്തരം വിവരം കെട്ട ചിന്താകതികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നെ പറയാനുള്ളൂ.

>>ബുദ്ധന്‍ പ്രബോധനം ചെയ്ത ദര്‍ശനത്തില്‍ മൃഗബലി ഉണ്ടായിരുന്നില്ല എന്നാണ് താങ്കളുടെ വ്യക്തമായ അറിവെങ്കില്‍ ബുദ്ധദര്‍ശനം ദൈവികദര്‍ശനമല്ല എന്ന് പറയേണ്ടിവരും<<

മൃഗബലിയാണ് ഒരു ദര്‍ശനത്തെ ദൈവീകവും അല്ലാത്തതുമാക്കുന്നു എന്ന് ഈ വാക്കുകളില്‍ നിന്നും വരുന്നു, ഇന്‍ താറ്റ് കെയിസ് ഐ ഫീല്‍ പിറ്റി!

വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എന്തുകൊണ്ടാണാളുകള്‍ സൂഷ്മാലുക്കളാവാത്?

ഇതുപോലുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ പരിഹസിക്കപ്പെടുന്നത് വലിയൊരു സമൂഹമെന്നാണെന്തെ മനസ്സിലാക്കാത്തത്?

Unknown പറഞ്ഞു...

ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞാന്‍ എന്റെ ഒരു കൂട്ടുകാരനെ ക്ഷണിച്ചിരുന്നു. ക്ഷണം നിരാകരിച്ച് അയാള്‍ തന്ന മറുപടി എനിക്ക് കൌതുകകരവും പ്രസക്തവും ആയി തോന്നി

ഇതാ അത് ...

പ്രിയ അരുണ് ,
മതത്തെ യുക്തി കൊണ്ട് കൈകാര്യം ചെയ്യുന്നതു പ്രയോജനം ചെയ്യില്ലെന്ന് തോന്നുന്നു. തന്റെ വിശ്വാസങ്ങള്ക്കെല്ലാം ദൈവത്തെ quote ചെയ്യുന്ന ആള് വേറൊരു വാദവും മുഖവിലക്കെടുക്കില്ല. ദൈവത്തിന്റെ മറ്റൊരു quote അല്ലാതെ. ഇത്തരക്കാരോട് സംവാദത്തിനുള്ള ഇടം ഞാന് ഇനിയും കണ്ടെത്തിയിട്ടില്ല

നിസ്സഹായന്‍ പറഞ്ഞു...

സാമാന്യം മനുഷ്യത്വവും മനസാക്ഷിയും ഉള്ള ഒരു മനുഷ്യനും, ഒരു ജീവിയെ കൊല ചെയ്യുന്നതും അതിന്റെ പ്രാണവേദന കൊണ്ടുള്ള പിടച്ചിലും കണ്ടു നില്‍ക്കാനാവില്ല. മതകര്‍മ്മങ്ങളിലായാലും ഭക്ഷണത്തിനു വേണ്ടിയായാലും. അത്യന്തം ഭീതിദമായ കൊലപാതകം ഒരു ദൈവിക കര്‍മ്മമായ ബലിയാണെന്നതിനാല്‍ അത് പവിത്രമായി തോന്നുന്നതും മനശാന്തി അനുഭവിക്കുകയും ചെയ്യുന്നത്, അന്ധവിശ്വാസങ്ങളാല്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട മനുസുള്ളവരുടെ പ്രത്യേകതയാണ്. മതവിശ്വാസം എന്ന അന്ധവിശ്വാസം മനുഷ്യനെ എത്രമാത്രം മൃഗമാക്കി മാറ്റാം എന്നുള്ളതാണ് ഇത്തരം വിശ്വാസികളാല്‍ വെളിവാക്കപ്പെടുന്നത്. ദൈവത്തിനു വേണ്ടി മറ്റൊരു മനുഷ്യനെ കൊല്ലുന്നതും അന്ധവിശ്വാസങ്ങളുടെ അത്ഭുതാവഹമായ സ്വാധീനമാണ്.(ബലി കര്‍മ്മങ്ങള്‍ നടത്തുന്നതില്‍ എല്ലാ മതങ്ങളും ഉണ്ട്)

നിസ്സഹായന്‍ പറഞ്ഞു...

സുഹൃത്തുക്കളെ,

“മതത്തെ യുക്തി കൊണ്ട് കൈകാര്യം ചെയ്യുന്നതു പ്രയോജനം ചെയ്യില്ലെന്ന് തോന്നുന്നു. തന്റെ വിശ്വാസങ്ങള്ക്കെല്ലാം ദൈവത്തെ quote ചെയ്യുന്ന ആള് വേറൊരു വാദവും മുഖവിലക്കെടുക്കില്ല. ദൈവത്തിന്റെ മറ്റൊരു quote അല്ലാതെ.”
ആ‍റ്റിക്കുറുക്കിയ ഈ പരമ സത്യത്തിനു കീഴില്‍ ഒരു ഒപ്പ് !

CKLatheef പറഞ്ഞു...

പ്രിയ നിസ്സഹായന്‍,

ഈ പ്രശ്‌നത്തില്‍ നാമിരവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണം മനുഷ്യന്‍ , ഇതരജീവജാലങ്ങള്‍, ദൈവം ഇവതമ്മിലുള്ള പരസ്പര ബന്ധം, മനുഷ്യജീവിതത്തിന്റെ ലക്ഷ്യനിര്‍ണയം എന്നീകാര്യങ്ങളില്‍ നാം വ്യത്യസ്ഥ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു എന്നതാണ്. അതുകൊണ്ട് എന്റെയും നിങ്ങളുടെയും (മറ്റുയുക്തിവാദികളുടെയും, ഇസ്ലാമിനെ പാരമ്പര്യമായി മാത്രം ലഭിച്ചതറവാടിയെ പോലുള്ളവടെയും) കാഴ്ചപ്പാടുകള്‍ ഈ വിഷയത്തില്‍ ഒന്നാവാത്തതില്‍ എനിക്കൊട്ടും അസ്‌ക്യത ഇല്ല.

ഇനി താങ്കളുന്നയിച്ച വാദങ്ങള്‍ക്ക് എനിക്കുള്ള പ്രതികരണം അറിയിക്കാം. നേര്‍ക്ക് നേരെ ഈ വിഷത്തില്‍ ചര്‍ച എവിയെയുമെത്തുകയില്ല എന്നതിനാല്‍ മുകളില്‍ സൂചിപ്പിച്ച വീക്ഷണകോണിലൂടെ എന്റെ വാദം അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. ഞാനിത് ടൈപ്പുചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ താങ്കളുടെയും അരുണിന്റെയും കമന്റുകള്‍ വന്നുകഴിഞ്ഞു. ഞാനൊരു വേദഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത് എന്നത് എനിക്കുള്ള അയോഗ്യതയായി കാണുന്നവര്‍ക്ക് അവരുടെ വഴിക്ക് നീങ്ങാം. പക്ഷേ മറ്റുള്ള വായനക്കാര്‍ക്കായി, നിങ്ങള്‍ പറഞ്ഞുകഴിഞ്ഞ പ്രതികരണങ്ങള്‍ക്ക് എനിക്കുള്ള മറുകുറിപ്പുകളും ഇവിടെ ചേര്‍ക്കാതിരിക്കാന്‍ കഴിയില്ല. (തുടരും)

CKLatheef പറഞ്ഞു...

മനുഷ്യനെ മറ്റേത് ജീവികളെപ്പോലെ കാണുകയും. അഥവാ വല്ല വെത്യാസവുമുണ്ടെങ്കില്‍ അന്ധമായ പരിണാമത്തില്‍ സംഭവിച്ചതാണെന്ന് കരുതുകയും. ദൈവവും ആത്മാവും മിഥ്യയായി കരുതി തള്ളിക്കളയുകയും ചെയ്യുന്ന യുക്തിവാദം ദര്‍ശനമായി കാണുന്നവരുമായിട്ടുള്ള സംവാദം എങ്ങുമെത്തില്ല എന്നറിയാത്തവനല്ല ഞാന്‍. ഈ വീക്ഷണ വൈവിധ്യങ്ങളിലെ സൗന്ദര്യം ആസ്വദിക്കാന്‍ എനിക്ക് സാധിക്കും. അതിനാല്‍ അന്ധമായ ശാസ്ത്രവിശ്വാസികള്‍ക്കും അന്ധമായ മതവിശ്വാസികള്‍ക്കും മധ്യേ കാര്യങ്ങളെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചിലകാര്യങ്ങള്‍ ഇവിടെ കുറിക്കട്ടേ.

ഇസ്്‌ലാമില്‍ മനുഷ്യര്‍ പ്രത്യേക പദവി നല്‍കപ്പെട്ട ദൈവത്തിന്റെ ആദരണീയ സൃഷ്ടികളാണ്. ഉന്നതിയും അധമത്വവും അവനിലുണ്ട്. മറ്റുജീവികള്‍ക്ക് നല്‍കപ്പെടാത്ത വിവേചനശക്തിയും കാര്യങ്ങളെ ഗ്രഹിക്കാനും ചിന്തിക്കാനും യുക്തി ഉപയോഗിച്ച് വിശകലനം ചെയ്യാനുള്ള കഴിവും നല്‍കപ്പെട്ടിരിക്കുന്നു. അതോടൊപ്പം ദൈവികമായ ഒരു ചെതന്യവും അവനിലുണ്ട്. ഖുര്‍ആനിന്റെ ഭാഷയില്‍ റൂഹ് (ആത്മാവ്) എന്നാണ് അതിന്റെ പേര്‍. മറ്റുജീവികള്‍ക്കില്ലാത്ത ചില ഉത്തരവാദിത്തങ്ങള്‍ ഈ വിശേഷപ്പെട്ട കഴിവിന്റെ കൂടെ അവനുണ്ട്. ദൈവത്തിന്റെ പ്രതിനിധി എന്നതാണ് അവന് നല്‍കപ്പെട്ട സ്ഥാനം. അഥവാ ജീവിതത്തിലുടനീളം ദൈവത്തിന്റെ ആജ്ഞാനിയമങ്ങള്‍ അവന്‍ അനുസരിക്കണം. അവന്റെ സമ്പത്തും ശരീരവും അവന് അവകാശപ്പെട്ടതാണ്. ഒരു നിശ്ചിത അവധിവരെ അവ അവന് ഉപയോഗപ്പെടുത്താം. അവന്റെ കര്‍മങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ട ഒരു നാള്‍ വരാനിരിക്കുന്നു. അവന്റെ കര്‍മങ്ങള്‍ ദൈവനിയമങ്ങള്‍ക്കനുസരിച്ചാണെങ്കില്‍ മരണശേഷം സ്വര്‍ഗവും ദൈവനിയമങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ നരകശിക്ഷയും അവന്‍ അനുഭവിക്കേണ്ടി വരും. (തുടരും)

CKLatheef പറഞ്ഞു...

ദൈവം മനുഷ്യര്‍ക്ക് ഭക്ഷണമായും വാഹനമായി ഉപയോഗിക്കാവുന്നതും കാവലിനായി ഉപയോഗപ്പെടുത്താവുന്നതുമായ മൃഗങ്ങളെയും മറ്റുജീവികളെയും സൃഷ്ടിച്ചിട്ടുണ്ട്. അവയില്‍ ചിലതിനെ മാംസമായി ഉപയോഗിക്കുന്നതിലോ, മറ്റു ചിലതിനെ വാഹനമായി ഉപയോഗപ്പെടുത്തുന്നതിനോ മനുഷ്യന് പ്രയാസം തോന്നേണ്ടതില്ല. (ഇത് മനുഷ്യാരംഭം മുതല്‍ ഇന്ന് വരെ ലോകമാകെ നടന്ന് വരുന്ന കാര്യങ്ങളാണ്. ഇവിടെ ചിലര്‍ ശുദ്ധബ്രാഹ്മണ മതത്തിന്റെ വക്താക്കളായി പരിശുദ്ധി ചമയുന്നത് അപവാദം മാത്രം). ദൈവികദര്‍ശനങ്ങളില്‍ അതുകൊണ്ടുതന്നെ സ്വയം അവയെ ഭക്ഷണമായി ഉപയോഗപ്പെടുത്തുന്നതൊടോപ്പം അവയെ അറുത്ത് പാവങ്ങളെ ഭക്ഷിപ്പിക്കണമെന്നും കല്‍പിക്കപ്പെട്ടിരുന്നു. ഇതിനെയാണ് ഇസ്്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഉദുഹിയത്ത് (ബലി) എന്ന് പറയുന്നത്. ബലിയര്‍പ്പിക്കുന്ന മൃഗം അതിനെ ദൈവത്തിന് വേണ്ടി കൊല്ലുവാന്‍ നിങ്ങള്‍ക്ക് അനുമതി തരുന്നുണ്ടോ എന്ന് നിസ്സഹായന്‍ എന്നോട് ചോദിക്കുന്നത്. എന്റെ ഉത്തരം: അവയ്ക്ക ദൈവം അത്തരം ചിന്തയും അനുമതിനല്‍കാനും നിഷേധിക്കാനുമുള്ള കഴിവും നല്‍കിയിട്ടില്ല, മറിച്ച് മനുഷ്യനെയും അതേ മൃഗത്തേയും സൃഷ്ടിച്ചവനും അവയുടെ ഉടമസ്ഥനുമായ ദൈവം മനുഷ്യന്
മൃഗത്തെ ഭക്ഷണത്തിനായി അറുക്കാം എന്ന അനുമതി തന്നിട്ടുണ്ട് എന്നതാണ്. (തുടരും)

CKLatheef പറഞ്ഞു...

ശേഷം നിസ്സഹായന്‍ എന്നോടും മറ്റു വിശ്വാസികളോടും ആവശ്യപ്പെടുന്നത് ഒരു ആത്മഹത്യ ശ്രമമാണ്. രക്ഷപ്പെട്ടാല്‍ അതുവഴി ദൈവത്തെ അറിയാന്‍ അദ്ദേഹത്തിന് അവസരമുണ്ടാകും എന്ന ശുഭാപ്തി അദ്ദേഹത്തിനുണ്ട്.

താങ്കളുടെ ഈ തമാശ എന്റെ ബ്ലോഗ് സന്ദര്‍ശകരോടൊപ്പം ഞാനും ആസ്വദിക്കുന്നു. പ്രിയ നിസ്സഹായാ, ഈ സൃഷ്ടിജാലങ്ങളില്‍ ദൈവം ഉള്‍കൊള്ളിച്ച അത്ഭുതങ്ങളൊന്നും ദൈവമുണ്ടെന്ന് വിശ്വസിക്കാന്‍ മാത്രമില്ലെങ്കില്‍ ഇനിയെന്ത് അത്ഭുതം കണ്ടാലാണ് നിങ്ങള്‍ ദൈവവിശ്വാസിയാവുക?. (..പരമസത്യത്തിന് കീഴില്‍ ഒപ്പ് വെച്ച് സ്ഥലം വിട്ടോ എന്നറിയില്ല. അതിനാല്‍ നിസ്സഹായനുള്ള പ്രതികരണം ഇവിടെ അവസാനിപ്പിക്കുന്നു)

CKLatheef പറഞ്ഞു...

പ്രിയ തറവാടീ..

താങ്കള്‍ക്ക് സ്വാഗതം. ഞാന്‍ കണ്ടിടത്തോളം ഏറ്റവും പഴക്കമുള്ള ബ്ലോഗറിലോരാളാണ് താങ്കള്‍ പ്രൊഫൈലില്‍ നിന്ന് 2006 ല്‍ നിങ്ങള്‍ ഇവിടെയുണ്ട് എന്ന് മനസ്സിലാകുന്നു. ആ നിലക്ക് പക്വതയാര്‍ന്നതും വസ്തുനിഷ്ഠമായതുമായ ഒരു കമന്റായിരിക്കും താങ്കളുടെത് എന്ന് ഞാന്‍ പ്രതീക്ഷിച്ചു. വര്‍ഷങ്ങളായി പെരുന്നാല്‍ അടുക്കുമ്പോള്‍ ബലിയുടെ പേരില്‍ ഒരു വിഭാഗത്തമൊത്തമായി പരിഹസിക്കാനും അസത്യങ്ങളുടെ പിന്‍ബലത്തോടെ അവമതിക്കാനും ധാരാളം ബ്ലോഗുകള്‍ രംഗത്ത് വരാറുണ്ട് എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ ഈ പെരുന്നാളിന് ഒരു വിശ്വാസി എങ്ങനെയാണ് പ്രസ്തുത കര്‍മത്തെ കാണുന്നതെന്ന് വ്യക്തമാക്കി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അന്ന് കാണിക്കാന്‍ കഴിയാത്ത, ഒരു വലിയ സമൂഹം പരിഹസിക്കപ്പെടുന്നതിലെ ധാര്‍മിക രോഷം ഇപ്പോള്‍ പൊങ്ങാന്‍ കാരണമെന്താണ് തറവാടീ..?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കൊള്ളാം.
തറവാടിയുടെ കമന്റ്റ് അവസരോചിതം.

CKLatheef പറഞ്ഞു...

@Apputten

'ബലി എന്ന കർമ്മത്തിലൂടെ താങ്കൾ എന്താണ്‌ നേടുന്നത്‌?'

ബലി എന്നകര്‍മം ഞാന്‍ അനുഷ്ഠിക്കുന്ന പക്ഷം. ഞാന്‍ ആഗ്രഹിക്കുക: എന്നെ സൃഷ്ടിച്ച എന്റെ നാഥന്റെ കല്‍പന ശിരസാവഹിക്കുന്നതിലൂടെ സര്‍വലോക പരിപാലകന്‍ എനിക്ക് നല്‍കാമെന്നേറ്റ പാപമോചനവും പുണ്യവും. ഭൗതികമായി അതിന്റെ മാംസം പാവങ്ങള്‍ക്കും അഗതികള്‍ക്കും പ്രയോജനപ്പെടണമെന്നും. നേടുന്നതെന്തെന്ന് ചോദിച്ചാല്‍ ദൈവം ഇഛിച്ചാല്‍ അവ സഫലമാകും.

CKLatheef പറഞ്ഞു...

'ബുദ്ധന്‍ പ്രബോധനം ചെയ്ത ദര്‍ശനത്തില്‍ മൃഗബലി ഉണ്ടായിരുന്നില്ല എന്നാണ് താങ്കളുടെ വ്യക്തമായ അറിവെങ്കില്‍ ബുദ്ധദര്‍ശനം ദൈവികദര്‍ശനമല്ല എന്ന് പറയേണ്ടിവരും'

എന്റെ മുകളിലെ കമന്റ് പലരും ഒരു മഹാപാതകം പോലെ എടുത്ത് ചേര്‍ത്ത് വിമര്‍ശിക്കുന്നതില്‍ നിന്നും അതിന് ചെറിയ വിശദീകരണം ആവശ്യമെന്ന് തോന്നുന്നു. ഖുര്‍ആന്റെ വീക്ഷണത്തില്‍ ദര്‍ശനം ദൈവികമെന്ന് വിളിക്കണമെങ്കില്‍ ദൈവനിയുക്തരായ പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ടതാകണം. ഖുര്‍ആനില്‍ 25 പ്രവാചകന്‍മാരുടെ പേരെ പരാമര്‍ശിച്ചിട്ടുള്ളൂ. അതോടൊപ്പം പ്രവാചകന്‍മാര്‍ ആഗതരാകാത്ത സമുധായം കഴിഞ്ഞുപോയിട്ടില്ല എന്ന് ഖുര്‍ആനും. ഒരു ലക്ഷത്തിലധികം പ്രവാചകന്‍മാര്‍ ലോകത്തൊട്ടാകെ വന്നിട്ടുണ്ട് എന്ന് പ്രവാചകവചനത്തിലൂടെയും വ്യക്തമാകുന്നു. അതിനാല്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാത്ത ഏതെങ്കിലും മതാചാര്യന്‍മാരെക്കുറിച്ച് പറയുമ്പോള്‍ വിശ്വാസികളായ ആളുകള്‍ അതിനെ പ്രവാചകരാണെന്നോ അല്ലെന്നോ അറുത്തുമുറിച്ച് പറയാറില്ല.

പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്ത സന്ദേശത്തിന്റെ സാരാംശം ഒന്നുതന്നെയായിരുന്നു. ഇപ്പോള്‍ പലതിലും അതിന് വിരുദ്ധമായി നിലനില്‍ക്കുന്നതെങ്കില്‍ അത് മനുഷ്യരുടെ കൈകടത്തലിന് വിദേയമായി ദൈവികദര്‍ശനത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന തീര്‍പ്പില്‍ വിശ്വാസികള്‍ എത്തിച്ചേരുന്നു. അതിന്റെ ഞങ്ങളുടെ മാനദണ്ഡം അവസാനപതിപ്പായ വിശുദ്ധഖുര്‍ആനാണ്. ഈ ഒരു സത്യത്തിലേക്കാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ച കമന്റിലൂടെ വെളിച്ചം വീശാന്‍ ആഗ്രഹിച്ചത്.

CKLatheef പറഞ്ഞു...

പ്രിയ അനിൽ@ബ്ലൊഗ്,

സ്വാഗതം. വന്നതിലും കമന്റ് നല്‍കിയതിലും നന്ദി.

ഒതയാര്‍ക്കം പറഞ്ഞു...

“(മറ്റുയുക്തിവാദികളുടെയും, ഇസ്ലാമിനെ പാരമ്പര്യമായി മാത്രം ലഭിച്ച തറവാടിയെ പോലുള്ളവടെയും) കാഴ്ചപ്പാടുകള്‍ ഈ വിഷയത്തില്‍ ഒന്നാവാത്തതില്‍ എനിക്കൊട്ടും അസ്‌ക്യത ഇല്ല.“

ഹ ഹ പ്രിയ തറവാടി, താന്കളുടെ തറവാടിത്തം ചോദ്യം ചെയ്യപ്പെടുകയാണ്. ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും മുസ്ലിമായ ലതീഫിനെതിരെ തറവാടിത്തംകൊണ്ട് മുസ്ലിമായ താങ്കള്‍ പ്രതികരിക്കുന്നില്ലെങ്കില്‍ ഐ ഫീല്‍ പിറ്റി യു.

തറവാടി പറഞ്ഞു...

യോജിപ്പുള്ള അഭിപ്രായങ്ങള്‍ മാത്രമേ പക്വതയുള്ളതാവൂ എന്ന് കരുതിയാല്‍ രക്ഷയില്ല, അഭിപ്രായത്തിന് പ്രായവും നിലവാരവുമൊന്നും കൊടുക്കാതെ സത്യസന്ഥമാണോ എന്ന് മാത്രം നോക്കുന്നതല്ലെ ഉത്തമം?

നിരീശ്വര വാദികള്‍ മതത്തെപ്പറ്റി പോസ്റ്റെഴുതുന്നത് കുരുടന്‍ ആനയെകണ്ടതുപൊലെയാണെന്നതിനാല്‍ അത്തരം പോസ്റ്റുകള്‍ കണ്ടാലും മിക്കവാറും അവഗണിക്കും, വിശ്വാസികളുടെ അപക്വമായ പോസ്റ്റുകള്‍ കണ്ടാല്‍ ചിലപ്പോള്‍ പ്രതികരിക്കും, അല്ലാതെ എല്ലാത്തിനും പ്രതികരിക്കണമെന്നില്ലല്ലോ!.


>>ഇസ്ലാമിനെ പാരമ്പര്യമായി മാത്രം ലഭിച്ചതറവാടിയെ പോലുള്ളവടെയും<<

ഹ ഹ ബോധിച്ചു, ബോധിച്ചു;


>>വിശ്വാസി എങ്ങനെയാണ് പ്രസ്തുത കര്‍മത്തെ കാണുന്നതെന്ന് വ്യക്തമാക്കി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു<<

ആരാണ് വിശ്വാസി, എന്താണ് വിശ്വാസം , എന്താണ് അന്ധവിശ്വാസം എന്താണ് നിരീശ്വരവിശ്വാസ, എന്താണ് ശാസ്ത്രം എന്നൊക്കെ പൂര്‍ണ്ണമായും മനസ്സിലാക്കൂ സഹോദര എന്നിട്ട് പോസ്റ്റിടൂ അപ്പോള്‍ ഇതുപോലെ പ്രതികരിക്കില്ല കാരണം അപ്പോള്‍ താങ്കള്‍ ഇതുപോലെ പോസ്റ്റിടില്ല :)

തറവാടി പറഞ്ഞു...

ഹ ഹ ഒതയാര്‍ക്കം,

ജ്ജ് 'കാ' പറക്കാന്‍ ന്റെ പിന്നാലെത്തന്നെയുണ്ടല്ലെ!

ബ്ലോഗുടമേ സോറി, മുകളിലെ കമന്റിന് :)

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
ഞാൻ ചോദിച്ച ചോദ്യത്തിനൊപ്പം രണ്ടുകാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് അപേക്ഷിച്ചിരുന്നു, അതുകൂടി കണക്കിലെടുത്ത്‌ നോക്കുകയാണെങ്കിൽ താങ്കളുടെ കൺവിക്ഷൻ എത്രമാത്രം ഉറച്ചതാണെന്ന് മനസിലാക്കാവുന്നതേയുള്ളു.
ഭൗതികമായി താങ്കൾ പറഞ്ഞകാര്യം ഒരുവിധത്തിലും രക്തത്തിന്റെ കണികയില്ലാതെ സക്കാത്ത്‌ പോലൊരു കർമ്മം കൊണ്ട്‌ സാധിക്കാവുന്നതേയുള്ളു. ടൺ കണക്കിന്‌ ഇറച്ചി ഒന്നിച്ച്‌ ഒരുക്കേണ്ട ആവശ്യമൊന്നുമില്ല. Food preservation നല്ല രീതിയിൽ സാധ്യമായത്‌ ഒരുപാട്‌ പണ്ടൊന്നുമല്ല. അതിനു മുൻപ്‌ ഈ ഇറച്ചി വലിയൊരുപങ്കും വെറുതെ കളയുകയാണ്‌ സംഭവിച്ചിരിക്കുക.
ഒരു അനുഷ്ഠാനമെന്നനിലയിൽ നിർബന്ധിതമായി ബലികർമം നിർവ്വഹിക്കുന്നുണ്ടെങ്കിൽ വെറും ഭൗതികമായൊരു food distribution എന്നത്‌ ബലിയെ മഹത്തരമാക്കുന്നുമില്ല, മറിച്ച്‌ സക്കാത്ത്‌ പോലൊരു സൽക്കർമത്തിനു മുൻപിൽ അത്‌ ശുഷ്കമായിത്തീരുകയാണ്‌.

ബാക്കി വരുന്നത്‌ താങ്കളുടെ വിശ്വാസം മാത്രമാണ്‌. എന്നുവെച്ചാൽ ഖുർആനിൽ പറഞ്ഞിട്ടുണ്ട്‌ എന്നതിനാൽ മാത്രം താങ്കളത്‌ ചെയ്യുന്നു (അല്ലെങ്കിൽ ന്യായീകരിക്കുന്നു). അതിന്‌ വ്യക്തമായൊരു ചിന്തയുടെ പിൻബലമുണ്ടെന്ന് താങ്കൾക്കെങ്ങിനെ പറയാൻ കഴിയും?

ഞാനിവിടെ നിർത്തുന്നു. വിശ്വാസത്തെ എതിർക്കാൻ എനിക്ക്‌ താൽപര്യമില്ല, പക്ഷെ വിശ്വാസത്തിന്റെ പേരിൽ മാത്രം ഒരു ജീവിയെ ഉപദ്രവിക്കുന്നതിനോടും കൊല്ലുന്നതിനോടും എനിക്ക്‌ എതിർപ്പുണ്ട്‌.

അപ്പൂട്ടൻ പറഞ്ഞു...

നേരത്തെ പറയണമെന്ന് കരുത്തിയതാണ്‌, അബ്ദുൾ അഹദിനോട്‌.
സ്വന്തം നിലനിൽപ്പിനായാണ്‌, ആഹാരത്തിനായാണ്‌ മനുഷ്യൻ സസ്യങ്ങളെയും മൃഗങ്ങളേയും ഉപയോഗിക്കുന്നത്‌, തൽക്കാലം കല്ലും മണ്ണും തിന്ന് ജീവിക്കാനാവില്ലല്ലോ. ഇത്‌ പ്രപഞ്ചത്തിലെ എല്ല ജീവജാലങ്ങളും ചെയ്യുന്നതാണുതാനും.
ബലികർമത്തിൽ അത്തരം ഒരാവശ്യം ആണോ നിറവേറ്റുന്നത്‌?
ഇനി ഇതേ ലോജിക്‌ ആർക്കും ഉപയോഗിക്കാം. ഞാൻ മനുഷ്യനെ കൊന്നാലെന്താ, നിങ്ങളും സസ്യഹത്യ നടത്തുന്നില്ലേ എന്ന് ഒരു റിപ്പർ ചോദിച്ചാൽ താങ്കളെന്ത്‌ മറുപടി പറയും? ഒരുപദ്രവുമില്ലാത്ത പട്ടിയെ കല്ലെറിയുന്നവൻ ഇങ്ങിനെയൊരു ലോജിക്‌ പ്രയോഗിച്ചാൽ താങ്കൾ എന്തുപറഞ്ഞ്‌ അത്‌ പ്രതിരോധിക്കും?

Manoj മനോജ് പറഞ്ഞു...

മത ഗ്രന്ഥങ്ങളിലൂടെ കുറേ മുന്നോട്ട് നടന്നാല്‍ നരബലിയും കാണാം. അങ്ങിനെയെങ്കില്‍ അതും ഇനി പുനരാരംഭിക്കാം... അല്ല അത് ആരംഭിച്ച് കഴിഞ്ഞുവല്ലോ അല്ലേ... ബോംബുകളുടെ രൂപത്തിലാണെന്ന് മാത്രം... അതിനെയും ഇനി അനുകൂലിക്കുമോ ആവോ? ആ ലേഖനത്തിനായി കാത്തിരിക്കുന്നു :)

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ പഴയ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ജന്തു ബലിക്കെതിരെ പോരാടിയിരുന്നു. അവരില്‍ ഭൂരിഭാഗവും നിങ്ങള്‍ പറയുന്ന പോലെ അവിശ്വാസികളല്ലായിരുന്നു. ലോകം വലുതാണ്. ഇടയ്ക്ക് പുറത്തിറങ്ങി അതെല്ലാം കാണുവാനുള്ള മനസ്സ് കണ്ടെത്തണം :)

Unknown പറഞ്ഞു...

@

അപ്പൂട്ടന്‍
ഇക്കാര്യത്തില്‍ നിങ്ങള്‍ പറഞ്ഞ അഭിപ്രായമാണ് എനിക്കും.അതൊരു ചെറിയ പോസ്റ്റ് ആ‍യി ഇടാന്‍ ശ്രമിക്കുന്നു.

@ ലത്തീഫ്
ഞാന്‍ പറയുന്നത് താങ്കള്‍ക്കുകൂടി 1)അവകാശപ്പെട്ട ദൈവികഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് താങ്കള്‍ പറഞ്ഞല്ലോ

ഖുര്‍ ആന്‍ ആണോ താങ്കള്‍ ഉദ്ദേശിച്ച ആ ദൈവികഗ്രന്ഥം ?

CKLatheef പറഞ്ഞു...

പ്രിയ തറവാടീ..

മൃഗബലിയും, നരബലിയും, മാംസം നശിപ്പിക്കുന്നതുമെല്ലാം കൂട്ടിക്കുഴച്ച് ഇസ്ളാമിലെ അനുഷ്ഠാനമായ മൃഗബലിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വ്യാപകമായ ശ്രദ്ധയില്‍ പെട്ടപ്പോള്‍ (അത്തരം ബ്ളോഗിലേക്ക് യുക്തിവാദി നേതാവ് തന്നെ എന്റെ ബ്ളോഗില്‍ നിന്ന ലിങ്ക് നല്‍കിയത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ). എനിക്ക് വിയോജിപ്പുള്ള കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്ന ദര്‍ശനത്തിന്റെ ദൈവഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. ചര്‍ചകള്‍ പോസ്റ്റിനെ കേന്ദ്രീകരിച്ചാകുന്നതാണ് വിഷയ പഠനമാണ് ലക്ഷ്യമെങ്കില്‍ സ്വീകരിക്കാവുന്ന നല്ലമാര്‍ഗം. കമന്റുകള്‍ക്ക് മറുപടി പറയുമ്പോള്‍ പലപ്പോഴും പ്രസ്തുത ചോദ്യകര്‍ത്താവിനെ മുന്നില്‍ കണ്ടുള്ള പ്രതികരണമാകും ഉണ്ടാവുക. അതില്‍ നിന്ന് ഏതാനും വരികള്‍ മുറിച്ചെടുത്ത് വലിയ അഭിപ്രായങ്ങളും തീര്‍പ്പുകളും കല്‍പ്പിക്കുമ്പോള്‍ മുഴുവന്‍ ആശയങ്ങളും അത് പ്രതിഫലിപ്പിക്കുകയില്ല.

CKLatheef പറഞ്ഞു...

തുടര്‍ച...
അത്തരം ചില വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് താങ്കള്‍ അഭിപ്രായങ്ങള്‍ നടത്തിയിരിക്കുന്നത്. എനിക്ക് വിയോജിപ്പുള്ള കാര്യം പറഞ്ഞത് കൊണ്ടല്ല ഞാന്‍ താങ്കളെ ചോദ്യം ചെയ്തത്. സെന്‍സിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷമത വേണം എന്ന തത്വം ഞാന്‍ അംഗീരിക്കുന്നു. ഇവിടെ ഏതാണ് സെന്‍സിറ്റീവായ വിഷയം ബലിയോ അതല്ല മതമോ. രണ്ടായാലും ഇവയെ ബ്ളോഗില്‍ കൈകാര്യം ചെയ്യുന്ന രീതി താങ്കളെപ്പോലുള്ളവര്‍ക്ക് അജ്ഞാതമാണ് എന്ന് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല. എന്റെ പോസറ്റില്‍ പരിഹസിക്കപ്പെടുന്ന വലിയ വിഭാഗമേതാണ് എന്നതിനെക്കുറിച്ചും എനിക്ക് മനസ്സിലായില്ല. അതില്‍ നിന്നാണ് താങ്കള്‍ക്കുള്ള പ്രതികരണം അല്‍പം കടുത്തുപോയത് ക്ഷമിക്കുമല്ലോ. എതായാലും കാ പറിക്കാന്‍ പിന്നാലെ കൂടിയവന്റെ തന്ത്രം താങ്കള്‍ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് മാറിയതില്‍ പ്രത്യേക നന്ദി അറിയിക്കുന്നു. ഇത്തരം കുളം കലക്കികളുടെ വിഹാരരംഗമാണ് യുക്തിവാദി ബ്ളോഗുകള്‍. അതുകൊണ്ടാണ് ചര്‍ച എന്റെ ബ്ളോഗിലേക്ക് മാറ്റിയത്. അവിവേകമാണ് ചെയ്തതെന്ന് തോന്നുന്നുവെങ്കില്‍ അറിയിക്കുമല്ലോ.

CKLatheef പറഞ്ഞു...

manoj said...

'അതിനെയും ഇനി അനുകൂലിക്കുമോ ആവോ? ആ ലേഖനത്തിനായി കാത്തിരിക്കുന്നു'

പ്രിയ മനോജ്,

ഒരു ബ്ളോഗില്‍ കമന്റിടുമ്പോള്‍ വലിയ തഴക്കമൊന്നുമില്ലാത്ത് ഞാന്‍ പോലും ചെയ്യുന്ന ഒരു കാര്യമുണ്ട്. കമന്റിടാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റ് സൂക്ഷമായും. ബ്ളോഗ് മൊത്തത്തിലും ഒന്ന് വായിച്ച് ബ്ളോഗറെ ചെറുതായൊന്ന് വിലയിരുത്തുക എന്ന വലിയ അദ്ധ്വാമമില്ലാത്ത ഒരു പണി. മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യരാകാത്തിരിക്കാനും പ്രത്യേകമായി ബ്രാന്റ് ചെയ്യപ്പെടാതിരിക്കാനും അത് ഉപകാരമാകും. കുളം കലക്കലല്ല ഉദ്ദേശ്യമെങ്കില്‍ അതിന് അല്‍പം സമയം കണ്ടെത്തുക. എന്നിട്ട്. അത്തരം ഒരു പോസ്റ്റ് എന്നില്‍ നിന്ന് ലഭിക്കും എന്നാണ് താങ്കള്‍ക്ക് ലഭിക്കുന്ന ഉത്തരമെങ്കില്‍ പ്രിയ മനോജ് നമ്മുക്ക് ഇവിടെ അവസാനിപ്പിക്കാം.

Abdul Ahad പറഞ്ഞു...

tracking...

qw_er_ty

Abdul Ahad പറഞ്ഞു...

@അരുണ്‍

ബുദ്ധ, ജൈന ദര്‍ശനങ്ങളില്‍ മൃഗബലി നിരോധിച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്കും അറിയാമല്ലോ

അശ്വമേധം, സോമയാഗം എന്നിവയിലൊക്കെ നടക്കുന്ന തരം മൃഗബലി (അക്കാലത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ പശുക്കളെ പിടിച്ചെടുത്ത് ഒരുപാട് കഷണങ്ങളാക്കി കത്തിച്ചുകളയുന്ന തരം) ശ്രീ ബുദ്ധന്‍ നിരോധിച്ചിരുന്നു. ജനങ്ങള്‍ക്ക് ഭക്ഷിയ്ക്കാന്‍ കാലികളെ അറുക്കുന്നത് ബുദ്ധന്‍ നിരോധിച്ചിരുന്നില്ല. ബുദ്ധമത വിശ്വാസികള്‍ ശുദ്ധസസ്യാഹാരികളുമല്ല. ശ്രീ ബുദ്ധന്‍ പോലും പന്നിയിറച്ചി കഴിച്ചുണ്ടായ അസുഖം കാരണമാണ് മരണപ്പെട്ടതെന്ന് അറിയാമല്ലോ.

ഇസ്ലാം മതം അനുശാസിയ്ക്കുന്ന മൃഗബലി മറ്റു മതങ്ങളില്‍ ഇന്ന് നിലവിലിരിക്കുന്ന മൃഗബലിയോട് സാമ്യമുള്ളതല്ല. അത് ദൈവത്തെയോ ഏതെങ്കിലും വ്യക്തിയെയോ സന്തോഷിപ്പിക്കാനുള്ളതല്ല. ദൈവം മനുഷ്യന് അധീനപ്പെടുത്തിക്കൊടുത്തിട്ടുള്ള മൃഗങ്ങളുടെ മാംസം പാവങ്ങള്‍ക്കും ആവശ്യക്കാരനും എത്തിച്ചുകൊടുക്കുകയാണ്. ഇന്നും ഈ ആധുനിക യുഗത്തിലും സമ്പത്തിന്റെ അടയാളമായി എണ്ണുന്ന ഒന്നാണ് കാലിസമ്പത്ത്. വിലപിടിപ്പുള്ള ലോഹങ്ങള്‍പോലെ, സ്വയം തന്നെ മൂല്യമുള്ള ഒന്നാണ് കാലികള്‍. ആ സമ്പത്തില്‍നിന്നും ഏറ്റവും ആരോഗ്യമുള്ളതും ലക്ഷണമൊത്തതുമായ മൃഗത്തിന്റെ മാംസം ദരിദ്രര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഇസ്ലാമിലെ 'മൃഗബലി'. അതുകൊണ്ട് ആയര്‍ത്ഥത്തില്‍ അത് മൃഗബലിയുമല്ല. മറിച്ച് തനിക്ക് ദൈവം നല്‍കിയ സമ്പത്തിന് പകരമായി ദൈവത്തിനോട് വിശ്വാസിക്കുണ്ടാകുന്ന സൂക്ഷമതയാണ്, ദൈവത്തിനോടുള്ള അനുസരണയാണ്. തന്റെ അമൂല്യമായ മൃഗങ്ങളൊന്നിനെ ദരിദ്രര്‍ക്ക് വേണ്ടി ദാനം ചെയ്യാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത് ഈ അനുസരണയും സൂക്ഷ്മതയുമാണ്.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്

താങ്കള്‍ തുടരൂ. തെറ്റിദ്ധരിച്ചവര്‍ സത്യം മനസിലാക്കും.കാരണം അവര്‍ ആത്മാര്‍ഥമായി സത്യം മനസ്സിലാക്കണെമെന്ന് ആഗ്രഹിക്കുന്നവരാണ്.

കാര്യങ്ങളൊക്കെ നേരെത്തെ തീരുമാനിച്ചുറപ്പിച്ചവരോട് പിന്നെയെന്തു പറഞ്ഞത് കൊണ്ടും പ്രയോജനമുണ്ടാവില്ല. കാരണം അവരുടെ യുക്തിയാണ് ഇക്കാര്യത്തില്‍ ഏറ്റവും വലിയ ശരി എന്നവര്‍ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.


താങ്കളുടെ ക്ഷമക്കും ആതമാര്‍ത്ഥതക്കും പ്രത്യേക അഭിനന്ദനങ്ങള്‍.

‘കാ‘പറിക്കാനിക്കാനിറങ്ങിയവനെ തിരിച്ചറിഞ്ഞ തറവാടിക്കും ഒരു അഭിനന്ദനം.

പറഞ്ഞു...

"ധര്‍മസംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ ധര്‍മത്തിനെതിരെ അധര്‍മത്തിന്റെ വക്താക്കള്‍ സായുധസജ്ജരായി വരുന്ന സന്ദര്‍ഭത്തില്‍ അതിനെ പ്രതിരോധിക്കാന്‍ യുദ്ധം ആവശ്യമായി വരും"


കിത്താബനുസരിച്ച് കാഫിറുകളൊക്കെ അധാര്‍മ്മികരും വധിക്കപ്പെടാന്‍ യോഗ്യരുമല്ലേ ലത്തീഫേ? കാഫിര്‍ എന്നതിനെ പ്യൂരിഫൈ ചെയ്താല്‍ ഞാനൊഴികെ മറ്റെല്ലാവരും കാഫിര്‍ എന്ന നിലയിലെത്തുകയും ചെയ്യും. മനുഷ്യനെ കാഫിറെന്നും മറ്റും വേര്‍തിരിച്ച്,ധാര്‍മ്മികതയെന്നാല്‍ ഒരാള്‍ക്ക് കിട്ടിയ വെളിപാടുകള്‍ ക്രോഡീകരിച്ച പുസ്തകത്തിലുള്ളതാണെന്ന് അന്തിമമായി തീരുമാനിച്ചുവച്ച ദൈവത്തിന്റെ ഉള്ളിലിരിപ്പ് മനുഷ്യര്‍ തമ്മില്‍ തല്ലിചാവലല്ലാതെ ധര്‍മ്മസംസ്ഥാപനമാണോ സുഹൃത്തേ? എന്തിന്റെ പേരിലായാലും ഇതര സമൂഹങ്ങള്‍ക്കെതിരെ ചിന്തിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്ന ഇത്തരം സൂ(ത്ര)ക്തങ്ങളെങ്കിലും മക്കള്‍ക്കു പറഞ്ഞു കൊടുക്കരുത്.

അല്ലെങ്കില്‍ പറയണം മരണാനന്തരം സ്വര്‍ഗ്ഗപ്രവേശനത്തിന് അനുഗ്രഹം കിട്ടുന്നതിന്റെ നന്ദിപ്രകടനമല്ലാതെ മറ്റെന്താണ്

-"ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്. ഇവയെല്ലാം ഓരോരോ തരം അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനങ്ങളാകുന്നു"-

എന്നതുകൊണ്ടുദ്ധേശിക്കുന്നതെന്ന്.

തറവാടി പറഞ്ഞു...

>>ഏതാനും വരികള്‍ മുറിച്ചെടുത്ത് വലിയ അഭിപ്രായങ്ങളും തീര്‍പ്പുകളും കല്‍പ്പിക്കുമ്പോള്‍ മുഴുവന്‍ ആശയങ്ങളും അത് പ്രതിഫലിപ്പിക്കുകയില്ല<<

രാഷ്ട്രീയമായ വിഷയങ്ങളെപ്പോലെ 'വായില്‍ തോന്നിയത് കോതക്ക് പാട്ട്' എന്ന രീതിയില്‍ ആയിരിക്കരുത് ആത്മീയ/വിശ്വാസവുമായിബന്ധപ്പെട്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എടുക്കേണ്ടത് അതിന് സൂക്ഷമത വളരെ അനിവാര്യമാണ്.

വരികള്‍ അല്ല വാക്കുകള്‍ പോലും മുറിച്ചെടുത്ത് ചോദ്യം ചെയ്യപ്പെട്ടേക്കാം.

അതല്ല ഇതാണുദ്ദേശിച്ചതെന്നോ ആശയം പ്രതിഫലിക്കില്ലെന്നോ പറയുന്നത് വിഷയത്തിലെ അറിവില്ലായ്മയോ സൂക്ഷ്മതക്കുറവോ ആണ് കാണിക്കുന്നത്.

ഇനി ഇവിടെ നിന്നാല്‍ വിഷയം മാറുമെന്നതിനാല്‍ സന്തോഷം പിന്‍‌വാങ്ങുന്നു :)

ഭൂതത്താന്‍ പറഞ്ഞു...

വിശ്വാസിയെ ഒരു പക്ഷെ പ്രയോഗോകത കൊണ്ടു തിരുത്താന്‍ കഴിയും ...പക്ഷെ അന്ധവിശ്വാസിയെ സാക്ഷാല്‍ ഒടെതമ്പുരാന്‍ വിചാരിച്ചാലും തിരുത്താന്‍ പറ്റില്ല ...ബലിക്കായി നിര്‍ത്തിയിരിക്കുന്ന ( അത് ഏത് മതമായാലും ) മൃഗത്തിന്റെ മാനസ്സിക സ്ഥിതി മനസ്സിലാകണം എന്നുണ്ടെങ്കില്‍ ബലിക്കായി കത്തിയും ഉയര്ത്തി നില്ക്കുന്ന ആളെ കഴുത്തില്‍ കയറിട്ടു ബലിക്കായി നിര്ത്തി നോക്കിയാല്‍ മതി ... ഏത് പുണ്യത്തിന്റെ പേരില്‍ ആയാലും അയാള്‍ വെട്ടുന്നവനെ ശപിക്കുക തന്നെ ചെയ്യും ...സകല ചരാചരങ്ങളും സൃഷ്ടിച്ചത് ഒടെതമ്പുരാന്‍ ആണെങ്കില്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ അവകാശമല്ലേ ഭൂമിയില്‍ ..മനുഷ്യന്‍ മൃഗങ്ങളുടെ മേല്‍ ആധിപത്യം നേടി (ആയുധങ്ങളുടെ സഹായത്താല്‍ )..മൃഗങ്ങളും അവരുടെതായ വാസസ്ഥലമായ (കാട് ) ഇടത്തേക്ക് മനുഷ്യന്‍ ആയുധമില്ലാതെ കടന്നുചെന്നാല്‍ കാണിച്ചു തരും അവരുടെ ആധിപത്യം ....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

CKLatheef പറഞ്ഞു...

Tharavadi said..

'വരികള്‍ അല്ല വാക്കുകള്‍ പോലും മുറിച്ചെടുത്ത് ചോദ്യം ചെയ്യപ്പെട്ടേക്കാം.'

ഒരു പക്ഷേ താങ്കള്‍പോലും അംഗീകരിക്കുന്ന പരിശുദ്ധവാക്യത്തിന്റെ ആദ്യഭാഗം ഒരു ദൈവവുമില്ല എന്നതാണ്. ഇതിനെ മുറിച്ചെടുത്ത് വ്യാഖ്യാനിച്ചാല്‍ എങ്ങിനെയിരിക്കും. വിശ്വാസവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷമത വളരെ അനിവാര്യമാണ് എന്ന ഉപദേശത്തിന് നന്ദി. ഞാന്‍ ഈ വിഷയം സൂക്ഷമതയില്ലാതെയാണ് കൈകാര്യം ചെയ്തതെന്ന് താങ്കള്‍ക്ക് തോന്നുന്നു. ഇസ്ളാമിനെക്കുറിച്ച് സൂക്ഷമായ അറിവുള്ള ധാരാളം പേര്‍ ഈ ബ്ളോഗിന്റെ നിരീക്ഷകരാണ്. അത്തരമൊന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ പ്രതികരിക്കാതിരിക്കില്ല എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഞാനിട്ട പോസ്റ്റില്‍ അറിവില്ലായ്മ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. കാരണം അതില്‍ വളരെക്കുറച്ച് വരികളേ എന്റേതായിട്ടുള്ളൂ. ബാക്കി ഖുര്‍ആന്‍ സൂക്തങ്ങളും പണ്ഡിതനായ മൌദൂദിനല്‍കിയ വ്യാഖ്യാനവുമാണ്. പിന്നെ എന്റെ വിവരക്കുറവ് പരിഹരിക്കുന്നത് ചര്‍ചയില്‍ ഇടപെട്ടുകൊണ്ടാണ്. അത്തരത്തില്‍ ഇടപെട്ട താങ്കള്‍ക്കല്ലാതെ ആര്‍ക്കും ഞാനെന്തെങ്കിലും അറിവില്ലായ്മ പറഞ്ഞതായി പരാതിയില്ലാത്ത സ്ഥിതിക്ക് തറവാടിയെ സന്തോഷത്തോടെ യാത്രയാക്കുന്നു.

ഒതയാര്‍ക്കം പറഞ്ഞു...

ലത്തീഫ് :
തറവാടിയുടെ മദ്രസ്സാ വിദ്യാഭ്യാസത്തെ ചോദ്യം ചെയ്യരുത്, താന്കളുടെ ജമാ അത് ചിന്ത അദ്ദേഹത്തിനുണ്ടാക്കുന്ന ഈറ കുറച്ചൊന്നുമല്ല.

വായന പറഞ്ഞു...

അമ്പതു കഴിഞ്ഞ ഈ കമണ്റ്റിട്ടവരില്‍ എത്ര പേരുണ്ട്‌ മാംസം എത്ര തൊടാത്തവരായി..... മാംസാഹാരം കഴിക്കുന്നവര്‍ മൃഗങ്ങളെ കൊന്ന് കഴിക്കുന്ന പ്രാകൃത ക്രൂര ജനമാണെന്ന് കരുതുന്നവര്‍ക്ക്‌ അവരുടെ അഭിപ്രായമുണ്ട്‌... എന്നാല്‍ ഈ ജനാധിപത്യ ലോകത്ത്‌ (ഭൂരിപക്ഷം പറയുന്നത്‌ ശരിയെന്ന് വിലയിരുത്തപ്പെടുന്ന ലോകത്ത്‌) മാംസാഹാരികള്‍ മൃഗീയ ഭൂരിപക്ഷമായ ലോകത്ത്‌... സസ്യാഹാരികള്‍ക്ക്‌ വിലയില്ലാത്ത ലോകത്ത്‌ ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലുന്നത്‌ തെറ്റാവുന്നില്ല..... തണ്റ്റെ പണം ഉപയോഗിച്ച്‌ വില കൊടുത്ത്‌ വാങ്ങിയ കാലിയെ കൊന്ന് ഭക്ഷണം സാധാരണക്കാര്‍ക്ക്‌ വിതരണം ചെയ്യുന്നതും പ്രാകൃതമാകുന്നില്ല (മാംസാഹാരം പ്രകൃതിപരമാണു പ്രാകൃതമല്ല)....പ്രകൃത

Unknown പറഞ്ഞു...

ഈ വിഷയത്തില്‍ എന്റെ വിചാരങ്ങള്‍ നരബലിയും ധനബലിയും എന്ന പേരില്‍ ബ്ലോഗിലുണ്ട്.
http://itavazhi.blogspot.com/2009/12/blog-post.html

Manoj മനോജ് പറഞ്ഞു...

“അത്തരം ഒരു പോസ്റ്റ് എന്നില്‍ നിന്ന് ലഭിക്കും”
ലത്തീഫ് എഴുതുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല :) എന്ത് കൊണ്ട് അത് എഴുതിയെന്നത് ഞാന്‍ ഒരു പോസ്റ്റാക്കി ഇട്ടിട്ടുണ്ട്.

എഴുതുന്ന ആളുടെ പേരോ, മുന്‍ പോസ്റ്റുകളോ നോക്കുന്നത് പണ്ടേ നിറുത്തിയതാണ്... പോസ്റ്റിലെ വിഷയം മാത്രമേ ഇപ്പോള്‍ നോക്കാറുള്ളൂ :)

CKLatheef പറഞ്ഞു...

പ്രിയ മനോജ്

പോസ്റ്റിന്റെ വിഷയം മാത്രം നോക്കി (പോസ്റ്റ് പോലും വായിക്കാതെ) അഭിപ്രായം പറഞ്ഞതുകൊണ്ടാണ് താങ്കളിങ്ങനെ ആശങ്കപ്പെടേണ്ടി വരുന്നത്. താങ്കളുടെ പുതിയ ആശങ്ക ഇങ്ങനെ പോയാല്‍ നരബലി തിരിച്ചു വരുമോ എന്നതാണല്ലോ. താങ്കളത് ഒരു പോസ്റ്റാക്കി ചര്‍ചക്ക് വെച്ചതില്‍ നിന്നുതന്നെ താങ്കളുടെ ആശങ്ക ആതമാര്‍ഥമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനനുകൂലമായി മാത്രം കമന്റിടാനുള്ള ബിംബങ്ങളെയൊക്കെ താങ്കള്‍ കൂട്ടുപിടിക്കുകയും ചെയ്തിരിക്കുന്നു. ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ഗുരുവിന്റെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാണ് പലപ്പോഴും പോതുജനം. കേരളത്തിലോ ഇന്ത്യയിലോ ലോകത്ത് പോലുമോ ഇല്ലാത്ത ഒരു പുതിയ വിചിത്രമായ ആചാരം തിരിച്ചുകൊണ്ടുവരുന്നതിനുള്ള തന്ത്രപ്പാട് എന്ന നിലയില്‍ എന്റെ പോസ്റ്റിനെകാണുകയും പ്രതികരിക്കുകയും ചെയ്യുകയാണ് താങ്കളും അരുണും. താങ്കളുടെ ആശങ്കയുടെ കാരണം ഇസ്്ലാമിനെക്കുറിച്ച് പഠിക്കാനോ ഈ പോസ്റ്റില്‍ പങ്കെടുത്ത് നടത്തപ്പെട്ട ചര്‍ച ശ്രദ്ധാപൂര്‍വം വായിക്കാനോ സമയം കാണാത്തതിന്റെ ഫലമാണ്. (cont.)

CKLatheef പറഞ്ഞു...

മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന കലഹങ്ങള്‍ക്ക് മതത്തെക്കുറിച്ചുള്ള അജ്ഞതയാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇവിടെ പലരും ഞാന്‍ പറഞ്ഞകാര്യങ്ങള്‍ പുതിയ തലമുറ അറിയാനിടയാകരുതെന്നും അതവരെ അതിക്രമത്തിലേക്ക് നയിക്കുമെന്നുമൊക്കെ ഗുണകാംക്ഷയോടെ ഉപദേശിക്കുകയുണ്ടായി. വിനീതമായി ഒന്നു പറയട്ടേ. അതൊക്കെ കേട്ട് തന്നെയാണ് ഞാന്‍ വളര്‍ന്നത്. അതിന്റെ പേരില്‍ മനുഷ്യവര്‍ഗത്തെയും ജന്തുജാലങ്ങളെയും പ്രകൃതിയെയും ഇഷ്ടപ്പെടാനും സ്നേഹിക്കാനുമല്ലാതെ എനിക്ക് കഴിഞ്ഞിട്ടില്ല എന്നതിനാല്‍ അത് പ്രചരിപ്പിക്കുന്നതില്‍ ഞാനൊരു അപകടവും കാണുന്നില്ല എന്ന് മാത്രമല്ല അതില്‍ മാത്രമാണ് നന്മ എന്നും ഞാന്‍ മനസ്സിലാക്കുന്നു (cont.)

CKLatheef പറഞ്ഞു...

മറിച്ച് ഇവിടെ ജന്തുസ്‌നേഹികള്‍ മനുഷ്യസ്‌നേഹികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് ബ്ലോഗില്‍ ചര്‍ച സംഘടിപ്പിക്കുന്ന താങ്കളുടെ സഹജീവികളെ നോക്കൂ. അല്‍പം മനുഷ്യത്വവും മാന്യതയും ഉള്ളവര്‍ക്ക് അരോചകമാകുന്ന വിധത്തിലാണ്് അവയുടെ രൂപകല്‍പന പോലും. മതവിശ്വാസവും അതിനുപരിയായി മതവിശ്വാസികളെയും ഇല്ലായ്മ ചെയ്യാനും. മതങ്ങളെ തമ്മിലടിപ്പിക്കാനാവശ്യമായ സകല തന്ത്രങ്ങളും അവ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ പറയുന്നത് മനുഷ്യരോടുള്ള സ്‌നേഹം കാരണമാണ് മതവിശ്വാസത്തെ എതിര്‍ക്കുന്നത് എന്നാണ്. (മതത്തിന്റെ മാനുഷികമുഖം വ്യക്തമാക്കുകയാണ് ഞാനടക്കമുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അത് തിരിച്ചറിയാന്‍ പോലും നിങ്ങളുടെ മതവിദ്വേഷം നിങ്ങളെ അനുവദിക്കുന്നില്ല.) നിങ്ങള്‍ അതിനുപയോഗിച്ച് പകുതി ഊര്‍ജം മതങ്ങളെ മനസ്സിലാക്കാനും അവയുടെ യഥാര്‍ഥ ദൗര്‍ബല്യങ്ങള്‍ പഠിക്കാനും ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇത്രമാത്രം മതസ്പര്‍ധ വളരുമായിരുന്നില്ല. ഇസ്്‌ലാം മതവിഭാഗങ്ങളെ അപരവല്‍കരിക്കാനും മറ്റും നടത്തുന്ന സ്രമത്തിന്റെ ഫലമായി ഉണ്ടായിതീരുന്ന കുഴപ്പങ്ങളുടെ ഒരു പങ്ക് ഇവിടെ യുക്തിവാദികള്‍ക്കും അവകാശപ്പെട്ടതാണ്.

CKLatheef പറഞ്ഞു...

@Apputten

'തൽക്കാലം കല്ലും മണ്ണും തിന്ന് ജീവിക്കാനാവില്ലല്ലോ. ഇത്‌ പ്രപഞ്ചത്തിലെ എല്ല ജീവജാലങ്ങളും ചെയ്യുന്നതാണുതാനും.'

അപ്പൂട്ടന്‍ താങ്കള്‍ പറഞ്ഞപ്രകാരം ഇവിടെ എന്നോട് വിയോജിച്ച മിക്കവരും സസ്യബുക്കുകളാണ് എന്ന് ഞാന്‍ കരുതുന്നില്ല. താങ്കള്‍ പറഞ്ഞ യാഥാര്‍ഥ്യം ഉള്‍കൊള്ളുന്നവരാകാനേ വഴിയുള്ളു. വളരെ അപൂര്‍വം ആളുകള്‍ അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ ചില മൃഗങ്ങളെ കൊല്ലുന്നത് പാപമെന്ന് കരുതുന്നു എന്ന് മാത്രം. മനുഷ്യശരീരത്തിന് ആവശ്യമായ പല ജീവകങ്ങളും മാംസത്തില്‍ നിന്ന ലഭിക്കുന്നുണ്ട് എന്ന് സ്‌കൂളില്‍ പഠിച്ച് പരീക്ഷ എഴുതി വന്നവരാണെല്ലോ നാം. (ആരെങ്കിലും മാസം ഉപേക്ഷിക്കുന്നെങ്കില്‍ ഉപേക്ഷിക്കട്ടേ. ഏതെങ്കിലും മതങ്ങള്‍ പുണ്യമായി കരുതുന്ന മൃഗങ്ങളെ അറുത്ത് ഭക്ഷിക്കണമെന്ന വാശിയൊന്നും ഇസ്ലാം വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ വഴിയില്ല.) (cont.)

CKLatheef പറഞ്ഞു...

പ്രവാചകന്റെ കാലഘട്ടത്തില്‍ (ചില പ്രദേശങ്ങളില്‍ ഇപ്പോഴും മാസം അവരുടെ ഭക്ഷണമായിരുന്നു.) നമ്മുക്ക് അവ ഭക്ഷണത്തിന്റെ ഭാഗമാണ്. എന്റെ നാട്ടിലെ യുക്തവാദികള്‍ ഞങ്ങളെപോലം മാസം കഴിക്കുന്നവരാണ്. കറിയായും ഫ്രൈ ആയും. ചെറിയ പെരുന്നാളിന് പാവങ്ങളില്‍ പെട്ട ആരും പട്ടിണികിടക്കാതിരിക്കാനും ആഘോഷദിവസം ഭക്ഷണത്തിനായി അലയുന്നത് ഒഴിവാക്കാനും അവരുടെ ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കണമെന്ന് കല്‍പിച്ചു. ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഫിത്വര്‍ സകാത്ത് എന്ന് പറയും അതേ പ്രകാരം ബലിപെരുന്നാളിന് അതേ ഉദ്ദേശ്യാര്‍ഥം ഏര്‍പ്പെടുത്തിയ സംവിധാനമാണ് മാംസം എത്തിച്ചുകൊടുക്കു എന്നത്. അതിന്റെ അക്ഷരങ്ങളില്‍ തൂങ്ങി നമ്മുടെ നാടുകളില്‍ കാലികളെ അറുത്ത് മാസം വെറുതെ പാഴാക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് മതത്തിന്റെ പേരില്‍ ന്യായീകരിക്കാന്‍ ഞാന്‍ മുതിരുകയില്ല. എങ്കിലും ഇവിടെ സുചിപ്പിച്ച പോലെ ജീവനുണ്ട്, മനസ്സുണ്ട്, വേദനയുണ്ട് എന്നൊക്കെ ചില സ്വയംകൃതവാദങ്ങള്‍ ചമച്ച് മാസാഹാരത്തെ നിഷിധമാക്കുന്ന തീവ്രവാദത്തെയും അംഗീകരിക്കാനാവില്ല.

CKLatheef പറഞ്ഞു...

Apputten said..

'ഇനി ഇതേ ലോജിക്‌ ആർക്കും ഉപയോഗിക്കാം. ഞാൻ മനുഷ്യനെ കൊന്നാലെന്താ, നിങ്ങളും സസ്യഹത്യ നടത്തുന്നില്ലേ എന്ന് ഒരു റിപ്പർ ചോദിച്ചാൽ താങ്കളെന്ത്‌ മറുപടി പറയും?'

ഈ വരികള്‍ അദ്ദേഹത്തിന്റെ മുകളിലുള്ള വരികളോട് വിരുദ്ധമാകുന്നു എന്ന കാര്യം അവഗണിച്ചുകൊണ്ടുതന്നെ പറയട്ടേ. യുക്തിവാദികള്‍ അകപ്പെടുന്ന ഒരു പ്രതിസന്ധിയാണിത്. (യുക്തിവാദികള്‍ ഇനിമേലില്‍ ജീവനുള്ള ഒന്നും തങ്ങളുടെ ആഹാരത്തില്‍ ഉള്‍പെടുത്താതെ തനി ബ്രഹമണമതം സ്വീകരിച്ച് സസ്യബുക്കായി ജീവിച്ചുകൊള്ളട്ടേ. ഒരു വിശ്വാസിയും അതിനെ എതിര്‍ക്കാന്‍ വരില്ല. ക മ എന്ന രണ്ടക്ഷരം പോലും അവരോട് പറയില്ല.) കാരണം ഞാന്‍ മുമ്പ് സൂചിപ്പിക്കുകയുണ്ടായി യുക്തിവാദമനുസരിച്ച് മനുഷ്യനും മൃഗവും അല്ലെങ്കില്‍ മറ്റുജീവികളും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ എന്ന ചോദ്യത്തിന് ഒരു യുക്തിവാദി എനിക്ക് നല്‍കിയ മറുപടി:

'Yes, a more developed nervous system. Biologically man is an animal which got a more developed nervous system. In otherwords man is an animal which got smart. There is no other difference.'

ഇതുകൊണ്ടാണ് മൃഗബലിയെ പിന്തുണക്കുമ്പോള്‍ നരബലി തിരിച്ചുവരുമോ എന്ന് ആശങ്കിക്കാന്‍ യുക്തിവാദിയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇസ്്‌ലാമിക പ്രമാണമനുസരിച്ച് മൃഗബലി ഒരിക്കലും നരബലിയേക്ക് നീങ്ങുകയില്ല. (cont.)

CKLatheef പറഞ്ഞു...

'ഭൂമിയിലെ സൃഷ്ടിജാലങ്ങളില്‍ വളരെയേറെ പ്രത്യേകതകളുള്ള സൃഷ്ടിയാണ് മനുഷ്യന്‍ . ദൈവം അവനെ ആദരിച്ചിരിക്കുന്നു. അവന്റെ സൃഷ്ടിപ്പിന് പിന്നില്‍ സവിശേഷമായ ഉദ്ദേശ്യമുണ്ട്. അവന്റെ കര്‍മങ്ങള്‍ക്ക് അവന്‍ ഉത്തരവാദിയാണ്. മറ്റുജീവികള്‍ക്ക് അതില്ല. അവ തങ്ങള്‍ക്ക് നല്‍കപ്പെട്ട ജന്‍മവാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്നു.'

എന്നാണ് അന്ന് ഞാന്‍ പ്രസ്ത സുഹൃത്തിനോട് പറഞ്ഞത്. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ദൈവം സൃഷ്ടിച്ച ജീവജാലങ്ങളെ ദൈവഹിതമനുസരിച്ച് ഉപയോഗപ്പെടുത്തുക എന്നത് സല്‍കര്‍മമാണ്. പ്രിയ അപ്പൂട്ടന്‍ അതിനാല്‍ താങ്കള്‍ സുചിപ്പിച്ച റിപ്പറുടെ ലോജിക്കനുസരിച്ച് ഒരു വിശ്വാസി ചരിക്കുകയില്ല. അതിനാല്‍ താങ്കളുടെയും മനോജിന്റെയും ജബ്ബാര്‍ മാഷിന്റയും ആശങ്കക്ക് ഒരു കാരണവുമില്ല. മറ്റുമതങ്ങളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയല്ലേ മൃഗങ്ങളെയും സൃഷ്ടിച്ചത് അതിനാല്‍ അവയെ അറുക്കാമോ ഭക്ഷിക്കാമോ തുടങ്ങിയ വിവരക്കേടുകള്‍ ആവര്‍ത്തിച്ച് പറഞ്ഞത് തന്നെ വീണ്ടും പറയാന്‍ ആരും ഇടവരുത്തരുതെന്ന് വിനീതമായി ആവശ്യപ്പെടുകയാണ്.

CKLatheef പറഞ്ഞു...

അറുക്കാന്‍ കൊണ്ടുപോകുന്ന മൃഗത്തിന്റെ മാനസ്സിക സ്ഥിതി മനസ്സിലാക്കുകയും മൃഗാധിപത്യം വന്ന് ആയുധങ്ങളുടെ സഹായത്തോടെ മനുഷ്യരോട് ഇപ്പോഴുള്ള അതിക്രമത്തിന് പ്രതികാരം ചെയ്യുന്ന അവസ്ഥയോര്‍ത്ത് വിറകൊള്ളുന്ന ഭൂതത്താന്‍ . യേശുവിനെ സസ്യബുക്കാക്കി അവതരിപ്പിച്ച് മംഗ്ലീഷില്‍ എഴുതി വിഷമിപ്പിച്ച ബൈജു. തറവാടിയുടെ ഭാഷയില്‍ പരമാവധി കാ പറിച്ചുകൊണ്ടിരിക്കുന്ന അരുണ്‍. കാ പറിക്കാന്‍ കഴിയാത്ത നിരാശയുണ്ടായിട്ടും അതൊന്നും കാണിക്കാതെ സംയമനം പാലിച്ച ഒതയാര്‍ക്കം. ഇസ്‌ലാമിനെക്കുറിച്ച് പലബാലപാഠങ്ങളും മനസ്സിലാക്കാന്‍ കഴിയാതെ അവക്കായി ചോദ്യങ്ങളായി ഉന്നയിച്ച കൂതറമാപ്ല. ചില നഗ്നസത്യങ്ങള്‍ കുറിച്ചിട്ട് പൂരിപ്പിക്കാന്‍ തന്ന സാപ്പി. പെരുമഴക്കിടയില്‍ അല്‍പം ആശ്വാസം നല്‍കിയ അബ്ദുല്‍ അഹദ്, ചിന്തകന്‍ , ബൂലോഗത്തെ പുലികളും പുപ്പുലികളുമായ തറവാടി, മനോജ് അപ്പൂട്ടന്‍, അനില്‍@ബ്ലോഗ്. ഈ പോസ്റ്റിന് കാരണമായ നിസ്സഹായന്‍ എല്ലാവര്‍ക്കും നന്ദി. ഹൃദയ പൂര്‍വം.

നന്ദന പറഞ്ഞു...

coming

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
താങ്കൾ ഉദ്ധരിച്ച എന്റെ കമന്റ്‌ താങ്കൾ പറഞ്ഞതിനോടല്ല. സസ്യങ്ങൾക്കും ജീവനും വേദനയുമുണ്ട്‌ എന്ന മറ്റൊരു സുഹൃത്തിന്റെ പ്രസ്താവനയോട്‌ പ്രതികരിച്ചതാണ്‌ ഞാൻ. ഒരു മൃഗത്തെ അല്ലെങ്കിൽ മനുഷ്യനെ തന്നെയോ പീഡിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്ന ഒരാളോട്‌ അത്‌ ചെയ്യരുതെന്ന് പറഞ്ഞാൽ അയാൾക്കും പറയാവുന്നതേയുള്ളു ഈ ന്യായം. നിങ്ങൾ സസ്യങ്ങളെ കൊല്ലുന്നില്ലേ മുറിവേൽപ്പിക്കുന്നില്ലേ എന്നൊക്കെ അയാൾക്കും ചോദിക്കാം. അത്തരം ഒരു വാദത്തിന്റെ വിവരക്കേട്‌ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. അത്‌ വിശ്വാസി ചെയ്യുമോ അവിശ്വാസി ചെയ്യുമോ എന്നതൊന്നും ഞാനിവിടെ പറഞ്ഞിട്ടില്ല.
ആഹാരവും ആചാരവും കൂട്ടിക്കുഴയ്ക്കരുതെന്നൊരു അപേക്ഷ മാത്രമേയുള്ളു.

CKLatheef പറഞ്ഞു...

'ആഹാരവും ആചാരവും കൂട്ടിക്കുഴയ്ക്കരുതെന്നൊരു അപേക്ഷ മാത്രമേയുള്ളു.'

പ്രിയ അപ്പൂട്ടന്‍..

മുകളിലെ അപേക്ഷയോട് എനിക്ക് വിയോജിപ്പുണ്ട്. അത്തരം ഒരു ഉപദേശം ആഹാരത്തെയും ആചാരത്തെയും കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പത്തില്‍ നിന്നാണ്. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് താങ്കള്‍ മറ്റുയുക്തിവാദികളെപ്പോലെ സകല ആചാരങ്ങളോടും യുദ്ധം പ്രഖ്യാപിച്ച ആളല്ല. അതിനാല്‍ ഇത്തരം ബ്ലോഗുകളില്‍ താങ്കള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയുന്നു എന്ന ഒരു സൗകര്യമുണ്ട്. താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. ഇസ്്‌ലാമില്‍ ദൈവത്തെ തൃപ്തിപ്പെടുത്തക എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ഒരാചാരവുമില്ല. എല്ലാറ്റിനും ഭൗതികമായ ഒരു ലക്ഷ്യമുണ്ട്. ആചാരത്തിന് വേണ്ടി ഒരാചാരം. അല്ലെങ്കില്‍ അചാരം സ്വയം ഒരു ലക്ഷ്യം എന്ന ഒരവസ്ഥ ഇസ്്‌ലാമിന് അന്യമാണ്. അത് തനി ആരാധനാനുഷ്ഠാനങ്ങളില്‍ പെട്ടതാകട്ടേ (ഉദാ നമസ്്കാരം, സകാത്ത് നോമ്പ്, ഹജ്ജ് മുതലയവ) അതല്ല ഉദ്ദേശ്യം മുഖേന സല്‍കര്‍മമായി തീരുന്ന ജീവിതത്തിലെ ദൈനംദിനകാര്യങ്ങളാകട്ടേ (കച്ചവടം, കൃഷി,... ഭക്ഷണം കഴിക്കല്‍, സ്ത്രീസംസര്‍ഗം, ഉറക്കം..) എല്ലാം ഒരേ പോലെയാണ്. അവയ്ക് പിന്നില്‍ ഒരു ഭൗതികമായ പ്രയോജനം ലഭിക്കുന്ന കാര്യമുണ്ടാകും. അവയുടെ നന്‍മ നിലനിര്‍ത്താനും അതിന് പ്രചോദകമാകാനുമാണ് അവയിലുടെ ദൈവപ്രീതി ഉദ്ദേശിക്കുമ്പോള്‍ അത് ഒരു സല്‍കര്‍മവും പരലോകത്ത് പ്രതിഫലാര്‍ഹമായ ഒരു കാര്യവുമായി മാറുന്നത്. (cont..)

CKLatheef പറഞ്ഞു...

@Apputten

അതിനാല്‍ ഇസ്‌ലാമില്‍ ആചാരത്തെയും ആഹാരത്തെയും രണ്ടായി കാണാനാവില്ല എന്നാണ് പറഞ്ഞുവന്നത്. ഞാനിത് പറഞ്ഞപ്പോള്‍ എല്ലാ മതക്കാരും ഇങ്ങനെതന്നെയാണ് എന്നാണ് കാളിദാസന്‍ പറഞ്ഞത്. ആയിക്കോട്ടേ. എങ്കില്‍ പിന്നെ എങ്ങനെ ഈ ചോദ്യം വന്നു എനിക്ക് മനസ്സിലാവുകയില്ല. ഞാന്‍ മനസ്സിലാക്കുന്നത് മറ്റുമതങ്ങളിലെല്ലാം ആചാരം ആഹാരവുമായി കൂട്ടിക്കുഴക്കുന്നതില്‍ അസാഗത്യമുണ്ട്. അചാരം ദൈവവുമായുള്ള ഇടപാടാണ്. എന്ന് വെച്ചാല്‍ ദൈവത്തിനും സീസര്‍ക്കും വേറെവേറെ മണ്ഡലങ്ങളുണ്ട് എന്നര്‍ഥം. ദൈവത്തിന്റെ അതിര് ഭേദിക്കാന്‍ സീസറിനോ. സീസറിന്റെ പരിധിയില്‍ പ്രവേശിക്കാന്‍ ദൈവത്തെയോ ആ വിശ്വാസി സമൂഹം അനുവധിക്കുന്നില്ല. ബലിയുമായി താങ്കളുന്നയിച്ച മുഴുവന്‍ ചോദ്യങ്ങളും ഈ വ്യത്യാസം മനസ്സിലാക്കാതെയാണ് എന്നാണ് എനിക്ക് തോന്നിയത്. തെറ്റുണ്ടെങ്കില്‍ തിരുത്താം. (cont.)

CKLatheef പറഞ്ഞു...

'ഇസ്‌ലാം' ജീവിതത്തെ സമ്പൂര്‍ണമായി ദൈവത്തിന്റെ വിധിവിലക്കുകള്‍ക്ക് കീഴൊതുങ്ങി അനുസരിക്കുന്നതിന്റെ പേരാണ്. (എന്നാല്‍ എല്ലാ മുസ്‌ലിംകളും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍. ദൈവവിശ്വാസിയല്ല എന്ന് പറഞ്ഞ് പള്ളിയിലോ അമ്പലത്തിലോ പോയി പ്രാര്‍ഥിക്കുന്നതുപോലെ അവര്‍ കപടമതത്തിന്റെ ആളുകളാണ് എന്ന് പറയുകയല്ലാതെ മറുപടിയില്ല.) ഇസ്‌ലാം എന്ന പദത്തിന്റ അര്‍ഥം അനുസരണം എന്നാണ്. പൗരോഹിത്യത്തോടുള്ള അനുസരണമല്ല. പൗരോഹിത്യം യഥാര്‍ഥ മതത്തിന്റെ ഭാഗവുമല്ല. വിശ്വാസം ഭാഗികമായി സ്വീകരിക്കുന്നതില്‍ ഒരു കാര്യവുമില്ല. അതിനാല്‍ ബലിയറുക്കന്നവരോട് ആരെങ്കിലും തങ്ങളുടെ കൊലപാതകത്തിന് അത് ന്യായവാദമായി ഉന്നയിക്കും എന്ന് ഭയപ്പെട്ട് തങ്ങളോട് ദൈവം കല്‍പിച്ച ഒരു കാര്യത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുമാവില്ല. മനസ്സിലായി എന്ന് കരുതട്ടേ.(ചില അനോണികള്‍ക്ക് മനസ്സിലാക്കുന്ന പോലെയല്ല. അവര്‍ക്ക് ഇസ്‌ലാം എന്ന് കേള്‍ക്കുമ്പോഴേക്ക് യുക്തിവാദി മാഷുടെ ബ്ലോഗ് മുഴുവന്‍ മനസ്സില്‍ വരും. അത്തരം പാവങ്ങളെ അവരുടെ പാട്ടിന് വിടുക എന്നതേ ചെയ്യാനുള്ളൂ)

ബയാന്‍ പറഞ്ഞു...

ഓഫ് :

>>>(എന്നാല്‍ എല്ലാ മുസ്‌ലിംകളും അങ്ങനെയാണോ എന്ന് ചോദിച്ചാല്‍.>>>

പ്രിയ ലത്വീഫ് : ഇസ്ലാമിലെ സമയ ബന്ധിതമായി നിര്‍ണ്ണയിച്ച അഞ്ച് നേരത്തെ നിസ്കാരം, ഉപേക്ഷിക്കുന്നവന്‍ കാഫിറും,അവന്റെ രക്തവും, ധനവും അനാദരണീയമായെന്നും, അവന്‍ വധിക്കപ്പെടേണ്ടവനാണെന്നും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്നു, ഇതിലെത്രമാത്രം ശെരിയുണ്ടാവും. ?

sajan jcb പറഞ്ഞു...

ബലി ചെയ്ത മൃഗത്തെ സാധുക്കള്‍ക്കു കൊടുക്കുന്നതിനു പകരം തതുല്യ തുക സാധുക്കള്‍ക്കു കൊടുത്താല്‍ അല്ലാഹു കൂടുതല്‍ പ്രസാദിക്കില്ലേ?

sajan jcb പറഞ്ഞു...

... tracking

CKLatheef പറഞ്ഞു...

@യരലവ

'ഇതിലെത്രമാത്രം ശെരിയുണ്ടാവും. ?'

അഞ്ച് പത്ത് ശതമാനം ശരിയുണ്ടാകുമെന്ന് തോന്നുന്നു. പ്രിയ യരലവ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ. ബാക്കിനമ്മുക്ക് കാഫിറിനെക്കുറിച്ചുള്ള പോസ്റ്റില്‍ ചര്‍ചചെയ്യാം

CKLatheef പറഞ്ഞു...

പ്രിയ സാജന്‍,

ഒരു കാര്യം ദൈവം പ്രസാദിക്കുമോ തൃപ്തിപ്പെടുമോ എന്നതിന് ഇപ്രകാരം കണക്കുകൂട്ടി കണ്ടെത്തേണ്ട ഗതികേട് ഇസ്്‌ലാം വിശ്വാസികള്‍ക്കില്ല എന്നറിയിക്കട്ടേ. പ്രതിഫലാര്‍ഹമായ കാര്യമേതെന്നും ദൈവത്തിന് മനുഷ്യനില്‍ സംപ്രീതമാകാനുള്ള കര്‍മങ്ങളേതെന്നും പ്രവാചകനിലൂടെ അറിയിച്ച് തന്നിട്ടുണ്ട്. അതനുസരിച്ച് ബലിയറുക്കുന്നതിന് അതിനുള്ള പ്രതിഫലമുണ്ട്. തതുല്യ സാധുക്കള്‍ക്ക് നല്‍കുന്നതിന് അതിനുള്ള പ്രതിഫലവുമുണ്ട്. ഒന്നും മറ്റൊന്നിന് പൂര്‍ണമായും പകരമല്ല. അതിവിടെയും ബാധകമാണ്.

ബയാന്‍ പറഞ്ഞു...

ലഥീഫ്: കാളിദാസന്റെ : എരുമയും പോത്തും പിന്നെ ഹിന്ദുമതവും
എന്ന പോസ്റ്റില്‍ തുടങ്ങിയ ചര്‍ച്ച അവിടെ തന്നെ തുടരാനാണ് എനിക്ക് താല്പര്യം. നിങ്ങളവിടെ നിന്ന് ചോദ്യങ്ങള്‍ ബാക്കിയാക്കി, പിന്മാറരുതായിരുന്നു. :)

>>>“കാളിദാസാ മതിയായി... താങ്കളുടെ ഇഷ്ടം പോലെ പറയാനുള്ളതൊക്കെ പറഞ്ഞോളൂ. എല്ലാം എനിക്ക് സമ്മതം. ഞാന്‍ തോറ്റ് പിന്‍മാറിയിരിക്കുന്നു.<<<

CKLatheef പറഞ്ഞു...

kaalidaasan said...

'യരലവ,

ആ സൂക്തത്തിന്റെ പൂര്‍ണ്ണ രൂപം എഴുതിയതിനു നന്ദി. ലത്തീഫ് അത് മനപ്പൂര്‍വം എഴുതാതിരുന്നതാകാം.'

താങ്കള്‍ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് വായിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ അതാദ്യം വായിക്കുക. അത് വായിച്ചു എന്ന് പറയുന്ന ഒരാളാണീ പറയുന്നത്. ഇത്തരം കള്ളവും കുതന്ത്രവും കാണിക്കുന്ന ഒരാളുടെ പോസ്റ്റില്‍ ഇടപ്പെട്ടതുതന്നെ അബദ്ധമാണ്. എങ്കിലും കാളീദാസനില്‍ തുടങ്ങി യരലവ യില്‍ അവസാനിക്കുന്ന ഒരു വിഭാഗമല്ലല്ലോ ബ്ലോഗിന്റെ വായനക്കാര്‍ അവരെ പരിഗണിച്ചു അല്‍പം കാര്യം വിശദീകരിച്ചതാണ്. അതുകൊണ്ട് യരലവക്ക് താല്‍പര്യമുള്ളത് അതുതന്നെയായിരിക്കും. താങ്കള്‍ക്ക് അങ്ങോട്ട് നീങ്ങാം. നമ്മുടെ തറവാടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവസരം പാഴാക്കാതെ പരമാവധി കാ കുട്ടയിലാക്കാന്‍ നോക്കൂ. അതവിടെ ശരിയായി നടക്കുന്നുണ്ടല്ലോ. ഇവിടെ അതിന് സാധ്യത കുറവാണ്.

CKLatheef പറഞ്ഞു...

@ Yaralava

കാളിദാസന് പറ്റിയ കൂട്ടാണ് താങ്കള്‍ എന്ന് താങ്കളുടെ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു.

'കാളിദാസന്‍: ഖുറാന്‍ ഇവിടെ പരാമര്‍ശിക്കുന്നത് ആടിനെ കുറിച്ചല്ല; മുന്‍പ് ലത്വീഫും ചിന്തകനും ഈ ഖുറാന്‍ സൂക്തം അവരുടെ വാദത്തെ ന്യായീകരിക്കുംവിധം പകുതിഭാഗത്ത് നിന്നു അടര്‍ത്തിമാറ്റിയതുകൊണ്ടാണ് താന്കള്‍ക്ക് ഒട്ടകം, ആടായി മാ‍റിയത്. അവര് റെഫറന്‍സ് നമ്പര്‍ കൊടുക്കാതിരുന്നതും മനപ്പൂ‍ര്‍വ്വമായിരിക്കണം. :)'

അജ്ഞതയിലും തെറ്റിദ്ധരിപ്പിക്കുന്നതിലും താങ്കളെ കവച്ചുവെക്കാന്‍ കാളിദാസനാവില്ല. കാളിദാസന്‍ കാളിയുടെ ദാസനല്ല താങ്കളുടെ ദാസന്‍. അതാണ് താങ്കള്‍ വെള്ളം തൊടാതെ പറഞ്ഞ കള്ളം കാളിദാസന്‍ വിഴുങ്ങാന്‍ കാരണം. തൊട്ടുമുകളില്‍ ഈ പോസ്റ്റിലേക്കുള്ള ലിങ്ക് നല്‍കിയിരുന്നു. അവിടെ പൂര്‍ണമായ സൂക്തം റെഫറന്‍സ് നമ്പറോടെ നല്‍കിയിട്ടുണ്ട്. ഞാന്‍ എടുത്ത ചേര്‍ത്ത ഭാഗത്തേക്ക് അവശ്യമുള്ളത് മാത്രം നല്‍കി. എന്നിട്ടും താങ്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. താങ്കളുടെ അതേ പദങ്ങള്‍ കാളീദാസനും എടുത്ത് ചേര്‍ക്കുന്നു.

ബയാന്‍ പറഞ്ഞു...

വഴിക്കുന്നുണ്ടാകുന്ന തല്ലുംകൊണ്ട് ഓടി വീട്ടില്‍കേറി കൊഞ്ഞനം കാട്ടുന്നത് പിള്ളേരുകളിയാണ്.

താന്കളുടെ ചര്‍ച്ചതുടങ്ങിയേടത്ത് തന്നെ അതു തുടരുന്നതായിരുന്നു ആണത്തം.

കാളിദാസന്റെ ബ്ലോഗില്‍ താങ്കളുടെ മതപ്രചരണത്തിന്റെ ‘കാ’ വിളയാത്തത് കൊണ്ടാണോ സ്വന്തം കൃഷിയിടത്തിലേക്ക് തന്നെ മടങ്ങിയത്. ? ഇവിടെയാവുമ്പോള്‍ സ്വന്തം പിള്ളേരെ വെള്ളമൊഴിക്കാന്‍ കിട്ടുമല്ലോ. :(

CKLatheef പറഞ്ഞു...

അതുതന്നെയാണ് അവിടം വിട്ടതും താങ്കള്‍ ഇറക്കികൊണ്ട് പോകാന്‍ വന്നതാണെന്നും അറിയാം. തല്ലുകൊള്ളാനും കൊടുക്കാനും താല്‍പര്യമില്ല. അവിടെ നിന്ന് കാ പറിക്കാനും. തല്ലുന്നിടത്തേക്ക് വഴിപറഞ്ഞ് കോടുത്ത സ്ഥിതിക്ക് ചേട്ടന്‍ സ്ഥലം വിട്ടോളൂ.

CKLatheef പറഞ്ഞു...

@യരലവ

ഞാന്‍ റെഫന്‍സ് നല്‍കിയില്ല എന്ന വാദത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നോ?
ഒന്നും പറയാനില്ലെങ്കില്‍ താങ്കളുമായി ബന്ധപ്പെട്ട കമന്റുകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. ഈ ചര്‍ചയില്‍ അവയ്‌കൊട്ടും പ്രസക്തിയില്ല.

ബയാന്‍ പറഞ്ഞു...

പ്രിയ ലഥീഫ്:

* * * *
"
<<'അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍.<<

ഇത് ഹജ്ജിനു വെട്ടുന്ന അടിനേക്കുറിച്ചണെന്നു ഞന്‍ കരുതട്ടേ. ഹജ്ജിനു പോകുന്നവരൊക്കെ അവരവര്‍ വെട്ടുന്ന ആടിനെ പാകം ചെയ്തു കഴിക്കാറുണ്ടോ?"

* * * *

താങ്കള്‍ ഖുറാന്‍ സുക്തം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഉദ്ധരിക്കാത്തത് കൊണ്ടാണ് ‘ഒട്ടകം’ ആട് ആയി മാറിയത്. ഇപ്പോള്‍ ഇതെല്ലാം ഇവിടെ വാരി വലിച്ചിട്ട് വായനക്കാരെ പട്ടിയാക്കരുത്.

കാളിദാസന്റെ പോസ്റ്റില്‍ ചെന്ന് നമുക്ക് ആനമയിലൊട്ടകം കളിക്കാം, അവിടെയാണല്ലോ ഒട്ടകം, ആടായി മാറുന്നത്.

ഇതു താന്കളുടെ ബ്ലോഗും പോസ്റ്റുമാണ്, താങ്കള്‍ ഇത് എപ്പോഴാണ് എവിടേയാണ് അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് നോക്കിയിരിക്കാന്‍ എനിക്ക് താല്പര്യമില്ല. താങ്കളുടെ സത്യസന്ധതയില്‍ എനിക്ക് വിശ്വാസവുമില്ല.

പറഞ്ഞു...

കൂതറമാപ്ല.
"ദൈവികമാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നത് ജീവന്റെ ബലിയാണ്. ഇവയെല്ലാം ഓരോരോ തരം അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനങ്ങളാകുന്നു"
ഇതൊക്കെത്തന്നേ അടുത്തതലമുറയും പഠിക്കുന്നത് ലത്തീഫേ?

യരലവ~yaraLava
"പ്രിയ ലത്വീഫ് : ഇസ്ലാമിലെ സമയ ബന്ധിതമായി നിര്‍ണ്ണയിച്ച അഞ്ച് നേരത്തെ നിസ്കാരം, ഉപേക്ഷിക്കുന്നവന്‍ കാഫിറും,അവന്റെ രക്തവും, ധനവും അനാദരണീയമായെന്നും, അവന്‍ വധിക്കപ്പെടേണ്ടവനാണെന്നും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്നു, ഇതിലെത്രമാത്രം ശെരിയുണ്ടാവും?"

CKLatheef
അഞ്ച് പത്ത് ശതമാനം ശരിയുണ്ടാകുമെന്ന് തോന്നുന്നു.

അപ്പ അതാണു കാര്യം! സംശയം മാപ്ലയ്ക്കു മാത്രമല്ല മറ്റു ചിലര്‍ക്കുമുണ്ട്(ലത്തീഫിനു പോലും).ഇരയാല്‍ വധിക്കപ്പെടുന്ന വേട്ടക്കാരന്റെ മരണത്തെയണ് ജീവന്റെ ബലി എന്നതുകൊണ്ടുദ്ധേശിക്കുന്നത്.അവനെ സ്വര്‍ഗ്ഗം കൊടുത്ത് അനുഗ്രഹിക്കാനുള്ള ദൈവവുമുണ്ട് കൊള്ളാം. തലമുറകള്‍ ഇതു തന്ന പഠിക്കണം ഇതു മാത്രം പഠിക്കണം ഇതൊഴികെ മറ്റൊന്നും പഠിക്കാന്‍ പോലും പാടില്ല.

ബയാന്‍ പറഞ്ഞു...

ലതീഫ്: താന്കള്‍ കാളിദാസന്റെ ബ്ലോഗില്‍ കൊടുത്ത ഖുറാന്‍ സുക്തം ഇങ്ങിനെ :
'അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ടതിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു.'
05 December 2009 02:26 “>>


ഞാന്‍ ഈ സൂക്തത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും താങ്കള്‍ വിട്ടുപോയ ഭാഗം ചേര്‍ത്ത് പോസ്റ്റിയത് താഴെ,

ബയാന്‍ പറഞ്ഞു...

സൂക്തത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങിനെ:22-ആം അദ്ധ്യായം : അല്‍ ഹജ്ജ് :
“ 36-37 (ബലി)ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്കതില്‍ നന്മയുണ്ട്. അതിനാല്‍ അവയെ കാലുകളില്‍ നിര്‍ത്തിക്കൊണ്ട് അല്ലാഹുവിന്റെ നാമം സ്മരിക്കുക. അവ നിലംപതിച്ചാല്‍, അതില്‍നിന്ന് ആഹരിച്ചുകൊള്ളുവിന്‍ ഉള്ളതുകൊണ്ട തൃപ്തിപ്പെട്ടു അടങ്ങിക്കഴിയുന്നവനേയും സ്വന്തം ഇല്ലായ്മ തുറന്നുപറയുന്നവനേയും ഊട്ടുകയും ചെയ്യുക. ആ ജന്തുക്കളെ നാം ഈവിധം മെരുക്കിത്തന്നിരിക്കുന്നു, നിങ്ങള്‍ നന്ദി കാണിക്കേണ്ട തിന്. അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ ഭക്തിയാകുന്നു. ഇവ്വിധം അവന്‍ നിങ്ങള്‍ക്ക് കാലികളെ മെരുക്കിത്തന്നിരിക്കുന്നു; അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയതിന് നിങ്ങള്‍ അവനെ മഹത്വപ്പെടുത്താന്‍. പ്രവാചകരേ, സുകൃതികളായ ആളുകളെ ശുഭവാര്‍ത്തയറിയിച്ചുകൊള്ളുക.“

കാളിദാസന്റെ ആട് തെറ്റിദ്ധാരണ മാറ്റുക എന്നതായിരുന്നു എന്റെ ഉദ്ദേശം. ഇവിടെ ഒട്ട്കം ആടായാല്‍, പിന്നെ ആട് അല്ലാഹുവിന്റെ ചിഹ്നമല്ലാതാകും, പിന്നെ ഖുറാനില്‍ ഒട്ടകത്തെ മെരുക്കിതന്നിരിക്കുന്നു വെന്നത് ആടിനെ എന്നാവും, ഖുറാനെ കുറിച്ച് കൂടുതലറിയാത്ത കാളിദാസന് വീണ്ടും തെറ്റിദ്ധരിപ്പിക്കപ്പെടും. ഇങ്ങിനെയൊന്നും വേണ്ടല്ലോ ‘കാലികവും സാര്‍വ്വലൌകിക പ്രായോഗികവുമായ‘ ദൈവീകമതത്തിന്റെ സംസ്താപനം. ദൈവത്തിന്റെ മതം ദൈവം തന്നെ സംരക്ഷിക്കില്ലേ. പിന്നെന്തിനാ ബേജാറ്. :)

CKLatheef പറഞ്ഞു...

@ Yaralava

വായനക്കാരെ പട്ടിയാക്കുന്ന പ്രശ്‌നമൊന്നുമില്ല. സംശയമുള്ളവര്‍ക്ക് പോസ്റ്റിട്ട തിയ്യതികള്‍ രേഖപ്പെട്ട് കിടക്കുന്നുണ്ടല്ലോ. കാളിദാസന് വേണ്ടി വക്കാലത്ത് പിടിക്കേണ്ട ആവശ്യം താങ്കള്‍ക്കെന്താണ്. അദ്ദേഹവും ഞാന്‍ പോസറ്റിട്ടത് ഒരേ ദിവസമാണ്. അഞ്ചുദിവസത്തെ ചര്‍ച കഴിഞ്ഞ ശേഷമാണ് ഞാനതില്‍ ഇടപെട്ടത്. എനിക്ക് പറയാനുള്ളത് ആ വിഷയത്തില്ഡ പറഞ്ഞുകഴിഞ്ഞപ്പോള്‍ അവിടെ നിന്ന ഞാനെന്റെ ബ്ലോഗിലേക്ക് പോന്നു. ഇതിനെ താങ്കള്‍ എങ്ങനെ കണ്ടാലും പ്രശ്‌നമില്ല. എന്നാലും..

'കാളിദാസന്റെ ബ്ലോഗില്‍ താങ്കളുടെ മതപ്രചരണത്തിന്റെ ‘കാ’ വിളയാത്തത് കൊണ്ടാണോ സ്വന്തം കൃഷിയിടത്തിലേക്ക് തന്നെ മടങ്ങിയത്. ? ഇവിടെയാവുമ്പോള്‍ സ്വന്തം പിള്ളേരെ വെള്ളമൊഴിക്കാന്‍ കിട്ടുമല്ലോ. :('

..ഇങ്ങനെയൊക്കെ പറയുന്നതിന് മുമ്പ് ആ സ്‌ക്രോള്‍ ബാറൊന്ന് താഴ്തി നോക്കാമായിരുന്നു, ആരോക്കെയാണ് ഇവിടെ അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്ന്.

മാന്യസ്‌നേഹിതരേ.. ഇദ്ദേഹത്തിന് വേണ്ടി ഞാന്‍ മാപ്പുപറയുന്നു

CKLatheef പറഞ്ഞു...

'കാളിദാസന്റെ ആട് തെറ്റിദ്ധാരണ മാറ്റുക എന്നതായിരുന്നു എന്റെ ഉദ്ദേശം.'

ചിന്തകനും ഞാനും ഇടപ്പെട്ടതും ഇസ്്‌ലാമിനെക്കുറിച്ച് മാന്യഡോക്ടര്‍ ബ്ലോഗറായ കാളിദാസന്റെ തെറ്റിദ്ധാരണ മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ്. അതുകൊണ്ടാണ് ഞാനറിയാതെ തന്നെ അത്യാവശ്യം കാര്യപ്രസക്തമായ ചര്‍ച നടന്ന എന്റെ ബ്ലോഗിലേക്ക് ചിന്തകന്‍ കൂടുതല്‍ വിശദീകരണത്തിന് എന്ന നിലക്ക് ലിങ്ക് നല്‍കിയത്. ഞാനിടപെടുമ്പോള്‍ വീണ്ടും അവിടെ പറഞ്ഞത് മുഴുവന്‍ കോപ്പിചെയ്യുക എന്നത് മാന്യമായി എനിക്ക് തോന്നിയില്ല. അതിനാല്‍ അവിടെ ആവശ്യമുള്ളത് മാത്രം എടുത്തു ചേര്‍ത്തു. അദ്ദേഹത്തിന് അതൊന്നും അറിയണമെന്നില്ല. അതെല്ലാം വെറും അസത്യജഡിലമായ ബൈബിളില്‍ നിന്ന് പകര്‍ത്തി എഴുതിയ വരികള്‍മാത്രം. എങ്കിലും ഹജ്ജിലെ ബലിയും നേപ്പാളിലെ ബലിയും തുല്ല്യമാണെന്നും അറിയാം. പ്രിയ യരലവ താങ്കള്‍ക്കും അല്‍പംകൂടി ഇസ്്‌ലാം പഠനമാവാം എന്ന് അഭിപ്രായപ്പെടുന്നതില്‍ ദേശ്യം പിടിക്കരുത്. അതിന് മുമ്പ് വലിയ ഇസ്ലാമിനെതിരെ വലിയ തിയറികള്‍ പരത്തിവിടുന്നതിലും അല്‍പം സൂക്ഷമതയാകാം.

ബയാന്‍ പറഞ്ഞു...

>> “തൊട്ടുമുകളില്‍ ഈ പോസ്റ്റിലേക്കുള്ള ലിങ്ക് നല്‍കിയിരുന്നു. അവിടെ പൂര്‍ണമായ സൂക്തം റെഫറന്‍സ് നമ്പറോടെ നല്‍കിയിട്ടുണ്ട്. ഞാന്‍ എടുത്ത ചേര്‍ത്ത ഭാഗത്തേക്ക് അവശ്യമുള്ളത് മാത്രം നല്‍കി. എന്നിട്ടും താങ്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. <<

Latheef : കാളിദാസന്റെ ബ്ലോഗിലാണ് ചര്‍ച്ച നടക്കുന്നത്, അവിടെയായിരുന്നു താന്കള്‍ റെഫറെന്‍സു നമ്പരും കൊടുക്കേണ്ടിയിരുന്നത്. പൂര്‍ണ്ണമായ ഖുറാന്‍ സൂക്തവും.

ഇവിടെ ആരും ആരെയും തെറ്റിദ്ധരിപ്പിച്ചില്ല.പക്ഷെ കാളിദാസന്‍ വളരെ നിഷ്കളങ്കമായി ചോദിക്കുന്നു.
ഇത് ഹജ്ജിനു വെട്ടുന്ന അടിനേക്കുറിച്ചണെന്നു ഞന്‍ കരുതട്ടേ. ഹജ്ജിനു പോകുന്നവരൊക്കെ അവരവര്‍ വെട്ടുന്ന ആടിനെ പാകം ചെയ്തു കഴിക്കാറുണ്ടോ?"

പാവം കാളിദാസന്‍.

CKLatheef പറഞ്ഞു...

@ Yaralava said..

'കപ്പല്‍കടലില്‍ പൊങ്ങിനിര്‍ത്തുന്നത്, തേനീച്ചകള്‍ തേന്‍ശേഖരിച്ച് കൂടണയുന്നത്, പര്‍വ്വതങ്ങള്‍ ഭൂമില്‍ ഉറച്ചു നില്‍ക്കുന്നത്, എന്നിങ്ങനെ പ്രകൃതിയിലെ ദൃഷാന്തങ്ങള്‍ക്കെല്ലാം ഉത്തരവാദി അല്ലാഹുവാണെന്ന് പറഞ്ഞ് ദൈവത്തെ മഹത്വവല്‍ക്കരിക്കുകയെന്നത് മുഹമ്മദ് ഖുറാനിലൂടെ ചെയ്യുന്നത്പൊലെയുള്ള ഒരുദാഹരണമാണ്, ഒട്ടകത്തെ മെരുക്കി മനുഷ്യന് അധീനമാക്കി തന്നിരിക്കുന്നു എന്നതും.'

എന്നുപറഞ്ഞ താങ്കള്‍

'താങ്കളുടെ സത്യസന്ധതയില്‍ എനിക്ക് വിശ്വാസവുമില്ല.'

എന്നുപറഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ സത്യസന്ധതയില്‍ ഞാന്‍തന്നെ സംശയിച്ചേനെ. നന്ദി

CKLatheef പറഞ്ഞു...

'പാവം കാളിദാസന്‍.'

ഇസ്‌ലാമിലെ ബലിയെക്കുറിച്ച് പഠിക്കാനാവശ്യമായ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയിട്ടും അതിന് ശ്രമിക്കാതെ ഗീര്‍വാണമടിക്കാന്‍ ഇറങ്ങിതിരിച്ചതിനുള്ള സ്വാഭാവിക പതനം എന്ന് കണക്കാക്കിയാല്‍ പോരെ. താങ്കളുടെ കാളിദാസനോടുള്ള സഹതാപം മനസ്സിലാകുന്നുണ്ട്. താങ്കള്‍ തീപെട്ടിയുരച്ചുകൊടുത്തു അദ്ദേഹം നിരന്തരം വിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ കമന്റിട്ടതിലെ ഇര്‍ഷ്യത അടങ്ങുമ്പോള്‍ നിര്‍ത്തുമായിരിക്കും. അതിനിടയില്‍ എരിത്തീയില്‍ എണ്ണയൊഴിക്കാന്‍ ഞാന്‍ വരണോ യരലവ :).

ബയാന്‍ പറഞ്ഞു...

>> വായനക്കാരെ പട്ടിയാക്കുന്ന പ്രശ്‌നമൊന്നുമില്ല. സംശയമുള്ളവര്‍ക്ക് പോസ്റ്റിട്ട തിയ്യതികള്‍ രേഖപ്പെട്ട് കിടക്കുന്നുണ്ടല്ലോ. കാളിദാസന് വേണ്ടി വക്കാലത്ത് പിടിക്കേണ്ട ആവശ്യം താങ്കള്‍ക്കെന്താണ്. അദ്ദേഹവും ഞാന്‍ പോസറ്റിട്ടത് ഒരേ ദിവസമാണ്.<<

കാളിദാസന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ ലതീഫിന്റെ ബ്ലോഗും പോസ്റ്റും ഒന്നും റെഫറന്‍സല്ല, താന്കളുടെ പോസ്റ്റ് എത്രതവണവേണമെങ്കിലും തിരുത്താമെന്നുള്ളത് താങ്കളുടെ സ്വാതന്ത്ര്യം.

>>“ കാളിദാസന് വേണ്ടി വക്കാലത്ത് പിടിക്കേണ്ട ആവശ്യം താങ്കള്‍ക്കെന്താണ്“.>>

ഈ ചോദ്യം എനിക്ക് മനസ്സിലായില്ല. കാളിദാസന്‍ എന്റെ ആരുമല്ല. :)

CKLatheef പറഞ്ഞു...

'ഈ ചോദ്യം എനിക്ക് മനസ്സിലായില്ല. കാളിദാസന്‍ എന്റെ ആരുമല്ല. :)'

എങ്കില്‍ ഒരേതൂവല്‍ പക്ഷികള്‍.

ബയാന്‍ പറഞ്ഞു...

@ലതീഫ് :

>> ഗീര്‍വാണമടിക്കാന്‍ ഇറങ്ങിതിരിച്ചതിനുള്ള സ്വാഭാവിക പതനം <<

>>താങ്കള്‍ തീപെട്ടിയുരച്ചുകൊടുത്തു അദ്ദേഹം നിരന്തരം വിക്ഷേപിച്ചുകൊണ്ടിരിക്കുന്നു <<

>>ഞാന്‍ കമന്റിട്ടതിലെ ഇര്‍ഷ്യത അടങ്ങുമ്പോള്‍ നിര്‍ത്തുമായിരിക്കും. <<

>>അതിനിടയില്‍ എരിത്തീയില്‍ എണ്ണയൊഴിക്കാന്‍ ഞാന്‍ വരണോ യരലവ :). <<

:)

പ്രിയ ലഥീഫ് :താങ്കള്‍ക്കെത്ര പ്രായമായി, താന്കള്‍ കല്യാണം കഴിച്ചോ :) പിള്ളേരുകളി നിര്‍ത്തിയിട്ടില്ല, അല്ലേ, ഹ ഹ... ഗൊച്ചു ഗള്ളന്‍.
:)

CKLatheef പറഞ്ഞു...

'പ്രിയ ലഥീഫ് :താങ്കള്‍ക്കെത്ര പ്രായമായി, താന്കള്‍ കല്യാണം കഴിച്ചോ :) പിള്ളേരുകളി നിര്‍ത്തിയിട്ടില്ല, അല്ലേ, ഹ ഹ... ഗൊച്ചു ഗള്ളന്‍.
:)'


ഇതാണ് താങ്കള്‍ ആദ്യം എന്നെക്കുറിച്ച് പറഞ്ഞ കൊഞ്ഞനം കുത്തുന്ന പിളേരെ പോലും നാണിപ്പിക്കുന്ന പിള്ളേരുകളി എന്ന് മനസ്സിലാക്കാന്‍ എന്റെ 12 വയസ്സുള്ള മകനുപോലും കഴിഞ്ഞു. പിന്നെ എന്നെ മാന്യരായ സ്‌നേഹിതരുടെ കാര്യം പറയാനില്ലല്ലോ. നന്ദി.

പറഞ്ഞു...

"താങ്കള്‍ക്കെത്ര പ്രായമായി, താന്കള്‍ കല്യാണം കഴിച്ചോ ?"

"കൊഞ്ഞനം കുത്തുന്ന പിളേരെ പോലും നാണിപ്പിക്കുന്ന പിള്ളേരുകളി "


അപ്പോ മാപ്ല ആരായി!!! കൊട്ടേലെ മത്തി തീര്‍ന്നതൂല്ല കയ്യിലെ കായപ്പിടി തീരും ചെയ്തു,വയറ്റുപ്പെയ്പ്പു നോക്കണ്ടേ അപ്പൊ സലാം.
അട്ത്ത ജംങ്ഷനീ കാണാം.
പൂഊഊയ് അവടേ ... മത്തി നല്ല പെടക്കണ മത്തി പൂഊഊഊയ് :)

ബയാന്‍ പറഞ്ഞു...

>> കാളിദാസന്‍ കാളിയുടെ ദാസനല്ല താങ്കളുടെ ദാസന്‍.<<

ലതീഫ് : കുറച്ചൊക്കെ മാന്യത ആവാമായിരുന്നു, കാളിദാസന്‍ എന്നത് അദ്ദേഹത്തിന്റെ ഡിസ്പ്ലേ നെയിം ആണെങ്കിലും കാളി എന്ന പേരു ഹൈന്ദവവിശ്വാസികളുടെ ദൈവത്തിന്റെ പേരാണ്. ഉത്സ്കൃഷ്ടസമൂഹമാണ് മുസ്ലിംകള്‍ എന്ന് ഖുറാന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങിനെ സംസാരിക്കുന്ന ആളെയായിരിക്കുമോ ?

CKLatheef പറഞ്ഞു...

ഇനി അടുത്ത യുക്തിവാദി തന്ത്രം അല്ലേ. ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഹിന്ദു ദൈവവിശ്വാസികളെ ഇളക്കി വിടാനുളള പരിപാടി. പക്ഷേ ഇതും ചിറ്റും അടുത്ത അടവ് നോക്കുക.

ഇപ്രകാരം കള്ളം പറയുന്ന ഒരാള്‍ കാളി എന്ന ദൈവത്തിന്റെ പേരിലേക്ക് ചേര്‍ത്ത് പറഞ്ഞ് ആ ദൈവത്തെ പരിഹസിക്കരുത് എന്നാണ് ഞാനുദ്ദേശിച്ചത്‌
. താങ്കള്‍ പറയുന്ന വിഢിത്തങ്ങള്‍ക്ക് ശരിയിട്ട് അതിനെ വിപൂലീകരിച്ച് അദ്ദേഹത്തിന്റെ വിവരക്കേടുകൂടി ചേര്‍ത്ത് വ്യാഖ്യാനമെഴുതുന്ന മാന്യദേഹത്തെ ചേര്‍ത്ത് പറഞ്ഞ് ആ ഹൈന്ദവ ദൈവത്തെക്കുടി നാറ്റിക്കാനാണോ. വാക്കുകളിലൂടെ തന്നെ പരമാവധി 'സമ്മാനം' അദ്ദേഹം ഹൈന്ദവവിശ്വാസികള്‍ക്ക് നല്‍കുന്നുണ്ടല്ലോ

ബയാന്‍ പറഞ്ഞു...

>>പിന്നെ എന്റെ മാന്യരായ സ്‌നേഹിതരുടെ കാര്യം പറയാനില്ലല്ലോ. നന്ദി.<<

ലതീഫ് : അപ്പോ അതാണ് പ്രശ്നം; ‘ മാന്യരായ സ്നേഹിതരുടെ മുന്നില്‍.... താങ്കള്‍ ഇങ്ങിനെയായി അല്ലെ .

>>>“കാളിദാസാ മതിയായി... താങ്കളുടെ ഇഷ്ടം പോലെ പറയാനുള്ളതൊക്കെ പറഞ്ഞോളൂ. എല്ലാം എനിക്ക് സമ്മതം. ഞാന്‍ തോറ്റ് പിന്‍മാറിയിരിക്കുന്നു.<<<

ബയാന്‍ പറഞ്ഞു...

>>>ഇനി അടുത്ത യുക്തിവാദി തന്ത്രം അല്ലേ. ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഹിന്ദു ദൈവവിശ്വാസികളെ ഇളക്കി വിടാനുളള പരിപാടി. >>>

താങ്കള്‍ താന്കളുടെ തലത്തിലല്ലേ ചിന്തിക്കാന്‍ പറ്റൂ; സഹതാപമുണ്ട്; താങ്കളൊരു മുസ്ലിമായിപ്പോയതില്‍. എനിക്ക് ദു:ഖവും ഞാനൊരു ഹൈന്ദവനായി ജന്മമെടുക്കാതെ പോയതില്‍. :)

CKLatheef പറഞ്ഞു...

അടുത്ത സൂത്രമായിരിക്കും അല്ലേ. വിഷമം മനസ്സിലാക്കുന്നു.

ബയാന്‍ പറഞ്ഞു...

(out of syllabus)
cklatheef:‘ലത്വീഫ്‘ എന്നത് താങ്കളുടെ ദൈവത്തിന്റെ വിശേഷ നാമങ്ങളില്‍ പെട്ടതാണ്.താന്കളുടെ വിശ്വാസപ്രകാരം ദൈവത്തിന്റെ പേരില്‍ അവന്റെ സൃഷ്ടികള്‍ അറിയപ്പെടുന്നത് ദൈവം പൊറുക്കാത്ത ഏഴു വന്‌ദോഷങ്ങളില്‍ എണ്ണിയതാണ്, സമ്പൂര്‍ണ്ണ ദൈവീകഅടിമത്വത്തിന്റെ അംഗീകാരത്തിനായി ‘അബ്‌ദ്” എന്നു പേരിന്റെ കൂടെ കൂട്ടിയെഴുതാന്‍ ശ്രദ്ധിക്കുമല്ലോ.

CKLatheef പറഞ്ഞു...

പ്രിയ യരലവ

ഇനി താങ്കള്‍ ഔട്ട് ഓഫ് സിലബസ്, ഓഫ് എന്നിങ്ങനെ ബ്രാക്കറ്റില്‍ നല്‍കണമെന്നില്ല. ഓഫ് ടോപ്പിക്കിലാണ് താങ്കള്‍ തുടങ്ങിയത് തന്നെ. പിന്നീട് അതില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ഇതുവരെ കമന്റുകള്‍ ഡീലീറ്റ് ചെയ്യേണ്ടി വന്നിട്ടില്ല, അതുകൊണ്ടാണ് വ്യക്തിപരമായ പരാമര്‍ശങ്ങളുള്ള താങ്കളുടെ കമന്റുകളും നിലനിര്‍ത്തി അതേ നിലക്ക് തന്നെ പ്രതികരിക്കേണ്ടിവന്നത്. ഏതെങ്കിലും ഒരു യുക്തിവാദി വഴിതെറ്റി ഇവിടെ വന്ന് ഇപ്രകാരം പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതു താങ്കളായി എന്ന് മാത്രം. അമിതമായി പോയ പ്രതികരണത്തിന് ബന്ധപ്പെട്ടവരോട് മാപ്പ് ചോദിക്കുന്നു. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവനീക്കം ചെയ്യുന്നതുമായിരിക്കും. താങ്കളീ ചര്‍ചയെ ആരോഗ്യകരമായ രൂപത്തില്‍ കൊണ്ടുപോകുന്നതില്‍ എനിക്ക് പ്രയാസം സൃഷ്ടിക്കും എന്ന് കാളിദാസന്റെ ബ്ലോഗിലും മുമ്പ് ജബ്ബാര്‍മാഷിന്റെ ബ്ലോഗിലും താങ്കളെ കണ്ടപ്പോള്‍ തന്നെ തോന്നിയതുകൊണ്ടാണ് താങ്കള്‍ക്ക് പറ്റിയ ഇടമല്ല ഇവിടെ എന്ന് ആദ്യമേ തന്നെ പറഞ്ഞ് വെച്ചത്. ധാരാളം യുക്തിവാദികള്‍ ഇതില്‍ നേരത്തെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഹൈന്ദവനായി ജന്മമെടുക്കാന്‍ കഴിയാതെ പോയതില്‍ ദുഃഖമുള്ള യുക്തിവാദിയാണല്ലോ താങ്കള്‍. പ്രയോഗത്തില്‍ യുക്തിവാദികളെല്ലാം കടുത്ത ഇസ്‌ലാം വിരോധം പുലര്‍ത്തുന്നവരായി തോന്നിയിരുന്നതെങ്കിലും ഇസ്‌ലാമിന്റെ സജീവത കൊണ്ട് അങ്ങനെ അനുഭവപ്പെടുന്നതാണെന്നും യുക്തിവാദികള്‍ക്ക് മതകീയമായ എന്തിനോടും വിരോധമാണെന്നുമാണ് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നത്. താങ്കളെപ്പോലെയുള്ളവരും യുക്തിവാദികളിലുണ്ട് എന്നത് ഒരു പുതിയ അറിവാണ്. നന്ദി

CKLatheef പറഞ്ഞു...

@Yaralava

'താന്കളുടെ വിശ്വാസപ്രകാരം ദൈവത്തിന്റെ പേരില്‍ അവന്റെ സൃഷ്ടികള്‍ അറിയപ്പെടുന്നത് ദൈവം പൊറുക്കാത്ത ഏഴു വന്‌ദോഷങ്ങളില്‍ എണ്ണിയതാണ്'

ഞാന്‍ ബ്ലോഗില്‍ എന്റെ ഡിസ്‌പ്ലേ നെയിം സികെലത്തീഫ് എന്ന് നല്‍കിയതിലുള്ള ന്യായം ചോദിച്ചാല്‍ എനിക്ക് പറയാമായിരുന്നു. അതിന് പകരം താങ്കള്‍ ചോദിച്ചിരിക്കുന്നത് മേല്‍സൂചിപ്പിച്ച വിധത്തിലായതിനാല്‍ എനിക്ക് താങ്കളുടെ അജ്ഞതക്കുകൂടിയുള്ള മറുപടി പറയേണ്ടിവരും. യുക്തിവാദികളുടെ കമന്റുകള്‍ക്ക് പ്രതികരിക്കുന്നതിലുള്ള പ്രശ്‌നം ഇതുതന്നെയാണ്. അവര്‍ പരമസത്യമാണ് എന്നവിധത്തില്‍ തങ്ങളുടെ അബദ്ധ സങ്കല്‍പങ്ങളെ മുസ്്‌ലികളുടെ വിശ്വാസമായി കരുതുകയും അമിതമായ വിരോധം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. ഇനി താങ്കള്‍ വളരെ ഗൗരവത്തോടെ (കാളിദാസന്റെ പോസ്റ്റിലും ഇതേ ആവശ്യം താങ്കള്‍ ഉന്നയിച്ചിട്ടുണ്ട്) പറഞ്ഞ വരികളിലെ വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നോക്കാം.

1. എന്റെയെന്നല്ല ഒരു മുസ്ലിമിന്റെ വിശ്വാസ പ്രകാരവും ദൈവത്തിന്റെ പേരില്‍ സൃഷ്ടികളില്‍ അറിയപ്പെടുന്നത് ദൈവം പൊറുക്കാത്ത ഏഴുവന്‍ദോഷങ്ങളില്‍ പെട്ടതല്ല.

2. ദൈവം പൊറുക്കാത്ത ഏഴുവന്‍ ദോഷങ്ങള്‍ എന്ന പ്രയോഗവും തെറ്റാണ്. ദൈവം പൊറുക്കാത്ത തെറ്റ് എന്നത് ദൈവത്തില്‍ പങ്ക് ചേര്‍ക്കുക എന്നത് മാത്രമാണ്. മറ്റേത് തെറ്റും ദൈവം പൊറുത്തുകൊടുക്കും എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.

3. ദൈവത്തിന്റ ഗുണങ്ങളില്‍ പെട്ട പേരുകള്‍ സൃഷ്ടികളിലേക്ക് ചേര്‍ത്തു പറയുന്നത് തെറ്റല്ല. ഖുര്‍ആന്‍ തന്നെ അപ്രകാരം മനുഷ്യനെ സമീഅ് ,ബസ്വീര്‍ എന്നല്ലാം പ്രയോഗിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് അത്തരം വിശേഷണം ഉപയോഗിക്കുമ്പോള്‍ അതിന് പരിമിതമായ അര്‍ഥമേ സങ്കല്‍പ്പിക്കുന്നുള്ളു. ഈ വ്യാഖ്യാന മനുസരിച്ച് ലത്വീഫ് എന്ന് മാത്രം ഉപയോഗിച്ചാലും അത് ശിര്‍ക്കില്‍ പെടില്ല. സികെലത്തീഫ് എന്നത് അല്ലാഹുവിന്റെ വിശേഷണവുമല്ല. അതിനാല്‍ മാറ്റേണ്ട ആവശ്യവുമില്ല.

CKLatheef പറഞ്ഞു...

@Yaralava

'സമ്പൂര്‍ണ്ണ ദൈവീകഅടിമത്വത്തിന്റെ അംഗീകാരത്തിനായി ‘അബ്‌ദ്” എന്നു പേരിന്റെ കൂടെ കൂട്ടിയെഴുതാന്‍ ശ്രദ്ധിക്കുമല്ലോ.'

സമ്പൂര്‍ണ്ണ ദൈവീകഅടിമത്വത്തിന്റെ അംഗീകരത്തിനായി പേരിന്റെ കൂടെ അബ്ദ് എന്ന് കൂട്ടി എഴുതേണ്ടതില്ല. ജബ്ബാര്‍ എന്ന് പറയുന്നതിന് പകരം പേര് അബ്ദുല്‍ ജബ്ബാറായാല്‍ ദൈവത്തിന്റെ സമ്പൂര്‍ണ അടിമതത്തം സ്വീകരിച്ചു എന്നും അതുകൊണ്ട് വരുന്നില്ല.

നിസ്സഹായന്‍ പറഞ്ഞു...

പ്രിയപ്പെട്ട ലത്തീഫ്,

ശ്രീ പാര്‍ത്ഥന്റെ ബലി എന്ന പോസ്റ്റില്‍ കാണുന്ന"ആവശ്യമുള്ളവന് ആഹാരം നല്കു‍ന്നതിലെ ധര്മ്മ‍നിഷ്ഠയാണ് അല്ലാഹുവിന്‌ പ്രിയങ്കരം എന്നിരിക്കെ, ആവശ്യത്തില്‍ കൂടുതല്‍ ജീവനുകള്‍ അറുക്കപ്പെടുന്നതിലെ അനൌചിത്യത്തെക്കുറിച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കില്‍." എന്ന ആശയത്തോടെങ്കിലും യോജിപ്പിലെത്തിയാല്‍ ആശ്വാസമായി !

CKLatheef പറഞ്ഞു...

പ്രിയ നിസ്സഹായന്‍

ആവശ്യമുള്ളവന് ആഹാരം നല്‍കുന്നതിലുള്ള ധര്‍മനിഷ്ഠ അല്ലാഹുവിന് പ്രിയങ്കരമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അതോടൊപ്പം ആവശ്യത്തില്‍ കൂടുതല്‍ ജീവനുകള്‍ അറുക്കപ്പെടുന്നു എന്ന് പറയണമെങ്കില്‍ അറുക്കപ്പെടുന്നവയുടെ മാംസം വെറുതെ കളയുന്ന അവസ്ഥയുണ്ടാകണം ഇപ്പോഴത്തെ ലോകത്ത് അതിന്റെ പത്തിരട്ടി ഉണ്ടായാലും മതിയാവാത്തത്ര ആവശ്യക്കാരുണ്ട് എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അറിയാത്ത വസ്തുതയല്ലല്ലോ. അതുകൊണ്ട് ആവശ്യമുള്ളവന് ആഹാരം നല്‍കുക എന്ന ധര്‍മനിഷ്ഠയോട് ഹജ്ജിലെ ബലി എതിരാകുന്ന പ്രശ്‌നമില്ല.

താങ്കളെപ്പോലുള്ളവര്‍ക്ക് അറിയാന്‍ പ്രയാസമുള്ള ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇസ്‌ലാം എന്തുകൊണ്ട് ഇങ്ങനെ ഒരു കര്‍മം നിശ്ചയിച്ചു എന്നത്. ഒരു ദര്‍ശനത്തിലെ ആചാരങ്ങളും ധര്‍മനിഷ്ഠയും നിയമനിര്‍ദ്ദേശങ്ങളുമെല്ലാം അതിന്റെ പ്രപഞ്ചവീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാമല്ലോ. ഇസ്‌ലാമില്‍ മനുഷ്യന്‍ മറ്റുജീവികളേക്കാള്‍ വളരെയധികം പ്രത്യേകതകളുള്ള ഒരു സൃഷ്ടിയാണ്. മനുഷ്യനാണ് ഭൂമിയിലെ കേന്ദ്ര സൃഷ്ടി എന്ന പറയാം. മനുഷ്യന ഉപയോഗപ്പെടുത്താനാണ് അത്തരം കാലികളെയും ജന്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നത്. പൊതുവെ ലോകം പരിഗണിക്കുന്നതും അങ്ങനെത്തന്നെ. അവയെ അറുക്കുന്നതോ ഭക്ഷിക്കുന്നതോ ക്രൂരതയായി അതുകൊണ്ടുതന്നെ ലോകസമൂഹം വീക്ഷിക്കുന്നില്ല. നാം അറുത്താലും ഇല്ലെങ്കിലും അവ ഒരു കാലാവധികഴിഞ്ഞാല്‍ മരണപ്പെടും അവയെ ഉപയോഗപ്പെടുത്താതെ സ്വാഭാവിക മരണത്തിന് വിടുന്നത് അവയോടുള്ള വലിയ സ്‌നേഹമൊന്നുമല്ല എന്നറിയാന്‍ പോലും നമ്മുക്ക് സാധിക്കാത്തത്. സംസ്‌കാരവും ജന്തുസ്‌നേഹവും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍പോലും അത്തരം അസുഖം കാലികള്‍ക്ക് വരുന്നതിന് മുമ്പ് തന്നെ അറവുകാരന് വെട്ടാന്‍ നല്‍കുന്നതുകൊണ്ടാണ്. അതിനാല്‍ എനിക്കറിയാം ഈ ബലിക്ക് പിന്നിലുള്ള വിമര്‍ശനത്തിന് കാരണം മറ്റുപലതുമാണെന്ന്. അങ്ങനെ അല്ലാത്ത വളരെ വിരളമായ സാധുക്കളുണ്ടാവില്ല എന്നും അതിന് അര്‍ഥമില്ല. അതിനാല്‍ ഈ നടന്നുകൊണ്ടിരിക്കുന്ന കൂതൂഹുലത്തിന് പിന്നില്‍ വലിയ കാര്യമൊന്നുമില്ല.

ബയാന്‍ പറഞ്ഞു...

ലഥീഫ് : നമുക്ക് തുടങ്ങാല്ലേ.:)

>>ഏതെങ്കിലും ഒരു യുക്തിവാദി വഴിതെറ്റി ഇവിടെ വന്ന് ഇപ്രകാരം പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.<<

യുക്തിവാദികളെ ചാക്കിട്ടുപിടിക്കാനാണല്ലേ, വാരിക്കുഴിയും കുത്തിയിരിക്കുന്നത്. ഏതുമാനദണ്ധത്തിലാ താങ്കള്‍ എന്നെ ‘യുക്തിവാദി‘ എന്ന ചാപ്പകുത്തിയത് എന്നറിയില്ല. മനുഷ്യസമൂഹത്തില്‍ മുസ്ലിംകള്‍, യുക്തിവാദികള്‍, നസ്രാണികള്‍, എന്നിങ്ങനെ വര്‍ഗ്ഗീകരണം ആവശ്യമില്ല എന്ന് വിശ്വസിക്കുന്നവനാ ഞാന്‍.

>>അമിതമായി പോയ പ്രതികരണത്തിന് ബന്ധപ്പെട്ടവരോട് മാപ്പ് ചോദിക്കുന്നു.<<

അപക്വമായ അതിരുകടന്ന പ്രതികരണങ്ങളുണ്ടാവരുതായിരുന്നു; തന്റെ ചുറ്റുപാട് തന്നെ സ്നേഹിക്കുന്നത്പോലെ തിരിച്ചങ്ങോട്ടും സ്നേഹിക്കാന്‍ പഠിക്കുക.

>> ധാരാളം യുക്തിവാദികള്‍ ഇതില്‍ നേരത്തെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. <<

താങ്കള്‍ പ്രതീക്ഷിക്കുന്നപോലെ മറ്റുള്ളവര്‍ സംസാരിക്കണം എന്നാണോ, താങ്കളുടെ ആഗ്രഹിക്കുന്നത്. സ്വതന്ത്ര യുക്തിബോധം ചിന്താശേഷിനല്‍ക്കുന്ന വൈവിധ്യം താങ്കള്‍ക്ക് ആഘോഷിക്കാന്‍ പറ്റണമെന്നില്ല,താങ്കള്‍ പണയപ്പെടുത്തിപ്പോയ താങ്കളുടെ സ്വഭാവിക ചിന്താശേഷി താങ്കള്‍ക്ക് തിരിച്ചുകിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുന്നു. മനുഷ്യജന്മം ആത്മവിശ്വാസത്തോടെ ജീവിച്ചുതീര്‍ക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ.

കാളിദാസന്‍ അദ്ദേഹത്തിന്റെ പോസ്റ്റില്‍ താങ്കളെകുറിച്ച് പറഞ്ഞതിങ്ങിനെ :

“ ലത്തീഫിനൊക്കെ ഈ ക്രൂരത മനസിലകാഞ്ഞിട്ടല്ല. അദ്ദേഹമൊക്കെ ചില വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും അടിമയാണ്‌. അടിമകള്‍ക്ക് സ്വന്തമായി അഭിപ്രയമില്ലല്ലോ. അതു കൊണ്ട് ഇസ്ലാമിലെ ഓരോ വാക്കുകളും പിന്തുടരേണ്ടത് അവരുടെ കടമയായി കരുതുന്നു, അതിനെയൊക്കെ ന്യയീകരിക്കേണ്ടത് ബാധ്യതയും ആകുന്നു. ബാധ്യത ആയാല്‍ പിന്നെ വാക്കുകളും അര്‍ത്ഥങ്ങളും വളച്ചൊടിക്കും യരലവ ചൂണ്ടിക്കാണിച്ചപോലെ സൂക്തങ്ങളുടെ ചില ഭാഗങ്ങള്‍ വിട്ടുകളയും.“

ബയാന്‍ പറഞ്ഞു...

>> ഹൈന്ദവനായി ജന്മമെടുക്കാന്‍ കഴിയാതെ പോയതില്‍ ദുഃഖമുള്ള യുക്തിവാദിയാണല്ലോ താങ്കള്‍.<<

ലതീഫ് : എന്റേയും നിങ്ങളുടെയും പാരമ്പര്യം ഇന്ത്യയുടേതാണ്.

CKLatheef പറഞ്ഞു...

പ്രിയ യരലവ

താങ്കള്‍ ഇതുവരെ എന്റെ ബ്ളോഗിലും ജബ്ബാര്‍ മാഷിന്റെ ബ്ളോഗില്‍ ചര്‍ചനടന്നപ്പോഴും അവസാനമായി കാളിദാസന്റെ ബ്ളോഗിലും ഇടപെട്ടത് പോസ്റ്റില്‍ നല്‍കപ്പെട്ട വിഷയത്തില്‍ ചര്‍ചചെയ്യുക എന്നതിനേക്കാളേറെ യുക്തിവാദി ബ്ളോഗുകളില്‍ നിന്നും ഇസ്ലാമിനെക്കുറിച്ച് താങ്കള്‍ക്ക് ലഭിച്ച ചിന്ത പങ്കുവെക്കുക എന്ന നിലക്ക് മാത്രമാണ്. സംശയമുണ്ടെങ്കില്‍ അവയൊക്കെ പരിശോധിക്കാവുന്നതാണ്. കാളിദാസന്റെ ബ്ളോഗില്‍ നിങ്ങള്‍ ചെയ്ത ഒരു കാര്യം ഞാന്‍ നല്‍കിയ സൂക്തം പൂര്‍ണമായി നല്‍കി അതിന്റെ റെഫറന്‍സ് നല്‍കി എന്നതും. പുറമെ ഒരു പുകമറയും ഞാനതു നല്‍കാതിരുന്നത് ചിലകാര്യങ്ങള്‍ മറച്ചുവെക്കുന്നതിനാണ് എന്ന്. ഇതിന് മെനക്കെടുത്താന്‍ സമയമില്ലാത്തതിനാലും പോസ്റ്റിലെ ചര്‍ചയെക്കാളേറെ ഇസ്ളാമിനെക്കുറിച്ച താങ്കളുടെയും കാളിദാസന്റെയും തെറ്റിദ്ധാരണ നീക്കാന്‍ ഞാനിടുന്ന കമന്റുകള്‍ മതിയാവില്ല എന്ന് തോന്നിയതിനാലും ഞാനെന്റെ ബ്ളോഗിലേക്ക് മറുപടി പറയാന്‍ തിരിച്ചുവന്നപ്പോഴാണ് വീണ്ടും ഇവിടെ വന്ന് ഒട്ടും ആരോഗ്യകരമല്ലാത്ത വിധത്തില്‍ ചര്‍ചയില്‍ ഇടപെട്ടുതുടങ്ങിയത്. 'കള്ളവും കുതന്ത്രവും കാണിക്കുന്ന' എന്ന് ഞാന്‍ കാളിദാസനെ പ്പറ്റി പറഞ്ഞതില്‍ തൂങ്ങിയും സഹബ്ളോഗറുടെ വാക്ക് കടമെടുത്ത് നടത്തിയ അല്‍പം തമാശകലര്‍ത്തിയ കമന്റില്‍ പിടിച്ചും പിന്നീട് താങ്കള്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് ഈ പോസ്റ്റ് സാക്ഷി.

എന്റെ പോസ്റ്റ് വായിച്ചു എന്ന പറഞ്ഞ അതേ കാളിദാസന്‍ പിന്നീട് ഞാനത് മറച്ചുവെച്ചത് മനപ്പൂര്‍വമാകാം എന്ന് പറഞ്ഞതില്‍ നിന്നാണ് അദ്ദേഹത്തെപ്പറ്റി അത്തരമൊരു നിഗമനം നടത്തിയത്. എങ്കിലും ഉത്തമസമൂഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സമൂഹത്തിലെ ഒരംഗത്തില്‍ നിന്ന് ഇങ്ങനെ സംഭവിക്കാമോ എന്ന ചോദ്യം എന്നെ വ്യാകുലപ്പെടുത്തി. അതില്‍ നിന്നാണ് ഞാന്‍ ക്ഷമാപണം നടത്തുന്നത്. നിങ്ങളുടെ അബദ്ധങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യമായാലും താങ്കള്‍ ഇങ്ങനെ ഒരു ക്ഷമാപണത്തിന് മുതിരില്ല. ഇവിടെ വന്ന യുക്തിവാദികള്‍ ഇതുപോലെ വ്യക്തിപരമായ കമന്റുകള്‍ക്ക് സമയം കണ്ടിട്ടില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ചര്‍ചകള്‍ വായിക്കുന്നവര്‍ക്കറിയാം ആരാണ് ചിന്താശേഷി പ്രകടിപ്പിക്കുന്നത് എന്ന് താങ്കള്‍ പറയുന്നതൊക്കെ ഏറ്റുപറഞ്ഞാന്‍ നിങ്ങളുടെ കണ്ണില്‍ വലിയ ചിന്താശേഷിയായി തല്‍കാലം ആ ചിന്താശേഷി ഞാന്‍ വേണ്ടെന്ന് വെക്കുന്നു. പിന്നെ താങ്കളെ യുക്തിവാദി എന്ന ചാപ്പക്കുത്തിയതിലുള്ള പരാതിയാണ്. വര്‍ഗ്ഗീകരണം ഞാനുണ്ടാക്കിയതല്ല. കാളിദാസനും ആ പേര്‍ ഏറ്റെടുക്കാന്‍ പ്രയാസമുണ്ട്. പറഞ്ഞ് വന്നപ്പോള്‍ ഇന്ന് അറിയപ്പെടുന്ന തരത്തിലുള്ള യുക്തിവാദിയല്ല എന്നാണ് പറഞ്ഞത്. താങ്കളും യുക്തിവാദിയാണ് എന്നത് സ്വയം നിഷേധിച്ചിട്ടില്ല. എനിക്കാരെയും യുക്തവാദിയാക്കി ചാപ്പകുത്തേണ്ട ആവശ്യമില്ല.

അവസാനത്തെത് യുക്തിവാദി നമ്പര്‍ :)

വ്യക്തിപരമായ ചര്‍ചആളുകളെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയോജനകരമല്ല അതിനാല്‍ വിഷയത്തെക്കുറിച്ച് ചര്‍ചയില്ലെങ്കില്‍ അവസാനിപ്പിക്കുന്നതല്ലേ നല്ലത്. :)

പാര്‍ത്ഥന്‍ പറഞ്ഞു...

@C.K.Latheef :
ദൈവം പറഞ്ഞിട്ടാണ് കൊല്ലുന്നതും തിന്നുന്നതും വിസർജ്ജിക്കുന്നതും എന്നുള്ള ബാലിശമായ വിശ്വാസങ്ങൾ എന്നെങ്കിലും തിരുത്തി ചിന്തിക്കാനുള്ള വഴികൾ ഉണ്ടെങ്കിൽ മാത്രമെ ഇത്തരം ചർച്ചകൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളൂ.

നമ്മുടെ നാട്ടിൽ ഇത്ര ഭീകരമായിട്ടല്ലെങ്കിലും ഒറ്റപ്പെട്ട മഗബലി എന്ന ദുരാചാരം ഉണ്ടായിരുന്നു. ജനങ്ങൾ നല്ലത് ചിന്തിക്കാൻ തുടങ്ങിയപ്പോൾ അതെല്ലാം നിറുത്തലാക്കി. അതിനു തയ്യാറുള്ള ജനവിഭാഗങ്ങളിൽ അത് സാധിക്കും. നേപ്പാളിലും ഹജ്ജിനോടനുബന്ധിച്ചും ഉള്ള ബലി അവസാനിപ്പിക്കേണ്ടത് മുകളിൽ തിരുത്തലുകൾ നടത്തിയ സമൂഹമല്ല.

മനുഷ്യന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ദൈവത്തിന് സമർപ്പിക്കുന്നു. അത് കാലദേശങ്ങൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ദൈവത്തിന്റെ ഭക്ഷണം എന്തുവേണമെന്ന് പുള്ളിക്കാരൻ എഴിതിക്കൊടുത്തത് അനുസരിച്ചാണ് കൊടുത്തുകൊണ്ടിരിക്കുന്നത് എന്നൊക്കെ വിശ്വസിക്കാൻ തുടങ്ങിയാൽ, കഷ്ടം എന്നേ പറയാനുള്ളൂ. (ഹിന്ദുമതത്തിലും ചില ക്ഷേത്രങ്ങളിൽ ദേവപ്രശ്നം വെച്ച് ദേവന്റെ ഹിതം അറിയുന്നതും ഇതുപോലെതന്നെ കാണേണ്ടതാണ്. എങ്കിലും അഹിംസയിൽ അധിഷ്ഠിതമായ ഭക്ഷണരീതി ഞാൻ ഇഷ്ടപ്പെടുന്നു.)

താങ്കൾ 22:36-37 സൂക്തങ്ങൾ എഴുതിക്കണ്ടു.
താങ്കൾ എന്റെ ‘ബലി’ എന്ന പോസ്റ്റ് വായിച്ചതിനാൽ വീണ്ടും അതിനെക്കുറിച്ച് പറയുന്നില്ല.
പക്ഷെ 22:37 സൂക്തം ശരിയായ വിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്നില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം.
(22:37) അവയുടെ മംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവങ്കൽ എത്തുന്നത്‌. അല്ലാഹു നിങ്ങൾക്ക്‌ മാർഗ്ഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക്‌ കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

മൃഗങ്ങളെ അറുക്കാൻ ആഹ്വാനം ചെയ്യുന്നതിനു പകരം 22:37 ൽ അള്ളാഹു എന്താണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ മൃഗബലി എന്ന ദുരാചാരം ഇത്രത്തോളം ക്രൂരമാകുമായിരുന്നില്ല. അത് മറ്റു മതസ്ഥർക്കും ഒരു മാർഗ്ഗദർശനമാകുമായിരുന്നു.

മകനെ ബലികൊടുക്കുന്നതിനു പകരം ആടിനെ ബലികൊടുത്തതിന്റെ ഓർമ്മക്കുവേണ്ടിയുള്ള ആചാരമാണ് ഈ ബലി എന്നിരിക്കെ, മാംസം സൂക്ഷിക്കാനും വിതരണം ചെയ്യാനും സാധിക്കുന്ന കാലത്തെ ന്യായീകരണം ഇതിനു യോജിച്ചതല്ല. പട്ടിണി പാവങ്ങളെ സാഹായിക്കാനാണെങ്കിൽ കൊല്ലത്തിൽ ഒരു പ്രാവശ്യം ചെയ്യുന്ന മാംസ വിതരണമല്ല അഭികാമ്യം. ഈ ബലിക്കുവേണ്ടി ചിലവാക്കുന്ന തുക സ്വരൂപിച്ച് ആഴ്ചയിൽ ഒരിക്കൽ പാവങ്ങൾക്ക് മാംസാഹാരം എത്തിക്കുന്നതിനാണ് ഈ മൃഗഹത്യയെങ്കിൽ ന്യായീകരിക്കാമായിരുന്നു.

പാര്‍ത്ഥന്‍ പറഞ്ഞു...

@ Abdul Ahad :

അശ്വമേധം, സോമയാഗം എന്നിവയിലൊക്കെ നടക്കുന്ന തരം മൃഗബലി (അക്കാലത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായ പശുക്കളെ പിടിച്ചെടുത്ത് ഒരുപാട് കഷണങ്ങളാക്കി കത്തിച്ചുകളയുന്ന തരം) ശ്രീ ബുദ്ധന്‍ നിരോധിച്ചിരുന്നു. ജനങ്ങള്‍ക്ക് ഭക്ഷിയ്ക്കാന്‍ കാലികളെ അറുക്കുന്നത് ബുദ്ധന്‍ നിരോധിച്ചിരുന്നില്ല. ബുദ്ധമത വിശ്വാസികള്‍ ശുദ്ധസസ്യാഹാരികളുമല്ല.

മുകളിൽ പറഞ്ഞ കാര്യങ്ങൾ താങ്കൾ മനസ്സിലാക്കിയിട്ടുള്ളത് ശരിയായ വിധത്തിലല്ല എന്നു തൊന്നുന്നു.

സംസ്കാരശൂന്യരും ക്രൂരന്മാരുമായ ആര്യ-പുരോഹിതന്മാരാണ് യാഗങ്ങളിൽ മൃഗബലി ഉൾപ്പെടുത്തിയത് എന്നാണ് മനസ്സിലായത്. അതുകൊണ്ടാണ് വേദങ്ങളുടെ പുനരാഖ്യാനം എന്ന നിലയിൽ ഉപനിഷത്തുക്കൾ ഉണ്ടായത്.
ബുദ്ധൻ അഹിംസക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആശയമാണ് മുന്നോട്ടുവെച്ചത്. അത് അന്നത്തെ സനാതന വിശ്വാസങ്ങൾക്ക് എതിരായിരുന്നു. ബുദ്ധൻ ബുദ്ധമതവിശ്വാസികളുടെ ആഹാരകാര്യത്തിലാണ് ചില കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ കൊല്ലരുത്. കഴിയുന്നതും സസ്യാഹാരം ശീലിക്കണം. ബുദ്ധമതക്കാർ ഭിക്ഷാംദേഹികളായതുകൊണ്ട് ഭിക്ഷയാചിച്ചുകിട്ടുന്നത് മാംസാഹാരമാണെങ്കിൽ അത് നിഷേധിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്.

ചിന്തകന്‍ പറഞ്ഞു...

ഇത്തരം ചര്‍ച്ചകള്‍ വൈയക്തികമാക്കാതെ ,വിഷയാധിഷ്ഠിതമായി മുന്നോട്ട് കൊണ്ട് പോകുന്നത് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതവര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. എല്ലാവിഷയങ്ങളെയും ഒരു ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുക എന്നത് ചിലരുടെ ഒരു തന്ത്രമാണ്.


ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം ബലി: മൃഗങ്ങളോടുള്ള ക്രൂരതായാണൊ എന്നതാണ്.
അല്ല എന്നാണ് എന്റെ ഉത്തരം. മനുഷ്യന്‍ കാലികളെ വളര്‍ത്തുന്നത് ഭക്ഷണാവശ്യത്തിനാണ്. എന്നായാലും ഒരു ദിവസം അതിനെ അറുക്കപെടാനുള്ളതാണ്. അതില്‍ സംശയമില്ല.

അതിനാല്‍ തന്നെ ഹജ്ജിന്റെ ഭാഗമായി അറുക്കപെടുപെന്നത് മാത്രം ക്രൂരതായാണെന്ന് പറയാന്‍ ഒരു യുക്തിയുപയോഗിച്ചും പറ്റില്ല.

ക്രൂരതയാണെങ്കില്‍ എല്ലാം ക്രൂരത തന്നെയാണ്. അല്ലെങ്കില്‍ ഒന്നും ക്രൂരതയല്ല.

ഹജ്ജ് കര്‍മ്മത്തിന്റെ ഒരു ഭാഗമാണ് ബലിയറുക്കുക എന്നത്. ഒരോ കര്‍മ്മത്തിനും അതിന്റെതായ ഒരു ലക്ഷ്യവും ആത്മാവുമുണ്ട്. അത് അത് പോലെ തന്നെ നിര്‍വ്വഹിക്കപെടേണ്ടതുണ്ട്. അത് പണമായി കൊടുത്തൂടെ, ധാന്യമായി കൊടുത്തൂടെ ആ കര്‍മ്മം ഇങ്ങനെയാണ് ചെയ്താല്‍ പോരെ/അങ്ങെനെ ചെയ്താല്‍ പോരെ എന്നൊന്നും വേറൊരാള്‍ ചോദിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. മറ്റുള്ളവരെ അത് വല്ല തരത്തിലും ബാധിക്കാതിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

അത് എന്തിനാണ് ചെയ്യുന്നതെന്ന ബോധ്യം ഒരു വിശ്വാസിക്കുണ്ട്. ഓരോകര്‍മ്മത്തിന്റെയും അന്തിമ വിധി നിശ്ചയിക്കുന്നത് ദൈവമാണെന്ന ഉറച്ച വിശ്വാസം ഓരോ വിശ്വാസിക്കും ഉണ്ടായിരിക്കും.

അത് കൊണ്ട് മറ്റുള്ളവര്‍ അതില്‍ പ്രയാസപെടേണ്ടതില്ല എന്നതാണ് എന്റെ വിനീതമായ അഭിപ്രായം.

CKLatheef പറഞ്ഞു...

Parthan said..

'ദൈവം പറഞ്ഞിട്ടാണ് കൊല്ലുന്നതും തിന്നുന്നതും വിസർജ്ജിക്കുന്നതും എന്നുള്ള ബാലിശമായ വിശ്വാസങ്ങൾ എന്നെങ്കിലും തിരുത്തി ചിന്തിക്കാനുള്ള വഴികൾ ഉണ്ടെങ്കിൽ മാത്രമെ ഇത്തരം ചർച്ചകൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളൂ.'

വാക്കുകളില്‍ വാചകഘടനയിലും ചില്ലറമാറ്റങ്ങള്‍ വരുത്തിയാല്‍ ആശയങ്ങള്‍ അസ്വീകാര്യമായി പോകും. ഭക്ഷണകാര്യങ്ങളില്‍ ചില വിധിവിലക്കുകള്‍ ഇസ്ലാമിലുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് സംശയമില്ല വിസര്‍ജ്ജികുമ്പോള്‍ വരെ അതിന് നിയമങ്ങളുണ്ട്. അതുകൊണ്ടുതന്നെയാണ് ഇസ്്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ് എന്ന് പറയാനുള്ള കാരണം. അത് ബാലിശമാണ് ഗതികേടാണ് എന്ന് അഭിപ്രായമുള്ള താങ്കള്‍ക്ക് അങ്ങനെ തന്നെ ആ അഭിപ്രായം തുടരാം.
ഇസ്്‌ലാം കലര്‍പ്പറ്റ ദൈവിക നിയമങ്ങളില്‍ അധിഷ്ഠിതമാണ് എന്നത് അതിന്റെ ഏറ്റവും വലിയ മഹത്വമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്. ബലിയിലും ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നു.

sajan jcb പറഞ്ഞു...

എന്നായാലും ഒരു ദിവസം അതിനെ അറുക്കപെടാനുള്ളതാണ്. അതില്‍ സംശയമില്ല.

ഒരു ദിവസം മനുഷ്യനും മരിക്കാനുള്ളതാണ്... അതു ‘ഇന്ന്‌‘ ഒരു നല്ല കാര്യത്തിനു വേണ്ടി (ദൈവപ്രീതിക്കോ മറ്റോ) എന്നു മറ്റുള്ളവര്‍ തീരുമാനിച്ചാല്‍... അവരെ കുറ്റം പറയാനൊക്കില്ല.

പാര്‍ത്ഥന്‍ പറഞ്ഞു...

തിന്നാനും ആനന്ദിക്കാനുമായുള്ള മനുഷ്യന്റെ കടന്നുകയറ്റം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല ജീവിവർഗ്ഗവും ഉണ്ട്. എന്നാൽ ഏറ്റവും അധികം വർദ്ധനവ് ഉണ്ടായിട്ടുള്ളത് മനുഷ്യൻ എന്ന ജീവിക്കാണ്. കുറച്ചുകൂടി പ്രാകൃതമായി മനുഷ്യക്കുരുതിതന്നെയാണ് ദൈവത്തിന് പഥ്യം എന്ന് സ്ഥാപിക്കുകയുമാവാം.
(പലയിടത്തും അത് ഇപ്പൊഴും തുടരുന്നുണ്ട്, ബോംബു പൊട്ടിച്ചാണെന്നുമാത്രം. അത് ദൈവത്തിന് ഇഷ്ടമാണോ എന്ന് ഒരു ദേവപ്രശ്നം വെച്ച് അറിയണം.)

sajan jcb പറഞ്ഞു...

to make my earlier statement clear..

ഞാന്‍ ക്രിസ്തുവില്‍ വിശ്വസ്സിക്കുന്നു... അദ്ദേഹം സകല മനുഷ്യര്‍ക്കും വേണ്ടി കുരിശുമരണം വരിച്ചു എന്ന് എന്റെ വിശ്വാസം.
താങ്കള്‍ അല്ലാഹുവില്‍ വിശ്വസ്സിക്കുന്നു... അദ്ദേഹം സകല മനുഷ്യരുടേയും ദൈവമാണെന്നും മൃഗബലി അ വിശ്വാസത്തിന്റെ ഭാഗമാണെന്നും താങ്കളുടെ വിശ്വാസം.
കാട്ടാളന്മാന്‍ അവരുടെ ദൈവത്തില്‍ വിശ്വസ്സിക്കുന്നു.... കാട്ടാളന്മാരുടെ ജീവിത രീതി അനുസരിച്ച് അവര്‍ ഒരു ദിവസം കൊല്ലപ്പെടും; ഒന്നുങ്കില്‍ മറ്റു കാട്ടാളന്മാരാല്‍ അല്ലെങ്കില്‍ ഹിംസ്രജന്തുക്കളാല്‍... അവരുടെ ദൈവപ്രീതിക്കായ് നരബലിയുണ്ടായിരുന്നു... അവര്‍ പറയുന്നത്‌ ..ഒരു ദിവസം എന്തായാലും ഇവര്‍ കൊല്ലപ്പെടും അതെന്തുകൊണ്ട് ബലിയായി ആയിക്കൂടാ...

മൃഗബലിയും താങ്കള്‍ ആ വിധത്തില്‍ ന്യായീകരിക്കുകയാണോ?

sajan jcb പറഞ്ഞു...

ബലിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ വളരെയധികം മൃഗങ്ങളെ കൊല്ലുന്നതിന്റെ ധാര്‍മ്മികതയാണല്ലോ പലരും ഉന്നയിക്കുന്നത്‌. ചെറിയ ഒരു അംശം മാത്രമേ ആഹാരത്തിനായി ഉപയോഗിക്കപ്പെടുന്നുള്ളൂ.
ഖുര്‍-ആന്‍ ഇല്‍ പറയുന്നുണ്ടോ ഓരോരുത്തരും പ്രത്യേകം മൃഗങ്ങളെ ബലിയര്‍പ്പിക്കണമെന്ന്... എന്തുകൊണ്ട് എല്ലാവര്‍ക്കും കൂടി പ്രതീകാത്മകമായി ഒരു മൃഗത്തെ മാത്രം ബലിയര്‍പ്പിച്ചു കൂടാ... വിശ്വാസപ്രകാരം കിട്ടാനുള്ള നന്മകളൊക്കെ അപ്പോഴും അല്ലാഹു തരില്ലേ?

CKLatheef പറഞ്ഞു...

@Sajan
'ഒരു ദിവസം മനുഷ്യനും മരിക്കാനുള്ളതാണ്....'

ഉദാഹരണം ഫിറ്റായില്ലല്ലോ സാജന്‍, ഒരിക്കല്‍ അറുക്കാനുള്ളതിനെ അറക്കുന്നതുപോലെയാണോ. മരിക്കാനുള്ള മനുഷ്യനെ കൊല്ലുന്നത്. മരണം ബോധപൂര്‍വം ചെയ്യാവുന്ന ഒന്നല്ലല്ലോ. അപ്പോള്‍ അത് കുറ്റകരമായ ആത്മഹത്യയാണ്. കൊലയാകട്ടേ വന്‍പാപവും. അറവ് അതൊന്നുമല്ലല്ലോ. യുക്തിയും ബുദ്ധിയുമുള്ളവര്‍ക്ക് ഈ നിസ്സാരകാര്യങ്ങള്‍പോലും അറിയാതെ പോകുന്നതെന്തേ.

CKLatheef പറഞ്ഞു...

പ്രിയ പാര്‍ത്ഥന്‍

'പലയിടത്തും അത് ഇപ്പൊഴും തുടരുന്നുണ്ട്, ബോംബു പൊട്ടിച്ചാണെന്നുമാത്രം.'


ഇത്തരം അല്‍പത്തം മാത്രം സൂചിപ്പിക്കുന്ന കമന്റുകള്‍ മേലില്‍ ഒഴിവാക്കണം. അല്ലെങ്കില്‍ അവ ഡീലീറ്റ് ചെയ്യപ്പെടും.

sajan jcb പറഞ്ഞു...

അതു കഴിഞ്ഞുള്ള എന്റെ വിശദമായ കമന്റ് കണ്ടില്ലായിരിക്കും..

ചിന്തകന്‍ പറഞ്ഞു...

ബലിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ വളരെയധികം മൃഗങ്ങളെ കൊല്ലുന്നതിന്റെ ധാര്‍മ്മികതയാണല്ലോ പലരും ഉന്നയിക്കുന്നത്‌. ചെറിയ ഒരു അംശം മാത്രമേ ആഹാരത്തിനായി ഉപയോഗിക്കപ്പെടുന്നുള്ളൂ.

പ്രിയ സാജന്‍

ബലിപെരുന്നാളിന് അറുക്കപെടുന്നത് കൃത്യമായി വീടുകളില്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. ബലിപെരുന്നാളിന് അറവ് ഒരു ഐച്ഛികമായ കാര്യമാണ് .സാമ്പത്തിക ശേഷിയുള്ളവര്‍ മാത്രമേ അത് ചെയ്യാറുള്ളൂ. അത് വേസ്റ്റാക്കുന്നത ബലിയുടെ ഉദ്ദേശത്തെ തന്നെ ബാധിക്കുക്കുന്നതാണ്.

ഹജ്ജിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ബലി നിര്‍ബന്ധമാണ്.ആടാണെങ്കില്‍ ഒന്ന് പശുവാണെങ്കില്‍ 1/7 എന്നിങ്ങനെയാണ് കണക്ക്. ഇവിടെയും ഇത് വേസ്റ്റാക്കപെടുന്നത് ബലിയുടെ ഉദ്ദേശത്തെ ബാധിക്കുന്നതാണ്.

ഇതില്‍ കുറച്ച് മാത്രമേ ആഹാരത്തിനായി ഉപയോഗിക്കപെടാറുള്ളൂ എന്ന് സാജന്‍ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ.

മനുഷ്യനെ അറുക്കാനായി ആരും വളര്‍ത്താറില്ല. കാലികളെ വളര്‍ത്തുന്നത് മാംസത്തിനും പാലിനുമാണ്. അത് കൊണ്ട് തന്നെ മനുഷ്യന്‍ മരിക്കുന്നതല്ലേ അത് കൊണ്ട് കൊന്ന് കൂടെ ഒന്ന് ചോദിക്കുന്നത് തര്‍ക്കിക്കാന്‍ വേണ്ടിമാത്രമുള്ള ഒരു ചോദ്യമായേ എനിക്ക് തോന്നുന്നുള്ളൂ.

കാലികളെ പോലെ തന്നെയാണ് കടലിലെ മത്സ്യങ്ങളും. ജീവന്റെ കാര്യത്തില്‍ എല്ലാം സമമല്ലേ സാജന്‍. ഒരു വലയെറിഞ്ഞാല്‍ ഒരേ സമയം എത്രമാത്രം മത്സ്യങ്ങളാണ് മനുഷ്യനുവേണ്ടി കൊല്ലപെടുന്നത്. ഇതിനെ ആരും എന്തേ ക്രൂരതായി എണ്ണാത്തത്? കാര്യം ഇത്രയേ ഉള്ളൂ ഇത് അപരന്റെ വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് എതിര്‍ക്കുന്നു അത്രമാത്രം. :)

sajan jcb പറഞ്ഞു...

comment1
----
എന്നായാലും ഒരു ദിവസം അതിനെ അറുക്കപെടാനുള്ളതാണ്. അതില്‍ സംശയമില്ല.

ഒരു ദിവസം മനുഷ്യനും മരിക്കാനുള്ളതാണ്... അതു ‘ഇന്ന്‌‘ ഒരു നല്ല കാര്യത്തിനു വേണ്ടി (ദൈവപ്രീതിക്കോ മറ്റോ) എന്നു മറ്റുള്ളവര്‍ തീരുമാനിച്ചാല്‍... അവരെ കുറ്റം പറയാനൊക്കില്ല.
----
comment2

to make my earlier statement clear..

ഞാന്‍ ക്രിസ്തുവില്‍ വിശ്വസ്സിക്കുന്നു... അദ്ദേഹം സകല മനുഷ്യര്‍ക്കും വേണ്ടി കുരിശുമരണം വരിച്ചു എന്ന് എന്റെ വിശ്വാസം.
താങ്കള്‍ അല്ലാഹുവില്‍ വിശ്വസ്സിക്കുന്നു... അദ്ദേഹം സകല മനുഷ്യരുടേയും ദൈവമാണെന്നും മൃഗബലി അ വിശ്വാസത്തിന്റെ ഭാഗമാണെന്നും താങ്കളുടെ വിശ്വാസം.
കാട്ടാളന്മാന്‍ അവരുടെ ദൈവത്തില്‍ വിശ്വസ്സിക്കുന്നു.... കാട്ടാളന്മാരുടെ ജീവിത രീതി അനുസരിച്ച് അവര്‍ ഒരു ദിവസം കൊല്ലപ്പെടും; ഒന്നുങ്കില്‍ മറ്റു കാട്ടാളന്മാരാല്‍ അല്ലെങ്കില്‍ ഹിംസ്രജന്തുക്കളാല്‍... അവരുടെ ദൈവപ്രീതിക്കായ് നരബലിയുണ്ടായിരുന്നു... അവര്‍ പറയുന്നത്‌ ..ഒരു ദിവസം എന്തായാലും ഇവര്‍ കൊല്ലപ്പെടും അതെന്തുകൊണ്ട് ബലിയായി ആയിക്കൂടാ...

മൃഗബലിയും താങ്കള്‍ ആ വിധത്തില്‍ ന്യായീകരിക്കുകയാണോ?

-------
can you please read these two comments together... and reply for comment2.
----
ഒരു ബദല്‍ ചോദ്യം?

ആരു പറഞ്ഞു എല്ലാ മൃഗങ്ങളേയും അറക്കാന്‍ വച്ചിരിക്കുകയാണെന്നു്? എന്റെ വീട്ടിലെ പശു ചത്തതിനുശേഷം കുഴിച്ചിടുകയാണു ചെയ്തത്...

അങ്ങിനെയെങ്കില്‍ താങ്കള്‍ താഴെ പറഞ്ഞതിനെ ഒന്നു വിശദമാക്കാമോ?
എന്നായാലും ഒരു ദിവസം അതിനെ അറുക്കപെടാനുള്ളതാണ്. അതില്‍ സംശയമില്ല.

sajan jcb പറഞ്ഞു...

ഹജ്ജിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ബലി നിര്‍ബന്ധമാണ്.ആടാണെങ്കില്‍ ഒന്ന് പശുവാണെങ്കില്‍ 1/7 എന്നിങ്ങനെയാണ് കണക്ക്. ഇവിടെയും ഇത് വേസ്റ്റാക്കപെടുന്നത് ബലിയുടെ ഉദ്ദേശത്തെ ബാധിക്കുന്നതാണ്.

അവിടെ കൊല്ലപ്പെടുന്ന എല്ലാ മൃഗങ്ങളേയും തിന്നു തീര്‍ക്കുന്നുവെങ്കില്‍ അതൊരു ക്രൂരതയായി ഞാന്‍ കാണുന്നില്ല. അവരവരുടെ വീട്ടില്‍ കൊല്ലപ്പെടുന്ന മൃഗങ്ങള്‍ക്കു പകരം അതു മറ്റൊരു സ്ഥലത്തു വെച്ചു കൊല്ലപ്പെടുന്നു. സിമ്പിള്‍.

പക്ഷേ... താങ്കള്‍ക്കുറപ്പാണോ ഒന്നും വേസ്റ്റ് ആകുന്നില്ല എന്നു്?

sajan jcb പറഞ്ഞു...

a few more doubts...

ആടാണെങ്കില്‍ ഒന്ന് പശുവാണെങ്കില്‍ 1/7 എന്നിങ്ങനെയാണ് കണക്ക്.

- ഇത് ഖുര്‍-ആന്‍ ഇല്‍ പറഞ്ഞിട്ടുള്ളതാണോ?
- ഒരാള്‍ക്ക് ഒരു ആടിനെ തിന്നു തീര്‍ക്കാന്‍ പറ്റുമോ? (7 പേര്‍ക്കു കൂടി ഒരു പശുവിനെ)
- അങ്ങിനെ പറ്റില്ലെങ്കില്‍ അത് വേസ്റ്റ് ആകില്ലേ?
- 25 ലക്ഷത്തില്‍ പരം ആളുകള്‍ വന്നാല്‍ ചുരുങ്ങിയത് 3 ലക്ഷം പശുവിനെ അറക്കും. ഇതൊക്കെ വേസ്റ്റാകാതെ നൊക്കാന്‍ പറ്റിയാല്‍ അതൊരു ഗിന്നസ് റെക്കോര്‍ഡ് ആയിരിക്കും

തറവാടി പറഞ്ഞു...

ഓ.ടി, ഇപ്പോഴാണ് പാര്‍ത്ഥന്റെ കമന്റ് കണ്ടത്,

അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ എത്ര ശ്രമിച്ചാലും ചിലപ്പോഴെങ്കിലും യഥാര്‍ത്ഥ മുഖം പുറത്ത് വരും അത് ദൈവത്തിന്റെ ഒരു കുസൃതിയാവും; '>>>> ബോംബു പൊട്ടിച്ചാണെന്നുമാത്രം <<<<<< ' കഷ്ടം!!!

തറവാടി പറഞ്ഞു...

Unsubscribing now else will have to come again!

ചിന്തകന്‍ പറഞ്ഞു...

ആരു പറഞ്ഞു എല്ലാ മൃഗങ്ങളേയും അറക്കാന്‍ വച്ചിരിക്കുകയാണെന്നു്? എന്റെ വീട്ടിലെ പശു ചത്തതിനുശേഷം കുഴിച്ചിടുകയാണു ചെയ്തത്...

കാലികളെ വളര്‍ത്തുന്നത് മാംസത്തിനും പാലിനുമാണ്. അറുക്കാന്‍ വളര്‍ത്തുന്നതിനെ ആരും ചാവാന്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. പാലിന് മാത്രം വാളര്‍ത്തുന്നവ പ്രായമായാല്‍ ചാവുക എന്നല്ലാതെ അതിനെ ഇറച്ചിക്കടക്കാര്‍ പോലും വാങ്ങാന്‍ വരുമെന്ന് തോന്നുന്നുമില്ല.
താങ്കളുടെ വീട്ടിലെ പശു എങ്ങനെയാ ചത്തത് എന്ന് എനിക്കറിയില്ല :)


പക്ഷേ... താങ്കള്‍ക്കുറപ്പാണോ ഒന്നും വേസ്റ്റ് ആകുന്നില്ല എന്നു്?
വേസ്റ്റാക്കുക എന്നത് ആ കര്‍മ്മത്തിന്റെ ഉദ്ദേശത്തെ ബാധിക്കുന്ന കാര്യമാണ്. എന്റെ അറിവില്‍ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല.

കൂടുതല്‍ വേസ്റ്റാക്കപെടുകയാണെന്നാണ് താങ്കള്‍ പറഞ്ഞത്. അതിന് താങ്കള്‍ക്കുള്ള തെളിവാണ് ഇവിടെ വ്യക്തമാക്കേണ്ടത്.

ചിന്തകന്‍ പറഞ്ഞു...

ഒരാള്‍ക്ക് ഒരു ആടിനെ തിന്നു തീര്‍ക്കാന്‍ പറ്റുമോ? (7 പേര്‍ക്കു കൂടി ഒരു പശുവിനെ)
- അങ്ങിനെ പറ്റില്ലെങ്കില്‍ അത് വേസ്റ്റ് ആകില്ലേ?


പ്രിയ സാജന്‍

താങ്കളീ ചര്‍ച്ചയുടെ മറ്റുഭാഗങ്ങളൊന്നും വായിച്ചില്ലെന്ന് തോന്നുന്നു. ബലിയറുത്തത് അറുക്കുന്നയാള്‍ മാത്രമേ തിന്നാന്‍ പാടുള്ളൂ എന്ന് ആരെങ്കിലും ഇവിടെ വാദിച്ചിരുന്നോ?

പാര്‍ത്ഥന്‍ പറഞ്ഞു...

കണ്ട കണ്ട ബോംബ് ഉപയോഗിച്ച് നിരപരാധികളെ ബലികൊടുക്കുന്നു എന്നു പറഞ്ഞപ്പോൾ ചിലർക്ക് ഇളകണ് കണ്ടാ.

പ്രഖ്യാപിത യുദ്ധത്തിലല്ലാതെ ഏതൊരാളും കൊലചെയ്യപ്പെടുന്നത് (ആ കൊലയാളിയെ തീവ്രവാദിയെന്നുവരെ വിളിക്കാം) ഏതു വിശ്വാസത്ഥിന്റെയോ ആദർശത്തിന്റെയോ ബലത്തിലാണെങ്കിലും എനിക്ക് അംഗീകരിക്കാ‍നാവില്ല. അംഗീകരിക്കുന്നവരുണ്ടാകാം. ബോംബെന്നു പറഞ്ഞതാണ് കുറ്റമെങ്കിൽ ഇതും ചേർത്തുകൊള്ളൂ.

കല്ല് കരട് കാഞ്ഞിരക്കുറ്റി മുതൽ പവനായിയുടെ - അമ്പും വില്ലും, മലപ്പുറം കത്തി, എ.കെ.47, ഇനി ഹിന്ദു തീവ്രവാദികളുടെ കുത്തകയായ തൃശൂലവും വാളും കൃപാണവും കുക്രിയും - ഇതിൽ ഏതു മാരകായുധവും നിരപരാധിയുടെ നേർക്ക് വരുന്നത് ഏതു സ്വർഗ്ഗവാതിൽ തുറക്കാനായാലും അംഗീകരിക്കാനാവില്ല.

മുകളിൽ പറഞ്ഞ ആയുധങ്ങളിൽ ഏത് ഉപയോഗിച്ചാണ് കൂടുതൽ നിരപരാധികൾ മരിക്കുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നത്, അത് അറിയിച്ചാൽ 41 തവണ തെറ്റ് ഏറ്റു പറയാം.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

വല്ലതും നടക്കുമോ?

കൊല്ലുന്ന ജീവിയെ പൂര്‍ണ്ണമായും തിന്നാനുപയോഗിക്കുമെങ്കില്‍ അതില്‍ മറ്റ് അറവുകളില്‍ നിന്നും അധികമായ ക്രൂരതയൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. മത ഗ്രന്ധത്തില്‍ പറയുന്നതുപോലെ ചെയ്തു എന്നതുകൊണ്ട് മാത്രം അത് തെറ്റാവുകയില്ല.

പൂജ / ബലിക്കായി വല്ലതിനേയും കൊല്ലുകയും ശരീരം വലിച്ചെറിയുകയും (ഉപയോഗിക്കാതെ കളയുക എന്ന് വിവക്ഷ)ചെയ്താല്‍ അത് ദൈവത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതയാവും.

sajan jcb പറഞ്ഞു...

വേസ്റ്റിന്റെ പടമൊന്നും എന്റെ കയ്യിലില്ല.
ലത്തീഫ് പറയുന്നതെന്തും തന്നെ എന്റെ സ്വകാര്യ തെളിവായി ഞാന്‍ സ്വീകരിക്കും.

ലത്തീഫ്, എന്താണ് താങ്കളുടെ നിരീക്ഷണം? അവിടെ കൊല്ലപ്പെടുന്ന എല്ലാ മൃഗങ്ങളും ആഹാരമായി തീരാറുണ്ടോ? Yes or No

ബയാന്‍ പറഞ്ഞു...

അനില്‍, സാജന്‍,

ഈ പോസ്റ്റിലൂടെ ലതീഫിഫിന്റെ ഉദ്ദേശം മതപ്രചരണമാണ്.

കാളിദാസനന്റെ : ഏരുമയും പോത്തും പിന്നെ ഹിന്ദുമതവും എന്ന പോസ്റ്റില്‍ -

>>“ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ ലോക ഇസ്ലാം‌മതപണ്ഢിതര് ഒരു തീരുമാനത്തിലെത്തുന്നത് വരെ മെക്കയിലെ മൃഗബലി ഇങ്ങിനെതന്നെ തുടരും " << എന്ന് അഭിപ്രായം പറഞ്ഞ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവാതെ, മുങ്ങിയതാണ്. ഇവിടെ ലഥീഫിനെ സുഖിക്കുന്ന കമെന്റുകളേ അനുവദിക്കൂ, പാര്‍ഥനെ ഭീഷണിപ്പെടുത്തിയത് ശ്രദ്ധിക്കുക.

quote'

<<“ലോകത്തിലേക്ക് ഏറ്റവും വലിയ ത്യാഗമാണ് സ്വന്തം പോന്നോമന മകനെ ബലിനല്‍കുക എന്നത്.“ >>

unquote

ചിന്തകന് എന്ന ബ്ലോഗനില്‍ നിന്നും ഈ ചര്‍ച്ചയില്‍ കേട്ട ഒരു കമെന്റാണിത്; എത്രത്തോളം മതാന്ധത ബാധിച്ച ആള്‍കാരോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന് അറിഞ്ഞിരിക്കുക.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അതു മനസ്സിലാവാഞ്ഞിട്ടല്ല, യരലവ.
കുറേ നേരമായി തര്‍ക്കമാ പോത്തിനെ തിന്നുന്നത് പാ‍പമാണോ എന്ന്, അതോണ്ട് പറഞ്ഞതാ.
:)

Nachiketa പറഞ്ഞു...

daivathine preethipeduthananenkil syayamangu balikoduthal pore mashe? Enthina pavam mindapranikale snehikunnathu?

sajan jcb പറഞ്ഞു...

മതപ്രചരണം തന്നെ. വേണ്ടവര്‍ വായിച്ചാല്‍ മതിയല്ലോ?!
--------

എനിക്കു ഉത്തരം കിട്ടിയില്ല, ലത്തീഫ്.
നുണ പറയേണ്ട എന്നു കരുതിയിട്ടാണോ? ഇല്ലെങ്കില്‍ ഇല്ല എന്നു പറയണം. മിണ്ടാതിരുന്നാല്‍ വേസ്റ്റ് വരുന്നുണ്ട് എന്നു ഞാന്‍ കരുതും.

ചിന്തകന്‍ പറഞ്ഞു...

പ്രിയ യരലവ

ഓ.ടോ:-
താങ്കളുടെ കമന്റ് മിക്കവാറും വിഷയവുമായി ബന്ധപ്പെട്ടല്ല ഉണ്ടാവാറ്.

ജബ്ബാര്‍ മാഷ് എല്ലാ വര്‍ഷവും ബലിപെരുന്നാള്‍ ദിനത്തില്‍ പെരുന്നാളാശംസ അര്‍പിക്കുന്നതിന് പകരം വഴിപാടായി, നിര്‍ത്തരുതോ മൃഗങ്ങളോടുള്ള ഈ ക്രൂരത, എന്നപേരില്‍ 2007 മുതല്‍ ഞാന്‍ കാണുന്ന ഒരു വിഷയമാണിത്

പതിവു പോലെ ഈ വര്‍ഷവും ഇന്ന് ബലിപെരുന്നാള്‍ എന്നപേരില്‍ ഈ വര്‍ഷവും അതാവര്‍ത്തിച്ചു.

ഇത് നല്ല ഉദ്ദേശത്തിലാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കാര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല.

ഇതിന് ഒരു വിശദീകരണമായാണ് ലത്തീഫ് ഈ പോസ്റ്റിടുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

യരലവ വാല്ലാതെ പേടിക്കുന്നു. ഇവിടെ വരുന്നവരോടെല്ലാം ഇതും വെറും ഒരു മത പ്രചരണമെന്ന് അദ്ദേഹം ഇടക്കിടെ ഓര്‍മിപ്പിക്കുന്നത് ശ്രദ്ധയില്പെട്ടത് കൊണ്ടാണ് ഞാനിത് സൂചിപിച്ചത്. ഇവിടെ വരുന്നവര്‍ക്ക് മിനിമം ബുദ്ധിയെങ്കിലും താങ്കള്‍ അനുവദിച്ചു കൊടുക്കണം. താങ്കളെ പോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തന്നെയാണ് എല്ലാവരും എന്ന് താങ്കളും മനസ്സിലാക്കണം.

CKLatheef പറഞ്ഞു...

പിയ യരലവ,

താങ്കള്‍ മാന്യതയുടെയും സത്യസന്ധതയുടെയും എല്ലാ പരിധിയും വിട്ടിരിക്കുന്നു. ആരാണ് പാര്ത്ഥനെ ഭീഷണിപ്പെടുത്തിയത്. എങ്കില്‍ അത് എവിടെയാണ്.

പിന്നൊന്ന് മതപ്രചരണം എന്ന് മുതലാണ് ഇത്രവലിയ പാതകമായി മാറിയത്. സാജന്‍ പറഞ്ഞതിനോട് യോജിക്കുന്നു. അതുകൂടി ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ വായിച്ചാല്‍ മതി.

പ്രിയ സാജന്‍,

അവിടെ അറുക്കപ്പെടുന്ന എല്ലാ മൃഗങ്ങളും ആഹാരമായി ഉപയോഗിക്കപ്പെടുന്നു. കാരണം. ഖുര്‍ആന്‍ സൂക്തമനുസരിച്ച് തന്നെ അതിന്റെ ഭൗതിക ലക്ഷ്യം മാസം ആവശ്യക്കാര്‍ക്ക് ലഭിക്കുക എന്നതാണ്. ആ ലക്ഷ്യം നേടുന്നതില്‍ പ്രയാസം നേരിടുമ്പോള്‍ അതിനുതകുന്ന സംവിധാനം അവര്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിന് എന്റെയോ മറ്റാരുടെയോ ഇമെയിലോ ഫോണോ ആവശ്യമില്ല.

മുഴുവന്‍ സഹോദരങ്ങളോടും ഒരു വാക്ക്.

രാവിലെയും വൈകുന്നേരവും അല്‍പസമയം മാത്രമേ എനിക്ക് നെറ്റ് ഉപയോഗിക്കാന്‍ ഇപ്പോള്‍ കഴിയൂ. അതിനാല്‍ അല്‍പം വൈകുമ്പോഴേക്ക് എന്തെങികലും തീരുമാനത്തിലെത്തുന്നതില്‍ യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല.

CKLatheef പറഞ്ഞു...

@Anil@Blog

'വല്ലതും നടക്കുമോ?'

പ്രിയ അനില്‍@ബ്ലോഗ്..

നടക്കും. ഇതുതന്നെ. താങ്കള്‍ ഇത് മനസ്സിലാക്കിയത് ഈ പോസ്റ്റും കമന്റും വായിച്ചാണെന്ന് ഞാന്‍ കരുതുന്നില്ലെങ്കിലും, ഇങ്ങനെ ആര്‍ക്കും യോജിക്കാവുന്ന കാര്യങ്ങള്‍ വെച്ചാണ് ക്രൂരത/ക്രൂരതയല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ക്രൂരതായണെന്ന് ആദ്യം കരുതിയ ചിലരെങ്കിലും താങ്കള്‍ അംഗീകരിക്കുന്ന ഇക്കാരം മനസ്സിലാക്കിയാല്‍ ഇതിന്റ ലക്ഷ്യം നിറവേറി. അഥവാ താങ്കളുടെ അഭിപ്രായം 100%വും അംഗീകരിക്കുന്നു. ഇവിടെ എനിക്കെതിരെ സംസാരിക്കുന്ന പലരും അതിനെ 100%വും തള്ളിക്കളയുകയും ചെയ്യുന്നു.

ബയാന്‍ പറഞ്ഞു...

ചിന്തകന്‍; ലതീഫ്: ഇപ്പോള്‍ ബ്ലോഗിലെ ഇസ്ലാമിക്‌യുക്തിചിന്തകരായി കാണുന്ന നിങ്ങളിരുവരിലും മിനിമം ആണത്തമുണ്ടെങ്കില്‍ കാളിദാസന്റെ പോസ്റ്റിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക; കാളിദാസന്റെ പോസ്റ്റിലെ ചോദ്യങ്ങള്‍ക്ക് ലതീഫ് ഇങ്ങിനെ ഒരു കമെന്റിട്ട് മുങ്ങിയതാണ്.

>>>>“ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നുണ്ടെങ്കിലും അത് ഇവിടെ വെച്ച് ചെയ്യുന്നില്ല..... അതേ സമയം ഇതില്‍ പറയേണ്ടുന്ന വിഷയങ്ങള്‍ക്ക് എന്റെ ബ്ലോഗിലൂടെ ഞാന്‍ പറയുകയും ചെയ്യും.“>>>>>

ഒരിടത്തു നടക്കുന്ന ചര്‍ച്ചയില്‍ ഉത്തരമില്ലാതാ‍കുമ്പോള്‍ ‘എന്റെബ്ലോഗിലൂടെ മറുപടി പറയും എന്നുപറഞ്ഞ് ‘തടി കയ്ചലാക്കുന്നത്‘ ബ്ലോഗ് എന്ന മാധ്യമത്തെ അപഹസിക്കലാണ്. മറുപടി പറയാന്‍ പറ്റില്ലെങ്കില്‍ മുഹമ്മദ് നബി, തന്റെ നേരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാവുമ്പോള്‍ പറഞ്ഞപോലെ ‘ അല്ലാഹുഅ‌അലം’- അല്ലാഹുവിന്നറിയാം, അവനാണ് ഏറ്റവും വിവരമുള്ളവന്‍, അവന്‍ അറിയിച്ചു തന്നതല്ലാതെ എനിക്കറിയില്ല, - എന്നു പറഞ്ഞൊഴിവായാല്‍ മതിയായിരുന്നു. അങ്ങിനെയാ ഒരു ഇസ്ലാം മത വിശ്വാസി ചെയ്യേണ്ടത്; അല്ലാതെ തന്റെ യുക്തികൊണ്ട് ഇസ്ലാമിലെ ആചാരങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ അവസാനം ഇസ്ലാമിനോട് ഗുഡ്ബൈ പറയുന്നതാണ് കണ്ടിട്ടുള്ളത്, ലതീഫിന്റേം ചിന്തകന്റേയും കാര്യവും ‘അല്ലാഹു അ‌അലം’ . :)

പിന്നെ മാന്യത, സത്യസന്ധത എന്ന വാക്കുകള്‍ കാളിദാസന്റെ പോസ്റ്റിലെ ചോദ്യങ്ങള്‍ കഴിഞ്ഞു താന്കള്‍ക്ക് സംസാരിക്കാം. മറ്റുള്ളവരില്‍ എന്ത് പ്രതീക്ഷിക്കുന്നോ, അതു താങ്കളും ആയാല്‍ നന്ന്.

ചിന്തകന്‍: ഈ മൃഗബലിചര്‍ച്ചയില്‍ കാളിദാസന്‍ തന്നെയാണ് തെളിവു സഹിതം ആദ്യം ഈ ചര്‍ച്ച മതപ്രചരണത്തിന് ഉപയോഗിക്കുന്നത് എന്ന് പരാതിപ്പെട്ടത്, നാലുകൊല്ലത്തെ ബൂലോകവുമായ ബന്ധത്തിന്നിടയില്‍ ആദ്യമായാണ് ഒരു ബ്ലോഗ് മതപ്രചരണത്തിനായി ഉപയോഗിക്കുന്നത് എന്ന് ഞാന്‍ പറയുന്നത്, താന്കള്‍ മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എനിക്ക് സന്തോഷമാണ്, ഇത്തരം ചര്‍ച്ചകള്‍ വിപരീതഫലം ഉണ്ടാക്കുന്നുവെന്നുള്ളത് എത്ര സാക്ഷ്യപത്രം വേണം താങ്കള്‍ക്ക്. ‘ ഇസ്ലാം ബുള്ളറ്റിന്‍’ പോലെ മാന്യമായി ഇസ്ലാമിക് പാഠ്യങ്ങള്‍ എഴുതിവിടുന്ന ബ്ലോഗിനേക്കാളും ഇവിടെ ഇസ്ലാമികയുക്തിവാദികളുടെ ഇസ്ലാം ന്യായീകരണ ബ്ലോഗുകളെ ബൂലോകത്തെ ഇസ്ലാമിക വിശ്വാസികള്‍ തന്നെ പരിഹസിക്കുന്നത് കാണുക :

തറവാടിയുടെ വക :

>>>>“ ആരാണ് വിശ്വാസി, എന്താണ് വിശ്വാസം , എന്താണ് അന്ധവിശ്വാസം എന്താണ് നിരീശ്വരവിശ്വാസ, എന്താണ് ശാസ്ത്രം എന്നൊക്കെ പൂര്‍ണ്ണമായും മനസ്സിലാക്കൂ സഹോദര എന്നിട്ട് പോസ്റ്റിടൂ അപ്പോള്‍ ഇതുപോലെ പ്രതികരിക്കില്ല കാരണംഅപ്പോള്‍ താങ്കള്‍ ഇതുപോലെ പോസ്റ്റിടില്ല :)

“രാഷ്ട്രീയമായ വിഷയങ്ങളെപ്പോലെ 'വായില്‍ തോന്നിയത് കോതക്ക് പാട്ട്' എന്ന രീതിയില്‍ ആയിരിക്കരുത് ആത്മീയ/വിശ്വാസവുമായിബന്ധപ്പെട്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എടുക്കേണ്ടത് അതിന് സൂക്ഷമത വളരെ അനിവാര്യമാണ്.“ <<<<


മതമില്ലായ്മയാണ് മതേതരത്തോടു മതത്തേക്കാളും അടുത്ത് നില്‍ക്കുന്നത്; മതേതരരാജ്യത്ത് സംഘടിത ബ്രാന്റഡ് മതകമ്പനികള്‍ പൊളിയണം, പൊളിക്കേണ്ടത് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. ദൈവചിന്തസ്വകാര്യമാകുന്നിടത്തേ മനുഷ്യത്വം പൂര്‍ണ്ണമാകൂ.

>>പ്രിയ യരലവ, താങ്കള്‍ മാന്യതയുടെയും സത്യസന്ധതയുടെയും എല്ലാ പരിധിയും വിട്ടിരിക്കുന്നു. ആരാണ് പാര്ത്ഥനെ ഭീഷണിപ്പെടുത്തിയത്. എങ്കില്‍ അത് എവിടെയാണ്.>>

ലതീഫേ അതിവിടെയാണ്; എനിക്കു സങ്കടമുണ്ട്, താന്കള്‍ ബ്രഹ്മിയും വയമ്പും കഴിക്കുന്നത് നല്ലതാണ്.

<<<“പ്രിയ പാര്‍ത്ഥന്‍ : ഇത്തരം അല്‍പത്തം മാത്രം സൂചിപ്പിക്കുന്ന കമന്റുകള്‍ മേലില്‍ ഒഴിവാക്കണം. അല്ലെങ്കില്‍ അവ ഡീലീറ്റ് ചെയ്യപ്പെടും.“>>> ഇതു താങ്കള്‍ പാര്‍ഥനോട് പറഞ്ഞതാ, ‘ അല്പത്തരം’ എന്ന വാക്ക് താന്കള്‍ക്ക് മനസ്സിലായിപ്പോയിട്ടുണ്ടെങ്കില്‍ താങ്കള്‍ ഈ പണി നിര്‍ത്തിപ്പോയിട്ടുണ്ടാകും.

CKLatheef പറഞ്ഞു...

എന്തൊക്കെ പ്പറഞ്ഞാലും യരലവ വിഷയത്തെക്കുറിച്ച് ഒന്നും പറയില്ല എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. ഒരു തവണ ഡിലീറ്റ് ചെയ്തിട്ടും വീണ്ടും അതുതന്നെ കോപ്പിചെയ്തിട്ടിരിക്കുന്നു. ഇനി താങ്കളുടെ കാര്യം മറ്റുവായനക്കാര്‍ തീരുമാനിക്കട്ടേ. പ്രിയ യരലവ താങ്കള്‍ തന്നെ സൂചിപ്പിച്ചപോലെ അടിപിടിപോലെ ചര്‍ച നടക്കുന്ന ഒരിടത്ത് നിന്ന് മറുപടി പറയാന്‍ എനിക്കൊരു താല്‍പര്യവുമില്ല. എന്റെ ബ്ളോഗ് കാളിദാസന്റെ ബ്ളോഗ് എന്നൊക്കെ പറയുന്നത് ഒരു ക്ളിക്കിന്റെ അകലമേയുള്ളൂ എന്നറിയില്ലേ താങ്കള്‍ക്ക്. അവസാനം പറഞ്ഞതിന് മറുപടി എന്റെ പുതിയ ബ്ളോഗിലുണ്ട്. ആരെങ്കിലുമൊക്കെ പരിഹസിച്ചു എന്നുവെച്ച് അതുതന്നെ അതേ സ്ഥലത്ത് വീണ്ടും കോപ്പിചെയ്തു വെക്കുന്നതിലെ മാന്യതയില്ലായ്മയെങ്കിലും താങ്കള്‍ മനസ്സിലാക്കേണ്ടിയിരുന്നു. തറവാടിയോട് അവിടെത്തന്നെ (ഈ പോസ്റ്റില്‍)എനിക്ക് പറയാനുള്ളത് പറഞ്ഞിരിക്കുന്നു. ഇത്തരമൊരു പോസ്റ്റില്‍ ബോംബും ഏകെ 47 മൊക്കെ പറയുന്നത് അല്‍പത്തമല്ലാതെ മറ്റെന്താണ്. വിഷയവുമായി ബന്ധമില്ലാത്ത കമന്റ് ഡീലീറ്റ് ചെയ്യും എന്ന് പറഞ്ഞതാണോ ലോകരെ മുഴുവന്‍ വിളിച്ച് പറഞ്ഞ് പേടിപ്പിക്കാനുള്ള ഭീഷണി. യരലവ താങ്കള്‍ മാത്രം കാരണമായി ഒരു ബ്ളോഗിന് കമന്റ്
മോഡറേഷന്‍ ഇടേണ്ടിവരുന്നതില്‍ താങ്കള്‍ക്കൊട്ടും ലജ്ജ തോന്നുന്നില്ലേ.

ബയാന്‍ പറഞ്ഞു...

ലതീഫ്: അതെന്നെ, എന്തൊക്കെ പറഞ്ഞാലും വിഷയത്തെ കുറിച്ചിവിടെ ഒരു വരി പറയാന്‍ എനിക്ക് താല്പര്യമില്ല, തുടക്കത്തിലേ ഞാന്‍ പറഞ്ഞതാണത്, ചര്‍ച്ച തുടങ്ങിയത് കാളിദാസന്റെ ബ്ലോഗിലാ, താന്കളിലെ വിശ്വസ്ഥത എനിക്ക് സംശയമാണ്.

<<< യരലവ താങ്കള്‍ മാത്രം കാരണമായി ഒരു ബ്ളോഗിന് കമന്റ് മോഡറേഷന്‍ ഇടേണ്ടിവരുന്നതില്‍ താങ്കള്‍ക്കൊട്ടും ലജ്ജ തോന്നുന്നില്ലേ. >>>

താങ്കളുടെ അഭിപ്രായങ്ങളെ പേടിച്ചോടുന്നതില്‍ ഞാനെന്തിന് ലജ്ജിക്കണം, ഞാന്‍ സന്തോഷിക്കുകയാ, ഞാന്‍ കാരണം, താന്കള്‍ ഈ പരിപാടി നിര്‍ത്തിപ്പോയാല്‍ അതിലും സന്തോഷം.

CKLatheef പറഞ്ഞു...

പ്രിയ യരലവ,

താങ്കളുടെ ഉദ്ദേശ്യം വ്യക്തമാക്കിയതിന് നന്ദി. ഇതേ കാര്യം പലവിധത്തില്‍ താങ്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിന് വേണ്ടിയാണ് തറവാടിയുടെ അഭിപ്രായങ്ങള്‍ താങ്കള്‍ രണ്ട് പ്രവാശ്യം ഈ പോസ്റ്റിള്‍ പേസ്റ് ചെയ്തത്. എന്തിന്റെ പേരിലാണീ അസഹിഷ്ണുതയും ഭയപ്പാടും. ലോകത്തെ അഞ്ചിലൊന്ന് വരുന്ന ഒരു മതവിശ്വാസികളുടെ ആചാരം വര്‍ഷംതോറും തെറ്റിദ്ധരിപ്പിച്ച് ജനങ്ങളില്‍ സ്പര്‍ദ്ധയുടെ വിത്ത് വതക്കുന്നതില്‍ താങ്കള്‍ക്ക് ഒരമര്‍ശവുമില്ല. അതേ സമയം അതു ക്രൂരതയാണോ അല്ലേ എന്ന ആരോഗ്യകരമായ ഒരു ചര്‍ചയാണ് ഇവിടെ ഉദ്ദേശിച്ചത്. താങ്കള്‍ക്ക് ക്രൂരതയാണ് എന്ന് തോന്നുന്നെങ്കില്‍ അതിന്റെ ന്യായം പറയാമായിരുന്നു. പിന്നെ കാളിദാസന്റെ ബ്ളോഗിലാണ് ചര്‍ചതുടങ്ങിയത് എന്ന ഒരു ഒരു അസംബന്ധവും (ഞാന്‍ പോസ്റ്റിട്ട് ഒരുമണിക്കൂറിന് ശേഷമാണ് കാളിദാസന്‍ പോസ്റ്റ് ഇട്ടത്. ഇനി അദ്ദേഹം നാല്്ദിവസം നേരത്തെ തുടങ്ങിയെങ്കില്‍ തന്നെ എന്താണ് പ്രശ്നം) അത് അവിടെത്തന്നെ പൂര്‍ത്തിയാക്കണം എന്ന തിട്ടൂരവും താങ്കളുടെ നിലപാട് വ്യക്തമാക്കുന്നു. അതിനാല്‍ മേലില്‍ താങ്കളുടെ കമന്റുകള്‍ ഇതില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

അതോടൊപ്പം വിനയപൂര്‍വം ഒരു കാര്യം അറിയിക്കട്ടേ. താങ്കളുടെ അവസാനം പറഞ്ഞ സന്താഷം നല്‍കാന്‍ എനിക്കാവില്ല. ഞാനിത് പൂര്‍വധികം താല്‍പര്യത്തോടെ തുടരും. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന കാലത്തോളവും കേരള ഗവണ്‍മെന്റ് നിരോധിക്കുന്ന കാലത്തോളവും ഗൂഗിള്‍ വിലക്കേര്‍പ്പെടുത്താത്ത കാലത്തോളവും എന്റെ ആശയം ഇതില്‍ പ്രകാശിതമായി കൊണ്ടിരിക്കും.

ആര്‍ക്കെങ്കിലും തങ്ങളുടെ ദര്‍ശനത്തിലും മതത്തിലും ആത്മവിശ്വാസമില്ലെങ്കില്‍, ഇതുവായിക്കുന്നതിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവര്‍ ഇത് വായിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ വിട്ടുനില്‍ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.

CKLatheef പറഞ്ഞു...

ea jabbar said..

'പ്രിയപ്പെട്ട റല്‍മിനോവ്,
പാല്‍ കുടിയും ഇറച്ചിതീറ്റയുമല്ല ഇവിടെ വിഷയം.
ഒരു ജീവി മറ്റൊരു ജീവിയുടെ കഴുത്തറുക്കുമ്പോള്‍ സന്തോഷിക്കുന്നവനോ നമ്മുടെ ‘പ്രോഗ്രാമര്‍’ എന്നതാണു വിഷയം. എന്തേ അങ്ങനെ?
എന്റെ നിഗമനം ഇതാണ്: മനുഷ്യന്‍ തന്റെ ‘പ്രോഗ്രാമറെ‘ ഡിസൈന്‍ ചെയ്തപ്പോള്‍ അത് അവന്റെ നിലവാരത്തിലായിപ്പോയതാണ്.'


ഒരു പക്ഷേ ജബ്ബാര്‍മാഷുടെ വര്‍ഷം തോറും മുടങ്ങാതെ നടന്നുവരുന്ന പെരുന്നാള്‍ പ്രമാണിച്ചുള്ള ഹജ്ജിലെ ബലിയുമായി ബന്ധപ്പെട്ട പോസ്റ്റുകളായിരിക്കാം
ഈ പെരുന്നാള്‍ ദിനത്തില്‍ കാളിദാസന് പ്രചോദനം. നേപ്പാളിലെ ബലിയും ചിത്രങ്ങളും നല്‍കി ഹജ്ജിലെ ബലിയിലും ഇതേ ക്രൂരതയും നിലപാടുമാണ് എന്ന് വരുത്തിതീര്‍ക്കുയായിരുന്നു അദ്ദേഹത്തിന്റെ ല്ക്ഷ്യം എന്ന് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ കമന്റുകള്‍ സുചിപ്പിക്കുന്നു.
മാഷ് പുറമെ ക്രൂരതയെന്ന് പറയുമെങ്കിലും ചര്‍ചമുറുകുകയും ക്രൂരത എന്ന് പറയുന്നതിന് ന്യായം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ പിന്നീട് അതില്‍ നിന്ന് പിന്‍വലിഞ്ഞ് മുകളിലെ നിലപാടിലെത്താറുണ്ട്. പക്ഷേ കാളിദാസന്‍ എന്തെല്ലാം പറഞ്ഞാലും അതില്‍ നിന്ന് മാറാന്‍ തയ്യാറല്ല. അതുകൊണ്ടാണ് പിന്നീട് വിഷയവുമായി ബന്ധമില്ലാത്ത മറ്റുകാര്യങ്ങളിലേക്ക് തിരിഞ്ഞത്. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ചക്ക് പ്രസക്തിയില്ല എന്ന് നേര്‍ക്ക് നേരെ ചിന്തിക്കുന്നവര്‍ക്കൊക്കെ ബോധ്യമായ സംഗതിയാണ്. സുഹൃത്ത് അനില്‍@ബ്ലോഗ് നല്‍കിയ കമന്റോടെ ഈ ചര്‍ചക്ക് വിരാമമിടാന്‍ ആഗ്രഹിക്കുന്നു. മാന്യസ്‌നേഹിതര്‍ ആവശ്യമെങ്കില്‍ ഹജ്ജിലെബലിയും നേപ്പാളിലെ ബലിയും എന്ന പോസ്റ്റില്‍ ചര്‍ചചെയ്യുക.

അനില്‍@ബ്ലോഗ് said.

കൊല്ലുന്ന ജീവിയെ പൂര്‍ണ്ണമായും തിന്നാനുപയോഗിക്കുമെങ്കില്‍ അതില്‍ മറ്റ് അറവുകളില്‍ നിന്നും അധികമായ ക്രൂരതയൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. മത ഗ്രന്ധത്തില്‍ പറയുന്നതുപോലെ ചെയ്തു എന്നതുകൊണ്ട് മാത്രം അത് തെറ്റാവുകയില്ല.

പൂജ / ബലിക്കായി വല്ലതിനേയും കൊല്ലുകയും ശരീരം വലിച്ചെറിയുകയും (ഉപയോഗിക്കാതെ കളയുക എന്ന് വിവക്ഷ)ചെയ്താല്‍ അത് ദൈവത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതയാവും.


ചര്‍ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

Baiju Elikkattoor പറഞ്ഞു...

priya latheef,

"താങ്കളുടെ ഇനിമുതലുള്ള മുഴുവന്‍ കമന്റുകളും ഡിലീറ്റ് ചെയ്യപ്പെടും."

vishwasangal chodyam cheyyappettitullopl ellam charithrathil udaneelam delete button amarnnittundu...! matha fascist damshtrangal vishadeekarichu thalapunnakkarilla. just delete it....!!

avanaashiyil ini oru pulkodi polum illa ennariyumbol, "ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ചക്ക് പ്രസക്തിയില്ല" ....!!!!!!!
:)

sajan jcb പറഞ്ഞു...

ഖുര്‍ആന്‍ സൂക്തമനുസരിച്ച് തന്നെ അതിന്റെ ഭൗതിക ലക്ഷ്യം മാസം ആവശ്യക്കാര്‍ക്ക് ലഭിക്കുക എന്നതാണ്. ആ ലക്ഷ്യം നേടുന്നതില്‍ പ്രയാസം നേരിടുമ്പോള്‍ അതിനുതകുന്ന സംവിധാനം അവര്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിന് എന്റെയോ മറ്റാരുടെയോ ഇമെയിലോ ഫോണോ ആവശ്യമില്ല.

ഇതിന്റെ അര്‍ത്ഥം ഈ എഴുതിയത് താങ്കളുടെ അനുമാനമാണ് എന്നല്ലേ? മറിച്ചൊരു തെളിവ് ലഭിക്കുന്നതു വരെ ഇത് ഇങ്ങനെ തന്നെ ഇരിക്കട്ടേ.

CKLatheef പറഞ്ഞു...

പ്രിയ ബൈജു..

ചില കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടിവരും. പരമാവധി ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പിക്കുന്നവര്‍ക്ക് വളരെ പ്രയാസകരമായ കാര്യമാണത്. പ്രസക്തിയില്ലാത്ത കമന്റുകള്‍ പ്രസക്തിയില്ല എന്ന് പറയേണ്ടിവരും. രണ്ടിനും താങ്കള്‍ കണ്ടെത്തിയ കാരണങ്ങളായിരിക്കണമെന്നില്ല. അങ്ങനെ പറയുന്നവരുണ്ടാകാം.


പ്രിയ സാജന്‍ ..

താങ്കളുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ശരിയായ അന്വേഷകന്റെ പാത താങ്കളുടെതാണ് എന്ന് ഞാന്‍ കരുതുന്നു.

ബയാന്‍ പറഞ്ഞു...

എന്റെ കമെന്റുകള്‍ ഡിലീറ്റുമെങ്കിലും, പ്രസിദ്ധീകരിച്ച ഈ കമെന്റിലെ പിശക് തിരുത്തുവാന്‍ താല്പര്യമുണ്ടാവണം. :)

"താങ്കളുടെ അഭിപ്രായങ്ങളെ പേടിച്ചോടുന്നതില്‍ ഞാനെന്തിന് ലജ്ജിക്കണം,... എന്നത്;

താങ്കള്‍ അഭിപ്രായങ്ങളെ പേടിച്ചോടുന്നതില്‍ ഞാനെന്തിന് ലജ്ജിക്കണം....

എന്നായിരുന്നു വേണ്ടത്.

CKLatheef പറഞ്ഞു...

പ്രിയ യരലവ

ആദ്യത്തേത് തന്നെ കൂടുതല്‍ ശരി:-)

സുഹൈറലി പറഞ്ഞു...

1.Zakir Naik - Islamic way of laughtering animals is inhuman?
pls watch this vedio...http://www.youtube.com/watch?v=F5aXZuOwtyE
2.Does God permit us to eat Non-Veg food? By Dr. Zakir Naik
http://www.youtube.com/watch?v=YbQNawjcJg4&feature=related
3.http://www.youtube.com/watch?v=rrGLUvjMjnY&feature=related
4.http://www.youtube.com/watch?v=Mo4-BwAT5Ok&feature=related
5.http://www.youtube.com/watch?v=Muc0KGMyBlc&feature=related

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review