2010, മാർച്ച് 16, ചൊവ്വാഴ്ച

പ്രവാചകവിവാഹങ്ങള്‍: ഇത്രകൂടി പറയാനുണ്ട്

ഇനിയും എന്തിനാണിങ്ങനെ ഒരു പോസ്റ്റ് എന്ന് ചിലരെങ്കിലും സംശയിക്കും. എല്ലാം കെട്ടടങ്ങിയില്ലേ ഇനിയെന്തിന് അത് കുത്തിപ്പൊക്കണം എന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. അത്തരം ചര്‍ചകള്‍ വീക്ഷിച്ചിട്ടും അത് അവശേഷിപ്പിച്ച വികാരം, ഇത്തരമൊരു പോസ്റ്റിനെ തേടുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. എന്തിനങ്ങനെ ഇങ്ങനെ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവില്ല. കാര്യങ്ങള്‍ നടന്നുകഴിഞ്ഞു. ഇനി അത് വിശകലനം ചെയ്യാനെ നമ്മുക്ക് കഴിയൂ. ഇത്തരമൊരു വിശകലനത്തില്‍ പ്രവാചകന്‍ ആക്ഷേപാര്‍ഹമായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന് അവലംബിക്കുന്നത് ഇസ്്‌ലാം മുന്നോട്ട് വെക്കുന്ന സമഗ്രമായ ധാര്‍മികസദാചാര നിയമങ്ങളെയാണ്. ഇത്തരം കാര്യങ്ങള്‍ അനുകൂലമായി ചര്‍ചചെയ്ത ആളുകളെക്കുറിച്ച് ധാരാളമായി കേള്‍ക്കാന്‍ കഴിഞ്ഞ ഒരു ആക്ഷേപമാണ് ലജ്ജയില്ലാതെ പ്രവാചകന്റെ നെറികേടിനെ ന്യായീകരിക്കുന്നവര്‍ എന്ന്. ഇത് വെച്ച് പ്രവാചകനെ ആക്ഷേപിക്കുന്നവര്‍ക്ക് ഇല്ലാത്ത ഒരു ലജ്ജ കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്നവര്‍ക്ക് ആവശ്യമില്ല എന്ന് വിനയപൂര്‍വം ഉണര്‍ത്തി വിഷയത്തിലേക്ക് കടുക്കുന്നു.

നബിയുടെ അഞ്ചാമത്തെ വിവാഹം അദ്ദേഹത്തിന്റെ മുഖ്യശത്രുവായിരുന്ന അബൂസുഫ് യാന്റെ പുത്രി ഉമ്മുഹബീബ(റംല)യുമായിട്ടായിരുന്നു. ഭര്‍ത്താവായ അബ്ദുല്ലാഹിബ്‌നു ജഹ്ശിനോടൊപ്പം അബിസീനിയയിലേക്ക് പലായനം ചെയ്തതായിരുന്നു ഉമ്മുഹബീബ. പക്ഷെ അവിടെയെത്തിയ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചു. ആ മഹതിയെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. നാട്ടില്‍ പിതാവോ മറ്റുബന്ധുക്കളോ ഇസ്്‌ലാം സ്വീകരിച്ചിരുന്നില്ല. ഈ അവസരത്തിലാണ് പ്രാവാചകന്‍ അവരെ വിവാഹം കഴിച്ചത്. ഈ വിവരം അറിഞ്ഞ അബൂസുഫ് യാന്‍ രോഷാകുലനാകുന്നതിന് പകരം മുഹമ്മദ് എത്രനല്ല വരന്‍ എന്ന് പറഞ്ഞ് സന്തോഷം രേഖപ്പെടുത്തുകയായിരുന്നു.

ഉഹുദ് യുദ്ധത്തില്‍ ഭര്‍ത്താവ് രക്തസാക്ഷിയാവുക മൂലം വിധവയായിത്തീര്‍ന്ന സൈനബ ബിന്‍ത് ഖുസൈമ എന്ന മഹതിയെ പ്രവാചകന്‍ പിന്നീട് വിവാഹം കഴിക്കുകയുണ്ടായി. പാവങ്ങളുടെ മാതാവ് എന്ന വിളിപ്പേര്‍ ലഭിച്ച ഈ മഹതിയുമായുള്ള വിവാഹം ഒരു വിധവാ സംരക്ഷണത്തില്‍ കൂടുതല്‍ ഒന്നുമായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവര്‍ നിര്യാതയാവുകയും ചെയ്തു.

ഏഴാമത്തെ വിവാഹത്തിലേക്ക് നയിച്ച കാരണം നാം ചര്‍ചചെയ്തതാണ്. നബിയുടെ ദത്തുപുത്രനായിരുന്ന സൈദിന്റെ വിവാഹമോചന ശേഷം നബിയുടെ അമ്മായിയുടെ പുത്രി സൈനബ ബിന്‍ത്ത് ജഹ്ശായിരുന്നു അത്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ തക്കം കാത്തിരുന്നവര്‍ ധാരാളമായി ഉപയോഗപ്പെടുത്തിയ വിവാഹമായിരുന്നു ഇത്.

അബൂസലമയുടെ വിധവ ഉമ്മുസല്‍മ (ഹിന്ദ്) ആയിരുന്നു നബിയുടെ എട്ടാമത്തെ പത്‌നി. ഭര്‍ത്താവിന്റെ മരണം ഉമ്മുസല്‍മയെയും നാല് മക്കളെയും നിലാരംബരാക്കി. കുടുംബം മക്കയിലായിരുന്നു.

നബിയുടെ മാനുഷിക വീക്ഷണത്തിന്റെ ഉത്തമോദാഹരണകൂടിയായിരുന്നു അടുത്ത വിവാഹം. ബനുല്‍മുസ്ത്വലിഖ് യുദ്ധം കഴിഞ്ഞു നബി മദീനയിലേക്ക് മടങ്ങുകയായിരുന്നു. യുദ്ധത്തടവുകാരും കൂടെയുണ്ടായിരുന്നു. അവരില്‍ ഒരുവളായിരുന്നു ഹാരിസിന്റെ മകള്‍ ജുവൈരിയ. മദീനയിലെത്തിയപ്പോള്‍ പിതാവ് ഹാരിസ മോചനമൂല്യവുമായി വന്നു. നബിയെക്കണ്ട് മകളെ മോചിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. നബി പ്രതിഫലമൊന്നും വാങ്ങാതെ ആ യുവതിയെ മോചിപ്പിച്ചു. സന്തുഷ്ടനായ ഹാരിസ് തന്റെ മകളെ സസന്തോഷം നബിക്ക് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു. പ്രവാചകന്‍ അവരെ അടിമയാക്കി വെച്ചിരുന്നെങ്കില്‍ അന്നത് ആരും തടയുമായിരുന്നില്ല. നബിയുടെ ഈ മാതൃക പിന്‍പറ്റി നൂറോളം അനുചരന്‍മാര്‍ തങ്ങളുടെ കീഴിലുള്ളവരെ സ്വതന്ത്രരാക്കുകയുണ്ടായി. ഇതേ പറ്റി നബിയുടെ പത്‌നി ആയിശ പറഞ്ഞു സ്വന്തം സമുദായത്തിന് ജുവൈരിയയോളം അനുഗ്രഹീതയായി തീര്‍ന്ന ഒരു സ്ത്രീയും ഉണ്ടായിട്ടില്ല. അവള്‍ മുഖേന നൂറ് കുടുംബങ്ങള്‍ മോചിതരായി.

ഖൈബര്‍യുദ്ധത്തില്‍ പരാജിതരായ യഹൂദികളില്‍ നിന്ന് തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഗോത്രത്തലവനായ ഹുയയ്യുബ്‌നു അക്തബിന്റെ രണ്ട് പുത്രിമാരും ഉണ്ടായിരുന്നു. അവരില്‍ ഒരാളെ നബിയുടെ അനുചരില്‍ ഒരാള്‍ വിവാഹം ചെയ്തു. രണ്ടാമത്തെവളായ സഫിയ്യയെ നബി(സ) സ്വതന്ത്രമാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അടുത്ത് കഴിഞ്ഞ യുദ്ധത്തില്‍ പിതാവ് കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ വിവാഹദിവസം നബിയറിയാതെ ഒരനുചരന്‍ വാളുമായി പുറത്ത് കാവല്‍ നിന്നു. ഈ വിവരം നബി അറിഞ്ഞിരുന്നില്ല. രാവിലെ പുറത്ത് വന്നപ്പോഴാണ് പ്രവാചകന്‍ അതറിയുന്നത്. ഈ സംഭവത്തെയാണ് യുക്തിവാദികള്‍ അനുചരനെ കാവല്‍ നിര്‍ത്തി ബലാല്‍കാരം ചെയ്തു എന്നെല്ലാം പ്രചരിപ്പിക്കുന്നത്.

പ്രവാചകന്‍ അവസാനമായി വിവാഹം ചെയ്തത്. അബ്ദില്‍ ഉസ്സാ എന്നയാളുടെ വിധവയായിരുന്ന മൈമൂനയെയായിരുന്നു. ഹിലാല്‍ ഗോത്രവുമായി ബന്ധം ശക്തിപ്പെടുത്താന്‍ നബിയുടെ പിതൃവ്യനായ അബ്ബാസ് മുന്‍കയ്യെടുത്ത് നടത്തിയതായിരുന്നു ഈ വിവാഹം.

ഇപ്രകാരം പതിനൊന്ന് വിവാഹമാണ് പ്രവാചകന്‍ നടത്തിയത്. ഇതില്‍ ഖദീജയും സൈനബ ബിന്‍ത് ഖുസൈമയും പ്രവാചകന്റെ ജീവിതകാലത്ത് മരണപ്പെട്ടു. ഒമ്പത് ഭാര്യമാരില്‍ കൂടുതല്‍ പ്രവാചകന്റെ ജീവിതകാലത്ത് ഉണ്ടായിരുന്നില്ല. വസ്തുത ഇതായിരിക്കെ പ്രവാചകന്റെ ഭാര്യമാരെ പതിനഞ്ചും മുപ്പത്തഞ്ചും എന്നൊക്കെ പറയുന്നവര്‍ക്ക് തന്നെയറിയാം തങ്ങള്‍ പറയുന്നത് തെറ്റാണെന്ന്. ഇതിന് പുറമെ അടിമ സ്ത്രീകള്‍ എന്ന് പറയാവുന്നത് മാരിയയും. റൈഹാനയാണ് മറ്റൊരു മഹതി അവരുടെ കാര്യത്തില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അവരെ പ്രവാചകന്‍ വിവാഹം ചെയ്തിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്‍പകാലം നബിയോടൊപ്പം കഴിഞ്ഞ ശേഷം മരണപ്പെടുകയായിരുന്നു. അതുകൊണ്ടാണ് വ്യക്തമായ ചിത്രം ലഭിക്കാതെ പോയത് എന്ന് തോന്നുന്നു.

സാമൂഹ്യമായ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ ഈ കാലഘട്ടത്തിലിരുന്നുകൊണ്ട് 1400 വര്‍ഷം മുമ്പുള്ള സാഹചര്യത്തെ വിലയിരുത്തുന്നതില്‍ മാത്രമല്ല നമ്മുക്ക് അബദ്ധം പിണയുന്നത് തികച്ചും വ്യത്യസ്ഥമായ ഒരു നാടിനെയും ജീവിത ചുറ്റുപാടുകളെയും നാം കാണാതിരിക്കുന്നു. ഒന്നില്‍ കൂടുതല്‍ വിവാഹങ്ങള്‍ അഭിമാനത്തിന്‍െ ലക്ഷണമായി കരുതുന്ന ഒട്ടേറെ രാജ്യങ്ങള്‍ ഇപ്പോഴുമുണ്ട്. അവര്‍ സംസ്‌കാരശൂന്യരാണ് എന്ന് നമ്മുക്ക് അവരെക്കുറിച്ച് പറയാമെങ്കിലും അതില്‍ വലിയ കാര്യമില്ല. ഒരോ നാട്ടിലെയും ആചാരങ്ങളും സമ്പ്രദായങ്ങളുമാണ് അത്തരം ചിന്താഗതികള്‍ രൂപപ്പെടുത്തുന്നത്. സംസ്‌കാര സമ്പന്നരെന്ന് മേനി നടിക്കുന്ന ആധുനിക പാശ്ചാത്യന്‍ സങ്കല്‍പമനുസരിച്ച് നിയമവിധേയമായ ഭാര്യക്ക് പുറമെ എത്ര ലൈംഗികപങ്കാളികളും ആകുന്നത് അവരുടെ സംസ്‌കാരത്തിന് യാതൊരു ഹാനിയും വരുത്തുന്നില്ല എന്ന് മാത്രമല്ല. അതിനെ എതിര്‍ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കയ്യേറ്റമായും സംസ്‌കാരശൂന്യതയായും വിലയിരുത്തപ്പെടുന്നു. അതിനെ മഹത്തരമായി കാണുന്ന കേരളീയരായ പുരോഗമനവാദികളാണ് പ്രവാചകന്റെ വിവാഹത്തില്‍ പിടികൂടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഈ വസ്തുതകളോടൊപ്പം എന്താണ് യുക്തിവാദികളുടെ ആരോപണങ്ങളുടെ ഉന്നം എന്ന് വ്യക്തമല്ല. കാടടക്കിയുള്ള ഒരു വെടിയാണ് ശ്രദ്ധയില്‍ പെട്ടത്. എങ്കിലും ചില കാര്യങ്ങളിലെ അജ്ഞതായാണ് അരോപണങ്ങളില്‍ തെളിഞ്ഞുകാണുന്നത്. ലൈംഗിക അരാജകത്വം നടമാടുകയും സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് യാതൊരു വിലക്കുകളുമില്ലാത്ത കാലഘട്ടമായിരുന്നു പ്രവാചകന്റേത്. തന്റെ വിവാഹങ്ങള്‍ക്ക് അല്ലാഹുവിനെ മറയാക്കേണ്ടതോ, അതിന് വേണ്ടി സ്വന്തമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ രചിച്ച് ദൈവത്തിലേക്ക് ചേര്‍ത്ത് പറയേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. കുലീനനും ഉന്നതമായ ഗ്രോത്രത്തില്‍ ജനിച്ച മുഹമ്മദിന് വിവാഹം കഴിക്കുക ഒട്ടും പ്രയാസകരമായിരുന്നില്ല. സാമ്പത്തിക സുസ്ഥിതിയില്ലാത്ത പാവപ്പെട്ടതുകൊണ്ടാണത്രേ ഖദീജ എന്ന ധനാഢ്യയെ വിവാഹം ചെയ്തത്. ഇതേ ഖദീജ അറബി ഗോത്രപ്രമുഖരുടെ പോലും അഭ്യര്‍ഥന തട്ടിക്കളഞ്ഞിരുന്നു എന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഇതില്‍ നിന്ന് മനസ്സിലാകുന്നത്. പ്രവാചകന്റെ സമ്മതം മാത്രം മതിയായിരുന്നു അറേബ്യയിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ .  അനിയന്ത്രിതമായ ബഹുഭാര്യത്വം നിലനിന്ന പരിതസ്ഥിതിയില്‍ ഒന്നിലധികം വിവാഹം കഴിക്കുക തീര്‍ത്തും സ്വാഭാവികമായിരുന്നു. യുക്തിവാദികള്‍ സൂചിപ്പിക്കുന്നത് പോലുള്ള വ്യക്തിത്വമായിരുന്നെങ്കില്‍ യുവത്വത്തിന്‍െ ചോരത്തിളപ്പുള്ള ആ കാലഘട്ടത്തില്‍ തീര്‍ത്തും പരിശുദ്ധമായ ജീവിതമാണ് പ്രവാചകന്‍ നയിച്ചത് എന്നവസ്തുതയെ നാമെങ്ങനെ വ്യാഖ്യാനിക്കും. അത്തരത്തിലുള്ള എല്ലാ അരോപണങ്ങളുടെയും നെട്ടെല്ലൊടിക്കാന്‍ പര്യാപ്തമാണത്.

ബഹുഭാര്യത്വം നിയന്ത്രിക്കപ്പെടുകയും നാലില്‍ പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ധാരാളം അനുചരന്‍മാര്‍ക്ക് എട്ടും പത്തും ഭാര്യമാരുണ്ടായിരുന്നു. ഖൈലാനുസ്സഖഫി, ഹാരിസുബ്‌നു ഖൈസ് എന്നിവര്‍ അവരില്‍ ചിലരാണ്. മറ്റുള്ളവരോട് നാലില്‍ കൂടുതലുള്ള ഭാര്യമാരെ വിവാഹമോചനം ചെയ്യാന്‍ കല്‍പിക്കുകയായിരുന്നു. അനുയായികള്‍ക്ക് ബാധകമാകുന്ന കാര്യങ്ങള്‍ അതേ പ്രകാരം ആചാര്യന്‍മാര്‍ക്ക് ബാധകമാക്കണം എന്ന ഒരു നിബന്ധനയുമില്ല. ചരിത്രത്തിലൊക്കെ ഇത്തരം സംഭവങ്ങള്‍ കാണാവുന്നതാണ്. പ്രവാചക പത്‌നിമാര്‍ വിശ്വാസികള്‍ക്ക് മാതാക്കളാണ് എന്ന ഖുര്‍ആനിക വീക്ഷണപ്രകാരം പ്രവാചകന്‍ അവരില്‍ ചിലരെ വിവാഹമോചനം ചെയ്യുന്നതിന് തടസ്സമായി നിന്ന കാര്യങ്ങളില്‍ പെട്ടതാണ്. (എന്നാല്‍ പ്രവാചകനെ പിതാവായി കരുതാത്തതെന്താണെന്ന് യുക്തിവാദികള്‍ പരിഹസിക്കാറുണ്ട്. കുതര്‍ക്കമുന്നയിക്കുന്നവര്‍ക്കും വേണമല്ലോ ചില അവസരങ്ങള്‍ എന്ന് ദൈവം കരുതിക്കാണും).

ആരുടെയും ഇംഗിതത്തിന് വിരുദ്ധമായി പ്രവാചകന്‍ വിവാഹം കഴിക്കുകയോ തന്റെ അധികാരവും ധാര്‍മിക ശക്തിയും ഉപയോഗിച്ച് ആരെയും വശത്താക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഒരു ഘട്ടത്തില്‍ അവര്‍ക്ക് തൃപ്തരല്ലെങ്കില്‍ പിരിഞ്ഞുപോകാന്‍ അനുവാദം നല്‍കപ്പെട്ടതാണ്. ഐശ മമ്മദ് എന്ന പേരില്‍ ആയിശ ചമഞ്ഞ് പ്രവാചകനെതിരെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍ പ്രതികരിച്ച വര്‍ഗീയ വിഷം യുക്തിവാദത്തിന്റെ ഇക്കാര്യത്തിലുള്ള നിലപാടും നിസ്സഹായതയും വ്യക്തമാക്കിത്തരികയുണ്ടായി.

പ്രവാചകന് യാതൊരു നിയന്ത്രണവും ഇക്കാര്യത്തിലുണ്ടായിരുന്നില്ല എന്നതും അബദ്ധമാണ് അനുയായികള്‍ക്ക് നാലില്‍ പരിമിതപ്പെടുത്തപ്പെട്ടത് പോലെ പ്രവാചകന് ഒമ്പതിലും പരിമിതപ്പെടുത്തുകയുണ്ടായി.

ഇനി അവശേഷിക്കുന്ന പ്രശ്‌നം പിന്നെയും ബഹുഭാര്യത്വവുമായി ബന്ധപ്പെട്ടതായിരിക്കും. ആവശ്യമെങ്കില്‍ അത്തരം ചര്‍ച പിന്നീടാകാം. എങ്കിലും ഒരു വാക്ക് പറഞ്ഞ് ഈ പോസ്റ്റ് അവസാനിപ്പിക്കാം. ലോകത്ത് മതധാര്‍മികസംഹിതകളില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളെ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കി വ്യഭിചാരത്തെ കഠിനമായി നിരോധിക്കുകയും കടുത്ത ശിക്ഷ വിധിക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്‌ലാമെന്നത് ആരും സമ്മതിക്കും. ഇതിന്റെ പേരില്‍ വേറെ ആക്ഷേപമുണ്ട് എന്നത് മറക്കുന്നില്ല. ഇത്തരം നിയന്ത്രണങ്ങളുടെ സ്വാഭാവികവും പ്രകൃതിപരവുമായ പ്രായോഗികത വിജയിക്കണമെങ്കില്‍ വിവാഹകാര്യത്തില്‍ കുറേകൂടി ഉദാരമായ സമീപനം ആവശ്യമായി വരും. സംസ്‌കാരത്തിന്റെയും പുരോഗതിയുടെയും പാരമ്യത അവകാശപ്പെടുന്ന സമൂഹം ചെയ്യുന്നത് കര്‍ശനമായ ഏകഭാര്യത്വവും കുത്തഴിഞ്ഞ ലൈംഗികതയുമാണ്. ഇസ്‌ലാമിന്റെ ധാര്‍മിക സദാചാരങ്ങളുമായി ഇത് ഒത്തുപോകുകയില്ല. അതിനാല്‍ ഇസ്‌ലാമിനെ സാകല്യത്തിലെടുക്കാതെ വാലും തലയും വെട്ടി ചര്‍ചക്ക് വെച്ച് അഭിപ്രായം പറയുന്നവര്‍ വഴികേടിന്റെ കൂടുതല്‍ അഗാധയിലേക്ക് ആണ്ടുപോകുകയേ ഉള്ളൂ.

45 അഭിപ്രായ(ങ്ങള്‍):

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

your blog is very knowledgable. if make as pdf can be download and keep for reference. Let GOD bless you ( each goodness is counted )

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

Let GOD accept your good effort

sajan jcb പറഞ്ഞു...

ലത്തീഫ്,
ഈ കമന്റ് ഈ പോസ്റ്റിനോട് അനുബന്ധിച്ചിട്ടുള്ളതല്ല. സാധിക്കുമെങ്കില്‍ ഈ വിഷയങ്ങളില്‍ ഒരു പോസ്റ്റിടണം.
1. ദത്ത് പുത്രനെ സ്വന്തം പുത്രനെ പോലെ കണക്കാക്കരുത് എന്ന് നബി പറയുന്നു. കാരണം അവര്‍ രക്തബന്ധത്തിലുള്ളവരല്ല. അതേ നബി തന്നെ പറയുന്നു തന്റെ ഭാര്യമാരെ നിങ്ങള്‍(വിശ്വാസികള്‍/അനുയായികള്‍) സ്വന്തം മാതാവിനെ പോലെ കാണണം എന്ന് (സ്വന്തം മാതാവിനെ ആരും വിവാഹം കഴിക്കാറില്ലല്ലോ). നബിയുടെ ഭാര്യമാര്‍ ഒരിക്കലും അനുയായികളുടെ സ്വന്തം രക്തമല്ല(തിരിച്ചും). അങ്ങിനെയെങ്കില്‍ ആരേങ്കിലും ആ വിധവകളെ വിവാഹം കഴിക്കുന്നതു കൊണ്ട് എന്ത് തെറ്റാണുള്ളത്. തെറ്റുണ്ടോ?
(ചോദ്യം മനസ്സിലായെങ്കില്‍ മാത്രം ഉത്തരം എഴുതുക. അല്ലെങ്കില്‍ സമയം കളയരുത്)

(ഇപ്പോഴാണ് ശ്രദ്ധിച്ചത്...മോഡറേഷന്‍ :-( അതുകൊണ്ട് അടുത്ത വിഷങ്ങള്‍ എഴുതുന്നില്ല. താങ്കള്‍ ആരെയാണ് പേടിക്കുന്നത്? തുറന്ന ചര്‍ച്ച ചെയ്യൂ... തെറിയോ ബന്ധമില്ലാത്ത കമന്റുകളോ ഡിലീറ്റ് ചെയ്യാമല്ലോ?

പള്ളിക്കുളം.. പറഞ്ഞു...

>>>ലൈംഗിക അരാജകത്വം നടമാടുകയും സ്ത്രീപുരുഷബന്ധങ്ങള്ക്ക് യാതൊരു വിലക്കുകളുമില്ലാത്ത കാലഘട്ടമായിരുന്നു പ്രവാചകന്റേത്. തന്റെ വിവാഹങ്ങള്ക്ക് അല്ലാഹുവിനെ മറയാക്കേണ്ടതോ, അതിന് വേണ്ടി സ്വന്തമായി ഖുര്ആനന്‍ സൂക്തങ്ങള്‍ രചിച്ച് ദൈവത്തിലേക്ക് ചേര്ത്ത്ത പറയേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല.<<<

അന്നത്തെ കാലഘട്ടത്തെ സംബന്ധിച്ച് ഇത്രയും പോലും മനസ്സിലാക്കാതെയാണ് ആരോപകർ ഇവിടെ ഉറഞ്ഞു തുള്ളിയത്. ഏതായാലും പ്രസ്തുത വിഷയത്തിൽ വന്ന പോസ്റ്റുകൾ മനസ്സും ബുദ്ധിയും തുറന്നു വെച്ച് മനസ്സിലാക്കുന്ന വിശ്വാസികൾക്കും അനുവാചകർക്കും വളരെ ഗുണപ്രദമായിരുന്നു.

വിമർശനം കുലത്തൊഴിലാക്കിയവർ വിഷയദാരിദ്ര്യമില്ലാതെ പിഴച്ചുപൊയ്ക്കോട്ടെ എന്നേ പറയാനാവൂ. അവർ ഇസ്ലാമിനെക്കുറിച്ചു പറയുമ്പോൾ ‘കുത്തഴിഞ്ഞ സദാചാര’മെന്ന് പറയും. മുസ്ലിം സമൂഹത്തെ ചൂണ്ടിക്കാട്ടിയാൽ ‘ കണിശമായ സദാചാര കല്പനകളിൽ വരിഞ്ഞുമുറുക്കപ്പെട്ട സമൂഹം എന്നു മാറ്റിപ്പറയും.
നബിയെയും അനുചരന്മാരെയും ചൂണ്ടി ‘കൊള്ളക്കാർ’ എന്നൊക്കെ വിളിക്കും. കൊള്ളക്കാരിൽ നിന്ന് എങ്ങനെയാണ് കൊള്ളയും കൊള്ളിവെപ്പുമില്ലാത്ത ഒരു വലിയ ഭൂപ്രദേശമുണ്ടായത് എന്നു ചോദിച്ചാൽ, രത്നവ്യാപാരികൾപോലും തങ്ങളുടെ രത്നങ്ങൾ വഴിവക്കിൽ ഉപേക്ഷിച്ച് നമസ്കാരത്തിനുവേണ്ടി പുറപ്പെടുന്ന ഒരു സാഹചര്യം ഇസ്ലാമിക രാഷ്ട്രത്തിൽ എങ്ങനെയുണ്ടായി എന്നു ചോദിച്ചാൽ പർദ്ദയിലേക്കോ ബഹുഭാര്യാത്വത്തിലേക്കൊ വിഷയത്തെ ചാലുവെട്ടി ഒഴുക്കും..
ചരിത്രം ഒരിക്കലും ദർശിച്ചിട്ടില്ലാത്ത വേഗതയിലാണ് സാമൂഹിക വിപ്ലവങ്ങളെ പ്രവാചകൻ മുഹമ്മദ് സാധ്യമാക്കിയത്. ചരിത്രത്തെ മറച്ചുവെക്കാൻ പറ്റിയ പർദ്ദ വിവാദനിർമ്മാതാക്കൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു..

പോസ്റ്റുകൾക്ക് നന്ദി.
അല്ലാഹു അനുഗ്രഹിക്കട്ടെ

സന്തോഷ്‌ പറഞ്ഞു...

Quote Latheef

"നബിയുടെ അഞ്ചാമത്തെ വിവാഹം അദ്ദേഹത്തിന്റെ മുഖ്യശത്രുവായിരുന്ന അബൂസുഫ് യാന്റെ പുത്രി ഉമ്മുഹബീബ(റംല)യുമായിട്ടായിരുന്നു. ഭര്‍ത്താവായ അബ്ദുല്ലാഹിബ്‌നു ജഹ്ശിനോടൊപ്പം അബിസീനിയയിലേക്ക് പലായനം ചെയ്തതായിരുന്നു ഉമ്മുഹബീബ. പക്ഷെ അവിടെയെത്തിയ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചു. ആ മഹതിയെ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. നാട്ടില്‍ പിതാവോ മറ്റുബന്ധുക്കളോ ഇസ്്‌ലാം സ്വീകരിച്ചിരുന്നില്ല. ഈ അവസരത്തിലാണ് പ്രാവാചകന്‍ അവരെ വിവാഹം കഴിച്ചത്. ഈ വിവരം അറിഞ്ഞ അബൂസുഫ് യാന്‍ രോഷാകുലനാകുന്നതിന് പകരം മുഹമ്മദ് എത്രനല്ല വരന്‍ എന്ന് പറഞ്ഞ് സന്തോഷം രേഖപ്പെടുത്തുകയായിരുന്നു."

താങ്കള്‍ ഇതൊന്നു വിശദമാക്കാമോ? ക്രിസ്തുമതം സ്വീകരിക്കുവാന്‍ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു എന്നാണോ? ആ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ച ശേഷം എവിടെയായിരുന്നു താമസ്സിച്ചിരുന്നത്? ഏതെങ്കിലും ക്രിസ്തീയ വിശ്വാസ്സിയുമായി അദ്ദേഹം വീണ്ടും വിവാഹം കഴിച്ചുവോ? (പോസ്റ്റിന്റെ നായകന്‍ മുഹമ്മദ്‌ നബി ആണെന്ന് അറിയാം എങ്കിലും താങ്കള്‍ ഇങ്ങനെ എഴുതിയതുകൊണ്ട് ചോദിക്കുകയാണ്. ദയവായി ഉത്തരം നല്‍കുക)

CKLatheef പറഞ്ഞു...

ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

പ്രിയ മുജീബ് ,

താങ്കളുടെ പ്രാര്‍ഥനക്കും അഭിപ്രായത്തിനും നന്ദി പറയുന്നതോടൊപ്പം പ്രസക്തമെന്ന് തോന്നുന്ന പോസ്റ്റുകള്‍ പി.ഡി.എഫ് ആക്കാന്‍ ശ്രമിക്കുന്നതാണ് എന്നറിയിക്കുന്നു.

പ്രിയ സാജന്‍ ,

ഈ ചോദ്യം പ്രസക്തമാണ്. അതിലൂടെ ദത്തുപുത്രന്റെ കാര്യത്തിലുള്ള സംശയവും ഒരു വേള ഇല്ലാതാക്കാന്‍ കഴിയും എന്ന് കരുതുന്നു. പ്രശ്‌നം ഇവിടെ ചില തെറ്റിദ്ധാരണകളുടെതാണ്. ഉദാ ദത്ത് പുത്രനെ സ്വന്തം പുത്രനെ പോലെ കണക്കാക്കരുത് എന്ന് നബി പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞത് ഇങ്ങനെ:

നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു.

ഒരു പോസ്റ്റ് തന്നെ ഈ വിഷത്തില്‍ ഇടണമെന്ന് കരുതുന്നു.

CKLatheef പറഞ്ഞു...

(ഇപ്പോഴാണ് ശ്രദ്ധിച്ചത്...മോഡറേഷന്‍ :-( അതുകൊണ്ട് അടുത്ത വിഷങ്ങള്‍ എഴുതുന്നില്ല. താങ്കള്‍ ആരെയാണ് പേടിക്കുന്നത്? തുറന്ന ചര്‍ച്ച ചെയ്യൂ... തെറിയോ ബന്ധമില്ലാത്ത കമന്റുകളോ ഡിലീറ്റ് ചെയ്യാമല്ലോ?

യുക്തിവാദികള്‍ എന്നറിയപ്പെടുന്നവര്‍ സകലകെട്ടുപാടുകളില്‍ നിന്നും അടിമത്തങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സ്വസ്ത ജീവിതം നയിക്കുന്നവരാണ് എന്ന് കരുതിയെങ്കില്‍ നമ്മുക്ക് തെറ്റി. അവര്‍ മനുഷ്യസ്‌നേഹികളാണ് എന്നാണ് അവകാശപ്പെടുന്നത്. മതമില്ലാത്ത മനുഷ്യനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നതിനാല്‍ അതും അസ്ഥാനത്താണ്. എല്ലാം ബുദ്ധിപരമായി കാണുന്നതിനാല്‍ ആത്മസ്‌നേഹം അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. യുക്തിവാദികളുടെ പേരില്‍ ഒട്ടനവധി ആളുകളാണ് മുകളില്‍ നല്‍കിയ ധാരണയിലെത്തക്കവിധം അപരനാമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മോശമായ രീതിയില്‍ യാതൊരു തരത്തിലുള്ള ധാര്‍മികതയും പാലിക്കാതെ കമന്റുകള്‍ ഇടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇവരൊക്കെ സ്വന്തം പേരില്‍ നല്ലമധുരം പുരട്ടിയ വാക്കുകള്‍ പറയുന്നവരായിരിക്കും. ഞാന്‍ മനസ്സിലാക്കിയിടത്തോളം ദൈവമില്ല രക്ഷാശിക്ഷകളില്ല എന്ന് വാദിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ലഭിക്കാവുന്ന ഒരാശ്വാസം ഇത് മാത്രമാണ് എന്ന് തോന്നുന്നു. ഇത്തരമൊരു ബ്ലോഗില്‍ മുഴുവന്‍ കമന്റുകളും പ്രസിദ്ധീകരിക്കണമെന്നും അവയ്ക്ക് മറുപടി പറയണമെന്നും തന്നെയായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ ഇതേ വരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന കാര്യത്തിന്റെ മറുവശം ചൂണ്ടികാണിക്കുന്നതിന്റെ അസ്വസ്തതയാകാം സ്വാഗതാര്‍ഹമായ രൂപത്തിലല്ല 'മനുഷ്യസ്‌നേഹികള്‍' പ്രകടിപ്പിച്ചത്. മുമ്പ് യുക്തിവാദികള്‍ക്കാണ് മോഡറേഷന്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വിശ്വാസികള്‍ക്കാണ് ആ ഗതികേടുള്ളത്. താഴെ നല്‍കിയ ഖുര്‍ആന്‍ വാചകം ശ്രദ്ധിക്കുക.

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.

ഇതൊരു വെറുംവാക്കല്ല. ലോകത്തുള്ള 100 കോടിയിലധികം അപ്രകാരം തന്നെയാണുള്ളത്. അതിനാല്‍ തങ്ങളുടെ മാതാക്കളെ പുലഭ്യം പറഞ്ഞാല്‍ അനുഭവിക്കുന്ന പ്രയാസം വിശ്വാസികള്‍ ഇവരെ പറഞ്ഞാലും അനുഭവിക്കുന്നു. അതിന് എന്റെ ബ്ലോഗൊരു കാരണമാകരുതെന്ന് ആഗ്രഹമുണ്ട്. അതിനാല്‍ തല്‍കാലം മോഡറേഷന്‍ തുടരുന്നു.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ സജി, താങ്കളുടെ ചോദ്യം പ്രസക്തമാണു. സ്വാഭാവികമാണു.നബിചര്യയക്കു എന്തു മാത്രം പ്രാമുഖ്യമാണു ഇസ്ലാം മതം നൽകുന്നതെന്ന അറിവു ഉള്ളവർക്കു മാത്രമേ അതിന്റെ പൊരുൾ പൂർണ്ണമായി മനസ്സിലാകൂ.നബി ചര്യകളിൽ നബിക്കു മാത്രമായി പരിമിതപ്പെടുത്തിയതും അല്ലാത്തതുമെന്ന വ്യത്യാസം വന്നതും ആ കാഴ്ചപ്പാടിലാണു. ചില കാര്യങ്ങൾ സാധാരണക്കാരനു എളുപ്പമാകില്ല.ചില നമസ്കാരങ്ങൾ നബിക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.മറ്റുള്ളവർക്കു അതു കഴിയുമായിരുന്നില്ല. ആ നമസ്കാരം വീക്ഷിച്ചു നിന്നവരോടു നബി അതു പറയുകയും ചെയ്തു എന്നു ചരിത്രം പറയുന്നു.നബി ചെയ്യുന്നതെല്ലാം അതേപടി അനുയായികൾ അനുവർത്തിച്ചിരുന്നു .താങ്കൾ ഇപ്പോൾ ഉന്നയിച്ച വിഷയത്തിനു മറുപടി പറയുന്നതിനു മുമ്പു നബി ചര്യ അതേ പടി പിൻ തുടരാൻ അനുയായികൾ കാണിക്കുന്ന വ്യഗ്രതെയെപറ്റി പൂർണമായി ഉൾക്കൊണ്ടാലേ ഈ ചോദ്യത്തിനുള്ള ഉത്തരം മനസ്സിലാകൂ.നബി എങ്ങിനെ എന്താണു ആഹാരം കഴിച്ചിരുന്നതു, ഏതു വശം ചരിഞ്ഞാണു കിടന്നിരുന്നതു, ജലപാനം നടത്തുമ്പോൾ, ചൂടുള്ള ആഹാരം കഴിക്കുമ്പോൾ, നടക്കുമ്പോൾ ഇരിക്കുമ്പോൾ, ആൾക്കരുമായി ഇടപെടുമ്പോൾ ചുരുക്കി പറഞ്ഞാൽ ജീവിതത്തിന്റെ സമഗ്ര മേഖലയിലും നബി ചര്യ പിൻ തുടരാൻ അനുയായികൾ ബാദ്ധ്യസ്ഥരാണു. ആ നബി ചര്യകൾ പിൽക്കാലത്തു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടു. അതു കൊണ്ടു തന്നെലോക ചരിത്രത്തിൽ മറ്റേതൊരു ജന നായകന്റെ ദിന ചര്യകളെപറ്റിയും ഇത്രയും വിശദമായി രേഖപ്പെടുത്തിയിട്ടില്ലാ എന്നതു പകൽ പോലെ സത്യമാണു. ഇനി നമുക്കു വിഷയത്തിലേക്കു വരാം.പ്രവാചകന്റെ വിയോഗത്തിനു ശേഷം നബിചര്യകൾ പിൻപറ്റുന്നതിനായി പിൻ ഗാമികൾസംശയ നിവാരണം നടത്തിയതു അടുത്ത അനുയായികളിൽ നിന്നും പ്രവാചകന്റെ പത്നിമാരിൽ നിന്നുമായിരുന്നു. പ്രവാചക വചനങ്ങൾ (ഹദീസ്സുകൾ) ഒരു നല്ല ശതമാനം റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നതു പ്രവാചക പത്നി ആയിശയിലൂടെ ആണു എന്നതു ഇതിനു ഉദാഹരണമാണു.പിൽക്കാലത്തു ഇന്നു വരെയും നബി ചര്യകളെ പിൻ പറ്റുന്നവർ ഇപ്രകാരം രേഖപ്പെടുത്തി വെച്ചിരിക്കുന്ന അംഗീകരിക്കപ്പെട്ട ഹദീസ്സ്‌ ഗ്രന്ഥങ്ങളെയാണു ആശ്രയിക്കുന്നതു.അപ്പോൾ ഈ ഹദീസ്സുകളിൽ കലർപ്പു വരരുതെന്നുള്ളതു എത്ര നിർബന്ധമായിരുന്നു എന്നു മനസ്സിലാക്കുക.(പിൽക്കാലത്തു ഇസ്ലാമിന്റെ ശത്രുക്കൾ ഉപയോഗിച്ച തന്ത്രവും ഈ മാർഗം തന്നെയണു, അതു വേറൊരു ചരിത്രം) നബിയുടെ വിയോഗത്തിനു ശേഷം നബി പത്നിമാരെ മറ്റാരെങ്കിലും വിവാഹം ചെയ്താൽ മറ്റൊരാളുമായി ജീവിക്കുന്ന അവരിൽ നിന്നും ലഭിക്കുന്ന അറിവുകൾ പൂർണ്ണമായും നബിയിൽ നിന്നും ലഭിച്ചതാണെന്നു ഉറപ്പു പറയാൻ സാധിക്കുകയില്ല.മാത്രമല്ല നബി പത്നിമാരുടെ ദൗത്യവും മറ്റു സ്ത്രീകളിൽ നിന്നും വ്യത്യസ്തമായിരുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ കാര്യം വിശദീകരിച്ചു കൊണ്ടു നബിയുടെ ജീവിതകാലത്തു അവർക്കു വേണമെങ്കിൽ പിൻ തിരിയാനുള്ള അവസരം നൽകിയ സന്ദർഭവും നമുക്കു ചരിത്രത്തിൽ വായിക്കാം.അപ്രകാരം പൂർണ്ണമായും ഒരു ദൗത്യത്തിൽ നിയോഗിക്കപ്പെട്ടവർ മറ്റൊന്നിലേക്കു തിരിയാതിരിക്കാനാണു നബി പത്നിമാർക്കു ഇങ്ങിനെ ഒരു പരിമിതി ഉണ്ടായതും അവരെ മാതാവിനെ പോലെ ഗണിക്കണം എന്നു നിർദ്ദേശിക്കപെട്ടതും. നബിയുടെ വിവാഹം സാധാരണക്കാരന്റെ വിവാഹം പോലെ കണക്കാക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സംശയങ്ങളും വിമർശനങ്ങളുമാണു ഇപ്പോൾ ഇവിടെ ദർശിക്കാൻ കഴിയുന്നതു . എന്റെ ഈ മറുപടി വിഷയത്തിന്റെ ഒരു ചെറിയ അംശം മാത്രമാണു.പേജുകൾ വരുന്ന വിശദമായ ഒരു പോസ്റ്റിനു അർഹമായ വിഷയമാണിതു.പിന്നെ ഖുർ ആൻ സൂക്തങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി എടുത്തു പ്രയോഗിച്ചാൽ ഒരിക്കലും അതിന്റെ ശരിക്കുമുള്ള അർത്ഥം ലഭ്യമാവില്ല എന്നു പറഞ്ഞു കൊള്ളട്ടെ.

CKLatheef പറഞ്ഞു...

@Pallikkulam

യുക്തിവാദികള്‍ എന്നറിയപ്പെടുന്നവര്‍ മനുഷ്യരില്‍ ഏറ്റവും കുറച്ച് ബുദ്ധിയും ചിന്തയും ഉപയോഗിക്കുന്നവരാണ് എന്നതിന്‍ അവരുടെ ബ്ലോഗുകള്‍ വായിച്ചാല്‍ തന്നെ മതി. എല്ലാറ്റിനെയും കണ്ണടച്ച് എതിര്‍ത്തുകൊണ്ടിരിക്കുന്ന അവര്‍ പകരം എന്താണ് ഈ ലോകത്തിന് സംഭാവന ചെയ്തത്. നിങ്ങള്‍ ഇപ്പോള്‍ മതം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ഉപകരണവും ഇന്നീകാണുന്ന കണ്ടുപിടുത്തവുമെല്ലാം അവരുടെ വകയാണത്രേ. ചോദിച്ചതിന്റെ ഉദ്ദേശ്യം അത്തരം സംഭാവനയല്ലെങ്കില്‍ പോലും ഇതിലും വല്ല വസ്തുതയുമുണ്ടോ. ഇക്കാണുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തിയ മുഴുവന്‍ പേരും ദൈവനിഷേധികളായിരുന്നോ. അതില്‍ ദൈവം മൂന്നണ്ണം ചേര്‍ന്നതാണെന്ന് കരുതുന്നവരും, ഏകാനാണെന്ന് വിശ്വസിക്കുന്നവരും, ഇല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട് എന്നതാണ് വസ്തുത എന്നിരിക്കെ ഈ അവകാശവാദവും ഉള്ള് പൊള്ളയാണ്.

ഒരു വിഷയത്തിലൂന്നി ചര്‍ചചെയ്യാന്‍ ധൈര്യമില്ലാത്ത ഒരേ ഒരു വിഭാഗമായി ഞാന്‍ കണ്ടത് യുക്തിവാദികള്‍ എന്ന നിലക്ക് സംസാരിക്കുന്നവരാണ്. താങ്കള്‍ സൂചിപ്പിച്ച പ്രകാരം ഒരു വിഷയം ചര്‍ചക്കിട്ടാല്‍ അതല്ലാത്തതെല്ലാം അവര്‍ സംസാരിക്കും. അവര്‍ പോസ്റ്റിടുന്നതും ആ വിഷയം ചര്‍ചചെയ്യാനല്ല. കാളിദാസന്റെ അവസാന് പോസ്റ്റ് നോക്കുക. ഏതായാലും യുക്തിവാദികളുടെ (അതോ അവരുടെ മുഖംമൂടിയിട്ട വര്‍ഗീയവാദികളോ) ഈ അസഹിഷ്ണുതയും തെറിവിളികളും അധികം തുടരാനാവില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അതേ സമയം എന്തൊക്കെ പറഞ്ഞാലും ക്രൈസ്തവരായ സഹോദരങ്ങള്‍ വിഷയസംബന്ധമായ ചര്‍ചയില്‍ മിതത്വവും തത്വദീക്ഷയും പുലര്‍ത്തുന്നതായി അനുഭവപ്പെടുന്നു. ഒറ്റപ്പെട്ട ചിലരുടെ ഭയപ്പാടുകളെ പരിഗണിക്കേണ്ടതില്ലെന്ന് തോന്നുന്നു.

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്

താങ്കള്‍ ഇതേ കമന്റ് ബീമാപള്ളിയുടെ ബ്ലോഗില്‍ ഇട്ടതായി കണ്ടു. ഈ വിഷയം കൂടുതല്‍ അറിയാനുള്ള താങ്കളുടെ താല്‍പര്യം മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ ഇവിടെ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ഞാന്‍ വല്ലാതെ പരതേണ്ടിവരും. മാത്രമല്ല ഈ ചര്‍ചയെ സംബന്ധിച്ചും പൊതുവെയും അത് വളരെ അപ്രസക്തമാണ് എന്ന് കാണാന്‍ പ്രയാസമില്ല. താങ്കള്‍ക്ക് ചരിത്രത്തില്‍ ഇതിനെക്കുറിച്ച് സൂക്ഷമായി ലഭിക്കുന്നുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്.

അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ഒരു പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുഹബീബ അയാളെ ഉപേക്ഷിച്ചതാകാം. അല്ലെങ്കില്‍ അയാള്‍ തന്നെ സ്വയം സ്ഥലം വിട്ടതാകാം.

ചരിത്രത്തില്‍ നിന്ന് നേരിട്ട് മറ്റു വിശദീകരണങ്ങള്‍ ലഭ്യമല്ലെങ്കില്‍ മനസ്സിലാകുന്നത് അദ്ദേഹം അബ്‌സീനിയയില്‍ (എത്യോപ്യ) പിന്നീട് താമസിച്ചു എന്നാണ്.

അദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരിക്കാം ഇല്ലാതിരിക്കാം. കൃത്യമായ വിവരം ലഭ്യമാണോ എന്ന് പരശോധിക്കുക. താങ്കളുടെ നല്ലമനസ്സിന് നന്ദി പ്രകടിപ്പിക്കാന്‍ ഇത്രയും പറഞ്ഞു എന്ന് മാത്രം.

CKLatheef പറഞ്ഞു...

@sherriff kottarakara

താങ്കളുടെ ഇടപെടലുകള്‍ക്കും മറുപടിക്കും നന്ദി. ചിലകാര്യങ്ങള്‍ സംശയലേശമന്യേ ബോധ്യപ്പെടണമെങ്കില്‍ അതിന് സഹായകമായ ചിലമുന്നറിവുകള്‍ ആവശ്യമാണ് എന്ന സൂചനക്ക് കീഴില്‍ എന്റെ ഒരൊപ്പ്. ദത്തുപുത്രന്‍ പുത്രനല്ല എന്ന് പറയുമ്പോള്‍ മുസ്‌ലിംകള്‍ക്ക് അതില്‍ യാതോരുവിധ സംശയവുമില്ലാതിരിക്കുന്നതും ബാക്കിയുള്ളവര്‍ക്ക് അത് മനസ്സിലാകാതെ മറ്റുപലതും പറഞ്ഞുകൊണ്ടിരിക്കുന്നതിനുള്ള കാരണവും അതുതന്നെ. എന്നാലും നമ്മുടെ കഴിവിന്റെ പരിമിതിയില്‍ നിന്ന് വിശദീകരിക്കണമെന്ന് കരുതുന്നു. മുഴുവന്‍ മനസ്സിലായില്ലെങ്കില്‍ പോലും ചിലതെല്ലാം മനസ്സിലാകുമല്ലോ.

എന്തുകൊണ്ട് ദത്തുപുത്രനെ സ്വന്തം പുത്രനെപോലെ കണ്ടുകൂടാ എന്ന് ചോദിക്കുന്നവര്‍ വളരെ നിഷ്‌കളങ്കരായിതന്നെയാണ് അപ്രകാരം ചോദിക്കുന്നത്. എന്നാല്‍ ഒരു പിതാവും പുത്രനും തമ്മില്‍ ഇസ്‌ലാമില്‍ നിര്‍ണയിക്കപ്പെട്ട ബന്ധവും, അനന്തിരാവകാശം, വിവാഹം, പരസ്പരദര്‍ശനം, സ്പര്‍ശനം, ഇടപെടല്‍ എന്നിവയിലുള്ള ഇസ്‌ലാമിന്റെ നിയമവ്യവസ്ഥകളെക്കുറിച്ച് ധാരണയില്ലാത്ത ഒരാളെ പറഞ്ഞ് മനസ്സിലാക്കികൊടുക്കാന്‍ കഴിയില്ല എന്നതാണല്ലോ വസ്തുത.

താങ്കളുടെയും മറ്റുള്ളവരുടെയും ഇടപെടലുകള്‍ വലിയ സഹായമായി ഞാന്‍ കാണുന്നു. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടേ.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും സുവ്യക്തത നല്‍കുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍.

ഷരീഫ്കാ യുടെ കമന്റിനും ഒരു പ്രത്യേക അഭിനന്ദനം.

sajan jcb പറഞ്ഞു...

ഉദാ ദത്ത് പുത്രനെ സ്വന്തം പുത്രനെ പോലെ കണക്കാക്കരുത് എന്ന് നബി പറഞ്ഞിട്ടില്ല.


ഒരു സ്ഥലത്ത് പറയുന്നു. സ്വന്തം പുത്രനല്ലാത്തതു കൊണ്ടാണ് ദത്ത് പുത്രന്റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചതെന്ന്‌.
ഇവിടെ പറയുന്നു... അങ്ങിനെ പറഞ്ഞിട്ടില്ലെന്ന്‌. നിങ്ങള്‍ ഒരു കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി തോന്നുന്നില്ല. സന്ദര്‍ഭികമായി കാര്യങ്ങള്‍ വളച്ചോടിക്കുന്നതായാണ് എനിക്കു തോന്നുന്നത്.

എന്റെ ഇപ്പോഴത്തെ ചോദ്യം നബിയുടെ ഭാര്യമാരെ വിശ്വാസികള്‍ക്ക് എങ്ങിനെ മാതാവായി കാണുവാന്‍ സാധിക്കും എന്നതായിരുന്നു. രക്ത ബന്ധം ഇല്ലാത്ത നിലയ്ക്ക് അവരെ വിവാഹം കഴിക്കുന്നതില്‍ എന്തേങ്കിലും തെറ്റുണ്ടായിരുന്നോ എന്നായിരുന്നു ചോദ്യം. മാത്രവുമല്ല. സൈനബിനെ വിവാഹം കഴിക്കുമ്പോള്‍ നബി പറയുന്നുണ്ട് താന്‍ അവിടെയുള്ള ആരുടേയും പിതാവല്ലല്ലോ എന്ന്‌. അങ്ങിനെ വരുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യമാര്‍ എങ്ങിനെ വിശ്വാസികളുടെ മാതാവ് എന്ന സ്ഥാനത്തിന് അര്‍ഹരാകും?

ഷെരിഫിക്കയുടെ മറുപടി കണ്ടു. നന്ദി. പത്നിമാര്‍ ഹദീഹ് എഴുതും എന്നത് അതുകൊണ്ടാണ് അവരെ ആരും വിവാഹം കഴിച്ചുകൂടാത്തത് എന്നും നബി പറഞ്ഞിരുന്നില്ല എന്നാണ് അറിവ്. മാത്രവുമല്ല മറ്റു വിധവകളെ (വിവഹബന്ധം വേര്‍പ്പെട്ടവരെ) വിവാഹം കൊണ്ട് തന്നെ അവരെ സംരക്ഷിച്ചു പോന്ന നബി എന്തുകൊണ്ട് സ്വന്തം വിധവകളെ അനാഥരാക്കി? അവര്‍ക്ക് സംരഷണം ആര് കൊടുക്കും?

sajan jcb പറഞ്ഞു...

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.

ഇതെനിക്ക് എളുപ്പം മനസ്സിലാക്കാം. വിശ്വാസികള്‍ നബിയേയും ഭാര്യമാരേയും പിതാവും മാതാവും ആയി കാണുന്നതു കൊണ്ട് ഒരു തെറ്റും ഞാന്‍ കാണുന്നില്ല. അങ്ങിനെ വരുമ്പോള്‍ ചില ചോദ്യങ്ങള്‍...

എന്തുകൊണ്ട് നബി പറഞ്ഞു...ഞാന്‍ നിങ്ങളുടെ ആരുടേയും പിതാവല്ല എന്ന്?

സ്വന്തം ദേഹത്തേക്കാളും അടുത്തു നില്‍ക്കുന്നതു കൊണ്ടാണല്ലോ അവരെ മാതാവായി കാണുന്നത്. അതുകൊണ്ടാണല്ലോ വിശ്വാസികള്‍ക്ക് നബിയുടെ വിധവകളെ വിവാഹം കഴിക്കാന്‍ അര്‍ഹതയില്ലാതായത്. ഇതേ പോളിസി തിരിച്ചു പ്രയോഗിച്ചാല്‍ വിശ്വാസികളില്‍ ഒരുവള്‍ക്ക് എങ്ങിനെ നബിയെ വിവാഹം കഴിക്കാന്‍ പറ്റും? സ്വന്തം അച്ഛനെ (അച്ഛനേക്കാളും വേണ്ടപെട്ടയാളെ) വിവാഹം കഴിക്കുകയോ?

ഷെറിഫിക്കയുടെ മറുപടിയാണ് എനിക്ക് സാധാരണ ഇഷ്ടപ്പെടാറ്/ദഹിക്കാറ്. ലത്തീഫ് അദ്ദേഹത്തിനു അവസരം കൊടുക്കുമല്ലോ?

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

thanks Latheef saheb and friends small files can be converted to pdf using this site:http://malayalam.homelinux.net/malayalam/work/mal2pdf/pdf.shtml

CKLatheef പറഞ്ഞു...

@Sajan Jcb

രണ്ട് തരത്തില്‍ സംവാദങ്ങള്‍ സാധ്യമാണ്. ഒന്ന് കാര്യങ്ങള്‍ വ്യക്തമാകാന്‍ മറ്റൊന്ന് ജയിക്കാന്‍. ഇവിടെ ഉദ്ദേശിക്കുന്നത് ആദ്യത്തേതാണ്. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാകട്ടേ.

വ്യത്യസ്തമായ വാചകങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ ആശയങ്ങളും മാറുമല്ലോ. ദത്തുപുത്രനെക്കുറിച്ച ചര്‍ച നാം വളരെ സുദീര്‍ഘമായ നടത്തികഴിഞ്ഞതാണ് അതില്‍ വരേണ്ട വിഷയങ്ങളൊക്കെ വന്നുകഴിഞ്ഞു എന്നാണ് പിന്നീട് നടന്ന ചോദ്യങ്ങളില്‍ നിന്ന് മനസ്സിലായത്. എങ്കിലും മറ്റുപലയിടത്തും നടന്ന ചര്‍ചയില്‍ അക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് പലരും ഇടപെട്ട് അഭിപ്രായം പറഞ്ഞത്.

ഇസ്‌ലാം നിരോധിച്ച ദത്തുപുത്രസമ്പ്രദായം എപ്രകാരമുള്ളതാണ് എന്ന് നാം പറഞ്ഞുകഴിഞ്ഞു. എന്നാല്‍ സംരക്ഷണം എന്ന നിലക്ക് അനാഥകളെയോ മറ്റോ സ്വന്തം മക്കളെപോലെ കരുതി സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കി ജീവിതത്തില്‍ സഹായിക്കുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും സ്വര്‍ഗത്തില്‍ പ്രവാചകന്റെ അടുത്തായിരിക്കും അവരുടെ സ്ഥാനം എന്ന് പറയുകയും ചെയ്യുന്നു. ഇവിടെ പുത്രന്‍മാരെ പോലെ കരുതുക എന്ന പദം പ്രയോഗിക്കുമ്പോള്‍ ഇത്രമാത്രമാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഇതില്‍ വളരെ കൂടുതലാണ് ഒരു പിതാവും പുത്രനും തമ്മിലുള്ള അധികാരാവകാശങ്ങള്‍. ഇതെല്ലാം ദൈവിക നിയമങ്ങളായിട്ടാണ് മുസ്‌ലിംകള്‍ ഗണിക്കുന്നത്.

അതേ പ്രകാരം പ്രവാചക പത്‌നിമാര്‍ വിശ്വാസികള്‍ക്ക് മാതാക്കളാണെന്ന് പറയുമ്പോള്‍ അതുകൊണ്ട് അര്‍ഥമാക്കുന്നത്. ചില പരിമിതമായ വൃത്തത്തിലാണ്. അവരോടുള്ള ആദരവ്, മഹത്വപ്പെടുത്തല്‍ , വിവാഹത്തിലെ നിഷിദ്ധത തുടങ്ങിയ കാര്യത്തില്‍ മാത്രം അത് പരിമിതമാണ്. സ്പര്‍ശനം, ദര്‍ശനം, അനിന്തരവകാശം, അവരുടെ മക്കളെ വിവാഹം കഴിക്കള്‍ എന്നിവയുടെ കാര്യത്തില്‍ അവര്‍ മാതാക്കളെ പോലെയല്ല. ഇനി ഇതേ മാനദണ്ഡമനുസരിച്ച് പ്രവാചകനെ പിതാവായി കരുതി. അദ്ദേഹത്തിന് മറ്റുള്ളവരെ മുഴുവന്‍ അദ്ദേഹത്തിന്റെ പുത്രിമാരായി കരുതി മുഴുവന്‍ വിവാഹബന്ധങ്ങളും എന്ത് കൊണ്ട് നിഷിദ്ധമാക്കിയില്ല എന്ന ഒരു യുക്തിവാദിക്ക് ന്യായമായും ചോദിക്കാവുന്നതാണ്. യുക്തിവാദികളുടെ യുക്തിയനുസരിച്ചല്ല ഇസ്ലാമിലെ നിയമ വ്യവസ്ഥകള്‍ എന്നാണ് അതിന് വിശ്വാസികള്‍ക്ക് പറയാനുള്ള മറുപടി. അതില്‍ വല്ല യുക്തിയുമുള്ളതായി തോന്നുന്നുമില്ല. അത്തരമൊരു നിയന്ത്രണത്തിന് നമ്മുക്ക് കണ്ടെത്താന്‍ കഴിയാത്ത ഒട്ടേറെ പ്രയോജനങ്ങളുണ്ടാകാം. ശരീഫ് സാഹിബ് സുചിപ്പിച്ച പ്രകാരം ചിലതെല്ലാം നമ്മുക്ക് തന്നെ ഊഹിക്കുകയുമാകാം. അത് മുഴുവന്‍ ശരിയായികൊള്ളണം എന്നില്ല.

ഇസ്്‌ലാമില്‍ മുഹമ്മദ് നബി നിയമദാതാവല്ല. നിയമം എത്തിച്ചുതന്നവന്‍ മാത്രമാണ്. നിയമനിര്‍മാതാവ് ദൈവമാണ്. ദൈവികനിയമങ്ങള്‍ പാലിക്കാന്‍ പ്രവാചകനും ബാധ്യസ്ഥനാണ്. ഈ നിയമങ്ങള്‍ ചിന്തിച്ചും മാറ്റിയും തിരുത്തിയും രൂപപ്പെട്ടുവന്നതല്ല. ഇവിടെ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങളൊന്നും അതിന് മാത്രം മഹത്തരമെന്ന് തോന്നുന്നുമില്ല. വിശ്വാസികള്‍ക്ക് നാല് വരെ വിവാഹം നിയമമാക്കിയ അതേ ദൈവമാണ് പ്രവാചകന്‍ തന്റെ നിലവിലുള്ള ഭാര്യമാരെ വിവാഹമോചനം ചെയ്യരുതെന്നും മറ്റൊരെയെങ്കിലും തുടര്‍ന്ന് വിവാഹം ചെയ്യരുതെന്നും പറഞ്ഞത്. പുത്രന്റെ അവകാശാധികാരങ്ങള്‍ നിശ്ചയിച്ച അതേ ദൈവം ദത്തുപുത്രന്റെ അവകാശങ്ങളെയും നിര്‍ണയിച്ചു. മാതാക്കളുടെ അവകാശങ്ങള്‍ നല്‍കി അതേ ദൈവം തന്നെയാണ് വിശ്വാസികളുടെ മാതാക്കള്‍ എന്ന നിലക്കുള്ള നിയമവും വ്യവസ്ഥ നിശ്ചയിച്ചത്.

പിന്നീട് അവര്‍ക്ക് ആര് സംരക്ഷണം കൊടുക്കും എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ലല്ലോ. അവര്‍ ജീവിച്ചിരുന്ന കാലത്തോളം അവര്‍ക്ക് സംരക്ഷണമില്ലാതെ കഷ്ടപെടേണ്ടിവന്നതായി ചരിത്രത്തില്‍ കാണുന്നില്ല. വിശ്വാസികളുടെ മാതാക്കള്‍ എന്ന സ്ഥാനം അവര്‍ക്കതിന് പര്യാപ്തമായിരുന്നു എന്നാണ് നാം മനസ്സിലാക്കുന്നത്.

താങ്കളുടെ രണ്ടുകമന്റുകളോട് എന്റെ പ്രതികരണമാണിത്. ആര്‍ക്കും ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിക്കാവുന്നതാണ്. ശരീഫിക്കാക്ക് പറയാനുള്ളത് കേള്‍ക്കാന്‍ എനിക്കും താല്‍പര്യമുണ്ട്. സ്വാഗതം.

CKLatheef പറഞ്ഞു...

അഭിപ്രായം മോഡറേറ്റ് ചെയ്യല്‍ ഒഴിവാക്കിയിരിക്കുന്നു.

CKLatheef പറഞ്ഞു...

പ്രിയ മുജീബ്,

താങ്കളുടെ ലിങ്കിന് നന്ദി. ഇപ്പോള്‍ ആവശ്യമായ സമയം ലഭിക്കാത്തതുകൊണ്ടാണ്. അല്ലാതെ പി.ഡി.എഫ് ആക്കാനുള്ള പ്രയാസം കൊണ്ടല്ല. ഏതെങ്കിലും പി.ഡി.എഫ് റൈറ്റര്‍ ഉപയോഗിച്ചോ. അഡോബ് അക്രോബാറ്റ് പ്രഫഷണല്‍ ഉപയോഗിച്ചോ നിഷ്പ്രയാസം പി.ഡി.എഫായി കണ്‍വെര്‍ട്ട് ചെയ്യാവുന്നതാണ്.

സന്തോഷ്‌ പറഞ്ഞു...

@ sherriff kottarakara

നബി എങ്ങിനെ എന്താണു ആഹാരം കഴിച്ചിരുന്നതു, ഏതു വശം ചരിഞ്ഞാണു കിടന്നിരുന്നതു, ജലപാനം നടത്തുമ്പോൾ, ചൂടുള്ള ആഹാരം കഴിക്കുമ്പോൾ, നടക്കുമ്പോൾ ഇരിക്കുമ്പോൾ, ആൾക്കരുമായി ഇടപെടുമ്പോൾ ചുരുക്കി പറഞ്ഞാൽ ജീവിതത്തിന്റെ സമഗ്ര മേഖലയിലും നബി ചര്യ പിൻ തുടരാൻ അനുയായികൾ ബാദ്ധ്യസ്ഥരാണു. ആ നബി ചര്യകൾ പിൽക്കാലത്തു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടു. അതു കൊണ്ടു തന്നെലോക ചരിത്രത്തിൽ മറ്റേതൊരു ജന നായകന്റെ ദിന ചര്യകളെപറ്റിയും ഇത്രയും വിശദമായി രേഖപ്പെടുത്തിയിട്ടില്ലാ എന്നതു പകൽ പോലെ സത്യമാണു.

പക്ഷെ വിശ്വാസ പ്രമാണങ്ങള്‍ പിന്തുടരുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമാണോ ദിനചര്യകളും പിന്തുടരുന്നത്? നബി ജീവിച്ചിരുന്ന അറേബ്യയിലെ അതെ ഭൂപ്രകൃതി ഇല്ലാത്ത മറ്റുനാടുകളിലെ മുസ്ലിങ്ങള്‍ ജലപാനം, ആഹാരക്രമം എന്നിവയൊക്കെ എങ്ങനെ പിന്തുടരാന്‍ സാധിക്കും? നടക്കുന്നതും, ഇരിക്കുന്നതും, കിടക്കുന്നതുമൊക്കെ മതവിശ്വാസവുമായി എങ്ങനെയാണ് ബന്ധപ്പെടുന്നത്?

നബിയുടെ വിയോഗത്തിനു ശേഷം നബി പത്നിമാരെ മറ്റാരെങ്കിലും വിവാഹം ചെയ്താൽ മറ്റൊരാളുമായി ജീവിക്കുന്ന അവരിൽ നിന്നും ലഭിക്കുന്ന അറിവുകൾ പൂർണ്ണമായും നബിയിൽ നിന്നും ലഭിച്ചതാണെന്നു ഉറപ്പു പറയാൻ സാധിക്കുകയില്ല.മാത്രമല്ല നബി പത്നിമാരുടെ ദൗത്യവും മറ്റു സ്ത്രീകളിൽ നിന്നും വ്യത്യസ്തമായിരുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു

ക്രിസ്തീയ വിശ്വാസ്സമനുസ്സരിച്ചു ക്രിസ്തുവിന്റെ 12 ശിഷ്യന്മാര്‍ക്കുണ്ടായിരുന്ന അതേ ദൌത്യം തന്നെയായിരുന്നു മുസ്ലിം വിശ്വാസം അനുസരിച്ച് നബി പത്നിമാര്‍ക്കും ഉണ്ടായിരുന്നത് എന്ന് കരുതുന്നു.

പിന്നെ ഖുർ ആൻ സൂക്തങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി എടുത്തു പ്രയോഗിച്ചാൽ ഒരിക്കലും അതിന്റെ ശരിക്കുമുള്ള അർത്ഥം ലഭ്യമാവില്ല എന്നു പറഞ്ഞു കൊള്ളട്ടെ

താങ്കള്‍ സൂചിപ്പിച്ച ഇതേ കാര്യം തന്നെ ബൈബിളിലെ വാക്യങ്ങള്‍ ബ്ലോഗില്‍ ഉപയോഗിക്കുന്ന പല മുസ്ലിം വിശ്വാസ്സികളോടും ഞാനും പറഞ്ഞിരുന്നു. പക്ഷെ അവരാരും അവരുടെ വ്യാഖ്യാനങ്ങള്‍ ഇതുവരെയും തിരുത്തി എഴുതിയതായി കണ്ടില്ല. ഓരോ മതവിശ്വാസ്സിയും മറ്റൊരുവന്റെ മതഗ്രന്ഥത്തെ അവരുടെ ഇഷ്ട്ടപ്രകാരം വിശദീകരിക്കുന്നതുപോലെ ഖുർ ആൻ സൂക്തങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി എടുത്തു പ്രയോഗിക്കുന്നതിനെ കണ്ടാല്‍ മതി. അതിനെക്കുറിച്ച് കൂടുതല്‍ ആശങ്ക താങ്കള്‍ക്കു തോന്നുവെങ്കില്‍ അതേ വികാരം എല്ലാവര്ക്കും ബാധകമാണെന്ന് ഓര്‍മ്മിക്കുമല്ലോ.

സന്തോഷ്‌ പറഞ്ഞു...

@ Latheef

താങ്കളുടെ പോസ്റ്റില്‍ പ്രവാചക പത്നിമാരില്‍ ഒരാളുടെ മുന്‍ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ടാണ് അവര്‍ക്ക് പ്രവാചകനെ വിവാഹം കഴിക്കേണ്ടി വന്നത് എന്ന് എഴുതിയതുകൊണ്ടാണ് താങ്കളോട് അതിന്റെ കൂടുതല്‍ വിശദീകരണം ചോദിച്ചത്. താങ്കളുടെ ചര്‍ച്ചയില്‍ അത് പ്രസക്തമല്ല എന്ന് തോന്നുന്നുവെങ്കില്‍ / താങ്കള്‍ക്കു അതിനെക്കുറിച്ച് കൂടുതല്‍ അറിവില്ല എങ്കില്‍ ആ വിഷയം നമുക്ക് ഉപേക്ഷിക്കാം.

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
ഫുര്ഖാന്‍ 63

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ സന്തോഷ്‌, സംയമനത്തോടെയും സമാധാനത്തോടെയും തന്റെ വാദം ശരിയായി അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനാർഹമാണു.മറുപടി പറയുമ്പോൾ തീർച്ച ആയും ഈ ശൈലി ഉപയോഗിക്കണം എന്നതു പ്രവാചക ചര്യയിൽ പെട്ടതുമാണു.ഏതെങ്കിലും മുസ്ലിം സഹോദരന്മാർ ബ്ലോഗിലോ മറ്റോ അസഹിഷ്ണത കാണിക്‌ൿന്നു എങ്കിൽ താങ്കൾ ഈ പ്രവാചക ചര്യ ചൂണ്ടി കാട്ടുക തന്നെ വേണം. ഇനി താങ്കളുടെ കമന്റിലെ അവസാന പാരായിലേക്കു കടക്കട്ടെ. തീർച്ച ആയും താങ്കൾ പറഞ്ഞതിനെ ഞാൻ പൂർണ്ണമായും പിൻ താങ്ങുന്നു. ഖുർ-ആനായാലും ബൈബിളായാളും ഗീത ആയാലും മുറി വാചകങ്ങൾ എടുത്തു യഥാർത്ഥ അർത്ഥത്തിനു വിപരീതമോ പകരമോ അർത്ഥം ലഭ്യമാക്കുന്ന പ്രവർത്തി അഭികാമ്യമല്ല.താങ്കളുടെ കമന്റിലെ ആദ്യ ഭാഗത്തിനു ഞാൻ എന്റെ പ്രിയ സ്നേഹിതൻ സാജനു നൽകിയ കമന്റിൽ പറഞ്ഞതു പോലെ മറുപടി പറയാൻപേജുകൾ നിറയുന്ന പോസ്റ്റിന്റെ ആവശ്യം നേരിടും. അത്രക്കു ഗഹനമാണതു. വിശദമായ മറുപടി അല്ലാത്തതു കൊണ്ടാണു സാജനു വീണ്ടും സംശയം ഉടലെടുത്തതു. സാജന്റെ സ്ഥനത്തു ഞാനായാലും അപ്രകാരം തന്നെ. നമുക്കു കഴിയുന്ന വിധം സംവദിക്കാം, സമാധാനത്തോടെ.നിങ്ങൾ പറയുന്നതു ശരി എങ്കിൽ സമ്മതിക്കാനുള്ള മനസ്സു എനിക്കും ഞാൻ പറയുന്നതു ശരി എങ്കിൽ സമ്മതിക്കാനുള്ള മനസ്സു നിങ്ങൾക്കും വേണമെന്നു മാത്രം.പരസ്പരം ബഹുമാനം നില നിർത്തുകയും വേണം.ഇതും ഞാൻ പഠിച്ചതു ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ശാഫീ ഇമാമിന്റെ മൊഴികളിൽ നിന്നുമാണു.ഇതെല്ലാമാണെങ്കിലും താങ്കൾ ചൂണ്ടി കാട്ടിയ ചില സംശയങ്ങൾക്കു ഞാൻ ചുരുങ്ങിയ മറുപടി കമന്റിന്റെ പരിധിക്കുള്ളിൽ നിന്നു പറയാൻ ശ്രമിക്കുന്നു.(തുടരും)

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ഖുർ-ആൻ പറഞ്ഞു:- പ്രവാചകനിൽ നിങ്ങൾക്കു മാതൃക ഉണ്ടു എന്നു. പ്രവാചകൻ പ്രസിദ്ധമായ തന്റെ വിട വാങ്ങൽ പ്രഭാഷണത്തിൽ പറഞ്ഞു:-ഇവിടെ ഞാൻ രണ്ടു കാര്യങ്ങൾ നിങ്ങൾക്കു തരുന്നു. (ഒന്നു.) വിശുദ്ധ ഖുർ-ആൻ(രണ്ട്‌) എന്റെ ചര്യ.മേൽ പറഞ്ഞ ഖുർ-ആൻ സൂക്തത്തിന്റെയും നബി വചനത്തിന്റെ യും അടിസ്ഥനത്തിൽ നബിയുടെ എല്ലാ ചര്യകളും(നബിക്കു മാത്രമായി പരിമിതപ്പെടുത്തിയതു ഒഴികെ) ഒരു മുസ്ലിമിനെ സംബന്ധിച്ചു അനുകരണനീയമാണു.അതിനെ സുന്നത്തു എന്നു പറയുന്നു.അതിന്റെ അർത്ഥം ചെയ്താൽ പുണ്യം കിട്ടുന്നതും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ശിക്ഷാർഹമല്ലാത്തതും ആയ കർമ്മങ്ങൾ. പക്ഷേ ഖുർ- ആനിക നിർദ്ദേശങ്ങൾ ഈ തരത്തിൽ പെട്ടതല്ല.(അതിന്റെ വിശദീകരണങ്ങൾ ഇവിടെ അസാദ്ധ്യമാണു)ഇനി താങ്കൾ പറഞ്ഞതിലേക്കു വരാം.അറേബ്യേതര ദേശങ്ങളിൽ അസാധ്യമായ ചര്യകൾ എങ്ങിനെ നിർവ്വഹിക്കും എന്നതു. ആൾക്കാരോടു സം സാരിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ സം സാരിക്കുക. ഈ അർത്ഥം വരുന്ന ഒരു ചര്യ ഉണ്ടു. ഇതു കാല ദേശ ഭേദമന്യേ പിൻ പറ്റാമല്ലോ.ഒരു മൃതദേഹം കൊണ്ടു വരുമ്പോൾ അതു (ഏതു മതത്തിൽ പെട്ടവരുടേതായാലും) എഴുന്നേറ്റു നിൽക്കുക ഇതൊരു ചര്യ ് ആണു.കൂട്ടത്തിലിരുന്നു ഒരു വ്യക്തിയെ പരിഹസിക്കരുതു. ചൂടുള്ള ആഹാരം അതു പാനീയമായാലും അതിൽ ഊതരുതു. രാത്രി മുറിക്കുള്ളിൽ വിളക്കു കത്തിച്ചു വെക്കരുതു. ഇങ്ങിനെ ധാരാളം നബി ചര്യകൾ ഹദീസ്സ്‌ ഗ്രന്ഥങ്ങളിൽ കാണാം.ദിന ചര്യകൾ എന്നു ഞാൻ ഉദ്ദേശിച്ചതു പ്രവാചകന്റെ ജീവിതകാലത്തു ഓരോ സന്ദർഭങ്ങളിലും അദ്ദേഹം എന്താണു ചെയ്തതു, എങ്ങിനെ പ്രതികരിച്ചു എന്നൊക്കെയാണു. അതിൽ നടപ്പും ഇരിപ്പും കിടപ്പും ദാമ്പത്യ ബന്ധവും, സന്താനങ്ങളോടും മറ്റു ബന്ധുക്കളോടുള്ള കടമകളും, ഭക്ഷണം കഴിക്കലും എല്ലാമെല്ലാം അടങ്ങുന്നു. അസാദ്ധ്യമായതു ചെയ്യാൻ ഒരിക്കലും മതത്തിൽ നിർബന്ധമില്ല.പ്രവാചകൻ കാരക്കാ തിന്നതിനാൽ ഇവിടെ നമ്മളും കാരക്ക തിന്നണമെന്ന അർത്ഥത്തിലല്ല ഞാൻ പറഞ്ഞതു.അതു അസാദ്ധ്യമാണു. എത്രയെല്ലാം സമ്പത്തു വേണമെങ്കിലും ആർജിക്കാൻ സാധിക്കുന്ന പ്രവാചക തിരുമേനി വെറും ഒരു പനയോല പായിലണു കിടന്നിരുന്നതു.ഒരു വിരിപ്പു പോലുമില്ലാതെ. ഈ വിനയവും എളിമയും നമുക്കു അനുകരിക്കാൻ സാധിക്കുമല്ലോ .പ്രവാചകൻ ഒരു ആളെയോ ആൾക്കാരെയോ കാണുമ്പോൾ അസ്സലാമു അലൈക്കും (അത്യുന്നതമായ സമാധാനം നിങ്ങളിൽ ഉണ്ടാകട്ടെ) എന്നു പറയുമായിരുന്നതിനാലാണു മുസ്ലിംകൾ ഈ അഭിവാദ്യ രീതി സ്വീകരിച്ചതു, പ്രവാചക ചര്യ പിൻപറ്റാനുള്ള വ്യഗ്രതയാൽ. ഇങ്ങിനെ വിവരിച്ചാൽ ധാരാളം വേണ്ടി വരുമെന്നതിനാൽ ചുരുക്കുന്നു.ഒരു കാര്യം കൂടി,യേശു ശിഷ്യന്മാർ 12 പേരിൽ ചുമത്തിയിരുന്നതു പോലുള്ള ദൗത്യം പ്രവാചക പത്നിമാരിൽ മാത്രമായിരുന്നില്ല നബി തിരുമേനിയുടെ അന്നുണ്ടായിരുന്ന എല്ലാ അനുചരന്മാരിലും അവരുടെ അനുചരന്മാരിലും ഇന്നു ഉള്ളവരിലും ബാധ്യതപ്പെടുത്തിയിട്ടുണ്ടു. അതു കൊണ്ടല്ലേ നമ്മുടെ മാന്യ സഹോദരൻ ലത്തീഫിനെ പോലുള്ളവർ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരിക്കുന്നതു. അതേ പോലെ 12 ശിഷ്യന്മാരിൽ നിന്നുമുള്ള ദൗത്യം സന്തോഷും സാജനും പോലുള്ളവരും ഏറ്റെടുത്തിരിക്കുന്നതു. എല്ലാവരുടെയും പ്രയത്നങ്ങൾക്കു കരുണാമയനായ ദൈവം അദ്ദേഹത്തിന്റെ കാരുണ്യത്താൽ സഹായം ചെയ്യുമാറാകട്ടെ.( എന്റെ അറിവിൽ ഉള്ള കാര്യങ്ങളാണു ഞാൻ ഈ കുറിപ്പിൽ സൂചിപ്പിച്ചതു.തിരുത്തൽ വേണമെങ്കിൽ മാന്യ സഹോദരൻ ലത്തീഫിനും മറ്റുള്ളവർക്കും അതിനു അവകാശമുണ്ടു.)

CKLatheef പറഞ്ഞു...

പ്രിയ ശരീഫിക്ക,

താങ്കളുടെ വിശദമായ മറുപടി കാര്യം ഗ്രഹിക്കാന്‍ ചോദ്യമുന്നയിക്കുന്നവര്‍ക്ക് പര്യപ്തമാണ്. താങ്കള്‍ സൂചിപ്പിച്ച പോലെ വാക്കുകള്‍ കുറക്കുന്നതിന് വേണ്ടി ചുരുക്കിപ്പറയുമ്പോള്‍ തെറ്റായ ആശയങ്ങളും ഗ്രഹിക്കുന്നതായി അനുഭപ്പെട്ടിട്ടുണ്ട്. അപ്രകാരത്തില്‍ താങ്കളുടെ വാചകത്തില്‍ തെറ്റിദ്ധരിക്കാനിടയുള്ള ഒരു പരാമര്‍ശം ഞാനിവിടെ വ്യക്തമാക്കട്ടേ.

(രണ്ട്‌) എന്റെ ചര്യ.മേൽ പറഞ്ഞ ഖുർ-ആൻ സൂക്തത്തിന്റെയും നബി വചനത്തിന്റെ യും അടിസ്ഥനത്തിൽ നബിയുടെ എല്ലാ ചര്യകളും(നബിക്കു മാത്രമായി പരിമിതപ്പെടുത്തിയതു ഒഴികെ) ഒരു മുസ്ലിമിനെ സംബന്ധിച്ചു അനുകരണനീയമാണു.അതിനെ സുന്നത്തു എന്നു പറയുന്നു.അതിന്റെ അർത്ഥം ചെയ്താൽ പുണ്യം കിട്ടുന്നതും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ശിക്ഷാർഹമല്ലാത്തതും ആയ കർമ്മങ്ങൾ. പക്ഷേ ഖുർ- ആനിക നിർദ്ദേശങ്ങൾ ഈ തരത്തിൽ പെട്ടതല്ല.

പ്രവാചക ചര്യയെ സുന്നത്ത് എന്ന് നാം പറയുന്നത് ചെയ്താല്‍ കൂലിയും ഉപേക്ഷിച്ചാല്‍ (അല്ലെങ്കില്‍ സാധിച്ചില്ലെങ്കില്‍) ശിക്ഷയില്ലാത്തതും എന്ന അര്‍ഥത്തില്ല. പ്രവാചക ചര്യ എന്ന അര്‍ഥത്തില്‍ മാത്രമാണ്. പ്രവാചകചര്യയില്‍ ഫര്‍ളും (നിര്‍ബന്ധകര്‍മങ്ങള്‍) സുന്നതും (ചെയ്താല്‍ കൂലിയും ഉപേക്ഷിച്ചാല്‍ ശിക്ഷയും ഇല്ലാത്തത്) ഉണ്ടാവും പ്രവാചകന്റെ നിര്‍ദ്ദേശവും കല്‍പനയും എപ്രകാരം എന്നതിനെ അശ്രയിച്ചിരിക്കുന്നു അത്. ചുരുക്കത്തില്‍ താങ്കള്‍ വിശദീകരിച്ച സുന്നത്ത്, ഇസ്‌ലാമിന്റെ കര്‍മശാസ്ത്രവിധികളില്‍ വരുന്ന സുന്നതാണ്. വാചിബ് (ഫര്‍ള്) സുന്നത്ത്, മുബാഹ് (ഹലാല്‍) കറാഹത്ത്. എന്നിവയെല്ലാം വിധിയുമായി ബന്ധപ്പെട്ടതാണ്.

അതേ പ്രകാരം പ്രവാചകന്റെ ചില പ്രവര്‍ത്തനങ്ങള്‍ 'ആദാത്തില്‍' പെട്ടതാണ്. വസ്ത്രധാരണം, ഭക്ഷണം, വാഹനം എന്നിവ. അവയില്‍ നബി ധരിച്ച വസ്ത്രം ധരിക്കുക എന്നതല്ല സുന്നത്, മറിച്ച് അതില്‍ ദീക്ഷിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക എന്നതാണ്. കാരക്ക തിന്നുക എന്നത് സുന്നത്തല്ലെങ്കിലും വലതുകൈകൊണ്ട് തിന്നുക, തിന്നുമ്പോള്‍ ദൈവനാമം ഉച്ചരിക്കുക, അവസാനിപ്പിക്കുമ്പോള്‍ ദൈവത്തെ സ്തുതിക്കുക എന്നിവയെല്ലാം സുന്നത്തില്‍ പെടുന്നതാണ്. കഴുതപ്പുറത്ത്/ഒട്ടകപ്പുറത്ത് സഞ്ചരിക്കുക എന്നത് 'ആദാത്തില്‍' പെട്ടതാണെങ്കിലും വാഹനപ്പുറത്ത്/ വാഹനത്തില്‍ കയറുമ്പോള്‍ പ്രാര്‍ത്ഥന ഉച്ചരിക്കുന്നത് സുന്നത്താണ്. പ്രവാചകചര്യയില്‍ അവ്യക്തതകളൊന്നുമില്ല. അവയൊക്കെ വ്യക്തമായി രേഖപ്പെട്ടുകിടക്കുകയാണ്. അവയുടെ കാര്യത്തിലൊന്നും അഭിപ്രായ വ്യത്യാസവുമില്ല. ഇവയ്ക് ശേഷം നല്ലതല്ലേ എന്ന ന്യായത്തോടെ മതനിയമങ്ങളില്‍
ചേര്‍ക്കപ്പെട്ട ചില കാര്യങ്ങള്‍ ഇസ്‌ലാം മതത്തിന്റെ ഭാഗമല്ല.(ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ ഗവേഷണത്തിലൂടെ എത്തിചേര്‍ന്ന നിയമവിധികള്‍ അതില്‍ നിന്ന് ഒഴിവാണ്).ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പിന്‍ബലമില്ലാത്ത കൂട്ടിചേര്‍ക്കപ്പെട്ട മതകാര്യങ്ങളായി കൊണ്ടാടപ്പെടുന്നവയെയാണ് അനാചാരങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്.

ഈ പറഞ്ഞതും പൂര്‍ണമല്ലെങ്കിലും ഇത്രയും കാര്യങ്ങള്‍ താങ്കളുടെ ഉത്തരത്തോട് ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു. ഈ വിശദീകരണത്തില്‍ ആര്ക്കും കണ്‍ഫ്യഷന്‍ ആവശ്യമില്ല ഇസ്‌ലാമിക വിഷയങ്ങള്‍ വളരെ കണിഷമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രമേ ഇത് അര്‍ഥമാക്കുന്നുള്ളൂ.

CKLatheef പറഞ്ഞു...

ഇന്നത്തെ മാധ്യമം പത്രത്തില്‍ നിലപാട് പേജില്‍ ടോമിന്‍ ജെ തച്ചങ്കരി (സംസ്ഥാന പൊലീസ് സൈബര്‍ സെല്‍ മേധാവി)യുടെ ഒരു ലേഖനമുണ്ട് അതിന്റെ റൈറ്റപ്പില്‍ നല്‍കിയ വാചകങ്ങള്‍ ഒട്ടേറെ അര്‍ഥ തലങ്ങള്‍ ഉള്‍കൊള്ളുന്നതാണ്.

ചില പാശ്ചാത്യരാജ്യങ്ങളില്‍ സെക്‌സിനോടുള്ള നിലപാട് ഉദാരമാണ്. ഇത്തരം രാജ്യങ്ങള്‍ ആസ്ഥാനമായുള്ള ചില സൈബര്‍ വ്യവസായസംരംഭങ്ങളാണ് ഇന്റെര്‍നെറ്റില്‍ വ്യാപിച്ച് കിടക്കുന്നത്. ഫ്രീസെക്‌സ് സൈറ്റുകളെല്ലാം ഇത്തരം രാജ്യങ്ങളുടെ ഉല്‍പന്നങ്ങളാണ്. മുതലാളിത്ത രാജ്യങ്ങള്‍ പടച്ചുവിടുന്നതെല്ലാം അതിരുകളില്ലാതെ അസ്വദിക്കാന്‍ നാം പഠിച്ചുകഴിഞ്ഞു. അപ്പോള്‍ എവിടെയാണ് നിയന്ത്രണം ഉണ്ടാവേണ്ടത് നമ്മുടെ മനസ്സിലാണ് ആദ്യത്തെ നിയം സ്ഥാപിക്കേണ്ടത്. പോലീസും കോടതിയും എല്ലാം സ്വന്തം മനസ്സിലുണ്ടെങ്കിലേ ഈ പ്രവണതയെ നേരിടാനാവൂ.

ഇവിടെ ചോദ്യം ഇതാണ്, എന്താണ് നമ്മുക്ക് വേണ്ടത്? ഉദാരമായ ലൈംഗികതയും അതേ തുടര്‍ന്നുള്ള ആഭാസങ്ങളുമാണോ. അതല്ല നിയന്ത്രിത ലൈംഗികതയും അതിന് സഹായകമായ നിയമനിര്‍ദ്ദേശങ്ങളുമോ?. പ്രവാചകന്‍ നല്‍കിയ നിയമങ്ങള്‍ രണ്ടാമത്തേതാണ്. ഇവിടെ ചിലര്‍ ആഗ്രഹിക്കുന്നത് ആദ്യം പറഞ്ഞ ഉദാരതയാണ്. പ്രവാചകനും ഇസ്‌ലാമും കാടനും കാടത്തവുമാകുന്നതിന്റെ മനഃശാസ്ത്ര പശ്ചാതലം അതാണ്. പ്രവാചകനെ ലൈംഗികതയുടെ ആചാര്യനാക്കിയാല്‍ വലിയ ഒരു തടസ്സം നീങ്ങി എന്നവര്‍ കരുതുന്നു. അതിനായി വിവാഹങ്ങളെകൂട്ടുപിടിക്കുന്നു. കഴിവും നീതിപാലിക്കുമെന്ന് ഉറപ്പുമുള്ളവര്‍ നാല് വരെ വിവാഹം കഴിക്കുകയും തന്റെ കുടുംബത്തെ മാന്യമായി വളര്‍ത്തുകയും ചെയ്യുന്ന ഒരു ലോകം വന്നാല്‍ തച്ചങ്കരിക്ക് എതായാലും ഇങ്ങനെ പറയേണ്ടിവരില്ല എന്ന് എനിക്കുറപ്പുണ്ട്.

ശ്രീ. തച്ചങ്കരി പറഞ്ഞ നിയമത്തേയും പൊലീസിനെയും കോടതിയെയും സ്വന്തം മനസ്സിലേക്ക് ആവാഹിക്കുന്നതിന്റെ ഏറ്റവും ഫലപ്രദവും മൂര്‍ത്തവുമായ രൂപമാണ്. ദൈവവിശ്വാസവും തങ്ങളുടെ ചെയ്തികള്‍ക്ക് വിചാരണയും രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുമെന്നുള്ള വിശ്വാസം. ഇതിനെ തകര്‍ത്ത് മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ഇരകളാണ് എന്ന് മുദ്രാവാക്ക്യം മുഴക്കുന്നവര്‍ക്ക് ഞങ്ങള്‍ക്ക് പകരം തരാനുള്ള ലോകമാണ് മുകളില്‍ ബഹുമാന്യനായ പൊലീസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചത്. യുക്തിവാദത്തിന്റെ അന്ധത ബാധിച്ചിട്ടില്ലാത്തവര്‍ കണ്ണുതുറക്കട്ടെ.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
അനുയായികൾക്ക്‌ ബാധകമാകുന്ന കാര്യങ്ങൾ അതേ പ്രകാരം ആചാര്യൻമാർക്ക്‌ ബാധകമാക്കണം എന്ന ഒരു നിബന്ധനയുമില്ല.

ഈയൊരു പ്രസ്താവന എന്തുമാത്രം ശരിയാണ്‌?

ഇനി താങ്കൾ പറഞ്ഞ അവസാനകമന്റിലേക്കുകൂടി....

ആരാണ്‌ ലതീഫേ ഇവിടെ പാശ്ചാത്യസംസ്കാരം കൊണ്ടുവരണമെന്ന് ശഠിക്കുന്നത്‌? അവരെന്ത്‌ ചെയ്യുന്നു എന്നു നോക്കിയല്ല ഇവിടെയുള്ളവർ ജീവിക്കുന്നതും അഭിപ്രായം പറയുന്നതും. വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും ഉള്ള കൈകടത്തലുകളെ എതിർക്കുന്നു, അത്‌ അക്രമാസക്തമാകുന്ന അവസ്ഥയെ ഒരുകാരണവശാലും അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്നു, അത്രമാത്രം. അത്‌ ലൈംഗിക അരാജകത്വത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന, പാശ്ചാത്യസംസ്കാരത്തെ പിന്തുടരുകയാണെന്ന, മുതലാളിത്തത്തെ അനുകൂലിക്കുകയാണെന്ന, വിലയിരുത്തലുകൾ തെറ്റാണ്‌.

പകരം വെയ്ക്കാനുള്ളത്‌ നീതിബോധത്തിലും മനുഷ്യനന്മയിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു ജീവിതം മാത്രമാണ്‌, ഉള്ളതിനു ബദലായി മറ്റൊരു സംസ്കാരമോ ഗ്രന്ഥമോ സ്വാംശീകരിക്കലല്ല. ഗ്രന്ഥങ്ങളെ പിൻപറ്റുമ്പോൾ (ദൈവീകമായതിനാൽ മാറ്റാനാവില്ല എന്ന വിശ്വാസം ഉള്ളതിനാൽ തന്നെ) ഈ മൂല്യങ്ങൾക്ക്‌ വിഘാതമായി നിൽക്കുന്ന കാര്യങ്ങളാണ്‌ എതിർക്കപ്പെടുന്നത്‌ (എല്ലായ്പോഴും ഇതാണ്‌ സംഭവിക്കുന്നത്‌ എന്ന് ഞാൻ പറയുന്നില്ല, പക്ഷെ മറിച്ചുള്ളൊരു ജനറലൈസേഷൻ അപകടകരമാണെന്ന് സൂചിപ്പിക്കുക മാത്രമാണിവിടെ)

ദൈവവിശ്വാസമില്ല എന്ന ഒറ്റക്കാരണം കൊണ്ട്‌ അനിയന്ത്രിതമായി ജീവിക്കുകയാണ്‌ ഒരാൾ എന്ന ചിന്ത തെറ്റാണ്‌. സാമൂഹികബോധമുള്ള ഒരാളും അറിഞ്ഞുകൊണ്ട്‌ മറ്റൊരാൾക്ക്‌ ദോഷം വരുന്ന കാര്യം ചെയ്യില്ല. ഈ സാമൂഹികബോധം എന്നത്‌ സ്വയം വളർത്തിയെടുക്കുന്ന കാര്യമാണ്‌ എന്നാണ്‌ എന്റെ അനുഭവം. ദൈവവിശ്വാസമില്ലാതെതന്നെ ഇത്‌ സാധിക്കും എന്ന് നിരവധിയാളുകൾ സ്വജീവിതത്തിലൂടെ കാണിച്ചുതന്നിട്ടുള്ളതുമാണ്‌.

എതിർക്കാനായി മാത്രമാണ്‌ വിമർശിക്കുന്നതെന്ന ചിന്താഗതി ഉണ്ടെങ്കിൽ ഇത്‌ താങ്കൾക്ക്‌ അംഗീകരിക്കാനാവണമെന്നില്ല. എന്റെ ചിന്ത പറയുക എന്നതിലുപരി എനിക്കൊന്നും ചെയ്യാനാവില്ലല്ലൊ.

sajan jcb പറഞ്ഞു...

ലത്തീഫേ,
ഞാന്‍ ദത്തില്‍ നിന്നും ദത്തിന്റെ ചര്‍ച്ചയില്‍ നിന്നും ബഹുദൂരം മാറി നിന്നു കൊണ്ടാണ് എന്റെ സംശയം ചോദിച്ചത്. താങ്കള്‍ ഇപ്പോഴും ആ ഹാങ് ഓവറില്‍ ആണെന്നു തോന്നുന്നു.

ഷെരീഫിക്കാ,
താങ്കള്‍ സമയം എടുത്തുകൊള്ളൂ... ഇതിനു വേണ്ടി ഒരു ബ്ലോഗ് തെന്നെ എഴുതി കാര്യങ്ങള്‍ വിശദമാക്കണം എന്നാണ് എന്റെ അഭിപ്രായം.

ചോദ്യം ആവര്‍ത്തിക്കാം.(കൂടുതല്‍ വ്യക്തമാകും എന്നു കരുതുന്നു)
1. ഒരിടത്തു നബി പറയുന്നു.

പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.

(അതായത് നബിയെന്നാല്‍ ഒരു വിശ്വാസിക്ക് പിതാവിനേക്കാളും വലിയവന്‍ എന്ന്)

2. മറ്റൊരിടത്ത് നബി പറയുന്നു(അല്ലാഹ്)
വിശ്വാസിനികള്‍ക്ക് തന്റെ ശരീരം നബിക്ക് ദാനം ചെയ്യാം എന്ന്.
(സ്വന്തം പിതാവിനു പോലും ശരീരം ദാനം ചെയ്യാറില്ല. ഇവിടെ പിതാവിനേക്കാള്‍ വലിയവന് ശരീരം ദാനം ചെയ്യുകയോ?)

3. മറ്റൊരിടത്ത് നബി പറയുന്നു...
‘ഞാന്‍ നിങ്ങളുടെ ആരുടേയും പിതാവല്ല എന്ന്. (പിന്നെങ്ങിനെ അദ്ദേഹത്തിന്റെ പത്നിമാര്‍ വിശ്വാസികളുടെ മാതാവാകും?)

4. ദത്ത് പുത്രന് സ്വപുത്രന്റെ അവകാശങ്ങള്‍ ഇല്ല എന്ന്‌ സ്ഥാപിക്കാന്‍ ദത്ത് പുത്രന്‍ ഒഴിവാക്കിയ സ്ത്രീയെ നബി വിവാഹം കഴിച്ചു കൊണ്ട് മാതൃക കാട്ടുന്നു. (കാരണം രക്തബന്ധമില്ല)
ആ നിലയ്ക്ക് വിശ്വാസുകളുടെ മാതാവുമായിട്ടും ആര്‍ക്കും രക്തബന്ധമൊന്നും ഇല്ലല്ലോ. അതിനാല്‍...(ശ്രദ്ധിക്കുക ഇനിയത്തെ ചോദ്യം ഒരു ഇമാജിനറി ചോദ്യമാണ്) നബിയുടെ പത്നിമാരെ ആരെങ്കിലും വിവാഹം ചെയ്തിരുന്നുവെങ്കില്‍ (അങ്ങിനെ സംഭവിച്ചിട്ടില്ല എന്നറിയാം) അതില്‍ എന്തേങ്കിലും തെറ്റുണ്ടായിരുന്നോ?
(പിന്നേയും ആവര്‍ത്തിക്കുന്നു. ചോദ്യം മനസ്സിലായില്ലെങ്കില്‍ അത് വ്യക്തമാക്കുക. അതിനു ശേഷം മറുപടി മതി)

CKLatheef പറഞ്ഞു...

ദയവായി സാജന് ആരും ഇവിടെ മറുപടി പറയാന്‍ ശ്രമിക്കരുത്. അടിസ്ഥാനപരമായി അദ്ദേഹം തേടുന്ന സംശയങ്ങള്‍ക്ക് പുതിയ ഒരു പോസ്റ്റ് നല്‍കാമെന്ന് പ്രതീക്ഷിക്കുന്നു അതില്‍ ചര്‍ച അതിലാകാം. ഈ വിഷയവുമായി ബന്ധപ്പെട്ടല്ല ചര്‍ച എന്നതുകൊണ്ടുതന്നെ

CKLatheef പറഞ്ഞു...

'അനുയായികൾക്ക്‌ ബാധകമാകുന്ന കാര്യങ്ങൾ അതേ പ്രകാരം ആചാര്യൻമാർക്ക്‌ ബാധകമാക്കണം എന്ന ഒരു നിബന്ധനയുമില്ല.'

ഈയൊരു പ്രസ്താവന എന്തുമാത്രം ശരിയാണ്‌?


'...രാജാക്കന്‍മാര്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കും സാമൂഹ്യനിയമങ്ങള്‍ക്കതീതരാവാനുള്ള ഈ അനുവാദം നല്‍കപ്പെടാറുള്ളതാണ് ഭരണഘടനതന്നെ, അത്തരം വ്യക്തികള്‍ക്ക് നിയമത്തിന്റെ കരങ്ങളില്‍ നിന്ന് സുരക്ഷിതത്വം നല്‍കാറുണ്ട്.'
(ഉദ്ധരണം: ഹയാത്തുമുഹമ്മദ് , മുഹമ്മദ് ഹുസൈന്‍ ഹൈകല്‍).

ഇത്രയേ മേല്‍ വാചകം കൊണ്ട് ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ഇതിന് സവിശേഷമായ പ്രാധാന്യമുണ്ട്. ദൈവത്തിന്റെ പ്രവാചകന്‍ എന്ന നിലക്ക് മുഴുവന്‍ നിയമങ്ങളും അദ്ദേഹത്തിനും അനുയായികള്‍ക്കും ഒരേപോലെയല്ല. അവ എത്ര കുറവാണെങ്കിലും. ഈ പ്രസ്താവന ആ നിലക്ക് സത്യസന്ധമാണ്.

CKLatheef പറഞ്ഞു...

@Apputten

ആരാണ്‌ ലതീഫേ ഇവിടെ പാശ്ചാത്യസംസ്കാരം കൊണ്ടുവരണമെന്ന് ശഠിക്കുന്നത്‌? അവരെന്ത്‌ ചെയ്യുന്നു എന്നു നോക്കിയല്ല ഇവിടെയുള്ളവർ ജീവിക്കുന്നതും അഭിപ്രായം പറയുന്നതും....

(കമന്റ് മുറിച്ചെടുത്തത് പ്രതികരണം ഈ പ്രസ്താവനക്കാണ് എന്ന് മനസ്സിലാക്കാന്‍ വേണ്ടിമാത്രം) ഇവിടെ താങ്കളെപ്പോലുള്ളവരെ മുഴുവനായി എന്റെ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തി എന്ന് ധരിക്കരുത്. ഞാന്‍ സൂചിപ്പിച്ച വ്യക്തിയും മതവിശ്വാസിയായികൊള്ളണം എന്നില്ല. മനുഷ്യനില്‍ ദൈവസൃഷ്ടിപ്പില്‍ തന്നെ നല്‍കപ്പെട്ട ഒരു ധര്‍മബോധമുണ്ട് (തഖ് വ എന്നാണ് അതിന്റെ അറബി പദം) അത് ഉപയോഗിച്ച് നല്ലകാര്യങ്ങള്‍ മനുഷ്യന്‍ ചെയ്യും. അതേ ധര്‍മബോധത്തെ ഉത്തേജിപ്പിച്ച് കുടുതല്‍ ശക്തിപകരുന്നതിനാണ് പ്രവാചകന്‍മാര്‍ ആഗതരായത്. താങ്കള്‍ സൂചിപ്പിച്ച സാമൂഹ്യബോധവും മറ്റും അതിന്റെ സൃഷ്ടികളാണ്. എന്നാല്‍ ശക്തമായ ഒരു വിശ്വാസ ധാര്‍മിക പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ സമൂഹം മൊത്തം അതിന്റെ വിപരീതമായി വര്‍ത്തിക്കുന്ന അധര്‍മത്തിലേക്ക് (ഫുജൂര്‍) കൂപ്പുകുത്തും. അതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ചുറ്റുപാടും കാണുന്ന വിശ്വാസികള്‍ എന്ന് പറയുന്നവരേക്കാള്‍ പതിന്‍മടങ്ങ് നിങ്ങളെപ്പോലുള്ള വ്യക്തികളില്‍ ധാര്‍മികതയും സദാചാരവും മാനുഷികതയും കാണാം എന്നത് ഞാന്‍ അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്.

ആത്മാവാണ, അതിനെ
സന്തുലിതമാക്കിയവനാണ, എന്നിട്ട് അതിന് ധര്‍മാധര്‍മങ്ങള്‍ ബോധനം ചെയ്തവനാണ, നിശ്ചയം, ആത്മാവിനെ സംസ്കരിച്ചവന്‍ വിജയം പ്രാപിച്ചു. അതിനെ ചവിട്ടിത്താഴ്ത്തിയവന്‍ പരാജയപ്പെട്ടു.
(91:7-10)

CKLatheef പറഞ്ഞു...

@Apputen..

പകരം വെയ്ക്കാനുള്ളത്‌ നീതിബോധത്തിലും മനുഷ്യനന്മയിലും വ്യക്തിസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു ജീവിതം മാത്രമാണ്‌, ഉള്ളതിനു ബദലായി മറ്റൊരു സംസ്കാരമോ ഗ്രന്ഥമോ സ്വാംശീകരിക്കലല്ല. ഗ്രന്ഥങ്ങളെ പിൻപറ്റുമ്പോൾ (ദൈവീകമായതിനാൽ മാറ്റാനാവില്ല എന്ന വിശ്വാസം ഉള്ളതിനാൽ തന്നെ) ഈ മൂല്യങ്ങൾക്ക്‌ വിഘാതമായി നിൽക്കുന്ന കാര്യങ്ങളാണ്‌ എതിർക്കപ്പെടുന്നത്‌

നമ്മുക്ക് പകരം ഒരു ജീവിത വീക്ഷണം അനിവാര്യമാണ് എന്ന കാര്യത്തില്‍ അപ്പുട്ടനും സംശയമില്ല എന്ന് കരുതുന്നു. പക്ഷെ അത് മതത്തിന്റെതോ വേദഗ്രന്ഥത്തിന്റെതോ ആകരുത്. കാരണം വേദമായാല്‍ മാറ്റാന്‍ കഴിയില്ല. ഇതാണ് ന്യായം. താങ്കളീ പറഞ്ഞ നീതിബോധം മനുഷ്യനന്മ, വ്യക്തിസ്വാതന്ത്ര്യം ഇവയൊക്കെ മനുഷ്യനെന്ന് നിലയില്‍ വ്യക്തിക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന വിധം അനുവദിക്കുന്ന ഒരു ദര്‍ശമുണ്ടെങ്കില്‍ അത് പകരം വെക്കാമോ എന്നതാണ് ചോദ്യം. ഏത് മാനുഷിക മൂല്യങ്ങള്‍ക്കാണ് പ്രാവചകന്റെ ദര്‍ശനം വിഘാതമായി നില്‍ക്കുന്നത് എന്ന ചര്‍ചയില്‍ തന്നെ തുടരാനാണ് താല്‍പര്യം. താങ്കളെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് പലതും മുന്‍ധാരണയില്‍ രൂപപ്പെട്ടതാണെന്നാണ് ചര്‍ചയില്‍ നിന്നും പലപ്പോഴും മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുന്നത്.

അപ്പൂട്ടൻ പറഞ്ഞു...

ലതീഫ്‌,
മൂന്നു കമന്റുകൾക്കും ഒന്നിച്ചൊരു ഉത്തരം പോസ്റ്റ്‌ ചെയ്യട്ടെ.

ആദ്യകമന്റിന്‌,
ഇതൊരു കാലഘട്ടത്തിന്റെ, പ്രത്യേകസാമൂഹികവ്യവസ്ഥയുടെ, വായനയായേ എനിക്ക്‌ കാണാനാവൂ.

മുഹമ്മദ്‌ ഹുസൈൻ ഹൈകൽ ജീവിച്ചിരുന്ന കാലഘട്ടം ജനാധിപത്യവ്യവസ്ഥ അത്രയ്ക്ക്‌ ആഗോളതലത്തിൽ പ്രചാരം സിദ്ധിച്ചിട്ടാല്ലാത്തതാണ്‌. കൂടാതെ ഇതിൽ ഒരു ഹൈറാർക്കിക്കൽ രൂപമാണുള്ളത്‌, പൊതുജനത്തിനും മുകളിൽ സ്ഥാപിതനായൊരു ഭരണാധികാരിയുടേത്‌.

ഇന്ന് ജനാധിപത്യഭരണകൂടങ്ങളോ അവയുടെ ഭരണഘടനയോ ഒന്നും ഇത്‌ അംഗീകരിക്കുന്നില്ല. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നാണ്‌ ജനാധിപത്യത്തിന്റെ കാതൽ തന്നെ.

രണ്ടാമത്തെ കമന്റിന്‌,
ഒരു ദൈവവിശ്വാസിയായ താങ്കൾക്ക്‌ മനുഷ്യന്റെ ധാർമ്മികബോധം ദൈവദത്തമാണെന്ന് വിശ്വസിക്കാം, അതല്ലെന്ന് ഒരു അവിശ്വാസിക്കും പറയാം. കാര്യമേതായാലും മനുഷ്യന്‌ അന്തർലീനമായൊരു ധാർമ്മികബോധം ഉണ്ട്‌ എന്നത്‌ രണ്ടുപേരും അംഗീകരിക്കുന്നൊരു വസ്തുതയാണ്‌. യുക്തിവാദികൾ എന്ന് താങ്കൾ പറയുന്ന ഗ്രൂപ്പിനും ഉണ്ട്‌ ഈയൊരു ധാർമ്മികബോധം. സ്വാഭാവികമായും താനൊരു സമൂഹജീവിയാണ്‌ എന്ന ബോധം ഉള്ള ഏതൊരു വ്യക്തിക്കും നന്മ എന്നത്‌ ജീവിതത്തിൽ കൊണ്ടുനടക്കാവുന്നതേയുള്ളു. അതിന്‌ വിശ്വാസം കൂടിയേ തീരൂ എന്നൊരു ക്ലോസ്‌ ആവശ്യമില്ല എന്നേ ഞാനും പറയുന്നുള്ളു. വിശ്വാസിയായതുകൊണ്ടുമാത്രം നല്ല സമൂഹജീവി ആകണമെന്നില്ല എന്ന് താങ്കൾക്കും അറിയാവുന്നതാണല്ലൊ.

മൂന്നാമത്തെ കമന്റിന്‌,
സാമൂഹികജീവിതത്തിന്‌, ഇന്നത്തെ വ്യവസ്ഥിതിയിൽ, നിലനിൽപ്പില്ലെന്ന് തോന്നുന്ന ഘടകങ്ങളേയാണ്‌ (അത്‌ വിശ്വാസങ്ങളാവാം ആചാരങ്ങളാവാം മതവുമായി ബന്ധമില്ലാത്തവയടക്കമുള്ള നിയമങ്ങളാവാം) യുക്തിവാദം, അതിന്റെ ശരിയായ അർത്ഥത്തിൽ, നിരാകരിക്കുന്നത്‌.

ഇതിൽ മതഗ്രന്ഥങ്ങൾ എന്നത്‌ എടുത്തുപറയാൻ കാരണമുണ്ട്‌. ദൈവവചനങ്ങൾ, അല്ലെങ്കിൽ ദൈവനിശ്ചയം തിരുത്താൻ മനുഷ്യന്‌ അധികാരമില്ല എന്നൊരു സങ്കൽപം വിശ്വാസികൾക്കിടയിൽ ഉണ്ട്‌ എന്നത്‌ താങ്കൾക്കും അറിയാവുന്നതാണല്ലൊ. അതുകൊണ്ടുതന്നെ ഒരു മാറ്റം ശ്രമകരമായിരിക്കും, മാറേണ്ടവ മാറാൻ സമയം കൂടുതലെടുക്കുകയും ചെയ്യും. ഉദാഹരണം പറഞ്ഞ്‌ മനസിലാകാൻ ഏറ്റവും എളുപ്പം അയിത്തം ആണ്‌. അത്‌ ദൈവനിശ്ചയമാണെന്ന് ഒരു കാലത്ത്‌ ആളുകൾ വിശ്വസിച്ചിരുന്നു, അതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചവർ വരെ. അയിത്താചാരം മാറ്റാൻ എത്രയധികം ശ്രമം വേണ്ടിവന്നു എന്നത്‌ നമുക്കറിയാം, ഇന്നും അതിന്റെ പാടുകൾ അവശേഷിക്കുന്നുണ്ടുതാനും. കല്ലെറിഞ്ഞുകൊല്ലൽ ക്രൂരമാണെന്ന് അംഗീകരിക്കുന്നവർക്കുപോലും അത്‌ മാറ്റാനാവാത്തതിനു കാരണവും മറ്റൊന്നല്ല.

ഇപ്പറഞ്ഞതിൽ കൂടുതലായി മതഗ്രന്ഥങ്ങൾ എല്ലാം പാടെ നിരാകരിക്കേണ്ടവ ആണെന്ന് സാമാന്യബോധമുള്ള ആരും പറയുമെന്ന് തോന്നുന്നില്ല.

പകരം വെയ്ക്കാനെന്തുണ്ട്‌ എന്ന താങ്കളുടെ ചോദ്യത്തിനാണ്‌ ഞാൻ ഉത്തരം പറഞ്ഞത്‌, അല്ലാതെ ഒന്നിനുപകരം മറ്റൊന്ന് വേണം എന്ന് ഞാൻ കരുതുന്നതുകൊണ്ടല്ല. പ്രധാനചോദ്യം, ആദ്യം ഉണ്ടായത്‌ മനുഷ്യനിൽ അന്തർലീനമെന്ന് താങ്കളും അംഗീകരിക്കുന്ന ധാർമ്മികബോധമാണോ അതോ ദൈവവിശ്വാസത്തിലധിഷ്ഠിതമായ ചിന്താധാരകളാണോ/ധാർമ്മികബോധമാണോ എന്നതാണ്‌. എന്നാലല്ലെ ഏതിനു പകരമാണ്‌ മറ്റേത്‌ എന്ന് തീരുമാനിക്കാനാവൂ. Which one substituted, rather supplemented, the other?

നബി പറഞ്ഞു എന്നതുകൊണ്ട്‌ എതിർക്കപ്പെടേണ്ടതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല, അത്തരം ഒരു അഭിപ്രായം എനിക്കില്ലതാനും. മുൻധാരണകൾ ഈ വിഷയത്തിൽ ഇല്ല. ഞാൻ കാണുന്നത്‌ വിശ്വാസപരമായല്ല, I look at things at the level of civilizations and their progress.

വിഷയത്തിൽ നിന്നും മാറുന്നുവെന്ന് തോന്നൽ വരുന്നുണ്ടെങ്കിൽ പറയുമല്ലൊ. യുക്തിവാദികൾ എന്ന് ഒരു ഗ്രൂപ്പിനെ ബ്രാക്കറ്റ്‌ ചെയ്യുകയും മുതലാളിത്തമടക്കം എല്ലാ കാര്യങ്ങൾക്കും ആ ഗ്രൂപ്പിനോടുതന്നെ ചോദിക്കുകയും ചെയ്യുന്ന ഒരു രീതി കണ്ടപ്പോൾ ഒരു ജനറലൈസേഷൻ ഒഴിവാക്കാനായി എന്റെ നിലപാട്‌ പറയുക മാത്രമാണ്‌ ഞാൻ ചെയ്യുന്നത്‌. പണ്ടൊരു ബ്ലോഗ്‌ പോസ്റ്റിൽ സ്റ്റാലിനും ഹിറ്റ്ലറും ബുഷുമൊക്കെ യുക്തിവാദി ലേബലിൽ വന്നിരുന്നു.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ ലത്തീഫ്‌, അപാകതകൾ ചൂണ്ടി കാണിച്ചതിൽ വളരെ നന്ദി.ഒരു അമുസ്ലിം സഹോദരനോടു സംവദിക്കുമ്പോൾ കാര്യങ്ങൾ ഇങ്ങിനെയെല്ലാം പറയാനേ കഴിയുന്നുള്ളൂ, അതും ഒരു കമന്റിലൂടെ. വിഷയാവതരണത്തിന്റെ ദുർബലതകൾ എന്റെ കുറിപ്പുകളിൽ വന്നിട്ടുണ്ടു എന്നു എനിക്കു തന്നെ അറിയാം.പൊതുവേ കാര്യങ്ങൾ പറഞ്ഞു പോയി എന്നു മാത്രം.(അതും രാത്രി മൂന്നു മണി നേരത്തു ആയിരുന്നു ഈ കുറിപ്പുകൾ ടൈപ്പു ചെയ്തതു.)
പ്രിയ സാജൻ, താങ്കൾ ചോദിച്ച അവസാന ചോദ്യത്തിന്റെ മറുപടി എന്റെ കമന്റുകളിൽ തന്നെ ഉണ്ടു. താങ്കൾ അതു മനസ്സിരുത്തി വായിച്ചില്ല എന്നു എനിക്കു തോന്നുന്നു.(പ്രവാചക പത്നിമാരെ നബി തിരുമേനിയുടെ വിയോഗത്തിനു ശേഷം ആരെങ്കിലും വിവാഹം കഴിച്ചാൽ എന്താണൂ കുഴപ്പം എന്ന ചോദ്യം) എന്റെ മറുപടി വിഷയത്തിന്റെ ഒരു ചെറിയ അംശം മാത്രമേ ആകുന്നുള്ളൂ എന്ന സത്യവും മുൻ കൂറായി പറഞ്ഞു കൊള്ളട്ടെ.

Unknown പറഞ്ഞു...

ലത്തീഫിന് അഭിനന്ദനങ്ങള്‍. ഈ ബൂലോകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് മുഹമ്മദിനെപ്പറ്റിയാണ്.

സാജന്റെ സംശയങ്ങള്‍ എനിക്കുമുണ്ട്. മനുഷ്യന് തലച്ചോറ് എന്ന സാധനം പ്രവര്‍തിക്കുവോളം സംശയങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

അനാഥരെ സംരക്ഷിക്കുന്നതിനായി അവരെ ചിലരെയെങ്കിലും മുഹമ്മദ് വിവാഹം ചെയ്തു.
എന്നാല്‍ മുഹമ്മദിന്റെ ഭാര്യമാര്‍ക്ക് മറ്റൊരു വിവാഹം കഴിക്കാതെ തന്നെ സംരക്ഷണം ലഭ്യമായെന്ന് ലത്തീഫ് പറയുന്നു. ഇത് ജീവിതകഥയില്‍ രസക്കേടായി എനിക്ക് തോന്നുന്നു

മുഹമ്മദിന്റെ എട്ടാമത്തെ ഭാര്യയുടെ മുന്‍ ഭര്‍താവ് മുഹമ്മദിന്റെ പക്ഷത്തായിരുന്നോ അതോ ശത്രുപക്ഷത്തായിരുന്നോ ( കുടുംബം മക്കയിലായിരുന്നു എന്ന് വായിച്ചതിനാല്‍ ചോദിച്ചതാണ് ).

Unknown പറഞ്ഞു...

ജീസസിനെ കള്ളൂകുടിയനക്കി
ക്ര് ഷ്ണനെ ബന്ധുക്കളെ പരസ്പരം കൊല്ലിച്ച തേരളിയാക്കി 12008 കെട്ടിച്ചു.
മുഹമ്മദിനെ പന്ത്രണ്ടു പെണ്ണും കെട്ടിയവനാക്കി
പൈശാചികദുഷ്ട്ടമുതലാളിത്ത ഉൽ‌പ്പന്നങ്ങൾ മനുഷ്യരെ എത്ത്രത്തോളം ആദർശ പാപ്പരത്തത്തിലാക്കി പരസ്പരം ഭിന്നിപ്പിക്കുന്നു.

സന്തോഷ്‌ പറഞ്ഞു...

മുസ്ലിം സുഹൃത്തുക്കള്‍ അവരുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകള്‍ (?) സൌഹാര്‍ദ്ദപരവും മറ്റൊരാളുടെ വികാരങ്ങളെ വൃണപ്പെടുത്താത്തതും എന്നാണു അവകാശപ്പെടുന്നത്.

പക്ഷെ ഖുര്‍ ആനിന്റെ മലയാള പരിഭാഷ യുണികോഡില്‍ ലഭ്യമാക്കുന്ന ഒരു വെബ്‌ സൈറ്റ് അതിലെ ഒന്നാം അദ്ധ്യായമായ പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 001 അല്‍ ഫാത്തിഹ (പ്രാരംഭം) എന്ന പേജില്‍ "പിഴച്ചുപോയവര്‍" എന്ന വാക്കിനു കൊടുക്കുന്ന വിശദീകരണം ഇങ്ങനെയാണ്.

പിഴച്ചുപോയവര്‍ എന്നതുകൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് യേശുക്രിസ്തുവെ ദൈവപുത്രനാക്കുകയു പൌരോഹിത്യത്തെ മതത്തിന്‍റെ അടിത്തറയാക്കുകയും ചെയ്ത ക്രിസ്ത്യാനികളാണ്.

"കോപത്തിന്ന്‌ ഇരയായവര്‍" എന്നതിന്റെ വിശദീകരണം ഇങ്ങനെ:

'കോപത്തിന് ഇരയായവര്‍' എന്നതിന്‍റെ പരിധിയില്‍ അവിശ്വാസവും സത്യനിഷേധവും മര്‍ക്കടമുഷ്ടിയും കൈക്കൊണ്ട എല്ലാവരും ഉള്‍പ്പെടുമെങ്കിലും ഇവിടെ പ്രധാനമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, വേദഗ്രന്ഥത്തിന്‍റെ വാഹകരാണെന്നതില്‍ അഭിമാനം കൊള്ളുന്നതോടൊപ്പം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി വേദവാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തത് നിമിത്തം അല്ലാഹുവിന്‍റെ കോപത്തിന് ഇരയായ യഹൂദരാണ്. ഈ നിലപാട് സ്വീകരിക്കുന്ന ഏത് സമുദായക്കാരുടെ അവസ്ഥയും ഇതുപോലെതന്നെ.

വേറെ ഏതു ദൈവമാണ് / മതഗ്രന്ഥമാണ് മറ്റൊരു മതവിശ്വാസ്സിയെ ഇങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞു തരാമോ?

(ഈ വെബ്‌ സൈറ്റ് ഇനി ഒരുപക്ഷെ തിരുത്തപെടാം അതുകൊണ്ട് ആ പേജിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെ കാണാം)

CKLatheef പറഞ്ഞു...

പ്രിയ അപ്പൂട്ടന്‍ ,

ഈ പോസ്റ്റില്‍ ഇനിയും ചര്‍ച നീട്ടികൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. എന്നതിനാലും ഏറെക്കുറെ ഇക്കാര്യത്തില്‍ പങ്ക് വെക്കപ്പെടുന്ന അഭിപ്രായ വ്യത്യാസം സ്വാഭാവികമാണെന്നതിനാലും ഞാന്‍ ഇത് അവസാനിപ്പിക്കുന്നു. ഭരണഘടനക്കും മുഴുവന്‍ നിയമങ്ങള്‍ക്കും അധീതനാണ് എന്നൊന്നും ഹൈക്കലും ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ജോലിചെയ്യുന്ന ഓഫീസിനെക്കുറിച്ച് മാത്രം ചിന്തിച്ചാലും സാധാരണ ലേബറിനുള്ള അതേ അവകാശങ്ങളാണോ കമ്പനി മാനേജര്‍ക്ക് ബാധകമാക്കുക. ചില കാര്യത്തിലെങ്കിലും വ്യത്യാസം കാണാറില്ലേ. മനുഷ്യന് മുല്യങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ വിശ്വാസത്തിന് വലിയപങ്കുണ്ടെന്ന് വിശ്വാസിക്കുന്നവനാണ് ഞാന്‍. ഇക്കാര്യത്തില്‍ നിങ്ങളുടെ വിയോജിപ്പ് എനിക്ക് അംഗീകരിക്കാന്‍ കഴിയും.

ആദ്യമുണ്ടായത് ദൈവവിശ്വാസത്തിലധിഷ്ഠിതമായ ധാര്‍മിക ബോധമാണ് എന്ന എന്റെ കാഴ്ചപ്പാടിനോടും താങ്കള്‍ക്ക് വിയോജിക്കാം.

പ്രവാചകന്‍ കൊണ്ടുവന്ന ഏതൊരു നിയമവും മനുഷ്യന് എത്തിച്ചേരാവുന്ന ഏറ്റവും സംസ്‌കാരം പ്രാപിച്ച ജനതക്കും യോജിക്കുന്നതാണ് എന്ന എന്റെ അഭിപ്രായത്തോടും താങ്കള്‍ക്കുള്ള വിയോജിപ്പ് എനിക്ക് മനസ്സിലാക്കാന്‍ കഴിയും.

ഞങ്ങളെ പ്രവാചകദര്‍ശനങ്ങളിലൂടെ നല്‍കപ്പെട്ട മതധാര്‍മികസദാചാരത്തില്‍ നിന്ന് ബലമായിത്തന്നെ മാറ്റണം എന്ന അഭിപ്രായം വെച്ചുപുലര്‍ത്തുകയും അതിന് ഏറ്റവും കുല്‍സിതമായ സകല മാര്‍ഗങ്ങളും സ്വീകരിക്കുന്നു എന്ന് പ്രവര്‍ത്തനങ്ങളിലൂടെ ധരിക്കാവുന്ന നിലപാട് കൈകൊള്ളുകയും ചെയ്യുന്നത് യുക്തിവാദികളായതിനാലാണ് അവരെ പലപ്പോഴും ബ്രാക്കറ്റ് ചെയ്യേണ്ടിവരുന്നത്. അതില്‍ വളരെ നല്ലവര്‍ ഉണ്ടായിരിക്കാനുള്ള സാധ്യത ഞാന്‍ തള്ളുന്നില്ല.

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

CKLatheef പറഞ്ഞു...

പ്രിയ ശരീഫ്ക്ക,

താങ്കളില്‍നിന്ന് സംഭവിച അപാകതകളായി ഞാനതിനെ കാണുന്നില്ല. സുന്നതിന് താങ്കള്‍ പറഞ്ഞ നിര്‍വചനവുമുണ്ടല്ലോ. ആ സന്ദര്‍ഭത്തില്‍ അത് പറഞ്ഞപ്പോള്‍ തെറ്റായി ആരെങ്കിലും ധരിക്കാനുള്ള സാധ്യത കണ്ടാണ് അതു തിരുത്തിയത്. താങ്കള്‍ കണ്‍ഫ്യൂഷനില്‍ പെട്ടതാണ് എന്നെനിക്ക് തോന്നി. സാജന്റെ ചോദ്യങ്ങള്‍ക്ക് നാം മറുപടി പറഞ്ഞുകഴിഞ്ഞതാണ്. മൂന്ന് പോസ്റ്റുകളിലും അവക്കിടയില്‍ നടത്തപ്പെട്ട ചര്‍ചയിലും അതെല്ലാം വന്നിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന് വേണ്ടി ഒരു പോസ്റ്റ് ഇതിനകം ഇട്ടിട്ടുണ്ട്.

CKLatheef പറഞ്ഞു...

@Arun

മുഹമ്മദിന്റെ എട്ടാമത്തെ ഭാര്യയുടെ മുന്‍ ഭര്‍താവ് മുഹമ്മദിന്റെ പക്ഷത്തായിരുന്നോ അതോ ശത്രുപക്ഷത്തായിരുന്നോ (കുടുംബം മക്കയിലായിരുന്നു എന്ന് വായിച്ചതിനാല്‍ ചോദിച്ചതാണ്).

അക്കാലത്ത് കുടുംബം മക്കയിലായിരുന്നു എന്ന് പറഞ്ഞാല്‍ അവര്‍ വിശ്വാസം സ്വീകരിച്ചിരുന്നില്ല എന്നാണ് പൊതുവെ മനസ്സിലാക്കപ്പെടുക.

അഭിപ്രായത്തിന് നന്ദി.

CKLatheef പറഞ്ഞു...

@Santhosh

മുസ്ലിം സുഹൃത്തുക്കള്‍ അവരുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകള്‍ (?) സൌഹാര്‍ദ്ദപരവും മറ്റൊരാളുടെ വികാരങ്ങളെ വൃണപ്പെടുത്താത്തതും എന്നാണു അവകാശപ്പെടുന്നത്....

താങ്കളെന്താണ് ഈ കമന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിഷയവുമായി ബന്ധമില്ലാത്ത ഈ കമന്റ് ഡീലീറ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷെ അതുകൊണ്ട് താങ്കളുടെ ഇര്‍ഷ്യം അധികരിക്കുകയേ ഉള്ളൂ. ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ഒട്ടേറെ തലമുറകള്‍ ദൈവിക ദര്‍ശനത്തില്‍ നിന്ന് വഴിപിരിഞ്ഞ് പോയിട്ടുണ്ട് പുതിയ ഒരു പ്രവാചകന്റെ ആഗമനത്തിന് തന്നെ കാരണം അതായിരുന്നു. അവയില്‍ ചില സമൂഹങ്ങള്‍ അവരുടെ ചെയ്തികള്‍ നിമിത്തം ദൈവകോപത്തിന് പാത്രമായിട്ടുണ്ട്. ഇതൊന്നും അറിയാത്തവരല്ലല്ലോ ബൈബിള്‍ വായിക്കുന്ന അതിന്റെ വിശ്വാസികള്‍. ഒന്നുമില്ല ജൂതരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്. കാര്യമിതായിരിക്കെ. ഖുര്‍ആന്‍ ആരെയും പേരെടുത്ത് പറയാതെ ഒരു പ്രാര്‍ഥന വിശ്വാസികളെ പഠിപ്പിക്കുകയാണ്. ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ചില ഖുര്‍ആനിക പ്രയോഗങ്ങളില്‍ നിന്ന് കോപത്തിനിരയായവര്‍ ജൂതന്‍മാരാണെന്നും വഴിപിഴച്ചവര്‍ എന്നത് ക്രിസ്ത്യാനകളാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍ വഴിപിഴക്കുകയും കോപത്തിനരയാവുകയും ചെയ്ത മുഴുവന്‍ സമുദായവും ഇതില്‍ പെടാമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് വാദത്തിന് വേണ്ടി സമ്മതിക്കുക. എങ്കില്‍ ഇപ്രകാരം ഖുര്‍ആന്‍ തന്നെ പേര് പറഞ്ഞിരുന്നെങ്കില്‍ അത് തീര്‍ത്തും സ്വാഭാവികമല്ലേ. ഇന്ന സമൂഹം ദൈവകോപത്തിനിരയായവരാണെന്നും ഇന്ന സമൂഹം ദൈവത്തിന്റെ യഥാര്‍ഥ മാര്‍ഗത്തില്‍ നിന്ന് തെറ്റിപോയിരിക്കുന്നെന്നും പറയാതെ എന്ത് ദൈവഗ്രന്ഥം. പക്ഷെ താങ്കളിവിടെ സൂചിപ്പിച്ച സ്ഥലത്ത് അത്തരം പരാമര്‍ശങ്ങളൊന്നും ഖുര്‍ആന്‍ നടത്തിയിട്ടില്ല എന്നത് വേറെ കാര്യം. ഇതില്‍ പിടിച്ച് ഇവിടെ ചര്‍ചതുടരേണ്ടതില്ല എന്ന് തോന്നുന്നു.

CKLatheef പറഞ്ഞു...

പ്രിയ സാജന്‍ ,

ലത്തീഫ്, താങ്കളുടെ ക്ലാസ് തെളിയിക്കുന്ന പുതിയ പോസ്റ്റ്!! ചോദിച്ചതെന്ത് ?? ഉത്തരം എന്ത്!...

എന്നുതുടങ്ങുന്ന താങ്കളുടെ കമന്റ് ഈ ചര്‍ചയില്‍ ഒട്ടും പ്രയോജനം ചെയ്യാത്തതിനാലും വിചാരത്തെക്കാളേറെ വികാരം പ്രതിഫലിക്കുന്നതിനാലും ഡിലീറ്റുന്നു. താങ്കളുടെ ചോദ്യത്തിന് ഉത്തരമായി മാത്രം ഒരു പോസ്റ്റിടുന്ന പക്ഷം എന്നെ ഒരുവിഢിയായി ഞാന്‍ തന്നെ അംഗീകരിക്കുന്നു എന്നാണ് അര്‍ഥം. അതില്‍ താങ്കള്‍ക്കുള്ള ഒരു മറുപടിയും ലഭ്യമല്ലെങ്കില്‍ വിട്ടുകളഞ്ഞേക്ക്. മുകളിലെ സന്തോഷിന്റെ കമന്റാണോ താങ്കളെ പ്രകോപിതനാക്കിയത്.

CKLatheef പറഞ്ഞു...

പുതിയ പോസ്റ്റ്..

പ്രവാചകപത്‌നിമാര്‍ വിശ്വാസികളുടെ മാതാക്കള്‍

സന്തോഷ്‌ പറഞ്ഞു...

ലത്തീഫ്,

മുസ്ലിം സുഹൃത്തുക്കള്‍ അവരുടെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചകള്‍ (?) സൌഹാര്‍ദ്ദപരവും മറ്റൊരാളുടെ വികാരങ്ങളെ വൃണപ്പെടുത്താത്തതും എന്നാണു അവകാശപ്പെടുന്നത്.... എന്ന് ഞാന്‍ എഴുതിയിട്ട് അതിന്റെ ബാക്കിയായി എഴുതിയതും താങ്കള്‍ വായിച്ചിട്ടുണ്ടാവുമല്ലോ? എന്നിട്ടും ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് താങ്കള്‍ക്കു മനസ്സിലായില്ലേ? അതിനുശേഷം ഞാന്‍ എഴുതിയ വാചകങ്ങള്‍ എനിക്ക് എവിടെനിന്നാണ് ലഭ്ച്ചതെന്നും ഞാന്‍ വ്യക്തമാക്കുകയുണ്ടായി.

വിഷയവുമായി ബന്ധമില്ലാത്ത ഈ കമന്റ് ഡീലീറ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷെ അതുകൊണ്ട് താങ്കളുടെ ഇര്‍ഷ്യം അധികരിക്കുകയേ ഉള്ളൂ.

ഞാന്‍ താങ്കളെപ്പോലെയുള്ളവരെ "മുസ്ലിം സുഹൃത്തുക്കള്‍" എന്നാണ് വിളിച്ചത്. താങ്കള്‍ പറയുന്ന " ഇര്‍ഷ്യം" എന്ന വാക്കിന്റെ അര്‍ഥം ദേഷ്യം എന്നാണെങ്കില്‍, താങ്കളോട് ദേഷ്യം ഉള്ളവര്‍ താങ്കളെ സുഹൃത്തെ എന്നും (ദേഷ്യം ഇല്ലാത്തവര്‍ @#$%&* എന്നുമാണോ) വിളിക്കാറുള്ളത്?

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് വാദത്തിന് വേണ്ടി സമ്മതിക്കുക.

അപ്പോള്‍ അതാണ്‌ യഥാര്‍ത്ഥ പ്രശ്നം. വാദത്ത്തിനുവേണ്ടിയെങ്കിലും ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് മറ്റു മതവിശ്വാസികള്‍ സമ്മതിക്കണം

പക്ഷെ താങ്കളിവിടെ സൂചിപ്പിച്ച സ്ഥലത്ത് അത്തരം പരാമര്‍ശങ്ങളൊന്നും ഖുര്‍ആന്‍ നടത്തിയിട്ടില്ല എന്നത് വേറെ കാര്യം.

ഖുര്‍ആന്‍ നടത്തിയിട്ടുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. ഖുര്‍ ആന്റെ മലയാളം പരിഭാഷയില്‍നിന്നുമാണ് ഞാന്‍ ആ വരികള്‍ കോപ്പി ചെയ്തത്. അതിന്റെ ലിങ്കും എന്റെ കമന്റില്‍ നല്‍കിയിട്ടുണ്ട്.

ഇതില്‍ പിടിച്ച് ഇവിടെ ചര്‍ച തുടരേണ്ടതില്ല എന്ന് തോന്നുന്നു.

തീര്‍ച്ചയായും ഇതും ചര്‍ച്ച ഇവിടെ ചര്‍ച്ച ചെയ്യണം. താങ്കളെപോലെയുള്ളവരുടെ ബ്ലോഗുകളില്‍ വളരെ മാന്യമായാണ്‌ (എന്റെ വിശ്വാസം) ഞാന്‍ കമന്റുകള്‍ എഴുതിയത്. അങ്ങനെയുള്ള ഞാന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെ താങ്കളുടെ വേദപുസ്തകം / അതിന്റെ പരിഭാഷ " പിഴച്ചവര്‍ " എന്ന് ആക്ഷേപിക്കുന്നത് തികച്ചും തെറ്റാണു, അത് ഏത് അര്തത്തിലാനെങ്കിലും.

CKLatheef പറഞ്ഞു...

പ്രിയ സന്തോഷ്,

ഞാന്‍ താങ്കളുടെ ഈ കമന്റ് തടഞ്ഞുവെച്ചിരുന്നു. ഇവിടെ നല്‍കിയ പോസ്റ്റിന്‍െ വിഷയവുമായി താങ്കളീ പറയുന്നതിന് ഒരു ബന്ധവുമില്ല എന്ന് പ്രത്യക്ഷത്തില്‍ തന്നെ അറിയാമല്ലോ. ബീമാപള്ളി പറഞ്ഞ പോലെ താങ്കള്‍ക്ക് ഒരു 'ഇര' ലഭിച്ചതാണ്. അതുകൊണ്ടാണ് ഞാനതിവിടെ പ്രസിദ്ധീകരിച്ചതും മിതമായി താങ്കള്‍ മനസ്സിലാക്കാനാണ് ചോദിക്കുന്നതെങ്കില്‍ അതിനുമാത്രം മറുപടിയും പറഞ്ഞ് അവസാനിപ്പിച്ചത്. അത് വ്യാഖ്യാനമാണെന്ന് മനസ്സിലാക്കി തങ്കള്‍ക്ക് അത് അവസാനിപ്പിക്കാമായിരുന്നു. ഈര്‍ഷ്യ എന്ന വാക്കിന്‍െ അര്‍ഥം നിങ്ങളുടെ ഈ കമന്റ് ഞാന്‍ തടഞ്ഞ് വെച്ചപ്പോള്‍ കാണിച്ചതു തന്നെ. അത് ദേശ്യമാകാം അസഹിഷ്ണുതയാകാം എല്ലാം അതിന്റെ അര്‍ഥമാണ്. അത് ഉണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ അതിന് മറുപടി പറഞ്ഞത് എന്ന് ചുരുക്കം. എന്നിട്ടും താങ്കള്‍ക്ക് കഴിയാവുന്നിടത്തോളം എല്ലായിടത്തും അത് പേസ്റ്റ് ചെയ്തു. എന്റെ പുതിയ പോസ്‌ററിലും അത് ഇട്ടു. അതാണ് ഞാന്‍ ഡിലീറ്റി എന്ന് പറഞ്ഞത്. ഒരു പോസ്റ്റില്‍ മറുപടി നല്‍കിയ കമന്റ് പിന്നെയും വേറൊരു പോസ്റ്റില്‍ പേസ്റ്റിയാല്‍ ഡീലീറ്റ് ചെയ്യുക എന്നത് മാത്രമാണ് മാന്യമായ വഴി. വിഷയവുമായി ബന്ധമില്ലെങ്കില്‍ പ്രത്യേകിച്ച്.

വാദത്തിന് വേണ്ടി സമ്മതിക്കുക എന്നത് ഒരു പ്രയോഗമാണ്. അത് കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ പറഞ്ഞാലോ:

'അപ്പോള്‍ അതാണ്‌ യഥാര്‍ത്ഥ പ്രശ്നം. വാദത്ത്തിനുവേണ്ടിയെങ്കിലും ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന് മറ്റു മതവിശ്വാസികള്‍ സമ്മതിക്കണം'

അതിനാല്‍ എന്റെ ബ്ലോഗില്‍ വിഷയവുമായി ബന്ധപ്പെട്ടത് മാത്രമേ പ്രസിദ്ധീകരിക്കുകയൂള്ളൂ. എന്ന് ടൈപ്പുചെയ്യുന്നതിന് മുമ്പ് തന്നെ ഉറപ്പിച്ചാല്‍ മതി. എന്നാല്‍ നിരാശ ഒഴിവാക്കാം. ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദി.

(ഈ സംസാരം ഒഴിവാക്കാനാണ് താങ്കളുടെ ഈ കമന്റ് പ്രസിദ്ധീകരിക്കാതിരുന്നത്.)

CKLatheef പറഞ്ഞു...

അങ്ങനെയുള്ള ഞാന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെ താങ്കളുടെ വേദപുസ്തകം / അതിന്റെ പരിഭാഷ " പിഴച്ചവര്‍ " എന്ന് ആക്ഷേപിക്കുന്നത് തികച്ചും തെറ്റാണു, അത് ഏത് അര്തത്തിലാനെങ്കിലും.

'വഴിതെറ്റിയവര്‍'/'വഴിപിഴച്ചവര്‍' എന്നതിനേക്കാള്‍ അര്‍ഥമുണ്ടെന്ന് തോന്നുന്നു 'പിഴച്ചവര്‍' എന്ന് പറയുമ്പോള്‍ ആദ്യത്തെ അര്‍ഥത്തിലാണ് ഖുര്‍ആന്‍ അത് പറയുന്നത്. ഒരു പ്രവാചകനും ഒരു വേദഗ്രന്ഥവും ഒരു കൂട്ടരെ ഉദ്ദേശിച്ച് അത്തരമൊരു പ്രയോഗം നടത്തിയാല്‍ എന്താണ് ബുദ്ധിയുള്ളവര്‍ ചെയ്യുക. ഒന്നുകില്‍ ആ പറഞ്ഞത് പ്രവാചകനും വേദഗ്രന്ഥവുമാണോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ട പഠനത്തില്‍ ഏര്‍പ്പെടുക. ആണെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുക. അല്ലെങ്കില്‍ അതിനെ അവഗണിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review