2011, മേയ് 5, വ്യാഴാഴ്‌ച

ദൈവം മുഖസ്തുതി കാംക്ഷിക്കുന്ന അല്‍പനോ ?

പ്രമുഖ യുക്തിവാദി ബ്ലോഗര്‍ ഇ.എ.ജബ്ബാര്‍ ചില ചോദ്യങ്ങള്‍ ഇസ്ലാം വിശ്വാസികളുടെ നേരെ തൊടുക്കുന്നു. അത് ഇങ്ങനെ വായിക്കുക:

പരിപൂര്‍ണനും സര്‍വ്വശക്തനുമായ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!സൃഷ്ടികളോടു സ്തുതിയുടെ എണ്ണം പറഞ്ഞു തര്‍ക്കിക്കുന്ന ദൈവം എത്ര പരിഹാസ്യനാണ് !

പരിപൂര്‍ണനും സര്‍വശക്തനുമായ പ്രപഞ്ചസ്രഷ്ടാവ് തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്ക് മാത്രം വണങ്ങികൊണ്ടിരിക്കുകയും ചെയ്യണമെന്നും ആഗ്രഹിക്കുമോ എന്നാണ് ജബ്ബാറിന്റെ ആദ്യത്തെ ചോദ്യം. വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തിയ ദൈവം ഇങ്ങനെ ആഗ്രഹിക്കുന്നതിനാല്‍ ആ ദൈവം പരിപൂര്‍ണനോ സര്‍വശക്തനോ അല്ല എന്നാണ് നാം ഈ ചോദ്യത്തില്‍നിന്ന് മനസ്സിലാക്കേണ്ടത്. ചുരുക്കത്തില്‍ ഉത്തരം അറിയാനുള്ള ഒരു ചോദ്യമായിട്ടല്ല അദ്ദേഹം ഇതിനെ കാണുന്നത്. ഈ ചോദ്യത്തിലൂടെ അദ്ദേഹം മനസ്സിലാക്കി എന്ന് കരുതുന്ന സത്യം നമ്മെ ബോധ്യപ്പെടുത്താനാണ്. അല്‍പമൊന്നാലോചിച്ചാല്‍ അദ്ദേഹത്തിന് അബദ്ധം പിണഞ്ഞിരിക്കുന്നവെന്ന് കാണാന്‍ കഴിയും. അത് ദൈവത്തിന്റെ കാര്യത്തില്‍ മാത്രമല്ല. എന്താണ് മനുഷ്യന്റെ ദൗത്യം. മനുഷ്യനും ദൈവവുമായുള്ള ബന്ധം എങ്ങനെ. മനുഷ്യനും ഇതരസൃഷ്ടിജാലങ്ങളും തമ്മിലുള്ള ബന്ധമെന്ത്, ആരാധനക്കും ആചാരങ്ങള്‍ക്കും മനുഷ്യജീവിതത്തിലുള്ള സ്ഥാനമെന്ത് എന്നീ കാര്യങ്ങളെക്കുറിച്ചൊക്കെ സാധാരണ ജനങ്ങളില്‍നിന്ന് വ്യത്യസ്ഥമായ ചിന്താഗതി പുലര്‍ത്തുന്നത് കൊണ്ടാണ് ഇത് ഇമ്മിണി വലിയ ചോദ്യമായി അദ്ദേഹത്തിന് തോന്നുന്നത് എന്നാല്‍ എന്താണ് വസ്തുത.

ദൈവം പരിപൂര്‍ണനും സര്‍വശക്തനും സര്‍വജ്ഞനും തന്നെ എന്ന് ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.

'ഞാന്‍ ജിന്നുവംശത്തെയും മനുഷ്യവംശത്തെയും സൃഷ്ടിച്ചിട്ടില്ല-അവര്‍ എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ. ഞാന്‍ അവരില്‍നിന്ന് യാതൊരു വിഭവവും കാംക്ഷിക്കുന്നില്ല. അവര്‍ എന്നെ ഊട്ടണമെന്നാഗ്രഹിക്കുന്നുമില്ല. അല്ലാഹുവോ, സ്വയംതന്നെ അന്നദാതാവും അജയ്യനും അതിശക്തനുമാകുന്നു.' (51:56-58)

ഈ സൂക്തത്തില്‍ ജബ്ബാറിനെപ്പോലുള്ളവര്‍ക്ക് ഇത്തരം വാദങ്ങള്‍ക്കുള്ള മുഴുവന്‍ മറുപടിയും ഉണ്ട്. മനുഷ്യവംശത്തിന്റെ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ ചില മുസ്ലിംകള്‍ ഇബാദത്തിന് ആരാധന എന്ന് അര്‍ഥം പറയുകയും. അതില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് മുഖസ്തുതിയും നിസ്‌കാരവും കിട്ടാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യുക്തിവാദികള്‍ മനസ്സിലാക്കി അവതരിപ്പിക്കുകയും ചെയ്യുന്നു. ആരാധന എന്ന് അര്‍ഥം പറയുന്നവര്‍ തന്നെ അതിനെ വികസിപ്പിച്ച് ജീവിതത്തിന്റെ മുഴുവന്‍ മേഖലകളേയും സ്പര്‍ശിക്കുന്ന ഒന്നാക്കി ആരാധനയെ നിര്‍വചിച്ചത് അവര്‍ കാണുന്നില്ല.

ദൈവത്തിന്റെ സവിശേഷമായ സൃഷ്ടിയാണ് മനുഷ്യന്‍ അവനിവിടെ അല്‍പകാലം ജീവിക്കാനുള്ള അവസരം ദൈവം നല്‍കിയിരിക്കുന്നു. ആ കാലം സമാധാനപൂര്‍വം സൗഖ്യത്തോടെ ജീവിക്കുകയും അവന്റെ മരണ ശേഷം അവന് അനന്തമായ അല്ലലറ്റ സുഖമനുഭവിപ്പിക്കുകയും ചെയ്യുക എന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. പക്ഷെ അത് വേണ്ടവര്‍ അതിന് അല്‍പം അധ്വാനിക്കട്ടേ. വെറുതെ എല്ലാവര്‍ക്കും കൊടുക്കേണ്ടതില്ല എന്നും തീരുമാനിച്ചു. വെറുതെ അധ്വാനിക്കാന്‍ വിടുകയല്ല. മനുഷ്യന്‍ വേണ്ടത് എങ്ങനെ ജീവിക്കണമെന്ന് ദൈവം നിര്‍ദ്ദേശിച്ചുവോ അങ്ങനെ ജീവിക്കുക. അങ്ങനെ ജീവിക്കാന്‍ മനുഷ്യന് ചില പരിശീലനങ്ങളും ട്രൈനിംഗും ആവശ്യമുണ്ട്. ചില ആചാരനുഷ്ഠാങ്ങള്‍ അതിനായ വെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പറഞ്ഞു ഇതൊരു ലക്ഷ്യമല്ല കെട്ടോ. ഇതിലൂടെ എന്ത് നേടിയെടുക്കണമെന്നാണോ ഉദ്ദേശിക്കപ്പെട്ടത് അത് ലഭ്യമാകുന്നില്ലെങ്കില്‍ ഇത്തരം ആചാരങ്ങള്‍ ദൈവത്തിന് ആവശ്യമില്ല എന്നും അസന്നിഗ്ദമായി വ്യക്തമാക്കി. മിക്കവാറും പ്രധാനപ്പെട്ട ആരാധനകള്‍ക്കൊക്കെ ലക്ഷ്യം ഇന്നതാണ് എന്ന് പറഞ്ഞു. മറ്റുള്ളവക്കാകട്ടേ മനുഷ്യര്‍ക്ക് സ്വയം മനസ്സിലാക്കാന്‍ കഴിയുന്നതും. അതിന്റെ യുക്തി മനസ്സിലാക്കി അവര്‍ തന്നെ പ്രയോഗിക്കുന്നതുമാണ്. വ്യക്തികളെ മാത്രമല്ല വസ്തുക്കളെയും നാം ആദരിക്കാന് കടപ്പെട്ടിരിക്കുന്നു. മതമില്ലാത്തവര്‍ പോലും നിത്യജീവിതത്തില്‍ അത് തുടരുന്നു.

ഉദാഹരണം. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ബലി എന്നിവയെക്കുറിച്ചൊക്കെ ഖുര്‍ആന്‍ അതിന്റെ ലക്ഷ്യമെന്താണ് എന്ന് വ്യക്തമാക്കി. മുഖസ്തുതി എന്ന് ഇവിടെ പേര് പറയപ്പെട്ട നന്ദി പ്രകടനവും ദൈവിക പ്രകീര്‍ത്തനവും എന്തിനാണ് എന്നത് വ്യക്തം. എന്തിന് സാധാ പട്ടാളക്കാര്‍ പട്ടാള കമാന്ററെ അനുസരണം സൂചിപ്പിക്കുന്നവിധം കാണുമ്പോഴൊക്കെ പെരുമാറണം. മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്റെ മുന്നില്‍ സാദാകോണ്‍സ്റ്റബിള്‍ സലൂട്ടടിക്കുന്നതെന്തിന് എന്നൊന്നും ഒരു യുക്തിവാദി ചോദിക്കുന്നത് കേട്ടിട്ടില്ല. അവര്‍ക്ക് അതിലുള്ള യുക്തി മനസ്സിലായിട്ടുണ്ടെന്ന് വ്യക്തം. ഇതിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അല്‍പത്തം എന്ന വാദിക്കുന്നവന് കൊച്ചുകുട്ടിയുടെ യുക്തിപോലും നാം അംഗീകരിച്ചുകൊടുക്കില്ല. എന്ന പോലെ തന്നെയാണ് അത്തരം പ്രകീര്‍ത്തനം നടത്താന്‍ കല്‍പിക്കപ്പെട്ടതിന്റെ പേരില്‍ ദൈവത്തെ അല്‍പന്‍ എന്ന് വിളിക്കുന്നതും. സ്വന്തം അല്‍പത്തം ഇവിടെ പ്രകടമാക്കുന്നുവെന്നതൊഴിച്ചാല്‍ മറ്റൊരു വിലയും ഇതിനില്ല.

ചുരുക്കത്തില്‍ മനുഷ്യനെ സൃഷ്ടിച്ച് അവന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആ നിര്‍ദ്ദേശമനുസരിക്കുന്നതിലൂടെ ശാന്തമായ ഇഹജീവിതവും ശാശ്വതമായ പരലോക സുഖങ്ങളും നല്‍കിയ ദൈവത്തിനോട് ഒരു വിശ്വാസി ഉള്ളറിഞ്ഞുകാണിക്കുന്ന നന്ദിയാണ് അവന്റെ ആരാധനാ ചടങ്ങുകള്‍. ആ നിലക്ക് അത് അവന് മടുപ്പുളവാക്കുന്നില്ല. അവന്റെ ആത്മാവിന് ശാന്തതയും ജീവിതത്തിന് അത് മുഖേന സ്വസ്തതയും ലഭിക്കുന്നു. അത് വേണ്ട എന്ന് ഒരാള്‍ ബോധപൂര്‍വം തീരുമാനിച്ചാല്‍ അവന് നഷ്ടപ്പെട്ടു എന്നല്ലാതെ ദൈവത്തിന് ഒരു ചുക്കും സംഭവിക്കാനില്ല.

'ഏതൊരു നാളില്‍ അവരെയെല്ലാം ഒരുമിച്ചുകൂട്ടുമോ, അന്നാളില്‍ (പൈശാചിക) ജിന്നുകളെ അഭിസംബോധന ചെയ്തുകൊണ്ട് അവന്‍ അരുളും: `അല്ലയോ, ജിന്നുകളുടെ കൂട്ടമേ, നിങ്ങള്‍ മനുഷ്യവംശത്തെ നന്നായി കൊള്ളയടിച്ചിരിക്കുന്നു.` അപ്പോള്‍ മനുഷ്യരില്‍ അവരുടെ മിത്രങ്ങളായിരുന്നവര്‍ ബോധിപ്പിക്കും: `നാഥാ, ഞങ്ങളോരോരുത്തരും പരസ്പരം ചൂഷണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍, നീ ഞങ്ങള്‍ക്കു നിശ്ചയിച്ചിട്ടുണ്ടായിരുന്ന അവധിയില്‍ ഞങ്ങള്‍ എത്തിയിരിക്കുന്നു.` അല്ലാഹു അരുളും: `ശരി, ഇനി നരകമാകുന്നു നിങ്ങളുടെ സങ്കേതം. അതില്‍ നിങ്ങള്‍ എന്നെന്നും വസിക്കുന്നവരാകുന്നു.` അല്ലാഹു രക്ഷിക്കാനുദ്ദേശിച്ചവര്‍മാത്രം അതില്‍നിന്നു രക്ഷപ്പെടുന്നു. നിസ്സംശയം, നിന്റെ റബ്ബ് യുക്തിമാനും സര്‍വജ്ഞനും തന്നെ. നോക്കുവിന്‍, ഇപ്രകാരംതന്നെ, ധിക്കാരികള്‍(ഇഹലോകത്ത് തമ്മില്‍ കൂട്ടുചേര്‍ന്നു) നേടിയിട്ടുള്ള കര്‍മങ്ങളുടെ ഫലമായി (പരലോകത്തും) നാം അവരെ പരസ്പരം കൂട്ടാളികളാക്കുന്നതാകുന്നു. (ആ സന്ദര്‍ഭത്തില്‍ അല്ലാഹു ഇങ്ങനെയും ചോദിക്കും:) `ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിച്ചുതരികയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ദൈവദൂതന്മാര്‍ നിങ്ങളില്‍നിന്നുതന്നെ നിങ്ങളില്‍ വന്നിരുന്നില്ലേ?` അവര്‍ പറയും: `അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കുന്നു.` ഇന്ന് ഭൌതികജീവിതം അവരെ ആത്മവഞ്ചനയിലകപ്പെടുത്തിയിരിക്കുകയാകുന്നു. പക്ഷേ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന്, ആ സന്ദര്‍ഭത്തില്‍ അവര്‍, അവര്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കും. നിന്റെ നാഥന്‍ നാടുകളെ, അതിലെ നിവാസികള്‍ സത്യത്തെക്കുറിച്ച് അജ്ഞരായിരിക്കുമ്പോള്‍, അക്രമപരമായി നശിപ്പിക്കുന്നവനല്ല (എന്ന കാര്യം ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് അവരില്‍നിന്ന് ഈ സാക്ഷ്യം എടുക്കുന്നത്).(6:128-131)

ജബ്ബാറിനെ പോലുള്ള യുക്തിവാദികളും ദൈവിക സന്ദേശത്തെ തള്ളിക്കളയുന്നവരും മുകളില്‍ നല്‍കിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുക. അത്തരമൊരു സംഭവ്യതയെ നിഷേധിക്കാന്‍ തക്ക ബുദ്ധിപരമായ വല്ലതും നിങ്ങളുടെ കൈവശമുണ്ടോ എന്ന് ചിന്തിക്കുക. അനുകൂലമായ ഉത്തരം ലഭിച്ചെങ്കില്‍ ഇവിടെയുള്ള വായനക്കാനരുമായി പങ്കുവെക്കുക.

12 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പോസ്റ്റില്‍ നല്‍കിയ വിഷയവുമായി ബന്ധപ്പട്ട അഭിപ്രായം സ്വാഗതം ചെയ്യുന്നു.

SHANAVAS പറഞ്ഞു...

ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ വളരെ നല്ലതാണ്.പിന്നെ വിശ്വാസം ഒരു വ്യക്തിപരമായ കാര്യമാണ്. വിശ്വാസിക്ക് അവന്റെ വിശ്വാസം.അവിശ്വാസിക്കു അവന്റെ വിശ്വാസം.

സത്യാന്വേഷണം പറഞ്ഞു...

ദൈവം മനുഷ്യനെയും ജിന്നിനെയുഒം സ്ര്ഷ്തിച്ചത് അവനെ ആരാധിക്കാനാണെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് ആദം മുതല്‍ (?)മനുഷ്യര്‍ ദൈവത്തിനെ ധിക്കരിച്ച് കൊണ്ടിരിക്കുന്നത് ? ദൈവത്തിന്റെ ലക്ഷ്യം പാളിപ്പോയതാണോ ? അതല്ല“മനുഷ്യരേയും ജിന്നിനെയും കൊണ്ട് നരകം നിറക്കാനാണ് നാം ഉദ്ദേശിക്കുന്നത് “ എന്നാണെങ്കില്‍ പിന്നെന്തിനാണ് ഈ പരീക്ഷണ നാ‍ടകം ?

Subair പറഞ്ഞു...

ഒറ്റയാന്‍, മനുഷ്യനെയും ജിന്നിനെയും സൃഷ്ടിച്ചത് ദൈവത്തെ "ആരാധിക്കാനാണ്" എന്ന് പറയുമ്പോള്‍, അതാണ്‌ മനുഷ്യ ജീവിതത്തിന്‍റെ യാഥാര്‍ത്യ ലക്‌ഷ്യം എന്ന് മനുഷ്യനെ ഉണര്‍ത്തുകയാണ് ദൈവം. അഥവാ, തന്‍റെ കര്‍മങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യനോട് ദൈവം ഓര്‍മ്മപ്പെടുത്തുകയാണ്‌, നിന്നെ യഥാര്‍ത്ഥത്തില്‍ സൃഷ്‌ടിച്ചിട്ടുള്ളത് ദൈവത്തിന് ഇബാദത്ത് ചെയ്യാനാണ്, നിന്‍റെ ജീവിതത്തിന്‍റെ ലക്‌ഷ്യം അതാണ്‌ എന്ന്.

ഇത്തരത്തില്‍ തെന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിച്ച ഈ അവസ്ഥക്കാണ്‌ മുസ്ലിം - അഥവാ ദൈവത്തിന് ജീവിതം സമര്‍പ്പിച്ചവന്‍ - എന്ന് പറയുന്നത് എന്ന്. ധിക്കരിക്കുവാനൊ, തിരഞ്ഞെടുക്കാനോ സ്വാതന്ത്ര്യമില്ലാത്ത, പ്രപഞ്ചത്തിലെ ഇതര ജീവികളും വ്യവസ്ഥകളും, സ്വയമേവ മുസ്ലിം - സൃഷ്ടാവിന് സമര്‍പ്പിച്ചവര്‍ - ആണ് ഖുര്‍ആനിന്റെ ഭാഷയില്‍.

ഇവിടെ ആരാധന എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ള ഇസ്ലാമിലെ ഇബാദത്തിന് വിശാലമായ അര്‍ഥം ആണുള്ളത് എന്ന് കൂടി മനസിലാക്കുക. ദൈവ പ്രീതി കാംഷിച്ചും ദൈവത്തെ മാര്‍ഗനിര്‍ദേശം അനുസരിച്ചും ചെയ്യുന്ന എന്തും ഇസ്ലാമില്‍ ആരാധനയാണ്, തെന്റെ സഹോദരനെ പുഞ്ചിറിയോടു കൂടി എതിരേല്‍ക്കുന്നത് മുതല്‍, ദാമ്പത്യബന്ധം പുലര്‍ത്തുന്നത് വരെ ചെറുതും വലുതും ആയ എല്ലാ കാര്യങ്ങളും അതില്‍ പെടും.

CKLatheef പറഞ്ഞു...

ഇസ്ലാമിലെ സാങ്കേതി പദങ്ങളിലൊന്നായിട്ടാണ് ഇബാദത്ത് എന്ന പദം അറിയപ്പെടുന്നത്. ഇബാദത്തിന് ആരാധന എന്ന അര്‍ഥം പറയുമ്പോള്‍ അതിന്റെ പൂര്‍ണമായ ആശയത്തെ ധ്വനിപ്പിക്കുന്നില്ല. ഒരു മുസ്ലിമിന്റെ മനസ്സില്‍ പോലും നമസ്‌കാരം, നോമ്പ് സകാത്ത് ഹജ്ജ് തുടങ്ങിയ ആരാധനാ രൂപങ്ങള്‍ മാത്രമാണ് കടന്നുവരിക. മലയാള ഭാഷയനുസരിച്ചും ദൈവത്തിനോ ദൈവങ്ങള്‍ക്കോ അര്‍പ്പിക്കുന്ന പൂജയാണ് കടന്നുവരിക. അതിന് പരിഹാരമായി ആരാധന എന്ന പദത്തിന് വിശാലമായ ഒരു അര്‍ഥം നല്‍കാന്‍ ശ്രമിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്.

വഴിപ്പെടുക, അനുസരിക്കുക എന്നൊക്കെയുള്ള അര്‍ഥം ഇബാദത്തിന്റെ അര്‍ഥം വ്യക്തമാക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളാണ്. ഇബാദത്ത് എന്ന പദത്തിന് ഒരു ഒറ്റമലയാളം വാക്കുതന്നെ തെരഞ്ഞെടുക്കണം എന്നുണ്ടെങ്കില്‍ വഴിപ്പെടുക എന്ന അര്‍ഥമാണ് കൂടുതല്‍ ഇബാദത്ത് എന്ന പദത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് എന്നാണ് മുസ്ലിംകളില്‍ ഭൂരിപക്ഷവും ചിന്തിക്കുന്നത്. അത് ശരിയാണ് എന്നാണ് എന്റെയും അഭിപ്രായം.

ദൈവികനിയമനിര്‍ദ്ദേശങ്ങള്‍ക്ക് വഴിപ്പെട്ടുകൊണ്ട് അഥവാ അനുസരിച്ചുകൊണ്ട് നമ്മുടെ ദൈനംദിനം കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന പക്ഷം അത് നമ്മുടെ ജീവിതത്തെ പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കുന്നുവെന്ന് വരുന്നു. ഇതുതന്നെയാണ് മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യവും. ഈ ഇബാദത്തുകൊണ്ട് പ്രയോജനം ലഭിക്കുന്നത് ദൈവത്തിനല്ല മനുഷ്യനാണ്. നേരത്തെ സൂചിപ്പിച്ച ആരാധനാ ചടങ്ങുകള്‍പോലും ഇബാദത്താക്കുന്നത് ദൈവിക അനുസരണം അതില്‍ സംഭവിക്കുമ്പോള്‍ മാത്രമാണ്.

അടിമ എന്നര്‍ഥമുള്ള 'അബ്ദ്' ലും 'ഇബാദത്തി'ലും ഉള്‍കൊള്ളുന്ന അടിസ്ഥാന അക്ഷരങ്ങള്‍ (അ ബ ദ ) ഒന്നാണ്. അടിമയുടെ യഥാര്‍ഥ ഭാവം അനുസരണമാണല്ലോ.

ഇബാദത്ത് എന്ന പദത്തിന്റെ ശരിയായ വിവക്ഷ മനസ്സിലാക്കുക എന്നത് ഇസ്ലാം പഠനത്തില്‍ പരമപ്രധാനമാണ്. അതിന് സമാനമായ ഏത് മലയാള പദം വേണം എന്നതല്ല പ്രധാനമായിട്ടുള്ളത്. യുക്തിവാദിയുടെ ഇത്തരം ആരോപണത്തിന് പിന്നിലുള്ള യഥാര്‍ഥ ശക്തി ഇസ്ലാമിലെ ആരാധനകളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരയാണെങ്കിലും ഇബാദത്തെന്ന പദവും കൂട്ടത്തില്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

CKLatheef പറഞ്ഞു...

@ഒറ്റയാന്‍

മനുഷ്യന് കാണപ്പെടുന്ന ജീവികളില്‍ എല്ലാം ദൈവനിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നവയാണ്. മനുഷ്യന്റെ കാര്യത്തില്‍ ദൈവത്തിന്റെ ഉദ്ദേശ്യം പാളിപ്പോയിട്ടില്ല. കാരണം തെറ്റും ശരിയും തെരഞ്ഞെടുക്കാനുള്ള കഴിവോടെയാണ് മനുഷ്യനെ സൃഷ്ടിച്ചത്. ഒരു പോത്തിനെയോ ആടിനെയോ സൃഷ്ടിച്ചവിധം ഏതാനും ജന്മവാസനകള്‍ നല്‍കി ജീവിതം കഴിച്ചുകൂട്ടാവുന്ന അവസ്ഥയില്‍ മനുഷ്യനെയും സൃഷ്ടിക്കാമായിരുന്നു. രോമമില്ലാത്ത നിവര്‍ന്ന് നില്‍ക്കുന്ന ഒരു ആള്‍കുരങ്ങ് മാത്രമായി അങ്ങനെ മനുഷ്യനെയും മാറ്റാമായിരുന്നു. മരണ ശേഷം മറ്റുജീവികള്‍ക്കുള്ളപോലെ ശിക്ഷയോ പ്രതിഫലമോ നല്‍കാതിരിക്കാമായിരുന്നു. പക്ഷെ മനുഷ്യന്റെ കാര്യത്തില്‍ മറ്റൊരു രൂപമാണ് ദൈവം തീരുമാനിച്ചത്.

അത് മനുഷ്യനെക്കൊണ്ട് നരകം നിറക്കാനല്ല. മനുഷ്യന്‍ അവന്റെ ഇഛയനുസരിച്ച് നല്ലത് ചെയ്യുകയും അതിലൂടെ അവന് പ്രതിഫലം നല്‍കാനുമാണ്. പക്ഷെ കുതര്‍ക്കമുന്നയിച്ച് തിന്മയുടെ മാര്‍ഗം സ്വീകരിക്കാനും അവന് കഴിയും. നരകം തെരഞ്ഞെടുക്കുന്നത് മനുഷ്യന്‍ തന്നെയാണ്. അവന് സ്വര്‍ഗം തേടാനും കഴിവ് നല്‍കപ്പെട്ടിട്ടുണ്ട് എന്നത് ഒരു സന്ദര്‍ഭത്തിലും വിസ്മരിക്കാന്‍ സാധ്യമല്ല.

വി ബി എന്‍ പറഞ്ഞു...

സര്‍വജ്ഞനും സര്‍വ്വശക്തനുമായ ദൈവത്തിനു ഈ യുക്തിവാദികളുടെ അജ്ഞത മാറ്റികൊടുക്കാന്‍ പറ്റാത്തത് വലിയ കഷ്ടം തന്നെ..!

അതൊക്കെ പോട്ടെ, ഖുറാനില്‍ പറഞ്ഞിരിക്കുന്നത് വളരെ ലളിതമായാണെന്ന് പറഞ്ഞിട്ടും അത് വ്യാഖ്യാനിക്കുന്ന കാര്യത്തില്‍ എങ്കിലും തന്റെ ആളുകളെ യോജിപ്പിച്ചു നിര്‍ത്താന്‍ ദൈവത്തിനു സാധിക്കാത്തതില്‍ അദ്ഭുതം തോന്നുന്നു. തന്റെ ആളുകളെ (തന്നില്‍ വിശ്വസിക്കുന്നവരെ) പോലും യോജിപ്പിച്ചു നിര്‍ത്താന്‍ സര്‍വ്വശക്തനു സാധിക്കാത്തതെന്താണാവോ?

CKLatheef പറഞ്ഞു...

വി.ബി.എന്‍ ,

ദൈവത്തെയും അവന്റെ സന്ദേശത്തെയും കണ്ടെത്താനാവശ്യമായ യുക്തി മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. ആ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് അജ്ഞതയും തെറ്റിദ്ധാരണയും നീക്കേണ്ടത് യുക്തിവാദി എന്നറിയപ്പെടുന്ന ദൈവനിഷേധി തന്നെയായിരുന്നു. പക്ഷെ അവന്‍ അതിന് സന്നദ്ധമായില്ല. അതിനാല്‍ ആ പ്രവര്‍ത്തനത്തില്‍ ദുഷ്ഫലം അവന്‍ തന്നെ അനുഭവിക്കും എന്നതാണ് ദൈവിക തീരുമാനം. സംഗതി കഷ്ടം തന്നെ യുക്തിവാദിയുടെ കഷ്ടം.

ഖുര്‍ആന്‍ ലളിതമാണ് പോസ്റ്റില്‍ ഞാന്‍ ഉദ്ധരിച്ച സൂക്തങ്ങള്‍ താങ്കള്‍ക്കും മനസ്സിലാക്കാന്‍ കഴിവുണ്ടാകുമല്ലോ. എന്നിട്ടും അത് നിഷേധിക്കാന്‍ നിങ്ങള്‍ക്കായി ഇതേ കഴിവുപയോഗിച്ച് ഖുര്‍ആനിക സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നവരും അവരെ അന്ധമായി പിന്തുടരുന്നവരുമൊക്കെ ദൈവം ദാനമായി നല്‍കിയ യുക്തിയും ചിന്തയും ഉപയോഗിക്കാത്തവരാണ്. അക്കാരണത്താല്‍ അവര്‍ കാലികള്‍ക്ക് സമാനമായിരിക്കുന്നുവെന്ന് ഖുര്‍ആന്‍ .

മറ്റുജീവികളൊക്കെ ദൈവത്തെ അനുസരിച്ച് ജീവിക്കുന്നു. മനുഷ്യനെയും അപ്രകാരം സൃഷ്ടിക്കാമായിരുന്നു. മനുഷ്യന്റെ കാര്യത്തില്‍ ഇപ്രകാരമാണ് ദൈവം ഇഛിച്ചത് എന്ന് മാത്രം.

താങ്കളുടെ അന്വേഷണത്തിന് നന്ദി.

വി ബി എന്‍ പറഞ്ഞു...

ലത്തീഫ്,

താങ്കളുടെ മറുപടിക്കു നന്ദി.

പക്ഷേ, ഞാന്‍ ചോദിച്ചത് താങ്കള്‍ക്ക് മനസിലാകാത്തതുകൊണ്ടാണോ എന്നറിയില്ല, താങ്കള്‍ മറുപടി പറഞ്ഞത് ഞാന്‍ ചോദിച്ച കാര്യത്തിനല്ല. (ഇതൊക്കെ ഇവിടെ ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും പൊളിഞ്ഞു പോയ അതേ വാദങ്ങളുമായി താങ്കളെപ്പോലുള്ളവര്‍ വീണ്ടും വരുമ്പോള്‍ വേറെ എന്ത് ചെയ്യാന്‍?)

സര്‍വ്വശക്തനായ ദൈവത്തിനു യുക്തിവാദികളുടെ അജ്ഞത മാറ്റികൊടുക്കാന്‍ പറ്റാത്തതെന്തു കൊണ്ട്? ഏതു ദൈവമാണ് ശരിയെന്നാണ് യുക്തിവാദികള്‍ വിശ്വസിക്കേണ്ടത്? (ബൈബിളിലും ഖുറാനിലും തോറയിലും എല്ലാം ദൈവങ്ങള്‍ ഉണ്ടല്ലോ. അത് കൂടതെ മറ്റു വിശ്വാസികളുടെ ദൈവങ്ങള്‍ വേറെയും.)

താങ്കള്‍ പറയുന്നു
"ദൈവത്തെയും അവന്റെ സന്ദേശത്തെയും കണ്ടെത്താനാവശ്യമായ യുക്തി മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. ആ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് അജ്ഞതയും തെറ്റിദ്ധാരണയും നീക്കേണ്ടത് യുക്തിവാദി എന്നറിയപ്പെടുന്ന ദൈവനിഷേധി തന്നെയായിരുന്നു. പക്ഷെ അവന്‍ അതിന് സന്നദ്ധമായില്ല. അതിനാല്‍ ആ പ്രവര്‍ത്തനത്തില്‍ ദുഷ്ഫലം അവന്‍ തന്നെ അനുഭവിക്കും എന്നതാണ് ദൈവിക തീരുമാനം. സംഗതി കഷ്ടം തന്നെ യുക്തിവാദിയുടെ കഷ്ടം. "

അപ്പോള്‍ താങ്കള്‍ പറയുന്ന ഈ പ്രത്യേക ദൈവത്തില്‍ വിശ്വസിക്കാത്തവരോ അവര്‍ക്കും ശിക്ഷ കിട്ടില്ലേ? കാരണം താങ്കള്‍ പറഞ്ഞപോലെ "ദൈവ മേലുദ്യോഗസ്ഥന്" അവര്‍ ദിവസം അഞ്ചു നേരം "സല്യൂട്ട്" ചെയ്യുന്നില്ലല്ലോ? അത് പോലെ ഈ "യഥാര്ത്ഥ ദൈവത്തെ" പറ്റി അറിയുക പോലും ചെയ്യാത്ത എത്രയോ ആളുകള്‍ ലോകത്തുണ്ട്? അവരുടെ കാര്യമോ? അതിനോട് ബന്ധപ്പെട്ടു വേറെ ഒരു സംശയം കൂടെ, ഇതെന്തേ ഈ "യഥാര്‍ത്ഥ ദൈവം" കുറച്ചു പേര്‍ക്ക് മാത്രം അങ്ങേരെപ്പറ്റി മനസിലാക്കി കൊടുത്തു? അതും പ്രത്യേകിച്ച് അറബ രാജ്യത്തുള്ളവരെ? ബാക്കിയൊന്നും "അദ്ദേഹത്തിന്" അത്ര താത്പര്യം ഇല്ലാത്ത സ്ഥലങ്ങള്‍ ആയിരുന്നോ?



പിന്നെ താങ്കളുടെ ഈ "യഥാര്‍ത്ഥ ദൈവത്തില്‍" വിശ്വസിക്കുന്നവര്‍ക്ക് തന്നെ 'വളരെ ലളിതമായ' ഖുറാന്‍ വ്യാഖ്യാനിക്കുമ്പോള്‍ വളരെ വ്യത്യസ്ഥമായ, ചിലപ്പോള്‍ തീര്‍ത്തും വിരുദ്ധമായ വ്യാഖ്യാനങ്ങള്‍ കണ്ടെത്തുന്നത് എന്തുകൊണ്ടാണ്? അപ്പോള്‍ അതില്‍ ഏതോ ഒന്നേ ശരിയാകൂ. അപ്പോള്‍ ഒരു കൂട്ടര്‍ തെറ്റാണു. തീര്‍ത്തും നിഷ്കളങ്കമായി മറ്റുള്ളവര്‍ പറഞ്ഞത് പിന്തുടരാന്‍ വിധിക്കപ്പെടുന്ന "യഥാര്‍ത്ഥ ദൈവത്തിന്റെ" സാധാരണ വിശ്വാസികളില്‍ കുറേ വിഭാഗങ്ങളും താങ്കളുടെ വാക്ക് കടമെടുത്തു പറഞ്ഞാല്‍ "കാലികള്‍ക്ക് സമാനമായിരിക്കുന്നുവെന്ന് ഖുര്‍ആന്‍..!"

Subair പറഞ്ഞു...

വി ബി എന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാതെ ചോദിച്ചത് തെന്നെ വീണ്ടും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല.

എല്ലാവരെയും വിശ്വാസികളായി സൃഷ്‌ടിക്കാന്‍ ദൈവത്തിന് കഴിയാഞ്ഞിട്ടല്ല അവന്‍ അങ്ങിനെ ഉദ്ധേശിക്കാഞ്ഞിട്ടാണ് പല വട്ടം വ്യക്തമാക്കിയതാണ്. മനുഷ്യന്‍റെ കാര്യത്തില്‍ ദൈവത്തിന്‍റെ ഉദ്ദേശം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉള്ള സൃഷ്ടിയെ സൃഷ്ടിക്കുക എന്നതായിരുന്നു.

താങ്കളുടെ അടുത്ത പ്രശനം ഏത്‌ ദൈവത്തെയാണ് ശരിയെന്നു വിശ്വസിക്കണം എന്നതാണ്, ഇവിടെ ദൈവം എന്ന വാക്കുകൊണ്ട് കൊണ്ട എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കേണ്ടത് താങ്കളാണ്.

ഖുറാനിന്‍റെ കാഴ്ചപ്പാടില്‍ പല ദൈവങ്ങളില്ല, പ്രപഞ്ചത്തിന്റെയും അതിലുള്ള എല്ലാത്തിന്റെയും സൃഷ്ടാവ് ഒന്നേയുള്ളൂ. അറബി ഭാഷയില്‍ ആ സൃഷ്ടാവിനെ അല്ലാഹു എന്ന് വിളിക്കുന്നു. മറ്റുള്ളവയെല്ലാം നമ്മളെപോലയുള്ള സൃഷ്ടികള്‍ മാത്രമാണ്. ഇതാണ് ഇസ്ലാമിലെ, വളരെ ലളിതവും ഋജുവായതും ആയ ദൈവ സങ്കല്‍പം. ഇവിടെ നമ്മെ സൃഷ്‌ടിച്ച ഏകനായ സൃഷ്ടാവിനെ അനുസരിച്ച് ജീവിക്കുകയാണ് മനുഷ്യ ധര്‍മം എന്ന് പഠിപ്പിക്കുകയാണ് ഇസ്ലാം. ഇത് യുക്തിപരമാണ് എന്ന് ഞാന്‍ കരുതുന്നു.

ഇനി ഈ ദൈവത്തിന്‍റെ വിശേഷണങ്ങളെ ക്കുറിച്ച് വിത്യസ്ത സങ്കല്‍പ്പങ്ങള്‍ നിലവിലുണ്ട് എങ്കില്‍ അവ പരിശോധിച്ച് അതില്‍ ശരിയെന്ന് തോന്നുന്നത് താങ്കള്‍ക്കു വിസ്വസിക്കാവുന്നതെയുള്ളൂ. ഒന്നിലധികം അഭിപ്രായങ്ങള്‍ ഉണ്ട് എന്നത് കൊണ്ട് മാത്രം ഒരു എല്ലാ അഭിപ്രായങ്ങളും തെറ്റാണ് എന്ന് വാദിക്കവതല്ല.

ഇസ്ലാമിക വീക്ഷണത്തില്‍, വിത്യസ്ത ആരാധനാ മൂര്‍ത്തികള്‍ ഉടലെടുക്കാന്‍ കാരണം, ഏകനായ സൃഷ്ടാവിനെകുറിച്ചുള്ള ക്കുറിച്ച് ജനതയെ പഠിപ്പിക്കാനായി ഓരോ കാലഘട്ടങ്ങളിലും രംഗ പ്രവേശം ചെയ്ത പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത യഥാര്‍ത്ഥ ദൈവിക മതത്തില്‍ നിന്നും കാല ക്രമേണ ജനങ്ങള്‍ വ്യതി ചലിച്ചതാണ്. ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ്‌ നബി.

ഖുര്‍ആന്‍ ലളിതമാണ്. ഖുര്‍ആനിന്റെ അടിസ്ഥാന ആശയങ്ങള്‍ ആര്‍ക്കും വായിച്ചു മനസ്സിലക്കാവുന്നതും ആണ്. എന്നാല്‍ വിത്യസ്ത രീതിയില്‍ വ്യഖാനിക്കാവുന്ന സൂക്തങ്ങളും ഖുര്‍ആനില്‍ ഉണ്ട്, പക്ഷെ ഒരു വ്യഖാനവും അടിസ്ഥാന ആശയത്തിന് വിരുദ്ധമാകുകയില്ല എന്ന് മനസിലാക്കുക. അതെ പോലെ തെന്നെ ഖുര്‍ആന്‍ ജീവിതത്തില്‍ പകര്‍ത്തികൊണ്ട്, സ്വന്തം ജീവിതം കൊണ്ട് ഖുര്‍ആനിന്റെ വ്യാഖാനം രചിച്ച നബിയുടെ ജീവിതവും നമ്മുക്ക് മുമ്പിലുണ്ട്.

Subair പറഞ്ഞു...

ദൈവീക മാര്‍ഗ നിര്‍ദേശത്തെ ക്കുറിച്ച് യാതൊന്നും അറിയാത്തയാളെ ആ മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കത്തത്തിന്റെ പേരില്‍ ദൈവം ശിക്ഷിക്കുകയില്ല. ദൈവം സൃഷ്ടികളോട് യാതൊരു അനീതിയും കാണിക്കുകയില്ല.

CKLatheef പറഞ്ഞു...

സുബൈര്,

നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review